Tag: Accident

സിനിമ കണ്ട് മടങ്ങവെ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; മൂന്ന് പേര്‍ക്ക് പരിക്ക്
Accident

സിനിമ കണ്ട് മടങ്ങവെ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; മൂന്ന് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം : സിനിമ കണ്ടു മടങ്ങവെ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഒന്നരയോടെ തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിന് മുന്‍പിലാണ് അപകടം നടന്നത്. വടക്കേ ആലപ്പുഴ തണ്ണീര്‍മുക്കം ചെറുവാരണം നെടുമംഗലത്ത് ഉണ്ണിക്കുട്ടന്‍ (33) ആണ് മരിച്ചത്. കഴക്കൂട്ടം കിന്‍ഫ്രയിലെ സ്വകാര്യ ഐസ്‌ക്രീം കമ്പനിയിലെ സീനിയര്‍ അക്കൗണ്ടന്റ് ആണ് ഉണ്ണിക്കുട്ടന്‍. സിനിമ കണ്ടു മടങ്ങുകയായിരുന്ന ഉണ്ണിക്കുട്ടനും സുഹൃത്ത് പ്രിന്‍സും സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിരെ വന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന് പിന്നിലിരുന്ന ഉണ്ണിക്കുട്ടന്‍ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ കഴക്കൂട്ടം പൊലീസെത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉണ്ണിക്കുട്ടന്‍ പുലര്‍ച്ചയോടെ മരിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്...
Malappuram, Other

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

എടപ്പാള്‍ : സംസ്ഥാന പാതയിലെ പുള്ളുവന്‍പടിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ പുള്ളുവന്‍പടി മേലേതില്‍ മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് ഫാസില്‍ (20) ആണ് മരിച്ചത്.
Accident, Local news, Other

പരപ്പനങ്ങാടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്

പരപ്പനങ്ങാടി ചിറമഗലം റയിൽവേ ഗേറ്റിനു സമീപം ഓടികൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണു യുവാവിന് ഗുരുതര പരിക്ക്. ഇന്ന് വൈകുന്നേരം 5മണിയോടെ യാണ് അപകടം നടന്നത്. യുവാവിനെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ എത്തിക്കുകയും വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്ത ആളെ തിരിച്ചറിയുന്നവർ തിരൂരങ്ങാടി താലൂക്ക്ഹോസ്പിറ്റലുമായോ കോഴിക്കോട് മെഡിക്കൽ കോളേജ് കഷ്വലിറ്റിയുമായോ ബന്ധപ്പെടുക...
Malappuram, Other

മഞ്ചേരിയില്‍ വിനോദയാത്രയ്ക്ക് പോയ ബസ് വൈദ്യുതി കാലില്‍ ഇടിച്ച് 13 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മഞ്ചേരി : മഞ്ചേരിക്ക് സമീപം ചെങ്ങരയില്‍ വിനോദയാത്രയ്ക്ക് സഞ്ചരിച്ച ബസ് വൈദ്യുതി കാലില്‍ ഇടിച്ച് അപകടം. അപകടത്തില്‍ ബസിലുണ്ടായിരുന്ന 13 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ 3.30 നാണ് സംഭവം. തൊടുപുഴ വിമല പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച 3 ടൂറിസ്റ്റ് ബസുകളില്‍ ഒന്നാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി എട്ടരയ്ക്കാണ് സംഘം മൈസൂരുവിലേക്ക് തൊടുപുഴയില്‍ നിന്ന് യാത്ര പുറപ്പെട്ടത്. ആയിഷ (13), നേഹ (14), ഐറിന്‍ (14), റീമ (14), അനോള്‍ (14), ഹന (13), ആന്‍ഡ്രിയ (14), അല്‍ഫോന്‍സ (14), അനോള്‍ (14), ആന്‍മരിയ (14), സീറ (14), പാര്‍വതി (14), മീനു (14), എലിസ (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ 108 ആംബുലന്‍സിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ബസ് അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് സംഘം യാത്ര റദ്ദാക്കി സ്വദേശത്തേക്ക് തിരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ...
Kerala, Obituary, Other

