Saturday, July 5

Tag: Malappuram

മേല്‍മുറിയില്‍ നിക്കാഹിന് പങ്കെടുക്കാന്‍ എത്തിയ രണ്ട് പെണ്‍കുട്ടികള്‍ പാറക്വാറിയില്‍ മുങ്ങിമരിച്ചു
Malappuram

മേല്‍മുറിയില്‍ നിക്കാഹിന് പങ്കെടുക്കാന്‍ എത്തിയ രണ്ട് പെണ്‍കുട്ടികള്‍ പാറക്വാറിയില്‍ മുങ്ങിമരിച്ചു

മലപ്പുറം : മേല്‍മുറിയില്‍ നിക്കാഹിന് പങ്കെടുക്കാന്‍ എത്തിയ രണ്ട് പെണ്‍കുട്ടികള്‍ പാറക്വാറിയില്‍ മുങ്ങിമരിച്ചു. പുളിക്കല്‍ വലിയപറമ്പ് കണ്ണാടിപ്പറമ്പ കുടുക്കിൽ ഷരീഫിന്റെ മകള്‍ റജ ഫാത്തിമ (8), പൂക്കോട്ടുംപാടം ചോലയിൽ ജംഷീര്‍ ബാബുവിന്റെ മകള്‍ ദിയാ ഫാത്തിമ (9) എന്നിവരാണ് മരിച്ചത്. പൊടിയാട് പാറക്വാറിക്ക് സമീപത്തെ ബന്ധുവീട്ടിലെ നിക്കാഹ് പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയതാണ് ഇരുവരും. അപകടം നടന്ന ഉടനെ നാട്ടുകാരുടെ സഹായത്തോടെ കുട്ടികളെ പുറത്തെടുത്ത് മലപ്പുറത്തെ സ്വകാര്യ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി. വലിയപറമ്പ് വെസ്റ്റ് എ.എം എൽ.പി എസ്മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് റജ ഫാത്തിമ. മാതാവ്: പുളിക്കൽ ഗ്രാമപഞ്ചായത്ത് വാർഡ് 7 മെംബർ ഷംല ഷെരീഫ്. ദിയയുടെ മാതാവ് സിനില. സഹോദരൻ ജിയാദ്‌....
Malappuram

ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരണം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

മലപ്പുറം : ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ഒരാൾ മരണപ്പെട്ടതായും രോഗത്തിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ രേണുക അറിയിച്ചു. ചാലിയാർ പഞ്ചായത്തിലെ 41 വയസ്സുള്ള പുരുഷനാണ് വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് രാവിലെ മരണപ്പെട്ടത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു മരണം. മാര്‍ച്ച് 19 ന് ഇദ്ദേഹത്തിന്റെ വീട്ടിലുള്ള ഒമ്പതു വയസ്സുകാരി പെൺകുട്ടിക്ക് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മെഡിക്കൽ ഓഫീസറും ആരോഗ്യപ്രവർത്തകരും വീട്ടിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിച്ചിരുന്നു. ഏപ്രിൽ 22ന് ഈ വ്യക്തിക്ക് ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധ സ്ഥിരീകരിക്കുകയും തുടർന്ന് ഏപ്രില്‍ 26 ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരിയിലെ...
Crime, Malappuram

ഷവര്‍മക്കൊപ്പം നല്‍കുന്ന പച്ചമുളകിന്റെ വലിപ്പം കുറഞ്ഞു ; മലപ്പുറത്ത് കടയുടമക്കും മക്കള്‍ക്കും ക്രൂരമര്‍ദ്ദനം

ഷവര്‍മക്കൊപ്പം നല്‍കുന്ന പച്ചമുളകിന്റെ വലിപ്പം കുറവാണെന്ന് പറഞ്ഞ് കടയുടമക്കും മക്കള്‍ക്കും ക്രൂരമര്‍ദ്ദനം. പുത്തനത്താണിയിലെ തിരുനാവായ റോഡിലെ കുട്ടികളത്താണിയിലുള്ള എന്‍ജെ ബേക്കസ് ആന്റ് കഫേയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അതിക്രമം നടന്നത്. പുത്തനത്താണി സ്വദേശി കരീം, മക്കളായ മുഹമ്മദ് ഷബില്‍, അജ്മല്‍ എന്നിവര്‍ക്ക് പരുക്കേറ്റു. രാത്രിയില്‍ ഇന്നോവ കാറിലെത്തിയ നാലംഗ സംഘമാണ് അതിക്രമം കാണിച്ചത്. നാലു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നോവ കാറില്‍ എത്തിയ കല്‍പ്പഞ്ചേരി സ്വദേശികളായ ജനാര്‍ദനന്‍ (45), സത്താര്‍ (45), മുഹമ്മദ് ഹനീഫ് (45), മുജീബ് (45) എന്നിവര്‍ കാറില്‍ ഇരുന്ന് തന്നെ രണ്ടു വീതം സാന്‍ഡ്വിച്ചും ഷവര്‍മയും ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ പിന്നീട് സാന്‍ഡ്വിച്ച് വേണ്ടന്ന് പറഞ്ഞ ഇവര്‍ കൂടുതല്‍ സാലഡ് ആവശ്യപ്പെടുകയായിരുന്നു. ഇത് നല്‍കാനായി കാറിനരികില്‍ ബേക്കറി ഉടമ വയനാട് കുന്നമ്പറ്റ സ്വദേശിയായ ...
Accident, Malappuram

