Tag: Malappuram

കേളപ്പജിയോട് കാണിക്കുന്നത് വലിയ അവഗണന ; രവിതേലത്ത്
Kerala, Malappuram, Other

കേളപ്പജിയോട് കാണിക്കുന്നത് വലിയ അവഗണന ; രവിതേലത്ത്

തവനൂർ: സ്വാതന്ത്ര്യ സമര സേനാനിയും സർവ്വോദയ പ്രസ്ഥാനത്തിൻ്റെ ജീവാത്മാവുമായിരുന്ന കേരള ഗാന്ധി കെ. കേളപ്പനോട് ഭരണകൂടങ്ങൾ ചെയ്യുന്നത് കടുത്ത അവഗണനയാണെന്ന് ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് രവി തേലത്ത്. സ്മൃതിദിനത്തിൽ നിളാതീരത്തെ അദ്ദേഹത്തിൻ്റെ സമാധി സ്ഥലത്ത് സ്മൃതി മണ്ഡപമായ കേരള രാജ്ഘട്ടിൽ അനുസ്മരണവും പുഷ്പാർച്ചനയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തവനൂരിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് ഉചിതമായ സ്മാരകം ഉയരേണ്ടത് ആവശ്യമാണ്. അതിനായി കൂട്ടായ പരിശ്രമം ഉണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.വിശ്വനാഥൻ, എം.മുരളീ മോഹൻ, ഗോപാലകൃഷ്ണൻ,ശശി കുറ്റിപ്പുറം, സത്യൻ തണ്ടലം, അനീഷ് അയങ്കലം, ശ്രീധരൻ,പ്രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി. ...
Accident, Kerala, Local news, Other

വട്ടപ്പാറ വളവിൽ ചരക്കുലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു

വളാഞ്ചേരി : വട്ടപ്പാറ വളവിൽ ചരക്കുലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു. കർണാടക സ്വദേശി ഗോപാൽ ജാദവ്(41) ആണ് മരിച്ചത്. സഹ ഡ്രൈവർ കർണാടക സ്വദേശി പ്രകാശിനെ(41) പരുക്കുകളോടെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വെളുപ്പിന് 5 മണിയോടെയാണ് അപകടം. മഹാരാഷ്ട്രയിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് സവാള കയറ്റിപ്പോകുന്ന ലോറിയാണ് പ്രധാന വളവിൽ താഴേക്കു മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. പൊലീസും തിരൂരിൽ നിന്നെത്തിയ അഗ്നി രക്ഷാ സേനയും ഏറെ നേരം പണിപ്പെട്ടാണ് അപകടത്തിൽപ്പെട്ട ലോറിയിൽ നിന്ന് ഡ്രൈവറെ പുറത്തെടുത്തത്. നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി. ...
Obituary, Other

ജിദ്ദയില്‍ മലപ്പുറം സ്വദേശിയായ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

ജിദ്ദ : സൗദിയിലെ ജിദ്ദയില്‍ മലപ്പുറം സ്വദേശിയായ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. മലപ്പുറെ കോഡൂര്‍ പഞ്ചായത്തിലെ മങ്ങളാട്ടുപുലം സ്വദേശി സൈതലവി (38) ആണ് മരിച്ചത്. ജിദ്ദ ഹറാസാത്തില്‍ രാവിലെ ജോലിക്കിടെയാണ് അപകടം. ജോലി ചെയ്തിരുന്നപ്പോള്‍ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. മയ്യിത്ത് ജാമിയയിലുള്ള അന്തലൂസിയാ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. ...
Malappuram, Other

മലപ്പുറത്ത് അധ്യാപികയുടെ വസ്ത്ര ധാരണം കാരണം വിദ്യാര്‍ത്ഥികള്‍ ശരിയായി യൂണിഫോം ധരിക്കുന്നില്ല ; സ്‌കൂളിലെ വസ്ത്രധാരണ തര്‍ക്കത്തിന് പരിഹാരം കണ്ട് മനുഷ്യാവകാശ കമ്മീഷന്‍

മലപ്പുറം: അധ്യാപികയുടെ വസ്ത്രധാരണ രീതി പ്രധാനാധ്യാപിക ചോദ്യം ചെയ്തതിനെ തുടര്‍ന്ന് സ്‌കൂളിലുണ്ടായ വിവാദങ്ങള്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് രമ്യമായി പരിഹരിച്ചു.കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജു നാഥിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വിവാദങ്ങള്‍ക്കും പരാതികള്‍ക്കും വെടിനിര്‍ത്തലുണ്ടായത്. എടപ്പറ്റ സി കെ എച്ച് എം ജി എച്ച് എസ് സ്‌കൂളിലാണ് പരാതിക്ക് ഇടയാക്കിയ സംഭവമുണ്ടായത്. അധ്യാപിക ലെഗിന്‍സ് ധരിക്കുന്നതു കാരണം കുട്ടികള്‍ ശരിയായി യൂണിഫോം ധരിക്കുന്നില്ലെന്ന് പ്രധാനാധ്യാപിക പറഞ്ഞതാണ് പരാതിക്ക് കാരണമായത്. അധ്യാപകര്‍ക്ക് അവരുടെ സൗകര്യാനുസരണം വസ്ത്രം ധരിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് അധ്യാപിക കമ്മീഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞു. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറോട് പരാതിയില്‍ പരിഹാരം കാണാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.തുടര്‍ന്ന് ഉപഡയറക്ടര്‍ (ഡി ഡ...
Kerala, Local news, Malappuram, Other

മത സൗഹാര്‍ദ്ദത്തിന് മാതൃക തീര്‍ത്ത ഷീന വിനോദിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ്

