Tag: Calicut university

ശാസ്ത്രയാനില്‍ പാമ്പും മീനും കിളികളുമുണ്ട് പോലീസിലെ ശ്വാനഭടന്മാരും എത്തും
Other, university

ശാസ്ത്രയാനില്‍ പാമ്പും മീനും കിളികളുമുണ്ട് പോലീസിലെ ശ്വാനഭടന്മാരും എത്തും

പാമ്പിനങ്ങളെ പരിചയപ്പെടുത്തി സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സമുദ്രജീവികളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ജൈവ വൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട അപൂര്‍വ ഫോട്ടോ പ്രദര്‍ശനവുമായി ആരണക്യം നേച്ചര്‍ ഫൗണ്ടേഷന്‍ തുടങ്ങിയവ സര്‍വകലാശാലാ ജന്തുശാസ്ത്ര വകുപ്പുമായി സഹകരിച്ച് കാലിക്കറ്റ് സര്‍വകലാശാലയുടെ ശാസ്ത്രയാനില്‍ പങ്കെടുക്കുന്നു. ഇതോടൊപ്പം അലങ്കാര പക്ഷികളുടെ പ്രദര്‍ശനവുമുണ്ട്. സി.ഡബ്ല്യു.ആര്‍.ഡി.എം., കോഴിക്കോട് മെഡിക്കല്‍ കോളേജ് തുടങ്ങിയവയുടെ സ്റ്റാളുകളുണ്ട്. സര്‍വകലാശാലാ പഠനവകുപ്പുകളുടേതിന് പുറമെയാണിത്. കോണ്‍ഗ്രീറ്റ് പൊടിച്ച് കമ്പിയും കല്ലും വേറെയാക്കുന്ന യന്ത്രം, ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററി അടിയന്തര ഘട്ടങ്ങളില്‍ പെട്രോള്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്ന സംവിധാനം തുടങ്ങിയ കണ്ടുപിടിത്തങ്ങളുമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ...
Other, university

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

കമ്മ്യൂണികേഷന്‍ ഫാക്കല്‍റ്റി കോണ്‍ക്ലേവ് കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിക്കേഷന്‍ ഫാക്കല്‍റ്റി കോണ്‍ക്ലേവ് 21 ന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നടക്കും. 20, 21 തിയതികളില്‍ ജേര്‍ണലിസം പഠന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗവേഷണ സമ്മേളനത്തിന്റെ ഭാഗമായാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ സര്‍വകലാശാല, കോളജ്, ഹയര്‍ സെക്കന്ററി തലത്തിലെ ജേര്‍ണലിസം അധ്യാപകര്‍ പങ്കെടുക്കും. മാധ്യമ പഠന രംഗത്തെ നൂതന പ്രവണതകള്‍, മലയാള മാധ്യമ രംഗം കേന്ദ്രീകരിച്ചുള്ള ഗവേഷണത്തിന്റെ സാധ്യതകള്‍, കമ്മ്യൂണിക്കേഷന്‍ രംഗത്തെ തൊഴില്‍ നൈപുണി വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ എന്നിവ ചര്‍ച്ച ചെയ്യും. രജിസ്ട്രഷനും കൂടുതല്‍ വിവരങ്ങള്‍ക്കും journalism.uoc.ac.in പി.ആര്‍. 1482/2023 പരീക്ഷ അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷ ഡിസംബര്‍ 11-ന് തുടങ്ങും. സര്‍വക...
Other, university

വായനശാലകള്‍ ജനാധിപത്യത്തിന് ഏറ്റവും നല്ല വേദി-യു.കെ. കുമാരന്‍

ജനാധിപത്യം പ്രാവര്‍ത്തികമാക്കാനുള്ള ഏറ്റവും നല്ല വേദി വായനശാലകളാണെന്ന് എഴുത്തുകാരന്‍ യു.കെ. കുമാരന്‍ അഭിപ്രായപ്പെട്ടു. ദേശീയ ലൈബ്രറി വാരാചരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറി സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളം പ്രബുദ്ധ സമൂഹമായി തീരാനുള്ള കാരണങ്ങളില്‍ പ്രധാനം വായനശാലകളാണ്. എന്നാല്‍ ഇന്ന് കൂടുതല്‍ പുസ്തകങ്ങളും വായനാ സൗകര്യങ്ങളുമെല്ലാം ഉണ്ടായിട്ടും വേണ്ടത്ര വായനക്കാര്‍ വായനശാലകളിലേക്ക് വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഫിനാന്‍സ് ഓഫീസര്‍ എന്‍.എ. അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി ലൈബ്രേറിയന്‍ ഡോ. ടി.എ. അബ്ദുള്‍ അസീസ് അധ്യക്ഷനായി. ലൈബ്രറി സയന്‍സ് പഠനവകുപ്പ് മേധാവി ഡോ. ടി.എം. വാസുദേവന്‍, ഡോ. പി.കെ. ശശി, ഡോ. നസ്റുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു....
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ദേശീയ സെമിനാര്‍കാലിക്കറ്റ് സര്‍വകലാശാലാ ഇംഗ്ലീഷ് പഠനവിഭാഗം 14, 15 തീയതികള്‍ അന്തര്‍ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. സാങ്കേതികതയുടെ അതിപ്രസരം മാനവികതയിലുണ്ടാക്കുന്ന മാറ്റങ്ങള്‍ വിഷയമായുള്ള പരിപാടിയില്‍ ഡോ. നിയാല്‍ കാംപെല്‍, ഡോ. റുഖയ മുഹമ്മദ് കുഞ്ഞി, ഡോ. എം. അരുണ്‍ലാല്‍, ഡോ. രാജേഷ് ജെയിംസ്, ഡോ. കെ. പ്രിയ നായര്‍ തുടങ്ങിയവര്‍ വിഷയം അവതരിപ്പിക്കും. വൈവവിദൂരവിഭാഗം എം.എ. ഫിലോസഫി ഏപ്രില്‍ 2023 പരീക്ഷയുടെ വൈവ 22-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ ഫിലോസഫി പഠനവിഭാഗത്തില്‍ നടക്കും. വിദ്യാര്‍ഥികള്‍ ഹാള്‍ടിക്കറ്റും എസ്.ഡി.ഇ. തിരിച്ചറിയല്‍ കാര്‍ഡും സഹിതം ഹാജരാകണം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍. സോഫ്റ്റ് സ്‌കില്‍ പരിശീലനം കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്മെന്റ്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ, മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് , എംപ്ലോയബിലിറ്റി സെന്റെര്‍ എന്നിവയുടെ സഹകരണത്തോടെ ...
Calicut, Other, university

