Tag: Malappuram

മലപ്പുറത്ത് സർക്കാർ ആശുപത്രികളില്‍ സ്റ്റൈപ്പന്റോടു കൂടി അപ്രന്റിസ്ഷിപ്പ് നിയമനം
Job

മലപ്പുറത്ത് സർക്കാർ ആശുപത്രികളില്‍ സ്റ്റൈപ്പന്റോടു കൂടി അപ്രന്റിസ്ഷിപ്പ് നിയമനം

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റൈപ്പന്റോടു കൂടി അപ്രന്റിസ്ഷിപ്പ് നിയമനം നടത്തുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/KdAAwcysvpw2l5C2ufbqdQ സ്റ്റാഫ് (18 ഒഴിവ്, പ്രതിമാസ സ്റ്റൈപ്പന്റ്: 10,000), ഫിസിയോ തെറാപ്പിസ്റ്റ് (6 ഒഴിവ്, പ്രതിമാസ സ്റ്റൈപ്പന്റ്: 10,000), ലാബ് ടെക്നിഷ്യന്‍ (19 ഒഴിവ്, പ്രതിമാസ സ്റ്റൈപ്പന്റ്: 8,000), ഡയാലിസിസ് ടെക്നീഷ്യന്‍ (6 ഒഴിവ്, പ്രതിമാസ സ്റ്റൈപ്പന്റ്: 8,000), ഫാര്‍മസിസ്റ്റ് (6 ഒഴിവ്, പ്രതിമാസ സ്റ്റൈപ്പന്റ്: 8,000), എക്സ് റേ ടെക്നീഷ്യന്‍ (6 ഒഴിവ്, പ്രതിമാസ സ്റ്റൈപ്പന്റ്: 8,000) എന്നീ തസ്തികകളിലാണ് നിയമനം. സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമുള്ള അപേക്ഷകള്‍ ഡിസംബര്‍ 28 വൈകിട്ട് 5 മണിക്ക് മുമ്പായി ബന്ധപ്പെട...
Crime

മാട്രിമോണി സൈറ്റില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടിയ മലപ്പുറം സ്വദേശി പിടിയിൽ

ഓൺലൈൻ മാട്രിമോണി സൈറ്റുകളിൽ ആൾമാറാട്ടം നടത്തി പെണ്‍കുട്ടികളെ കബളിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. മലപ്പുറം മൊറയൂര്‍ സ്വദേശി മുഹമ്മദ് ഫസലിനെയാണ് കൊല്ലം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗക്കേസിൽ തീഹാർ ജയിലിൽ കഴിഞ്ഞ പ്രതി പുറത്തിറങ്ങിയ ശേഷമാണ് കേരളത്തിൽ വ്യാപക തട്ടിപ്പുകൾക്ക് തുടക്കമിട്ടത്. പേര് അമൽ കൃഷ്ണൻ, ജോലി അമേരിക്കയിലെ ഡൽറ്റ എയര്‍ലൈൻസിൽ പൈലറ്റ്, ഉയര്‍ന്ന ശമ്പളം എന്നീ വിവരങ്ങളുള്ള മാട്രിമോണിയൽ പ്രൊഫൈൽ കണ്ട് നിരവധി പെണ്‍കുട്ടികളാണ് മുഹമ്മദ് ഫസലിന്റെ ചതിക്കുഴിയിൽ വീണത്. പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ച് പണം തട്ടിയെടുക്കും. പിന്നെ പീഡനവും. ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ട കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് മുഹമ്മദ് ഫസലിനെ സൈബര്‍ പൊലീസ് പാലരിവട്ടത്തെ വാടക വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. അമൽ കൃഷ്ണൻ എന്ന പേരിൽ ഇയാൾ വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കിയതായും പൊലീസ് കണ്ട...
Malappuram

തീരദേശ ഹൈവേ; ഇരകൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് എൻഎഫ്പിആർ

പരപ്പനങ്ങാടി: തീരദേശഹൈവേയുടെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട യാതൊരുവിധ നിയമങ്ങളും പാലിക്കാതെ സ്ഥലം ഏറ്റെടുത്ത് കടലിന്റെ മക്കളെ ദുരിതത്തിലാഴ്ത്താനുള്ള ശ്രമത്തിനെതിരെ ദേശീയമനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾ റൈറ്റ് (NFPR) തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി ചാപ്പപ്പടി കടപ്പുറത്ത് ജനകീയ സദസ്സ് സംഘടിപ്പിച്ചു. വിവിധരാഷ്ട്രീയ സാമൂഹിക സാംസ്കാരിക തുറകളിലെ നിരവധിപേർ പങ്കെടുത്ത സദസ്സിൽ അഡ്വ. പി എ പൗരൻ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി താലൂക്ക് NFPR പ്രസിഡൻറ് അബ്ദുൽ റഹീം പൂക്കത്ത് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻറ് മനാഫ് താനൂർ അധ്യക്ഷത വഹിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളോടും വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കണമെന്നും തീരദേശവാസികളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപെട്ടു. കുടിയിറക്കപ്പെടുന്ന മത്സ്യത്തൊഴിലാളികളോട് ആധികാരികമായി സംസാരിച്ച് അധികാരികൾ വിഷയത്തിൽ വ്യക്തത വരുത്തണമെന്...
Crime

13കാരിയെ പീഡിപ്പിച്ചു കടന്ന അമ്മാവൻ അറസ്റ്റില്‍

മലപ്പുറം : മലപ്പുറത്ത് 13കാരിയെ പീഡിപ്പിച്ചു കടന്ന മാതൃസഹോദരനായ 20കാരന്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍. നവംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം. ഡിസംബര്‍ 9ന് സ്‌കൂളിലെ അധ്യാപികയോട് വിവരം അറിയിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പരാതി നല്‍കിയതോടെ മലപ്പുറത്ത് നിന്ന് കടന്ന് തിരുവനന്തപുരത്തെത്തി. തിരുവനന്തപുരത്ത് കിളിമാനൂര്‍ ബസ് സ്റ്റാന്‍ഡിലെ ബേക്കറിയില്‍ ജോലി ചെയ്തുവരിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. പൊലീസിന് പ്രതിയെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹജരാക്കി റിമാന്‍ഡ് ചെയ്തു. ഡിസംബര്‍ 27വരെ റിമാന്‍ഡ് ചെയ്ത പ്രതിയെ തിരൂര്‍ ജയിലിലേക്കയച്ചു. ...
Crime, Local news, Malappuram