മലപ്പുറം : നബിദിന ഘോഷയാത്രക്കിടെ മത സൗഹാര്‍ദ്ദത്തിന് മാതൃക തീര്‍ത്ത കോഡൂര്‍ വലിയാട് സ്വദേശിനി ഷീന വിനോദിനെ കോണ്‍ഗ്രസ് വലിയാട് യൂണിറ്റ് കമ്മിറ്റി ഉപഹാരം നല്‍കി അഭിനന്ദിച്ചു.കോണ്‍ഗ്രസ് കോഡൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുറസാഖ് കടംമ്പോട്ട് ഉപഹാരം നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ നൗഫല്‍ ബാബു, ഉസ്മാന്‍ കടംമ്പോട്ട്, റഫീഖ് ഇറയസ്സന്‍, മനോജ് വലിയാട്, അഷ്‌റഫ് കോറാടന്‍, മെയ്തീന്‍ മച്ചിങ്ങല്‍, സുഹൈബ് കടംമ്പോട്ട്, പി. സല്‍മാന്‍, യു. നിഹാദ് എന്നിവര്‍ സംബന്ധിച്ചു. ...
Kerala, Malappuram, Other

ബ്രെയിൽ സാക്ഷരതാ പദ്ധതി: ശിൽപ്പശാല സംഘടിപ്പിച്ചു

മലപ്പുറം : കേരള സംസ്ഥാന സാക്ഷരതാ മിഷൻ കാഴ്ച്ചയില്ലാത്തവർക്കായി നടപ്പാക്കുന്ന ബ്രെയിൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി പാഠപുസ്തക ശിൽപ്പശാല മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്നു. സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി. ഒലീന ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോ ഓർഡിനേറ്റർ നിർമ്മല റേച്ചൽ ജോയ്, ജില്ലാ കോ ഓർഡിനേറ്റർ സി. അബ്ദുൽ റഷീദ്, അസി. കോ ഓർഡിനേറ്റർ മുഹമ്മദ് ബഷീർ, കെ. ശരണ്യ, കെ. മൊയ്തീൻ കുട്ടി, കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ്‌സ് പ്രതിനിധികളായ കെ. സത്യശീലൻ, എം. സുധീർ, ബി. വിനോദ്, കെ.പി അബ്ദുൽ ജലീൽ, എ. അജയകുമാർ, എം. അജയ്കുമാർ എന്നിവർ പങ്കെടുത്തു. 2015-16ൽ മലപ്പുറം ജില്ലയിൽ ജില്ലയിലെ കാഴ്ച്ചയില്ലാത്തവർക്കായി ബ്രെയിൽ സാക്ഷരതാ പദ്ധതി നടപ്പാക്കിയിരുന്നു. തുടർന്ന് തൊഴിൽ പരിശീലനം, തുല്യതാപഠനം തുടങ്ങിയ പദ്ധതികളും ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നുണ്ട്. ...
Kerala, Local news, Other

ഡോ: ഹലീമിനും ഡോ;സരിഗക്കും സഹ്യ പുരസ്‌കാരം ; ഡോ. ഹലിം ചേളാരി, പടിക്കലിലെ മെഡ്‌ലില്ലി ഹോമിയോപതി ക്ലിനികിലെ ചീഫ് ഫിസിഷ്യന്‍

കോഴിക്കോട്: സ്‌കൂള്‍ ഓഫ് ആര്‍ട്ടിസ്റ്റിക് ഹോമിയോപ്പതി ഫോര്‍ യങ്‌സ്റ്റെര്‍സ് ആന്ഡ് അഡല്‍ട്ടസ് (സഹ്യ) ന്റ്‌റെ ആറാമത് മികച്ച ജൂനിയര്‍ ഡോക്റ്റര്‍ പുരസ്‌കാരത്തിന് ഡോ: ഹലീമും (ചേളാരി) , മികച്ച വനിതാ ഡോക്റ്റര്‍ പുരസ്‌കാരത്തിന് ഡോ;സരിഗ ശിവനും (ചെര്‍പ്പുളശ്ശേരി) അര്‍ഹരായി. വാത രോഗ ചികില്‍സയിലെ മികവിനും, മെഡ്‌ലില്ലി ക്ലിനിക് ശൃംഘലയിലൂടെ നല്കിയ സേവനങ്ങളും കണക്കിലെടുത്താണ്, ചേളാരി, പടിക്കലിലെ മെഡ്‌ലില്ലി ഹോമിയോപതി ക്ലിനിക് ചീഫ് ഫിസിഷ്യന്‍, ഡോ: ഹലീമിന് പുരസ്‌കാരം നല്‍കുന്നത്. അലര്‍ജ്ജി രോഗങ്ങളിലെ ഗവേഷണണങ്ങളും, പി സി ഓ ഡി ചികില്‍സയിലെ നൂതന ചികില്‍സാ പദ്ധതികളും , അക്കാദമിക്/അദ്ധ്യാപന രംഗത്തെ മികവും കണക്കിലെടുത്താണ്, ഹോമിയോകെയര്‍ മള്‍ട്ടിസ്‌പെഷ്യലിറ്റി ക്ലിനിക് നെല്ലായ ചെര്‍പ്പുളശ്ശേരിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ: സരിഗയ്ക്ക് മികച്ച വനിതാ ഡോക്റ്റര്‍ പുരസ്‌കാരം നല്‍കുന്നത്. 2023 ഒക്‌റ്റോബര്‍ 8 നു തിരൂര...
Malappuram, Other

ജില്ലയിൽ മൂന്ന് ദിവസം മഞ്ഞ അലർട്ട്; ജാഗ്രത പാലിക്കണം ; ജില്ലാ കളക്ടർ

മലപ്പുറം : ജില്ലയിൽ സെപ്റ്റംബർ 28, 29, 30 തീയതികളിൽ ശക്തമായ മഴക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാർ അറിയിച്ചു. ഈ ദിവസങ്ങളിൽ മഞ്ഞ അലർട്ടാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ദുരന്ത നിവാരണ വകുപ്പിന്റെ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. ...
Kerala, Other