മഞ്ചേരിയില്‍ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

മഞ്ചേരി : മഞ്ചേരി കാരാപറമ്പില്‍ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. അരീക്കോട് ചക്കിങ്ങല്‍ മുഹമ്മദലിയുടെ മകന്‍ നിയാസ് ചോലക്കല്‍ (38) ആണ് മരിച്ചത്. രാത്രി 11.45 ന് ആയിരുന്നു അപകടം. വയനാട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസുമായാണ് നിയാസ് സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപതിയിലും അവിടെ നിന്ന് അരീക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും പുലര്‍ച്ചെ 2.30 ന് മരിച്ചു....
Malappuram

പ്ലസ് ടു പരീക്ഷ ; ജില്ലയില്‍ 79.63 ശതമാനം വിജയം, ഉപരിപഠനത്തിന് അര്‍ഹരായത് 48744 പേര്‍

മലപ്പുറം : രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷയില്‍ മലപ്പുറം ജില്ലയില്‍ 79.63 ശതമാനം വിജയം. 48744 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത് 5654 പേരാണ്. 243 സ്‌കൂളുകളിലായി 61213 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ടെക്നിക്കല്‍ സ്‌കൂള്‍ വിഭാഗത്തില്‍ 58 ശതമാനമാണ് വിജയം. 331 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 192 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത് അഞ്ചു വിദ്യാര്‍ഥികളാണ്. ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 15402 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയപ്പോള്‍ 5762 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. വിജയശതമാനം 37. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 204 വിദ്യാര്‍ഥികളാണ്.രണ്ടാം വര്‍ഷ വി.എച്ച്.എസ്.ഇ പരീക്ഷയില്‍ 69.40 ശതമാനമാണ് വിജയം. 2797 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 1941 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി....
Crime

ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധയെ കെട്ടിയിട്ട് സ്വർണ്ണം കവർന്ന സംഭവം : 24 മണിക്കൂറിനകം പ്രതികൾ പിടിയിൽ

പൊന്നാനി : പൊന്നാനിയിൽ ഒറ്റക്ക് താമസിച്ചിരുന്ന സ്ത്രീയെ മർദ്ധിച്ച് കെട്ടിയിട്ട് മൂന്നര പവൻ സ്വർണ്ണം കവർന്ന കേസിൽ പ്രതികൾ പൊന്നാനി പോലീസിന്റെ പിടിയിൽ. പൊന്നാനി ഓം തൃക്കാവ് സ്വദേശികളായ ദിനീഷ് (33) പ്രീതി (44) എന്നിവരാണ് അറസ്റ്റിലായത്. മോഷണം നടന്ന് 24 മണിക്കൂറിനകം പൊന്നാനി പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പൊന്നാനി ഐശര്യ തിയേറ്ററിനടുത്ത് താമസിച്ചിരുന്ന പരേതനായ കുന്തളകത്ത് വേണുവിന്റെ ഭാര്യ രാധ(65) യെയാണ് അക്രമിച്ചു സ്വർണ്ണം കവർന്നത്.ഇന്നലെ പുലർച്ച അഞ്ചുമണിയോടെയാണ് സംഭവം. വീട്ടിലേക്ക് അതിക്രമിച്ചു കയറിവന്ന മോഷ്ടാവ് രാധയുടെ വായിൽ ടാപ്പ് ഒട്ടിക്കുകയും കൈകാലുകൾ കെട്ടിയിടുകയും ചെയ്ത ശേഷം കാതിലും കഴുത്തിലും ഉണ്ടായിരുന്ന രണ്ടു വളയും കമ്മലും മാലയും ഉൾപ്പെടെ നാലു പവൻ സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ ആളുകൾ അവശനിലയിൽ കിടക്കുകയായിരുന്ന രാധയെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവ...
Malappuram

എസ്എസ്എല്‍സി പരീക്ഷാ ഫലം ; ഏറ്റവും കൂടുതല്‍ എ പ്ലസ് ഇത്തവണയും മലപ്പുറത്തിന്, 15 വരെ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാം

മലപ്പുറം : എസ്എസ്എല്‍സി പരീക്ഷ എഴുതിയതില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത് 71,831 വിദ്യാര്‍ത്ഥികള്‍ക്കാണ്. ജില്ലാ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയത്. 4934 വിദ്യാര്‍ത്ഥികള്‍ക്കാണ് ജില്ലയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേട്ടം കൈവരിക്കാന്‍ ആയത്. കഴിഞ്ഞവര്‍ഷവും മലപ്പുറത്തിനാണ് ഈ നേട്ടം ഉണ്ടായിരുന്നത്. 892 സര്‍ക്കാര്‍ സ്‌കൂളുകളിലും 1139 എയ്ഡഡ് സ്‌കൂളുകളിലും 443 ആണ്‍ എയ്ഡഡ് സ്‌കൂളുകളിലും മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചു. 99.69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയശതമാനം. ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയിരിക്കുന്നത് കോട്ടയം ജില്ലയാണ് 99.92%. ഏറ്റവും കുറവ് തിരുവനന്തപുരം 99.08%. മെയ് 9 മുതല്‍ 15 വരെ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാം. സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ 6 വരെ നടത്തും. ജൂണ്‍ ആദ്യവാരം മുതല്‍ സ...
Malappuram

