Sunday, July 13

Local news

ബൈക്കും കാറും കൂട്ടി ഇടിച്ച് പാലച്ചിറമാട് സ്വദേശി മരിച്ചു
Accident, Local news, Other

ബൈക്കും കാറും കൂട്ടി ഇടിച്ച് പാലച്ചിറമാട് സ്വദേശി മരിച്ചു

എടരിക്കോട് ബൈക്കും കാറും കൂട്ടി ഇടിച്ചു ഒരാള്‍ മരിച്ചു. പാലച്ചിറമാട് സ്വദേശി പെരിങ്ങോടാന്‍ സൈദലവി (63) ആണ് മരിച്ചത്. ഇന്ന് രാവിലെ 8. മണിക് ആയിരുന്നു അപകടം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലില്‍ എത്തിച്ചു
Local news, Obituary, Other

പെരുവള്ളൂര്‍ പഞ്ചായത്ത് എല്‍ ഡി എഫ് കണ്‍വീനര്‍ അന്തരിച്ചു ; മൃതദേഹം വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി മെഡിക്കല്‍ കോളേജിന് കൈമാറും

പെരുവള്ളൂര്‍ : പെരുവള്ളൂര്‍ പഞ്ചായത്ത് എല്‍ ഡി എഫ് കണ്‍വീനറും സിപിഎം പെരുവള്ളൂര്‍ ലോക്കല്‍ കമ്മറ്റി അംഗവുമായ കൊല്ലന്‌ചെന സ്വദേശി മേലോട്ടില്‍ സുരേന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. വൈകുന്നേരം 5 മണിക്ക് വീട്ടില്‍ വെച്ച് അന്ത്യ കര്‍മ്മങ്ങള്‍ നടത്തി. മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിന് കൈമാറും. സുരേന്ദ്രന്റെ ആകസ്മിക നിര്യാണത്തില്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി )പെരുവള്ളൂര്‍ പഞ്ചായത്ത് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്റെയും സിപിഎം പാര്‍ട്ടിയുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായി ഭാരവാഹികള്‍ അറിയിച്ചു....
Accident, Local news, Other

ദാറുൽഹുദ യൂണിവേഴ്സിറ്റിക്ക് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് ഒരാൾക്ക് പരിക്ക്

തിരുരങ്ങാടി : ചെമ്മാട് കോഴിക്കോട് റോഡിൽ ദാറുൽഹുദ യൂണിവേഴ്സിറ്റിക്ക് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് ഒരാൾക്ക് പരിക്ക്. കൊണ്ടോട്ടി മൊറയൂർ സ്വദേശി ഇസഹാക്ക് എന്ന ആൾക്കാണ് പരിക്കേറ്റത്. അദ്ദേഹത്തെ തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
Local news, Other

മൂന്നിയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ നവീകരിച്ച ലാബ് ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : മൂന്നിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ലബോറട്ടറിയുടെ ഉദ്ഘാടനവും ഫുള്ളി ഓട്ടോമാറ്റട് ബയോ കെമിസ്ട്രി അനലൈസറിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും വള്ളിക്കുന്ന് എം.എല്‍.എ പി.ഹമീദ് മാസ്റ്റര്‍ നിര്‍വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം. സുഹറാബി ആദ്ധ്യക്ഷ്യം വഹിച്ചു. നിലവിലുള്ള പരിശോധനകള്‍ക്ക് പുറമെ ലിവര്‍ ഫംഗ്ഷന്‍ ടെസ്റ്റ്, റീനല്‍ ഫംഗ്ഷന്‍ ടെസ്റ്റ്, സീറം ലിപിഡ് പ്രൊഫൈല്‍ തുടങ്ങിയ പരിശോധനകളും ചുരുങ്ങിയ നിരക്കില്‍ ലഭ്യമാക്കുമെന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സെറീന ഹസീബ്, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്റ്റാര്‍ മുഹമ്മദ്, മൂന്നിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍, പി.പി. മുനീര്‍ മാസ്റ്റര്‍,സി.പി. സുബൈദ, ജാസ്മിന്‍ മുനീര്‍, ഹൈദര്‍.കെ. മൂന്നിയൂര്‍, സി.എം.കെ.മ...
Local news, Other

ലീഗിലെ പരിചയം പുതുക്കാന്‍ ഹംസ ; മുന്‍ മന്ത്രി കെ കുട്ടി അഹമ്മദ് കുട്ടിയെ സന്ദര്‍ശിച്ചു

താനൂര്‍ : പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ഹംസ മുന്‍ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ കെ കുട്ടി അഹമ്മദ് കുട്ടിയെ സന്ദര്‍ശിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു സന്ദര്‍ശിച്ചത്. ഏറെനേരമിരുന്ന് പഴയ സൗഹൃദം പങ്കുവെച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയന്‍, ഏരിയ സെക്രട്ടറി സമദ് താനാളൂര്‍, കെ ടി ശശി, പി അജയ്കുമാര്‍, നൗഷാദ് താനൂര്‍ എന്നിവരും സന്ദര്‍ശനവേളയിലുണ്ടായിരുന്നു. താനൂരിലെ വിവിധ പ്രദേശങ്ങളിലെ പ്രമുഖരെയും സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥിച്ചു....
Local news, Other

ഇന്നവേറ്റിവ് പ്രോഗ്രാം ; അവാര്‍ഡുകള്‍ ഏറ്റുവാങ്ങി ത്യക്കുളം എ എം എല്‍ പി സ്‌കൂള്‍