ഹയർ സെക്കൻഡറി അധ്യാപക നിയമനം: പേര് രജിസ്റ്റർ ചെയ്യണം

സംസ്ഥാനത്തെ എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.ടി സ്ഥിരം ഒഴിവുകളിലേയ്ക്ക് പരിഗണിക്കുന്നതിന് നിർദിഷ്ട യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ എറണാകുളം റീജിയണൽ പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലോ അതത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലോ സെപ്റ്റംബർ 30ന് മുമ്പായി രജിസ്റ്റർ ചെയ്യണം. നിലവിൽ എറണാകുളം പ്രൊഫഷണൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് യഥാസമയം പുതുക്കിയിട്ടില്ലാത്ത ഉദ്യോഗാർഥികൾ നേരിട്ടോ അല്ലാതെയോ പുതുക്കണമെന്ന് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0484 2312944. ...
Kerala, Local news, Malappuram, Other

തൊഴിലൊരുക്കാൻ തൊഴിൽതീരം പദ്ധതി ; ജില്ലയിലെ ആറ് നിയോജക മണ്ഡലങ്ങളിൽ വളണ്ടിയർ പരിശീലനം പൂർത്തിയായി

തിരൂരങ്ങാടി : തീരമേഖലയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് വിജ്ഞാനതൊഴിൽ മേഖലയിൽ അവസരമൊരുക്കുന്ന കേരള നോളജ് ഇക്കോണമി മിഷന്റെ തൊഴിൽ തീരം പദ്ധതിക്ക് ജില്ലയിലെ ആറ് നിയോജക മണ്ഡലങ്ങളിൽ തുടക്കമായി. തിരൂരങ്ങാടി, വള്ളിക്കുന്ന്, താനൂർ, തിരൂർ, തവനൂർ, പൊന്നാനി മണ്ഡലങ്ങളിലെ മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ടവർക്കായുള്ള വൈജ്ഞാനിക തൊഴിൽ പദ്ധതി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി വളണ്ടിയർമാർക്കുള്ള ഫീൽഡ്തലപരിശീലനങ്ങൾ പൂർത്തിയായി. ജില്ലയിലെ ആറ് നിയോജകമണ്ഡലങ്ങളിൽ നിന്നുമായി 987 പേർ പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 697 പേർ സ്ത്രീകളാണ്. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെവരുമാന വർധനവും സാംസ്‌കാരിക-വിദ്യാഭ്യാസ ഉയർച്ചയുമാണ് പദ്ധതിയുടെ ലക്ഷ്യം. അതത് നിയോജക മണ്ഡലങ്ങളിലെ എം.എൽ.എമാർ അധ്യക്ഷരായുള്ള സംഘാടക സമിതികൾ രൂപീകരിച്ചു. സംസ്ഥാനത്തെ 46 തീരദേശ മണ്ഡലങ്ങളും ഉൾന...
Local news, Other

“തിരികെ സ്കൂളിലേക്” സിഡിഎസ് തല റിസോഴ്സ് പേഴ്സൺമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു

തിരുരങ്ങാടി : അയൽകൂട്ടാംഗങ്ങളുടെ സാമ്പത്തിക, സാമൂഹിക ശാക്തികരണം ഉറപ്പാക്കുന്നതിന് 46 ലക്ഷം കുടുംബശ്രീ വനിതകളെ സ്കൂളിൽ എത്തിച്ച് സംഘടിപ്പിക്കുന്ന " തിരികെ സ്കൂൾ ക്യാമ്പയിന്റെ മുന്നോടിയായി സിഡിഎസ് തല റിസോഴ്സ് പേഴ്സൺമാർക്കുള്ള ദ്വിദിന പരിശീലനം തിരൂരങ്ങാടി നഗരസഭ ഹാളിൽ വെച്ച് സപ്തംബർ 26 ന് തുടക്കം കുറിച്ചു. നഗരസഭാ ചെയർമാൻ മുഹമ്മദ്‌ കുട്ടി ഫ്ലാഗ് ഓഫ് ചെയ്ത് കൊണ്ടാണ് പരിശീലന പരിപാടിക്ക് തുടക്കമായത് . വിദ്യഭ്യാസ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രസ്തുത ക്യാമ്പയിൻ ഒക്ടോബർ 1 മുതൽ 10 വരെ സാധ്യമായ ഒഴിവു ദിനങ്ങളിലാണ് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ സിഡിഎസ് കളുടെ പരിധിയിലുള്ള സ്കൂളിലേക്ക് വിവിധ വിഷയ മേഖലകളിലെ വിജ്ഞാന സമ്പാദനത്തിനായി അയൽകൂട്ടാംഗങ്ങൾ എത്തുന്നത്. ജില്ലയിലെ വിവിധ സ്കൂളുകൾ ഇതിനായി തയ്യാറാക്കിയിട്ടുണ്ട് .സ്കൂൾ ബാല്യകാലത്തെ ഓർമ്മപ്പെടുത്തും വിധമാണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഒരുക്കിയിട്ടുള...
Kerala, Other

വെളുക്കാൻ ഫെയർനസ് ക്രീം തേച്ചു : മലപ്പുറത്ത് 14 കാരിയടക്കം എട്ട് പേർക്ക് അപൂർവ്വ വൃക്കരോഗം

