Saturday, March 21

Author: tirurangaditoday

മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം ; എയര്‍ ഹോസ്റ്റസ് പിടിയില്‍, മുന്‍പും നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് വിവരം
Kerala

മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം ; എയര്‍ ഹോസ്റ്റസ് പിടിയില്‍, മുന്‍പും നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് വിവരം

കൊച്ചി: മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസ് പിടിയില്‍. കൊല്‍ക്കത്ത സ്വദേശിയായ എയര്‍ ഇന്ത്യ എക്സ്പ്രസ് എയര്‍ ഹോസ്റ്റസ് സുരഭി കാത്തൂണ്‍ ആണ് 28-ാം തിയതി പിടിയിലായത്. 26കാരിയായ സുരഭി കാത്തൂണ്‍ മുന്‍പും നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് വിവരങ്ങളെന്ന് ഡിആര്‍ഐ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. മറ്റ് വിമാന ജീവനക്കാര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. സംഘത്തെ കുറിച്ചുള്ള ചില നിര്‍ണായക വിവരങ്ങള്‍ സുരഭിയുടെ ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. കേസില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് നടക്കുമെന്നും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മസ്‌ക്കറ്റില്‍ നിന്ന് കണ്ണൂരില്‍ എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് IX 714 വിമാനത്തിലെ ജീവനക്കാരിയാണ് സുരഭി. മലദ്വാരത്തില്‍ 960 ഗ്രാം സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുമ്പോഴായിരുന...
Malappuram

ബാലസൗഹൃദ ഭവനങ്ങള്‍: നെടുങ്കയം കോളനിയില്‍ ബാലസൗഹൃദ അദാലത്ത് സംഘടിപ്പിച്ചു

ആദിവാസി കോളനികൾ ബാലസൗഹൃദങ്ങളാക്കി മാറ്റുന്നതിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നടപ്പാക്കുന്ന ‘ബാലസൗഹൃദ ഭവനങ്ങള്‍’ പദ്ധതിയുടെ ഭാഗമായി നെടുങ്കയം ആദിവാസി കോളനിയിലെ കുട്ടികള്‍ക്കായി ബാലസൗഹൃദ അദാലത്ത് സംഘടിപ്പിച്ചു. ആദിവാസി കോളനിയിലെ ബദൽ സ്കൂളിലാണ് അദാലത്ത് സംഘടിപ്പിച്ചത്. പൂട്ടിക്കിടക്കുന്ന നെടുങ്കയം ബദൽ സ്കൂൾ എൽപി സ്കൂൾ ആക്കി മാറ്റണം എന്ന ആവശ്യവുമായി കോളനി നിവാസികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ സമീപിച്ചു. ഉച്ചക്കുളത്തേക്ക് കോളനി മാറ്റിയപ്പോൾ സ്കൂളും മാറ്റിയിരുന്നു. തിരികെ നെടുങ്കയത്തേക്ക് കോളനി വരികയും സ്കൂൾ ഉച്ചക്കുളത്ത് തന്നെയാവുകയും ചെയ്തു. അഞ്ച് കിലോമീറ്റർ അകലെയുള്ള സ്കൂളുകളിലേക്ക് വന്യ ജീവികളുടെ ശല്യമുള്ളകാട്ടിലൂടെ കുട്ടികൾ നടന്നു പോയി പഠിക്കേണ്ടിവരുന്ന അവസ്ഥയാണെന്നും നെടുങ്കയത്തെ ബദൽ സ്കൂൾ എൽ.പി.സ്കൂളാക്കണമെന്നുമാണ് കോളനി നിവാസികളുടെ ആവശ്യം. പത്താം ക്ലാസ് പഠനം പൂർത്തിയാക്കി തുടർ വിദ്...
Local news

32 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് പടിയിറങ്ങുന്ന വേങ്ങര എസ്‌ഐക്ക് യാത്രയയപ്പ് നല്‍കി ബെല്ലാരി വാട്ട്‌സ്ആപ്പ് കൂട്ടായ്മ

വേങ്ങര : കേരള പോലീസില്‍ 32 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിട പറയുന്ന വേങ്ങര എസ്‌ഐ വത്സന് യാത്രയയപ്പ് നല്‍കി വേങ്ങര ഇല്ലിപ്പിലാക്കല്‍ ബെല്ലാരി വാട്ട്‌സ്ആപ്പ് കൂട്ടായ്മ. കൂട്ടായ്മ മെമെന്റോ നല്‍കി എസ്‌ഐ വത്സനെ ആദരിച്ചു. ചടങ്ങില്‍ അബു താഹിര്‍ പാണ്ടിക്കടവത്ത്, എ കെ നാസര്‍, സുഹൈല്‍ പഠിക്കത്തൊടി, സിദ്ദീഖ് എം ടി, സലിം വട്ടപ്പറമ്പ് എന്നിവര്‍ പങ്കെടുത്തു....
Local news

തോട്ടിലൂടെ ഒഴുകുന്നത് രൂക്ഷഗന്ധമുള്ള കറുത്ത ജലം ; ജനങ്ങള്‍ ആശങ്കയില്‍

പരപ്പനങ്ങാടി : നഗരസഭയിലെ തോട്ടിലൂടെ രൂക്ഷഗന്ധമുള്ള കറുത്ത ജലം ഒഴുകുന്നത് പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുളവാക്കുന്നു. നഗരസഭയിലെ വിവിധ ഡിവിഷനുകളിലൂടെ ഒഴുകി തണ്ടാണിപ്പുഴ മുതല്‍ കല്‍പ്പുഴ വരെയെത്തുന്ന തോട്ടില്‍ 15ാം ഡിവിഷനിലെ മധുരം കാട് ഭാഗങ്ങളില്‍ നിന്നാണ് രൂക്ഷ ഗന്ധമുള്ള കറുത്ത ജലം ഒഴുകുന്നത്. തോട്ടിലേക്ക് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മറ്റും മലിന ജലവും കക്കൂസ് മാലിന്യങ്ങളും തള്ളിവിടുന്നത് പതിവായിരുന്നു. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും തോട്ടിലെ വെള്ളം പരിശോധന നടത്തി ജനങ്ങളുടെ ആശങ്കയകറ്റണമെന്നും ആവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകനായ ഷാജി മുങ്ങാത്തം തറ നഗരസഭ ആരോഗ്യ വിഭാഗം അധികാരികള്‍ക്ക് പരാതി നല്‍കി. മലിന ജലത്തില്‍ ഇറങ്ങി ജോലികളില്‍ ഏര്‍പ്പെടുന്ന കര്‍ഷകര്‍ക്കും സമീപ വീടുകളിലെ ജലസ്രോ തസ്സിലേക്ക് മലിനജലമെത്തുന്നതും കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്കി...
Accident

