Tag: Manjeri

ദുബായില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് മങ്കിപോക്‌സെന്ന് സംശയം
Malappuram

ദുബായില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് മങ്കിപോക്‌സെന്ന് സംശയം

മലപ്പുറം : ദുബായില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് മങ്കിപോക്‌സെന്ന് സംശയം. ഇയാളെ രോഗ ലക്ഷണത്തോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് വൈറോളജി ലാബിലേക്ക് അയച്ചു. യുവാവ് തുടക്കം മുതല്‍ മുന്‍കരുതലുകള്‍ എടുത്തിരുന്നു. പരിശോധനഫലം വന്നിട്ടില്ല. ദുബായില്‍നിന്നു നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ മുപ്പത്തെട്ടുകാരനെയാണു നിരീക്ഷണത്തിലാക്കിയത്. ഇന്നലെ രാവിലെയാണ് ആശുപത്രിയിലെ ത്വക്‌രോഗ വിഭാഗം ഒപിയില്‍ ചികിത്സ തേടിയത്. പനിയും തൊലിപ്പുറത്തു ചിക്കന്‍പോക്‌സിനു സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്നു വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കുകയായിരുന്നു. ...
Malappuram

മഞ്ചേരിയില്‍ വിരുന്നിന് വന്ന 12 കാരിയെ പീഡിപ്പിച്ച മാതൃ സഹോദരിയുടെ ഭര്‍ത്താവായ 42 കാരന് തടവും പിഴയും

മഞ്ചേരി : വിരുന്നിന് വന്ന 12 കാരിയെ പീഡിപ്പിച്ച മാതൃ സഹോദരിയുടെ ഭര്‍ത്താവായ 42 കാരന് 18 വര്‍ഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി പെരിമ്പലം സ്വദേശിയായ 42കാരനെയാണ് ശിക്ഷിച്ചത്. മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജ് എ. എം. അഷ്‌റഫ് ആണ് ശിക്ഷ വിധിച്ചത്. പോക്‌സോ ആക്ടിലെ മൂന്നു വകുപ്പുകളിലായി അഞ്ച് വര്‍ഷം വീതം കഠിന തടവ് അരലക്ഷം രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ. ഇതിനു പുറമെ കുട്ടിക്ക് മാനഹാനി വരുത്തിയതിന് മൂന്ന് വര്‍ഷം കഠിന തടവും 25000 രൂപ പിഴയും അനുഭവിക്കണം. പിഴയടക്കാത്ത പക്ഷം നാലു വകുപ്പുകളിലും രണ്ട് മാസം വീതം അധിക തടവും അനുഭവിക്കണം. തടവു ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പ്രതി പിഴയടക്കുകയാണെങ്കില്‍ തുക അതിജീവിതക്ക് നല്‍കണം. കൂടാതെ സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്നും നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്കും കോട...
Malappuram

മഞ്ചേരിയില്‍ അഭിഭാഷകനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മഞ്ചേരിയില്‍ അഭിഭാഷകനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി കോടതിയിലെ അഭിഭാഷകനായ ഇരുമ്പുഴി സ്വദേശിയായ അഡ്വ സി.കെ. സമദിനെയാണ് മഞ്ചേരി ഐ ജി ബി ടിക്ക് സമീപം ഫ്രസ് കോ ക്ലബിന് സമീപം മരിച്ച നിലയില്‍ കാണ്ടെത്തിയത്. ആനക്കയം പഞ്ചായത്ത് മുന്‍ അംഗമാണ്. ഇന്ന് രാവിലെ പ്രഭാത സവാരിക്കാരാണ് കണ്ടത്. പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണ കാരണം പോസ്റ്റ്മോർട്ടം പരിശോധനയിൽ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. സംഭവത്തിൽ കേസ് രജിസ്റ്റ‍ർ ചെയ്തിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ...
Malappuram

മുഴുവൻ ഭിന്നശേഷിക്കാർക്കും യു.ഡി.ഐ.ഡി ലഭ്യമാക്കുന്ന ആദ്യ നഗരസഭയാവാൻ മഞ്ചേരി

മഞ്ചേരി : 2016 ലെ ഭിന്നശേഷി അവകാശ നിയമത്തിന്റെ ചുവട് പിടിച്ച് മുഴുവൻ ഭിന്നശേഷിക്കാർക്കും യു.ഡി.ഐ.ഡി ലഭ്യമാക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ നഗരസഭയാകാൻ മഞ്ചേരി തയ്യാറെടുക്കുന്നു. കഴിഞ്ഞ ആറ് മാസമായി ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. നഗരസഭയിൽ തന്നെ 1200 ലധികം ഭിന്നശേഷിക്കാരെ കണ്ടെത്താനും അവർക്ക് യു.ഡി.ഐ.ഡി ലഭ്യമാക്കാനുമുള്ള ത്വരിത പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇതോടൊപ്പം ഭിന്നശേഷിക്കാരുടെ സർവേ 'തന്മുദ്ര' പ്രവർത്തനവും പൂർത്തിയാക്കിയിട്ടുണ്ട്. യു.ഡി.ഐ.ഡിയെ കുറിച്ചുള്ള സംശയങ്ങളും പ്രശ്നങ്ങളും പരിഹരിക്കാനും ഭിന്നശേഷിക്കാരുടെ അവകാശ രേഖയായ യു.ഡി.ഐ.ഡി 100% ആളുകൾക്കും ലഭ്യമാക്കുന്നതിനുമുള്ള അവസാന ഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ആശ പ്രവർത്തകർ, ജനപ്രതിനിധികൾ, അക്ഷയ കേന്ദ്രങ്ങളുടെ പ്രതിനിധികൾ എന്നിവർക്കായി മുനിസിപ്പൽ ടൗൺഹാളിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. നഗരസഭാ ചെയ...
Accident, Malappuram