പൊതുജനാരോഗ്യനിയമം: പ്രാദേശിക സമിതികള്‍ വിളിച്ചുചേര്‍ക്കും

മലപ്പുറം : പൊതുജനാരോഗ്യനിയമം ശക്തമായി നടപ്പാക്കുന്നതിന് ജനങ്ങള്‍ക്കിടയില്‍ കൃത്യമായ അവബോധം സൃഷ്ടിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം പറഞ്ഞു. നിയമം സംബന്ധിച്ച് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ വഴി വിവരങ്ങള്‍ നല്‍കണം. ഇതിനായി പഞ്ചായത്ത്, നഗരസഭാ അധ്യക്ഷരുടെയും സെക്രട്ടറിമാരുടെയും യോഗം വിളിക്കണമെന്നും ഗ്രാമപഞ്ചായത്ത്, നഗരസഭാ തലങ്ങളില്‍ പ്രാദേശിക പൊതുജനാരോഗ്യ സമിതികള്‍ വിളിച്ചുചേര്‍ക്കാന്‍ നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ പൊതുജനാരോഗ്യ സമിതിയുടെ ആദ്യയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയെയും മനുഷ്യനെയും ഒന്നായിക്കാണുന്ന ഏകലോകം, ഏകാരോഗ്യം എന്ന ആശയമാണ് പുതിയ പൊതുജനാരോഗ്യനിയമത്തിന്റെ സത്തയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക വിശദീകരിച്ചു. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി മ...
Malappuram

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

മലപ്പുറം : കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര്‍ കോഴിക്കോട് ജില്ലക്കാരാണ്. ഇവര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 2 പേര്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ചിട്ടുണ്ട്. വൃക്ക മാറ്റിവച്ച ശേഷം തുടര്‍ ചികിത്സയില്‍ കഴിയുന്ന ഇവരുടെ മരണം ഈ രോഗം മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചു. രോഗം ബാധിച്ച് കോഴിക്കോട് ജില്ലക്കാരനായ ഒരാള്‍ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഇന്ന് ഉച്ചയ്ക്ക് അടിയന്തരയോഗം വിളിച്ചു. രോഗ ലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസര്‍ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയില്‍ (വിആര്‍ഡിഎല്‍) പരിശോധന നടത്തിയപ്പോഴാണ് രോ...
Malappuram

ഉഷ്ണതരംഗ ഭീഷണി: സമയക്രമം പാലിക്കാത്തവര്‍ക്കെതിരെ നടപടി

മലപ്പുറം : ഉഷ്ണതരംഗ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തൊഴിലിടങ്ങളില്‍ സമയക്രമം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ രാവിലെ ഏഴു മുതല്‍ 12 വരെയും വൈകിട്ട് മൂന്നുമുതല്‍ രാത്രി ഏഴുവരെയുമാണ് ജോലിസമയം ക്രമീകരിച്ചിട്ടുള്ളത്. നടപടിയുടെ ഭാഗമായി വിവിധ സ്‌ക്വാഡുകള്‍ ജില്ലയില്‍ 22 ഇടങ്ങളില്‍ പരിശോധന നടത്തി. കെട്ടിട നിര്‍മാണ മേഖല, റോഡ് നിര്‍മ്മാണം എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും. നേരിട്ട് വെയിലേല്‍ക്കുന്ന ഭാഗങ്ങളില്‍ പകല്‍ 12 മുതല്‍ ഉച്ചതിരിഞ്ഞ് മൂന്നുവരെയും ജോലി ചെയ്യുന്നതിനാണ് നിയന്ത്രണം. പരിശോധന നടന്ന ഭൂരിഭാഗം സ്ഥലത്തും സമയക്രമം പാലിക്കുന്നതായി കാണാന്‍ കഴിഞ്ഞതായി ലേബര്‍ ഓഫീസര്‍ അറിയിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്‌മെന്റ്) വി.പി.ശിവരാമന്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ടി.ഷബീ...
Malappuram

ഉഷ്ണതരംഗസാധ്യത : ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി

ചൂട് കൂടിവരികയും ഉഷ്ണതരംഗസാധ്യത നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മെയ് ആറ് വരെ പ്രതിരോധനടപടികളുടെ ഭാഗമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ജില്ലാകലക്ടര്‍ വി.ആര്‍ വിനോദ് ഉത്തരവിറക്കി. പകല്‍ 11 മുതല്‍ മൂന്ന് വരെ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം പതിക്കുന്നത് ഒഴിവാക്കണം. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍, മറ്റ് കാഠിന്യമുള്ള ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ ജോലിസമയം ക്രമീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ക്കും അവധിക്കാലക്ലാസുകള്‍ക്കും മെയ് ആറ് വരെ അവധി പ്രഖ്യാപിച്ചു. എന്നാല്‍ നേരത്തേ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ കുടിവെള്ളവും പരീക്ഷാഹാളില്‍ വായുസഞ്ചാരവും ഉറപ്പാക്കണം. ആസ്ബസ്റ്റോസ്, ടിന്‍ ഷീറ്റുകള്‍ മേല്‍ക്കൂരകള്‍ ആയിട്ടുള്ള തൊഴിലിടങ്ങള്‍ പകല്‍സ...
Malappuram

