വീട്ടില്‍ നിന്നും മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച രണ്ട് പേര്‍ പരപ്പനങ്ങാടി പൊലീസിന്റെ പിടിയില്‍ ; പിടിയിലായത് നിരവധി മോഷണ കേസുകളില്‍ പ്രതികള്‍
പരപ്പനങ്ങാടി ; അരിയെല്ലൂരിലുള്ള വീട്ടില്‍ നിന്നും ഹീറോ ഹോണ്ട ഗ്ലാമര്‍ മോട്ടോര്‍സൈക്കിള്‍ കളവ് ചെയ്ത് കേസില്‍ രണ്ടുപേര്‍ പരപ്പനങ്ങാടി പൊലീസിന്റെ പിടിയില്‍. നിരവധി മോഷണ കേസുകളില്‍ പ്രതിയായിട്ടുള്ള അണ്ണാ നഗര്‍ കോളനി ത്രിശ്ശിനാപ്പിള്ളി സ്വദേശി അരുണ്‍കുമാര്‍ എന്ന നാഗരാജ് (33), മംഗലം മാസ്റ്റര്‍പടി കൂട്ടായി സ്വദേശി കക്കച്ചിന്റെ പുരക്കല്‍ സഫ്വാന്‍ (32) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളെ ചോദ്യം ചെയ്തതില്‍ ഈ വര്‍ഷം ആഗസ്റ്റ് മാസത്തിലെ ആദ്യ ആഴ്ചയില്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ സൈക്കിള്‍ മോഷണം ചെയ്തത് അരുണ്‍കുമാര്‍ ആണെന്ന് സമ്മതിച്ചിട്ടുണ്ട്. ചങ്ങരംകുളത്ത് വാടകയ്ക്ക് താമസിച്ചിരുന്ന വാടകവീട്ടില്‍ നിന്നും ഈ വാഹനം കണ്ടെടുത്തിട്ടുണ്ട്.
അരുണ്‍ കുമാറിന് പെരുമ്പാവൂര്‍, അങ്കമാലി, ഇരിഞ്ഞാലക്കുട, താനൂര്‍, പഴയന്നൂര്‍, തിരൂര്‍, ഒല്ലൂര്‍, ഗുരുവായൂര്‍...