കരിപ്പൂരില്‍ ശരീരത്തിനകത്തും അടിവസ്ത്രത്തിനുള്ളിലും തൊപ്പിയിലുമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി
കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട. ശരീരത്തിനകത്തും അടിവസ്ത്രത്തിനുള്ളിലും തൊപ്പിയിലുമായി കടത്താന്‍ ശ്രമിച്ച 2319 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. മൂന്നു യാത്രക്കാരില്‍ നിന്നായാണ് 1.19 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടിച്ചെടുത്തത്.
റിയാദില്‍ നിന്ന് എത്തിയ ചെമ്മലശ്ശേരി പുലാമന്തോള്‍ സ്വദേശി മെല്ലിശ്ശേരി മുഹമ്മദ് റഫീഖില്‍ (34) നിന്നും ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 1065 ഗ്രാം തൂക്കമുള്ള 04 ക്യാപ്‌സൂളുകള്‍ കണ്ടെടുത്തു. ഇതില്‍ നിന്നും 57,69,600 രൂപ വിലമതിക്കുന്ന 960 ഗ്രാം സ്വര്‍ണം ലഭിച്ചു.
മറ്റൊരു കേസില്‍ ബഹ്റൈനില്‍ നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസില്‍ എത്തിയ വടകര വില്ല്യാപ്പള്ളി സ്വദേശി ഏങ്ങാട്ട് താഴക്കുനി സല്‍മാന്‍ ഫാരിസില്‍ (27) നിന്നും ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 877 ഗ്രാം തൂക്കമുള്ള 03 ക്യാപ്‌സൂളുകള്‍ കണ്ടെടുത്തു. ഇതില്‍ നിന്നും 46,87,800 വിലമതിക്കുന്ന 780 ഗ്രാം സ്വര്‍ണം ലഭിച്ചു.
...