Tuesday, April 7

Blog

പരപ്പനങ്ങാടി നഗരസഭ വയോജന തിമിര നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
Local news

പരപ്പനങ്ങാടി നഗരസഭ വയോജന തിമിര നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി : നഗരസഭ വയോമിത്രം പദ്ധതി തിരൂർ ട്രിനിറ്റി കണ്ണാശുപത്രിയും സംയുക്തമായി ചെട്ടിപട്ടി ഗവ.എൽ പി സ്കൂളിൽ സൗജന്യ തിമിര നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ഡെപ്യുട്ടി ചെയർപേഴ്‌സൺ കെ ഷഹർബാനു അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മുഹ്സിന കെ പി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി മുസ്തഫ, കൗൺസിലർമാരായ ഫൗസിയ മുഹമ്മദ്‌, സുമി റാണി, ജയദേവൻ എന്നിവർ സംസാരിച്ചു. ട്രിനിറ്റി ഹോസ്പിറ്റൽ PRO റോഷൻ നന്ദി പറഞ്ഞു. പരപ്പനങ്ങാടി നഗരസഭയിലെ മുഴുവൻ വയോജനങ്ങളേയും ഉൾപ്പെടുത്തി 24 ക്ലിനിക്കുകളിലായി വയോമിത്രം മെഡിക്കൽ ക്യാമ്പിനോടൊപ്പം തുടർ ദിവസങ്ങളിലായി ക്യാമ്പ് നടക്കും....
Local news

രക്ഷിതാക്കൾക്കുള്ള ‘പുസ്തകപ്പുലരി’ പ്രാദേശിക ലൈബ്രറി ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : വായനവാരത്തോടനുബന്ധിച്ച് നന്നമ്പ്ര ജി എൽ പി സ്കൂളിൽ രക്ഷിതാക്കൾക്കുള്ള പ്രാദേശിക ലൈബ്രറി 'പുസ്തകപ്പുലരി'യുടെ ഉദ്ഘാടനം നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തസ്ലീന ഷാജി പാലക്കാട്ട് നിർവ്വഹിച്ചു. പ്രദേശത്തെ എട്ട് ഭാഗങ്ങളായി തിരിച്ച് ഓരോ ഭാഗത്തിനും ലൈബ്രേറിയനായി രക്ഷിതാക്കളിൽ നിന്ന് ഒരാളെ തിരഞ്ഞെടുത്താണ് ലൈബ്രറി പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. രക്ഷിതാക്കളിൽ വായന ശീലം വളർത്താനുള്ള പദ്ധതിയായാണ് ഇത് നടപ്പിലാക്കുന്നത്. മികച്ച വായനക്കാരെ പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നതായിരിക്കും. എട്ട് പ്രദേശങ്ങൾക്കുള്ള പുസ്തകപ്പെട്ടികൾ ചടങ്ങിൽ വച്ച് അതാത് ലൈബ്രേറിയന്മാർക്ക് കൈമാറി. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് വിജയൻ എം അധ്യക്ഷത വഹിച്ചു. നന്നമ്പ്ര ഗ്രാമ പഞ്ചായത്ത ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ ബാപ്പുട്ടി സി, വാർഡ് മെമ്പർമാരായ പ്രസന്നകുമാരി ടി, ഷാഹുൽ ഹമീദ്, മുൻ എച്ച്...
Local news

അറിവിന്റെ പുതു തലങ്ങളിലേക്ക് ബാലസഭാംഗങ്ങളെ നയിക്കാൻ കുടുംബശ്രീ മൈൻഡ് ബ്ലോവേഴ്‌സ്

വേങ്ങര : യുവ പഠിതാക്കളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനായി ബാലസഭ അംഗങ്ങൾക്കായി കുടുംബശ്രീ സംഘടിപ്പിക്കുന്ന മൈൻഡ് ബ്ലോവേഴ്‌സ് കാമ്പയിൻ്റെ ബൂട്ട് ക്യാമ്പ് ആരംഭിച്ചു. ഊരകം പഞ്ചായത്ത് തല പരിശീലനം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സമീറ കരിമ്പൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിനിലൂടെ അവരുടെ ആശയങ്ങൾ വികസിപ്പിക്കുന്നതിനും പ്രാദേശിക തലത്തിൽ നടപ്പിലാക്കുന്നതിനുമുള്ള ഉപദേശവും മാർഗനിർദേശവും നൽകും. പരിശീലനം ലഭിച്ച മെന്റർമാരുടെ നേതൃത്വത്തിലാണ് കുട്ടികൾക്ക് സിഡിഎസ് തലത്തിൽ പരിശീലനം നൽകുന്നത്. പഞ്ചായത്ത് റിസോഴ്സ് പേഴ്സൺ കെ.കെ അബൂബക്കർ മാസ്റ്റർ സി.ആർ.പി പി.കെ ജ്വാല എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ബ്ലോക്ക്‌ കോഡിനേറ്റർ അബ്ദുൽ കയ്യൂമ് സി.ഡി.എസ് ഭാരവാഹികളായ മോനിഷ.കെ.സി സത്യഭാമ.പി അമ്പിളി. കെ.ടി സരിത.കെ സാജിദ തുടങ്ങിയവർ സംസാരിച്ചു....
Malappuram

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ; ആര്‍.ഡി.ഡി ഓഫീസ് പൂട്ടിയിടല്‍ സമരം ശക്തമാക്കി എം.എസ്.എഫ്, നാലാം ദിവസവും നേതാക്കളും പ്രവര്‍ത്തകരും അറസ്റ്റില്‍

