Tuesday, April 7

Blog

വേങ്ങരയില്‍ നവവധുവിന് ഭര്‍തൃഗൃഹത്തില്‍ മര്‍ദനമേറ്റ സംഭവം ; റിപ്പോര്‍ട്ട് തേടി ഹൈക്കോടതി
Local news

വേങ്ങരയില്‍ നവവധുവിന് ഭര്‍തൃഗൃഹത്തില്‍ മര്‍ദനമേറ്റ സംഭവം ; റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

വേങ്ങര : വേങ്ങരയില്‍ നവവധു ഭര്‍തൃഗൃഹത്തില്‍ ക്രൂരമര്‍ദനത്തിരയായ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി. പെണ്‍കുട്ടി ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതികളില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കൂടാതെ മലപ്പുറം വനിതാ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണത്തിന്റെ പുരോഗതിയും കോടതിയെ ബോധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കാനാണ് കോടതി ഉത്തരവ്. അതേസമയം നവവധുവിന് ഭര്‍തൃവീട്ടില്‍ നിന്നുണ്ടായ ക്രൂര മര്‍ദ്ദനത്തില്‍ പൊലീസില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ച്ചയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പരാതിയില്‍ നിസാര വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് ആദ്യം കേസെടുത്തത്. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതിന് ശേഷമാണ് വധശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ കേസില്‍ ചേര്‍ത്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടത...
Malappuram

20 രൂപ നോട്ടിനോടുള്ള ഇഷ്ടം ഒമ്പതു വയസുകാരിയെ ലക്ഷപ്രഭുവാക്കി

മലപ്പുറം : 20 രൂപ നോട്ടിനോടുള്ള ഇഷ്ടം കൊണ്ട് ഒമ്പതി വയസുകാരി ലക്ഷപ്രഭു. മലപ്പുറം കരുവാരകുണ്ട് സ്വദേശിനി ഫാത്തിമ നഷ്‌വ (9) സ്വരുക്കൂട്ടിയത് ഒരു ലക്ഷത്തിലേറെ രൂപയാണ്. മുണ്ടക്കോട് ജിഎംഎല്‍പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ നഷ്‌വ 20 രൂപയുടെ 5150 നോട്ടുകളാണു (103000 രൂപ) കഴിഞ്ഞ ദിവസം മേശവലിപ്പില്‍ നിന്ന് എണ്ണിയെടുത്തത്. ഓട്ടോ ഡ്രൈവറായ പിതാവു ഇബ്രാഹിമാണ് നഷ്‌വക്കു ഈ കമ്പത്തിനു കൂട്ട്. തെക്കുംപുറം ഏറിയാട്ടുകുഴിയില്‍ ഇബ്രാഹിമിന്റെയും സൈനബയുടെയും മകളാണു ഫാത്തിമ നഷ്‌വ. ഇബ്രാഹിം ജോലി കഴിഞ്ഞു വീട്ടിലെത്തിയാലുടന്‍ മകള്‍ ഓടിച്ചെന്നു പഴ്‌സസ് പരിശോധിക്കും. അതിലുള്ള പുതിയ 20 രൂപ നോട്ടുകളെല്ലാം എടുത്തു തന്റെ മേശവലിപ്പില്‍ സൂക്ഷിച്ചു വയ്ക്കും. ഇങ്ങനെ 50 നോട്ടുകള്‍ തികയുമ്പോള്‍ ഒരു കെട്ടാക്കും മകളുടെ ഈ താല്‍പര്യം അറിയാവുന്ന ഇബ്രാഹിം കിട്ടുന്ന 20 രൂപ നോട്ടുകള്‍ അവള്‍ക്കുവേണ്ടി പഴ്‌സില്‍ കരുതി വെക്...
Local news

മണിയോഡര്‍ വഴിയുള്ള സര്‍വ്വീസ് പെന്‍ഷന്‍ വിതരണം തടസ്സപ്പെട്ടു ; പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

തിരൂരങ്ങാടി : പോസ്റ്റ് ഓഫീസില്‍ നിന്ന് മണിയോര്‍ഡര്‍ വഴിയുള്ള സര്‍വ്വീസ് പെന്‍ഷന്‍ വിതരണം തടസ്സപ്പെട്ടത് അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.എസ്.പി.യു തിരൂരങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുരങ്ങാടി പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് കെ.എസ്.എസ്.പി.യു ജില്ലാ ജോയന്റ് സെക്രട്ടറി കെ.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടി. ഗോപല കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പി.അശോക് കുമാര്‍, പി. മോഹന്‍ദാസ്, ഷീലാമ്മ ജോണ്‍, പാലക്കണ്ടി വേലിയുധന്‍ എന്നിവര്‍ സംസാരിച്ചു. കെ. ദാസന്‍ സ്വാഗതവും വി. ഭാസ്‌ക്കരന്‍ നന്ദിയും രേഖപ്പെടുത്തി...
Malappuram

പ്ലസ് വണ്‍ സീറ്റ് ക്ഷാമം ; മലപ്പുറത്തിന് 120 താത്കാലിക ബാച്ചുകള്‍, സയന്‍സ് ബാച്ചില്ല

മലപ്പുറം : പ്ലസ് വണ്‍ സീറ്റം ക്ഷാമം നേരിടുന്ന മലപ്പുറത്തിന് നേരിയ ആശ്വാസം. താല്‍ക്കാലിക ബാച്ചുകള്‍ സര്‍ക്കാര്‍ അനുവദിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് 120 ബാച്ചുകള്‍ അനുവദിച്ചത്. 24 സര്‍ക്കാര്‍ സ്‌കൂളുകളിലായാണ് ഇത്രയും ബാച്ചുകള്‍ അനുവദിച്ചത്. ജില്ലയില്‍ പുതുതായി അനുവദിക്കപ്പെട്ടതില്‍ സയന്‍സ് ബാച്ചില്ല. മലപ്പുറത്ത് കൊമേഴ്‌സിന് 61 ഉം, ഹുമാനിറ്റീസ് 59 ബാച്ചുകളും ആണ് അനുവദിക്കപ്പെട്ടത്. മലപ്പുറം ജില്ലയെ കൂടാതെ കാസര്‍ഗോഡ് ജില്ലക്കും പുതിയ ബാച്ചുകള്‍ അനുവദിച്ചു. 18 ബാച്ചുകളാണ് കാസര്‍ഗോഡ് ജില്ലയില്‍ അനുവദിച്ചത്. 18 സര്‍ക്കാര്‍ സ്‌കൂളുകളിലായാണ് ഇത്രയും ബാച്ചുകള്‍ അനുവദിച്ചത്. ഒരു സയന്‍സ് ബാച്ച്, 13 കൊമേഴ്‌സ് ബാച്ച്, നാല് ഹ്യൂമാനിറ്റീസ് ബാച്ചുമാണ് അനുവദിച്ചത്....
Local news