പരപ്പനങ്ങാടി: ഇന്നവേറ്റിവ് പ്രോഗ്രാം ഉപജില്ല തലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ത്യക്കുളം എ എം എല്‍ പി സ്‌കൂളിനുള്ള അവാര്‍ഡുകള്‍ പരപ്പനങ്ങാടി എ ഇ ഒ ശ്രീമതി സക്കീന ടീച്ചറില്‍ നിന്ന് പ്രധാനാധ്യാപിക സി.കെ.സിന്ധു ഏറ്റുവാങ്ങി. ഈ വര്‍ഷം സ്‌കൂളില്‍ നടപ്പിലാക്കിയ കായികപരിപോഷണ പരിപാടിയായ കാല്‍വെപ്പ് പദ്ധതിയാണ് അവാര്‍ഡിന് അര്‍ഹമായത്. പരപ്പനങ്ങാടി ഉപജില്ലയിലെ വിവിധ എല്‍ പി, യു.പി വിഭാഗങ്ങളില്‍ നിന്നാണ് തൃക്കുളം എഎംഎല്‍പി സ്‌കൂളിന്റെ നൂതന പദ്ധതി കാല്‍വെപ്പ് മികച്ച നേട്ടം കരസ്ഥമാക്കിയത്. ഇന്നലെ നടന്ന എച്ച് എം കോണ്‍ഫറന്‍സിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. ചടങ്ങില്‍ ബി ആര്‍ സി ട്രൈനര്‍മാരായ റിയോണ്‍ മാസ്റ്റര്‍, കൃഷ്ണന്‍ മാസ്റ്റര്‍, സുധീര്‍ മാസ്റ്റര്‍ ,എച്ച് എം ഫോറം കണ്‍വീനര്‍ കദിയുമ്മ ടീച്ചര്‍ എന്നിവരും പങ്കെടുത്തു....
Local news, Other

റേഷൻ കാർഡ് മസ്റ്ററിംഗ് :ആശങ്ക പരിഹരിച്ച് നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

മൂന്നിയൂർ : മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ പേര് ഉൾപ്പെട്ടിട്ടുള്ള റേഷൻ കടകളിൽ പോയി മസ്റ്ററിംഗിന് വേണ്ടി കൂടുതൽ സമയം കാത്തിരിക്കാൻ കഴിയാത്ത പ്രായം ചെന്നവർ, കിടപ്പ് രോഗികൾ, ഭിന്ന ശേഷിക്കാർ ,ഗർഭിണികൾ എന്നിവരുടെ ആശങ്ക പരിഹരിക്കുവാനാവശ്യമായ അടിയന്തിര നടപടി സ്വീകരിക്കുവാൻ മുഖ്യമന്ത്രി സിവിൽ സപ്ളൈസ് ഡയറക്ടറോട് ആവശ്യപ്പെട്ടതായി മുഖ്യമന്തിയുടെ അഡീഷണൽ സെക്രട്ടറി പൊതു പ്രവർത്തകനായ അഷ്റഫ് കളത്തിങ്ങൽ പാറയെ അറിയിച്ചു. മഞ്ഞ, പിങ്ക് കാർഡുകളിൽ ഉൾപ്പെട്ട മുഴുവൻ അംഗങ്ങളും മാർച്ച് 18നകം റേഷൻ കടകളിൽ ആധാർ കാർഡുമായി ചെന്ന് മസ്റ്ററിംഗ് നടത്തണമെന്നും അല്ലാത്ത പക്ഷം ഏപ്രിൽ 1 മുതൽ റേഷൻ ആനുകൂല്യങ്ങൾ ലഭിക്കുകയില്ലെന്നും സർക്കാർ അറിയിച്ചിരുന്നു. എന്നാൽ റേഷൻ കടകളിൽ പോയി നീണ്ട ക്യൂവിലും തിരക്കിലും ഏറെ നേരം നിന്ന് മസ്റ്ററിംഗ് നടത്താൻ കഴിയാത്ത പ്രായാധിക്യം കൊണ്ട് പ്രയാസപ്പെടുന്നവരും കിടപ്പ് രോഗികളും ഭിന്നശേഷി ക്കാരായിട്ടുള...
Local news, Other

പിജി ഗാല 2.o എന്ന പേരിൽ പിജിഡേ സംഘടിപ്പിച്ചു

തിരൂരങ്ങാടി : പിഎസ്എംഒ കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ കോളേജിലെ പിജി വിദ്യാർത്ഥികൾക്കായി പിജി ഡേ സംഘടിപ്പിച്ചു. പരിപാടിയിൽ കോളേജ് യൂണിയൻ ചെയർമാൻ അർഷദ് ഷൻ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ കെ അസീസ് നിർവഹിച്ചു. പരിപാടിയിൽ പ്രശസ്ത മെന്റലിസ്റ്റ് അഭിനവ് മുഖ്യ അതിഥിയായിരുന്നു. കോളേജ് യൂണിയൻ അഡ്വൈസർ ബാസിം എംപി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോളേജിൽ കായിക -പഠനമേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനോടൊപ്പം വിദ്യാർത്ഥികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. പിജി റപ്പ് ഫർഹാൻ സ്വാഗതം പറഞ്ഞ പരിപാടിക്ക് കോളേജ് മുൻ ചെയർമാൻ മുമീസ് നന്ദി അറിയിച്ചു....
Kerala, Local news, Malappuram

താനൂര്‍ ബോട്ട് അപകടത്തില്‍ രക്ഷപ്പെട്ട് ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം ലഭിച്ചില്ലെന്ന് കുടുംബങ്ങള്‍

താനൂര്‍ : താനൂര്‍ ബോട്ട് അപകടത്തില്‍ രക്ഷപ്പെട്ട് ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച് ചികിത്സാ ധനസഹായം ഇതുവരെ നല്‍കിയില്ലെന്ന് കുടുംബങ്ങള്‍. ലക്ഷക്കണക്കിന് രൂപയാണ് ചികിത്സക്കായി ഇതിനോടകം ചെലവഴിച്ചത്. ചികിത്സാ സഹായത്തിനായി ഒരുപാട് ഓഫിസുകളിലടക്കം കയറി ഇറങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയും എംഎല്‍എയും ജില്ലാ കലക്ടറുമടക്കമുള്ള അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. 2023 മെയ് 7ന് വൈകുന്നേരമാണ് 22 പേരുടെ മരണത്തിനിടയാക്കിയ നാടിനെ നടുക്കിയ താനൂര്‍ ബോട്ട് അപകടം സംഭവിക്കുന്നത്. ചികിത്സാ സഹായത്തിനായി ഒരുപാട് ഓഫിസുകളിലടക്കം കയറി ഇറങ്ങിയിട്ടുണ്ടെന്ന് പരിക്കേറ്റ കുട്ടിയുടെ പിതാവ് മുഹമ്മദ് ജാബിര്‍ പറഞ്ഞു. അപകടത്തില്‍ ജാബിറിന്റെ ഭാര്യയും മകനും മരണപെട്ടിരുന്നു. കൂടെയുണ്ടായിരുന്ന 10ഉം 8ഉം വയസ്സുള്ള രണ്ട് പെണ്‍മക്കളാണ് രക്ഷപ്പെട്ടത്. ഇവരുടെ ചികിത്സക്കായി ഒമ്പത്...
Local news, Malappuram

