Saturday, August 30

Local news

ഹജ്ജ് സാങ്കേതിക പഠന ക്ലാസും മെഡിക്കല് ക്യാമ്പും സംഘടിപ്പിച്ചു
Local news

ഹജ്ജ് സാങ്കേതിക പഠന ക്ലാസും മെഡിക്കല് ക്യാമ്പും സംഘടിപ്പിച്ചു

വള്ളിക്കുന്ന് : ഈ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി യാത്രയാവുന്ന വള്ളിക്കുന്ന് മണ്ഡലത്തിലെ ഹാജിമാര്‍ക്കുള്ള രണ്ടാംഘട്ട ഹജ്ജ് സാങ്കേതിക പഠന ക്ലാസും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. പടിക്കല്‍ കോഹിനൂര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടി കോഴിക്കോട് ഖാദി ജമലുലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രെയിനിങ് ഓര്‍ഗനൈസര്‍ സിപി യൂനുസ് സ്വാഗതം പറഞ്ഞു. ഹജ്ജ് കമ്മിറ്റി ഗസ്റ്റ് ഫാക്കല്‍റ്റി ഇബ്രാഹിം ബാഖവി മേല്‍മുറി, ഹജ്ജ് കമ്മിറ്റി സ്റ്റേറ്റ്‌ട്രെയിനിങ് ഫാക്കല്‍റ്റി കണ്ണിയന്‍ മുഹമ്മദ് അലി എന്നിവര്‍ ക്ലാസെടുത്തു. ഫീല്‍ഡ് ട്രെയിനര്‍മാരായ ജൈസല്‍, ജാഫര്‍അലി, ടി. സി അബ്ദുള്‍ റഷീദ്, ഡോക്ടര്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളില്‍ നിന്നായി മുന്നൂറ്റി അമ്പതോളം ഹാജിമാര്‍ പങ്കെടുത്തു....
Local news, Obituary

റിയാദില്‍ വാഹനാപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലിരുന്ന തേഞ്ഞിപ്പലം സ്വദേശി മരണപ്പെട്ടു

തേഞ്ഞിപ്പലം: റിയാദില്‍ വാഹനപകടത്തെ തുടര്‍ന്ന് പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരുന്ന തേഞ്ഞിപ്പലം സ്വദേശി മരിച്ചു. നീരോല്‍പാലം സ്വദേശി പറമ്പാളില്‍ വീട്ടില്‍ പൊന്നച്ചന്‍ അബ്ദുല്‍ ലത്തീഫിന്റെയും, സുലൈഖയുടെയും മകന്‍ ഷെഫീഖ് (26) ആണ് മരണപ്പെട്ടത്. ഈ മാസം ഒന്നിന് പുലര്‍ച്ചെയാണ് അപകടം നടന്നത്. റിയാദ് അല്‍ കര്‍ജ് റോഡില്‍ ഷഫീഖ് റഹിമാന്‍ ഓടിച്ച ട്രൈലര്‍ ലോറിയും, മറ്റൊരു ട്രൈലറും കൂട്ടിയിടിച്ച് തീ പൊള്ളലേറ്റ് നാഷണല്‍ ഗാഡ് സൈനിക ഹോസ്പിറ്റലില്‍ തീവ്ര പരിചരണത്തില്‍ ചികിത്സയില്‍ ആയിരുന്നു. അവിവാഹിതനാണ്. ഷഫീഖ് റഹിമാന്‍ ഓടിച്ച ട്രൈലര്‍ ലോറി മഴയെ തുടര്‍ന്ന് തെന്നിയപ്പോള്‍ മുന്നിലുണ്ടായിരുന്ന മറ്റൊരു ട്രൈലര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ലോറിയുടെ ഡീസല്‍ ടാങ്ക് ചോര്‍ന്നതിനെ തുടര്‍ന്ന് പുറത്തു ചാടിയ ഷഫീഖ് പതിച്ചത് മുന്നിലെ വണ്ടിയില്‍ നിന്ന് പടര്‍ന്ന തീയിലേക്കായിരുന്നു. രാസവസ്തുക്കളുമായി പോവുകയായിര...
Local news, Malappuram

വെളിമുക്ക് സ്വദേശി ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഫോണിന് പകരം ലഭിച്ചത് മറ്റൊന്ന്; ഫോണ്‍ വിലയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ വിധി

തിരൂരങ്ങാടി : വെളിമുക്ക് സ്വദേശിക്ക് ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഫോണിന് പകരം ലഭിച്ചത് മറ്റൊന്ന്. ഫോണ്‍ വിലയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ ആമസോണ്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിനെതിരെ ഉപഭോക്തൃ കമ്മീഷന്‍ വിധി. വെളിമുക്ക് പടിക്കല്‍ സ്വദേശി മുഹമ്മദ് റാഫി നല്‍കിയ പരാതിയിലാണ് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. ആപ്പിള്‍ ഐഫോണ്‍ 13 പ്രോ മാക്‌സ് ഫോണ്‍ വാങ്ങുന്നതിനായി പരാതിക്കാരന്‍ 2022 ജൂലൈ 17 ന് ആമസോണ്‍ വഴി ഓര്‍ഡര്‍ നല്‍കിയിരുന്നു. ഫോണിന്റെ തുകയായ 1,22,900 രൂപയും അടച്ചു. ജൂലൈ 20 ന് ഫോണ്‍ അടങ്ങിയ പെട്ടി പരാതിക്കാരന് ലഭിക്കുകയും ചെയ്തു. എന്നാല്‍ പെട്ടി തുറന്നപ്പോള്‍ അതിലുണ്ടായിരുന്നത് സാംസങ് എ 13 ഫോണ്‍ ആയിരുന്നു. പെട്ടി തുറക്കുന്നത് വീഡിയോ വഴി റെക്കോര്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. പരാതിക്കാരന്‍ ഉടനെ ആമസോണ്‍ കമ്പനിയെ വിവരം അറിയിക്കുകയും തുടര്‍ന്ന് അവര്‍ ഫോണ്‍ മാറ്റിത്തരാമെന്ന് പറയുകയും ച...
Local news