വേങ്ങരയില്‍ മധ്യവയസ്‌കനെ വീട്ടിലെ ബാത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വേങ്ങര : മധ്യവയസ്‌കനെ വീട്ടിലെ ബാത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വേങ്ങര ചുള്ളിപ്പറമ്പ് കൊട്ടേക്കാട്ടില്‍ മുഹമ്മദിന്റെ മകന്‍ യൂസുഫ് (52) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ബാത്ത് റൂമില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു....
Malappuram

ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും മരിച്ചു

മലപ്പുറം: അരീക്കോട് കീഴുപറമ്പില്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും മരിച്ചു. കീഴുപറമ്പ് കുനിയില്‍ പാലാപറമ്പില്‍ സന്തോഷിന്റെ മകള്‍ അഭിനന്ദ (12) ചെറുവാലക്കല്‍ പാലാപറമ്പില്‍ ഗോപിനാഥന്റെ മകള്‍ ആര്യ (16) എന്നിവരാണ് മരിച്ചത്. അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിന്നു. കുനിയില്‍ മുടിക്കപ്പാറയിലെ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണാണ് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. മൂന്ന് കുട്ടികള്‍ ആണ് അപകടത്തില്‍ പെട്ടത്. ഒരാളെ ചികിത്സയില്‍ ഉള്ള ആര്യയുടെ അച്ഛന്റെ സഹോദരി ബിന്ദു ആണ് രക്ഷിച്ചത്. അപ്പോഴേക്കും മറ്റു രണ്ട് കുട്ടികള്‍ മുങ്ങിപ്പോയി. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കു രണ്ടോടെ കൂട്ടുകാര്‍ക്കൊപ്പമാണ് ഇരുവരും കുളിക്കാന്‍ പോയത്. നീന്തി കുളിക്കുന്നതിനിടെ ഇവര്‍ മുങ്ങിത്താഴ്ന്നതോടെ, കൂടെയുണ്ടായിരുന്നവര്‍ ശബ്ദമുണ്ടാക്കി ആളെക്കൂട്ടി. അരീക്കോട് പൊലീസും മുക്കത്തുനിന്ന...
Local news

വലിച്ചെറിയപ്പെടേണ്ടതല്ല വാർദ്ധക്യം എന്ന സന്ദേശം വിളിച്ചോതി ‘അമ്മ’ എന്ന പതിപ്പിൻ്റെ പ്രകാശനം നിർവഹിച്ചു

തിരൂരങ്ങാടി: ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിലെ പത്ത് ഡി ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾ വലിച്ചെറിയപ്പെടേണ്ടതല്ല വാർദ്ധക്യം എന്ന സന്ദേശം വിളിച്ചോതി തയാറാക്കിയ 'അമ്മ' എന്ന പതിപ്പിൻ്റെ പ്രകാശന ചടങ്ങ് നിർവഹിച്ചു. ചടങ്ങിൻ്റെ ഉദ്ഘാടനം പ്രധാന അധ്യാപകൻ മുഹിയുദ്ദീൻ നിർവഹിച്ചു. പതിപ്പ് എഡിറ്റർ ലിയ ഏറ്റുവാങ്ങി. സദഫ് സ്വാഗതം പറഞ്ഞു.ആമിന അരീക്കൻ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. നേഹ മുഖ്യ പ്രഭാഷണം നടത്തി.ഫാദിലും ഷമീം റോഷനും ഗാനമവതരിപ്പിച്ചു. അധ്യാപകരായ രാജേഷ്, അബൂബക്കർ സിദ്ധീഖ്, അൻഫാസ്, സാലിം ,രമ്യ, ഷബീറ, നിസാർ ഫൈസി എന്നിവരും വിദ്യാർഥികളായ റിഹാൻ, അബ്ദുറഹ്മാൻ എന്നിവരും ആശംസകളർപ്പിച്ച് സംസാരിച്ചു, മൻഹ നന്ദി പ്രസംഗം നടത്തി....
Local news

കേട്ട് കേള്‍വിയില്ലാത്ത സംഭവം ; വാര്‍ത്ത നല്‍കിയതിന് മാധ്യമ പ്രവര്‍ത്തകനെ നഗരസഭാ കൗണ്‍സിലര്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നടപടി വേണം : പിഡിപി

തിരൂരങ്ങാടി : വാര്‍ത്ത നല്‍കിയതിന് മാധ്യമ പ്രവര്‍ത്തകനെ സമൂഹ മാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ സംഭവം കേട്ടു കേള്‍വി ഇല്ലാത്തതാണെന്നും സംഭവത്തില്‍ നടപടി വേണമെന്നും പിഡിപി തിരൂരങ്ങാടി പാറപ്പുറം പന്താരങ്ങാടി യുണിറ്റ് യോഗം. തിരുരങ്ങാടി നഗരസഭയിലെ മാലിന്യം വെഞ്ചാലിയില്‍ കൂട്ടിയിട്ടതും അതുമായി ബന്ധപ്പെട്ട് നഗരസഭയില്‍ അംഗങ്ങള്‍ തമ്മില്‍ നടന്ന ബഹളവും കൃത്യമായി മാധ്യമങ്ങളിലൂടെ ജനങ്ങളില്‍ എത്തിച്ച സിറാജ് ലേഖകന് നേരെ സമൂഹമാധ്യമങ്ങളിലുടെയുള്ള നഗരസഭ അംഗത്തിന്റെ ഭിഷണി തിരൂരങ്ങാടിയില്‍ കേട്ട് കേള്‍വിയില്ലാത്ത സംഭവമാണെന്നും തിരൂരങ്ങാടി മുനിസിപ്പാലിറ്റിയുടെ പല ഭാഗങ്ങളിലും രൂക്ഷമായ മാലിന്യപ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്നും അനീതിചുണ്ടി കാണിച്ചവര്‍ക്ക് നേരെ ഭിഷണി ഉയര്‍ത്തുന്ന നഗരസഭ ആരോഗ്യ വകുപ്പ് ചുമതലയുള്ള അംഗത്തിന്റെ പ്രവര്‍ത്തിയില്‍ ഭരണ പ്രതിപക്ഷത്തിന്റെ മൗനം അപകടമാണെന്നും യോഗം അഭിപ്രായപ്പെട്ടു. മുക്താര...
Local news

