Monday, March 23

Author: tirurangaditoday

അനുമതി നല്‍കിയ ശേഷം മത്സ്യകൃഷി തടസ്സപ്പെടുത്തി; കര്‍ഷകര്‍ക്ക് മുന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം: ഉപഭോക്തൃ കമ്മീഷന്‍
Local news, Other

അനുമതി നല്‍കിയ ശേഷം മത്സ്യകൃഷി തടസ്സപ്പെടുത്തി; കര്‍ഷകര്‍ക്ക് മുന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം: ഉപഭോക്തൃ കമ്മീഷന്‍

തിരൂരങ്ങാടി : മത്സ്യകൃഷി തടസ്സപ്പെടുത്തിയെന്ന പരാതിയില്‍ മത്സ്യ കര്‍ഷകര്‍ക്ക് മുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്റെ വിധി. വെളിമുക്ക് ചാലി ഉള്‍നാടന്‍ മത്സ്യ കര്‍ഷക സംഘം നല്‍കിയ പരാതിയിലാണ് വിധി. രണ്ട് വര്‍ഷത്തേക്ക് മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡില്‍ മത്സ്യകൃഷി നടത്തുന്നതിന് 2018 സെപ്റ്റംബര്‍ 25ന് ഭരണസമിതി അനുമതി നല്‍കുകയും 4,000 രൂപ പരാതിക്കാരായ സഹകരണ സംഘത്തില്‍ നിന്നും ലൈസന്‍സ് ഫീ കൈപ്പറ്റുകയും ചെയ്തിരുന്നു. പഞ്ചായത്തിന്റെ അനുമതി ലഭിച്ചതിനാല്‍ മത്സ്യവകുപ്പിനെ സമീപിച്ച് സര്‍ക്കാര്‍ സഹായവും ഉറപ്പുവരുത്തി. സഹകരണ സംഘം ആറ് ലക്ഷം രൂപ ചെലവഴിച്ച് മൂന്നു മാസത്തിനകം മത്സ്യകൃഷിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ പരിസരവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മത്സ്യകൃഷി നിര്‍ത്തിവെക്കാന്‍ പഞ്ചായത്ത് ഉത്തരവിട്ടു. തുടര്‍ന്ന് പ...
Malappuram, Obituary

മയ്യത്ത് കബറടക്കാന്‍ കാത്തിരുന്നവര്‍ക്കിടയിലേക്ക് വന്നത് മരണ വാര്‍ത്ത ; വല്ലിപ്പയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നതിനിടയില്‍ പേരമകന്‍ വാഹനാപകടത്തില്‍ മരിച്ചു

ചങ്ങരംകുളം : വല്ലിപ്പയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നതിനിടയില്‍ പേരമകന്‍ വാഹനാപകടത്തില്‍ മരിച്ചു. വളയംകുളം പള്ളിക്കുന്ന് ഞാലില്‍ മരണപ്പെട്ട പള്ളിക്കര വളപ്പില്‍ കുഞ്ഞിപ്പയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വരുന്നതിനിടയില്‍ കുഞ്ഞിപ്പയുടെ മൂത്തമകളുടെ മകന്‍ മാറഞ്ചേരി സ്വദേശി തന്‍സീദ്( 27) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴു മണിക്ക് കുന്നംകുളം കാണിപ്പയ്യൂരില്‍ വച്ചാണ് അപകടം സംഭവിച്ചത്. വല്ലിപ്പയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ തന്‍സീദ് തൃശ്ശൂരില്‍ വച്ച് ബസ്സില്‍ കയറിയിരുന്നു.എന്നാല്‍ ബസ് വരാന്‍ വൈകുമെന്ന് കണ്ട് തന്‍സീദ് ഉടന്‍ തന്നെ ഓട്ടോ വിളിച്ചുവരുകയായിരുന്നു. കാണിപ്പയ്യൂരില്‍ വെച്ച് പൂച്ച കുറുകെ ചാടി വെട്ടിച്ചതിനാലാണ് ഓട്ടോ മറ്റൊരു ബൈക്കില്‍ ഇടിച്ചു അപകടം സംഭവിച്ചത്. അപകടത്തില്‍ ചൂണ്ടല്‍ സ്വദേശി കളരിക്കല്‍ ഗോകുല്‍ (24 )എന്നയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപ...
Local news, Other

റോഡരികില്‍ നിന്നും കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണാഭരണം തിരിച്ചു നല്‍കി വിദ്യാര്‍ത്ഥിനികള്‍ മാതൃകയായി

താനൂര്‍ : റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം തിരിച്ചു നല്‍കി വിദ്യാര്‍ത്ഥിനികള്‍ മാതൃകയായി. മൂന്ന് പവനോളം തുക്കം വരുന്ന സ്വര്‍ണ്ണ മാലയാണ് വിദ്യാര്‍ത്ഥിനികള്‍ ഉടമക്ക് തിരിച്ചു നല്‍കി മാതൃകയായത്. താനാളൂര്‍ ജി - ടെക് കമ്പ്യൂട്ടര്‍ സെന്ററിലെ വിദ്യാത്ഥിനികളായ എ.ഷൈബ ഷെറിന്‍ , കെ.പി. റൂബീന, ടി.കെ. ആയിഷ റിഥ എന്നിവര്‍ക്കാണ് താനാളൂര്‍ അങ്ങാടിയിലെ റോഡരികില്‍ നിന്നും സ്വര്‍ണ്ണാഭരണം കളഞ്ഞ് കിട്ടിയത്. കുട്ടികള്‍ സ്വര്‍ണ്ണാഭരണം സെന്റര്‍ ഡയര്‍ക്ടര്‍ കെ. ഫൈസലിനെ ഏല്‍പ്പിക്കുകയും നവ മാധ്യമങ്ങളിലൂടെ പരസ്യപെടുത്തുകയുമായിരുന്നു. നിരവധി പേര്‍ അവകാശ വാദം ഉന്നയിച്ച് എത്തിയതിനെ തുടര്‍ന്ന് പൊതുപ്രവര്‍ത്തകനായ മുജീബ് താനാളൂര്‍ മുഖേന താനൂര്‍ പോലീസില്‍ വിവരമറിച്ച് യഥാര്‍ത്ഥ അവകാശിയെ കണ്ടെത്തുകയായിരുന്നു. ചെമ്പ്ര ട്രാന്‍സ്‌ഫോര്‍മറിന് സമീപം പറമ്പത്ത് കുഞ്ഞിപ്പയുടെ ഭാര്യ റാബിയയുടെതാണ് നഷ്ടപ്പെട്ട സ്വര്‍ണ്...
Other

