Tuesday, March 24

Author: tirurangaditoday

മലപ്പുറത്ത് ലൈഫ് പദ്ധതി പ്രകാരമുള്ള വീട് ലഭിച്ചതിന് വീട്ടമ്മയില്‍ നിന്നും കൈക്കൂലി ; വിഇഒ വിജിലന്‍സ് പിടിയില്‍
Malappuram, Other

മലപ്പുറത്ത് ലൈഫ് പദ്ധതി പ്രകാരമുള്ള വീട് ലഭിച്ചതിന് വീട്ടമ്മയില്‍ നിന്നും കൈക്കൂലി ; വിഇഒ വിജിലന്‍സ് പിടിയില്‍

മലപ്പുറം: മലപ്പുറം വഴിക്കടവില്‍ ലൈഫ് പദ്ധതി പ്രകാരമുള്ള വീട് ലഭിച്ചതിന് വീട്ടമ്മയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എകസ്റ്റന്‍ഷന്‍ ഓഫീസര്‍ പിടിയില്‍. വഴിക്കടവ് വിഇഒ നിജാഷിനെയാണ് ഡിവൈഎസ്പി ഫിറോസ് എം ഷഫീഖിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം പിടികൂടിയത്. ചുങ്കത്തറ സ്വദേശിയായ വീട്ടമ്മയുടെ പരാതിയില്‍ ആണ് നടപടി. സ്ഥലവും വീടും ലഭിച്ചതിന്റെ രേഖകള്‍ ശരിയാക്കുന്നതിനാണ് നിജാഷ് വീട്ടമ്മയോട് കൈക്കൂലി ആവശ്യപ്പെട്ടത്. വീട് നിര്‍മ്മാണത്തിനുള്ള ആദ്യ ഗഡുവായ നാല്‍പ്പതിനായിരം രൂപ ലഭിക്കുമ്പോള്‍ 20000 രൂപ നല്‍കണമെന്നായിരുന്നു നിര്‍ദേശം. ആദ്യ ഘട്ടമായി പതിനായിരം രൂപ നല്‍കാന്‍ ആവശ്യപ്പെട്ടതോടെയാണ് വീട്ടമ്മ വിജിലന്‍സിനെ സമീപിച്ചത്. തുടര്‍ന്ന് വിജിലന്‍സ് കൈമാറിയ പതിനായിരം രൂപ വീട്ടമ്മ വിഇഒക്ക് നല്‍കുന്നതിനിടയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്....
Calicut, Other, university

ദക്ഷിണമേഖല അന്തര്‍ സര്‍വകലാശാലാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ; കാലിക്കറ്റ് ഫുട്ബോള്‍ ടീമിനെ കെ.പി. ഷംനാദ് നയിക്കും

തേഞ്ഞിപ്പലം : ദക്ഷിണമേഖല അന്തര്‍ സര്‍വകലാശാലാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോള്‍ ടീമിനെ തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലെ കെ.പി. ഷംനാദ് നയിക്കും. 22 അംഗ ടീമിനെ സര്‍വകലാശാലാ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. വി.പി. സക്കീര്‍ ഹുസൈനാണ് പ്രഖ്യാപിച്ചത്. 25 മുതല്‍ 30 വരെ ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്സിറ്റിയിലാണ് ചാമ്പ്യന്‍ഷിപ്പ്. ടീം അംഗങ്ങള്‍: കെ.പി. ശരത്ത് (വൈസ് ക്യാപ്റ്റന്‍, കേരളവര്‍മ കോളേജ് തൃശ്ശൂര്‍), മുഹമ്മദ് ജിയാദ്, പി.പി. അര്‍ഷാദ് ( സെന്റ് ജോസഫ് ദേവഗിരി ) മിഥിലാജ്, പി.എ. ആസിഫ് ( എം.ഇ.എസ്. വളാഞ്ചേരി), നന്ദു കൃഷ്ണ, അഥര്‍വ് ( ഫാറൂഖ് കോളേജ് കോഴിക്കോട്), മുഹമ്മദ് ഷഹാദ് (സഫാ കോളേജ് വളാഞ്ചേരി), മുഹമ്മദ് സഫീദ്, എഡ്വിന്‍ (ശ്രീകൃഷ്ണ കോളേജ് ഗുരുവായൂര്‍), അനന്തു, രാഹുല്‍ വേണു, ജസില്‍ ജോളി (സെന്റ് തോമസ് കോളേജ് തൃശ്ശൂര്‍), എം.എം. അര്‍ജുന്‍, ജോസഫ് സണ്ണി (സഹൃദയ ...
Malappuram, Other

ബഡ്സ് സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് കുരുന്നുകള്‍

കൊണ്ടോട്ടി : ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഭിന്നശേഷിക്കാരായ കൊണ്ടോട്ടി ബഡ്‌സ് സ്‌കൂളിലെ മക്കളോടൊപ്പം ആഘോഷിച്ച് നീറാട് കെപിഎസ് എ എം എല്‍ പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍. ആഘോഷ പരിപാടി ഡിവിഷന്‍ കൗണ്‍സിലര്‍ നിദ ഷഹീര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളോടൊപ്പം സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും ചേര്‍ത്ത് വിവിധങ്ങളായ മത്സര പരിപാടികളും സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ജാഫര്‍ സാദിഖ് അധ്യക്ഷത വഹിച്ചു. ഒളവട്ടൂര്‍ എച്ച്‌ഐഒ ഐടിഇ വിദ്യാര്‍ത്ഥികളായ നൂര്‍ജഹാന്‍.കെ.പി, സബ്ഹ.കെ.പി, അനീഷ നസ്രിന്‍, ഫാത്തിമ ദില്‍ഷ, മുബശ്ശിറ, സഫ് ലു സുമയ്യ, സ്‌കൂള്‍ മെന്റര്‍ ഫസല്‍ മാഷ്, ബഡ്സ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കൗലത്, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ദില്‍ഷാദ് മാസ്റ്റര്‍ സ്വാഗതവും പിടിഎ വൈസ് പ്രസിഡണ്ട് കെ പി സൈഫുദ്ധീന്‍ നന്ദിയും പറഞ്ഞു....
Kerala, Other

