Tag: Tirur

നിരവധി തവണ ആവശ്യപ്പെട്ടിട്ടും മരം വെട്ടി മാറ്റിയില്ല, ഒടുവിൽ കായിക താരത്തിന്റെ ജീവൻ കവർന്നു
Other

നിരവധി തവണ ആവശ്യപ്പെട്ടിട്ടും മരം വെട്ടി മാറ്റിയില്ല, ഒടുവിൽ കായിക താരത്തിന്റെ ജീവൻ കവർന്നു

പരപ്പനങ്ങാടി : റോഡരികിൽ അപകടാവസ്ഥയിലായിലുള്ള മരം വീണ് യുവാവ് മരിച്ചു. ചെട്ടിപ്പടി ചൊക്കിടി ക്കടപ്പുറo താമസിക്കുന്ന മമ്മാലിന്റെ പുരക്കൽ സലാമിന്റെ മകൻ മുഹമ്മദ് ഹിഷാം(20) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കൂട്ടുകാരനുമൊത്ത് കൂട്ടായിലേക്ക് സ്കൂട്ടറിൽ പോകും വഴി വാക്കാട് വെച്ചാണ് അപകടം. അപകടാവസ്ഥയിൽ നിൽക്കുന്ന മുറിച്ച് മാറ്റാത്ത മരം സ്കൂട്ടറിന്റെ പിറകിൽ ഇരിക്കുകയായിരുന്ന ഹിശാമിൻ്റെ ദേഹത്ത് വീണാണ് അപകടം സംഭവിച്ചത്. പ്രദേശവാസികൾ പരാതി കൊടുത്തിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അലംഭാവം ഒരുപാട് പ്രതീക്ഷകൾ സ്വപ്നം കണ്ട ഒരു ചെറുപ്പക്കാരൻ്റെ ജീവൻ നഷ്ടപ്പെടുന്ന സ്ഥിതിയിൽ എത്തിച്ചേരുകയാണ് ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. പ്ലസ് ടു കഴിഞ്ഞ് നല്ല ജോലി സാധ്യത ഉള്ള ഒരു കോഴ്സെടുത്ത് പാട്പെട്ട് വളർത്തിയ മൽസ്യതൊഴിലാളിയായ തൻ്റെ പിതാവിന് താനൊരു ആശ്വസമാകണം എന്ന് സ്വപ്നമാണ് നല്ലൊരു ബോഡി ബിൽഡർ കൂടിയായ ഹിശാമി...
Malappuram, Other

അർഹതപ്പെട്ടവരുടെ ആനുകൂല്യങ്ങൾ നിഷേധിക്കില്ല: മന്ത്രി വി അബ്ദുറഹിമാൻ

തിരൂർ : അർഹത ഉണ്ടായിട്ടും മുൻഗണനാ പട്ടികയിൽ നിന്നും പിന്തള്ളപ്പെട്ട് പോയ മുഴുവൻ കുടുംബങ്ങൾക്കും മുൻഗണനാ റേഷൻ കാർഡുകൾ നൽകുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. തിരൂർ താലൂക്ക്തല മുൻ ഗണനാ റേഷൻ കാർഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. താനാളൂർ ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വെച്ച് നടന്ന പരിപാടിയിൽ തിരൂർ താലുക്കിൽ നിന്നും അർഹരായ116 പേർക്കുള്ള മുൻഗണനാ കാർഡുകൾ വിതരണം ചെയ്തു. താനുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സൽമത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സപ്ലൈ ഓഫിസർ എ.സജ്ജാദ് പദ്ധതി വിശദികരണം നടത്തി. താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക, വൈസ് പ്രസിഡന്റ് വി.അബ്ദുറസാഖ്, സ്ഥിരം സമിതി അധ്യക്ഷൻ പി.സതീശൻ, അംഗങ്ങളായ സുലൈമാൻ ചാത്തേരി, കെ.ഫാത്തിമ ബീവി, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കാദർക്കുട്ടി, തിരൂർ താലുക്ക് സപ്ലൈ ഓഫീസർ കെ.സി മനോജ് കുമാർ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പ...
Malappuram, Other

തിരൂര്‍ മലയാളം സര്‍വകലാശാല യൂണിയന്‍ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐക്ക് ജയം

മലപ്പുറം: തിരൂര്‍ മലയാളം സര്‍വകലാശാല യൂണിയന്‍ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ചെയര്‍പേഴ്സന്‍, ജനറല്‍ സെക്രട്ടറി, ജനറല്‍ ക്യാപ്റ്റന്‍ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്ലാ സീറ്റുകളിലും എസ്എഫ്‌ഐ വിജയിക്കുകയായിരുന്നു. നേരത്തെ നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ എതിരില്ലാതെ ജയിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സര്‍വകലാശാലയിലെ 9 ജനറല്‍ സീറ്റുകളിലും, 11 അസോസിയേഷന്‍ സീറ്റുകളിലും, സെനറ്റിലുമാണ് എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. നാമനിര്‍ദ്ദേശപത്രിക മതിയായ കാരണങ്ങള്‍ ഇല്ലാതെ തള്ളിയതിനെതിരെ എംഎസ്എഫ് സ്ഥാനാര്‍ത്ഥികളായ ഫൈസല്‍, അന്‍സീറ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്. നാമനിര്‍ദ്ദേശ പത്രിക തള്ളാന്‍ അധികൃതര്‍ പറഞ്ഞ കാരണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. രണ്ടാഴ്ചക്...
Malappuram, Other