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ; ഇന്‍സ്റ്റഗ്രാം സുഹൃത്ത് അറസ്റ്റില്‍

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ ഇന്‍സ്റ്റഗ്രാം സുഹൃത്ത് അറസ്റ്റില്‍. വയനാട് സുല്‍ത്താന്‍ ബത്തേരി ചീരാല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി അലീന ബെന്നി ജീവനൊടുക്കിയ കേസില്‍ ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി ആദിത്യനെയാണ്(20) ആത്മഹത്യാ പ്രേരണക്കുറ്റത്തിന് നൂല്‍പ്പുഴ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20നാണ് അലീന ബന്ധുവീട്ടില്‍ തൂങ്ങിമരിച്ചത്. മരണത്തില്‍ കുട്ടിയുടെ കുടുംബം ദൂരൂഹത ആരോപിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുള്‍പ്പെടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് ആദിത്യനുമായുള്ള ചാറ്റുകള്‍ കണ്ടെടുത്തത്. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച അദിത്യന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായതായാണ് സൂചന. നൂല്‍പ്പുഴ എസ്എച്ച്ഒ എ.ജെ. അമിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള ...
Malappuram

പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ മകന്റെ ശ്രമം

മലപ്പുറം: പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ മകന്റെ ശ്രമം. വണ്ടൂരില്‍ ആണ് സംഭവം. പരിക്കേറ്റ വണ്ടൂര്‍ സ്വദേശി വാസുദേവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ സുദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് കാരണം കുടുംബ വഴക്കാണെന്നാണ് പൊലീസ് പറയുന്നത്.
Gulf, Obituary

ഉംറക്കെത്തിയ മുന്നിയൂർ സ്വദേശിനി മദീനയിൽ മരിച്ചു

റിയാദ് : ഉംറക്കെത്തിയ മുന്നിയൂർ സ്വദേശിനി മദീനയിൽ മരിച്ചു. മൂന്നിയൂർ ചിനക്കൽ സ്വദേശി കറുത്തേടത്ത് മുഹമ്മദിന്റെ ഭാര്യ മാളിയേക്കൽ റുഖിയ (68) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ എത്തിയ ഇവർ ഉംറ നിർവഹിച്ചതിന് ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. റൗദ സന്ദർശനം പൂർത്തിയാക്കിയതിന് ശേഷം താമസസ്ഥലത്തു വെച്ച് വെള്ളിയാഴ്ച രാവിലെ ശ്വാസതടസം അനുഭവപ്പെടുകയും ഉടൻ മരിക്കുകയുമായിരുന്നു. മകൾ ബുഷ്‌റ കൂടെയുണ്ടായിരുന്നു. മക്കൾ: ബുഷ്‌റ, നജ്മുന്നീസ. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് ശനിയാഴ്ച മദീനയിലെ ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു....
Local news, Other

‘ലിതനവ്വുഇൽ വത്വൻ’ സുൽതാനുൽ ഹിന്ദ് (റ) അനുസ്മരണവും പ്രിസം രക്ഷാകർതൃ യോഗവും സംഘടിപ്പിച്ചു

ചെമ്മാട് : നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂളിൽ അസ്മി പ്രിസം കേഡറ്റിന്റെ നേതൃത്വത്തിൽ 'ലിതനവ്വുഇൽ വത്വൻ' സുൽതാനുൽ ഹിന്ദ് (റ) അനുസ്മരണവും രാഷ്ട നന്മയ്ക്കായുള്ള പ്രാർത്ഥനാ സദസ്സും പ്രിസം രക്ഷാകർതൃ യോഗവും സംഘടിപ്പിച്ചു. അൽ മദ്രസത്തുൽ ഇസ്ലാമിയ സ്വദർ മുഅല്ലിം ഹസ്സൻ ഹുദവി പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൾ മുഹിയുദ്ദീൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. ഉസ്താദ് നിസാർ ഫൈസി അൽഹൈത്തമി അനുസ്മരണ പ്രസംഗം നടത്തി. പ്രിസം മെന്റർ ക്യാപ്റ്റൻ ഫൈസൽ ദാരിമി സ്വാഗതം പറഞ്ഞു. ഉസ്താദ് ഹമീദ് നിസാമി, പ്രിസം കോമെന്റർ നാജിഹ, തസ്ലീന, സൈഫുന്നിസ ആശംസ അറിയിച്ചു....
Malappuram, Other

രാജ്യത്തിന്റെ പരമാധികാരവും ഭരണഘടനയും സംരക്ഷിക്കപ്പെടണം: മന്ത്രി ജി.ആര്‍ അനില്‍

ഇന്ത്യ ലോകവേദിയില്‍ ഇന്നും തലയുയർത്തി നില്‍ക്കുന്നത് ശക്തമായ ഭരണഘടനയുള്ളതു കൊണ്ടാണെന്നും ഒരു പോറല്‍ പോലുമേല്‍ക്കാതെ രാജ്യത്തിന്റെ പരമാധികാരവും ഭരണഘടനയും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റിപ്പബ്ലിക്കായി മാറിയതിനു ശേഷം എല്ലാ മേഖലകളിലും അഭിമാനകരമായ മുന്നേറ്റമാണ് രാജ്യം കാഴ്ചവെച്ചത്. ഇന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്ഘടനയാണ് ഇന്ത്യ. എന്നാല്‍ വംശീയവും മതപരവുമായ വിഭാഗീയതകളും സംഘർഷങ്ങളും അവസാനിപ്പിക്കാന്‍ നമുക്കിനിയും കഴി‍ഞ്ഞിട്ടില്ല. ദാരിദ്ര്യവും അസമത്വവും തുടച്ചു നീക്കേണ്ടതുണ്ട്. രാജ്യത്തിന്റെ മതേതരത്വവും ഫെഡറലിസവും അടക്കമുള്ള ഭരണഘടനാ മൂല്യങ്ങള്‍ തന്നെ ചോദ്യം ചെയ്യപ്പെടുകയോ അട്ടിമറിക്കപ്പെടുകയോ ചെ...
Malappuram, Other

