Tag: Vallikkunnu

ലഹരിമുക്ത വള്ളിക്കുന്ന് ക്യാംപയിന്‍ ; വിദ്യാര്‍ഥികള്‍ക്കായി ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
Local news, Other

ലഹരിമുക്ത വള്ളിക്കുന്ന് ക്യാംപയിന്‍ ; വിദ്യാര്‍ഥികള്‍ക്കായി ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

വള്ളിക്കുന്ന് : ഗ്രാമപഞ്ചായത്തിന്റെ ലഹരിമുക്ത വള്ളിക്കുന്ന് ക്യാംപയിനിന്റെ ഭാഗമായി യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ആറ് യു.പി സ്‌കൂളുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ എം.വി.എച്ച്.എസ് സ്‌കൂളിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി എ.യു.പി.എസ് കൊടക്കാട് വിജയികളായി. വിജയിക്കള്‍ക്ക് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി സന്തോഷ് എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.പി സിന്ധു അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രവന്റീവ് ഓഫീസര്‍ ബിജു പാറോല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി ശ്രീനാഥ്, കെ.വി അജയ്ലാല്‍, ഉഷാ ചേലക്കല്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ആര്‍.കെ രമില്‍, പി സു...
Local news, Other

വള്ളിക്കുന്ന് കുടുംബശ്രീ സി.ഡി.എസ് ബള്‍ക് ലോണ്‍ വിതരണം നടത്തി

വള്ളിക്കുന്ന് കുടുംബശ്രീ സി.ഡി. എസിന്റെ ആഭിമുഖ്യത്തില്‍ ബള്‍ക് ലോണ്‍ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ബി.സി.ഡി.സി മലപ്പുറം എ.ജി.എം മുഹമ്മദ് ഹനീഫ മുഖ്യാതിഥിയായി. വള്ളിക്കുന്ന് സി ഡി.എസിലേക്ക് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷനില്‍ നിന്ന് ലഭിച്ച 2.85 കോടി രൂപ 56 അയല്‍ക്കൂട്ടങ്ങള്‍ക്കാണ് വിതരണം ചെയ്തത്. കുടുംബശ്രീ ജില്ലാമിഷന്റെ തനത് പദ്ധതിയായ കൈത്താങ്ങിന്റെ ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ജാഫര്‍ കെ കക്കൂത്ത് നിര്‍വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു പുഴക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് അസിസ്റ്റ് സെക്രട്ടറി ആന്റോ മാര്‍ട്ടിന്‍ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശശി കുമാര്‍ മാസ്റ്റര്‍ എ.കെ രാധ, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ രജനി ,ബ്ലോക്ക് ക...
Local news

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കമായി

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകൾ ഗ്രാമസഭ ഗുണഭോകൃത ലിസ്റ്റിൻ്റെ അടിസ്ഥാനത്തിൽ വിതരണം ആരംഭിച്ചു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ നിനു രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് അഗ്രികൾച്ചറൽ അസിസ്റ്റൻ്റ് ഓഫീസർ അദീപ എ സ്വാഗതം പറഞ്ഞു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ ഗുണഭോക്ത ഗ്രാമസഭയിൽ അപേക്ഷ നൽകിയവർക്കാണ് തക്കാളി,മുളക്, വഴുതന തൈകളാണ് കൃഷിഭവൻവഴി വിതരണം ചെയ്യുന്നത്. രണ്ട് ലക്ഷം രൂപയാണ് വാർഷിക പദ്ധതിയിൽ ഗ്രാമപഞ്ചായത്ത് ചെലവഴിക്കുന്നത്. ...
Local news

സംസ്ഥാന ബജറ്റില്‍ വള്ളിക്കുന്നിനോട് അവഗണന ; ആര്‍ ജെ ഡി മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു

വള്ളിക്കുന്ന് : ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികള്‍ മുന്നോട്ടു വെച്ച കേരള ബജറ്റില്‍ വള്ളിക്കുന്ന് മണ്ഡലം അവഗണിക്കപ്പെട്ടതില്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി ) വള്ളിക്കുന്ന് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. മണ്ഡലത്തിലെ വികസന പദ്ധതികള്‍ക്ക് ഫണ്ട് പിടിച്ചു വാങ്ങുന്ന കാര്യത്തില്‍ മണ്ഡലം എം എല്‍ എയുടെ ഗുരുതരമായ ജാഗ്രതക്കുറവ് അവഗണനക്ക് ആക്കം കൂട്ടിയതായും യോഗം അഭിപ്രായപ്പെട്ടു. നിലവിലെ നല്ല കെട്ടിടങ്ങള്‍ പോലും പൊളിച്ചു മാറ്റിയത് മൂലം ദൈനംദിന പ്രവര്‍ത്തനം അവതാളത്തിലായ പെരുവള്ളൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള പുതിയ കെട്ടിടത്തിന് ഫണ്ട് വെക്കാതിരുന്നത് മൂലം ആറോളം പഞ്ചായത്തുകളില്‍ നിന്ന് ദിവസേന ആയിരത്തോളം രോഗികള്‍ ചികിത്സക്കെത്തി ബുദ്ധിമുട്ടുകയാണ്.നിലവില്‍ 36 കോടി കിഫ്ബി ഫണ്ടുള്ള കടക്കാട്ടുപാറ ആലുംകടവ് റഗുലേറ്റര്‍ പദ്ധതിക്ക് ആവശ്യമായ ഫണ്ട് വെച്ചിരുന്നെങ്കില്‍ ആ വ...
Accident, Local news, Other

