Friday, April 3

Blog

വളര്‍ത്ത് കോഴികളെ കൂട്ടത്തോടെ കൊന്ന നിലയില്‍
Local news

വളര്‍ത്ത് കോഴികളെ കൂട്ടത്തോടെ കൊന്ന നിലയില്‍

മൂന്നിയൂര്‍ : വളര്‍ത്ത് കോഴികളെ കൂട്ടത്തോടെ അജ്ഞാത ജീവി കൊന്ന നിലയില്‍ കണ്ടെത്തി. മുട്ടിച്ചിറ ചോനാരിക്കടവില്‍ കുറുപ്പത്ത് മണമ്മല്‍ അസീസിന്റ വീട്ടിലാണ് പതിനൊന്ന് വളര്‍ത്ത് കോഴികളെ കൂട്ടത്തോടെ അജ്ഞാത ജീവി കൊന്ന നിലയില്‍ കണ്ടെത്തിയത്. രാത്രി മുഴുവന്‍ കോഴികളെയും കൂട്ടില്‍ അടച്ചതായിരുന്നു. രാവിലെ നോക്കിയപ്പോള്‍ കൂടിന് പുറത്ത് കോഴികളെ കൊന്ന നിലയില്‍ കാണപ്പെടുകയായിരുന്നു. സമാനമായ സംഭവം രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തെ മറ്റ് വീടുകളിലും ഉണ്ടായിരുന്നു....
Kerala

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഹയര്‍സെക്കന്‍ഡറി വകുപ്പിന്‍റെ വെബ്സൈറ്റിലാണ് പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. https://keralaresults.nic.in എന്ന വെബ്സൈറ്റിലൂടെ പരീക്ഷാ ഫലം അറിയാം. ഇക്കഴിഞ്ഞ മാർച്ച് 1 മുതൽ 26 വരെയായിരുന്നു സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ നടന്നത്. ഇത്തവണ 4,14,159 വിദ്യാർത്ഥികളാണ് പ്ലസ് വണ്‍ പരീക്ഷ എഴുതിയത്. മെയ് 16 മുതലാണ് ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശന നടപടി ആരംഭിച്ചത്. നിലവിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള സമയമാണ്.  മെയ് 29ന് ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്‍റ് ജൂണ്‍ അഞ്ചിന് പ്രസിദ്ധീകരിക്കും. തുടർന്ന് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 24ന് സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം.  ഇതിനിടെ, 2024 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സ്ക്രൂട്ടിണി ഫലവും കഴിഞ്ഞ ദിവസം പ്ര...
Kerala

വളര്‍ത്തു നായയുടെ നഖം തട്ടി മുറിവേറ്റു ; ഹോമിയോ ഡോക്ടര്‍ പേവിഷ ബാധയേറ്റ് മരിച്ചു

പാലക്കാട്: മണ്ണാര്‍ക്കാട് കുമരംപുത്തൂരില്‍ പേവിഷ ബാധയെ തുടര്‍ന്ന് ഹോമിയോ ഡോക്ടര്‍ മരിച്ചു. കുമരംപുത്തൂര്‍ പള്ളിക്കുന്ന് ചേരിങ്ങല്‍ ഉസ്മാന്റെ ഭാര്യ റംലത്താണ് ( 42 ) മരിച്ചത്. രണ്ട് മാസം മുന്‍പ് വീട്ടിലെ വളര്‍ത്തു നായയുടെ നഖം തട്ടി റംലത്തിന് മുറിവേറ്റിരുന്നു. വളര്‍ത്തു നായ ആയതിനാല്‍ റംലത്ത് ചികിത്സ തേടിയിരുന്നില്ല. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം നായ ചത്തിരുന്നു. ഞായറാഴ്ചയാണ് റംലത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തില്‍ കിടത്തിയ റംലത്തും ഭര്‍ത്താവ് ഉസ്മാനും തിങ്കളാഴ്ച പുലര്‍ച്ചെ മെഡിക്കല്‍ കോളജ് അധികൃതരുടെ അനുമതിയില്ലാതെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. രാവിലെ ഒന്‍പത് മണിയോടെ വീട്ടിലെത്തിയ റംലത്തിന് വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടു. പിന്നീട് ഉച്ചയോടെ മരണം സംഭവിച്ചു. മരണ വിവരം അറിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തി. ഇവരു...
Local news

പ്രഥമ കെജി ബാച്ചിന്റെ കോണ്‍വെക്കേഷന്‍ സെറിമണി സംഘടിപ്പിച്ചു

വേങ്ങര : കൂമണ്ണ - വലിയപറമ്പ് ഗ്രെയ്‌സ് ഇംഗ്ലിഷ് സ്‌കൂള്‍ ട്രെന്റ് പ്രിസ്‌കൂളിലെ പ്രഥമ കെജി ബാച്ചിന്റെ കോണ്‍വെക്കേഷന്‍ സെറിമണി സംഘടിപ്പിച്ചു. സയ്യിദ് ബദറുദ്ദീന്‍ കോയ തങ്ങള്‍ ആദ്യ ബാച്ച് പൂര്‍ത്തീകരിച്ച 32 കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചു. ചടങ്ങിന്റെ ഉദ്ഘാടനവും തങ്ങള്‍ നിര്‍വഹിച്ചു. വലിയപറമ്പ് പള്ളി - മദ്‌റസ കമ്മിറ്റി പ്രസിഡന്റ് കെ.ടി അബു ഹാജി അധ്യക്ഷനായി. ചെപ്പറ്റ മഹല്ല് ജനറല്‍ സെക്രട്ടറി പാറായി അബ്ദുറഹ്‌മാന്‍കുട്ടി, വലിയപറമ്പ് ടിക്യൂഎസ്എം സദര്‍ മുഅല്ലിം ഫസലുറഹ്‌മാന്‍ ഫൈസി, പള്ളി - മദ്‌റസ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുറഹ്‌മാന്‍ കാളൂര്‍, നാസര്‍ ദാരിമി, ടി.പി മൊയ്തീന്‍കോയ സംബന്ധിച്ചു. സ്‌കൂള്‍ മാനേജര്‍ നിസാര്‍ കൂമണ്ണ സ്വാഗതവും പി.ടി.എ പ്രസിഡന്റ് സാദിഖ് കാളൂര്‍ നന്ദിയും പറഞ്ഞു....
Local news