മഞ്ചേരിയില്‍ വയോധികന് ക്രൂരമര്‍ദ്ദനം ; കണ്ണില്‍ മുളക് പൊടി വിതറി മര്‍ദിച്ചു, ഭാര്യക്കും ഓട്ടിസം ബാധിതനായ മകനും പരിക്കേറ്റു

മലപ്പുറം: മഞ്ചേരിയില്‍ വയോധികനെ കണ്ണില്‍ മുളകുപൊടി ക്രൂരമായി മര്‍ദിച്ചു. മഞ്ചേരി കാരപ്പറമ്പ് സ്വദേശി 65കാരനായ ഉണ്ണി മുഹമ്മദാണ് ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. അടുത്ത ബന്ധുവാണ് ക്രൂരമായി മര്‍ദിച്ചത്. സ്ഥല തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദ്ദിച്ചത് എന്ന് ഉണ്ണി മുഹമ്മദ് പറയുന്നു. ഉണ്ണി മുഹമ്മദിന്റെ ഭാര്യക്കും ഓട്ടിസം ബാധിതനായ മകനും പരിക്കേറ്റു. ബന്ധു യൂസഫും മകന്‍ റാഷിനുമാണ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ ഉണ്ണി മുഹമ്മദും കുടുംബവും പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് ഇതുവരെ നടപടി എടുത്തില്ലെന്നും ഉണ്ണി മുഹമ്മദ് ആരോപിക്കുന്നു. സംഭവം നടന്നയുടന്‍ പൊലീസില്‍ പരാതി നല്‍കി. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഉണ്ണി മുഹമ്മദ്. ഇയാളുടെ ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും, പ്രതിയെ ഉടന്‍ പിടികൂടുമെന്നും പൊല...
Breaking news, Malappuram, Other

ഇടിവണ്ണ പുഴയില്‍ സഹോദരങ്ങള്‍ വെള്ളക്കെട്ടില്‍ വീണ് മുങ്ങി മരിച്ചു

നിലമ്പൂര്‍ : അകമ്പാടം പെട്രോള്‍ പമ്പിന് സമീപം ഇടിവണ്ണ പുഴയില്‍ 2 കുട്ടികള്‍ വെള്ളക്കെട്ടില്‍ വീണ് മുങ്ങിമരിച്ചു. മൈലാടിയില്‍ ഉള്ളതും ഇപ്പോള്‍ അകമ്പാടത് വാടകക്ക് താമസിക്കുന്നതും ആയ പന്നിയംകാട് താമസിക്കുന്ന ബാബു - നലസീമ ദമ്പതികളുടെ മക്കളായ റിന്‍ഷാദ് (14), റാഷിദ് (12) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം ലഭിച്ചു. സമീപത്തെ ആശുപത്രിയില്‍ കൊണ്ടു പോയിട്ടുണ്ട്....
Malappuram, Other

കരിപ്പൂരില്‍ നിന്നുള്ള ഹജ് യാത്രയുടെ നിരക്കില്‍ ആശങ്കയുമായി തീര്‍ഥാടകര്‍ ; ഇത്തവണത്തെ നിരക്കില്‍ വന്‍ വര്‍ധനവ്

കരിപ്പൂര്‍ : ഈ വര്‍ഷത്തെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഹജ് കമ്മിറ്റി മുഖേനയുള്ള ഹജ് തീര്‍ഥാടനത്തിനു യാത്രാനിരക്കില്‍ ആശങ്കയുമായി തീര്‍ത്ഥാടകര്‍. ഇത്തവണത്തെ നിരക്കില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മറ്റു വിമാനത്താവളങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 85,000 രൂപ അധികമാണ് കരിപ്പൂരില്‍ നിന്നുള്ള ഹജ് യാത്രക്ക്. ഇതു കടുത്ത വിവേചനവും അനീതിയുമാണെന്ന് വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ എം.പി.അബ്ദുസ്സമദ് സമദാനി എംപി പറഞ്ഞു. സംഭവത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് ഇ മെയില്‍ അയച്ചു. സംസ്ഥാന ഹജ് കമ്മിറ്റിയും നിരക്ക് വര്‍ധനവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഹജ് സര്‍വീസുകള്‍ക്ക് വിമാനക്കമ്പനികളെ നിശ്ചയിക്കുന്നതിനുള്ള നടപടിയിലേക്കു കേന്ദ്രം നീങ്ങിയപ്പോള്‍ ആണ് കോഴിക്കോട് വിമാനത്താവളത്തെ ആശ്രയിക്കുന്നവരെ ആശങ്കപ്പെടുത്തുന്ന വിവരമെത്തിയത്. 1.65 ലക്ഷം രൂപയാ...
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ദര്‍ഘാസ് ക്ഷണിച്ചു താനൂര്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലെ 130 അങ്കണവാടികളിലേയ്ക്ക് പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി ഒമ്പതിന് ഉച്ചയ്ക്ക് 12 വരെ ദര്‍ഘാസ് ഫോറം ലഭിക്കും. വിവരങ്ങള്‍ക്ക് താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന താനൂര്‍ ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0494 2442981. ---------------- ഐ.ടി.ഐ സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം 2017-2019 കാലയളവില്‍ സെമസ്റ്റര്‍ സ്‌കീമില്‍ രണ്ട് വര്‍ഷ ട്രേഡുകളില്‍ പ്രവേശനം ഐ.ടി.ഐ നേടിയ ട്രെയിനികള്‍ക്കുള്ള സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ട്രെയിനികള്‍ക്ക് ഐ.ടി.ഐകള്‍ മുഖേന അപേക്ഷ നല്‍കാം. പരീക്ഷയ്ക്ക് യോഗ്യരായ ട്രെയിനികളുടെ ലിസ്റ്റ് ഐ.ടി.ഐകളില്‍ ലഭ്യമാണ്. അരീക്കോട് ഗവ. ഐ.ടി.ഐയുമായി ബന്ധപ്പെടേണ്ട നമ്പര്‍: 048...
Malappuram

