Monday, March 23

Author: tirurangaditoday

മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിക്ക് ഭാരത രത്‌ന
National

മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിക്ക് ഭാരത രത്‌ന

മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനിക്ക് ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌ന. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് വിവരം പങ്കുവച്ചത്. അദ്വാനിയോട് സംസാരിച്ചതായും അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നതായും പ്രധാനമന്ത്രി അറിയിച്ചു. 96ാം വയസ്സിലാണ് പരോമന്നത സിവിലിയന്‍ ബഹുമതി അദ്വാനിയെ തേടിയെത്തുന്നത്. ഇന്ത്യയുടെ വികസനത്തിന് അദ്വാനി നല്‍കിയ സംഭാവനകള്‍ വലുതാണ്. താഴെത്തട്ടില്‍ നിന്നും പ്രവര്‍ത്തനം ആരംഭിച്ച് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായി രാജ്യത്തെ സേവിച്ച വ്യക്തിയാണ് അദ്വാനിയെന്നും പ്രധാനമന്ത്രി കുറിച്ചു. ആഭ്യന്തര മന്ത്രിയായും കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായും അദ്വാനി സേവനം ചെയ്തിട്ടുണ്ട്....
Local news, Other

ഗ്യാന്‍വാപി അനീതി ആവര്‍ത്തിക്കന്‍ അനുവദിക്കരുത് ; ചെമ്മാട് പ്രതിഷേധ പ്രകടനം നടത്തി

തിരൂരങ്ങാടി : ഗ്യാന്‍വാപി അനീതി ആവര്‍ത്തിക്കന്‍ അനുവദിക്കരുത് എന്ന തലക്കെട്ടില്‍ തിരൂരങ്ങാടി ഏരിയ ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്.ഐ.ഒ സംയുക്തമായി ചെമ്മാട് പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് ഷൗക്കത്ത് മാസ്റ്റര്‍, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ജംഷീദ് വെള്ളിയാമ്പുറം, ഗദ്ദാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി...
Local news

എആര്‍ നഗര്‍ പഞ്ചായത്ത് വിവിധ വിദ്യാലയങ്ങള്‍ക്ക് അനുവദിച്ച ഫര്‍ണ്ണിച്ചര്‍ വിതരണം ചെയ്തു

തിരൂരങ്ങാടി: എ.ആര്‍.നഗര്‍ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ വിദ്യാലയങ്ങള്‍ക്ക് അനുവദിച്ച ഫര്‍ണ്ണിച്ചറുകളുടെ വിതരണോദ്ഘാടനം പുകയൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങല്‍ ലിയാഖത്തലി നിര്‍വ്വഹിച്ചു. എ.ആര്‍.നഗര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി.ജിഷ ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ പ്രധാനാധ്യാപിക പി.ഷീജ സ്വാഗതവും, വാര്‍ഡംഗങ്ങളായ സി.ജാബിര്‍, ഇബ്രാഹിം മൂഴിക്കല്‍, പ്രദീപ് കുമാര്‍,ശൈലജ പുനത്തില്‍,സജ്‌ന അന്‍വര്‍,പിടിഎ പ്രസിഡണ്ട് സി. വേലായുധന്‍, എംപിടിഎ പ്രസിഡന്റ് ജിജി അജിത്ത്, സ്റ്റാഫ് സെക്രട്ടറി ഇ.രാധിക തുടങ്ങിയവരും ആശംസകളര്‍പ്പിച്ച് സംസാരിച്ചു....
National

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാക്കള്‍ 18 കാരിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ചതായി പരാതി ; 19, 21 കാരന്മാര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാക്കള്‍ മയക്കുമരുന്ന് നല്‍കി 18 കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 19 ഉം 21 ഉം വയസുള്ള രണ്ട് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നാണ് രണ്ട് യുവാക്കളെ ന്യൂഡല്‍ഹിയിലെ അംബേദ്കര്‍ നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് ഉച്ചക്ക് ഒരു മണിയോടെ യുവാക്കള്‍ 18 കാരിയെ വിളിച്ച് വരുത്തി മദന്‍ഗിറിലെ ഒരു ട്രാഫിക് സിഗ്‌നലിന് സമീപത്തുവെച്ച് കണ്ടു മുട്ടുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കയാറാന്‍ യുവതിയെ നിര്‍ബന്ധിച്ചെങ്കിലും വഴങ്ങിയില്ലെന്ന് കണ്ടതോടെ ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയില്‍ പറയുന്നു. ശേഷം യുവതി സ്‌കൂട്ടറില്‍ കയറി. മാളവ്യ നഗറിലെത്തിയ ശേഷം അവിടെ നിന്ന് മൂവരും ഭക്ഷണം കഴിച്ചതില്‍ തനിക്ക് തന്ന ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നതായും അത് കഴിച്ച് കഴിഞ്ഞയുടന്‍ ...
university

വിവിധ പരീക്ഷകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പുനഃപ്രവേശന അപേക്ഷ  കാലിക്കറ്റ് സർവകലാശാലാ പ്രൈവറ്റ് രജിസ്‌ട്രേഷൻ വഴി ബി.എ. അഫ്സൽ-ഉൽ-ഉലമ / ബി.എ. ഇക്കണോമിക്സ് / ബി.എ. ഹിസ്റ്ററി / ബി.എ. പൊളിറ്റിക്കൽ സയൻസ് / ബി.എ. ഫിലോസഫി / ബി.എ. സോഷ്യോളജി / ബി.കോം / ബി.ബി.എ. (CBCSS) പ്രോഗ്രാമുകൾക്ക് 2020-ൽ പ്രവേശനം നേടി ഒന്ന് മുതൽ മൂന്ന് വരെ സെമസ്റ്റർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്തതിനു ശേഷം തുടർപഠനം നടത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ആവശ്യമായ രേഖകൾ സഹിതം വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ പ്രവർത്തിക്കുന്ന പ്രൈവറ്റ് രജിസ്‌ട്രേഷൻ വിങ്ങിൽ നേരിട്ടെത്തി നാലാം സെമസ്റ്ററിലേക്ക് (CBCSS 2022) പുനഃപ്രവേശനം നേടാവുന്നതാണ്. നേരിട്ടെത്തി പിഴ കൂടാതെ ഫെബ്രുവരി ഏഴ് വരെയും 100/- രൂപ പിഴയോടെ ഫെബ്രുവരി 12 വരെയും 500/- രൂപ അധിക പിഴയോടെ ഫെബ്രുവരി 15 വരെയും അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റിൽ. ഫോൺ:- 0494 2400288, 2407356.  കാലിക്ക...
Malappuram, Other

