Monday, July 14

Malappuram

സ്റ്റാറ്റിസ്റ്റിക്‌സില്‍ ദേശീയ സെമിനാര്‍
Malappuram, university

സ്റ്റാറ്റിസ്റ്റിക്‌സില്‍ ദേശീയ സെമിനാര്‍

കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പില്‍ 'സ്റ്റാറ്റിസ്റ്റിക്കല്‍ ഗവേഷണത്തിലെ അത്യാധുനിക കമ്പ്യൂട്ടേഷണല്‍ വിദ്യകള്‍' എന്ന വിഷയത്തില്‍ ദേശീയ സെമിനാറിന് തുടക്കമായി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. എസ്.ഡി. കൃഷ്ണറാണി അധ്യക്ഷത വഹിച്ചു. മുന്‍ സിന്‍ഡിക്കേറ്റംഗം ഡോ. എം. മനോഹരന്‍, ഗണിതശാസ്ത്ര പഠനവകുപ്പ് മേധാവി ഡോ. പ്രീതി കുറ്റിപ്പിലാക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പ് മേധാവി ഡോ. വി.എല്‍. ലജിഷ്, ഡോ. എം. ദിലീപ് കുമാര്‍, അഞ്ജലി ബാബു എന്നിവര്‍ സംസാരിച്ചു. പൂണെ സാവിത്രീബായി ഫുലെ സര്‍വകലാശാലയിലെ ഡോ. മാധുരി ഗണേഷ് കുല്‍ക്കര്‍ണി, കണ്ണൂര്‍ സര്‍വകലാശാലയിലെ ഡോ. സെബാസ്റ്റിയന്‍ ജോര്‍ജ്, ഡോ. പി. മുഹമ്മദ് അന്‍വര്‍, കേരളയിലെ ഡോ. ഇ.ഐ. അബ്ദുള്‍ സത്താര്‍, റിട്ട. പ്രൊഫ. ഡോ. എം. മനോഹരന്‍, ഡോ. സ്‌റ്റെഫി തോമസ് എന്നിവരാണ് ക്ലാസുകള്‍ നയിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ...
Malappuram, Other

കരിപ്പൂരില്‍ ഷൂവിന്റെ സോളിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണവും ശുചിമുറിയില്‍ ഫ്‌ലാഷ് നോബിനുള്ളിലുമായി ഒളിപ്പിച്ച സ്വര്‍ണമടക്കം 1.89 കോടിയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി

കരിപ്പൂര്‍ : സ്വര്‍ണ്ണ കള്ളക്കടത്ത് തടയുവാനുള്ള തുടര്‍ച്ചയായ പരിശ്രമങ്ങളുടെ ഭാഗമായി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷനറേറ്റിന്റെ കീഴില്‍ ഉള്ള കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന്‍ നടത്തിയ പരിശോധനയില്‍ 1.89 കോടി രൂപ വിലമതിക്കുന്ന 3.06 കിലോഗ്രാം സ്വര്‍ണം പിടികൂടി. ഷൂവിന്റെ സോളിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണവും ശുചിമുറിയില്‍ ഫ്‌ലാഷ് നോബിനുള്ളിലുമായി ഒളിപ്പിച്ച സ്വര്‍ണമടക്കമാണ് കസ്റ്റംസ് പിടികൂടിയത്. ജനുവരി 27 നു രാവിലെ ദുബായ്ല്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍ ഇയാള്‍ ധരിച്ചിരുന്ന രണ്ട് ഷൂകളുടെ ഉള്‍വശത്തുള്ള സോള്‍നുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 1649 ഗ്രാം സ്വര്‍ണ്ണമിശ്രിതം കണ്ടെത്തി ഈ സ്വര്‍ണ്ണത്തില്‍ നിന്നും 24 കാരറ്റ് ഉള്ള 1473 ഗ്രാം സ്വര്‍ണ്ണം വേര്‍തിരിച്ചു കിട്ടി. ഇതിനു വിപണിയില്‍ 93 ലക്ഷം രൂപ മൂല്യം ഉണ്ട്. അതേസമയം ഡി ആര്‍...
Malappuram

രണ്ട് വര്‍ഷത്തെ പ്രണയം തകര്‍ന്നു, സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ബുദ്ധിമുട്ടിച്ചു, തന്റെ ഭാഗം കേള്‍ക്കാന്‍ പൊലീസ് തയാറായില്ല ; ഇന്‍സ്റ്റഗ്രാമില്‍ ലൈവ് ചെയ്ത് ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ യുവാവ് തൂങ്ങി മരിച്ചു

മലപ്പുറം: ഇന്‍സ്റ്റഗ്രാമില്‍ ലൈവ് ചെയ്ത് ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ യുവാവ് തൂങ്ങി മരിച്ചു. നിലമ്പൂര്‍ അയ്യാര്‍പൊയില്‍ തൈക്കാടന്‍ അബ്ദുവിന്റെയും ഫാത്തിമയുടെയും മകന്‍ മുഹമ്മദ് ജാസിദ് (23) ആണ് തൂങ്ങിമരിച്ചത്. പ്രണയബന്ധം തകര്‍ന്നതുമായി ബന്ധപ്പെട്ട പ്രശനങ്ങളാണ് യുവാവ് ജീവനൊടുക്കാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. എറണാകുളത്ത് മൊബൈല്‍ ഷോപ്പിലാണ് ജാസിദിന് ജോലി. ഗള്‍ഫില്‍ പോകാനിരിക്കുകയായിരുന്നു. 28ന് പുലര്‍ച്ചെ 1.13ന് ആണ് ഇന്‍സ്റ്റമ്രാമില്‍ ജാസിദ് ലൈവ് പോസ്റ്റ് ചെയ്യുന്നത്. ഇതിനു പിന്നാലെയാണ് തൂങ്ങി മരിച്ചത്. രണ്ട് വര്‍ഷമായി ഒരു പെണ്‍കുട്ടിയുമായി പ്രണയ ബന്ധത്തിലായിരുന്നെന്ന് പ്രണയവുമായി ബന്ധപ്പെട്ട പരാതിയില്‍ നിലമ്പൂര്‍ പൊലീസ് പലതവണ സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി ബുദ്ധിമുട്ടിച്ചതായും തന്റെ ഭാഗം കേള്‍ക്കാന്‍ പൊലീസ് തയാറായില്ലെന്നും ജാസിദ് ലൈവില്‍ പറയുന്നു. പിന്നീട് ആത്മഹത്യ ചെയ്യുമെന്ന് യുവാവ് ...
Malappuram, Other