ഓടുന്ന ബസ്സില്‍ നിന്ന് തല പുറത്തേക്കിട്ടു ; പോസ്റ്റില്‍ തലയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കാസര്‍ഗോഡ്: കാസര്‍ഗോഡ് കറന്തക്കാട് സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ തല പുറത്തേക്കിട്ട വിദ്യാര്‍ത്ഥി പോസ്റ്റില്‍ തലയിടിച്ച് മരിച്ചു. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മന്നിപ്പാടി സ്വദേശി എസ് മന്‍വിത് ( 15 ) ആണ് മരിച്ചത്. കാസര്‍കോട് മധൂര്‍ റോഡില്‍ ബട്ടംപാറയില്‍ വൈകിട്ടായിരുന്നു അപകടം നടന്നത്. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് ബസ്സില്‍ മടങ്ങുന്നതിനിടിയിലായിരുന്നു സംഭവം. കാസര്‍കോടുനിന്നു മധൂറിലേക്കു പോകുന്ന സ്വകാര്യ ബസ്സിലായിരുന്നു വിദ്യാര്‍ത്ഥി കയറിയത്. ബസ്സില്‍ നിന്ന് തല പുറത്തേക്കിട്ടപ്പോള്‍ വൈദ്യുതി പോസ്റ്റില്‍ തലയിടിക്കുകയായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്....
Calicut, Crime, Kerala, Other

സ്‌കൂട്ടര്‍ ബസുകള്‍ക്കിടയില്‍പ്പെട്ട് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

സ്‌കൂട്ടര്‍ രണ്ടു ബസുകള്‍ക്കിടയില്‍പ്പെട്ട് ദമ്പതിമാര്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവറെയും ഉടമയെയും പൊലീസ് അറസ്റ്റ് ചെയ്തു. ബസ് ഡ്രൈവര്‍ കാരന്തൂര്‍ സ്വദേശി അഖില്‍ കുമാറും ബസ് ഉടമ അരുണുമാണ് അറസ്റ്റിലായത്. ചേവായൂര്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. വേങ്ങേരി ജംങ്ഷന് സമീപം തിങ്കളാഴ്ച രാവിലെ ഒന്‍പതോടെയുണ്ടായ അപകടത്തില്‍ കക്കോടി കിഴക്കുംമുറി താഴെ നെച്ചൂളി ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരിച്ചത്. ദേശീയപാത പ്രവൃത്തി നടക്കുന്നതിനാല്‍ വേങ്ങേരി ജങ്ഷനില്‍ ഗതാഗത നിയന്ത്രണമുണ്ട്. ബാലുശ്ശേരി ഭാഗത്തുനിന്ന് മലാപ്പറമ്പ് ഭാഗത്തേക്ക് വരുകയായിരുന്നു ദമ്പതിമാര്‍. മുന്നില്‍ സഞ്ചരിച്ചിരുന്ന ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ സ്‌കൂട്ടറും ബ്രേക്കിട്ടു. എന്നാല്‍ ഇവരുടെ പിറകിലുണ്ടായിരുന്ന പയിമ്പ്ര- കോഴിക്കോട് റൂട്ടിലോടുന്ന തിരുവോണം ബസ് ഒരു ഓട്ടോയെ മറികടക്കാനുള്ള ശ്രമത്തിനിടെ സ്‌കൂട്ടറിന് പിറകില്‍ ഇടിച്ചു. ഇതോടെ ദമ്പതിമാര...
Calicut, Kerala, Other