ഗതാഗതം നിരോധിച്ചു, ഡോക്ടര്‍ നിയമനം, കോട്ടപ്പടി സ്റ്റേഡിയം ഷോപ്പിങ് കോംപ്ലക്സിലെ ഒഴിഞ്ഞു കിടക്കുന്ന കടമുറികളുടെ പുനര്‍ലേലം ; മലപ്പുറം ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

പാരമ്പര്യേതര ട്രസ്റ്റി നിയമനം മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്ക് കാലടി വില്ലേജിലെ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. ഹിന്ദുമത ധർമ്മ സ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഫെബ്രുവരി 29ന് വൈകീട്ട് അഞ്ചിന് മുമ്പായി തിരൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷ ഫോറത്തിനും വിവരങ്ങൾക്കും തിരൂർ ഓഫീസിലോ വകുപ്പിന്റെ ഗുരുവായൂർ ഡിവിഷൻ ഇൻസ്‌പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടണമെന്ന് മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണർ അറിയിച്ചു. ------------------ ഗതാഗതം നിരോധിച്ചു തിരൂര്‍ ശ്രമദാനം-പഴംകുളങ്ങര റോഡിൽ കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ നാളെ (ഫെബ്രുവരി 3 ) മുതൽ പ്രവൃത്തി തീരുന്നതു വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ തിരൂർ-കുട്ടികളത്താണി റോഡുവഴി തിരിഞ്ഞു പോവ...
Local news, Malappuram, Other

തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും കഞ്ചാവ് വേട്ട ; 20 കിലോയിലധികം വരുന്ന കഞ്ചാവ് പിടികൂടി

തിരൂര്‍ : തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും കഞ്ചാവ് വേട്ട യശ്വന്ത്പുര എക്സ്പ്രസില്‍ നിന്നാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ 20 കിലോയിലേറെ കഞ്ചാവ് പിടികൂടിയത്. എക്‌സൈസ് - ആര്‍.പി.എഫ് സംഘത്തിന്റെ സംയുക്ത പരിശോധനയിലാണ് തിരൂരിലെത്തിയ ട്രെയിനിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയത്. സംശയകരമായ നിലയില്‍ കണ്ട ബാഗ് പരിശോധിച്ചതോടെയാണ് കഞ്ചാവ് ലഭിച്ചത്. ചെറിയ പൊതികളാക്കിയാണ് ബാഗില്‍ കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ബംഗളൂരുവില്‍ നിന്ന് കടത്തിയതാണെന്ന് സംശയിക്കുന്നു. ആര്‍.പി.എഫ് എ.എസ്.ഐ സുനില്‍, എക്‌സൈസ് സി.ഐ അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്....
Local news

വേങ്ങരയില്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കം വില്പനക്കെത്തിച്ച കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

വേങ്ങര : പറപ്പൂര്‍ സൂപ്പി ബസാറില്‍ നിന്ന് 6.9 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ വേങ്ങര പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍ ബര്‍ദ്ധമാന്‍ ജില്ലയിലെകൃഷ്ണ നഗര്‍ സ്വദേശി സമീം മൊണ്ടാലി(28)ആണ് അറസ്റ്റിലായത്. ബുധനാഴ്ച്ച രാത്രി എട്ട് മണിയോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൂപ്പി ബസാര്‍ ജംഗ്ഷനിലെ ക്വാര്‍ട്ടേഴ്‌സില്‍ പൊലിസ് നടത്തിയ പരിശോധനയിലാണ് തൊഴിലാളികള്‍ക്കും, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ചില്ലറ വില്‍പ്പനയ്ക്കായി നാട്ടില്‍ നിന്ന് കൊണ്ടുവന്ന വലിയ പായ്ക്കറ്റുകളിലായി സൂക്ഷിച്ച കഞ്ചാവ് പോലീസ് പിടിച്ചെടുത്തത്. പരിശോധനക്ക് കോട്ടക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അശ്വിത് എസ് കരണ്‍മയില്‍, വേങ്ങര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ബിജു റ്റി.ഡി, സി.സി രാധാകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിതേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു, ജയരാജ് എന്നിവര്‍ നേതൃത്വം നല്‍കി. പ്രതിയെ മലപ്...
Crime

മുന്നിയൂർ പാറക്കടവ് ക്വാർട്ടേഴ്‌സിലെ കൊലപാതകം; പ്രതിക്ക് ജീവപര്യന്തം തടവ്

തിരൂരങ്ങാടി: മുന്നിയൂർ പാറക്കടവിൽ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ഒഡിഷ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ ഛത്തീസ്ഗഡ് സ്വദേശിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഛത്തീസ്ഗഡ് ബിൻരാജ് നഗർ സ്വദേശി ബൂട്ടിഭാഗേലിനെയാണ് (47) തിരൂർ ജില്ലാ അഡിഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഒഡീഷ സ്വദേശിയായ ലക്ഷ്മൺ മാജി (41) ആണു കൊല്ലപ്പെട്ടത്. 2020 ഫെബ്രുവരി 20ന് മുന്നിയൂർ പാറക്കടവ് ക്വാർട്ടേഴ്‌സിൽ ആണു കൊല നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന ലക്ഷ്മണൻ മാജിയെ കൂടെ താമസിച്ചിരുന്ന ബൂട്ടി ഭാഗേൽ പുലർച്ചെ ഒരു മണിയോടെ മഴു കൊണ്ട് കഴുത്തിനു വെട്ടി കൊലപ്പെടുത്തിയെന്നാണു കേസ്. തിരൂരങ്ങാടി പോലീസ് ആണ് കേസ് അന്വേഷിച്ചത്. അഡീഷനൽ ജില്ലാ സെഷൻസ് സ്പെഷൽ കോടതി ജഡ്ജി എൻ.ആർ.കൃഷ്ണകുമാറാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിനു പുറമേ 50,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.പി.അബ്ദുൽ ജബ്ബാറാണു കേസ് വാദിച്ചത്. എൻ.വി.ഷിജി...
Malappuram

