Thursday, August 28

Tag: Vengara

ഊരകം നവോദയ സ്‌കൂളില്‍ ആത്മഹത്യക്ക് ശ്രമിച്ച +2 വിദ്യാര്‍ഥിനി മരിച്ചു
Local news, Other

ഊരകം നവോദയ സ്‌കൂളില്‍ ആത്മഹത്യക്ക് ശ്രമിച്ച +2 വിദ്യാര്‍ഥിനി മരിച്ചു

വേങ്ങര : ഊരകം ജവഹര്‍ നവോദയ സ്‌കൂളില്‍ ആത്മഹത്യക്ക് ശ്രമിച്ച +2 വിദ്യാര്‍ഥിനി മരിച്ചു. പൊന്നാനി സ്വദേശി അലീന ത്യാഗരാജനാണ് (17) മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ യാണ് അലീന സ്‌കൂളില്‍ വച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. താമസിക്കുന്ന ബോഡിംഗ് കെട്ടിടത്തിന് സമീപത്തെ പഴയ കെട്ടിടത്തില്‍ നിന്നും ഷാളില്‍ കഴുത്ത് കുരുക്കി താഴെക്ക് ചാടുകയായിരുന്നു. അലീനയെ കാണാതെ വന്നതോടെ ഒപ്പം ഉണ്ടായിരുന്ന കുട്ടികള്‍ സ്‌കൂളില്‍ പരിശോധന നടത്തിയപ്പോഴാണ് അലീന ഷാളില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 2 ദിവസമായി അലീന ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ മരണം സംഭവിച്ചു. +2 സയന്‍സ് വിദ്യാര്‍ത്ഥിനിയായിരുന്നു അലീന വിഷാദ രോഗം അലീനയെ അലട്ടിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അമ്മയുടെ നിര്‍ബന്ധം കൊണ്ട് സയന്‍സ് വിഷയം +1ന് തെരഞ്ഞെടുക്കേണ്ടി വന്നത് അല...
Accident

വേങ്ങര കുറ്റൂരില്‍ ഡാന്‍സ് ടീം സഞ്ചരിച്ച വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് പെണ്‍കുട്ടികളടക്കം 8 പേര്‍ക്ക് പരിക്ക്

വേങ്ങര : കുറ്റൂര്‍ എടത്തോള ഇറക്കത്തില്‍ ഡാന്‍സ് സംഘം സഞ്ചരിച്ച വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവറും യാത്രക്കാരായ പെണ്‍കുട്ടികളും ഉള്‍പ്പെടെ 8 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10.30നാണ് അപകടം നടന്നത്. കണ്ണമംഗലം സ്വദേശികളായ ഡാന്‍സ് ടീം സഞ്ചരിച്ച സ്‌കോര്‍പ്പിയോയാണ് അപകടത്തില്‍പെട്ടത്. 4 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും 4 പേരെ കോട്ടയ്ക്കല്‍ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു....
Local news

പ്രവേശന വിലക്ക് മറികടന്ന പ്രതി കഞ്ചാവുമായി വേങ്ങരയിൽ അറസ്റ്റിൽ

വേങ്ങര :കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശനവിലക്ക് ഉണ്ടായിരുന്ന പ്രതി വിലക്ക് മറികടന്ന് ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റിൽ ആയി. അറസ്റ്റ് ചെയ്ത സമയം ഇയാളിൽ നിന്നും വില്പനക്കായി സൂക്ഷിച്ച കഞ്ചാവും തൂക്കാൻ ഉപയോഗിക്കുന്ന മെഷീനും പോലീസ് കണ്ടെടുത്തു.വിവിധ കേസുകളിൽ പ്രതിയായ വേങ്ങര കണ്ണാട്ടിപ്പടി മണ്ണിൽ വീട്ടിൽ അനിൽ എന്ന മണിയാണ്(41) അറസ്റ്റിൽ ആയത്. കഞ്ചാവ്. അടിപിടി. മോഷണം. റോബറി. തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് പിടിക്കപ്പെട്ട മണി. പ്രവേശന വിലക്ക് ലംഘിച്ച് മണി ജില്ലയിൽ പ്രവേശിച്ചിട്ടുണ്ട് എന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം എ എസ് പി ശക്തിസിങ് ആര്യ ഐ പി എസിന്റെ നിർദേശപ്രകാരം വേങ്ങര പോലീസ് ഇൻസ്‌പെക്ടർ മുഹമ്മദ്‌ ഹനീഫ എസ്. ഐ റ്റി. ഡി ബിജു. പോലീസ് ഉദ്യോഗസ്ഥരായ ഫൈസൽ . ആർ . ഷഹേഷ്. മുഹമ്മദ്‌ സലിം. കെ കെ ജസീർ എന്നിവരടങ്ങിയ സംഘ...
Local news, Other

15 വയസ്സുകാരനെ പള്ളിപ്പറമ്പില്‍ വെച്ച് ലൈംഗികമായി പീഢിപ്പിച്ച 60 വയസ്സുകാരന് കഠിന തടവും പിഴയും

വേങ്ങര : 15 വയസ്സുകാരനെ പള്ളിപ്പറമ്പില്‍ വെച്ച് ലൈംഗികമായി പീഢിപ്പിച്ച 60 വയസ്സുകാരന് 4 വര്‍ഷം കഠിന തടവിനും 25000 രൂപ പിഴയും ശിക്ഷ. വേങ്ങര പത്ത് മൂച്ചി പാക്കട സ്വദേശി പള്ളിയാളി കോയാമുവിനെയാണ് പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പ്രതി പിഴ അടക്കുന്ന പക്ഷം മുഴുവന്‍ തുകയും ഇരക്ക് നല്‍കണമെന്നും ജഡ്ജ് ഫാത്തിമബീവി എ. വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ 6 മാസം അധിക തടവും അനുഭവിക്കേണ്ടിവരും. സെപ്തംബര്‍ 8 നാണ് കേസിനാസ്പദമായ സംഭവം. വേങ്ങര കച്ചേരിപ്പടിയിലുള്ള ജുമാ മസ്ജിദില്‍ നിസ്‌ക്കരിക്കാനായി വന്ന പ്രതി മഗരിബ് നിസ്‌ക്കാരത്തിന് ശേഷം 7 മണിയോടെ പള്ളിപ്പറമ്പില്‍ വെച്ച് 15 കാരനെ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വേങ്ങര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വേങ്ങര പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന ടി.കെ ഉണ്ണികൃഷ്ണനായിരുന്നു കേസ്സിന്റെ അന്വേഷണോദ്യോഗസ്ഥന്‍. പ്രോസിക്യൂഷന...
Local news