വള്ളിക്കുന്നില്‍ സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടി ഇടിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

വള്ളിക്കുന്നില്‍ സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടി ഇടിച്ച് 13ഓളം പേര്‍ക്ക് പരിക്ക്. വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം. ഇരുബസ്സുകളിലെയും യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അരിയല്ലൂര്‍ സ്വദേശിനി പുഴക്കാലത്ത് സൈനബ (63) സീത (47) ജസീന (38) നെല്ലിക്കാ പറമ്പില്‍ മുമ്ദാസ് (48) വള്ളിക്കുന്ന് സ്വദേശിനി ഷാനിക. കാവിലക്കാട് സുനി (40) തങ്കമണി (47) ഷിനി (43) കടലുണ്ടി സ്വദേശി പാറയില്‍ മുസ്തഫ (26) ഒഡിഷ സ്വദേശി കമലച്ചന്‍ (30) ആനങ്ങാടി സ്വദേശിനി അഫ്‌ന (16) കൊടക്കാട് സ്വദേശി വൈശാഖ് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരപ്പനങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു കോഴിക്കോട് നിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന നിര്‍മാല്യം ബസ്സും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ആയിഷാസ് ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകട വിവ...
Local news, Other

നവകേരളസദസ്സ്: വള്ളിക്കുന്ന് മണ്ഡലം കൂട്ടയോട്ടം സംഘടിപ്പിച്ചു

വള്ളിക്കുന്ന് മണ്ഡലം നവകേരള സദസ്സിന്റെ പ്രചരണാർത്ഥം കൂട്ടയോട്ടം സംഘടിപ്പിച്ചു. യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് കോർണറിൽ നിന്നും ആരംഭിച്ച കൂട്ടയോടം കോഹിനൂരിൽ സമാപിച്ചു. യുണിവേഴ്‌സിറ്റി സിൻഡികേറ്റ് അംഗം വസുമതി ടീച്ചർ ഫ്‌ലാഗ് ഓഫ് ചെയ്തു. സംഘാടക സമിതി നോഡൽ ഓഫീസർ വിവിധ സബ് കമ്മറ്റി അംഗങ്ങൾ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. ...
Local news, Other

നവകേരള സദസ്സ് ; സ്‌കൂളുകളില്‍ നിന്ന് കുട്ടികളെ എത്തിക്കണം, സ്വന്തം ഉത്തരവാദിത്വത്തില്‍, അലമ്പന്മാര്‍ വേണ്ട ; പ്രധാനധ്യാപകര്‍ക്ക് കര്‍ശന നിര്‍ദേശം

തിരൂരങ്ങാടി : നവകേരള സദസ്സിലേക്ക് ആലെ കൂട്ടാന്‍ സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നിര്‍ദേശം. വേണ്ടി വന്നാല്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ 2 മണിക്ക് പരപ്പനങ്ങാടിയിലുള്ള ഡിഇഒ ഓഫീസില്‍ ചേര്‍ന്ന തിരൂരങ്ങാടി ഡിഇഒ വിളിച്ചുചേര്‍ത്ത പ്രധാനാധ്യാപകരുടെ യോഗത്തിലാണ് ഓരോ സ്‌കൂളില്‍ നിന്നും കുറഞ്ഞത് 200 കുട്ടികളെ വീതം എത്തിക്കാന്‍ നിര്‍ദേശം നല്‍കിയത്. താനൂര്‍ മണ്ഡലത്തിലെ സ്‌കൂളുകള്‍ 200 കുട്ടികളെ വീതവും തിരൂരങ്ങാടി, വള്ളിക്കുന്ന്, വേങ്ങര മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ 100 കുട്ടികളെ വീതവും എത്തിക്കണമെന്നാണ് നിര്‍ദേശം. അലമ്പുണ്ടാക്കുന്ന കുട്ടികളെ വിടരുത്, അച്ചടക്കമുള്ള കുട്ടികളെ മാത്രം വിട്ടാല്‍ മതിയെന്നും പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ നിന്ന് കൊണ്ടുപോകുന്നത് ചില പ്രധാനാധ്യാപകര്‍ ചോദ്യം ച...
Local news, Other