എസ് ടി യു സ്ഥാപക ദിനം : പതാക ദിനം ആചരിച്ചു

മൂന്നിയൂർ : മെയ് 5 എസ് ടി യു 67-ാം സ്ഥാപക ദിനത്തിൻ്റെ ഭാഗമായി മൂന്നിയൂർ പടിക്കൽ യൂനിറ്റ് എസ് ടി യു കമ്മറ്റി പതാക ദിനം ആചരിച്ചു, എസ് ടി യു മലപ്പുറം ജില്ലാ സെക്രട്ടറി എം സൈതലവി പതാക ഉയർത്തി, പി പി സഫീർ പ്രതിജ്ഞ ചൊല്ലി കൊടുത്തു, ചടങ്ങിൽ എസ് ടി യു ഭാരവാഹികളായ പി സി മുഹമ്മദ്,സി അഷറഫ്, എം ടി മുഹമ്മദ്, പി സി അബു, നൗഫൽ, മുസ്തഫ പാണക്കാടൻ, മുള്ളുങ്ങൽ മൊയ്തീൻകോയ,കെ ടി റഷീദ്, എപി ജാഫർ, യൂനസ് കോട്ടീരി, പുവ്വാട്ടിൽ മുത്തു, സിദീഖ് പാണക്കാടൻ എന്നിവർ സംബന്ധിച്ചു...
Local news

തിരൂരങ്ങാടി ബാപ്പു ഉസ്താദ് 10-ാം ഉറുസ് മുബാറക് സമാപിച്ചു

തിരൂരങ്ങാടി : പ്രമുഖ പണ്ഡിതനും അറബി സാഹിത്യകാരനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായിരുന്ന തിരൂരങ്ങാടി ബാപ്പു ഉസ്താദ് 10-ാം ഉറുസ് മുബാറക് സമാപിച്ചു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങളുടെ നേതൃത്വത്തില്‍ നടന്ന മഖാം സിയാറത്തോടെയാണ് പരിപാടി ആരംഭിച്ചത്. ഖത്മുല്‍ ഖുര്‍ആന്‍, മൗലിദ്, ദുആ മജ് ലിസിന് അബ്ദുല്‍ വാസിഅ ബാഖവി കുറ്റിപ്പുറം, സത്താര്‍ സഖാഫി, അബ്ദുസ്സലാം സഖാഫി പറമ്പില്‍ പിടിക, ആവള അബ്ദുല്ല മുസ്ലിയാര്‍, ടി ടി അഹമ്മദ് കുട്ടി സഖാഫി, പി കുഞ്ഞാപ്പു സഖാഫി, യഹ് യ സഖാഫി നേതൃത്വം നല്‍കി. പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് ശിഷ്യ സംഗമം നടന്നു. ബദ് രിയ്യത്ത് വാര്‍ഷിക സംഗമത്തില്‍ കൂറ്റമ്പാറ അബ്ദുര്‍ റഹ്‌മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി. ബദ് രിയ്യത്തിന് വിപിഐ തങ്ങള്‍ ആട്ടീരി നേതൃത്വം നല്‍കി....
Local news

ജെഴ്‌സി പ്രകാശനം ചെയ്തു

മൂന്നിയൂര്‍ : വെളിമുക്ക് എ എഫ് സി അലുങ്ങല്‍ സംഘടിപ്പിക്കുന്ന അഖില കേരള ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കളിക്കുന്ന മിറാക്കിള്‍ വര്‍ക്കേഴ്‌സ് ക്ലബ്ബിന് ആലുങ്ങല്‍ യൂത്ത് കോണ്‍ഗ്രസ്സ് സ്‌പോണ്‍സര്‍ ചെയ്ത ജെഴ്‌സി പ്രകാശനം ചെയ്തു. ജെഴ്‌സി പ്രകാശനം പഞ്ചായത്ത് ബോര്‍ഡ് മെമ്പറും കോണ്‍ഗ്രസ്സ് പഞ്ചായത്ത് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറുമായ നൗഷാദ് തിരുത്തുമലിന്റെ നേതൃത്വത്തിലാണ് നിര്‍വഹിച്ചത്. ചടങ്ങില്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് സെക്രട്ടറി ജാവിദ് ആലുങ്ങല്‍, ഷെരീഫ് കൂഫ , സുരേന്ദ്രന്‍, ക്ലബ് മാനേജേഴ്‌സ് ഫംനാസ് , സലാം എന്നിവര്‍ പങ്കെടുത്തു...
Local news

‘വേനൽപ്പച്ച’ ഡിജിറ്റൽ മാഗസിൻ പുറത്തിറക്കി

തിരൂരങ്ങാടി: പുകയൂർ ഗവൺമെന്റ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ അവധിക്കാല പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ 'വേനൽപ്പച്ച' പ്രധാന അധ്യാപിക പി.ഷീജ പ്രകാശനം ചെയ്തു. ചടങ്ങിൽ പിടിഎ പ്രസിഡന്റ് സി.വേലായുധൻ പിടിഎ ഭാരവാഹികളായ പി.ചന്ദ്രൻ ,എം.വി സാദിഖ്, സ്റ്റാഫ് സെക്രട്ടറി റജില കാവോട്ട്,അധ്യാപകരായ കെ.കെ റഷീദ്,ഇ.രാധിക,കെ.രജിത,എൻ.പി ലളിത എന്നിവർ പങ്കെടുത്തു....
Local news

