Sunday, March 22

Author: tirurangaditoday

ലോക്‌സഭാ തെരഞ്ഞെടുപ്പ് : ബാങ്കില്‍ നിന്ന് വലിയ തുക പിന്‍വലിക്കുന്നവര്‍ രേഖകള്‍ കയ്യില്‍ കരുതണം ; എന്‍ഫോഴ്‌സ്‌മെന്റ്, എസന്‍ഷ്യല്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു
Malappuram

ലോക്‌സഭാ തെരഞ്ഞെടുപ്പ് : ബാങ്കില്‍ നിന്ന് വലിയ തുക പിന്‍വലിക്കുന്നവര്‍ രേഖകള്‍ കയ്യില്‍ കരുതണം ; എന്‍ഫോഴ്‌സ്‌മെന്റ്, എസന്‍ഷ്യല്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു

മലപ്പുറം : ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ എന്‍ഫോഴ്‌സ്‌മെന്റ്, എസന്‍ഷ്യല്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ നടന്നു. രേഖകളില്ലാത്ത പണം കണ്ടുകെട്ടുന്നതിന് ആദായനികുതി വകുപ്പിന് കീഴില്‍ എയര്‍ ഇന്റലിജന്‍സ്, സ്‌പെഷ്യല്‍ കംപ്ലൈന്റ് മോണിറ്ററിങ് എന്നിങ്ങനെ രണ്ട് യൂണിറ്റുകള്‍ക്ക് രൂപം നല്‍കാന്‍ ജില്ലാ കളക്ടര്‍. കൂടാതെ ഇത്തരത്തില്‍ പിടിച്ചെടുക്കുന്നവയുടെ വിവരങ്ങള്‍ യഥാക്രമം കമ്മീഷനെ അറിയിക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്ന മാര്‍ച്ച് 28 മുതലാണ് യൂണിറ്റുകളുടെ പ്രവര്‍ത്തനം ആരംഭിക്കേണ്ടത്. ബാങ്കുകളില്‍ നിന്നും വലിയ തുക പിന്‍വലിക്കുന്ന ഉപഭോക്താക്കള്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റോ പാസ്ബുക്കില്‍ രേഖപ്പെടുത്തിയതോ കൈവശം സൂക്ഷിക്കണം. അതിനാല്‍ ഇവ നല്‍കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ലീഡ്ബാങ്ക് മാനേജര്‍ക്...
Crime, Other

നടുറോഡില്‍ ഭാര്യയുടെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം ; യുവാവ് സ്റ്റേഷനില്‍ കീഴടങ്ങി

എറണാകുളം: ഇടപ്പള്ളിയില്‍ നടുറോഡില്‍ ഭാര്യയുടെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. യുവാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. എറണാകുളം സ്വദേശി അഷല്‍ ആണ് ഭാര്യ നീനുവിനെ ആക്രമിച്ചത്. യുവതി രാവിലെ ജോലിക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. സ്‌കൂട്ടറിലെത്തിയ ആര്‍ഷല്‍ കളമശേരി എകെജി റോഡില്‍ വച്ചാണ് നീനുവിനെ ആക്രമിച്ചത്. കത്തി ഉപയോഗിച്ച് കഴുത്തു മുറിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നീനു സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ആറുവര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ ഒരുവര്‍ഷമായി ഇവര്‍ വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. കുടുംബ പ്രശ്‌നമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്....
Malappuram

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഹരിത ചട്ടം പാലിക്കണം ; ജില്ലാ കളക്ടര്‍

മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിന് ഹരിതചട്ടം പൂർണ്ണമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി.ആർ.വിനോദ് നിര്‍ദ്ദേശിച്ചു. സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് പ്രചാരണത്തിനും അലങ്കാരത്തിനുമായി ഉപയോഗിക്കുന്ന ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും പൂർണമായും പ്ലാസ്റ്റിക്, പി.വി.സി വിമുക്തമാക്കണം. പകരം നൂറ് ശതമാനം കോട്ടൺ, പേപ്പർ, പോളി എത്തിലിൻ തുടങ്ങി പുനഃചംക്രമണം ചെയ്യാവുന്നതും പരിസ്ഥിതിക്ക് അനുയോജ്യമായതുമായ പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിക്കണം. പോളിങ് ബൂത്തുകൾ സജ്ജമാക്കുമ്പോൾ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പൂർണ്ണമായും ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണമെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികളിൽ ഹരിതചട്ടത്തെ കുറിച്ച് ബോധവൽക്കരണം നടത്തണമെന്നും കളക്ടർ അറിയിച്ചു. പോളിങ് ബൂത്തുകൾ, വോട്...
Malappuram

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ഖാദിമേള 22 വരെ 2023-24 സാമ്പത്തിക വർഷാവസാനത്തോടനുബന്ധിച്ചു മാർച്ച് 22 വരെ ഖാദിമേള സംഘടിപ്പിക്കുന്നു. ഈ കാലയളവിൽ കേരളാ ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കീഴിലുള്ള വിൽപ്പന കേന്ദ്രങ്ങളിൽ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സർക്കാർ സ്‌പെഷ്യൽ റിബേറ്റ് ലഭിക്കും. ഖാദി ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, മലപ്പുറം കോട്ടപ്പടി മുൻസിപ്പൽ ബസ്റ്റാന്റ്, ഖാദി സൗഭാഗ്യ ചങ്ങരംകുളം, ഖാദി സൗഭാഗ്യ വട്ടംകുളം, ഖാദി സൗഭാഗ്യ എടപ്പാൾ, ഖാദി സൗഭാഗ്യ താനൂർ എന്നിവിടങ്ങളിലും ഗ്രാമ സൗഭാഗ്യകളിലും സ്‌പെഷ്യൽ മേളകൾ സംഘടിപ്പിച്ചിട്ടുണ്ട്. ---------- ദർഘാസ് ക്ഷണിച്ചു മലപ്പുറം താലൂക്ക് ആശുപത്രിയിലെ ജനനി ശിശു സുരക്ഷ കാര്യക്രം (ജെ.എസ്.എസ്.കെ) പ്രകാരം അമ്മമാർക്കും ഗർഭിണികൾക്കും ഏപ്രിൽ ഒന്ന് മുതൽ 2025 മാർച്ച് 31 വരെ ഒരു വർഷത്തേക്ക് റണ്ണിങ് കോൺട്രാക്ട് വഴി ഭക്ഷണം വിതരണം ചെയ്യുന്നതിന് തയ്യാറുള്ളവരിൽ നിന്നും മുദ...
Accident