മലപ്പുറം: ഹയര്‍സെക്കന്ററി മേഖലയിലെ സീറ്റ് പ്രതിസന്ധി പരിഹരിക്കുക, അപേക്ഷിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് ഉറപ്പാക്കുക, മലപ്പുറം ജില്ലയോടുള്ള ഇടതുസര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എംഎസ്എഫിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അനിശ്ചിതകാല സമരങ്ങള്‍ തുടരുന്നു. ആര്‍.ഡി.ഡി ഓഫീസ് പൂട്ടിയിടല്‍ സമരം നാലാം ദിവസവും തുടര്‍ന്നു. ഇന്നലെ 10 മണിയോടെ ഓഫീസിലേക്ക് മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തര്‍ ഓഫീസ് പൂട്ടിയിട്ടു. ഇവരെ തടയാന്‍ പോലീസുമെത്തിയതോടെ നേരിയ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. എംഎസ്എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പിന്റെ നേതൃത്വത്തിലാണ് ഇന്നലെ സമരം അരങ്ങേറിയത്. ജില്ലാ വിംഗ് കണ്‍വീനര്‍ മബ്റൂഖ് കോട്ടക്കല്‍, വേങ്ങര മണ്ഡലം പ്രസിഡന്റ് എന്‍.കെ.നിഷാദ് ചേറൂര്‍,ജനറല്‍ സെക്രട്ടറി സല്‍മാന്‍ കടമ്പോട്ട്,ഭാരവാഹികളായ ആബിദ് കൂ...
Kerala

കോളേജില്‍ പോകുന്നതിനിടെ വിദ്യാര്‍ത്ഥിനി ബസില്‍ കുഴഞ്ഞു വീണ് മരിച്ചു

പരിയാരം : കോളേജില്‍ പോകുന്നതിനിടെ വിദ്യാര്‍ഥിനി ബസില്‍ കുഴഞ്ഞു വീണുമരിച്ചു. പാപ്പിനിശ്ശേരി വെസ്റ്റിലെ ഫാത്തിമത്തുല്‍ സി.ടി. ഷസിയ (19) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ കോളജ് ബസില്‍ കയറിയതിനു പിന്നാലെ കിച്ചേരിയില്‍ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ അടുത്തുള്ള സ്വകാര്യ ഹോസ്പിറ്റലിലും തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിളയാങ്കോട് എംജിഎം കോളജിലെ ബിഫാം വിദ്യാര്‍ഥിനിയാണ്. മൃതദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍....
Local news

ചെമ്മാട് സി കെ നഗര്‍ ഗ്രീന്‍ ട്രാക്ക് കള്‍ച്ചറല്‍ സെന്റര്‍ വിക്റ്ററി മീറ്റ് സംഘടിപ്പിച്ചു

തിരൂരങ്ങാടി ; ചെമ്മാട് സി കെ നഗര്‍ ഗ്രീന്‍ ട്രാക്ക് കള്‍ച്ചറല്‍ സെന്ററിന് കീഴില്‍ വിക്റ്ററി മീറ്റ് സംഘടിപ്പിച്ചു. ചടങ്ങില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രദേശത്തെ വിദ്യാര്‍ത്ഥികളെയും എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഡോ:അമീര്‍ സുഹൈല്‍ എ വി, ഡോ:നൂറ ഫാത്തിമ കെ എന്നിവരെയും ആദരിച്ചു. തിരൂരങ്ങാടി നഗരസഭ വൈസ് ചെയര്‍ പെയ്‌സണ്‍ കാലൊടി സുലൈഖ, നഗര സഭ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്കല്‍, കൗണ്‍സിലര്‍മാരായ ചെമ്പ വഹീദ, സിഎം സല്‍മ എന്നിവര്‍ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനം നിര്‍വഹിച്ചു. ഗ്രീന്‍ ട്രാക്ക് ഭാരവാഹികളായ അയ്യൂബ് തലാ പ്പില്‍, ചെമ്പ മൊയ്ദീന്‍ കുട്ടി, എം പി അസ്ലം, അനസ് വി കെ, ഫാജാസ്, ഇഹ്സാന്‍ എന്നിവര്‍ നേതൃത്വം നല്‍കി....
Local news

പരപ്പനങ്ങാടി ബി. ഇ. എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

പരപ്പനങ്ങാടി: ബി. ഇ. എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എസ്.പി. സി യൂണിറ്റും പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബും സംയുക്തമായി ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. രാവിലെ 10 മണിക്ക് പരപ്പനങ്ങാടി ബി. ഇ. എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് മധുസൂദനന്‍ പിള്ള നിര്‍വഹിച്ചു. പിടിഎ പ്രസിഡണ്ട് നൗഫല്‍ ഇലിയാന്‍ അധ്യക്ഷത വഹിച്ചു വാക്കേഴ്‌സ് ക്ലബ്ബ് പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ കെ., സെക്രട്ടറി കെ.ടി വിനോദ്, ക്ലബ്ബ് ഭാരവാഹികളായ ചന്ദ്രന്‍ മാസ്റ്റര്‍, രവീന്ദ്രന്‍ പി, സ്റ്റാഫ് സെക്രട്ടറി അബ്ദുള്‍ നാസര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് യോഗാചാര്യന്‍ സുനില്‍കുമാര്‍ കുട്ടികള്‍ക്ക് യോഗ ക്ലാസ് എടുത്തു. പ്രിന്‍സിപ്പാള്‍ സുവര്‍ണലത സ്വാഗതവും എസ്പിസി എസിപിഒ അയന നന്ദിയും പറഞ്ഞു...
Local news

പുത്തന്‍കടപ്പുറം ജിഎംയുപി സ്‌കൂളില്‍ പ്രീ പ്രൈമറി സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു

പരപ്പനങ്ങാടി : പുത്തന്‍കടപ്പുറം ജിഎംയുപി സ്‌കൂളില്‍ ആരംഭിച്ച പ്രീ പ്രൈമറി സ്‌കൂളിന്റെ ഉദ്ഘാടനം പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പിപി ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു. ചടങ്ങില്‍ കൗണ്‍സിലര്‍ ഫൗസിയാബി കോടാലി അധ്യക്ഷത വഹിച്ചു. പിടിഎ കമ്മിറ്റിയുടെ ശ്രമഫലമായാണ് പ്രീ പ്രൈമറിക്ക് തുടക്കം കുറിക്കാന്‍ സാധിച്ചത്. ഒരുപാട് വര്‍ഷത്തെ ചരിത്രം പറയുന്ന ഈ സ്‌കൂളിന് പ്രീ പ്രൈമറി ആരംഭിക്കാന്‍ കഴിഞ്ഞതിലൂടെ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കുന്നതാണ്. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി നിസാര്‍ അഹമ്മദ്, കൗണ്‍സിലര്‍ തലക്കലകത്ത് റസാഖ്, എച്ച്എം മനോജ് മാഷ്, പിടിഎ പ്രസിഡന്റ് റഹ്‌മത്ത് ഒട്ടുമ്മല്‍, നൗഫല്‍ സിപി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് സംസാരിച്ചു....
Local news

പരപ്പനങ്ങാടി -കടലുണ്ടി റോഡിന്റെ ശോചനീയാവസ്ഥ ; നിവേദനം നല്‍കി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

പരപ്പനങ്ങാടി : പരപ്പനങ്ങാടി -കടലുണ്ടി റോഡിന്റെ ശോചനീയാവസ്ഥ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പരപ്പനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നിവേദനം നല്‍കി. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വി.പി. ഖദര്‍ കേരളാ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ ശ്രീലക്ഷ്മിക്കാണ് നിവേദനം നല്‍കിയത്. പരപ്പനങ്ങാടി -കടലുണ്ടി റോഡ് പലയിടങ്ങളിലും തകര്‍ന്നു തരിപ്പണമായി അപകടങ്ങള്‍ പതിവായിരിക്കയാണ്. പലപ്പോഴും വാഹനങ്ങള്‍ ഘട്ടറുകളില്‍ കുടുങ്ങി മണിക്കൂറുകളോളം തടസ്സപ്പെടുകയുമാണ്. റോഡ് നിര്‍മാണത്തിലെ പാളിച്ചകളും, റോഡിന്റെ ഇരുവശത്തും പല സ്ഥലങ്ങളിലും ഡ്രൈനേജ് ഇല്ലാത്തതും റോഡ് തകര്‍ച്ചക്ക് കാരണമാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. നിവേദക സംഘത്തില്‍ കൗണ്‍സിലര്‍ പി.വി.മുസ്തഫ, പിഎ ലത്തീഫ്, സി.ബാലഗോപാല്‍, കെ.എം. ഭരതന്‍, ശബ്നം മുരളി, ഒ.രാമകൃഷ്ണന്‍, നാസര്‍ ജമാല്‍, ടി. വി സുചിത്രന്‍, സി പി മുജീബ...
Malappuram

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ; സമരം ശക്തമാക്കി എംഎസ്എഫ്, ആര്‍.ഡി.ഡി ഓഫീസിന് പൂട്ടിടാന്‍ ചെന്ന ഏഴ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മലപ്പുറം ; എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളടക്കം സീറ്റ് ലഭിക്കാതെ പുറത്തിരിക്കുമ്പോഴും സര്‍ക്കാര്‍ തുടരുന്ന നിസംഗതക്കെതിരെ സമരം ശക്തമാക്കി എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി. അനിശ്ചിതകാല സമരത്തിന്റെ മൂന്നാം ദിവസം ഏഴ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ആര്‍.ഡി.ഡി ഓഫീസിന് പൂട്ടിടാന്‍ ചെന്ന ഏഴ് പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. തുടര്‍പഠന യോഗ്യത നേടിയ 32410 വിദ്യാര്‍ഥികള്‍ പഠനാവസരമില്ലാതെ പുറത്തായിട്ടും കള്ളക്കണക്ക് നിരത്തുന്ന സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തി ആര്‍.ഡി.ഡി ഓഫീസ് ഉപരോധിക്കാനെത്തിയ എം.എസ്.എഫ് പ്രവര്‍ത്തകരെ കെട്ടിടത്തിലേക്ക് പ്രവേശിക്കാനനുവദിക്കാതെ തടഞ്ഞു. എന്നാല്‍ പോലീസ് പ്രതിരോധം മറികടന്ന് ആര്‍.ഡി.ഡി ഓഫീസിന് മുന്നില്‍വരെയെത്തിയ പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. ജില്ലാ പ്രസിഡ...
Malappuram

മകള്‍ക്ക് നേരെ ലൈംഗികാതിക്രമം ; 43 കാരന് 11 വര്‍ഷം തടവും പിഴയും

മലപ്പുറം : മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 43കാരന് 11 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ് സൂരജാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം അധിക തടവ് അനുഭവിക്കണം. പ്രതി പിഴയടയ്ക്കുന്നപക്ഷം അതിജീവിതയ്ക്ക് നല്‍കണം. നഷ്ടപരിഹാരം അനുവദിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് നിര്‍ദേശിച്ചു. പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകള്‍ പ്രകാരം അഞ്ചു വര്‍ഷം വീതം കഠിന തടവും 25,000 രൂപ വീതം പിഴയും മറ്റൊരു വകുപ്പില്‍ ഒരു വര്‍ഷം കഠിന തടവുമാണ് ശിക്ഷ. ഇത് ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പെരിന്തല്‍മണ്ണ എസ്ഐമാരായിരുന്ന എ എം യാസിര്‍, കെ കെ തുളസി എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്ന പി പരമേശ്വരത്ത് ഹാജരായി. 12 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രതിയെ തവന...
Local news

എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ അതിഥി തൊഴിലാളിയുടെ മകനെ ആദരിച്ചു

