Saturday, July 5

Kerala

കാല്‍ തല്ലിയൊടിച്ച ശേഷം പീഡന കേസും : ഇന്‍സ്‌പെക്ടര്‍ക്കും എസ്.ഐ.ക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
Kerala, Other

കാല്‍ തല്ലിയൊടിച്ച ശേഷം പീഡന കേസും : ഇന്‍സ്‌പെക്ടര്‍ക്കും എസ്.ഐ.ക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: അയല്‍വാസിയെ മര്‍ദ്ദിച്ച് കാല്‍ തല്ലിയൊടിച്ച ശേഷം നഷ്ടപരിഹാരം നല്‍കുന്നതിന് പകരം പോലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മര്‍ദ്ദനമേറ്റയാളുടെ പേരില്‍ പീഡന കേസ് രജിസ്റ്റര്‍ ചെയ്യിച്ചെന്ന പരാതിയില്‍ തിരുവമ്പാടി പോലീസ് ഇന്‍സ്‌പെക്ടര്‍ക്കും എസ്.ഐ.ക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പരാതി കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിക്കും. കമ്മിഷന്‍ ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായ ഐ.ജിക്കാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജു നാഥ് നിര്‍ദ്ദേശം നല്‍കിയത്. പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തി. രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ ഐ.ജിക്ക് നല്‍കിയ നിര്‍ദ്ദേശം. കൂടരഞ്ഞി സ്വദേശി ജനീഷ് കുര്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. അയല്‍ക്കാരനായ ജോമി ജോസഫാണ് മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കേസു കൊടുത്തെങ...
Breaking news, Kerala, Other

അവര്‍ ദയ അര്‍ഹിക്കുന്നില്ല ; രണ്‍ജീത് ശ്രീനിവാസന്‍ കൊലകേസില്‍ മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷ

ആലപ്പുഴ : ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനുമായിരുന്ന അഡ്വ രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് നിരീക്ഷിച്ച കോടതി പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് വിധി പ്രസ്താവിച്ചകൊണ്ട് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി (ഒന്ന്) വി.ജി.ശ്രീദേവി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ആലപ്പുഴ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയില്‍ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം അജ്മല്‍, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കല്‍ അനൂപ്, ആര്യാട് തെക്ക് അവലക്കുന്ന് ഇരക്കാട്ട് മുഹമ്മദ് അസ്ലാം, മണ്ണഞ്ചേരി ഞാറവേലില്‍ അബ്ദുല്‍ കലാം എന്ന സലാം, അടിവാരം ദാറുസബീന്‍ വീട്ടില്‍, അബ്ദുല്‍ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം സറഫുദീന്‍, മണ്ണഞ്ചേരി ഉടുമ്പിത്തറ മന്‍ഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്ത്‌ശേരി ചിറയില്‍ വീട്ടില്‍ ജസീബ് രാജ,...
Kerala, Other

ഒന്‍പതാം ക്ലാസുകാരി ഗര്‍ഭിണിയായതായി പരാതി ; സഹപാഠിയായ 14 കാരന്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: ഒന്‍പതാം ക്ലാസുകാരി സഹപാഠിയില്‍ നിന്ന് ഗര്‍ഭിണിയായെന്ന പരാതിയില്‍ 14 കാരനെ പൊലീസ് സുരക്ഷാ കസ്റ്റഡയിലെടുത്തു. ബലാല്‍സംഗ കുറ്റം, പോക്‌സോ നിയമത്തിലെ 3,4,5,6 വകുപ്പുകള്‍ പ്രകാരമാണ് 14കാരനെതിരെ കേസെടുത്തിരിക്കുന്നത്. സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുളള വിവരത്തെ തുടര്‍ന്നാണ് പൊലീസ് നടപടി. പെണ്‍കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്....
Kerala

അമ്മയെ ഇറക്കിവിട്ട ശേഷം വീട് ഇടിച്ചു കളഞ്ഞു ; മക്കളും പഞ്ചായത്ത് സെക്രട്ടറിയും നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട് : രണ്ടു ആണ്‍മക്കളും മരുമക്കളും ചേര്‍ന്ന് അമ്മയെ വീട്ടില്‍ നിന്നിറക്കിവിട്ടശേഷം വീട് ഇടിച്ചുകളഞ്ഞ് ലൈഫ് മിഷനില്‍ നിന്നും ഫണ്ട് കൈപ്പറ്റി പുതിയ വീട് നിര്‍മ്മിക്കാന്‍ ആരംഭിച്ച സാഹചര്യത്തില്‍ മക്കളും മരുമക്കളും ലൈഫ് ഫണ്ട് അനുവദിച്ച പഞ്ചായത്ത് സെക്രട്ടറിയും കമ്മീഷന്‍ മുമ്പാകെ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഫെബ്രുവരി 20 ന് രാവിലെ 10.30 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരാകാനാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിട്ടത്. നരിക്കുനി പാറന്നൂര്‍ സ്വദേശിനി ഭാഗീരഥി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. മക്കളായ പ്രതീഷ്, മുരുകന്‍, മരുമക്കളായ സൗമ്യ, ദീപ പ്രതീഷ് എന്നിവര്‍ നേരിട്ട് ഹാജരാകണമെന്നാണ് ഉത്തരവ്. മടവൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഹാജരാകണം. തനിക്ക് കൂടി അവകാശപ്പെട്ട വീടും സ്വത്തും പണവും തട്ടിയെടുത്...
Kerala