വള്ളിക്കുന്നില്‍ വയോധികനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

വള്ളിക്കുന്ന് കുന്നപ്പള്ളി ഓവുപാലത്തിനു സമീപം വയോധികനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന് കിഴക്കു വശം താമസിക്കുന്ന വലിയ പറമ്പില്‍ കമ്മുക്കുട്ടി (67)യെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം താലൂക്ക് ആശുപത്രിയില്‍
Local news, Other

ഒരു രൂപയ്ക്ക് ഒരു ലിറ്റർ: വാട്ടർ എ.ടി.എം പദ്ധതിയുമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം ലഭിക്കുന്ന വാട്ടർ എ.ടി.എം പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചർ നാടിനുസമർപ്പിച്ചു. അത്താണിക്കലിലാണ് വാട്ടർ എ.ടി.എം സ്ഥാപിച്ചത്. വിദ്യാർഥികൾക്കും വഴിയാത്രക്കാർക്കും 24 മണിക്കൂറും കുടിവെള്ളം ലഭിക്കുന്ന രീതിയിലാണ് വാട്ടർ എ.ടി.എം സ്ഥാപിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് അംഗം തങ്ക പ്രഭ ടീച്ചർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി സന്തോഷ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.എം ശശികുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി ശ്രീനാഥ്, പി.എം രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. അത്താണിക്കലിലെ പൊതുകിണറിലെ വെള്ളമാണ് പദ്ധതിക്കായി ഉപയോഗപ്പെടുത്തുന്നത്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന് (കെ.എസ്.ഐ.ഇ) കീഴിൽ തൃശൂർ ആസ്ഥാനമായ വാട്ടർ വ...
Local news, Other

വള്ളിക്കുന്ന് മണ്ഡലം നവകേരള സദസ്: സംഘാടകസമിതി രൂപീകരിച്ചു

വള്ളിക്കുന്ന് : മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ മണ്ഡലാടിസ്ഥാനത്തിൽ നടത്തുന്ന നവകേരള സദസ്സിന്റെ വള്ളിക്കുന്ന് മണ്ഡലം സംഘാടക സമിതി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന് തന്നെ മാതൃകയായ നിരവധി പദ്ധതികൾ സംസ്ഥാനം ആസൂത്രണം ചെയ്ത് വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്നും ഇതിനെല്ലാം സഹായകരമായത് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ മുതൽ സാധാരണ ജനങ്ങൾ വരെയുള്ളവരുടെ കൂട്ടായ പരിശ്രമങ്ങളാണെന്നും മന്ത്രി പറഞ്ഞു. ഒരു വർഷത്തിനകം അദിദാരിദ്ര്യം ഇല്ലാത്ത നാടാക്കി കേരളത്തെ മാറ്റും. ഇതിനായുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ജനങ്ങളും ഭരണാധികാരികളും തമ്മിലുള്ള ബന്ധം ദൃഢമാക്കുകയാണ് ബഹുജന സദസിലൂടെ ലക്ഷ്യം വയ്ക്കുന്നത്. തലസ്ഥാനത്ത് മാത്രം ഭരണ നിർവഹണം നടത്തുന്ന ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവർ പൊതുജന സമക്ഷമെത്തി ജനങ്ങളെ ശ്രവിക്കും. ആരോഗ്യ രംഗം, മാലിന്യ നിർമാർജനം, കുടിവെള്ള പദ്ധതി എന്നിവയില...
Local news, Other

‘തിരികെ സ്കൂളിൽ’: അയൽക്കൂട്ട ശാക്തീകരണ ക്യാമ്പയിന് വള്ളിക്കുന്നിൽ തുടക്കമായി

വള്ളിക്കുന്ന് : കുടുംബശ്രീ അയൽക്കൂട്ട ശാക്തീകരണത്തിനായി സംഘടിപ്പിക്കുന്ന 'തിരികെ സ്കൂളിൽ' ക്യാമ്പയിന് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. വിദ്യാലയങ്ങളിലെ പ്രവേശനോത്സവങ്ങളെ വെല്ലുന്ന രീതിയിൽ ചെണ്ടയും ഇലതാളവും തോരണങ്ങളും മധുരമൂറുന്ന മിഠായിയും നൽകി കൊണ്ടാണ് കുടുംബശ്രീ സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങളെ സ്വീകരിച്ചത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്ത ചടങ്ങില്‍ മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായുള്ള പ്രതിജ്ഞ സി ഡി എസ് വൈസ് ചെയർ പേഴ്സൺ രജനി ചൊല്ലിക്കൊടുത്തു. ഡി ഡി എസ് ചെയർപേഴ്സൺ ബിന്ദു പുഴക്കൽ , വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ഏ കെ രാധ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ എ പി സിന്ധു , ഗ്രാമപഞ്ചായത്ത് അംഗം ഉഷാ ചേലക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ...
Job, Local news

