Monday, March 23

Author: tirurangaditoday

ഉയർന്ന താപനില : ജാഗ്രതാ നിർദേശങ്ങളുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി
Kerala

ഉയർന്ന താപനില : ജാഗ്രതാ നിർദേശങ്ങളുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി

മലപ്പുറം : ജില്ലയിൽ താപനില ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകി ജില്ലാ ദുരന്തനിവാരണ അതോറിറ്റി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പകൽ 11 മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും പച്ചക...
Local news, Malappuram

ക്രെഡിറ്റ് കാർഡ് സേവനം : വീഴ്ച വരുത്തിയ ബാങ്കിനെതിരെ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷൻ

തിരൂരങ്ങാടി : ക്രെഡിറ്റ് കാർഡ് സേവനത്തിൽ വീഴ്ച വരുത്തിയ ബാങ്കിനെതിരെ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ. കൂരിയാട് സ്വദേശിയായ മധു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ കൂരിയാട് ബ്രാഞ്ചിനും എസ്.ബി.ഐ കാർഡ്സ് ആന്റ് പേയ്‌മെന്റ് സർവ്വീസസിനും എതിരെ നൽകിയ പരാതിയിലാണ് കമ്മീഷന്റെ വിധി. ബാങ്കിലെ അക്കൗണ്ട് ഉടമയായ പരാതിക്കാരനെ വിളിച്ചുവരുത്തി നിർബന്ധമായാണ് ക്രെഡിറ്റ് കാർഡ് ലഭിക്കാനുള്ള നടപടി സ്വീകരിക്കാൻ ബാങ്ക് ആവശ്യപ്പെട്ടത്. ക്രെഡിറ്റ് കാർഡ് സൗജന്യമാണെന്നും 50,000 രൂപ വരെയുള്ള ഇടപാടുകൾ പണം ഇല്ലാതെ കാർഡുപയോഗിച്ച് നടത്താമെന്നും ഉറപ്പുനൽകിയാണ് ക്രെഡിറ്റ് കാർഡ് എടുപ്പിച്ചത്. തുടർന്ന് മൂന്നുമാസം വരെ പരാതിക്കാരൻ കാർഡ് ഉപയോഗിച്ച് ഇടപാടുകൾ ഒന്നും നടത്തിയില്ല. എന്നാൽ മൂന്നു മാസം പിന്നിട്ടപ്പോഴേക്കും പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും ക്രെഡിറ്റ് കാർഡ് മുഖേന പണം നഷ്ടപ്പെടാൻ തുട...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഐ.ക്യു.എ.സി. പ്രഭാഷണ പരമ്പര കാലിക്കറ്റ് സർവകലാശാലാ ഇന്റേണൽ ക്വാളിറ്റി അഷുറൻസ് സെൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പര സിക്കിം മണിപ്പാൽ യൂണിവേഴ്സിറ്റി പ്രൊ ചാൻസിലർ ഡോ. കെ. രാംനാരായൺ ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു. ഇൻഫ്ലിബ്നെറ്റ് സയന്റിസ്റ്റ് കെ. മനോജ് കുമാർ, ഐ.ക്യു.എ.സി. ഡയറക്ടർ ഡോ. ജോസ് ടി പുത്തൂർ, ഡോ. സി.ഡി. രവികുമാർ എന്നിവർ സംസാരിച്ചു. ഡോ. ശുഭ്ര ദത്താ, പി. ജസ്വന്ത് ജെന്നി എന്നിവർ പ്രഭാഷണം നടത്തി.  പി.ആര്‍ 339/2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം എസ്.ഡി.ഇ. എം.എ. അറബിക് (2017 പ്രവേശനം) ഒന്നാം വർഷ സെപ്റ്റംബർ 2023, രണ്ടാം വർഷ സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.  പി.ആര്‍ 340/2024...
Kerala, Other

സംസ്ഥാനത്ത് നാളെ റേഷന്‍ വ്യാപാരികളുടെ കടയടപ്പ് സമരം

കോഴിക്കോട് : റേഷന്‍ വ്യാപാരികളോട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടുന്ന നിഷേധാത്മക നിലപാടുകള്‍ക്ക് എതിരെ ഏഴിന് വ്യാഴാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകളടച്ച് ജില്ലാ കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് സംസ്ഥാനത്തെ റേഷന്‍ വ്യാപാരികളുടെ സംഘനകളായ എ കെ ആര്‍ ആര്‍ ഡി എ, കെ ആര്‍ ഇ യു (സി ഐ ടി യു), കെ എസ് ആര്‍ ആര്‍ ഡി എ എന്നിവ ചേര്‍ന്ന വ്യാപാരി സംയുക്ത സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. പൊതുവിതരണ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക, റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരിക്കുക, കെ ടി പി ഡി എസ് ആക്ടിലെ അപാകതകള്‍ പരിഹരിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം....
Local news