ഡ്രൈവിംഗ് വിദ്യാര്‍ത്ഥി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച സംഭവം : വാഹനങ്ങളുടെ കേടുപാടുകള്‍ തീര്‍ത്ത് നല്‍കിയില്ല ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: ഗോവിന്ദപുരം എരവത്ത് വി. കെ, കൃഷ്ണമേനോന്‍ പാര്‍ക്കില്‍ സന്നദ്ധ സേവനം നടത്തുന്നവരുടെ ഇരുചക്ര വാഹനങ്ങള്‍ കാര്‍ ഡ്രൈവിംഗ് പഠിക്കാനെത്തിയ സ്ത്രീ ഇടിച്ചു തെറിപ്പിച്ച സംഭവത്തില്‍ വാഹനങ്ങള്‍ കേടുപാടു തീര്‍ത്ത് നല്‍കിയില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 767/23 നമ്പര്‍ കേസിന്റെ തല്‍സ്ഥിതി പതിനഞ്ചു ദിവസത്തിനകം അറിയിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 31 ന് കോഴിക്കോട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. കുതിരവട്ടം മൈലമ്പാടി സ്വദേശി കെ. പ്രേമരാജന്റെയും ഗോവിന്ദപുരം സ്വദേശി എം. കെ. അനില്‍കുമാറിന്റെയും വാഹനങ്ങളാണ് തകര്‍ന്നത്. ജൂണ്‍ ഇരുപതിന് രാവിലെ ആറിനാണ് സംഭവം. പരാതിക്കാരുടെ സ്‌കൂട്ടറും ബൈക്കുമാണ് തകര്‍ന്...
Accident, Local news, Other

കൂരിയാട് പാലത്തില്‍ കാറും ഓട്ടോയും, കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ച് അപകടം

തിരൂരങ്ങാടി : ദേശീയപാത 66 കൂരിയാട് പാലത്തില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ക്ക് പരിക്ക്. വേങ്ങര ഭാഗത്തു നിന്നും വരികയായിരുന്നു ഡ്രൈവിംഗ് സ്‌കൂളിന്റെ കാര്‍ ഒരു ഓട്ടോയില്‍ ഇടിക്കുകയും ഓട്ടോ നിയന്ത്രണം വിട്ടു കക്കാട് ഭാഗത്ത് നിന്നും വരികയായിരുന്ന മറ്റൊരു കാറില്‍ ഇടിക്കുകയുമാണ് ഉണ്ടായത്. തുടര്‍ന്ന് പാലത്തില്‍ ഉണ്ടായ വാഹനാക്കുരുക്കിനിടെ കൂരിയാട് ഭാഗത്ത് നിന്നും വരുന്ന കെഎസ്ആര്‍ടിസി ബസ് എതിര്‍ ദിശയില്‍ നിന്നും വരുന്ന കാറില്‍ ഇടിക്കുകയും ചെയ്തു. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കാര്‍ ഡ്രൈവര്‍ കാറിന്റെ താക്കോല്‍ എടുക്കാതെ പുറത്തിറങ്ങി ഡോര്‍ അടക്കുകയും ചെയ്തതോടെ കാര്‍ ലോക്ക് ആയി. ഇതോടെയാണ് സ്ഥലത്ത് വാഹന ഗതാഗതം സ്തംഭിച്ചത്. തുടര്‍ന്ന് വാഹനങ്ങള്‍ ഓരോന്നായി മാറ്റിയെങ്കിലും ലോക്കായി പോയ കാറും ആദ്യം ഇടിച്ച് ടയര്‍ കേടുവന്ന മറ്റൊരു കാറും പാലത്തില്‍ കുടുങ്ങിയതോടെ ഗതാഗത തടസ്സം വീണ്ടും ത...
Accident

കോയമ്പത്തൂർ മധുക്കരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മമ്പുറം സ്വദേശി മരിച്ചു

കോയമ്പത്തൂർ: മധുക്കരയിൽ കാറും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ തിരൂരങ്ങാടി സ്വദേശി മരിച്ചു. പന്താരങ്ങാടി പതിനാറുങ്ങൽ സ്വദേശിയും മമ്പുറം ഇല്ലിക്കത്താഴം താമസക്കരനുമായ പാണഞ്ചേരി അബൂബക്കറിന്റെ മകൻ ഇസ്മയിൽ (40) ആണ് മരിച്ചത്. കോയമ്പത്തൂർ മധുക്കര എന്ന സ്ഥലത്തുവെച്ചു കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. തിരുപ്പൂരിൽ ബേക്കറിയിലായിലുന്നു. നാട്ടിലേക്ക് സ്കൂട്ടറിൽ വരുമ്പോഴാണ് അപകടം. ഭാര്യയും 3 മക്കളുമുണ്ട്....
Accident, Other

കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ‍ ബഷീറലി ശിഹാബ് തങ്ങൾക്ക് പരിക്ക്