അപ്പച്ചട്ടിക്കുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമം ; യുവതി കസ്റ്റംസിന്റെ പിടിയില്‍

കരിപ്പൂര്‍ : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി അപ്പച്ചട്ടിക്കുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി കസ്റ്റംസിന്റെ പിടിയില്‍. ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ കോഴിക്കോട് പെരുവയല്‍ സ്വദേശി ബീന മുഹമ്മദ് ആസാദ് (43) ആണ് 95 ലക്ഷം രൂപയുടെ സ്വര്‍ണവുമായി പിടിയിലായത്. അപ്പച്ചട്ടിക്കുള്ളില്‍ ഡിസ്‌ക് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 1.5 കിലോഗ്രാം സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. നേരത്തേ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.ആര്‍.ഐ., കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇവരുടെ ബാഗേജ് പരിശോധിച്ചപ്പോള്‍ ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ഇലക്ട്രിക് അപ്പച്ചട്ടിക്കുള്ളില്‍ സംശയകരമായ രീതിയില്‍ ഡിസ്‌ക് കണ്ടെത്തുകയായിരുന്നു....
Accident, Kerala

4 അംഗ കുടുംബം സഞ്ചരിച്ച ബൈക്കില്‍ ടോറസ് ലോറി ഇടിച്ചുകയറി 6 വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: 4 അംഗ കുടുംബം സഞ്ചരിച്ച ബൈക്കില്‍ ടോറസ് ലോറി ഇടിച്ചുകയറി 6 വയസുകാരന് ദാരുണാന്ത്യം. നെയ്യാറ്റിന്‍കരക്ക് സമീപമാണ് ദാരുണാമായ അപകടം നടന്നത്. നെയ്യാറ്റിന്‍കര മണലുവിള സ്വദേശി ജിജിന്റെയും രേഷ്മയുടേയും രണ്ടാമത്തെ മകനായ ആരീഷ് ആണ് മരിച്ചത്. അമ്മയും രണ്ട് മക്കളും അച്ഛനും സഞ്ചരിച്ച ഇരു ചക്ര വാഹനത്തിന്‍ ടോറസ് ലോറി ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. മൂത്ത മകന്‍ ആരോണ്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു....
Calicut, Kerala

മുലപ്പാൽ കൊടുത്ത് ഉറക്കിയ കുഞ്ഞ് പിന്നീട് എണീറ്റില്ല ; പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം

കോഴിക്കോട് : മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പന്തീരാങ്കാവ് ഒളവണ്ണ മൂർക്കനാടു പാറക്കൽ താഴം മുനീർ-ഫാത്തിമ സന ദമ്പതികളുടെ ഏക മകൻ മുഹമ്മദ് അയാസ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. മുലപ്പാൽ കൊടുത്ത് ഉറക്കിയ കുഞ്ഞ് രാവിലെ ഉറക്കമെണീറ്റില്ല. തുടർന്ന് ശ്രദ്ധിച്ചപ്പോഴാണ് കുഞ്ഞിനെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. പന്തീരാങ്കാവ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ്നടത്തി....
Kerala, Other

ബിജെപി പ്രാദേശിക നേതാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു

ആലപ്പുഴ : കായംകുളത്ത് ബിജെപി പ്രാദേശിക നേതാവ് ഭാര്യ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ബിജെപി കായംകുളം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ചിറക്കടവം സ്വദേശി പി കെ സജിയാണ് ഭാര്യ ബിനു സജിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. മരിച്ച ബിനു സ്‌കൂള്‍ ടീച്ചറാണ്.
Kerala

മനോരോഗ ചികിത്സയിലുള്ള മകനെ പറ്റിച്ച് കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമായ കടമുറി സ്വന്തമാക്കി ; അമ്മയുടെ പരാതിയില്‍ മകള്‍ക്കും മരുമകനുമെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: മനോരോഗ ചികിത്സയിലിരിക്കുന്ന മകനില്‍ നിന്നും കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമായ മിഠായി തെരുവിലെ കടമുറിയുടെ അധികാരം തന്റെ മകളും മരുമകനും ചേര്‍ന്ന് എഴുതി വാങ്ങിയെന്ന അമ്മയുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ കോളേജ് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജു നാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരിയില്‍ കോഴിക്കോട് നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. കുതിരവട്ടം സ്വദേശിനി പത്മിനി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിക്ക് നാല് പെണ്‍മക്കളും മകനുമുണ്ട്. രണ്ടു പെണ്‍മക്കളും മകനും രോഗ ബാധിതരാണ്. കടമുറി നഷ്ടമായതു കാരണം വരുമാനം നിലച്ചത് വഴി പട്ടിണി കിടക്കുന്ന കുടുംബത്തിന് നഗരസഭയാണ് ഭക്ഷണമെത്തിക്കുന്നത്. കടമുറി തിരികെ കിട്ടിയ...
Kerala