തിരൂര്‍ ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീണ് നേഴ്സിന് ഗുരുതര പരിക്ക്

തിരൂര്‍ ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീണ് നേഴ്സിന് ഗുരുതര പരിക്ക്. ഒന്നാം നിലയില്‍ നിന്ന് താഴേക്ക് വീണ് ആശുപത്രിയിലെ നേഴ്‌സായ മിനിക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മിനിയുടെ ആരോഗ്യ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Malappuram, Other

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തിരൂര്‍ സ്വദേശിയായ 25 കാരന്‍ പിടിയില്‍

തിരൂര്‍ : ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തിരൂര്‍ സ്വദേശിയായ 25 കാരന്‍ പിടിയില്‍. 14 കാരിയെ ആളൊഴിഞ്ഞ മലമുകളിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച തിരൂര്‍ പടിഞ്ഞാറേക്കര ചെറിയച്ചം വീട്ടില്‍ മുഹമ്മദ് ഇസ്മായില്‍ ആണ് പിടിയിലായത്. നെടുങ്കണ്ടം സിഐ. ജെര്‍ലിന്‍ വി.സ്‌കറിയയുടെ നേതൃത്വത്തിലാണ് അറസ്റ്റു ചെയ്തത്. മാസങ്ങള്‍ക്ക് മുന്‍പാണ് മുഹമ്മദ് ഇസ്മായില്‍ പത്താം ക്ലാസുകാരിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടതും സൗഹൃദം സ്ഥാപിച്ചതും. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാനായി മലപ്പുറത്തുനിന്നും നെടുങ്കണ്ടത്ത് എത്തിയ ഇയാള്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ മലമുകളില്‍ എത്തിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ നെടുങ്കണ്ടം പൊലീസില്‍ വിവരം അറിയിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. തിരൂര്‍...
Malappuram, Other

സര്‍ക്കാര്‍ പണം കൊണ്ട് ഭൂമി വാങ്ങിയപ്പോള്‍ ക്രമക്കേട് പറഞ്ഞ് തടസം നിന്ന് അധികാരികള്‍ ; മൂകയും ബധീരയുമായ അംബികക്ക് നീതി ലഭിക്കണം

തിരൂര്‍ : മനുഷ്യാവകാശകമ്മിഷനില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അംഗം ബൈജു നാഥിനു മുമ്പില്‍ തിരൂരിലെ സിറ്റിങ്ങില്‍ പൊന്നാനിയിലെ പരാതിക്കാര്‍ പരാതിയുമായെത്തി. ഇക്കൂട്ടത്തില്‍ പൊന്നാനി നെയ്തല്ലൂരിലെ മൂകയും ബധിരയുമായ വീട്ടമ്മയും ഉണ്ടായിരുന്നു. വീടുവെക്കാന്‍ സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ച് ഭൂമി വാങ്ങിയപ്പോള്‍ നഞ്ചഭൂമി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് പറഞ്ഞ് തടസം നില്‍ക്കുന്ന അധികാരികള്‍ക്കെതിരെയായിരുന്നു തൃക്കണ്ടിയൂര്‍ പറമ്പില്‍ അംബിക എന്ന മൂകയും ബധീരയുമായ വീട്ടമ്മ മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ എത്തിയത്. എസ് സി എസ് ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭൂമി വാങ്ങിക്കുമ്പോള്‍ ഉത്തരവാദിത്വമുള്ള എസ് സി എസ് ടി പ്രമോട്ടര്‍, പൊന്നാനി നഗരസഭ, വീടുവെക്കാന്‍ ഭൂമി നല്‍കിയവര്‍ ക്രമക്കേട് ഉണ്ടെന്നും അഴിമതി നടന്നിട്ടുണ്ടെന്നും പറഞ്ഞ് തടസം നിക്കുന്നതായി ആരോപിച്ചാണ് അംബികയെത്തിത്. മനുഷ്യാവകാശപ്രവര്‍ത്തകര്‍ അബ്ദുള്‍റഹിം പ...
Local news, Other

നിസാമുദ്ദീന്‍ എക്‌സ്പ്രസ്സിലെ കോച്ചിന് തീപിടിച്ചു ; തീപിടുത്തം തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ എത്തുന്നതിനു മുന്‍പ്

തിരൂര്‍ : നിസാമുദ്ദീന്‍ എക്‌സ്പ്രസ്സിലെ ഏറ്റവും പിന്നിലെ കോച്ചില്‍ തീപിടിച്ചു. തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ എത്തുന്നതിനു മുന്‍പ് തീ പിടിച്ച വിവരം അറിഞ്ഞ വണ്ടി നിര്‍ത്തി. തുടര്‍ന്ന് തീയണച്ചു. ആര്‍ക്കും പരിക്കില്ല
Malappuram, Other

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ വീഴ്ച വരുത്തി ; തിരൂര്‍ സ്വദേശിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ട്രാവല്‍ ഏജന്‍സിയോട് ജില്ലാ ഉപഭോക്തൃ കമ്മിഷന്‍ ഉത്തരവ്

