Wednesday, April 1

Blog

തെന്നലയിൽ ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു
Accident

തെന്നലയിൽ ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു

തെന്നല: ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. വെന്നിയൂർ കൊടക്കല്ല്‌ സ്വദേശിയും പൊതു പ്രവർത്തകനുമായ വി.പി. അബ്ദുറസാഖ് (53) ആണ് മരിച്ചത്. വാക്കം പറമ്പിൽ പരേതനായ മൊയ്‌ദീൻ- ഖദീജ എന്നിവരുടെ മകനാണ്. ഇന്ന് ഉച്ചയ്ക്ക് 3 ന് തെന്നല തറയിൽ റോഡിൽ വൈദ്യരങ്ങാടിയിൽ വെച്ചാണ് അപകടം. ഉടനെ വെന്നിയൂരിൽ ആശുപത്രിയിലും തുടർന്ന് കോട്ടക്കൽ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം നാളെ കൊടക്കല്ല് ജുമാ മസ്ജിദിൽ. എസ് ടി യു തെന്നല പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, എസ് എം എഫ് സെക്രട്ടറി, സിറാജുൽ ഉലൂം മദ്രസ സെക്രട്ടറി, റാഫ് ഭാരവാഹി തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ, മുൻ തെന്നല പഞ്ചായത്ത് അംഗം റാബിയ. മക്കൾ: റാഷിദ്, റംസീന, റിഷാദ്, റഷ്ദൻ. മരുമകൻ: ശബീബ്...
Kerala, Other

സ്‌കൂള്‍ കലോത്സവം ; ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സ്വര്‍ണ്ണ കപ്പില്‍ മുത്തമിട്ട് കണ്ണൂര്‍ സ്‌ക്വാഡ്

കൊല്ലം: സ്‌കൂള്‍ കലോല്‍സവത്തില്‍ അവസാന നിമിഷം വരെ നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കണ്ണൂര്‍ ജില്ല ഓവറോള്‍ ജേതാക്കള്‍. കോഴിക്കോടിനെ മൂന്ന് പോയിന്റിന് പിന്നിലാക്കിയാണ് കണ്ണൂര്‍ ജില്ല ഒന്നാമതായത്. അവസാന ദിവസം 952 പോയിന്റ് നേടിയാണ് കണ്ണൂര്‍ ജില്ല ഒന്നാമതായത്. കോഴിക്കോടിന് 949 പോയിന്റാണ് നേടാനായത്. ഇന്നലെ മത്സരം അവസാനിച്ചപ്പോള്‍ കോഴിക്കോടിന് 896 പോയിന്റും കണ്ണൂരിന് 892 പോയിന്റുമാണ് ഉണ്ടായിരുന്നത്. പാലക്കാട് ജില്ലയാണ് മൂന്നാം സ്ഥാനത്ത് എത്തിയത്. ഒന്നാം സ്ഥാനക്കാര്‍ക്കുള്ള സ്വര്‍ണക്കപ്പ് കണ്ണൂരിലേക്ക് എത്തുന്നത് 23 വര്‍ഷത്തിന് ശേഷമാണ്. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഉദ്ഘാടനം ചെയ്തത്. മന്ത്രി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജയപരാജയങ്ങള്‍ കലാപ്രവര്‍ത്തനത്തെ ബാധിക്കരുതെന്ന് സമ്മാന വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയ നടന്‍ മമ്മൂട്ടി കുട്ടികളോട് പറഞ്ഞു. പാലക്കാട് ആലത്തൂര്‍ ബിഎസ്‌എസ...
Local news

മനുഷ്യ ചങ്ങല ; ഡി വൈ എഫ് ഐ പരപ്പനങ്ങാടി മേഖല കമ്മിറ്റി കാല്‍നട പ്രചരണ ജാഥ സംഘടിപ്പിച്ചു

പരപ്പനങ്ങാടി : ഡി വൈ എഫ് ഐ ജനുവരി 20 ന് സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണാര്‍ത്ഥം ഡി വൈ എഫ് ഐ പരപ്പനങ്ങാടി മേഖല കമ്മിറ്റി കാല്‍നട പ്രചരണ ജാഥ സംഘടിപ്പിച്ചു . ഡിവൈഎഫ്‌ഐ പരപ്പനങ്ങാടി മേഖല സെക്രട്ടറി അജീഷ് ക്യാപ്റ്റനായും, പ്രസിഡണ്ട് ഹര്‍ഷിന്ദ് വൈസ് ക്യാപ്റ്റനായും, ട്രഷറര്‍ ജുനൈദ് മാനേജര്‍ ആയും പുത്തന്‍പീടിക സ്‌ട്രൈക്ക് കോര്‍ണര്‍ പരിസരത്തു നിന്നും ആരംഭിച്ച ജാഥ തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് വിശാഖ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗവും, സിപിഐഎം തിരുരങ്ങാടി ഏരിയ സെന്റര്‍ അംഗവുമായ തുടിശ്ശേരി കാര്‍ത്തികേയന്‍ ജാഥാ ക്യാപ്റ്റന് പതാക കൈമാറി. മേഖലയിലെ 13 യൂണിറ്റ് കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയ ജാഥ പരപ്പനങ്ങാടിയില്‍ സമാപിച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോ. സെക്രട്ടറി അമല്‍, മേഖലാ കമ്മിറ്റി അംഗങ്ങളായ ജൈനിഷ, അജിന്‍, സിപിഐഎം നേതാക്കളായ ജയപ്രകാശന്‍ അധികാരത്തില്‍, ടി പി കുഞ്ഞ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