മഞ്ചേരിയില്‍ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

മഞ്ചേരി : മഞ്ചേരി കാരാപറമ്പില്‍ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. അരീക്കോട് ചക്കിങ്ങല്‍ മുഹമ്മദലിയുടെ മകന്‍ നിയാസ് ചോലക്കല്‍ (38) ആണ് മരിച്ചത്. രാത്രി 11.45 ന് ആയിരുന്നു അപകടം. വയനാട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസുമായാണ് നിയാസ് സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപതിയിലും അവിടെ നിന്ന് അരീക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും പുലര്‍ച്ചെ 2.30 ന് മരിച്ചു. ...
Accident

വയനാട്ടിൽ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി മരിച്ചു

വയനാട്: കൽപ്പറ്റയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർ ഥിനി മരിച്ചു. മുൻ പോപ്പുലർ ഫ്രണ്ട് ചെയർമാൻ മഞ്ചേരി കിഴക്കെതല ഓവുങ്ങൽ അബ്ദുസ്സലാം എന്ന ഒ.എം.എ സലാമിൻ്റെ മകളും കോഴിക്കോട് മെഡിക്കൽ കോളേജ് മെഡിക്കൽ വിദ്യാർത്ഥിനിയുമായ ഫാത്തിമ തസ്കിയ (24) ആണ് മരിച്ചത്. മെഡിക്കൽ ഹെൽത്ത് ക്ലബ്ബ് മീറ്റിംങ്ങുമായി ബന്ധപ്പെട്ട് കൽപ്പറ്റയിൽ പോയി തിരിച്ച് വരുന്ന വഴി പിണങ്ങോട് നിന്നും പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലെ വളവിൽ തസ്‌ക്കിയ സഞ്ചരിച്ച സ്‌കൂട്ടർ റോഡിൽ നിന്നും താഴ്ചയിൽ മറിഞ്ഞാണ് അപകടം സംഭവിച്ചത്. മൃതദേഹം കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ ആണുള്ളത്. സഹായത്രികയായ അജ്മിയ എന്ന കുട്ടിയെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഒ.എം.എ സലാം പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് തിഹാർ ജയിലിലാണ്. ...
Politics

മഞ്ചേരിയിലും മലപ്പുറത്തും നിറഞ്ഞ സ്വീകരണങ്ങൾ ഏറ്റു വാങ്ങി വസീഫിന്റെ തേരോട്ടം

മലപ്പുറം: കഠിനമാവുകയാണ് വേനൽ ചൂട് എന്നാൽ അതിനോട് മത്സരിക്കുന്ന പ്രചരണ ചൂടാണ് മലപ്പുറത്ത്. മലപ്പുറം ലോക്‌സഭാ സ്ഥാനാർഥി വി വസീഫിന്റെ വാഹന പര്യടനം ഇന്ന് രണ്ട് മണ്ഡലങ്ങൾ സന്ദർശിച്ചു. മഞ്ചേരി, മലപ്പുറം എന്നീ മണ്ഡലളിലാണ് പര്യടനം നടന്നത്. രാവിലെ 8:15 മുതൽ ഉച്ച 12:15 വരെ സ്ഥാനാർഥി മഞ്ചേരി മണ്ഡലത്തിൽ പര്യടനം നടത്തി. മഞ്ചേരിയിലെ ചാരങ്കാവിൽ നിന്നാണ് ഇന്നത്തെ പര്യടനം ആരംഭിച്ചത്. പാതിരിക്കോട്, എടക്കാട്, മൈലൂത്ത്, ഊഞ്ഞാലക്കണ്ടി, മരത്താണി, കാരക്കുന്ന് 24, ആമയൂർ,മേലാക്കം, വീമ്പൂർ, തടത്തിപറമ്പ്, മുട്ടിപ്പാലം, കവളങ്ങാട്, കച്ചേരിപ്പടി എന്നിവിടങ്ങളിൽ സ്ഥാനാർഥി വോട്ടർമാരെ കണ്ടു. മഞ്ചേരിയിൽ, സിപിഐ എം ഏരിയ സെക്രട്ടറി പികെമുബഷിർ, എൽഡിഎഫ് മണ്ഡലം സെക്രട്ടറി പി രാധാകൃഷ്ണൻ, മണ്ഡലം കൺവീനർ കൃഷ്ണദാസ് രാജ എന്നിവർ പര്യടനത്തിന്റെ ഭാഗമായി. ഉച്ചയ്ക്ക് ശേഷം സ്ഥാനാർഥി മലപ്പുറം മണ്ഡലത്തിലെ വിവിധ സ്വീകരണ ക...
Job

മഞ്ചേരി മെഡിക്കൽ കോളേജിൽ നിയമനം

മഞ്ചേരി സർക്കാർ മെഡിക്കൽകോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിനു കീഴിൽ ഫ്‌ളബോട്ടമിസ്റ്റ്, ജൂനിയർ കാത്ത് ലാബ് ടെക്‌നീഷ്യൻ, സെക്യൂരിറ്റി സ്റ്റാഫ്, ന്യൂറോ ടെക്‌നീഷ്യൻ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത രണ്ട് വർഷത്തെ ഡി.എം.എൽ.ടി കോഴ്‌സ് വിജയം, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് ഫ്‌ളബോട്ടമിസ്റ്റ് തസ്തികയിലേക്കുള്ള യോഗ്യത. 45 വയസ്സ് കവിയരുത്. അഭിമുഖം മാർച്ച് 19ന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കും. സർക്കാർ അംഗീകൃത ബി.സി.വി.ടി/ഡി.സി.വി.ടി കോഴ്‌സ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, കാത്ത് ലാബ് പ്രവൃത്തി പരിചയം എന്നിവയാണ് ജൂനിയർ കാത്ത് ലാബ് ടെക്‌നീഷ്യൻ തസ്തികയിലേക്കുള്ള യോഗ്യത. 45 വയസ്സ് കവിയരുത്. അഭിമുഖം മാർച്ച് 20ന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കും. സെക്യൂരിറ്റി സ്റ്റാഫിലേക്ക് അപേക്ഷിക്കുന്നവർ കര/വ്യോമ/നാവിക സേനയിൽ ന...
Accident, Malappuram