ക്രെഡിറ്റ് കാർഡ് സേവനം : വീഴ്ച വരുത്തിയ ബാങ്കിനെതിരെ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷൻ

തിരൂരങ്ങാടി : ക്രെഡിറ്റ് കാർഡ് സേവനത്തിൽ വീഴ്ച വരുത്തിയ ബാങ്കിനെതിരെ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ. കൂരിയാട് സ്വദേശിയായ മധു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ കൂരിയാട് ബ്രാഞ്ചിനും എസ്.ബി.ഐ കാർഡ്സ് ആന്റ് പേയ്‌മെന്റ് സർവ്വീസസിനും എതിരെ നൽകിയ പരാതിയിലാണ് കമ്മീഷന്റെ വിധി. ബാങ്കിലെ അക്കൗണ്ട് ഉടമയായ പരാതിക്കാരനെ വിളിച്ചുവരുത്തി നിർബന്ധമായാണ് ക്രെഡിറ്റ് കാർഡ് ലഭിക്കാനുള്ള നടപടി സ്വീകരിക്കാൻ ബാങ്ക് ആവശ്യപ്പെട്ടത്. ക്രെഡിറ്റ് കാർഡ് സൗജന്യമാണെന്നും 50,000 രൂപ വരെയുള്ള ഇടപാടുകൾ പണം ഇല്ലാതെ കാർഡുപയോഗിച്ച് നടത്താമെന്നും ഉറപ്പുനൽകിയാണ് ക്രെഡിറ്റ് കാർഡ് എടുപ്പിച്ചത്. തുടർന്ന് മൂന്നുമാസം വരെ പരാതിക്കാരൻ കാർഡ് ഉപയോഗിച്ച് ഇടപാടുകൾ ഒന്നും നടത്തിയില്ല. എന്നാൽ മൂന്നു മാസം പിന്നിട്ടപ്പോഴേക്കും പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും ക്രെഡിറ്റ് കാർഡ് മുഖേന പണം നഷ്ടപ്പെടാൻ തുട...
Local news

ഇ പോസ് മെഷീന്‍ തകരാറും മാസ്റ്ററിങ്ങും ; പൊറുതിമുട്ടി ജനങ്ങള്‍

തിരൂരങ്ങാടി : കേന്ദ്രസര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശപ്രകാരം മഞ്ഞ, പിങ്ക്, റേഷന്‍ കാര്‍ഡുകളില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പേരുടെയും മാസ്റ്ററിങ്് ഈ മാസം 31 നകം കേരളത്തില്‍ പൂര്‍ത്തീകരിക്കണമെന്നും പൂര്‍ത്തീകരിക്കാത്ത അന്ത്യയോജന, ബിപിഎല്‍ റേഷന്‍ കാര്‍ഡുകളില്‍ അടുത്തമാസം മുതല്‍ റേഷന്‍ വിതരണം നടത്തുകയില്ലെന്നും അറിയിപ്പ് വന്നതോടെ റേഷന്‍ കടകളില്‍ മാസ്റ്ററിങ്ങിന് എത്തുന്നവരുടെ തിരക്ക് വര്‍ധിക്കുകയും ഈ പോസ് മെഷീന്‍ സര്‍വ്വര്‍ തകരാറിലാവുകയും മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം അവതാളത്തില്‍ ആകുന്നു ഇ പോസ് മെഷീന്‍ ഉപയോഗിച്ചാണ് റേഷന്‍ വിതരണവും മാസ്റ്ററിങ്ങും നടത്തുന്നത് പലപ്പോഴും യന്ത്രം തകരാറിലാവുകയും, നെറ്റ്വര്‍ക്ക് കിട്ടാതെ ആവുകയും ചെയ്യുന്നതോടെ കാത്തിരിപ്പ് മണിക്കൂറുകളോളം നീളുകയാണ് റംസാന്‍ അടുത്തതോടെ റേഷന്‍ വാങ്ങി റംസാനിനെ ഒരുങ്ങേണ്ട വീട്ടുകാര്‍ റേഷന്‍ ഷോപ്പില്‍ പോയി കുത്തിയിരിക്കുകയാണ് എല...
Crime, Local news, Other

താനൂരിലെ നവജാത ശിശുവിന്റെ കൊലപാതകം ; മാതൃസഹോദരിയും അറസ്റ്റില്‍, കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷണം

താനൂര്‍: ഒട്ടുംപുറത്ത് മൂന്നുദിവസം പ്രായമായ കുഞ്ഞിനെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതിയായ മാതാവ് ജുമൈലത്തിന്റെ സഹോദരിയും അറസ്റ്റില്‍. പരിയാപുരം ഒട്ടുംപുറം ആണ്ടിപ്പാട്ട് ബീവിജ(26)യെയാണ് അറസ്റ്റു ചെയ്തത്. സംഭവത്തില്‍ കുഞ്ഞിന്റെ മാതാവിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. കൊലപാതകവിവരം മറച്ചുവെച്ചതിനാണ് ബീവിജയുടെ അറസ്റ്റ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു ജുമൈലത്തിന്റെ പ്രസവം. പരിചരിക്കാന്‍ ബീവിജയും ഇവരുടെ മാതാവുമായിരുന്നു ആശുപത്രിയില്‍ തങ്ങിയത്. കുഞ്ഞുമായി കോഴിക്കോടു നിന്ന് ഇവര്‍ വന്ന ഓട്ടോയിലെ ഡ്രൈവര്‍ കോഴിക്കോട് സ്വദേശി നജീബ്, ഇവര്‍ കുഞ്ഞിനെ ഒഴിവാക്കുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നതായി വെളിപ്പെടുത്തിയിരുന്നു. കുഞ്ഞു ജനിച്ച വിവരം പുറത്തറിഞ്ഞാല്‍ ഉണ്ടാവുന്ന മാനഹാനി കാരണം ആണ് കുഞ്ഞിനെ കൊന്നത്. വീട്ടുമുറ്റത്തുതന്നെ കുഞ്ഞിനെ കുഴിച്ചിടുകയുംചെയ്തു. രഹസ്യസന്ദേശത്തെത്...
Local news

ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു

വള്ളിക്കുന്ന് : ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സഹായോപകരങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചർ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.എം ശശികുമാർ അധ്യക്ഷത വഹിച്ചു. ഇലട്രോണിക്ക് വീൽച്ചെയർ, സി.പി ചെയർ, തെറാപ്പി ബോൾ, തെറാപ്പിസ്റ്റാന്റ്, വാക്കർ, ഹിയറിങ് ഐയ്ഡ്, കമ്മോഡ് ചെയർ വീൽ, റെക്കിളിങ് വീൽച്ചെയർ ഉൾപ്പെടെയുള്ള ഉപകരണങ്ങളാണ് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നത്. വാർഷിക പദ്ധതിയിൽ എട്ട് ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ആന്റോ മാർട്ടിൻ സ്വാഗതവും ഐ.സി.ഡി.എസ്.ഐ ഓഫീസർ എം.റംലത്ത് നന്ദിയും പറഞ്ഞു....
Local news

കൊടിഞ്ഞി ജി എം യു പി സ്കൂൾ വാർഷികം സമാപിച്ചു

നന്നമ്പ്ര : രണ്ട് ദിവസങ്ങളിലായി നടന്ന കൊടിഞ്ഞി ജി എം യു പി സ്കൂൾ നൂറ്റി അഞ്ചാം വാർഷികവും പ്രധാനാധ്യാപിക ക്കുള്ള യാത്രയയപ്പും സമാപിച്ചു. യാത്രയയപ്പ് സമ്മേളനവും വാർഷിക സമ്മേളനവും കെ. പി. എ മജീദ് എം എൽ എ നിർവ്വഹിച്ചു. നന്നമ്പ്ര പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. റഹിയാനത്ത് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ PTA പ്രസിഡൻറ് ആരിസ് പാലപ്പുറ സ്വാഗതം പറഞ്ഞു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒടിയിൽ പീച്ചു, നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മൂസക്കുട്ടി, എന്നിവർ മുഖ്യാതിഥികളായി. വിരമിക്കുന്ന പ്രധാനാധ്യാപിക എ. അനിത ടീച്ചറെ എം എൽ എ പൊന്നാട അണിയിച്ചു. PTA & SMC, സ്റ്റാഫ് , മൈ കൊടിഞ്ഞി വാട്ട്സ് അപ് കൂട്ടായ്മ, ടൗൺ ടീം കൊടിഞ്ഞി, വാർഡ് മെമ്പർ ഇ.പി. മുഹമ്മദ് സാലിഹ് , TC അബ്ദു റഹിമാൻ എന്നിവരും വിദ്യാർത്ഥികളും ഉപഹാരം കൈമാറി. ശശി മാസ്റ്റർ നന്ദി പറഞ്ഞു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ...
Local news

കുട്ടിപ്പന്ത് കളി മത്സരത്തിൽ എ എം യൂ പി സ്കൂൾ പാലച്ചിറമാട് ജേതാക്കൾ

തിരൂരങ്ങാടി : പാലച്ചിറമാട് എ എം യൂ പി സ്കൂൾ സംഘടിപ്പിച്ച രണ്ടാമത് കുട്ടിപ്പന്ത് കളി മത്സരം പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡൻ്റ് ലിബാസ് മൊയ്തീൻ ഉദ്ഘാടനം ചെയ്തു. പത്തോളം സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ എ എം എൽ പി സ്കൂൾ പെരുമ്പുഴയെ പരാജയപ്പെടുത്തി എ എം യൂ പി സ്കൂൾ പാലച്ചിറമാട് ടൂർണമെൻ്റിലെ ജേതാക്കളായി.ജേതാക്കൾക്ക് മാനേജർ കുഞ്ഞിമൊയ്തിൻ കുട്ടി ട്രോഫിയും ക്യാഷ് പ്രൈസും കൈമാറി. ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് എ സി റസാഖ്,വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മുസ്ഥഫ കളത്തിങ്ങൽ , അഡ്വ: റഷാദ് മൊയ്തിൻ,അസ്‌ലം മാസ്റ്റർ,യഹ്കൂബ് മാസ്റ്റർ, ഷാഫി മാസ്റ്റർ എന്നിവർ പങ്കെടുത്തു....
Local news

മൂന്നിയൂര്‍ പ്രതീക്ഷ ഭവന്‍ നാടിനു സമര്‍പ്പിച്ചു ; പാലിയേറ്റീവ് ക്ലിനിക്കുക യഥാത്ഥ സ്‌നേഹ കേന്ദ്രങ്ങളെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി :പാലിയേറ്റിവ് ക്ലിനിക്കുകളാണ് യഥാത്ഥ സ്‌നേഹ കേന്ദ്രങ്ങളെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ആശ്രയമറ്റ ജനവിഭാഗങ്ങള്‍ക്ക് നന്‍മയുടെ തണലാണിത്. മൂന്നിയൂര്‍ പ്രതീക്ഷ പെയിന്‍ & പാലിയേറ്റീവ് സൊസൈറ്റിക്ക് വേണ്ടി മൂന്ന് കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച പ്രതീക്ഷഭവന്‍ ഉല്‍ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഹ ജീവികളൊടുള്ള കടപ്പാടിന്റെയും സ്‌നേഹത്തിന്റെയും പ്രേരണയാണ് പാലിയേറ്റീവുകള്‍ മുന്നോട്ട് കൊണ്ട് പോവുന്നത്. സര്‍ക്കാരുകള്‍ക്ക് ചെയ്യാനാവാത്ത കാരുണ്യപ്രവര്‍ത്തനമാണ് ഇത്തരംകേന്ദ്രങ്ങള്‍ നിര്‍വ്വഹിക്കുന്നത്. അദ്ദേഹം പറഞ്ഞു. ജീവകാരുണ്യപ്രവര്‍ത്തനം ധന സമ്പാദനമോ ആഘോഷമോ അല്ല. സമൂഹത്തില്‍ ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളെ ജാതിമത വ്യത്യാസമില്ലാതെ കണ്ടെത്തി പരിരക്ഷിക്കുകയാണ് ചെയ്യുന്നത് .തങ്ങള്‍ പറഞ്ഞു സ്വാഗത സംഘം ചെയര്‍മാന്‍ വി.പികുഞ്ഞാപ്പു അദ്ധ്യക്ഷത വഹി...
Local news, Other