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ഗസ്റ്റ് അധ്യാപക നിയമനം മങ്കട ഗവ.കോളേജിൽ 2023-24 അധ്യയന വർഷത്തിൽ സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ടവിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദവും യു.ജി.സി നിഷ്‌കർഷിക്കുന്ന യോഗ്യതകളുമുള്ള കോഴിക്കോട് കോളേജ് വിദ്യഭ്യാസ ഉപഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാളെ (ഫെബ്രുവരി രണ്ട്) രാവിലെ 11ന് കോളജിൽ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണം. ഫോൺ: 9188900202. --------------- പേഴ്‌സണൽ ഫിറ്റ്നസ് ട്രെയ്നർ കോഴ്സിലേക്ക് അപേക്ഷിക്കാം കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലനവും തൊഴിലും നൽകുന്ന നൈപുണ്യ വികസന പദ്ധതി ഡി.ഡി.യു.ജി.കെ.വൈയുടെ ഹൃസ്വകാല കോഴ്സായ പേഴ്‌സണൽ ഫിറ്റ്നസ് ട്രെയ്നർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മലപ്പുറം, കണ്ണൂർ, വയനാട്, കോഴിക്കോട്, കാസർഗോഡ് ജില...
Kerala, Other

തിരൂരങ്ങാടി അടക്കമുള്ള താലൂക്കുകളിലെ ഭൂമി തരംമാറ്റം: അദാലത്ത് മൂന്നിന്

മലപ്പുറം ജില്ലയില്‍ ഭൂമി തരംമാറ്റത്തിനായി അപേക്ഷ നല്‍കിയവര്‍ക്കുള്ള അദാലത്ത് ഫെബ്രുവരി മൂന്നിന് നടക്കും. തിരൂര്‍, പെരിന്തല്‍മണ്ണ റവന്യു ഡിവിഷന് കീഴിലുള്ള അദാലത്താണ് നടക്കുന്നത്. തിരൂര്‍ റവന്യു ഡിവിഷന് കീഴില്‍ വരുന്ന തിരൂര്‍, പൊന്നാനി, തിരൂരങ്ങാടി താലൂക്ക് പരിധിയില്‍ വരുന്ന ഭൂമിയുമായി ബന്ധപ്പെട്ട അദാലത്ത് രാവിലെ ഒമ്പത് മുതല്‍ തിരൂര്‍ ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയത്തിലും പെരിന്തല്‍മണ്ണ റവന്യു ഡിവിഷന് കീഴിലുള്ള ഭൂമി സംബന്ധിച്ച് ഉച്ചയ്ക്ക് രണ്ട് മുതല്‍ മലപ്പുറം ടൗണ്‍ഹാളിലും അദാലത്ത് നടക്കും. ഭൂമി തരംമാറ്റത്തിന് ഫോറം ആറില്‍ അപേക്ഷ നല്‍കിയവരും 25 സെന്റില്‍ താഴെയുള്ള സൗജന്യമായി തരംമാറ്റം ലഭിക്കാന്‍ അര്‍ഹരായവരെയുമാണ് അദാലത്തില്‍ പരിഗണിക്കുന്നത്. മൊബൈല്‍ ഫോണില്‍ ടോക്കണ്‍ ലഭിച്ചവര്‍ക്കാണ് അദാലത്തില്‍ പങ്കെടുക്കാനാവുക. പുതിയ തരംമാറ്റ അപേക്ഷകളും പരാതികളും അദാലത്തില്‍ സ്വീകരിക്കില്ല. ഫോറം ആറ് അപേക്ഷകളില്‍...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ നിയമനം  “കോവിഡ് 19 കാലത്തെ ആദിവാസി വിദ്യാർത്ഥികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിലെ അസമത്വങ്ങളെ ആസ്പദമാക്കിയുള്ള ഒരു പഠനം” എന്ന വിഷയത്തിൽ ഗവേഷണത്തിന് വേണ്ടി മൂന്നര മാസത്തേക്ക് ഒരു ഫീൽഡ് ഇൻവെസ്റ്റിഗേറ്ററെ ആവശ്യമുണ്ട്. യോഗ്യത:- സാമൂഹിക ശാസ്ത്രത്തിൽ 55% മാർക്കോടെ ബിരുദാന്തര ബിരുദം. കൂടുതൽ വിവരങ്ങൾക്ക് ഡോ. സി. ശ്യാമിലി, പ്രിൻസിപ്പൽ  ഇൻവെസ്റ്റിഗേറ്റർ, ഐ.സി.എസ്.എസ്.ആർ. പ്രൊജക്റ്റ്, ലൈബ്രറി സയൻസ് പഠന വിഭാഗം കാലിക്കറ്റ് സർവകലാശാല, മെയിൽ ഐഡി:- [email protected]. വിശദ വിജ്ഞാപനം വെബ്‌സൈറ്റിൽ.  പി.ആര്‍ 144/2024 പുനർമൂല്യനിർണയ ഫലം ഒന്നാം സെമസ്റ്റർ എം.ബി.എ. ജനുവരി 2023 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍ 145/2024 പരീക്ഷാ അപേക്ഷ വയനാട് ലക്കിടി ഓറിയന്‍റല്‍ സ്കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റിലെ രണ്ടാ...
Crime