താനൂര്‍ കസ്റ്റഡി മരണം ; പ്രതികളായ നാലു പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് പ്രതികളായ നാലു പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ. ഒന്നാം പ്രതി താനൂര്‍ സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പകഞ്ചേരി സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സിപിഒ വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി പിടികൂടിയത്. 2023 ഓഗസ്റ്റ് ഒന്നിനാണു ലഹരി വസ്തുക്കളുമായി അറസ്റ്റിലായ തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി താനൂര്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചത്. താമിര്‍ ജിഫ്രി ഉള്‍പ്പെടെ അഞ്ചുപേരൊണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ലോക്കപ്പില്‍ വെച്ച് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും പുലര്‍ച്ചെ കൂടെ ഉള്ളവര്‍ അറിയിച്ചെന്നും നാലരയോടെ സ്വകാര്യ ആശുപത്രിയില്‍ എത്തുമ്പോഴേക്കും താമിര്‍ ജിഫ്രി മരിച്ചെന്നുമാണ് പൊലീസ് വിശദീകരിച്ചത്. എന്നാല്‍, ആശുപത്രിയ...
Local news

വയറുവേദനയുമായെത്തിയ മൂന്നിയൂര്‍ സ്വദേശിനിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ

തിരൂരങ്ങാടി : വയറുവേദനയുമായെത്തിയ മൂന്നിയൂര്‍ സ്വദേശിനിയുടെ വയറ്റില്‍ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ്. മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ മൂന്നിയൂര്‍ സ്വദേശിയായ 43 വയസുകാരിയില്‍ നിന്നാണ് 3 മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ 36 സെന്റീമീറ്റര്‍ നീളവും 33 സെന്റീമീറ്റര്‍ വീതിയുമുള്ള ഗര്‍ഭാശയ മുഴ നീക്കം ചെയ്തത്. ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണത്തില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ഒരാഴ്ച മുമ്പ് വയറുവേദനയായിട്ടാണ് യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയ്ക്കായെത്തിയത്. വീര്‍ത്ത വയറൊഴികെ മറ്റ് രോഗ ലക്ഷണങ്ങളൊന്നും കണ്ടില്ല. അള്‍ട്രാസൗണ്ട്, എം.ആര്‍.ഐ. സ്‌കാനിംഗ് തുടങ്ങിയ പര...
Local news

തണൽമരം ചാരിറ്റബിൾ ട്രസ്റ്റിന് സ്നേഹോപഹാരം നൽകി മാതൃകയായി സിഗ്നേച്ചർ ഓഫ് എബിലിറ്റി ചാരിറ്റബിൾ ട്രസ്റ്റ്

തിരൂർ : തണൽമരം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭിന്നശേഷി സംഗമത്തിന് സ്നേഹോപഹാരം നൽകി മാതൃകയായി സിഗ്നേച്ചർ ഓഫ് എബിലിറ്റി ചാരിറ്റബിൾ ട്രസ്റ്റ്. സിഗനേച്ചർ ഓഫ് എബിലിറ്റിയിലെ മാലാഖകുട്ടികളുടെ സ്നേഹാദരം ചെയർമാൻ അപ്പുവും ജോയിന്റ് സെക്രട്ടറി വിനോദ് കെടി റസീന കൊടിഞ്ഞി തുടങ്ങിയവർ കുറുക്കോളി മൊയ്‌ദീൻ എംഎല്‍എയുടെ സാന്നിധ്യത്തിൽ കൈമാറി. ഭിന്നശേഷിക്കാർക്ക് വേണ്ടി ഒട്ടനവധി പ്രവർത്തനങ്ങളാണ് തണൽമരം ചാരിറ്റബിൾ ട്രസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത്...
Local news

കുഴഞ്ഞു വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു

തിരൂരങ്ങാടി : തലപ്പറ വെളിമുക്കിനും പാലക്കലിനും ഇടയില്‍ വെച്ച് കുഴഞ്ഞു വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. തൃശ്ശൂര്‍ സ്വദേശി വത്സന്‍ ആണ് മരണപ്പെട്ടത്. ഇന്ന് (01/05/2024) ഉച്ചക്ക് 1:30നാണ് ഇയാള്‍ കുഴഞ്ഞു വീണ് മരിച്ചത്.
Local news

കെ.ജെ.യു പരപ്പനങ്ങാടി മേഖല കമ്മിറ്റി സ്ഥാപക ദിനാചരണം നടത്തി

പരപ്പനങ്ങാടി : മെയ് 1ന് കേരള ജേര്‍ണലിസ്റ്റ് യൂനിയന്‍ (കെ.ജെ.യു) 24 മത് സ്ഥാപക ദിനത്തിന്റെ ഭാഗമായി കെ.ജെ.യു പരപ്പനങ്ങാടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടിയില്‍ പതാക ഉയര്‍ത്തല്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ ആദരിക്കല്‍ തുടങ്ങിയ വിവിധ പരിപാടികള്‍ നടത്തി. സംഗമം കെ.ജെ.യു ജില്ലാ പ്രസിഡന്റ് ടി.വി സുചിത്രന്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി.കുഞ്ഞിമോന്‍ അധ്യക്ഷനായി. അരനൂറ്റാണ്ട് കാലമായി പത്ര പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്ന എ. അഹ്‌മദുണ്ണി പരപ്പനങ്ങാടി, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് എന്നിവരെ പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു. മേഖല ജനറല്‍ സെക്രട്ടറി വി. ഹമീദ്, എ.അഹ്‌മദുണ്ണി അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, പി.പി നൗഷാദ് സംസാരിച്ചു....
Local news