തിരൂര്‍: ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ ട്രാവല്‍ ഏജന്‍സിയോട് ഒരുലക്ഷം രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും തിരൂര്‍ സ്വദേശിയായ പരാതിക്കാരന് നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്. അന്നാര സ്വദേശി രവീന്ദ്രനാഥന്‍ നല്‍കിയ ഹര്‍ജിയില്‍ തിരൂരിലെ സ്വകാര്യ ട്രാവല്‍ ഏജന്‍സിക്കെതിരേയാണ് നടപടി. കെ മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷന്റേതാണ് വിധി. ഒരുമാസത്തിനകം വിധി നടപ്പാക്കാത്ത പക്ഷം വിധി പ്രകാരമുള്ള സംഖ്യക്ക് 12 ശതമാനം പലിശ നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞു. ചെന്നൈയില്‍ നടക്കുന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനും തിരിച്ച് മടങ്ങുന്നതിനുമായി ബന്ധുക്കളായ 42 പേര്‍ക്ക് തൃശൂര്‍, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍നിന്നും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് 95,680 രൂപ ട്രാവല്‍ ഏജന്‍സിക്ക് ന...
Crime, Malappuram, Tech

ഒറ്റ ക്ലിക്കിൽ മലപ്പുറം സ്വദേശി നഷ്ടപ്പെട്ടത് രണ്ടര ലക്ഷം രൂപ ; ഒരു മണിക്കൂറിനുള്ളിൽ പണം തിരിച്ചു പിടിച്ച് കേരള പോലീസ്

മലപ്പുറം: നിരന്തരമായ ബോധവല്‍ക്കരണത്തിനുശേഷവും ഓണ്‍ലൈന്‍ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കൂടുകയാണ്. ഇപ്പൊൾ ഇതാ തിരൂർ സ്വദേശിക്ക് ആണ് അബദ്ധം പറ്റിയത് . എന്നാല് പോലീസിൻ്റെ സമയോചിത ഇടപെടലിൽ യുവാവിന് പണം തിരികെ ലഭിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് കെവൈസി അപ്‌ഡേഷന്‍ നല്‍കുവാന്‍ എന്ന വ്യാജേന അയച്ച ഫിഷിങ് ലിങ്കിൽ ക്ലിക്ക് ചെയ്തിന് പിന്നാലെ പണം നഷ്ടപ്പെട്ടെന്ന തിരൂർ സ്വദേശിയുടെ പരാതിയില്‍ ഒരു മണിക്കൂറിനുള്ളില്‍ പണം തിരിച്ചു പിടിച്ച് കേരള പൊലീസ്. ജനുവരി ആറിന് രാവിലെ 8.30നാണ് വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവിന് 2,71,000 രൂപ നഷ്ടമായത്. ഇതോടെ 10.13ന് ഇയാൾ പൊലീസിന്റെ സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ 1930ല്‍ വിളിച്ച് പരാതി നല്‍കുകയായിരുന്നു. സൈബര്‍ ഓപ്പറേഷന്‍ വിഭാഗം ഉടനടി നടത്തിയ അന്വേഷണത്തില്‍ 11.09ന് പണം തിരിച്ചുപിടിക്കാന്‍ സാധിച്ചു. നഷ്ടപ്പെട്ട പണം ഒരു മണിക്കൂറിനുള്ളില്‍ തന്നെ തിരികെ പ...
Malappuram, Other

വധശ്രമമടക്കം നിരവധി കേസുകള്‍ ; തിരൂരില്‍ 62കാരനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

തിരൂര്‍ : തിരൂരില്‍ വധശ്രമമടക്കം നിരവധി കേസുകളിലെ പ്രതിയായ 62കാരനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. തെക്കന്‍ കുറ്റൂര്‍ സ്വദേശി ജമാല്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ അഞ്ചു കഞ്ചാവ് കേസും, ഒരു വധശ്രമക്കേസും ആക്രമണക്കേസും നിലവിലുണ്ട്.
Malappuram, Obituary

തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരന്‍ കുഴഞ്ഞു വീണ് മരിച്ചു

തിരൂര്‍: തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരന്‍ കുഴഞ്ഞു വീണ് മരിച്ചു. ട്രെയിന്‍ കയറാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഏറിയാട് പനങ്ങാട്ടു വീട്ടില്‍ വിജു (50) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. തിരൂരില്‍ നിന്ന് തൃശൂരിലേക്ക് ട്രെയിന്‍ കയറാന്‍ എത്തിയതായിരുന്നു ഇയാള്‍. സ്റ്റേഷനില്‍ എത്തിയ വിജു കുഴഞ്ഞു വീണതോടെ ആര്‍പിഎഫും മറ്റു യാത്രക്കാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം വൈകിട്ട് തൃശൂര്‍ ശാന്തി ശ്മശാനത്തില്‍ നടക്കും. ഭാര്യ: സീമ. മക്കള്‍: അമ്മു, ശ്രീദേവി....
Malappuram, National

തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. രമേശ്വരം - മധുര റൂട്ടില്‍ തിരുപ്പച്ചെത്തി വെച്ചാണ് അപകടം. ഏര്‍വാടിയില്‍ നിന്നും തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയ മലപ്പുറം കോട്ടക്കല്‍ തിരൂര്‍ സ്വദേശികളായ 4 പേര്‍ സഞ്ചരിച്ച കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. കാറിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ഡിവൈഡല്‍ ഇടിച്ച് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു....
Malappuram, Obituary, Other