പാലിയേറ്റീവ് ദിനാചരണം ; പുകയൂര്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് പുകയൂര്‍ ജിഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൈത്താങ്ങ്

തിരൂരങ്ങാടി: പുകയൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ദിനം ആചരിച്ചു. അച്ചടിച്ച കാര്‍ഡുകളുമായി വീടുകള്‍ കയറി ഇറങ്ങി കുരുന്നുകള്‍ സമാഹരിച്ച തുക പുകയൂര്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് കൈമാറി.ചടങ്ങില്‍ എ.ആര്‍ നഗര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി.ജിഷ,യൂണിറ്റ് സെക്രട്ടറി പി.പി അബ്ദുസമദ് ഭാരവാഹികളായ പി.പി സെയ്ദ് മുഹമ്മദ്, സുബ്രഹ്‌മണ്യന്‍, കെ.ഗഫൂര്‍, എ.കെ.റഫീഖ്, പിടിഎ പ്രസിഡണ്ട് സി.വേലായുധന്‍, പ്രഥമാധ്യാപിക പി.ഷീജ, സ്റ്റാഫ് സെക്രട്ടറി ഇ.രാധിക,കെ.കെ റഷീദ് എന്നിവര്‍ സംബന്ധിച്ചു....
Local news, Other

താനൂര്‍ സ്വര്‍ണക്കടത്ത് : യുവാവിനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച വേങ്ങര ഊരകം സ്വദേശിയടക്കം രണ്ട് പേര്‍ പിടിയില്‍

താനൂര്‍ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് യുവാവിന്റെ തലയിലൂടെ ഡീസല്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തു. വേങ്ങര ഊരകം സ്വദേശിയായ സൈതലവി മകന്‍ സാദിഖ് അലി(26) താനൂര്‍ താനാളൂര്‍ സ്വദേശി നമ്പരുകുട്ടി മകന്‍ വിപിന്‍ റാം (30)എന്നിവരെയാണ് താനൂര്‍ പോലീസ് പിടികൂടിയത്. ഇടുക്കി തങ്കമണിയിലെ റിസോര്‍ട്ടില്‍ വെച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം ഡിസംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം. താനൂര്‍ മൂചിക്കല്‍ പാലത്തിനടിയില്‍ വെച്ച് നിറമരുതൂര്‍ ആലിന്‍ചുവട് സ്വദേശിയായ മുഹമ്മദ് റാഫിയെ മൂന്നംഘസംഘം ക്രൂരമായി മര്‍ദ്ദിച്ച ശേഷം കാറില്‍ കയറ്റി കൈവശമുണ്ടായിരുന്ന ഡീസല്‍ തലയിലൊഴിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ പോകുകയും ചെയ്തു. താനൂര്‍ ഡി വൈ എസ് പി ബെന്നി വി.വി,സി ഐ വിജയരാജന്‍ വി, എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം താനൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ജലീല്‍ കര...
Local news, Other

എ.ആർ നഗർ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും ഇനി പുകയിലരഹിതം

എ.ആർ നഗർ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളെയും പുകയില രഹിതമാക്കി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ പ്രഖ്യാപിച്ചു. എ.ആർ നഗർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള വിദ്യാലയങ്ങളാണ് പുകയില രഹിതമാക്കി പ്രഖ്യാപിച്ചത്. ജില്ലയിൽ ആദ്യമായാണ് ഒരു കുടുംബാരോഗ്യകേന്ദ്രത്തിന്റെ കീഴിലുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും പുകയില രഹിതമാക്കി പ്രഖ്യാപിക്കുന്നത്. വലിയപറമ്പ് മലബാർ സെൻട്രൽ സ്‌കൂളിൽ നടന്ന പരിപാടിയിൽ എ.ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി കാവുങ്ങൽ അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾ ഒരുക്കിയ സന്ദേശ സ്റ്റാൾ എ.ഡി.എം എൻ.എം മെഹറലി ഉദ്ഘാടനം ചെയ്തു. പ്രാദേശിക സർക്കാറുകൾ, പൊതുജനങ്ങൾ, വിദ്യാർഥികൾ, രക്ഷിതാക്കൾ, സന്നദ്ധസംഘടനകൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ, യുവജനപ്രസ്ഥാനങ്ങൾ വ്യാപാര വ്യവസായ രംഗത്തുള്ള സംഘടനകൾ, വിദ്യാഭ്യാസ വകുപ്പ്, പോലീസ്, എക്സൈസ് തുടങ്ങിയവയുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിനാണ് ആരോഗ്യവ...
Local news, Other

വേങ്ങരയില്‍ ആധാര രജിസ്ട്രേഷന്‍ മുടങ്ങുന്നത് പതിവാകുന്നു ; നവകേരള സദസ്സിലും പരാതിപ്പെട്ടിട്ടും ദുരിതത്തിന് അറുതിയായില്ല