കുഴഞ്ഞു വീണു മരണപെട്ട ആളുടെ ബന്ധുക്കളെ തേടുന്നു

ഈ ഫോട്ടോയിൽ കാണുന്ന ആൾ ഇന്ന് (01/05/2024) ഉച്ചക്ക് 1:30ന് മലപ്പുറം ജില്ലയിലെ തലപ്പറ വെളിമുക്കിനും പാലക്കലിനും ഇടയിൽ വെച്ച് കുഴഞ്ഞു വീണു മരണപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തെ തിരിച്ചറിയുന്നവർ തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലുമായോ തിരൂരങ്ങാടി പോലീസുമായോ ബന്ധപ്പെടുക
Local news

കൂരിയാട് പുതിയ ട്രാന്‍സ്‌ഫോര്‍മറും തലപ്പാറയില്‍ സബ് സ്‌റ്റേഷനും സ്ഥാപിക്കും ; എംഎല്‍എക്ക് കീഴില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം

മൂന്നിയൂര്‍ : കെഎസ്ഇബി തലപ്പാറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന വൈദ്യുതി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാര മാര്‍ഗ്ഗങ്ങള്‍ ആരാന്നതിനും പ്രശ്‌നപരിഹാരത്തിന് സ്വീകരിക്കേണ്ടതായ താല്‍ക്കാലിക മാര്‍ഗ്ഗങ്ങള്‍ സ്ഥിര പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്നിവ തീരുമാനിക്കുന്നതിനും ആയി വള്ളിക്കുന്ന് എംഎല്‍എ ഹമീദ് മാസ്റ്ററുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് തലപ്പാറ പ്രതീക്ഷ ഭവനില്‍ വച്ചാണ് മൂന്നിയൂര്‍, പെരുവള്ളൂര്‍, തേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംയുക്ത യോഗം നടന്നത്. എംഎല്‍എ സ്വാഗതം പറഞ്ഞ് യോഗ ഉദ്ദേശം വിശദീകരിച്ചു. തിരൂരങ്ങാടി ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നിലവിലെ സാഹചര്യം വിശദീകരിച്ചു. തലപ്പാറ പ്രദേശത്തേക്ക് വ...
Local news

പെണ്ണെഴുത്ത് : മൂന്നാം പതിപ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : വായനയുടെ രസതന്ത്രം, എഴുത്തിന്റെ രീതിശാസ്ത്രം,പുസ്തക പ്രസിദ്ധീകരണത്തിനുള്ള തയ്യാറെടുപ്പുകൾ എന്നീ വിഷയങ്ങളിൽ നവാഗത എഴുത്തുകാരികൾക്കായി ബുക്പ്ലസ് സംഘടിപ്പിക്കാറുള്ള പെണ്ണെഴുത്ത് ഏകദിന ശില്പശാലയുടെ മൂന്നാം പതിപ്പ് അവസാനിച്ചു. 'കവിത കൊണ്ടൊരു പകലും അതിൽ നിറയെ വെളിച്ചവും' എന്നതായിരുന്നു ഇത്തവണത്തെ പ്രമേയം. എഴുപതോളം നവാഗത എഴുത്തുകാരികൾ പങ്കെടുത്ത പരിപാടിയിൽ ശരീഫ് ഹുദവി ചെമ്മാട് ആമുഖ പ്രഭാഷണം നടത്തി. പ്രശസ്ത കവി വീരാൻകുട്ടി, നൂറ വരിക്കോടൻ, നാഫി ഹുദവി ചേലക്കോട് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ഹന്ന മെഹ്‌തർ, സലീം ദേളി, ഷാഫി ഹുദവി ചെങ്ങര എന്നിവർ സംസാരിച്ചു....
Local news

എ ആർ നഗറിൽ ഭവന സന്ദർശനം തുടങ്ങി

എ ആർ നഗർ : മഴക്ക് മുൻപേ വീടുകളിലും സ്ഥാപനങ്ങളിലും നടത്തേണ്ട മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് പരിശീലനം നേടിയ ഹെൽത്ത് സ്ക്വാഡ് അംഗങ്ങളുടെ സന്ദർശനം പഞ്ചായത്ത് പ്രസിഡൻ്റ് ലിയാഖത്തലി കാവുങ്ങൻ ഉത്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, ഹെൽത്ത് സ്ക്വാർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വാർഡുകളിൽ വിതരണം ചെയ്യാനുള്ള ആരോഗ്യ ശുചിത്വ നിർദ്ദേശങ്ങൾ അടങ്ങിയ പ്രതിക പ്രസിഡൻ്റിൻ നിന്നും വീട്ടുടമസ്ഥൻ ഏറ്റുവാങ്ങി. കൂടാതെ സൂര്യഘാതം തടയുന്നതിനുള്ള നിർദ്ദേശ ങ്ങൾ അടങ്ങിയ നോട്ടീസ് നൽകുകയും ചെയ്തു. വരും ദിവസങ്ങളിലായി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സ്ക്വാർഡ് അംഗങ്ങൾ ഗൃഹസന്ദർശനം നടത്തുകയും ആരോഗ്യ ബോധവത്കരണം നൽകുകയും , ഉറവിട നശീകരണ പ്രവർത്തനം ഉർജ്ജിത മാക്കുകയും ചെയ്യും....
Accident, Local news

വേങ്ങര പാണ്ടികശാലയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ; മൂന്ന് പേര്‍ക്ക് പരിക്ക്

വേങ്ങര: പാണ്ടികശാലയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി ആണ് വിവരം. ചെമ്മാട് മുതലമാട് റൂട്ടില്‍ ഓടുന്ന സൈബര്‍ ബസ്സും ഓട്ടോയും ആണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ അഷ്‌റഫ് (45) എന്ന ആള്‍ക്ക് ഗുരുതര പരിക്ക്. പരിക്കേറ്റവരെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി....
Accident, Local news