വിവരാവകാശ അപേക്ഷകളിൽ കാലതാമസം വരുത്തിയാൽ ഉദ്യോഗസ്ഥർ കർശന നിയമ നടപടികൾ നേരിടേണ്ടിവരും

തേഞ്ഞിപ്പലം : വിവരാവകാശ അപേക്ഷകളിൽ നിയമപരമായും സമയബന്ധിതമായും മറുപടി നൽകിയില്ലെങ്കിൽ ഉദ്യോഗസ്ഥർ ശക്തമായ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് വിവരാവകാശ കമ്മീഷണർ എ അബ്ദുൽ ഹക്കീം. അടിസ്ഥാന വിവരങ്ങൾ അടങ്ങുന്ന ഫയലുകൾ ലഭ്യമല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്ന സാഹചര്യം ഉണ്ടാകരുതെന്നും വിവരാവകാശ കമ്മീഷണർ പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഇ.എം.എസ് ചെയർ ഹാളിൽ നടന്ന വിവരാവകാശ കമ്മീഷന്റെ സിറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരം ജനങ്ങളുടെ അവകാശമാണ്.ജനങ്ങളെ പ്രതിനിധീകരിക്കുന്ന സർക്കാർ അധികാരം എങ്ങനെ വിനിയോഗിക്കുന്നു എന്നറിയാൻ പൗരന് അവകാശമുണ്ടെന്നുംവകുപ്പിനെ സംബന്ധിക്കുന്ന വിവരങ്ങൾ സ്വമേധയാ വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഹിയറിങ്ങിൽ 13 അപ്പീല്‍ കേസുകള്‍ പരിഗണിച്ചു. ഇതിൽ 10 എണ്ണത്തിൽ തീർപ്പ് കൽപ്പിക്കുകയും മൂന്നെണ്ണം അടുത്ത ഹിയറിങ്ങിലേക്ക് മാറ്റുകയും ചെയ്തു. കണ്ണൂർ ഏഴിമല ...
Kerala

കൈവെട്ട് പ്രയോഗം പ്രതിരോധം മാത്രം ; സത്താര്‍ പന്തല്ലൂരിന് പിന്തുണയുമായി ഉമര്‍ ഫൈസി

കോഴിക്കോട്: എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂരിന്റെ കൈവെട്ട് പരാമര്‍ശത്തില്‍ പിന്തുണയുമായി സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. കൈവെട്ടുമെന്ന പ്രയോഗം പ്രതിരോധത്തിന്റെ ഭാഗമായി മാത്രം കണ്ടാല്‍ മതി. പ്രഭാഷകര്‍ ഇത്തരം തെറ്റി ധാരണ ഉണ്ടാക്കുന്ന പ്രയോഗങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഈ പ്രയോഗത്തിന്റെ പേരില്‍ സത്താര്‍ പന്തല്ലൂരിനെ സമസ്ത തള്ളിപ്പറയില്ലെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. സത്താര്‍ പന്തല്ലൂര്‍ എന്‍ഡിഎഫ് പോലുള്ള തീവ്രസ്വഭാവമുള്ള സംഘടനകളെ ശക്തമായി എതിര്‍ക്കുന്ന വ്യക്തിയാണെന്നും ഉമര്‍ ഫൈസി മുക്കം തന്റെ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സത്താര്‍ പന്തല്ലൂരിനെതിരായ കേസുമായി മുന്നോട്ട് പോകുമെന്ന് അഷ്‌റഫ് കളത്തിങ്ങല്‍പാറ പറഞ്ഞു. യുവാക്കളെ പ്രകോപിപ്പിക്കുന്നതായിരുന്നു സത്താര്‍ പന്തല്ലൂരിന്റെ പ്രസംഗം. പൊതുപ്രവര്‍ത്തകന്‍ എന്ന തരത്തിലാണ് പരാതി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്ത...
Kerala

ട്രെയിനിലെ ശുചിമുറിയില്‍ യുവതി മരിച്ച നിലയില്‍

കോട്ടയം: ട്രെയിനിലെ ശുചിമുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തില്‍ പരേതനായ സുരേന്ദ്രന്‍ നായരുടെ മകള്‍ സുരജ എസ് നായരെയാണ് (45)  ആലപ്പി ധന്‍ബാദ് എക്‌സ്പ്രസ്സിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈക്കത്ത് സാമൂഹ്യ സേവന രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു സുരജ. ഒഡീഷയില്‍ സഹോദരിയുടെ വീട്ടില്‍ പോയ ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു സുരജ. ഇന്ന് പുലര്‍ച്ചെ തമിഴ്‌നാട്ടിലെ ജോളാര്‍പേട്ട് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സഹയാത്രികര്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണമെന്നാണ് പ്രാഥമിക അനുമാനം. ജോളാര്‍പ്പെട്ടിലാണ് മൃതദേഹം നിലവില്‍ സൂക്ഷിച്ചിരിക്കുന്നത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ ജോളാര്‍പെട്ടിലേക്ക് തിരിച്ചു. പ്രവാസിയായ ജീവനാണ് ഭര്‍ത്താവ്....
Kerala

