Friday, July 18

Other

മണലിപ്പുഴ തംരീനുസ്വിബിയാൻ സുന്നി മദ്രസയിൽ അറബി ഭാഷാ ദിനാചരണവും പ്രാർത്ഥനാ സദസ്സും നടത്തി
Local news, Other

മണലിപ്പുഴ തംരീനുസ്വിബിയാൻ സുന്നി മദ്രസയിൽ അറബി ഭാഷാ ദിനാചരണവും പ്രാർത്ഥനാ സദസ്സും നടത്തി

തിരൂരങ്ങാടി : ലോക അറബി ഭാഷാ ദിനമായ ഡിസംബർ 18 നോടനുബന്ധിച്ച് മണലിപ്പുഴ തംരീനുസ്വിബിയാൻ സുന്നി മദ്രസയിൽ അറബി ഭാഷാ ദിനാചരണവും സുന്നി വിദ്യാഭ്യാസ ബോർഡ് നേതാക്കളായ വിട പറഞ്ഞ ക്ലാരി ബാവ മുസ്ലിയാരുടെയും വി എം കോയ മാസ്റ്ററുടെയും പേരിലുള്ള പ്രാർത്ഥനാ സദസ്സും നടത്തി. അറബി ഭാഷയുടെ പ്രാധാന്യവും സന്ദേശവും ബോധ്യപ്പെടുത്തി അബ്ദുറഹൂഫ് സഖാഫി വെള്ളിയാമ്പുറം സംസാരിച്ചു. നിരവധി വിദ്യാർഥികൾ അറബി കാലിഗ്രഫിയും പോസ്റ്ററുകളും നിർമിച്ചു. സദർ മുഅല്ലിം മുസ്തഫ സുഹ്‌രി മൂന്നിയൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. മുനീർ സഖാഫി പനങ്ങാട്ടൂർ, മുനീർ സഖാഫി നന്നമ്പ്ര, അബ്ദുസ്സലീം സഅദി നന്നമ്പ്ര തുടങ്ങിയവർ പങ്കെടുത്തു....
Local news, Other

എസ്.കെ.എസ്.എസ്.എഫ് 35-ാം വാര്‍ഷികം : ജില്ലാ വിഖായ വോളന്റ് ആക്ടീവ് സംഗമം നടത്തി

പരപ്പനങ്ങാടി:'സത്യം, സ്വത്വം, സമർപ്പണം' എന്ന പ്രമേയത്തിൽ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് 35-ാം വാർഷിക മഹാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന വിജിലന്റ് വിഖായ റാലിക്ക് ഒരുങ്ങുന്നതിനായി ജില്ലാ തലങ്ങളിൽ നടക്കുന്ന ആക്ടീവ് സംഗമങ്ങളുടെ ഭാഗമായി വെസ്റ്റ് ജില്ലാ വിഖായ വോളന്റ് ആക്ടീവ് സംഗമം പരപ്പനങ്ങാടി കെട്ടുങ്ങൽ ബീച്ച് കടലോരത്ത് നടന്നു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്‌ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അനീസ് ഫൈസി മാവണ്ടിയൂർ, വിഖായ സംസ്ഥാ സമിതി അംഗം ഫൈസൽ നിലഗിരി എന്നിവർ വിഷയാവതരണം നടത്തി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദലി മാസ്റ്റർ പുളിക്കൽ, ട്രഷറർ നൗഷാദ് ചെട്ടിപ്പടി, വർ.സെക്രട്ടറി റഊഫ് മാസ്റ്റർ കാച്ചടിപ്പാറ, എസ്.എം തങ്ങൾ ചേളാരി, ശംസുദ്ദീൻ ഫൈസി കുണ്ടൂർ, വിഖ...
Kerala, Other

പത്ത് ദിവസത്തെ പരിശ്രമത്തിനൊടുവില്‍ നരഭോജി കടുവയെ പിടികൂടി, വെടിവച്ചു കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാര്‍

വയനാട് : വയനാട്ടിലെ നരഭോജി കടുവ ഒടുവില്‍ കൂട്ടിലായി. പത്ത് ദിവസമായി തുടരുന്ന തിരച്ചിലിനൊടുവിലാണ് കടുവയെ പിടികൂടിയത്. വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെ കടിച്ചുകൊന്ന സ്ഥലത്തിന് സമീപത്തെ കാപ്പി തോട്ടത്തില്‍ വച്ച കൂട്ടിലാണ് കടുവ കുടങ്ങിയത്. കെണിയിലകപ്പെട്ട കടുവയെ പുറത്തേക്ക് കൊണ്ടുവരാനുള്ള നടപടിയിലാണ് അധികൃതര്‍. കടുവയെ വെടിവച്ചു കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. വനംവകുപ്പിനെതിരെ മുദ്രാവാക്യം വിളികളുമായി നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധം തുടരുകയാണ്. കടുവ കുടുങ്ങിയ കൂട് ഉള്‍പ്പൈടെ വനംവകുപ്പിന്റെ വാഹനത്തിലേക്ക് മാറ്റിയെങ്കിലും പ്രതിഷേധത്തെതുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പുറത്തേക്ക് കൊണ്ടുവരാനായിട്ടില്ല. വയനാട് വന്യജീവി സങ്കേതത്തിലെ WWL 45 എന്ന 13 വയസ്സ് പ്രായമുള്ള ആണ്‍ കടുവയാണ് പ്രജീഷ് എന്ന കര്‍ഷകനെ ആക്രമിച്ചു കൊന്നത്. പ്രജീഷിനെ കൊന്ന സ്ഥലത്തിനു സമീപത്തെ കാപ്പി തോട്ട...
Local news, Malappuram, Other