മൂന്നിയൂര്‍ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

തിരൂരങ്ങാടി : മൂന്നിയൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡിലേക്ക് (വെള്ളായിപ്പാടം) നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ എല്‍ ഡിഎഫ് സ്ഥാനാര്‍ത്ഥി വാക്കലാരി സുജിത വിനോദ് നാമനിര്‍ദ്ദേശ പത്രിക നല്‍കി. റിട്ടേണിംഗ് ഓഫീസറായ മൂന്നിയൂര്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി കെ സന്തോഷ് മുമ്പാകെയാണ് പത്രിക നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ പി മധു, കണ്‍വീനര്‍ മത്തായി യോഹന്നാന്‍, എം കൃഷ്ണന്‍, വി കെ ബഷീര്‍, നെച്ചിക്കാട് പുഷ്പ, പി വി അബ്ദുള്‍ വാഹിദ്, ടി പി നന്ദനന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയോടപ്പം ഉണ്ടായിരുന്നു. വ്യാഴാഴ്ചയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. ഈ മാസം 30 നാണ് തിരഞ്ഞെടുപ്പ്. ഇടതുപക്ഷാംഗമായിരുന്ന ബിന്ദു ഗണേശന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി പി സുഹ്‌റാബിയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച...
Local news

വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകന് നഗരസഭാ കൗണ്‍സിലറുടെ ഭീഷണി ; തിരൂരങ്ങാടി പ്രസ്‌ക്ലബ്ബ് പ്രതിഷേധിച്ചു

തിരൂരങ്ങാടി : വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകനെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ തിരൂരങ്ങാടി നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ നടപടിയില്‍ തിരൂരങ്ങാടി പ്രസ്‌ ക്ലബ്ബ് പ്രതിഷേധിച്ചു. സിറാജ് ദിനപത്രത്തിന്റെ ലേഖന്‍ ഹമീദ് തിരൂരങ്ങാടിയെ തിരൂരങ്ങാടി നഗരസഭാ ആരോഗ്യചെയര്‍മാന്‍ സി.പി. ഇസ്മായീല്‍ സാമൂഹ്യമാധ്യങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ നടപടിയെ ഭീഷണിപ്പെടുത്തിയ നടപടിയിലാണ് പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചത്. നഗരസഭയിലെ മാലിന്യങ്ങള്‍ വെഞ്ചാലിയില്‍ കൂട്ടിയിട്ട സംഭവത്തിലും ഇതുസംബന്ധിച്ച് നഗരസഭാ കൗണ്‍സില്‍ യോഗത്തിലുണ്ടായ ബഹളവും വാര്‍ത്ത വന്നതിലാണ് ആരോഗ്യചെയര്‍മാന്‍ ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ്കുട്ടിക്കും മുസ്ലിംലീഗ് മുനിസിപ്പല്‍ കമ്മറ്റിക്കും പ്രസ്‌ക്ലബ്ബ് പരാതി നല്‍കി. മാധ്യപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി നഗരസഭയിലെ ഭരണപരാജയം മറച്ചു പിടിക...
Malappuram

ഇ. എം. ഇ എ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മോഡല്‍ ക്ലാസ് റൂം പദ്ധതിക്ക് തുടക്കം

കൊണ്ടോട്ടി: ഇ. എം. ഇ എ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ക്ലാസ് റൂം പഠനത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സാധ്യം പദ്ധതിക്ക് കീഴില്‍ നടപ്പാക്കുന്ന മോഡല്‍ ക്ലാസ് റൂം പദ്ധതിക്ക് തുടക്കം. ആദ്യത്തെ മോഡല്‍ ക്ലാസ് റൂമിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ പി.ടി. ഇസ്മായില്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. പുതിയ മോഡല്‍ ക്ലാസ്സ് മുറികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ കൂടുതല്‍ പ്രയോജനകരമാകുമെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി. ടി. ഇസ്മായില്‍ മാസ്റ്റര്‍ പറഞ്ഞു. ഓരോ ക്ലാസ് മുറിയും സ്വയം പര്യാപ്തമായ മാതൃക ഹൈടെക് ക്ലാസ് റൂമുകളാക്കി മാറ്റുക വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുക, കുട്ടികളില്‍ ഉത്തര വാദിത്ത ബോധം ഉണ്ടാക്കിയെടുക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പഠനത്തിനാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന് , ഹാപ്പിനസ് കോര്‍ണര്‍, ക്ലാസ് ലൈബ്രറി, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടവയുടെ ഡെമോണ്‍സ്‌ട്രേഷനിലൂട...
Local news

താനൂര്‍ കസ്റ്റഡി കൊലപാതകം ; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ശരിവച്ച് എയിംസ്

താനൂര്‍ : താനൂര്‍ കസ്റ്റഡി മരണക്കേസില്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ തയാറാക്കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സിബിഐയുടെ മെഡിക്കല്‍ ബോര്‍ഡ് അംഗീകരിച്ചതായി സൂചന. താമിര്‍ ജിഫ്രി ക്രൂരമര്‍ദനത്തിന് ഇരയായെന്നും പോലിസുകാരുടെ മര്‍ദ്ദനമാണ് മരണത്തിലേക്ക് നയിച്ചതെന്നുമുള്ള പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടത്തലുകള്‍ ശരിവച്ച് എയിംസ് റിപോര്‍ട്ട്. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) വിദഗ്ധരാണ് പരിശോധിച്ചതെന്നാണു വിവരം. സിബിഐ സംഘമാണ് ഡല്‍ഹി എയിംസിന്റെ സഹായം തേടിയത്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടും മറ്റ് പരിശോധന ഫലങ്ങളുമാണ് സിബിഐ സംഘം വിദഗ്ധ പരിശോധനയ്ക്ക് അയച്ചത്. താമിര്‍ ജിഫ്രിയുടെ മരണത്തിന് മര്‍ദനവും കാരണമായെന്നാണ് മഞ്ചേരി മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം മേധാവി തയാറാക്കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സ്വീകരിക്കുന്നതിനു...
university