മൂല്യനിര്‍ണയക്യാമ്പ്  ബാര്‍കോഡ് സമ്പ്രദായത്തിലുള്ള രണ്ട് (ഏപ്രില്‍ 2023) മൂന്ന് (നവംബര്‍ 2023) സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ജനുവരി 29 മുതല്‍ ഫെബ്രുവരി 2 വരെയും ഫെബ്രുവരി 12 മുതല്‍ ഫെബ്രുവരി 16 വരെയും നടത്തുന്നതിനാല്‍  സര്‍വകലാശാലക്ക് കീഴിളുള്ള എല്ലാ അഫിലിയേറ്റഡ് ആര്‍ട്സ് & സയന്‍സ് കോളേജുകളിലെയും റഗുലര്‍ ക്ലാസുകള്‍ പ്രസ്തുത ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നതല്ല. അഫിലിയേറ്റഡ് കോളേജുകളിലെയും സര്‍വകലാശാലാ സെന്ററിലെയും ബന്ധപ്പെട്ട എല്ലാ നിര്‍ദ്ദിഷ്ട അധ്യാപകരും ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. ക്യമ്പിന്റെ വിശദാംശങ്ങള്‍ യൂണിവേഴ്സിറ്റി വെബ്സൈറ്റില്‍ ലഭ്യമാണ്. പി.ആര്‍ 19/2024 പരീക്ഷാ ഫലം മൂന്ന്, നാല് സെമസ്റ്റര്‍ ബി.ടെക്. / പാര്‍ട്ട് ടൈം ബി.ടെക്. (2009 സ്കീം)(2013 പ്രവേശനം) സെപ്റ്റംബര്‍ 2021 ഒറ്...
Local news

വിവാഹം കഴിഞ്ഞിട്ട് 10 മാസം, വീഡിയോയും ആല്‍ബവും നല്‍കിയില്ല ; കക്കാട് സ്വദേശിയുടെ പരാതിയില്‍ വെഡ്ഡിഗ് ഫോട്ടോഗ്രാഫി കമ്പനിക്ക് പിഴ

തിരൂരങ്ങാടി : വിവാഹ ആല്‍ബവും വീഡിയോയും നല്‍കിയില്ലെന്ന കക്കാട് സ്വദേശിയുടെ പരാതിയില്‍ വെഡ്ഡിംഗ് ഫോട്ടോഗ്രഫി കമ്പനിക്ക് പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. കക്കാട് മലയില്‍ വീട്ടില്‍ ശ്രീകുമാറിന്റെ പരാതിയില്‍ പത്തനംതിട്ടയിലെ വെഡ് ടെയില്‍സ് വെഡ്ഡിംഗ് ഫോട്ടോഗ്രാഫിക്ക് 50,000 രൂപയാണ് പിഴയീടാക്കിയത്. ശ്രീകുമാറിന്റെ വിവാഹം കഴിഞ്ഞിട്ട് പത്ത് മാസമായി. ശ്രീകുമാറിന്റെയും അളകയുടെയും വിവാഹത്തിന്റെ ആല്‍ബവും വീഡിയോയും തയ്യാറാക്കുന്നതിന് വെഡ് ടെയില്‍സ് വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയെ ഏല്‍പ്പിച്ചിരുന്നു. 1,10,000 രൂപക്ക് രണ്ടും തയ്യാറാക്കി കൊടുക്കാനായിരുന്നു കരാര്‍. അതുപ്രകാരം ഒരു ലക്ഷം രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തു. എന്നാല്‍ വിവാഹം കഴിഞ്ഞ് 10 മാസം പിന്നിട്ടിട്ടും ആല്‍ബവും വീഡിയോയും നല്‍കാത്തതിനെ തുടര്‍ന്നാണ് ഉപഭോക്തൃകമ്മീഷനെ സമീപിച്ചത്. ഒരു മാസത്തിനകം ആല്‍ബവും വീഡിയോയും പരാതിക്കാരന് നല്‍കണമെന്നും വീഴ്...
Kerala, Obituary

പഞ്ചായത്തംഗത്തെ ക്വാര്‍ട്ടേഴ്‌സിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: പഞ്ചായത്തംഗത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് അംഗം പുഷ്പയെയാണ് നോര്‍ത്ത് ബെള്ളൂരില്‍ ഒരു ക്വാര്‍ട്ടേഴ്‌സിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ ആയിരുന്നു പുഷ്പ. ഹൃദയസ്തംഭമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം....
Kerala, Other

പ്ലസ് ടു വിദ്യാര്‍ത്ഥി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

പ്ലസ്ടു വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. നെടുമങ്ങാട് ആനാട് വെള്ളരിക്കോണം ധന്യ ഭവനില്‍ അനില്‍സിന്ധു ദമ്പതികളുടെ മകന്‍ ധനുഷാണ് (17) മരിച്ചത്. ആനാട് എസ്എന്‍വി എച്ച്എസിലെ പ്ലസ്ടു കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ്. ഇന്ന് രാവിലെ ധനുഷിന്റെ അമ്മയാണ് മകനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെടുമങ്ങാട് പൊലീസ് കേസെടുത്തു....
National

പ്രതികളെ വിട്ടയക്കാന്‍ സര്‍ക്കാറിന് അവകാശമില്ല ; ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ പതികളെ വിട്ടയച്ച വിധി റദ്ദാക്കി സുപ്രീംകോടതി

ദില്ലി: ബില്‍ക്കീസ് ബാനോ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ ജയിലില്‍നിന്നു വിട്ടയച്ചത് സുപ്രീം കോടതി റദ്ദാക്കി. പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതിനെതിരായ ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. തെറ്റായ വിവരങ്ങളാണ് ഇളവിനുള്ള അപേക്ഷയില്‍ സമര്‍പ്പിച്ചതെന്നും ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ബി.വി. നഗരത്‌ന അധ്യക്ഷയായ ബെഞ്ചാണ് വിധി പറഞ്ഞത്. അതിജീവിതയുടെ അവകാശങ്ങളും പ്രധാനമാണെന്ന് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. ഒരു സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നു. സ്ത്രീകള്‍ക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് ഇളവ് അനുവദിക്കാനാകുമോയെന്നും ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി. കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബില്‍ക്കിസ് ബാനുവും സി.പി.എ...
Information, Malappuram