ജില്ലയില്‍ മുങ്ങി മരണങ്ങള്‍ വര്‍ധിക്കുന്നു ; ഈ വര്‍ഷം ഇതുവരെ ഉണ്ടായത് 127 മുങ്ങി മരണങ്ങള്‍, ഏറ്റവും കൂടുതല്‍ മരണം സംഭവിച്ച പട്ടികയില്‍ തിരൂരങ്ങാടിയും, കൂടുതലും കുട്ടികള്‍

മലപ്പുറം : ജില്ലയില്‍ മുങ്ങി മരണങ്ങള്‍ വര്‍ധിച്ചു വരുന്നു. ജില്ലയില്‍ 2021 ജനുവരി മുതല്‍ 2023 ഡിസംബര്‍ വരെയായി 375 മുങ്ങി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2021 ല്‍ 108 ഉം 2022 ല്‍ 140 ഉം 2023 ല്‍ ഇതുവരെയായി 127 ഉം മുങ്ങി മരണങ്ങളുണ്ടായി. ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ക്കിരയാകുന്നത് കുട്ടികളാണ്. 56 കുട്ടികളുടെ മുങ്ങി മരണങ്ങളാണ് ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി, പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായത്. വര്‍ധിച്ചു വരുന്ന മുങ്ങി മരണങ്ങള്‍ ഇല്ലാതാക്കുന്നതിനായി എട്ടാം ക്ലാസ് മുതലുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും നീന്തല്‍ പരിശീലനം നല്‍കാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗം തീരുമാനിച്ചു. ക്രിസ്മസ് അവധി അടുത്തുവരുന്ന സാഹചര്യത്തില്‍ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങി അപകടങ്ങളുണ്...
Other, Tech

2024 മുതല്‍ ഗൂഗിളിന്റെ ഈ സേവനം അവസാനിക്കും ; ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ്

2024 ജനുവരി നാല് മുതല്‍ ക്രോമില്‍ ഇന്റര്‍നെറ്റ് തേഡ് പാര്‍ട്ടി കുക്കീസിന് വിലക്കേര്‍പ്പെടുത്തി ഗൂഗിള്‍. ഉപഭോക്താവിന്റെ ബ്രൗസിങ് ഹിസ്റ്ററി, ലൊക്കേഷന്‍, ഉപകരണം സംബന്ധിച്ച വിവരങ്ങള്‍ പുറത്താവാനും ബ്രൗസറിന്റെ പ്രവര്‍ത്തന വേഗം കുറയാനും കുക്കീസ് കാരണമാകാറുണ്ട്. സൈബര്‍ ആക്രമണങ്ങള്‍ക്കും കുക്കീസ് സഹായിക്കപ്പെടാറുണ്ട്. ഇത്തരം കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് 2024 ഓടെ തേഡ് പാര്‍ട്ടി കുക്കീസ് ഒഴിവാക്കാന്‍ ഗൂഗിള്‍ ശ്രമിക്കുന്നത്. 2019 ല്‍ തന്നെ കുക്കീസ് ഉപയോഗിച്ചുള്ള പരസ്യ വിതരണ രീതികളും ട്രാക്കിങും അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഗൂഗിള്‍ ആരംഭിച്ചിരുന്നുവെന്നാണ് സൂചന. ബ്രൗസറുകള്‍ വഴി ഓരോ വെബ്‌സൈറ്റ് സന്ദര്‍ശിക്കുമ്പോഴും ആ വെബ്സൈറ്റുകള്‍ ബ്രൗസറില്‍ ശേഖരിക്കുന്ന ഡാറ്റയാണ് കുക്കീസ്. ഇത് ഉപയോഗിച്ചാണ് ഉപഭോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ ഒരു പരിധി വരെ സൈറ്റുകള്‍ തിരിച്ചറിയുന്നത്. പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന...
Kerala, Other

സംസ്ഥാനത്ത് കോവിഡ് പിടിമുറുക്കുന്നു ; ഇന്നലെ മാത്രം 111 പേര്‍ക്ക് രോഗബാധ, ഒരു മരണവും

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന. ഇന്നലെ മാത്രം 111 അധിക കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. ഒരു മരണവും കൊവിഡ് രോഗബാധ മൂലം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ ഇന്ത്യയില്‍ കണ്ടെത്തിയ എക്‌സ്ബിബി അടക്കമുള്ള വകഭേദങ്ങളേക്കാള്‍ ജെഎന്‍ 1 വകഭേദം വളരെ വേഗത്തില്‍ പടരുന്നതും പ്രതിരോധശേഷിയെ മറികടക്കുന്നതുമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊവിഡ് ബാധിച്ച് രോഗം ഭേദപ്പെട്ടവരെയും, വാക്‌സിനെടുത്തവരെയും ഈ വൈറസ് ബാധിക്കും. ജെഎന്‍ 1ന്റെ രോഗ ലക്ഷണങ്ങള്‍ മറ്റു വകഭേദങ്ങളുമായി സാമ്യമുള്ളതാണ്. പനി, ജലദോഷം, തലവേദന അടക്കമുള്ള ലക്ഷണങ്ങള്‍ കാണുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. നാലോ അഞ്ചോ ദിവസങ്ങള്‍ക്കുള്ളിലാണ് ലക്ഷണങ്ങള്‍ കൂടുതല്‍ പ്രകടമാവുക. സെപ്റ്റംബറില്‍ അമേരിക്കയില്‍ ആദ്യമായി കണ്ടെത്തിയ കൊവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉ...
Other, Tech