പരീക്ഷ റദ്ദാക്കി ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

യാത്രയയപ്പ് നൽകി കാലിക്കറ്റ് സർവകലാശാലാ ഹ്യുമാനിറ്റീസ് പഠനവകുപ്പുകൾ ചേർന്ന് വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ്, പ്രൊ വൈസ് ചാൻസിലർ ഡോ. എം. നാസർ എന്നിവർക്ക് യാത്രയയപ്പ് നൽകി. ചടങ്ങിൽ ഡോ. പി. ശിവദാസൻ അധ്യക്ഷത വഹിച്ചു. ഡോ. മുജീബ് റഹമാൻ സ്വാഗതം പറഞ്ഞു. ഡോ. സാബു തോമസ്, ലയന അനന്ദ്, ഡോ. ആർ. പ്രസാദ്, ഡോ. കെ.വി. പ്രസന്ന, ഡോ. പി.കെ. ശശി, ഡോ. സി. കെ. ജിഷ തുടങ്ങിയവർ സംസാരിച്ചു. പി.ആർ. 955/2024 മൂല്യനിർണയ ക്യാമ്പ് നാലാം സെമസ്റ്റർ ഏപ്രിൽ 2024 ബിരുദ പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് ജൂലൈ 22 മുതൽ 25 വരെ നടക്കും. പരീക്ഷാഫലം സമയബന്ധിതമായി പ്രഖ്യാപിക്കേണ്ടതിനാൽ നിയോഗിക്കപ്പെട്ട മുഴുവൻ അധ്യാപകരും മൂല്യനിർണയ ക്യാമ്പുകളിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാകൺട്രോളർ അറിയിച്ചു.  പി.ആർ. 956/2024 പരീക്ഷ റദ്ദാക്കി സർവകലാശാലാ പഠനവകുപ്പിൽ ജൂൺ 12 - ന് നടത്തിയ നാലാം സെമസ്റ്റർ എം.എ. ഇക്കണ...
Malappuram, university

ബുദ്ധി വികാസ വൈകല്യമുള്ളവർക്ക് പണമിടപാടിന് പ്രത്യേക ബില്ലിംഗ് മെഷീൻ ; വികസിപ്പിച്ചത് ഐ.ഇ.ടിയിലെ വിദ്യാർഥികൾ 

കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളേജിലെ ഇലട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ വകുപ്പ് വിദ്യാർഥികൾ ബുദ്ധിവികാസ വൈകല്യമുള്ളവർക്കായി വികസിപ്പിച്ച പ്രത്യേക ബില്ലിംഗ് മെഷീൻ വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് (സെന്റർ ഫോർ ഡിസബിലിറ്റി മാനേജ്‌മന്റ് ആന്റ് റീഹാബിലിറ്റേഷൻ പ്രോഗ്രാം) സി.ഡി.എം.ആർ.പിക്ക് കൈമാറി. ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സി.ഡി.എം.ആർ.പിയിൽ തൊഴിൽ പരിശീലനം കൂടി നൽകുന്നുണ്ട്. പുതിയ യന്ത്രം ഇവരെ പരിചയപ്പെടുത്തുന്നത് സ്വയം തൊഴിൽ കണ്ടെത്തുന്നവർക്ക് ഗുണം ചെയ്യും. ബി.ടെക്. വിദ്യാർഥികളകൾ അനന്ദു മോഹൻ, എ. ഫസ്‌ന ജബീൻ, ഇ.കെ. ഫാത്തിമ നർജീസ്, പി.ബി. ഐശ്വര്യ എന്നിവരാണ് കണ്ടുപിടിത്തത്തിനു പിന്നിൽ പ്രവർത്തിച്ചത്. ബില്ലിംഗ് മെഷീൻ വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക സഹായം നൽകിയത് ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ - ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ടെക്‌നോളജിയാണ്...
Local news

തിരൂരങ്ങാടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതി ; ചന്തപ്പടി വാട്ടര്‍ ടാങ്ക് നിര്‍മ്മാണത്തിന് തുടക്കമായി

തിരൂരങ്ങാടി : നഗരസഭ സമഗ്ര കുടിവെള്ള പദ്ധതിയില്‍ നിര്‍മ്മിക്കുന്ന ചന്തപ്പടി വാട്ടര്‍ ടാങ്കിന്റെ നിര്‍മ്മാണ ജോലികള്‍ക്ക് തുടക്കമായി. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണത്തില്‍ ഏറെ നാളായി ആവശ്യമുള്ള ടാങ്കാണിത്. നഗരസഭ പ്രത്യേകമായി സ്ഥലം കണ്ടെത്തിയാണ് വാട്ടര്‍ ടാങ്ക് നിര്‍മ്മാണത്തിന് നടപടിയായത്. ഇതിന്റെ ഭാഗമായി ഇവിടെയുണ്ടായിരുന്ന കെട്ടിടം പൊളിച്ചുമാറ്റിയിരുന്നു. ടാങ്ക് നിര്‍മാണത്തിന് കഴിഞ്ഞ ദിവസം നഗരസഭ പണമടച്ച് വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ചിരുന്നു. ഇതോടൊപ്പം കരിപറമ്പ്, കക്കാട് എന്നിവിടങ്ങളിലും വലിയ ജലസംഭരണ കേന്ദ്രങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഒരേ സമയം മൂന്ന് വാട്ടര്‍ ടാങ്കുകളാണ് ഉയരുന്നത് എന്നത് ശ്രദ്ധേയമാണ്. വെന്നിയൂരിലും പുതിയ ടാങ്ക് നിര്‍മ്മിക്കുന്നതിനു അനുമതിയായിട്ടുണ്ട്. കരിപറമ്പ് കല്ലക്കയത്തില്‍ നിന്ന് പൈപ്പ് ലൈന്‍ പ്രവര്‍ത്തിയും ആരംഭിച്ചിട്ടുണ്ട്. കുടിവെള്ളക്ഷാമത...
Local news

ഭിന്നശേഷി കുട്ടികളുടെ സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ; നടപടിയെടുക്കണമെന്ന് അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

വള്ളിക്കുന്ന് :കൊടക്കാട് എസ്റ്റേറ്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷി കുട്ടികള്‍ക്കായുള്ള സ്‌കൂളില്‍ കഴിഞ്ഞദിവസം അതിക്രമിച്ചു കയറി അര്‍ദ്ധരാത്രി സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നു. സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പരപ്പനങ്ങാടി പൊലീസിന് പരാതി നല്‍കി. സ്‌കൂളിന്റെ ജനല്‍ ചില്ലുകള്‍ നശിപ്പിക്കുകയും കുട്ടികള്‍ക്ക് പുറത്തു പോകാനുള്ള പ്രവേശന കവാടത്തില്‍ സ്ഥാപിച്ച ഇരുമ്പ് ഗേറ്റ് എടുത്തുകൊണ്ടുപോകുകയും സ്ഥാപനത്തിന് വലിയ നഷ്ടം ഉണ്ടാക്കിയ സാമൂഹ്യവിരുദ്ധരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് നേതാക്കള്‍ പരപ്പനങ്ങാടി എസ് എച്ച് ഒ ഹരീഷ് കല്ലടികൊടനെ കണ്ട് പരാതി അറിയിച്ചു. എസ്റ്റേറ്റ് റോഡില്‍ രാത്രി കാല പെട്രോളിംഗ് നടത്തണമെന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കോശി പി തോമസും നേതാക്കന്മാരായ വിനോദ് കൂനേ...
Local news