കാട്ടുപന്നി കുറുകെ ചാടി ; മലപ്പുറത്ത് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

മലപ്പുറം: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9 മണിക്കാണ് കാരക്കുന്ന് ആലുങ്ങലില്‍ അപകടം നടന്നത്. കാട്ടുപന്നി കുറുകെ ചാടിയപ്പോള്‍ ഓട്ടോ വെട്ടിച്ചുമാറ്റിയപ്പോള്‍ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. പരേതനായ കുട്ടിമുഹമ്മദിന്റെ മകനാണ്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. ഭാര്യ: സൈഫുന്നിസ. മക്കള്‍: ഷിമ ഷെറിന്‍, ഷിയ മിസ്രിയ ഷാന്‍. ...
National

പൊന്നാനിയിൽ14.23 ലക്ഷം വോട്ടർമാർ, മലപ്പുറത്ത് 14.30 ലക്ഷവും

പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ 1423250 വോട്ടർമാർ. മലപ്പുറത്ത് 1430627 വോട്ടര്മാരുമാണ് ഉള്ളത്. കൊണ്ടോട്ടിയിൽ 207386, ഏറനാട് 178148, നിലമ്പുർ 219729, വണ്ടൂർ 224288, മഞ്ചേരി 206607, പെരിന്തൽമണ്ണ 211797, മങ്കട 212337, മലപ്പുറം 214352, വേങ്ങര 185340, വള്ളിക്കുന്ന് 199843, തിരൂരങ്ങാടി 198292, താനൂർ 192138, തിരൂർ 226236, കോട്ടക്കൽ 215497, തവനൂർ 198575, പൊന്നാനി 200634 എന്നിങ്ങനെയാണ് മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം. ...
Local news, Malappuram

ഗ്രീൻഫീൽഡ് ഹൈവേ ഭൂമി ഏറ്റെടുക്കൽ: അദാലത്ത് സംഘടിപ്പിച്ചു ; 129 പരാതികൾ തീർപ്പാക്കി

മഞ്ചേരി : പാലക്കാട്- കോഴിക്കോട് ദേശീയപാത (ഗ്രീൻഫീൽഡ് 966) വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് രേഖകൾ ഹാജരാക്കാത്ത ഭൂഉടമകൾക്ക് ആവശ്യമായ രേഖകൾ ഹാജരാക്കുന്നതിനായി അദാലത്ത് സംഘടിപ്പിച്ചു. മഞ്ചേരി ടൗൺഹാളിൽ ഡെപ്യൂട്ടി കളക്ടർ എ.രാധയുടെ അധ്യക്ഷതയിൽ നടന്ന അദാലത്തിൽ 304 പരാതികൾ പരിഗണിച്ചു. 129 പരാതികൾ തീർപ്പാക്കി. അനന്തരവകാശ സർട്ടിഫിക്കറ്റ്, പട്ടയം ലഭിക്കേണ്ട പരാതികൾ തുടങ്ങിയ പരാതികളാണ് കൂടുതലായി ലഭിച്ചത്. വില്ലേജ് അടിസ്ഥാനത്തിലാണ് പരാതികൾ സ്വീകരിച്ചത്. സ്‌പെഷ്യൽ തഹസിൽദാർമാരായ പി.വി ദീപ, പി.എം സനീറ, സി.വല്ലഭൻ, വില്ലേജ് ഓഫീസർമാർ,താലൂക്ക് തഹസിൽദാർമാർ, സബ് രജിസ്ട്രാർ, പഞ്ചായത്ത് സെക്രട്ടറിമാർ, ഏറനാട്, കൊണ്ടോട്ടി തഹസിൽദാർമാർ തുടങ്ങിയവർ പങ്കെടുത്തു. ...
Malappuram

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മേജര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ഒന്നര മാസം അടച്ചിടും

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മേജര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, കണ്ണ് ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 26 മുതല്‍ ഒന്നര മാസക്കാലത്തോളം മേജര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചിടും. ഇക്കാലയളവില്‍ പ്രസവ സംബന്ധമായ അടിയന്തിര ശസ്ത്രക്രിയകളൊഴികെ മറ്റ് ശസ്ത്രക്രിയകളൊന്നും നടക്കില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ...
Malappuram

മഞ്ചേരിയിലെ ജില്ലാ കോടതി സമുച്ചയം നാളെ നാടിന് സമര്‍പ്പിക്കും

മഞ്ചേരി : ജില്ലാ കോടതിക്കായി മഞ്ചേരി കച്ചേരിപ്പടിയില്‍ നിര്‍മിച്ച കെട്ടിട സമുച്ചയം നാളെ (ഫെബ്രുവരി 18) നാടിന് സമര്‍പ്പിക്കും. രാവിലെ 11.30 ന് നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. നാഗരേഷ് അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് വകുപ്പു മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് മുഖ്യപ്രഭാഷണം നടത്തും. എം.പി അബ്ദുസ്സമദ് സമദാനി എം.പി, അഡ്വ. യു.എ ലത്തീഫ് എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും. 14 കോടി രൂപ ചെലവിലാണ് ഏഴു നില കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി, മോട്ടോര്‍ ആക്സിഡന്റ് ക്ലൈം ട്രിബ്യൂണല്‍, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്ന്, രണ്ട് കോടതികള്‍, ഇപ്പോള്‍ കോഴിക്കോട് റോഡിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന എസ്.സി-എസ്.ടി സ്പെഷല്‍ കോടതി, അഡീഷനല്‍ ...
Malappuram, Other

