കുടിശ്ശിക നിവാരണ കാലാവധി ദീർഘിപ്പിച്ചു ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും
കുടിശ്ശിക നിവാരണ കാലാവധി ദീർഘിപ്പിച്ചു
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽനിന്നും പാറ്റേൺ /സി.ബി.സി പദ്ധതികൾ പ്രകാരം വായ്പയെടുത്ത് കുടിശ്ശിക ആയിട്ടുള്ളവർക്ക് ആകർഷകമായ ഇളവുകളോടെ കുടിശ്ശിക ഒറ്റത്തവണയായി ഒടുക്കി തീർപ്പാക്കുന്നതിനുള്ള കാലാവധി മാർച്ച് 31 വരെ ദീർഘിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 0483 2734807.
------------
പട്ടയം: സമഗ്ര വിവരശേഖരണം 15 വരെ
1977ന് മുമ്പായി കുടിയേറിയ വനഭൂമിയിൽ നാളിതുവരെ പട്ടയം ലഭ്യമാക്കാത്ത കൈവശാവകാശക്കാരുടെ സമഗ്ര വിവരശേഖരണം മലയോര മേഖലയിലെ വില്ലേജ് ഓഫീസുകൾ മുഖേന മാർച്ച് 15 വരെ നടക്കുമെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ് അറിയിച്ചു. പ്രസ്തുത മേഖലയിലുള്ളവർ അതത് വില്ലേജ് ഓഫീസുകളിൽ നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകണം. അപേക്ഷാഫോറത്തിന്റെ പകർപ്പും കൂടുതൽ വിവരങ്ങളും വില്ലേജ് ഓഫീസുകളിൽ ലഭ്യമാണ്.
----------------
പശു വളർത്തലിൽ പരിശീലനം
മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പ...