തൃക്കുളം അമ്പലപ്പടിയിൽ വാഹനങ്ങളുടെ കൂട്ടയിടി

തിരൂരങ്ങാടി : തൃക്കുളം അമ്പലപ്പടിയിൽ വാഹനങ്ങളുടെ കൂട്ടയിടി. ഇന്ന് രാത്രി 8 മണിയോടെയാണ് അപകടം. ചെമ്മാട് പരപ്പനങ്ങാടി റോഡിൽ തൃക്കുളം അമ്പലത്തിന് സമീപത്തു വെച്ചാണ് അപകടം. 3 കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വാഹനങ്ങളിൽ ഉണ്ടായിരുന്നവർക്ക് ചെറിയ പരിക്കേറ്റു.
Accident, Breaking news

സ്കൂൾ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പി എസ് എം ഒ കോളേജ് വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി : ചന്തപ്പടിയിൽ സ്കൂൾ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പി എസ് എം ഒ കോളജ് വിദ്യാർത്ഥി മരിച്ചു. കോളേജ് യൂണിയൻ എഡിറ്ററും യൂണിറ്റ് എം എസ് എഫ് ജനറൽ സെക്രട്ടറി യും ആയ, കോട്ടക്കൽ അരീച്ചോൾ സ്വദേശി കൈതവളപ്പിൽ അയ്യൂബിന്റെ മകൻ സാദിഖ് (19) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി എടശേരി അബ്ദുൽ ബഷീറിന്റെ മകൻ അബ്ദുൽ ബാസിത്ത് (20) ന് പരിക്കേറ്റു. ഇയാളെ കോട്ടക്കൽ മിംസിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 ആണ് അപകടം. തിരൂരങ്ങാടി ഒ യു പി സ്കൂളിന്റെ ബസും വിദ്യാർഥികൾ സഞ്ചരിച്ച സ്കൂട്ടറും ആണ് അപകടത്തിൽ പെട്ടത്. ഇരുവരും ഗുരുതരമായി പരിക്കേറ്റ സാദിഖിനെ കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. മാതാവ്, റംല....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പുസ്തക പ്രകാശനം  കാലിക്കറ്റ് സർവകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറിയും മരക്കൂട്ടം സൗഹൃദ കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തക പ്രകാശനം 20-ന് വൈകീട്ട് 3.30-ന്  സി.എച്ച്.എം.കെ. ലൈബ്രറി ഹാളിൽ നടക്കും. റഷ്യൻ സാഹിത്യകാരനായ ആന്റൺ ചെക്കോവിന്റെ ചെറുകഥകൾ ‘മൂന്നു സ്ത്രീകഥകൾ’ എന്ന പേരിൽ ഡോ. ശരത് മണ്ണൂർ പരിഭാഷപ്പെടുത്തിയതാണ് പുസ്തകം. പ്രൊ വൈസ് ചാൻസിലർ ഡോ. എം. നാസർ പ്രകാശനം ചെയ്യും. സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ആർ. സേതുനാഥ് പുസ്തകം ഏറ്റുവാങ്ങും. പി.ആര്‍ 402/2024 പുനഃപ്രവേശന അപേക്ഷ കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഓൺലൈൻ ആൻ്റ് ഡിസ്റ്റൻസ് എഡ്യൂക്കേഷനു (മുൻ വിദൂര വിദ്യാഭ്യാസ വിഭാഗം) കീഴിൽ ബി.എ. അഫ്സൽ-ഉൽ-ഉലമ, ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.കോം. & ബി.ബി.എ. (CBCSS) പ്രോഗ്രാമുകൾക്ക് 2019, 2021 & 2022 എന്നീ വർഷങ്ങളിൽ പ്രവേശനം നേടി ഒന്നാം സെമസ്റ്റർ...
Local news, Other

ഹെല്‍ത്തി കേരള : എആര്‍ നഗര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി

എ ആര്‍ നഗര്‍ : ഹെല്‍ത്തി കേരളയുടെ ഭാഗമായി കുന്നുംപുറം, കൊളപ്പുറം ഭാഗങ്ങളിലായി പഞ്ചായത്തും, ആരോഗ്യ വകുപ്പ് ചേര്‍ന്ന് ശുചിത്വ പരിശോധന നടത്തി. കൂള്‍ബാറുകള്‍, വഴിയോര കച്ചവടം, ഹോട്ടലുകള്‍ എന്നിവ പരിശോധിക്കുകയും ലൈസന്‍സ്, കൂടി വെള്ളം പരിശോധിച്ച റിപ്പോര്‍ട്ട്, ഹെല്‍ത്ത് കാര്‍ഡ്, ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. പരിശോധനയില്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മഞ്ചു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദില്‍ഷ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഫൈസല്‍ ടി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജിജിമോള്‍, നിഷ എന്നിവര്‍ പങ്കെടുത്തു...
Kerala, Other

കോണ്‍ഗ്രസ് ഭരണസമിതി നേതൃത്വം നല്‍കുന്ന സഹകരണ ബാങ്കില്‍ ജീവനക്കാര്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തു