കാലാവസ്ഥ വ്യതിയാനവും, കലാരൂപങ്ങളും : അന്താരാഷ്ട്ര കോൺഫറൻസിൽ പങ്കെടുക്കാൻ മുഹമ്മദ് ഹസീബ്

ബംഗ്ലാദേശിലെ ധാക്ക യൂണിവേഴ്സിറ്റിയും, ഹാർവാർഡ് യൂണിവേഴ്സിറ്റി മ്യൂസിക് ഡിപ്പാർട്മെന്റും, ഐ സി ടീ എം അന്താരാഷ്ട്ര സംഘടനയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ കോണ്ഫറൻസിൽ സമുദ്രo , ശബ്ദം, പ്രചാരം : ശബ്ദങ്ങളെ പരിഭാഷപ്പെടുത്തുമ്പോൾ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കാൻ മുഹമ്മദ് ഹസീബിന് ക്ഷണം. ജൂലൈ 11 മുതൽ 13 വരെ നടക്കുന്ന സമ്മേളനത്തിലാണ് പ്രബന്ധം അവതാരിപ്പിക്കുന്നത്. ധാക്ക യൂണിവേഴ്സിറ്റിയിൽ വെച്ച് നടക്കുന്ന കോൺഫ്രൻസിൽ വിവിധ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകർ പങ്കെടുക്കും. കോൺഫെറെൻസിൽ പങ്കെടുക്കുന്നതിനായി അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റി മ്യൂസിക് ഡിപ്പാർട്മെന്റ് നൽകുന്ന ട്രാവൽ അവാർഡിനും ഹസീബ് അർഹനായി. പി എസ് എം ഒ കോളേജ് ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്ന ഹസീബ് ശ്രീലങ്കയിൽ വച്ച് നടന്ന അന്താരാഷ്ട്ര മ്യൂസിക്കൽ സമ്മേളനo , കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി നടത്തിയ ഗവേഷക ...
Local news

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി : ലീഗ് നടത്തുന്ന സമരം കുറ്റബോധത്താല്‍ ; യാസിന്‍ തിരൂരങ്ങാടി

തിരൂരങ്ങാടി : പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ യു ഡി എഫ് ഇപ്പോള്‍ നടത്തുന്ന സമരങ്ങള്‍ അനേകം വര്‍ഷം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിട്ടും മലബാറിന് കാര്യമായി ഒന്നും ചെയ്യാന്‍ പറ്റാത്തതിലുള്ള കുറ്റം ബോധമാണെന്ന് പിഡിപി തിരൂരങ്ങാടി മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗം. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ സിറ്റ് ലഭിക്കാതെ പുറത്തിരിക്കുന്ന ഈ അവസ്ഥയില്‍ തിരൂരങ്ങാടി തൃകുളം ഹൈസ്‌കുള്‍ ഉള്‍പ്പെടെ ജില്ലയിലെ സ്ഥല സൗകര്യമുള്ള ഹൈസ്‌ക്കുളുകള്‍ ഹയര്‍ സെക്കന്‍ഡറിയാക്കി ഉയര്‍ത്തി പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് യോഗം ആവശ്യപെട്ടു. ഈ സര്‍ക്കാരില്‍ ജില്ലയിലെ വിദ്യര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രതിക്ഷയുണ്ടെന്നും യോഗം പറഞ്ഞു. നജീബ് പാറപ്പുറത്തിന്റെ അധ്യക്ഷതയില്‍ മുന്‍സിപ്പല്‍ പ്രസിഡന്റ് യാസിന്‍ തിരൂരങ്ങാടി യോഗം ഉദ്ഘാടനം ചെയ്തു. കെ ടി സൈതലവി, ജലീല്‍ അങ്ങാടന്‍, നാസര്‍ പതിനാറുങ്ങല്‍, മുക്താര്‍ ചെമ്മാട് എന്നിവര്‍ പ്രസം...
university

അഫ്‍സല്‍-ഉല്‍-ഉലമ (പ്രിലിമിനറി) ഒന്നാം അലോട്ട്മെന്റ് ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സിൻഡിക്കേറ്റ് യോഗം കാലിക്കറ്റ് സര്‍വകലാശാലയുടെ സിൻഡിക്കേറ്റ് യോഗം ജൂലൈ 11 - ന് രാവിലെ 10 മണിക്ക് സിൻഡിക്കേറ്റ് കോൺഫ്രൻസ് ഹാളിൽ ചേരും.  പി.ആർ. 947/2024 അഫ്‍സല്‍-ഉല്‍-ഉലമ (പ്രിലിമിനറി) ഒന്നാം അലോട്ട്മെന്റ് 2024-25 വര്‍ഷത്തേക്കുളള അഫ്‍സല്‍-ഉല്‍-ഉലമ (പ്രിലിമിനറി) പ്രവേശനത്തിന്റെ ഒന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂലൈ 11-ന് 4 മണിക്ക് മുൻപായി മാന്‍ഡേറ്ററി ഫീസ് അടയ്ക്കേണ്ടതാണ്. എസ്.സി. / എസ്.ടി. / ഒ.ഇ.സി. /ഒ.ഇ.സിക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാർഥികൾക്ക് : 135/- രൂപയും മറ്റുള്ളവർക്ക് : 540/- രൂപയുമാണ് മാന്‍ഡേറ്ററി ഫീസ്. അലോട്ട്മെന്റ് ലഭിച്ച് നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ മാന്‍ഡേറ്ററി ഫീസ് ‍അടയ്ക്കാത്തവർക്ക് നിലവില്‍ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുന്നതും തുടര്‍ന്നുളള അലോട്ട്മ...
Malappuram

പ്ലസ് വണ്‍ സപ്ലിമെന്ററി ആദ്യ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു ; മലപ്പുറത്ത് 9888 പേര്‍ ഇനിയും പുറത്ത്, അവശേഷിക്കുന്നത് 89 സീറ്റുകള്‍ മാത്രം

