Tuesday, March 24

Author: tirurangaditoday

മലപ്പുറം ജില്ലയിലെ തൊഴിൽ അവസരങ്ങളും പ്രധാന അറിയിപ്പുകളും
Information, Malappuram

മലപ്പുറം ജില്ലയിലെ തൊഴിൽ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ക്ലർക്ക് കം അക്കൗണ്ടന്റ് നിയമനം സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡവലപ്‌മെന്റ് ഓഫ് അക്വാകൾച്ചറിന്റെ (അഡാക്ക്) പരപ്പനങ്ങാടി ഉള്ളണം ഫിഷ് സീഡ് ഫാമിൽ ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.കോം ബിരുദം, എം.എസ് ഓഫീസ്, ടാല്ലി, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം ലോവർ എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ. യോഗ്യരായ ഉദ്യോഗാർഥികൾ ജനുവരി 19ന് രാവിലെ 9.30ന് അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഉള്ളണം ഫിഷ് സീഡ് ഫാമിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0494 2961018. ----------- ഫിറ്റ്‌നസ് ട്രെയ്‌നർ കോഴ്‌സിലേക്ക് അപേക്ഷിക്കാം ഹ്രസ്വകാല പേഴ്‌സണൽ ഫിറ്റ്‌നസ് ട്രെയ്‌നർ കോഴ്‌സിലേക്ക് 18നും 26നും ഇടയിൽ പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. ക്രിസ്ത്യൻ, മുസ്‌ലിം വിഭാഗക്കാർക്ക് മുൻഗണനയുണ്ട്. മഞ്ചേരിയിൽ ആണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യം. ഫോൺ...
Accident

വട്ടപ്പാറയിൽ ശബരിമല തീർത്ഥാടകരുടെ ബസ് മരത്തിൽ ഇടിച്ചു അപകടം

വളാഞ്ചേരി : ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്. വട്ടപ്പാറ സർക്കിൾ ഓഫീസിന് സമീപത്ത് വെച്ച് ഇന്ന് രാവിലെ 6.30 നാണ് അപകടം. ശബരിമല തീർഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന താമരശ്ശേരി സ്വദേശികൾ ആണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ പ്രദീപ് 42, അഖിൽ 27, അരുൺ 28, രാമചന്ദ്രൻ 58, അശ്വിൻ 12 എന്നിവരെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് അറിയുന്നത്....
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സിണ്ടിക്കേറ്റ്  തിരഞ്ഞെടുപ്പ്  കാലിക്കറ്റ് സർവകലാശാലാ സിണ്ടിക്കേറ്റ് തിരഞ്ഞെടുപ്പു വിജ്ഞാപനം പ്രസിദ്ധീകരിച്ചു നാമനിർദ്ദേശത്തിനുള്ള സമയം ജനുവരി 30-ന്  വൈകീട്ട് മൂന്നിന് അവസാനിക്കും. ഫെബ്രുവരി 17-നാണ് തിരഞ്ഞെടുപ്പ്. വിജ്ഞാപനം സർവകലാശാലാ നോട്ടീസ് ബോർഡിലും ഔദ്യോഗിക വെബ് സൈറ്റിലും ലഭ്യമാണെന്ന് വരണാധികാരി അറിയിച്ചു.  പി.ആര്‍ 54/2024 മൂല്യനിര്‍ണയ ക്യാമ്പ്  ബാർകോഡ് സമ്പ്രദായത്തിലുള്ള മൂന്നാം സെമസ്റ്റർ ഇൻഗ്രേറ്റഡ് പി.ജി. നവംബർ 2023 (2021 & 2022 പ്രവേശനം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ്, നവംബർ 2022 (2020 പ്രവേശനം) സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് ഫെബ്രുവരി 12 മുതൽ 16 വരെ നടത്തപ്പെടുന്നതിനാൽ സർവകലാശാലയ്ക്ക് കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് ആർട്സ് & സയൻസ് കോളേജുകളിലെയും റഗുലർ ക്ലാസുകൾ പ്രസ്തുത ദിവസങ്ങളിൽ ഉണ്ടായിര...
Local news

പാലിയേറ്റീവ് ദിനാചരണം ; പുകയൂര്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് പുകയൂര്‍ ജിഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൈത്താങ്ങ്

തിരൂരങ്ങാടി: പുകയൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ദിനം ആചരിച്ചു. അച്ചടിച്ച കാര്‍ഡുകളുമായി വീടുകള്‍ കയറി ഇറങ്ങി കുരുന്നുകള്‍ സമാഹരിച്ച തുക പുകയൂര്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് കൈമാറി.ചടങ്ങില്‍ എ.ആര്‍ നഗര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി.ജിഷ,യൂണിറ്റ് സെക്രട്ടറി പി.പി അബ്ദുസമദ് ഭാരവാഹികളായ പി.പി സെയ്ദ് മുഹമ്മദ്, സുബ്രഹ്‌മണ്യന്‍, കെ.ഗഫൂര്‍, എ.കെ.റഫീഖ്, പിടിഎ പ്രസിഡണ്ട് സി.വേലായുധന്‍, പ്രഥമാധ്യാപിക പി.ഷീജ, സ്റ്റാഫ് സെക്രട്ടറി ഇ.രാധിക,കെ.കെ റഷീദ് എന്നിവര്‍ സംബന്ധിച്ചു....
Local news