ട്യൂഷന്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്‌നതാ പ്രദര്‍നം നടത്തുകയും രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്ത അധ്യാപകന്‍ പിടിയില്‍

ട്യൂഷന്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്‌നതാ പ്രദര്‍നം നടത്തുകയും രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്ത അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റിലായി. കൊല്ലം പരവൂര്‍ കലക്കോട് ചക്കവിളയില്‍ കളരി വീട്ടില്‍ ബിനീഷ്(35) നെയാ പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ട്യൂഷന്‍ സെന്ററില്‍ അധ്യാപകനായ പ്രതി വിദ്യാര്‍ത്ഥിനിയെ ദുരുദ്ദേശത്തോടെ ട്യൂഷന്‍ സെന്ററിന് സമീപമുള്ള വീട്ടിലേക്ക് കുട്ടിക്കൊണ്ട് പോയി നഗ്‌നതാ പ്രദര്‍ശം നടത്തുകയും വിദ്യാര്‍ത്തിനിയുടെ സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിക്കുകയുമായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തിനുശേഷം കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റത്തില്‍ നിന്നാണ് വീട്ടുകാര്‍ സംഭവത്തെ കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ മുഖേന പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരവൂര്‍ ഇന്‍സ്പെക്ടര്‍ നിസാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ മാരായ സുജിത്, വിജയകുമാര്‍ എ എസ് ഐ...
Kerala, Malappuram

ക്ഷേത്ര പൂജയുമായി ബന്ധപ്പെട്ട് കാവില്‍ എത്തിയവര്‍ക്ക് നേരെ കടന്നലാക്രമണം ; ഒരാള്‍ മരിച്ചു

ക്ഷേത്ര പൂജയുമായി ബന്ധപ്പെട്ട് കാവില്‍ എത്തിയവര്‍ക്ക് നേരെ കടന്നലാക്രമണം. ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. എരമംഗലം പുളിക്കത്രകാവ് ക്ഷേത്ര പൂജയുമായി ബന്ധപ്പെട്ട് പുളിക്കത്ര കാവില്‍ എത്തിയവര്‍ക്ക് നേരെയാണ് കടന്നല്‍ ആക്രമണം ഉണ്ടായത്. പുളിക്കത്ര കുടുംബാംഗമായ പൊന്നാനി സ്വദേശി ഗോപാലകൃഷ്ണന്‍ (70) ആണ് മരിച്ചത്. ഷിജില്‍, അനീഷ്, ഷിബില്‍, മുരളി, ദാസന്‍ അമല്‍ജിത്ത്, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ പുത്തന്‍പ്പള്ളി ആശുപത്രിയില്‍ ചികിത്സയിലാണ്...
Kerala

ചികിത്സയ്ക്കിടെ ഗര്‍ഭിണി ആശുപത്രിയില്‍ കുഴഞ്ഞുവീണു മരിച്ചു

ഇടുക്കി : ചികിത്സയ്ക്കിടെ ഗര്‍ഭിണി ആശുപത്രിയില്‍ കുഴഞ്ഞു വീണു മരിച്ചു. വെള്ളിയാഴ്ച രാത്രി കല്ലാറിലെ സ്വകാര്യ ആശുപത്രിയിലാണു സംഭവം. പൂപ്പാറ വടക്കേക്കര ജിജോയുടെ ഭാര്യ അനു (24) ആണു മരിച്ചത്. 7 മാസം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്. കുമളിയിലെ ആശുപത്രിയിലായിരുന്ന ഇവരെ 3 ദിവസം മുന്‍പാണു പനിയും ചുമയും ശ്വാസംമുട്ടലുമായി കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി ആരോഗ്യനില വഷളായി മരിക്കുകയായിരുന്നു. സംസ്‌കാരം ഇന്നു 2നു മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരോത്തി പള്ളിയില്‍....
Kerala

കൈവെട്ട് പരാമര്‍ശം ; ഹിന്ദു ഐക്യവേദിയുടെ പരാതിയില്‍ സത്താര്‍ പന്തല്ലൂരിനെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട് : വിവാദ കൈവെട്ട് പരാമര്‍ശത്തില്‍ എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂരിനെതിരെ കേസെടുത്ത് പൊലീസ്. ഹിന്ദു ഐക്യവേദി കോഴിക്കോട് ജില്ലാ കമ്മിറ്റി നല്‍കിയ പരാതിയിലാണ് നടപടി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഷൈനു പരാതി നല്‍കിയത്. എസ്‌കെഎസ്എസ്എഫ് മുപ്പത്തഞ്ചാം വാര്‍ഷിക ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുഖദ്ദസ് സന്ദേശ സമാപന സമ്മേളനത്തിലാണ് പ്രമേയ പ്രഭാഷകനായ എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റായ സത്താര്‍ പന്തല്ലൂര്‍ വിവാദ പരാമര്‍ശം നടത്തിയത്. സമസ്തയോടല്ലാതെ മറ്റാരോടും കടപ്പാടില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാക്കളെയും പണ്ഡിതന്മാരെയും ഉസ്താദുമാരെയും സാധാത്തീങ്ങളെയും പ്രയാസപ്പെടുത്താനും വെറുപ്പിക്കാനും പ്രഹരമേല്‍പ്പിക്കാനും ആര് വന്നാലും ആ കൈകള്‍ വെട്ടാന്‍ എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകന്മാര്‍ ഉണ്ടാകുമെന്നായിരുന്നു ...
Kerala

മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ അന്തരിച്ചു ; വിടപറഞ്ഞത് എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ജനകീയ അടിത്തറയുണ്ടാക്കിയ നേതാവ്

കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ(82) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് പുലര്‍ച്ചെ 5.30നായിരുന്നു അന്ത്യം. കെ.കരുണാകരന്‍ മന്ത്രിസഭയില്‍ ഭക്ഷ്യമന്ത്രിയായിരുന്നു. അഞ്ചു തവണ നിയമസഭാംഗമായി. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഭൗതികദേഹം ആലുവ ചാലയ്ക്കലിലെ വീട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിനു ശേഷം രാത്രി 8ന് മാറമ്പള്ളി ജമാഅത്ത് ഖബര്‍സ്ഥാനില്‍ കബറടക്കും. എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ജനകീയ അടിത്തറയുണ്ടാക്കിയ നേതാക്കളില്‍ ഒരാളായിരുന്നു ടി.എച്ച്.മുസ്തഫയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അനുശോചിച്ചു. ''14 വര്‍ഷമാണ് അദ്ദേഹം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ നയിച്ചത്. പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകനായി തുടങ്ങി ചിട്ടയായ പ്രവര്‍ത്ത...
Kerala, Other

ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ ഇനി കുറച്ച് വിയര്‍ക്കേണ്ടി വരും ; നടപടികള്‍ കര്‍ശനമാക്കുന്നു

തിരുവനന്തപുരം : ഡ്രൈവിംഗ് ലൈസന്‍സ് എടുക്കല്‍ ഇനി കുറച്ച് ബുദ്ധിമുട്ടിലാകും. നേരത്തെ പോലെ അത്ര എളുപ്പം ഇനി ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കാന്‍ സാധിക്കില്ല. സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടി കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു. നിരവധി മാറ്റങ്ങളാണ് കൊണ്ടു വരാന്‍ പോകുന്നത്. ഏറ്റവും പ്രധാന മാറ്റം ലേണേഴ്സ് ടെസ്റ്റില്‍ ആയിരിക്കും. നിലവില്‍ ലേണേഴ്സ് ടെസ്റ്റ് പാസാകാന്‍ 20 ചോദ്യങ്ങളില്‍ 12 എണ്ണം ശരിയായാല്‍ മതിയായിരുന്നു. എന്നാല്‍ അതില്‍ നിന്നും ചോദ്യങ്ങളുടെ എണ്ണം 20ല്‍ നിന്ന് 30 ആക്കി ഉയര്‍ത്തും. 30 ചോദ്യങ്ങളില്‍ 25 എണ്ണത്തിന് ശരിയുത്തരം എഴുതിയാല്‍ മാത്രമാണ് പരീക്ഷ പാസാകൂവെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ ഒരു ദിവസം 20ല്‍ കൂടുതല്‍ ലൈസന്‍സ് ഓഫീസില്‍ നിന്ന് അനുവദിക്കരുതെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. വാഹനം ഓടിക്കുക എന്നതല്ല,...
Kerala, Other

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊണ്ട് സെന്‍ട്രല്‍ ജയിലിലെ ശുചിമുറികള്‍ കഴുകിച്ചതായി പരാതി, മുറികളില്‍ ഫാന്‍ ഇല്ല. ജയിലില്‍ ദുരിതമെന്നും പരാതി

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിനിടെ അറസ്റ്റിലായി ജയിലില്‍ അടച്ച പ്രവര്‍ത്തകരെ കൊണ്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പോക്‌സോ കേസിലെ പ്രതികളെ പാര്‍പ്പിച്ചിരിക്കുന്നിടത്തെ ശുചിമുറി കഴുകിച്ചതായി പരാതി. ജയിലില്‍ തടവുപുള്ളികളെ കുത്തിനിറച്ച നിലയിലാണെന്നും തടവുപുള്ളികള്‍ക്കുള്ള മുറികളില്‍ ഫാന്‍ ഇല്ല. ഏറെ ദുരിതം സഹിച്ചാണ് തടവുകാര്‍ കഴിയുന്നതെന്നും കാണിച്ച് യൂത്ത് കോണ്‍ഗ്രസ് നേമം മണ്ഡലം സെക്രട്ടറി എ.ആര്‍.ഹൈദരാലി മനുഷ്യാവകാശ കമ്മിഷനു പരാതി നല്‍കി ഡിസംബര്‍ 20ന് നടന്ന പ്രതിഷേധത്തിനിടയിലാണ് ഹൈദരാലി ഉള്‍പ്പെടെ 19 പേരെ റിമാന്‍ഡ് ചെയ്തത്. അറസ്റ്റിലായ പ്രവര്‍ത്തകരെ കൊണ്ട് ശുചിമുറി കഴുകിചതായും ശുചിമുറികള്‍ ഇടിഞ്ഞുപൊളിഞ്ഞ നിലയിലാണെന്നും അട്ട, എലി ശല്യവുമുണ്ടെന്നും 200 പേര്‍ താമസിക്കേണ്ടയിടത്ത് 400 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും തടവുപുള്ളികള്‍ക്കുള്ള മുറികളില്‍ ഫാന്‍ ഇല്ല. ഏറെ ദുരി...
Kerala, Other