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ലേലം ചെയ്യും കോടതിപ്പിഴ ഈടാക്കുന്നതിനായി ജപ്തി ചെയ്ത തിരൂർ താലൂക്ക് കോട്ടയ്ക്കൽ വില്ലേജിൽ റി.സർവേ നമ്പർ 482/18ൽപ്പെട്ട 3.11 ആർസ് ഭൂമിയും സകലവിധ കുഴിക്കൂർ ചമയങ്ങളടക്കം ജനുവരി 11ന് രാവിലെ 11ന് വസ്തു നിൽക്കുന്ന സ്ഥലത്തുവെച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുമെന്ന് തിരൂർ തഹസിൽദാർ അറിയിച്ചു. ---------------------- ഭൂരഹിതരായ പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമി വിതരണം; അപേക്ഷ ക്ഷണിച്ചു ചാലിയാര്‍ പഞ്ചായത്തിലെ കണ്ണന്‍കുണ്ടില്‍ ജില്ലയിലെ പട്ടികവര്‍ഗക്കാര്‍ക്ക് വിതരണം ചെയ്തതിന് ശേഷം അവശേഷിക്കുന്ന ഭൂമിയിലേക്ക്് താമസിക്കുന്നതിന് ഭൂരഹിതരായ പട്ടിക വര്‍ഗക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജില്ലയിലെ സ്ഥിരതാമസക്കാരും സ്വന്തമായി ഭൂമി ഇല്ലാത്തവരും കുടുംബ സ്വത്തായി ഭൂമി ലഭിക്കാന്‍ സാധ്യതയില്ലാത്തവരുമായിരിക്കണം. ഭൂമി ലഭിക്കുന്നപക്ഷം അവിടെ താമസിക്കുന്നതിന് സമ്മതമാണെന്ന സാക്ഷ്യപത്രം, അപേക്ഷകന്റെ ജാതി സര...
Local news, Other

എ.ആർ നഗർ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും ഇനി പുകയിലരഹിതം

എ.ആർ നഗർ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളെയും പുകയില രഹിതമാക്കി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ പ്രഖ്യാപിച്ചു. എ.ആർ നഗർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള വിദ്യാലയങ്ങളാണ് പുകയില രഹിതമാക്കി പ്രഖ്യാപിച്ചത്. ജില്ലയിൽ ആദ്യമായാണ് ഒരു കുടുംബാരോഗ്യകേന്ദ്രത്തിന്റെ കീഴിലുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും പുകയില രഹിതമാക്കി പ്രഖ്യാപിക്കുന്നത്. വലിയപറമ്പ് മലബാർ സെൻട്രൽ സ്‌കൂളിൽ നടന്ന പരിപാടിയിൽ എ.ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി കാവുങ്ങൽ അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾ ഒരുക്കിയ സന്ദേശ സ്റ്റാൾ എ.ഡി.എം എൻ.എം മെഹറലി ഉദ്ഘാടനം ചെയ്തു. പ്രാദേശിക സർക്കാറുകൾ, പൊതുജനങ്ങൾ, വിദ്യാർഥികൾ, രക്ഷിതാക്കൾ, സന്നദ്ധസംഘടനകൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ, യുവജനപ്രസ്ഥാനങ്ങൾ വ്യാപാര വ്യവസായ രംഗത്തുള്ള സംഘടനകൾ, വിദ്യാഭ്യാസ വകുപ്പ്, പോലീസ്, എക്സൈസ് തുടങ്ങിയവയുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിനാണ് ആരോഗ്യവ...
Malappuram, Other

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ വീഴ്ച വരുത്തി ; തിരൂര്‍ സ്വദേശിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ട്രാവല്‍ ഏജന്‍സിയോട് ജില്ലാ ഉപഭോക്തൃ കമ്മിഷന്‍ ഉത്തരവ്

തിരൂര്‍: ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ ട്രാവല്‍ ഏജന്‍സിയോട് ഒരുലക്ഷം രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും തിരൂര്‍ സ്വദേശിയായ പരാതിക്കാരന് നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്. അന്നാര സ്വദേശി രവീന്ദ്രനാഥന്‍ നല്‍കിയ ഹര്‍ജിയില്‍ തിരൂരിലെ സ്വകാര്യ ട്രാവല്‍ ഏജന്‍സിക്കെതിരേയാണ് നടപടി. കെ മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷന്റേതാണ് വിധി. ഒരുമാസത്തിനകം വിധി നടപ്പാക്കാത്ത പക്ഷം വിധി പ്രകാരമുള്ള സംഖ്യക്ക് 12 ശതമാനം പലിശ നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞു. ചെന്നൈയില്‍ നടക്കുന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനും തിരിച്ച് മടങ്ങുന്നതിനുമായി ബന്ധുക്കളായ 42 പേര്‍ക്ക് തൃശൂര്‍, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍നിന്നും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് 95,680 രൂപ ട്രാവല്‍ ഏജന്‍സിക്ക് ന...
Malappuram

ഭിന്നശേഷിക്കാര്‍ക്ക് ചെസ്സ് പരിശീലനം നടത്തി

മലപ്പുറം : ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി മലപ്പുറം ജില്ലാ ഭരണകൂടവും സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി ചെസ്സ് പരിശീലന പരിപാടി സംഘടിപ്പിച്ചു. ചെസ്സ് പരിശീലന പരിപാടിയുടെ കുറ്റിപ്പുറം ഏരിയ തല ഉദ്ഘാടനം കുറ്റിപ്പുറം ഇല ഫൗണ്ടേഷന്‍ ഹാളില്‍ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് നിര്‍വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് സി. സുരേഷ് അധ്യക്ഷനായി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി വി.ആര്‍ അര്‍ജുന്‍, തിരൂര്‍ ചെസ്സ് ക്ലബ് പ്രസിഡന്റ് അഡ്വ. വിക്രമകുമാര്‍ മുല്ലശ്ശേരി, ഡോ. സക്കറിയ, സൈക്കോളജിസ്റ്റ് എം. വിസ്മയ, ഇല ഫൗണ്ടേഷന്‍ അംഗങ്ങളായ എ. സുല്‍ഫിക്കര്‍, ജിഹാദ് യാസിര്‍, രമേശ് മേനോന്‍, ചെസ്സ് പരിശീലന ക്യാമ്പ് കോര്‍ഡിനേറ്റര്‍ ഫിദ എന്നിവര്‍ സംസാരിച്ചു....
National