കരുണയിൽ പാലിയേറ്റീവ് ദിനം ആചരിച്ചു

തിരൂരങ്ങാടി : കേരള പെയിൻ & പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കരുണ കാൻസർ ഹോസ്പിറ്റൽ & ഡയാലിസിസ് സെൻ്റെറിൽ പെയിൻ & പാലിയേറ്റിവ് ദിനം മുൻസിപൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എം. ഷാഹുൽ ഹമീദ് സ്വാഗതം പറയുകയും ഡോ:എം. വി. സൈദലവി അദ്യക്ഷം വഹിക്കുകയും ചെയ്തു. മുൻസിപൽ കൗൺസിലർ അബദുൽ അസീസ്, ഡോ:ഷൗഫീജ്, വി.വി. സുലൈമാൻ, ഡോ: സബ്രി ഫൈസൽ, പി. കെ. സുഫിയാൻ, റഹ്മത്തുള്ള എം. ടി. എന്നിവർ ആശംസപ്രസംഗം നടത്തി....
Local news

പഴയകാല ഓര്‍മകള്‍ അയവിറക്കി മുപ്പത് വര്‍ഷത്തിനു ശേഷം പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഒത്തു ചേര്‍ന്നു

തിരൂരങ്ങാടി : മുപ്പത് വര്‍ഷത്തിനു ശേഷം പൂര്‍വി വിദ്യാര്‍ത്ഥികള്‍ ഒത്തു ചേര്‍ന്നു. കക്കാട് ജിഎംയുപി സ്‌കൂള്‍ അലൂംനിമീറ്റിന്റെ ഭാഗമായി നടന്ന 1992-93 ബാച്ച് മീറ്റ് പഴയകാല ഓര്‍മകള്‍ അയവിറക്കി. ഓര്‍മക്കൂട് എന്ന പേരില്‍ സംഘടിപ്പിച്ച ബാച്ച് മീറ്റില്‍ പൂര്‍വ അധ്യാപകരെ ആദരിച്ചു. തിരൂരങ്ങാടി നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും അലൂംനി അസോസിയേഷന്‍ ജനറല്‍ കണ്‍വീനറുമായ ഇഖ്ബാല്‍ കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. ഫിറോസ് ഖാന്‍ അധ്യക്ഷത വഹിച്ചു. വി ഭാസ്‌കരന്‍മാസ്റ്റര്‍, എംപി അബുമാസ്റ്റര്‍, കെ.അബുമാസ്റ്റര്‍, കെ.രാമന്‍മാസ്റ്റര്‍, കെ മരക്കാരുട്ടി മാസ്റ്റര്‍, മുഈനുല്‍ ഇസ്ലാം. സി.വി ശിഹാബ് സംസാരിച്ചു....
Local news, Other

പരപ്പനങ്ങാടിയില്‍ ഒന്നര വയസുകാരന്‍ വെള്ളത്തില്‍ വീണ് മരിച്ചു ; കണ്ടത് കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍

പരപ്പനങ്ങാടി : അയ്യപ്പന്‍കാവ് നുള്ളം കുളത്ത് ഒന്നര വയസുകാരന്‍ കുളത്തിൽ വീണ് മരിച്ചു. കൊടപ്പാളി സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് നാക്കിബ് ആണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആണ് വെള്ളത്തില്‍ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടനെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....
Local news, Other

കക്കാട് ജി എം യു പി സ്‌കൂളില്‍ ഇംഗ്ലീഷ് ഭാഷ നൈപുണ്യ ശില്പശാല സംഘടിപ്പിച്ചു

തിരുരങ്ങാടി: ജി എം യു പി എസ് കക്കാട്, ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ഇംഗ്ലീഷ് ഭാഷ നൈപുണ്യ ശില്പശാല നടന്നു. സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണ്‍ ഷാജി കാക്കൂര്‍ ക്ലാസ് നയിച്ചു. സ്‌കൂള്‍ എസ്, എം, സി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ അയ്യൂബ് മാസ്റ്റര്‍, മുഹീനുല്‍ ഇസ്ലാം, ക്ലബ്ബ് കണ്‍വീനര്‍ ശ്രുതി ടീച്ചര്‍ റാണി ടീച്ചര്‍, ജ്യോത്സന ടീച്ചര്‍, ആര്യ, ജാഫര്‍ കൊയപ്പ എന്നിവര്‍ പ്രസംഗിച്ചു,...
Local news, Other

വോള്‍ട്ടേജ് ക്ഷാമം ; കക്കാട് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി തുടങ്ങി

തിരൂരങ്ങാടി : കക്കാട് മേഖലയില്‍ രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ദേശീയപാതയോരത്ത് കക്കാട് ജുമാമസ്ജിദ് പരിസരത്ത് കെ.എസ്.ഇ.ബി 110 KVA ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി തുടങ്ങി. നിലവില്‍ കക്കാട് ജംഗ്ഷന്‍ മേഖലയില്‍ ഒരു ട്രാന്‍സ്‌ഫോര്‍മറാണുള്ളത്. ഒരു ട്രാന്‍സ്‌ഫോര്‍മറിനു താങ്ങാവുന്നതിലപ്പുറമാണ് ഇവിടെ ലോഡ് ഉള്ളത്. ഇത് മൂലം വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായി അനുഭവിച്ച് വരികയാണ്. മേഖലയിൽ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കണമെന്ന് തിരൂരങ്ങാടി നഗരസഭ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ആവശ്യപ്പെട്ടിരുന്നു. ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതിനു സ്ഥലം കണ്ടെത്താന്‍ മഹല്ല് കമ്മിറ്റി സഹകരിച്ചത് ഏറെ ആശ്വാസമായി, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ,കെഎസ്ഇബി അസി എഞ്ചിനിയര്‍ ബിജു, മഹല്ല് പ്രസിഡൻറ് എട്ടു വീട്ടിൽ മുഹമ്മദ് ഷാഫി, ജനറല്‍ സെ...
National

മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിന് അച്ഛന്‍ വഴക്കു പറഞ്ഞു ; പത്താം ക്ലാസുകാരി ജീവനൊടുക്കി

മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിന് അച്ഛന്‍ വഴക്കു പറഞ്ഞതിന് പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ കോട്ട നഗരത്തിലെ ബോറെഖേഡ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബജ്റംഗ് നഗര്‍ ഏരിയയില്‍ ശനിയാഴ്ചയാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കൃപാന്‍ഷിയാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച വൈകുന്നേരം കൃപാന്‍ഷി ഏറെ നേരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പിതാവ് കൃപാന്‍ഷിയെ പത്താം ക്ലാസുകാരിയാണ്, ഇങ്ങനെ അലസത പാടില്ലെന്നും മൊബൈല്‍ മാറ്റി വെച്ച് പഠിക്കാന്‍ നോക്കണമെന്നും ശാസിച്ചു. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി മുറിയില്‍ കയറി വാതിലടച്ചു. രാത്രി എട്ട് മണിയോടെ കുട്ടിയെ ഭക്ഷണം കഴിക്കാന്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടാകാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കൃപാന്‍ഷിയെ കണ്ടെത്തുന്നത്. ഉടനെ തന്നെ വീട്ടുകാര്‍ പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള ആശു...
Kerala

ട്രെയിനിലെ ശുചിമുറിയില്‍ യുവതി മരിച്ച നിലയില്‍

കോട്ടയം: ട്രെയിനിലെ ശുചിമുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തില്‍ പരേതനായ സുരേന്ദ്രന്‍ നായരുടെ മകള്‍ സുരജ എസ് നായരെയാണ് (45)  ആലപ്പി ധന്‍ബാദ് എക്‌സ്പ്രസ്സിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈക്കത്ത് സാമൂഹ്യ സേവന രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു സുരജ. ഒഡീഷയില്‍ സഹോദരിയുടെ വീട്ടില്‍ പോയ ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു സുരജ. ഇന്ന് പുലര്‍ച്ചെ തമിഴ്‌നാട്ടിലെ ജോളാര്‍പേട്ട് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സഹയാത്രികര്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണമെന്നാണ് പ്രാഥമിക അനുമാനം. ജോളാര്‍പ്പെട്ടിലാണ് മൃതദേഹം നിലവില്‍ സൂക്ഷിച്ചിരിക്കുന്നത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ ജോളാര്‍പെട്ടിലേക്ക് തിരിച്ചു. പ്രവാസിയായ ജീവനാണ് ഭര്‍ത്താവ്....
Crime

റിസർവ് ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവതി ചെമ്മാട്ടും തട്ടിപ്പ് നടത്തി

തിരൂരങ്ങാടി : റിസർവ് ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയ യുവതി ചെമ്മാട്ടും തട്ടിപ്പ് നടത്തി. കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്താണ് ചെമ്മാട് സ്വദേശിനിയിൽ നിന്നും 7 ലക്ഷം രൂപ തട്ടിയത്. നിലമ്പുർ അകമ്പാടം ആറങ്കോട് തരിപ്പയിൽ ഷിബില (28) യാണ് തട്ടിപ്പ് നടത്തിയത്. അകമ്പാടം സ്വദേശിയായ യുവാവിന് കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിൽ നിലമ്പുർ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് റിസർവ് ബാങ്ക് ഓഫീസിൽ ജോലി കിട്ടി എന്ന് ബന്ധുക്കളെയും നാട്ടുകാരെയും പറഞ്ഞു വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പിന് കളമൊരുക്കിയത്. ബാങ്ക് വയ്പ് വാഗ്ദാനം ചെയ്ത് വിവിധ ആവശ്യങ്ങൾ പറഞ്ഞാണ് പണം വാങ്ങിയിരുന്നത്. കൂടാതെ വിസ വാഗ്ദാനം ചെയ്തും തട്ടിപ്പ് നടത്തിയിട്ടു ണ്ട്. ചെമ്മാട് സ്വദേശിനി മലയിൽ ഖമറുന്നിസയുടെ മകന് കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 7 ലക്ഷം രൂപയാണ് തട്ടിയത്. കഴിഞ്ഞ 22 ന് ഇവർ പരപ്പനങ്ങാ...
Malappuram