വി.ജെ.പള്ളിയിലെ സഫലം ’24 ശ്രദ്ധേയമായി

തിരൂരങ്ങാടി : വെളിമുക്ക് വി.ജെ.പള്ളി.എ.എം.യു.പി സ്‌കൂളില്‍ നടന്ന സഫലം '24 പരിപാടി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മികവുത്സവം, രക്ഷിതാക്കളുടെ അമ്മോത്സവം, അധ്യാപകര്‍ക്കുള്ള യാത്രയയപ്പ്, സ്‌കൂളിന്റെ 100-ാം വാര്‍ഷിക പ്രഖ്യാപനം തുടങ്ങിയവ നടന്നു. സ്‌കൂളില്‍ നിന്നും ദീര്‍ഘകാല വര്‍ഷത്തെ സര്‍വ്വീസിന് ശേഷം വിരമിക്കുന്ന വി.പി അബൂബക്കര്‍ മാസ്റ്റര്‍, പി.ജ്യോതിലക്ഷ്മി ടീച്ചര്‍ എന്നിവര്‍ക്കുള്ള പി.ടി.എ യുടെ സ്‌നേഹോപഹാര കൈമാറ്റവും സ്‌കൂളിലെ ജെ.ആര്‍.സി യൂണിറ്റ് ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു. 2023-24 അധ്യയന വര്‍ഷത്തെ കുട്ടികളുടെ പഠന-പാഠ്യേതര നേട്ടങ്ങളും സ്‌കൂളിന്റെ മികവുകളും ഉള്‍കൊള്ളുന്ന 'മുദ്ര-2024' സ്‌കൂള്‍ സപ്ലിമെന്റ് മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ സറീന ഹസീബ് പ്രകാശനം ചെയ്തു. പരിപാടിയില്‍ പി.ടി.എ പ്രസിഡന്റ്...
Local news, Other

എ ആർ നഗർ വനിതാ സൗഹൃദം മെൻസ്ട്രൽ കപ്പ് വിതരണം നടന്നു

എ ആർ നഗർ പഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ സൗജന്യ മെസ്ട്രൽ കപ്പ് വിതരണ ഉത്ഘാടനം വൈസ് പ്രസിഡൻ്റ് ശ്രീജ സുനിൽ , ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ലൈല പുലൂണിക്ക് നൽകി കൊണ്ട് നിർവഹിച്ചു. സാനിറ്ററി നാപ്കിനുകൾ മൂലമുണ്ടാക്കുന്ന അസൗകര്യവും ബുദ്ധിമുട്ടും പൂർണ്ണമായും ഒഴിവാക്കുവാനും, ഉപയോഗിച്ച നാപ്കിനുകൾ മൂലമുണ്ടാകുന്ന മലിനീകരണം നിയന്ത്രിക്കുന്നതിനും സാധിക്കും എന്നതാണ് ഇതിൻ്റെ പ്രധാന ഗുണം. പരിപാടിയിൽ എ ആർ നഗർ പഞ്ചായത്ത് പ്രസിഡൻ്റ് ലിയാഖത്തലി കാവുങ്ങൽ, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൻ ജിഷ ടീച്ചർ, ജനപ്രതിനിധികൾ എ ആർ നഗർ മെഡിക്കൽ ഓഫീസർ മുഹമ്മദ് കുട്ടി സി.ടി , ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ ടി , പി എച്ച് എൻ തങ്ക കെ.പി , ആരോഗ്യ പ്രവർത്തകർ , ആശാ വർക്കേഴ്സ് എന്നിവർ പങ്കെടുത്തു....
Local news

കുണ്ടൂര്‍ പി എം എസ് ടി കോളേജ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി ; കുണ്ടൂര്‍ പി എം എസ് ടി കോളേജ് എന്‍എസ്എസ് യൂണിറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബി ഡി കെ മലപ്പുറം തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയുമായും കോഴിക്കോട് മൈത്ര ഹോസ്പിറ്റല്‍ ബ്ലഡ് സെന്ററുമായും സഹകരിച്ചാണ് കേളേജ് എന്‍എസ്എസ് യൂണിറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. 86 പേര്‍ പങ്കെടുത്ത ക്യാമ്പില്‍ 24 വനിതാ ദാതാക്കള്‍ ഉള്‍പ്പടെ 66 പേര്‍ രക്തദാനം നിര്‍വഹിച്ചു. ക്യാമ്പിന് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ കെ. ഇബ്രാഹിം, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി സിറാജുദ്ദീന്‍, മൈത്ര ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. അഷ്ലി തോമസ്, ബി ഡി കെ താലൂക്ക് കമ്മിറ്റി അംഗങ്ങളായ രഞ്ജിത്ത്, ജുനൈദ്, ഫവാസ് ചേളാരി, ഉസ്മാന്‍ ആഷിക്, സനൂപ്, മുനീര്‍, അജ്മല്‍, മറ്റ് അധ്യാപകരും എന്‍എസ്എസ് വളണ്ടിയര്‍മാരും ചേര്‍ന്ന് നേതൃത്വം നല്‍കി....
Local news