ചെരിപ്പിനുള്ളില്‍ കാല്‍ കോടിയുടെ സ്വര്‍ണം ; കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് പുറത്തെത്തിയ യുവാവ് പൊലീസിന്റെ പിടിയില്‍

മലപ്പുറം: ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ച് കാല്‍ കോടിയുടെ സ്വര്‍ണം കടത്തിയയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് പൊലീസ് പിടിയിലായി. ദുബായില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ കോഴിക്കോട് നരിക്കുനി സ്വദേശി മുഹമ്മദ് അനസ് (23) എന്നയാളില്‍ നിന്നാണ് 28 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പൊലീസ് പിടിച്ചെടുത്തത്. അത്യാധുനിക സ്‌കാനിംഗ് സംവിധാനങ്ങളെയും കസ്റ്റംസിനെയും മറികടന്ന് ഇയാള്‍ വിമാനത്താവളത്തിന് പുറത്തെത്തിയപ്പോഴായിരുന്നു പൊലീസിന്റെ പരിശോധന. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അനസിന്റെ രണ്ട് ചെരുപ്പിന്റെയും സോളിനുള്ളില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. 446 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. കരിപ്പൂരില്‍ മൂന്നാഴ്ചയ്ക്കിടെ പൊലീസ് പിടിക്കുന്ന ഏഴാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോ...
Local news

സംവരണ അട്ടിമറിയിൽ നിന്ന് സർക്കാർ പിന്മാറണം ; മുസ്‌ലിംലീഗ് നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം: ഭിന്നശേഷി സംവരണത്തിന്റെ മറവിൽ മുസ്ലിം സംവരണം നഷ്ടപ്പെടുന്ന പശ്ചാത്തലത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ മുസ്ലിംലീഗ് നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. നിലവിലെ കണക്കുകൾ അനുസരിച്ച് പ്രതിവർഷം 700 തസ്തികകളെങ്കിലും മുസ്ലിം സമുദായത്തിന് നഷ്ടമാകും. ഉദ്യോഗതലങ്ങളിൽ പ്രാതിനിധ്യക്കുറവ് അനുഭവിക്കുന്ന പിന്നോക്ക, ന്യൂനപക്ഷ സമുദായമായ മുസ്ലിംകൾക്ക് സാമൂഹ്യ നീതി വകുപ്പിന്റെ ഉത്തരവ് വലിയ ആഘാതമായിരിക്കും. അവകാശങ്ങൾ നഷ്ടപ്പെടുത്തുന്ന അന്യായമായ ഉത്തരവ് പിൻവലിച്ച് പിന്നോക്ക, ന്യൂനപക്ഷ സമുദായങ്ങൾക്ക് നീതി ലഭ്യമാക്കണമെന്ന് നേതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഭിന്നശേഷി സംവരണത്തിനായി കണ്ടെത്തിയ ടേണുകളിൽ രണ്ട് ടേൺ മുസ്ലിം സമുദായത്തിന് അവകാശപ്പെട്ടതാണ്. ആകെ നാല് ടേണുകളാണ് മുസ്ലിം സമുദായത്തിനുള്ളത്. സർക്കാർ ഉത്തരവ് ...
Local news

“ജനാധിപത്യവും ന്യൂനപക്ഷ അവകാശങ്ങളും ഇന്ത്യയിൽ ” സെമിനാർ സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഇൻസ്റ്റിറ്റ്യുട്ട് ഓഫ് പാർലമെന്ററി അഫയേർസ് ഗവണ്മെന്റ് ഓഫ് കേരളയുടെ സഹായത്തോടെ പി. എസ്. എം. ഓ കോളേജ്, ചരിത്ര വിഭാഗം "ജനാധിപത്യവും ന്യൂനപക്ഷ അവകാശങ്ങളും ഇന്ത്യയിൽ" എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാറിന് തുടക്കം കുറിച്ചു . പി. എസ്. എം. ഒ. കോളേജ് പ്രിൻസിപ്പൽ ഡോ. കെ അസീസ് അധ്യക്ഷ്യത വഹിച്ച ചടങ്ങിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേർസ് ഡയറക്ടർ ഗവണ്മെന്റ് ഓഫ് കേരള, ഡോ: ബീവേഷ് ഉത്ഘാടനം നിർവഹിച്ചു. ചരിത്ര വിഭാഗം മുൻ മേധാവി ഡോ: പി. പി. അബ്ദുൽ റസാഖ് "ദി ഐഡിയ ഓഫ് ഇന്ത്യ" എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ജനാബ് എം. കെ ബാവ സാഹിബ്‌, ചരിത്ര വിഭാഗം മേധാവി എം സലീന, കോളേജ് ഐ ക്യു എ സി കോർഡിനേറ്റർ ഡോ: നിസാമുദ്ധീൻ കുന്നത്ത്, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി മർവ മജീദ്, പ്രോഗ്രാം കോർഡിനേറ്റർ കെ ഫഹദ് എന്നിവർ സംസാരിച്ചു....
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷാ അപേക്ഷാ സർവകലാശാലാ പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ (CCSS-PG) എം.എ. / എം.എസ് സി. / എം.കോം. / എം.ബി.എ. / എം.എ. ജേണലിസം ആൻ്റ് മാസ്സ് കമ്മ്യൂണിക്കേഷൻ / മാസ്റ്റർ ഇൻ ലൈബ്രറി ആൻ്റ് ഇൻഫർമേഷൻ സയൻസ് / എം.സി.ജെ. / എം.ടി.എ. / എം.എസ് സി. ഫോറൻസിക് സയൻസ് (2020 പ്രവേശനം മുതൽ), എം.എസ് സി. റേഡിയേഷൻ ഫിസിക്സ് / എം.എസ് സി. ഫിസിക്സ് (നാനോസയൻസ്) / എം.എസ് സി. കെമിസ്ട്രി (നാനോസയൻസ്) (2022 പ്രവേശനം മാത്രം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 12 വരെയും 180/- രൂപം പിഴയോടെ ഫെബ്രുവരി 15 വരെയും അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള ലിങ്ക് ജനുവരി 29 മുതൽ ലഭ്യമാകും. പി.ആര്‍ 113/2024 പരീക്ഷ സർവകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ ബി.ടെക്. (2015 മുതൽ 2018 വരെ പ്രവേശനം) ആറാം സെമസ്റ്റർ ഏപ്രിൽ 2023, അഞ്ചാം സെമസ്റ്റർ നവംബർ 2022, നാലാം സെമസ്റ്റർ ഏപ്രിൽ 2023...
Malappuram, Other, university