കോട്ടക്കൽ : വെളുക്കാൻ വ്യാജ ഫെയർനസ് ക്രീമുകൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കോട്ടയ്‌ക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍മാർ. ഇത്തരം ഊരും പേരുമില്ലാത്ത ക്രീമുകള്‍ വൃക്കരോഗമുണ്ടാക്കും. കഴിഞ്ഞ ഫെബ്രുവരിമുതല്‍ ജൂണ്‍വരെ ചികിത്സതേടിയെത്തിയ രോഗികളിലാണ് മെമ്പ്രനസ് നെഫ്രോപ്പതി എന്ന അപൂര്‍വ്വ വൃക്കരോഗം കണ്ടെത്തിയത്. പതിനാലുകാരിയിലാണ് രോഗം ആദ്യം കണ്ടെത്തിയത് . മരുന്നുകള്‍ ഫലപ്രദമാകാതെ വന്നപ്പോള്‍, പതിവില്ലാത്ത എന്തെല്ലാം കാര്യങ്ങളാണ് കുട്ടി ഉപയോഗിച്ചതെന്നന്വേഷിച്ചു. അങ്ങനെയാണ് കുട്ടി ഫെയര്‍നസ് ക്രീം ഉപയോഗിച്ചതായി മനസ്സിലാക്കിയത്. എന്നാല്‍ ഇതാണ് രോഗകാരണമെന്ന് ആ സന്ദര്‍ഭത്തില്‍ ഉറപ്പിക്കാനാകുമായിരുന്നില്ല. ഇതേ സമയത്തുതന്നെ കുട്ടിയുടെ ഒരു ബന്ധുവും സമാന രോഗാവസ്ഥയുമായി ചികിത്സതേടിയെത്തി. ഇരുവര്‍ക്കും അപൂര്‍വമായ ‘നെല്‍ 1 എം.എന്‍.’ പോസിറ്റീവായിരുന്നു. ഈ കുട്ടിയും...
Kerala, Local news, Malappuram

സ്വകാര്യ ബസ് ക്ലീനർമാർ നെയിംപ്ലേറ്റും യൂണിഫോമും ധരിക്കണം : മനുഷ്യാവകാശ കമ്മീഷൻ

മലപ്പുറം : സ്വകാര്യ ബസ് ക്ലീനർമാർ നെയിംപ്ലേറ്റും യൂണിഫോമും ധരിക്കുന്നുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് നിർബന്ധമായും ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. വീഴ്ച വരുത്തുന്ന ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. സ്വകാര്യ ബസ് ക്ലീനർമാർക്ക് നെയിംപ്ലേറ്റും യൂണിഫോമും നിർബന്ധമാക്കിയിട്ടും അത് നടപ്പിലാക്കാത്തതിനെതിരെ സമർപ്പിച്ച പരാതി തീർപ്പാക്കിക്കൊണ്ടാണ് ഉത്തരവ്. ഗതാഗത കമ്മീഷണർ റിപ്പോർട്ട് സമർപ്പിച്ചു. 2022 ജൂൺ ആറിന് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം സ്റ്റേറ്റ് ക്യാരേജുകളിലെ ക്ലീനർമാർക്ക് യൂണിഫോമും നെയിംപ്ലേറ്റും നിബന്ധമാക്കിയിട്ടുള്ളതായി പറയുന്നു. ഇക്കാര്യം ഉറപ്പാക്കാൻ എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധനകൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ അതാത് ജില്ലകളിലെ എൻഫോഴ്സ്മെന്റ് ആർ. ടി. ഒ മാ...
Local news, Other

മലബാര്‍ അമേച്വര്‍ റേഡിയോ സൊസൈറ്റി ഏകദിന സാങ്കേതിക ശില്പശാലയും മെമ്പേഴ്‌സ് മീറ്റും സംഘടിപ്പിച്ചു

മലബാര്‍ അമേച്വര്‍ റേഡിയോ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 24 ന് ഞായറാഴ്ച എടരിക്കോട് ജിഎംയുപി സ്‌കൂളില്‍ വെച്ച് ഏകദിന സാങ്കേതിക ശില്പശാലയും മെമ്പേഴ്‌സ് മീറ്റും സംഘടിപ്പിച്ചു. മലപ്പുറത്ത് സൊസൈറ്റിയുടെ പുതിയ ഡിഎംആര്‍ഡിജിറ്റല്‍ റിപ്പീറ്റര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കമ്മ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യയായ ഡിഎംആര്‍നെ സംബന്ധിച്ച് താജുദ്ദീന്‍ ഇരിങ്ങാവൂര്‍, മുജീബ് എന്നിവര്‍ പരിചയപ്പെടുത്തി. പരിപാടിയില്‍ അംഗങ്ങളായ വികാസ്, ഷിന്റോ എന്നിവരുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം, ഖത്തറിന്റെ ഇ ഷൈല്‍ സാറ്റലൈറ്റ് എന്നിവ പരിചയപ്പെടുത്തുകയും ആവ ഉപയോഗിച്ച് പരിപാടിയില്‍ പങ്കെടുത്ത എല്ലാ അംഗങ്ങള്‍ക്കും യുറോപ്പ്, ആഫ്രിക്ക തുടങ്ങിയ മേഖലകളിലുള്ള വിവിധ രാജ്യങ്ങളിലെ ആളുകളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. അബ്ദുല്‍ കരീം, ഷാനവാസ് തുടങ്ങിയര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. ...
Malappuram

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട ; 3 കോടി വിലമതിക്കുന്ന സ്വര്‍ണവുമായി മലപ്പുറം സ്വദേശികളടക്കം 6 പേര്‍ പിടിയില്‍