ഇത് അസുഖം വേറെ ; കെബി ഗണേഷ് കുമാറിന്റെ പരാമര്‍ശത്തിനെതിരെ ലീഗ്

മലപ്പുറം: മലപ്പുറത്ത് ഡ്രൈവിംഗ് സ്‌കൂളുകാരുടെ മാഫിയ സംഘം ഉണ്ടെന്ന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പരാമര്‍ശത്തിനെതിരെ മുസ്ലിം ലീഗ്. കേരളത്തില്‍ മുഴുവന്‍ നടന്ന സമരത്തില്‍ മലപ്പുറത്ത് നടന്ന സമരത്തെ മാത്രം അധിക്ഷേപിക്കുന്ന മന്ത്രിയുടെ നിലപാട് ഒരുതരം വരട്ടുചൊറിയുടെ ഭാഗമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. ഒരു സൗകര്യവും ഒരുക്കാതെ തുഗ്ലക്ക് പരിഷ്‌ക്കാരം നടപ്പാക്കിയിട്ട് നാട്ടുകാരുടെ നെഞ്ചത്ത് കയറുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഗതാഗത മന്ത്രിയുടെ തെറ്റായ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ കേരളത്തിലെ എല്ലാ ജില്ലകളിലും സമരം നടന്നിട്ടും മലപ്പുറത്ത് നടന്ന സമരത്തെ മാത്രം അധിക്ഷേപിക്കുന്ന മന്ത്രിയുടെ നിലപാട് ഒരുതരം വരട്ടുചൊറിയുടെ ഭാഗമാണ്. ആര്‍.ടി.ഒ പരിഷ്‌ക്കാരത്തിന് അനുസരിച്ച സൗകര്യം ഒരുക്കാതെയും അതിനുള്ള ഫണ്ട് അുവദിക്കാതെയും ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാ...
Malappuram

അക്കൗണ്ട് ഉടമയുടെ പണം സുരക്ഷിതമായി സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഇസാഫ് ബാങ്കിനെതിരെ ഉപഭോക്തൃകമ്മീഷന്റെ വിധി

അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഇസാഫ് ബാങ്കിനെതിരെ ഉപഭോക്തൃകമ്മീഷന്റെ വിധി. അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട 407053 രൂപയും നഷ്ടപരിഹാരമായി 50000 രൂപയും നല്‍കാനാണ് ഇസാഫ് ബാങ്കിനെതിരെ ജില്ലാ ഉപഭോക്തൃകമ്മീഷന്റെ വിധി. അക്കൗണ്ട് ഉടമയുടെ പണം സുരക്ഷിതമായി സൂക്ഷിക്കാന്‍ ബാങ്കിന് ബാധ്യതയുണ്ടെന്നും പണം നഷ്ടമായയുടന്‍ വിവരമറിയിച്ചിട്ടും തിരിച്ചു നല്‍കാന്‍ നടപടിയെടുത്തില്ലെന്നും കണ്ടെത്തിയാണ് നഷ്ടപരിഹാരം നല്‍കാന്‍ കമ്മീഷന്‍ വിധിച്ചത്. റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് പണം നഷ്ടപ്പെട്ടതില്‍ പരാതിക്കാരന് പങ്കുള്ളതായി തെളിയിക്കേണ്ട ബാധ്യത ബാങ്കിനാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. വെട്ടിക്കാട്ടിരിയിലെ എലംകുളവന്‍ ഉസ്മാന്റെ പരാതിയിലാണ് വിധി. കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യുന്നതിന് ഒ.ടി.പി ആവശ്യപ്പെട്ടുകൊണ്ട് ബാങ്കില്‍ നിന്നാണെന്ന് അവകാശപ്പെട്ടു കൊണ്ട് ഒരാള്‍ പരാതിക്ക...
Malappuram

പ്ലസ് വണ്‍ പ്രവേശനം ; മലപ്പുറം ജില്ലയില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനം

മലപ്പുറം: സീറ്റ് ക്ഷാമം മൂലം മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് സാധിക്കാത്ത തരത്തിലുള്ള പ്രതിസന്ധി മുന്‍ വര്‍ഷങ്ങളിലുണ്ടായിരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ അധ്യയനവര്‍ഷവും മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30ശതമാനം സീറ്റും ഏയ്ഡഡ് സ്‌കൂളില്‍ 20ശതമാനം സീറ്റുമായിരിക്കും വര്‍ധിപ്പിക്കുക. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴ് ജില്ലകളില്‍ മലപ്പുറത്തിന് പുറമെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 20 ശതമാനവും മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് വരുത്തിയിരുന്നു. ആവശ്യപ്പെടുന്ന എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവിന...
Malappuram

സൂര്യാതാപമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി മരിച്ചു

മലപ്പുറം : സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ സൂര്യാതാപമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് സൂര്യതാപമേറ്റ് കുഴഞ്ഞുവീണ ഹനീഫയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കല്പണിക്കാരനാണ് ഹനീഫ. ഇന്നലെ ഉച്ചയ്ക്ക് മലപ്പുറം താമരക്കുഴിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചിപ്പു. ഇന്ന് രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മയ്യിത്ത് കുടുംബത്തിന് വിട്ടുനല്‍കും....
Kerala

സഹവാസ ക്യാമ്പിന് തുടക്കമായി

ഒളവട്ടൂർ : ഡി എൽ എഡ് പാഠ്യപദ്ധതിയുടെ ഭാഗമായി ഒളവട്ടൂർ എച്ച് ഐ ഒ ഡി എൽ എഡ് (ടി. ടി. സി) ഒന്നാം വർഷ അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി നടത്തുന്ന 8 ദിവസത്തെ സഹവാസ ക്യാമ്പ് ടി.വി ഇബ്രാഹിം എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡി.എൽ.എഡ്. കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് കെ കെ അധ്യക്ഷത വഹിച്ചു. സർഗ ശേഷിക്കൊപ്പം, മൂല്യങ്ങളുടെയും വ്യക്തിത്വ രൂപീകരണത്തിന്റെയും നിരവധി അവസരങ്ങളും സെഷനുകളും. ഉൾപ്പെടുത്തി,വിവിധ മേഖലകളിൽനിന്നുള്ള വിദഗ്ധർ നയിച്ച സെഷനുകൾക്ക് പുറമെ, വിദ്യാർത്ഥികളുടെ അഭിരുചികളും ആനുകാലിക വിഷയങ്ങളിലെ അറിവും വർധിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ ഉൾപ്പടുത്തി ക്രമീകരിച്ചാണ് ക്യാമ്പ് . ഡോ: വി പി അബ്ദുൽ സലീം മാസ്റ്റർ, സി.മുഹമ്മദ്,ടി. വി ഇസഹാക്ക് മാസ്റ്റർ, ക്യാമ്പ് കോഡിനേറ്റർ കെ കെ വിനോദിനി ടീച്ചർ അധ്യാപകരായ മുഹമ്മദ് അൽത്താഫ് സി ,അനില .ടി,സൗദ .ബി ,ശ്രുതി കെ., കെ.എം.ഇസ്മായിൽ, പി.ടി...
Education, Information