സ്കൂൾ കുട്ടികളെ വരവേൽക്കാൻ ക്ലാസ് റൂമുകൾ ശുചീകരിച്ചു ഗ്രന്ഥശാല പ്രവർത്തകർ

കൊളപ്പുറം :പുതിയ അധ്യായനം ആരംഭിക്കുന്നതിനു മുന്നോടിയായി നവകേരള സാംസ്കാരിക വേദി ഗ്രന്ഥശാല പ്രവർത്തകർ കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂളിലെ ക്ലാസ്സ്‌ റൂമുകൾ കഴുകി വൃത്തിയാക്കി. കുട്ടികളെ വരവേൽക്കാൻ തയ്യാറെടുപ്പുകൾ നടത്തുന്നതിന്റെ ഭാഗമായാണ് ഗ്രന്ഥശാല പ്രവർത്തകർ സ്കൂൾ ശുചീകരിച്ചത് ഗ്രന്ഥശാല പ്രസിഡന്റ് നാസർ മലയിൽ, പി രവികുമാർ ഷറഫുദ്ദീൻ ചോലക്കൻ ഷംസീര്‍ പി ടി, റഷീദ് ടി അഷ്റഫ് ബാലത്തിൽ, ഫിറോസ് ടി, യൂസഫ് കെ ടി എന്നിവർ നേതൃത്വം നൽകി...
Local news

സ്‌കൂള്‍ അധികൃതരുടെ അനാസ്ഥ; കക്കാട് സ്‌കൂള്‍ ബസ്സ് തുരുമ്പെടുത്ത് നശിക്കുന്നു

മോട്ടോർ വാഹന വകുപ്പ് ഇന്ന് നടത്തുന്ന സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധനയ്ക്ക് എത്തിക്കാനും നടപടിയായില്ല . തിരൂരങ്ങാടി: 2017-18 കാലഘട്ടത്തില്‍ പി.കെ അബ്ദുറബ്ബ് എം.എല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും കക്കാട് ജി.എം.യു.പി സ്‌കൂളിനായി നല്‍കിയ ബസ്സ് അധികൃതരുടെ അനാസ്ഥ മൂലം തുരുമ്പെടുത്ത് നശിക്കുന്നു. ഒരു മാസത്തിലേറെയായി വെയിലും മഴയും കൊണ്ട് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിന് താഴെയാണ് ബസ്സ് നിര്‍ത്തിയിരിക്കുന്നത്. മരത്തിന്റെ കൊമ്പുകള്‍ ബസ്സിന്റെ മുകളിലും സൈഡിലും തട്ടി ബോഡിക്ക് തേയ്മാനം സംഭവിച്ചിട്ടുണ്ട്.മരത്തില്‍ നിന്നും ഇലകളും മണ്ണും കെട്ടികിടന്ന് വാഹനത്തിന്റെ റൂഫിലും മുന്‍ഭാഗവും നശിച്ചു കൊണ്ടിരിക്കയാണ്. വെയിലും മഴയും കൊണ്ട് ബസ്സിന്റെ പലഭാഗവും തുരുമ്പെടുത്തിട്ടുണ്ട്. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ തിരൂരങ്ങാടി താലൂക്കിലെ സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധന മോട്ടോര്‍...
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷ അദിബ്-ഇ-ഫാസിൽ (ഉറുദു) (സിലബസ് വർഷം 2007) അവസാന വർഷ ഏപ്രിൽ / മെയ് 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 27-ന് തുടങ്ങും. രണ്ടു വർഷ അദിബ്-ഇ-ഫാസിൽ (ഉറുദു) പ്രിലിമിനറി (സിലബസ് വർഷം 2016) ഒന്നാം വർഷ ഏപ്രിൽ / മെയ് 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 19-നും രണ്ടാം വർഷ പരീക്ഷകൾ ജൂൺ 27-നും തുടങ്ങും. ലോ കോളേജുകളിലെ മൂന്നാം സെമസ്റ്റർ എൽ.എൽ.എം. (2021 പ്രവേശനം മുതൽ) ജൂൺ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 25-ന് തുടങ്ങും. അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബി.ടി.എച്ച്.എം. (CUCBCSS-UG 2018 പ്രവേശനം മാത്രം, CBCSS-UG 2019 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം ജൂൺ മൂന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ. പി.ആർ. 687/2024 പരീക്ഷാഫലം അഞ്ചു വർഷ എൽ.എൽ.ബി. ഒന്ന് മുതൽ പത്ത് വരെ സ...
Kerala, Other

10 വർഷങ്ങൾക്കു മുമ്പ് കാണാതായ ദിയമോൾ എവിടെ ? സാമൂഹിക പ്രവർത്തകരും പ്രമുഖ യൂട്യൂബർമാരുൾപ്പടെ പോലീസിന്റെ അനാസ്ഥയ്ക്കെതിരെ രംഗത്ത്