81 കോടി ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ മൂന്ന് പേര്‍ പിടിയില്‍ ; ചോര്‍ത്തിയത് ഐസിഎംആര്‍ വിവരങ്ങള്‍

ദില്ലി : 81 കോടി ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) വിവരങ്ങളാണ് ചോര്‍ത്തിയതെന്ന് ദില്ലി പൊലീസിനോട് പ്രതികള്‍ പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ചയായി 81.5 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങള്‍ ഡാര്‍ക്ക് വെബിലൂടെ പുറത്തുവന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വിശദമാക്കിയിരുന്നത്. റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ സിബിഐ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. അതേസമയം അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) വിവരങ്ങളും ചോര്‍ത്തിയെന്ന് പ്രതികള്‍ പറഞ്ഞു. രാജ്യത്തെ കൊവിഡ് പരിശോധനാ വിവരങ്ങള്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍, ഐസിഎംആര്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയം എന്നിങ്ങനെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പക്കലാണ് ഉള്ളത്. ആധാര്‍, പാസ്‌പോര...
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

സർട്ടിഫിക്കറ്റ് ഇൻ മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിങ് ഡിസോഡേഴ്സ് പ്രോഗ്രാം മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിങ് ഡിസോഡേഴ്സ് വിഷയത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ 2024 ജനുവരി ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ആറുമാസം ദൈർഘ്യമുള്ള കോഴ്സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുന്നത്. 12ാം ക്ലാസാണ് യോഗ്യത. ഉയർന്ന പ്രായപരിധിയില്ല. സ്‌കൂൾ അധ്യാപകർ, സ്പെഷ്യൽ എജ്യൂക്കേറ്റർമാർ, സൈക്കോളജിസ്റ്റ്, എജ്യൂക്കേഷനൽ തെറാപ്പിസ്റ്റ് എന്നിവർക്ക് മുൻഗണന ലഭിക്കും. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31. ജില്ലയിലെ പഠന കേന്ദ്രങ്ങൾ: ക്യാമ്പ് ഗൈഡൻസ് ആൻഡ് കൗൺസലിങ് സെന്റർ, മഹിളാ സമാജം ബിൽഡിംഗ്, നിയർ പെട്രോൾ പമ്പ്, അപ്ഹിൽ മലപ്പുറം-676505. ഫോൺ: 9447808822...
Local news, Other

ഓൺലൈൻ ആപ്പ് വഴി ലോൺ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടിയിൽ നിന്ന് എഴുപത്തിനായിരത്തിലധികം രൂപ തട്ടി: മൂന്ന് പേർ റിമാൻഡിൽ

പരപ്പനങ്ങാടി : ഓൺലൈൻ ലോൺ ആപ്പ് വഴി ലോൺ നൽകാം എന്ന് പറഞ്ഞ് കടലുണ്ടി സ്വദേശിനിയിൽ നിന്നും പണം തട്ടിയ മൂന്ന് പേരെ പരപ്പനങ്ങാടി പോലീസ് പിടികൂടി. വാണിയമ്പലം വൈക്കോലങ്ങാടിയിലെ വലിയതൊടി യാസർ അറഫാത്ത് (34), വണ്ടൂർ കരുണാലയപ്പടിയിലെപൂലാടാൻ അസ്ഫൽ (24), വണ്ടൂർ കോട്ടക്കുന്നിലെ പുലത്തു ഹൗസ്ഫഹദ്(19) എന്നിവരാണ് പിടിയിലായത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ലോൺ നൽകാമെന്ന് ഇൻസ്റ്റഗ്രാമിലൂടെ പരസ്യം നൽകിയാണ് കടലുണ്ടി സ്വദേശിനിയിൽ നിന്നും 70300 രൂപ തട്ടിയെടുത്തത്. ഇൻസ്റ്റാഗ്രാമിലെ പരസ്യം കണ്ടു പരസ്യത്തിൽ കാണപ്പെട്ട നമ്പറുകളിൽ ബന്ധപ്പെട്ടപ്പോൾ രണ്ട് ലക്ഷം രൂപ വരെ ലോൺ തരാമെന്നും ആയതിന് ഒരു അപ്ലിക്കേഷനിൽ അപേക്ഷകളുടെ ഡീറ്റെയിൽസ് പൂരിപ്പിച്ചു നൽകേണ്ടതുണ്ട് എന്ന് പറഞ്ഞു ഒരു ലിങ്ക് അയച്ചു കൊടുക്കുകയും അതിൽ ഡീറ്റെയിൽസ് കൊടുത്ത് സബ്മിറ്റ് ചെയ്ത ഉടനെ മലയാളത്തിൽ തന്നെ വിളിച്ച്...
Kerala, Other

ഗവർണറെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി , ഗൺമാനെ കുറിച്ച് ചോദ്യമുയർന്നപ്പോൾ മൈക്ക് ഓഫാക്കി ഇറങ്ങി പോയി

പത്തനംതിട്ട: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുൻപ് രാഷ്ട്രീയക്കാരൻ ആയിരുന്ന ഒരാൾക്ക് എങ്ങനെ ആണ് ബ്ലഡി ക്രിമിനൽസ് എന്ന് വിളിക്കാന്‍ സാധിക്കുന്നത്..വിവേകം ഇല്ലാത്ത നടപടിയാണത്..ഉന്നത സ്ഥാനത്തു ഇരിക്കുന്ന ആൾക്ക് പറയാൻ പറ്റുന്ന വാക്കുകൾ അല്ല ഗവര്‍ണറുടേത്. അദ്ദേഹം പരമാവധി പ്രകോപനം സൃഷ്ടിക്കുകയാണ്.ഞാൻ ചെല്ലുമ്പോൾ അവർ ഓടി പോയി എന്ന് വീമ്പ് പറയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഗൺമാൻ അനിലിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചില്ല.ഗണ്‍മാന്‍റെ പ്രോട്ടോക്കോള്‍ ലംഘനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മൈക്ക് ഓഫ് ചെയ്ത് പോയി. സമയം കഴിഞ്ഞുവെന്നും പിന്നെ കാണാമെന്നും പറഞ്ഞ് വാർത്താ സമ്മേളനം നിർത്തുകയായിരുന്നു മുഖ്യമന്ത്രി....
Other

ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ഗതാഗതം നിരോധിച്ചു ഒതുക്കുങ്ങൽ-വേങ്ങര റോഡിൽ കുഴിപ്പുറം പാലത്തിനോട് ചേർന്ന് പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ (ഡിസംബർ 17) മുതൽ പ്രവൃത്തി പൂർത്തിയാക്കുന്നതു വരെ ഗതാഗതം നിരോധിച്ചു. ഇതുവഴി പോകേണ്ട വലിയ വാഹനങ്ങൾ കോട്ടയ്ക്കൽ-പറപ്പൂർ-വേങ്ങര, തിരൂർ-മലപ്പുറം എന്നീ റോഡുകൾ വഴി തിരിഞ്ഞുപോവണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ------------ പ്രൊജക്ട് അസിസ്റ്റൻറ് നിയമനം തിരൂർ ബ്ലോക്ക് പഞ്ചായത്തിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻറ് വിനിയോഗവുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കായി പ്രൊജക്ട് അസിസ്റ്റൻറ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്ഷ്യൽ പ്രാക്ടീസ് (DGP)/ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് വജിയം, അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചി...
Calicut, Other, university

ഗവര്‍ണറെത്തും മുന്നേ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ കടുത്ത പ്രതിഷേധവുമായി എസ്എഫ്‌ഐ

ഗവര്‍ണറെത്തും മുന്നേ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ കടുത്ത പ്രതിഷേധവുമായി എസ്എഫ്‌ഐ. സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെയും പ്രസിഡന്റ് അനുശ്രീയുടെയും നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഗസ്റ്റ് ഹൌസിന് മുന്നില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പൊലീസ് ഇടപെട്ടു. പ്രതിഷേധക്കാരെ പൊലീസ് മാറ്റാന്‍ ശ്രമിച്ചതോടെ, പൊലീസും എസ് എഫ് ഐ വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. കേരളത്തിലെ ക്യാമ്പസുകളില്‍ കാലുകുത്താന്‍ അനുവദിയ്ക്കില്ലെന്ന എസ്എഫ്‌ഐ വെല്ലുവിളിക്ക് പിന്നാലെ മൂന്നു ദിവസം കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ താമസിക്കാനായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എത്തുന്നത്. വൈകിട്ട് 6.20ന് എത്തുന്ന ഗവര്‍ണ്ണറെ കരിങ്കൊടി കാണിക്കാനാണ് എസ് എഫ് ഐ നീക്കം. ഗവര്‍ണ്ണര്‍ തങ്ങുന്ന ഗസ്റ്റ് ഹൗസിന് മുന്നില്‍ ഗോബ...
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കാലിക്കറ്റില്‍ അന്താരാഷ്ട്ര സെമിനാര്‍      കാലിക്കറ്റ് സര്‍വകലാശാലാ റഷ്യന്‍ ആന്‍ഡ് കമ്പാരറ്റീവ് ലിറ്ററേച്ചര്‍ പഠനവകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാറിന് 18-ന് തുടക്കമാകും. എഴുത്തുകാരും വിമര്‍ശകരും ചിന്തകരും ഉള്‍പ്പെടെ പ്രമുഖരാണ് അഞ്ചുദിവസത്തെ പരിപാടികളില്‍ പങ്കെടുക്കുന്നത്. 18-ന് രാവിലെ 11.30-ന് സര്‍വകലാശാലാ ആര്യഭട്ട ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. ഡല്‍ഹി സര്‍വകലാശാലയിലെ റിട്ട. പ്രൊഫസര്‍ ടി.എസ്. സത്യനാഥ് മുഖ്യാതിഥിയാകും. ഇഫ്‌ളു സര്‍വകലാശാലാ പ്രൊഫസര്‍ ടി.ടി. ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. പി.ആര്‍ 1598/2023 കാലിക്കറ്റില്‍ ദ്വിദിന ദേശീയ സെമിനാര്‍  കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗവും ഹിന്ദി വിഭാഗവും ദേശീയ മനുഷ്യാവകാശ കമ്മീഷനും സംയുക്തമായി മനുഷ്യാവകാശ സംരക്ഷണവും പ്രചരണവും മുന്‍...
Malappuram, Other