തിരൂരങ്ങാടി: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ അതിഥി തൊഴിലാളിയുടെ മകനെ ചെമ്മാട് ഗ്രീന്‍ ട്രാക്ക് അവാര്‍ഡ് നല്‍കി ആദരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയും എടരിക്കോട് പി, കെ, എം, ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പഠിച്ച രാജ് പാണ്ഡ്യയാണ് ഈ മിടുക്കന്‍. രാജ് പാണ്ഡ്യയുടെ അച്ഛന്‍ പെയിന്റിംഗ് ജോലി ചെയ്തു വരുന്നു. പാണ്ഡ്യയെയും പ്രദേശത്തെ മറ്റു എ പ്ലസ് വിദ്യാര്‍ത്ഥികളെയും ചെമ്മാട് ഗ്രീന്‍ ട്രാക്ക് അവാര്‍ഡ് നല്‍കി ആദരിച്ചു. തിരൂരങ്ങാടി നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അവാര്‍ഡ് ദാനം ഉദ്ഘാടനം ചെയ്തു. അയ്യൂബ് തലാപ്പില്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ കാലൊടി സുലൈഖ. വഹീദ ചെമ്പ, സിഎം സല്‍മ. അസ്ലം, ചെമ്പ മൊയ്തീന്‍കുട്ടി,ഹാജി. അനസ് കെ.ഫാറൂഖ് സംസാരിച്ചു. എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയേ നേടിയ നൂറയെ ആദരിച്ചു....
Local news

പറപ്പൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

പറപ്പൂര്‍ : പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. ലീഡേഴ്‌സ് മീറ്റ് മണ്ഡലം ലീഗ് പ്രസിഡന്റ് പി.കെ അസ്‌ലു ഉദ്ഘാടനം ചെയ്തു. അബൂദാബി ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഹിദായത്തുള്ളക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ടി.പി അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ എം.എം കുട്ടി മൗലവി, കെ.എം കോയാമു, മണ്ഡലം ഭാരവാഹികളായ ടി.മൊയ്തീന്‍ കുട്ടി, ഇ കെ സുബൈര്‍ മാസ്റ്റര്‍, പഞ്ചായത്ത് ഭാരവാഹികളായ വി.എസ് ബഷീര്‍ മാസ്റ്റര്‍, എന്‍.മജീദ് മാസ്റ്റര്‍, സി.അയമുതു മാസ്റ്റര്‍, എം.കെ ഷാഹുല്‍ ഹമീദ്,മജീദ് പാലാത്ത്, അലി കുഴിപ്പുറം, ഇ.കെ സൈദുബിന്‍, കെ.അബ്ദുസ്സലാം, സഫിയ കുന്നുമ്മല്‍, പി.ടി റസിയ, ആബിദ പറമ്പത്ത്, കെ.എം മുഹമ്മദ്, എ.വി ഇസ്ഹാഖ് മാസ്റ്റര്‍, പി.മുഹമ്മദ് ഹനീഫ, മുഹമ്മദ് പറമ്പത്ത്, ടി.മുഹമ്മദ് മാസ്റ്റര്‍, വി.എസ് മ...
Local news

കടയില്‍ നിന്നും സാധനം വാങ്ങാന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് സ്‌കൂട്ടര്‍ നല്‍കി ; മാതാവിനെതിരെ കേസെടുത്ത് താനൂര്‍ പൊലീസ്

താനൂര്‍ : താനൂരില്‍ സാധനം വാങ്ങാന്‍ കടയിലേക്ക് പോകാന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതിന് മാതാവിനെതിരെ താനൂര്‍ പൊലീസ് കേസെടുത്തു. നിറമരുതൂര്‍ വള്ളിക്കാഞ്ഞിരംകാളാട് റോഡില്‍ പള്ളിപ്പടിയില്‍വച്ച് ബുധനാഴ്ച രാത്രി 7.30നാണ് സംഭവം. പട്രോളിങ് നടത്തുകയായിരുന്ന താനൂര്‍ എസ്ഐ സുകീഷ്‌കുമാറിന് മുന്നിലാണ് സ്‌കൂട്ടറുമായി കുട്ടി ഡ്രൈവര്‍ കുടുങ്ങിയത്. താനൂര്‍ എസ്ഐ സുകീഷ്‌കുമാര്‍ കൈകാണിച്ച് വാഹനം പരിശോധിച്ച് വിവരങ്ങള്‍ ചോദിച്ചപ്പോളാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസ്സിലായത്. തുടര്‍ന്ന് വാഹനം നല്‍കിയതിന് മാതാവിനെതിരെ കേസെടുക്കുകയായിരുന്നു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ പിതാവിനൊപ്പം വിട്ടയച്ചു....
Malappuram

16 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 19 കാരന് തടവും പിഴയും ശിക്ഷ

മലപ്പുറം: നിലമ്പൂരില്‍ 16 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 19കാരന് അഞ്ച് വര്‍ഷവും രണ്ട് മാസവും തടവും 5,000 രൂപ പിഴയും ശിക്ഷ. പോത്തുകല്ല് സ്വദേശിയായ ഉണ്ണിക്കുട്ടനെയാണ് നിലമ്പൂര്‍ അതിവേഗ സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് കെ പി ജോയ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ട് മാസം കൂടി തടവ് അനുഭവിക്കണം. പിഴ അടച്ചാല്‍ തുക അതിജീവിതയ്ക്ക് നല്‍കും. കേസുമായി ബന്ധപ്പെട്ട് പ്രതി ജയിലില്‍ കിടന്ന കാലം ശിക്ഷയായി പരിഗണിക്കും. 2019 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 12 മണിയോടെ പരാതിക്കാരിയുടെ വീട്ടില്‍ കയറി വീട്ടുപറമ്പിലേക്ക് പരാതിക്കാരിയെ കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. വഴിക്കടവ് സ്റ്റേഷന്‍ സബ് ഇന്‍ സ്പെക്ടര്‍ ആയിരുന്ന ബിഎസ് ബിനു ആണ് കേസന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ...
Accident