കൊണ്ടോട്ടി ഇ എം ഇ എ ഹയർസെക്കൻഡറി സ്കൂൾ ഫാദേഴ്സ് മീറ്റ് സംഘടിപ്പിച്ചു

കൊണ്ടോട്ടി: ഇ എം ഇ എ ഹയർസെക്കൻഡറി സ്കൂൾ കൊണ്ടോട്ടി സംഘടിപ്പിച്ച രണ്ടാംഘട്ട ഫാദേഴ്സ് മീറ്റും ബോധവൽക്കരണ ക്ലാസ്സും പ്രമുഖ മോട്ടിവേറ്ററും പോലീസ് ഓഫീസറുമായ ഫിലിപ്പ് മമ്പാട് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ പിടി ഇസ്മയിൽ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിന് വാർഡ് കൗൺസിലർ വികെ ഖാലിദ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ റഹൂഫ് വിവിധ സാംക്രമിക രോഗങ്ങളെ കുറിച്ച് ക്ലാസ് എടുത്തു. ബഷീർ മേച്ചേരി, ജഹ്‌ഫർ സാദിഖ്, ശമീർ പിഎ, ജമാൽ മാസ്റ്റർ, റഫീഖ് പിഎം , സി കെ സാബിറ, റിസ്വാൻ ഇ കെ, റികാസ് എം കെ, സഫീർ ഇ ടി, ഹിഷാം പി കെ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. എസ്ആർജി കൺവീനർ സയ്യിദ് സമാൻ ചടങ്ങിന് നന്ദി പറഞ്ഞു....
Crime, Other

കോട്ടക്കലില്‍ വീടിന്റെ പൂട്ടും ഡോറും തകര്‍ത്ത് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് കടന്നു കളഞ്ഞ കേസില്‍ സ്ത്രീ ഉള്‍പ്പെടെ നാല് പ്രതികള്‍ പിടിയില്‍

കോട്ടക്കലില്‍ അര്‍ദ്ധരാത്രി വീട് കുത്തിതുറന്നു സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് കടന്നു കളഞ്ഞ കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍. കോട്ടക്കല്‍ അമ്പലവട്ടത്തുള്ള വീടിന്റെ പൂട്ടും ഡോറും തകര്‍ത്ത് വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന 36 പവന്‍ മോഷ്ടിച്ച കേസില്‍ മലപ്പുറം വാഴക്കാട് ആനന്ദയൂര്‍ സ്വദേശി പിലാത്തോട്ടത്തില്‍ മലയില്‍ വീട്ടില്‍ മുഹമ്മദ് റിഷാദ് (35) മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് ഒലവറ്റൂര്‍ മാങ്ങാറ്റുമുറി സ്വദേശി മാങ്ങാട്ടുച്ചാലില്‍കൊ ളത്തോടു വീട്ടില്‍ ഹംസ, പാലക്കാട് പറളി സ്വദേശി രമേശ് എന്ന ഉടുമ്പ് രമേശ് (36) തമിഴ്‌നാട് മേട്ടുപ്പാളയം സ്വദേശി വള്ളി(48) എന്നിവരാണ് അറസ്റ്റിലായത്. കോട്ടക്കല്‍ ഇന്‍സ്പെക്ടര്‍ അശ്വതിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍ നിന്നും മോഷണം പോയ സ്വര്‍ണ്ണം കണ്ടെടുത്തു. കഴിഞ്ഞ മാസം 25ന് കര്‍ണാടക ജയിലില്‍ നിന്ന് ഇറങ്ങിയ ഒന്...
Local news, Other

സത്താര്‍ പന്തല്ലൂരിനെതിരെ പരാതി നല്‍കിയ മൂന്നിയൂര്‍ സ്വദേശിക്ക് ലീഗുമായി ബന്ധമില്ലെന്ന് ഭാരവാഹികള്‍

തിരൂരങ്ങാടി : വിവാദ പരാമര്‍ശത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റായ സത്താര്‍ പന്തല്ലൂരിനെതിരെ മലപ്പുറം പൊലീസില്‍ പരാതി നല്‍കിയ മൂന്നിയൂര്‍ സ്വദേശിക്ക് ലീഗുമായി ബന്ധമില്ലെന്ന് മൂന്നിയൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി. മുന്നിയൂര്‍ കളത്തിങ്ങള്‍പാറ സ്വദേശിയും പൊതു പ്രവര്‍ത്തകനുമായ അഷ്‌റഫ് കളത്തിങ്ങള്‍പാറയാണ് സത്താര്‍ പന്തല്ലൂരിനെതിരെ പരാതി നല്‍കിയിരുന്നത്. നേരത്തെ ഇയാള്‍ ലീഗ് പ്രവര്‍ത്തകനാണെന്ന രീതിയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികള്‍ രംഗത്തെത്തിയത്. മൂന്നിയൂര്‍ ചുഴലി സ്വദേശിയാണ് പരാതിക്കരനായ അഷ്‌റഫ് കളത്തിങ്ങല്‍പാറ. ഇയാള്‍ക്ക് വാര്‍ഡ് കമ്മിറ്റി മെമ്പര്‍ ഷിപ്പ് നല്‍കിയിട്ടില്ലെന്ന് യൂത്ത് ലീഗ് ഭാരവാഹികള്‍ പറഞ്ഞു. എസ് കെ എസ് എസ് എഫ് മുപ്പത്തഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുഖദ്ദസ് സന്ദേശ സമാപ...
Malappuram, Other