പോളിംഗ് ബൂത്തിന് സമീപം ലോറി ഇടിച്ച് ഗുരുതര പരിക്കേറ്റ മദ്ധ്യവയസ്‌കന്‍ മരിച്ചു

പരപ്പനങ്ങാടി : പോളിംഗ് ബൂത്തിന് സമീപം ലോറി ഇടിച്ച് ഗുരുതര പരിക്കേറ്റ മദ്ധ്യവയസ്‌കന്‍ മരിച്ചു. പരപ്പനങ്ങാടി ബി.ഇ.എം എല്‍ പി സ്‌ക്കൂളിന് സമീപത്തായിരുന്നു അപകടം നടന്നത്. ചിറമംഗലം സ്വദേശി ചതുവന്‍ സൈതു ഹാജിയാണ് മരിച്ചത്. ഇന്ന് രാവിലെ 10.30 ഓടെയാണ് അപകടം നടന്നത്. സ്‌കൂളിന് മുമ്പില്‍ വച്ച് ലോറിയുമായി ബൈക്ക് തട്ടുകയായിരുന്നു. ഇയാളെ ആദ്യം പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ച ഇയാളെ തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. കെട്ടുങ്ങല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും....
Local news

ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകള്‍ മുസ്ലിം വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചവര്‍ ; സിപിഎമ്മിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി

തിരൂരങ്ങാടി : സിപിഎമ്മിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സമസ്ത കേന്ദ്ര മുശാവറ അംഗം ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി. ന്യൂനപക്ഷം രണ്ടാംകിട പൗരന്മാരായി മാറുമെന്ന കപടപ്രചാരണം നടത്തുന്ന കമ്മ്യൂണിസ്റ്റുകള്‍ പാര്‍ട്ടി ഗ്രാമങ്ങളിലടക്കം ചെയ്തുകൊണ്ടിരിക്കുന്നതോ അത്യധികം ഹീനവൃത്തികളാണ്. മലപ്പുറത്തെ വിദ്യാര്‍ത്ഥികള്‍ കോപ്പി അടിച്ചു ജയിക്കുന്നവര്‍ ആണെന്ന് പറഞ്ഞ വിഎസിന്റെയും ജില്ലയുടെ ഉള്ളടക്കം വര്‍ഗീയതയാണെന് പറഞ്ഞ കടകംപള്ളിയുടെയും പ്രസ്താവനകള്‍ ആര്‍എസ്എസിനു വേണ്ടി നടത്തിയ ദാസ്യ പണിയാണ്. മുസ്ലിം വിരുദ്ധ സമീപനം സ്വീകരിച്ച ആളാണ് എംവി ഗോവിന്ദന്‍. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം മുസ്ലിം സംരക്ഷണം ഏറ്റെടുക്കുന്ന സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ നടത്തുന്നത് മുസ്ലിം വിദ്വേഷ പ്രവര്‍ത്തനമാണ്. കണ്ണൂരിലെയും കാസര്‍കോട്ടെയും പാര്‍ട്ടി ഗ്രാമങ്ങളില്‍ മുസ്ലിം വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചവരാണ് സിപിഎം. അധികാരത്തില്‍ വന്നാല്‍ എന്ത് ക...
Local news

മദ്രസയിലെ മുഴുവന്‍ വിദ്യാത്ഥികള്‍ക്കും പാഠപുസ്തകങ്ങള്‍ സൗജന്യമായി വിതരണം ചെയ്തു

തിരൂരങ്ങാടി : കൊടിഞ്ഞി തിരുത്തി മഹ്‌ളറത്തുല്‍ ഹുസൈനിയ്യ സുന്നീ മദ്രസയിലെ മുഴുവന്‍ വിദ്യാത്ഥികള്‍ക്കും പാഠപുസ്തകങ്ങള്‍ സൗജന്യമായി വിതരണം ചെയ്തു. മദ്രസ പ്രസിഡണ്ട് ടി.ടി മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. സദര്‍ മുഅല്ലിം സഈദ് സഖാഫി അദ്ധ്യക്ഷത വഹിച്ചു. അബ്ദുബാപ്പു സി കെ, അബ്ദുല്‍ അസീസ് എം ഉസ്താദുമാരായ സ്വാലിഹ് സഖാഫി , അന്‍വര്‍ അസ്ഹരി എന്നിവര്‍ പങ്കെടുത്തു....
Local news

മെഗാ ഫാമിലി മീറ്റും കുടുംബ ബോധവൽക്കരണ ക്ലാസ് നടത്തി

മൂന്നിയൂർ: ചുറ്റുവട്ടം റസിഡൻസ് അസോസിയേഷൻ മെഗാ ഫാമിലി മീറ്റിംഗും നടത്തി. ഉദ്ഘാടനം ഹനീഫ അച്ചാട്ടിൽ( മൂന്നിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഡോ: റമീസ് കെ,ചാന്ത് അബ്ദുസമദ്,സലീം ഈ, റഫീക്ക് കെപി തുടങ്ങിയവർ സംസാരിച്ചു. കുടുംബ ബോധവൽക്കരണ ക്ലാസിൽ ഡോ: ജൗഹർ മുനവിർ മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയുടെ അനുബന്ധിച്ച് ഉച്ചഭക്ഷണവിതരണവും, പ്രതിഭകളെ ആദരിക്കൽ, അസോസിയേഷൻ ജേഴ്‌സി വിതരണം, കുട്ടികളുടെ കലാപരിപാടികൾ, മിനിയേച്ചർ പ്രദർശനം തുടങ്ങിയവ സംഘടിപ്പിച്ചു....
Local news