മഞ്ചേരിയില്‍ വയോധികന് ക്രൂരമര്‍ദ്ദനം ; കണ്ണില്‍ മുളക് പൊടി വിതറി മര്‍ദിച്ചു, ഭാര്യക്കും ഓട്ടിസം ബാധിതനായ മകനും പരിക്കേറ്റു

മലപ്പുറം: മഞ്ചേരിയില്‍ വയോധികനെ കണ്ണില്‍ മുളകുപൊടി ക്രൂരമായി മര്‍ദിച്ചു. മഞ്ചേരി കാരപ്പറമ്പ് സ്വദേശി 65കാരനായ ഉണ്ണി മുഹമ്മദാണ് ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. അടുത്ത ബന്ധുവാണ് ക്രൂരമായി മര്‍ദിച്ചത്. സ്ഥല തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദ്ദിച്ചത് എന്ന് ഉണ്ണി മുഹമ്മദ് പറയുന്നു. ഉണ്ണി മുഹമ്മദിന്റെ ഭാര്യക്കും ഓട്ടിസം ബാധിതനായ മകനും പരിക്കേറ്റു. ബന്ധു യൂസഫും മകന്‍ റാഷിനുമാണ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ ഉണ്ണി മുഹമ്മദും കുടുംബവും പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് ഇതുവരെ നടപടി എടുത്തില്ലെന്നും ഉണ്ണി മുഹമ്മദ് ആരോപിക്കുന്നു. സംഭവം നടന്നയുടന്‍ പൊലീസില്‍ പരാതി നല്‍കി. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഉണ്ണി മുഹമ്മദ്. ഇയാളുടെ ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും, പ്രതിയെ ഉടന്‍ പിടികൂടുമെന്നു...
Malappuram

മഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട : എൻ ഡി പി എസ് കോടതിക്ക് സമീപം കഞ്ചാവ് വില്പനക്കെത്തിയ യുവാവ് പിടിയിൽ

മഞ്ചേരി : മഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട. വിൽപ്പനക്ക് എത്തിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ.നിലമ്പൂർ കരുളായി കരീക്കുന്നൻ വീട്ടിൽ കുഞ്ഞിമുഹമ്മദ് മകൻ ഹംസ (40 വയസ്സ് ) ആണ് എക്സൈസിൻ്റെ പിടിയിലായത്. എക്സൈസ് കമ്മിഷണർ സ്‌ക്വാഡും മലപ്പുറം എക്‌സൈസ് ഇന്റലിജൻസും, മഞ്ചേരി എക്‌സൈസ് റേഞ്ച് സംഘവും സംയുക്തമായി മഞ്ചേരി ടൗണിൽ കോടതിപടിക്ക് സമീപം നടത്തിയ പരിശോധനയിലാണ് എൻ ഡി പി എസ് കോടതിക്ക് സമീപം വെച്ച് 6.630 കിലോ കഞ്ചാവുമായി പ്രതി എക്സൈസ് ഇസ്പെക്ടർ ഷിജു ഇ. ടി യും പാർട്ടിയും അറസ്റ്റ് ചെയ്തത്. ഒഡിഷയിൽ നിന്ന് കടത്തിക്കൊണ്ട് വരുന്ന കഞ്ചാവ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മൊത്തമായും ചില്ലറയായും വിൽപ്പന നടത്തുന്ന ഇയാൾ ഒരിടത്തും സ്ഥിരമായി താമസിക്കാറില്ല, പാർട്ടിയിൽ ഇൻ്റലിജൻസ് വിഭാഗം ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീഖ്, എക്സൈസ് ഇൻസ്പെക്ടർ ടി.ഷിജുമോൻ ,സിവിൽ എക്സൈസ് ഓഫീർമാരായ രാജൻ നെല്ലിയായി ജിഷിൽ നായർ ,അഖിൽ ദാസ് ഇ,സ...
Kerala, Malappuram

മാന്യമായി ഇടപെടണം ; മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലില്‍ മഞ്ചേരി സിഐക്ക് നിര്‍ദേശം

മലപ്പുറം : പൊതുപ്രവര്‍ത്തകരോട് ഫോണില്‍ സംസാരിക്കുമ്പോഴും നേരില്‍ കാണുമ്പോഴും വളരെ നല്ല രീതിയില്‍ ഇടപെണമെന്നും സംഭാഷണത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും മഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി മലപ്പുറം ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. പൊതു പ്രവര്‍ത്തകനായ റഷീദ് പറമ്പന്‍ സമര്‍പ്പിച്ച പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. പൊതു വിഷയത്തില്‍ സംസാരിക്കാന്‍ വിളിച്ചപ്പോള്‍ മഞ്ചേരി ഇന്‍സ്‌പെക്ടര്‍ അലവി തെറിവിളിച്ചെന്നും ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും റഷീദ് പറമ്പന്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ഇതിനെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ഇടപ്പെട്ടത്. പൊതുപ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പരിഗണനയും അംഗീകാരവും നല്‍കണമെന്നും അവര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ...
Malappuram

പ്രസവാനന്തര പരിചരണത്തിനെത്തി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു ; യുവതി പിടിയില്‍