കൊലക്കേസ് പ്രതിയായ സ്ത്രീയുടെ മരണം കൊലപാതകം: കൂട്ടുപ്രതിയായ കാമുകന്‍ അറസ്റ്റില്‍

മലപ്പുറത്തെ കൊലക്കേസ് പ്രതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കൊലക്കേസ് പ്രതിയായ പരപ്പനങ്ങാടി സ്വദേശിനി സൗജത്തിന്റെ മരണമാണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത് സംഭവത്തില്‍ കാമുകന്‍ ബഷീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2018 ഒക്ടോബറില്‍ കാമുകന്‍ ബഷീറിനൊപ്പം ചേര്‍ന്ന് ഭര്‍ത്താവ് താനൂര്‍ അഞ്ചുടി സ്വദേശി സവാദിനെ തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പരപ്പനങ്ങാടി സ്വദേശി സൗജത്തിനെ കഴിഞ്ഞ മാസം മുപ്പതിനാണ് കൊണ്ടോട്ടി വലിയ പറമ്പിലെ വാടക ക്വാട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ഷാള്‍ മുറുകി മരിച്ച നിലയിലാണ് സൗജത്തിന്റെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ വിഷം കഴിച്ച നിലയില്‍ കാണപ്പെട്ട കാമുകന്‍ ബഷീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ...
Other

കേരളത്തില്‍ ഇന്ന് മഴ മുന്നറിപ്പ്; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ഉള്‍പ്പടെയുള്ള മേഖലകളില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ് ലഭിക്കുന്നത്. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതല്‍ മലപ്പുറം വരെയുള്ള മധ്യ വടക്കന്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. തമിഴ്നാട്ടില്‍ പ്രവേശിച്ച മാന്‍ദൗസ് ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി മാറിയെങ്കിലും, ഇതാണ് കേരളത്തില്‍ മഴ കനക്കാന്‍ കാരണം.ന്യൂനമര്‍ദ്ദം കേരളത്തിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തദിവസങ്ങളിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കും. നാളെയും മറ്റന്നാളും കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ...
Job

ഹോംഗാര്‍ഡ് നിയമനം

ജില്ലയില്‍ ഹോംഗാര്‍ഡ് നിയമനത്തിന് 35നും 58നും ഇടയില്‍ പ്രായമുളള മലപ്പുറം ജില്ലയിലുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വനിതകള്‍ക്ക് മുന്‍ഗണന ലഭിക്കും. കര, നാവിക, വ്യോമസേന എന്നീ സൈനിക വിഭാഗങ്ങള്‍, ബി.എസ്.എഫ്, സി.എര്‍.പി.എഫ്, എന്‍.എസ്.ജി, എന്‍.എസ്.ബി, അസംറൈഫിള്‍സ് എന്നീ അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, സംസ്ഥാന സര്‍ക്കാരിന് കീഴിലെ പൊലീസ്, എക്സൈസ്, വനം, ജയില്‍ വകുപ്പുകള്‍, എന്നിവയില്‍ നിന്ന് വിരമിച്ചവര്‍ക്കും കുറഞ്ഞത് പത്തു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം (ഇവരുടെ അഭാവത്തില്‍ ഏഴാം ക്ലാസുകാരെയും പരിഗണിക്കും). കായിക ക്ഷമതാ പരീക്ഷയില്‍ 18 സെക്കന്റിനുള്ളില്‍ 100 മീറ്റര്‍ ഓട്ടവും, 30 മിനിറ്റിനുള്ളില്‍ മൂന്ന് കിലോമീറ്റര്‍ നടത്തവും പൂര്‍ത്തിയാക്കണം. ഡ്രൈവിങ്, നീന്തല്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷ ഫോം മാതൃക അഗ്‌നിരക്ഷാ ...
Malappuram

ജില്ലയിൽ 38 പേര്‍ക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചു

എ ആർ നഗർ, ഊരകം, താനാളൂര്‍, പൂക്കോട്ടൂര്‍, കുറുവ, കോട്ടയ്ക്കല്‍, മലപ്പുറം,കല്‍പകഞ്ചേരി എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത് ജില്ലയില്‍ ഇന്നലെ (ഡിസംബര്‍ 7) 38 പേര്‍ക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 464 ആയി. ചൊവ്വാഴ്ച (ഡിസംബര്‍ 6) വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയിലെ 85 തദ്ദേശ സ്ഥാപനങ്ങളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കല്‍പകഞ്ചേരി (80), മലപ്പുറം നഗരസഭ (34), പൂക്കോട്ടൂര്‍ (30), കുറുവ (28), താനാളൂര്‍ (16), ഊരകം (13), കോട്ടയ്ക്കല്‍ നഗരസഭ (11), എ.ആര്‍ നഗര്‍ (10) എന്നിവയാണ് കൂടുതല്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക https://chat.whatsapp.com/E24EYhRNG7PA7ClYupWnJW ജില്ലയില്‍ അഞ്ചു വയസ്സു വരെയുള്ള കുട്ടികളില്‍ 162749 പേ...
Health,