സിസ് ബാങ്ക് തട്ടിപ്പ് കേസ്; കമ്പനി സിഇഒ വസീം അറസ്റ്റിൽ

കോട്ടക്കൽ : കോഴിക്കോട് സിസ് ബാങ്ക് തട്ടിപ്പ് കേസിൽ ഒന്നാം പ്രതിയും കമ്പനി സി ഇ ഒയുമായ വസീമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് സി ഇ ഒ ചാലിയം സ്വദേശി വസിം തൊണ്ടിക്കോടനെ (37) യാണ് കോട്ടക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി പോലീസ് കൈമാറിയ പ്രതിയെ കോട്ടക്കൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി വടകര സ്വദേശികളുമായി അടിപിടി ഉണ്ടായതിനെ തുടർന്ന് തിരുരങ്ങാടി പൊലീസ് തലപ്പാറയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. സിസ് ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി ആണെന്ന് അറിഞ്ഞതോടെ വസീമിനെ കോട്ടയ്ക്കൽ പൊലീസിന് കൈമാറുകയായിരുന്നു. നിക്ഷേപ തട്ടിപ്പിൽ കോട്ടയ്ക്കൽ പൊലീസ് സ്റ്റേഷനിലും വസീമിനെതിരെ കേസുണ്ട്. തട്ടിപ്പിൽ ഏറ്റവും കൂടുതൽ കേസുകൾ ഉള്ളത് നടക്കാവ് പൊലീസ് സ്റ്റേഷനിൽ ആണ്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിന് കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 6 ബ്രാഞ്ചുകളുണ്ട്. മലപ്പുറത്ത് ചേളാരി, കോട്ടക്കൽ എന്...
Other

നിരവധി തവണ ആവശ്യപ്പെട്ടിട്ടും മരം വെട്ടി മാറ്റിയില്ല, ഒടുവിൽ കായിക താരത്തിന്റെ ജീവൻ കവർന്നു

പരപ്പനങ്ങാടി : റോഡരികിൽ അപകടാവസ്ഥയിലായിലുള്ള മരം വീണ് യുവാവ് മരിച്ചു. ചെട്ടിപ്പടി ചൊക്കിടി ക്കടപ്പുറo താമസിക്കുന്ന മമ്മാലിന്റെ പുരക്കൽ സലാമിന്റെ മകൻ മുഹമ്മദ് ഹിഷാം(20) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കൂട്ടുകാരനുമൊത്ത് കൂട്ടായിലേക്ക് സ്കൂട്ടറിൽ പോകും വഴി വാക്കാട് വെച്ചാണ് അപകടം. അപകടാവസ്ഥയിൽ നിൽക്കുന്ന മുറിച്ച് മാറ്റാത്ത മരം സ്കൂട്ടറിന്റെ പിറകിൽ ഇരിക്കുകയായിരുന്ന ഹിശാമിൻ്റെ ദേഹത്ത് വീണാണ് അപകടം സംഭവിച്ചത്. പ്രദേശവാസികൾ പരാതി കൊടുത്തിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അലംഭാവം ഒരുപാട് പ്രതീക്ഷകൾ സ്വപ്നം കണ്ട ഒരു ചെറുപ്പക്കാരൻ്റെ ജീവൻ നഷ്ടപ്പെടുന്ന സ്ഥിതിയിൽ എത്തിച്ചേരുകയാണ് ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. പ്ലസ് ടു കഴിഞ്ഞ് നല്ല ജോലി സാധ്യത ഉള്ള ഒരു കോഴ്സെടുത്ത് പാട്പെട്ട് വളർത്തിയ മൽസ്യതൊഴിലാളിയായ തൻ്റെ പിതാവിന് താനൊരു ആശ്വസമാകണം എന്ന് സ്വപ്നമാണ് നല്ലൊരു ബോഡി ബിൽഡർ കൂടിയായ ഹിശാമി...
Local news

വയോജനങ്ങളെ ചേർത്തുപിടിച്ച് നടത്തിയ വിനോദയാത്രയിൽ പങ്കെടുത്തത് നൂറിലേറെ പേർ

തിരൂരങ്ങാടി : വയോജനങ്ങളെ ചേർത്തുപിടിച്ച് നടത്തിയ വിനോദയാത്രയിൽ പങ്കെടുത്തത് നൂറിലേറെ പേർ. തിരൂരങ്ങാടി നഗരസഭ പള്ളിപ്പടി വയോമിത്രം ക്ലിനിക്ക്, പരപ്പനങ്ങാടി നഗരസഭ പാലത്തിങ്ങൽ സായംപ്രഭ ഹോം എന്നിവയ്ക്ക് കീഴിലെ വയോജനങ്ങളെ ഉൾപ്പെടുത്തിയാണ് പാലത്തിങ്ങൽ ബി-ടീം സൗഹൃദവേദി, കാബ്‌സ്യൂൾ ഗ്രൂപ്പ് എന്നിവരുടെ സഹകരണത്തോടെ നാല്‌ ബസുകളിലായി കാപ്പാട് കടൽ തീരത്തേക്ക് യാത്ര നടത്തിയത്. വയോജനങ്ങൾക്കായി കലാപരിപാടികൾ, ബോധവത്ക്കരണം, മത്സരങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയായിരുന്നു യാത്ര. യാത്രയയപ്പ്‌ സംഗമത്തില്‍ തിരൂരങ്ങാടി നഗരസഭാധ്യക്ഷൻ കെ.പി. മുഹമ്മദ്കുട്ടി, ഉപാധ്യക്ഷ സുലൈഖ കാലൊടി, പരപ്പനങ്ങാടി നഗരസഭാധ്യക്ഷൻ എ. ഉസ്മാൻ, ഡോ. അബ്ദുൽ കബീർ മച്ചിഞ്ചേരി, സമീന മൂഴിക്കൽ, പി.കെ. അബ്‌ദുല്‍ അസീസ്‌, ഉഷ തയ്യിൽ, അസീസ് കൂളത്ത്, മെഡിക്കൽ ഓഫീസർ.. ഡോ. മുഹമ്മദ്‌ ബഷീർ, പി.കെ. നാരായണന്‍, അഷ്‌റഫ്‌ കുന്നൂമ്മല്‍, എം.പി. അബൂബക്കർ, സിദ്ദീഖ്...
Local news