തിരുവനന്തപുരം : ഈ അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ സപ്ലിമെന്ററി പ്രവേശനത്തിനുള്ള ആദ്യ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍ മലപ്പുറത്ത് 9888 പേര്‍ ഇനിയും പുറത്ത്. സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറത്ത് 16881 അപേക്ഷ ലഭിച്ചതില് 16,879 എണ്ണമാണ് പരിഗണിച്ചത്. മലപ്പുറത്തിന് 6999 സീറ്റുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും 9880 അപേക്ഷകര്‍ക്ക് ഇനിയും സീറ്റ് ലഭിക്കാനുണ്ട്. ജില്ലയില്‍ 89 ഒഴിവുകളേ ഇനിയുള്ളൂ. ആകെ ലഭിച്ച 57,712 അപേക്ഷകളില്‍ 57,662 എണ്ണം അലോട്‌മെന്റ്ിനായി പരിഗണിച്ചു. ഈ അപേക്ഷകളില്‍ 30,245 പേര്‍ക്കാണ് അലോട്‌മെന്റ് ലഭിച്ചത്. 22,729 സീറ്റുകളില്‍ ഒഴിവുണ്ടെങ്കിലും ഭൂരിപക്ഷവും തെക്കന്‍ മധ്യജില്ലകളിലാണ്. പാലക്കാട് 2643, കോഴിക്കോട് 3342 അലോട്‌മെന്റുകളും അനുവദിച്ചു. പാലക്കാട് 1107 ഒഴിവുകളും കോഴിക്കോട് 1598 ഒഴിവുകളുമുണ്ട്. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് ഉള്ള സപ്ലിമെന്ററി അലോട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകര...
Local news

സൗത്ത് സോണ്‍ സിലാട്ട് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കി കക്കാട് സ്വദേശി

തിരൂരങ്ങാടി : പോണ്ടിച്ചേരിയില്‍ വച്ച് നടന്ന സൗത്ത് ഇന്ത്യ സോണ്‍ സിലാട്ട് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കി കക്കാട് സ്വദേശി മുഹമ്മദ് ഫാസില്‍ പുളിക്കല്‍. മെഡല്‍ നേട്ടത്തോടെ ഇന്റര്‍സോണ്‍ ചാമ്പ്യന്‍ഷിപ്പിനും ഫാസില്‍ യോഗ്യത നേടി. 60 കിലോ വിഭാഗത്തില്‍ ആയിരുന്നു ഫാസില്‍ മത്സരിച്ചത്. വേങ്ങര താഴെ അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഡി മാര്‍ഷ്യല്‍ അക്കാഡമി ഡോജോ ചീഫ് ട്രെയിനര്‍ കൂടിയാണ് മുഹമ്മദ് ഫാസില്‍....
Local news

മുഅല്ലിംഡേയും ഹിജ്റ കോൺഫറൻസും സംഘടിപ്പിച്ചു

മൂന്നിയൂർ : കുന്നത്തുപറമ്പ് നൂറാനിയ ഹയർ സെക്കൻഡറി മദ്രസയിൽ മുഅല്ലിം ഡേ യും ഹിജ്റ കോൺഫറൻസും സംഘടിപ്പിച്ചു. നൂറാനിയ ക്യാമ്പസിൽ നടന്ന സംഗമത്തിന് മദ്രസ പ്രസിഡന്റ് കുന്നുമ്മൽ അലി ഹാജി പതാക ഉയർത്തിയതോടെ തുടക്കം കുറിച്ചു. എസ്.കെ.എസ്.എസ്.എഫ് പരപ്പനങ്ങാടി മേഖലാ പ്രസിഡന്റ് ബദ്റുദ്ദീൻ ചുഴലി ഉദ്ഘാടനം നിർവഹിച്ചു. സൈനുൽ ആബിദ് ദാരിമി അധ്യക്ഷനായി. സമസ്ത മുദരിബും സദർ മുഅല്ലിമുമായ ശരീഫ് മുസ്‌ലിയാർ ചുഴലി മുഖ്യപ്രഭാഷണം നിർവഹിച്ചു. ആത്മീയ സംഗമത്തിന് സയ്യിദ് അബ്ദുല്ലക്കോയ തങ്ങൾ ജലീൽ ഫൈസി എന്നിവർ നേതൃത്വം നൽകി. മദ്രസ ജനറൽ സെക്രട്ടറി എൻ.എം ബാവ ഹാജി, സ്റ്റാഫ് സെക്രട്ടറി ഇബ്രാഹിം ബാഖവി, റഈസ് ഫൈസി ഉള്ളണം,സൈതലവി മുസ്‌ലിയാർ കുണ്ടംകടവ്,അബ്ദുൽ ഖാദർ മുസ്ലിയാർ പാറക്കാവ്,റബീഅ് റുശാദ് മുസ്‌ലിയാർ,എസ്..കെ. എസ്.ബി.വി റെയ്ഞ്ച് സെക്രട്ടറി റസൽ,എസ് കെ.എസ്.ബി.വി ജില്ല കൗൺസിലർ നവാസ് എന്നിവർ പ്രസംഗിച്ചു. സർഗലയം, മുസാബഖ എന്നിവക...
Local news

ഗ്യാസ് കണക്ഷന്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി കൗണ്‍സിലറുടെ നേതൃത്വത്തില്‍ നടന്ന മസ്റ്ററിംഗ് ക്യാമ്പ്

തിരൂരങ്ങാടി : ഗ്യാസ് കണക്ഷന്‍ ഉപഭോക്താക്കള്‍ക്ക് തിരൂരങ്ങാടി നഗരസഭ 21 ഡിവിഷനില്‍ കൗണ്‍സിലറും വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ഇഖ്ബാല്‍ കല്ലുങ്ങലിന്റെ നേതൃത്വത്തില്‍ നടത്തിയ ആധാര്‍ മാസ്റ്ററിംഗ് ക്യാമ്പ് നിരവധി പേര്‍ക്ക് ആശ്വാസമായി. കക്കാട് മിഫ്താഹുല്‍ ഉലൂംമദ്രസയില്‍ നടത്തിയ ക്യാമ്പില്‍ വിവിധ വാര്‍ഡുകളില്‍ നിന്ന് മുന്നൂറോളം പേര്‍ മസ്റ്ററിങ് ചെയ്തു. കാലത്ത് 10 മണി മുതല്‍ വൈകുന്നേരം മൂന്നര മണി വരെ നീണ്ടുനിന്ന ക്യാമ്പിന് ഷഫാസ് ഗ്യാസ് ഏജന്‍സി ഉടമ പി എം അഷ്‌റഫ് പി എം ഷഫാഫ് എ സിദ്ദീഖ് നേതൃത്വം നല്‍കി, പോക്കാട്ട് അബ്ദുറഹ്മാന്‍കുട്ടി, ആരിഫ വലിയാട്ട് എം സുജിനി,സാദിഖ് ഒള്ളക്കന്‍ , കെ കെ നയീം,സയ്യിദ് അബ്ദുറഹിമാന്‍ ജിഫ്രി, ഇ, വി സലാം മാസ്റ്റര്‍,കെ മൂസക്കോയ, ഒ. റാഫി, കെ, എം, ഗഫൂര്‍, സി, വി ബാസിത്ത്, കെ, റസാഖ് മാസ്റ്റര്‍, കെ, എം, മൊയ്തീന്‍,കെ, എം, സിദ്ദീഖ്,ഒ, സുബൈദ, എംകെ ജൈസല്‍, ഇസ്മായില്‍ ഒ...
Malappuram