പത്തുവർഷങ്ങൾക് മുന്നേ ഇരിട്ടിയിൽ നിന്ന് കാണാതായ ദിയമോൾ എവിടെ എന്ന ചോദ്യത്തിന് ഇന്നും ഉത്തരം ഇല്ല. സ്വന്തം വീട്ടു മുറ്റത്തു കളിച്ചു കൊണ്ടിരുന്ന ദിയ ഫാത്തിമയെ, അമ്മ അടുക്കളയിലേക് പോയ ചെറിയൊരു നേരം കൊണ്ടാണ് കാണാതായത്. ലോക്കൽ പോലീസിൽ നിന്നും ക്രൈം ബ്രാഞ്ചിലേക്ക് എത്തിയ കേസ് ഇന്നും എവിടെയും എത്താതെ നില കൊള്ളുന്നു. നീണ്ട പത്തു വർഷം, പോലീസിന്റെ അനാസ്ഥ തന്നെയാണ് ഇന്നും ആ കുഞ്ഞു മോളെ കണ്ടെത്താൻ പറ്റാത്തത് എന്നാണ് സാമൂഹിക പ്രവർത്തകരുടെയും പ്രമുഖ യൂട്യൂബർമാരുടെയും വാദം. കൃത്യമായ അന്വേഷണം നടക്കുകയാണെങ്കിൽ ഉറപ്പായും കണ്ടെത്താൻ സാധിക്കുമെന്ന് തന്നെയാണ് ഇവർ പറയുന്നത്. ജുനൈദ് നമ്പില്ലത്തിന്റെ നേതൃത്വത്തിൽ ഇതിനുവേണ്ടി നല്ല രീതിയിൽ പ്രയത്നം നടക്കുന്നുണ്ട്. തെളിവുകൾ പലതും വ്യക്തമായിട്ട് പോലും പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും ഭാഗത്തുനിന്നുള്ള അനാസ്ഥ കാരണം ഇപ്പോഴും കേസ് എവിടെയും എത്താതെ കിടക്കുന്നു. ആ ഉമ്...
Malappuram

സ്‌കൂളില്‍ നിന്നും അരി കടത്തിയ സംഭവം ; അധ്യാപകര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്ക് ശുപാര്‍ശ

മലപ്പുറം: മൊറയൂര്‍ വിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും അരി കടത്തിയ സംഭവത്തില്‍ കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്ക് ശുപാര്‍ശ. അരി കടത്തിയ സംഭവത്തിലുണ്ടായ സാമ്പത്തിക നഷ്ടം കുറ്റക്കാരായ അധ്യാപകരില്‍ നിന്നും ഈടാക്കാനും ധനകാര്യ പരിശോധന വിഭാഗം ശുപാര്‍ശ ചെയ്തു. കുറ്റക്കാരായ അധ്യാപകരില്‍ നിന്ന് 2.88ലക്ഷം രൂപ ഈടാക്കണമെന്നാണ് നിര്‍ദേശം. ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ഉള്‍പ്പെടെ കുറ്റക്കാരായ നാല് അധ്യാപകര്‍ക്കെതിരെ വകുപ്പ് തല നടപടി വേണമെന്നും ശുപാര്‍ശയുണ്ട്. ഇവരില്‍ നിന്നാണ് തുക ഈടാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. സ്‌കൂളിലെ 7737 കിലോ അരി കടത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഗുരുതരമായ കുറ്റമാണിതെന്നും അധ്യാപകര്‍ക്കെതിരെ ക്രിമിനല്‍ നടപടി ഉള്‍പ്പെടെ വേണമെന്നുമാണ് ശുപാര്‍ശ ചെയ്തിരിക്കുന്ന...
Accident, Local news

താനൂരില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരികെ മടങ്ങുന്നതിനിടെ വന്ദേഭാരത് ട്രെയിന്‍ ഇടിച്ച് പാല്‍ വിതരണ ഏജന്റ് മരിച്ചു

താനൂര്‍: ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരികെ മടങ്ങുന്നതിനിടെ വന്ദേഭാരത് ട്രെയിന്‍ ഇടിച്ച് പാല്‍ വിതരണ ഏജന്റ് മരിച്ചു. കേരളാധീശ്വരപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന് കിഴക്ക് വശം താമസിക്കുന്ന കടവത്ത് സുരേഷ് ബാബു (57) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10:15 ന് വലിയപാടത്ത് വെച്ച് റെയില്‍ മുറിച്ചു കടക്കുന്നതിനിടെയാണ് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് ട്രെയിന്‍ തട്ടി മരണപ്പെട്ടത്....
Local news

ബ്രാഞ്ച് തലം മുതലുള്ള നേതൃത്വത്തെ അണിനിരത്തി എസ്.ഡി.പി.ഐ ജില്ല നേതൃസംഗമം നടത്തി

തിരൂരങ്ങാടി : ബ്രാഞ്ച് തലം മുതലുള്ള നേതൃത്വത്തെ അണിനിരത്തി എസ്.ഡി.പി.ഐ ജില്ല നേതൃ സംഗമം സംഘടിപ്പിച്ചു. മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തലപ്പാറ ഷാദി ഓഡിറ്റോറിയത്തിലാണ് സംഗമം നടത്തിയത്. ജില്ലയിൽ നാലിടത്താണ് ഇത്തരത്തിൽ നേതൃത്വങ്ങളുടെ സംഗമം നടക്കുന്നത്. സംഗമം എസ്.ഡി.പി.ഐ നാഷ്ണൽ സെക്രട്ടറിയേറ്റംഗം സി.പി.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം ഡോ:സി.എച്ച് അഷ്റഫ്, ജില്ല വൈസ് പ്രസിഡൻ്റ് സൈതലവിഹാജി, ജില്ല സെക്രട്ടറിമാരായ മുസ്ഥഫ പാമങ്ങാടൻ, ഷരീഖാൻ മാസ്റ്റർ, ജില്ല കമ്മിറ്റി അംഗങ്ങളായ ഹമീദ് പരപ്പനങ്ങാടി, അബു മാസ്റ്റർ, മുഹമ്മദ് കബീർ, സംസാരിച്ചു....
Local news

നന്നമ്പ്രയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് 6ന്; പ്രസിഡന്റിനെ തീരുമാനമായില്ല

നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജൂൺ 6നു നടക്കും, ആളെ കണ്ടെത്താനാകാതെ ലീഗ് നേതൃത്വം. പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള യോഗം 6നു രാവിലെ 11നു നടക്കുമെന്നാണു വരണാധികാരിയായ അഡീഷനൽ തഹസിൽദാർ അംഗങ്ങളെ അറിയിച്ചിരിക്കുന്നത്. എന്നാൽ, പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നതിനു വാർഡ് കമ്മിറ്റികളുടെ അഭിപ്രായം അറിയാനായി വിളിച്ചുചേർത്ത യോഗം ഒരു വിഭാഗം ബഹിഷ്കരിച്ചു. 21 വാർഡ് കമ്മിറ്റികളിൽ 14 കമ്മിറ്റികൾ മാത്രമാണ് അഭിപ്രായം അറിയിച്ചത്. നിലവിലെ പ്രസിഡന്റിനെ രാജിവയ്പ്പിച്ചതിൽ പ്രതിഷേധിച്ച് 21 –ാം വാർഡ് കമ്മിറ്റി പിരിച്ചു വിട്ടിരിക്കുകയാണ്. 6 –ാം വാർഡ് അംഗം എ.കെ.സൗദ മരക്കാരുട്ടി, 7 –ാം വാർഡ് അംഗം എ.റഹിയാനത്ത്, 19 –ാം വാർഡ് അംഗം പി.തസ‍്‍ലീന ഷാജി എന്നിവരാണു പരിഗണനയിലുള്ളത്. പ്രാദേശിക വാദം അംഗീകരിച്ചാൽ തസ്‍ലീന ഷാജിയെ തിരഞ്ഞെടുത്തേക്കും. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നേരത്തെ പരിഗണിച്ചവരിൽ ഒരാളാ...
Local news, Other

കൊളത്തൂര്‍ മൗലവി എന്റോവ്‌മെന്റ് ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വിക്ക് ജൂണ്‍-3ന് കൈമാറും

മലപ്പുറം: വിദ്യഭ്യാസ വിചക്ഷണനും മുസ്്‌ലിം ലീഗ് നേതാവുമായിരുന്ന കൊളത്തൂര്‍ ടി മുഹമ്മദ് മൗലവിയുടെ സ്മരണാര്‍ത്ഥം കൊളത്തൂര്‍ മൗലവി എഡ്യുക്കേഷണല്‍ ട്രസ്റ്റ് നല്‍കി വരുന്ന എന്റോവ്‌മെന്റ് ജൂണ്‍ മൂന്നിന് കേരളത്തിലെ പണ്ഡിതരില്‍ പ്രമുഖനായ ഡോ.ബഹാഉദ്ധീന്‍ നദ്‌വിക്ക് കൈമാറുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. ചെമ്മാട് താജ് ഓഡിറ്റോറിയത്തില്‍ രാവിലെ പത്ത് മണിക്ക് നടക്കുന്ന ചടങ്ങില്‍ മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്റോവ്‌മെന്റ് കൈമാറും. ചടങ്ങില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഡോ.എം.പി അബ്ദുസ്സമദ് സമദാനി, ഇ.ടി മുഹമ്മദ് ബഷീര്‍, മറ്റു എം.എല്‍.എമാരും നേതാക്കളും സംബന്ധിക്കും. ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലറായും മറ്റും വിദ്യഭ്യാസ മേഖലയിലെ സുത്യീര്‍ഹമായ സേവനങ്ങള്‍ പരിഗണിച്ചാണ് നാലാം എന്റോവ്‌മെന്റ് ബഹാഹുദ്...
Local news

പുഴയുടെ കര ഇടിഞ്ഞ് തകർന്ന ഉള്ളണം ലിഫ്റ്റ് പദ്ധതി പമ്പ് ഹൗസ് കെപിഎ മജീദ് സന്ദർശിച്ചു

തിരൂരങ്ങാടി : കാലവർഷക്കെടുതിയിൽ പുഴയുടെ കരയിടിഞ്ഞ് തകർന്ന ഉള്ളണം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ പമ്പ് ഹൗസ് കെ പി എ മജീദ് എംഎൽഎ സന്ദർശിച്ചു. പുഴയുടെ കരയിടിഞ്ഞ് പമ്പ് ഹൗസ് തകർന്ന ഉടൻതന്നെ ചെറുകിട ജലസേചന പദ്ധതി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് എമർജൻസി സാഹചര്യം പരിഗണിച്ച് അടിയന്തര പ്രവർത്തികൾക്ക് അനുവദിക്കുന്ന രൂപത്തിലുള്ള ഡിപിആർ അടങ്ങിയ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് കെപിഎം മജീദ് നിർദ്ദേശം നൽകിയിരുന്നു. ഈ എസ്റ്റിമേറ്റ് ഉള്ളടക്കം ചെയ്തു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ നേരിൽകണ്ട് എസ്റ്റിമേറ്റ് തുകയായ 35 ലക്ഷം രൂപ അടിയന്തരമായി അനുവദിക്കണമെന്ന് പ്രൊപ്പോസൽ നൽകി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ പ്രൊപ്പോസൽ ഇപ്പോൾ സർക്കാരിന്റെ പരിഗണനയിലുണ്ട്. പമ്പസ് തകർന്ന നിലവിലെ സാഹചര്യം വിലയിരുത്തുന്നതിന് വേണ്ടിയാണ് ബന്ധപ്പെട്ട ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും ഒപ്പം ഇപ്പോൾ പ്രദേശം സന്ദർശിച്ചത്. മണ്ഡലം മ...
university