ബാലുശ്ശേരി : കാർ നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റിലിടിച്ച് പാണക്കാട് സയ്യിദ് ‍ ബഷീറലി ശിഹാബ് തങ്ങൾക്ക് പരിക്ക്. പരിക്കേറ്റ തങ്ങളെ ഉളേള്യരി മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം സഞ്ചരിച്ച ഇന്നോവ നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റിൽ‍ ഇടിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല....
Accident

വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ഡിവൈഡറിലിടിച്ചു മറിഞ്ഞു ; അഞ്ച് പേർക്ക് പരിക്ക്

കുമ്പള: വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ദേശീയപാതയിൽ സ്ഥാപിച്ച ഡിവൈഡറിലിടിച്ചു മറിഞ്ഞു. അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കുമ്പളയിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെ കോളേജ് വിട്ട് മടങ്ങുമ്പോൾ ആയിരുന്നു അപകടം. കുമ്പള പാലത്തിന് സമീപത്ത് ദേശീയപാത ആറുവരി പ്രവൃത്തി നിർമ്മാണത്തിന്റെ ഭാഗമായി സ്ഥാപിച്ച സുരക്ഷാ ഡിവൈഡറിലിടിച്ച ശേഷം കാർ തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ കുമ്പളയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു....
Accident, Kerala, Other

നടന്‍ ജോയ് മാത്യു സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു, താരത്തിന് പരിക്ക് ; പിക്കപ്പ് ഡ്രൈവറെ പുറത്തെടുത്തത് വാഹനം വെട്ടിപൊളിച്ച്

സംവിധായകനും നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ചാവക്കാട് പൊന്നാനി ദേശീയ പാത 66 മന്ദലാംകുന്നില്‍ ജോയ് മാത്യു സഞ്ചരിച്ച കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മന്ദലാംകുന്ന് സെന്ററില്‍ തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു മാത്യു ഉള്‍പ്പടെ രണ്ട് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. കോഴിക്കോടു നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു ജോയ് മാത്യു. പരിക്കേറ്റ ജോയ് മാത്യുവിനെ അണ്ടത്തോട് ഡൈവേഴ്‌സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാനില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ വാഹനത്തിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്....
Accident

ഊരകത്ത് നിയന്ത്രണം വിട്ട കാര്‍ ഓട്ടോയില്‍ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറി

വേങ്ങര ഊരകത്ത് നിയന്ത്രണം വിട്ട കാര്‍ ഓട്ടോയില്‍ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറി അപകടം. ഊരകം പൂളാപ്പീസില്‍ വച്ചാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഓട്ടോയില്‍ ഒരു സ്തീയും മൂന്നു കുട്ടികളും ഉണ്ടായിരുന്നു. പരിക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം....
Accident

ചെറുമുക്കിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

തിരൂരങ്ങാടി : ചെറുമുക്ക് പള്ളിക്കത്താഴം ഇറക്കത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. പൂക്കിപ്പറമ്ബ് സ്വദേശി പട്ടത്തൊടി അബ്ദു റഹീമിന്റെ മകൻ റഹീസിന് (18) ആണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം ആണ് അപകടം. തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു...
Kerala, Other

ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പതു പേര്‍ മരിച്ചു ; 2 പേരുടെ നില അതീവ ഗുരുതരം

ബത്തേരി: മാനന്തവാടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പതു പേര്‍ മരിച്ചു. 2 പേരുടെ നില അതീവ ഗുരുതരം. തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപമാണ് ജീപ്പ് താഴ്ച്ചയിലേക്ക് മറിഞ്ഞത്. തേയിലതോട്ടം തൊഴിലാളികളാണ് മരിച്ചത്. തേയിലത്തോട്ടത്തിലെ ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിപ്പോകുന്നവരാണ് ജീപ്പിലുണ്ടായിരുന്നത്. ജീപ്പില്‍ ഭൂരിഭാഗവും സത്രീകളായിരുന്നു. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ 9 പേരും മരിച്ചിരുന്നു. ജീപ്പില്‍ ഉണ്ടായിരുന്നത് 12 പേരാണെന്നാണ് പുറത്തുവരുന്ന വിവരം. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു...
Accident