തൃശൂര്‍: കോണ്‍ഗ്രസ് ഭരണസമിതി നേതൃത്വം നല്‍കുന്ന പഴയന്നൂര്‍ കര്‍ഷക സര്‍വീസ് സഹകരണ ബാങ്കിന്റെ എളനാട് ബ്രാഞ്ചിലെ ജീവനക്കാര്‍ മുക്കുപണ്ടം പണയം വെച്ച് 7.50 ലക്ഷം രൂപ തട്ടിയെടുത്തു. സംഭവം വിവാദമായതിനെ തുടര്‍ന്ന് തട്ടിപ്പ് നടത്തിയ സീനിയര്‍ ക്ലാര്‍ക്ക് എംആര്‍ സുമേഷ്, കെകെ പ്രകാശന്‍ എന്നിവര്‍ക്കെതിരെ നടപടിയെടുത്തു. എംആര്‍ സുമേഷിനെ പ്യൂണായി തരം താഴ്ത്തുകയും പ്യൂണ്‍ കെകെ പ്രകാശന്റെ രണ്ട് ഇന്‍ക്രിമെന്റുകള്‍ സ്ഥിരമായി വെട്ടിക്കുറയ്ക്കുകയും ചെയ്തു. ജോലിയില്‍നിന്ന് രണ്ടുപേരെയും താല്‍ക്കാലികമായി മാറ്റി നിര്‍ത്തുകയും ചെയ്തു. നിലവില്‍ തട്ടിപ്പു നടത്തിയ രണ്ടുപേരെയും ഹെഡ് ഓഫീസിലേക്ക് മാറ്റി നിയമിച്ചിരിക്കുകയാണ്. കേരള കോ ഓപ്പറേറ്റീവ് സൊസൈറ്റി ആക്ടിന് വിരുദ്ധമായ നടപടികളാണ് ബാങ്കില്‍ നടന്നത്. മാനേജിങ് ഡയറക്ടര്‍ ശ്രീധരന്‍ പാലാട്ടിന് ലഭിച്ച രഹസ്യ വിവരമനുസരിച്ച് മിന്നല്‍ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയ...
National

പൗരത്വ ദേദഗതി നിയമത്തിന് സ്റ്റേ ഇല്ല, കേന്ദ്രത്തിന് മറുപടിക്ക് മൂന്ന് ആഴ്ച്ച സമയം

ദില്ലി: പൗരത്വനിയമത്തിന്റെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. കേന്ദ്രത്തിന് മറുപടിക്ക് മൂന്ന് ആഴ്ച്ച സമയം നല്‍കി. ഹര്‍ജികള്‍ ഏപ്രില്‍ 9ന് വീണ്ടും വാദം കേള്‍ക്കും. പൗരത്വനിയമത്തിന്റെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ആരുടെയും പൗരത്വം റദ്ദാക്കുന്നില്ലെന്നും മുന്‍ വിധിയോടുള്ള ഹര്‍ജികളാണ് കോടതിക്കു മുന്നിലുള്ളതെന്നും കേന്ദ്രം വാദിച്ചു. നാല് വര്‍ഷത്തിന് ശേഷമാണ് കേന്ദ്രം വിജ്ഞാപനം ഇറക്കിയതെന്നും ആര്‍ക്കെങ്കിലും പൗരത്വം കിട്ടിയാല്‍ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നും അതിനാല്‍ സറ്റേ വേണമെന്നും സ്റ്റേ നല്‍കിയ ശേഷം വിശദമായ വാദം ഏപ്രിലില്‍ കേട്ടുകുടെ എന്നും ലീഗിനായി കപില്‍ സിബല്‍ വാദിച്ചു. മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന നടപടിയെന്നും, സ്റ്റേ നല്‍കിയാല്‍, ആ സാഹചര്യത്തില്‍...
Kerala, Other

ഡിവൈഎഫ്‌ഐ നേതാവ് സിപിഎം ഓഫിസില്‍ തൂങ്ങി മരിച്ച നിലയില്‍

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ സിപിഎം ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ കേച്ചേരിയിലാണ് സംഭവം. ഡിവൈഎഫ്‌ഐ കേച്ചേരി മേഖലാ പ്രസിഡന്റ് സുജിത്തിനെ (29)യാണ്‌സിപിഐഎം കേച്ചേരി മേഖല ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണ കാരണമെനാണ് പൊലീസ് നിഗമനം. സാമ്പത്തിക ബാധ്യതകള്‍ സൂചിപ്പിച്ചുകൊണ്ടുള്ള കത്ത് കണ്ടെടുത്തിട്ടുണ്ട്. സുജിത്തിന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്....
Malappuram

കെ-ടെറ്റ്: സർട്ടിഫിക്കറ്റ് പരിശോധന, മാർച്ച് 26നും 27നും തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

കെ-ടെറ്റ്: സർട്ടിഫിക്കറ്റ് പരിശോധന ജി.എച്ച്.എസ്.എസ് തിരൂരങ്ങാടി, ജി.എം.എച്ച്.എസ്.എസ് സി.യു കാമ്പസ് എന്നീ പരീക്ഷാ കേന്ദ്രങ്ങളിൽ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന മാർച്ച് 26നും 27നും തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടത്തും. അസ്സൽ ഹാൾടിക്കറ്റ്, എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, ബി.എഡ്, ടി.ടി.സി എന്നിവയുടെ ഒറിജിനലും പകർപ്പും ഹാജരാക്കേണ്ടതാണ്. ബി.എഡ്/ ടി.ടി.സി പഠിക്കുന്നവർ ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം വെരിഫിക്കേഷന് ഹാജരായാൽ മതി. മുൻവർഷങ്ങളിൽ വെരിഫിക്കേഷൻ നടത്താൻ സാധിക്കാത്തവർക്കും വെരിഫിക്കേഷൻ നടത്താവുന്നതാണ്. മലപ്പുറം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും കെ-ടെറ്റ് പരീക്ഷ വിജയിച്ചവരുടെ അസ്സൽ സർട്ടിഫിക്കറ്റ് പരിശോധന മാർച്ച് 21 മുതൽ 27 വരെ രാവിലെ പത്ത് മുതൽ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും.21ന് രാവിലെ...
Other, university