വേങ്ങര: വസ്തുപ്രമാണങ്ങളുടെ രജിസ്ട്രേഷന്‍ നടപടികള്‍ മുടങ്ങുന്നത് വേങ്ങരയില്‍ പതിവാകുന്നു. ഇന്‍ട്രാനെറ്റ് തകരാറ് മൂലമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി വേങ്ങര സബ് രജിസ്ട്രാര്‍ ഓഫീസില്‍ പ്രമാണ രജിസ്ട്രേഷന്‍ മുടങ്ങുന്നത്. പ്രശ്നം പരിഹരിക്കാന്‍ നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും കാര്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലും പരാതിപ്പെട്ടിരുന്നെങ്കിലും ദുരിതത്തിന് അറുതിയായിട്ടില്ല. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുള്ള കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വര്‍ക്കിന്റെ സര്‍വര്‍ വഴിയാണ് സബ് രജിസ്ട്രാര്‍ ഓഫീസ് ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഇന്‍ട്രാനെറ്റ് സൗകര്യം ലഭ്യമാക്കുന്നത്. എന്നാല്‍ ബ്ലോക്ക് ഓഫീസ് കെട്ടിടത്തില്‍ സ്ഥാപിച്ചിരിക്കുന്ന സര്‍വര്‍ മെല്ലെപ്പോക്ക് തുടങ്ങിയിട്ട് മാസങ്ങളായി. വസ്തുപ്രമാണ വിലയുടെ പത്ത് ശതമാനം മുദ്രയ...
Local news

കാത്തിരിപ്പിന് വിരാമം ; വേങ്ങര ഫയര്‍ സ്റ്റേഷന് തടസങ്ങള്‍ നീങ്ങി, സ്ഥലം അളന്നു തിട്ടപ്പെടുത്തി

വേങ്ങര : വേങ്ങര നിയോജക മണ്ഡലത്തില്‍ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങിയതോടെ കൊളപ്പുറം ഗവണ്‍മെന്റ് ഹൈസ്‌കൂളിന് മുന്‍വശത്തെ സര്‍ക്കാര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തി സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ചു. ഏറെക്കാലത്തെ മുറവിളികള്‍ക്കു ശേഷമാണ് കൊളപ്പുറത്ത് ഫയര്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. നേരത്തെ വേങ്ങര നിയോജക മണ്ഡലത്തില്‍ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനായി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ബജറ്റില്‍ മൂന്നുകോടി രൂപ വകയിരുത്തിയിരുന്നു. 40 ജീവനക്കാരുടെ തസ്തികയും വാഹനങ്ങളും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കുമെന്ന ഉത്തരവുമുണ്ടായി. ഇതിനു പിന്നാലെ കുന്നുംപുറം ആശുപത്രി വളപ്പില്‍ സ്റ്റേഷന് സ്ഥലം കണ്ടെത്തിയിരുന്നു. എന്നാല്‍ ആശുപത്രി വികസനത്തിന് തടസ്സമാകുമെന്ന് ആക്ഷേപമുയര്‍ന്നതോടെ ഫയര്‍ സ്റ്റേഷന്റെ പ്രവൃത്തി തുടങ്ങാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഫയര്‍ സ്റ്റേഷ...
Local news

അനധികൃത മണൽക്കടത്ത് പിടികൂടി

വേങ്ങര : പറപ്പൂരിൽ അനധികൃതമായി ഖനനം ചെയ്ത മണൽ പിടികൂടി. പറപ്പൂർ മുച്ച് റാണി കടവിൽ നിന്നാണ് അനധികൃതമായി ഖനനം ചെയ്ത രണ്ട് യൂണിറ്റിലധികം മണൽ പിടികൂടിയത്. മണൽ പുഴയിലേക്കു തിരികെ നിക്ഷേപിച്ചു. തിരൂരങ്ങാടി തഹസിൽദാർ പി.ഒ. സാദിഖിന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫീസർ പി.വി. ഷാജിയും വില്ലേജ് ജീവനക്കാരും സമീപവാസികളുടെ സഹായത്തോടെയാണ് മണൽ പുഴയിലേക്ക് നീക്കിയത്. അനധികൃത മണൽ കടത്തിനെതിരെ കർശനമായ നടപടി സ്വീകരിക്കുന്നതിനുള്ള ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് നടപടി...
Local news, Other

എആര്‍ നഗര്‍ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുകയില മുക്തമാക്കാന്‍ സംഘാടക സമിതി രൂപീകരിച്ചു

തിരൂരങ്ങാടി : എആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സ്വാഗത സംഘം യോഗത്തില്‍ വച്ച് എആര്‍ നഗര്‍ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പുകയില വിമുക്തമാക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരിച്ചു. ചെയര്‍മാനായി എആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി, കണ്‍വീനറായി എആര്‍ നഗര്‍ മെഡിക്കല്‍ ഓഫീസര്‍ മുഹമ്മദ് കുട്ടി, എന്നിവരടങ്ങുന്ന സമിതിക്കാണ് രൂപം നല്‍കിയത്. യോഗം എആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സുരേഷ് കുമാര്‍ ടെക്‌നിക്കല്‍ അസിന്റന്റ് ജില്ലാ മെഡിക്കല്‍ ഓഫീസ് വിഷയാവതരണം നടത്തി. മാസ് മീഡിയ ഓഫീസര്‍ രാജു, ടെക്‌നിക്കല്‍ അസിസ്റ്റന്റ് അഷറഫ്, വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍, വികസന കാര്യ സ്ഥിരം സമതി ചെയര്‍മാന്‍ റഷീദ് കൊണ്ടാണത്ത്, എക്‌സൈസ് ഓഫീസര്‍ പ്രജോഷ് കുമാര്‍, മെഡിക്കല്‍ ഓഫീ...
Local news, Other

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കൃഷി ശ്രീ പദ്ധതിക്ക് തുടക്കമായി

വേങ്ങര : വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കൃഷി ശ്രീ പദ്ധതിയുടെ ഉദ്ഘാടനം കണ്ണമംഗലം എടക്കാപറമ്പില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണില്‍ ബെന്‍സീര്‍ ടീച്ചര്‍ നിര്‍വ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച കാര്‍ഷിക സേന അംഗങ്ങളുടെ നേതൃത്വത്തില്‍ ഉത്പാദിപ്പിച്ച രണ്ട് ലക്ഷത്തോളം ഹൈബ്രിഡ് പച്ചക്കറിത്തൈകള്‍ ബ്ലോക്ക് പരിധിയിലെ കൃഷിഭവനുകള്‍ മുഖേന വിതരണം ചെയ്യും. ബ്ലോക്ക് പഞ്ചായത്തും ഗ്രാമ പഞ്ചായത്തുകളും നടപ്പാക്കുന്ന വിവിധ പദ്ധതികളില്‍ ഇരുപതംഗ കാര്‍ഷിക സേനയെ പ്രയോജനപ്പെടുത്തും. കൃഷിക്കാവശ്യമായ യന്ത്രങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലഭ്യമാക്കിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യു.എം.ഹം.സ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ മുഖ്യ , സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സഫിയ, സഫീര്‍ ബാബു പി.പി,ഡിവിഷന്‍ മെമ്പര്‍ നബീല എ, പി കെ സിദ്ദീഖ്, കൃഷി അസിസ്റ്റന...
Local news, Other