രണ്ട് ദിവസമായി വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല ; പ്രിന്റിംഗ് പ്രസിലെ ജീവനക്കാര്‍ വീട്ടിലെത്തിയപ്പോള്‍ കണ്ടത് ഉടമയും കുടുംബവും മരിച്ച നിലയില്‍

കൊല്ലം : രണ്ട് ദിവസമായി വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് പ്രിന്റിങ് പസിലെ ജീവനക്കാര്‍ വീട്ടില്‍ എത്തിയപ്പോള്‍ പ്രസ് ഉടമയും കുടുംബവും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. കൊപ്പാറ പ്രസ് ഉടമ രാജീവ് രാമ കൃഷ്ണന്‍ (56), ഭാര്യ ആശാ രാജീവ് (50), മകന്‍ മാധവ് (21) എന്നിവരെയാണ് വാടകയ്ക്ക് താമസിച്ചിരുന്ന കുണ്ടറ കേരളപുരം കെപിപി ജംക്ഷന്‍ 'ഗസല്‍' എന്ന വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതികള്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയിലും മകന്‍ മുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലും ആണ് കണ്ടത്. കൊല്ലത്ത് പ്രിന്റിംഗ് പ്രസ് നടത്തിവരികയായിരുന്നു രാജീവ്. ഇത് കൊല്ലത്ത് നിന്ന് കേരളപുരത്തേയ്ക്ക് മാറ്റിയിരുന്നു. രാജീവ് പ്രസില്‍ എത്താത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഫോണില്‍ വിളിച്ചു. എന്നാല്‍ കൂറെ നേരം വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ പ്രസിലെ ജീവനക്കാര്‍ വീ...
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ദ്വിദിന റോബോവാർ ക്യാമ്പ് സംഘടിപ്പിക്കുന്നു നവീന സങ്കേതിക വിദ്യകളിലും റോബോട്ടിക്സിലും വിദ്യാർത്ഥികളിൽ താത്പര്യം വളർത്തിയെടുക്കുന്നതിനായി തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ദ്വിദിന “റോബോവാർ ക്യാമ്പ്” സംഘടിപ്പിക്കുന്നു. ഡിസംബർ 23, 24 ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ മൂന്ന് മുതൽ ഒൻപതാം തരം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. ക്യാമ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, ഡിസൈൻ തിങ്കിങ് തുടങ്ങിയവയുടെ വിവിധ അടിസ്ഥാനപാഠങ്ങൾ രസകരമായ പ്രവർത്തനങ്ങളിലൂടെ അംഗങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. വിവിധ സെൻസറുകളുടെ പരിചയപ്പെടൽ, റിമോട്ട് കൺട്രോൾ റോബോട്ടുകൾ, ലൈൻ ഫോളോവർ - വാൾ ഫോളോവർ റോബോട്ടുകൾ തുടങ്ങിയയുടെ നിർമ്മാണവും ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 24 ന് ക്യാമ്പ് അംഗങ്ങളുടെ “മെഗാ റോബോവാർ“ രക്ഷിതാക്കൾക്ക് മുൻപിൽ അവതരിപ്പിക്കുന്നതിനും അവസരമുണ്ട്. താത്പര്യമുള്ളവർ htt...
Malappuram, Other

കൊളത്തൂരില്‍ നിന്നും കാണാതായ വീട്ടമ്മയെ കാട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം : ചൊവ്വാഴ്ച ഉച്ചയോടെ കൊളത്തൂര്‍ തെക്കേക്കരയില്‍ വീട്ടില്‍ നിന്ന് കാണാതായ വീട്ടമ്മയെ കാട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മണക്കാട്ടുതൊടി ഉണ്ണിക്കൃഷ്ണന്റെ ഭാര്യ രാധ(66) ആണ് വീടിന്റെ ഒരു കിലോമീറ്റര്‍ അകലെ കാട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് ഇവരെ കണ്ടതായി നാട്ടുകാരില്‍ ചിലര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തിനടുത്തുള്ള ആഴമേറിയ ക്വാറിക്കുളത്തില്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ അഗ്‌നിശമന സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് ബുധനാഴ്ച തിരച്ചില്‍ നടത്തിയിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. മക്കള്‍: ശ്രീജ, ശ്രീന, സുമ, ഉഷ. മരുമക്കള്‍: സുരേഷ് ബാബു, ജയകൃഷ്ണന്‍, അനില്‍കുമാര്‍....
Kerala

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു, 24 മണിക്കൂറിനിടെ 265 പേര്‍ക്ക് രോഗബാധ, ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 265 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ 2606 ആണ് ആക്ടീവ് കേസുകള്‍. രാജ്യത്താകെ 24 മണിക്കൂറിനിടെ 328 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ആക്ടീവ് കേസുകള്‍ 2997 ആയി. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത കര്‍ശനമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൂടുതല്‍ സംസ്ഥാനങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ ഇന്ന് മുതല്‍ ശക്തമാക്കും. കൂടുതല്‍ പരിശോധന നടത്താന്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസ്ഥാനങ്ങളോട് കേന്ദ്രമന്ത്രി നിര്‍ദേശിച്ചിരുന്നു. വരും ദിവസങ്ങളിലെ രോഗവ്യാപനം കൂടി പരിഗണിച്ചാകും കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍ ഉണ്ടാവുക. ഇതുവരെ 21 പേരില്‍ ജെഎന്‍ 1 കൊവിഡ് ഉപ വകഭേദം ര...
Kerala, Other

ക്ഷേത്ര ദര്‍ശനത്തിന് എന്ന വ്യാജേന ഹോട്ടലിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ; യുവാവും യുവതിയും പിടിയില്‍