റിമോട്ട് ഗേറ്റിൽ കുടുങ്ങി 9 വയസ്സുകാരൻ മരിച്ചതറിഞ്ഞ കുട്ടിയുടെ വല്ലിമ്മയും മരിച്ചു

വൈലത്തൂർ : അയൽ വീട്ടിലെ റിമോട്ട് ഗേറ്റിൽ തല കുടുങ്ങി 9 വയസ്സുകാരൻ മരിച്ചത് അറിഞ്ഞ , കുട്ടിയുടെ വല്ലിമ്മയും മരിച്ചു. മരണവാർത്ത അറിഞ്ഞ ആഘാതത്തിൽ ഹൃദയ സ്തംഭനം ഉണ്ടായാണ് മരണം എന്നാണ് അറിയുന്നത്. കുട്ടിയുടെ പിതാവ്, ചിലവിൽ സ്വദേശി ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ഗഫൂറിന്റെ ഉമ്മ യും കുഞ്ഞലവി ഹാജിയുടെ ഭാര്യ വൈലത്തൂർ ചിലവിൽ സ്വദേശി ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസ്യ ഹജ്ജുമ്മയാണ് മരിച്ചത്. ഭർത്താവ് ചിലവിൽ മഹല്ല് പ്രസിഡന്റ് കുഞ്ഞലവി ഹാജിയുടെ ഭാര്യയാണ്.. കബറടക്കം ഇന്ന് നടക്കും. വ്യാഴാഴ്ച വൈകുന്നേരം 4 മണിക്കാണ് സിനാൻ മരണപ്പെട്ടത്. അസർ നിസ്കാരത്തിനായി അയൽ വീട്ടിലെ ഗേറ്റിലൂടെ പോകുമ്പോഴാണ് ദുരന്തം ഉണ്ടായത്. സിനന്റെ കബറടക്കം പോസ്റ്മോർട്ടത്തിന് ശേഷം ചിലവിൽ ജുമാ മസ്ജിദിൽ നടക്കും....
Obituary

ഓട്ടോമാറ്റിക് ഗേറ്റിനുള്ളിൽ തല കുടുങ്ങി 9 വയസ്സുകാരന് ദാരുണാന്ത്യം

വൈലത്തൂർ : ഓട്ടോമാറ്റിക് ഗേറ്റിനുള്ളിൽ തല കുടുങ്ങി വിദ്യാർത്ഥി മരിച്ചു. ചിലവിൽ സ്വദേശി ചെങ്ങണകാട്ടിൽ കുന്നശ്ശേരി ഗഫൂർ- സജില എന്നിവരുടെ മകൻ മുഹമ്മദ് സിനാൻ (9) ആണ് മരിച്ചത്. തിരൂർ ആലിൻ ചുവട് എം ഇ ടി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്. ഇന്ന് വൈകുന്നേരം 4 മണിക്ക് ആണ് സംഭവം. വീട്ടിൽ നിന്ന് അസർ നിസ്കാരത്തിനായി പള്ളിയിലേക്ക് പോയ സിനനെ അയൽ വീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റിനുള്ളിൽ തല കുടുങ്ങിയ നിലയിലായിരുന്നു. ഉടനെ കോട്ടക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. സാധാരണ ഈ വീട്ടിലെ ഗേറ്റ് വഴി തന്നെയാണ് സിനാൻ പോകാറുള്ളത്. മൃതദേഹം കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിൽ മോർച്ചറിയിൽ ആണ്. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം നാളെ വൈലത്തൂർ ചിലവിൽ ജുമാ മസ്ജിദിൽ കബറടക്കം. നാളെ സ്കൂളിന് അവധി നൽകി....
Kerala

വിവാഹ ചടങ്ങില്‍ ഭക്ഷണം കഴിച്ച വധുവിനും വരനും ഉള്‍പ്പടെ 150 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

പാലക്കാട്: ഷൊര്‍ണൂരില്‍ വിവാഹ ചടങ്ങില്‍ ഭക്ഷണം കഴിച്ച വധുവിനും വരനും ഉള്‍പ്പടെ 150 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഞായറാഴ്ചയാണ് സംഭവം. വെല്‍കം ഡ്രിങ്കില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് നിഗമനം. വിവാഹത്തിന്റെ റിസപ്ഷനില്‍ പങ്കെടുത്ത കോഴിക്കോട്, പാലക്കാട്, എറണാകുളം, തൃശ്ശൂര്‍, ഷൊര്‍ണൂര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വിവാഹ ചടങ്ങില്‍ ഭക്ഷണം വിതരണം ചെയ്ത വാടാനംകുര്‍ശ്ശിയിലെ കാറ്ററിങ്ങ് സ്ഥാപനത്തില്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ സ്ഥാപനത്തിന്റെ അടുക്കള വൃത്തിഹീനമെന്ന് കണ്ടെത്തി....
Local news