12 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി ; 3 പ്രായ പൂർത്തിയാകാത്ത കുട്ടികളും യുവതിയുമടക്കം 5 പേർ പിടിയിൽ

12 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. കഴിഞ്ഞ തിങ്കളാഴ്ച്ച ദില്ലി സദർ ബസാറിലാണ് സംഭവം. സംഭവത്തിൽ 3 പ്രായ പൂർത്തിയാകാത്ത കുട്ടികളും യുവതിയുമടക്കം 5 പേരെ പോലീസ് പിടികൂടി. പ്രതികളായ സുരേഷ് കുമാറിനെയും കടയിൽ സഹായത്തിനായി നിൽക്കുന്ന മൂന്നു പ്രായപൂർത്തിയാകാത്ത കുട്ടികളുയും പെൺകുട്ടിയെ പ്രതികളുടെ അടുത്തേക്ക് എത്തിച്ച ബ്യൂട്ടി എന്ന യുവതിയെയുമാണ് പൊലീസ് പിടികൂടിയത്. ജനുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. സദർ ബസാറിൽ ആക്രി സാധനങ്ങൾ ശേഖരിക്കുന്ന കുട്ടിയെ ബ്യൂട്ടി ഒഴിഞ്ഞ സ്ഥലത്തേക്ക് എത്തിച്ച് അവിടെ കാത്തുനിന്ന നാലു പ്രതികൾ ചേർന്ന് കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു . സംഭവം പുറത്തു പറയരുതെന്ന് പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. രണ്ടു ദിവസത്തിനുശേഷമാണ് മാതാപിതാക്കളോട് കുട്ടി സംഭവം പറഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. അഞ്ചു പ്രതികളെയും പിട...
Crime

കോട്ടക്കലിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 36 പവൻ മോഷ്ടിച്ച ഉടുമ്പ് രമേശ് പിടിയിൽ

കോട്ടക്കൽ : ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ മുഖ്യപ്രതിയും കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവുമായ ഉടുമ്പ് രമേശ്‌ കോട്ടക്കൽ പോലീസിന്റെ പിടിയിലായി. കഴിഞ്ഞ മാസം 25 ന് ക്രിസ്‌മസ്‌ ദിനത്തിൽ അർദ്ധ രാത്രി കോട്ടക്കൽ അമ്പലവട്ടത്തുള്ള പരാതിക്കാരന്റെ വീടിന്റെ പൂട്ടും ഡോറും തകർത്ത് വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 36 പവൻ മോഷ്ടിച്ച കേസിലാണ് കർണാടക, തമിഴ്നാട്, കേരളം എന്നീ വിവിധ സംസ്ഥാനങ്ങളിലായി നൂറിലധികം മോഷണ കേസുകളിൽ ഉൾപ്പെട്ട പാലക്കാട് പറളി എടത്തറ മൂത്താന്ദ്ര പാളയം വീട്ടിൽ രമേശ്‌ (36) എന്ന ഉടുമ്പ് രമേശനെകോട്ടക്കൽ ഇൻസ്‌പെക്ടർ അശ്വതിന്റെ നേതൃത്വത്തിൽ കോട്ടക്കൽ പോലീസും മലപ്പുറം ഡാൻസഫ് ടീമും ചേർന്ന് കണ്ണൂരിൽ നിന്ന് പിടികൂടിയത്.നേരത്തെ ഈ കേസിൽ കൂട്ടുപ്രതി മലപ്പുറം വാഴക്കാട് അനന്തായൂർ സ്വദേശി പിലാത്തോട്ടത്തിൽ മലയിൽ വീട്ടിൽ മുഹമ്മദ്‌ റിഷാദ് (35), മോഷണ സ്വർണം വിൽപ്പന നടത്തുവാൻ സഹായിച്ചമലപ്പുറം പു...
Crime, Malappuram, Tech

ഒറ്റ ക്ലിക്കിൽ മലപ്പുറം സ്വദേശി നഷ്ടപ്പെട്ടത് രണ്ടര ലക്ഷം രൂപ ; ഒരു മണിക്കൂറിനുള്ളിൽ പണം തിരിച്ചു പിടിച്ച് കേരള പോലീസ്

മലപ്പുറം: നിരന്തരമായ ബോധവല്‍ക്കരണത്തിനുശേഷവും ഓണ്‍ലൈന്‍ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കൂടുകയാണ്. ഇപ്പൊൾ ഇതാ തിരൂർ സ്വദേശിക്ക് ആണ് അബദ്ധം പറ്റിയത് . എന്നാല് പോലീസിൻ്റെ സമയോചിത ഇടപെടലിൽ യുവാവിന് പണം തിരികെ ലഭിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് കെവൈസി അപ്‌ഡേഷന്‍ നല്‍കുവാന്‍ എന്ന വ്യാജേന അയച്ച ഫിഷിങ് ലിങ്കിൽ ക്ലിക്ക് ചെയ്തിന് പിന്നാലെ പണം നഷ്ടപ്പെട്ടെന്ന തിരൂർ സ്വദേശിയുടെ പരാതിയില്‍ ഒരു മണിക്കൂറിനുള്ളില്‍ പണം തിരിച്ചു പിടിച്ച് കേരള പൊലീസ്. ജനുവരി ആറിന് രാവിലെ 8.30നാണ് വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവിന് 2,71,000 രൂപ നഷ്ടമായത്. ഇതോടെ 10.13ന് ഇയാൾ പൊലീസിന്റെ സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ 1930ല്‍ വിളിച്ച് പരാതി നല്‍കുകയായിരുന്നു. സൈബര്‍ ഓപ്പറേഷന്‍ വിഭാഗം ഉടനടി നടത്തിയ അന്വേഷണത്തില്‍ 11.09ന് പണം തിരിച്ചുപിടിക്കാന്‍ സാധിച്ചു. നഷ്ടപ്പെട്ട പണം ഒരു മണിക്കൂറിനുള്ളില്‍ തന്നെ തിരികെ പ...
Malappuram