ഇ പോസ് മെഷീന്‍ തകരാറും മാസ്റ്ററിങ്ങും ; പൊറുതിമുട്ടി ജനങ്ങള്‍

തിരൂരങ്ങാടി : കേന്ദ്രസര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശപ്രകാരം മഞ്ഞ, പിങ്ക്, റേഷന്‍ കാര്‍ഡുകളില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പേരുടെയും മാസ്റ്ററിങ്് ഈ മാസം 31 നകം കേരളത്തില്‍ പൂര്‍ത്തീകരിക്കണമെന്നും പൂര്‍ത്തീകരിക്കാത്ത അന്ത്യയോജന, ബിപിഎല്‍ റേഷന്‍ കാര്‍ഡുകളില്‍ അടുത്തമാസം മുതല്‍ റേഷന്‍ വിതരണം നടത്തുകയില്ലെന്നും അറിയിപ്പ് വന്നതോടെ റേഷന്‍ കടകളില്‍ മാസ്റ്ററിങ്ങിന് എത്തുന്നവരുടെ തിരക്ക് വര്‍ധിക്കുകയും ഈ പോസ് മെഷീന്‍ സര്‍വ്വര്‍ തകരാറിലാവുകയും മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം അവതാളത്തില്‍ ആകുന്നു ഇ പോസ് മെഷീന്‍ ഉപയോഗിച്ചാണ് റേഷന്‍ വിതരണവും മാസ്റ്ററിങ്ങും നടത്തുന്നത് പലപ്പോഴും യന്ത്രം തകരാറിലാവുകയും, നെറ്റ്വര്‍ക്ക് കിട്ടാതെ ആവുകയും ചെയ്യുന്നതോടെ കാത്തിരിപ്പ് മണിക്കൂറുകളോളം നീളുകയാണ് റംസാന്‍ അടുത്തതോടെ റേഷന്‍ വാങ്ങി റംസാനിനെ ഒരുങ്ങേണ്ട വീട്ടുകാര്‍ റേഷന്‍ ഷോപ്പില്‍ പോയി കുത്തിയിരിക്കുകയാണ് എല...
Kerala, Other

കെ കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്കെന്ന് സൂചന

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്കെന്ന് സൂചന. സാധ്യത തള്ളി കളയുന്നില്ലെന്ന് പത്മജ പ്രമുഖ ചാനലിനോട് പ്രതികരിച്ചു. മാറ്റം ഈ തിരഞ്ഞെടുപ്പിനു ശേഷമാകുമെന്നാണ് സൂചന. നിലവില്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി 2004ല്‍ മുകുന്ദപുരത്തു നിന്നും ലോക്‌സഭയിലേക്കും തൃശൂര്‍ നിന്ന് 2021 ല്‍ നിയമസഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ടിരുന്നു....
Kerala

പീഡനക്കേസുകളില്‍ പ്രതിയായിരുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു

തിരുവനന്തപുരം: ഭൂമി തട്ടിപ്പ്, പീഡനക്കേസുകളില്‍ പ്രതിയായിരുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലടക്കം ശിക്ഷിക്കപ്പെട്ട ഇയാള്‍ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങി പുറംലോകവുമായി ബന്ധപ്പെടാതെ കഴിയുകയായിരുന്നു. കട്ടപ്പന സ്വദേശിയായ സന്തോഷ് മാധവന്‍ സ്വാമി ചൈതന്യ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ശാന്തിതീരം എന്ന ആശ്രമത്തിന്റെ മറവിലായിരുന്നു ഇയാളുടെ കുറ്റകൃത്യങ്ങള്‍. സാമ്പത്തിക തട്ടിപ്പ് കേസിലും സ്ത്രീ പീഡന കേസിലും പ്രതിയായി ശിക്ഷ അനുഭവിച്ചയാളാണ് സന്തോഷ് മാധവന്‍. എന്നാല്‍ പിന്നീട് ജയില്‍ മോചിതനായിരുന്നു. 2008ലാണ് സന്തോഷ് മാധവനെതിരായ പീഡനപരാതികളും തട്ടിപ്പ് കേസുകളും പുറത്തുവരുന്നത്. രണ്ടുപെണ്‍കുട്ടികളെ പീഡിപ്പിച്ചകേസില്‍...
Crime, Local news, Other