നിയന്ത്രണം വിട്ട ബൈക്ക് വീടിന്റെ ഗേറ്റില്‍ ഇടിച്ചു, തല മുഴുവനായും ഗേറ്റില്‍ കുടുങ്ങി രണ്ടായി മാറി ; യുവാവിന് ദാരുണാന്ത്യം

എടപ്പാള്‍ : നിയന്ത്രണം വിട്ട ബൈക്ക് വീടിന്റെ ഗേറ്റില്‍ ഇടിച്ചു യുവാവിന് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാത്രി 11.45 ലോടെ എടപ്പാള്‍ പൊറുക്കരയില്‍ ആണ് സംഭവം. കാലടി സ്വദേശി ഷിബിന്‍ ആണ് മരണപെട്ടത്. എടപ്പാള്‍ ഭാഗത്തു നിന്നും വന്ന ബൈക്ക് റോഡിനോട് ചേര്‍ന്ന വീടിന്റെ ഗേറ്റില്‍ ഇടിക്കുകയായിരുന്നു. തല മുഴുവനായും ഗേറ്റില്‍ കുടുങ്ങി രണ്ടായി മാറിയിരുന്നു. തല്‍ക്ഷണം തന്നെ മരണം സംഭവിച്ചു...
university

സർവകലാശാലാ ഫീസുകൾ പുതുക്കി ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

വൈവ പത്താം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്‌സ്) ഏപ്രിൽ 2024 റഗുലർ വൈവ (LBAX09) ജൂൺ അഞ്ചിന് തുടങ്ങും. ഗവ. ലോ കോളേജ് കോഴിക്കോട്, എം.സി.ടി. കോളേജ് ഓഫ് ലീഗൽ സ്റ്റഡീസ് മേൽമുറി, കെ.എം.സി.ടി. ലോ കോളേജ് കുറ്റിപ്പുറം, ഭവൻസ് എൻ.എ. പാൽക്കിവാല അക്കാദമി ഫോർ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് ആൻ്റ് റിസർച്, മർകസ് ലോ കോളേജ് കൈതപ്പൊയിൽ എന്നീ കോളേജുകളിലെ വിദ്യാർഥികളുടെ പരീക്ഷാ കേന്ദ്രം ഗവ. ലോ കോളേജ് കോഴിക്കോടും ഗവ. ലോ കോളേജ് തൃശ്ശൂർ, അൽഅമീൻ ലോ കോളേജ് ഷൊർണുർ, എ.ഐ.എം. ലോ കോളേജ് പൊയ്യ, വി.ആർ. കൃഷ്‌ണൻ എഴുത്തച്ഛൻ ലോ കോളേജ് പാലക്കാട്, നെഹ്‌റു അക്കാദമി ഓഫ് ലോ ലക്കിടി പാലക്കാട്  എന്നീ കോളേജുകളിലെ വിദ്യാർഥികളുടെ പരീക്ഷാ കേന്ദ്രം ഗവ. ലോ കോളേജ് തൃശ്ശൂർ. വിശദമായ ഷെഡ്യൂൾ വെബ്‌സൈറ്റിൽ. പി.ആർ. 697/2024 സർവകലാശാലാ ഫീസുകൾ പുതുക്കി കാലിക്കറ്റ് സർവകലാശാലയുടെ പരീക്ഷാ ഫീസുകൾ, മറ്റു സേവനങ്ങൾക്കുള്ള ഫീസുകൾ എന്നിവ അഞ്ച...
Other

സർവകലാശാലയിൽ നിന്ന് 31- ന് പടിയിറങ്ങുന്നത് 42 പേർ ; യാത്രയയപ്പ് നല്‍കി

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഈ മാസം വിരമിക്കുന്നവര്‍ക്ക് സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ടിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. മെയ് 31-ന് വിരമിക്കുന്നത് 42 പേരാണ്. മലയാളം സർവകലാശാലാ മുൻ വൈസ് ചാൻസിലർ കുടിയായ മലയാള വിഭാഗം പ്രൊഫസർ ഡോ. വി. അനിൽകുമാർ ഉൾപ്പെടെ ഏഴ് അധ്യാപകരും 35 അനധ്യാപകരും ഉൾപ്പെടെയാണിത്. പ്രൊഫസർമാരായ ഡോ. എ.ബി. മൊയ്തീന്‍കുട്ടി, ഡോ. ആര്‍. സേതുനാഥ്, ഡോ. എന്‍.കെ. സുന്ദരേശ്വരന്‍, ഡോ. വി. അനില്‍കുമാര്‍, ഡോ. വി.വി. രാധാകൃഷ്ണന്‍, ഡോ. എ.കെ. പ്രദീപ്, സർവകലാശാലാ ലൈബ്രേറിയന്‍ ഡോ. ടി.എ. അബ്ദുല്‍ അസീസ്, ജോയിന്റ് രജിസ്ട്രാർമാരായ പി.പി. അജിത, കെ. ബിജു ജോര്‍ജ്, വി. സുരേഷ്, ഡെപ്യൂട്ടി രജിസ്ട്രാർമാരായ എം. അബ്ദുസ്സമദ്, ടി.വൈ. ബിന്ദു, പബ്ലിക്കേഷന്‍ ഓഫീസര്‍ വി. ഓംപ്രകാശ്, അസിസ്റ്റന്റ് രജിസ്ട്രാർമാരായ ഇ.എ. മുരളീധരന്‍, പി.പി. ശിഹാബുദ്ദീന്‍, അസിസ്റ്റന്‍റ് ലൈബ്രേറിയന്‍ കെ.പി. ലളിതകുമാരി, ഓഫീസ് സൂ...
Kerala, Other