മലപ്പുറത്ത് പെട്രോൾ പമ്പ് ജീവനക്കാരന് ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിൻ്റെ മർദനം

മലപ്പുറം: പെരുമ്പടപ്പിൽ പെട്രോൾ പമ്പ് ജീവനക്കാരന് ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിൻ്റെ മർദനം.ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് പെരുമ്പടപ്പിലെ പിഎന്‍എം ഫ്യൂവല്‍സിലെ ജീവനക്കാരനായ അസ്ലമിനെ മര്‍ദിച്ചത്. മര്‍ദനമേറ്റ അസ്ലമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് ആശുപത്രിയിലെത്തി അസ്ലമിന്‍റെ മൊഴിയെടുത്തു. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ പമ്പിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ബൈക്കിലെത്തിയ മൂന്നുപേരില്‍ ഒരാള്‍ അസ്ലമിന്‍റെ സമീപത്തേക്ക് വന്ന് ചാടി അടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. പമ്പിലെ മറ്റൊരു ജീവനക്കാര്‍ കൂടി വന്നതോടെ അക്രമികള്‍ പോയെങ്കിലും പിന്നീട് വീണ്ടും മര്‍ദിക്കാനായി എത്തി. സംഭവത്തില്‍ പ്രതികളായ മൂന്നുപേരെയും പെരുമ്പടപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. അക്രമം നടത്തിയയാളുമായി അസ്ലമിന് നേരത്തെ മുന്‍ പരിചയമുണ്ടെന്ന സൂചനയു...
Local news

പാലത്തിങ്ങല്‍ കെട്ടുമ്മല്‍ ഫ്‌ലഡ് ബാങ്ക് പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു

പരപ്പനങ്ങാടി : പാലത്തിങ്ങല്‍ അങ്ങാടിയെ കെട്ടുമ്മല്‍ ഭാഗത്ത് സ്രാമ്പ്യ കടവില്‍ പുതുതായി നിര്‍മ്മിക്കുന്ന ഫ്‌ലഡ് ബാങ്ക്‌ന്റെ പ്രവര്‍ത്തി ഉദ്ഘാടനം കെ പി എ മജീദ് എംഎല്‍എ നിര്‍വഹിച്ചു. മുന്‍മന്ത്രി പി കെ അബ്ദുറബ്ബിന്റെ എംഎല്‍എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് പ്രസ്തുത പ്രവര്‍ത്തി തുടങ്ങുന്നത്. സ്രാമ്പ്യകടവ് ഭാഗത്ത് ഫ്‌ലഡ് ബാങ്ക് പ്രവര്‍ത്തി പൂര്‍ത്തിയാകുന്നതോടുകൂടി ഈ പ്രദേശം വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്നും ഏറെക്കുറെ രക്ഷപ്പെടും. മുന്‍മന്ത്രി പി കെ അബ്ദുറബ്ബ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി നീസാര്‍ അഹമ്മദ്, ഡിവിഷന്‍ കൗണ്‍സിലര്‍ സി ടി ഷാഹിന സമീര്‍, കൗണ്‍സിലര്‍മാരായ അബ്ദുല്‍ അസീസ് കൂളത്ത്, എ വി ഹസ്സന്‍ കോയ, സി ടി നാസര്‍, സി അബ്ദുറഹ്‌മാന്‍കുട്ടി, അഡ്വ: കെ കെ സൈതലവി, വി പി ഹമീദ്, വി പി ബഷീര്‍, വി പി സുബൈര്‍, പ...
Kerala

പൂട്ടി കിടക്കുന്ന പഴയ ആശുപത്രി കെട്ടിടത്തിന് സമീപം പൊലീസുകാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: കറന്തക്കാട് താളിപടപ്പിലെ പൂട്ടി കിടക്കുന്ന പഴയ ആശുപത്രി കെട്ടിടത്തിന് സമീപം പൊലീസുകാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എ.ആര്‍ ക്യാമ്പിലെ സി പി ഒ ആലപ്പുഴ സ്വദേശി സുധീഷ് ( 40 ) ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ മൃതദേഹം കണ്ടെത്തിയത്. കടുത്ത മദ്യപാനി ആയിരുന്ന സുധീഷ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. കുറച്ചു ദിവസമായി സുധീഷ് ജോലിക്കെത്തുന്നുണ്ടായിരുന്നില്ല. അവധിക്ക് അപേക്ഷയും നല്‍കിയിരുന്നില്ല. കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. പൊലീസ് നായയും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി....
Malappuram, Other

കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ മലപ്പുറം ജില്ലാ സമ്മേളനം ജനുവരി ഏഴിന്