കൊണ്ടോട്ടി :കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. 3 കോടി വിലമതിക്കുന്ന 5.4 കിലോ സ്വര്‍ണവുമായി 6 പേര്‍ കസ്റ്റംസിന്റെ പിടിയില്‍. ശരീരത്തിനുള്ളിലും ചെക്ക് ഇന്‍ ബാഗേജിനുള്ളിലുമായാണ് ഇത്രയും സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഞായറാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ബഷീര്‍ പറയരുകണ്ടിയില്‍ (40) നിന്നും 619 ഗ്രാം തൂക്കമുള്ള 02 ക്യാപ്‌സൂളുകള്‍ കണ്ടെടുത്തു. ദുബായില്‍ നിന്നും എത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി കരുമ്പാറുകുഴിയില്‍ മുഹമ്മദ് മിദ്ലാജിനെ കസ്റ്റംസ് പിടികൂടി. കൂടുതല്‍ ചോദ്യം ചെയ്തതില്‍ ബെഡ്ഷീറ്റില്‍ ഒട്ടിച്ചിരുന്ന കടലാസ് ഷീറ്റുകളില്‍ നിന്നും 985 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കണ്ടെടുത്തത്. ദോഹയില്‍ നിന്ന് ഐഎക്സ് 374 നമ്പര്‍ വിമാനത്തില്‍ എത്തിയ കക്കട്ടില്‍ സ്വദേശി ലിഗേഷിനെ (40) വിമാനത്താവളത്തിന് പുറത്ത് വച്ച് ചില ക്രിമിനലുകള്‍ തട്ടിക്കൊണ്ടുപോകാ...
Kerala, Local news, Other

താനൂര്‍ കസ്റ്റഡി കൊലപാതകം ; 4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ 4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ ജിനേഷ്, ആല്‍വിന്‍ അഗസ്റ്റിന്‍, അഭിമന്യു, വിപിന്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തത്. അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി റോണക് കുമാര്‍ എറണാകുളം ചീഫ് ജുഢീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. ക്രൈംബ്രാഞ്ച് കുറ്റക്കാരെന്ന് കണ്ടെത്തിയവരെയാണ് നിലവില്‍ പ്രതിചേര്‍ത്തത്. കൂടുതല്‍ പേര്‍ പ്രതിപ്പട്ടികയില്‍ ഉണ്ടാകുമെന്ന് സിബിഐ പറഞ്ഞു. അതേസമയം താനൂര്‍ കസ്റ്റഡിക്കൊലപാതകത്തില്‍ മരിച്ച താമിര്‍ ജിഫ്രിയുടെ ചേളാരി ആലുങ്ങലിലെ വാടകമുറിയിലെ പരിശോധന പൂര്‍ത്തിയാക്കി സി ബി ഐ സംഘം. മരിച്ച കെട്ടിട ഉടമ സൈനുദ്ദീന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടത്തിയത്. സൈനുദ്ദീന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഡിവൈഎസ്പി കുമാര്‍ റോണക്, ഇന്‍സ്‌പെക്ടര്‍ പി മുരളീധരന്‍, എ എസ് ഐ ഹരികുമ...
Information

ജില്ലയിലെ 6 പേരുടെ നിപ പരിശോധന ഫലം കൂടി നെഗറ്റീവ്

മലപ്പുറം ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയതായി ജില്ല മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു . ഇതോടെ ജില്ലയിൽ നിന്ന് പരിശോധനക്കയച്ച 17 പേരുടെയും നിപ പരിശോധന ഫലം നെഗറ്റീവ് ആയി. പുതുതായി ജില്ലയിൽ നിന്നുള്ള ആരും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. ജില്ലാ നിപ കൺട്രോൾ സെല്ലിൽ ഇതു വരെ ഇരുപത് പേർ ബന്ധപ്പെയുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട് നിരീക്ഷണത്തിലിരിക്കുന്ന അഞ്ച് പേർക്ക് കൗൺസലിംഗ് സേവനങ്ങൾ നൽകി.നിരീക്ഷണത്തിലിരിക്കുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടായാൽ കൺട്രോൾ സെല്ലിന്റെ 0483 273 4066 എന്ന നമ്പറിൽ ബന്ധപ്പെടാം. കൗൺസിലിംഗ് സഹായത്തിനായി 7593843625 നമ്പറിൽ വിളിക്കാം. ...
Local news, Malappuram

പഠിച്ച സ്‌കൂളിലെ അധ്യാപികമാരുടെ മോര്‍ഫ്ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു ; മലപ്പുറത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍, ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് പ്രഥമാധ്യാപികയുടെ പേരില്‍ വ്യാജ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി

മലപ്പുറം: പഠിച്ച സ്‌കൂളിലെ അധ്യാപികമാരുടെ മോര്‍ഫ്ചെയ്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച പൂര്‍വവിദ്യാര്‍ത്ഥി അറസ്റ്റില്‍. സ്‌കൂളിലെ പ്രഥമാധ്യാപികയുടെ പേരില്‍ വ്യാജ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി ചിത്രങ്ങള്‍ പ്രചരിപ്പിച്ച കോട്ടപ്പടി ചെറാട്ടുകുഴി മഞ്ചേരിതൊടിയില്‍ ബിനോയ് (26)ആണ് അറസ്റ്റിലായത്. അധ്യാപികമാര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രം എടുത്താണ് മോര്‍ഫ് ചെയ്തത്. ഇയാളുടെ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത നൂറുകണക്കിന് അശ്ലീലചിത്രങ്ങളും മോര്‍ഫുചെയ്ത ചിത്രങ്ങളും മലപ്പുറം സൈബര്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വ്യാജമായ അക്കൗണ്ടിലൂടെ അധ്യാപികമാരെ അപകീര്‍ത്തിപ്പെടുത്തുന്നതിനും ഈ അക്കൗണ്ട് ഫോളോചെയ്യുന്ന ആളുകളുടെ എണ്ണം കൂട്ടുന്നതിനുമാണ് കുറ്റം ചെയ്തതെന്ന് സമ്മതിച്ചിട്ടുണ്ട്. വ്യാജമായ ഈ അക്കൗണ്ടില്‍ രണ്ടായിരത്തോളം ഫോളോവേഴ്‌സ് ഉണ്ട്. മറ...
Malappuram, Other