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 41 ലക്ഷം രൂപയുടെ സ്വര്‍ണ്ണം മലപ്പുറം പോലീസ് പിടികൂടി ; കഴിഞ്ഞ രണ്ടാഴ്ചക്കിടെ എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പിടികൂടുന്ന അഞ്ചാമത്തെ കേസ്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 41 ലക്ഷം രൂപയുടെ സ്വര്‍ണ്ണം മലപ്പുറം പോലീസ് പിടികൂടി. കുവൈറ്റില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 649 ഗ്രാം സ്വര്‍ണ്ണമാണ് പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ വളാഞ്ചേരി സ്വദേശി ആസിഫ് റിയാസ്സ്, സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ കള്ളക്കടത്ത് സംഘത്തിലെ കോഴിക്കോട് എലത്തൂര്‍ സ്വദേശി ദിലൂപ് മിര്‍സ എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തു. സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി 2 കാപ്‌സ്യൂളുകള്‍ രൂപത്തില്‍ പാക്ക് ചെയ്ത് ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് ആസിഫ് റിയാസ് കുവൈറ്റില്‍ നിന്നെത്തിയത്. ദിലൂപ് മിര്‍സയുടെ പക്കല്‍ നിന്നും കാരിയര്‍ക്ക് നല്‍കാനായി സൂക്ഷിച്ചിരുന്ന 100,000/ രൂപയും കണ്ടെടുത്തു. എയര്‍പോര്‍ട്ടിനകത്തുള്ള ആധുനിക എക്‌സറേ സംവിധാനങ്ങളും പരിശോധനകളും മറി കടന്ന് ഏയര്‍പോര്‍ട്ടിന് വെളിയിലെത്തിയ ആസിഫിനെ മലപ്പുറം ജില്ലാ പോലീസ് മ...
Kerala

ട്യൂഷന്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്‌നതാ പ്രദര്‍നം നടത്തുകയും രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്ത അധ്യാപകന്‍ പിടിയില്‍

ട്യൂഷന്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്‌നതാ പ്രദര്‍നം നടത്തുകയും രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്ത അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റിലായി. കൊല്ലം പരവൂര്‍ കലക്കോട് ചക്കവിളയില്‍ കളരി വീട്ടില്‍ ബിനീഷ്(35) നെയാ പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ട്യൂഷന്‍ സെന്ററില്‍ അധ്യാപകനായ പ്രതി വിദ്യാര്‍ത്ഥിനിയെ ദുരുദ്ദേശത്തോടെ ട്യൂഷന്‍ സെന്ററിന് സമീപമുള്ള വീട്ടിലേക്ക് കുട്ടിക്കൊണ്ട് പോയി നഗ്‌നതാ പ്രദര്‍ശം നടത്തുകയും വിദ്യാര്‍ത്തിനിയുടെ സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിക്കുകയുമായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തിനുശേഷം കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റത്തില്‍ നിന്നാണ് വീട്ടുകാര്‍ സംഭവത്തെ കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ മുഖേന പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരവൂര്‍ ഇന്‍സ്പെക്ടര്‍ നിസാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ മാരായ സുജിത്, വിജയകുമാര്‍ എ എസ് ഐ...
Kerala, Malappuram

ക്ഷേത്ര പൂജയുമായി ബന്ധപ്പെട്ട് കാവില്‍ എത്തിയവര്‍ക്ക് നേരെ കടന്നലാക്രമണം ; ഒരാള്‍ മരിച്ചു

ക്ഷേത്ര പൂജയുമായി ബന്ധപ്പെട്ട് കാവില്‍ എത്തിയവര്‍ക്ക് നേരെ കടന്നലാക്രമണം. ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. എരമംഗലം പുളിക്കത്രകാവ് ക്ഷേത്ര പൂജയുമായി ബന്ധപ്പെട്ട് പുളിക്കത്ര കാവില്‍ എത്തിയവര്‍ക്ക് നേരെയാണ് കടന്നല്‍ ആക്രമണം ഉണ്ടായത്. പുളിക്കത്ര കുടുംബാംഗമായ പൊന്നാനി സ്വദേശി ഗോപാലകൃഷ്ണന്‍ (70) ആണ് മരിച്ചത്. ഷിജില്‍, അനീഷ്, ഷിബില്‍, മുരളി, ദാസന്‍ അമല്‍ജിത്ത്, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ പുത്തന്‍പ്പള്ളി ആശുപത്രിയില്‍ ചികിത്സയിലാണ്...
Accident

കരിപറമ്പിൽ ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു 3 പേർക്ക് പരിക്ക്

ചെമ്മാട് : കരിപറമ്പിൽ ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് 3 പേർക്ക് പരിക്കേറ്റു. ചെമ്മാട് പരപ്പനങ്ങാടി റോഡിൽ ഇന്ന് രാവിലെയാണ് അപകടം. വെന്നിയുർ വാളക്കുളം സ്വദേശി പറങ്ങേൽ ഉണ്ണിക്കൃഷ്ണ നെ വിദഗ്ധ ചികിത്സയ്ക്കാ യി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
Local news

തിരൂരങ്ങാടി സബ് ട്രഷറിയ്ക്ക് ടോക്കണ്‍ ഡിസ്‌പെന്‍സര്‍ ആന്‍ഡ് ഡിസ്‌പ്ലേ സിസ്റ്റവും കസേരയും കൈമാറി