തിരുവനന്തപുരം: ക്ഷേത്ര ദര്‍ശനത്തിനെന്ന വ്യാജേന ഹോട്ടലിലെത്തിച്ച് ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി അബോധാവസ്ഥയിലാക്കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവും യുവതിയും പിടിയില്‍. കൊച്ചി സ്വദേശിയായ യുവതിയുടെ പരാതിയില്‍ കോവളത്തെ സ്വകാര്യ ആയുര്‍വേദ സെന്ററില്‍ തെറാപിസ്റ്റ് ആയി ജോലി ചെയ്യുന്ന മലപ്പുറം പൊന്നാനി സ്വദേശി ശരത്(28), ഗൂഡല്ലൂര്‍ സ്വദേശി സൂര്യ (33) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം. പീഡനത്തിന് ഇരയായ യുവതിയും സൂര്യയും ഒരേ ആശുപത്രിയിലെ ജീവനക്കാരാണ്. യുവതിയെ തിരുവനന്തപുരത്ത് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിന് കൊണ്ടുപോകാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോവളത്ത് എത്തിച്ച് ഹോട്ടലില്‍ മുറിയെടുത്ത ശേഷം സൂര്യ ശരത്തിനെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് ശരത് ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി യുവതിക്ക് നല്‍കി. അബോധാവസ്ഥയിലായ യുവതിയെ ശരത് ലൈംഗികമായി പീഡിപ്പ...
Other, university

സുസ്ഥിരതയ്ക്കായുള്ള കണ്ടുപിടിത്തങ്ങള്‍ ആഘോഷിക്കപ്പെടും ; ഡോ. പ്രദീപ് തലാപ്പില്‍

സുസ്ഥിര ജീവിതത്തിനായുള്ള കണ്ടുപിടിത്തങ്ങളാണ് ആളുകള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നതെന്ന് പത്മശ്രീ ഡോ. പ്രദീപ് തലാപ്പില്‍ പറഞ്ഞു.  ' സുസ്ഥിരതയ്ക്കായി ആധുനിക പദാര്‍ഥങ്ങള്‍ ' എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി വിഷയങ്ങളില്‍ നൂറിലധികം ഗവേഷണ പ്രബന്ധങ്ങള്‍ താന്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കുടിവെള്ള ശുദ്ധീകരണത്തിനായുള്ള കണ്ടെത്തലാണ് ആളുകള്‍ തിരിച്ചറിഞ്ഞതും സ്വീകരിച്ചതും. ആളുകള്‍ ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളികളെയാണ് ഗവേഷകര്‍ അഭിസംബോധന ചെയ്യേണ്ടത്. അങ്ങനെയുള്ള നേട്ടങ്ങളാണ് കൂടുതല്‍ ആഘോഷിക്കപ്പെടുക എന്നും ഡോ. പ്രദീപ് പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. നാനോ സയന്‍സ് വകുപ്പ് മേധാവി ഡോ. സിന്ധു അധ്യക്ഷത വഹിച്ചു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം...
National

ലോക് സഭയില്‍ പ്രതിപക്ഷത്തിന് സസ്‌പെന്‍ഷനില്‍ സെഞ്ച്വറി ; സര്‍ക്കാര്‍ ലക്ഷ്യമിട്ട എല്ലാ ബില്ലുകളും പാസാക്കി ലോക്‌സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

ദില്ലി: ലോക്‌സഭയില്‍ പ്രതിപക്ഷാംഗങ്ങളില്‍ സസ്‌പെന്‍ഷനിലായവരുടെ എണ്ണം 100 ആയി. ഇന്ന് ഡികെ സുരേഷ്, ദീപക് ബെയ്ജ്, നകുല്‍നാഥ് എന്നീ കോണ്‍ഗ്രസ് എംപിമാരെ കൂടി സസ്പന്റ് ചെയ്തതോടെയാണ് സസ്‌പെന്‍ഷനിലായവരുടെ എണ്ണം 100 ആയത്. ഇതിനിടെ സര്‍ക്കാര്‍ ലക്ഷ്യമിട്ട എല്ലാ ബില്ലുകളും പാസാക്കി ലോക്‌സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമന രീതി മാറ്റുന്ന ബില്ല് പാസാക്കിയതിന് പിന്നാലെ ലോക്‌സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞത്. നേരത്തെ നാളെ വരെ ചേരാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഒരു ദിവസം മുമ്പെ ലോക്‌സഭ അനിശ്ചിത കാലത്തേക്ക് പിരിയുകയായിരുന്നു. അതേസമയം, ബില്ലുകള്‍ ഏകപക്ഷീയമായി പാസാക്കിയതിനെതിരെ പ്രതിപക്ഷം കോടതിയെ സമീപിച്ചേക്കും. എതിര്‍പക്ഷത്തെ പുറത്താക്കി ബില്ലുകള്‍ പാസാക്കിയ സര്‍ക്കാര്‍ നടപടി നിയമതര്‍ക്കത്തതിന് ഇടയാകാകാനാണ് സാധ്യത. ക്രിമിനല്‍ നിയമ ഭേദഗതി ബില്ലുകള്‍ രാജ്യസഭ അല്‍പ്പസമയത്തിനക...
university

കാമ്പസിനകത്ത് ബില്ല് സഹിതം പ്ലാസ്റ്റിക് മാലിന്യം ഉപേക്ഷിച്ചു; ആളെ കണ്ടെത്തി സര്‍വകലാശാലാ അധികൃതര്‍