സ്വജീവൻ പണയപ്പെടുത്തി മൂന്നംഗ കുടുംബത്തെ രക്ഷപ്പെടുത്തിയ സന്നദ്ധ സംഘത്തെ ആദരിച്ചു

മലപ്പുറം : ഇടുക്കിയിൽ അപകടത്തിൽ പെട്ട മൂന്നംഗ കുടുംബത്തെ സ്വജീവൻ പോലും പണയപ്പെടുത്തി അതിസാഹസികമായി രക്ഷപ്പെടുത്തിയ സന്നദ്ധ സംഘത്തെ സോളിഡാരിറ്റി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃതത്തിൽ ആദരിച്ചു. മലപ്പുറത്ത് നിലനിൽക്കുന്ന സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും പാരമ്പര്യത്തിന്റെ ഉദാഹരണമായാണ് ഇത്തരം സംഭവങ്ങളെ കാണുന്നത് എന്ന് സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത് പി പി പറഞ്ഞു. ഇസ്‌ലാമടക്കമുള്ള മതങ്ങൾ പ്രോൽസാഹിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിൽ വർദ്ധിക്കാൻ നമ്മൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ കാരക്കുന്ന് , ജില്ലാ സെക്രട്ടറിയറ്റ് അംഗം ഷാഫി കൂട്ടിലങ്ങാടി,ഏരിയ പ്രസിഡൻ്റ് ഷബീർ വടക്കാങ്ങര എന്നിവർ ചടങ്ങിൽ സംസാരിച്ചു. ...
Kerala, Malappuram, Other

അമ്മയുടെ സംരക്ഷണം ഉറപ്പാക്കാന്‍ മക്കളെ വിളിച്ചു വരുത്തും ; വനിത കമ്മിഷന്‍

മലപ്പുറം : വയോധികയായ അമ്മയുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് വിദേശത്ത് ജോലി ചെയ്യുന്ന മകനെയും മറ്റ് രണ്ട് പെണ്‍മക്കളെയും വിളിച്ചു വരുത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് വനിത കമ്മിഷന്‍ അംഗങ്ങളായ വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ എന്നിവര്‍ പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അംഗങ്ങള്‍. സ്വത്ത് കൈക്കലാക്കിയ ശേഷം മകന്‍ സംരക്ഷിക്കുന്നില്ലെന്ന് ആരോപിച്ചാണ് വൃദ്ധയായ മാതാവ് കമ്മീഷന് മുന്‍പാകെ പരാതി നല്‍കിയത്. സ്തീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വനിതാ കമ്മീഷന്‍ വിവിധ തലങ്ങളില്‍ ജില്ലാ - സബ് ജില്ലാ സെമിനാറുകള്‍ സംഘപ്പിക്കും. കൂടാതെ പതിനൊന്ന് പ്രധാനപ്പെട്ട വിഷയങ്ങളില്‍ പബ്ലിക് ഹിയറിംഗ് നടത്തി വരുകയാണ്. വനിതകള്‍ തൊഴിലെടുക്കുന്ന മേഖലകളില്‍ അവര്‍ക്ക് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും പ്രയാസങ്ങള...
Health,

നിപ പരിശോധന ഫലം: മലപ്പുറം ജില്ലയ്ക്ക് ആശ്വാസം. ആറു പേരുടെ പരിശോധന ഫലം നെഗറ്റീവ്; സമ്പർക്ക പട്ടികയിൽ 12 പേർ കൂടി

മലപ്പുറം ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ആറ് പേരുടെ കൂടി നിപ പരിശോധന ഫലം നെഗറ്റീവ് ആയതായി ജില്ല മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. ഇവരുടെ സ്രവ സാമ്പിളുകൾ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിലേക്ക് അയച്ചതായിരുന്നു. ഞായറാഴചയാണ് ഫലം ലഭിച്ചത്. 11 പേരുടെ സ്രവ സാമ്പിളുകൾ കൂടി ശേഖരിച്ച് കോഴിക്കോട് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇവ പരിശോധിച്ചുവരികയാണ്. ആദ്യ ദിവസത്തെ 23 പേരെ കൂടാതെ ജില്ലയിൽ നിന്നുള്ള 12 പേർ കൂടി ഇന്ന് സമ്പർക്ക പട്ടികയിലുൾപ്പെട്ടിട്ടുണ്ട് . ഇതോടെ ജില്ലയിലെ നിപ സമ്പർക്ക പട്ടികയിൽ 35 പേരായി. കൊണ്ടോട്ടി ആരോഗ്യ ബ്ലോക്കിൽ 11 പേരും ഓമാനൂർ ആരോഗ്യ ബ്ലോക്കിൽ 15 പേരും നെടുവ ആരോഗ്യ ബ്ലോക്കിൽ അഞ്ച് പേരും തവനൂർ ആരോഗ്യ ബ്ലോക്കിൽ രണ്ടുപേരും മങ്കട ആരോഗ്യ ബ്ലോക്കിൽ ഒരാളുമാണുള്ളത്. ഇവരെ ആരോഗ്യ പ്രവർത്തകർ നിരീക്ഷിച്ച് വരികയാണ്. ഒരാളുടെ വാസസ്ഥലം കൺട്രോൾ സെൽ അന്വേഷിച്...
Breaking news, Kerala, Malappuram