അർഹതപ്പെട്ടവരുടെ ആനുകൂല്യങ്ങൾ നിഷേധിക്കില്ല: മന്ത്രി വി അബ്ദുറഹിമാൻ

തിരൂർ : അർഹത ഉണ്ടായിട്ടും മുൻഗണനാ പട്ടികയിൽ നിന്നും പിന്തള്ളപ്പെട്ട് പോയ മുഴുവൻ കുടുംബങ്ങൾക്കും മുൻഗണനാ റേഷൻ കാർഡുകൾ നൽകുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. തിരൂർ താലൂക്ക്തല മുൻ ഗണനാ റേഷൻ കാർഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. താനാളൂർ ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വെച്ച് നടന്ന പരിപാടിയിൽ തിരൂർ താലുക്കിൽ നിന്നും അർഹരായ116 പേർക്കുള്ള മുൻഗണനാ കാർഡുകൾ വിതരണം ചെയ്തു. താനുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സൽമത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സപ്ലൈ ഓഫിസർ എ.സജ്ജാദ് പദ്ധതി വിശദികരണം നടത്തി. താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക, വൈസ് പ്രസിഡന്റ് വി.അബ്ദുറസാഖ്, സ്ഥിരം സമിതി അധ്യക്ഷൻ പി.സതീശൻ, അംഗങ്ങളായ സുലൈമാൻ ചാത്തേരി, കെ.ഫാത്തിമ ബീവി, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കാദർക്കുട്ടി, തിരൂർ താലുക്ക് സപ്ലൈ ഓഫീസർ കെ.സി മനോജ് കുമാർ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പ...
Accident, Malappuram

വന്ദേഭാരത് എക്സ്പ്രസ് തട്ടി മധ്യവയസ്കൻ മരിച്ചു

തിരൂർ: വന്ദേഭാരത് എക്സ്പ്രസ് തട്ടി മധ്യവയസ്കൻ മരിച്ചു. തലക്കാട് കുറ്റൂർ തിരുത്തുമ്മൽ അയ്യപ്പൻ (55) ആണു മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെ തലക്കാട് വെങ്ങാലൂരിൽ വച്ചാണ് അപകടമുണ്ടായത്. പാളം മുറിച്ചു കടക്കുന്നതിനിടെ കാസർകോട് - തിരുവനന്തപുരം വന്ദേഭാരത് ഇടിക്കുകയായിരുന്നു. മരിച്ച അയ്യപ്പൻ നിർമാണത്തൊഴിലാളിയാണ്. ഭാര്യ: തങ്കമണി. മക്കൾ: നിഖിൽലാൽ, നിൽഷ, നിഷില. ഒരാഴ്ച മുൻപ് തിരൂർ മുത്തൂരിൽ വന്ദേഭാരത് തട്ടി പുറത്തൂർ സ്വദേശിയായ യുവാവിൻ്റെ കാൽപാദം അറ്റുപോയിരുന്നു....
Malappuram, Obituary

മയ്യത്ത് കബറടക്കാന്‍ കാത്തിരുന്നവര്‍ക്കിടയിലേക്ക് വന്നത് മരണ വാര്‍ത്ത ; വല്ലിപ്പയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നതിനിടയില്‍ പേരമകന്‍ വാഹനാപകടത്തില്‍ മരിച്ചു

ചങ്ങരംകുളം : വല്ലിപ്പയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നതിനിടയില്‍ പേരമകന്‍ വാഹനാപകടത്തില്‍ മരിച്ചു. വളയംകുളം പള്ളിക്കുന്ന് ഞാലില്‍ മരണപ്പെട്ട പള്ളിക്കര വളപ്പില്‍ കുഞ്ഞിപ്പയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വരുന്നതിനിടയില്‍ കുഞ്ഞിപ്പയുടെ മൂത്തമകളുടെ മകന്‍ മാറഞ്ചേരി സ്വദേശി തന്‍സീദ്( 27) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴു മണിക്ക് കുന്നംകുളം കാണിപ്പയ്യൂരില്‍ വച്ചാണ് അപകടം സംഭവിച്ചത്. വല്ലിപ്പയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ തന്‍സീദ് തൃശ്ശൂരില്‍ വച്ച് ബസ്സില്‍ കയറിയിരുന്നു.എന്നാല്‍ ബസ് വരാന്‍ വൈകുമെന്ന് കണ്ട് തന്‍സീദ് ഉടന്‍ തന്നെ ഓട്ടോ വിളിച്ചുവരുകയായിരുന്നു. കാണിപ്പയ്യൂരില്‍ വെച്ച് പൂച്ച കുറുകെ ചാടി വെട്ടിച്ചതിനാലാണ് ഓട്ടോ മറ്റൊരു ബൈക്കില്‍ ഇടിച്ചു അപകടം സംഭവിച്ചത്. അപകടത്തില്‍ ചൂണ്ടല്‍ സ്വദേശി കളരിക്കല്‍ ഗോകുല്‍ (24 )എന്നയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപ...
Malappuram

പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ മകന്റെ ശ്രമം

മലപ്പുറം: പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ മകന്റെ ശ്രമം. വണ്ടൂരില്‍ ആണ് സംഭവം. പരിക്കേറ്റ വണ്ടൂര്‍ സ്വദേശി വാസുദേവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ സുദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് കാരണം കുടുംബ വഴക്കാണെന്നാണ് പൊലീസ് പറയുന്നത്.
Malappuram, Other