ഡോ. കെ. സി. വിജയകുമാർ എൻഡോവ്മെന്റ് ആദിത് ബി. നായർക്ക് 

കാലിക്കറ്റ് സർവകലാശാലാ കോമെഴ്‌സ് ആൻ്റ് മാനേജ്‌മന്റ് സ്റ്റഡീസ് വകുപ്പിൽ എം.കോം. 2023 ബാച്ചിൽ ഏറ്റവും ഉയർന്ന മാർക്കോടെ വിജയിച്ച ആദിത് ബി. നായർക്ക് ‘ഡോ. കെ. സി. വിജയകുമാർ എൻഡോവ്മെന്റ്’ സമ്മാനിച്ചു. ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് എൻഡോവ്മെന്റ്. വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ്, രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് എന്നിവർ ചേർന്നാണ് വിദ്യാർഥിയെ അനുമോദിച്ചത്. കോമേഴ്‌സ് ആൻ്റ് മാനേജ്‌മന്റ് സ്റ്റഡീസ് പഠന വകുപ്പിൽ 32 വർഷത്തോളം സേവനം അനുഷ്ഠിക്കുകയും ഏഴ് വർഷം വകുപ്പ് മേധാവിയായി തുടരുകയും ചെയ്ത ഡോ. കെ. സി. വിജയകുമാറിന്റെ അക്കാദമിക രംഗത്തെ സമഗ്ര സംഭാവനയെ ആദരിക്കുന്നതിനായാണ് ഈ എൻഡോവ്മെന്റ് ഏർപ്പെടുത്തിയിട്ടുള്ളത്. ചടങ്ങിൽ വകുപ്പ് മേധാവി ഡോ. സി.എച്ച്. ശ്രീഷ, ഡോ. പി. നടാഷ, ഡോ. അപർണ സജീവ്, ഹരികുമാർ എന്നിവർ സംസാരിച്ചു....
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പ്രൊഫ. എം.എം. ഗനി അവാർഡ്: മാർച്ച് 31 വരെ അപേക്ഷിക്കാം കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ് / എയ്ഡഡ് / എയ്ഡഡ് ഓട്ടോണോമസ് കോളേജുകളിലെ മികച്ച അധ്യാപകർക്ക് സർവകലാശാല ഏർപ്പെടുത്തിയ പ്രൊഫസർ എം.എം. ഗനി അവാർഡിന്റെ 2022 - 23 അക്കാദമിക വർഷത്തേക്കുള്ള അപേക്ഷകൾ സമർപ്പിക്കുന്ന അവസാന തീയതി മാർച്ച് 31 വരെ നീട്ടി. 10 വർഷത്തിൽ കുറയാത്ത അധ്യാപന സേവനമുള്ളവർക്ക് നേരിട്ടോ പ്രിൻസിപ്പൽ / കോളേജ് അഡ്മിൻ മുഖേനയോ സെൻട്രലൈസ്ഡ് കോളേജ് പോർട്ടലിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സംശയങ്ങൾക്ക് [email protected] എന്ന ഇ-മെയിലിലോ 0494-2407154 / 2407138 എന്ന നമ്പറുകളിലോ ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ. പി.ആര്‍ 395/2024 മൂല്യനിർണയ ക്യാമ്പ് മൂന്നാം സെമസ്റ്റർ എം.ബി.എ. (ഫുൾടൈം & പാർട്ട്ടൈം - CUCSS - 2019 പ്രവേശനം മുതൽ) ജനുവരി 2024 റഗുലർ / സപ്ലി...
Kerala

തൊഴില്‍ ഇടങ്ങളില്‍ നിന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെ ജീവനക്കാരെ പിരിച്ചു വിടുന്നത് ഗൗരവതരം: വനിതാ കമ്മിഷന്‍

തൊഴില്‍ ഇടങ്ങളില്‍ നിന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടി അതീവ ഗൗരവതരമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ ജില്ലാതല അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. ജില്ലാതല അദാലത്തില്‍ പരിഗണനയ്ക്കു വന്ന പരാതികളില്‍ കൂടുതലും തൊഴിലിടങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. അണ്‍ എയ്ഡഡ് മേഖലയിലെ സ്‌കൂളില്‍ 25 ഉം 30 വര്‍ഷങ്ങള്‍ വരെ ജോലി ചെയ്ത അധ്യാപികമാരെയും ഓഫീസ് സ്റ്റാഫിനെയും പെര്‍ഫോമന്‍സ് മോശമാണെന്ന കാരണം പറഞ്ഞ് ഒരു ആനുകൂല്യവും നല്‍കാതെ മെമ്മോ പോലും നല്‍കാതെ പിരിച്ചുവിട്ടെന്ന പരാതി പരിഗണനയ്ക്ക് എത്തി. ഈ പ്രവണത കൂടി വരുന്നതായി കമ്മിഷന് ബോധ്യപ്പെട്ടു. അണ്‍ എയ്ഡഡ് മേഖലയിലെ വനിതാ അധ്യാപികമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് പബ്ലിക് ഹിയറിംഗ് നടത്തി സംസ്ഥാന സര്‍ക്കാറിന് പര...
Malappuram

അമ്മയ്ക്കും മകള്‍ക്കും പരസ്പരം കാണാന്‍ അവകാശമുണ്ട്: വനിതാ കമ്മിഷന്‍

മലപ്പുറം : അമ്മയെ കാണാന്‍ മകള്‍ക്കും മകളെ കാണാന്‍ അമ്മയ്ക്കും അവകാശമുണ്ടെന്ന് വനിതാകമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. തന്നെ കാണാന്‍ മകള്‍ തയാറാവുന്നില്ലെന്ന് ആരോപിച്ചാണ് അമ്മ കമ്മിഷന് മുന്‍പാകെ പരാതി നല്‍കിയത്. മകളുടെ ഭര്‍ത്താവിന്റെ വീട്ടുകാരുടെ ഭീഷണിയെ തുടര്‍ന്നാണ് തന്നെ കാണാന്‍ തയാറാവാത്തതെന്നും നിരവധി തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ലെന്നും അമ്മ പരാതിപ്പെട്ടു. മകളെ കൂടി കേള്‍ക്കുന്നതിനായി അടുത്ത അദാലത്തിലേക്ക് കേസ് മാറ്റി. മകളുടെ ഭര്‍ത്താവിന്റെ അച്ഛനും അമ്മയും മാത്രമാണ് ഹാജരായിരുന്നത്. ജില്ലാതല അദാലത്തില്‍ ആറു പരാതികള്‍ തീര്‍പ്പാക്കി. എട്ടു പരാതികളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിന് നിര്‍ദേശം ...
Malappuram