അഖിലേന്ത്യാ സസ്യശാസ്ത്ര സമ്മേളനത്തില്‍ കാലിക്കറ്റിലെ ഗവേഷകര്‍ക്ക് അംഗീകാരം

മഹാരാഷ്ട്രയിലെ അമരാവതി യൂണിവേഴ്‌സിറ്റിയില്‍ വെച്ചു നടന്ന ഇന്ത്യന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റിയുടെ നാല്പത്തിയാറാമത് അഖിലേന്ത്യ സസ്യശാസ്ത്ര സമ്മേളനത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ ഗവേഷകര്‍ക്ക് അംഗീകാരം. സസ്യശാസ്ത്ര വിഭാഗം  പ്രൊഫസര്‍ ഡോ. സന്തോഷ് നമ്പിയുടെ കീഴില്‍ ഈ വര്‍ഷം ഇന്ത്യയിലെ സോണറില ജനുസ്സിന്റെ വര്‍ഗീകരണ പഠനത്തില്‍ ഗവേഷണം പൂര്‍ത്തീകരിച്ച ഡോ. എസ് രശ്മി തന്റെ പ്രബന്ധാവതരണത്തിലൂടെ വുമണ്‍ ബൊട്ടാണിസ്‌റ് അവാര്‍ഡ് നേടി. തൃശ്ശൂര്‍ ചേലക്കര സ്വദേശിനിയായ രശ്മി ഇപ്പോള്‍ ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ റിസര്‍ച്ച് അസോസിയേറ്റാണ്.   ബ്രയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മഞ്ജു സി. നായരുടെ നേതൃത്വത്തില്‍ നെല്ലിയാമ്പതി മലനിരകളിലെ ബ്രയോഫൈറ്റുകളെക്കുറിച്ച് ഗവേഷണം നടത്തുന്ന പാലക്കാട് മുതുതല സ്വദേശിനി സജിത മേനോന്‍ തന്റെ പഠനാവതരണത്തിലൂടെ കെ.എസ്. ബില്‍ഗ്രാമി  ഗോള്‍ഡ് മെഡലും ഒരു വിഭാഗം ബ്രയോഫൈറ്റുക...
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പി.ജി. വൈവ എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എ. ഹിന്ദി ഏപ്രില്‍ 2023 പരീക്ഷയുടെ വൈവ 17-ന് കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടക്കും. എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ വൈവ, മലപ്പുറം പാലക്കാട് ജില്ലകളുടെത് 17-ന് തൃശൂര്‍ സെന്റ് തോമസ് കോളേജിലും കോഴിക്കോട് മലപ്പുറം ജില്ലകളുടെത് സര്‍വകലാശാലാ സി.എച്ച്.എം.കെ. ചെയറിലും നടക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.     പി.ആര്‍. 1464/2023 പരീക്ഷ പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ അറബിക് (ഫുള്‍ ടൈം), പി.ജി. ഡിപ്ലോമ ഇന്‍ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് ഇന്‍ അറബിക്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സ്‌പോക്കണ്‍ അറബിക് മാര്‍ച്ച് 2022 പരീക്ഷകള്‍ 27-ന് തുടങ്ങും.     പി.ആര്‍. 1465/2023 പരീക്ഷാ അപേക്ഷ നാലാം സെ...
Kerala, Malappuram, Other

കായികതാരങ്ങള്‍ക്ക് 25 ലക്ഷം രൂപയുടെ അവാര്‍ഡുകള്‍ നല്‍കി കാലിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാലയുടെ കായികപുരസ്‌കാരച്ചടങ്ങില്‍ വിതരണം ചെയ്തത് 25 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡ്. അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ മത്സരങ്ങളില്‍ ജേതാക്കളായവര്‍, ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സര്‍വകലാശാലാ താരങ്ങള്‍ കാലിക്കറ്റിലെ മുന്‍ താരങ്ങള്‍ എന്നിവരെയാണ് അനുമോദിച്ചത്. മന്ത്രി വി. അബ്ദുറഹ്‌മാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു. ഓവറോള്‍ വിഭാഗത്തിലും പുരുഷ-വനിതാ വിഭാഗങ്ങളിലും മികച്ച കോളേജിനുള്ള അവാര്‍ഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കരസ്ഥമാക്കി. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ്, ഫാറൂഖ് കോളേജ് എന്നിവയ്ക്കാണ് ഓവറോള്‍ വിഭാഗത്തില്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍. ഇത്തവണ ആറ് ടീമിനങ്ങളിലാണ് കാലിക്കറ്റ് അഖിലേന്ത്യാ ചാമ്പ്യന്മാരായത്. മൂന്നെണ്ണത്തില്‍ റണ്ണറപ്പും ആറെണ്ണത്തില്‍ മൂന്നാം സ്ഥാനവും നേടി. വ്യക്തിഗത ഇനങ്...
Kerala, Other, university

സര്‍വകലാശാല പൊതുസമൂഹത്തിനായി തുറക്കുന്നു ശാസ്ത്രയാന്‍ ; ഓപ്പണ്‍ ഹൗസ് സൗജന്യ പ്രദര്‍ശനം