രാജ്യത്തിന്റെ പരമാധികാരവും ഭരണഘടനയും സംരക്ഷിക്കപ്പെടണം: മന്ത്രി ജി.ആര്‍ അനില്‍

ഇന്ത്യ ലോകവേദിയില്‍ ഇന്നും തലയുയർത്തി നില്‍ക്കുന്നത് ശക്തമായ ഭരണഘടനയുള്ളതു കൊണ്ടാണെന്നും ഒരു പോറല്‍ പോലുമേല്‍ക്കാതെ രാജ്യത്തിന്റെ പരമാധികാരവും ഭരണഘടനയും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റിപ്പബ്ലിക്കായി മാറിയതിനു ശേഷം എല്ലാ മേഖലകളിലും അഭിമാനകരമായ മുന്നേറ്റമാണ് രാജ്യം കാഴ്ചവെച്ചത്. ഇന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്ഘടനയാണ് ഇന്ത്യ. എന്നാല്‍ വംശീയവും മതപരവുമായ വിഭാഗീയതകളും സംഘർഷങ്ങളും അവസാനിപ്പിക്കാന്‍ നമുക്കിനിയും കഴി‍ഞ്ഞിട്ടില്ല. ദാരിദ്ര്യവും അസമത്വവും തുടച്ചു നീക്കേണ്ടതുണ്ട്. രാജ്യത്തിന്റെ മതേതരത്വവും ഫെഡറലിസവും അടക്കമുള്ള ഭരണഘടനാ മൂല്യങ്ങള്‍ തന്നെ ചോദ്യം ചെയ്യപ്പെടുകയോ അട്ടിമറിക്കപ്പെടുകയോ ചെ...
Malappuram, Other

മഞ്ചേരിയില്‍ വയോധികന് ക്രൂരമര്‍ദ്ദനം ; കണ്ണില്‍ മുളക് പൊടി വിതറി മര്‍ദിച്ചു, ഭാര്യക്കും ഓട്ടിസം ബാധിതനായ മകനും പരിക്കേറ്റു

മലപ്പുറം: മഞ്ചേരിയില്‍ വയോധികനെ കണ്ണില്‍ മുളകുപൊടി ക്രൂരമായി മര്‍ദിച്ചു. മഞ്ചേരി കാരപ്പറമ്പ് സ്വദേശി 65കാരനായ ഉണ്ണി മുഹമ്മദാണ് ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. അടുത്ത ബന്ധുവാണ് ക്രൂരമായി മര്‍ദിച്ചത്. സ്ഥല തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദ്ദിച്ചത് എന്ന് ഉണ്ണി മുഹമ്മദ് പറയുന്നു. ഉണ്ണി മുഹമ്മദിന്റെ ഭാര്യക്കും ഓട്ടിസം ബാധിതനായ മകനും പരിക്കേറ്റു. ബന്ധു യൂസഫും മകന്‍ റാഷിനുമാണ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ ഉണ്ണി മുഹമ്മദും കുടുംബവും പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് ഇതുവരെ നടപടി എടുത്തില്ലെന്നും ഉണ്ണി മുഹമ്മദ് ആരോപിക്കുന്നു. സംഭവം നടന്നയുടന്‍ പൊലീസില്‍ പരാതി നല്‍കി. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഉണ്ണി മുഹമ്മദ്. ഇയാളുടെ ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും, പ്രതിയെ ഉടന്‍ പിടികൂടുമെന്നും പൊല...
Breaking news, Malappuram, Other

ഇടിവണ്ണ പുഴയില്‍ സഹോദരങ്ങള്‍ വെള്ളക്കെട്ടില്‍ വീണ് മുങ്ങി മരിച്ചു

നിലമ്പൂര്‍ : അകമ്പാടം പെട്രോള്‍ പമ്പിന് സമീപം ഇടിവണ്ണ പുഴയില്‍ 2 കുട്ടികള്‍ വെള്ളക്കെട്ടില്‍ വീണ് മുങ്ങിമരിച്ചു. മൈലാടിയില്‍ ഉള്ളതും ഇപ്പോള്‍ അകമ്പാടത് വാടകക്ക് താമസിക്കുന്നതും ആയ പന്നിയംകാട് താമസിക്കുന്ന ബാബു - നലസീമ ദമ്പതികളുടെ മക്കളായ റിന്‍ഷാദ് (14), റാഷിദ് (12) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം ലഭിച്ചു. സമീപത്തെ ആശുപത്രിയില്‍ കൊണ്ടു പോയിട്ടുണ്ട്....
Malappuram, Other

കരിപ്പൂരില്‍ നിന്നുള്ള ഹജ് യാത്രയുടെ നിരക്കില്‍ ആശങ്കയുമായി തീര്‍ഥാടകര്‍ ; ഇത്തവണത്തെ നിരക്കില്‍ വന്‍ വര്‍ധനവ്