വള്ളിക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ നഴ്‌സ് നിയമനം

വള്ളിക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷ വിഭാഗത്തിൽ നഴ്‌സ് തസ്തികയിൽ ഒഴിവുണ്ട്. ബി.എസ്.സി നഴ്‌സിങ് (ജി.എൻ.എം, എ.എൻ.എം), ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും നേടിയ ബേസിക് സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാലിയേറ്റീവ് നേഴ്‌സിങ് എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. താൽപര്യമുള്ളവർ സെപ്റ്റംബർ 19ന് രാവിലെ 10.30 ന് ആശുപത്രി ഓഫീസിൽ വെച്ച് കൂടിക്കാഴ്ചയ്ക്ക് ...
Kerala, Local news, Malappuram, Other

കടലുണ്ടി ഗവ. ഫിഷറീസ് സ്‌കൂളിലേക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്തു

തിരൂരങ്ങാടി : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടലുണ്ടി ഗവ. ഫിഷറീസ് സ്‌കൂളിലേക്ക് ഡൈനിങ് ഫര്‍ണിച്ചര്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ടീച്ചര്‍ നിര്‍വഹിച്ചു. മൂന്ന് ലക്ഷം രൂപയാണ് പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് ചെലവഴിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.പി സിന്ധി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം ശിശികുമാര്‍, വാര്‍ഡ് മെമ്പര്‍മാരായ പുഷ്പ മൂന്നിച്ചിറയില്‍, വി. ശ്രീനാഥ്, വിനീതാ കാളാടന്‍, പി.ടി.എ പ്രസിഡന്റ് സത്താര്‍ ആനങ്ങാടി, ശബാന ഫൗണ്ടേഷന്‍ പ്രോഗ്രാം ഓഫീസര്‍ നിമ്മി തരേസ, ബി.ആര്‍.സി ട്രൈനര്‍ കെ.കെ സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കടലുണ്ടി ഗവ. ഫിഷറീസ് സ്‌കൂള്‍ പ്രധാനധ്യാപകന്‍ വിജയകുമാര്‍ സ്വാഗതവും അധ്യാപിക പി. പ്രഷീന നന്ദിയും...
Kerala, Local news, Malappuram, Other

വള്ളിക്കുന്ന് പഞ്ചായത്തിൽ കുടുംബശ്രീ ഓണച്ചന്തക്ക് തുടക്കം

തിരൂരങ്ങാടി : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ ജനകീയ ഓണച്ചന്തക്ക് തുടക്കമായി. വള്ളിക്കുന്ന് അത്തണിക്കൽ ഓപ്പൺ സ്‌റ്റേജിൽ നടന്ന പരിപാടി പി. അബ്ദുൾ ഹമീദ് മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓണവിപണി മുന്നിൽ കണ്ട് വിവിധ കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണന സാധ്യത പ്രയോജനപ്പെടുത്തി ഗുണനിലവാരത്തിലുള്ള സാധനങ്ങൾ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജാഫർ കെ കക്കൂത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശശികുമാർ മാസ്റ്റർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എ.കെ രാധ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എ.പി സിന്ധു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി. സന്തോഷ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ ബിന്ദു...
Kerala, Local news, Malappuram, Other

വള്ളിക്കുന്നിൽ സപ്ലൈകോ ഓണം ഫെയറിന് തുടക്കം

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ഓണം ഫെയർ വള്ളിക്കുന്ന് അത്താണിക്കലിൽ ആരംഭിച്ചു. പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി സുനിൽകുമാർ, എ.പി സുധീശൻ, സി. ഉണ്ണി മൊയ്തു, വി.പി അബൂബക്കർ, ബസന്ദ് കുമാർ, ടി.പി വിജയൻ എന്നിവർ പങ്കെടുത്തു. തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസർ പി. പ്രമോദ് നന്ദി പറഞ്ഞു. ...
Kerala, Local news, Malappuram, Other