കോഴിക്കോട് സൗത്ത് ബീച്ചില്‍ ഇടിമിന്നലേറ്റ് എട്ടു പേര്‍ക്ക് പരുക്ക് ; ഒരാള്‍ തീവ്രപരിചരണ വിഭാഗത്തില്‍

കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചില്‍ ഇടിമിന്നലേറ്റ് മീന്‍പിടിത്ത തൊഴിലാളികള്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്ക് പരുക്ക്. സൗത്ത് ബീച്ച് സ്വദേശികളായ ചക്കുംകടവില്‍ അഷ്‌റഫ് (49), തലനാര്‍ തൊടുക സലീം (45), മകന്‍ മുഹമ്മദ് ഹനീന്‍ (17), മുനാഫ് (47), എന്‍.പി.സുബൈര്‍ (48), അബ്ദുല്ലത്തീഫ് എന്ന ബിച്ചു (51), നാലകംപറമ്പ് ജംഷീര്‍ (34), പുതിയങ്ങാടി കോയാ റോഡ് ഹാജിയാരകത്ത് ശരീഫ് (37) എന്നിവര്‍ക്കാണ് ഇടിമിന്നലേറ്റത്. എല്ലാവരെയും ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഷ്‌റഫിനും ജംഷീറിനും തലയ്ക്കാണ് പരുക്ക്. അഷ്‌റഫ് തീവ്ര പരിചരണ വിഭാഗത്തിലാണ്. സുബൈറിനും മുനാഫിനും കാലിനാണ് പരുക്ക്. ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. മഴ മാറിനില്‍ക്കുന്നുണ്ടെങ്കിലും കോഴിക്കോട് കഴിഞ്ഞ മണിക്കൂറുകളില്‍ ശക്തിയായ ഇടിമിന്നലുണ്ടായിരുന്നു. തമിഴ്‌നാട്ടില്‍ പുകയില സംസ്‌കരണത്തിനായി ഉപ്പുവെള്ളം നിറച്ച വലിയ പാത്രങ്ങള്‍ ലോറിയില്‍ കയറ്റുകയായിരുന്നു അ...
Local news

വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടുബുക്ക് വിതരണം ചെയ്ത് സബര്‍മതി

തിരൂരങ്ങാടി : പന്താരങ്ങാടി സബര്‍മതിയുടെ ആഭിമുഖ്യത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടുബുക്കുകള്‍ വിതരണം ചെയ്തു. ചടങ്ങ് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും കെപിസിസി മെമ്പറും ചര്‍ക്ക ചെയര്‍മാനുമായ റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ നൂറിലധികം വിദ്യാര്‍ഥികള്‍ക്കാണ് നോട്ടുബുക്കും നെയിം സ്ലിപ്പും പേനയും വിതരണം ചെയ്തത്. ഇ പി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. എ ടി ഉണ്ണി, പി കെ അബ്ദുറഹ്‌മാന്‍, റഹീസ് ചക്കുങ്ങല്‍, പി എന്‍ സുന്ദരരാജന്‍, വിപി ഹുസൈന്‍ ഹാജി, മുജീബ് കണ്ണാടന്‍, മൊയ്തീന്‍കുട്ടി പാറപ്പുറം, ഇബ്രാഹിം മണക്കടവന്‍, കെ വി ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു....
Local news

ശുചിത്വം പ്രധാനം ; സ്‌കൂളുകളില്‍ പരിശോധന നടത്തി ആരോഗ്യ വകുപ്പ്

എആര്‍ നഗര്‍ : എ ആര്‍ നഗര്‍ പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. സ്‌കൂള്‍ പരിസരം, പാചകപുര, ശൗചാലയം, സ്റ്റോര്‍ റൂം എന്നിവയുടെ ശുചിത്വം പരിശോധനയിലൂടെ ഉറപ്പ് വരുത്തി. കുടിവെള്ളം പരിശോധിച്ച റിപ്പോര്‍ട്ട് സ്‌കൂളില്‍ സൂക്ഷിച്ചു വയ്ക്കുന്നതിനും, ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കുവാനും, അജൈവ ജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഫൈസല്‍ ടി. ജൂനിയര്‍ ഹൈല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിജി മോള്‍, നിഷ എന്നിവര്‍ പങ്കെടുത്തു....
Local news

കളിയാട്ട മഹോത്സവം ; പൊയ്ക്കുതിരകള്‍ രാത്രി ഏഴിനകം ക്ഷേത്രത്തിലെത്തണമെന്ന് ഭാരവാഹികള്‍

മൂന്നിയൂര്‍ : വെള്ളിയാഴ്ച നടക്കുന്ന മൂന്നിയൂര്‍ കോഴി കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി പൊയ്ക്കുതിരകള്‍ രാത്രി ഏഴിനകം ക്ഷേത്രത്തിലെത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പൊയ്ക്കുതിരകള്‍ എത്തുന്നത് ഏറെ വൈകുന്നത് മൂലം കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും പൊയ്ക്കുതിര കമ്മറ്റികള്‍ സഹകരിക്കണമെന്നും ക്ഷേത്രം കാരണവര്‍ വിളിവള്ളി കൃഷ്ണന്‍കുട്ടി നായര്‍, കോടതി റിസീവര്‍മാരായ അഡ്വ. പി വിശ്വനാഥന്‍, അഡ്വ. പ്രകാശ് പ്രഭാകര്‍ എന്നിവര്‍ അറിയിച്ചു....
Local news, Other