ജപ്പാനിൽ പ്രോഗ്രാമിൽ പങ്കെടുക്കാൻ പി എസ് എം ഓയിലെ ഫാത്തിമ അഫ്രക്ക് ക്ഷണം

തിരൂരങ്ങാടി : പി എസ് എം ഒ കോളേജ് വിദ്യാർഥിനിക്ക് ജപ്പാനിൽ പരിപാടിയിൽ പങ്കെടുക്കാൻ അവസരം. ജപ്പാൻ സയൻസ് ആൻഡ് ടെക്നോളജി (JST), ഹൊക്കൈദോ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘’സകൂറ സയൻസ് എക്സ്ചേഞ്ച് പ്രോഗ്രാമിന് ‘’ പി എസ്‌ എം ഒ കൊളജിലെ കെമിസ്ട്രി ഡിപ്പാർട്മെന്റിലെ പി ജി ഒന്നാം വർഷ വിദ്യാർത്ഥിനി ഫാത്തിമ അഫ്റക് ആണ് അവസരം ലഭിച്ചത്. ജപ്പാനിലെ ശാസ്ത്ര സാങ്കേതിക വളർച്ചയെ തന്റെ കരിയറിന്റെ തുടക്കത്തിൽ നേരിട്ടറിയുക എന്നതാണ് പ്രോഗ്രാം കൊണ്ടുദ്ദേശിക്കുന്നത്. ഡോ: ഹാഷിം പി കെ (അസിസ്റ്റന്റ് പ്രൊഫസർ : ഹൊക്കൈദോ യൂണിവേഴ്സിറ്റി) യാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.പ്രമുഖ ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങൾ, ലബോറട്ടറി സന്ദർശനങ്ങൾ, ഗവേഷണ പദ്ധതികളെ അടുത്തറിയൽ, സംസ്ക്കാരിക ആശയ വിനിമയം എന്നിവ ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഭാഗമാണ്. ഭക്ഷണം, താമസം, യാത്രച്ചിലവുൾപ്പെടെ ധനസഹായത്തോടെ പങ്കെടുക്കാം എന്നതാണ് ഈ പ്രോഗ്ര...
Other

ലോക് സഭാ തിരഞ്ഞെടുപ്പ്: മലപ്പുറം മണ്ഡലത്തിൽ 7405 ഉം പൊന്നാനിയിൽ 7180 ഉം പോസ്റ്റൽ വോട്ടുകൾ

ലോക്സഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ 7405 ഉം പൊന്നാനി മണ്ഡലത്തിൽ 7180 ഉം പോസ്റ്റൽ വോട്ടുകൾ. ഇതോടെ മലപ്പുറത്തെ പോളിങ് ശതമാനം 73.40 ഉം പൊന്നാനിയിലെ പോളിംഗ് ശതമാനം 69.70 ഉം ആയി. പോളിങ് ബൂത്തുകളിൽ ഇലക്ട്രോണിക്സ്' വോട്ടിംഗ് മെഷീനിൽ വോട്ട് രേഖപ്പെടുത്തിയത് മലപ്പുറത്ത് 72.9 ഉം പൊന്നാനിയിൽ 69.21 ഉം ശതമാനമായിരുന്നു. മലപ്പുറം മണ്ഡലത്തിൽ അവശ്യ സർവീസ് വിഭാഗത്തിൽ 287 ഉം 85 വയസ്സിന് മുകളിലുള്ള ഹോം വോട്ടിങ് വിഭാഗത്തിൽ 3926 ഉം ഭിന്നശേഷിക്കാരായ 1800 ഉം പോളിങ് ഉദ്യോഗസ്ഥർ 1303 ഉം പേരാണ് പോസ്റ്റൽ വോട്ട് ചെയ്തത്. ഇത് വരെ 89 സർവീസ് വോട്ടർമാരുടെ തപാൽ ബാലറ്റുകളും ലഭിച്ചു. പൊന്നാനി മണ്ഡലത്തിൽ അവശ്യ സർവീസ് വിഭാഗത്തിൽ 99 ഉം 85 വയസ്സിന് മുകളിലുള്ള ഹോം വോട്ടിങ് വിഭാഗത്തിൽ 3459 ഉം ഭിന്നശേഷിക്കാരായ 1772 ഉം പോളിങ് ഉദ്യോഗസ്ഥരായ 1807 ഉം പേരാണ് പോസ്റ്റൽ വോട്ട് ചെയ്തത്. ഇത് വരെ സർവീസ് വോട്ടർമാരുടെ 43 തപാൽ...
Malappuram