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ ഉയർന്നത് 117 വീടുകൾ ; താക്കോൽ കൈമാറ്റം നിർവഹിച്ചു

വള്ളിക്കുന്ന് : സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ പൂർത്തീകരിച്ച 117 വീടുകളുടെ താക്കോൽ കൈമാറ്റം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. കേന്ദ്രം സംസ്ഥാനത്തിന് നൽക്കേണ്ട വിഹിതം യഥാസമയം നൽകിയാൽ രണ്ടര വർഷം കൊണ്ട് ആറ് ലക്ഷം ഗുണഭോക്താക്കൾക്കും ലൈഫിൽ വീട് നൽകുമെന്ന് മന്ത്രി പറഞ്ഞു. ലൈഫ് ഭവനപദ്ധതിയിലൂടെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ ആദ്യഘട്ടത്തിൽ 300 പേർക്കാണ് വീട് പൂർത്തിയാകുന്നത്. ജനറൽ വിഭാഗത്തിൽ 186 ഗുണഭോക്താക്കളും മത്സ്യത്തൊഴിലാളി മേഖലയിൽ 86 പേരും പട്ടികജാതി വിഭാഗത്തിൽ 28 പേരുമാണ് എഗ്രിമെന്റ് വെച്ച് വീട് നിർമാണം തുടങ്ങിയത്. ഇതിൽ 110 വീടുകളുടെ നിർമാണമാണ് പൂർത്തിയായത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ.കെ രാധ, ആരോഗ്യ സ്റ്റാന്റി...
Crime, Local news

താനൂരില്‍ മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി ; ക്രൂര കൃത്യം നടത്തിയത് മാനഹാനി ഭയന്ന്, എല്ലാം തുറന്ന് പറഞ്ഞ് മാതാവ്

താനൂര്‍ : താനൂരില്‍ മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊന്ന് കുഴിച്ചുമൂടി. താനൂര്‍ പരിയാപുരം സ്വദേശി ജുമൈലത്ത് (29) ആണ് മൂന്നു ദിവസം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജന്മം നല്‍കിയ കുഞ്ഞിനെ കൊന്ന് കുഴിച്ചു മൂടിയത്. മാതാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മാനഹാനി ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ജുമൈലത്ത് പൊലീസിന് മൊഴി നല്‍കി. ബക്കറ്റില്‍ വെള്ളം നിറച്ച ശേഷം കുട്ടിയെ മുക്കി കൊല്ലുകയായിരുന്നുവെന്നും പിന്നീട് മൃതദേഹം മുറ്റത്തു കുഴിച്ചിടുകയും ചെയ്തുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു യുവതിയുടെ പ്രസവം. കഴിഞ്ഞ ദിവസമാണ് വീട്ടില്‍ മടങ്ങിയെത്തിയത്. ഒരു വര്‍ഷമായി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. യുവതിയെ സംഭവസ്ഥലത്ത് എത്തിച്ചായിരുന്നു പൊലീസിന്റെ നീക്കം...
Local news, Other

വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ആക്കുന്നതില്‍ യൂത്ത് ലീഗ് പുകമറ സൃഷ്ടിക്കുന്നു : സിപിഐ

തിരൂരങ്ങാടി : തിരുരങ്ങാടിയിലെ എല്ലാ വികസനങ്ങളുടെയും അട്ടിപ്പേറ് അവകാശപ്പെടുന്ന ലീഗിന്റെ ജാള്യത മറച്ച് വെക്കാനാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിക്കെതിരെയുള്ള അനാവിശ്യ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതെന്ന് സി.പി.ഐ തിരുരങ്ങാടി ലോക്കല്‍ കമ്മിറ്റി ആരോപിച്ചു. ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള തിരുരങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ രണ്ട് അംശവും അഞ്ച് ദേശവുമുള്ള തിരുരങ്ങാടിയിലെ എകവില്ലേജ് സ്മാര്‍ട്ട് വില്ലേജ് ആക്കി പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ സുതാര്യമായും എളുപ്പത്തിലും ലഭ്യമാക്കുന്നതിന് നിലവിലെ ഓഫീസ് കുടുതല്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ പുരാവസ്തു വകുപ്പിന്റെ കീഴില്‍ നിന്നുള്ള ഭൂമിയില്‍ നിന്നും ഭൂമി ലഭ്യമാക്കുകയും സ്മാര്‍ട്ട് വില്ലേജ് സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപ റവന്യൂ വകുപ്പ് വകയിരുത്തുകയും ചെയ്തപ്പോള്‍ തിരുരങ്ങാടിയിലെ എല്ലാ വികസനങ്ങളുടെയും അട്ടിപ്പേറ് അവകാശപ്പെടുന്ന ല...
Local news, Malappuram

ജില്ലയിലെ ആദ്യ നാട്ടരങ്ങ് നാളെ വള്ളിക്കുന്നില്‍ മന്ത്രി നാടിന് സമര്‍പ്പിക്കും

വള്ളിക്കുന്ന് : സംസ്ഥാന സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പിന്റെ നാട്ടരങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗന്ദര്യവത്കരണം നടത്തിയ വള്ളിക്കുന്ന് അത്താണിക്കല്‍ ഓപ്പണ്‍ സ്റ്റേജും പരിസരവും ഫെബ്രുവരി 27ന് രാവിലെ 11ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായി നാടിന് സമര്‍പ്പിക്കും. സായാഹ്നങ്ങളില്‍ ഇരിക്കാന്‍ മനോഹരമായ ഇരിപ്പിടങ്ങളും ചുറ്റിലും ഇന്റര്‍ലോക്കും കമ്പിവേലികളും ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഹാബിറ്റേറ്റിനായിരുന്നു നാട്ടരങ്ങിന്റെ നിര്‍മ്മാര്‍ണ ചുമതല. 20 ലക്ഷം രൂപയാണ് സാംസ്‌കാരിക വകുപ്പ് പദ്ധതിക്കായി ചെലവഴിച്ചത്. ചടങ്ങില്‍ പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും....
Local news, Other