എന്‍എസ്എസ് സപ്തദിന ക്യാംപിനിടെ യുവ അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു

തിരൂര്‍: എന്‍എസ്എസ് സപ്തദിന ക്യാംപിനിടെ യുവ അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു. തൃപ്രങ്ങോട് കളരിക്കല്‍ ബാലകൃഷ്ണ പണിക്കരുടെയും പങ്കജത്തിന്റെയും മകന്‍ ടി.കെ.സുധീഷ് (38) ആണ് മരിച്ചത്. വളാഞ്ചേരി പൂക്കാട്ടിരി ഇസ്ലാമിക് റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായിരുന്നു. ഈ സ്‌കൂളിലെ എന്‍എസ്എസ് ക്യാംപ് മാവണ്ടിയൂര്‍ സ്‌കൂളില്‍ വച്ചാണ് നടന്നിരുന്നത്. ക്യാംപില്‍ സുധീഷും പങ്കെടുത്തിരുന്നു. ഇന്ന് രാവിലെ ക്യാംപ് ആരംഭിക്കുന്നതിനു മുന്‍പ് എഴുന്നേറ്റെത്തിയ സുധീഷ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ വളാഞ്ചേരിയിലെ സ്വകാര്യ ആശുപതിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സുധീഷ് ജ്യോത്സ്യനായും പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്‌കാരം നടപടിക്രമങ്ങള്‍ക്കു ശേഷം നാളെ രാവിലെ 9 മണിക്ക്. ദീപയാണ് ഭാര്യ. മക്കള്‍: ദര്‍ശിത് കൃഷ്ണ, അദ്വിക....
Malappuram, Other

കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി ശ്വാസം മുട്ടിക്കുന്നു, കേരളം നേടിയ നേട്ടങ്ങള്‍ക്കൊപ്പം ഇന്ന് അനുഭവിക്കുന്ന പ്രയാസങ്ങളും ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച് കൊണ്ടാണ് നവകേരള സദസ്സ് മുന്നോട്ടു പോകുന്നത് ; മുഖ്യമന്ത്രി

തിരൂര്‍ ; കേരളം നേടിയ നേട്ടങ്ങള്‍ക്കൊപ്പം ഇന്ന് അനുഭവിക്കുന്ന പ്രയാസങ്ങളും ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച് കൊണ്ടാണ് നവകേരള സദസ്സ് മുന്നോട്ടു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി നമ്മുടെ സംസ്ഥാനത്തെ ഞെരുക്കി ശ്വാസം മുട്ടിക്കുകയാണ്. അത് പൊതു അഭിപ്രായമായി വരുമ്പോള്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സംസ്ഥാനത്തിന്റെ ആവശ്യങ്ങളെ തമസ്‌കരിക്കുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തന്നെ വസ്തുതാ വിരുദ്ധ പ്രചാരണത്തിന് മുന്നിട്ടിറങ്ങിയതാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കണ്ടതെന്നും അദ്ദേഹം തിരൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിന്റെ പൂര്‍ണരൂപം ; ഇന്ന് നവകേരള സദസ്സ് പത്താം ദിവസമാണ്. നാല് ജില്ലകള്‍ പിന്നിട്ടു. ജനലക്ഷങ്ങളുടെ പങ്കാളിത്തമാണുണ്ടായത്. ഇന്നലെ കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളിലായിരുന്നു പര്...
Malappuram, Other

തിരൂർ പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തി

തിരൂർ റെയിൽവെ പാലത്തിന് സമീപം തിരൂർ പുഴയിൽ നിന്നും 16.11.23 തിയ്യതി 9.30 മണിയോടെ കണ്ട തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹം തിരൂർ ഗവ: ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചുവരുന്നു…. മൃതദേഹം തിരിച്ചറിയുന്നവർ തിരൂർ പോലിസ് സ്റ്റേഷനുമായി ബന്ധപ്പെടുക.
Malappuram, Other

ചെട്ടിയാന്‍ കിണര്‍ ജി.വി.എച്ച്.എസ്. എസ് അമ്പതാം വാര്‍ഷികാഘോഷം ; ലോഗോ പ്രകാശനം ചെയ്തു

ചെട്ടിയാന്‍ കിണര്‍ ജി.വി.എച്ച്.എസ്. എസ് അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. നവംബര്‍ 21ന് വിളംബര ഘോഷ യാത്ര നടക്കും. ലോഗോ പ്രകാശന കര്‍മ്മം സംസ്ഥാന ഫോക് ലോര്‍ സമിതി അംഗം ഫിറോസ് ബാബു നിര്‍വ്വഹിച്ചു. ചടങ്ങില്‍ പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിബാസ് മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. മുസ്തഫ കളത്തിങ്ങല്‍, ഷാജു കാട്ടകത്ത് സി.കെ. എ റസാഖ്, എം സി മാലിക് , കേളി അബ്ബാസ് , സക്കരിയ്യ പൂഴിക്കല്‍ ,പി .പി ബാബു, എം. രവീന്ദ്രന്‍, എം. പത്മ നാഭന്‍, സി.സി നാസര്‍ ,പാറയില്‍ ഷെരീഫ് റസീല്‍ അഹമ്മദ്, സി. സൈനുദ്ധീന്‍ ഇഖ്ബാല്‍ ചെമ്മിളി ,സി. കോയ മാസ്റ്റര്‍ വി.എച്ച്. എസ്.സി പ്രിന്‍സിപ്പാള്‍ നിബി ആന്റണി ,പ്രഥമാധ്യാപകന്‍ പി. പ്രസാദ് എന്നിവര്‍ സംബന്ധിച്ചു. പ്രിന്‍സിപ്പാള്‍ ഐ വ...
Malappuram, Other