മലപ്പുറം : പത്ര - ദൃശ്യ- ശ്രവ്യ - ഡിജിറ്റല്‍ രംഗത്തെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്റെ പ്രഥമ മലപ്പുറം ജില്ലാ സമ്മേളനം ജനുവരി 7 ഞായറാഴ്ച എടവണ്ണപ്പാറയില്‍ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9 മണിക്ക് എടവണ്ണപ്പാറ പ്രസ് ക്ലബ്ബ് ഹാളില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പ്രസ് ക്ലബ്ബ് പ്രസിഡണ്ടുമായ യു. കെ. മുഹമ്മദലി പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്യും. ടി.വി. ഇബ്രാഹിം എംഎല്‍എ കെ.എം. പി.യു. സംസഥാന പ്രസിഡണ്ട് റഫീഖ് തിരുവനന്തപുരം, ജനറല്‍ സെക്രട്ടറി സുരേഷ്, ട്രഷറര്‍ ഷാഫി ചങ്ങരംകുളം , പ്രമുഖ ഫുട്‌ബോള്‍ താരം അനസ് എടത്തൊടി തുടങ്ങി സാമൂഹ്യ- സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. മാധ്യമ പ്രവര്‍ത്തനവും നിയമവും എന്ന വിഷയത്തില്‍ അഡ്വ:...
Malappuram, Other

ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗണിത വിജയം പരിശീലനം നടത്തി

കൊണ്ടോട്ടി :വിജയഭേരി- വിജയ സ്പര്‍ശം' 2023- 24 പദ്ധതിയുടെ നേതൃത്വത്തില്‍ ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗണിത വിജയം പരിശീലനം നടത്തി. ചടങ്ങ് സ്റ്റാഫ് സെക്രട്ടറി കെ.എസ്.രോഹിണി ഗണിത കളിയിലൂടെ ഉദ്ഘാടനം ചെയ്തു. ഗണിതത്തിലെ അടിസ്ഥാന ശേഷികളായ സംഖ്യ ബോധം, ചതുഷ്‌ക്രിയകള്‍ എന്നിവയില്‍ കുട്ടികളെ നിപുണരാക്കുക, കുട്ടികള്‍ക്ക് താല്‍പര്യത്തോടെയും ആസ്വാദ്യകരമായും ഗണിത പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരം നല്‍കുക, ഗണിത പഠനത്തില്‍ ആത്മവിശ്വാസം ഉണ്ടാക്കുക, പരിമിതികള്‍ പരിഗണിച്ചുകൊണ്ട് അനുരൂപീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയവയാണ് പരിശീലന ഉദ്ദേശ്യങ്ങള്‍. ഗുണിച്ചു മുന്നേറാം, നമ്പര്‍ ട്രാക്ക്, കുറക്കാം മറക്കാം, ഡോമിനോ തുടങ്ങി പന്ത്രണ്ടോളം കളികളിലൂടെയാണ് ഗണിതാശയങ്ങള്‍ കുട്ടികളില്‍ ഉറപ്പിക്കുന്നത്. വിജയസ്പര്‍ശം കോര്‍ഡിനേറ്റര്‍ കെ.എം ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. അദ്ധ്യാപക വിദ്യാര്‍ത്...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പ് വിജ്ഞാപനം 15-ന് കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ജനുവരി എട്ടിനും തിരഞ്ഞെടുപ്പ് വിജ്ഞാപനം ജനുവരി 15-നും പ്രസിദ്ധീകരിക്കും. അതത് തീയതികളില്‍ ഇവ സര്‍വകലാശാലാ നോട്ടീസ് ബോര്‍ഡിലും ഔദ്യോഗിക വെബ്‌സൈറ്റിലും ലഭ്യമാകുമെന്ന് വരണാധികാരി അറിയിച്ചു. സര്‍വകലാശാലാ പെന്‍ഷന്‍കാര്‍സ്റ്റേറ്റ്‌മെന്റ് നല്‍കണംകാലിക്കറ്റ് സര്‍വകലാശാലാ പെന്‍ഷന്‍കാര്‍ക്ക് 2023-24 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി സ്റ്റേറ്റ്‌മെന്റ് സമര്‍പ്പണത്തിലേക്കായി വാര്‍ഷിക വരുമാന വിശദാംശങ്ങളും സ്റ്റേറ്റ്‌മെന്റ് ഫോമും സര്‍വകലാശാലാ വെബ്‌സൈറ്റിലെ പെന്‍ഷനേഴ്‌സ് സ്‌പോട്ടില്‍ ലഭ്യമാണ്. പെന്‍ഷന്‍ ഐഡി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാനാകും. പൂരിപ്പിച്ച സ്റ്റേറ്റ്‌മെന്റ് രേഖകളുടെ പകര്‍പ്പ് സഹിതം 20-നകം ഫിനാന്‍സ് ബ്രാഞ്ചില്‍ നല്‍കണം. ആദായനികുതി പരിധിയില്‍...
Other, university

കേരള സെൻട്രൽ സ്‌കൂൾ സ്‌പോർട്‌സ് മീറ്റ് മത്സരങ്ങൾക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ തുടക്കം

യൂണിവേഴ്‌സിറ്റി : കേന്ദ്ര സിലബസ് വിദ്യാലയങ്ങളുടെ സംഘടനയായ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരളയും സംസ്ഥാന സ്‌പോർട്‌സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് കേരള സെൻട്രൽ സ്‌കൂൾ സ്‌പോർട്‌സ് മീറ്റ് മത്സരങ്ങൾക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ തുടക്കമായി. 14 ജില്ലകലിലെയും വിദ്യാർഥികൾ അണിനിരന്ന മാർച്ച് പാസ്റ്റോടെ ആരംഭിച്ച കായികമേള കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസൽ ഡോ. എം.കെ ജയരാജ് ഫ്‌ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. രണ്ടുദിവസങ്ങളിലായാണ് മേള സംഘടിപ്പിക്കുന്നത്. അണ്ടർ 19, 17, 14 വിഭാഗങ്ങളിലായി 100, 200, 400, 800 മീറ്റർ ഓട്ടം, ലോങ് ജംപ്, ഹൈജംപ്, ഷോട്ട് പുട്ട്, 4x100, 4x400 മീറ്റർ റിലേ എന്നിങ്ങനെ 23 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിലെ വിവിധ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ, നവോദയ എന്നീ കേന്ദ്ര സിലബസ് സ്‌കൂളുകളിലെ 1600ഓളം കാ...
Malappuram, Other