മഞ്ചേരി : പ്രസവാനന്തര പരിചരണത്തിനെത്തിയ വീട്ടില്‍ നിന്നും സ്വര്‍ണാഭരണം മോഷ്ടിച്ച കേസില്‍ യുവതി പിടിയില്‍. തമിഴ്‌നാട് ഗൂഡല്ലൂര്‍ ദേവര്‍ഷോല തട്ടാന്‍തൊടി വീട്ടില്‍ ഉമ്മുസല്‍മയെയാണ് (48) മഞ്ചേരി സ്റ്റേഷന്‍ ഓഫിസര്‍ ആര്‍.പി സുജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. താലിമാലയടക്കം എട്ടു പവന്‍ സ്വര്‍ണമാണ് യുവതി മോഷ്ടിച്ചത്. കഴിഞ്ഞ നവംബറിലാണ് സംഭവം. പുല്‍പറ്റ തോട്ടക്കാട് കെ.പി. അലിയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണം മോഷണം പോയത്. ഇദ്ദേഹത്തിന്റെ മകളുടെ പ്രസവാനന്തര പരിചരണത്തിനായാണ് ഉമ്മുസല്‍മ വീട്ടിലെത്തിയത്. 14 ദിവസം ഇവര്‍ ഇവിടെ ജോലിയെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഉമ്മുസല്‍മ തന്റെ ഭര്‍ത്താവ് മരിച്ചെന്ന് വീട്ടുകാരോട് അറിയിച്ച് ഗൂഡല്ലൂരിലേക്ക് പോകുകയായിരുന്നു. പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞാണ് അലമാരക്ക് മുകളില്‍ സൂക്ഷിച്ച താലിമാല, പാദസരം, വള എന്നിവയടക്കം എട്ടുപവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി...
Local news, Other

മഞ്ചേരി നഗരസഭ കൗണ്‍സിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വെട്ടേറ്റു

മഞ്ചേരി: മഞ്ചേരി നഗരസഭ കൗണ്‍സിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വെട്ടേറ്റു. 16-ാം വാര്‍ഡ് യുഡിഎഫ് കൗണ്‍സിലര്‍ തലാപ്പില്‍ അബ്ദുല്‍ ജലീല്‍ (52)നെ കൊലപ്പെടുത്തിയ കേസിലെ പ്രതി നെല്ലിക്കുത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചുവിനാണ് വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രി 12ഓടെയാണ് സംഭവം. നെല്ലിക്കുത്ത് സ്‌കൂളിന് സമീപത്ത് ഓട്ടോയില്‍ മദ്യപിക്കുന്നതിനിടെ വെട്ടേല്‍ക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഷുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയതില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് 29ന് രാത്രി മഞ്ചേരി പയ്യനാട് വെച്ചാണ് ബൈക്കിലെത്തിയ ഒരു സംഘം ഒരു വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ച കഴിഞ്ഞ് മൂന്നുപേര്‍ക്കൊപ്പം കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അബ്ദുല്‍ ജലീല്‍ (52)നെ ആക്രമിച്ചത്. പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. തലക്കും ...
Calicut, Malappuram

കരിപ്പൂരില്‍ വിമാനത്തിന്റെ സീറ്റ് പോക്കറ്റില്‍ നിന്നും ട്രിമ്മറിനുള്ളില്‍ നിന്നും സ്വര്‍ണം പിടികൂടി, മഞ്ചേരി സ്വദേശി പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച ഒരു കിലോയോളം സ്വര്‍ണം കസ്റ്റംസ് പിടികൂടി. സീറ്റ് പോക്കറ്റിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ 2 പാക്കറ്റ് സ്വര്‍ണ മിശ്രിതവും ട്രിമ്മറിനുള്ളില്‍ വച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമാണ് കസ്റ്റംസ് കണ്ടെടുത്തത്. ട്രിമ്മറിനുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച മഞ്ചേരി സ്വദേശിയെ കസ്റ്റംസ് പിടികൂടി. മസ്‌കറ്റ് വഴി ജിദ്ദയില്‍ നിന്നും സലാം എയര്‍ഫ്‌ലൈറ്റില്‍ കരിപ്പൂരില്‍ വന്നിറങ്ങിയ മഞ്ചേരി സ്വദേശി മുഹമ്മദ് മുഷീറുല്‍ (28 വയസ്സ്), ആണ് ട്രിമ്മറിന്റെ യന്ത്രഭാഗത്തിന് അകത്ത് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ട്രിമ്മറിന്റെ യന്ത്രഭാഗത്തിന് അകത്തു കൊണ്ടുവന്ന 2 സ്വര്‍ണ്ണ കഷണങ്ങള്‍ ആണ് കണ്ടെത്തിയത്. ഇവയ്ക്ക് ആകെ 250 ഗ്രാം തൂക്കമുണ്ട്. മറ്റൊരു കേസില്‍ ദുബായ്ല്‍ നിന്ന് എത്തിയ ഇന്‍ഡിഗോ വിമാനത്തിന്റെ സീറ്റ്പോക്കറ്റില്‍ നിന്നും ഉപേക്ഷിച്ച നിലയില്‍ 943 ഗ്രാം തൂക്കം...
Accident, Malappuram

മഞ്ചേരിയില്‍ റോഡില്‍ ഇറങ്ങി ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിനിടെ ലോറിയുടെയും ബസ്സിന്റെയും ഇടയില്‍ കുടുങ്ങി ബസ് ജീവനക്കാരന് ദാരുണാന്ത്യം