വീട്ടിലേക്ക് വിരുന്ന വന്ന 8 വയസുകാരനെ ലൈംഗീക പീഡനത്തിനിരയാക്കി ; വേങ്ങര സ്വദേശിയായ 22 കാരന് 50 വര്‍ഷം കഠിനതടവും പിഴയും

മഞ്ചേരി: വീട്ടിലേക്ക് വിരുന്ന വന്ന എട്ടുവയസ്സുകാരനെ ലൈംഗീക പീഡനത്തിന് വിധേയമാക്കിയെന്ന കേസില്‍ പ്രതിക്ക് 50 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. വേങ്ങര വെസ്റ്റ് കണ്ണമംഗലം ചേറേക്കാട് പൂവക്കണ്ടന്‍ ഫജറുദ്ദീനെയാണ് (22) ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒന്‍പതു മാസം കൂടി അധികതടവ് അനുഭവിക്കണം. മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. 2021 ഓഗസ്റ്റ് 29നാണ് കേസിനാസ്പദമായ സംഭവം. വീട്ടിലേക്ക് വിരുന്നു വന്ന കുട്ടിയെ രാത്രിയില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ പ്രതി ലൈംഗിക പീഡനത്തിന് വിധേയമാക്കിയെന്നാണ് കേസ്. വേങ്ങര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ എം. മുഹമ്മദ് ഹനീഫയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ട് പോക്സോ വകുപ്പുകളിലായി ഇരുപതുവര്‍ഷം വീതം കഠിന തടവും ഒരുലക്ഷം രൂപവീതം പിഴയും, പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം സാധാരണ തടവുമാണ് ശിക്ഷ. പ്രായപൂര്‍ത്തിയാക...
Local news, Other

വഴിയെന്ന സ്വപ്നം പൂർത്തീകരിക്കാൻ നവകേരള സദസ്സിൽ പ്രതീക്ഷയോടെ ഷൈലജയെത്തി

വേങ്ങര : വാഹനങ്ങൾ വീട്ടിലേക്ക് എത്താൻ പാകത്തിലുള്ള വഴി എന്ന സ്വപ്നവുമായാണ് കണ്ണമംഗലം മേമ്മാട്ടുപാറ സ്വദേശി ഷൈലജ വേങ്ങര മണ്ഡലം നവ കേരള സദസ്സിലെത്തിയത്. ജന്മനാ ഭിന്നശേഷികാരിയായ ഷൈലജ വർഷങ്ങളായി വീൽചെയറിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത്. പരസഹായമില്ലാതെ സഞ്ചരിക്കാൻ ഒരു ഇലക്ട്രിക്ക് വീൽചെയറും ഇവർക്കാവശ്യമുണ്ട്. തന്റെ ആവശ്യങ്ങൾ നവകേരള സദസ്സിൽ പരിഗണിക്കുമെന്ന ഉറച്ച പ്രതീക്ഷയോടെയാണ് പരിപാടിയിലെത്തിയത്. പരാതി കൊടുത്ത ശേഷം മുഖ്യമന്ത്രിയേയും മന്ത്രിമാരേയും നേരിട്ട് കണ്ടാണ് ശൈലജ വീട്ടിലേക്ക് മടങ്ങിയത്. ഷൈലജയുമായി സംസാരിച്ച ആരോഗ്യമന്ത്രി വീണ ജോർജ് ഇവരുടെ പ്രയാസങ്ങൾ ഉടനടി പരിഹരിക്കാമെന്ന ഉറപ്പും നൽകി....
Local news

കണ്ണമംഗലം ബി. എച്ച്‌.എം ഐ ടി ഇ ആർട്ട്‌ ഫെസ്റ്റ് ഉദ്ഘാടനത്തിന് എത്തി പ്രമുഖ സിനിമ താരം

വേങ്ങര : കണ്ണമംഗലം ബി. എച്ച്‌.എം ഐ ടി ഇ ആർട്ട്‌ ഫെസ്റ്റ് "മിറാക്കി 2023" എന്ന പേരിൽ സംഘടിപ്പിച്ചു. ചടങ്ങ് സിനിമ താരം മീനാക്ഷി മാധവി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.സി സിന്ധു അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഗ്രാമപഞ്ചായത്ത് മെമ്പർ തസ്‌ലീന സലാം, മാനേജർ റിയാസ് മാസ്റ്റർ, കോളേജ് യൂണിയൻ ചെയർമാൻ അജ്മൽ മുർഷിദ്, വിഘ്നേഷ് മാസ്റ്റർ, ബിന്ദു ടീച്ചർ, എം.പി.ത്രേസ്യ എന്നിവർ പ്രസംഗിച്ചു. ഫൈൻ ആർട്സ് സെക്രട്ടറി അനഘ നന്ദി പ്രകാശിപ്പിച്ചു . അധ്യാപക വിദ്യാർത്ഥികളുടെ വിവിധയിനം കലാപരിപാടികൾ അരങ്ങേറി....
Local news, Other

നവകേരള സദസ്സ് ; സ്‌കൂളുകളില്‍ നിന്ന് കുട്ടികളെ എത്തിക്കണം, സ്വന്തം ഉത്തരവാദിത്വത്തില്‍, അലമ്പന്മാര്‍ വേണ്ട ; പ്രധാനധ്യാപകര്‍ക്ക് കര്‍ശന നിര്‍ദേശം