മലമ്പനി ദിനാചരണവും ബോധവല്‍ക്കരണ സെമിനാറും; ജില്ലാതല ഉദ്ഘാടനം

മലപ്പുറം : ലോക മലമ്പനി ദിനാചരണത്തിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം മങ്കട സി. എച്ച്. സെന്ററില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ: ആര്‍ രേണുക ഉദ്ഘാടനം ചെയ്തു. മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ: സോഫിയ അധ്യക്ഷനായി. ഡെപ്യൂട്ടി എഡ്യുകേഷന്‍ മീഡിയ ഓഫീസര്‍ പി എം ഫസല്‍ സ്വാഗതം ആശംസിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ഷുബിന്‍ സി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വെക്ടര്‍ ബോണ്‍ കണ്‍ട്രോള്‍ ഓഫീസര്‍ സുരേഷ് കുമാര്‍ സി. കെ ബോധവല്‍ക്കരണ സെമിനാര്‍ നയിച്ചു. മുജീബ് റഹ്‌മാന്‍ ( ബയോളജിസ്റ്റ്), രാമദാസ് കെ. (ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍), കൂട്ടിലങ്ങാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹാരിസ് പറച്ചിക്കോടന്‍, മങ്കട എച്ച് ഐ ബാബു ജോസഫ്, ജെ എച്ച് ഐമാരായ സക്കീര്‍ ഹുസൈന്‍, ഹബീബ് റഹ്‌മാന്‍, വേണുഗോപാല്‍, അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു. മങ്കട ബ്ലോക്കിന് കീഴിലുള്ള ആരോ...
Crime

പെരിന്തല്‍മണ്ണയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് മരിച്ചു

പെരിന്തല്‍മണ്ണ : പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ യുവാവ് മരിച്ചു. പല ക്രിമിനല്‍ കേസുകളിലും പ്രതിയായ കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ദീനാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ലഹരിയിലായിരുന്ന നിസാമുദ്ദീന്‍ പലരെയും ആക്രമിച്ചത്. കരിങ്കല്ലത്താണി സ്വദേശി സെയ്തലവി എന്നയാളെ കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹം നിലവില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സെയ്തലവിയെ ആക്രമിച്ചതിനു പിന്നാലെ, നിസാമുദ്ദീനെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിസാമുദ്ദീനു പരുക്കേറ്റിരുന്നു. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു....
Malappuram

ബി ഡി കെ മലപ്പുറം ജനറൽ ബോഡി യോഗം ചേർന്നു

വളാഞ്ചേരി : 2024 വർഷത്തെ ബി ഡി കെ മലപ്പുറം ജില്ലാ ജനറൽ ബോഡി യോഗം 2024 ഏപ്രിൽ 28 ഞായറാഴ്ച വളാഞ്ചേരി വോൾഗ കോൺഫറൻസ് ഹാളിൽ വെച്ച് ചേർന്നു. ജില്ലാസെക്രട്ടറി ജുനൈദ് പി കെ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡന്റ്‌ കബീർ കാടാമ്പുഴ അദ്ധ്യക്ഷത വഹിച്ചു. ജനറൽ ബോഡിക്ക് എത്തിയ എല്ലാ അംഗങ്ങളും പരസ്പരം പരിചയപ്പെട്ട ശേഷം ജില്ലാ സെക്രട്ടറി 2023-24 വർഷത്തെ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കുകയും ജില്ലാ ട്രഷറർ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് രണ്ട് റിപ്പോർട്ടിന്മേലുമുള്ള ചർച്ചകൾക്ക് ശേഷം ജനറൽ ബോഡി യോഗം ഐക്യകണ്ഠേന റിപ്പോർട്ട്‌ കയ്യടിച്ചു പാസ്സാക്കി ജില്ലാ രക്ഷധികാരികൾക്ക് കൈമാറുകയും ചെയ്തു. തുടർന്ന് സംസ്ഥാന വൈസ് പ്രസിഡന്റ്‌ നബീൽ ബാബു വരണാധികാരിയായി പഴയ കമ്മിറ്റി പിരിച്ചു വിടുകയും ചെയ്തു. പുതിയ ജില്ലാകമ്മിറ്റി പാനൽ വരണാധികാരി യോഗത്തിന് മുമ്പാകെ അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം വരണാധികരി...
Malappuram

തിരഞ്ഞെടുപ്പ്: ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഇലക്ഷൻ കൺട്രോൾ റൂം

ലോക്സഭാ തിരഞ്ഞെടുപ്പ് ദിനത്തിൽ ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ജില്ലാ ഇലക്ഷൻ കൺട്രോൾ റൂം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പ്രവർത്തിക്കുന്ന ഇലക്ഷൻ കൺട്രോൾ റൂമാണ് ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലേയും വിവരങ്ങൾ ഏകോപിപ്പിച്ചത്. ജില്ലയിലെ ഓരോ മണിക്കൂറിലേയും പുതുക്കിയ വിവരങ്ങൾ കൺട്രോൾ റൂമിന്റെ സഹായത്തോടെ ഇലക്ഷൻ കമ്മീഷന്റെ പോൾ മാനേജർ ആപ്പിലേക്കും രണ്ട് മണിക്കൂർ കൂടുമ്പോൾ ഇ-കോർ സൈറ്റിലേക്കും നൽകി പൊതുജനങ്ങളിലെത്തിക്കാൻ സാധിച്ചു. തിരഞ്ഞെടുപ്പിന്റെ തലേദിവസവും തിരഞ്ഞെടുപ്പ് ദിവസമായ ഇന്നും (വെള്ളി) ഇലക്ഷൻ കൺട്രോൾ റൂം ജില്ലാ ആസ്ഥാനത്ത് പ്രവർത്തിച്ചു. തിരഞ്ഞെടുപ്പിന്റെ തലേദിവസം പോളിങ് സാമഗ്രികൾ റിസപ്ഷൻ സെന്ററിൽ നിന്നും ഓരോ പോളിങ് ബൂത്തുകളിൽ എത്തുന്നത് വരെയുള്ള പ്രവർത്തനങ്ങൾ കൺട്രോൾ റൂം മുഖേന ഏകോപിപ്പിച്ചു. തിരഞ്ഞെടുപ്പ് ദിവസമായ ഇന്ന് രാവിലെ മോക്ക് പോൾ ആരംഭിക്കുന്നത് മുതൽ ...
Malappuram

