ജില്ലയിലെത്തുന്ന ആരോഗ്യ മന്ത്രി തിരൂരങ്ങാടിയിൽ വരാത്തത് സൂപ്രണ്ടിനെ പേടിച്ചോ ?
തിരൂരങ്ങാടി : താലൂക്ക് ആശുപത്രി യിലെ ഉദ്‌ഘാടന ചടങ്ങിന് മന്ത്രി നേരിട്ട് വരാത്തത് ചർച്ചയാകുന്നു. ആശുപത്രിയിൽ 3 കോടി രൂപ ചെലവിൽ പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘടനമാണ് ഇന്ന് നടക്കുന്നത്. ജില്ലയിൽ 18 സ്ഥലങ്ങളിലാണ് ഉദ്‌ഘാടനം നടക്കുന്നത്. ഇതിൽ 6 സ്ഥലങ്ങളിൽ മന്ത്രി നേരിട്ട് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ബാക്കി സ്ഥലങ്ങളിൽ ഓണലൈനയാണ് ഉദ്‌ഘാടനം ചെയ്യുന്നത്.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/CboqpzBeyii4Dx5wCvgyLd
14.60 കോടി രൂപ ചെലവിലാണ് മൊത്തം നിർമാണ പ്രവർത്തനം. അതിൽ ഏറ്റവും കൂടുതൽ തുക ഉപയോഗിച്ചിരിക്കുന്നത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ്. 3 കോടി രൂപ. നെഗറ്റീവ് പ്രഷർ ഐ സി യു, നെഗറ്റീവ് പ്രഷർ ഓപ്പറേഷൻ തിയേറ്റർ, കാഷ്വാലിറ്റി, ബയോ മെഡിക്കൽ വേസ്റ്റ് യൂണിറ്റ് തുടങ്ങിയവയാണ് തിരൂരങ്ങാടിയിൽ ഉദ്‌ഘാടനം ചെയ്യുന്നത്. ഇതേ പ്രവൃത്തികൾ നടത്തിയ നിലമ്പൂരിൽ മന്ത്രി ഉദ്‌ഘാടന ചട...