അഞ്ചാം പനി പടരുന്നു; സ്കൂളുകളിലും അംഗണവാടിയിലും മാസ്‌ക് നിർബന്ധമാക്കി

മലപ്പുറം : ജില്ലയില്‍ അഞ്ചാം പനി രോഗ ബാധ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധത്തിനായി ഒരുമിച്ച് പോരാടാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ വിളിച്ചു ചേര്‍ത്ത മത സംഘടനാ നേതാക്കളുടെ യോഗത്തില്‍ ആഹ്വാനം. ആരാധനാലയങ്ങളിലൂടെയും മദ്രസകളടക്കമുള്ള മതപാഠ ശാലകളിലൂടെയും വാക്‌സിനേഷന്റെ പ്രാധാന്യം സംബന്ധിച്ച് ബോധവത്കരണം  നടത്തും. സോഷ്യല്‍ മീഡിയ,  വോയ്‌സ് ക്ലിപ്പിങുകള്‍ വഴിയും ജനങ്ങളെ ബോധവത്കരിക്കാനും മത നേതാക്കള്‍ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.  രോഗം ബാധിച്ച് ആരും മരണത്തിലേക്ക് പോകരുത് എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും വാക്‌സിനേഷനിലൂടെ മാത്രമേ രോഗബാധയും വ്യാപനവും തടയാനാവൂ എന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. രോഗം ബാധിച്ചവര്‍ക്ക് ചികിത്സ ഉറപ്പു വരുത്തും. രോഗ വ്യാപനം തടയുന്നതിനായി സ്‌കൂളുകളിലും അങ്കണവാടികളിലും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും. ജി...
Health,

ഷിഗെല്ല ബാധിച്ചു മരണം; ജില്ലാ മെഡിക്കൽ സംഘം പരിശോധനക്കെത്തി

തിരൂരങ്ങാടി : ഷിഗെല്ല ബാധിച്ച് കുട്ടി മരിച്ച സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ സംഘം പരിശോധനക്കെത്തി. കൊടിഞ്ഞി ദുബായ് പീടിക സ്വദേശിനി കുന്നത്ത് ഫഹദിന്റെ മകൾ ഫാത്തിമ രഹയാണ് ശനിയാഴ്‌ച രാവിലെ മരിച്ചത്. ഷിഗെല്ല ബാധിച്ചതെന്ന് കരുതുന്ന കുട്ടിയുടെ മാതാവിന്റെ വീടായ മൂന്നിയൂർ കളത്തിങ്ങൽ പാറ നെടുംപറമ്പിലെ വീട്ടിലാണ് ജില്ലാ സർവൈലൻസ് ഓഫിസർ ഡോ. സുബിൻ, ജില്ലാ ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫിസർ ഡോ. നവ്യ, ജില്ലാ എപ്പിസമിയോളജിസ്റ്റ് കിരൺരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തിയത്. മരിച്ച കുട്ടിക്ക് എങ്ങനെ രോഗം പിടിപെട്ടു എന്നതിനെ കുറിച്ച്അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് സംഘമെത്തിയത്. വീട്ടുകാരിൽനിന്ന് വിവരങ്ങൾ ചോദിച്ചറി ഈ വീട്ടിലെ മറ്റൊരു കുട്ടിക്ക് അസുഖമുണ്ടായിരുന്നു. വീട്ടിലെ 7 പേരുടെ മലം പരിശോധന യ്ക്കായി മെഡിക്കൽ കോളജിലെക്ക് അയച്ചിട്ടുണ്ട്. വെള്ളവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്...
Breaking news, Health,

നാലാം ക്ലാസുകാരിയുടെ മരണം; ഷിഗല്ല എന്ന് സ്ഥിരീകരിച്ചു

സന്തോഷത്തോടെ പോയ കുട്ടിയുടെ അപ്രതീക്ഷിത മരണം ഉൾക്കൊള്ളാനാകാതെ നാട്ടുകാർ തിരൂരങ്ങാടി : ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ച കൊടിഞ്ഞി സ്വദേശിയായ കുട്ടിക്ക് ഷിഗല്ല ആയിരുന്നെന്ന് സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് ഷിഗല്ല ആണെന്ന് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EEMqteqEF7WHXsbQNdTQFm കൊടിഞ്ഞി ഫാറൂഖ് നഗർ ദുബായ് പീടിക സ്വദേശി കുന്നത്ത് ഫഹദ് - വടക്കേപുറത്ത് സമീറ എന്നിവരുടെ മകൾ ഫാത്തിമ റഹ (10) യാണ് മരിച്ചത്. കൊടിഞ്ഞി എം എ ഹയർ സെക്കൻഡറി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനി ആണ്.വയറിളക്കവും ഛർദിയും തലവേദന യും ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. https://youtu.be/UHHu4xlDzUc വീഡിയോ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഈ മാസം ഒന്നിന് സമീറയും മക്കളും മുന്നിയൂ...
Accident

ഫുട്‌ബോൾ മത്സരം കാണാൻ പോകുന്നതിനിടെ കിണറ്റിൽ വീണ് വിദ്യാർത്ഥി മരിച്ചു

പെരുവള്ളൂർ : ഉങ്ങുങ്ങലിൽ ലോകക്കപ്പ് ഫുട്ബോൾ മത്സരം കാണാൻ പോകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ് വിദ്യാർത്ഥി മരിച്ചു. നജാത്ത് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി മാവൂർ സ്വദേശി നാദിർ (17) ആണ് മരിച്ചത്. ഇന്നലെ അർദ്ധ രാത്രി ആണ് ദാരുണമായ അപകടം ഉണ്ടായത്. സ്കൂളിന് സമീപത്തെ ചാലിപ്പാടത്തുള്ള കിണറിലാണ് കുട്ടി വീണത്. മീഞ്ചന്തയിൽ നിന്ന് ഫയർ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. TDRF വളണ്ടീയർമാരായ ഫസൽ റഹ്മാൻ കാടപ്പടി, ഹസീബ് പുളിയം പറമ്പ്, ഷബീബ് എന്നിവരും പ്രദേശത്തെ യുവാക്കളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. നജാത്ത് സ്കൂളിൽ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥിയാണ്. തേഞ്ഞിപ്പലം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ...
Malappuram