കാലിക്കറ്റ് സര്‍വകലാശാലയുടെ ഗവേഷണ നേട്ടങ്ങളും പദ്ധതികളും പൊതുസമൂഹത്തിലേക്കെത്തിക്കാന്‍ ത്രിദിന സൗജന്യ പ്രദര്‍ശനമൊരുങ്ങുന്നു. നവംബര്‍ 16, 17, 18 തീയതികളില്‍ സര്‍വകലാശാലാ കാമ്പസിനകത്തും പഠനവകുപ്പുകളിലുമായാണ് പരിപാടി. ഗവേഷണ ലാബുകള്‍, സസ്യോദ്യാനം, പഠനവകുപ്പ് മ്യൂസിയങ്ങള്‍ തുടങ്ങിയവയെല്ലാം സന്ദര്‍ശിക്കാനും അടുത്തറിയാനും അവസരമുണ്ടാകും. രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് സമയം. സര്‍വകലാശാലാ വകുപ്പുകള്‍ക്ക് പുറമെ ഐ.എസ്.ആര്‍.ഒ., കോഴിക്കോട് മെഡിക്കല്‍ കോളേജ്, സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കെ.എഫ്.ഐര്‍.ഐ., സി.ഡബ്ല്യു.ആര്‍.ഡി.എം., കൊച്ചിന്‍ റിഫൈനറീസ്, കുഫോസ് തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാകും. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സന്ദര്‍ശിക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മുന്‍കൂട്ടി രജിസ്റ്...
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പ്രഭാഷണം കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോംഗ് ലേണിംഗ് പഠനവിഭാഗവും മലപ്പുറം ഗവ. കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥി സംഘടനയും ചേര്‍ന്ന് മുതിര്‍ന്ന പൗരന്‍മാരുടെ ക്രിയാത്മക ജീവിതത്തിനായി പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. സമ്മര്‍ദ്ദം കുറയ്ക്കുക, പുതിയ അറിവുകള്‍ നേടുക, ആനന്ദപ്രദമായി ജീവിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ഡോ. ഷെറിന്‍ വി. ജോര്‍ജ്ജാണ് മുഖ്യപ്രഭാഷണം നടത്തിയത്. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് ഉദ്ഘാടനം ചെയ്തു. അലൂമ്‌നി അസോസിയേഷന്‍ പ്രസിഡണ്ട് റിട്ടയേഡ് എസ്.പി. യു. അബ്ദുള്‍ കരീം അദ്ധ്യക്ഷനായി. ലൈഫ്‌ലോംഗ് ലേണിംഗ് പഠനവകുപ്പു മേധാവി ഡോ. ഇ. പുഷ്പലത, പ്രിന്‍സിപ്പാള്‍ ഡോ. ഖദീജ, കെ. മുഹമ്മദ് ബഷീര്‍, സുനില്‍കുമാര്‍, അഹമ്മദ് സിറാജുദ്ദീന്‍, ഡോ. പി.കെ. അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജൂനിയര്‍ റിസര്‍ച്ച് ഫെലോഅപേക്ഷ ക്ഷണിച്ചു കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്‌സ് പഠനവിഭാഗം അസി. പ്രൊഫസര്‍ ഡോ. കെ. ദൃശ്യ പ്രിന...
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഫര്‍ഹാന തസ്നിക്ക് മേരി ക്യൂറി ഫെലോഷിപ്പ് കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്സ് പഠനവകുപ്പില്‍ നിന്ന് പി.ജി. നേടിയ വിദ്യാര്‍ഥിനിക്ക് മേരി ക്യൂറി ഫെലോഷിപ്പ്. സര്‍വകലാശാലയില്‍ റേഡിയേഷന്‍ ഫിസിക്സില്‍ എം.എസ് സി. പൂര്‍ത്തീകരിച്ച് പ്രോജക്ട് ചെയ്ത് കൊണ്ടിരിക്കുന്ന എം.പി. ഫര്‍ഹാന തസ്നിക്കാണ് നേട്ടം. യു.കെയിലെ ലിവര്‍പൂള്‍ സര്‍വകലാശാലയില്‍ മൂന്നു വര്‍ഷത്തെ ഗവേഷണത്തിനും അനുബന്ധ ചെലവുകള്‍ക്കുമായി ഒന്നരക്കോടിയോളം രൂപയാണ് ഫെലോഷിപ്പായി ലഭിക്കുക. 'ലേസര്‍ ഡ്രിവണ്‍ പ്രോട്ടോണ്‍ തെറാപ്പി' യിലാണ് ഫര്‍ഹാനയുടെ പഠനം. സര്‍വകലാശാലാ ഫിസിക്സ് പഠനവകുപ്പിലെ പ്രൊഫസറായ ഡോ. എം.എം. മുസ്തഫക്ക് കീഴിലാണ് നിലവില്‍ പ്രോജക്ട് ചെയ്യുന്നത്. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഫര്‍ഹാനയെ അഭിനന്ദിച്ചു. താനൂരിലെ എം.പി. മുഹമ്മദലി-കെ. സുഹറാബി ദമ്പതികളുടെ മകളാണ് ഫര്‍ഹാന തെസ്നി. എസ്.എം. അഫീദാണ് ഭര്‍ത്താവ്. ഇവ ഐറിന്‍ മകളാണ്. കേരളീയം കേട്ടറിയ...
Other, university

പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കാളിദാസോത്സവം സംഘടിപ്പിച്ചു കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗം ഏകദിന കാളിദാസോത്സവം സംഘടിപ്പിച്ചു. സംസ്‌കൃതപഠനവിഭാഗം മുന്‍മേധാവി പ്രൊഫ. സി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളില്‍ പ്രൊഫ. പി.വി. നാരായണന്‍, പ്രൊഫ. വി.ആര്‍. മുരളീധരന്‍, പ്രൊഫ. ടി. മിനി എന്നിവര്‍ വിഷയാവതരണം നടത്തി. കാളിദാസന്റെ കാവ്യത്തെ ആസ്പദമാക്കി സന്തോഷ്മിത്ര വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു. പഠനവിഭാഗം മേധാവി ഡോ. കെ.കെ. അബ്ദുള്‍ മജീദ് അദ്ധ്യക്ഷത വഹിച്ചു. കോ-ഓര്‍ഡിനേറ്റര്‍ ഡോ. എന്‍.എ. ഷിഹാബ്, ഡോ. ഗായത്രി ഒ.കെ., ഡോ. രഞ്ജിത്ത് രാജന്‍, സന്തോഷ് മിത്ര എന്നിവര്‍ സംസാരിച്ചു. ഫോട്ടോ - കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗ സംഘടിപ്പിച്ച ഏകദിന കാളിദാസോത്സവം മുന്‍ വകുപ്പദ്ധ്യക്ഷന്‍ പ്രൊഫ. സി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.     പി.ആര്‍. 1435/2023 പുസ്തക പ്രകാശനം കാലിക്കറ്റ് സര്‍വകലാശാ...
Local news, Other