ലോക്‌സഭാ തെരഞ്ഞെടുപ്പ് : ക്യൂ നിന്ന് ആദ്യ വോട്ടറായി വോട്ട് ചെയ്ത മദ്രസാദ്ധ്യാപകന്‍ കുഴഞ്ഞു വീണ് മരിച്ചു

തിരൂര്‍ : തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാദ്ധ്യാപകന്‍ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130 ആം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ദിഖ് മുസ്‌ലിയാർ (63) ആണ് മരണപ്പെട്ടത്. ഭാര്യ:ഫാത്തിമ. മക്കള്‍: മുനീര്‍ (ദുബായ് ), ആയിഷ, ലുക്മാന്‍ (ദുബായ് ),സാബിറ. മരുമക്കള്‍ : ഗഫൂര്‍ (സൗദിഅറേബ്യ), ഷറഫുദ്ദീന്‍ (ദുബായ് ), ഫെബീന, ഷുഹൈല (പൂക്കയില്‍). സഹോദരങ്ങള്‍: പരേതരായ ബീരാന്‍കുട്ടി ഇബ്രാഹിം,കരീം, ഖദീജ. മജീദ് (ദുബായ് ), താജുദ്ദീന്‍ (അബുദാബി). കുഞ്ഞീമ്മ,നഫീസ (കാരത്തൂര്‍ ), ഖബറടക്കം വെള്ളിയാഴ്ച (ഇന്ന് രാത്രി 8 30 ന് ) വള്ളിക്കാഞ്ഞിരം ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും....
Kerala

കന്നിവോട്ടര്‍മാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങിനെ…

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കുമ്പോള്‍ അഞ്ച് ലക്ഷത്തിലധികം കന്നി വോട്ടര്‍മാരാണ് ഇക്കുറി പോളിങ് ബൂത്തിലെത്തുന്നത്. ആദ്യമായി വോട്ട് ചെയ്യുന്നവര്‍ക്ക് വോട്ടിങ് പ്രക്രിയയെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍ എങ്ങിനെയാണ് വോട്ട് ചെയ്യുന്നതെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. വോട്ടവകാശമുള്ള എല്ലാ യുവജനങ്ങളും സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികളാവണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സജ്ഞയ് കൗള്‍ പറഞ്ഞു. വോട്ടെടുപ്പ് പ്രക്രിയ ഇങ്ങിനെ: 1. സമ്മതിദായകന്‍ പോളിങ് ബൂത്തിലെത്തി ക്യൂവില്‍ നില്‍ക്കുന്നു 2. വോട്ടറുടെ ഊഴമെത്തുമ്പോള്‍ പോളിങ് ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ പേരും വോട്ടര്‍ കാണിക്കുന്ന തിരിച്ചറിയല്‍ രേഖയും പരിശോധിക്കുന്നു 3. ഫസ്റ്റ് പോളിങ് ഓഫീസര്‍ താങ്കളുടെ ഇടതുകൈയിലെ ചൂണ്ടുവിരലില്‍ ...
Malappuram

ലോക്‌സഭാ തിരഞ്ഞെടുപ്പ് : ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മലപ്പുറം : 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 24 വൈകിട്ട് ആറു മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ ആറു മണി വരെ (ഏപ്രില്‍ 27 രാവിലെ ആറു മണി) മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ച് ജില്ലാ മജിസ്ട്രേറ്റും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ വി.ആര്‍ വിനോദ് ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് സംബന്ധമായ, നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദര്‍ശനം, സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിച്ച് തിരഞ്ഞെടുപ്പ് പ്രചരണം എന്നിവയ്ക്കെല്ലാം ഈ കാലയളവില്‍ വിലക്കുണ്ട്. ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട സന്ദര്‍ശനങ്ങള്‍ക്കും യാത്രയ്ക്കും മറ്റും നിരോധനാജ്ഞ ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു....
Malappuram

കോഴി ഫാമിന്റെ മറവില്‍ കഞ്ചാവ് വില്പന ; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

കൊണ്ടോട്ടി : കോഴി ഫാം കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. അസം സ്വദേശിയായ അമീറുള്‍ ഇസ്ലാ(35)മിനെയാണ് വാഴക്കാട് പൊലീസ് പിടികൂടിയത്. ഞായറാഴ്ച രാത്രി വാഴക്കാട് പൊന്നാട് കുറ്റിക്കാട് ഭാഗത്തെ കോഴി ഫാമില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്നും വില്പനക്കായി സൂക്ഷിച്ച 1.4 കിലോ കഞ്ചാവും പിടിച്ചെടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡിവൈ.എസ്.പി. സിദ്ദിഖ്, വാഴക്കാട് ഇന്‍സ്പക്ടര്‍ രാജന്‍ ബാബു എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് സംഘവും വാഴക്കാട് പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ പ്രദേശത്തെ ലഹരിക്കടത്ത് സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു....
Malappuram