കരിപ്പൂര്‍ : ഈ വര്‍ഷത്തെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഹജ് കമ്മിറ്റി മുഖേനയുള്ള ഹജ് തീര്‍ഥാടനത്തിനു യാത്രാനിരക്കില്‍ ആശങ്കയുമായി തീര്‍ത്ഥാടകര്‍. ഇത്തവണത്തെ നിരക്കില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മറ്റു വിമാനത്താവളങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 85,000 രൂപ അധികമാണ് കരിപ്പൂരില്‍ നിന്നുള്ള ഹജ് യാത്രക്ക്. ഇതു കടുത്ത വിവേചനവും അനീതിയുമാണെന്ന് വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ എം.പി.അബ്ദുസ്സമദ് സമദാനി എംപി പറഞ്ഞു. സംഭവത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് ഇ മെയില്‍ അയച്ചു. സംസ്ഥാന ഹജ് കമ്മിറ്റിയും നിരക്ക് വര്‍ധനവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഹജ് സര്‍വീസുകള്‍ക്ക് വിമാനക്കമ്പനികളെ നിശ്ചയിക്കുന്നതിനുള്ള നടപടിയിലേക്കു കേന്ദ്രം നീങ്ങിയപ്പോള്‍ ആണ് കോഴിക്കോട് വിമാനത്താവളത്തെ ആശ്രയിക്കുന്നവരെ ആശങ്കപ്പെടുത്തുന്ന വിവരമെത്തിയത്. 1.65 ലക്ഷം രൂപയാ...
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ദര്‍ഘാസ് ക്ഷണിച്ചു താനൂര്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലെ 130 അങ്കണവാടികളിലേയ്ക്ക് പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി ഒമ്പതിന് ഉച്ചയ്ക്ക് 12 വരെ ദര്‍ഘാസ് ഫോറം ലഭിക്കും. വിവരങ്ങള്‍ക്ക് താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന താനൂര്‍ ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0494 2442981. ---------------- ഐ.ടി.ഐ സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം 2017-2019 കാലയളവില്‍ സെമസ്റ്റര്‍ സ്‌കീമില്‍ രണ്ട് വര്‍ഷ ട്രേഡുകളില്‍ പ്രവേശനം ഐ.ടി.ഐ നേടിയ ട്രെയിനികള്‍ക്കുള്ള സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ട്രെയിനികള്‍ക്ക് ഐ.ടി.ഐകള്‍ മുഖേന അപേക്ഷ നല്‍കാം. പരീക്ഷയ്ക്ക് യോഗ്യരായ ട്രെയിനികളുടെ ലിസ്റ്റ് ഐ.ടി.ഐകളില്‍ ലഭ്യമാണ്. അരീക്കോട് ഗവ. ഐ.ടി.ഐയുമായി ബന്ധപ്പെടേണ്ട നമ്പര്‍: 048...
Malappuram

ചെരിപ്പിനുള്ളില്‍ കാല്‍ കോടിയുടെ സ്വര്‍ണം ; കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് പുറത്തെത്തിയ യുവാവ് പൊലീസിന്റെ പിടിയില്‍

മലപ്പുറം: ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ച് കാല്‍ കോടിയുടെ സ്വര്‍ണം കടത്തിയയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് പൊലീസ് പിടിയിലായി. ദുബായില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ കോഴിക്കോട് നരിക്കുനി സ്വദേശി മുഹമ്മദ് അനസ് (23) എന്നയാളില്‍ നിന്നാണ് 28 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പൊലീസ് പിടിച്ചെടുത്തത്. അത്യാധുനിക സ്‌കാനിംഗ് സംവിധാനങ്ങളെയും കസ്റ്റംസിനെയും മറികടന്ന് ഇയാള്‍ വിമാനത്താവളത്തിന് പുറത്തെത്തിയപ്പോഴായിരുന്നു പൊലീസിന്റെ പരിശോധന. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അനസിന്റെ രണ്ട് ചെരുപ്പിന്റെയും സോളിനുള്ളില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. 446 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. കരിപ്പൂരില്‍ മൂന്നാഴ്ചയ്ക്കിടെ പൊലീസ് പിടിക്കുന്ന ഏഴാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോ...
Malappuram, Other, university

അഖിലേന്ത്യാ റഗ്ബി ; തണുപ്പിനെ തോല്‍പ്പിച്ച് കാലിക്കറ്റ് റണ്ണറപ്പ്

പഞ്ചാബിലെ ചണ്ഡീഗഢ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല പുരുഷ റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് സര്‍വകലാശാലാ ടീം റണ്ണര്‍ അപ്. കൊടും തണുപ്പിനെ വകവെയ്ക്കാതെ ആതിഥേയരായ ചണ്ഡീഗഢുമായി ഫൈനലില്‍ ഏറ്റുമുട്ടിയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. അഞ്ച് മുതല്‍ 12 ഡിഗ്രി വരെയാണ് ഇവിടെ പകല്‍ സമയത്തെ താപനില. വൈകുന്നേരം മത്സരം നടക്കുമ്പോള്‍ മൂന്ന് ഡിഗ്രിയായിരുന്നു. ശക്തമായ മഞ്ഞു മഴയും കൊടും തണുപ്പിനും എതിരെക്കൂടിയാണ് കാലിക്കറ്റ് ടീം മത്സരിച്ചത്. ഇന്ത്യന്‍ ആര്‍മി കോച്ച് സെന്തില്‍ കുമാറിന്റെ നേതൃത്വത്തില്‍ പരിശീലനം നടത്തിയ താരങ്ങള്‍ അസാമാന്യ മികവ് പുലര്‍ത്തി. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് താരം ശ്രീശാഖിന്റെ നേതൃത്വത്തിലിറങ്ങിയ ടീം ചണ്ഡീഗഢ് യൂണിവേഴ്‌സിറ്റി മികച്ച പ്രകടനം കാഴ്ച വെച്ചു. ടീം മാനേജര്‍മാരായി ക്യാപ്റ്റന്‍ ഷുക്കൂര്‍ ഇല്ലത്ത്, ഡോ. ഷിഹാബുദ്ധീന്‍ എന്നിവര്‍ അനുഗ...
Malappuram, Other

മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കുള്ള പുരസ്‌കാരം മലപ്പുറം ജില്ലാ കളക്ടര്‍ക്ക് ; പുരസ്‌കാരം ഏറ്റുവാങ്ങി