നിപ സമ്പർക്ക പട്ടിക: മലപ്പുറം ജില്ലയിൽ നിന്ന് 23 പേർ

മലപ്പുറം : നിപ വൈറസ് മൂലം കോഴിക്കോട് ജില്ലയിൽ മരണപ്പെട്ട വ്യക്തി ചികിത്സ തേടിയിരുന്ന കോഴിക്കോട് ഇഖ്‌റ ആശുപത്രിയുമായി ബന്ധപ്പെട്ടവരുടെ സമ്പർക്ക പട്ടികയിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള 23 പേർ ഉൾപ്പെട്ടിട്ടുള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. കൊണ്ടോട്ടി, ഓമാനൂർ, എടവണ്ണ, നെടുവ എന്നീ ആരോഗ്യ ബ്ലോക്കുകളിലെ പ്രദേശങ്ങളിൽ വസിക്കുന്നവരാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടത്. ജില്ലാ നിപ കൺട്രോൾ സെല്ലിൽ നിന്ന് ഇവരെ ബന്ധപ്പെടുകയും ആരോഗ്യനില നിരീക്ഷിക്കുന്നതിനായി ഈ പ്രദേശങ്ങളിലെ ആരോഗ്യപ്രവർത്തകർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർ ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്ന ദിവസം വരെ വീടുകളിൽ ക്വാറന്റൈൻ ഇരിക്കേണ്ടതും മറ്റു കുടുംബാംഗങ്ങളുമായോ പൊതുജനങ്ങളുമായോ ഇടപെടുന്നത് ഒഴിവാക്കുകയും ചെയ്യേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ആരോഗ്യപ്ര...
Kerala, Malappuram, Other

നിപ പ്രതിരോധം: വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കണം- ജില്ലാ കളക്ടര്‍

സംസ്ഥാനത്ത് നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ മലപ്പുറത്ത് കേസുകള്‍ വരാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും പ്രതിരോധ- ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളില്‍ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാനും ഇത് സംബന്ധിച്ച് ചേര്‍ന്ന ആര്‍.ആര്‍.ടി യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ നിര്‍ദ്ദേശം നല്‍കി. കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോഴിക്കോട് ജില്ലയിലെ ആശുപത്രികളിലേക്ക് മലപ്പുറത്ത് നിന്നുള്ള രോഗികള്‍ പോകാറുള്ള സാഹചര്യത്തില്‍ സമ്പര്‍ക്ക സാധ്യത നിലവിലുണ്ട്. ഇക്കാര്യത്തില്‍ അതീവ ജാഗ്രത ആവശ്യമാണ്. നിപ പ്രതിരോധ പ്രതിരോധ നടപടികള്‍/ നിയന്ത്രണ പരിപാടികള്‍ എന്നിവ മഞ്ചേരി മെഡിക്കല്‍ കോളേജുമായി സഹരിച്ചു കൊണ്ട് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കൃത്യമായ ഏകോപനത്തോടെ നടക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.. ഇതിനായി ഡിഎംഒ യുടെ നേതൃത്വത്തില്‍ സബ്കമ്മിറ്റികള്‍ രൂപീകരിച്ച് ...
Kerala, Malappuram

മലപ്പുറത്ത് 14 കാരിയെ ബലാത്സംഗം ചെയ്ത പിതാവിന് 63 വര്‍ഷം കഠിന തടവും പിഴയും

മഞ്ചേരി: പതിനാലുകാരിയായ മകളെ ബലാത്സംഗം ചെയ്ത പിതാവിന് 63 വര്‍ഷം കഠിനതടവിനും ഏഴ് ക്ഷം രൂപ പിഴയും വിധിച്ച് മഞ്ചേരി പോക്സോ സ്പെഷല്‍ അതിവേഗ കോടതി. മഞ്ചേരി സ്വദേശിയായ 48കാരനെയാണ് ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. പിഴയടക്കുന്നപക്ഷം തുക അതിജീവിതക്ക് നല്‍കാനും കോടതി വിധിച്ചു. പോക്സോ ആക്ടിലെ മൂന്ന് വകുപ്പുകളില്‍ 20 വര്‍ഷം വീതം കഠിന തടവ്, രണ്ട് ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. വിവിധ വകുപ്പുകളിലായുള്ള തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. ഫലത്തില്‍ പ്രതി 20 വര്‍ഷത്തെ കഠിനതടവ് അനുഭവിച്ചാല്‍ മതി. പിഴയടക്കാത്തപക്ഷം മൂന്നുമാസം വീതം അധിക തടവ് അനുഭവിക്കണം. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നുവര്‍ഷം കഠിനതടവ്, ഒരു ലക്ഷം രൂപ പിഴ, പിഴയടക്കാത്തപക്ഷം രണ്ടുമാസത്തെ അധിക തടവും ശിക്ഷയുണ്ട്. 2020 മുതല്‍ 2022 ജൂണ്‍ വരെ വാടകക്ക് താമസിച്ച വീടുകളിലായിരുന്നു പീഡനം. സ്‌കൂളിലെ കൗണ്‍സലിങ്ങിനിടെ കുട്ടി വിവരം അധ്യാപ...
Calicut, Kerala, Malappuram

നിപ : മലപ്പുറമടക്കം മൂന്ന് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

മലപ്പുറം : കോഴിക്കോട് നിപ സ്ഥീരീകരിച്ച പശ്ചാത്തലത്തില്‍ മലപ്പുറമടക്കം മൂന്ന് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്. കണ്ണൂര്‍, വയനാട്, മലപ്പുറം എന്നീ അയല്‍ ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. കോഴിക്കോട് ജില്ലയില്‍ പനി ബാധിച്ചുള്ള 2 അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായത് കാരണം ആരോഗ്യ വകുപ്പ് ഇന്നലെ തന്നെ ജില്ലയില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടപ്പെടുവിച്ചിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള നിപ ബാധിതരുടെ ചികിത്സയ്ക്കായി മോണോക്ലോണല്‍ ആന്റിബോഡിയുടെ ലഭ്യത ഐസിഎംആറുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തിയിട്ടുണ്ട്. കോഴിക്കോട് നിപ കണ്‍ട്രോള്‍ റൂം (0495 2383100 , 0495 2383101, 0495 2384100, 0495 2384101, 0495 2386100) ആരംഭിച്ചു. കോണ്ടാക്ട് ട്രെയ്‌സിംഗും സര്‍വയലന്‍സ് പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ...
Kerala, Local news, Malappuram, Other