പരീക്ഷാ സമയത്തിൽ മാറ്റം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷാ സമയത്തിൽ മാറ്റം സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ ജൂൺ 10-ന് ഉച്ചക്ക് ശേഷം നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ (CCSS-PG) എം.എസ് സി. ഫിസിക്സ് “PHY4E11 - Radiation Physics” പേപ്പർ ഏപ്രിൽ 2024 റഗുലർ പരീക്ഷ റീ-ഷെഡ്യൂൾ ചെയ്ത പ്രകാരം അന്നേ ദിവസം രാവിലെ 10.00 മണിക്ക് നടത്തും. മറ്റു പരീക്ഷകളിൽ മാറ്റമില്ല. പി.ആർ. 678/2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ മൂന്നു വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രീ (2016 പ്രവേശനം മാത്രം), ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്സ്) (2014 പ്രവേശനം മാത്രം) മൂന്നാം സെമസ്റ്റർ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ ഒന്നിനും ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്സ്) (2014 പ്രവേശനം മാത്രം) അഞ്ചാം സെമസ്റ്റർ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ജൂലൈ രണ്ടിനും തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ ക്യാംപസ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ....
university

കാലിക്കറ്റില്‍ നാലുവര്‍ഷ ബിരുദം: പ്രഖ്യാപനം 27-ന് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും

കാലിക്കറ്റ് സര്‍വകലാശാലയില്‍ നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് (എഫ്.വൈ.യു.ജി.പി.) തുടക്കം കുറിക്കുന്ന പ്രഖ്യാപനം 27-ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും. ഉച്ചക്ക് രണ്ട് മണിക്ക് വളാഞ്ചേരി എം.ഇ.എസ്. കേവീയം കോളേജില്‍ നടക്കുന്ന പരിപാടിയില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അദ്ധ്യക്ഷനാകും. നാനൂറില്‍പരം അഫിലിയേറ്റഡ് കോളേജുകളിലായി നാലുവര്‍ഷ ബിരുദം നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ സര്‍വകലാശാലയാണ് കാലിക്കറ്റ്. കോളേജ് പ്രിന്‍സിപ്പല്‍മാരും നാലുവര്‍ഷ ബിരുദ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരും ചടങ്ങില്‍ പങ്കെടുക്കണമെന്ന് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അറിയിച്ചു. എം.ഇ.എസ്. കേവീയം കോളേജ് പ്രിന്‍സിപ്പലും കാലിക്കറ്റിന്റെ നാലുവര്‍ഷ ബിരുദ പ്രോഗ്രാം സ്റ്റിയറിങ് കമ്മിറ്റി കണ്‍വീനറുമായ ഡോ. കെ.പി. വിനോദ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിലെ റിസര്...
Local news

തിരൂരങ്ങാടി വില്ലേജില്‍ ഇനി ഭൂമി സംബന്ധമായ വിവരങ്ങള്‍ വിരല്‍ തുമ്പില്‍ ; ഡിജിറ്റല്‍ ലാന്റ് സര്‍വെ തുടങ്ങാന്‍ തീരുമാനം

തിരൂരങ്ങാടി: തിരൂരങ്ങാടി വില്ലേജില്‍ ഡിജിറ്റല്‍ ലാന്റ് സര്‍വെ തുടങ്ങാന്‍ തീരുമാനിച്ചു. ഓരോരുത്തരുടെയും ഭൂമി സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യും. ഇവിടെ ഇതു വരെ റീ സര്‍വെ നടന്നിട്ടില്ല. പതിറ്റാണ്ടുകള്‍ക്ക് മുമ്പത്തെ ആധാരവിവരങ്ങളാണി നിലവലുള്ളത്. ഡിജിറ്റലൈസ് ചെയ്യുന്നതോടെ ഭുഉടമകള്‍ക്ക് അവരുടെ ഭൂമി വിവരങ്ങള്‍ എത്രയെന്നും മറ്റും സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള കര്‍മപരിപാടികള്‍ക്ക് തിരൂരങ്ങാടി നഗരസഭയില്‍ ചേര്‍ന്ന യോഗം രൂപം നല്‍കി. നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. സര്‍വെയുടെ ഭാഗമായി നഗരസഭയിലെ എല്ലാ ഡിവിഷനുകളിലും സര്‍വെ സഭ ചേരും. സുലൈഖ കാലൊടി. ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍, സിപി സുഹ്റാബി. പരപ്പനങ്ങാടി ലാന്റ് സര്‍വെ സൂപ്രണ്ട് കെ.ബി അനില്‍കുമാര്‍, സര്‍വെ ഹെഡ് പിഎസ് ഷൈബി. ധന്യ കൃഷ്ണന്‍, കൗണ്‍സിലര്‍മാര്‍ സംസാരിച...
Local news

പാലച്ചിറ മാട് മുസ്‌ലിം ലീഗ് കമ്മറ്റി വി.ടി തങ്ങള്‍ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

എടരിക്കോട് : പാലച്ചിറ മാട് പ്രദേശത്തെ രാഷ്ട്രീയ സാംസ്‌കാരിക മത രംഗങ്ങളില്‍ നിറ സാന്നിദ്ധ്യമായിരുന്ന പരേതനായ വി.ടി മുഹമ്മദ് കോയ തങ്ങള്‍ (വി.ടി തങ്ങള്‍ ) പേരില്‍ പാലച്ചിറ മാട് മുസ്‌ലിം ലീഗ് കമ്മറ്റി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. പാലച്ചിറ മാട് ദാറുല്‍ ഉലൂം മദ്രസ്സ പരിസരത്ത് നടന്ന സദസ്സ് മഹല്ല് പ്രസിഡണ്ട് പാറയില്‍ ബാപ്പു ഉദ്ഘാടനം ചെയ്തു. എ.സി റസാഖ് അധ്യക്ഷത വഹിച്ചു. റഹീം ചീമാടന്‍ ,ഡോ.സി.മുഹമ്മദ് ,ലിബാസ് മൊയ്തീന്‍, സി.കെ. എ റസാഖ്, മജീദ് പോക്കാട്ട്, മുക്ര സുലൈമാന്‍ ഹാജി ,കെ.പി സൈതലവി ഹാജി, ഖാദര്‍ പെരിങ്ങോടന്‍ ,നൗഫല്‍ അന്‍സാരി, കെ.പി അലി അഷ്‌റഫ് ,എസി. സിദ്ദീഖ്, ഹനീഫ പൂഴിത്തറ ,കെ .പി സൈനുല്‍ ആബിദ്' ,എന്നിവര്‍ അനുസ്മരണ സദസ്സില്‍ പങ്കെടുത്തു. ഷംസുദീന്‍ കാമ്പുറത്ത് സ്വഗതവും സി.സി. ഫാറൂഖ് നന്ദിയും പറഞ്ഞു....
Local news