സർവ്വരുടെയും സമദാനി ; ഡോ. സമദാനിയുടെ വികസന രേഖ പ്രകാശനം ചെയ്തു

പൊന്നാനി : യു.ഡി.എഫ് സ്ഥാനാർഥി ഡോ. എം.പി അബ്ദുസ്സമദ് സമദാനിയുടെ തിരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി അദ്ദേഹത്തിൻ്റെ പാർലമെൻ്റിലെ ഇടപെടലുകളും മറ്റു പ്രവർത്തനങ്ങളും വിശദീകരിച്ച് ബഹുവർണ്ണ ചിത്ര ആളുമായുള്ള ബ്രോഷർ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പി.കെ കുഞ്ഞാലിക്കുട്ടിക്ക് നൽകി പ്രകാശനം ചെയ്തു. ഗ്ലോസി ടൈപ്പിലുള്ള 36 പേജുകളുള്ള ബ്രോഷറിൽ സമദാനി രാജ്യസഭയിലും ലോക്സഭയിലും എം.പിയായി പ്രവർത്തിക്കുമ്പോൾ ചെയ്ത പ്രധാന കാര്യങ്ങൾക്ക് പുറമെ പാർലമൻ്റിൽ നടത്തിയ സുപ്രധാന പ്രഭാഷണങ്ങൾ ക്വു ആർ കോഡ് സ്കാൻ ചെയ്ത് കേൾക്കാനുള്ള സംവിധാനവുമുണ്ട്. ബ്രോഷർ താഴെയുള്ള ലിങ്ക് ഉപയോഗിച്ച് online ൽ വഴി വായിക്കാനുമാവും. https://heyzine.com/flip-book/05ee9f8a9d.html...
Malappuram

ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി : ജില്ലാ കളക്ടര്‍

മലപ്പുറം : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ മലപ്പുറം ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പു ഓഫീസറും ജില്ലാ കളക്ടറുമായ വി.ആര്‍ വിനോദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 16 നിയമസഭാ മണ്ഡലങ്ങളിലായി 33,93,884 വോട്ടര്‍മാരാണ് ജില്ലയില്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത്. ഇതില്‍ 16,96,709 പേര്‍ പുരുഷന്മാരും 16,97,132 പേര്‍ സ്ത്രീകളും 43 പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ്. കന്നി വോട്ടര്‍മാരായി 82,286 പേരും വോട്ട് രേഖപ്പെടുത്തും. ഏപ്രില്‍ 26 ന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലായി എട്ട് സ്ഥാനാര്‍ത്ഥികള്‍ വീതമാണ് മത്സര രംഗത്തുള്ളത്. 23 ഓക്‌സിലറി ബൂത്തുകളടക്കം ജില്ലയില്‍ ആകെ 2798 പോളിങ് ബൂത്തുകളാണ് ക്രമീകരിച്ചിട്ടുള്ളത്. മലപ്പുറം, പൊന്നാനി, വയനാട് നിയോജക മണ്ഡലങ്ങളിലായി ജില്ലയില്‍ ആകെ 80 മാതൃകാ പോളിങ് സ്റ്റേഷനുകളും സ്ത്രീ ജീവനക്കാര്‍ മ...
Malappuram

ഇ.ടി.പി.ബി.എസ് സംവിധാനം വഴി ജില്ലയില്‍ ബാലറ്റ് നല്‍കിയത് 1885 സര്‍വീസ് വോട്ടര്‍മാര്‍ക്ക്

മലപ്പുറം : ജില്ലയില്‍ ഇലക്‌ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് മാനേ‍ജ്‍മെന്റ് സിസ്റ്റം (ഇ.ടി.പി.ബി.എസ്) വഴി ബാലറ്റ് നല്‍കിയത് 1885 സര്‍വീസ് വോട്ടര്‍മാര്‍ക്ക്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്ക് വോട്ടുചെയ്യുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേകം സജ്ജമാക്കിയ പോര്‍ട്ടല്‍ വഴിയാണ് അതത് മണ്ഡലങ്ങളുടെ വരണാധികാരികള്‍ ഇ-ബാലറ്റുകള്‍ അയച്ചത്. 1821 പുരുഷ വോട്ടര്‍മാരും 64 സ്ത്രീ സര്‍വീസ് വോട്ടര്‍മാരുമാണ് ജില്ലയിലുള്ളത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളിലാണ്. നിലമ്പൂരില്‍ 331 ഉം വണ്ടൂരില്‍ 263 സര്‍വീസ് വോട്ടര്‍മാരുമാണുള്ളത്. സ്ത്രീ സര്‍വീസ് വോട്ടര്‍മാര്‍ കൂടുതലുള്ളതും നിലമ്പൂര്‍ മണ്ഡലത്തിലാണ്. ഒമ്പതു പേര്‍. വേങ്ങര നിയോജക മണ്ഡലത്തിലാണ് ഏറ്റവും കുറവ് സര്‍വീസ് വോട്ടര്‍മാരുള്ളത...
Malappuram

അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള പോസ്റ്റല്‍ വോട്ടെടുപ്പ് ഇന്ന് കൂടി; ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍

മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ പെട്ട (എ.വി.ഇ.എസ്) ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താന്‍ ഇന്നു കൂടി അവസരം. മലപ്പുറം, പൊന്നാനി (തൃത്താല നിയോജക മണ്ഡലം ഒഴികെ) ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്ററി സ്കൂളും വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് നിലമ്പൂര്‍ (നോര്‍ത്ത്) ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിലെ ഫോറസ്റ്റ് കോണ്‍ഫ്രന്‍സ് ഹാളുമാണ് വോട്ടെടുപ്പു കേന്ദ്രമായി സജ്ജീകരിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പു ദിവസം ഡ്യൂട്ടിയിലുള്ള, പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ നല്‍കിയവര്‍ക്കുള്ള വോട്ടെടുപ്പ് ചൊവ്വ, ബുധന്‍ (ഏപ്രില്‍ 23,24) ദിവങ്ങളിലായി ഇതേ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെയുള്ള...
error: Content is protected !!