കരുതലിന്റെ കാവലാളായി ‘ഷെൽട്ടർ ഹോം’ ; ആശ്വാസമേകിയത് 21 സ്ത്രീകൾക്കും ആറ് കുട്ടികൾക്കും

തിരൂർ : ആശ്വാസത്തിന്റെയും കരുതലിന്റെയും സംരക്ഷണ കവചമൊരുക്കി തിരൂരിലെ ഷെൽട്ടർ ഹോം. ഗാർഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതയിടം ഒരുക്കുകയാണ് ഷെൽട്ടർ ഹോമുകളുടെ ലക്ഷ്യം. 2014 ലാണ് മലപ്പുറത്ത് ഷെൽട്ടർ ഹോം പ്രവർത്തനമാരംഭിക്കുന്നത്. കൊവിഡ് പ്രതിസന്ധി കാലത്ത് ഷെൽട്ടർ ഹോമിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരുന്നു. 2022 ഡിസംബർ പത്തിന് ജില്ലയുടെ ഷെൽട്ടർ ഹോം തിരൂരിൽ പുനരാരംഭിച്ചു. 12 ഗാർഹിക പീഡന പരാതികളും ഏഴ് കുടുംബ പ്രശ്നപരാതികളും ഒമ്പത് അഭയം ആവശ്യപ്പെട്ടുള്ള പരാതികളും 11 കൗൺസലിങ് കേസുകളുമാണ് ഇതുവരെ ഷെൽട്ടർ ഹോമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 18ഓളം പരാതികൾ തീർപ്പാക്കുകയും ഒരു പരാതി ലീഗൽ കൗൺസിലർക്ക് റഫർ ചെയ്യുകയും ചെയ്തു. അല്ലാത്തവ കൗൺസലിങ്, മീഡിയേഷൻ തുടങ്ങിയ നടപടി ക്രമങ്ങളിലാണ്. ഷെൽട്ടർ ഹോം പ്രവർത്തനമാരംഭിച്ച് ഒരു വർഷം തികയാൻ പോകുന്ന ഈ അവസരത്തിൽ മൊത്തം 21 സ്ത്രീ...
Malappuram, Other

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ വിദ്യാഭ്യാസ – കായിക പ്രോത്സാഹന അവാർഡുകൾ വിതരണം ചെയ്തു

തിരൂർ : മത്സ്യത്തൊഴിലാളികളുടെയും മേഖലയിലെ അനുബന്ധ തൊഴിലാളികളുടെയും മക്കൾക്കുള്ള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ വിദ്യാഭ്യാസ - കായിക പ്രോത്സാഹന അവാർഡിന്റെ മലപ്പുറം ജില്ലാ തല ഉദ്ഘാടനം ഡോ. കെ.ടി. ജലീൽ എം.എൽ.എ നിർവഹിച്ചു. 2022-23 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ, ഫിഷറീസ് ടെക്നിക്കൽ സ്കൂൾ തലങ്ങളിൽ ഉന്നത വിജയം നേടിയതും കായിക മത്സരങ്ങളിൽ ദേശീയ തലത്തിലും, സംസ്ഥാനതലത്തിലും ശ്രദ്ധേയമായ വിജയം കരസ്ഥമാക്കിയതുമായ 174 വിദ്യാർത്ഥികൾക്കാണ് 7.74 ലക്ഷം രൂപയുടെ ക്യാഷ് അവാർഡും, ഉപഹാരവും നൽകിയത്. കൂട്ടായി എസ്.എച്ച്.എം യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീൻ അധ്യക്ഷനായി. മത്സ്യബോർഡ് കമ്മീഷണർ സജി. എം. രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. മത്സ്യബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, ജില്ലാ പഞ്ചായത്ത് മെമ്പർ ഇ. അഫ്സൽ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാര...
Malappuram, Other

തിരൂരില്‍ യുവാവിനെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ മൂന്ന് പ്രതികള്‍ കൂടി അറസ്റ്റില്‍

തിരൂര്‍ : തിരൂര്‍ കാട്ടിലപള്ളിയില്‍ യുവാവിനെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. നേരത്തെ പിടിയിലായ ഒന്നാംപ്രതി ആഷിഖിന്റെ പിതാവും സഹോദരന്മാരുമാണ് അറസ്റ്റിലായത്. രണ്ടാം പ്രതി അന്‍ഷാദ്, മൂന്നാം പ്രതി അജ്രിഫ്, നാലാം പ്രതി ആലിക്കുട്ടി എന്നിവരെ രഹസ്യ വിവരത്തെ തുടര്‍ന്ന് തിരൂര്‍ പോലീസ് പിടികൂടിയത്. ശനിയാഴ്ചയാണ് കാട്ടിലപള്ളി സ്വദേശി സ്വാലിഹിനെ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട സ്വാലിഹും പ്രതികളും തമ്മില്‍ നേരത്തെ വൈരാഗ്യം ഉണ്ടായിരുന്നു. പലപ്പോഴും ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നെന്നും പോലീസ് പറയുന്നു. ഏറ്റവും ഒടുവില്‍ ആഷിഖുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് കയ്യാങ്കളിയില്‍ എത്തുകയും ആയിരുന്നു. തുടര്‍ന്നാണ് സ്വാലിഹിനെ ആഷിക്കും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ചത് എന്നാണ് പോലീസ് വിശദീകരണം. മാരകമായി പരിക്കേറ്റ സ്വാലിഹ് രക്ഷപ്പെട്ട് ഓ...
Kerala, Malappuram, Other