ഉന്നത വിജയം നേടിയവരെ ആദരിക്കാനൊരുങ്ങി ചേറ്റിപ്പുറം കൂട്ടായ്മ വാട്‌സ് ആപ്പ് ഗ്രൂപ്പ്

വേങ്ങര : എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച പ്രതിഭകളെ ചേറ്റിപ്പുറം കൂട്ടായ്മ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ആദരിക്കുന്നു. മെയ് 30ന് ചേറ്റിപ്പുറം അംഗന്‍വാടി പ്രവേശനോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ ആയിരിക്കും മെമെന്റോ വിതരണം നടക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. അംഗന്‍വാടി പ്രവേശനോത്സവവും ചേറ്റിപ്പുറം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആയിരിക്കും നടക്കുക. വിളംബര റാലി, കുരുന്നുകളുടെ കലാപരിപാടികള്‍, പായസവിതരണം എന്നിവ ഉണ്ടായിരിക്കുന്നതാണെന്നും രജിസ്റ്റര്‍ ചെയ്ത എസ്എസ്എല്‍സി പ്ലസ് ടു വിജയികള്‍ അന്നേ ദിവസം 9.30ന് അംഗന്‍വാടിയില്‍ എത്തണമെന്നും ഭാരവാഹികള്‍ അറിയിച്ചു...
Kerala

കൊടുവള്ളിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ കണ്ടെത്തിയ മൃതദേഹം നിരവധി കേസുകളിലെ പ്രതിയുടേത്

കോഴിക്കോട്: കൊടുവള്ളിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ തറയില്‍ വീണ് ചുറ്റും രക്തം തളം കെട്ടി കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കൊടുവള്ളി ചുണ്ടപ്പുറം ഹംസയുടെ മകന്‍ യൂസഫിന്റേതാണ് ( 25 ) മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്നും മോഷണ ശ്രമത്തിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചതാവാമെന്നും പൊലീസ് സംശയിക്കുന്നു. ഇന്ന് രാവിലെയാണ് പൊലീസ് സ്റ്റേഷനില്‍ നിന്ന് 100 മീറ്റര്‍ അകലെ മിനി സിവില്‍ സ്റ്റേഷന് താഴെയുള്ള കെട്ടിടത്തില്‍ മൃതദേഹം കണ്ടെത്തിയത്. ആദ്യം ഇതര സംസ്ഥാന തൊഴിലാളിയുടേതാവും മൃതദേഹമെന്നാണ് പൊലീസ് സംശയിച്ചത്. എന്നാല്‍ തുടര്‍ന്ന് നടത്തി അന്വേഷണത്തിലാണ് മരിച്ചത് യൂസഫാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ കൊടുവള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നട...
Malappuram

കഴിഞ്ഞ ദിവസം ജില്ലയില്‍ ലഭിച്ചത് 99.9 മി.മീറ്റര്‍ മഴ ; തിരൂരങ്ങാടിയിലടക്കം വിവിധ ഇടങ്ങളില്‍ വീടുകള്‍ ഭാഗികമായി തകര്‍ന്നു

മലപ്പുറം : കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയില്‍ ലഭിച്ചത് 99.9 മി.മീറ്റര്‍ മഴ. മെയ് 22 രാവിലെ എട്ടു മണി മുതല്‍ മെയ് 23 രാവിലെ എട്ടു മണി വരെയുള്ള ശരാശരി കണക്കാണിത്. പൊന്നാനി- 195 മി.മീറ്റര്‍, നിലമ്പൂര്‍- 48 മി.മീറ്റര്‍, മഞ്ചേരി- 65 മി.മീറ്റര്‍, അങ്ങാടിപ്പുറം- 46.6 മി.മീറ്റര്‍, പെരിന്തല്‍മണ്ണ- 52 മി.മീറ്റര്‍, കരിപ്പര്‍ വിമാനത്താവളം- 192.5 മി.മീറ്റര്‍ എന്നിവങ്ങനെയാണ് മഴ ലഭിച്ചത്. അതേസമയം തിരൂരങ്ങാടിയിലടക്കം വിവിധ ഇടങ്ങളില്‍ വീടുകള്‍ ഭാഗികമായി തകര്‍ന്നു. തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളില്‍ ഓരോ വീടുകളാണ് ഭാഗികമായി തകര്‍ന്നത്. ചിലയിടങ്ങളില്‍ നേരിയ തോതിലുള്ള മണ്ണിടിച്ചില്‍ സംഭവിച്ചു. കൊണ്ടോട്ടി താലൂക്കിലെ ചേലേമ്പ്ര എ.എല്‍.പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. ഒമ്പതു കുടുംബങ്ങളില്‍ നിന്നായി 35 പേരാണ് ഇവിടെ താമസിക്കുന്നത്....
Local news, Other

കുന്നുംപുറം കുടുംബാരോഗ്യ കേന്ദ്രo ശുചീകരിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍

എ ആർ നഗർ : കുന്നുംപുറം പാലിയേറ്റീവ് കെയർ സൊസൈറ്റിയും മെക്-7 ഹെല്‍ത്ത്‌ ക്ലബ്ബും ഫിഫ്റ്റി പ്ലസ് ഫുട്ബാള്‍ ക്ലബ്ബും സംയുക്തമായി മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി കുന്നുംപുറത്തെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ പ്രവൃത്തികള്‍ നടത്തി. നൂറോളം വരുന്ന സന്നദ്ധ പ്രവർത്തകരാണ് ശുചീകരണത്തിൽ ഭാഗമായത്. കാടുപിടിച്ചു കിടന്ന കോമ്പൗണ്ടും മലിനമായ ഹെൽത്ത് സെൻ്റർ പരിസരവും വളരെ നന്നായി ശുചീകരിച്ചത് ചികിത്സക്കെത്തുന്ന രോഗികൾക്കും ജീവനക്കാർക്കും വലിയ ആശ്വാസമായി. തലേന്ന് രാത്രിയിലെ പേമാരി ശുചീകരണ പ്രവർത്തനങ്ങൾക്ക് തടസ്സങ്ങൾ സൃഷ്ടിച്ചെങ്കിലും അവയൊന്നും വകവെയ്ക്കാതെ സന്നദ്ധ പ്രവർത്തകർ കുറ്റമറ്റ രീതിയിൽ ശുചീകരണം നടത്തി. കാട് പിടിച്ച് കിടന്നിരുന്ന ഇടങ്ങളെല്ലാം വെണ്മ പരത്തി. ദുർഗന്ധം വമിച്ചിരുന്ന പരിസരങ്ങളിൽ നിന്ന് ക്വിന്‍റല്‍ കണക്കിന് വരുന്ന ജൈവ-അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കുകയും ചെയ്തു. വേങ്ങര ബ...
Local news, Other

യുവധാര വായനശാല അനുമോദന ചടങ്ങും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു.

കൂമണ്ണ: യുവധാര വായനശാലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി,+2,LSS, USS വിജയികളായ മുഴുവൻ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. 40 ഓളം വരുന്ന വിദ്യാർത്ഥികളെയാണ് ചടങ്ങിൽ അനുമോദിച്ചത്.പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ കലാം മാസ്റ്റര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചെമ്പൻ യാസീൻ, റഷീദ് കെ.ടി,അൻഫാസ് കാളൂർ എന്നിവർ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. കെ.ടി കുഞ്ഞു,ഫവാസ് കൂമണ്ണ,നൗഫൽ കെ.ടി, ജാബിർ കെ.ടി , ഫൈസൽ കെ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു....
Kerala

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശം, എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയുടെ സാഹചര്യത്തില്‍ രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം തൃശൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം അതിതീവ്ര മഴ സാധ്യത പ്രഖ്യാപിച്ചത്. പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം,ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കണ്ണൂര്‍. കാസര്‍കോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടലേറ്റത്തിനും സാധ്യതയുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്തിന് മത്സ്യബന്ധനത്തിന് പോകരുത്. തെക്കന്‍ കേരളത്തിന് മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് അതിതീവ്ര മഴ സാധ്യത തുടരുന്നത്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്തമണിക്കൂറികളില്‍ കൂടുതല്‍ ശ...
Kerala

മഴ കനക്കുന്നു ; ഡ്രൈവിംഗില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക ; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനക്കുകയാണ്. മഴക്കാലങ്ങളില്‍ വാഹനമോടിക്കുക എന്നത് വലിയ ദുഷ്‌കരമാണ്. കൂടാതെ അപകടങ്ങള്‍ വിളിച്ചു വരുത്തുന്ന സമയം. മഴക്കാലങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. അതിനാല്‍ തന്നെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. തുറന്ന് കിടക്കുന്ന ഓടകളും മാന്‍ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കുന്നു ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഡ്രൈവിംഗ് ഏറ്റവും ദുഷ്‌കരവും അപകടകരവുമായ സമയമാണ് മഴക്കാലം. തുറന്ന് കിടക്കുന്ന ഓടകളും മാന്‍ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപ...
Kerala

കൊടുവള്ളിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തറയില്‍ രക്തം വാര്‍ന്ന് കിടക്കുന്ന നിലയില്‍ അജ്ഞാത മൃതദേഹം

കോഴിക്കോട്: കൊടുവള്ളിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മിനി സിവില്‍ സ്റ്റേഷന് താഴെയുള്ള കെട്ടിടത്തിലാണ് ഇന്ന് രാവിലെ ഇതര സംസ്ഥാന തൊഴിലാളി ആണെന്ന് സംശയിക്കുന്നയാഴുടെ മൃതദേഹം കണ്ടെത്തിയത്. തറയില്‍ രക്തം വാര്‍ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണം സംഭവിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല. സംഭവത്തില്‍ കൊടുവള്ളി പൊലീസ് അന്വേഷണം തുടങ്ങി....
Malappuram

മലപ്പുറത്തോടുള്ള വിദ്യാഭ്യാസ വിവേചനം ; എസ്എസ്എഫ് ജില്ല കളക്ടര്‍ക്ക് നിവേദനം നല്‍കി

