മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും
ദര്‍ഘാസ് ക്ഷണിച്ചു
കാവനൂര്‍ പി.എച്ച്.സി ലാബിലേക്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ലാബ് റീ ഏജന്റും മറ്റു അനുബന്ധ വസ്തുക്കളും റണ്ണിങ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ആവശ്യാനുസരണം വാങ്ങുന്നതിന് സപ്ലയര്‍മാരില്‍നിന്ന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. മാര്‍ച്ച് 26ന് രാവിലെ 11നകം ടെന്‍ഡറുകള്‍ കാവനൂര്‍ പി.എച്ച്.സി ഓഫീസില്‍ ലഭിക്കണം. 27ന് രാവിലെ 11ന് ടെന്‍ഡറുകള്‍ തുറക്കും. ഫോണ്‍: 0483 2959021.
---------
കർഷക തൊഴിലാളി ക്ഷേമനിധി: പുതിയ അംഗങ്ങളെ ചേർക്കാൻ അവസരം
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ പുതിയ അംഗങ്ങളെ ചേർക്കാൻ അപേക്ഷ ക്ഷണിച്ചു. മെയ് എട്ടിന് പുൽപ്പറ്റ, മുതുവല്ലൂർ, കുഴിമണ്ണ, 14ന് ചീക്കോട്, വാഴക്കാട്, 16ന് നെടിയിരുപ്പ്, കൊണ്ടോട്ടി, 20ന് വാഴയൂർ, 22ന് ചെറുകാവ്, പുളിക്കൽ, 25ന് കീഴുപറമ്പ്, അരീക്കോട്, 28ന് ഊർങ്ങാട്ടിരി, വെറ്റിലപ്പാറ, 30ന് കാവനൂർ, ജൂൺ ആറിന് മഞ്ചേരി, പയ്യനാ...