അടിവസ്ത്രത്തിലും സോക്‌സിലും സ്വര്‍ണം ; രണ്ട് പേര്‍ കരിപ്പൂരില്‍ പിടിയില്‍

കരിപ്പൂരില്‍ രണ്ട് കിലോയിലധികം സ്വര്‍ണവുമായി രണ്ട് പേര്‍ കസ്റ്റംസിന്റെ പിടിയില്‍. അടി വസ്ത്രത്തിനുള്ളിലും സോക്‌സിലും ശരീരത്തിനുള്ളിലുമായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി രണ്ട് പേര്‍ പിടിയിലായത്. ഇന്ന് അബുദാബിയില്‍ നിന്ന് എയര്‍ അറേബ്യയില്‍ എത്തിയ കുറ്റ്യാടി പാലേരി ടൗണിലെ അയ്യപ്പന്റവിട റംഷാദ് (32) ല്‍ നിന്നും ധരിച്ചിരുന്ന അടി വസ്ത്രത്തിനുള്ളിലും സോക്‌സിലുമായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1475 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ഇതില്‍ നിന്നും 77 ലക്ഷം രൂപ വിലമതിക്കുന്ന 1253 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. ഇന്നലെ റാസല്‍ഖൈമയില്‍ നിന്ന് എയര്‍ഇന്ത്യ വിമാനത്തില്‍എത്തിയ കണ്ണൂര്‍ ആറളം സ്വദേശി പനമ്പ്രോന്‍ സാദ് (40) നിന്നും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 875 ഗ്രാം തൂക്കമുള്ള 03 ക്യാപ്‌സൂളുകള്‍ കണ്ടെടുത്തു. ഇതില്‍ നിന്നും 53 ലക്ഷം രൂപ വിലമതിക്കുന്ന 813 ...
Local news, Other

കളഞ്ഞു കിട്ടിയ പേഴ്‌സും പണവും ഉടമസ്ഥന് തിരികെ ഏല്‍പ്പിച്ച് യുവാവ് മാതൃകയായി

പരപ്പനങ്ങാടി : കളഞ്ഞു കിട്ടിയ പണവും എടിഎം കാര്‍ഡ് അടങ്ങുന്ന പേഴ്‌സും ഉടമസ്ഥന് തിരികെ ഏല്‍പ്പിച്ച് യുവാവ് മാതൃകയായി. പൂരപ്പുഴ ലല്ലാസ് വെജിറ്റബിള്‍ ഷോപ്പിലെ ജീവനക്കാരനും പരപ്പനങ്ങാടി പതിനാറുങ്ങലില്‍ സ്ഥിരതാമസക്കാരനും ആയ റസാക്കിനാണ് ഇന്നലെ ചെമ്മാട് നിന്നും പരപ്പനങ്ങാടി യിലേക്കുള്ള യാത്രാമധ്യേ 10000 രൂപയിലധികം വരുന്ന പണവും എടിഎം കാര്‍ഡ് അടങ്ങുന്ന പേഴ്‌സും കളഞ്ഞു കിട്ടിയത്. തുടര്‍ന്ന് ഉടമസ്ഥനെ കണ്ടെത്തി യുവാവ് തിരിച്ചേല്പ്പിക്കുകയായിരുന്നു. പണവും പേഴ്‌സും തിരികെ കിട്ടിയതിനാല്‍ പണത്തിന്റെ ഉടമസ്ഥനും ലല്ലാസ് വെജിറ്റബിള്‍ ഷോപ്പ് ഓണറും കൂടി റസാക്കിനെ നോട്ടുമാല അണിയിച്ച് അനുമോദിച്ചു....
Malappuram, Other

ക്രിസ്തുമസ്-പുതുവത്സര ഖാദി വിപണന മേളയ്ക്ക് തുടക്കമായി

മലപ്പുറം : ജില്ലയില്‍ ക്രിസ്തുമസ്-പുതുവത്സര ഖാദി വിപണന മേളയ്ക്ക് തുടക്കമായി. ഡിസംബര്‍ 13 മുതല്‍ ജനുവരി ആറ് വരെയാണ് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് മേള സംഘടിപ്പിക്കുന്നത്. മേളയുടെ ഉദ്ഘാടനം മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ ഖാദി ഷോറൂമില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ നിര്‍വഹിച്ചു. ബോര്‍ഡിന്റെ കീഴിലുള്ള വില്‍പ്പന കേന്ദ്രങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ് ഇളവ് ലഭിക്കും. വില്‍പ്പന ശാലകളായ മലപ്പുറം കോട്ടപ്പടി മുന്‍സിപ്പല്‍ ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, ചങ്ങരംകുളം, എടപ്പാള്‍, താനൂര്‍, വട്ടംകുളം എന്നിവിടങ്ങളിലെ ഖാദി സൗഭാഗ്യകളിലും സ്പെഷ്യല്‍ മേളകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കോട്ടണ്‍, സില്‍ക്ക് വസ്ത്രങ്ങളും റെഡിമെയ്ഡ് ഉല്‍പ്പന്നങ്ങളും, ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങളും മേളയില്‍ ലഭ്യമാണ്....
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴിൽ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ഗതാഗതം തടസ്സപ്പെടും നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ എടക്കര പഞ്ചായത്തിലെ മരംവെട്ടിച്ചാൽ-തളിപ്പാടം-നെല്ലിക്കുത്ത് റോഡിൽ ഡിസംബർ 18 മുതൽ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് പി.എം.ജി.എസ്.വൈ (പി.ഐ.യു) എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ---------- അങ്കണവാടി ഹെൽപ്പർ അഭിമുഖം അരീക്കോട് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന് കീഴിലെ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് അങ്കണവാടി ഹെൽപ്പർ സെലക്‍ഷൻ ലിസ്റ്റിലേക്ക് പരിഗണിക്കുന്നതിനായി അഭിമുഖം നടത്തുന്നു. അറിയിപ്പ് ലഭിച്ചവർ ഡിസംബർ 21ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ഊർങ്ങാട്ടിരി പഞ്ചായത്ത് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. അഭിമുഖ അറിയിപ്പ് ലഭിക്കാത്തവർ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 04832852939, 9188959781. ---------- ഡാക് അദാലത്ത് മഞ്ചേരി പോസ്റ്റേൽ ഡിവിഷന് കീഴിലെ ഡാക്ക് അദാലത്ത് 2023 ഡിസംബർ 21 രാവിലെ 11ന് മഞ്ചേരി പോസ്റ്റ് ഓഫീസ് സൂപ്ര...
Other, university