മഞ്ചേരിയില്‍ റോഡില്‍ ഇറങ്ങി ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിനിടെ ലോറിയുടെയും ബസ്സിന്റെയും ഇടയില്‍ കുടുങ്ങി സ്വകാര്യ ബസ് ജീവനക്കാരന് ദാരുണാന്ത്യം. മഞ്ചേരി തിരൂര്‍ റൂട്ടിലെ ലീമാട്ടി ബസ് കണ്ടക്ടര്‍ മുട്ടിപ്പാലം ഉള്ളാടംകുന്ന് തറമണ്ണിൽ അബ്ദുൽ കരീമിന്റെ മകൻ  ജംഷിര്‍ (39) ആണ് മരണപ്പെട്ടത്. മഞ്ചേരി അരീക്കോട് റൂട്ടില്‍ ചെട്ടിയങ്ങാടിയില്‍ വെച്ചാണ് അപകടം നടന്നത്. ഇന്നലെ വൈകിട്ട് ഏഴിനാണ് സംഭവം.  ഗതാഗതക്കുരുക്കിനെ തുടർന്ന് ബസിൽ നിന്ന് ഇറങ്ങിയ ജംഷീർ ബസിന് എതിരെ ലോറി വന്ന സൈഡിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. ഇത് വാക്കേറ്റത്തിനിടയാക്കി. ഇതിനിടെ ഡ്രൈവർ ലോറി മുന്നോട്ട് എടുത്തപ്പോൾ ലോറിക്കും ബസിനുമിടയിൽ പെട്ട് ജംഷീർ മരിക്കുകയായിരുന്നു. ലോറി ഡ്രൈവർ തൃക്കലങ്ങോട് പുളഞ്ചേരി അബ്ദുൽ അസീസിനെ(33) പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശ്രദ്ധമായി വാഹനമോടിച്ചതിന് ഇയാൾക്കെതിരെ കേസ് എടുത്തതായി പൊലീസ...
Crime, Malappuram

കുടുംബ വഴക്ക് ; മഞ്ചേരിയിൽ ഭാര്യാപിതാവിനെ യുവാവ് കുത്തിക്കൊന്നു ; പ്രതി പിടിയിൽ

മലപ്പുറം : മഞ്ചേരിയിൽ ഭാര്യാപിതാവിനെ യുവാവ് കുത്തിക്കൊന്നു. പുല്ലാര സ്വദേശി അയ്യപ്പൻ (65) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം വീട്ടിൽ നിന്ന് രക്ഷപ്പെട്ട അയ്യപ്പന്റെ മൂത്ത മകൾ രജനിയുടെ ഭർത്താവ് പ്രിനോഷി(45)നെ പൊലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് സംഭവം. പുലർച്ചെ മൂന്നു മണിയോടുകൂടിയാണ് പ്രതിയെ മഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് പിടികൂടിയത്. മദ്യപിച്ച് വീട്ടിലെത്തിയ പ്രിനോഷ് മകനുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതു തടയാൻ ശ്രമിക്കുന്നതിനിടെയാണ് അയ്യപ്പന്റെ വയറിലും തലയിലും കുത്തേറ്റത്. ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണം തടയാൻ ശ്രമിച്ച പ്രതിയുടെ ഭാര്യ രജനിക്കും കുത്തേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി സ്ഥിരം മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നയാളാണെന്ന് പൊലീസ് പറയുന്നു. ...
Other

സ്വീകരണത്തിനിടെ കൈ കണ്ണിൽ തട്ടിയ സംഭവത്തിൽ എൻ സി സി കേഡറ്റിനെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി, സമ്മാനവും നൽകി

നിലമ്പുർ: മഞ്ചേരിയിലെ നവകേരള സദസ്സ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാൻ നിയുക്തനായ എൻസിസി കേഡറ്റ് ജിന്റോയുടെ കൈ വീശുന്നതിനിടെ അബദ്ധത്തിൽ മുഖ്യമന്ത്രിയുടെ കണ്ണിൽ ഇടിച്ചിരുന്നു. കണ്ണടച്ച് സീറ്റിലിരുന്ന മുഖ്യമന്ത്രിയെ അപ്പോൾത്തന്നെ പരിചരിക്കാൻ ജിന്റോ തയ്യാറായി. എന്നാൽ എൻസിസി കേഡറ്റിന്റെ കൈതട്ടി മുഖ്യമന്ത്രി അസ്വസ്ഥനായി എന്നാണ് ചിലർ വാർത്ത നൽകിയത്. ആ വാർത്ത കണ്ട് വിഷമിച്ച വിദ്യാർത്ഥി മുഖ്യമന്ത്രിയെ കാണണമെന്ന് താല്പര്യപ്പെടുകയായിരുന്നു. പി വി അൻവർ എംഎൽഎയുടെ വസതിയിൽ അതിനുള്ള അവസരം ലഭിച്ചു. മുഖ്യമന്ത്രി ജിന്റോയെ വാത്സല്യത്തോടെ സ്വീകരിച്ചു. "അബദ്ധത്തിൽ പറ്റിയതാണെന്ന് എനിക്കറിയാം. വിഷമിക്കേണ്ട. നന്നായി പഠിക്കണം" എന്ന് പറഞ്ഞ് പേന സമ്മാനമായി നൽകിയാണ് മുഖ്യമന്ത്രി ജിന്റോയെ യാത്രയച്ചത്. ഇന്നലെ രാത്രി തന്നെ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് വിളിച്ച് ജിന്റോയെ...
Accident, Malappuram, Obituary, Other

ഇന്നലെ നിക്കാഹ്, സന്തോഷം അധികം നീണ്ടു നിന്നില്ല ; ആനക്കയത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

മലപ്പുറം ആനക്കയം ചെക്ക് പോസ്റ്റില്‍ ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം യുവാവിന് ദാരുണാന്ത്യം. തൃക്കലങ്ങോട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ എളങ്കൂര്‍ കൂട്ടശ്ശേരി ചുള്ളിക്കുളത്ത് ഹസ്സൈനാറിന്റെ മകന്‍ ആഷിഖ് (27) ആണ് മരണപ്പെട്ടത്. ഇന്നലെയായിരുന്നു യുവാവിന്റെ നിക്കാഹ്. ഈ സന്തോഷത്തിനിടെയാണ് കരിനിഴലായി മരണം എത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ്‌മോര്‍ച്ചറിയിലേക്ക് മാറ്റി. യുവാവിന്റെ കൂടെയുണ്ടായിരുന്ന സ്ത്രീയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി. ...
Malappuram, Other