എസ് വൈ എസ് എലൈറ്റ് കോൺഫറൻസ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: സാമ്പത്തിക സാക്ഷരത ലക്ഷ്യം വെച്ച് സമസ്ത കേരള സുന്നി യുവജന സംഘം എസ് വൈ എസ് തിരൂരങ്ങാടി സോൺ കമ്മിറ്റിക്ക് കീഴിൽ 'സാമ്പത്തിക വ്യവഹാരങ്ങളുടെ മതം' എന്ന പ്രമേയത്തിൽ എലൈറ്റ് കോൺഫറൻസ് സംഘടിപ്പിച്ചു. ചെമ്മാട് വ്യാപരഭവൻ ഹാളിൽ നടന്ന പരിപാടി സോൺ സാമൂഹികം പ്രസിഡന്റ് സിദ്ദീഖ് അഹ്‌സനി സി കെ നഗർ ഉദ്ഘാടനം നിർവഹിച്ചു. സോൺ പ്രസിഡന്റ് സുലൈമാൻ മുസ്‌ലിയാർ വെള്ളിയാമ്പുറം അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് റഹ്മത്തുള്ള സഖാഫി എളമരം വിഷയാവതരണം നടത്തി. എ. പി ഖാലിദ് തിരൂരങ്ങാടി, സയ്യിദ് സൈനുൽ ആബിദ് അഹ്സനി, മുഹമ്മദ് ഇദ്‌രീസ് സഖാഫി പതിനാറുങ്ങൽ,കെ ടി മുഹമ്മദ്‌ ഷാഫി സയ്യിദാബാദ് പങ്കെടുത്തു....
Local news, Other

ഹരിതസേന പുരസ്കാര നിറവിൽ ചെട്ടിയാൻകിണർ ഹൈസ്കൂൾ

മലപ്പുറം ജില്ലയിലെ മികച്ച ഹരിതസേന പ്രവർത്തനങ്ങൾക്കുള്ള അവാർഡ് ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂളിന് ലഭിച്ചു. കഴിഞ്ഞ രണ്ടു വർഷത്തെ മികച്ച പാരിസ്ഥിതിക പ്രവർത്തനങ്ങളുടെ പ്രവർത്തന റിപ്പോർട്ട് എല്ലാ വിദ്യാലയങ്ങളിൽ നിന്നും മലപ്പുറം ജില്ല ദേശീയ ഹരിതസേന ക്ഷണിച്ചിരുന്നു. ഇത് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ പത്ത് വിദ്യാലയങ്ങൾക്കാണ് പുരസ്കാരം നൽകുന്നത്. ദേശീയ ഹരിത സേനയുടെ സ്കൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ എല്ലാവർഷവും ഏറ്റവും മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ നടപ്പിലാക്കി വരുന്നുണ്ട്. കൃഷി, ആരോഗ്യ - ശുചിത്വ, പ്ലാസ്റ്റിക് വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്കാണ് ഈ വർഷം പ്രാധാന്യം നൽകിയിട്ടുള്ളത്. ജൈവ നെൽ കൃഷിയിലുള്ള പരിശീലനവും പ്രായോഗിക പ്രവർത്തനങ്ങളും കുട്ടികൾ നിർവഹിച്ചുവരുന്നുണ്ട്. ആര...
Local news

തിരൂരങ്ങാടി നഗരസഭ വാർഷിക പദ്ധതി മുട്ടക്കോഴി വിതരണം പൂർത്തിയായി

തിരൂരങ്ങാടി : നഗരസഭ 2023- 2024വാർഷിക പദ്ധതിയിൽ അർഹരായവർക്ക് മുട്ടക്കോഴി വിതരണം പൂർത്തിയായി. മൂന്നാം ഘട്ടം കാച്ചടി എൽ, പി സ്കൂളിൽ നടന്നു, വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു, സുജിനി മുള മുക്കിൽ, സി.പി സുലൈഖ, എം പി ഫസീല, പി, ഖദീജ, കെ ടി ബാബു രാജൻ, സഹീർ വീരാശേരി, പി.കെ മഹ്ബൂബ്, ഫാത്തിമ പൂങ്ങാടൻ, ആരിഫ വലിയാട്ട്, സമീർ വലിയാട്ട്. ഡോ.എം,തസ്ലീന, എസ്, പി സുമേഷ് സംസാരിച്ചു, ആകെ 1200 ഓളം ഗുണഭോക്താക്കൾക്ക് നൽകി,12 മുതൽ 23വരെയുമുള്ള ഡിവിഷനുകളിലെ ഗുണഭോക്താക്കൾക്കാണ് മൂന്നാം ഘട്ടത്തിൽവിതരണം ചെയ്തത്,...
Local news, Other

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ ഉയർന്നത് 117 വീടുകൾ ; താക്കോൽ കൈമാറ്റം 27 ന്

വള്ളിക്കുന്ന് : സംസ്ഥാന സർക്കാറിന്റെ സ്വപ്നപദ്ധതികളിൽ ഒന്നായ ലൈഫ് ഭവന പദ്ധതിയിലൂടെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ പൂർത്തീകരിച്ചത് 117 വീടുകള്‍. പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോൽ കൈമാറ്റം ഫെബ്രുവരി 27ന് നടക്കും. രാവിലെ 11.30ന് അത്താണിക്കലിൽ നടക്കുന്ന പരിപാടിയിൽ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ് താക്കോല്‍ കൈമാറ്റം നിര്‍വഹിക്കും. ലൈഫ് ഭവന പദ്ധതിയിലൂടെ വള്ളിക്കുന്നിൽ ആദ്യഘട്ടത്തിൽ 300 പേർക്കാണ് വീട് പൂർത്തിയാകുന്നത്. ഇതിൽ പൂർത്തിയായവയുടെ താക്കോൽ കൈമാറ്റമാണ് നടക്കുന്നത്. മലപ്പുറം ജില്ലയിൽ തന്നെ ലൈഫ് പദ്ധതിയിൽ ഏറ്റവും കൂടുതൽ ഗുണഭോക്താക്കൾ ഉൾപ്പെട്ടെ ചുരുക്കം ഗ്രാമപഞ്ചായത്തുകളിൽ ഒന്നാണ് വള്ളിക്കുന്ന്. മൽസ്യത്തൊഴിലാളികളും എസ്.സി വിഭാഗത്തിൽപ്പെട്ടവരും ജനറൽ വിഭാഗത്തിൽപ്പെട്ടവരും ഉൾപ്പെടെ 300 ഗുണഭോക്താക്കളാണ് എഗ്രിമെന്റ് വെച്ച് വള്ളിക്കുന്നിൽ വീടു നിർമ്മാണം നടത്തിവരുന്നത്. ഭവന പദ്ധതിക...
Kerala, Local news