മുന്നിയൂരിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

തിരൂരങ്ങാടി: ചെമ്മാട് - തലപ്പാറ റൂട്ടിൽ മുട്ടിച്ചിറയിൽ സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം 5മണിയോടെ ആണ് അപകടം . ബസ്സിന് പിറകിൽ മറ്റൊരു ബസ്സ് ഇടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റതായാണ് അറിയുന്നത്. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു....
Accident

മിനി ഊട്ടിയിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്

വേങ്ങര : മിനി ഊട്ടിയിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് കൊടിഞ്ഞി സ്വദേശികളായ ദമ്പതികൾക്ക് പരിക്ക്. കൊടിഞ്ഞി കോറ്റത്ത് മുതിരക്കലായ മുഹാജിർ (30), ഭാര്യ ഷഹനാസ് (23) എന്നിവർക്കാണ് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ ഷഹനാസ് മിംസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ആണ്. മുഹജിറിന ഡിസ്ചാർജ് ചെയ്തു. ഇന്നലെ വൈകീട്ട് 8 മണിയോടെയാണ് സംഭവം. മുഹാജിറും ഭാര്യയും കുട്ടിയും മിനി ഊട്ടിയിൽ നിന്ന് ബൈക്കിൽ തിരിച്ചു വരുമ്പോൾ ബ്രേക്ക് നഷ്ടപ്പെട്ട് ബൈക്ക് താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഒരു വീട്ടുമുറ്റത്തെക്കാണ് വീണത്. കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു....
Accident, Kerala, Other

കോഴിക്കോട് വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ബൈക്ക് ഓടിച്ച കല്ലായി പള്ളിക്കണ്ടി മൊയ്തീന്‍ കോയയുടെ മകന്‍ മെഹ്ഫൂത് സുല്‍ത്താന്‍, ഒപ്പം യാത്ര ചെയ്ത നടുവട്ടം മാഹിയിലെ അര്‍ബന്‍ നജ്മത്ത് മന്‍സില്‍ മജ്റൂഹിന്റെ മകള്‍ നൂറുല്‍ ഹാദി എന്നിവരാണ് മരിച്ചത്. ക്രിസ്ത്യന്‍ കോളേജിന് സമീപം ഗാന്ധി റോഡില്‍ വച്ച് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ബസുമായി ഇടിക്കുകയായിരുന്നു. വെള്ളിമാടുകുന്ന് ജെഡിടി കോളേജിലെ ബി എ വിദ്യാര്‍ത്ഥിനിയാണ് നൂറുല്‍ ഹാദി. ഗാന്ധി റോഡ് പാലത്തില്‍ നിന്നും സ്‌കൂട്ടര്‍ ബീച്ച് ഭാഗത്തേയ്ക്ക് പോവുകയായിരുന്നു. എതിരെ ബേപ്പൂര്‍ - പുതിയപ്പ സിറ്റി സ്വകാര്യ ബസില്‍ സ്‌കൂട്ടര്‍ ഇടിച്ചാണ് അപകടം നടന്നത്. സ്‌കൂട്ടര്‍ തെറ്റായ ദിശയില്‍ വന്നതാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപകടത്തിന് പിന്നാലെ കോഴിക്കോട് ബീച്ച് ആശുപ...
Accident, Kerala, Other

കോഴിക്കോട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

കോഴിക്കോട് : ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് ഓടിച്ച കല്ലായി സ്വദേശി മെഹഫൂദ് സുല്‍ത്താന്‍(20) ആണ് മരിച്ചത്. ഇന്നു രാവിലെ കോഴിക്കോട് ഗാന്ധി റോഡില്‍ വച്ചായിരുന്നു അപകടം. മെഹഫൂദിനെ ഉടനെ കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സ്ത്രീയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Accident

വിനോദയാത്ര പോകുന്നതിനിടെ വണ്ടി 100 അടി താഴ്ചയിലേക്ക് മറിഞ്ഞു അപകടം, 6 പേർക്ക് പരിക്ക്