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ആപ്പ്’ നിര്‍മ്മിച്ചവരില്‍ ഒരാള്‍ പിടിയില്‍

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ച കേസില്‍ കാര്‍ഡ് നിര്‍മ്മിക്കാന്‍ 'ആപ്പ്' നിര്‍മ്മിച്ചവരില്‍ ഒരാള്‍ പിടിയില്‍. കേസിലെ മുഖ്യപ്രതിയായ ജയ്‌സണിനെ ആപ്പ് നിര്‍മ്മിക്കാന്‍ സഹായിച്ചെന്ന് പൊലീസ് കണ്ടെത്തിയ കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദിനെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് പിടികൂടിയത്. സി ആര്‍ കാര്‍ഡ് എന്ന ആപ്പ് വഴിയായിരുന്നു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണം....
Crime, Kerala

ഒരു വര്‍ഷമായി അടച്ചിട്ട കടയ്ക്കുള്ളില്‍ തലയോട്ടിയും ശരീര ഭാഗങ്ങളും

ഒരു വര്‍ഷത്തിനു മുകളിലായി അടച്ചിട്ട കടയ്ക്കുള്ളില്‍ തലയോട്ടിയും ശരീര ഭാഗങ്ങളും കണ്ടെത്തി. വടകര അഴിയൂര്‍ പഞ്ചായത്തിലെ കുത്തിപ്പള്ളിയില്‍ ദേശീയപാതയ്ക്കു വേണ്ടി അക്വയര്‍ ചെയ്ത ഒഴിച്ചിട്ട കടയ്ക്കുള്ളില്‍ ആണ് ഇന്നു രാവിലെ പ്ലാസ്റ്റിക്കുകള്‍ കൂട്ടിയിട്ട ഭാഗത്ത് തലയോട്ടിയും കൈയുടെ ഭാഗങ്ങളും കണ്ടെത്തിയത്. കടയുടെ ഷട്ടര്‍ ഉള്‍പ്പെടെ പൊളിച്ചു മാറ്റുന്നതിനായി എത്തിയ തൊഴിലാളികളാണ് സംഭവം കണ്ടത്. വിവരം അറിഞ്ഞ് ചോമ്പാല പൊലീസ് സ്ഥലത്തെത്തി. റൂറല്‍ എസ്പി ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഒരു വര്‍ഷം മുന്‍പ് വരെ ഇവിടെ ചായക്കട പ്രവര്‍ത്തിച്ചിരുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റുന്നതിനു മുന്നോടിയായി ഷട്ടര്‍ ഉള്‍പ്പെടെ എടുത്തു മാറ്റാനാണു തൊഴിലാളികള്‍ എത്തിയത്. ഫൊറന്‍സിക് വിദഗ്ധര്‍ എത്തി പരിശോധന നടത്തിയാല്‍ മാത്രമേ തലയോട്ടിയുടെ പഴക്കം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ....
Kerala

റോഡിലെ കുഴിയില്‍ വീണ് കാലൊടിഞ്ഞ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട് : പൈപ്പിടാന്‍ കുഴിവെട്ടിയ ഭാഗത്ത് വീണ് സ്വതന്ത്ര മോട്ടോര്‍ തൊഴിലാളി യൂണിയന്‍ നേതാവിന്റെ കാലൊടിഞ്ഞ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. തുണ്ടിയില്‍ യൂസഫിന്റെ കാലാണ് ഒടിഞ്ഞത്. ലീഗ് ഹൗസ് പരിസരത്തെ കവലയില്‍ പൈപ്പിടാന്‍ കുഴിവെട്ടിയ ഭാഗത്താണ് അപകടമുണ്ടായത്. കുഴി മൂടി റോഡ് പൂര്‍വ്വ സ്ഥിതിയിലാക്കുമെന്ന് ഉറപ്പു നല്‍കിയെങ്കിലും നടപടിയെടുത്തിരുന്നില്ല. മാസങ്ങളായി കുഴികള്‍ നിറഞ്ഞു കിടക്കുകയാണ് ഇവിടെ.അടുത്ത മാസം കോഴിക്കോട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത ...
Kerala, Other

പാതിരാത്രി വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കാടിനു നടുവില്‍ കുടുങ്ങിയ കുടുംബത്തിന് രക്ഷകരായി കേരള പൊലീസ്

