ഇ. എം. ഇ എ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മോഡല്‍ ക്ലാസ് റൂം പദ്ധതിക്ക് തുടക്കം
കൊണ്ടോട്ടി: ഇ. എം. ഇ എ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ക്ലാസ് റൂം പഠനത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സാധ്യം പദ്ധതിക്ക് കീഴില്‍ നടപ്പാക്കുന്ന മോഡല്‍ ക്ലാസ് റൂം പദ്ധതിക്ക് തുടക്കം. ആദ്യത്തെ മോഡല്‍ ക്ലാസ് റൂമിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ പി.ടി. ഇസ്മായില്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. പുതിയ മോഡല്‍ ക്ലാസ്സ് മുറികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ കൂടുതല്‍ പ്രയോജനകരമാകുമെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി. ടി. ഇസ്മായില്‍ മാസ്റ്റര്‍ പറഞ്ഞു.
ഓരോ ക്ലാസ് മുറിയും സ്വയം പര്യാപ്തമായ മാതൃക ഹൈടെക് ക്ലാസ് റൂമുകളാക്കി മാറ്റുക വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുക, കുട്ടികളില്‍ ഉത്തര വാദിത്ത ബോധം ഉണ്ടാക്കിയെടുക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പഠനത്തിനാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന് , ഹാപ്പിനസ് കോര്‍ണര്‍, ക്ലാസ് ലൈബ്രറി, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടവയുടെ ഡെമോണ്‍സ്‌ട്രേഷനിലൂട...