മലപ്പുറം : ജില്ലയിലെ വിദ്യാഭ്യാസ അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി മലപ്പുറം ജില്ല കളക്ടര്‍ക്ക് നിവേദനം നല്‍കി. ഹയര്‍സെക്കണ്ടറി യോഗ്യത നേടിയ 79730 വിദ്യാര്‍ത്ഥികളില്‍ നിലവിലുള്ള എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയാല്‍ തന്നെയും 15000ത്തോളം വിദ്യാര്‍ത്ഥികള്‍ പുറത്താണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച 20-30% സീറ്റ് വര്‍ദ്ധനവ് അടിസ്ഥാന സൗകര്യമില്ലാത്തത് കാരണം വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തെയും അധ്യാപകരുടെ അധ്യാപനത്തെയും ബാധിക്കും. വിദ്യാഭ്യാസ കരിക്കുലത്തില്‍ വിദ്യാര്‍ത്ഥികളുടെ മനസികാരോഗ്യത്തിനാവശ്യമായ കാര്യങ്ങള്‍ കൂടെ ഉള്‍പ്പെടുത്തണമെന്നും നിവേദനത്തില്‍ സൂചിപ്പിച്ചു. ജില്ലാ പഞ്ചായത്തിന് കീഴില്‍ നടക്കുന്ന വിജയഭേരി എസ് എസ് എല്‍സി വിദ്യാര്‍ത്ഥികളുടെ നിലവാരത്തെ ഉയര്‍ത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. ഹയര്‍ സെക്കണ്ടറി ലെവലിലും വിജയഭേരി മാതൃക...
Local news

സമസ്ത നേതാക്കള്‍ക്കെതിരെയും സുപ്രഭാതം പത്രത്തിനെതിരെയും പ്രസ്താവന ; ബഹാവുദ്ദീന്‍ നദ്വിയോട് വിശദീകരണം തേടി സമസ്ത നേതൃത്വം

തിരൂരങ്ങാടി : സമസ്ത നേതാക്കള്‍ക്കെതിരെയും സുപ്രഭാതം പത്രത്തിനെതിരെയും പ്രസ്താവന നടത്തിയ ഇ കെ വിഭാഗം സമസ്ത കേന്ദ്ര മുശാവറാ അംഗവും സുപ്രഭാതം ചീഫ് എഡിറ്ററുമായ ബഹാവുദ്ദീന്‍ നദ്വിയോട് സമസ്ത നേതൃത്വം വിശദീകരണം തേടി. 48 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്. സമസ്തയില്‍ ചിലര്‍ ഇടതു പക്ഷവുമായി അടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കും വ്യക്തമായതാണ് ഇക്കാര്യമെന്നും സുപ്രഭാതം പത്രത്തില്‍ നയം മാറ്റമുണ്ടായെന്നും ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി വിമര്‍ശിച്ചിരുന്നു. അതുകൊണ്ടാണ് പത്രത്തിന്റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടു നിന്നതെന്നും പ്രതികരിച്ച അദ്ദേഹം ഈ നയം മാറ്റത്തിനെതരെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും ഇത് അടുത്ത മുശാവറ യോഗത്തില്‍ ഉന്നയിക്കുമെന്നും പറഞ്ഞിരുന്നു. ഇതോടെയാണ് ഇകെ വിഭാഗം സമസ്തയുടെ നേതൃത്വം വിശദീകരണം തേടിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇകെ വ...
university

അഞ്ച്  വർഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം, പരീക്ഷാ സംബന്ധമായ അറിയിപ്പുകള്‍ ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അഞ്ച്  വർഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം 2024 കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഗവണ്മെന്റ് / എയ്ഡഡ് കോളേജുകളിൽ 2024 - 25 അധ്യയന വർഷത്തേക്കുള്ള അഞ്ച് വർഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. സർവകലാശാലക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആറ് ഗവണ്മെന്റ് / എയ്ഡഡ് കോളേജുകളിലാണ് ഈ പ്രോഗ്രാമുകൾ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ നാല്. അപേക്ഷാ ഫീസ്: എസ്.സി./എസ്.ടി.- 195/- രൂപ മറ്റുള്ളവർ- 470/- രൂപ. അപേക്ഷകർ നിർബന്ധമായും അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2407016, 2407017, 2660600. പി.ആർ. 661/2024 ബിരുദദാന ചടങ്ങിന് ഇപ്പോൾ അപേക്ഷിക്കാം 2021 - 2022 അക്കാദമിക വർഷത്തിൽ കാലിക്കറ്റ് സർവകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകൾ ...
Malappuram

മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ മോഷ്ടാവിനെ കണ്ട് നിലവിളിച്ചു ; പെരിന്തല്‍മണ്ണയില്‍ മോഷ്ടാവിന്റെ വെട്ടേറ്റ് വയോധിക ആശുപത്രിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മോഷ്ടാവിന്റെ വെട്ടേറ്റ് വയോധിക ആശുപത്രിയില്‍. കുന്നക്കാവ് വടക്കേക്കരയില്‍ പോത്തന്‍കുഴില്‍ കല്യാണി (75) ക്കാണ് വെട്ടേറ്റത്.പേരമകളോടൊപ്പം താമസിക്കുകയായിരുന്നു വയോധിക. വൈദ്യുതിയില്ലാത്ത സമയം രാത്രിയില്‍ വീടിന്റെ അടുക്കള വാതില്‍ പൊളിച്ച് അകത്ത് കടന്ന മോഷ്ടാവിനെ മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ കണ്ട് ഉറക്കെ നിലവിളിച്ചപ്പോള്‍ മോഷ്ടാവ് കല്യാണിയമ്മക്ക് നേരെ നീളമുള്ള കത്തി വീശുകയായിരുന്നു. തുടര്‍ന്ന് മോഷ്ടാവ് ഇറങ്ങി ഓടി. കല്യാണിയമ്മക്ക് നെറ്റിയില്‍ നീളത്തിലുള്ള മുറിവേറ്റിട്ടുണ്ട്. തലനാരിഴക്കാണ് കല്യാണി രക്ഷപ്പെട്ടത്. വെള്ളിയാഴ്ച പകല്‍ ഒരാള്‍ വീട്ടില്‍ പിരിവിനു വന്നിരുന്നെന്നും ഇക്കാര്യം പൊലീസിനോട് സൂചിപ്പിച്ചിട്ടുണ്ടെന്നും കല്യാണിയമ്മ പറയുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഫോറന്‍സിക്, വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡുമടക്കം എത്തി തെളിവെടുപ്പ് നടത്തി....
error: Content is protected !!