റഹീമിന്റെ ജീവനു വേണ്ടി പോരാട്ടം നടത്തിയ അഷ്‌റഫ് വേങ്ങാടിന് എട്ടു വയസ്സുകാരിയുടെ സ്‌നേഹ സമ്മാനം

മൂന്നിയൂര്‍ : സൗദിയിലെ ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി ജയിലില്‍ കഴിയുന്ന കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ ജീവന്‍ രക്ഷിക്കുന്നതിന് പതിനേഴ് വര്‍ഷത്തോളം നിയമപരമായും മറ്റും ഒറ്റയാള്‍ പോരാട്ടം നടത്തി നേതൃപരമായ പങ്ക് വഹിച്ച സൗദി കെ.എം സി.സി നാഷണല്‍ കമ്മറ്റി സെക്രട്ടറി അഷ്‌റഫ് വെങ്ങാടിന് എട്ട് വയസ്സുകാരി സ്വയം വരച്ച ചിത്രം നല്‍കി ആദരിച്ചത് കൗതുകമായി. മൂന്നിയൂര്‍ പഞ്ചായത്തിലെ വെളിമുക്ക് സ്വദേശികളായ മാസിഫ് -ഹനാന്‍ ദമ്പദികളുടെ മകളും ചെന്നൈയിലെ സ്‌കൂളില്‍ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുമായ ഇനാര മാസിഫാണ് താന്‍ വരച്ച ചിത്രം അഷ്‌റഫിന് നേരിട്ട് കൈമാറിയത്. റഹീമിനെക്കുറിച്ച് പത്രങ്ങളിലും ടി.വിയിലും വീട്ടിലെ ചര്‍ച്ചകളുമൊക്കെ ശ്രദ്ധിക്കാറുണ്ടായിരുന്ന ഇനാര തന്റെ കൊച്ചു സമ്പാദ്യവും റഹീം ജീവന്‍ സഹായ ഫണ്ടിലേക്ക് നല്‍കിയിരുന്നു. പ്രവാസി ലിഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂരിന്റെ പൗത്രിയാണ് ഇനാര....
Local news

കെ എസ് ഹംസ വിജയിക്കണം : പിഡിപി

തിരൂരങ്ങാടി : വരുന്ന ലോകസഭ തെരഞടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ നിന്നും പിഡിപി പിന്തുണക്കുന്ന ഇടത് പക്ഷ ജനാതിപത്യ മുന്നണി സ്ഥാനാർഥി കെ എസ് ഹംസക്ക് വോട്ട് അഭ്യർത്ഥിച്ച് പിഡിപി പ്രവർത്തകർ തിരൂരങ്ങാടി ടൗണിൽ പ്രചരണം നടത്തി. കഴിഞ്ഞ ലോകസഭ ഇലക്ഷനിൽ ന്യുനപക്ഷങ്ങളുടെ പിന്തുണയും വോട്ടും സ്വികരിച്ച് വിജയിച്ച യുഡിഎഫ് എം പി മാർ ന്യുനപക്ഷ വിരുദ്ധ ബില്ലുകൾ ബി ജെ പി ഗവർമെന്റ് പാസ്സാക്കിയപ്പോൾ പാർലമെന്റിൽ പോലും പോകാതെ വിട്ട് നിന്നത് ന്യൂനപക്ഷത്തോട് കാണിച്ച വിശ്വസ വഞ്ചനയാണന്നും ഈ തെരഞ്ഞെടുപ്പിൽ അതിനുള്ള കൃത്യമായി മറുപടി വോട്ടിലൂടെ ന്യൂനപക്ഷസമുദായം നൽകണമെന്നും പിഡിപി പ്രചാരണ പരിപാടിയിൽ വോട്ടർ മാരെ ഓർമിപ്പിച്ചു മുൻസിപ്പൽ പ്രസിഡന്റ് യാസിൻ തിരൂരങ്ങാടി ടൗൺ ഭാരവാഹികളായ അസൈൻ പാപത്തി ഇല്യാസ് എം കെ എന്നിവർ പ്രചാരണ പരിപാടിയിൽ പങ്കെടുത്തു....
Local news

എ ആർ നഗറിൽ മഴക്കാലപൂർവ്വ രോഗപ്രതിരോധ പരിപാടിയിക്ക് തുടക്കം കുറിച്ചു

എ ഏർ നഗർ : മഴക്കാല പൂർവ്വ ആരോഗ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ ഇൻൻ്റർ സെക്ട് റർ മീറ്റിംഗ് സംഘടിപ്പിച്ചു. മീറ്റിംഗിൽ വിവിധ ഡിപ്പാർട്ട് മെൻ്റിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. മഴക്കാല രോഗങ്ങളെ കുറിച്ചും, പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ചും മെഡിക്കൽ ഓഫീസർ ഡോ: മുഹമ്മദ് കുട്ടി സി.ടി പരിപാടി ഉത്ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഹൈസൽ .ടി. പ്രീ മൺസൂൺ ആക്ഷൻ പ്ലാൻ വിശദീകരിച്ചു. പി എച്ച് എൻ തങ്ക കെ.പി , അസിസ്റ്റൻ്റ് സെക്രട്ടറി മഞ്ചു , എം.എൽ എച്ച് പി ശ്രുതി എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിഷ.പി മഴക്കാല രോഗങ്ങളെ കുറിച്ചും , പ്രതിരോധ പ്രവർത്തനങ്ങ ളെ കുറിച്ചും ക്ലാസ് നടത്തി, പരിപാടിയിൽ ആരോഗ്യ പ്രവർത്തകർ,ആശാപ്രവർ ത്തർ, കുടുബശ്രീ പ്രവർത്തകർ, എൻ ആർ ഇ ജി എസ് , സന്നദ്ധ സംഘടന പ്രവർത്തകർ ,ക്ലബ്ബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു ആശാവർക്കർ ജിസിലി പരിപാടിയ്ക്ക...
Local news