തിരൂരങ്ങാടി : നവകേരള സദസ്സിലേക്ക് ആലെ കൂട്ടാന്‍ സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നിര്‍ദേശം. വേണ്ടി വന്നാല്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ 2 മണിക്ക് പരപ്പനങ്ങാടിയിലുള്ള ഡിഇഒ ഓഫീസില്‍ ചേര്‍ന്ന തിരൂരങ്ങാടി ഡിഇഒ വിളിച്ചുചേര്‍ത്ത പ്രധാനാധ്യാപകരുടെ യോഗത്തിലാണ് ഓരോ സ്‌കൂളില്‍ നിന്നും കുറഞ്ഞത് 200 കുട്ടികളെ വീതം എത്തിക്കാന്‍ നിര്‍ദേശം നല്‍കിയത്. താനൂര്‍ മണ്ഡലത്തിലെ സ്‌കൂളുകള്‍ 200 കുട്ടികളെ വീതവും തിരൂരങ്ങാടി, വള്ളിക്കുന്ന്, വേങ്ങര മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ 100 കുട്ടികളെ വീതവും എത്തിക്കണമെന്നാണ് നിര്‍ദേശം. അലമ്പുണ്ടാക്കുന്ന കുട്ടികളെ വിടരുത്, അച്ചടക്കമുള്ള കുട്ടികളെ മാത്രം വിട്ടാല്‍ മതിയെന്നും പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ നിന്ന് കൊണ്ടുപോകുന്നത് ചില പ്രധാനാധ്യാപകര്‍ ചോദ്യം ചെ...
Local news, Other

കൃഷിയെ അടുത്തറിയാന്‍ വയലിലേക്കൊരു ഫീല്‍ഡ് ട്രിപ്പ് നടത്തി കുരുന്നുകള്‍

വേങ്ങര : കൃഷിയെ അടുത്തറിയാന്‍ വയലിലേക്കൊരു ഫീല്‍ഡ് ട്രിപ്പ് നടത്തി കുരുന്നുകള്‍. പുതിയത്തു പുറായ എ.എ.എച്ച്.എം.എല്‍.പി സ്‌ക്കൂളിലെ കുട്ടികളാണ് 'നന്മ വിളയും കൈകള്‍' എന്ന മൂന്നാം ക്ലാസിലെ പാഠ ഭാഗത്തിന്റെ ഭാഗമായി അരീക്കാട് വയലിലേക്ക് ഫീല്‍ഡ് ട്രിപ്പ് നടത്തിയത്. കര്‍ഷകന്‍ സദാനന്ദനുമായി കുട്ടികള്‍ നടത്തിയ അഭിമുഖത്തിലൂടെ കൃഷി സംബന്ധമായ സംശയ നിവാരണം നടത്തി. പ്രധാനാധ്യാപകന്‍ കെ.അബ്ദുല്‍ മജീദ്, പി.ടി.എ.പ്രസിഡന്റ് എ.പി.മജീദ്, അധ്യാപകരായ എം.പി.അബ്ദുല്‍ അസീസ്, വി.പി.വിപിന്‍, ഷക്കീല തസ്‌നി, ദില്‍നഹസ്സന്‍,അഹമ്മദ് നാജി എന്നിവര്‍ നേതൃത്വം നല്‍കി...
Local news, Other

മാലിന്യമുക്ത നവകേരളം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് യോഗം സംഘടിപ്പിച്ചു

വേങ്ങര : മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വേങ്ങര ബ്ലോക്ക് തല മാലിന്യ മുക്ത ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് യോഗം പ്രസിഡണ്ട് മണ്ണില്‍ ബെന്‍സീര്‍ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍മാലിന്യ സംസ്‌കരണം ശുചിത്വ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ഹരിത സഭകള്‍ സംഘടിപ്പിച്ച ഗ്രാമപഞ്ചായത്തുകളെ യോഗം അഭിനന്ദിച്ചു. എല്ലാ ഗ്രാമപഞ്ചായത്തുകളിലും ജനകീയ ഹരിത ഓഡിറ്റും ശുചിത്വ സഭകളും ക്യാമ്പയിന്റെ ഭാഗമായി നടത്താനും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങളെകുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ബോധവല്‍ക്കരണ പരിപാടികള്‍ നടത്താനും തീരുമാനിച്ചു. വൈസ് പ്രസിഡണ്ട് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഹിജാബി , ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ലിയാഖത്ത് അലി (എ.ആര്‍ നഗര്‍ ), യുഎം ഹംസ, (കണ്ണമംഗലം) അംജദ ജാസ്മിന...
Local news, Other

കുന്നുംപുറം ടൗൺ കോൺഗ്രസ്സ് കമ്മിറ്റി ഓഫീസ് വി എസ് ജോയ് ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : കുന്നുംപുറം ടൗൺ കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കുന്നുംപുറം ടൗണിൽ ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ് ഉദ്ഘാടനം ചെയ്തു. ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കരീക്കൻ സൈതു ഹാജി അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി കെ.പി അബ്ദുൽ മജീദ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ, കെ.സി അബ്ദുറഹിമാൻ, കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി,കരീം കാബ്രൻ,പി കെ സിദ്ധീഖ്, അരീക്കാട്ട് കുഞ്ഞിപ്പ,പി പി ആലിപ്പു,പി കെ മൂസ ഹാജി, കെ.പി മൊയ്ദീൻ കുട്ടി, പി സി ഹുസൈൻ ഹാജി, മുസ്തഫ പുള്ളിശ്ശേരി, സക്കീർ അലിക്കണ്ണേത്ത്, അസീസ് കാബ്രൻ, സുലൈഖ മജീദ്,പി കെ ബാവ,തങ്ങൾ ബാവ,എന്നിവർ സംസാരിച്ചു. നിയുകത യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് പി കെ ഫിർദൗസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നിയാസ് പിസി എന്നിവരെയും ,മുതിർന്ന കോൺഗ്രസ് കാരണവൻമാരെ ചടങ്ങിൽ ആദരിച്ചു. മണ്ഡലം ഭാരവാഹികൾ വാർഡ് മെമ്പർമാർ പോഷക സംഘടനാ നേതാക...
Local news, Other