പൊതു സ്ഥലത്തെ പ്രചാരണ സാമഗ്രികൾ അടിയന്തരമായി നീക്കം ചെയ്യണം ; ജില്ലാ കളക്ടർ

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്ന് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ പൊതുസ്ഥലത്ത് പ്രദ‍ര്‍ശിപ്പിച്ച ബാനറുകള്‍, പോസ്റ്ററുകള്‍, ബോ‍ര്‍ഡുകള്‍ എന്നിവ 24 മണിക്കൂറിനകം അതത് രാഷ്ട്രീയപാ‍ര്‍ട്ടികള്‍ - സംഘടനകള്‍ സ്വമേധയാ നീക്കം ചെയ്യണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആർ വിനോദ് അറിയിച്ചു. നിശ്ചിത സമയപരിധിക്കകം നീക്കം ചെയ്തിട്ടില്ലെങ്കില്‍ മാതൃകാപെരുമാറ്റചട്ടം നടപ്പാക്കുന്നതിനുളള ആന്റീഡീഫേസ്മെന്‍റ് സ്ക്വാഡ് മുന്നറിയിപ്പ് കൂടാതെ അത്തരം പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യും. ചെലവുകളുടെ കണക്ക് അതത് സ്ഥാനാ‍ര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തുമെന്നും ജില്ലാ ഇലക്ഷൻ ഓഫീസര്‍ അറിയിച്ചു....
Malappuram

ലോക്‌സഭാ തിരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റചട്ടം കര്‍ശനമായി പാലിക്കണം

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ എല്ലാവരും മാതൃകാ പെരുമാറ്റചട്ടം കര്‍ശനമായി പാലിക്കണം. ചട്ട ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. തിരഞ്ഞെടുപ്പിൽ ഹരിത പെരുമാറ്റചട്ടം പാലിക്കണം. നിരോധിത പ്ലാസ്റ്റിക് - ഫ്ളക്സ് വസ്തുക്കൾ പ്രചാരണത്തിന് ഉപയോഗിക്കരുത്. കുട്ടികളെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തരുത്. എന്താണ് മാതൃകാ പെരുമാറ്റചട്ടം ===================== തിരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും അനുവര്‍ത്തിക്കേണ്ട നടപടിക്രമങ്ങളും പാലിക്കേണ്ട നിയന്ത്രണങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളാണ് മാതൃകാ പെരുമാറ്റച്ചട്ടം. സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വകവുമായി തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും മാതൃകാ പെരുമാറ്റ സംഹിത പാലിക്കുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പ് വരുത്തും. ഔദ്യോഗിക സംവിധ...
Kerala

19 കാരിയായ ഗര്‍ഭിണി തൂങ്ങി മരിച്ച നിലയില്‍ ; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം : വര്‍ക്കലയില്‍ 19 കാരിയായ ഗര്‍ഭിണിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല മണമ്പൂര്‍ പേരേറ്റ്കാട്ടില്‍ വീട്ടില്‍ ലക്ഷ്മി ആണ് മരിച്ചത്. ബി എ അവസാന വര്‍ഷ വിദ്യാര്‍ത്ഥി ആയിരുന്നു ലക്ഷ്മി. തുടര്‍ വിദ്യാഭാസവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കിരണുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ടാണ് സംഭവം. ഭര്‍ത്താവിനൊപ്പം വാടകക്ക് താമസിക്കുന്ന വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ലക്ഷ്മിയെ കണ്ടെത്തിയത്. 11 മാസം മുന്‍പായിരുന്നു ഇരുവരുടെയും പ്രണയ വിവാഹം നടന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് നാട്ടുകാരും പറയുന്നുണ്ട്. ഗര്‍ഭിണി ആയതിനാല്‍ പഠിക്കാന്‍ പോകുന്നത് ഭര്‍ത്താവ് വിലക്കിയതായും അബോര്‍ഷന്‍ പെണ്കുട്ടി അവശ്യപ്പെട്ടത്തിന് വീട്ടുകാര്‍ സമ്മതിച്ചില്ലെന്നും പറയപ്പെടുന്നു. ഇതാണ...
Kerala

പെരുമാറ്റച്ചട്ട ലംഘനം : പൊതുജനങ്ങള്‍ക്ക് ആപ്പു വഴി പരാതി നല്‍കാം ; 100 മിനിറ്റിനുള്ളില്‍ നടപടി

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുളള പരാതികളും ക്രമക്കേടുകളും പൊതുജനങ്ങള്‍ക്ക് സി-വിജില്‍ (cVIGIL) ആപ്പ് വഴി അറിയിക്കാം. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുളള സംവിധാനമാണിത്. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലിലെ പ്ലേ സ്റ്റോറില്‍/ ആപ്പ് സ്റ്റോറില്‍ cVIGIL എന്ന് സെര്‍ച്ച് ചെയ്താല്‍ ആപ്പ് ലഭ്യമാവും. ക്യാമറയും മികച്ച ഇന്റര്‍നെറ്റ് കണക്ഷനും ജി.പി.എസ് സൗകര്യവുമുള്ള ഏത് സ്മാര്‍ട്ട് ഫോണിലും സി-വിജില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം. പരാതി ലഭിച്ച് 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിച്ച് മറുപടി ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം. പെരുമാറ്റചട്ടലംഘനമോ ചെലവ് സംബന്ധമായ ചട്ടലംഘനമോ ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതികാരന് ആപ്പ് വഴി ചിത്രം അല്ലെങ്കില്‍ വീഡിയോ എടുത്ത് നല്‍കി പരാതി രജിസ്റ്റര്‍ ചെയ്യാം. ഫോട്ടോ/വീഡിയോയുടെ ഭൂമിശാസ്ത്രപരമായ വിവരം സ്വമേധയാ ശേഖരിക്കപ്പ...
Information, Kerala, Other

സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് വര്‍ധിക്കുന്നു, ഇപ്പോള്‍ പുതിയ മാര്‍ഗത്തില്‍ ; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണം കൂടിവരുകയാണെന്ന് കേരള പൊലീസ്. വന്‍ സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളില്‍ കൂടുതലും നടക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണെന്നും ടെലിഗ്രാം ആണ് ഇതിനായി വ്യാപകമായി ഉപയോഗിക്കുന്നതെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. തുടര്‍ന്ന് തട്ടിപ്പിന്റെ രീതിയെ കുറിച്ചും കേരള പൊലീസ് വ്യക്തമാക്കുന്നുണ്ട്. തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് തട്ടിപ്പിന് ഇരയാകാതെ വിവേകത്തോടെ പെരുമാറുന്നതാണെന്നും ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറില്‍ സൈബര്‍ പോലീസിനെ അറിയിക്കണമെന്നും എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. ...
Malappuram

ജാതിയുടേയും മതത്തിന്റെയും പേരിൽ വോട്ട് ചോദിക്കാൻ പാടില്ല ; രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. യോഗത്തിൽ പ്രചാരണ സാമഗ്രികളുടെയും മറ്റ് സംവിധാനങ്ങളുടെയും നിരക്ക് ചാര്‍ട്ട് പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് ചർച്ച നടത്തി. വരുന്ന തിരഞ്ഞെടുപ്പിൽ ആബ്‌സൻറീസ് വോട്ടേഴ്‌സിനും, സീനിയർ സിറ്റിസൺസിനും വോട്ട് രേഖപ്പെടുത്താൻ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഫോറം 12 ഡി ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണമെന്നും മാതൃകാ പെരുമാറ്റചട്ടം പ്രാബല്യത്തിൽ വന്നതിനാൽ ഇവ പാലിക്കണമെന്നും ജില്ലാ കളക്ടർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളോട് ആവശ്യപ്പെട്ടു. പരസ്യ പ്രചരണ വേളയിൽ ഗ്രീൻ പ്രോട്ടോകോൾ, ഉച്ചഭാഷിണിയുടെ ഉപയോഗത്തിന്റെ സമയക്രമം എന്നിവ പാലിക്കേണ്ടതാണെന്നും, പതിനാറ്...
Other

ചമ്രവട്ടം പാലത്തിനടിയിൽ കക്ക വാരാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

തിരൂർ : ചമ്രവട്ടം പാലത്തിനടിയിൽ സുഹൃത്തുക്കള്‍ക്കൊപ്പം കക്ക വാരാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കാലടി കാടഞ്ചേരി വടക്കേ പുരയ്ക്കൽ നാരായണൻ്റെ മകൻ വി.പി. പ്രദീപ് (35) ആണ് മരിച്ചത്. ഞായറാഴ്ച വൈകിയിട്ട് ആറ് മണിയോടെയാണ് സംഭവം. അഞ്ച് പേരടങ്ങുന്ന സംഘമാണ് കക്ക വാരാനായി പുഴയില്‍ ഇറങ്ങിയത്. തുടര്‍ന്ന് പ്രദീപിനെ കാണാതാവുകയായിരുന്നു.പൊന്നാനിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആലത്തൂര്‍ ഇമ്പിച്ചിബാവ ആശുപത്രിയിലും തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയിലും എത്തിച്ചു. തിങ്കളാഴ്ച കാലത്ത് തിരൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും....
Other

രാത്രിയിലെ ഉപ്പിലിട്ട കച്ചവടം; നഗരസഭ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി

കടകൾക്ക് നോട്ടീസ് നൽകി തിരൂരങ്ങാടി : റംസാൻ മാസത്തിൽ രാത്രികാലങ്ങളിൽ വഴിയോരങ്ങളിലും കവലകളിലും മാരകമായ രാസ പഥാർത്ഥങ്ങൾ ഉപയോഗിച്ചുണ്ടാക്കി വിൽപ്പന നടത്തുന്ന വിവിധ ഇനം ഉപ്പിലിട്ടവ, അച്ചാറുകൾ മറ്റു ഉത്പന്നങ്ങൾ എന്നിവ വിൽപ്പന നടത്തുന്ന അനധികൃത ടെൻറ്റുകളിലും കടകളിലും നഗരസഭ പരിശോധന കർശനമാക്കി.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കക്കാട് മുതൽ പള്ളിപ്പടി വരെയുള്ള ഇരുപതോളം സ്ഥലങ്ങളിൽ ആണ് ക്ളീൻ സിറ്റി മാനേജർ അബ്ദുൽ നാസറിന്റെയും, എച് ഐ സുരേഷിന്റെയും നേതൃത്വത്തിലുള്ള നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി നോട്ടിസ് നൽകിയത്. നഗരസഭയുടെ മുന്നറിയിപ്പ് അവഗണിച്ചും തുടർന്നും കച്ചവടം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി നഗര സഭ ഡെപ്യൂട്ടി ചെയർ പേഴ്സൺ സുലൈഖ കാലൊടി (ചെയർമാൻ ഇൻചാർജ് )ആരോഗ്യ കാര്യ ചെയർമാൻ സിപി ഇസ്മായിൽ. എന്നിവർ അറിയിച്ചു. മഞ്ഞപ്പിത്തം ഉൾപ്പെ...
Local news