പാണക്കാട് കുടുംബത്തെ പരോക്ഷമായി വിമര്‍ശിച്ച പ്രസംഗത്തില്‍ വിശദീകരണവുമായി റഷീദ് ഫൈസി വെള്ളായിക്കോട്

മലപ്പുറം : പാണക്കാട് കുടുംബത്തെ പരോക്ഷമായി വിമര്‍ശിച്ച പ്രസംഗത്തില്‍ വിശദീകരണവുമായി എസ്‌കെഎസ്എസ്എഫ് ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്. പാണക്കാട് കുടുംബത്തെ ആക്ഷേപിച്ചുവെന്ന വ്യാഖ്യാനം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഖുര്‍ആന്‍ സൂക്തത്തിന്റെ വിശദീകരണമാണ് നല്‍കിയത്. അതിനെ വളച്ചൊടിക്കുന്നത് അനാവശ്യ വിവാദം ലക്ഷ്യം വെക്കുന്നവരെന്നും റഷീദ് ഫൈസി വ്യക്തമാക്കി. നടത്തിയ തറവാട് എന്ന പരാമര്‍ശത്തില്‍ പാണക്കാട് കുടുംബത്തെ ഒരു നിമിഷം പോലും ഉദ്ദേശിച്ചിട്ടില്ല. ഞാന്‍ ഇന്ന് വരെ ആദരണിയരായ പാണക്കാട് കുടുംബത്തെ പരോക്ഷമായി പോലും വിമര്‍ശിക്കുകയോ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്തിട്ടില്ല. എപ്പോഴും അവരോട് ആദരവും ബഹുമാനവും കാത്തു സൂക്ഷിക്കുന്ന വ്യക്തിയുമാണെന്നും റഷീദ് ഫൈസി പറയുന്നു. തെറ്റിദ്ധാരണയുണ്ടായെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവന്നും ഫേസ്ബുക്ക് പോസ്റ്റിലെ കുറിപ്പില്‍ റഷീദ് ഫൈസി വിശദമാക്കി. ...
Accident, Malappuram

മലപ്പുറത്ത് നിന്നും വിനോദയാത്ര പോയ കോളേജ് വിദ്യാര്‍ത്ഥി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

കോട്ടക്കല്‍: കോളേജില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. മലപ്പുറം പെരുമണ്ണ പാലച്ചിറമാട് സ്വദേശി പറപ്പാറ സലാമിന്റെ മകന്‍ സഹബാസ് (19)ആണ് മരിച്ചത്. മരവട്ടം ഗ്രേസ് വാലി കോളേജ് വിദ്യാര്‍ത്ഥിയാണ്. ഇന്നലെ രാത്രി തമിഴ്‌നാട് സേലത്ത് വച്ചാണ് അപകടം. വിനോദയാത്ര കഴിഞ്ഞ് തീവണ്ടിയില്‍ നാട്ടിലേക്ക് വരുന്നതിനിടെയായിരുന്നു ദാരുണമായ സംഭവം. കുടുംബം തമിഴ്‌നാട്ടിലേക്ക് തിരിച്ചു....
Local news

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നേട്ടവുമായി തെയ്യാലിങ്ങൽ സ്കൂൾ

കൊല്ലം : സംസ്ഥാന കേരള സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടി കെ.പി. അദ്രിജ അഭിമാനമായി. തെയ്യാലിങ്ങൽ എസ് എസ് എം എച്ച് എസ് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. താനൂർ സ്വദേശി കെ.പി.രമേശിന്റെയും കെ.ദീപയുടെയും മകളാണ്.
Local news, Other

തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി ഓഫീസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലാത്തയാള്‍ ജോലി ചെയ്ത സംഭവം ; എഎംവിഐക്ക് സസ്‌പെന്‍ഷന്‍

തിരൂരങ്ങാടി : ജോയിന്റ് ആര്‍.ടി ഓഫീസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലാത്തയാള്‍ ജോലി ചെയ്ത സംഭവത്തില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. എ എം വി ഐ പി ബോണിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലാത്തയാള്‍ ആര്‍.ടി ഓഫീസില്‍ ജോലി ചെയ്യുന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് നടപടി. താനൂര്‍ സ്വദേശി സുജീഷ് കുമാറാണ് 13 വര്‍ഷം വ്യാജമായി ഇവിടെ ജോലി ചെയ്തത്. സബ് ആര്‍. ഓഫീസില്‍ ഉദ്യോഗസ്ഥന്‍മാരുടെ കമ്പ്യൂട്ടറില്‍ അവരുടെ ലോഗിന്‍ ഐ.ഡിയും പാസ് വേഡും ഉപയോഗിച്ചാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. ഏജന്റുമാരുടെ ബിനാമിയായാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഏജന്റുമാരും ഉദ്യോഗസ്ഥന്‍മാരും ചേര്‍ന്നാണ് ഇയാള്‍ ശമ്പളം നല്‍കിയിരുന്നത്. ...
Local news, Other

താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഒ.പി.യിലേക്ക് ഇരിപ്പിടം നല്‍കി പി.കെ.വി.എസ്