മലപ്പുറം : സംസ്ഥാനത്തെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കുള്ള പുരസ്‌കാരം മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഏറ്റുവാങ്ങി. എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളേജില്‍ നടന്ന ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ വെച്ച് ചലച്ചിത്ര താരവും സംസ്ഥാന തെരഞ്ഞെടുപ്പ് വകുപ്പിന്റെ സ്വീപ്പ് ഐക്കണും ആയ ടോവിനോ തോമസില്‍ നിന്നാണ് ജില്ലാ കളക്ടര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്. 2024 ലെ പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുരസ്‌കാരം ലഭിച്ചത്. മലപ്പുറം ജില്ലാ കളക്ടര്‍ക്കൊപ്പം തൃശൂര്‍, കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍ക്കും പുരസ്‌കാരം പങ്കിട്ടു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍, എറണാകുളം ജില്ലാ കളക്ടര്‍ എന്‍. എസ്. കെ ഉമേഷ്, അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സി. ഷര്‍മിള, ഭാരത് മാതാ കോളേജ് പ്രിന്‍സിപ്പല...
Malappuram, Other

ഓൺലൈൻ ഇടപാടുകളിലെ ഉപഭോക്തൃ വഞ്ചനകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും: അഡ്വ. കെ.മോഹൻദാസ്

മലപ്പുറം : ടെക്നോളജിയുടെ വളർച്ചയോടൊപ്പം ഉപഭോക്തൃ ചൂഷണത്തിനുള്ള അവസരവും ഏറിവരികയാണെന്നും ഇതിനെതിരായ വ്യാപകമായ ബോധവൽക്കരണം ആവശ്യമാണെന്നും ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡൻ്റ് അഡ്വ കെ. മോഹൻദാസ്. ഓൺലൈൻ മേഖലയിലെ ഉപഭോക്തൃ വഞ്ചനകൾ കമ്മീഷൻ വളരെ ഗൗരവമായി കാണുന്നുവെന്നും മറ്റു ഉപഭോക്താക്കളെ പോലെ തന്നെ ഓൺലൈൻ മേഖലയിലെ ഉപഭോക്താക്കൾക്കും കൺസ്യുമർ കമ്മീഷനുകളെ സമീപിക്കാമെന്നും ഉപഭോക്തൃ വകുപ്പ് ഇക്കാര്യത്തിൽ കൂടുതൽ ബോധവത്കരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മക്കരപറമ്പ് ഹയർ സെക്കണ്ടറി സ്കൂളിൽ ഉപഭോക്തൃ വാരാചരണത്തിൻ്റെ ഭാഗമായി നടന്ന ജില്ലാ തല സെമിനാർ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സപ്ലൈ ഓഫീസർ എ. സജ്ജാദ് അധ്യക്ഷത വഹിച്ചു. അഡ്വ. വി.റിനിഷ, സി.പി.അബ്ദുറഹിമാൻ, കെ. കെ അജിത്, ടി. അനിൽകുമാർ, അഡ്വ.ഷിജിത്, ഉമേഷ്‌ രവി എന്നിവർ പ്രസംഗിച്ചു. ശിവദാസ് പിലാപറമ്പിൽ സ്വാഗതവും പി.അബ്ദുറഹ...
Malappuram

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ലേലം ചെയ്യും വാറണ്ട് പ്രകാരമുള്ള കുടിശ്ശിക ഈടാക്കുന്നതിനായി പരപ്പനങ്ങാടി വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 24 ലെ റീസര്‍വേ 7/17 ല്‍ പെട്ട 2.01 ആര്‍സ് ഭൂമി ഫെബ്രുവരി 27ന് രാവിലെ 11 മണിക്ക് പരപ്പനങ്ങാടി വില്ലേജ് ഓഫീസില്‍വച്ച് ലേലം ചെയ്ത് വില്‍ക്കുമെന്ന് തിരൂരങ്ങാടി തഹസില്‍ദാര്‍ അറിയിച്ചു. --------------- സീറ്റ് ഒഴിവ് പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി കെമിസ്ട്രി സീനിയര്‍ ക്ലാസില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അഫിലിയേറ്റഡ് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് മാറ്റം വഴി പ്രവേശനം നേടാം. അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും ഇന്ന്(ജനുവരി 25) ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി കോളേജില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0466-2212223 -------------- ...
Malappuram

മഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട : എൻ ഡി പി എസ് കോടതിക്ക് സമീപം കഞ്ചാവ് വില്പനക്കെത്തിയ യുവാവ് പിടിയിൽ

മഞ്ചേരി : മഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട. വിൽപ്പനക്ക് എത്തിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ.നിലമ്പൂർ കരുളായി കരീക്കുന്നൻ വീട്ടിൽ കുഞ്ഞിമുഹമ്മദ് മകൻ ഹംസ (40 വയസ്സ് ) ആണ് എക്സൈസിൻ്റെ പിടിയിലായത്. എക്സൈസ് കമ്മിഷണർ സ്‌ക്വാഡും മലപ്പുറം എക്‌സൈസ് ഇന്റലിജൻസും, മഞ്ചേരി എക്‌സൈസ് റേഞ്ച് സംഘവും സംയുക്തമായി മഞ്ചേരി ടൗണിൽ കോടതിപടിക്ക് സമീപം നടത്തിയ പരിശോധനയിലാണ് എൻ ഡി പി എസ് കോടതിക്ക് സമീപം വെച്ച് 6.630 കിലോ കഞ്ചാവുമായി പ്രതി എക്സൈസ് ഇസ്പെക്ടർ ഷിജു ഇ. ടി യും പാർട്ടിയും അറസ്റ്റ് ചെയ്തത്. ഒഡിഷയിൽ നിന്ന് കടത്തിക്കൊണ്ട് വരുന്ന കഞ്ചാവ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മൊത്തമായും ചില്ലറയായും വിൽപ്പന നടത്തുന്ന ഇയാൾ ഒരിടത്തും സ്ഥിരമായി താമസിക്കാറില്ല, പാർട്ടിയിൽ ഇൻ്റലിജൻസ് വിഭാഗം ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീഖ്, എക്സൈസ് ഇൻസ്പെക്ടർ ടി.ഷിജുമോൻ ,സിവിൽ എക്സൈസ് ഓഫീർമാരായ രാജൻ നെല്ലിയായി ജിഷിൽ നായർ ,അഖിൽ ദാസ് ഇ,സച...
Malappuram, Other