വോള്‍ട്ടേജ് ക്ഷാമം : കക്കാട് മസ്ജിദ് ട്രാന്‍സ്ഫോര്‍മര്‍ കമ്മീഷന്‍ ചെയ്തു

തിരൂരങ്ങാടി : കക്കാട് മേഖലയില്‍ രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ദേശീയപാതയോരത്ത് കക്കാട് ജുമാമസ്ജിദ് പരിസരത്ത് കെ.എസ്.ഇ.ബി സ്ഥാപിച്ച 100 കെ.വി.എ ട്രാന്‍സ്ഫോര്‍മര്‍ കമ്മീഷന്‍ ചെയ്തു. നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍,കെഎസ്ഇബി അസി: എഞ്ചിനിയര്‍ കെ. ബിജു. സബ് എഞ്ചിനിയര്‍മാരായ വി അനില്‍കുമാര്‍, പി രാഹുല്‍, ഓവര്‍സിയര്‍ ബി ജഗദീഷ് നേതൃത്വം നല്‍കി. ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിനു മഹല്ല് പ്രസിഡന്റ് ഇ.വി ഷാഫി. സെക്രട്ടറി കെ മരക്കാരുട്ടി മാസ്റ്റര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്ഥലം കണ്ടെത്താന്‍ മഹല്ല് കമ്മിറ്റി സഹകരിച്ചത് ഏറെ ആശ്വാസമായി, നിലവില്‍ കക്കാട് ജംഗ്ഷന്‍ മേഖലയില്‍ ഒരു ട്രാന്‍സ്ഫോര്‍മറാണുള്ളത്. ഒരു ട്രാന്‍സ്ഫോര്‍മറിനു താങ്ങാവുന്നതിലപ്പുറമാണ് ഇവിടെ ലോഡ് ഉള്ളത്. ഇത് മൂലം വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായി അനുഭവിച്ച് വര...
Kerala, Local news

വോട്ടെടുപ്പ് വെള്ളിയാഴ്ച; വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് പി എം എ സലാം

കേരളത്തിൽ ഏപ്രിൽ 26 വെള്ളിയാഴ്ച ദിവസം വോട്ടെടുപ്പ് പ്രഖ്യാപിച്ച നടപടി വോട്ടർമാരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരും പോളിങ് ഏജന്റുമാരുമായ വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. വെള്ളിയാഴ്ച ഇസ്‌ലാം മത വിശ്വാസികൾ പള്ളികളിൽ ഒത്തുചേരുന്ന ജുമുഅ ദിവസമാണ്. കേരളത്തിലും തമിഴ് നാട്ടിലുമെല്ലാം ഈ ദിവസം തന്നെ വോട്ടെടുപ്പിന് തെരഞ്ഞെടുത്തത് പ്രയാസം സൃഷ്ടിക്കും. ഇക്കാര്യം അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് പി.എം.എ സലാം അറിയിച്ചു. വോട്ടെടുപ്പ് ദിവസം മുഴുവൻ സമയം ബൂത്തിലും പുറത്തും ചെലവഴിക്കേണ്ട സ്ഥാനാർത്ഥികളും പാർട്ടി പ്രവർത്തകരും ഉദ്യോഗസ്ഥരും ഈ സമയത്ത് അസൗകര്യം അനുഭവിക്കേണ്ടി വരും. ഇക്കാര്യത്തിൽ പുനർ വിചിന്തനം നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സമ്മർ സ്വിമ്മിങ്ങ് കോച്ചിംഗ് ക്യാമ്പ്: ഏപ്രിൽ നാലിന് തുടങ്ങും കാലിക്കറ്റ് സർവകലാശാലാ കായിക പഠന വകുപ്പിന്റെ നേതൃത്വത്തിൽ സർവകലാശാലാ സ്വിമ്മിങ്ങ് പൂളിൽ വച്ച് ഏപ്രിൽ, മെയ് മാസങ്ങളിൽ ‘സമ്മർ സ്വിമ്മിങ്ങ് കോച്ചിംഗ് ക്യാമ്പ്’ നടത്തപ്പെടുന്നു. ആറു (3.5 അടി ഉയരം) മുതൽ 17 വയസുവരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാവുന്നതാണ്. ഏപ്രിൽ നാലാം തീയതി മുതൽ പരിശീലനം ആരംഭിക്കുന്നതാണ്. താത്പര്യമുള്ളവർ നിർദിഷ്ട ഫോറത്തിൽ പൂരിപ്പിച്ച അപേക്ഷ, 2 ഫോട്ടോ, ആധാർ കാർഡിന്റെ പകർപ്പ്, ഫീസ് അടച്ച രസീതും സഹിതം സ്വിമ്മിങ്ങ് പൂൾ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫോറം സ്വിമ്മിങ്ങ് പൂൾ ഓഫീസിലും സർവകലാശാലാ വെബ്സൈറ്റിലും ലഭ്യമാണ്. പരിശീലനത്തിനുള്ള ഫീസ് ഓൺലൈൻ പേമെന്റിലൂടെ മാത്രമേ സ്വീകരിക്കുകയുള്ളൂ. www.uoc.ac.in എന്ന വെബ്‌സൈറ്റിൽ SUMMER COACHING CAMP - SWIMMING - DPE007 എന്ന ശീർഷകത്തിൽ ഓൺലൈനായി ഫീ...
university