റെയില്‍വേ വികസനം; നേട്ടങ്ങള്‍ക്ക് നന്ദി, കുറവുകള്‍ പരിഹരിക്കണം ഇ. ടി. മുഹമ്മദ് ബഷീര്‍ എംപി

പാലക്കാട് : പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തില്‍ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ നടന്നു കൊണ്ടിരിക്കുന്ന വികസന പദ്ധതികള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും എല്ലാ പ്രവര്‍ത്തികളും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും താനൂര്‍, തിരുനാവായ സ്റ്റേഷനുകള്‍ കൂടി അമൃത് ഭാരത് പദ്ധതികള്‍ ഉള്‍പെടുത്തണമെന്നും ഇ. ടി. മുഹമ്മദ് ബഷീര്‍. എംപി ആവശ്യപ്പെട്ടു. ദക്ഷിണ മേഖല റെയില്‍വേ ജനറല്‍ മാനേജര്‍ ഇന്ന് പാലക്കാട് വിളിച്ചുചേര്‍ത്ത പാലക്കാട് ഡിവിഷന്റെ കീഴിലുള്ള എംപി മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം. പി. പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന റെയില്‍വേ വികസനങ്ങളില്‍ എംപി യോഗത്തില്‍ നന്ദി രേഖപ്പെടുത്തി.റെയില്‍വേ സ്റ്റേഷനുകളിലെ കുറവുകള്‍ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും എംപി യോഗത്തില്‍ പറഞ്ഞു. അമൃത് ഭാരത് പദ്ധതിയില്‍ തിരൂര്‍, കുറ്റിപ്പുറം, പരപ്പനങ്ങാടി റെയില്‍വേ സ്റ്റേറ...
Local news, Other

വേങ്ങര, തിരുവാലി 110 കെ.വി സബ് സ്‌റ്റേഷനുകളുടെ നിർമാണോദ്ഘാടനം 26ന്

വേങ്ങര : വേങ്ങര, തിരുവാലി 110 കെ.വി സബ് സ്‌റ്റേഷനുകളുടെ നിർമാണോദ്ഘാടനം ഫെബ്രുവരി 26ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. തിരുവാലി 110 കെ.വി സബ് സ്‌റ്റേഷന്റെ ഉദ്ഘാടനം രാവിലെ പത്തിന് തിരുവാലി ഗ്രാൻഡ് ഓഡിറ്റോറിയത്തിലും വേങ്ങര 110 കെ.വി സബ്‌സ്‌റ്റേഷന്റെ ഉദ്ഘാടനം ഉച്ചയ്ക്ക് 12ന് ഊരകം സുൽത്താൻ കാസിൽ ഓഡിറ്റോറിയത്തിലുമാണ് നടക്കുക. വേങ്ങരയിൽ 24 കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന പുതിയ സബ്‌സ്റ്റേഷൻ ഒന്നര വർഷംകൊണ്ട് യാഥാർഥ്യമാക്കപ്പെടുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. മലപ്പുറം ജില്ലയുടെ മധ്യഭാഗത്തെ വേങ്ങര, ഊരകം, കണ്ണമംഗലം, എ.ആർ നഗർ, ഒതുക്കുങ്ങൽ, പറപ്പൂർ തുടങ്ങിയ പഞ്ചായത്തുകളുടെ പരിധിയിലെ വൈദ്യുതി വിതരണശൃംഖല ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ അധ്യക്ഷത വഹിക്കും. ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി...
Local news, Other

കാലാവധി കഴിഞ്ഞ് ഒന്നരവർഷമായിട്ടും സേവന വേതന കരാർ പുതുക്കിയില്ല ; എൽപി ജി സിലിണ്ടർ ട്രക്ക് ഡ്രൈവേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി

ചേളാരി : കാലാവധി കഴിഞ്ഞ് ഒന്നരവർഷമായിട്ടും സേവന വേതന കരാർ പുതുക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ എൽപിജി ബോട്ലിംഗ് പ്ലാൻറുകൾക്കു മുമ്പിൽ കേരള സംസ്ഥാന എൽപി ജി സിലിണ്ടർ ട്രക്ക് ഡ്രൈവേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ മൂന്നു മണിക്കൂർ പ്രതിഷേധധർണ്ണ നടത്തി. തൊഴിലാളികളാരും തന്നെ ജോലിക്കുകയറാഞ്ഞതിനാൽ സംസ്ഥാനത്തെ പ്ലാൻറുകളുടെ പ്രവർത്തനം മൂന്നുമണിക്കൂർ പൂർണ്ണമായും നിശ്ചലമായി. ഐഒസി ചേളാരി ബോട്ലിംഗ് പ്ലാൻറിനു മുമ്പിൽ നടന്ന പ്രതിഷേധ ധർണ്ണ സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം വി.പി. സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു. ഐ എൻ ടി യു സി സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ഹരിദാസ് അധ്യക്ഷത വഹിച്ചു. ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ. ഗോവിന്ദൻകുട്ടി,ടാങ്കർ ലോറി വർക്കേഴ്സ് യൂണിയൻ പ്രസിഡണ്ട് അഡ്വ.കെ.ടി. വിനോദ്കുമാർ , സെക്രട്ടറി അജയൻ കൊളത്തൂർ,ബി എം എസ് നേതാവ് ഗിൽബർട്ട് ഐ എൻ ടി...
error: Content is protected !!