വള്ളിക്കുന്നിൽ കെ സ്റ്റോർ ഉദ്ഘാടനം ചെയ്തു

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് കരുമനക്കാടിൽ കെ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു. പി അബ്ദുല്‍ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസർ പി. പ്രമോദ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കുമാർ കോട്ടാശ്ശേരി, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അംഗം അനീഷ് വലിയാട്ടൂർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷിബി, സി. ഉണ്ണിമൊയ്തു, ആസിഫ് മഷ്ഹൂദ്, സുബ്രമണ്യൻ ചെഞ്ചൊടി, എ.പി സുധീശൻ, കേശവൻ മംഗലശ്ശേരി, ബാബു പള്ളിക്കര എന്നിവർ പങ്കെടുത്തു. ...
Accident

മീൻ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു

വള്ളിക്കുന്ന്: മീൻ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു, 2 പേർക്ക് പരിക്കേറ്റു. ആനങ്ങാടിയിൽ മീൻ കയറ്റി വന്ന ഇൻസുലേറ്റർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ കടലുണ്ടി ഗ്രാമപ്പഞ്ചായത്തിലെ 19ാം വാർഡിൽ കടലുണ്ടിക്കടവിൽ താമസിക്കുന്ന മാട്ടുമ്മൽ ആലിക്കോയയുടെ മകൾ ബുഷ്റ(40) ആണ് മരിച്ചത്. കടലുണ്ടി ഇർഷാദുൽ അനാം മദ്രസ അധ്യാപികയാണ്. അപകടത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന മകളും പേരക്കുട്ടിയും പരിക്കുകളോടെ കോയാസിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഇവരുടെ പരിക്ക് സാരമുള്ളതല്ല. ബുഷ്റയും കുടുംബവും അത്താണിക്കലിലെ ബന്ധുവീട്ടിൽ പോയി മടങ്ങുന്നതിനിടെ ഇന്ന് വൈകിട്ട് ആറോടെ ആനങ്ങാടി ഫിഷറീസ് എൽ പി സ്കൂളിനു മുൻവശത്ത് വെച്ചാണ് അപകടം ഉണ്ടായത്. ആലപ്പുഴയിൽനിന്ന് മംഗലാപുരത്തേക്ക് മീൻ കയറ്റി പോവുകയായിരുന്ന KL10 AM 7833 ഇൻസുലേറ്റർ ലോറി കുടുംബം സഞ്ചരിച്ച KL11 AR 8988 സ്കൂട്ടറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയ...
Kerala, Local news, Malappuram

സംയോജിത മത്സ്യവിഭവ പരിപാലനം പദ്ധതിക്ക് വള്ളിക്കുന്നില്‍ തുടക്കം

വള്ളിക്കുന്ന് : സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഉള്‍നാടന്‍ സംയോജിത മത്സ്യവിഭവ പരിപാലന പദ്ധതിക്ക് വള്ളിക്കുന്നില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഒലിപ്രം കടവില്‍ മത്സ്യ കുഞ്ഞുങ്ങളെ പുഴയില്‍ നിക്ഷേപിച്ച് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ജലാശയങ്ങളില്‍ കാലവസ്ഥ വ്യതിയാനം കൊണ്ടും മലിനീകരണം കൊണ്ടും ആശാസ്ത്രീയമായ മത്സ്യബന്ധനവും മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നതിന്റെ ഭാഗമായി പുഴയിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ഭാഗമായി കടലുണ്ടിപ്പുഴയിലെ വിവിധ കടവുകളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വിനീത ശീരീഷ് അധ്യക്ഷത വഹിച്ചു. ഫിഷറീസ് ജില്ലാ അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേസി സ്വാഗതം പറഞ്ഞു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് അംഗം പുത്തലത്ത് രാധാകൃഷ്ണന്‍, ഫിഷറീസ് കോര്...
Crime

പരപ്പനങ്ങാടിയിൽ എംഡിഎംഎ യുമായി യുവാവ് പിടിയിൽ

പരപ്പനങ്ങാടി: മാരക ലഹരി മരുന്ന് വിഭാഗത്തിൽപ്പെട്ട MDMA യുമായി ലഹരി കടത്തു സംഘത്തിൽ പെട്ട യുവാവ് പിടിയിൽ. കൊണ്ടോട്ടി അരൂർ സ്വദേശിയായ എട്ടൊന്നിൽ വീട്ടിൽ ഷഫീഖ് (31) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 7 ഗ്രാം MDMA യും ലഹരി ഇടപാട് നടത്തി കിട്ടിയ 86900/- രൂപയും പിടിച്ചെടുത്തു. വള്ളിക്കുന്ന് കൂട്ടുമൂച്ചി എന്ന സ്ഥലത്ത് വച്ചാണ് കാറുമായി ടിയാൻ പിടിയിലായത്. കൊണ്ടോട്ടി പരപ്പനങ്ങാടി മേഖലകളിൽ ചെറുപ്പക്കാരെ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്ന ആളാണ് പിടിയിലായ ഷഫീഖ്. പിടിയിലായ ഷെഫീക്കിന് വയനാട് തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിൽ 2 കോടി കുഴൽപ്പണം തട്ടിയ കേസും കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ കളവു കേസും നിലവിലുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് IPS നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താനൂർ DYSP വി. വി ബെന്നിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി CI ജിനേഷും SI അരുണും താനൂർ ഡാൻസഫ് ടീമംഗങ്ങളും...
Information