കോട്ടക്കലില്‍ വന്‍ ലഹരി വേട്ട ; എംഡിഎംഎയുമായി കണ്ണമംഗലം സ്വദേശി പിടിയില്‍

കോട്ടക്കല്‍ ; കോട്ടക്കലില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി വേങ്ങര കണ്ണമംഗലം സ്വദേശി എക്സൈസിന്റെ പിടിയില്‍. 14 ഗ്രാം എംഡിഎംഎയുമായി കണ്ണമംഗലം എടക്കാപറമ്പ് സ്വദേശി കുതിരാളി വീട്ടില്‍ പട്ടര്‍ കടവന്‍ ഉബൈദ് (33 വയസ്സ്) നെയാണ് തിരുരങ്ങാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മധുസൂദനന്‍ പിള്ളയും പാര്‍ട്ടിയും അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും എക്സൈസ് ഉത്തരമേഖല സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കോട്ടക്കല്‍ ഭാഗങ്ങളില്‍ സ്ഥിരമായി മാരക ലഹരിയായ എംഡിഎംഎ എത്തിച്ചു നല്‍കുന്നതില്‍ പ്രധാനിയാണ് പിടിയിലായ ഉബൈദ്. ഉത്തര മേഖല കമ്മീഷണര്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ടി ഷിജു മോന്‍ ലഭിച്ച രഹസ്യ വിവരത്തിന്മേല്‍ കഴിഞ്ഞ ഒരു മാസത്തോളം കാലമായി നടത്തിയ രഹസ്യ നിരീക്ഷണത്തിനടുവിലാണ് വിപണിയില്‍ ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന എംഡിഎംഎ സഹിതം ഉബൈദിനെ അറസ്റ്റ് ചെയ്യാന...
university

400-ൽ പരം മത്സരാർത്ഥികൾ പങ്കെടുക്കുന്ന അഖിലേന്ത്യാ അന്തർ സർവകലാശാലാ  ബെസ്റ്റ് ഫിസിക് ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 2-ന് സർവകലാശാലാ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ

കാലിക്കറ്റ് സർവകലാശാല ആതിഥ്യം വഹിക്കുന്ന അഖിലേന്ത്യാ അന്തർ സർവകലാശാലാ  ബെസ്റ്റ് ഫിസിക് ചാമ്പ്യൻഷിപ്പിന് ഫെബ്രുവരി 2-ന് സർവകലാശാലാ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ തുടക്കമാവും. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ അമീർ അലിയാണ് കാലിക്കറ്റിനെ നയിക്കുന്നത്. 60 kg, 65 kg, 70 kg, 75 kg, 80 kg, 85 kg, 90 kg, 90+kg എന്നിങ്ങനെ 8 വിഭാഗങ്ങളിലാണ് മത്സരങ്ങൾ. രണ്ടാം തീയതി 10 മണി മുതൽ 5 മണി വരെ റിപ്പോർട്ട്‌ ചെയ്ത ടീമുകളുടെ  ഭാര (വെയിങ്) നിർണയം നടക്കും. മൂന്നാം തിയതി വൈകീട്ട് 6 മണി മുതൽ കാറ്റഗറി പ്രകാരം പ്രീ ജഡ്ജിങ് നടത്തപ്പെടും. ഓരോ വിഭാഗത്തിൽ നിന്നും മികച്ച 10 പേർ നാലാം തിയതി വൈകീട്ട് 5 മണിക്ക് നടക്കുന്ന ഫൈനൽ ജഡ്ജിങ്ങിലേക്ക് യോഗ്യത നേടും. നാലാം തിയതി 5 മണിക്ക് നടക്കുന്ന ഫൈനൽ ജഡ്ജിങ്ങിൽ പത്തിൽ നിന്നും മികച്ച 5 താരങ്ങളെ റാങ്കിങ് അനുസരിച്ചു വിജയികളായി തിരഞ്ഞെടുക്കും. ഒന്ന് രണ്ടു മൂന്നു സ്ഥാനക്കാരെ മെഡലുകൾ നൽകി ആദരിക്കും....
university

പുനർമൂല്യനിർണയ ഫലം, പരീക്ഷാ അപേക്ഷാ, പരീക്ഷാ ഫലം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പുനർമൂല്യനിർണയ ഫലം എസ്.ഡി.ഇ. ഒന്നാം സെമസ്റ്റർ ബി.എ. / ബി.എ. അഫ്സൽ-ഉൽ-ഉലമ / ബി.എസ് സി. (CBCSS & CUCBCSS - UG) നവംബർ 2022 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍ 140/2024 പരീക്ഷാ അപേക്ഷാ  അഫിലിയേറ്റഡ് കോളേജുകളിലെ ബി.ആർക്. സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ (2014 മുതൽ 2023 വരെ പ്രവേശനം) / നാലാം സെമസ്റ്റർ (2014 മുതൽ 2022 വരെ പ്രവേശനം) / ആറാം സെമസ്റ്റർ (2014 മുതൽ പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 19 വരെയും 180/- രൂപ പിഴയോടെ ഫെബ്രുവരി 22 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 5 മുതൽ ലഭ്യമാകും. പി.ആര്‍ 141/2024 പരീക്ഷാ ഫലം  ഏഴാം സെമസ്റ്റർ ബി.ആർക്. (2017 മുതൽ 2020 വരെ പ്രവേശനം മാത്രം) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം ...
university

കാലിക്കറ്റിലെ വിദ്യാർത്ഥിനിക്ക് കേന്ദ്ര ഫെലോഷിപ്പ് 

സയൻസ് എൻജിനീയറിംഗ് മേഖലകളിലെ വനിതാ ഗവേഷകർക്കായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്  ഏർപ്പെടുത്തിയ WISE - Ph.D ഫെലോഷിപ്പിന് കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠന വകുപ്പിലെ ഗവേഷണ വിദ്യാർത്ഥിനിയായ ജംഷിന സനം അർഹയായി. "Delafossite based high temperature thermoelectric materials and devices" എന്ന പ്രൊപ്പോസലിനാണ് ഫെലോഷിപ്പ്. പാഴായി പോവുന്ന താപോർജ്ജത്തെ വൈദ്യുതി ആക്കി മാറ്റാൻ കഴിവുള്ള പദാർത്ഥങ്ങളാണ് തെർമോ ഇലക്ട്രിക് മെറ്റീരിയലുകൾ. ഗവേഷണത്തിനും  അനുബന്ധ പ്രവർത്തനങ്ങൾക്കുമായി എതാണ്ട് ഇരുപത്തിയേഴ് ലക്ഷം രൂപയാണ് ഗവേഷണ ഗ്രാൻഡായി ലഭിക്കുക.  നാലു വർഷത്തേക്കാണ് ഫെലോഷിപ്പ്. ഭൗതികശാസ്ത്ര വകുപ്പിലെ സീനിയർ പ്രൊഫസർ ഡോ. പി.പി. പ്രദ്യുമ്നന് കീഴിലാണ് ഗവേഷണം....
Local news, Other