മഹിളാ കോൺഗ്രസ്സ് വേങ്ങര ബ്ലോക്ക് കൺവെൻഷൻ സംഘടിപ്പിച്ചു

വേങ്ങര : മഹിളാ കോൺഗ്രസ് വേങ്ങര ബ്ലോക്ക് തല കൺവെൻഷൻ കുന്നുംപുറം ടൗൺ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ചു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുബൈദ കൂരിയാട് അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സുലൈഖ മജീദ്. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മാരായ ഹംസ തെങ്ങിലാൻ.പി കെ സിദ്ധീഖ്. മഹിളാ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീ ജ സുനിൽ. ഭാരവാഹികളായിട്ടുള്ള റാബിയ സജ്ന അൻവർ. കനകലത, മിസ്രിയ്യ വെട്ടം,വിബിന അഖിലേഷ്. ബേബി, എന്നിവർ സംസാരിച്ചു. മറ്റു ബ്ലോക്ക് ഭാരവാഹികളും സംബന്ധിച്ചു. നവമ്പർ 29 ന് എറണാകുളത്ത് രാഹുൽ ഗാന്ധി സംബന്ധിക്കുന്ന മഹിളാ കോൺഗ്രസ് സംസ്ഥാന കൺവെൻഷൻ വൻ വിജയമാക്കാനും കൺവെൻഷൻ തീരു മാനിച്ചു. പരിപാടിയിൽ ഉദ്ത്സാഹ് കൂപ്പൺ വിതരണോൽഘാടനവും നടത്തി.ഹസീന തെയ്യിൽ സ്വാഗതവും മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈലജ പുനത്തിൽ നന്ദിയും പറഞ്ഞു....
Local news, Other

വേങ്ങര ഉപജില്ല സ്കൂൾ കലോത്സവത്തിനു തിരി തെളിഞ്ഞു

പെരുവള്ളൂർ: 34-മത് വേങ്ങര ഉപജില്ല സ്കൂൾ കലോത്സവത്തിനു പെരുവള്ളൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ തിരി തെളിഞ്ഞു. പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി തങ്കയുടെ അധ്യക്ഷതയിൽ എംഎൽഎ പി അബ്ദുൽ ഹമീദ് മാസ്റ്റർ കലോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കലോത്സവ ലോഗോ ഡിസൈൻ ചെയ്ത ആർട്ടിസ്റ്റ് വലിയോറ ചിനക്കൽ അബ്ദുറഹ്മാന് ഉപഹാരം നൽകി ആദരിച്ചു. നാല് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന കലോത്സവം പതിനാറാം തീയതി അവസാനിക്കും. 109 സ്കൂളുകളിൽ നിന്നായി ഒൻപതിനായിരത്തോളം കലാപ്രതിഭകൾ മാറ്റുരക്കുന്നുണ്ട്. 12 വേദികളിലായാണ് മത്സരം അരങ്ങേറുന്നത്. സ്കൂൾ പ്രിൻസിപ്പൽ എംപി ദിനീഷ് കുമാർ സ്വാഗതം ആശംസിച്ചു. വേങ്ങര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി പ്രമോദ് മേള വിശദീകരണം നടത്തി. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി സാജിത, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ, തിരൂരങ്ങാടി ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെ...
Local news, Other

എന്‍ എഫ് പി ആര്‍ ഇടപെടലില്‍ ഏകയായ പള്ളിമക്ക് വെള്ളമെത്തി

വേങ്ങര : വേങ്ങര പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ സ്ഥിരതാമസമായ ഏകയായ പള്ളീമയുടെ ദുരിതത്തിന് അറുതി വരുത്തി പഞ്ചായത്ത് അധികൃതര്‍ വെള്ളമെത്തിച്ചു. വിധവയും രോഗിയുമായ ആണ്‍മക്കള്‍ ഇല്ലാത്തതും യാതൊരു വരുമാനവും ഇല്ലാത്തതും പെയിന്‍ പാലിയേറ്റീവ് ചികിത്സയില്‍ കഴിയുന്നതും ആരാലും സഹായമില്ലാതെ വാര്‍ഡിലെ തന്നെ ഏറ്റവും ചെറിയ കൊച്ചുവീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന രോഗിയായി കിടപ്പിലായ പള്ളിമ എന്ന വൃദ്ധയായ സ്ത്രീക്ക് വെള്ളം എത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ എന്‍.എഫ്.പി.ആര്‍ ഭാരവാഹികളായ തിരൂരങ്ങാടി താലൂക്ക് പ്രസിഡണ്ട് അബ്ദുല്‍ റഹീം പൂക്കത്ത് എക്‌സിക്യൂട്ടീവ് മെമ്പര്‍ എ പി അബൂബക്കര്‍ വേങ്ങര എന്നിവരുടെ നേതൃത്വത്തില്‍ ലോക വയോജന ദിനത്തില്‍ വീട് സന്ദര്‍ശിക്കുകയും പഞ്ചായത്ത് / ജലനിധി അധികൃതര്‍ക്ക് പരാതി നല്‍കുകയും നിരന്തരമായ ഇടപെടലുകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ പള്ളി...
Local news, Other

കണ്ണമംഗലത്ത് 4.6 കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍ ; പിടിയിലായത് തിരൂരങ്ങാടി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് എത്തിക്കുന്ന പ്രധാനികളില്‍ ഒരാള്‍

വേങ്ങര : കണ്ണമംഗലത്ത് 4.6 കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍. തിരൂരങ്ങാടി എക്‌സൈസ് നടത്തിയ പരിശോധനയില്‍ കണ്ണമംഗലം എടക്കാപറമ്പ് സ്വദേശി അത്തംപുറം വീട്ടില്‍ അബ്ദു റഹീമാണ് പിടിയിലായത്. തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ പിള്ളയും പാര്‍ട്ടിയുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി എക്‌സൈസ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പിടികൂടുന്ന രണ്ടാമത്തെ വലിയ കേസാണിത്. താലൂക്കിലെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്നതില്‍ പ്രധാനികളില്‍ ഒരാളാണ് പിടിയിലായ അബ്ദുല്‍ റഹീം. ഇയാള്‍ മുമ്പും പലതവണ ജില്ലയിലേക്ക് കോയമ്പത്തൂരില്‍ നിന്നും തേനിയില്‍ നിന്നും കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഇയാളുടെ കൂട്ടാളികള്‍ക്കായി അന്വേഷണം ആരംഭിച്ചതായും ടിയാന്മാര്‍ ഉടന്‍ പിടിയിലാകുമെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പരിശോധനയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പ...
Obituary, Other