തിരൂരില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ യുവാവ് ചോരവാര്‍ന്ന് മരിച്ച നിലയില്‍

തിരൂര്‍: തിരൂര്‍ കൂട്ടായി കാട്ടിലപ്പള്ളിയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ യുവാവ് ചോരവാര്‍ന്ന് മരിച്ച നിലയില്‍. പുറത്തൂർ പടിഞ്ഞാറേക്കര കാട്ടിലപ്പള്ളിയിലാണ് സംഭവം. പ്രദേശവാസിയായ കൊമ്പൻതറയിൽ മുഹമ്മദ് കുട്ടിയുടെ മകൻ സാലിഹ് (30) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. അയൽവാസികളെത്തി പരിശോധിച്ചപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. ഇയാളുടെ കാലുകളില്‍ ആഴത്തില്‍ ഉള്ള മുറിവുകള്‍ ഉണ്ട്. കൊലപാതകമാണെന്നാണ് സൂചന. അൽപം മാറി ഒരു കാർ തകർക്കപ്പെട്ട നിലയിൽ കിടക്കുന്നുണ്ട്. കാർ മുതൽ മൃതദേഹം കിടക്കുന്ന സ്ഥലം വരെ രക്തപ്പാടുകളുണ്ട്. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. തിരൂർ ഡിവൈഎസ്പി കെ എം.ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി....
Accident

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു

തിരൂർ: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. മംഗലം ചേന്നര പെരുന്തിരുത്തി തൂക്കുപാലത്തിന് സമീപം പടുന്നവളപ്പിൽ വിഷ്ണുപ്രസാദ് (24) ആണ് മരിച്ചത്. അയൽവാസികളായരോഹിത്ത്, വിഷ്ണു എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെ പുറത്തൂർ പുതുപ്പള്ളി ശാസ്താ എഎൽപി സ്കൂളിനു സമീപമാണ് അപകടമുണ്ടായത്. മൂവരും ആലിങ്ങലിൽ നിന്ന് വീട്ടിലേക്കു പോകുകയായിരുന്നു. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിഷ്ണു പ്രസാദിനെ രക്ഷിക്കാനായില്ല. കാവിലക്കാടുള്ള ടയർ കടയിലെ ജീവനക്കാരനാണ്....
Kerala, Malappuram, Other

പുതിയ വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ച്‌ റെയില്‍വേ

തിരൂർ: കേരളത്തിന്റെ രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ച്‌ റെയില്‍വേ. ഇ ടി മുഹമ്മദ് ബഷീര്‍ എംപിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇക്കാര്യം ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും കണ്ടിരുന്നുവെന്നും ആദ്യത്തെ വന്ദേഭാരത് ട്രെയിനിന് കൂടി സ്റ്റോപ്പ് അനുവദിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. 'വലിയൊരു സന്തോഷ വാര്‍ത്ത പങ്കുവെക്കുകയാണ്. പുതിയ വന്ദേഭാരത് ട്രെയിനിന് മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചതായി റെയില്‍വേ അറിയിച്ചു. കഴിഞ്ഞ ദിനങ്ങളില്‍ ഇതിനായി റെയില്‍വേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും നേരില്‍ കണ്ടിരുന്നു. ഇനി ആദ്യത്തെ വന്ദേ ഭാരതിന് കൂടി സ്റ്റോപ്പ് അനുവദിക്കണം, അതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്', ഇ ടി മുഹമ്മദ് ബഷീര്‍ കുറിച്ചു. ഞായറാഴ്ചയാണ് കേരളത്തിന്റെ രണ്ടാമത്തെ...
Obituary

മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു

തിരൂർ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി ( 51) അന്തരിച്ചു. രോഗബാധിതയായി തൃശ്ശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മയ്യത്ത് തിരൂരിനടുത്ത് നിറമരുതൂർ ജനതാ ബസാറിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം വൈകീട്ട് നാലിന് കൂട്ടായി - കോതപറമ്പ് റാത്തീബ് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കും.
Other

പരപ്പനങ്ങാടി, തിരുനാവായ, തിരൂർ, കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനുകളിൽ വിവിധ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു

തിരൂർ : പരപ്പനങ്ങാടി, തിരുനാവായ, തിരൂർ, കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനുകളിൽ വിവിധ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചതായി ഇ. ടി. മുഹമ്മദ് ബഷീർ എംപി അറിയിച്ചു. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ യശ്വന്ത്‌പുർ എക്സ്പ്രസിനും (16528/16527) തിരുനാവായ റെയിൽവേ സ്റ്റേഷനിൽ ഷൊർണുർ - കണ്ണൂർ മെമു എക്സ്പ്രസിനും (06023/06024) പുതിയ സ്റ്റോപ്പ്‌ അനുവദിച്ചും കുറ്റിപ്പുറത്ത് മലബാർ എക്സ്പ്രസിന്റെയും (16630/16629) തിരൂരിൽ മാവേലി എക്സ്പ്രസിന്റെയും (16604) സ്റ്റോപ്പ്‌ പുനസ്ഥാപിച്ചും റെയിൽവേ മന്ത്രാലയം ഉത്തരവായതായി ഇ. ടി. മുഹമ്മദ് ബഷീർ എംപി അറിയിച്ചു. യശ്വന്ത്‌പുർ എക്സ്പ്രസിന് പരപ്പനങ്ങാടിയിൽ സ്റ്റോപ്പ്‌ അനുവദിക്കുകയെന്നത് വളരെ കാലമായുള്ള ആവശ്യമാണ്. എം. പി പല തവണ റെയിൽവേ മന്ത്രിയെ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു .കണ്ണൂരിൽ നിന്നും ബാംഗ്ലൂരിലേക്ക് എല്ലാദിവസവും ഉള്ള ഈ ട്രെയിനിന് പരപ്പനങ്ങാടിയിൽ സ്റ്റോപ്പ് അനുവ...
Kerala, Malappuram

വന്ദേഭാരത് ; തിരൂരിനെ പരിഗണിക്കാതിരുന്നത് ഖേദകരം, കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി

വന്ദേഭാരത് ട്രെയിന്‍ തിരൂരില്‍ നിര്‍ത്തുന്നത് സംബന്ധിച്ച് നടത്തിയ ശ്രമങ്ങള്‍ ഗവണ്‍മെന്റ് പരിഗണിക്കാതെ പോയത് ഖേദകരമാണെന്നും ട്രെയിന്‍ ഓടിതുടങ്ങിയതിനു ശേഷമുള്ള അനുഭവങ്ങള്‍ കണക്കിലെടുത്ത് തിരൂരിന്റെ കാര്യം പരിഗണിക്കാമെന്നത് റെയില്‍വേ മന്ത്രി സമ്മതിച്ചിരുന്നത് പാലിക്കാതെ പോയത് നിര്‍ഭാഗ്യകരമാണെന്നും ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി ഇന്ന് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ട് അറിയിച്ചു. കേരളത്തില്‍ ഏറ്റവും വലിയ ജനസംഖ്യയുള്ള മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റോപ്പുകളില്‍ പോലും ധാരാളം ട്രെയിനുകള്‍ നിര്‍ത്താതെ പോകുന്നുണ്ട്. വന്ദേ ഭാരത് എക്‌സ്പ്രസിന്റെ കാര്യത്തില്‍ ഇനിയെങ്കിലും ഗവണ്മെന്റ് സഹായകരമായ സമീപനം സ്വീകരിക്കണമെന്നും കേരളത്തിലേക്ക് പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് അനുവദിക്കുമ്പോള്‍ ഇക്കാര്യത്തില്‍ നിര്‍ബന്ധമായും പരിഗണനയില്‍ ഉണ്ടാകണമെന്നും എംപി മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. രാജധാ...
Kerala, Malappuram

രണ്ട് ദിവസമായി പ്ലാസ്റ്റിക് ബോട്ടില്‍ തലയില്‍ കുടുങ്ങിയ നായയ്ക്കും കിണറ്റില്‍ അകപ്പെട്ട പൂച്ചയ്ക്കും രക്ഷകരായി ദുരന്തനിവാരണ സേന

തിരൂര്‍ : പ്ലാസ്റ്റിക് ബോട്ടില്‍ തലയില്‍ കുടുങ്ങിയ നായയെയും കിണറ്റില്‍ അകപ്പെട്ട പൂച്ചയെയും രക്ഷപ്പെടുത്തി താനൂര്‍ താലൂക്ക് ദുരന്തനിവാരണ സേന. തിരൂര്‍ തെക്കുമുറി സ്വദേശി നസീബിന്റെ വീട്ടുവളപ്പിലെ കുടിക്കാന്‍ ഉപയോഗിക്കുന്ന കിണറിലാണ് ഇന്ന് രാവിലെ 9 മണിയോടെ പൂച്ചയെ കിണറ്റില്‍ കാണപ്പെട്ടത്. തുടര്‍ന്ന് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് ദുരന്ത നിവാരണ സേനാംഗങ്ങളെത്തി പൂച്ചയെ ജീവനോടെ രക്ഷപ്പെടുത്തി. അതേസമയം രണ്ടുദിവസമായി തലയില്‍ പ്ലാസ്റ്റിക് ബോട്ടില്‍ കുടുങ്ങിയ നിലയില്‍ തിരൂര്‍ മൂച്ചിക്കല്‍ സ്വദേശി ശിവദാസിന്റെ വീട്ടുവളപ്പില്‍ തലയില്‍ പ്ലാസ്റ്റിക് കുടുങ്ങിയ നിലയില്‍ കാണപ്പെട്ട നായയെയും ടിഡിആര്‍എഫ് വളണ്ടിയര്‍മാര്‍ രക്ഷപ്പെടുത്തി. നസീബ് തിരൂരിന്റെ നേതൃത്വത്തില്‍, നവാസ് പുല്ലൂര്‍, ശിഹാബ് താനൂര്‍, നൗഫല്‍ താനൂര്‍, വാഹിദ് വെള്ളച്ചാല്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി....
Accident, Kerala, Malappuram