തിരൂരങ്ങാടി നഗരസഭ സമഗ്ര കൂടി വെള്ള പദ്ധതിയില്‍ കക്കാട് പുതിയ വാട്ടര്‍ ടാങ്ക് നിര്‍മിക്കുന്നു ; പഴയ ടാങ്ക് പൊളിക്കുന്നത് തുടങ്ങി

തിരൂരങ്ങാടി : നഗരസഭയുടെ സമഗ്ര കൂടി വെള്ള പദ്ധതിയില്‍ കക്കാട് പുതിയ വാട്ടര്‍ ടാങ്ക് നിര്‍മിക്കുന്നതിന് നടപടിയായി. ഇതിന്റെ ഭാഗമായി നിലവിലെ കാലപ്പഴക്കം ചെന്ന ടാങ്ക് പൊളിക്കുന്നത് തുടങ്ങി. രണ്ട് ആഴ്ച്ചക്കകം പൊളിക്കുന്നത് പൂര്‍ത്തിയാകും. തുടര്‍ന്ന് പുതിയ ടാങ്ക് നിര്‍മാണം തുടങ്ങും. എല്ലാവര്‍ക്കും കൂടുതല്‍ ജലലഭ്യത ഉറപ്പ് വരുത്തുന്നതിനാണ് നഗരസഭ ഭരണ സമിതിയുടെ ഇടപെടലില്‍ ഏഴ് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള പുതിയ വലിയ ടാങ്ക് അനുവദിച്ചത്. കക്കാട് തൂക്കുമരം , വെന്നിയൂര്‍, ചുള്ളിപ്പാറ മേഖലയില്‍ കക്കാട് ബൂസ്റ്റര്‍ ടാങ്കില്‍ നിന്നാണ് വെള്ളം വിതരണം ചെയ്യുന്നത്, ടാങ്ക് പൊളിക്കുന്നത് നഗരസഭവികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, കൗണ്‍സിലര്‍മാരായ എം, സുജിനി, ആരിഫ വലിയാട്ട്, വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍, കരാര്‍ കമ്പനി ജീവനക്കാര്‍ വിലയിരുത്തി. കരിപറമ്പ് ടാങ്ക് നിര്‍മാണം ത്വരിത ഗതിയില്‍ പുരോഗമിക്കുന്നുണ...
Kerala, Other

കെ-റെയില്‍ തകര്‍ക്കാന്‍ വി.ഡി.സതീശന്‍ ഇതര സംസ്ഥാനങ്ങളിലെ ഐടി കമ്പനികളില്‍ നിന്ന് നിന്ന് 150 കോടി കൈക്കൂലി വാങ്ങി ; ഗുരുതര ആരോപണവുമായി പിവി അന്‍വര്‍

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഗുരുതര ആരോപണവുമായി പിവി അന്‍വര്‍ എംഎല്‍എ. കെ-റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ ഇതര സംസ്ഥാനങ്ങളിലെ ഐടി കമ്പനികള്‍ കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന് 150 കോടിരൂപ കൈക്കൂലി നല്‍കിയതായി പി.വി.അന്‍വര്‍ നിയമസഭയില്‍ ആരോപിച്ചു. കെറെയില്‍ ഇടതു സര്‍ക്കാരിന്റെ പ്രധാന പദ്ധതിയാണ്. പദ്ധതി നടപ്പിലായിരുന്നെങ്കില്‍ കേരളം രാജ്യാന്തര നിലവാരത്തിലേക്ക് ഉയരുമായിരുന്നു. 5 വര്‍ഷം കൊണ്ട് 25 വര്‍ഷത്തെ പുരോഗതി ലഭിക്കുമായിരുന്നു. പദ്ധതി അട്ടിമറിക്കാന്‍ വന്‍ സാമ്പത്തിക ഗൂഢാലോചന നടന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയുടെ ലഭ്യതക്കുറവാണ് കേരളത്തിലെ യാത്രാപ്രശ്‌നത്തിനു കാരണം. ഇതിനെ മറികടക്കാനാണ് സില്‍വര്‍ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോയത്. ഒന്നാംഘട്ടത്തില്‍ കാര്യമായ എതിര്‍പ്പ് പ്രതിപക്ഷം പ്രകടിപ്പിച്ചില്ല. ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന ആവശ്യമാണ് അവര്‍ ഉന്നയ...
Local news

മാലിന്യത്തോടൊപ്പം തള്ളിയ ബില്ല് ‘ചതിച്ചു’; ബേക്കറി ഉടമ കുടുങ്ങി.

തിരൂരങ്ങാടി : നന്നമ്പ്ര ചെറുമുക്ക് വയലില്‍ മാലിന്യം തള്ളിയ ബേക്കറി ഉടമക്ക് പിഴ. ചെറുമുക്ക്- കൊടിഞ്ഞി റോഡില്‍ കൃഷി ഭവന് സമീപത്തായി റോഡരികിലും വയലിലുമായി മാലിന്യം തള്ളിയ ബേക്കറി ഉടമക്കാണ് പിഴയിട്ടത്. തിരൂരങ്ങാടിയിലെ ഗോള്‍ഡന്‍ ബേക്കറി ഉടമയാണ് പെട്ടത്. പ്രദേശത്ത് തള്ളിയ മാലിന്യം നന്നമ്പ്ര പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പരിശോധിച്ചതില്‍ ബേക്കറിയുടെ ബില്ലും ബേക്കറിയിലേക്ക് സാധനങ്ങളെത്തിച്ച ബില്ലും കണ്ടെത്തുകയായിരുന്നു. ഇതോടെ ഉടമയെ കണ്ടെത്തി മാലിന്യം നീക്കം ചെയ്യിക്കുകയും 5000 രൂപ പിഴ ഈടാക്കുകയുമായിരുന്നു. മലപ്പുറം ശുചിത്വ മിഷന്‍ സ്‌ക്വാഡും പഞ്ചായത്ത് ആരോഗ്യവകുപ്പും ചേര്‍ന്നാണ് നടപടി സ്വീകരിച്ചത്. ബേക്കറി ഉടമ മാലിന്യം ഒഴിവാക്കാന്‍ ഏല്‍പ്പിച്ച ഏജന്‍സി ഇവിടെ തള്ളിയതാണ് എന്നാണ് ഉടമ പറയുന്നത്....
Malappuram, Other