തിരൂരങ്ങാടി : തിരൂരങ്ങാടി സബ് ട്രഷറിയ്ക്ക് ടോക്കണ്‍ ഡിസ്‌പെന്‍സര്‍ ആന്‍ഡ് ഡിസ്‌പ്ലേ സിസ്റ്റവും കസേരയും കൈമാറി. പരപ്പനങ്ങാടി സര്‍വീസ് സഹകരണ ബാങ്ക് സ്‌പോണ്‍സര്‍ ചെയ്ത ടോക്കണ്‍ ഡിസ്‌പെന്‍സര്‍ ആന്‍ഡ് ഡിസ്‌പ്ലേ സിസ്റ്റം ബാങ്ക് പ്രസിഡന്റ് അച്ചമ്പാട്ട് കുട്ടിക്കമ്മ നഹ സബ് ട്രഷറി ഓഫീസര്‍ പി മോഹന്‍ദാസിനും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സംഭാവന ചെയ്ത കസേര യൂണിയന്‍ ബ്ലോക്ക് പ്രസിഡണ്ട് പ്രൊഫസര്‍ കെ ഇബ്രായ്‌നും കൈമാറി. ട്രഷറി വികസന സമിതി ചെയര്‍മാന്‍ ടി പി ബാലസുബ്രഹ്‌മണ്യന്‍ അധ്യക്ഷനായിരുന്നു. എ അഹമ്മദ് ആസിഫ്, എ യൂനുസ്, സി പി അബ്ദുറഹിമാന്‍, വി ഭാസ്‌കരന്‍, കെ അബ്ദുല്‍ അനീഷ് , ഒ രോഹിത് സംസാരിച്ചു....
Kerala

ചികിത്സയ്ക്കിടെ ഗര്‍ഭിണി ആശുപത്രിയില്‍ കുഴഞ്ഞുവീണു മരിച്ചു

ഇടുക്കി : ചികിത്സയ്ക്കിടെ ഗര്‍ഭിണി ആശുപത്രിയില്‍ കുഴഞ്ഞു വീണു മരിച്ചു. വെള്ളിയാഴ്ച രാത്രി കല്ലാറിലെ സ്വകാര്യ ആശുപത്രിയിലാണു സംഭവം. പൂപ്പാറ വടക്കേക്കര ജിജോയുടെ ഭാര്യ അനു (24) ആണു മരിച്ചത്. 7 മാസം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്. കുമളിയിലെ ആശുപത്രിയിലായിരുന്ന ഇവരെ 3 ദിവസം മുന്‍പാണു പനിയും ചുമയും ശ്വാസംമുട്ടലുമായി കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി ആരോഗ്യനില വഷളായി മരിക്കുകയായിരുന്നു. സംസ്‌കാരം ഇന്നു 2നു മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരോത്തി പള്ളിയില്‍....
Kerala

കൈവെട്ട് പരാമര്‍ശം ; ഹിന്ദു ഐക്യവേദിയുടെ പരാതിയില്‍ സത്താര്‍ പന്തല്ലൂരിനെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട് : വിവാദ കൈവെട്ട് പരാമര്‍ശത്തില്‍ എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂരിനെതിരെ കേസെടുത്ത് പൊലീസ്. ഹിന്ദു ഐക്യവേദി കോഴിക്കോട് ജില്ലാ കമ്മിറ്റി നല്‍കിയ പരാതിയിലാണ് നടപടി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഷൈനു പരാതി നല്‍കിയത്. എസ്‌കെഎസ്എസ്എഫ് മുപ്പത്തഞ്ചാം വാര്‍ഷിക ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുഖദ്ദസ് സന്ദേശ സമാപന സമ്മേളനത്തിലാണ് പ്രമേയ പ്രഭാഷകനായ എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റായ സത്താര്‍ പന്തല്ലൂര്‍ വിവാദ പരാമര്‍ശം നടത്തിയത്. സമസ്തയോടല്ലാതെ മറ്റാരോടും കടപ്പാടില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാക്കളെയും പണ്ഡിതന്മാരെയും ഉസ്താദുമാരെയും സാധാത്തീങ്ങളെയും പ്രയാസപ്പെടുത്താനും വെറുപ്പിക്കാനും പ്രഹരമേല്‍പ്പിക്കാനും ആര് വന്നാലും ആ കൈകള്‍ വെട്ടാന്‍ എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകന്മാര്‍ ഉണ്ടാകുമെന്നായിരുന്നു ...
Kerala

മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ അന്തരിച്ചു ; വിടപറഞ്ഞത് എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ജനകീയ അടിത്തറയുണ്ടാക്കിയ നേതാവ്

കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ(82) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് പുലര്‍ച്ചെ 5.30നായിരുന്നു അന്ത്യം. കെ.കരുണാകരന്‍ മന്ത്രിസഭയില്‍ ഭക്ഷ്യമന്ത്രിയായിരുന്നു. അഞ്ചു തവണ നിയമസഭാംഗമായി. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഭൗതികദേഹം ആലുവ ചാലയ്ക്കലിലെ വീട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിനു ശേഷം രാത്രി 8ന് മാറമ്പള്ളി ജമാഅത്ത് ഖബര്‍സ്ഥാനില്‍ കബറടക്കും. എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ജനകീയ അടിത്തറയുണ്ടാക്കിയ നേതാക്കളില്‍ ഒരാളായിരുന്നു ടി.എച്ച്.മുസ്തഫയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അനുശോചിച്ചു. ''14 വര്‍ഷമാണ് അദ്ദേഹം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ നയിച്ചത്. പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകനായി തുടങ്ങി ചിട്ടയായ പ്രവര്‍ത്ത...
Breaking news, Malappuram