തിരൂരങ്ങാടി : ഊട്ടിയിലേക്ക് വിനോദയാത്ര പോകുന്ന സംഘം സഞ്ചരിച്ച വണ്ടി അപകടത്തിൽ പെട്ട് ആറു പേർക്ക് പരിക്ക്. കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശികളായ മലയം പള്ളി ശബീറലി (40), പാലക്കാട്ട് അബ്ബാസ് (40), ഒള്ളക്കൻ ഫൈസൽ (40), കുന്നത്തെരി സലീം (41), കിഴ് വീട്ടിൽ അബ്ദുറഹ്മാൻ (40), വെള്ളിയാമ്പുറം സ്വദേശി കാഞ്ഞീര മൻസൂർ (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 2 ന് നാടുകാണിയിൽ വെച്ചാണ് അപകടം. ഊട്ടിയിലേക്ക് പോകുന്നതിനിടെ ഇവരുടെ വണ്ടി കല്ലിന്മേൽ കയറി 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് ലഭിച്ച പ്രാഥമിക വിവരം. പരിക്കേറ്റവരെ നാട്ടുകാരും മറ്റും ഗൂഢല്ലൂരിലെയും പരിസരത്തെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ എല്ലാവരും അരീക്കോട് ആസ്റ്റർ മദർ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് സാരമുള്ളതല്ല എന്നാണ് അറിയാൻ കഴിഞ്ഞത്....
Accident

പരപ്പനങ്ങാടിയിൽ വാൻ ദേഹത്ത് കയറി മൽസ്യ വിൽപ്പനക്കാരൻ മരിച്ചു

പരപ്പനങ്ങാടി: വാൻ ദേഹത്ത് കയറി മൽസ്യ വിൽപ്പനക്കാരൻ മരിച്ചു.ആവിയിൽ ബീച്ച് സ്വദേശി ചാലിയൻ സിദ്ധീഖ് (58) ആണ് മരിച്ചത്. ഇന്ന് 6.30 ന് പരപ്പനങ്ങാടി അയ്യപ്പൻ കാവിൽ വെച്ചാണ് അപകടം. ചാലിയത്തേക്ക് മത്സ്യം വാങ്ങാൻ പോകുമ്പോഴാണ് സംഭവം. മറ്റൊരു വാഹനത്തെ മറികടന്ന് ട്രാവലർ വാഹനം വരുന്നത് കണ്ട് വണ്ടി ഒതുക്കുന്നതിനിടെ തെന്നി റോഡിൽ വീണ സിദ്ധീഖിന്റെ ദേഹത്ത് കൂടി ട്രാവലർ വാൻ കയറിയിറങ്ങുകയായിരുന്നു. മുസ്ലിം ലീഗ് വാർഡ് വൈസ് പ്രസിഡന്റ് ആണ്. ഭാര്യമാർ, ഹാജറ, പരേതയായ ജമീല. മക്കൾ: അർഷാദ്, അർഷിദ്, അർഷിന ബാനു, സാമിൽ, സ്വാലിഹ്, മാലിക്ക്. മരുമക്കൾ : സ്വാലിഹ് ചെട്ടിപ്പടി, അർഷിത ആനങ്ങാടി, അസ്കർ തെയ്യാല...
Accident