ഇരുമ്പോത്തിങ്ങൽ പാലത്തിലൂടെ ഗതാഗതം നിരോധിച്ചു

വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ ഇരുമ്പോത്തിങ്ങൽ-കൂട്ടുമൂച്ചി-അത്താണിക്കൽ പി.ഡബ്ല്യു.ഡി റോഡിൽ ചാലിക്കൽ തോടിന് കുറുടെ സ്ഥിതി ചെയ്യുന്ന ഇരുമ്പോത്തിങ്ങൽപാലത്തിലൂടെ ഗതാഗതം നിരോധിച്ചു. തകർച്ചാ ഭീഷണിയിലായ പാലത്തിലൂടെ ഗതാഗതം സാധ്യമാകാത്ത അവസ്ഥയാണ്. പാലം പുനർ നിർമിക്കുന്നതിന്റെ മുന്നോടിയായാണ് ഗതാഗത നിരോധനം. ഇരുമ്പോത്തിങ്ങൽ-കാട്ടുമൂച്ചി-അത്താണിക്കൽ റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ ചേളാരി-മാതാപ്പുഴ റോഡ്, വള്ളിക്കുന്ന്-റെയിൽവേ സ്‌റ്റേഷൻ റോഡ്, ചേളാരി-പരപ്പനങ്ങാടി റോഡ് എന്നിവയിലൂടെ തിരിഞ്ഞുപോകണമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു. ...
Feature

ബിരിയാണി-ന്യൂസ് പേപ്പര്‍ ചലഞ്ചിലൂടെ ഹംസക്കോയയുടെ കുടുംബത്തിന് സിപിഎമ്മിന്റെ സ്‌നേഹവീട്

വള്ളിക്കുന്ന് : കുറ്റിക്കാട്ട് ഹംസക്കോയയുടെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കി സിപിഐഎം അരിയല്ലൂര്‍ ലോക്കല്‍ കമ്മറ്റി. വീട് സിപിഐഎം മലപ്പുറം ജില്ലകമ്മറ്റി മെമ്പര്‍ വി.പി. സോമസുന്ദരന്‍ കുടുംബത്തിന് സമര്‍പ്പിച്ചു. ബിരിയാണി ചാലഞ്ചിലൂടെയും ന്യൂസ് പേപ്പര്‍ ചാലഞ്ചിലൂടെയുമാണ് വീട് നിര്‍മാണത്തിന് ആവശ്യമായ തുക പാര്‍ട്ടി കണ്ടെത്തിയത്. ചടങ്ങില്‍ വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ശൈലജ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ഇ നരേന്ദ്രവ് , ടി പ്രഭാകരന്‍, പി.വിനീഷ് ഋഷികേശ്, എന്നിവര്‍ സംസാരിച്ചു. എല്‍സി സെക്രട്ടറി വിനയന്‍ പാറോല്‍ സ്വാഗതവും ശശീന്ദ്രന്‍ എം നന്ദിയും പറഞ്ഞു. ...
Information

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ; വള്ളിക്കുന്നില്‍ ബഹുജനറാലിയും പൊതുയോഗവും സംഘടിപ്പിച്ചു

വള്ളിക്കുന്ന് : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച ബഹുജനറാലിയും പൊതുയോഗവും പി വി അന്‍വര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വി.വിജയന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍, ഷഫീര്‍ കീഴിശ്ശേരി, ഇരുമ്പന്‍ സൈതലവി, വിജയന്‍, നിസര്‍ കൂമണ്ണ, റിയാസ് പെരുവള്ളൂര്‍, എഞ്ചിനീയര്‍ മൊയ്ദീന്‍ കുട്ടി, വേലായുധന്‍ വള്ളിക്കുന്ന്, ഇ. നരേന്ദ്ര ദേവ്, എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. കെപി സന്തോഷ് സ്വാഗതവും, പി.വി രഗുനാഥ് നന്ദിയും പറഞ്ഞു. ...
Information

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി എസ് ഇരുപത്തി അഞ്ചാം വാർഷികാഘോഷം നടത്തി