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിനകത്ത് ബില്ല് സഹിതം പ്ലാസ്റ്റിക് മാലിന്യം ഉപേക്ഷിച്ചവരെ കണ്ടെത്തി താക്കീത് നല്‍കി അധികൃതര്‍. തേഞ്ഞിപ്പലം പഞ്ചായത്ത് പരിധിയില്‍ കാമ്പസ് സ്‌കൂളിന് സമീപത്തായാണ് പലതരം പ്ലാസ്റ്റിക് കവറുകള്‍ ഒന്നിച്ച് ഒഴിവാക്കിയ നിലയില്‍ കണ്ടെത്തിയത്. കാമ്പസ് ഹരിത കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ മാലിന്യത്തില്‍ നിന്ന് ലഭിച്ച ബില്ലിലെ ഫോണ്‍ നമ്പറില്‍ നിന്ന് ഉടമയെ കണ്ടെത്തി. പള്ളിക്കല്‍ പഞ്ചായത്തില്‍ കച്ചവടം നടത്തുന്ന ഇദ്ദേഹത്തെ സെക്യൂരിറ്റി ഓഫീസര്‍ മുഖേന സര്‍വകലാശാലയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഹരിത ചട്ടം പാലിക്കാനും കാമ്പസ് ശുചീകരിക്കാനും സര്‍വകലാശാല നടത്തുന്ന പരിശ്രമത്തെക്കുറിച്ച് പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഇവരെ ബോധ്യപ്പെടുത്തി. മാലിന്യം നീക്കാന്‍ ആവശ്യമായ ചെലവ് വഹിക്കാമെന്ന് ആള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. തുടര്‍നടപടികള്‍ക്കായി പോലീസിന് കൈമാറാനാണ് നീക്കം. കാമ്...
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം വ്യാഴാഴ്ച ചേര്‍ന്ന കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് യോഗത്തില്‍ ഡിസംബര്‍ 20 വരെയുള്ള എല്ലാ ബിരുദങ്ങള്‍ക്കും അംഗീകാരം നല്‍കി. 15186 ഡിഗ്രി, 8808 പി.ജി., 36 എം.ഫില്‍., 76 പി.എച്ച്.ഡി. എന്നിവ ഉള്‍പ്പൈടയാണിത്. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി.  പി.ആര്‍ 1622/2023  എന്‍.എസ്.എസ് അവാര്‍ഡിന് അപേക്ഷിക്കാം  കാലിക്കറ്റ് സര്‍വകലാശാലയുടെ 2022 - 23 വര്‍ഷത്തെ മികച്ച എന്‍.എസ്.എസ് യൂണിറ്റുകള്‍ / കോളേജുകള്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, വൊളന്‍റിയര്‍മാര്‍ എന്നിവര്‍ക്കുള്ള സര്‍വകലാശാലാതല അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. നാമനിര്‍ദേശങ്ങള്‍ പ്രസ്തുത ഫോറത്തില്‍ ചെക്ക് ലിസ്റ്റുകള്‍കൊപ്പം പൂരിപ്പിച്ചു നല്‍കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 27. ഫോമുകള്‍ എന്‍.എസ്.എസ് യൂണിറ്റുകള്‍ക്ക് ഇ. മെയില്‍ നല്‍കിയിട്ടുണ്ടെന്ന് പ്രോഗ്രാം കോ-ഓര്‍...
Malappuram

ജില്ലയിലെ ബാങ്കുകളില്‍ നിക്ഷേപം വര്‍ധിക്കുന്നു ; പ്രവാസി നിക്ഷേപത്തിലും വര്‍ധനവ്

മലപ്പുറം : ജില്ലയിലെ ബാങ്കുകളില്‍ ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ (സെപ്തംബര്‍ പാദം) കഴിഞ്ഞ പാദത്തിലേതിനെക്കാള്‍ വര്‍ധനവുണ്ടായതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. കഴിഞ്ഞ പാദത്തില്‍ (ജൂണ്‍) ജില്ലയിലെ ബാങ്കുകളിലെ നിക്ഷേപം 51391.43 കോടി രൂപയായിരുന്നത് രണ്ടാം പാദത്തില്‍ 52144.70 കോടി രൂപയുടെ നിക്ഷേപമുണ്ടായതായാണ് വിലയിരുത്തല്‍. പ്രവാസി നിക്ഷേപത്തിലും നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ പാദത്തില്‍ ജില്ലയിലെ പ്രവാസി നിക്ഷേപം 13208.89 കോടി രൂപയായിരുന്നത് 13221.23 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. അതേസമയം ജില്ലയിലെ മൊത്തം വായ്പകള്‍ 35317 കോടി രൂപയാണ്. കഴിഞ്ഞ പാദത്തിലെ നേട്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ 463 കോടി രൂപയുടെ വര്‍ധന ഉണ്ടായിട്ടുണ്ട്. ജില്ലയിലെ വായ്പാ നിക്ഷേപ അനുപാതം (സി.ഡി. റേഷ്യോ) 67.73 ശതമാനം ആണ്. കഴിഞ്ഞ പാദത്തില്‍ ഇത് 64.83 ശതമാനമായിരുന്നു. കേ...
Kerala, Malappuram

കരിപ്പൂരിൽ 1 കോടിയുടെ സ്വർണവുമായി യുവാക്കൾ കസ്റ്റംസിൻ്റെ പിടിയിൽ

കരിപ്പൂർ : കരിപ്പൂര് വിമാനത്താവളം വഴി 1 കോടിയുടെ സ്വർണവുമായി യുവാക്കൾ കസ്റ്റംസിൻ്റെ പിടിയിൽ. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണവുമായി വടകര , പട്ടാമ്പി സ്വദേശികളാണ് കസ്റ്റംസിൻ്റെ പിടിയിലായത്. ബുധനാഴ്ച എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ ദുബായിൽ നിന്ന് എത്തിയ വടകര മുട്ടുങ്ങൽ സ്വദേശി മീത്തലെ മണത്താനത്ത് സുനീറിനെ (35) പിടികൂടി ചോദ്യം ചെയ്തതിൽ നിന്നും ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 871 ഗ്രാം തൂക്കമുള്ള 4 ക്യാപ്സുളുകൾ കണ്ടെടുത്തു. ഇതിൽ നിന്നും 50 ലക്ഷം രൂപ വിലമതിക്കുന്ന 810 ഗ്രാം സ്വർണം വേർ തിരിച്ചെടുത്തു . മറ്റൊരു കേസിൽ ഇന്ന് സലാം എയർ ഫ്‌ളൈറ്റിൽ ജിദ്ദയിൽ നിന്ന് മസ്‌കറ്റ് വഴി എത്തിയ പട്ടാമ്പി സ്വദേശി നൗഷാദ് ടി, (44 വയസ്സ്) യിൽ നിന്നും ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1063 ഗ്രാം തൂക്കമുള്ള 04 ക്യാപ്സലുകൾ കണ്ടെടുത്തു. ഇതിൽ നിന്നും 61 ലക്ഷം രൂപ വിലമതിക്കുന്ന 988...
Other

തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമനത്തില്‍ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി, ഇനി കേന്ദ്രമന്ത്രി തീരുമാനിക്കു ; ബില്‍ ലോക്സഭ പാസാക്കി, ഇനി ശേഷിക്കുന്നത് രാഷ്ട്രപതിയുടെ ഒപ്പ് മാത്രം

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍, തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ എന്നിവരെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ നിന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിനെ ഒഴിവാക്കി പകരം കേന്ദ്രമന്ത്രിയെ ഉള്‍പ്പെടുത്തുന്ന കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ ലോക്സഭ പാസാക്കി. ശബ്ദവോട്ടോടെ പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ നിയമമാകും. ഈ ബില്‍ രാജ്യസഭ ഡിസംബര്‍ 12ന് പാസ്സാക്കിയതാണ്. തെരഞ്ഞെടുപ്പ് കമീഷണര്‍ നിയമന ബില്‍ കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളാണ് അവതരിപ്പിച്ചത്. പുതിയ ബില്‍ നിയമമാകുന്നതോടെ പ്രധാനമന്ത്രിയും അദ്ദേഹം നിര്‍ദേശിക്കുന്ന കാബിനറ്റ് മന്ത്രിയും ലോക്സഭയിലെ പ്രതിപക്ഷനേതാവുമടങ്ങുന്ന സമിതിയാണ് തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ നിയമിക്കുക. തെരഞ്ഞെടുപ്പ് കമീഷന്റെ നിയമനം, കാലാവധി, വേതനം, പുറത്താക്കാനുള്ള മാനദണ്ഡങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ് പുതിയ ബില്‍. സെര്‍ച്ച് കമ്മിറ്റി നിര്‍ദേശിക്...
Other

സഹോദരന് വൃക്ക ദാനം ചെയ്തതറിഞ്ഞ് യുവതിയെ വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്

രോഗിയായ സഹോദരന് വൃക്ക ദാനം ചെയ്തതറിഞ്ഞ് യുവതിയെ ഭര്‍ത്താവ് വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലി. വൃക്ക ദാനം ചെയ്ത വിവരം അറിയിച്ചതിന് പിന്നാലെയാണ് സൗദി അറേബ്യയില്‍ ജോലി ചെയ്യുകയായിരുന്ന ഭര്‍ത്താവ് വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയത്. ഉത്തര്‍പ്രദേശിലെ ബൈരിയാഹിയിലാണ് സംഭവം. വാട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് വൃക്ക ദാനം ചെയ്തുകൊണ്ട് സ്വന്തം സഹോദരനെ രക്ഷിക്കാനുള്ള തീരുമാനം ഭര്‍ത്താവിനെ അറിയിച്ചത്. മെസേജ് ലഭിച്ച ഉടന്‍ തന്നെ ഭര്‍ത്താവ് ഭാര്യക്ക് മുത്തലാഖ് ചൊല്ലികൊടുക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു....
Local news, Other

തെന്നല സര്‍വീസ് സഹകരണ ബാങ്കിനെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു ; പരാതി നല്‍കിയത് 5 പേര്‍

തിരൂരങ്ങാടി : യുഡിഎഫ് ഭരണ സമിതി കൈയ്യാളുന്ന തെന്നല സര്‍വീസ് സഹകരണ ബാങ്കിനെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. നിക്ഷേപകരുടെ പണം തിരിച്ച് നല്‍കാതെ കബളിപ്പിച്ച സംഭവത്തില്‍ 5 പേരാണ് പരാതി നല്‍കിയിരിക്കുന്നത്. കോട്ടക്കല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മഞ്ചേരി, എടരിക്കോട്, കോട്ടക്കല്‍, വെന്നിയൂര്‍, കോഴിചെന സ്വദേശികളാണ് പരാതി നല്‍കിയത്. തെന്നല സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപകരില്‍ നിന്ന് പലിശ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം നിക്ഷേപിച്ച് കബളിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. ലക്ഷങ്ങള്‍ നിക്ഷേപം നടത്തി വഞ്ചിക്കപ്പെട്ടവരാണ് പരാതിയുമായി രംഗത്തെത്തിയത്. നിരവധി തവണ കളക്ടര്‍ക്കും അധികാരികള്‍ക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇരകള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. മഞ്ചേരി വായപ്പാറപടി സ്വദേശി എന്‍പൂര്‍മന വാമനന്‍ നമ്പൂതിരി, ഭാര്...
Information, Malappuram

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും അറിയിപ്പുകളും

ജില്ലാതല ബാങ്കിങ് അവലോക സമിതി യോഗം നാളെ ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം നാളെ രാവിലെ 10 ന് മലപ്പുറം ഹോട്ടല്‍ മഹേന്ദ്രപുരിയില്‍ ചേരും. ----------------- യുവ കർഷക സംഗമം സംഘടിപ്പിക്കുന്നു കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ യുവകർഷകർക്കായി ദ്വിദിനസംഗമം സംഘടിപ്പിക്കുന്നു. 2024 ജനുവരി 6,7 തീയതികളിൽ ആലപ്പുഴ, കലവൂർ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ചാണ് സംഗമം. 18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള യുവ കർഷകർക്കും കൃഷിയിൽ താല്പര്യമുള്ളവർക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ [email protected] എന്ന മെയിൽ ഐ.ഡിയിലോ കേരള സംസ്ഥാന യുവജനകമ്മീഷൻ,വികാസ് ഭവൻ,തിരുവനന്തപുരം, പിൻ 695033 എന്ന വിലാസത്തിൽ തപാൽ മുഖേനയോ 2023 ഡിസംബർ 31 ന് മുൻപ് അപേക്ഷിക്കണം. ഫോണ്‍ - 0471 2308630. ----------------- ദര്‍ഘാസ് ക്ഷണിച്ചു മലപ്പുറം ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുട...
Kerala