മൈസൂരിലേക്ക് വിനോദയാത്ര പോയ കുടുംബം അപകടത്തിൽ പെട്ടു; പിതാവും മകനും മരിച്ചു

വണ്ടൂർ : മൈസൂരിലേക്ക് വിനോദയാത്ര പോയ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. അപകടത്തിൽ മാടശ്ശേരി പള്ളിയാളി നാസർ (45) മകൻ നഹാസ് (15) എന്നിവർ മരിച്ചു. നാസറിന്റെ മൂത്ത മകൻ നവാസ് (23) ഗുരുതര പരുക്കുകളോടെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.ഞായർ രാത്രി 10.30 ന് ഗുണ്ടൽപേട്ട് - മൈസൂരു പായിൽ നഞ്ചൻകോടിനു സമീപമാണ് അപകടം നടന്നത്. കുടുംബം സഞ്ചരിച്ച കാർ ഡിവൈ ഡറിൽ ഇടിച്ച് മറിഞ്ഞതായാണ് വിവരം. രാത്രി വൈകിയാണ് നാട്ടിൽ അറിഞ്ഞത്. ഉടൻ ബന്ധുക്കളും സുഹൃത്തുക്കളും സംഭവ സ്ഥലത്തേക്ക് തിരിച്ചു. കാറിൽ നാസറിന്റെ ഭാര്യ സജ്ന, മകൾ, രണ്ടു സഹോദരിമാർ, ഇവരുടെ മക്കൾ എന്നിവർ ഉണ്ടായിരുന്നു. ഇവരുടെ പരുക്ക് ഗുതരമല്ല. ഇവരെ രാവിലെ 10 ന് ആംബുലൻസിൽ നാട്ടിലേക്ക് വിട്ടു.അപകടം അറിഞ്ഞയുടൻ എ.പി.അനിൽകുമാർ എം എൽഎ ബന്ധപ്പെട്ടതിനെ തുടർന്നു നഞ്ചൻകോട് എംഎൽഎ സംഭവസ്ഥലത്തും ആശുപത്രിയിലും പൊലീസ് സ്റ്റേഷനി...
Kerala

ബന്ധു വീട്ടിലെ വിരുന്ന് കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങവെ കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച് നവവധു മരിച്ചു ; വരന്‍ ഗുരുതരാവസ്ഥയില്‍

പാലക്കാട്: കണ്ടെയ്‌നര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നവവധുവിന് ദാരുണാന്ത്യം. പാലക്കാട് പുതുശ്ശേരി കുരുടിക്കാട് വച്ചാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്തുവെച്ചു തന്നെ കണ്ണന്നൂര്‍ പുതുക്കോട് സ്വദേശിനി അനീഷ മരിച്ചു. ഭര്‍ത്താവ് കോയമ്പത്തൂര്‍ സ്വദേശി ഷക്കീറിന്റെ പരിക്ക് ഗുരുതമാണ്. നെന്മാറ കുനിശേരിയിലെ ബന്ധുവിന്റെ വീട്ടില്‍ വിരുന്നിനു ശേഷം കോയമ്പത്തൂരിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ജൂണ്‍ 4ാം തീയതി ആയിരുന്നു ഇവരുടെ വിവാഹം....
Accident

മുണ്ടുപറമ്പ് ബൈപ്പാസില്‍ ലോറി മറിഞ്ഞ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി ; മൂന്നുപേര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസില്‍ സ്റ്റീല്‍ റോളുമായി വന്ന ലോറി നിയന്ത്രണംവിട്ട് കാറിനും സ്‌കൂട്ടറിനും മുകളിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെയാണ് സംഭവം. സ്‌കൂട്ടര്‍ യാത്രികനായിരുന്ന കോട്ടക്കല്‍ സ്വദേശി മുഹമ്മദ് ഷാഫിയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. തൂണിനിടയില്‍ കുടുങ്ങിപ്പോയ ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ലോറി ഡ്രൈവറും സമീപത്തെ വര്‍ക്ക് ഷോപ്പ് ജീവനക്കാരനുമാണ് അപകടത്തില്‍ അപകടത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് പേര്‍. രാവിലെ മുണ്ടുപറമ്പ് ബൈപ്പാസിലൂടെ കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇറക്കം ഇറങ്ങി വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് സമീപത്തെ കാറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് അപകടത്തില്‍പ്പെട്ട കാര്‍ തെറിച്ച് സ്‌കൂട്ടര്‍ യാത്രികനെ ഇടിക്ക...
Accident

കൂരിയാട് സ്വകാര്യ ബസ് ഇടിച്ച് കക്കാട് സ്വദേശിയായ കാല്‍ നടയാത്രക്കാരന് പരിക്ക്

തിരൂരങ്ങാടി : ദേശീയ പാത 66 കൂരിയാട് സ്വകാര്യ ബസ് ഇടിച്ച് ഒരാള്‍ക്ക് പരിക്ക്. കാല്‍ നടയാത്രക്കാരനായ കക്കാട് സ്വദേശി കോടിയാട്ട് അബ്ദുള്‍ റഹിമിനാണ് പരിക്കേറ്റത്. ഇയാളെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് - ഗുരുവായൂര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസായ പറങ്ങോടത്ത് ആണ് തട്ടിയത്....
Accident