പുല്ലൂരില്‍ വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു

തിരൂര്‍ : പുല്ലൂരില്‍ വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു.പുല്ലൂര്‍ സ്വദേശി പുന്നശ്ശേരി മുകുന്ദന്റെ മകന്‍ അജിന്‍ (14) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ പുല്ലൂര്‍ വെങ്ങാലൂരില്‍ വച്ചാണ് സംഭവം. ഷൊര്‍ണ്ണൂര്‍- കോഴിക്കോട് ഗുഡ്‌സ് ട്രെയിന്‍ തട്ടിയാണ് അപകടമുണ്ടായത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോട്ടം നടപടികള്‍ക്ക് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കും. ഏഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്...
Malappuram

ലേണിങ് ലൈസൻസില്ലാത്തയാളെ ഡ്രൈവിങ് പഠിപ്പിച്ചു; ഡ്രൈവിങ് സ്കൂൾ ഉടമക്ക് 10000 രൂപ പിഴ

തിരൂർ : ലേണിങ് ലൈസൻസില്ലാത്ത വ്യക്തിയെ ഡ്രൈവിങ് പഠിപ്പിച്ച ഡ്രൈവിങ് സ്കൂൾ ഉടമയ്ക്ക് വൻ തുക പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി അനൂപ് മോഹൻ തിരൂർ മേഖലയിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഡ്രൈവിങ് സ്കൂൾ വാഹനവും പരിശോധനയ്ക്ക് വിധേയമാക്കിയത്. ലേണിങ് ലൈസൻസ് എടുക്കാത്ത വ്യക്തിയെയാണ് ഡ്രൈവിങ് പഠിപ്പിക്കുന്നത് എന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് ഡ്രൈവിങ് സ്കൂൾ ഉടമക്ക് 10000 രൂപ പിഴ ചുമത്തി. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ച രണ്ട് പേർക്കെതിരെയും, ഹെൽമറ്റ് ധരിക്കാത്ത 10 പേർക്കെതിരെയും, ഇരുചക്ര വാഹനത്തിൽ മൂന്ന് പേരെ കയറ്റിയ ഒരാൾക്കെതിരെയും കേസെടുത്തു....
Crime

തിരൂർ സ്വദേശിയായ ഹോട്ടൽ ഉടമയെ വെട്ടിനുറുക്കി ബാഗിലാക്കി കൊക്കയിൽ തള്ളി, യുവതിയും യുവാവും പിടിയിൽ

കോഴിക്കോട്: തിരൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി കഷണങ്ങ്ളാക്കി ട്രോളി ബാഗിലാക്കി അട്ടപ്പടിയിൽ തള്ളി. തിരൂർ ഏഴൂർ പി സി പടി സ്വദേശിയായ ഹോട്ടൽ ഉടമ മേച്ചേരി സിദ്ധിക്കാ (58) ണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവും യുവതിയും ചെന്നൈയിൽ പിടിയിലായിട്ടുണ്ട്. സിദ്ധിഖിന്റെ ഹോട്ടലിലെ തൊഴിലാളി ഷിബിലി (22), ഇയാളുടെ പെൺസുഹൃത്ത് ഫർഹാന (18) എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവരിപ്പോൾ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ ചെന്നൈയിലാണ് ഉള്ളത്.സിദ്ധിഖിനെ കാണാനില്ലെന്ന് മകൻ പരാതി നൽകിയിരുന്നു. കാണാതായ സിദ്ധിഖിന്റെ എടിഎമ്മും നഷ്ടമായിരുന്നു. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് സിദ്ധിഖിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കഷണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം. അട്ടപ്പാടിയിലെ കൊക്കയിലേക്കാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ തള്ളിയത്. ഇന്ന് മലപ്പുറം എസ്പി മൃതദേഹം വെട്ടിമുറിച്ചു ഉപേക്ഷ...
Education

എസ്.എസ്.എല്‍.സി ഫുള്‍ എ പ്ലസ് വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും തിരൂര്‍ നഗരസഭ അനുമോദിക്കുന്നു

തിരൂര്‍: തിരൂര്‍ താലൂക്കില്‍ 2023 ല്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് , 9 എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും തിരൂര്‍ നഗരസഭ അനുമോദിക്കുന്നു. 2023 മെയ് 24 വ്യാഴാഴ്ച നടക്കുന്ന ' മികവ് 2023' എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി കുറുക്കോളി മൊയ്തീന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ പൊന്നാനി എം.പി ഇ.ടി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രശസ്ത കരിയര്‍ ഗൈഡന്‍സ്, മോട്ടിവേഷന്‍ ട്രെയ്നര്‍ സുരേഷ് കൂടേരി ക്ലാസുകള്‍ നല്‍കുന്നു. തുടര്‍ന്ന് ഫുള്‍ എ പ്ലസ് വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷര എജുക്കേഷന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് വിതരണവും മൊമെന്റോ നല്‍കി ആദരിക്കലും നടക്കുന്നതായിരിക്കും. എസ്.എസ്.എല്‍.സി ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ മുന്‍കൂട്ടി 9526 81 2000 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്....
error: Content is protected !!