കണ്ണമംഗലത്ത് മധ്യവയസ്‌കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വേങ്ങര : എടക്കാപറമ്പ് കണ്ണമംഗലം പാടത്ത് തോട്ടില്‍ മധ്യവയസ്‌കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടക്കാപറമ്പ് കുട്ടശ്ശേരി നിലാണ്ടെന്റെയും ചക്കിക്കുട്ടിയുടെയും മകന്‍ ചന്ദ്രന്‍ (54) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Local news, Other

തയ്യല്‍ മെഷീനും ലാപ്‌ടോപ്പും വിതരണം നാളെ

വേങ്ങര : സന്നദ്ധ സംഘടനകളുടെ സ്വതന്ത്ര ദേശീയ കൂട്ടായ്മയായ നാഷണല്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെട്ട സാമൂഹ്യ സംരംഭകത്വ വികസന പരിപാടിയുടെ ഭാഗമായി 50% സാമ്പത്തിക സഹായത്തോടെയുള്ള വേങ്ങര കൊര്‍ദോവ എന്‍.ജി.ഒ യുട നേതൃത്വത്തില്‍ 52 തയ്യല്‍ മെഷീന്‍ വിതരണവും ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ പദ്ധതിയുടെ ഭാഗമായുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള 12 ലാപ്‌ടോപ്പ് വിതരണവും നാളെ വെള്ളി രാവിലെ 9.30 ന് വലിയോറ പാണ്ടികശാലയില്‍ വെച്ച് ഡോ. എം.പി അബ്ദുസമദ് സമദാനി എം പി ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചടങ്ങില്‍ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഹസീന ഫസല്‍ അധ്യക്ഷത വഹിക്കും. എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ദേശീയ ഭാരവാഹികളായ കെ.എന്‍.ആനന്ദകുമാര്‍ , കെ.അനന്ദു കൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളാവും. എന്‍.ജി.ഒ കോണ്‍ഫെഡ...
Local news, Malappuram, Other

കാരുണ്യം ചൊരിഞ്ഞ് കെ.എം.സി.സിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി

വേങ്ങര : സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റി സാമൂഹ്യ സുരക്ഷാ പദ്ധതി 2023 പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെട്ട അമ്പത്തിമൂന്ന് അംഗങ്ങളുടെ കുടുംബങ്ങള്‍ക്കും മാരക രോഗങ്ങള്‍ക്ക് ചികിത്സ തേടിയ ഇരുനൂറോളം അംഗങ്ങള്‍ക്കുമായി മൂന്നര കോടിയോളം രൂപയുടെ ആനുകൂല്യ വിതരണം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. പാണക്കാട് വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ വെച്ച് സൗദി അറേബ്യയിലെ അല്‍ ഖര്‍ജ് എന്ന പ്രദേശത്ത് വെച്ച് മരണപ്പെട്ട ബൈജു, വാടി ദവാസിറില്‍ വെച്ച് മരണപ്പെട്ട പ്രശാന്ത് എന്നീ പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് ചെക്ക് കൈമാറികൊണ്ടാണ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ആശ്രിതരുടെ കുടുംബങ്ങള്‍ക്ക് എത്തിച്ച് നല്‍കാനായി വിവിധ സെന്ട്രല്‍ കമ്മറ്റികളുടെ ഭാരവാഹികള്‍ മറ്റ് ചെക്കുകള്‍ ഏറ്റുവാങ്ങി. സൗദിഅറേബ്യയുടെ മുഴുവന്‍ മുക്ക്മൂലകളിലുമുള്ള മലയാളി പ്രവാസി സമൂഹത്തെ ഒന്നിച്ച് ചേര്‍ത്ത്, ജാതി മത രാഷ്ട്രീയ ഭേദമന്...
Local news, Other

പറപ്പൂര്‍ കാട്ട്യേക്കാവില്‍ നവരാത്രി ആഘോഷിച്ചു ; ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

വേങ്ങര :പറപ്പൂര്‍ കാട്ട്യേക്കാവ് ഭഗവതി കിരാത മൂര്‍ത്തി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷിച്ചു. ക്ഷേത്രം മേല്‍ശാന്തി വിഷ്ണുപ്രസാദ് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ വൈകുന്നേരം പൂജവെയ്പ്പ്, ദുര്‍ഗ്ഗാഷ്ടമി പൂജ, വിശേഷാല്‍ ഭഗവത് സേവ, എന്നിവയും മഹാനവമി ദിനത്തില്‍ ആയുധ പൂജ, വിശേഷാല്‍ പൂജ എന്നിവയും നടന്നു. വിജയദശമി ദിവസം സരസ്വതി പൂജ, വിദ്യാരംഭം, അവില്‍ നിവേദ്യം, പൂജയെടുപ്പ്, വാഹന പൂജ എന്നീ ചടങ്ങുകളോടെ നവരാത്രി ആഘോഷങ്ങള്‍ സമാപിച്ചു. സി കെ മോഹന സുന്ദരന്‍ കൊടുവായൂര്‍ (ശ്രീരാമദാസ മിഷന്‍ ) ആചാര്യനില്‍ നിന്ന് കുരുന്നുകള്‍ ഹരിശ്രീ കുറിച്ച് വിദ്യാരംഭം നേടി. ക്ഷേത്ര സമിതി ഭാരവാഹികളായ രവിനാഥ് ഇന്ദ്രപ്രസ്ഥം, ജയേഷ് പി എം, രവികുമാര്‍ പിഎം, സി സുകുമാരന്‍, വിജയകുമാര്‍, ബാബുരാജന്‍ സി, വിശ്വനാഥന്‍, ശിവദാസന്‍ ടി, ബാബുരാജ് എം, എന്നിവര്‍ നേതൃത്വം നല്‍കി....
Local news, Malappuram, Other