ചേളാരിയിയില്‍ നിറുത്തിയിട്ട ലോറി കടയിലേക്ക് ഇടിച്ചു കയറി, കട ഭാഗികമായും തകര്‍ന്നു

തിരൂരങ്ങാടി : നിറുത്തിയിട്ട ലോറി നീങ്ങി കടയിലേക്ക് ഇടിച്ചു കയറി, കട ഭാഗികമായും തകര്‍ന്നു. താഴെ ചേളാരിയില്‍ ഇന്നലെ രാത്രി 9 മണിയോടെ ആണ് സംഭവം. പഴയ ചന്തക്ക് സമീപം ലോറി നിറുത്തി ഡ്രൈവര്‍ ചായ കുടിക്കാന്‍ പോയ സമയത്താണ് അപകടം. വാഹനം നീങ്ങി അടുത്തുള്ള മീമ ഫാന്‍സി ഫുട്വെയര്‍ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ കടയുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. വലിയ നാശ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്....
Accident

മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നും പോയ കൊട്ടിയൂര്‍ തീര്‍ഥാടന സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു ; നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂര്‍ : കൊട്ടിയൂര്‍ ക്ഷേത്ര തീര്‍ഥാടന സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് നിരവധി പേര്‍ക്ക് പരുക്ക്. 15 പേര്‍ക്ക് പരിക്കേറ്റു. മൂന്നു പേരുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് രാവിലെ 9:45നാണ് അപകടം. മലപ്പുറം കൊണ്ടോട്ടിയില്‍ നിന്ന് കൊട്ടിയൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞ് പെരളശ്ശേരിയിലേക്ക് പോയതാണ് ബസ്സ്. കൂത്തുപറമ്പിനടുത്ത് മാനന്തേരി പാക്കിസ്ഥാന്‍ പീടികയില്‍ വച്ച് എതിരെ വന്ന കെഎസ്ആര്‍ടിസി ബസിന് സൈഡ് കൊടുക്കവെ നിയന്ത്രണം വിട്ട ബസ് സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ഇടിക്കുകയായിരുന്നു. ബസ് യാത്രക്കാര്‍ക്കും കാത്തിരിപ്പുകേന്ദ്രത്തിലുണ്ടായിരുന്ന രണ്ടു പേര്‍ക്കും സ്‌കൂട്ടര്‍ യാത്രക്കാരനും പരിക്കേറ്റു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ബസ് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. രണ്ട് ഇരുചക്ര വാഹനങ്ങളിലും ബസ് ഇടിച്ചു.ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റവരെ കണ്ണൂര്‍ തലശ്ശേരി ആശ...
Accident

ചെറുമുക്കിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് പരിക്ക്

തിരൂരങ്ങാടി : ചെറുമുക്ക് പള്ളിക്കത്താഴത്ത് ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് പരിക്ക്. മമ്പുറം വി കെ പടിയിലെ കമ്പിളി മുഹമ്മദ് കോയയുടെ മകൻ സലാഹുദ്ദീൻ (22) ആണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9.30 നാണ് അപകടം. തിരൂരിലേക്ക് പോകുമ്പോഴാണ് അപകടം. ഉടനെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി....
Accident

പുത്തന്‍പിടികയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

വേങ്ങര : ഊരകം പുത്തന്‍പീടികയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. വേങ്ങര തറയിട്ടയാല്‍ സ്വദേശി സലീം ആണ് മരിച്ചത്. യുവാവിന്റെ ദേഹത്തിലൂടെ ടയര്‍ കയറിയിറങ്ങി. സലീം സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍
Accident

ഊരകത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

വേങ്ങര : ഊരകം പുത്തന്‍പീടികയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. വേങ്ങര തറയിട്ടയാല്‍ സ്വദേശി സലീം (23) ആണ് മരിച്ചത്. യുവാവിന്റെ ദേഹത്തിലൂടെ ടയര്‍ കയറിയിറങ്ങി. ഇയാള്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു.
error: Content is protected !!