ഇടത്തരം കുടുംബങ്ങളുടെ വരുമാനവളർച്ച : രാജ്യത്ത് ഒന്നാമത് മലപ്പുറം

ഇടത്തരം കുടുംബങ്ങളുടെ വാർഷികവരുമാന വളർച്ചയിൽ രാജ്യത്തെ ചെറുനഗരങ്ങളിൽ ഒന്നാം സ്ഥാനത്ത്‌ മലപ്പുറം. 2015–-16 മുതൽ 2020–-21 വരെ മലപ്പുറം ഈ രംഗത്ത്‌ 8.4 ശതമാനം വളർച്ച നേടി. രണ്ടാം സ്ഥാനത്തുള്ള കോഴിക്കോട്‌ 7.1 ശതമാനവും മൂന്നാം സ്ഥാനത്തുള്ള തൃശൂർ 6.6 ശതമാനവും വളർച്ച കരസ്ഥമാക്കി. 10 ചെറുനഗരത്തിന്റെ പട്ടികയിൽ ആറാമത്‌ തിരുവനന്തപുരമാണ്‌ (ആറ്‌ ശതമാനം). പീപ്പിൾ റിസർച്ച്‌ ഓൺ ഇന്ത്യാസ്‌ കൺസ്യൂമർ ഇക്കണോമി (പ്രൈസ്‌) എന്ന സംഘടനയാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. സൂറത്ത്‌ നാലാമതും റായ്‌പുർ അഞ്ചാമതും എത്തി. ബംഗളൂരു, ഇൻഡോർ, പട്‌ന, ഭോപാൽ എന്നിവയാണ്‌ ഏഴു മുതൽ 10 വരെ സ്ഥാനം നേടിയ നഗരങ്ങൾ. അഞ്ച്‌ ലക്ഷത്തിനും 30 ലക്ഷത്തിനും ഇടയിൽ വാർഷികവരുമാനമുള്ള കുടുംബങ്ങളെയാണ്‌ ഇടത്തരക്കാരായി പരിഗണിച്ചത്‌ ...
Accident

മലപ്പുറത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു ഒരാൾ മരിച്ചു

മലപ്പുറം നൂറടിപ്പാലത്ത് ബൈക്ക്നിയന്ത്രണം വിട്ട് മറിഞ്ഞു ഒരാൾ മരിച്ചു.കുന്നംകുളം സ്വദേശി അഭിജിത്ത് (27) ആണ് മരണപ്പെട്ടത്. കോട്ടക്കൽ HMS ഹോസ്പിറ്റലിലെ സ്റ്റാഫ് ആണ്. മൃതദേഹം കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഹമ്പിൽ തട്ടി നിയന്ത്രണം വിട്ടാണ് അപകടമെന്ന് പോലീസ് പറഞ്ഞു.
university

റേഡിയോ സി.യു. ഇനി ആപ്പില്‍ കേള്‍ക്കാം; നൂറാം ദിനാഘോഷത്തില്‍ ലൈവ് പരിപാടികളും

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസ് റേഡിയോ ആയ റേഡിയോ സി.യു. നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി ആപ്പ് പുറത്തിറക്കി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന 'റേഡിയോ സിയു' ആപ്പ് വഴിയും ഇനി കാമ്പസ് റേഡിയോ ആസ്വദിക്കാനാകും.   നൂറാംദിനാഘോഷം കേക്ക് മുറിച്ച് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ലൈവ് പരിപാടികളുടെ ഉദ്ഘാടനവും റേഡിയോ ആപ്പ്, തീം സോങ് എന്നിവയുടെ പ്രകാശനവും വി.സി. നിര്‍വഹിച്ചു. സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സെന്ററാണ് ആപ്പ് തയ്യാറാക്കിയത്. യു. അനൂപ് രചനയും സംഗീതവും നിര്‍വഹിച്ച പ്രമേയ ഗാനം പാടിയിരിക്കുന്നത് ഗായികയും കാലിക്കറ്റിലെ പൂര്‍വ വിദ്യാര്‍ഥിയുമായ സിത്താര കൃഷ്ണകുമാറാണ്. ചടങ്ങില്‍ സിന്‍ഡിക്കേറ്റംഗങ്ങളായ പ്രൊഫ. എം.എം. നാരായണന്‍, കെ.കെ. ഹനീഫ, ഡോ. എം. മനോഹരന്‍, അഡ്വ. ടോം കെ തോമസ്, എ.കെ. രമേഷ് ബാബു, ഡോ. കെ.പി. വിനോദ് കുമാര്‍, ഡോ. ജി. റിജുലാല്‍, റേഡിയോ ഡയറക്ടര്‍ ദാമോദ...
Malappuram

പൊന്നാനി ഹാർബറിന് സമീപം പുരാതന ഗുഹ കണ്ടെത്തിയ സംഭവം; പുരാവസ്തു വകുപ്പ് ഖനന നടപടികൾ ആരംഭിച്ചു