ഹരിത നേതാക്കൾ പൊന്നാനിയിൽ പ്രചരണത്തിനെത്തി

തിരൂർ: എം.എസ്.എഫ് ഹരിതനേതാക്കൾ ഡോ. എം.പി അബ്ദുസ്സമദ് സമദാനിക്ക് വേണ്ടി വോട്ടഭ്യർഥിച്ച് പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ എത്തി. സംസ്ഥാന ചെയർപേഴ്സൺ ഷഹീദാ റാഷിദ്, വൈസ് ചെയർപേഴ്സൺ ആയിശാ മറിയം,ട്രഷറർ നയന സുരേഷ്,കൺവീനർ ഫിദാ അഷ്റഫ് എന്നിവരാണ് പ്രചരണത്തിനെത്തിയത്. മണ്ഡലത്തിൽ പൊന്നാനി, തവനൂർ, തിരൂർ മണ്ഡലങ്ങളിലെ ധാരാളം കുടുംബയോഗങ്ങളിലും സമദാനിയുടെ പര്യടനത്തിൻ്റെ മുന്നോടിയായി കവലകളിലും നേതാക്കൾ പ്രസംഗിച്ചു. പൊന്നാനിയിലെ ജനങ്ങൾ ഡോ. സമദാനിക്കൊപ്പമാണെന്നത് സുവ്യക്തമായെന്ന് ഷഹീദാ റാഷിദ് പറഞ്ഞു. ഇവർ പിന്നീട് ഇ.ടി മുഹമ്മദ് ബഷീറിന് വേണ്ടി വോട്ടഭ്യർഥിക്കാനായി മലപ്പുറത്തേക്ക് പോയി....
Local news

ഫാഷിസ്റ്റ് ഭരണകൂടത്തെ താഴെ ഇറക്കാൻ മതനിരപേക്ഷ കക്ഷിയെ പിന്തുണക്കും : എസ്.ഡി.പി.ഐ

തിരൂരങ്ങാടി : ഇന്ത്യയെ തകർക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തെ താഴെ ഇറക്കാൻ തെരഞ്ഞെടുപ്പിൽ മതനിരപേക്ഷ കക്ഷിക്ക് ശക്തി പകരാൻ മുന്നിട്ടിറങ്ങാൻ തയ്യാറവണമെന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ല വൈസ് പ്രസിഡൻ്റ് അരീക്കൽ ബീരാൻകുട്ടി പ്രസ്ഥാവിച്ചു. എസ്.ഡി.പി ഐ തിരൂരങ്ങാടി മണ്ഡലം പ്രവർത്തക തെരഞ്ഞെടുപ്പ് കൺവൻഷൻ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. രാജ്യം ഉയർത്തി പിടിച്ചിരുന്ന മൂല്യങ്ങളെ ഓരോന്നായി തകർത്ത ബി.ജെ.പിഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ ഒറ്റ കെട്ടായി ജനാതിപത്യ സമൂഹം ഒരുമിച്ച് നിൽക്കുമ്പോൾ ഒറ്റ കക്ഷി എന്ന നിലക്ക് ദേശീയ തലത്തിൽ മതനിരപേക്ഷ കക്ഷിയോടൊപ്പം നിൽക്കുക എന്നത് ഇന്നിൻ്റെ പൗരന്മാരുടെ ഉത്തരവാദിത്വമാണ്. ഇതിന് സംസ്ഥാന തലത്തിൽ മാത്രം പ്രാദേശികമായി നിൽക്കുന്നവരെ ശക്തിപ്പെടുത്തുന്നത് അപ്രസക്തമാണ്. പകരം ദേശീയ കാഴ്ചപാടോടുകൂടി കാണുമ്പോൾ മറ്റ് അഭിപ്രായവ്യത്യാസങ്ങൾ മറന്ന് കൊണ്ട് കേരളത്തിലെ 20 മണ്ഡലങ്ങളിൽ നേരത്തെ എസ്...
Local news

തെരഞ്ഞെടുപ്പ് പ്രചാരണം : പരപ്പനങ്ങാടിയിലും വള്ളിക്കുന്നിലും കൊട്ടിക്കലാശമില്ല

പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ കൊട്ടിക്കലാശം വേണ്ടെന്ന് തീരുമാനം. പരപ്പനങ്ങാടി നഗരസഭ, വള്ളിക്കുന്ന് പഞ്ചായത്ത് എന്നിവിടങ്ങളിലെ പ്രധാന കവലകളിലും റോഡുകളിലും കൊട്ടിക്കലാശം നടത്തില്ല. മൈക്ക് സെറ്റ് ഉപയോഗിച്ചുള്ള പ്രസംഗങ്ങളും ഉണ്ടാകില്ല. ഗതാഗതകുരുക്കും മറ്റ് അനിഷ്ട സംഭവങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പോലീസ് അഭ്യര്‍ത്ഥന പ്രകാരം സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്. എന്നാല്‍ വാഹന പ്രചാരണം പതിവു പോലെ തന്നെ നടത്തും. പരപ്പനങ്ങാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ ഹരീഷിന്റെ അധ്യക്ഷതയിലാണ് സര്‍വ്വകക്ഷി യോഗം ചേര്‍ന്നത്. രാഷ്ടീയപാര്‍ട്ടി പ്രതിനിധികളായ എം.പി സുരേഷ് ബാബു, എച്ച് ഹനീഫ, ഗിരീഷ് തോട്ടത്തില്‍, ഉണ്ണിമൊയ്തു, പി.പി പുഷ്പാകരന്‍, സലാം തങ്ങള്‍, എം സിദ്ധാര്‍ത്ഥന്‍, മുഹമ്മദ് ഹനീഫ, കെ.സി നാസര്‍, എം കേശവന്‍ തുടങ്ങി 20 ഓളം പേര്‍ പങ്ക...
Local news