ഡോ: കെ.ടി.ജലീല്‍ എല്‍.ഡി.എഫിലെ സിമി എം.എല്‍.എ.ആണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നു ; ബിജെപി ജില്ലാ പ്രസിഡന്റ്

മലപ്പുറം : ശ്രീരാമക്ഷേത്ര നിര്‍മ്മാണ വിഷയത്തില്‍ ഡോ: കെ.ടി.ജലീല്‍ എല്‍.ഡി.എഫിലെ സിമി എം.എല്‍.എ.ആണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്ത്. രാജ്യത്താകെയും കേരളത്തിലും ജാതി-മത-രാഷ്ട്രീയ ഭേദമന്യേ അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകളെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും നേരത്തെ മറുവാദങ്ങളുയര്‍ത്തിയിരുന്നവര്‍ പോലും വിവാദങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തപ്പോള്‍ ഡോ:കെ.ടി ജലീല്‍ മതവികാരമിളക്കിവിട്ട് അസ്വസ്തതകള്‍ സൃഷ്ടിക്കുന്ന പ്രസ്താവനയാണ് നടത്തിയതെന്ന് അദ്ദേഹം തിരൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരമോന്നത നീതിപീഠം അന്തിമമായി തീര്‍പ്പാക്കിയ വിധിക്കെതിരാണ് നിയസഭാ സാമാജികനായ അദ്ദേഹത്തിന്റെ പ്രസ്താവന. രാഷ്ട്രപതി പിന്നോക്കക്കാരിയായതു കൊണ്ടാണ് പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് മാറ്റി നിര്‍ത്തിയതെന്ന അദ്ദേഹത്തിന്റെ നിലപാടും ഹിന്ദു സമൂഹത്തില്‍ ജാത...
Malappuram, Other

മലപ്പുറം സ്റ്റേഷനിലെ സിഐയുടെ ഡ്രൈവര്‍ കൂടിയായ എഎസ്‌ഐ മദ്യപിച്ച് പൊലീസ് ജീപ്പ് ഓടിച്ച് അപകടം വരുത്തി നിര്‍ത്താതെ പോയി, നാട്ടുകാര്‍ പിന്നാലെ പോയി പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

മലപ്പുറം : മദ്യപിച്ച് പൊലീസ് ജീപ്പ് ഓടിച്ച് അപകടം വരുത്തി നിര്‍ത്താതെ പോയ മലപ്പുറം സ്റ്റേഷനിലെ എഎസ്‌ഐയെ നാട്ടുകാര്‍ പിന്തുടര്‍ന്നെത്തി തടഞ്ഞുവെച്ചു പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം രാത്രി വടക്കാങ്ങര കാളാവിലാണ് സംഭവം. സ്റ്റേഷനിലെ എഎസ് ഐ ഗോപി മോഹനനാണ് മദ്യപിച്ച് പൊലീസ് വാഹനം ഓടിച്ച് കാറിലിടിച്ചത്. മലപ്പുറം സി ഐയുടെ ഡ്രൈവര്‍ കൂടിയാണ് ഗോപി മോഹനന്‍. അപകടമുണ്ടായിട്ടും ഇയാള്‍ ജീപ്പ് നിര്‍ത്തിയില്ല. മറ്റൊരു ബൈക്കിന് നേരെയും ഇയാള്‍ ഇടിക്കാന്‍ പോയി. എന്നാല്‍ ബൈക്ക് യാത്രക്കാരന്‍ ഒഴിഞ്ഞ് മാറിയതിനാല്‍ രക്ഷപ്പെട്ടു. അപകടം വരുത്തി വച്ചിട്ടും അത് തിരിഞ്ഞ് പോലും നോക്കാതെ പൊലീസ് ജീപ്പ് പോകുന്നത് കണ്ട് നാട്ടുകാര്‍ പിന്തുടര്‍ന്നെത്തി വഴിയില്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഇയാളുമായി സംസാരിച്ചപ്പോഴാണ് എഎസ്‌ഐ മദ്യലഹരിയിലാണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. ജില്ല പൊലീസ് മേധാവിക്കും വിവരം നല്‍കി. ...
Malappuram

സ്‌കൂളില്‍ നിന്നുള്ള ടൂറിന് പോകാന്‍ പണം നല്‍കിയില്ല ; അഞ്ചാം ക്ലാസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍

പാലക്കാട്: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ എടത്തനാട്ടുകര കോട്ടപള്ള സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി റിദാന്‍ (11) നെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂളില്‍ നിന്നും ടൂറിന് പോകാന്‍ സാധിക്കാത്തതിനെ തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. നാളെയാണ് സ്‌കൂളില്‍ നിന്നും വയനാട്ടിലേക്ക് ടൂറിന് പോകാന്‍ തീരുമാനിച്ചിരുന്നത്. ടൂറിന് താത്പര്യമുണ്ടെന്ന് വീട്ടില്‍ പറഞ്ഞിരുന്നെങ്കിലും പണം കൊടുക്കാന്‍ സാധിച്ചിരുന്നില്ല. റിദാന്റെ പിതാവ് വിദേശത്താണ്....
Malappuram

സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണത്തിനുള്ള അരി കടത്തിയ സംഭവം ; പ്രധാന അധ്യാപകന്‍ ഉള്‍പ്പെടെ നാല് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