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

സിണ്ടിക്കേറ്റ് തിരഞ്ഞെടുപ്പ് കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫസ്റ്റ് സ്റ്റാറ്റ്യൂട്ട് 1975, അധ്യായം 1, സ്റ്റാറ്റ്യൂട്ട് 15 പ്രകാരം വോട്ടര്‍പ്പട്ടികയില്‍ തിരുത്തല്‍, കൂട്ടിച്ചേര്‍ക്കല്‍, ഒഴിവാക്കല്‍ മുതലായവയ്ക്ക് 30 - ന് വൈകീട്ട് 4 മണിക്കുള്ളില്‍ രജിസ്ട്രാര്‍ & റിട്ടേണിംഗ് ഓഫീസര്‍, കാലിക്കറ്റ് സര്‍വകലാശാല എന്ന വിലാസത്തില്‍ രേഖാമൂലം അറിയിക്കേണ്ടതാണ്, കരട് വോട്ടര്‍പട്ടിക വെബ്സൈറ്റില്‍. .ആര്‍ 1591/2023 കോണ്ടാക്ട് ക്ലാസ് മാറ്റി കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം സ്റ്റഡി സെന്‍ററുകളായ ഗവ. കോളേജ് മലപ്പുറം, സെന്‍റ് തോമസ് കോളേജ് തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ 16 - ന് നടത്താനിരുന്ന 2023 പ്രവേശനം ബി.എ. /ബി.കോം. / ബി.ബി.എ. വിദ്യാര്‍ഥികളുടെ ഒന്നാം സെമസ്റ്റര്‍ കോണ്ടാക്ട് ക്ലാസ്സ...
Local news, Other

മൂന്നിയൂരിൽ നാല് കിലോയോളം കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ : ഈ മാസത്തിൽ തിരൂരങ്ങാടി എക്സൈസ് പിടികിടുന്ന രണ്ടാമത്തെ വലിയ കേസ്

തിരൂരങ്ങാടി : മൂന്നിയൂർ തലപ്പാറയിൽ നിന്നും നാല് കിലോയോളം വരുന്ന കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കഞ്ചാവ് ഇവിടെ എത്തിച്ച് കൈമാറ്റം ചെയ്യുന്നതായി എക്സൈസിന് രഹസ്യ വിവരം ലഭിച്ചതിനാൽ തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയുടെ നേതൃത്വത്തിൽ എക്സൈസ് പാർട്ടി രഹസ്യ നിരീക്ഷണം നടത്തി വരുന്നതിനിടെയാണ് കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾക്ക് വേണ്ടി ഈ ഭാഗത്ത് വിതരണം നടത്താൻ വേണ്ടി എത്തിച്ചതാണെന്നാണ് സംശയിക്കുന്നത്. തലപ്പാറയിലെ പുതുതായി നിർമ്മിക്കുന്ന ദേശീയപാത 66 ൽ അന്യസംസ്ഥാനത്തുനിന്നും എത്തുന്ന ബസ്സിൽ നിന്നും പ്രദേശവാസികളായ കഞ്ചാവ് മൊത്ത വിതരണക്കാർക്ക് കഞ്ചാവ് കൈമാറുന്നതായി ഉള്ള രഹസ്യ വിവരത്തിന്മേൽ ഈ ഭാഗങ്ങളിൽ ഇന്ന് പുലർച്ചെ മുതൽ എക്സൈസ് സംഘം രഹസ്യമായി നിരീക്ഷിക്കുന്നതിനിടെയാണ് കഞ്ചാവ് ഉപേക്ഷിച്ചതായി കണ്ടെത്തിയത്. ക...
Kerala, Other

നവ കേരള സദസിനിടെ ദേഹാസ്വാസ്ഥ്യം ; മന്ത്രി കെ. കൃഷ്ണൻകുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആലപ്പുഴ : നവ കേരള സദസിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്ന് രാവിലെ ഹോട്ടല്‍ മുറിയില്‍ വെച്ചാണ് നെഞ്ചുവേദന അനുഭവപ്പെടത്ത്. തുടർന്ന് കാര്‍ഡിയോളജിസ്റ്റ് കൂടിയായ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അബ്ദുല്‍ സലാം ഹോട്ടലിലെത്തി പരിശോധിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു....
Local news, Other

കാത്തിരിപ്പിന് വിരാമം : തിരൂരങ്ങാടി സ്പോർട്സ് അക്കാദമി ഫുട്ബോൾ മേളക്ക് ഇന്ന് തുടക്കം