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കാമ്പസ് ഹരിതാഭവും മാലിന്യരഹിതവുമാക്കാന്‍പ്രതിജ്ഞയെടുത്ത് സര്‍വകലാശാലാ സമൂഹം കാമ്പസ് മാലിന്യരഹിതവും ഹരിതാഭവുമാക്കാന്‍ പ്രതിജ്ഞയെടുത്ത് കാലിക്കറ്റ് സര്‍വകലാശാലാ സമൂഹം. കേരളപ്പിറവി ദിനത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും ചേര്‍ന്നാണ് ഗ്രീന്‍ ആന്‍ഡ് ക്ലീന്‍ കാമ്പസിനായി പ്രതിജ്ഞയെടുത്തത്. സര്‍വകലാശാലാ കാമ്പസിനകത്തും പാതയോരങ്ങളിലും തള്ളിയ മാലിന്യം നീക്കം ചെയ്യാനും സമ്പൂര്‍ണമാലിന്യ മുക്തമാക്കാനും രണ്ടാഴ്ചയായി തീവ്രയത്നം നടത്തിയത് കാമ്പസ് ഹൗസ് കീപ്പിങ് വിഭാഗത്തിലെയും എസ്റ്റേറ്റ് വിഭാഗത്തിലെയും താത്കാലിക ജീവനക്കാരാണ്. ഖരമാലിന്യങ്ങള്‍ തരം തിരിച്ച് ചാക്കിലാക്കിയും ജൈവമാലിന്യങ്ങള്‍ കുഴിച്ചിട്ടും രണ്ടാഴ്ചയായി ഇവര്‍ മാലിന്യമുക്ത കാമ്പസിനായി പ്രയത്നത്തിലായിരുന്നു. കോഹിനൂര്‍ മൈതാനത്തിന് സമീപം മാലിന്യം തള്ളാനെന്ന പേരില്‍ കെട്ടിയുണ്ടാക്കിയ ടാങ്ക് പൊളിച്ചു നീക്കിയിട്ടുണ്ട്. പ്ലാസ്റ്റിക്-ഖരമാലിന്യ...
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സി.ഡി.എം.ആര്‍.പി. പരിശീലകക്കും വിദ്യാര്‍ഥികള്‍ക്കും അഭിനന്ദനം പൊതുവിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച എജ്യുക്കേഷന്‍ കോണ്‍ക്ലേവില്‍ കാലിക്കറ്റ് സര്‍വകലാശാലാ സി.ഡി.എം.ആര്‍.പി.യില്‍ (കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ആന്‍ഡ് റീ ഹാബിലിറ്റേഷന്‍) പരിശീലനം നേടിയവര്‍ക്കും അധ്യാപികക്കും അഭിനന്ദനം. സര്‍വകലാശാലാ മനഃശാസ്ത്ര വിഭാഗത്തില്‍ നടത്തുന്ന സാമൂഹ്യ നീതി വകുപ്പിന്റെ പദ്ധതിയില്‍ തൊഴില്‍ പരിശീലനം നേടി പലയിടങ്ങളിലായി ജോലി ചെയ്യുന്ന അംജിത, മുഹമ്മദ് മുജാസിര്‍, ലബീബ് എന്നിവരെയും സ്പെഷ്യല്‍ എജ്യൂക്കേറ്ററും വൊക്കേഷണല്‍ റിഹാബ് കോ-ഓര്‍ഡിനേറ്ററുമായ  ജെ.ടി. ഷാനിബയെയുമാണ് ആദരിച്ചത്. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ ജീവിതത്തെ അവരുടെ കഴിവിനും അഭിരുചിക്കുമനുസരിച്ച് മികച്ച രീതിയില്‍ മാറ്റിയെടുക്കാന്‍ കഴിഞ്ഞതിന്റെ മാതൃകയായി ഇതിനെ കണക്കാക്കി. ലഭിച്ച ജോലിയുടെ സ്വഭാവം, സമൂഹത്തിന് ഇവര...
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഫിസിക്കല്‍ സയന്‍സ് അസി.പ്രൊഫസര്‍ അഭിമുഖം കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററിലെ ഫിസിക്കല്‍ സയന്‍സ് അസി. പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിനായി അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം നവംബര്‍ 8-ന് ഭരണ കാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരു വിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.     പി.ആര്‍. 1412/2023 പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ഓഡിറ്റ് കോഴ്‌സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം കാലിക്കറ്റ് സര്‍വകലാശാലയില്‍ 2020 വര്‍ഷത്തില്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി പ്രവേശനം നേടിയ പി.ജി. വിദ്യാര്‍ത്ഥികളില്‍ ഓഡിറ്റ് കോഴ്‌സിന്റെ ഭാഗമായുള്ള ബുക്ക് റിവ്യൂ, അസൈന്‍മെന്റ്, റിപ്പോര്‍ട്ട് എന്നിവ സമര്‍പ്പിക്കാത്ത ഒന്ന്, രണ്ട് സെമസ്റ്റര്‍ സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ നവംബര്‍ 30-ന് മുമ്പായി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക...
Kerala, Local news, Malappuram, Other

ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ യുവതിയോട് ലൈംഗിക അതിക്രമം; കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സെക്ഷന്‍ ഓഫീസര്‍ അറസ്റ്റില്‍. അങ്കമാലി വേങ്ങൂര്‍ സ്വദേശി ഈട്ടുരുപ്പടി റെജി (51) ആണ് അറസ്റ്റിലായത്. തൃശൂര്‍ - കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം. മലപ്പുറം കുറ്റിപ്പുറത്ത് ബസ് എത്തിയപ്പോഴാണ് പ്രതിയെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ തൃശൂര്‍ പെരുമ്പിലാവില്‍ നിന്നാണ് 28 കാരിയായ യുവതി ബസില്‍ കയറിയത്. തുടര്‍ന്ന് രണ്ട് തവണ ഇയാള്‍ യുവതിയെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചു. അതില്‍ നിന്നെല്ലാം യുവതി ഒഴിഞ്ഞു മാറിയെങഅകിലും മൂന്നാം തവണയും ഇയാള്‍ െൈലംഗികാതിക്രമത്തിന് ശ്രമിച്ചപ്പോള്‍ യുവതി ബഹളമുണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് യുവതി ജീവനക്കാരോട് പരാതിപ്പെടുകയും ചെയ്തു. തുടര്‍ന്ന് ജീവനക്കാര്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. ഒടുവില്‍ കു...
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷാഫലംഒന്നാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി (സി.സി.എസ്.എസ്.) നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. നാലാം സെമസ്റ്റര്‍ എം.എ. മ്യൂസിക് (സി.സി.എസ്.എസ്.) ഏപ്രില്‍ 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ടൈംടേബിള്‍അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ ബിരുദ പ്രോഗ്രാമുകളിലെയും അഞ്ചാം സെമസ്റ്റര്‍ (സി.ബി.സി.എസ്.എസ്.) ഓപ്പണ്‍ കോഴ്‌സ് നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് നവംബര്‍ 13-ന് തുടങ്ങും. പുനര്‍മൂല്യനിര്‍ണയഫലംബി.എം.എം.സി. രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022, അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2022, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്റര്‍ എം.എസ് സി. ബോട്ടണി, എം.എസ് സി. ഇലക്ട്രോണിക്‌സ് ഏപ്രില്‍ 2023 പരീക്ഷകളുടെ  പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു....
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ബിരുദ പരീക്ഷകള്‍ക്കും ബാര്‍കോഡ് ഒരുക്കി കാലിക്കറ്റ് സര്‍വകലാശാല ; ഒരു മാസത്തിനകം ഫലം ലഭ്യമാകും പി.ജി. പരീക്ഷകളില്‍ വിജയകരമായി നടപ്പാക്കിയ ബാര്‍കോഡ് സമ്പ്രദായം ബിരുദ പരീക്ഷകളിലേക്ക് കൂടി വ്യാപിപ്പിച്ച് കാലിക്കറ്റ് സര്‍വകലാശാല. നവംബര്‍ 13-ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍, ഇന്റഗ്രേറ്റഡ് പി.ജി. പരീക്ഷകള്‍  ഉള്‍പ്പെടെയുള്ളവയില്‍  ബാര്‍കോഡ് അടിസ്ഥാനമാക്കിയുള്ള ഉത്തരക്കടലാസുകളാണ് ഉപയോഗിക്കുകയെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ് അറിയിച്ചു. അഫിലിയേറ്റഡ് കോളേജുകള്‍, വിദൂര വിഭാഗം, പ്രൈവറ്റ് രജിസ്ട്രേഷന്‍ 2018-21 പ്രവേശനം അഞ്ചാം സെമസ്റ്റര്‍ (സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.) വിദ്യാര്‍ഥികളുടെ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷകളുമ...
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കാലിക്കറ്റിലെ നൂതന സംരഭ പ്രോത്സാഹന കേന്ദ്രത്തിന്രണ്ടരക്കോടി രൂപയുടെ കേന്ദ്ര സഹായം കാലിക്കറ്റ് സര്‍വകലാശാലയുടെ നൂതന സംരഭ പ്രോത്സാഹന കേന്ദ്രത്തിന് (സി.ഐ.ഇ.) രണ്ടരക്കോടി രൂപയുടെ കേന്ദ്ര ധനസഹായം. അടല്‍ ഇന്നൊവേഷന്‍ മിഷന്റെ ഭാഗമായാണ് അഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതികള്‍ക്ക് തുക അനുവദിച്ചിരിക്കുന്നത്. നൂതനാശയങ്ങളെ സ്റ്റാര്‍ട്ടപ്പുകളാക്കുന്നതിനുള്ള ഇന്‍കുബേഷന്‍, സംരഭങ്ങള്‍ക്കാവശ്യമായ സാങ്കേതിക സഹായം, അടിസ്ഥാന സൗകര്യങ്ങളും ധനസഹായവും ലഭ്യമാക്കല്‍ എന്നിവയെല്ലാം ലക്ഷ്യമിടുന്നതാണ് സി.ഐ.ഇ. നവംബറില്‍ കേന്ദ്രം തുറക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അറിയിച്ചു. വ്യവസായങ്ങളും അക്കാദമിക് കാര്യങ്ങളും തമ്മിലുള്ള ബന്ധം, തൊഴില്‍ പരിശീലനങ്ങള്‍, സംരഭക വികസന പരിപാടികള്‍ എന്നിവയുടെ പ്രോത്സാഹനത്തിനാണ് കേന്ദ്രസഹായം. സര്‍വകലാശാലാ ഓഡിറ്റോറിയത്തിന് സമീപം 7500 സ്‌ക്വയര്‍ ഫീറ്റുള്ള ...
Calicut, Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കാലിക്കറ്റിലെ പരീക്ഷാ സംവിധാനത്തെതകിടം മറിക്കാനുള്ള നീക്കം തിരിച്ചറിയണം- പരീക്ഷാ കണ്‍ട്രോളര്‍ കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം, പുനര്‍മൂല്യനിര്‍ണയം മുതലായവ പുത്തന്‍ സങ്കേതിക വിദ്യ ഉപയോഗിച്ചു മാറ്റത്തിന് വിധേയമാക്കി സമയ ബന്ധിതമായി ഫലം നല്‍കാനുള്ള പ്രവര്‍ത്തനം തുടങ്ങിയത് എല്ലാവര്‍ക്കും അറിയാമല്ലോ. ഇതിനു വേണ്ട എല്ലാ സഹകരണവും നല്‍കിയ അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ഥികള്‍, കോളേജ് പ്രിന്‍സിപ്പല്‍മാര്‍, ജീവനക്കാര്‍, സര്‍വകലാശാലാ അധികാരികള്‍, പൊതു സമൂഹം തുടങ്ങിയ മുഴുവന്‍ പേരെയും ഈ സമയത്തു നന്ദിയോടെ സ്മരിക്കുന്നു. എന്നാല്‍ ഈ സംവിധാനം കൂടുതല്‍ കുറ്റമറ്റതാക്കാന്‍ സര്‍വകലാശാല കൈകൊള്ളുന്ന തീരുമാനങ്ങളെ തകിടം മറിക്കാനുള്ള നീക്കം പൊതു സമൂഹം തിരിച്ചറിയണം. ഒറ്റപ്പെട്ട ചില തിരുത്തല്‍ നയങ്ങളെ പൊതുവത്കരിച്ചു കാണിക്കാനുള്ള ശ്രമം നാം ഒരുമിച്ചു ചെറുത്തു തോല്‍പ്പിക്കണം. ഈയടുത്ത കാലത്തായി മാര്‍ക്ക...
Calicut, Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