നിര്‍ധന രോഗിയുടെ ചികിത്സാ ധന സഹായ ഫണ്ടിലേക്ക് തുക കൈമാറി പിജിസിഒ

പരപ്പനങ്ങാടി : ശ്വാസകോശ രോഗം മൂലം അവശത അനുഭവിക്കുന്ന നിര്‍ധന രോഗിയുടെ ചികിത്സാ ധന സഹായ ഫണ്ടിലേക്ക് ധന സഹായം നല്‍കി പതിനാറുങ്ങല്‍ ഗ്രാമം ചാരിറ്റി ഓര്‍ഗനൈസേഷന്‍. പാലത്തിങ്ങല്‍ സ്വദേശി കടവത്ത് ശംസുദ്ധീന്റെ ചികിത്സാ ധന സഹായ ഫണ്ടിലേക്ക് പതിനായിരം രൂപയാണ് പിജിസിഒ കൈമാറിയത്. പിജിസിഒയുടെ കരുതല്‍ ധനത്തില്‍ നിന്നാണ് സഹായം നല്‍കിയത്. ശംസുദ്ദീന്‍ സഹായ കമ്മിറ്റി ചെയര്‍മാനായ ആഫിസ് മുഹമ്മദിന് പിജിസിഒ ട്രഷറര്‍ ഇസ്മായില്‍ കാടെങ്ങല്‍ തുക കൈമാറി. പിജിസിഒ കമ്മിറ്റി അംഗങ്ങളായ കെ പി എം ഷാഫി,റഷീദ് പി കെ, പിജിസിഒ സെക്രട്ടറി ഇസ്മായില്‍ മാളിയേക്കല്‍, ചികിത്സ സഹായ കമ്മിറ്റി ഭാരവാഹികളായ അബൂബക്കര്‍ സി, അബ്ദുള്‍ നാസര്‍ സി കെ എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്....
Local news

“അക്ഷര ലോകത്തേക്ക് ആദ്യ ചുവട്” ; ഫത്ഹേ മുബാറക് പ്രൗഢമായി

തിരൂരങ്ങാടി : കൊടിഞ്ഞി ഫാറൂഖ് നഗർ മദ്റസതുൽ ഹിദായയിൽ പുതിയ അധ്യയന വർഷത്തെ വിദ്യാരംഭമായ ഫത്ഹേ മുബാറക് പ്രൗഢമായി നടന്നു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മധുര വിതരണം നടത്തി. സദർ മുഅല്ലിം മുസ്തഫ സുഹ്രി മൂന്നിയൂർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുട്ടി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് ശാഹുൽ ഹമീദ് ജിഫ്രി ആദ്യാക്ഷരം കുറിച്ചു. സുലൈമാൻ സഖാഫി ആശംസ പ്രസംഗം നടത്തി. മൂസ മുസ്ലിയാർ സ്വാഗതവും ബഷീർ സഅദി നന്ദിയും പറഞ്ഞു. ഹസൻ മുസ്‌ലിയാർ, എൻ അബ്ദുൽ മജീദ്, സൈദു ഹാജി പി പി, ജംഷീർ എൻ , രായിൻകുട്ടി ( അക്ബർ ഇലെക്ട്രിക്കൽസ്) അബ്ദുൽ ഖാദർ സഖാഫി തുടങ്ങിയവർ പങ്കെടുത്തു...
Local news

മൂന്നിയൂരില്‍ അതിഥി തൊഴിലാളിക്കായി രാത്രികാല മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : മൂന്നിയൂരില്‍ അതിഥി തൊഴിലാളിക്കായി രാത്രികാല മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മൂന്നിയൂര്‍ തലപ്പാറയില്‍ വച്ചാണ് അതിഥി തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിനായി മെഡിക്കല്‍ ക്യാമ്പ് നടത്തിയത്. മലമ്പനി, മന്ത്, കുഷ്ഠരോഗം, മറ്റ് പകര്‍ച്ചവ്യാധികള്‍ എന്നിവയുടെ സ്‌ക്രീനിംഗ് പരിശോധനയ്ക്ക് പുറമേ ശുചിത്വ ബോധവല്‍ക്കരണ ക്ലാസും നടത്തി. മലപ്പുറത്ത് നിന്ന് മൊബൈല്‍ ഇമിഗ്രന്റ് സ്‌ക്രീനിംഗ് ടീം അംഗങ്ങളായ ഡോ. അക്ഷയ് കൃഷ്ണന്‍ സി.എം, അരുണ്‍.റ്റി.എസ്, എഫ് എച്ച് .സി .മൂന്നിയൂരില്‍ നിന്ന് ജെ.എച്ച് .ഐ മാരായ എഫ്. ജോയ് , വി. പ്രശാന്ത്, കെ.എം ജൈസല്‍ എന്നിവരും ക്യാമ്പില്‍ പങ്കെടുത്തു. വരും മാസങ്ങളില്‍ പരിശോധന തുടരും എന്ന് എഫ്.എച്ച്.സി എം.ഒ ഡോ. മുഹമ്മദ് റഫീഖ് പുള്ളാട്ട്, എച്ച്.ഐ ഹസിലാല്‍.കെ.സി എന്നിവര്‍ അറിയിച്ചു. അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിട ഉടമകളുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ...
error: Content is protected !!