18 വർഷത്തെ പ്രിൻസിപ്പൽ സേവനത്തിനുശേഷം കാപ്പൻ അബ്ദുൽ ഗഫൂർ മാസ്റ്റർ വിരമിച്ചു

വേങ്ങര : ചേറൂർ പി പി ടി എം വൈ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കാപ്പൻ അബ്ദുൽ ഗഫൂർ മാസ്റ്റർ 18 വർഷത്തെ പ്രിൻസിപ്പാൾ സേവനം പൂർത്തിയാക്കി ഇന്ന് സർവീസിൽ നിന്നും വിരമിക്കുകയാണ്. 1991 ൽ ഹൈസ്കൂൾ വിഭാഗത്തിൽ അധ്യാപകനായി സർവീസ് തുടങ്ങി 2005 ൽ ഹയർസെക്കൻഡറിയിലേക്ക് പൊളിറ്റിക്കൽ സയൻസ് അധ്യാപകനായി പ്രമോഷനായി, തുടർന്ന് 2006 ൽ പ്രിൻസിപ്പലായി ചുമതലയേറ്റു. നീണ്ട 18 വർഷക്കാലം സ്കൂൾ മേധാവിയായി സേവനമനുഷ്ഠിച്ചതിനു ശേഷം ആണ് കലാലയത്തിൽ നിന്നും പടിയിറങ്ങുന്നത് . ജില്ലയിൽ കൂടുതൽ വിജയശതമാനം ഉള്ള സ്കൂൾ, വേങ്ങര മണ്ഡലത്തിൽ വർഷങ്ങളായി കൂടുതൽ എപ്ലസ് ലഭിക്കുന്ന സ്കൂൾ, കലാകായിക ശാസ്ത്ര രംഗങ്ങളിൽ സംസ്ഥാനതല നേട്ടങ്ങൾ , സംസ്ഥാന തലത്തിൽ ടൂറിസം ക്ലബ്ബ് അവാർഡ് തുടങ്ങി അനവധി നേട്ടങ്ങൾ ഈ കാലയളവിൽ നേടാനായി. രണ്ടുപ്രാവശ്യം വേങ്ങര സബ് ജില്ല കലോത്സവവും ഒരു പ്രാവശ്യം സബ്ജില്ലാ ശാസ്ത്രമേളയും തന്റെ മേൽനോട്ടത്തിൽ സ്കൂളിൽ വെച്ച് നടത്തുവാ...
Kerala

കളിക്കുന്നതിനിടെ കെഎസ്ഇബി ടവര്‍ ലൈനില്‍ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചു

കോഴിക്കോട് : കളിക്കുന്നതിനിടെ കെഎസ്ഇബി ടവര്‍ ലൈനില്‍ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ആണ് ദാരുണമായ സംഭവം. കുറ്റിക്കാട്ടൂര്‍ സ്വദേശി മാലിക്കാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്....
Kerala

കരിപ്പൂരില്‍ നിന്നും മുംബൈയിലേക്കുള്ള ഏക സര്‍വീസും അവസാനിപ്പിച്ച് എയര്‍ ഇന്ത്യ ; യാത്രക്കാര്‍ ദുരിതത്തിലാകും

കോഴിക്കോട് : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും മുംബൈയിലേക്കുള്ള ഏക സര്‍വീസും അവസാനിപ്പിച്ച് എയര്‍ഇന്ത്യ. കരിപ്പൂരില്‍് നിന്നും വിട പറയുന്നതോടെ ഈ റൂട്ടിനെ ആശ്രയിക്കുന്ന യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലാവും. കരിപ്പൂര്‍ വിമാനത്താവളം തുടങ്ങിയത് മുതലുണ്ടായിരുന്ന ഷാര്‍ജ, ദുബായ് സര്‍വീസുകള്‍ സ്വകാര്യവത്കരണം വന്നയുടന്‍ എയര്‍ ഇന്ത്യ അവസാനിപ്പിച്ചിരുന്നു. ദീര്‍ഘകാലമായി ലാഭത്തിലായിരുന്നു ഈ സര്‍വീസുകളെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് എയര്‍ ഇന്ത്യ ഇത് പിന്‍വലിച്ചത്. എയര്‍ ഇന്ത്യ നടത്തിയിരുന്ന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് വരെ നടന്നിട്ടില്ല. ദുബായിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളുടെ എണ്ണം നാമമാത്രമായി കൂട്ടുകയാണ് ചെയ്തത്. ലാഭകരമായിരുന്ന ഡല്‍ഹി സര്‍വീസും അവസാനിപ്പിച്ചതോടെ കുറച്ചുകാലമായി കരിപ്പൂര്‍ -മുംബൈ സര്‍വീസ്...
Local news

മൂന്നിയൂര്‍ കളിയാട്ടം ; ചീട്ടുകളി സംഘത്തിന്റെ ഷെഡ് തകര്‍ത്ത് പൊലീസ്, ഒരു സംഘം പിടിയില്‍ ; സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിപ്പിച്ചു

തിരൂരങ്ങാടി : മൂന്നിയൂര്‍ കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭഗവതീക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ചീട്ടുകളി സംഘത്തെ പിടികൂടി തിരൂരങ്ങാടി പൊലീസ്. ചീട്ടുകളി സംഘത്തിന്റെ ഷെഡും പൊലീസ് തകര്‍ത്തു. ചീട്ടുകളി സംഘത്തെ പിടികൂടാനായി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ച് ജാഗ്രതയിലാണ്. കളിയാട്ടകാവില്‍ ചീട്ടുകളി സംഘമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് തിരൂരങ്ങാടി പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചീട്ടുകളിക്കായി സ്ഥാപിച്ചിട്ടുള്ള ഷെഡുകള്‍ കണ്ടെത്തി. ഇത് പൊലീസ് പൊളിക്കുകയും ചെയ്തു. മുന്‍ വര്‍ഷങ്ങളിലടക്കം ഇവിടെ ചീട്ടുകളി സജ്ജീവമായി നടക്കാറുണ്ടായതായും അതിനാല്‍ ഇത്തവണ അതിന് തടയിടുന്നതിനായാണ് പൊലീസ് സംഘം എത്തിയത്. രാത്രി പൊലീസ് സംഘം എത്തിയപ്പോള്‍ ചീട്ടുകളി നടക്കുന്നുണ്ടായിരുന്നു. ഇതില്‍ ഒറു സംഘത്തെ പിടികൂടി കേസെടുത്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ ...
Obituary