മാസ് കമ്യൂണിക്കേഷന്‍ റിസര്‍ച്ച് കോണ്‍ഫറന്‍സ്കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ പഠനവകുപ്പ് നടത്തുന്ന ആറാമത് മാസ് കമ്യൂണിക്കേഷന്‍ റിസര്‍ച്ച് കോണ്‍ഫറന്‍സ് നവംബര്‍ 20, 21 തീയതികളില്‍ നടക്കും.  ' മാധ്യമങ്ങളും ജനകീയസംസ്‌കാരവും ദക്ഷിണേഷ്യയില്‍ ' എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി പ്രബന്ധം അവതരിപ്പിക്കാം. പ്രബന്ധത്തിന്റെ പൂര്‍ണരൂപം 31 വരെ അയക്കാം. കൂടുതല്‍ വിവരങ്ങള്‍ journalism.uoc.ac.in എന്ന വെബ്‌സൈറ്റില്‍. കാലിക്കറ്റില്‍ പി.എച്ച്.ഡി. പ്രവേശനം:ഓണ്‍ലൈനായി അപേക്ഷിക്കാം 26 വരെകാലിക്കറ്റ് സര്‍വകലാശാല 2023 അധ്യയന വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 26. വെബ് സൈറ്റ് admission.uoc.ac.in.  ഫീസ് - ജനറല്‍ 790/ രൂപ, എസ്.സി./എസ്.ടി.- 295/ രൂപ.   ...
Calicut, Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷകള്‍, ജോലികള്‍, ഒഴിവുകള്‍, അറിയിപ്പുകള്‍ എല്ലാം അറിയാം

പരീക്ഷകള്‍ മാറ്റി കാലിക്കറ്റ് സര്‍വകലാശാല 28-ന് നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും 30-ലേക്ക് മാറ്റി. ഡിസംബര്‍ 2021 പി.എച്ച്.ഡി. പ്രിലിമിനറി ക്വാളിഫൈയിംഗ് പരീക്ഷ ഒക്‌ടോബര്‍ 3-ന് നടക്കും. പരീക്ഷാ കേന്ദ്രങ്ങളിലും സമയത്തിലും മാറ്റമില്ല.       വിമണ്‍ സ്റ്റഡീസ് അസി. പ്രൊഫസര്‍ നിയമനം കാലിക്കറ്റ് സര്‍വകലാശാലാ വനിതാ പഠന വിഭാഗത്തില്‍ 2023-24 അദ്ധ്യയന വര്‍ഷത്തില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ ഒക്‌ടോബര്‍ 2-ന് മുമ്പായി [email protected] എന്ന ഇ-മെയിലില്‍ അയക്കുക. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 8848620035, 9496902140.       എം.എ. ഫിനാന്‍ഷ്യല്‍ എക്കണോമിക്‌സ് സ്‌പോട്ട് അഡ്മിഷന്‍ കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍ അരണാട്ടുകരയിലുള്ള ഡോ. ജോണ്‍ മത്തായി സെന്ററിലെ എക്കണോമിക്‌സ് വിഭാഗത്തില്‍ എം.എ. ഫിനാന്‍ഷ്യല്‍ ...
Calicut, Other, university

‘ഡിമന്‍ഷ്യ’ പ്രകാശനം ചെയ്തു

കാലിക്കറ്റ് സര്‍വകലാശാലാ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ 2022-23 വര്‍ഷത്തെ മാഗസിന്‍ 'ഡിമന്‍ഷ്യ' എഴുത്തുകാരി കെ ആര്‍ മീര വൈസ് ചാന്‍സിലര്‍ ഡോ. എം കെ ജയരാജിന് നല്‍കി പ്രകാശനം ചെയ്തു. ഗായകന്‍ അതുല്‍ നറുകര മുഖ്യാതിഥിയായിരുന്നു. സ്റ്റാഫ് എഡിറ്റര്‍ ഡോ. കെ.പി. സുഹൈല്‍ അധ്യക്ഷത വഹിച്ചു. ഡി. എസ്. യു ചെയര്‍മാന്‍ എം. ബി. സ്‌നേഹില്‍, മാഗസിന്‍ എഡിറ്റര്‍ കെ.എസ്. മുരളിക, സിന്‍ഡിക്കേറ്റ് അംഗം ഡോ. ടി. വസുമതി, സെനറ്റ് അംഗം സി.എച്ച്. അമല്‍, മാഗസിന്‍ സബ് എഡിറ്റര്‍ അനുഷ, എ.കെ.ആര്‍.എസ്.എ കണ്‍വീനര്‍ ആര്‍.കെ. വൈശാഖ്, മാഗസിന്‍ സമിതി അംഗംങ്ങളായ മുഹമ്മദ് സാദിഖ്, അഭിജിന്‍, ആകാശ് നന്ദു തുടങ്ങിയവര്‍ സംസാരിച്ചു....
Calicut, Kerala, Malappuram, Other, university