പൊന്നാനി : കർമ്മ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിന്റെ ഭാഗമായി പഴയ സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് കെട്ടിടത്തിന്റെ ഭാഗത്ത് അഴുക്ക് ചാൽ നിർമാണത്തിനായി ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുതുന്നതിനിടയിലാണ് ചെങ്കല്ലുകൊണ്ട് നിർമിച്ച ആർച്ചും ചെറിയ ഗുഹയും കണ്ടെത്തിയത്.പഴയകാല ഇരുനില കെട്ടിടമായിരുന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ആർച്ചാണ് നിർമിച്ചിരിക്കുന്നത്. നിർമാണത്തിന് ഏകദേശം നൂറു വർഷത്തിനടുത്ത് പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.അടിത്തറയിലെ മണ്ണ് പൂർണ്ണമായി നീക്കി ഖനനം നടത്തിയാൽ മാത്രമേ കണ്ടെത്തിയ ആർച്ചിന്റെയും ഗുഹയുടെയും യഥാർത്ഥ വസ്തുത ലഭിക്കൂവെന്നതിനാലാണ് ഖനനം ആരംഭിച്ചത്. കോഴിക്കോട് പഴശിരാജ മ്യൂസിയം ഇൻ ചാർജ് ഓഫീസർ കെ.കൃഷ്ണരാജിന്റെ മേൽനോട്ടത്തിൽ രണ്ട് ഉദ്യോഗസ്ഥരും ആറ് തൊഴിലാളികളാണ് ഖനനം നടത്തുന്നത്.ആദ്യഘട്ടത്തിൽ കസ്റ്റംസ് ഓഫീസ് കെട്ടിടത്തിന്റെ മുൻവശത്ത് വലിയ കുഴിയെടുത്ത് കെട്ടിടത്തിന് താഴെ ...
Sports

ദേശീയ പാരാ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടി മലപ്പുറം ഒഴൂര്‍ സ്വദേശി

ഒഴുർ : അസമിലെ ഗുവാഹത്തിയില്‍ നടന്ന പന്ത്രണ്ടാമത് ദേശീയ പാരാ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടി മലപ്പുറം ഒഴൂര്‍ സ്വദേശി മുഹമ്മദ് ഷഫീഖ്. 50 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 50 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക്,100 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ ഇനങ്ങളില്‍ സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് മുഹമ്മദ് ഷഫീഖ് തന്റെ കന്നി ദേശീയ ചാംപ്യന്‍ഷിപ്പിന് തിരിച്ചത്. പങ്കെടുത്ത മൂന്നിനങ്ങളില്‍ ഒന്നിനാണ് താരത്തിന് വെങ്കല മെഡല്‍ ലഭിച്ചത്.അസം പാരാ സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിലായിരുന്നു ഗുവാഹത്തിയില്‍ നവംബര്‍ 11 മുതല്‍ 13 വരെ ചാംപ്യന്‍ഷിപ്പ് നടത്തിയത്. കേരളത്തെ പ്രതിനിധീകരിച്ച് സീനിയര്‍(ആണ്‍, പെണ്‍), ജൂനിയര്‍ വിഭാഗങ്ങളിലായി അബ്ദുല്ല സാദിഖ്, ജയന്‍ സി കെ, മന്‍സൂര്‍, ഷാന്‍ എസ്, സജി കെറ്റി, കൃഷ്‌ണേന്ദു കെ ഐ, ആശില്‍ കെ എം, നികേഷ് പി കെ, ജീവ ശിവന്‍ എസ്, നിനി കെ സെബാസ്റ്റ്യന്‍, സാന്ദ്ര ഡേവിസ് എന്നിവരാണ് ചാംപ്യന്‍ഷ...
Other

ബാങ്കിങ് സേവനത്തില്‍ വീഴ്ച: ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധി

മലപ്പുറം : സേവനത്തില്‍ വീഴ്ച വരുത്തിയ ബാങ്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാവും പതിനായിരം രൂപ കോടതി ചെലവും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമീഷന്‍ വിധിച്ചു.  പണം കടമെടുത്തയാളെ അറിയിക്കാതെ അധിക പലിശയും തവണയും നിശ്ചയിക്കുന്നത് അനുചിതവ്യാപാരവും സേവനത്തിലെ വീഴ്ചയുമാണെന്ന് കണ്ടെത്തിയാണ് ഐസിഐസിഐ ബാങ്കിനെതിരെ ജില്ലാ ഉപഭോക്തൃകമ്മീഷന്‍ വിധി പുറപ്പെടുവിച്ചത്.വീടുവെക്കുന്നതിനുള്ള വായ്പക്കു വേണ്ടിയാണ് ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റായ പരാതിക്കാരന്‍ എതിര്‍കക്ഷിയായ ബാങ്കിനെ സമീപിച്ചത്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ തന്നെ ഹൗസിങ് ലോണ്‍ അനുവദിക്കുമെങ്കിലും അതിനേക്കാള്‍ കുറഞ്ഞ നിരക്കായ 8 ശതമാനത്തിന് ഐസിഐസിഐ ബാങ്ക് വായ്പ അനുവദിക്കുമെന്നറിഞ്ഞാണ് പരാതിക്കാരന്‍ ബാങ്കില്‍ നിന്നും വായ്പയെടുത്തത്. ഫ്‌ലോട്ടിംഗ് നിരക്കിലുള്ള പലിശയ്ക്കായിരുന്നു വായ്പ അനുവദിച്ചത്. പ്രതിമാസ നിരക്കായ 2867 രൂപ പ്രകാരം 180 തവണയായി അടവാക്കാനായിരുന്നു വ്യവസ്...
Health,

കല്പകഞ്ചേരിയിൽ 28 കുട്ടികൾക്ക് മീസല്‍സ് രോഗബാധ

മീസല്‍സ് രോഗബാധ:പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുതിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലയില്‍ കല്‍പകഞ്ചേരി പ്രദേശത്ത് 28 കുട്ടികള്‍ക്ക് മീസല്‍സ് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുതിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. ഈ കുട്ടികളില്‍ 25 പേരും മീസല്‍സ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരാണ്. വാക്‌സിന്‍ എടുത്ത മൂന്ന് കുട്ടികള്‍ക്ക് രോഗബാധ ഉണ്ടായെങ്കിലും വളരെ നിസാരമായ ലക്ഷണങ്ങളണ് ഉണ്ടായത്. ഇത് പ്രതിരോധകുത്തിവെപ്പുകളുടെ പ്രാധാന്യമാണ് സൂചിപ്പിക്കുന്നതെന്നും പ്രതിരോധകുത്തിവെപ്പുകള്‍ കൊണ്ട് തടയാവുന്ന രോഗങ്ങള്‍ ജില്ലയില്‍ വീണ്ടും വര്‍ധിച്ചുവരുന്നത് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.കുട്ടികളുടെ പ്രതിരോധകുത്തിവെപ്പുകളില്‍ വളരെ പിന്നിലായിരുന്ന ജില്ല തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജ...
Malappuram