തിരൂരങ്ങാടി: ഗവ:താലൂക്ക് ആശുപത്രിയില്‍ നവീകരിച്ച ഒ.പി. യില്‍ രോഗികള്‍ക്ക് ഇരിപ്പിടം നല്‍കി പി.കെ. വി.എസ്. മൂന്നിയൂര്‍ പാറക്കടവ് - കളത്തിങ്ങല്‍ പാറ വികസന സമിതിയാണ് സോഫയും ടീ പോയിയും ഒ.പി. യിലേക്ക് നല്‍കിയത്. താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസിന് സാധനങ്ങള്‍ കൈമാറി. നഗരസഭാ കൗണ്‍സിലര്‍ പി.കെ. അസീസ്, പി.കെ. വി.എസ്. ജനറല്‍ സെക്രട്ടറി അഷ്‌റഫ് കളത്തിങ്ങല്‍ പാറ, ഭാരവാഹികളായ വി. പി. പീച്ചു, സി.എം. ശരീഫ് മാസ്റ്റര്‍, വി.പി. ബാവ, കല്ലാക്കന്‍ കുഞ്ഞ, കെ.എം. ഹനീഫ, ആര്‍. എം. ഒ. ഡോ: ഹാഫിസ്, നഴ്‌സിംഗ് സുപ്രണ്ട് ലിജാ എസ് . ഖാന്‍, സീനിയര്‍ നഴ് സിംഗ് ഓഫീസര്‍ ഷൈലജ, ലക്ഷ്മി ക്കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. കഴിഞ്ഞ ദിവസമാണ് നവീകരിച്ച ഒ.പി. തുറന്ന് കൊടുത്തത്....
Information, Job, Malappuram

മലപ്പുറം ജില്ലയിലെ തൊഴിൽ അവസരങ്ങളും പ്രധാന അറിയിപ്പുകളും

അപേക്ഷ ക്ഷണിച്ചു കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ പാലക്കാട്, തൃശൂർ, എറണാകുളം നോളജ് സെന്ററുകളിൽ ജനുവരി 17ന് തുടങ്ങുന്ന കെൽട്രോൺ സർട്ടിഫൈഡ് എത്തിക്കൽ ഹാക്കർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പ്ലസ് ടു യോഗ്യരായിരിക്കണം. മൂന്നു മാസമാണ് കോഴ്‌സ് കാലാവധി. താത്പര്യമുള്ളവർ 7356111124, 9188665545 എന്ന നമ്പറിൽ ബന്ധപ്പെടണം. ക്വട്ടേഷൻ ക്ഷണിച്ചു നിലമ്പൂർ താലൂക്കിലെ കരുളായി പഞ്ചായത്തിലെ മുണ്ടക്കടവ്, നെടുങ്കയം, മഞ്ചീരി ചാലിയാർ പഞ്ചായത്തിലെ അമ്പുമല മൂത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം വഴിക്കടവ് പഞ്ചായത്തിലെ അളക്കൽ, പുഞ്ചക്കൊല്ലി എന്നീ ആദിവാസി കോളനികളിലേക്ക് സഞ്ചരിക്കുന്ന റേഷൻകട വഴി ഭക്ഷ്യധാന്യങ്ങൾ വിതരണം നടത്തുന്നതിനായി ഡ്രൈവർ സഹിതം ചരക്കുവാഹനം/ഫോർവീൽ വാഹനം പ്രതിമാസ വാടകയ്ക്ക് നൽകുന്നതിന് തയ്യാറുള്ളവരിൽ നിന്നും ക്വാട്ടേഷനുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ ജനുവരി 20ന് വൈകീട്ട് അഞ്ചിനുള്ളിൽ ജില...
Local news

മലപ്പുറം വെസ്റ്റ് ജില്ലാ ഫാമിലി കോൺഫറൻസ്; വാഹന പ്രചാരണ യാത്ര സംഘടിപ്പിച്ചു

തിരൂരങ്ങാടി : ജനുവരി 7 ന് കോട്ടക്കൽ പുത്തൂരിൽ വെച്ച് നടക്കുന്ന മലപ്പുറം വെസ്റ്റ് ജില്ലാ വിസ്ടോം ഇസ്ലാമിക്‌ ഓർഗനൈസേഷൻ ഫാമിലി കോൺഫറൻസിന്റെ പ്രചാരണർത്ഥം തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി വാഹന പ്രചാരണ യാത്ര സംഘടിപ്പിച്ചു. യാത്ര തിരുരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ പി മുഹമ്മദ്‌ കുട്ടി വെന്നിയൂരിൽ ഉദ്ഘാടനം ചെയ്തു, ഉദ്ഘാടന ചടങ്ങിൽ വിസ്‌ടോം മണ്ഡലം നേതാക്കൾ സംബന്ധിച്ചു, റഹ്മത്തുള്ള എം ടി സ്വാഗതവും അൻവർ കക്കാട് നന്ദിയും പറഞ്ഞു...
Kerala

ആഗോള പണ്ഡിത സഭയുടെ ജനറല്‍ അസംബ്ലിക്ക് നാളെ തുടക്കമാകും ; ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സംബന്ധിക്കും

ദോഹ: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള മുസ്‌ലിം പണ്ഡിത സഭയുടെ ആറാമത് ജനറല്‍ അസംബ്ലിക്ക് നാളെ ദോഹയില്‍ തുടക്കമാവും. വൈകീട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങുകളോടെയാണ് അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പണ്ഡിത പ്രതിനിധി സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറാംഗവും ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല വൈസ് ചാന്‍സലറുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സംബന്ധിക്കും. അസംബ്ലിയില്‍ ഫലസ്തീന്‍ അടക്കമുള്ള ആനുകാലിക മത സാമുദായിക-സാമൂഹിക-വിദ്യാഭ്യാസ വിഷയങ്ങളെ സംബന്ധിച്ച് ചര്‍ച്ചകളും സെമിനാറുകളും നടക്കും. 2004 ല്‍ രൂപീകരിക്കപ്പെട്ട ആഗോള പണ്ഡിത സഭ ഇസ്‌ലാമിക ലോകത്തെ മുസ്‌ലിം പണ്ഡിതരുടെ പ്രധാന പൊതുവേദിയാണ്. 2012 മുതല്‍ ഡോ. നദ്‌വി പണ്ഡിത സഭയില്‍ അംഗമാണ്. 2018-ല്‍ തുര്‍ക്കിയിലെ ഇസ്തംബൂളിലായിരുന്നു പണ്ഡിത സഭയുടെ അഞ്ചാമത് അസംബ്ലി നടന്നത്....
error: Content is protected !!