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ എന്‍.എസ്.എസ്. സ്ഥാപകദിനാഘോഷം

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ നാഷണല്‍ സര്‍വീസ് സ്‌കീം സ്ഥാപകദിനാഘോഷം വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രൊഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. എന്‍.എ. ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി.എം. ആതിര മുഖ്യപ്രഭാഷണം നടത്തി. സിണ്ടിക്കേറ്റ് അംഗം ഡോ. ടി. വസുമതി, സെനറ്റ് അംഗം ഡോ. കെ.എം. മുഹമ്മദ് ഹനീഫ, ചരിത്ര പഠനവകുപ്പ് മേധാവി ഡോ. എം.പി. മുജീബ് റഹ്‌മാന്‍, ഡോ. റീഷ കാരാളി, എന്‍.എസ്.എസ്. യൂണിറ്റ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍, ഡോ. എന്‍.എസ്. പ്രിയലേഖ, എന്‍.എസ്.എസ്. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് നൗഫല്‍, അഭിയ ക്രിസ്പസ് എന്നിവര്‍ സംസാരിച്ചു....
Calicut, Other, university

അറബിക് പഠനവകുപ്പ് സുവര്‍ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

കാലിക്കറ്റ് സര്‍വകലാശാലാ അറബി പഠനവകുപ്പ് സുവര്‍ണജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. പാലക്കാട് കുമ്പിടി സ്വദേശിയായ തുറക്കല്‍ ശിഹാബുദ്ധീന്‍ രൂപകല്പന ചെയ്ത ലോഗോയാണ് മത്സരത്തിലൂടെ തിരഞ്ഞെടുത്തത്. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ലോഗോ ഏറ്റുവാങ്ങി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീന്‍, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. പി.പി. പ്രദ്യുമ്നന്‍, ഡോ. ടി. വസുമതി, ഡോ. റിച്ചാര്‍ഡ് സ്‌കറിയ അറബിക് പഠനവകുപ്പ് മേധാവി ഡോ. എ.ബി. മൊയ്തീന്‍കുട്ടി, ഡോ. ടി.എ. അബ്ദുള്‍ മജീദ്, ഡോ. ഇ. അബ്ദുള്‍ മജീദ്, ഡോ. അലി നൗഫല്‍, ഡോ. പി.ടി. സൈനുദ്ധീന്‍, ഡോ. വി.കെ. സുബ്രഹ്‌മണ്യന്‍, ഡോ. അപര്‍ണ, അജിഷ് ഐക്കരപ്പടി തുടങ്ങിയവര്‍ പങ്കെടുത്തു....
university

കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിൽ ജോലി, കോഴ്സ്, പരീക്ഷ അറിയിപ്പുകൾ

ഫിസിക്കല്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ കോഴിക്കോട് കല്ലായിയിലുള്ള ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ഒഴിവുള്ള ഫിസിക്കല്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി 27-ന് രാവിലെ 10 മണിക്ക് നേരിട്ട് ഹാജരാകണം.      പി.ആര്‍. 1251/2023 ഗ്രേഡ് കാര്‍ഡ് വിതരണം ബി.ടെക്. നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഗ്രേഡ്കാര്‍ഡുകളുടെ വിതരണം അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരായി ഗ്രേഡ്കാര്‍ഡ് കൈപ്പറ്റണം.      പി.ആര്‍. 1252/2023 പരീക്ഷാ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ പരിശോധിക്കാം അഞ്ചാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ...
university

കാലിക്കറ്റ് വിദൂരവിദ്യാഭ്യാസം സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം പ്രിന്റൗട്ട് സമര്‍പ്പിക്കാത്ത അപേക്ഷകള്‍ റദ്ദാകും

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം വഴി ഈ വര്‍ഷം ഡിഗ്രി, പി.ജി കോഴ്‌സുകള്‍ക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. ഓണ്‍ലൈനില്‍ സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പും ആവശ്യമായ രേഖകളും വിദൂരവിദ്യാഭ്യാസ വിഭാഗം ഓഫീസില്‍ യഥാസമയം എത്തിച്ചാല്‍ മാത്രമേ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനാവൂ.  അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വിശദവിവരങ്ങള്‍ കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം വെബ് സൈറ്റില്‍ ലഭ്യമാണ്.  ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും  പ്രിന്റ്ഔട്ട് സമയബന്ധിതമായി എത്തിക്കാത്ത നിരവധി വിദ്യാര്‍ത്ഥികളുണ്ട്. ഇത് വൈകുന്നതോടെ രജിസ്‌ട്രേഷന്‍ റദ്ദാകും. ഇതിനോടകം രജിസ്‌ട്രേഷന്‍ നടത്തിയവര്‍ രണ്ടു ദിവസത്തിനകം പ്രിന്റൗട്ട് എത്തിക്കണമെന്നും അല്ലാത്ത പക്ഷം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാവാതെ ഈ വിദ്യാര്‍ത്ഥികളുടെ ഈ വര്‍ഷത്തെ അവസരം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെ...
university