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച മദ്രസാധ്യാപകന് 20 വര്‍ഷം തടവും പിഴയും

കാസര്‍കോട്: ഒമ്പത് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ മദ്രസാധ്യാപകന് 20 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. കാസര്‍കോട് പൈവളിഗെ സുങ്കതകട്ട സ്വദേശി ആദത്തിനെ(38)യാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്. വിവിധ പോക്‌സോ വകുപ്പുകള്‍ പ്രകാരം ഇരുപത് വര്‍ഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. പിഴയടച്ചില്ലെങ്കില്‍ 2വര്‍ഷംകൂടി അധികതടവും കോടതി വിധിച്ചിട്ടുണ്ട്. 2019 ലാണ് കേസിനാസ്പദമായ സംഭവം. ഒമ്പത് കാരിയെ ഇയാള്‍ മദ്രസയില്‍ വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എം. കൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി....
Local news

മൂന്നിയൂരില്‍ പരിശോധന തുടരുന്നു ; കണ്ടെത്തിയത് ഒട്ടേറെ നിയമ ലംഘനങ്ങള്‍, കടുത്ത നടപടി സ്വീകരിച്ച് അധികൃതര്‍

തിരൂരങ്ങാടി : മൂന്നിയൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ലൈസെന്‍സ് ഇല്ലാതെ കട പ്രവര്‍ത്തിപ്പിക്കല്‍, ശുചിത്വമില്ലായ്മ, തിയ്യതി രേഖപ്പെടുത്താതെ പായ്ക്ക് ചെയ്ത് സാധനങ്ങള്‍ വില്‍ക്കല്‍ മുതലായയാണ് പരിശോധനയില്‍ കണ്ടെത്തിയത്. സ്ഥാപനങ്ങള്‍ക്കെതിരെ താക്കീത്, നോട്ടീസ് നല്‍കല്‍, പിഴ ഈടാക്കല്‍, കട താല്‍ക്കാലികമായി അടപ്പിക്കല്‍ മുതലായ നടപടികള്‍ സ്വീകരിച്ചു. പഞ്ചായത്ത് പരിധിയില്‍ ലൈസന്‍സ് ഇല്ലാത്ത എല്ലാ സ്ഥാപനങ്ങളും ഒരാഴ്ചക്കുള്ളില്‍ ലൈസന്‍സ് എടുക്കണമെന്നും, അതു കഴിഞ്ഞാല്‍ കര്‍ശന നടപടിയിലേക്ക് കടക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി ഉണ്ണി മുന്നറിയിപ്പ് നല്‍കി. ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ആറു മാസം കൂടുമ്പോള്‍ കുടിവെള്ള ഗുണനിലവാര പരിശോധനയും, എല്ലാ ജീവനക്കാര്‍ക്കും ഹെ...
Kerala, Other

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആത്മഹത്യാഭീഷണി മുഴക്കിയ പൊലീസ് ഉദ്യോഗസ്ഥന് ഇഷ്ടമുള്ള സ്ഥലത്തേക്ക് സ്ഥലംമാറ്റം നല്‍കി എസ്പി

പത്തനംതിട്ട: പൊലീസ് സ്റ്റേഷനിലെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആത്മഹത്യാഭീഷണി മുഴക്കിയ പത്തനംതിട്ട കൊടുമണ്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് സ്ഥലംമാറ്റം നല്‍കി ജില്ലാ പൊലീസ് മേധാവി. സിഐയും റൈറ്ററും മാനസികമായി പീഡിപ്പിക്കുന്നു എന്ന സിപിഒയുടെ പരാതിയുടെ പിന്നാലെയാണ് അടൂര്‍ ട്രാഫിക് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം നല്‍കിയത്. പൊലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള തര്‍ക്കമാണ് ഈ നിലയിലേക്ക് എത്തിയതെന്നാണ് വിവരം. പ്രശ്‌നപരിഹാരത്തിന് ഉദ്യോഗസ്ഥനെ ജില്ലാ പൊലീസ് മേധാവി നേരിട്ട് വിളിച്ചു വരുത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സിഐയും റൈറ്ററും തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞ് പത്തനംതിട്ട കൊടുമണ്‍ പൊലീസ് സ്റ്റേഷനില്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആത്മഹത്യാഭീഷണി മുഴക്കിയത്. തനിക്ക് പുറത്തുളള ഡ്യൂട്ടിയാണ് തരുന്നതെന്നും കഴിഞ്ഞ ദിവസം ഇങ്ങനെ പോയ സമയത്ത് ആരോഗ്യപ്രശ്‌ന...
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷാ  അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലിഷ് (2020 പ്രവേശനം മുതല്‍) നവംബര്‍ 2023 റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമം പ്രകാരം  2024 ജനുവരി 3-ന് തുടങ്ങും. എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലിഷ് (2019 & 2020 പ്രവേശനം) നവംബര്‍ 2022 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമം പ്രകാരം  2024 ജനുവരി 3-ന് തുടങ്ങും. എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ പി.ജി (2021 പ്രവേശനം) നവംബര്‍ 2023 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ 2024 ജനുവരി 3-ന് തുടങ്ങും. പി.ആര്‍ 1619/2023  പരീക്ഷാ ഫലം രണ്ടാം സെമസ്റ്റര്‍ ബി.ടെക് (2019 പ്രവേശനം മുതല്‍) ഏപ്രില്‍ 2023 (സി.യു.ഐ.ഇ.ടി.) റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു പുനര്‍മൂല്യനിര്‍ണയത്തിന് 2024 ജനുവരി 10 വരെ അ...
Malappuram, Other

മുഖ്യമന്ത്രി ശ്രമിക്കുന്നത് ഗവര്‍ണ്ണറുടെ അധികാരത്തെ ചോദ്യം ചെയ്ത് ഫെഡറല്‍ സമ്പ്രദായത്തെ തകര്‍ക്കാന്‍ ; ജോര്‍ജ് കുര്യന്‍

