തമിഴ്‌നാട്ടിൽ സമസ്ത വിദ്യാഭ്യാസ ബോർഡിന് കീഴിൽ സ്ഥാപനം ആരംഭിക്കുന്നു
തമിഴ്നാട്ടിലെ രാമനാഥപുരത്ത് സമസ്ത വിദ്യാഭ്യാസ ബോർഡിന്ന് കീഴിൽമത-ഭൗതിക സമന്വിത വിദ്യാഭ്യാസ സ്ഥാപനം നിലവിൽ വരുന്നു
തമിഴ്നാട്ടിലെ രാമനാഥപുരത്ത് സമസ്ത വിദ്യാഭ്യാസ ബോർഡിന്ന് കീഴിൽ മത-ഭൗതിക സമന്വിത വിദ്യാഭ്യാസ സ്ഥാപനം നിലവിൽ വരുന്നു. നവാസ് ഖനി എം. പി. മുൻകയ്യെടുത്താണ് ഇതിനാവശ്യമായ അഞ്ചേക്കറിൽ പരം വിസ്തൃതിയുള്ള പ്ലോട്ട് സൗജന്യമായി ലഭ്യമാക്കിയത്. സ്ഥാപനത്തിന്റെ കുറ്റിയടിക്കൽ കർമ്മം നിരവധി പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി ശൈഖുനാ എം ടി അബ്ദുല്ല മുസ്ലിയാരും നവാസ് ഖനി എം.പി യും ചേർന്ന് നിർവ്വഹിച്ചു.
വിദ്യാഭ്യാസ ബോർഡിന്റെ പേരിൽ ദാനമായി രജിസ്റ്റർ ചെയ്യപ്പെട്ട നിർദ്ദിഷ്ട പ്ലോട്ടിന്റെ പ്രമാണങ്ങൾ പ്രത്യേകം സംഘടിപ്പിക്കപ്പെട്ട പ്രൌഢമായ ചടങ്ങിൽ വച്ച് ദാതാവ് മലേഷ്യയിലെ പ്രമുഖ വ്യവസായി കൂടിയായ ദത്തോ ഉസ് വത് ഖാൻ, സഹോദരൻ ദത്തോ ഷിഹാബുദ്ദീൻ (മലേഷ്യ), നവാസ് ഖനി എം.പി ...