തിരൂരങ്ങാടി: നീണ്ട 13 വർഷത്തെ ഇടവേളക്ക് ശേഷം തിരൂരങ്ങാടിയുടെ മൈതാനിയിൽ വീണ്ടും പന്തുരുളുന്നു. ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടെ ആരംഭിക്കുന്ന ടൂർണമെന്റ് രാത്രി 8.30 ആരംഭിക്കും, ഡിസംബർ 15 മുതൽ ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ സെവെൻസ് ഫുട്ബോൾ അസോസിയേഷന്റെ അംഗീകാരമുള്ള പ്രഗൽഭ 24 ടീമുകൾ മാറ്റുരക്കും . മണ്ഡലം എം എൽ എ കെ പി എ മജീദ് ഉദ്ഘാടനം നിർവഹിക്കും ചടങ്ങിൽ മുൻ ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ്‌ റാഫി മുഖ്യാഥിതിയാരിക്കും, തിരൂരങ്ങാടി തഹസിൽദാർ സാദിഖ് പി ഒ, സർക്കിൾ ഇൻസ്‌പെക്ടർ ശ്രീനിവാസൻ, മുനിസിപ്പൽ ചെയർമാൻ കെടീ മുഹമ്മദ് കുട്ടി, ഗവണ്മെന്റ് ഹൈസ്കൂൾ പ്രിൻസിപ്പാൾ മുഹമ്മദ്‌അലി , പി ടീ എ പ്രസിഡന്റ്‌ പി എം അബ്ദുൽഹഖ് എസ് എഫ് എ പ്രസിഡന്റ് ലെനിൻ, ട്രഷറർ കെ ടീ ഹംസ എന്നിവർ പങ്കെടുക്കും. പ്രദേശത്തെ കായിക വിദ്യാഭ്യാസം വളർത്തി കൊണ്ട് വരിക അതുവഴി കായികാരോഗ്യമുള്ള പുതുതലമുറയെ വാർത്തെടുക്കുക ...
Other, university

ഡോ. മഞ്ജു സി നായര്‍ക്ക് അന്താരാഷ്ട്ര പുരസ്‌കാരം

കാലിക്കറ്റ് സര്‍വകലാശാലാ സസ്യശാസ്ത്ര വിഭാഗം അസോ. പ്രൊഫസര്‍ ഡോ. മഞ്ജു സി നായര്‍ക്ക് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ബ്രയോളജിസ്റ്റസ്സിന്റെ റിക്ളെഫ് ഗ്രോല്ലേ അവാര്‍ഡ്. ഈ അവാര്‍ഡിന്റെ ചരിത്രത്തിലെ ആദ്യ വനിതാ ഗവേഷക കൂടിയാണ് ഡോ. മഞ്ജു. പ്രശസ്തി പത്രവും ഫലകവും ഉള്‍പ്പെടുന്ന അവാര്‍ഡ് ഏഷ്യയിലേക്കെത്തുന്നതും ആദ്യമായാണ്. 1999 ല്‍ കേരള വന ഗവേഷണ കേന്ദ്രത്തില്‍ റിസര്‍ച്ച് ഫെല്ലോ ആയി ചേര്‍ന്നപ്പോള്‍ മുതല്‍ ബ്രയോഫൈറ്റുകളെക്കുറിച്ചായിരുന്നു ഇവരുടെ പഠനം. 2000 ത്തില്‍ കേവലം 150 ഇനങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത് എന്നായിരുന്നു അത് വരെയുള്ള ഗവേഷണ ഫലങ്ങള്‍. ഇപ്പോള്‍ എണ്ണൂറിലധികം ഇനങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഡോ. മഞ്ജു പുതിയതായി വിവരിച്ച 16 എണ്ണവും ഉള്‍പ്പെടുന്നു. വയനാട്ടിലെ ബ്രയോഫൈറ്റുകളെക്കുറിച്ചാണ് ഡോ. മഞ്ജു-വിന്റെ പി.എച്ച്.ഡി. പ്രബന്ധം. ഈ മേഖലയില്‍ പഠനം നടത്താന്‍ പലര്‍ക്കും ഇത് വഴികാട്ടിയായി...
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഇ.എം.എസ്. ചെയറില്‍ റിസര്‍ച്ച് അസിസ്റ്റന്‍റ്        കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എസ് ചെയറില്‍  "കേരള ഗവണ്‍മെന്‍റിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടായ മാറ്റങ്ങള്‍ 2016 മുതലുള്ള വര്‍ഷങ്ങളെ ആസ്പദമാക്കിയുള്ള  ഒരു  പഠനം" എന്ന വിഷയത്തില്‍ ഗവേഷണത്തിന് വേണ്ടി 7 മാസത്തേക്ക് ഒരു റിസര്‍ച്ച് അസിസ്റ്റന്‍റ് -നെ ആവശ്യമുണ്ട്. സാമൂഹ്യശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തരബിരുദമാണ് യോഗ്യത. 20 ന് രാവിലെ 11 മണിക്ക് ചെയര്‍ ഓഫീസില്‍ വാക് ഇന്‍ ഇന്‍റര്‍വ്യു നടത്തും.                      പി.ആര്‍ 1587/2023   പരീക്ഷ      ഒന്നാം സെമസ്റ്റര്‍  എം.എഡ് ഡിസംബര്‍ 2023 റഗുലര്‍, സപ്ലിമെന്‍ററി പരീക്ഷകള്‍ 2024 ഫെബ്രുവരി 1 ന് തുടങ്ങും. പി.ആര്‍ 1588/2023 പരീക്ഷാ ഫലം&nb...
Kerala, Other

ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസില്‍ പ്രതിയെ വെറുതെ വിട്ടു

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസില്‍ പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടു. കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി വി മഞ്ജു ആണ് കേസ് പരിഗണിച്ചത്. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്. കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷത്തിനു ശേഷമാണ് വിധി വരുന്നത്. 2021 ജൂണ്‍ 30ന് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നായിരുന്നു കേസ്. കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും മനസ്സിലായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജ...
Malappuram, Other