മലപ്പുറം : ഗവര്‍ണ്ണറുടെ അധികാരത്തെ ചോദ്യം ചെയ്ത് ഫെഡറല്‍ സമ്പ്രദായത്തെ തകര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ബിജെപി, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ ആരോപിച്ചു.ഗവര്‍ണ്ണറെ ആക്ഷേപിച്ച് പ്രകോപിപ്പിക്കാനാണ് എസ്.എഫ്.ഐ. ശ്രമിക്കുന്നത്.എസ് എഫ്.ഐ യെ ഇറക്കി ഗവര്‍ണ്ണറെ വിരട്ടാമെന്നത് സി.പിഎമ്മിന്റെ വ്യാമോഹമാണെന്നും, വിരട്ടിയാല്‍ വിരളുന്ന ആളല്ല ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബി ജെ പി ജില്ലാ നേതൃയോഗം മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ പ്രസിഡന്റ് രവിതേലത്ത് അധ്യക്ഷത വഹിച്ചു.ബി ജെ പി സംസ്ഥാന സെക്രട്ടറി എ, നാഗേഷ്, മേഖലാ ജന, സെക്രട്ടറി എം പ്രേമന്‍, വൈസ് പ്രസിഡന്റ് ടി.കെ.അശോക് കുമാര്‍, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.. കെ.സുരേന്ദ്രന്‍, എന്‍.ശ്രീ പ്രകാശ്, ഗീതാ മാധവന്‍, ജില്ലാ ജന.സെക്രട്ടറിമാരായ പി, ആര്‍.രശ്മില്‍ നാഥ്, ...
Kerala, Other

തപാല്‍ മാര്‍ഗം എംഡിഎംഎ കടത്ത് ; യുവാവ് പിടിയില്‍

മധ്യപ്രദേശിലെ ജബല്‍പ്പൂരില്‍ നിന്നും തപാല്‍ മാര്‍ഗം എംഡിഎംഎ കൊണ്ടുവന്ന യുവാവ് പിടിയില്‍. തൃശൂര്‍ കഴിമ്പ്രം സ്വദേശി അഖില്‍ രാജിനെയാണ് വാടാനപ്പിള്ളി എക്സൈസ് പിടികൂടിയത്. കഴിഞ്ഞദിവസം അഖില്‍ രാജിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 3.75 ഗ്രാം എംഡിഎംഎ കണ്ടെടുത്തിരുന്നു. ഇത്തരത്തില്‍ അഖില്‍ രാജിന് പാഴ്‌സലില്‍ വന്ന 10.44 ഗ്രാം എംഡിഎംഎ കൂടി പിന്നീടെ കണ്ടെടുത്തുവെന്ന് എക്സൈസ് അറിയിച്ചു. അന്വേഷണത്തില്‍ അഖില്‍ രാജ് സുഹൃത്തായ ബാലുവുമായി ചേര്‍ന്നാണ് എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നതെന്ന് മനസിലായി. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്ന് എക്സൈസ് അറിയിച്ചു. ബാലുവിനെ രണ്ടാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരിശോധനയില്‍ വാടാനപ്പിള്ളി റേഞ്ച് ഇന്‍സ്പെക്ടര്‍ എസ്എസ് സച്ചിന്‍, പ്രിവന്റീവ് ഓഫീസര്‍ കെആര്‍ ഹരിദാസ്, സുധീരന്‍, വിജയന്‍, അനീഷ്, അബ്ദുള്‍ നിയാസ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ പ്രിയ രാജേഷ്...
Local news, Other

തിരൂരങ്ങാടി നഗരസഭയില്‍ ചട്ടിയും നടീല്‍ വസ്തുക്കളുടെയും വിതരണം തുടങ്ങി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ വാര്‍ഷിക കാര്‍ഷിക പദ്ധതിയില്‍ ചട്ടിയും നടീല്‍ വസ്തുക്കളുടെയും വിതരണം തുടങ്ങി. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സുലൈഖ കാലൊടി പരിപാടി ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. സി.പി ഇസ്മായില്‍, ഇ.പി ബാവ. സിപി സുഹ്റാബി. സിഎച്ച് അജാസ്. അരിമ്പ്ര മുഹമ്മദലി. കെ.ടി ബാബുരാജന്‍, മുസ്ഥഫ പാലാത്ത്, വഹീദ ചെമ്പ. എം. സുജിനി. ആരിഫ വലിയാട്ട്. കൃഷി ഓഫീസര്‍ പിഎസ് ആറുണി. അസിസ്റ്റുമാരായ ജാഫര്‍, സലീംഷാ, സനൂപ് സംസാരിച്ചു...
Kerala

സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വര്‍ധനവ് ; ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടായിരം കവിഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വര്‍ധനവ്. നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടായിരു കവിഞ്ഞതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പുറത്തുവന്നതിലൂടെ ലഭിക്കുന്ന വിവരം. ഇന്നലെ മാത്രം സംസ്ഥാനത്ത് 292 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്നലെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചതും കേരളത്തിലാണ്. കേരളത്തിലെ കൊവിഡ് കേസുകള്‍ ഓരോ ദിവസവും ഉയര്‍ന്നുവരുകയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. തിങ്കളാഴ്ച 115 പേര്‍ക്ക് കോവിഡ് ബാധിച്ചതില്‍ നിന്നാണ് ഇന്നലെ 292 പേര്‍ക്ക് കൂടി ബാധിച്ചതായി റിപ്പോര്‍ട്ട് പുറത്തു വരുന്നത്. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 2041 ആയി ഉയര്‍ന്നു. കൊവിഡിന്റെ ജെഎന്‍1 ഉപവകഭേദം കേരളത്തില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയ കേസുകളില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. തിങ്കളാഴ്ച കേരളത്തില...
Malappuram