മലപ്പുറം: മൊറയൂര്‍ വിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണത്തിനുള്ള അരി കടത്തിയ സംഭവത്തില്‍ പ്രധാന അധ്യാപകന്‍ ഉള്‍പ്പെടെ 4 അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. പ്രധാന അധ്യാപകന്‍ ശ്രീകാന്ത്, കായിക അധ്യാപകന്‍ രവീന്ദ്രന്‍, ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള ഭവനീഷ്, ഇര്‍ഷാദ് അലി എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടറുടേതാണ് നടപടി. രാത്രിയുടെ മറവില്‍ വിദ്യര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിനായി എത്തിച്ച അരി കടത്തിയത് സംബന്ധിച്ച് ഗ്രാമപഞ്ചാത്തംഗമാണ് വിദ്യാഭ്യാസ മന്ത്രിയേയും മുഖ്യമന്ത്രിയേയും ദൃശ്യങ്ങള്‍ സഹിതം വിവരമറിയിച്ചത്. രാത്രിയില്‍ അരി സൂക്ഷിച്ച മുറിയില്‍ നിന്നും ചാക്കുകള്‍ മറ്റൊരു വാഹനത്തിലേക്ക് കടത്തുന്ന ദൃശ്യങ്ങളടക്കം ചേര്‍ത്ത് പിടി അധ്യാപകനായ ടിപി രവീന്ദ്രനെതിരെ മൊറയൂര്‍ പഞ്ചായത്ത് അംഗവും സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ പിതാവുമായ ഹസൈനാര്‍ ബാബു ആണ് പരാതി നല്‍കിയത്. ഇതിന...
Malappuram, Other

തിരൂര്‍ മലയാളം സര്‍വകലാശാല യൂണിയന്‍ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐക്ക് ജയം

മലപ്പുറം: തിരൂര്‍ മലയാളം സര്‍വകലാശാല യൂണിയന്‍ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ചെയര്‍പേഴ്സന്‍, ജനറല്‍ സെക്രട്ടറി, ജനറല്‍ ക്യാപ്റ്റന്‍ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്ലാ സീറ്റുകളിലും എസ്എഫ്‌ഐ വിജയിക്കുകയായിരുന്നു. നേരത്തെ നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ എതിരില്ലാതെ ജയിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സര്‍വകലാശാലയിലെ 9 ജനറല്‍ സീറ്റുകളിലും, 11 അസോസിയേഷന്‍ സീറ്റുകളിലും, സെനറ്റിലുമാണ് എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. നാമനിര്‍ദ്ദേശപത്രിക മതിയായ കാരണങ്ങള്‍ ഇല്ലാതെ തള്ളിയതിനെതിരെ എംഎസ്എഫ് സ്ഥാനാര്‍ത്ഥികളായ ഫൈസല്‍, അന്‍സീറ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്. നാമനിര്‍ദ്ദേശ പത്രിക തള്ളാന്‍ അധികൃതര്‍ പറഞ്ഞ കാരണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. രണ്ടാഴ്ചക്...
Malappuram, Other

തിരൂര്‍ ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീണ് നേഴ്സിന് ഗുരുതര പരിക്ക്

തിരൂര്‍ ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീണ് നേഴ്സിന് ഗുരുതര പരിക്ക്. ഒന്നാം നിലയില്‍ നിന്ന് താഴേക്ക് വീണ് ആശുപത്രിയിലെ നേഴ്‌സായ മിനിക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മിനിയുടെ ആരോഗ്യ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Malappuram

ദേശീയപാത 66 സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

മലപ്പുറം : ദേശീയപാത 66 സമയബന്ധിതമായി തന്നെ പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ദേശീയപാത നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്തവര്‍ഷം പുതുവത്സര സമ്മാനമായി മലപ്പുറം ജില്ലയ്ക്ക് പുതിയ ദേശീയപാത തുറന്നു കൊടുക്കാനാകുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. പ്രവൃത്തി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഓരോ സ്‌ട്രെച്ചും ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് തൊണ്ടയാട് ഫ്‌ലൈ ഓവര്‍ സന്ദര്‍ശനത്തിന് ശേഷമാണ് മലപ്പുറം ജില്ലയിലെ പാണമ്പ്ര വളവില്‍ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥ സംഘവും എത്തിയത്. സിനിമാ താരം ജഗതി ശ്രീകുമാറിന്റെ അപകടം ഓര്‍ത്തെടുത്താണ് പാണമ്പ്രയില്‍ മന്ത്രി സംസാരിച്ച് തുടങ്ങിയത്. പാണമ്പ്ര, വട്ടപ്പാറ തുടങ്ങിയ അപകട മേഖലകളെയും വളാഞ്ചേരി ഉള്‍പ്പെടെ ഗതാഗതക...
Malappuram

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ഡിപ്ലോമ ഇൻ ആയൂർവേദിക് പഞ്ചകർമ്മ അസിസ്റ്റൻസ് പ്രോഗ്രാം: തീയതി നീട്ടി സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ഈ മാസം നടത്തുന്ന ഡിപ്ലോമ ഇൻ ആയൂർവേദിക് പഞ്ചകർമ്മ അസിസ്റ്റൻസ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ ദീർഘിപ്പിച്ചു. ഡിപ്ലോമ പ്രോഗ്രാമിന് ഒരുവർഷമാണ് കാലാവധി. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ജില്ലയിലെ പഠനകേന്ദ്രം: കോട്ടക്കൽ ആയൂർവേദ അക്കാദമി ഫോൺ: 9349592929, 8592921133. -------- വൈദ്യുതി മുടങ്ങും മേലാറ്റൂര്‍ 110 കെ.വി സബ്‌സ്റ്റേഷനില്‍ നവീകരണം നടക്കുന്നതിനാല്‍ ജനുവരി 23ന് രാവിലെ എട്ടുമണി മുതല്‍ വൈകീട്ട് അഞ്ചുമണി വരെ സബ് സ്‌റ്റേഷനില്‍നിന്നുള്ള വൈദ്യുതി വിതരണം തടസപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ...
Malappuram

കയ്യ് വെട്ടും കാല് വെട്ടും എന്നൊക്കെയുള്ള വെല്ലുവിളികൾ ഒരു നിലക്കും അംഗീകരിക്കാൻ പറ്റാത്ത പ്രസ്താവനകൾ : പി കെ കുഞ്ഞാലിക്കുട്ടി