ഹൃദയ സ്തംഭനം, വേങ്ങര സ്വദേശി അബുദാബിയിൽ അന്തരിച്ചു

വേങ്ങര: ഹൃദയസ്തംഭനം മൂലം വേങ്ങര സ്വദേശി അബുദാബിയിൽ അന്തരിച്ചു. ചേറൂർ കഴുകൻചിന മൈത്രി ഗ്രാമത്തിൽ താമസക്കാരനായ കളത്തിങ്ങൽ ഐത്തുവിൻ്റെ മകൻ അബ്ദുൽ നാസർ(48) ആണ് മരിച്ചത്. മാർക്കറ്റിൽ ജോലിക്കാരനായ ഇദ്ദേഹം ആറു മാസം മുമ്പാണ് നാട്ടിൽ വന്നു പോയത്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരും. മാതാവ് : പാത്തുമ്മു തയ്യിൽ. ഭാര്യ: ആസ്യ . മക്കൾ: ലുബൈന, ഹാജറ, അഫ്സൽ, സഹ്‌ന. മരുമക്കൾ: ജാനിഷ് ( മലപ്പുറം അത്താണിക്കൽ),ഷക്കീർ ഹുസൈൻ (കൊളപ്പുറം), ആയിഷ ജുബൈരിയ . സഹോദരങ്ങൾ: മുനീർ, അബ്ദുസമദ്.( ഇരുവരും യു എ ഇ )....
Local news, Obituary

പരപ്പനങ്ങാടി സ്വദേശി അബുദാബിയില്‍ മരിച്ചു

പരപ്പനങ്ങാടി സ്വദേശി അബുദാബിയില്‍ മരിച്ചു. ചെട്ടിപ്പടി ഹെല്‍ത്ത് സെന്റര്‍ താമസിക്കുന്ന തറയില്‍ അബ്ദുറഹ്‌മാന്‍( 61) ആണ് മരിച്ചത്. ഉമ്മുല്‍ ഖുവൈനില്‍ ബിസിനസ് നടത്തിവരികയായിരുന്നു. വൈലത്തൂര്‍ സ്വദേശിയായ ഇദ്ദേഹം വര്‍ഷങ്ങളായി ചെട്ടിപ്പടിയില്‍ ആണ് താമസം. ഭാര്യ. ആരിഫ. മക്കള്‍. ഉബൈദ് (അജ്മാന്‍), മുഹമ്മദ് ജുനൈദ് (ഷാര്‍ജ), മുഹമ്മദ് സിയാദ് (അജ്മാന്‍ ), റസാനത്ത്. മരുമക്കള്‍. ഖാലിദ്, സുമയ്യ, ഫസ്‌ന, സൗദാ നിഹാല....
Kerala, National

സ്വര്‍ണം കടത്തുന്നതിനിടെ ശശി തരൂരിന്റെ പിഎ അറസ്റ്റില്‍

ഡല്‍ഹി വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തുന്നതിനിടെ ശശി തരൂരിന്റെ പേഴ്സണല്‍ അസിസ്റ്റന്റിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് സംഭവം. വിദേശ യാത്രയില്‍ നിന്ന് മടങ്ങിയെത്തിയ വ്യക്തിയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നതിനിടെയാണ് തരൂരിന്റെ പിഎ ശിവകുമാര്‍ പിടിയിലായത്. പി എ അടക്കം രണ്ട് പേരെയാണ് പിടികൂടിയത്. വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഇവരില്‍ നിന്ന് 500 ഗ്രാം സ്വര്‍ണ്ണം കണ്ടെത്തിയെന്ന് വാര്‍ത്താ ഏജന്‍സി അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം അറസ്റ്റ് ഞെട്ടിച്ചതായി ശശി തരൂര്‍ പ്രതികരിച്ചു. തന്റെ മുന്‍ സ്റ്റാഫംഗമായിരുന്നു ശിവകുമാറെന്നാണ് ശശി തരൂരിന്റെ വിശദീകരണം. നിലവില്‍ തന്റെയൊപ്പം പാര്‍ട്ട്-ടൈം ആയി ജോലിചെയ്യുന്നതായും തരൂര്‍ ട്വീറ്റിലൂടെ അറിയിച്ചു വിമാനത്താവളത്തിലെ സഹായത്തിന് മാത്രമാണ് പാര്‍ട്ട് ടൈം സ്റ്റാഫായി തല്‍ക്കാലത്തേക്ക് ശിവകുമാറിനെ നിയമിച്ചത്. ...
Local news

കാളംതിരുത്തി ബദല്‍ വിദ്യാലയം എല്‍.പി സ്‌കൂളാക്കി നിലനിര്‍ത്തണമെന്ന് ബാലാവകാശ കമ്മീഷന്‍ ; നടപടി മുസ്‌ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ പരാതിയില്‍