കൈവെട്ട് പരാമർശം: ലീഗ് പ്രവർത്തകന്റെ പരാതിയിൽ എസ്കെ എസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ കേസെടുത്തു

മലപ്പുറം : പ്രസംഗത്തിലെ വിവാദ പരാമർശത്തിന്റെ പേരിൽ സമസ്ത വിദ്യാർത്ഥി വിഭാഗം നേതാവിനെതിരെ ലീഗ് പ്രവർത്തകന്റെ പരാതിയിൽ പോലീസ് കേസെടുത്തു. തിരൂരങ്ങാടി മുന്നിയൂർ കളത്തിങ്ങൾപാറ സ്വദേശിയും പൊതു പ്രവർത്തകനുമായ അഷ്റഫ് കളത്തിങ്ങൾപാറ എന്ന കൊളത്തിങ്ങൾ അശ്രഫിന്റെ പരാതിയിലാണ് കേസെടുത്തത്. ഈ മാസം 11 ന് രാത്രി മലപ്പുറത്ത് നടന്ന പരിപാടിയിലാണ് വിവാദ പ്രസംഗം നടത്തിയത്. Skssf മുപ്പത്തഞ്ചാം വാർഷിക ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുഖദ്ദസ് സന്ദേശ സമാപന സമ്മേളനത്തിലാണ് പ്രമേയ പ്രഭാഷകനായ എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റായ സത്താർ പന്തല്ലൂർ വിവാദ പരാമർശം നടത്തിയത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതാക്കളെയും പണ്ഡിതന്മാരെയും ഉസ്താദുമാരെയും സാധാത്തീങ്ങളെയും പ്രയാസപ്പെടുത്താനും വെറുപ്പിക്കാനും പ്രഹരമേൽപ്പിക്കാനും ആര് വന്നാലും ആ കൈകൾ വെട്ടാൻ എസ് കെ എസ് എസ് എഫ് പ്രവർത്തകന്മാർ ഉണ്ടാകുമെന്നായിരുന്നു പ്രസംഗം. ഇത...
Kerala, Other

ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ ഇനി കുറച്ച് വിയര്‍ക്കേണ്ടി വരും ; നടപടികള്‍ കര്‍ശനമാക്കുന്നു

തിരുവനന്തപുരം : ഡ്രൈവിംഗ് ലൈസന്‍സ് എടുക്കല്‍ ഇനി കുറച്ച് ബുദ്ധിമുട്ടിലാകും. നേരത്തെ പോലെ അത്ര എളുപ്പം ഇനി ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കാന്‍ സാധിക്കില്ല. സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടി കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു. നിരവധി മാറ്റങ്ങളാണ് കൊണ്ടു വരാന്‍ പോകുന്നത്. ഏറ്റവും പ്രധാന മാറ്റം ലേണേഴ്സ് ടെസ്റ്റില്‍ ആയിരിക്കും. നിലവില്‍ ലേണേഴ്സ് ടെസ്റ്റ് പാസാകാന്‍ 20 ചോദ്യങ്ങളില്‍ 12 എണ്ണം ശരിയായാല്‍ മതിയായിരുന്നു. എന്നാല്‍ അതില്‍ നിന്നും ചോദ്യങ്ങളുടെ എണ്ണം 20ല്‍ നിന്ന് 30 ആക്കി ഉയര്‍ത്തും. 30 ചോദ്യങ്ങളില്‍ 25 എണ്ണത്തിന് ശരിയുത്തരം എഴുതിയാല്‍ മാത്രമാണ് പരീക്ഷ പാസാകൂവെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ ഒരു ദിവസം 20ല്‍ കൂടുതല്‍ ലൈസന്‍സ് ഓഫീസില്‍ നിന്ന് അനുവദിക്കരുതെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. വാഹനം ഓടിക്കുക എന്നതല്ല,...
Local news, Malappuram, Other

നിയന്ത്രണം വിട്ട കാര്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ കാല്‍നടയാത്രക്കാരിയെ ഇടിച്ച് ഗര്‍ഭസ്ഥ ശിശു മരിച്ചു

കടലുണ്ടി : നിയന്ത്രണം വിട്ട കാര്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ കാല്‍നടയാത്രക്കാരിയെ ഇടിച്ച് ഗര്‍ഭസ്ഥ ശിശു മരിച്ചു. കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപമാണ് അപകടം നടന്നത്. കടലുണ്ടി കടവ് സ്വദേശി അനീഷ - റാഷിദ് ദമ്പതികളുടെ ഗര്‍ഭസ്ഥ ശിശുവാണ് മരിച്ചത്. ഇന്ന് രാവിലെ കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപമുള്ള ലാബില്‍ രക്ത പരിശോധനയ്ക്ക് മാതാവിനോടൊപ്പം പോവുകയായിരുന്നു യുവതി. ഈ സമയം കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് യുവതിയെ ഇടിക്കുകയായിരുന്നു. രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ഓപ്പറേഷന് വിധേയമാക്കുകയും ചെയ്തപ്പോഴാണ് കുഞ്ഞ് മരണപ്പെട്ടതായി കണ്ടെത്തിയത്....
Malappuram