അഖിലേന്ത്യാ റഗ്ബി ; തണുപ്പിനെ തോല്‍പ്പിച്ച് കാലിക്കറ്റ് റണ്ണറപ്പ്

പഞ്ചാബിലെ ചണ്ഡീഗഢ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല പുരുഷ റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് സര്‍വകലാശാലാ ടീം റണ്ണര്‍ അപ്. കൊടും തണുപ്പിനെ വകവെയ്ക്കാതെ ആതിഥേയരായ ചണ്ഡീഗഢുമായി ഫൈനലില്‍ ഏറ്റുമുട്ടിയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. അഞ്ച് മുതല്‍ 12 ഡിഗ്രി വരെയാണ് ഇവിടെ പകല്‍ സമയത്തെ താപനില. വൈകുന്നേരം മത്സരം നടക്കുമ്പോള്‍ മൂന്ന് ഡിഗ്രിയായിരുന്നു. ശക്തമായ മഞ്ഞു മഴയും കൊടും തണുപ്പിനും എതിരെക്കൂടിയാണ് കാലിക്കറ്റ് ടീം മത്സരിച്ചത്. ഇന്ത്യന്‍ ആര്‍മി കോച്ച് സെന്തില്‍ കുമാറിന്റെ നേതൃത്വത്തില്‍ പരിശീലനം നടത്തിയ താരങ്ങള്‍ അസാമാന്യ മികവ് പുലര്‍ത്തി. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് താരം ശ്രീശാഖിന്റെ നേതൃത്വത്തിലിറങ്ങിയ ടീം ചണ്ഡീഗഢ് യൂണിവേഴ്‌സിറ്റി മികച്ച പ്രകടനം കാഴ്ച വെച്ചു. ടീം മാനേജര്‍മാരായി ക്യാപ്റ്റന്‍ ഷുക്കൂര്‍ ഇല്ലത്ത്, ഡോ. ഷിഹാബുദ്ധീന്‍ എന്നിവര്‍ അനുഗ...
Malappuram, Other

മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കുള്ള പുരസ്‌കാരം മലപ്പുറം ജില്ലാ കളക്ടര്‍ക്ക് ; പുരസ്‌കാരം ഏറ്റുവാങ്ങി

മലപ്പുറം : സംസ്ഥാനത്തെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കുള്ള പുരസ്‌കാരം മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഏറ്റുവാങ്ങി. എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളേജില്‍ നടന്ന ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ വെച്ച് ചലച്ചിത്ര താരവും സംസ്ഥാന തെരഞ്ഞെടുപ്പ് വകുപ്പിന്റെ സ്വീപ്പ് ഐക്കണും ആയ ടോവിനോ തോമസില്‍ നിന്നാണ് ജില്ലാ കളക്ടര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്. 2024 ലെ പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുരസ്‌കാരം ലഭിച്ചത്. മലപ്പുറം ജില്ലാ കളക്ടര്‍ക്കൊപ്പം തൃശൂര്‍, കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍ക്കും പുരസ്‌കാരം പങ്കിട്ടു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍, എറണാകുളം ജില്ലാ കളക്ടര്‍ എന്‍. എസ്. കെ ഉമേഷ്, അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സി. ഷര്‍മിള, ഭാരത് മാതാ കോളേജ് പ്രിന്‍സിപ്പല...
National, Other

ജീവനെടുത്ത അന്ധ വിശ്വാസം ; ഗംഗാനദിയില്‍ മുങ്ങിയാല്‍ രക്താര്‍ബുദം മാറുമെന്ന് വിശ്വസിച്ചു, മാതാപിതാക്കള്‍ നോക്കി നില്‍ക്കെ അഞ്ചുവയസ്സുകാരന്‍ മരിച്ചു

ഗംഗാനദിയില്‍ മുങ്ങിയാല്‍ രക്താര്‍ബുദം മാറുമെന്ന അന്ധ വിശ്വാസത്തെ തുടര്‍ന്ന് അഞ്ചുവയസ്സുകാരനെ ഗംഗയില്‍ മുക്കിയപ്പോള്‍ നഷ്ടമായത് ജീവന്‍. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സംഭവം. മാതാപിതാക്കള്‍ നോക്കി നില്‍ക്കെ കുട്ടിയുടെ അമ്മായിയാണ് കൊടുംതണുപ്പത്ത് ഗംഗയില്‍ മുക്കിയത്. കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പ്രാഥമിക നിഗമനം. ഡല്‍ഹി സ്വദേശികളാണ് രക്താര്‍ബുദ ബാധിതനായ മകനെയും കൊണ്ട് അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയില്‍ ഹരിദ്വാറിലെത്തിയത്. കുട്ടിയുടെ അമ്മായിയാണ് കരച്ചില്‍ അവഗണിച്ച് ഗംഗയിലെ വെള്ളത്തില്‍ ശ്വാസംമുട്ടി മരിക്കുന്നതുവരെ കുട്ടിയെ മുക്കിയത്. സമീപത്തുണ്ടായിരുന്നുവര്‍ യുവതിയെ തടയാന്‍ ശ്രമിച്ചെങ്കിലും അവര്‍ അവഗണിച്ചെന്ന് പൊലീസ് പറഞ്ഞു. അങ്ങനെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള മാതാപിതാക്കളുടെ ശ്രമം പക്ഷേ, കുഞ്ഞിന്റെ ജീവനെടുക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളെയും അമ്മായിയെയും ചോദ്യം ചെയ്യാന്‍ ...
National