എ.വി മുഹമ്മദ് അനുസ്മരണവും കലാ സാംസ്‌കാരിക സംഗമവും ഇശല്‍ വിരുന്നും സംഘടിപ്പിച്ചു

തിരൂരങ്ങാടി : മാപ്പിള കലാ മേഖലയെ ജനകീയമാക്കിയ അതുല്യ പ്രതിഭയും മാപ്പിളപ്പാട്ടിന് മാധുര്യം പകര്‍ന്ന വിസ്മയ ഗായകനുമായിരുന്ന എ.വി മുഹമ്മദിന്റെ സ്മരണാര്‍ത്ഥം ജന്മനാട്ടില്‍ സ്മാരക നിലയം യാഥാര്‍ത്ഥ്യമാക്കണമെന്നും കലാ സാമൂഹിക സാംസ്‌കാരിക മേഖലക്ക് തന്നെ മുതല്‍ കൂട്ടായി തീരുമെന്നും എ.വിയുടെ ഓര്‍മ്മ ദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ കലാ സാംസ്‌കാരിക സംഗമം വിലയിരുത്തി. ചെമ്മാട് വ്യാപാര ഭവനില്‍ ഇശല്‍ സംഗീത അക്കാദമി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയും സംഗീത പ്രതിഭകള്‍ ഒന്നിച്ച കലാ സാംസ്‌കാരിക സംഗമവും തിരൂരങ്ങാടി നഗരസഭ ആരോഗ്യ കാര്യ സമിതി ചെയര്‍മാന്‍ സി.പി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. നൗഷാദ് സിറ്റിപാര്‍ക്ക് അധ്യക്ഷനായിരുന്നു. സിദ്ദീഖ് പനക്കല്‍ അനുസ്മരണ പ്രഭാഷണം നടത്തി. അഷ്‌റഫ് തച്ചറപടിക്കല്‍, സമദ് മാസ്റ്റര്‍ മൂഴിക്കല്‍, റഷീദ് മേലെവീട്ടില്‍, പി.പി.കെ ബാവ കളിയാട്ടമുക്ക്, സാജിദ ടീച്ചര്‍, സൈദ് മാലിക് മൂന്നിയൂ...
Malappuram

പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് ; ജില്ലയില്‍ 32,366 കുട്ടികള്‍ പുറത്ത്

മലപ്പുറം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്‌മെന്റ് കഴിഞ്ഞപ്പോള്‍ മലപ്പുറം ജില്ലയില്‍ അപേക്ഷ നല്‍കിയ 32,366 കുട്ടികള്‍ക്ക് സീറ്റില്ല. ആകെ അപേക്ഷിച്ച വിദ്യാര്‍ഥികള്‍ 82,446 ആണ്. 50,086 മെറിറ്റ് സീറ്റുകളാണ് ഉള്ളത്. ഇതില്‍ 50,036 സീറ്റുകളില്‍ വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ എടുത്തു കഴിഞ്ഞു. ഇനി 44 മെറിറ്റ് സീറ്റുകള്‍ മാത്രമാണ് ഒഴിവുള്ളത്. ബാക്കി വിദ്യാര്‍ഥികള്‍ പണം നല്‍കി പഠിക്കേണ്ടി വരും. ആകെ അപേക്ഷകരില്‍ 7606 പേര്‍ സമീപ ജില്ലക്കരാണ്. ഇവരെ മാറ്റിനിര്‍ത്തിയാലും 24,760 കുട്ടികള്‍ ഇനിയും അഡ്മിഷന്‍ ലഭിക്കാതെ പുറത്ത് നില്‍ക്കുകയാണ്. പുതിയ ബാച്ചുകള്‍ വന്നില്ലെങ്കില്‍ ഈ കുട്ടികളെല്ലാം പണം നല്‍കി പഠിക്കേണ്ടി വരും. മലബാറിലെ സീറ്റ് ക്ഷാമത്തില്‍ മൂന്നാം അലോട്ട്‌മെന്റിന് ശേഷം സ്ഥിതി വിലയിരുത്തി തുടര്‍നടപടി സ്വീകരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചത്. സര്‍ക്കാ...
Local news

പരപ്പനങ്ങാടിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞില്ല

പരപ്പനങ്ങാടി പുത്തരിക്കലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയയാളെ ഇനിയും തിരിച്ചറിഞ്ഞില്ല. 45 - 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ ജൂണ്‍ 17 ന് കണ്ടെത്തിയത്. നീലയില്‍ വെളള കളളി ഷര്‍ട്ട് ധരിച്ചിട്ടുണ്ട്, മെലിഞ്ഞ ശരീരം. ഇരുനിറമാണ്. സംഭവത്തില്‍ പരപ്പനങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൃതശരീരം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ അറിയുന്നവര്‍ 9497947225, 0494- 2410260 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പരപ്പനങ്ങാടി പൊലീസ് അറിയിച്ചു....
Local news

തിരൂരങ്ങാടി വില്ലേജിൽ സ്മാർട്ട് ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾക്ക് തുടക്കമായി

തിരൂരങ്ങാടി : തിരൂരങ്ങാടി വില്ലേജിൽ ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ചെമ്മാട് എട്ടാം ഡിവിഷനിൽ പറുവേസിന്റെ ഭൂമി അളന്നു കൊണ്ട് നഗരസഭാ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. വികസനകാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി വില്ലേജിലെ എല്ലാ ഭൂമികളുടെയും അതിർത്തികൾ ഡിജിറ്റലൈസ് ചെയ്യും,സർവ്വേ ആറുമാസത്തിനകം പൂർത്തിയാകും സർവ്വേ പൂർത്തിയാകുന്നതോടെ എൻറെ ഭൂമിയെന്ന പോർട്ടിൽ നിന്നും ഭൂമിവിവരങ്ങൾ ഡൗൺലോഡ് ചെയ്യാൻ കഴിയും ,വർഷങ്ങൾക്കു മുമ്പുള്ള ആധാരങ്ങൾ പ്രകാരമാണ് നിലവിലുള്ള ഭൂമി വിവരങ്ങൾ ലഭ്യമാകുന്നത്. ഡിജിറ്റൽ സർവേയിലൂടെ ഭൂമിയുടെ എല്ലാ വിവരങ്ങളും കൃത്യമായി ഡിജിറ്റലൈസ് ചെയ്യുകയാണ്, ഭൂ ഉടമകൾക്ക് അവരുടെ രേഖകൾ വേഗത്തിൽ ലഭിക്കുന്നതിനും ഭൂമിയുടെ കൃത്യത അറിയുന്നതിനും ഡിജിറ്റൽ സർവേ ഉപകാരപ്രദമാകും സർവ്വേയോട് എല്ലാവരും സഹകരിക്കണമെന്ന് സർവ്വേ ലാൻഡ് വിഭാഗം അഭ്യർത്ഥിച്ചു. ആര...
Local news