വിവാഹം മുടക്കിയെന്ന് ആരോപിച്ച്  മധ്യവയസ്ക്കനെ വീട്ടിൽ കയറി മർദ്ദിച്ച പിതാവും മകനും ബന്ധുവും അറസ്റ്റിൽ

ഒതുക്കുങ്ങൽ : വിവാഹം മുടക്കിയെന്ന് ആരോപിച്ച് മധ്യവയസ്ക്കനെ വീട്ടിൽ കയറി മർദ്ദിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പിതാവും മകനും ബന്ധുവിനേയും അറസ്റ്റ് ചെയ്തു . ഒതുക്കുങ്ങൽ സ്വദേശി കൊടലിക്കാടൻ കുട്ടിയാലിയാണ് മർദ്ദനത്തിനിരയായത്. അയൽവാസിയായ തയ്യിൽ അബ്ദു, മകൻ നാഫി, ബന്ധു ജാഫർ എന്നവരാണ് അറസ്റ്റിൽ ആയത്. ശേഷം ജാമ്യത്തിൽ വിട്ടു. നാഫിയുടെ വിവാഹം മുടങ്ങിയതിന് കാരണം കുട്ടിയാലി ആണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. സംഭവത്തിൽ പ്രതികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തി. വീട്ടിൽ കയറി ആക്രമണം, ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ഉപയോഗിച്ചാണ് പ്രതികൾക്കെതിരെ കേസ് എടുത്തത്. സംഭവ സമയത്ത് കുട്ടിയാലിയും ഭാര്യയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ മാനസിക വിഷമത്തിൽ ആയ കുടുംബം ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി...
Accident

കോഴിക്കോട് പയ്യോളിയിൽ മീൻ പിടിക്കാൻ പോയ പറമ്പിൽ പീടിക സ്വദേശിയെ തിരയിൽ പെട്ട് കാണാതായി

കൊയിലാണ്ടി : പയ്യോളി അഴിമുഖത്ത് മീൻ പിടിക്കാനെത്തിയ മലപ്പുറത്ത് നിന്നുള്ള സംഘത്തിലെ ഒരാളെ കാണാതായി. പെരുവള്ളൂർ പറമ്പിൽ പീടിക സ്വദേശി മുഹമ്മദ് ശാഫിയെയാണ് കാണാതായത്. ഇന്ന് രാവിലെ 8.40 നാണ് സംഭവം. പയ്യോളി മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് മീന്‍ പിടിക്കുന്നതിനിടെ തിരയില്‍പ്പെട്ട് യുവാവിനെ കാണാതാക്കുകയായിരുന്നു. അഴിമുഖത്ത് വല വീശുന്നതിനിടെ തിരയില്‍ അകപ്പെടുകയായിരുന്നവെന്ന് നാട്ടുകാര്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ പെരുവള്ളൂർ, കുഴിമണ്ണ, കണ്ണമംഗലം പഞ്ചായത്തുകളിൽ നിന്നായി മത്സ്യം പിടിക്കാൻ എത്തിയ അഞ്ച് പേർ അടങ്ങുന്ന സംഘത്തിലെ ഒരാളാണ് ഷാഫി.  അഞ്ച് പേരടങ്ങുന്ന സംഘടമാണ് മീന്‍ പിടിക്കാനായി എത്തിയിരുന്നത്. ഇവര്‍ സ്ഥിരമായി മീന്‍ പിടിക്കാന്‍ വരുന്നവരാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വേലിയിറക്കം ഉള്ളപ്പോഴാണ് മീന്‍ പിടിക്കനിറങ്ങിയത്. അടിയൊഴുക്കില്‍പ്പെട്ടാകാം ഇയാളെ കാണാതായതെന്ന് നാട്ടുകാര്‍ പറഞ്ഞു. പയ്യോളി ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സെനറ്റ് യോഗംകാലിക്കറ്റ് സര്‍വകലാശാലയുടെ പ്രത്യേക സെനറ്റ് യോഗം ജൂലൈ 20-ന് രാവിലെ 10 മണിക്ക് സെനറ്റ് ഹൗസില്‍ ചേരും. എം.എ. ഹിസ്റ്ററി പ്രവേശനംകാലിക്കറ്റ് സര്‍വകലാശാലാ ചരിത്രപഠനവിഭാഗത്തില്‍ എം.എ. ഹിസ്റ്ററി പ്രവേശനത്തിനുള്ള ഒന്നാംഘട്ട അഭിമുഖം ഒമ്പതിന് രാവിലെ 10 മണിക്ക് നടക്കും. പ്രവേശനത്തിന് അര്‍ഹരായവരുടെ പേരുവിവരം ചരിത്രപഠനവിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രവേശന മെമ്മോ ഇ-മെയിലില്‍ ലഭിച്ചവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ചരിത്രപഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍: 0494 2407256. ബി.എഡ്. അലോട്ട്‌മെന്റ് കാലിക്കറ്റ് സര്‍വകലാശാലയുടെ 2024-25 അധ്യയന വര്‍ഷത്തെ ഏകജാലക സംവിധാനം വഴിയുള്ള ബി.എഡ്. പ്രവേശനത്തിന്റെ (കൊമേഴ്‌സ് ഓപ്ഷന്‍ ഒഴികെയുള്ള) ഒന്നാം അലോട്ട്‌മെന്റും ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംങ് ഇംപയേര്‍ഡ്/ ഇന്റലക്ച്വല്‍ ഡിസബിലിറ്റി) റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച...
Local news