സഞ്ചാരികള്‍ക്ക് വിസ്മയമായി കോട്ടക്കുന്ന് ലേസര്‍ ഷോ വീണ്ടും ആരംഭിച്ചു

തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി കോട്ടക്കുന്ന് ടൂറിസം പാര്‍ക്കിലെ ലേസര്‍ ഷോ നവീകരണത്തിന് ശേഷം വീണ്ടും തുടങ്ങി. നവീകരിച്ച ലേസര്‍ഷോയുടെ ഉദ്ഘാടനം മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. പി ഉബൈദുല്ല എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ ഷബീറലി പിഎസ്എ, ഒ സഹദേവന്‍, ഡിടിപിസി എക്‌സി. കമ്മിറ്റി അംഗം വിപി അനില്‍, സെക്രട്ടറി വിപിന്‍ ചന്ദ്ര, കോട്ടക്കുന്ന് പാര്‍ക്ക് കെയര്‍ ടേക്കര്‍ അന്‍വര്‍ ആയമോന്‍ എന്നിവര്‍ പങ്കെടുത്തു. മലപ്പുറത്തിന്റെ ചരിത്രവും സംസ്‌കാരവും പറയുന്ന ലേസര്‍ഷോയും സംഗീത ജലധാരയും കാണാന്‍ നിരവധി പേരാണ് ഉദ്ഘാടന ദിവസമായ ഞായറാഴ്ച കോട്ടക്കുന്നില്‍ എത്തിയത്. മലപ്പുറത്തിന്റെ സംസ്‌കാരവും ചരിത്രവും പറയുന്ന 10 മിനിറ്റുള്ള പ്രദര്‍ശനവും സംഗീത ജലധാരയം സഞ്ചാരികള്‍ക്ക് പുതിയ അനുഭവം സമ്മാനിക്കും. ജലധാരയാണ് വീഡിയോ പ്രദര്‍ശനത്തിനുള്ള സ്‌ക്രീനായി ഉപയോഗിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കും സഞ്ചാരി...
Malappuram

കൊണ്ടോട്ടി ടൗണിൽ 14 മുതൽ ഗതാഗത നിയന്ത്രണം

കൊണ്ടോട്ടി : കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ കൊണ്ടോട്ടി ടൗണില്‍ ഇന്റര്‍ലോക്ക് വിരിക്കുന്ന പ്രവൃത്തി നവംബര്‍ 14 മുതല്‍ ആരംഭിക്കുന്നതിനാല്‍ ഗതാഗതം നിയന്ത്രിക്കുന്നു. പ്രവൃത്തി കഴിയുന്നത് വരെ കോഴിക്കോട് ഭാഗത്ത് നിന്നും എടവണ്ണപ്പാറ ഭാഗത്ത് നിന്നും വരുന്ന എല്ലാ വാഹനങ്ങളും കൊളത്തൂരില്‍ നിന്നും തിരിഞ്ഞ് മേലങ്ങാടി വഴി കൊണ്ടോട്ടി ടൗണിലൂടെ പോകണം. കോഴിക്കോട്, കണ്ണൂര്‍ ഭാഗത്ത് നിന്നും വരുന്ന ഭാരവാഹനങ്ങള്‍ രാമനാട്ടുകരയില്‍ നിന്നും കൂരിയാട്, വേങ്ങര വഴി തിരിഞ്ഞ് മലപ്പുറം ഭാഗത്തേക്ക് പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ...
Other

സ്കൂൾ വാഹനങ്ങളിലെ നിയമലംഘനം പിഴക്ക് പുറമെ ഇനി നിയമനടപടിയും 

തിരൂരങ്ങാടി : ഇനിമുതൽ സ്കൂൾ വാഹനങ്ങൾ നിയമ ലംഘനങ്ങൾക്ക് പിടിക്കപ്പെട്ടാൽ പിഴ അടച്ച് തടിയൂരാനാകില്ല. പിഴക്ക് പുറമെ നിയമനടപടിയും സ്‌കൂൾ അധികൃതർ നേരിടേണ്ടിവരും. അപാകത കണ്ടെത്തുന്ന സ്കൂൾ ബസിന്റെ വാഹന ഉടമ എന്ന നിലയിൽ സ്കൂൾ അധികൃതർക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനം നടത്തിയ 17 സ്കൂൾ വാഹനങ്ങളുടെ ഉടമയായ സ്കൂൾ അധികൃതർക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് ജില്ലാ കലക്ടർക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞമാസം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ സ്കൂൾ വാഹനങ്ങളുടെ പരിശോധനയിൽ ഗുരുതര നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 1200 സ്ക്കൂൾ വാഹനങ്ങൾ പരിശോധിച്ചതിൽ നിയമലംഘനങ്ങൾ കണ്ടെത്തിയ 72 സ്കൂൾ വാഹനങ്ങൾക്കെതിരെ കേസെടുത്തു. അപാകത കണ്ടെ...
Accident

ടോറസ് ലോറി സ്കൂട്ടറിലിടിച്ചു യുവതി മരിച്ചു

എടപ്പാൾ : ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. എടപ്പാൾ നടുവട്ടം നെല്ലിശ്ശേരി റോഡിലാണ് അപകടം. എരുവപ്രക്കുന്ന് കുണ്ടുകുളങ്ങര സജീഷിൻ്റെ ഭാര്യ രജിത (36)യാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടം. ഇടിച്ച ടോറസ് ലോറി നിർത്താതെ പോവുകയും നാട്ടുകാരുടെ സഹായത്തോടെ വാഹനത്തെ പിടികൂടുകയും ചെയ്തു.എടപ്പാൾ കോവിഡ് തീയറ്ററിന് സമീപം വർക്ക് ഷോപ്പ് നടത്തുന്നയാളാണ് സജീഷ്. മക്കൾ: ആകാശ, ആരാധ്യ. പത്തിരിപ്പാല സ്വദേശികളായ ചന്ദ്രൻ, വസന്ത എന്നിവരാണ് മാതാപിതാക്കൾ. ...
Crime

ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

മഞ്ചേരി : പാണ്ടിക്കാട് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെമ്പ്രശ്ശേരി അമ്പലക്കള്ളിയിലെ മമ്പാടൻ മൊയ്തീന്റെ മകൾ ഹഷാന ഷെറിൻ (27) ആണ് മരിച്ചത്. നവംബർ അഞ്ചിനാണ് ഹഷാന ഷെറിനെ ഭർത്താവ് ചോക്കാട് കൂരാട് സ്വദേശി ഷാനവാസ് ആക്രമിച്ചത്.ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം . കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് സംഭവം. കുടുംബവഴക്കിനെ തുടർന്ന് ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. ഹഷാനയുടെ വീട്ടിൽ അതിക്രമിച്ചു കയറിയായിരുന്നു പ്രതിയുടെ ആക്രമണം. ഓടുപൊളിച്ചാണ് ഷാനവാസ് വീടിനകത്ത് കയറിയത്. ശബ്ദം കേട്ട് ഹഷ്നയുടെ പിതാവ് പുറത്തിറങ്ങിയ സമയത്ത് ഷാനവാസ് വീടിന്റെ മേൽക്കൂരയിൽ നിൽക്കുന്നതാണ് കണ്ടത്. പിന്നീട് താഴെയിറങ്ങിയ ഷാനവാസ് വാതിൽ അകത്ത് നിന്ന് പൂട്ടുകയായിരുന്നു. അഷ്ന ആക്രമണം ചെറുക്കുന്നതിനിടെ ഷാനവാസിനും പൊള്ളലേറ്റിരുന്നു. ...
Other

താലൂക്ക് ആശുപത്രിയിലെ ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണത്തിന്റെ വാർഷികം നടത്തി

തിരൂരങ്ങാടി : ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ എത്തിക്കുന്നതിനായി ഡി വൈ എഫ് ഐ ആവിഷ്ക്കരിച്ച ' ഹൃദയ പൂർവ്വം പദ്ധതിയിലൂടെ തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ വിശപ്പകറിയത് ഒരു ലക്ഷം പേരുടെ.ഒരു ലക്ഷം കവിഞ്ഞതിൻ്റെ ഭാഗമായി വെള്ളിയാഴ്ച ആശുപത്രിക്ക് മുമ്പിൽ സംഘടിപ്പിച്ച ചടങ്ങിന് ആശംസകളുമായി മുൻസിപ്പൽ ചെയർമാനും യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറിയുമെത്തിയത് പദ്ധതിക്കുള്ള ജനകീയാംഗീകാരം കൂടിയാണെന്ന് ഭാരവാഹികൾ പറഞ്ഞു. വർഷം മുമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ തുടങ്ങിയ പദ്ധതിയിലൂടെ വെള്ളിയാഴ്ച വരെ 1,00 ,375 പേർക്ക് ഉച്ച ഭക്ഷണമെത്തിച്ചു. 2021 നവംബർ 11നാണ് തിരൂരങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി വൈ എഫ് ഐ ' ഹൃദയപൂർവ്വം' പൊതിച്ചോർ വിതരണം താലൂക്കാശുപത്രിക്ക് മുന്നിൽ ആരംഭിച്ചത്. ബ്ലോക്ക് കമ്മറ്റിക്ക് കീഴിലുള്ള 163 യൂണിറ്റുകൾ വീടുകളിൽ നിന്നും ശേഖരിക്കുന്ന ഭക്ഷണമാണ് ഉച്ചയോടെ ...
Obituary

മുസ്‌ലിം ലീഗ് നേതാവ് ചേറൂരിലെ ചാക്കീരി കുഞ്ഞുട്ടി നിര്യാതനായി

വേങ്ങര : മുസ്ലിം ലീഗ് നേതാവും ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡന്റുമായിരുന്ന ചേറൂരിൽ ചാക്കീരി അബ്ദുൽ ഹഖ്‌ എന്ന കുഞ്ഞുട്ടി അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിരുന്നു. നിയമസഭ സ്പീക്കറും വിദ്യാഭ്യാസ മന്ത്രിയും ആയിരുന്ന ലീഗ് നേതാവ് ചാക്കീരി അഹമ്മദ് കുട്ടിയുടെ മകനാണ്. കബറടക്കം ഇന്ന് വൈകുന്നേരം 4.30ന് ചേറൂർ വലിയ ജുമുഅത്ത് പള്ളിയിൽ. ...
Politics

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം; കീരംപാറയിൽ എൽഡിഎഫിന് ഭരണം നഷ്ടമായി

സംസ്ഥാനത്ത് 29 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. കോതമം​ഗലം കീരംപാറ ഗ്രാമപഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ആറാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി സാൻ്റി ജോസ് വിജയിച്ചതോടെ എൽഡിഎഫിന് ഭരണം നഷ്ടമായി. ഇടുക്കി ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലെ വണ്ണപ്പുറം എൽഡിഎഫ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. തൃശൂർ വടക്കാഞ്ചേരി മുനിസിപ്പൽ കൗൺസിലിലെ മിണാലൂർ എൽഡിഎഫ് സീറ്റ്‌ യുഡിഎഫ് അട്ടിമറിച്ചു. തിരുവനന്തപുരം പഴയകുന്നുമ്മേൽ പഞ്ചായത്തിലെ മഞ്ഞപ്പാറ എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ആലപ്പുഴ പാണ്ടനാട് പഞ്ചായത്തിലെ വൻമഴി വെസ്റ്റിൽ ബിജെപിയുടെ സിറ്റിം​ഗ് സീറ്റിൽ യുഡിഎഫ് വിജയിച്ചു. ഇതോടെ ഭരണം അനിശ്ചിതത്വത്തിലായി. ഇവിടെ BJP-5 LDF-5 UDF-3 എന്നിങ്ങനെയാണ് കക്ഷിനില. എറണാകുളം കീരംപാറ പഞ്ചായത്തിലെ മുട്ടത്തുക്കണ്ടം -സ്വതന്ത്രൻ- യുഡിഎഫ് പിടിച്ചെടുത്തു. സ്വതന്ത്രന്റെ പിന്തുണയിൽ ഭരിക്കുന്ന എൽഡിഎഫ് ഭര...
Politics