രാത്രി ഒരു മണിക്ക് വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കാനനപാതയില്‍ കുടുങ്ങിയ കുടുംബത്തിന് രക്ഷകരായി കേരള പൊലീസ്. ബത്തേരി-ഊട്ടി അന്തര്‍സംസ്ഥാനപാതയിലെ വനമേഖലയിലൂടെ കടന്നുപോകുന്ന മുണ്ടക്കൊല്ലി ഭാഗത്തെ കാനനപാതയില്‍ കുട്ടികളടക്കമുള്ള ഒമ്പതംഗ കുടുംബം സഞ്ചരിച്ച ഇന്നോവ വാഹനം കേടായതിനെ തുടര്‍ന്നാണ് രക്ഷകരായി കേരള പൊലീസ് എത്തിയത്. വന്യമൃഗങ്ങള്‍ വരുമെന്ന് കരുതി ആരും നിര്‍ത്താതെ പോയപ്പോള്‍ ആയിരുന്നു പട്രോളിംഗിന്റെ ഭാഗമായി അതുവഴി കടന്നു വന്ന ബത്തേരി സ്റ്റേഷനിലെ ട്രാഫിക് പൊലീസ് ഇവരെ കണ്ടത്. പോലീസ് വാഹനത്തില്‍ സുരക്ഷിത സ്ഥാനത്ത് എത്തിക്കാമെന്ന് അറിയിച്ചെങ്കിലും വാഹനം അവിടെ പാര്‍ക്ക് ചെയ്തിട്ട് പോകാന്‍ അവര്‍ക്ക് മടിയുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ്, കേടായ വണ്ടി നന്നാക്കാനുള്ള ശ്രമം ആരംഭിച്ചു. രണ്ടുമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ ട്രാഫിക് പൊലീസുകാര്‍ വാഹനം നന്നാക്കിക്കൊടുത്തു. തലശ്ശേരി സ്വദേശികളായ കുടു...
Crime, Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 14 കാരിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു ; 20 കാരന്‍ അറസ്റ്റില്‍

ആലപ്പുഴ: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 കാരിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഇന്‍സ്റ്റാഗ്രാം വഴി വ്യാജ ഐഡിയില്‍ നിന്ന് പ്രചരിപ്പിച്ച 20 കാരന്‍ അറസ്റ്റില്‍. കൊല്ലം, പടിഞ്ഞാറെകല്ലട വൈകാശിയില്‍ കാശിനാഥനെ (20) ആണ് ആലപ്പുഴ കരീലക്കുളങ്ങര പൊലീസ് പിടികൂടിയത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ ഫോട്ടോ കൈക്കലാക്കിയ ശേഷം വ്യാജ ഇന്‍സ്റ്റഗ്രാം ഐഡി ഉണ്ടാക്കി അതിലൂടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. വിവരം അറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് ആലപ്പുഴ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കായംകുളം സബ്ബ് ഡിവിഷന്‍ ഓഫീസറിന്റെ മേല്‍നോട്ടത്തില്‍ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ ഏലിയാസ് പി ജോര്‍ജ്ജിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. എസ് ഐ ശ്രീകുമാര്‍, സ...
Kerala, Malappuram

മാന്യമായി ഇടപെടണം ; മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലില്‍ മഞ്ചേരി സിഐക്ക് നിര്‍ദേശം

മലപ്പുറം : പൊതുപ്രവര്‍ത്തകരോട് ഫോണില്‍ സംസാരിക്കുമ്പോഴും നേരില്‍ കാണുമ്പോഴും വളരെ നല്ല രീതിയില്‍ ഇടപെണമെന്നും സംഭാഷണത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും മഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി മലപ്പുറം ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. പൊതു പ്രവര്‍ത്തകനായ റഷീദ് പറമ്പന്‍ സമര്‍പ്പിച്ച പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. പൊതു വിഷയത്തില്‍ സംസാരിക്കാന്‍ വിളിച്ചപ്പോള്‍ മഞ്ചേരി ഇന്‍സ്‌പെക്ടര്‍ അലവി തെറിവിളിച്ചെന്നും ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും റഷീദ് പറമ്പന്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ഇതിനെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ഇടപ്പെട്ടത്. പൊതുപ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പരിഗണനയും അംഗീകാരവും നല്‍കണമെന്നും അവര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്...
Kerala, Other, university

ദക്ഷിണ മേഖല കലോത്സവം; 11 ഇനങ്ങളില്‍ സമ്മാനം നേടി കാലിക്കറ്റ് 

ആന്ധ്രാ സര്‍വകലാശാലയില്‍ നടന്ന ദക്ഷിണ മേഖലാ അന്തര്‍ സര്‍വകലാശാലാ കലോത്സവത്തില്‍ കാലിക്കറ്റിന് മികച്ച നേട്ടം. പങ്കെടുത്ത 16 ഇനങ്ങളില്‍ 11 എണ്ണത്തില്‍ സമ്മാനം നേടി. നാല് ഇനങ്ങളില്‍ അഖിലേന്ത്യാ മല്‍സരത്തിനും യോഗ്യത നേടിയിട്ടുണ്ട്. ക്ലാസിക്കല്‍ ഇന്‍സ്ട്രുമെന്‍റല്‍ സോളോ വയലിനില്‍ ഒന്നാം സ്ഥാനവും സംഘഗാനത്തിലും തല്‍സമയ പെയിന്‍റിങ്ങിലും രണ്ടാം സ്ഥാനവും കൊളാഷില്‍ മൂന്നാം സ്ഥാനവും കാലിക്കറ്റ് കരസ്ഥമാക്കി. പഞ്ചാബിലെ ലുധിയാനയിലാണ് അഖിലേന്ത്യാ മത്സരം....
Kerala