പെരിന്തൽമണ്ണ സബ് കളക്ടറായി ഡി. രഞ്ജിത്ത് ചുമതലയേറ്റു

പെരിന്തൽമണ്ണ സബ് കളക്ടറായി 2021 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡി. രഞ്ജിത്ത് ചുമതലയേറ്റു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയാണ്. പാലക്കാട് ജില്ലയിൽ അസിസ്റ്റന്റ് കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ സബ് കളക്ടറായിരുന്ന ശ്രീധന്യ സുരേഷിന് രജിസ്ട്രഷൻ വകുപ്പ് ഐ.ജിയായി സ്ഥലം മാറ്റം ലഭിച്ച ഒഴിവിലേക്കാണ് നിയമനം. സാമൂഹിക സന്നദ്ധ സേനയുടെയും കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയുടെയും ഡയറക്ടറുടെ അധിക ചുമതല കൂടി ശ്രീധന്യയ്ക്ക് നൽകിയിട്ടുണ്ട്....
Job, Local news, Other

തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ഫാര്‍മസിസ്റ്റ് നിയമനം

തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഫാര്‍മസിയില്‍ ഡിപ്ലോമയും ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 21ന് രാവിലെ 11 മണിക്ക് മുമ്പായി ആശുപത്രി ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0494 2460372...
Local news, Other

കക്കാട് റേഷന്‍ കടയില്‍ മോഷണ ശ്രമം ; ഇത് രണ്ടാം തവണ

തിരൂരങ്ങാടി : കക്കാട് റേഷന്‍ കടയില്‍ മോഷണ ശ്രമം. തിരൂരങ്ങാടി സപ്ലൈകോക്ക് കീഴിലുള്ള കക്കട്ടെ എ ആര്‍ ഡി 41 നമ്പര്‍ പൊതുവിതരണ കേന്ദ്രത്തിലാണ് മോഷണ ശ്രമം നടന്നത്. ഇന്ന് രാവിലെ ജീവനക്കാരി വന്നപ്പോഴാണ് മോഷണ ശ്രമം അറിഞ്ഞത്. കടയുടെ പൂട്ടു തകര്‍ത്ത നിലയിലായിരുന്നു. സംഭവത്തില്‍ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഇവിടെ രണ്ടാം തവണയാണ് മോഷണ ശ്രമം നടക്കുന്നത്. കഴിഞ്ഞ മാസം തൊട്ടടുത്തുള്ള ഹബീബ ജ്വല്ലറിയിലും മോഷണ ശ്രമം നടന്നിരുന്നു....
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ജനുവരിയിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ പത്താംക്ലാസ് പാസായിരിക്കണം. ആറുമാസമാണ് കോഴ്സിന്റെ കാലാവധി. അപേക്ഷാഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പൊലീസ് ക്യാമ്പിന് സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽനിന്നും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33 ഫോൺ: 04712325101, 8281114464. https://app.srcccin/register എന്ന ലിങ്കിൽ നിന്നും അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 31. ജില്ലയിലെ പഠന കേന്ദ്രങ്ങൾ: ഇന്ത്യൻ അക്യൂപങ്ചർ ആൻഡ് ഹോളിസ്റ്റിക് അക്കാദമി കോട്ടക്ക...
Local news, Other

തിരൂങ്ങാടി താലൂക്ക് ആശുപത്രിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണം ; നിവേദനം നല്‍കി

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകരായ അബ്ദുല്‍ റഹീം പൂക്കത്ത് എ പി അബൂബക്കര്‍ വേങ്ങര എന്നിവര്‍ ചേര്‍ന്ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിവേദനം നല്‍കി. ആശുപത്രിയിലെ റോഡുകളിലെ കുഴികള്‍ മൂലം ആശുപത്രിയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന രോഗികള്‍ ബുദ്ധിമുട്ടുകയാണെന്ന് പരാതിയില്‍ പറയുന്നു. ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ നിന്ന് വാര്‍ഡുകളിലേക്കും സ്ത്രീ രോഗ വിഭാഗങ്ങളിലെയും വാര്‍ഡുകളിലേക്കും മറ്റു ലാബ് ടെസ്റ്റുകള്‍ക്കും എക്‌സറേകള്‍ക്കുമായി സ്ട്രക്ചറിലും വീല്‍ചെയറുകളിലും രോഗികളെ മാറ്റുന്നതിന് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും റോഡിലെ കുഴികള്‍ കാരണം ഓപ്പറേഷനും മറ്റും കഴിഞ്ഞ രോഗികള്‍ സ്ട്രക്ചറിലും മറ്റും പോകുന്നത് വളരെ അധികം വേദന സഹിക്കേണ്ടി വരുന്ന അനുഭവമാണെന്നും പരാതിയില്‍ ചൂണ്ടികാണിക്കുന്നു. രോഗിക...
Local news, Other

വീണ് കിട്ടിയ സ്വര്‍ണാഭരണം ഉടമസ്ഥന് തിരിച്ച് നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി

തിരൂരങ്ങാടി : വീണ് കിട്ടിയ സ്വര്‍ണാഭരണം ഉടമസ്ഥന് തിരിച്ച് നല്‍കി മാതൃകയായി ഓട്ടോ ഡ്രൈവര്‍. ചെമ്മാട് ബസ്റ്റാന്‍ഡില്‍ നിന്നും നേത്ര കാണാശുപത്രിയിലേക്കുള്ളയാത്രക്കിടയില്‍ കുന്നത്ത് പറമ്പ് സ്വദേശിനിയുടെ നഷ്ട്ടപെട്ട സ്വര്‍ണ്ണഭരണമാണ് ചെമ്മാട് ഓട്ടോ ഡ്രൈവറായ കബീര്‍ തിരിച്ചേല്പിച്ചത്. തിരുരങ്ങാടി പോലീസ് മുഖതരമാണ് സ്വര്‍ണ്ണാഭരണ ഉടമയായ കുന്നത്ത് പറമ്പ് സ്വദേശിനിക്ക് തിരിച്ചു ഏല്പിച്ചത്....
error: Content is protected !!