പെട്രോള്‍ വാങ്ങാന്‍ കുപ്പി ചോദിച്ചു വീട്ടിലെത്തി, വീട്ടമ്മയുടെ 5 പവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് യുവാവ് കടന്നതായി പരാതി

മഞ്ചേരി: പെട്രോള്‍ വാങ്ങാന്‍ കുപ്പി ചോദിച്ചു വീട്ടിലെത്തിയ യുവാവ് വീട്ടമ്മയുടെ 5 പവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നതായി പരാതി. കരുവമ്പ്രം ജിസ്മയില്‍ പ്രഭാകരന്റെ ഭാര്യ നിര്‍മല കുമാരിയുടെ (63) മാലയാണ് നഷ്ടമായത്. ഇന്നലെ 12.30ന് ആണ് സംഭവം. സ്‌കൂട്ടറില്‍ പെട്രോള്‍ തീര്‍ന്നെന്നും പെട്രോള്‍ പമ്പില്‍ പോയി പെട്രോള്‍ വാങ്ങി വരാന്‍ കൂപ്പി ആവശ്യപ്പെട്ടുമാണ് യുവാവ് വീട്ടിലെത്തിയത്. അകത്തു പോയി കുപ്പിയുമായി തിരികെയെത്തിയപ്പോഴാണ് മാല പൊട്ടിച്ചത്. സ്‌കൂട്ടറില്‍ പുല്‍പറ്റ ഭാഗത്തേക്ക് പോകുന്നതിനിടെ ചാടിക്കല്ല് വച്ച് സ്‌കൂട്ടര്‍ മറിഞ്ഞു. അതോടെ സ്‌കൂട്ടര്‍ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. മഞ്ചേരി പൊലീസ് കേസെടുത്തു. ...
Malappuram, Other

മഞ്ചേരിയില്‍ വിനോദയാത്രയ്ക്ക് പോയ ബസ് വൈദ്യുതി കാലില്‍ ഇടിച്ച് 13 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മഞ്ചേരി : മഞ്ചേരിക്ക് സമീപം ചെങ്ങരയില്‍ വിനോദയാത്രയ്ക്ക് സഞ്ചരിച്ച ബസ് വൈദ്യുതി കാലില്‍ ഇടിച്ച് അപകടം. അപകടത്തില്‍ ബസിലുണ്ടായിരുന്ന 13 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ 3.30 നാണ് സംഭവം. തൊടുപുഴ വിമല പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച 3 ടൂറിസ്റ്റ് ബസുകളില്‍ ഒന്നാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി എട്ടരയ്ക്കാണ് സംഘം മൈസൂരുവിലേക്ക് തൊടുപുഴയില്‍ നിന്ന് യാത്ര പുറപ്പെട്ടത്. ആയിഷ (13), നേഹ (14), ഐറിന്‍ (14), റീമ (14), അനോള്‍ (14), ഹന (13), ആന്‍ഡ്രിയ (14), അല്‍ഫോന്‍സ (14), അനോള്‍ (14), ആന്‍മരിയ (14), സീറ (14), പാര്‍വതി (14), മീനു (14), എലിസ (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ 108 ആംബുലന്‍സിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ബസ് അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് സംഘം യാത്ര റദ്ദാക്കി സ്വദേശത്തേക്ക് തിരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രാഥമിക ചികിത്...
Other

മഞ്ചേരിയില്‍ മിന്നല്‍ മുരളിയിറങ്ങി ; ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയി

മലപ്പുറം: മഞ്ചേരി കോണിക്കല്ലില്‍ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയി. മൂടേപ്പുറം മുത്തന്‍ ക്ഷേത്രത്തില്‍ വിഗ്രഹം വച്ചിരുന്ന മുറിയിലെ ചുമരില്‍ മിന്നല്‍ മുരളി എന്ന് എഴുതിയാണ് ഒരു ലക്ഷം രൂപയോളം വിലവരുന്ന പഞ്ചലോഹ വിഗ്രഹവുമായി മോഷ്ടാക്കള്‍ കടന്നു കളഞ്ഞത്. ക്ഷേത്രം തുറക്കാനായി എത്തിയ പരികര്‍മിയാണ് ക്ഷേത്ര വാതിലുകള്‍ തുറന്നു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയ വിവരം അറിഞ്ഞത്. ക്ഷേത്രത്തിലെ ശ്രീകോവിലില്‍ മാത്രമല്ല ചുറ്റമ്പലത്തിലും മോഷ്ടാവ് കേറിയിട്ടുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ ചുറ്റമ്പലത്തില്‍ നിന്ന് ഒന്നും മോഷണം പോയിട്ടില്ല. ശ്രീ കോവിലിനുള്ളില്‍ ഉണ്ടായിരുന്ന സ്വര്‍ണമാല മോഷണം പോയിട്ടില്ല. സംഭവത്തില്‍ മഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്. വിരലടയാള വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിച്ചു. മഞ്ചേരി ഇന്‍സ്‌പെക്ടറുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ...
Kerala, Malappuram, Other

ഭവനരഹിതരും ഭൂരഹിതരുമില്ലാത്ത കേരളമാണ് സർക്കാറിന്റെ ലക്ഷ്യം: മന്ത്രി ഡോ. ആർ. ബിന്ദു