നിര്‍മാണം നടക്കുന്ന തിയേറ്റര്‍ കെട്ടിടത്തില്‍ നിന്ന് കാല്‍ തെന്നി വീണ് തിയേറ്റര്‍ ഉടമ മരിച്ചു

ചങ്ങരംകുളം : നിര്‍മാണം നടക്കുന്ന തിയേറ്റര്‍ കെട്ടിടത്തില്‍ നിന്ന് കാല്‍ തെന്നി വീണ് തിയേറ്റര്‍ ഉടമ മരിച്ചു. സിനിമ ആസ്വാദകരുടെ ഇടയില്‍ അഭിലാഷ് കുഞ്ഞേട്ടന്‍ എന്നറിയപ്പെട്ടിരുന്ന കോഴിക്കോട് എആര്‍സി കോറണേഷന്‍, മുക്കം അഭിലാഷ്, റോസ് തുടങ്ങി എട്ടോളം സിനിമാ തിയേറ്ററുകളുടെ ഉടമയായ മുക്കം കിഴുക്കാരകാട്ട, കെ.ഒ ജോസഫാണ് (75) മരിച്ചത്. ചങ്ങരംകുളത്തെ തന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നിന്ന് കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. തലയടിച്ച് വീണ ജോസഫിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെ മരണം സംഭവിച്ചു. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായിരുന്നു ജോസഫ്....
National, Other

ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി ; ഒരാഴ്ചക്കകം പൂജ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്, സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം

ദില്ലി: ഗ്യാന്‍വാപി മസ്ജിദിന് താഴെ മുദ്രവെച്ച 10 നിലവറകളുടെ മുന്നില്‍ പൂജ നടത്താന്‍ അനുമതി നല്‍കി വാരാണസി ജില്ലാകോടതി. ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏഴ് ദിവസത്തിനകം ഇവിടെ പൂജ തുടങ്ങുമെന്നാണ് വിവരം. മസ്ജിദിന്റെ അടിത്തട്ടിലുള്ള തെക്ക് ഭാഗത്തെ നിലവറയിലെ വിഗ്രഹങ്ങളില്‍ പൂജ നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റിനോട് കോടതി നിര്‍ദേശിച്ചു....
Local news, Obituary

ഒരേ ദിവസം വിവാഹം കഴിച്ച സഹോദരിമാര്‍ മരിച്ചത് മണിക്കൂറുകള്‍ക്കിടയില്‍ ; ഇനി അന്തിയുറങ്ങുന്നത് ഒപ്പം

താനാളൂര്‍ : മണിക്കൂറുകള്‍ക്കിടയില്‍ സഹോദരിമാര്‍ മരിച്ചു. താനാളൂര്‍ പഞ്ചായത്തിലെ കെപുരം മഹല്ലില്‍ പട്ടര് പറമ്പ് പ്രദേശത്താണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ വെട്ടം പരിയാപുരം കാനൂര്‍ സ്വദേശി കടവത്ത് ചെറയപറമ്പില്‍ ആലായി, ഫാത്തിമ ദമ്പതികളുടെ മക്കളായ തിത്തിക്കുട്ടി, നഫീസ എന്നിവര്‍ മരിച്ചത്. ഒരേ ദിവസമാണ് ഇവരുടെ വിവാഹം നടന്നിരുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്. ഇരുവരുടെയും ജനാസ കെപുരം മഹല്ല് ഖബര്‍സ്ഥാനില്‍ അടുത്തടുത്തായാണ് മറവു ചെയ്തത്. കെ പുരം മഹല്ല് മുന്‍ സെക്രട്ടറി പട്ടര്പറമ്പ് വരിക്കോട്ടില്‍ അബ്ദുല്‍ കാദറിന്റെ ഭാര്യ തിത്തിക്കുട്ടി (75) തിങ്കളാഴ്ച രാത്രി 7.30നാണ് മരിച്ചത്. കെ. പുരം പട്ടരുപറമ്പ് പരേതനായ കുന്നമ്പത്ത് അബ്ദുല്ല മുസ്ലിയാരുടെ ഭാര്യ നഫീസ(76) ഇന്നലെ രാവിലെ 9.30 ഓടെയാണ് മരണപ്പെട്ടത്. ഖിയ, സുലൈഖ, അഫ്‌സത്ത്, ശരീഫ, അബ്ബാസ്, സലീം, മൈമൂന, സഫിയ, സക്കീന എന്നിവരാണ് തിത്തിക്കുട്ടിയുടെ മക്...
Kerala, Other

ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞ് വീണ രണ്ട് വയസ്സുകാരി മരിച്ചു

കോഴിക്കോട് വടകരയില്‍ ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞ് വീണ രണ്ട് വയസ്സുകാരി മരിച്ചു. വടകര കുറുമ്പയില്‍ കുഞ്ഞാംകുഴി പ്രകാശന്റെയും ലിജിയുടേയും രണ്ടു വയസുകാരിയായ മകള്‍ ഇവ ആണ് മരിച്ചത്. കുഴഞ്ഞു വീണ കുട്ടിയെ വടകര ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി....
Malappuram, Other

ആത്മീയ വാട്‌സാപ് ഗ്രൂപ്പുകളിലൂടെ പരിചയപ്പെട്ട വീട്ടമ്മമാരുടെ ഫോട്ടോകളും വിഡിയോകളും മോര്‍ഫ് ചെയ്ത് ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ; 19 കാരന്‍ പിടിയില്‍