തിരൂരങ്ങാടി: കാളംതിരുത്തി ബദല്‍ വിദ്യാലയം എല്‍.പി സ്‌കൂളാക്കി നിലനിര്‍ത്തണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. മുസ്‌ലിം യൂത്ത്ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് യു.എ റസാഖ് നല്‍കിയ പരാതിയിലാണ് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി മനോജ് കുമാര്‍ ഉത്തരവിട്ടത്. പരാതിക്കാരന്റെയും വിദ്യഭ്യാസ വകുപ്പിന്റെയും നന്നമ്പ്ര ഗ്രാമ പഞ്ചായത്തിന്റെയും വാദങ്ങള്‍ കേട്ടശേഷമാണ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. യൂത്ത്ലീഗ് കമ്മീഷന് മുന്നില്‍ അവതരിപ്പിച്ച മുഴുവന്‍ വാദങ്ങളും അംഗീകരിച്ചു. വളരെ പ്രധാന്യമുള്ള പരാതിയായി കണക്കാക്കി സര്‍ക്കാറിന് ഉടനെ നോട്ടീസ് കൈമാറുമെന്ന് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി മനോജ് കുമാര്‍ അറിയിച്ചു. ബദല്‍ വിദ്യാലയം അടച്ചു പൂട്ടിയ സര്‍ക്കാര്‍ നിലപാടിനെതിരെ 2022 ജൂണ്‍ 6-നാണ് റസാഖ് കമ്മീഷന് പരാതി നല്‍കിയത്. ഇന്നലെ രാവിലെ മലപ്പുറം ഗസ്റ്റ് ഹൗസില്‍ ഉദ്യോഗസ്ഥരും പരാതിക്കാരനും കമ്...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കീം മോക് പരീക്ഷ  കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് (ഐ.ഇ.ടി.) കോളേജിന്റെ ആഭിമുഖ്യത്തിൽ 2024 കീം പ്രവേശന പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി കീം മോക് പരീക്ഷ സഘടിപ്പിക്കുന്നു. 31-ന് രാവിലെ 10.30 മുതൽ 1.30 വരെ ഓൺലൈനായാണ് പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക് www.cuiet.info, [email protected], 9188400223. കീം എഴുതാത്തവർക്കും പ്രവേശനത്തിന് അവസരമുണ്ട്. ഫോൺ: 9567172591. പി.ആർ. 693/2024 ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ നിയമനം  “കോവിഡ് 19 കാലത്തെ ആദിവാസി വിദ്യാർഥികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിലെ അസമത്വങ്ങളെ ആസ്പദമാക്കിയുള്ള ഒരു പഠനം” എന്ന വിഷയത്തിൽ ഗവേഷണത്തിന് മൂന്നര മാസത്തേക്ക് ഫീൽഡ് ഇൻവെസ്റ്റിഗേറ്ററെ നിയമിക്കുന്നു. യോഗ്യത:- ഏതെങ്കിലും വിഷയത്തിൽ 55% മാർക്കോടെ ബിരുദം. കാറ്റഗറി: ഇ.ടി.ബി. ഒരൊഴിവാണുള്ളത്. വാക്-ഇൻ-ഇൻറർവ്യു ജൂൺ അഞ്ചിന് രാവിലെ 10.30-ന് കാലിക്കറ്റ് സർവകലാശാലാ ...
Local news, Other

മൂന്നിയൂര്‍ കളിയാട്ട മഹോത്സവം ; ഡിജെ/ സൗണ്ട് സിസ്റ്റം പാടില്ല, ഗതാഗത നിയന്ത്രണം ; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തിരൂരങ്ങാടി പൊലീസ്

തിരൂരങ്ങാടി : ഈ മാസം 31 ന് നടക്കുന്ന മൂന്നിയൂര്‍ കളിയാട്ടകാവ് കോഴികളിയാട്ട മഹോത്സവവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തിരൂരങ്ങാടി പൊലീസ്. കളിയാട്ടം മഹോല്‍സവത്തോടനുബന്ധിച്ച് ഒരു വാഹനത്തിലും ഡിജെ/സൗണ്ട് സിസ്റ്റം ഉപയോഗിക്കുവാന്‍ പാടില്ലെന്ന് തിരൂരങ്ങാടി സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെടി ശ്രീനിവാസന്‍ അറിയിച്ചു. അനുമതിയില്ലാതെ ഡിജെ/സൗണ്ട് സിസ്റ്റം ഉപയോഗിക്കുന്നതായി കാണപ്പെടുന്ന പക്ഷം പ്രസ്തുത ഡിജെ/സൗണ്ട് സിസ്റ്റവും വാഹനവും സാമഗ്രികള്‍ കസ്റ്റഡിയിലെടുത്ത് നിയമ നടപടികള്‍ സ്വീകരിക്കുമെന്നും എസ്എച്ച്ഒ മുന്നറിയിപ്പ് നല്‍കി. അതേസമയം കോഴികളിയാട്ട മഹോത്സവവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ പൊയ്കുതിരകളുമായി ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് വരുന്നതിനാല്‍ ദേശീയപാത-66 ല്‍ വലിയരീതിയില്‍ ട്രാഫിക് ബ്ലോക്ക് ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ അന്നേദിവസം (31.05.2024 തിയ്യത...
Kerala

കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി മലപ്പുറം സ്വദേശിനിയായ യുവതി

തൃശൂര്‍ : കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി മലപ്പുറം സ്വദേശിനിയായ യുവതി. തിരുനാവായ സ്വദേശിയുടെ ഭാര്യയാണ് ബസില്‍ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. തൃശൂരില്‍ നിന്നും തിരുനാവായിലേക്ക് പോവുന്നതിനിടെ കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യവേ തൃശൂര്‍ തൊട്ടിപ്പാലത്ത് വച്ച് യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ബസ് അമല ആശുപത്രിയിലേക്ക് തിരിച്ചുവിട്ടെങ്കിലും ആശുപത്രിയിലെത്തുന്നതിനു മുന്‍പ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ബസ് ആശുപത്രിയില്‍ എത്തുമ്പോഴേക്കും പ്രസവത്തിന്റെ 80 ശതമാനത്തോളം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടറും നേഴ്സും ബസില്‍ വെച്ച് തന്നെ പ്രസവമെടുക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു....
Local news

വേങ്ങര ബ്ലോക്ക് പഞ്ചായത്തും ഗ്രാമ പഞ്ചായത്തുകളും പാലിയേറ്റീവ് പരിരക്ഷാ – സംയുക്ത യോഗം സംഘടിപ്പിച്ചു