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഇരുപത്തി അഞ്ചാം വാർഷകം അരങ്ങ് - 2023 ബിസ്മി ഓഡിറ്റോറിയത്തിൽ അരങ്ങേറി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എഷൈലജ ടീച്ചർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച ചടങ്ങിന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മനോജ് കുമാർ കോട്ടാശ്ശേരി അദ്ധ്യക്ഷതവഹിച്ചു, സി ഡി എസ് ചെയർപേഴ്സൺ ബിന്ദുപുഴക്കൽ സ്വാഗതം പാഞ്ഞ ചടങ്ങിന് സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻമാരായ പി എം ശശികുമാരൻ മാസ്റ്റർ എകെ രാധ, എപി സിന്ധു തിരുരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അംഗഞളായ ബാബുരാജൻ പൊക്കടവത്ത്, സതി തോട്ടുങ്ങൾ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആസിഫ് മഷൂദ്, തങ്കപ്രഭ ടീച്ചർ, എ കെ പ്രഷിത, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി സന്തോഷ് എന്നിവർ ആശംസകൾ അർപ്പിച്ചു, കവിതാപാരായണം, നാടൻപാട്ട്, ഒപ്പന, തിരുവാതിര കളി, നാടകം എന്നീ കലാരൂപങ്ങൾ സ്റ്റേജിൽ അരങ്ങേറി ...
Information

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ലൈഫ് ഗുണഭോക്തൃ സംഗമം നടത്തി

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ലൈഫ് 20-20 ജനറല്‍ വിഭാഗത്തിലെ ഗുണഭോക്താക്കളുടെ ലിസ്റ്റിലെ ആദ്യ 50 പേരുടെ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു, സംഗമത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ പി എം ശശികുമാര്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍, ഗ്രാമപഞ്ചായത്ത് അംഗം വി ശ്രീനാഥ് സ്വാഗതം പറഞ്ഞു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.കെ കബീര്‍, കെ പി അനീഫ, തങ്കപ്രഭ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച ചടങ്ങില്‍ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് ബിന്ദു വിജെ നന്ദി രേഖപ്പെടുത്തി, ആദ്യഘട്ടം മത്സ്യത്തൊഴിലാളികളുടെയും എസ് സി വിഭാഗത്തിന്റെ സംഗമങ്ങള്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. എസ് സി വിഭാഗത്തില്‍ 54 ഗുണഭോക്താക്കളും, മത്സ്യത്തൊഴിലാളികളില്‍ 133 ഗുണഭോക്താക്ക...
Other

അമ്പായത്തിങ്ങൽ അബൂബക്കർ അനുസ്മരണം സംഘടിപ്പിച്ചു

ചേളാരി : ദീർഘകാലം എസ് ടി യു വിന്റെ ജില്ലാ സംസ്ഥാന ഭാരവാഹിയായും കർഷക തൊഴിലാളികളുടെ ക്ഷേമനിധി പ്രവർത്തനങ്ങളിലും തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്ത ഈയിടെ വിട പറഞ്ഞ അമ്പായത്തിങ്ങൽ അബൂബക്കർ അനുസ്മരണ ചടങ്ങ് വള്ളിക്കുന്ന് നിയോജക മണ്ഡലം എസ് ടി യു കമ്മറ്റി ചേളാരിയിൽ സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ മുസ്ലിം ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ ചടങ്ങ് ഉൽഘാടനം ചെയ്തു. ബാവ ചേലാമ്പ്ര അധ്യക്ഷത വഹിച്ചു. എസ് ടി യു സംസ്ഥാന പ്രസിഡണ്ട് അഡ്വക്കറ്റ് എം റഹ്മത്തുള്ള അനുസ്മരണ പ്രഭാഷണം നടത്തി. എസ് ടി യു ദേശീയ സെക്രട്ടറി ഉമ്മർ ഒട്ടുമ്മൽ, വിപി അബ്ദുൽ ഹമീദ് മാസ്റ്റർ, എം സൈതലവി പടിക്കൽ, സറീന ഹസീബ്, കെ പി മുഹമ്മദ് മാസ്റ്റർ, വി പി ഫാറൂഖ്, കെ.ടി. സാജിത, അമീർ കെ പി, വി കെ സുബൈദ, എം എ അസീസ്, സുബൈദ ടീച്ചർ, കുട്ടശ്ശേരി ഷരീഫ, എൻ എം സുഹ്റാബി എന്നിവർ സംസാരിച്ചു , അജ്നാ...
Accident