വായനയുടെ വീണ്ടെടുപ്പ് അമ്മമാരിലൂടെ ; ചെമ്മാട് പ്രതിഭയുടെ അമ്മ വായന ശ്രദ്ധേയമായി

തിരൂരങ്ങാടി : ചെമ്മാട് പ്രതിഭ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ തൃക്കുളം ഗവണ്മെന്റ് വെല്‍ഫയര്‍ യു പി സ്‌കൂളിന്റെ സഹകരണത്തോടെ അമ്മ വായന എന്ന പരിപാടി നടത്തി. 'വായനയുടെ വീണ്ടെടുപ്പ് അമ്മമാരിലൂടെ' എന്ന ശീര്‍ഷകത്തോടെ സ്‌കൂള്‍ മദര്‍ പി ടി എ അംഗങ്ങള്‍ക്ക് വേണ്ടി നടത്തിയ പരിപാടിയില്‍ ലൈബ്രറി കൌണ്‍സില്‍ വായനാമത്സരത്തിലെ വിജയിയും പ്രതിഭ അംഗവുമായ ഡോ ആര്‍ദ്ര ക്ലാസ്സ് എടുത്തു.പുസ്തക പ്രദര്‍ശനവും ഉണ്ടായി. വനിതാ വേദി പ്രസിഡന്റ് ധന്യ ദീപക്, പ്രതിഭ സെക്രട്ടറി ഡോ ശിവാനന്ദന്‍, പ്രസിഡന്റ് കെ രാമദാസ്, സ്‌കൂള്‍ പി ടി എ വൈസ് പ്രസിഡന്റ് രാജീവ് റാം, ലൈബ്രറി സെക്രട്ടറി കെ ശ്രീധരന്‍, താലൂക്ക് കൌണ്‍സിലര്‍ പി സി സാമുവല്‍, വി പ്രസീത എന്നിവര്‍ സംബന്ധിച്ചു. നിരവധി അമ്മമാര്‍ ലൈബ്രറിയില്‍ പുതിയ അംഗങ്ങളായി ചേര്‍ന്നു. ലൈബ്രറി പ്രസിഡന്റ് പി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ അദ്ധ്യാപകന്‍ ഹരികൃഷ്ണന്‍ സ്വാഗതവും വനിതാ വേദി സെക്...
Local news

186-ാം മമ്പുറം ആണ്ടുനേര്‍ച്ചക്ക് നാളെ കൊടിയേറും

തിരൂരങ്ങാടി : മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 186-ാം ആണ്ടുനേര്‍ച്ചക്ക് നാളെ കൊടിയേറും. വൈകീട്ട് അസ്വര്‍ നമസ്‌കാരാനന്തരം മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ കൊടി ഉയര്‍ത്തുന്നതോടെ നേര്‍ച്ചക്ക് തുടക്കമാവും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മഖാമില്‍ വെച്ച് കൂട്ടുപ്രാര്‍ത്ഥന നടക്കും. രാത്രി നടക്കുന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, പി. ഇസ്ഹാഖ് ബാഖവി ചെമ്മാട്, മമ്പുറം ഖത്വീബ് ഹാശിഫ് ഹുദവി, വി.പി. കോയക്കുട്ടി തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. തിങ്കള്‍, ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളില്‍ നടക്കുന്ന മത പ്രഭാഷണ പരമ്പരയില്‍ മുസ്ഥഫാ ഹുദവി ആക്കോട്, അന്‍വര്‍ അലി ഹുദവി പുളിയക്കോട്, അഹ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ പ്രഭാഷണം ന...
Local news

കരിപ്പൂര്‍ കേന്ദ്രീകരിച്ച് നടത്തുന്ന ഹൈബ്രിഡ് ലഹരിക്കടത്ത് സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍ ; പിടിയിലായത് വേങ്ങര സ്വദേശി

കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് ലഹരി വസ്തുക്കള്‍ കടത്തുന്നുന്ന രാജ്യാന്തര ലഹരി കടത്തു സംഘത്തിലെ ഒരാള്‍ കൂടി പിടിയിലായി. വേങ്ങര കുറ്റൂര്‍ സ്വദേശി കിഴക്കേപ്പുറത്ത് സെയ്ദ് ഹുസൈന്‍ കോയ തങ്ങള്‍ (38) ആണ് പിടിയിലായത്. ഇതോടെ ഈ കേസുമായി പിടിയിലായ പ്രതികളുടെ എണ്ണം 6 ആയി. കണ്ണൂര്‍ പിണറായിയിലെ വീട്ടില്‍ നിന്നും രണ്ട് ദിവസം മുന്‍പ് ലഹരി കടത്ത് സംഘത്തലവന്‍ ദുബായിയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ജാസിര്‍ അബ്ദുള്ളയെ മുംബൈ എയര്‍പോര്‍ട്ടല്‍ നിന്നും ആണ് പിടികൂടിയത്. ഒരാഴ്ച മുന്‍പ് കരിപ്പൂര്‍ എയര്‍പോര്‍ട്ട് പരിസരത്തെ ലോഡ്ജില്‍ നിന്ന് കണ്ണൂര്‍ സ്വദേശികളായ റാമിസ്, റിയാസ് എന്നിവരെ 45 ലക്ഷത്തോളം വില വരുന്ന ഹൈബ്രിഡ് ലഹരി മരുന്നായ തായ് ഗോള്‍ഡുമായി പിടികൂടിയിരുന്നു. വിദേശത്തേക്ക് കടത്താന്‍ ട്രോളി ബാഗില്‍ ലഹരി മരുന്ന് സെറ്റ് ചെയ്യുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. ഇവരെ വിശ...
Local news

തിരൂരങ്ങാടി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സഹകരണ ദിനം ആചരിച്ചു

തിരൂരങ്ങാടി : 102-ാം അന്താരാഷ്ട്ര സഹകരണ ദിനത്തിന്റെ ഭാഗമായി തിരൂരങ്ങാടി സര്‍ക്കിള്‍ സഹകരണ ദിനം വിപുലമായി ആചരിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. സാജിദ ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ഇസ്മായില്‍ കാവുങ്ങല്‍ അധ്യക്ഷത വഹിച്ചു. സഹകരണ സെമിനാറില്‍ എ. കെ. മുഹമ്മദ് അലി വിഷയാവാതരണം നടത്തി. അസിസ്റ്റന്റ് രജിസ്ട്രാര്‍ ജെ. ഒലിവര്‍, ജാഫര്‍ മേടപ്പില്‍, ഇബ്രാഹിം മൂഴിക്കല്‍, കെ. വിനോദ്, വി. കെ. സുബൈദ,ഉമ്മര്‍ ഒട്ടുമ്മല്‍,സി. കൃഷ്ണന്‍, അഡ്വ:എ. പി. നിസാര്‍, ശ്രീജിത്ത് മുല്ലശ്ശേരി, അബ്ദുല്‍ അസീസ്. കെ, അനിത ദാസ്, അനീസ് കൂരിയാടന്‍, പ്രബീഷ് അരിയല്ലൂര്‍, അജിത് മംഗലശ്ശേരി, ബാബു രാജ് പ്രസംഗിച്ചു....
error: Content is protected !!