വായനവാരാഘോഷത്തിന്റെ ഭാഗമായി പുസ്തകമരങ്ങള്‍ ഒരുക്കി കെ.എം.എച്ച്.എസ്.എസ് കുറ്റൂര്‍ നോര്‍ത്ത്

വേങ്ങര: വായനവാരാഘോഷത്തിന്റെ ഭാഗമായി പുതുമയാര്‍ന്ന പരിപാടികളോടെ കെ.എം.എച്ച്.എസ്.എസ് കുറ്റൂര്‍ നോര്‍ത്ത്. ഓരോ കുട്ടിയിലേക്കും വായന എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂള്‍ അങ്കണത്തില്‍ ഒരുക്കിയ പുസ്തകമരങ്ങള്‍ ശ്രദ്ധേയമായി. കൂടാതെ വായിക്കാനും, എഴുതാനും, അറിയാനും, വിജയിക്കുവാനും സമൂഹവുമായി ഒത്തുചേരാനുമായ് ഗ്രന്ഥപ്പുര നിര്‍മ്മാണം, പുസ്തക ചര്‍ച്ച, വായന സന്ദേശം, വായന പ്രതിജ്ഞ, വായന ഗാനം, സാഹിത്യകാരന്‍മാരെ പരിചയപ്പെടല്‍, ക്വിസ് മത്സരം, പുസ്തകാസ്വാദനം, പത്രവായന, കാവ്യ കൂട്ടം തുടങ്ങി നിരവധി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പ്രധാനാദ്ധ്യാപകന്‍ പി.സി ഗിരീഷ് കുമാര്‍ അദ്ധ്യക്ഷം വഹിച്ച വായനോത്സവം പരിപാടി സ്‌കൂള്‍ മാനേജര്‍ കെ.പി.അബ്ദുള്‍ മജീദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡി.എച്ച്.എം എസ് ഗീത, ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്ന പി. സംഗീത, ഷൈജു കാക്കഞ്ചേരി, ദില്‍ന കെ.ജെ, ബിന്ദു കമ്മൂത്ത്, ശ്...
Malappuram, Other

താവനൂര്‍ മാങ്കുളം കുളത്തില്‍ 13 കാരന്‍ മുങ്ങി മരിച്ചു

മലപ്പുറം : തവനൂര്‍ മറവഞ്ചേരി മാങ്കുളം കുളത്തില്‍ 13 കാരന്‍ മുങ്ങി മരിച്ചു. വടക്കത്ത് വളപ്പില്‍ നൗഷാദിന്റെ മകന്‍ മുഹമ്മദ് അന്‍ഷാദ് ( 13 )അണ് മരിച്ചത്. ഇന്ന് ഉച്ചയോടു കൂടിയാണ് അപകടം സംഭവിച്ചത്. മൃതദേഹം എടപ്പാള്‍ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷ അഫിലിയേറ്റഡ് കോളേജുകൾ / സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ (സി.ഡി.ഒ.ഇ.) വിദ്യാർഥികൾക്കായുള്ള രണ്ടാം സെമസ്റ്റർ വിവിധ (PG-CBCSS) എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.ബി.ഇ., എം.ടി.ടി.എം., എം.ടി.എച്ച്.എം., എം.എച്ച്.എം. ഏപ്രിൽ 2024 / ഏപ്രിൽ 2023 - റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ 22-ന് തുടങ്ങും.  സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ (ഐ.ഇ.ടി.) ബി.ടെക്. (2019 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് രണ്ടാം സെമസ്റ്റർ പരീക്ഷ ജൂലൈ ഒൻപതിനു ആറാം സെമസ്റ്റർ പരീക്ഷ ജൂലൈ എട്ടിനും തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.  പി.ആർ. 810/2024 പരീക്ഷാഫലം വിവിധ ഇന്റഗ്രേറ്റഡ് പി.ജി. (CBCSS) രണ്ടാം സെമസ്റ്റർ ഏപ്രിൽ 2023 (2021 & 2022 പ്രവേശനം), ഏപ്രിൽ 2022 (2020 പ്രവേശനം മാത്രം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്...
Job

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക സ്റ്റാഫ് നേഴ്‌സ് നിയമനം

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ആര്‍ എസ് ബി വൈ പദ്ധതിയിലെ താല്‍ക്കാലിക സ്റ്റാഫ് നേഴ്‌സ് തസ്തികയിലേക്ക് നിയമനത്തിനായി അഭിമുഖം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ 22-06-2024 ന് രാവിലെ 10 മണിക്ക് മുമ്പായി ആശുപത്രി ഓഫീസില്‍ അസ്സല്‍ രേഖകള്‍ സഹിതം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച് അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സ്റ്റാഫ് നേഴ്‌സ് യോഗ്യത : ബി എസ് സി നേഴ്‌സിംഗ് / ജെഎന്‍എം വിത്ത് റെജിസ്‌ട്രേഷന്‍ ദിവസ വേതനം : 560 രൂപ...
Malappuram

മൂകയും ബധിരയുമായ വീട്ടമ്മയ്ക്ക് വീടുവെക്കാന്‍ സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ച് ഭൂമി വാങ്ങിയതില്‍ ക്രമക്കേട് ; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശകമ്മീഷന്‍

തിരൂര്‍ : മൂകയും ബധിരയുമായ വീട്ടമ്മയ്ക്ക് വീടുവെക്കാന്‍ സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ച് ഭൂമി വാങ്ങിയതില്‍ ക്രമക്കേട് കണ്ടെത്തിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശകമ്മീഷന്‍. പൊന്നാനി നെയ്തല്ലൂരിലെ മൂകയും ബധിരയുമായ അംബികക്ക് വീട് വെക്കാന്‍ വാങ്ങിയ ഭൂമിയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷനില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അംഗം ബൈജു നാഥിനു മുമ്പില്‍ തിരൂരിലെ സിറ്റിങ്ങില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഉത്തരവ്. മനുഷ്യാവകാശ കമ്മിഷനില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അംഗം ബൈജു നാഥിനു മുമ്പില്‍ തിരൂരിലെ സിറ്റിങ്ങില്‍ പൊന്നാനി നെയ്തല്ലൂരിലെ മൂകയും ബധിരയുമായ വീട്ടമ്മയ്ക്ക് വീടുവെക്കാന്‍ സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ച് ഭൂമി വാങ്ങിയപ്പോള്‍ നഞ്ചഭൂമി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നും എസ് സി എസ് ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭൂമി വാങ്ങിക്കുമ്പോള്‍ ഉത്തരവാദിത്വമുള്ള എസ് സി എസ് ടി പ്ര...
Malappuram