കയ്യ് വെട്ടും കാല് വെട്ടും എന്നൊക്കെയുള്ള വെല്ലുവിളികൾ ഒരു നിലക്കും അംഗീകരിക്കാൻ പറ്റാത്ത പ്രസ്താവനകൾ ആണെന്ന് മുസ്ലിം ലീഗ് ദേശീയ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ബഹുമാനിക്കുന്ന പാണക്കാട് കുടുംബത്തിന് നേരെ ഇത്തരത്തിലുള്ള പ്രസ്താവനകൾ വരുമ്പോൾ മുസ്‌ലിം ലീഗ് പ്രവർത്തകർക്കോ സമൂഹത്തിലെ ആർക്കും തന്നെ ഒരു തരത്തിലും അത് അംഗീകരിക്കാൻ സാധ്യമല്ലെന്നും അത് കൊണ്ട് തന്നെ ഇത് തീർത്തും പ്രതിഷേധാർഹമായ കാര്യം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു . മുസ്ലിം ലീഗ് പാർട്ടി ഇത്തരത്തിലുള്ള പ്രവർത്തനങ്ങളെ ഒരു കാലത്തും അംഗീകരിച്ചിട്ടില്ല. അത്തരം പ്രസ്താവനകൾ നടത്തിയവർക്കെതിരെ അതത് സമയത്ത് തന്നെ പാർട്ടി കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഈ വിഷയത്തിലും കർശനമായ നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ നിയമപരമായും ശക്തമായ നടപടികളുമായി പാർട്ടി മുന്നോട്ട് പോകുന്നതാണ് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു....
Malappuram

ഫുട്ബോൾ കളിക്കുന്നതിനിടെ വെള്ളത്തിൽ വീണ പന്ത് എടുക്കുന്നതിനിടെ ബന്ധുക്കളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

ഭാരതപ്പുഴയോരത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ വെള്ളത്തിൽ വീണ പന്ത് എടുക്കാൻ ഭാരതപ്പുഴയിൽ ഇറങ്ങിയ ബന്ധുക്കളായ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു. തവനൂർ കാർഷിക എൻജിനീയറിങ് കോളേജിലെ ജീവനക്കാരിയുടെ മകൻ ആയുർ (13) ബന്ധു കോഴിക്കോട് അയിനിക്കാട് സ്വദേശി താഴേക്കുനിയിൽ രമേശൻ - ഇന്ദിര ദമ്പതികളുടെ മകൻ അശ്വിൻ (11) എന്നിവരാണ് മരിച്ചത്....
Malappuram, university

റിയാദിലെ ലോക പ്രതിരോധ പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ കാലിക്കറ്റില്‍ നിന്ന് 350 വിദ്യാര്‍ഥികള്‍

സൗദി അറേബ്യയിലെ റിയാദില്‍ നടക്കുന്ന 'വേള്‍ഡ് ഡിഫന്‍സ് എക്‌സ്‌പോ'യില്‍ പങ്കെടുക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളേജുകളില്‍ നിന്നായി 350 വിദ്യാര്‍ഥികള്‍. സൈനിക പ്രതിരോധ വ്യവസായ മേഖലയിലെ ഉത്പന്ന പ്രദര്‍ശന മേളയില്‍ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട ഇന്റേണ്‍ഷിപ്പിനാണ് മുണ്ടൂര്‍ യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, സെന്റ് ബെനഡിക്ട് കോളേജ് എന്നിവിടങ്ങളിലെ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നത്. ഫെബ്രുവരി നാല് മുതല്‍ എട്ടു വരെ നടക്കുന്ന അന്താരാഷ്ട്ര പ്രദര്‍ശനത്തില്‍ 46 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. പഠനത്തിന്റെ ഭാഗമായി ലഭിക്കുന്ന അന്താരാഷ്ട്ര പരിശീലന അവസരങ്ങള്‍ വിദ്യാര്‍ഥികളുടെ തൊഴില്‍ വളര്‍ച്ചക്ക് ഗുണം ചെയ്യുമെന്ന് യാത്രയയപ്പ് ഉദ്ഘാടനം ചെയ്ത വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അഭിപ്രായപ്പെട്ടു. വിമാന ടിക്കറ്റ് വിതരണ...
Malappuram, Other

ഉച്ചക്കഞ്ഞിയിലെ കൈയ്യിട്ടുവാരല്‍ ; വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്കഞ്ഞിക്കായി സര്‍ക്കാര്‍ നല്‍കിയ അരി അധ്യാപകന്‍ കടത്തിയെന്ന് പരാതി

മലപ്പുറം : വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്കഞ്ഞിക്കായി സര്‍ക്കാര്‍ നല്‍കിയ അരി അധ്യാപകന്‍ കടത്തിയെന്ന് പരാതി. മലപ്പുറം മൊറയൂര്‍ വി എച്ച് എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ ടിപി രവീന്ദ്രന്‍ എന്ന അധ്യാപകനെതിരെ നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. രാത്രി അരി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് അംഗമാണ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കിയിരിക്കുന്നത്. പിടി അധ്യാപകനായ ടിപി രവീന്ദ്രനെതിരെ മൊറയൂര്‍ പഞ്ചായത്ത് അംഗവും സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ പിതാവുമായ ഹസൈനാര്‍ ബാബു ആണ് പരാതി നല്‍കിയത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് അരിച്ചാക്കുകള്‍ കടത്തിയത് സ്വകാര്യ വാഹനത്തിലാണ്. എന്നാല്‍ ആരോപണം സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു. ആരോപണം വാസ്തവ വിരുദ്ധമാണെന്നും രാത്രി അരി കൊണ്ടുപോകുന്ന ദൃശ്യങ്ങളെ കുറിച്ച് അറിയില്ലെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. എല്ലാ കണക്...
error: Content is protected !!