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ലേലം ചെയ്യും മലബാര്‍ സ്‌പെഷ്യല്‍ പൊലീസിന്റെ മലപ്പുറം, നിലമ്പൂര്‍, മേല്‍മുറി ക്യാംപുകളിലെ തെങ്ങ്, മാവ്, കശുമാവ്, പുളി, നെല്ലി, ചിക്കു, പേരക്ക എന്നിവയില്‍ നിന്നുള്ള കായ്ഫലങ്ങള്‍ ലേലം ചെയ്യുന്നു. മലപ്പുറത്ത് ജനുവരി മൂന്നിന് രാവിലെ 11നും മേല്‍മുറിയില്‍ നാലിന് 11നും നിലമ്പൂരില്‍ അഞ്ചിന് 11നുമാണ് ലേലം. ---------------------------- ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പരീക്ഷ 23ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി) തസ്തികയിലേക്കുള്ള നിയമനത്തിനായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന ഒ.എം.ആര്‍ പരീക്ഷ ഡിസംബര്‍ 23 (ശനി)ന് ഉച്ചക്ക് 01.30 മുതല്‍ 03.30 വരെ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റും കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡും (അസ്സല്‍) സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ നിര്‍ദേശിച്ച പ്രകാരം പ...
Local news

അനധികൃത മണൽക്കടത്ത് പിടികൂടി

വേങ്ങര : പറപ്പൂരിൽ അനധികൃതമായി ഖനനം ചെയ്ത മണൽ പിടികൂടി. പറപ്പൂർ മുച്ച് റാണി കടവിൽ നിന്നാണ് അനധികൃതമായി ഖനനം ചെയ്ത രണ്ട് യൂണിറ്റിലധികം മണൽ പിടികൂടിയത്. മണൽ പുഴയിലേക്കു തിരികെ നിക്ഷേപിച്ചു. തിരൂരങ്ങാടി തഹസിൽദാർ പി.ഒ. സാദിഖിന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫീസർ പി.വി. ഷാജിയും വില്ലേജ് ജീവനക്കാരും സമീപവാസികളുടെ സഹായത്തോടെയാണ് മണൽ പുഴയിലേക്ക് നീക്കിയത്. അനധികൃത മണൽ കടത്തിനെതിരെ കർശനമായ നടപടി സ്വീകരിക്കുന്നതിനുള്ള ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് നടപടി...
Local news, Other

മധുര ബാല്യത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് നാലു പതിറ്റാണ്ടിന് ശേഷം അവര്‍ ഒത്തുചേര്‍ന്നു.

തിരൂരങ്ങാടി: ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പും സെല്‍ഫോണും ഭാവനയില്‍ പോലും ഇല്ലാതിരുന്ന കാലത്ത് പിരിഞ്ഞ കൂട്ടുകാര്‍ ഇവയുടെയൊക്കെ സഹായത്തോടെ നാലു പതിറ്റാണ്ടിന് ശേഷം ഒത്തു ചേര്‍ന്നു. പരസ്പരം കൈ വീശി യാത്ര പറഞ്ഞ് പിരിഞ്ഞവര്‍ നീണ്ട ഇടവേളക്ക് ശേഷം ഒത്തൊരുമിച്ചപ്പോള്‍ സന്തോഷവും കൗതുകവും സംഗമിച്ച അപൂര്‍വ്വ നിമിഷമായി. കക്കാട് ജി.എം.യു.പി സ്‌കൂളിലെ 1980-81 ഏഴാം ക്ലാസ് ബാച്ചിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ് ജീവിത ഭാരങ്ങളിറക്കിവെച്ച് മധുര ബാല്യത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഒത്തുചേര്‍ന്നത്. 1980-81 ഏഴാം ക്ലാസിലെ ബാച്ചിലെ 25 വിദ്യാര്‍ത്ഥികളാണ് തൂവല്‍ തീരത്ത് ഒത്തുചേര്‍ന്നത്. കെ എം മുഹമ്മദ്, എ സുജാത ബാബുരാജ്, ടി കെ റംല, സലീന തറേങ്ങന്‍, ഒറ്റത്തിങ്ങല്‍ ആമീന, അജയന്‍ കൂരിയാട്, സുരേഷ് കരുബില്‍ തുടങ്ങിയവര്‍ സംഗമത്തിന് നേതൃത്വം നല്‍കി. 2024 ഫെബ്രുവരിയില്‍ നടക്കുന്ന മെഗാ അലൂമിനിയത്തിന് മുമ്പായി കൂടെ പഠിച്ച മറ്റു...
Local news, Other

പുതിയ തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ചുമതലയേറ്റു

തിരൂരങ്ങാടി: തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ആയി കോഴിക്കോട് പന്നിയങ്കര സ്വദേശി സി പി സക്കരിയ ചുമതലയേറ്റു. കോഴിക്കോട് നിന്ന് പ്രമോഷനായാണ് സി പി സക്കരിയ എത്തുന്നത്. ഇദ്ദേഹം പാലക്കാട്, തിരൂര്‍, തിരൂരങ്ങാടി, വടകര, കണ്ണൂര്‍, മലപ്പുറം ഓഫീസുകളില്‍ വിവിധ തസ്തികയില്‍ ദീര്‍ഘകാലം ജോലി ചെയ്തിട്ടുണ്ട്. 2013 മുതല്‍ 2018 വരെ തിരൂരങ്ങാടിയിലും ജോലി ചെയ്തു. അപകടരഹിതമായ തിരൂരങ്ങാടി ലക്ഷ്യം വെച്ച് കൂടുതല്‍ മേഖലയിലേക്ക് റോഡ് സുരക്ഷാ ബോധവല്‍ക്കരണം എത്തിക്കുമെന്നും, നിരത്തിലെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ചുമതലയേറ്റ ശേഷം സി പി സക്കരിയ പറഞ്ഞു. മലപ്പുറം ജില്ലയില്‍ ഏറ്റവും തിരക്കുള്ള ഓഫീസായ തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ ദീര്‍ഘകാലമായി ജോയിന്റ് ആര്‍ടി ഒ പോസ്റ്റ് ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇത് കാരണം പൊതുജനങ്ങളും ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറെ പ്രയാസമനുഭവിച്ചിരുന്നു. പൊതുജനങ്ങളുട...
error: Content is protected !!