പെരിന്തല്‍മണ്ണ : ആത്മീയ മേഖലകള്‍ ചര്‍ച്ച ചെയ്യുന്ന വാട്‌സാപ് ഗ്രൂപ്പുകളിലൂടെ വീട്ടമ്മമാരെ പരിചയപ്പെട്ട് ഫോട്ടോകളും വിഡിയോകളും മോര്‍ഫ് ചെയ്ത് ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും നടത്തിയ കേസില്‍ 19 കാരന്‍ പിടിയില്‍. പെരിന്തല്‍മണ്ണ സ്വദേശിനിയുടെ പരാതിയില്‍ പട്ടാമ്പി ആമയൂര്‍ സ്വദേശി മുഹമ്മദ് യാസിമിനെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്പെക്ടര്‍ എ.പ്രേംജിത്ത്, എസ്‌ഐ ഷിജോ സി.തങ്കച്ചന്‍, എഎസ്ഐ രേഖമോള്‍, എസ്സിപിഒ ഷിജു, സിപിഒമാരായ സല്‍മാന്‍ പള്ളിയാല്‍തൊടി, ജയേഷ് രാമപുരം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വാട്സാപ്പിലൂടെ പരിചയപ്പെട്ട് സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു....
Kerala, Other

കാല്‍ തല്ലിയൊടിച്ച ശേഷം പീഡന കേസും : ഇന്‍സ്‌പെക്ടര്‍ക്കും എസ്.ഐ.ക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: അയല്‍വാസിയെ മര്‍ദ്ദിച്ച് കാല്‍ തല്ലിയൊടിച്ച ശേഷം നഷ്ടപരിഹാരം നല്‍കുന്നതിന് പകരം പോലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മര്‍ദ്ദനമേറ്റയാളുടെ പേരില്‍ പീഡന കേസ് രജിസ്റ്റര്‍ ചെയ്യിച്ചെന്ന പരാതിയില്‍ തിരുവമ്പാടി പോലീസ് ഇന്‍സ്‌പെക്ടര്‍ക്കും എസ്.ഐ.ക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പരാതി കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിക്കും. കമ്മിഷന്‍ ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായ ഐ.ജിക്കാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജു നാഥ് നിര്‍ദ്ദേശം നല്‍കിയത്. പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തി. രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ ഐ.ജിക്ക് നല്‍കിയ നിര്‍ദ്ദേശം. കൂടരഞ്ഞി സ്വദേശി ജനീഷ് കുര്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. അയല്‍ക്കാരനായ ജോമി ജോസഫാണ് മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കേസു കൊടുത്തെങ...
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

മരങ്ങളുടെ ലേലം മങ്കട ഗവ. ആയുർവേദ ഡിസ്പെൻസറി കോമ്പൗണ്ടിലെ വെട്ടിയിട്ട മരങ്ങളുടെ ലേലം ഫെബ്രുവരി എട്ടിന് രാവിലെ 10.30ന് മങ്കട ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കും. ഫോൺ: 9447979830. ----------- ടെൻഡർ ക്ഷണിച്ചു താനൂർ അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ടിലെ 136 അംഗനവാടികളിലേക്ക് പ്രീ സ്‌കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. ഫെബ്രുവരി ഒമ്പതിന് ഉച്ചയ്ക്ക് രണ്ടിന് മുമ്പ് ടെൻഡറുകൾ സമർപ്പിക്കണം. അന്നേ ദിവസം ഉച്ചയ്ക്ക് മൂന്നിന് ടെൻഡർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് താനൂർ അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0494 2441433. -------- സെലക്ഷന്‍ ട്രയല്‍സ് രണ്ടിന് ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌പോര്‍ട്‌സ് സ്‌കൂള്‍ വെള്ളായണിയിലേക്ക് 2024-2025 വര്‍ഷം പ്രവേശനം നടത്തുന്നതിനുള്ള സെലക്ഷന്‍ ട്രയല്‍സ് ഫെബ്രുവരി രണ്ടിന് ...
Local news, Other

ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള ആഭരണങ്ങള്‍ ; സഹകരണ ബാങ്കുകളില്‍ മുക്കുപണ്ടം പണയം വെച്ച് വ്യാപക തട്ടിപ്പ്, 2 പേര്‍ പിടിയില്‍

തിരൂരങ്ങാടി : സഹകരണ ബാങ്കുകളില്‍ മുക്കുപണ്ടം പണയം വെച്ച് വ്യാപക തട്ടിപ്പ് നടത്തിയ 2 പേര്‍ പൊലീസ് പിടിയില്‍. തിരൂരങ്ങാടി താഴെച്ചിന റോഡ് സ്വദേശി വളപ്പില്‍ അഷ്‌റഫ് (42), മുന്നിയൂര്‍ ചുഴലി സ്വദേശി കുന്നുമ്മല്‍ ഷമീര്‍ (40) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. എ ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ മെയിന്‍ ബ്രാഞ്ചില്‍ മുക്കു പണ്ടം പണയം വെച്ച് 2.91 ലക്ഷം, മമ്പുറം ബ്രാഞ്ചില്‍ നിന്ന് 406000, തിരൂരങ്ങാടി സര്‍വീസ് സഹകരണ ബാങ്കിന്റെ പന്താരങ്ങാടി ബ്രാഞ്ചില്‍ നിന്ന് 95000 എന്നിങ്ങനെ തുക തട്ടിയെടുതെന്നാണ് ഷമീറിനെതിരെയുള്ള പരാതി. സംശയം തോന്നിയ ഷമീറിനെ ബാങ്കില്‍ തടഞ്ഞു വെച്ചു പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. അറസ്റ്റിലായ ഷമീറുമായി ഇന്ന് തെളിവെടുപ്പ് നടത്തി. എ ആര്‍ നഗര്‍ ബാങ്കിന്റെ കൊളപ്പുറം സൗത്ത് ബ്രാഞ്ചില്‍ മുക്കുപണ്ടം പണയം വെച്ച് 2.20 ലക്ഷം രൂപ തട്ടിയെടുത്തതിനാണ് ആശ്രഫിനെ അറസ്റ്റ് ചെയ്...
error: Content is protected !!