ഇന്‍സ്റ്റാഗ്രാം വഴി പരിചയം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌നഫോട്ടോകള്‍ കൈവശപ്പെടുത്തി ഭീഷണിപ്പെടുത്തി ; യുവാവ് പിടിയില്‍

പെരുമ്പാവൂര്‍: ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌നഫോട്ടോകള്‍ കൈവശപ്പെടുത്തി ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍. പെണ്‍കുട്ടിയുടെ നഗ്‌നഫോട്ടോകള്‍ വാങ്ങിയശേഷം ഇതേ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കൊല്ലം മുഖത്തല സ്വദേശി അരുണിനെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. പെണ്‍കുട്ടിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് കൊല്ലത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു....
Kerala, Other

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷതള്ളി ; ഇനി ജയിലിലേക്ക്

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലേക്കു നടന്ന മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് റജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസ് അറസ്റ്റു ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ റിമാന്‍ഡ് ചെയ്തു. ജാമ്യാപേക്ഷ തള്ളിയതോടെ വഞ്ചിയൂര്‍ കോടതി നാലാം പ്രതിയായ രാഹുലിനെ 22 വരെയാണ് റിമാന്‍ഡ് ചെയ്തത്. പൂജപ്പുര ജയിലിലേക്ക് രാഹുലിനെ മാറ്റും. അറസ്റ്റിനെതിരെ സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. പുലര്‍ച്ചെയുള്ള അറസ്റ്റ് ക്രമസമാധാന പ്രശ്‌നം ഒഴിവാക്കാനെന്നാണ് പൊലീസ് വാദം. രാഹുലിനെതിരായ നടപടിയില്‍ പ്രതിഷേധിച്ച് നാളെ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. രാഹുലിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് വിശദമായ പരിശോധന നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്...
Kerala

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പുലര്‍ച്ചെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് പൊലീസ്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പുലര്‍ച്ചെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് പൊലീസ്. സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമകേസിലാണ് പുലര്‍ച്ചെ പത്തനംതിട്ട അടൂരിലെ വീട്ടിലെത്തി കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് കേസുകളാണ് സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഈ മൂന്ന് കേസുകളിലും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയാണ്. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ കേസില്‍ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നത്. വി ഡി സതീശന്‍, ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെ തിരിച്ചറിഞ്ഞ മുപ്പത് പേരുടെ പേരുകളാണ് എഫ്‌ഐആറില്‍ ഉള്ളത്. കണ്ടാലറിയാവുന്ന മുന്നൂറിലേരെ പേരും കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളാണ്. അതേസ...
Kerala, Other

സ്‌കൂള്‍ കലോത്സവം ; ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സ്വര്‍ണ്ണ കപ്പില്‍ മുത്തമിട്ട് കണ്ണൂര്‍ സ്‌ക്വാഡ്

കൊല്ലം: സ്‌കൂള്‍ കലോല്‍സവത്തില്‍ അവസാന നിമിഷം വരെ നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കണ്ണൂര്‍ ജില്ല ഓവറോള്‍ ജേതാക്കള്‍. കോഴിക്കോടിനെ മൂന്ന് പോയിന്റിന് പിന്നിലാക്കിയാണ് കണ്ണൂര്‍ ജില്ല ഒന്നാമതായത്. അവസാന ദിവസം 952 പോയിന്റ് നേടിയാണ് കണ്ണൂര്‍ ജില്ല ഒന്നാമതായത്. കോഴിക്കോടിന് 949 പോയിന്റാണ് നേടാനായത്. ഇന്നലെ മത്സരം അവസാനിച്ചപ്പോള്‍ കോഴിക്കോടിന് 896 പോയിന്റും കണ്ണൂരിന് 892 പോയിന്റുമാണ് ഉണ്ടായിരുന്നത്. പാലക്കാട് ജില്ലയാണ് മൂന്നാം സ്ഥാനത്ത് എത്തിയത്. ഒന്നാം സ്ഥാനക്കാര്‍ക്കുള്ള സ്വര്‍ണക്കപ്പ് കണ്ണൂരിലേക്ക് എത്തുന്നത് 23 വര്‍ഷത്തിന് ശേഷമാണ്. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഉദ്ഘാടനം ചെയ്തത്. മന്ത്രി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജയപരാജയങ്ങള്‍ കലാപ്രവര്‍ത്തനത്തെ ബാധിക്കരുതെന്ന് സമ്മാന വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയ നടന്‍ മമ്മൂട്ടി കുട്ടികളോട് പറഞ്ഞു. പാലക്കാട് ആലത്തൂര്‍ ബിഎസ്‌എസ...
error: Content is protected !!