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്: മലപ്പുറത്ത് അവകാശ വാദവുമായി എംഎസ്എഫും എസ്എഫ്ഐയും

തേഞ്ഞിപ്പലം : കോവിഡിന് ഇടവേളക്ക് ശേഷം നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ കോളേജുകളിൽ വലിയ ആഘോഷം. കോളേജ് തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് എം എസ് എഫും എസ് എഫ് ഐ യും മികച്ച വിജയം അവകാശപ്പെട്ടു. മലപ്പുറത്ത് പാർട്ടി അടിസ്ഥാനത്തിൽ അല്ലാതെ തിരഞ്ഞെടുപ്പ് നടന്ന അറബിക് കോളേജുകൾ എം എസ് എഫിനൊപ്പം നിൽക്കുമെന്നാണ് അവർ അവകാശപ്പെടുന്നത്. എം എസ് എഫ് ഒറ്റക്ക് 51 കോളേജുകളിലും മുന്നണിയായി 22 കോളേജുകളിലും വിജയിച്ചു എന്നാണ് അവകാശപ്പെടുന്നത്. സംഘടന തിരഞ്ഞെടുപ്പ് നടന്ന 49 കോളേജുകളിൽ 24 എണ്ണത്തിൽ വിജയിച്ചതായി എസ് എഫ് ഐ അവകാശപ്പെട്ടു. ഫ്രറ്റെർണിറ്റി 9 കോളേജുകൾ നേടിയതായി അവർ അവകാശപ്പെട്ടു. എം എസ് എഫ് അവകാശപ്പെടുന്ന കോളേജുകൾ: msf ഒറ്റക്ക്: മലപ്പുറം ഗവ കോളെജ്എം.ഇ.എസ് മമ്പാട്പി.എസ്.എം.ഒ തിരൂരങ്ങാടിഅമല്‍ കോളെജ് നിലമ്പൂര്‍പി.എം.എസ്.ടി കുണ്ടൂർഇ.എം.ഇ.എ കൊണ്ടോട്ടിദാറൂല്‍ ഉലൂം അറബിക് കോളെജ് വാഴക്...
Accident

കോട്ടക്കൽ ഇറക്കത്തിൽ നിയന്ത്രണം വിട്ട ലോറി കാറിലും സ്കൂട്ടറിലും ഇടിച്ചു മറിഞ്ഞു

കോട്ടക്കൽ: ബ്രേക്ക് നഷ്ടപ്പെട്ട ചരക്ക് ലോറി കാറിലും സ്കൂട്ടറിലും ഇടിച്ചു മറിഞ്ഞു അപകടം. കോട്ടക്കൽ പുത്തൂർ ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട ലോറി നിയന്ത്രണം വിട്ട് കാറിലും സ്കൂട്ടറിലും ഇടിച്ച് മറിക്കുകയായിരുന്നു. അപകടത്തിൽ കാർ യാത്രക്കാർക്കും സ്കൂട്ടറിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടക്കലിലെ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇന്ന് 11:45 നാണ് അപകടം. പരിക്കേറ്റവരുടെ പേര് വിവരങ്ങൾ അറിവായിട്ടില്ല. https://youtu.be/2UkpuoIo6Eg വീഡിയോ ...
Other

ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിഗ്: സൗകര്യം നിഷേധിച്ചതിന് 15,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ഓണ്‍ലൈന്‍ വഴി ഹോട്ടല്‍ ബുക്കിംഗ് സ്വീകരിക്കുകയും ഹോട്ടലിലെത്തിയപ്പോള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ട് സൗകര്യങ്ങള്‍ നിഷേധിക്കുകയും ചെയ്തതിന് ഹോട്ടല്‍ ഉടമയ്ക്ക് 15000 രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. ഓണ്‍ലൈന്‍ വെബ്‌സൈറ്റായ ഗോ ഇബിബോ വഴി കണ്ണൂരിലെ ഹോട്ടലില്‍ മുറി ബുക്ക് ചെയ്ത  മലപ്പുറം മക്കരപറമ്പ് സ്വദേശി അരുണാണ് ഹോട്ടലിനെതിരെ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. 2019 ഡിസംബര്‍ 12 ലേക്കായി നവംബര്‍ മാസത്തിലാണ് 637 രൂപ അടച്ച് അരുണ്‍ മുറി ബുക്ക് ചെയ്തത്. ബുക്കിംഗ് പ്രകാരം സൗജന്യ ബ്രേക്ക് ഫാസ്റ്റും ഹോട്ടല്‍ ഉറപ്പു നല്‍കിയിരുന്നു. ഡിസംബര്‍ 12 ന് രാത്രി ഹോട്ടലിലെത്തിയ അരുണിനോട് ബുക്ക് ചെയ്ത നിരക്കില്‍ മുറി അനുവദിക്കാനാവില്ലെന്നും 1300 രൂപ വാടകയായും 80 രൂപ ബ്രേക്ക് ഫാസ്റ്റിനായും നല്‍കിയാല്‍ മാത്രമേ മുറി അനുവദിക്കാനാവൂ എന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന്  ഈ തുക പരാതിക്കാരന്‍ നല്‍കി....
error: Content is protected !!