അരീക്കല്‍ മാടാപ്പറമ്പത്ത് റോഡ് നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി നിയോജകമണ്ഡലം എം. എല്‍.എ കെ. പി. എ മജീദിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 5ലക്ഷം രൂപയും, എടരിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ നിന്ന് 12 ലക്ഷം രൂപയും വകയിരുത്തി, പണി പൂര്‍ത്തിയാക്കിയ എടരിക്കോട് അരീക്കല്‍ മാടാപ്പറമ്പത്ത് റോഡ് കോണ്‍ക്രീറ്റ്, സൈഡ് പ്രൊട്ടക്ഷന്‍ എന്നിവ കെ. പി. എ മജീദ് എം.എല്‍. എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എടരിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജലീല്‍ മണമ്മല്‍ അധ്യക്ഷനായി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആബിദ തൈക്കാടന്‍, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഫസലുദ്ധീന്‍ തയ്യില്‍, വാര്‍ഡ് മെമ്പര്‍ സൈഫുന്നിസ കക്കാട്ടിരി,അബ്ദുറഹ്‌മാന്‍ഹാജി പന്തക്കന്‍,ബാബു സ്വാഗതമാട്, നാസര്‍ പന്തക്കന്‍,ജാബിര്‍ ജസീം,, ഐമന്‍ പന്തക്കന്‍,സുബൈര്‍ പന്തക്കന്‍,കാസിം പന്തക്കന്‍,കാദര്‍ ടി.കെ ,ഫൈസല്‍ എടരിക്കോട്, മുഹമ്മദ്കുട്ടി മയ്യേരി,ആമീന്‍. പി,ഫൈസല്‍ കെ ,ബഷീര്‍ കെ,അന്‍വര്‍ ഒ.പി, ഷഫീക് കെ...
Obituary

മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു

തിരൂർ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി ( 51) അന്തരിച്ചു. രോഗബാധിതയായി തൃശ്ശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മയ്യത്ത് തിരൂരിനടുത്ത് നിറമരുതൂർ ജനതാ ബസാറിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം വൈകീട്ട് നാലിന് കൂട്ടായി - കോതപറമ്പ് റാത്തീബ് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കും.
Kerala

താനൂര്‍ കസ്റ്റഡി കൊലപാതകം; കേസ് എത്രയും വേഗം സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: താനൂര്‍ കസ്റ്റഡി കൊലപാതക കേസ് എത്രയും വേഗം സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. ഒരാഴ്ച്ചക്കുള്ളിൽ കേസന്വേഷണം ഏറ്റെടുക്കാനും ഹൈക്കോടതി സി.ബി.ഐക്ക് നിർദേശം നൽകി. സിബിഐ ഓഫീസര്‍മാര്‍ക്ക് പൊലീസ് സൗകര്യം ഒരുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തിങ്കളാഴ്ചയ്ക്കകം ക്രൈംബ്രാഞ്ച് കേസ് ഫയല്‍ കൈമാറണം. താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് ഡയറിയും മറ്റ് രേഖകളും ഉടൻ തന്നെ സി.ബി.ഐക്ക് കൈമാറാൻ ക്രൈം ബ്രാഞ്ചിനോട്‌ ഹൈക്കോടതി നിർദേശിച്ചു. കേസ് അന്വേഷണത്തിന് സി.ബി.ഐക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ സംസ്ഥാന സർക്കാരിനും ഹൈക്കോടതി ഉത്തരവിൽ നിർദേശമുണ്ട്. അന്വേഷണം ഏറ്റെടുക്കാന്‍ വൈകുന്നത് നിരവധി കേസുകള്‍ ഉള്ളതിനാലാണെന്നാണ് സിബിഐയുടെ പൊതുന്യായീകരണം. ഉന്നത പൊലീസുകാര്‍ ഉള്‍പ്പെട്ട കേസായതിനാലാണ് അന...
Information

സമസ്ത മുശാവറ അംഗം കാടേരി മുഹമ്മദ് മുസ്ലിയാര്‍ അന്തരിച്ചു

മലപ്പുറം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ കാടേരി മുഹമ്മദ് മുസ്ലിയാര്‍(60) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നു രാവിലെ എട്ടിന് മലപ്പുറം മലപ്പുറം സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് നാലുമണിക്ക് മലപ്പുറം ആലത്തൂര്‍പടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. സമസ്ത മുശാവറ അംഗമായിരുന്ന കാടേരി അബ്ദുല്‍ കമാല്‍ മുസ്ലിയാരുടെ മകനായിരുന്ന കാടേരി അബ്ദുല്‍ വഹാബ് മുസ്ലിയാരുടെയും സമസ്ത വൈസ് പ്രസിഡന്റായിരുന്ന അബ്ദുല്‍ ഖാദര്‍ ഫള്ഫരിയുടെ പുത്രി മൈമൂന ദമ്പതികളുടെയും മകനായി 1963ല്‍ മലപ്പുറം ജില്ലയിലെ പെരിമ്പലത്ത് ജനനം. സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗം,സമസ്ത ഏറനാട് താലൂക്ക് പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തനം കാഴ്ച്ചവച്ച കാടേരി മുഹമ്മദ് മുസ്ലിയാര്‍ 2021 ജനുവരി 13നാണ് സമസ്ത കേന്ദ്ര മുശാവറ അംഗമായി തെരഞ്ഞെ...
Kerala

കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്‌ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റെല്ലാ ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയുടെ പശ്ചാത്തലത്തിൽ കോന്നി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ  തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ...
error: Content is protected !!