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ക്വട്ടേഷൻ ക്ഷണിച്ചു വനിതാ ശിശു വികസന വകുപ്പിൻ്റെയും സ്റ്റേറ്റ് നിർഭയ സെല്ലിൻ്റെയും നേതൃത്വത്തിൽ ജില്ലയിൽ നടപ്പിലാക്കുന്ന ധീര-1 പദ്ധതിയിലേക്ക് 10 മുതൽ 15 വയസ്സ് വരെയുള്ള 300 പെൺകുട്ടികൾക്ക് സെൽഫ് ഡിഫെൻസ് പരിശീലനത്തിനാവശ്യമായ ടീ-ഷർട്ട് ലഭ്യമാക്കുന്നതിന് താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഒരു കുട്ടിക്ക് 250 രൂപ നിരക്കിൽ 300 ടീ ഷർട്ട് എന്ന കണക്കില്‍ പരമാവധി 75000 രൂപ വരെ അനുവദിക്കും. മഞ്ചേരി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ ജനുവരി 22 ന് ഉച്ചക്ക് 2 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ------------ ലേലം ചെയ്യും റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഭാഗമായി ചാലിയാര്‍ പുഴയില്‍നിന്നും കൈവഴികളില്‍നിന്നും നീക്കം ചെയ്ത സില്‍റ്റ്, മണ്ണ്, എക്കല്‍ തുടങ്ങിയവ ജനുവരി 18, 20 തീയതികളിലായി ലേലം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍,...
Local news, Other

താനൂർ ജി.എൽ.പി സ്കൂൾ ബഹുനില കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു

താനൂർ ജി.എൽ.പി സ്കൂൾ ബഹുനില കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിച്ചു. ചടങ്ങിൽ താനൂർ നഗരസഭ ചെയർമാൻ പി.പി ഷംസുദ്ദീൻ അധ്യക്ഷതവഹിച്ചു. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 1.25 കോടി രൂപ ചെലവിലാണ് പുതിയ ബഹുനില കെട്ടിടം നിർമ്മിക്കുന്നത്. ചടങ്ങില്‍ താനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ സി കെ സുബൈദ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയപ്രകാശ്, താനൂർ നഗരസഭ കൗൺസിലർമാരായ ഉമ്മുകുൽസു, ഇ കുമാരി, എ.ഇ.ഒ ശ്രീജ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പൊതുമത പൊതുമരാമത്ത് കെട്ടിട നിർമ്മാണം അസിസ്റ്റൻറ് എൻജിനീയർ ഗോപൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ പ്രധാനാധ്യാപിക എ. റസിയ സ്വാഗതവും പിടിഎ പ്രസിഡന്റ് എംപി മുഹമ്മദ് സറാർ നന്ദിയും പറഞ്ഞു. എൽ.എസ്.എസ് പരീക്ഷ വിജയികൾക്കുള്ള അനുമോദനവും ചടങ്ങില്‍ നടന്നു....
Calicut, Other

തീപിടിച്ച കാറിനുള്ളില്‍ പൂര്‍ണ്ണമായും കത്തി കരിഞ്ഞ നിലയില്‍ മൃതദേഹം ; ആളെ തിരിച്ചറിഞ്ഞു

കോഴിക്കോട് : തീപിടിച്ച കാറിനുള്ളില്‍ പൂര്‍ണ്ണമായും കത്തി കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. പുന്നക്കല്‍ സ്വദേശി അഗസ്ത്യന്‍ ജോസഫ് (57)ആണ് മരിച്ചത്. കൂടരഞ്ഞി പുന്നക്കല്‍ ചപ്പാത്ത് കടവില്‍ രാത്രി 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് മാരുതി ആള്‍ട്ടോ കാര്‍ കത്തുന്നത് കണ്ടത്. തിരുവമ്പാടി പൊലീസ് സ്ഥലത്ത് എത്തി തീ അണച്ച് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് ഒരാളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഡ്രൈവിംഗ് സീറ്റിലിരുന്ന ആള്‍ പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു....
Malappuram, Other

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തിരൂര്‍ സ്വദേശിയായ 25 കാരന്‍ പിടിയില്‍

തിരൂര്‍ : ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തിരൂര്‍ സ്വദേശിയായ 25 കാരന്‍ പിടിയില്‍. 14 കാരിയെ ആളൊഴിഞ്ഞ മലമുകളിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച തിരൂര്‍ പടിഞ്ഞാറേക്കര ചെറിയച്ചം വീട്ടില്‍ മുഹമ്മദ് ഇസ്മായില്‍ ആണ് പിടിയിലായത്. നെടുങ്കണ്ടം സിഐ. ജെര്‍ലിന്‍ വി.സ്‌കറിയയുടെ നേതൃത്വത്തിലാണ് അറസ്റ്റു ചെയ്തത്. മാസങ്ങള്‍ക്ക് മുന്‍പാണ് മുഹമ്മദ് ഇസ്മായില്‍ പത്താം ക്ലാസുകാരിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടതും സൗഹൃദം സ്ഥാപിച്ചതും. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാനായി മലപ്പുറത്തുനിന്നും നെടുങ്കണ്ടത്ത് എത്തിയ ഇയാള്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ മലമുകളില്‍ എത്തിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ നെടുങ്കണ്ടം പൊലീസില്‍ വിവരം അറിയിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. തിരൂര്‍...
error: Content is protected !!