സേവനങ്ങള്‍ ഒരു കുടക്കീഴിലാകും
പരീക്ഷാഭവനില്‍ വിവിധോദ്ദേശ്യഹാള്‍ ഒരുങ്ങുന്നു

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാഭവനിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സേവനങ്ങളെല്ലാം ഒരേയിടത്ത് നിന്ന് ലഭിക്കാനായി സജ്ജമാക്കുന്ന വിവിധോദ്ദേശ്യ ഹാള്‍ അടുത്ത മാസം തുറക്കും. സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരം കൂടുതല്‍ വിദ്യാര്‍ഥി സൗഹൃദനടപടികള്‍ പുരോഗമിക്കുകയാണെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ് പറഞ്ഞു. പരീക്ഷാഭവന്‍ വളപ്പിലെ പഴയ ഇ.പി.ആര്‍. കെട്ടിടത്തിലാണ് പുതിയ മള്‍ട്ടി പര്‍പ്പസ് ഹാള്‍ ഒരുങ്ങുന്നത്. നിലവില്‍ പരീക്ഷാഭവന്റെ പ്രധാന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട് ഓഫീസ് കൂടുതല്‍ സൗകര്യങ്ങളോടെ ഈ സംവിധാനത്തിന്റെ ഭാഗമായി മാറും. എട്ട് ബ്രാഞ്ചുകളെ പ്രതിനിധീകരിച്ച് എട്ട് കൗണ്ടറുകളുണ്ടാവും. ഓരോന്നിലും ഒരു സെക്ഷന്‍ ഓഫീസറും മൂന്ന് അസിസ്റ്റന്റുമാരും ഉണ്ടാകും. രണ്ട് കിയോസ്‌കുകളും ഇലക്ട്രോണിക് ടോക്കണ്‍ സംവിധാനവും ഒരുക്കും. പരീക്ഷാഭവന്‍ സേവനങ്ങള്‍ക്കായി അപേക്ഷിക്കേണ്ട വിധം വ...
Calicut, Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സേവനങ്ങള്‍ ഒരു കുടക്കീഴിലാകുംപരീക്ഷാഭവനില്‍ വിവിധോദ്ദേശ്യഹാള്‍ ഒരുങ്ങുന്നു കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാഭവനിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സേവനങ്ങളെല്ലാം ഒരേയിടത്ത് നിന്ന് ലഭിക്കാനായി സജ്ജമാക്കുന്ന വിവിധോദ്ദേശ്യ ഹാള്‍ അടുത്ത മാസം തുറക്കും. സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരം കൂടുതല്‍ വിദ്യാര്‍ഥി സൗഹൃദനടപടികള്‍ പുരോഗമിക്കുകയാണെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ് പറഞ്ഞു. പരീക്ഷാഭവന്‍ വളപ്പിലെ പഴയ ഇ.പി.ആര്‍. കെട്ടിടത്തിലാണ് പുതിയ മള്‍ട്ടി പര്‍പ്പസ് ഹാള്‍ ഒരുങ്ങുന്നത്. നിലവില്‍ പരീക്ഷാഭവന്റെ പ്രധാന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട് ഓഫീസ് കൂടുതല്‍ സൗകര്യങ്ങളോടെ ഈ സംവിധാനത്തിന്റെ ഭാഗമായി മാറും. എട്ട് ബ്രാഞ്ചുകളെ പ്രതിനിധീകരിച്ച് എട്ട് കൗണ്ടറുകളുണ്ടാവും. ഓരോന്നിലും ഒരു സെക്ഷന്‍ ഓഫീസറും മൂന്ന് അസിസ്റ്റന്റുമാരും ഉണ്ടാകും. രണ്ട് കിയോസ്‌കുകളും ഇലക്ട്രോണിക് ടോക്കണ്‍ സംവിധാനവ...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പ്രൊഫ. എന്‍.വി.പി. ഉണിത്തിരി എന്റോമെന്റ്ഗവേഷണ പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗം ഡിസംബര്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന 16-ാമത് പ്രൊഫ. എന്‍.വി.പി. ഉണിത്തിരി എന്റോമെന്റ് ആള്‍ കേരളാ ഓറിയന്റല്‍ കോണ്‍ഫറന്‍സിന്റെ വിവിധ സെഷനുകളിലേക്ക് പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു. താല്‍പര്യമുള്ളവര്‍ ഒക്‌ടോബര്‍ 30-നകം പ്രബന്ധത്തിന്റെ സംക്ഷിപ്തരൂപം ([email protected]) എന്ന ഇ-മെയിലില്‍ അയക്കണം. 200 രൂപ രജിസ്‌ട്രേഷന്‍ ഫീസ് മണിയോര്‍ഡര്‍ ആയി അടക്കണം, വിദ്യാര്‍ത്ഥികള്‍ക്ക് 100 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.  40 വയസില്‍ താഴെയുള്ള പ്രബന്ധകാരന്‍മാര്‍ക്കായി നടത്തുന്ന മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സംസ്‌കൃത പണ്ഡിതന്‍മാരുടെ പേരില്‍ വിവിധ സെഷനുകളില്‍ പുരസ്‌കാരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈദികപഠനം, തിയേറ്റര്‍ പഠനം, ക്ലാസിക്കല്‍ സാഹിത്യം, ഭാരതീയ ദര്‍ശനം, വ്യാകരണവും ഭാഷാ...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സര്‍വകലാശാലയില്‍ ഹിന്ദിപക്ഷാചരണം ഹിന്ദി പക്ഷാചരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠന വകുപ്പിന്റെ . നേതൃത്വത്തില്‍ 'ടെക്നോളജിയുടെ യുഗത്തില്‍  ഹിന്ദി ഭാഷയുടെ മാറുന്ന മുഖം' എന്ന വിഷയത്തില്‍ നടത്തുന്ന ദേശീയ സെമിനാറിന് 19-ന് തുടക്കമാകും. രാവിലെ 10 മണിക്ക് ആര്യഭട്ടഹാളില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. മൈസൂറിലെ ഭാരതീയ ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. നാരായണ്‍കുമാര്‍ ചൗധരി മുഖ്യപ്രഭാഷണം നടത്തും. ഹൈദരാബാദ് സര്‍വകലാശാല ഡീന്‍ പ്രൊഫ. വി. കൃഷ്ണ, പഞ്ചാബ് യൂണിവേഴ്സിറ്റി പ്രൊഫ. ഡോ. ഗുര്‍മിത് സിംഗ്, വാര്‍ധ മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി സര്‍വകലാശാല സാഹിത്യ വിഭാഗം ഡീന്‍ പ്രൊഫ. അവധേശ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കേരള കേന്ദ്ര സര്‍വകലാശാലയിലെ ഡോ. രാം വിനോദ് റേ, സംസ്‌കൃത സര്‍വകലാശാലയിലെ ഡോ കെ. ശ്രീലത, ഡോ. പി.എച്ച്. ഇബ്രാഹിം കുട്ടി, ഡോ....
error: Content is protected !!