വേങ്ങര : ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളിലെയും പരിരക്ഷാ ഭാരവാഹികളുടേയും പെയിൻ ആൻറ് പാലിയേറ്റീവ് ചുമതല വഹിക്കുന്നവരുടെയും സംയുക്ത യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെൻസീറ ടീച്ചറുടെ അദ്ധ്യക്ഷതയിൽ ചേർന്നു. പെയിൻ ആൻറ് പാലിയേറ്റീവ് രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പാവപ്പെട്ട രോഗികൾക്ക് മികച്ച സംവിധാനങ്ങൾ ഒരുക്കി നൽകുന്ന തിനും ബ്ലോക്ക് പഞ്ചായത്ത് സദാ സന്നദ്ധമാണെന്ന് പ്രസിഡണ്ട് അറിയിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ സ്വാഗതം ആശംസിച്ചു. പാലിയേറ്റീവ് ജില്ലാ കോ-ഓർഡിനേറ്റർ ഫൈസൽ വിഷയം അവതരിപ്പിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. പറപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അംജതാ ജാസ്മിൻ, തെന്നല പ്രസിഡണ്ട് സലീന കരുമ്പിൽ, കണ്ണമംഗലം പ്രസിഡണ്ട് ഹംസ ഉത്തമ്മാവിൽ , വേങ്ങര വൈസ് പ്രസിഡണ്ട് ടി.കെ കുഞ്ഞുമുഹമ്മദ്, എടരിക്കോട് വൈസ് പ്രസിഡണ്ട് ആബിദ പൈക്കാടൻ, പറപ...
Local news

വളര്‍ത്ത് കോഴികളെ കൂട്ടത്തോടെ കൊന്ന നിലയില്‍

മൂന്നിയൂര്‍ : വളര്‍ത്ത് കോഴികളെ കൂട്ടത്തോടെ അജ്ഞാത ജീവി കൊന്ന നിലയില്‍ കണ്ടെത്തി. മുട്ടിച്ചിറ ചോനാരിക്കടവില്‍ കുറുപ്പത്ത് മണമ്മല്‍ അസീസിന്റ വീട്ടിലാണ് പതിനൊന്ന് വളര്‍ത്ത് കോഴികളെ കൂട്ടത്തോടെ അജ്ഞാത ജീവി കൊന്ന നിലയില്‍ കണ്ടെത്തിയത്. രാത്രി മുഴുവന്‍ കോഴികളെയും കൂട്ടില്‍ അടച്ചതായിരുന്നു. രാവിലെ നോക്കിയപ്പോള്‍ കൂടിന് പുറത്ത് കോഴികളെ കൊന്ന നിലയില്‍ കാണപ്പെടുകയായിരുന്നു. സമാനമായ സംഭവം രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തെ മറ്റ് വീടുകളിലും ഉണ്ടായിരുന്നു....
Kerala

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഹയര്‍സെക്കന്‍ഡറി വകുപ്പിന്‍റെ വെബ്സൈറ്റിലാണ് പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. https://keralaresults.nic.in എന്ന വെബ്സൈറ്റിലൂടെ പരീക്ഷാ ഫലം അറിയാം. ഇക്കഴിഞ്ഞ മാർച്ച് 1 മുതൽ 26 വരെയായിരുന്നു സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ നടന്നത്. ഇത്തവണ 4,14,159 വിദ്യാർത്ഥികളാണ് പ്ലസ് വണ്‍ പരീക്ഷ എഴുതിയത്. മെയ് 16 മുതലാണ് ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശന നടപടി ആരംഭിച്ചത്. നിലവിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള സമയമാണ്.  മെയ് 29ന് ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്‍റ് ജൂണ്‍ അഞ്ചിന് പ്രസിദ്ധീകരിക്കും. തുടർന്ന് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 24ന് സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം.  ഇതിനിടെ, 2024 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സ്ക്രൂട്ടിണി ഫലവും കഴിഞ്ഞ ദിവസം പ്ര...
Kerala

വളര്‍ത്തു നായയുടെ നഖം തട്ടി മുറിവേറ്റു ; ഹോമിയോ ഡോക്ടര്‍ പേവിഷ ബാധയേറ്റ് മരിച്ചു

പാലക്കാട്: മണ്ണാര്‍ക്കാട് കുമരംപുത്തൂരില്‍ പേവിഷ ബാധയെ തുടര്‍ന്ന് ഹോമിയോ ഡോക്ടര്‍ മരിച്ചു. കുമരംപുത്തൂര്‍ പള്ളിക്കുന്ന് ചേരിങ്ങല്‍ ഉസ്മാന്റെ ഭാര്യ റംലത്താണ് ( 42 ) മരിച്ചത്. രണ്ട് മാസം മുന്‍പ് വീട്ടിലെ വളര്‍ത്തു നായയുടെ നഖം തട്ടി റംലത്തിന് മുറിവേറ്റിരുന്നു. വളര്‍ത്തു നായ ആയതിനാല്‍ റംലത്ത് ചികിത്സ തേടിയിരുന്നില്ല. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം നായ ചത്തിരുന്നു. ഞായറാഴ്ചയാണ് റംലത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തില്‍ കിടത്തിയ റംലത്തും ഭര്‍ത്താവ് ഉസ്മാനും തിങ്കളാഴ്ച പുലര്‍ച്ചെ മെഡിക്കല്‍ കോളജ് അധികൃതരുടെ അനുമതിയില്ലാതെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. രാവിലെ ഒന്‍പത് മണിയോടെ വീട്ടിലെത്തിയ റംലത്തിന് വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടു. പിന്നീട് ഉച്ചയോടെ മരണം സംഭവിച്ചു. മരണ വിവരം അറിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തി. ഇവരു...
Local news