വിവാഹം കഴിഞ്ഞ് അഞ്ച് മാസം, ഹണിമൂണ്‍ ആഘോഷിക്കാന്‍ ഗോവയില്‍ പോകാമെന്ന് വാഗ്ദാനം, കൊണ്ടുപോയത് അയോധ്യയിലേക്ക് ; വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി കോടതിയില്‍

വിവാഹ ശേഷം ഹണിമൂണ്‍ ആഘോഷിക്കാന്‍ ഗോവയില്‍ പോകാമെന്ന് വാഗ്ദാനം നല്‍കിയ ശേഷം അയോധ്യയിലേക്കും വാരണാസിയിലേക്കും കൊണ്ടുപോയതില്‍ പ്രതിഷേധിച്ച് കുടുംബ കോടതിയില്‍ വിവാഹ മോചനം തേടി കേസ് ഫയല്‍ ചെയ്ത് യുവതി.മധ്യപ്രദേശ് സ്വദേശിയായ യുവതിയാണ് വിവാഹം കഴിഞ്ഞ് അഞ്ച് മാസമായപ്പോഴേക്കും വിവാഹ മോചനം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. യാത്ര കഴിഞ്ഞ് എത്തി 10 ദിവസത്തിന് ശേഷം ജനുവരി 19നാണ് യുവതി ഭോപ്പാല്‍ കുടുംബ കോടതിയില്‍ വിവാഹ മോചനം തേടി കേസ് ഫയല്‍ ചെയ്തത്. ഭര്‍ത്താവ് ഐടി മേഖലയിലാണ് ജോലി ചെയ്യുന്നതെന്നും നല്ല ശമ്പളം ലഭിക്കുന്നുവെന്നും ഹണിമൂണ്‍ ആഘോഷത്തിനായി വിദേശത്ത് പോകാന്‍ വരെ സാമ്പത്തിക സ്ഥിതിയുണ്ടെന്നും വിവാഹമോചന ഹര്‍ജിയില്‍ യുവതി പറയുന്നു. യുവതിയും ഉദ്യോഗസ്ഥയാണ്. ആദ്യം ഹണിമൂണിന് വിദേശത്തേക്ക് പോകാനായിരുന്നു തീരുമാനം എന്നാല്‍ മാതാപിതാക്കളെ പരിചരിക്കാന്‍ ആളില്ലാത്തതിനാല്‍ ഗോവയിലോ ദക്ഷിണേന്ത്യയിലെ മറ്റെവിടെയെങ്ക...
Malappuram, Other

ഓൺലൈൻ ഇടപാടുകളിലെ ഉപഭോക്തൃ വഞ്ചനകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും: അഡ്വ. കെ.മോഹൻദാസ്

മലപ്പുറം : ടെക്നോളജിയുടെ വളർച്ചയോടൊപ്പം ഉപഭോക്തൃ ചൂഷണത്തിനുള്ള അവസരവും ഏറിവരികയാണെന്നും ഇതിനെതിരായ വ്യാപകമായ ബോധവൽക്കരണം ആവശ്യമാണെന്നും ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡൻ്റ് അഡ്വ കെ. മോഹൻദാസ്. ഓൺലൈൻ മേഖലയിലെ ഉപഭോക്തൃ വഞ്ചനകൾ കമ്മീഷൻ വളരെ ഗൗരവമായി കാണുന്നുവെന്നും മറ്റു ഉപഭോക്താക്കളെ പോലെ തന്നെ ഓൺലൈൻ മേഖലയിലെ ഉപഭോക്താക്കൾക്കും കൺസ്യുമർ കമ്മീഷനുകളെ സമീപിക്കാമെന്നും ഉപഭോക്തൃ വകുപ്പ് ഇക്കാര്യത്തിൽ കൂടുതൽ ബോധവത്കരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മക്കരപറമ്പ് ഹയർ സെക്കണ്ടറി സ്കൂളിൽ ഉപഭോക്തൃ വാരാചരണത്തിൻ്റെ ഭാഗമായി നടന്ന ജില്ലാ തല സെമിനാർ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സപ്ലൈ ഓഫീസർ എ. സജ്ജാദ് അധ്യക്ഷത വഹിച്ചു. അഡ്വ. വി.റിനിഷ, സി.പി.അബ്ദുറഹിമാൻ, കെ. കെ അജിത്, ടി. അനിൽകുമാർ, അഡ്വ.ഷിജിത്, ഉമേഷ്‌ രവി എന്നിവർ പ്രസംഗിച്ചു. ശിവദാസ് പിലാപറമ്പിൽ സ്വാഗതവും പി.അബ്ദുറഹ...
Malappuram

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ലേലം ചെയ്യും വാറണ്ട് പ്രകാരമുള്ള കുടിശ്ശിക ഈടാക്കുന്നതിനായി പരപ്പനങ്ങാടി വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 24 ലെ റീസര്‍വേ 7/17 ല്‍ പെട്ട 2.01 ആര്‍സ് ഭൂമി ഫെബ്രുവരി 27ന് രാവിലെ 11 മണിക്ക് പരപ്പനങ്ങാടി വില്ലേജ് ഓഫീസില്‍വച്ച് ലേലം ചെയ്ത് വില്‍ക്കുമെന്ന് തിരൂരങ്ങാടി തഹസില്‍ദാര്‍ അറിയിച്ചു. --------------- സീറ്റ് ഒഴിവ് പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി കെമിസ്ട്രി സീനിയര്‍ ക്ലാസില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അഫിലിയേറ്റഡ് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് മാറ്റം വഴി പ്രവേശനം നേടാം. അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും ഇന്ന്(ജനുവരി 25) ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി കോളേജില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0466-2212223 -------------- ...
Obituary

കപ്രാട്ട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : വെന്നിയൂർ കപ്രാട്ട് യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെന്നിയുർ കപ്രാട്ട് പള്ളിയേമ്പിൽ ഷാജിയുടെ മകൻ അശ്വിൻ (19) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 ന് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Malappuram

മഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട : എൻ ഡി പി എസ് കോടതിക്ക് സമീപം കഞ്ചാവ് വില്പനക്കെത്തിയ യുവാവ് പിടിയിൽ