വേങ്ങര ഉപജില്ലാ സ്‌കൂള്‍ കലോത്സവ ലോഗോ പ്രകാശനം ചെയ്തു

വേങ്ങര : നവംബർ 13 മുതല്‍ 16 വരെ നടക്കുന്ന 34-മത് വേങ്ങര ഉപജില്ലാ സ്‌കൂള്‍ കലോത്സവ ലോഗോ കായിക,വഖഫ് വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റർക്ക് നല്‍കി പ്രകാശനം ചെയ്തു. പെരുവള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് കലോത്സവം നടക്കുന്നത്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെടി സാജിത, പബ്ലിസിറ്റി ചെയർമാനും പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് മെമ്പറുമായ ആയിഷ ഫൈസൽ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി പ്രമോദ്, പ്രിൻസിപ്പൽ എം പി ദിനീഷ് കുമാർ, മീഡിയ പബ്ലിസിറ്റി കൺവീനർ മുസ്ഫർ മായക്കര, കെ പി സൽമാനുൽ ഫാരിസ്, ടി ടി വാസുദേവൻ,ദീപു കുമാർ,പഴേരി മുഹമ്മദ് കുഞ്ഞുട്ടി, ഷറഫു പെരുവള്ളൂർ തുടങ്ങിയവർ പങ്കെടുത്തു. സബ്ജില്ലാ കലോത്സവത്തിന് ലോഗോ ക്ഷണിച്ചതിൽ ലഭിച്ച 22 ലോഗോയിൽ ചിത്രകാരൻ വലിയോറ ചിനക്കൽ കെ അബ്ദുറഹ്മാൻ രൂപകൽപ്പന ചെയ്ത ലോഗോയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 230 വിഭാഗം ...
Local news, Malappuram, Other

ആറ് കോടി രൂപ ചെലവില്‍ ഹോപ്പ് ഫൗണ്ടേഷന് കീഴില്‍ പറപ്പൂരില്‍ തുടങ്ങുന്ന ഡയാലിസിസ് സെന്ററിന്റെ ശിലാസ്ഥാപനം ഇന്ന്

വേങ്ങര :ആറ് കോടി രൂപ ചെലവില്‍ ഹോപ്പ് ഫൗണ്ടേഷന് കീഴില്‍ പറപ്പൂരില്‍ തുടങ്ങുന്ന ഡയാലിസിസ് സെന്ററിന്റെ ശിലാസ്ഥാപനം ഇന്ന്. തിങ്കളാഴ്ച വൈകുന്നേരം 3.30 ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ശിലാസ്ഥാപന കര്‍മം നിര്‍വ്വഹിക്കും. വേങ്ങര കോട്ടക്കല്‍ മെയിന്റോഡില്‍ കുറ്റിത്തറയിലാണ് 45 സെന്റ് സ്ഥലത്ത് 3 നിലകളിലായി ആധുനികസൗകര്യങ്ങളോടെ കെട്ടിടമൊരുക്കുന്നത്. 21 ഡയാലിസ് മെഷീനുകളുമായി തുടക്കം കുറിക്കുന്ന സെന്ററില്‍ പാലിയേറ്റീവ് കേന്ദ്രം, ഡയഗ്നോ ഹബ്ബ്,മെഡിക്കല്‍ ഉപകരണ വിതരണ കേന്ദ്രം, ഹോം കെയര്‍, ആമ്പുലന്‍സ് സര്‍വീസ് എന്നിവയും പ്രവര്‍ത്തിക്കും. ചടങ്ങില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാവും. പ്രൊജക്ട് സമര്‍പ്പണം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എയും ബില്‍ഡിംഗ് മെറ്റീരിയല്‍ കൈമാറ്റം ഡോ. നെച്ചിക്കാട്ടില്‍ മുഹമ്മദ് കുട്ടിയും നിര്‍വ്വഹിക്കും. എം.പിമാരായ ഇ.ടി.മുഹമ...
Local news, Other

വേങ്ങര ഗ്രാമ പഞ്ചായത്ത് കേരളോത്സവം, ഓവറോൾ കിരീടം പരപ്പിൽപാറ യുവജന സംഘത്തിന്

വേങ്ങര : സംസ്ഥാന യുവജനക്ഷേമ ബോർഡ്‌ വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ പരപ്പിൽപാറ യുവജന സംഘം ജേതാക്കളായി. കലാതിലകമായി പരപ്പിൽപാറ യുവജന സംഘത്തിന്റെ രജിത എൻ.പിയെയും കലാപ്രതിഭയായി സൺറൈസ് പാണ്ടികശാലയുടെ തഖിയുദ്ധീനെയും തെരെഞ്ഞെടുത്തു. കായികം, അത് ലറ്റിക്സ്, കലാ എന്നീ വിഭാഗങ്ങളിലായി ഒക്ടോബർ നാലു മുതൽ തുടങ്ങിയ കേരളോത്സവം വലിയോറ പാലശ്ശേരിമാട് ഗവണ്മെന്റ് യു പി സ്കൂളിൽ സംഘടിപ്പിച്ച കലാ മത്സരങ്ങളോടെ സമാപിച്ചു. വിജയികൾക്ക് വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹസീന ഫസൽ ട്രോഫികൾ നൽകി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം, ചെയർപേഴ്സൺ ആരിഫാ മടപ്പള്ളി, മെമ്പർമാരായ റഫീഖ് മൊയ്‌ദീൻ, സി പി ഖാദർ, കുറുക്കൻ മുഹമ്മദ്‌, മജീദ് എം, ഖമർ ബാനു, നുസ്രത്ത് തൂമ്പയിൽ, സ്റ്റാഫ്‌ രഞ്ജിത്ത് യു, മൊയ്‌ദീൻ കോയ കടക്കോട്ട്, സഈദ് വളപ്പിൽ, ആമിർ മാട്ടിൽ, അജയ്, അർഷദ് അലി എം, കേരളോ ത്സവം ഓർഗാനൈസിംഗ...
error: Content is protected !!