പ്രഥമ കെജി ബാച്ചിന്റെ കോണ്‍വെക്കേഷന്‍ സെറിമണി സംഘടിപ്പിച്ചു

വേങ്ങര : കൂമണ്ണ - വലിയപറമ്പ് ഗ്രെയ്‌സ് ഇംഗ്ലിഷ് സ്‌കൂള്‍ ട്രെന്റ് പ്രിസ്‌കൂളിലെ പ്രഥമ കെജി ബാച്ചിന്റെ കോണ്‍വെക്കേഷന്‍ സെറിമണി സംഘടിപ്പിച്ചു. സയ്യിദ് ബദറുദ്ദീന്‍ കോയ തങ്ങള്‍ ആദ്യ ബാച്ച് പൂര്‍ത്തീകരിച്ച 32 കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചു. ചടങ്ങിന്റെ ഉദ്ഘാടനവും തങ്ങള്‍ നിര്‍വഹിച്ചു. വലിയപറമ്പ് പള്ളി - മദ്‌റസ കമ്മിറ്റി പ്രസിഡന്റ് കെ.ടി അബു ഹാജി അധ്യക്ഷനായി. ചെപ്പറ്റ മഹല്ല് ജനറല്‍ സെക്രട്ടറി പാറായി അബ്ദുറഹ്‌മാന്‍കുട്ടി, വലിയപറമ്പ് ടിക്യൂഎസ്എം സദര്‍ മുഅല്ലിം ഫസലുറഹ്‌മാന്‍ ഫൈസി, പള്ളി - മദ്‌റസ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുറഹ്‌മാന്‍ കാളൂര്‍, നാസര്‍ ദാരിമി, ടി.പി മൊയ്തീന്‍കോയ സംബന്ധിച്ചു. സ്‌കൂള്‍ മാനേജര്‍ നിസാര്‍ കൂമണ്ണ സ്വാഗതവും പി.ടി.എ പ്രസിഡന്റ് സാദിഖ് കാളൂര്‍ നന്ദിയും പറഞ്ഞു....
Local news

സ്കൂൾ കുട്ടികളെ വരവേൽക്കാൻ ക്ലാസ് റൂമുകൾ ശുചീകരിച്ചു ഗ്രന്ഥശാല പ്രവർത്തകർ

കൊളപ്പുറം :പുതിയ അധ്യായനം ആരംഭിക്കുന്നതിനു മുന്നോടിയായി നവകേരള സാംസ്കാരിക വേദി ഗ്രന്ഥശാല പ്രവർത്തകർ കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂളിലെ ക്ലാസ്സ്‌ റൂമുകൾ കഴുകി വൃത്തിയാക്കി. കുട്ടികളെ വരവേൽക്കാൻ തയ്യാറെടുപ്പുകൾ നടത്തുന്നതിന്റെ ഭാഗമായാണ് ഗ്രന്ഥശാല പ്രവർത്തകർ സ്കൂൾ ശുചീകരിച്ചത് ഗ്രന്ഥശാല പ്രസിഡന്റ് നാസർ മലയിൽ, പി രവികുമാർ ഷറഫുദ്ദീൻ ചോലക്കൻ ഷംസീര്‍ പി ടി, റഷീദ് ടി അഷ്റഫ് ബാലത്തിൽ, ഫിറോസ് ടി, യൂസഫ് കെ ടി എന്നിവർ നേതൃത്വം നൽകി...
Local news

സ്‌കൂള്‍ അധികൃതരുടെ അനാസ്ഥ; കക്കാട് സ്‌കൂള്‍ ബസ്സ് തുരുമ്പെടുത്ത് നശിക്കുന്നു

മോട്ടോർ വാഹന വകുപ്പ് ഇന്ന് നടത്തുന്ന സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധനയ്ക്ക് എത്തിക്കാനും നടപടിയായില്ല . തിരൂരങ്ങാടി: 2017-18 കാലഘട്ടത്തില്‍ പി.കെ അബ്ദുറബ്ബ് എം.എല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും കക്കാട് ജി.എം.യു.പി സ്‌കൂളിനായി നല്‍കിയ ബസ്സ് അധികൃതരുടെ അനാസ്ഥ മൂലം തുരുമ്പെടുത്ത് നശിക്കുന്നു. ഒരു മാസത്തിലേറെയായി വെയിലും മഴയും കൊണ്ട് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിന് താഴെയാണ് ബസ്സ് നിര്‍ത്തിയിരിക്കുന്നത്. മരത്തിന്റെ കൊമ്പുകള്‍ ബസ്സിന്റെ മുകളിലും സൈഡിലും തട്ടി ബോഡിക്ക് തേയ്മാനം സംഭവിച്ചിട്ടുണ്ട്.മരത്തില്‍ നിന്നും ഇലകളും മണ്ണും കെട്ടികിടന്ന് വാഹനത്തിന്റെ റൂഫിലും മുന്‍ഭാഗവും നശിച്ചു കൊണ്ടിരിക്കയാണ്. വെയിലും മഴയും കൊണ്ട് ബസ്സിന്റെ പലഭാഗവും തുരുമ്പെടുത്തിട്ടുണ്ട്. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ തിരൂരങ്ങാടി താലൂക്കിലെ സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധന മോട്ടോര്‍...
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷ അദിബ്-ഇ-ഫാസിൽ (ഉറുദു) (സിലബസ് വർഷം 2007) അവസാന വർഷ ഏപ്രിൽ / മെയ് 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 27-ന് തുടങ്ങും. രണ്ടു വർഷ അദിബ്-ഇ-ഫാസിൽ (ഉറുദു) പ്രിലിമിനറി (സിലബസ് വർഷം 2016) ഒന്നാം വർഷ ഏപ്രിൽ / മെയ് 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 19-നും രണ്ടാം വർഷ പരീക്ഷകൾ ജൂൺ 27-നും തുടങ്ങും. ലോ കോളേജുകളിലെ മൂന്നാം സെമസ്റ്റർ എൽ.എൽ.എം. (2021 പ്രവേശനം മുതൽ) ജൂൺ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 25-ന് തുടങ്ങും. അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബി.ടി.എച്ച്.എം. (CUCBCSS-UG 2018 പ്രവേശനം മാത്രം, CBCSS-UG 2019 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം ജൂൺ മൂന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ. പി.ആർ. 687/2024 പരീക്ഷാഫലം അഞ്ചു വർഷ എൽ.എൽ.ബി. ഒന്ന് മുതൽ പത്ത് വരെ സ...
error: Content is protected !!