മഞ്ചേരി : മഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട. വിൽപ്പനക്ക് എത്തിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ.നിലമ്പൂർ കരുളായി കരീക്കുന്നൻ വീട്ടിൽ കുഞ്ഞിമുഹമ്മദ് മകൻ ഹംസ (40 വയസ്സ് ) ആണ് എക്സൈസിൻ്റെ പിടിയിലായത്. എക്സൈസ് കമ്മിഷണർ സ്‌ക്വാഡും മലപ്പുറം എക്‌സൈസ് ഇന്റലിജൻസും, മഞ്ചേരി എക്‌സൈസ് റേഞ്ച് സംഘവും സംയുക്തമായി മഞ്ചേരി ടൗണിൽ കോടതിപടിക്ക് സമീപം നടത്തിയ പരിശോധനയിലാണ് എൻ ഡി പി എസ് കോടതിക്ക് സമീപം വെച്ച് 6.630 കിലോ കഞ്ചാവുമായി പ്രതി എക്സൈസ് ഇസ്പെക്ടർ ഷിജു ഇ. ടി യും പാർട്ടിയും അറസ്റ്റ് ചെയ്തത്. ഒഡിഷയിൽ നിന്ന് കടത്തിക്കൊണ്ട് വരുന്ന കഞ്ചാവ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മൊത്തമായും ചില്ലറയായും വിൽപ്പന നടത്തുന്ന ഇയാൾ ഒരിടത്തും സ്ഥിരമായി താമസിക്കാറില്ല, പാർട്ടിയിൽ ഇൻ്റലിജൻസ് വിഭാഗം ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീഖ്, എക്സൈസ് ഇൻസ്പെക്ടർ ടി.ഷിജുമോൻ ,സിവിൽ എക്സൈസ് ഓഫീർമാരായ രാജൻ നെല്ലിയായി ജിഷിൽ നായർ ,അഖിൽ ദാസ് ഇ,സച...
Local news

കരിങ്കല്‍ ക്വാറികളിലും വിനോദസഞ്ചാര മേഖലകളിലുമടക്കം വേങ്ങരയുടെ വിവിധ ഭാഗങ്ങളില്‍ എംഡിഎംഎ വില്പന നടത്തുന്ന യുവാവ് പിടിയില്‍

വേങ്ങര : ഊരകം, കണ്ണമംഗലം പഞ്ചായത്തുകളിലെ കരിങ്കല്‍ ക്വോറികളിലും മിനി ഊട്ടി, ചെരുപ്പടി മല തുടങ്ങി വിനോദ സഞ്ചാര കേന്ദ്രങ്ങളും എംഡി എം എ വില്പന നടത്തുന്ന യുവാവിനെ വേങ്ങര പൊലിസ് പിടികൂടി. കണ്ണമംഗലം തോട്ടശ്ശേരിയറ കൂര്‍ക്കം പറമ്പില്‍ പള്ളിയാളി വീട്ടില്‍ മുഹമ്മദ് റാഫി (37) യാണ് ചെരുപ്പടി മലയില്‍ വച്ച് ഒമ്പത് ഗ്രാമിലധികം തൂക്കം വരുന്ന എംഡിഎംഎ യുമായി പൊലിസിന്റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവി എസ് ശശിധരന്‍ ഐ പി എസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കുണ്ടോട്ടി ഡിവൈഎസ്പി മൂസ്സ വള്ളിക്കാടന്റെ നിര്‍ദ്ദേശത്തില്‍ പൊലിസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ നിരവധി കേസ്സുകളുള്ളതായും പൊലിസ് പറഞ്ഞു. പ്രതിയെ മലപ്പുറം സി ജെ എം കോടതിയില്‍ ഹാജരാക്കി റിമാണ്ടു ചെയ്തു....
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

മൂല്യനിർണയ ക്യാമ്പ്  അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ വിവിധ പി.ജി. പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് ഫെബ്രുവരി 5 മുതൽ 9 വരെയും വിദൂര വിദ്യാഭ്യായസ വിഭാഗം മൂന്നാം സെമസ്റ്റർ വിവിധ പി.ജി. പരീക്ഷകളുടെ വികേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് ഫെബ്രുവരി 3 മുതൽ 12 വരെയും നടത്തും. നിയോഗിക്കപ്പെട്ട എല്ലാ അധ്യാപകരും ക്യാമ്പിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ. പി.ആര്‍ 107/2024 ബി.ബി.എ. എൽ.എൽ.ബി. - വൈവ എട്ടാം സെമസ്റ്റർ ബി.ബി.എ എൽ.എൽ.ബി. ഏപ്രിൽ 2023 റഗുലർ പരീക്ഷയുടെ മാനേജ്‌മന്റ് പ്രോജക്ടും വൈവയും ഫെബ്രുവരി 12-ന് തുടങ്ങും. വിശദമായ സമയക്രമം  വെബ് സൈറ്റിൽ. പി.ആര്‍ 108/2024 പ്രാക്ടിക്കൽ പരീക്ഷ  മൂന്നാം സെമസ്റ്റർ ബി.വോക്. നഴ്സറി ആന്‍റ് ഓർണമെന്റൽ ഫിഷ് ഫാമിംഗ് (2022 പ്രവേശനം) നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ...
Kerala, Other

ഒന്‍പതാം ക്ലാസുകാരി ഗര്‍ഭിണിയായതായി പരാതി ; സഹപാഠിയായ 14 കാരന്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: ഒന്‍പതാം ക്ലാസുകാരി സഹപാഠിയില്‍ നിന്ന് ഗര്‍ഭിണിയായെന്ന പരാതിയില്‍ 14 കാരനെ പൊലീസ് സുരക്ഷാ കസ്റ്റഡയിലെടുത്തു. ബലാല്‍സംഗ കുറ്റം, പോക്‌സോ നിയമത്തിലെ 3,4,5,6 വകുപ്പുകള്‍ പ്രകാരമാണ് 14കാരനെതിരെ കേസെടുത്തിരിക്കുന്നത്. സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുളള വിവരത്തെ തുടര്‍ന്നാണ് പൊലീസ് നടപടി. പെണ്‍കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്....
Local news, Other