വള്ളിക്കുന്നില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

വള്ളിക്കുന്ന് : വള്ളിക്കുന്ന് എന്‍സി ഗാര്‍ഡന് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. കരുമനക്കാട് സ്വദേശികള്‍ സഞ്ചരിച്ച കാറും താനൂര്‍ സ്വദേശിയുടെ സ്‌കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ താനൂര്‍ സ്വദേശി ജുനൈദ് (22) നാണ് പരിക്കേറ്റത്. ഇയാളെ തേഹെല്‍ക്ക ആംബുലന്‍സ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ...
Accident

വള്ളിക്കുന്നിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വള്ളിക്കുന്ന് : ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോട്ടക്കടവ് സ്വദേശി ചാലിക്കകത്ത് ഹബീബ് റഹ്മാൻ (21) ആണ് മരിച്ചത്. ഇന്നലെ രാത്രി എം വി എച്ച് എസ് സ്കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടം. മരം കയറ്റി വന്ന ലോറിയും ബൈക്കും കൂട്ടി ഇടിച്ച് ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിലും തുടർന്ന് തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെട്ടു. ...
Accident

വള്ളിക്കുന്ന് പൊറാഞ്ചേരിയിൽ കാർ പുഴയിലേക്ക് മറിഞ്ഞു

വള്ളിക്കുന്ന്: സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത പുഴയോര റോഡിൽ അപകടം പതിയിരിക്കുന്നു.ഓടുന്നതിനിടെ നിയന്ത്രണം വിട്ട കാർ കടലുണ്ടി പുഴയിലേക്ക് മറിഞ്ഞു അപകടത്തിൽ.പെട്ടു. ഒലിപ്രം -കാഞ്ഞിരപൊറ്റ -പൊറാഞ്ചരി പുഴയോര റോഡിൽ ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയാണ് അപകടം.കാറിൽ ഉണ്ടായിരുന്ന പ്രേദേശ വാസിയാ യ യുവാവിന് നിസാര പരുക്കേറ്റു.ഇവിടെ നിരവധി ഭാഗങ്ങളിൽ ബാരിക്കേഡോ,സുരക്ഷാ വേലികളോ ഒന്നും തന്നെ ഇല്ല.ഇത്തരം സ്‌ഥലങ്ങളിൽ ഏറെ അപകട ഭീഷണി യും നേരിടുന്നുണ്ട്. ...
Local news

കോഴിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി

വള്ളിക്കുന്ന് : വീട്ടുപറമ്പിൽ നിന്ന് കോഴിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. കിഴക്കേ കൊടക്കാട് പൈനാട്ടയിൽ അഷ്റഫിന്റെ പുരയിടത്തിൽനിന്നാണ് കോഴിയെ വിഴുങ്ങിത്തുടങ്ങിയ പെരുമ്പാമ്പിനെ പിടികൂടിയത്. പരപ്പനങ്ങാടി സ്റ്റേഷൻ യൂണിറ്റ് ട്രോമാകെയർ വൊളന്റിയറും ഫോറസ്റ്റ് റസ്ക്യൂവറും കൂടിയായ വള്ളിക്കുന്ന് മുദിയം ബീച്ചിലെ എൻ.സി. നൗഫലാണ് പെരുമ്പാമ്പിനെ പിടികൂടിയത്. കൊടക്കാട് പ്രദേശത്ത് ഒരാഴ്ചയ്ക്കുള്ളിൽ അഞ്ചാം തവണയാണ് വിവിധയിടങ്ങളിൽനിന്നായി പാമ്പുകളെ പിടിക്കുന്നതെന്ന് നൗഫൽ പറഞ്ഞു. നാട്ടുകാരായ സജീവൻ കുഴിക്കാട്ടിൽ, മംഗലശ്ശേരി ഷാഫി, പൈനാട്ടിൽ അഷ്റഫ് തുടങ്ങിയവരാണ് പെരുമ്പാമ്പിനെ പിടികൂടാൻ സഹായിച്ചത്. പെരുമ്പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. ...
Other

പതിവ് തെറ്റിക്കാതെ ഇത്തവണയും ഓണസദ്യ ഉണ്ണാൻ വാനരന്മാർ എത്തി

വള്ളിക്കുന്ന്: നിറംകൈതാക്കോട്ട അയ്യപ്പ ക്ഷേത്രത്തിൽ ശ്രീരാമ ദാസന്മാരായ വാനാരന്മാർക്ക് ഓണസദ്യ ഒരുക്കി. നാക്കില വിരിച്ച് ക്ഷേത്ര ജീവനക്കാർ ഓണ വിഭവങ്ങൾ വിളമ്പി. പിന്നീട് വാനരന്മാരെ പ്രത്യേക ശബ്ദത്തിൽ വിളിച്ചു വരുത്തി. ഒട്ടേറെ ഭക്തർ പങ്കെടുത്തു.
error: Content is protected !!