കാലിക്കറ്റ് ഇ.എം.എം.ആര്‍.സിക്ക് എന്‍.സി.ഇ.ആര്‍.ടി. ദേശീയ പുരസ്‌കാരങ്ങള്‍

എന്‍.സി.ഇ.ആര്‍.ടി. - സി.ഐ.ഇ.ടിയുടെ ആഭിമുഖ്യത്തില്‍ നടന്ന അഖിലേന്ത്യ ചില്‍ഡ്രന്‍സ് എഡ്യൂക്കേഷണ്‍ല്‍ ഇ-കണ്ടന്റ് മത്സരത്തില്‍ മികച്ച മൊബൈല്‍ ആപ്പിനുള്ള ഒന്നാം സ്ഥാനം കാലിക്കറ്റ് സര്‍വകലാശാലാ എഡ്യൂക്കേഷഷണല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്ററിന് (ഇ.എം.എം.ആര്‍.സി.) ഇ.എം.എം.ആര്‍.സി. പ്രൊഡ്യൂസര്‍ സജീദ് നടുത്തൊടി സംവിധാനം ചെയ്ത 'റൈസ്ഡ്  ഓണ്‍ റിതംസ്' മികച്ച വിഡിയോ പ്രോഗ്രാമിനുള്ള അവാര്‍ഡും ഗ്രാഫിക്‌സ് ആര്‍ട്ടിസ്റ്റ് കെ.ആര്‍. അനീഷ് നിര്‍മിച്ച ഗ്രാഫിക്‌സ് ചിത്രം 'ചന്ദ്രയാന്‍- 3' മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള അവാര്‍ഡും നേടി. കെ.ആര്‍. അനീഷ് ഒരു അമ്മയും മകനും തമ്മിലുള്ള ബന്ധവും സംഗീതത്തിന് ഭിന്നശേഷിക്കാരില്‍ ഉണ്ടാകുന്ന സ്വാധീനവും പ്രമേയമാക്കുന്ന പ്രചോദനാത്മകമായ ഡോക്യൂമെന്ററിയാണ് റൈസ്ഡ് ഓണ്‍ റിതംസ്. ഇന്ത്യയുടെ വിജയകരമായ ചന്ദ്രയാന്‍ ദൗത്യത്തിന്റെ ശാസ്ത്രീയ വശങ്ങള്‍ അനിമേഷന്‍ വഴി ചിത്രീകരിച്ച പ്...
university

ഉന്നതവിജയികളെ അഭിനന്ദിച്ച് സര്‍വകലാശാല ടോപ്പേഴ്‌സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

ഉന്നത വിജയികളായ വിദ്യാര്‍ഥികള്‍ സര്‍വകലാശാലയുടെ അംബാസിഡര്‍മാരാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയുടെ പ്രഥമ ടോപ്പേഴ്‌സ് അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. പഠിച്ച കോളേജിനേക്കാള്‍ ബിരുദം നല്‍കിയ സര്‍വകലാശാലയുടെ പേരിലാകും വിദ്യാര്‍ഥികളുടെ ഭാവി പഠനങ്ങളും നേട്ടങ്ങളുമെന്നും അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ചു കൊണ്ട് വൈസ് ചാന്‍സലര്‍ പറഞ്ഞു. വിവിധ യു.ജി. / പി.ജി. / പ്രൊഫഷണല്‍ കോഴ്സുകളില്‍ മാതൃകാപരമായ അക്കാദമിക് നേട്ടങ്ങള്‍ കരസ്ഥമാക്കി 2023 വര്‍ഷത്തില്‍ ഉന്നത വിജയം നേടിയ 177 പേരാണ് പുരസ്‌കാര ജേതാക്കൾ. ബി.കോം. ആറ് പേര്‍, ബി.എസ് സി. 28, ബി.എ. 39, പ്രൊഫഷണല്‍ കോഴ്‌സ് 12, പി.ജി. 82, ബി.കോം. (വിദൂരവിഭാഗം) - രണ്ട്, ബി.എ. (വിദൂരവിഭാഗം) - എട്ട് എന്നിങ്ങനെയാണ് അവാര്‍ഡിന് അര്‍ഹരായവര്‍. ചടങ്ങില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷത വഹിച്ചു. ...
National

രാജ്യത്ത് 96.8 കോടി വോട്ടര്‍മാര്‍, 10.5 ലക്ഷം പോളിംഗ് ബൂത്തുകള്‍, 85 വയസിന് മുകളിലുള്ളവര്‍ക്കും വൈകല്യം ഉള്ളവര്‍ക്കും വോട്ട് ഫ്രം ഹോം സൗകര്യം

96.8 കോടി വോട്ടര്‍മാരാണ് രാജ്യത്തൊട്ടാകെ ഉള്ളത്. 1.82 കോടി പുതിയ വോട്ടര്‍മാര്‍ ഇക്കുറി തെരഞ്ഞെടുപ്പിന്റെ ഭാഗമാകും. 49.7 കോടി പുരുഷ വോട്ടര്‍മാരും 47.1 കോടി വനിതാ വോട്ടര്‍മാരും 48,000 ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഇക്കുറി ജനവിധി രേഖപ്പെടുത്തും. യുവ വോട്ടര്‍മാര്‍ 19.74 കോടി പേരാണ്. കന്നി വോട്ടര്‍മാരില്‍ 85 ലക്ഷം പെണ്‍കുട്ടികളാണ്. 10.5 ലക്ഷം പോളിംഗ് ബൂത്തുകളാണ് രാജ്യത്താകെ സജ്ജീകരിച്ചിട്ടുളളത്. ഒന്നര കോടി പോളിംഗ് ഉദ്യോഗസ്ഥരും പത്ത് ലക്ഷം വോട്ടിങ് സ്റ്റേഷനുകളും സജ്ജമാക്കും. 85 വയസിന് മുകളിലുള്ളവര്‍ക്കും 40 ശതമാനത്തിലേറെ വൈകല്യം ഉള്ളവര്‍ക്കും വോട്ട് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്താം. എത്താവുന്ന എല്ലായിടങ്ങളിലുമെത്തി വോട്ടെടുപ്പില്‍ ജനങ്ങളെ പങ്കാളികളാക്കും. പേപ്പര്‍ ഉപയോഗം പരമാവധി കുറയ്ക്കും. ഇ-വോട്ടര്‍ ലിസ്റ്റ് പ്രയോജനപ്പെടുത്തും. പരമാവധി ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തും. കൈവെസി ആപ്...
error: Content is protected !!