കൊണ്ടോട്ടിയില്‍ നാലുവയസ്സുകാരന്റെ മരണം ചികിത്സാപ്പിഴവ് മൂലം ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മലപ്പുറം : കൊണ്ടോട്ടിയില്‍ ചികിത്സക്കിടെ നാലുവയസ്സുകാരന്‍ മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് സ്ഥിരീകരിച്ചു. അനസ്തേഷ്യ നല്‍കിയ അളവ് വര്‍ധിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ ന്നിന് വൈകിട്ട് ആറു മണിക്കാണ് കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയില്‍ അരിമ്പ്ര സ്വദേശി കൊടക്കാടന്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഷാനില്‍ മരിച്ചത്. കളിക്കുന്നതിനിടെ അണ്ണാക്കില്‍ കമ്പുതട്ടി കുട്ടിക്ക് മുറിവേറ്റതിനെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുറിവിന് തുന്നലിടാനായി അനസ്‌തേഷ്യ നല്‍കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. മുറിവു തുന്നുന്നതിനായി കുട്ടിക്ക് അനസ്തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് സ്ഥിതി വഷളാവുകയും കുട്ടി മരിക്കുകയുമായിരുന്നു. അന്നുതന്നെ അനസ്തേഷ്യ നല്‍കിയതിലെ പിഴവാണ് കുട്ടിയുടെ മരണകാരണം എന്ന് കുടുംബം ആരോപിച്ചിരുന്നു. അത് ശരിവയ്ക്കുന്ന പോസ്റ്റ്‌...
Malappuram

അഴുകിയ മത്സ്യം കണ്ടെത്തി ; കോട്ടക്കൽ പുത്തൂരിൽ 60 കിലോഗ്രാം മത്സ്യം നശിപ്പിച്ചു

കോട്ടക്കൽ : ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി പുത്തൂരിലെ കടയിൽ നിന്നും 60 കിലോഗ്രാം മത്സ്യം നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർക്ക് ലഭ്യമായ പരാതിയുടെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് കമ്മീഷണർ നേരിട്ടെത്തി നടത്തിയ പരിശോധനയിലാണ് അഴുകിയ മത്തി കണ്ടെത്തി നശിപ്പിച്ചത്. ട്രോളിങ് നിരോധനത്തെ തുടർന്ന് ജില്ലയിൽ മീനിന്റെ ലഭ്യത വളരെയധികം കുറഞ്ഞിരുന്നു. മാത്രവുമല്ല കൃത്യമായ അളവിൽ ഐസ് ഇടാതെ മത്സ്യം സൂക്ഷിക്കുന്നതും പെട്ടെന്ന് കേടാവുന്നതിന് കാരണമാവും. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിർദേശത്തെ തുടർന്ന് സംസ്ഥാനത്ത് മുഴുവൻ ജില്ലകളിലും ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി പരിശോധന നടന്നു വരികയാണ്. വരും ദിവസങ്ങളിലും ജില്ലയിൽ കർശന പരിശോധന തുടരുമെന്ന് മലപ്പുറം ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ഡി സുജിത് പെരേര അറിയിച്ചു....
Malappuram

പെരുന്നാളിന് വസ്ത്രമെടുക്കാന്‍ പോകുമ്പോള്‍ കണ്ടത് ക്ഷേത്രത്തിന് തീപിടിക്കുന്നത് ; ഇത് മലപ്പുറത്തിന്റെ റിയല്‍ സ്റ്റോറി

മലപ്പുറം : മലപ്പുറത്തിന്റെ മതസാഹോദര്യം വിളിച്ചോതുന്ന സംഭവമാണ് തിരൂരില്‍ അരങ്ങേറിയത്. തിരൂരിലെ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് തീപിടിച്ചത് അണച്ചത് മൂന്ന് മുസ്ലിം യുവാക്കളാണ്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. പെരുന്നാളിന് വസ്ത്രമെടുക്കാന്‍ പോകുമ്പോഴാണ് തിരൂരിലെ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് തീപിടിച്ചത് മുഹമ്മദ് നൌഫലും മുഹമ്മദ് ബാസിലും റസലും കണ്ടത്. ഉടനെ അമ്പലത്തിലേക്ക് കയറാന്‍ പറ്റുമോ, പ്രശ്‌നമൊന്നുമുണ്ടാവില്ലല്ലോ എന്ന് പൂജാരിയോടും അവിടെയുണ്ടായിരുന്ന നാട്ടുകാരോടും ചോദിച്ചു. കുഴപ്പമൊന്നുമില്ല കയറിക്കോ എന്ന് പൂജാരി പറഞ്ഞതോടെ ഒന്നും നോക്കിയില്ല. എല്ലാവരും ഒരുമിച്ച് നിന്ന് തീയണയ്ക്കുകയായിരുന്നുവെന്ന് യുവാക്കള്‍ പറഞ്ഞു. അതേസമയം കുറേപ്പേര്‍ ബൈക്കില്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ടായിരുന്നു. പക്ഷേ അവരൊക്കെ നോക്കിയിട്ട് പോവുകയല്ലാതെ സഹായിക്കാന്‍ മുന്നോട്ടു വന്നില്ലെന്നും ഈ യുവാക്കളാണ് ഞങ്...
error: Content is protected !!