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിന് ഐക്യ ദാര്‍ഡ്യം രേഖപ്പെടുത്തി വൈദ്യുതി ജീവനക്കാര്‍

തിരൂരങ്ങാടി സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ഇന്ന് നടത്തിയ പണിമുടക്കിന് ഐക്യ ദാര്‍ഡ്യം രേഖപ്പെടുത്തി വൈദ്യുത ബോഡിലെ ഇലക്ട്രിസിറ്റി എംപ്‌ളോയിസ് കോണ്‍ഫെഡറേഷന്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ ഡിവിഷന്‍ തലത്തില്‍ പ്രകടനവും വിശദീകരണ യോഗവും നടത്തി. തിരുരങ്ങാടി ഡിവിഷന്‍ ഓഫീസിന് മുമ്പില്‍ നടത്തിയ ഐക്യദാര്‍ഡ്യ സദസ് കേരള ഇലക്ട്രിസിറ്റി എംപ്‌ളോയിസ് കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി.സുധീര്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആറ് ഗഡു ഡിഎ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാനുണ്ടങ്കില്‍ വൈദ്യുത ബോഡ് ജീവനക്കാര്‍ക്ക് 5 ഗഡു ക്ഷാമബത്ത കിട്ടാനുണ്ട്. അതുപോലെ ലീവ് സറണ്ടറില്ല . പ്രമോഷന്‍ ഇല്ല, നിയമനമമില്ല. സാമ്പത്തീകമായും തകര്‍ത്തിരിക്കുന്നു. പിടിപ്പ് കേടിനാല്‍ കൂടിയ വിലക്ക് കറന്റ് വാങ്ങേണ്ട ഗതികേടും ഇടത് ഭരണത്തില്‍ ഉണ്ടായിയെന്നും സര്‍ക്കാര്‍ ജീവനക്കാരുടെ സമരം ന്യായമാണ്. ഇടത് ജീവനക്കാര്‍ ...
Malappuram, Other

ഡോ: കെ.ടി.ജലീല്‍ എല്‍.ഡി.എഫിലെ സിമി എം.എല്‍.എ.ആണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നു ; ബിജെപി ജില്ലാ പ്രസിഡന്റ്

മലപ്പുറം : ശ്രീരാമക്ഷേത്ര നിര്‍മ്മാണ വിഷയത്തില്‍ ഡോ: കെ.ടി.ജലീല്‍ എല്‍.ഡി.എഫിലെ സിമി എം.എല്‍.എ.ആണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്ത്. രാജ്യത്താകെയും കേരളത്തിലും ജാതി-മത-രാഷ്ട്രീയ ഭേദമന്യേ അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകളെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും നേരത്തെ മറുവാദങ്ങളുയര്‍ത്തിയിരുന്നവര്‍ പോലും വിവാദങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തപ്പോള്‍ ഡോ:കെ.ടി ജലീല്‍ മതവികാരമിളക്കിവിട്ട് അസ്വസ്തതകള്‍ സൃഷ്ടിക്കുന്ന പ്രസ്താവനയാണ് നടത്തിയതെന്ന് അദ്ദേഹം തിരൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരമോന്നത നീതിപീഠം അന്തിമമായി തീര്‍പ്പാക്കിയ വിധിക്കെതിരാണ് നിയസഭാ സാമാജികനായ അദ്ദേഹത്തിന്റെ പ്രസ്താവന. രാഷ്ട്രപതി പിന്നോക്കക്കാരിയായതു കൊണ്ടാണ് പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് മാറ്റി നിര്‍ത്തിയതെന്ന അദ്ദേഹത്തിന്റെ നിലപാടും ഹിന്ദു സമൂഹത്തില്‍ ജാത...
Malappuram, Other

മലപ്പുറം സ്റ്റേഷനിലെ സിഐയുടെ ഡ്രൈവര്‍ കൂടിയായ എഎസ്‌ഐ മദ്യപിച്ച് പൊലീസ് ജീപ്പ് ഓടിച്ച് അപകടം വരുത്തി നിര്‍ത്താതെ പോയി, നാട്ടുകാര്‍ പിന്നാലെ പോയി പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

മലപ്പുറം : മദ്യപിച്ച് പൊലീസ് ജീപ്പ് ഓടിച്ച് അപകടം വരുത്തി നിര്‍ത്താതെ പോയ മലപ്പുറം സ്റ്റേഷനിലെ എഎസ്‌ഐയെ നാട്ടുകാര്‍ പിന്തുടര്‍ന്നെത്തി തടഞ്ഞുവെച്ചു പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം രാത്രി വടക്കാങ്ങര കാളാവിലാണ് സംഭവം. സ്റ്റേഷനിലെ എഎസ് ഐ ഗോപി മോഹനനാണ് മദ്യപിച്ച് പൊലീസ് വാഹനം ഓടിച്ച് കാറിലിടിച്ചത്. മലപ്പുറം സി ഐയുടെ ഡ്രൈവര്‍ കൂടിയാണ് ഗോപി മോഹനന്‍. അപകടമുണ്ടായിട്ടും ഇയാള്‍ ജീപ്പ് നിര്‍ത്തിയില്ല. മറ്റൊരു ബൈക്കിന് നേരെയും ഇയാള്‍ ഇടിക്കാന്‍ പോയി. എന്നാല്‍ ബൈക്ക് യാത്രക്കാരന്‍ ഒഴിഞ്ഞ് മാറിയതിനാല്‍ രക്ഷപ്പെട്ടു. അപകടം വരുത്തി വച്ചിട്ടും അത് തിരിഞ്ഞ് പോലും നോക്കാതെ പൊലീസ് ജീപ്പ് പോകുന്നത് കണ്ട് നാട്ടുകാര്‍ പിന്തുടര്‍ന്നെത്തി വഴിയില്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഇയാളുമായി സംസാരിച്ചപ്പോഴാണ് എഎസ്‌ഐ മദ്യലഹരിയിലാണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. ജില്ല പൊലീസ് മേധാവിക്കും വിവരം നല്‍കി. ...
error: Content is protected !!