മഞ്ചേരി : ഭവനരഹിതരും ഭൂരഹിതരുമില്ലാത്ത കേരളമാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസ് സ്‌കൂളിലെ തണൽക്കൂട്ട് ജീവകാരുണ്യകൂട്ടായ്മ നിർമിച്ച സ്‌നേഹവീടുകളുടെ തക്കോൽ ദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. വിവിധ സർക്കാർ പദ്ധതികളിലൂടെ മൂന്നരലക്ഷം അർഹരായവർക്ക് വീടുകൾ നിർമിച്ച് നൽകിയിട്ടുണ്ട്. നാഷനൽ സർവീസ് സ്‌കീം വഴി ആയിരം വീടുകൾ നിർമിച്ചു നൽകും. ഇത്തരം പ്രവൃത്തിയിലൂടെ കുട്ടികൾ മനുഷ്യത്വമുള്ളവരായി വളരുമെന്നും മറ്റുള്ളവരെ ചേർത്ത് പിടിക്കാനുള്ള മനസ് ഉണ്ടാവണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തണൽക്കൂട്ട് ജീവകാരുണ്യകൂട്ടായ്മ അംഗങ്ങളിൽ നിന്നും അധ്യാപകരിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും സമാഹരിച്ചാണ് മൂന്ന് വീടുകളുടെ നിർമാണം പൂർത്തീകരിച്ചത്. പരിപാടിയിൽ അഡ്വ. യു.എ ലത്തീഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ....
Kerala, Malappuram, Other

മഞ്ചേരിയില്‍ ബസുകള്‍ കുട്ടിയിടിച്ച്‌ 20 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

മഞ്ചേരി:പുല്ലാര മൂച്ചിക്കലില്‍ ബസുകള്‍ കൂട്ടിയിടിച്ച്‌ 20 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 8.45ന് മൂച്ചിക്കല്‍ പള്ളിക്ക് സമീപമാണ് അപകടം.മഞ്ചേരിയില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകളാണ് അപകടത്തില്‍പെട്ടത്. ഒരു ബസിന്റെ പിന്നില്‍ മറ്റൊന്ന് ഇടിക്കുകയായിരുന്നു. രാവിലെ ആയതിനാല്‍ സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിറയെ യാത്രക്കാരാണ് രണ്ട് ബസുകളിലും ഉണ്ടായിരുന്നത്. ബസുകള്‍ക്കകത്ത് വീണും കമ്ബിയില്‍ തലയിടിച്ചുമാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. വിവിധ സ്കൂളുകളിലേക്ക് പോകുകയായിരുന്ന 20 വിദ്യാര്‍കളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂച്ചിക്കലില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവനിങ് കഫേയും ബസുകള്‍ ഇടിച്ച്‌ തകര്‍ന്നു. ...
Kerala, Local news, Malappuram, Other

മാലിന്യമുക്ത നവകേരളം : ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും 600 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി ; 14.62 ലക്ഷം രൂപ പിഴ ഈടാക്കി, തിരൂരങ്ങാടിയില്‍ 1.30 ലക്ഷം രൂപ പിഴ

മലപ്പുറം: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 600 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. ജില്ലയിൽ 12 നഗരസഭകളിൽ ജില്ലാതല ഉദ്യോഗസ്ഥരുടെയും ഇന്റേണൽ വിജിലൻസ് ഓഫീസർമാരുടെയും നേതൃത്വത്തിൽ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. ജില്ലയിലെ 275 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ 14,68,250 രൂപയാണ് പിഴ ചുമത്തിയത്. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സൂക്ഷിച്ചതിന് പുറമെ ഓടകളിലേക്ക് മലിനജലം ഒഴുക്കി വിടുക, പ്ലാസ്റ്റിക് മാലിന്യം കത്തിക്കുക, മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാതെയും പ്രവർത്തിപ്പിക്കാതെയും സ്ഥാപനങ്ങൾ നടത്തുക, മലിനമായ സാഹചര്യത്തിൽ ഭക്ഷണ പദാർത്ഥങ്ങൾ സൂക്ഷിക്കുക, ഉപയോഗിക്കുക തുടങ്ങിയ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. നിലമ്പൂർ നഗരസഭയിൽ നടത്തിയ പരിശോധനയിൽ സ്ഥാപനങ്ങളിൽ നിന്ന് 65,000 ...
Kerala, Malappuram

മലപ്പുറത്ത് 14 കാരിയെ ബലാത്സംഗം ചെയ്ത പിതാവിന് 63 വര്‍ഷം കഠിന തടവും പിഴയും

മഞ്ചേരി: പതിനാലുകാരിയായ മകളെ ബലാത്സംഗം ചെയ്ത പിതാവിന് 63 വര്‍ഷം കഠിനതടവിനും ഏഴ് ക്ഷം രൂപ പിഴയും വിധിച്ച് മഞ്ചേരി പോക്സോ സ്പെഷല്‍ അതിവേഗ കോടതി. മഞ്ചേരി സ്വദേശിയായ 48കാരനെയാണ് ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. പിഴയടക്കുന്നപക്ഷം തുക അതിജീവിതക്ക് നല്‍കാനും കോടതി വിധിച്ചു. പോക്സോ ആക്ടിലെ മൂന്ന് വകുപ്പുകളില്‍ 20 വര്‍ഷം വീതം കഠിന തടവ്, രണ്ട് ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. വിവിധ വകുപ്പുകളിലായുള്ള തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. ഫലത്തില്‍ പ്രതി 20 വര്‍ഷത്തെ കഠിനതടവ് അനുഭവിച്ചാല്‍ മതി. പിഴയടക്കാത്തപക്ഷം മൂന്നുമാസം വീതം അധിക തടവ് അനുഭവിക്കണം. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നുവര്‍ഷം കഠിനതടവ്, ഒരു ലക്ഷം രൂപ പിഴ, പിഴയടക്കാത്തപക്ഷം രണ്ടുമാസത്തെ അധിക തടവും ശിക്ഷയുണ്ട്. 2020 മുതല്‍ 2022 ജൂണ്‍ വരെ വാടകക്ക് താമസിച്ച വീടുകളിലായിരുന്നു പീഡനം. സ്‌കൂളിലെ കൗണ്‍സലിങ്ങിനിടെ കുട്ടി വിവരം അധ്യാപ...
error: Content is protected !!