താനൂരിലെ നവജാത ശിശുവിന്റെ കൊലപാതകം ; മാതൃസഹോദരിയും അറസ്റ്റില്‍, കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷണം

താനൂര്‍: ഒട്ടുംപുറത്ത് മൂന്നുദിവസം പ്രായമായ കുഞ്ഞിനെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതിയായ മാതാവ് ജുമൈലത്തിന്റെ സഹോദരിയും അറസ്റ്റില്‍. പരിയാപുരം ഒട്ടുംപുറം ആണ്ടിപ്പാട്ട് ബീവിജ(26)യെയാണ് അറസ്റ്റു ചെയ്തത്. സംഭവത്തില്‍ കുഞ്ഞിന്റെ മാതാവിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. കൊലപാതകവിവരം മറച്ചുവെച്ചതിനാണ് ബീവിജയുടെ അറസ്റ്റ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു ജുമൈലത്തിന്റെ പ്രസവം. പരിചരിക്കാന്‍ ബീവിജയും ഇവരുടെ മാതാവുമായിരുന്നു ആശുപത്രിയില്‍ തങ്ങിയത്. കുഞ്ഞുമായി കോഴിക്കോടു നിന്ന് ഇവര്‍ വന്ന ഓട്ടോയിലെ ഡ്രൈവര്‍ കോഴിക്കോട് സ്വദേശി നജീബ്, ഇവര്‍ കുഞ്ഞിനെ ഒഴിവാക്കുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നതായി വെളിപ്പെടുത്തിയിരുന്നു. കുഞ്ഞു ജനിച്ച വിവരം പുറത്തറിഞ്ഞാല്‍ ഉണ്ടാവുന്ന മാനഹാനി കാരണം ആണ് കുഞ്ഞിനെ കൊന്നത്. വീട്ടുമുറ്റത്തുതന്നെ കുഞ്ഞിനെ കുഴിച്ചിടുകയുംചെയ്തു. രഹസ്യസന്ദേശത്തെത്...
Kerala, Other

എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍

കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍. 57 ഗ്രാം എംഡിഎംഎയുമായി മുഹമ്മദ് റോഷന്‍, ശ്രുതി എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി കറുകപ്പള്ളിയില്‍ ഇവര്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടിച്ചെടുത്തത്.
Malappuram, Other

ഗതാഗതം നിരോധിച്ചു, പി.എസ്.സി അഭിമുഖം, പി.എച്ച്.ഡി സീറ്റ് ഒഴിവ് ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

പി.എസ്.സി അഭിമുഖം മലപ്പുറം ജില്ലയിൽ വിവിധ വകുപ്പുകളില്‍ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പർ 253/2020) തസ്തികയിലേക്കുള്ള അഭിമുഖം മാർച്ച് 14ന് പബ്ലിക് സർവിസ് കമ്മിഷന്റെ ജില്ലാ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള അഭിമുഖ മെമ്മോ ഡൗൺലേഡ് ചെയ്ത് നിർദേശിച്ച പ്രമാണങ്ങളുടെ അസ്സൽസഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു. --------------- പാമ്പു പിടുത്തത്തിൽ പരിശീലനം നൽകുന്നു മലപ്പുറം ജില്ലയിലെ ജനവാസ മേഖലകളിൽ ഭീഷണിയാകുന്ന പാമ്പുകളെ ശരിയാംവിധം പിടിച്ച് അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേയ്ക്ക് തിരികെ അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് പരിശീലനം നൽകുന്നു. മാർച്ച് ഏഴിന് രാവിലെ ഒമ്പത് മുതൽ കേരള വനം-വന്യജീവി വകുപ്പ് നിലമ്പൂർ നോർത്ത് ഡിവിഷന്റെ കീഴിലുള്ള ചന്തക്കുന്ന് ഡോർമിറ്ററിയിലും പരിസരത്തുമായാണ് പരിശീലനം. ഫോൺ: 8547603864. -----------...
Local news

ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു

വള്ളിക്കുന്ന് : ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സഹായോപകരങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചർ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.എം ശശികുമാർ അധ്യക്ഷത വഹിച്ചു. ഇലട്രോണിക്ക് വീൽച്ചെയർ, സി.പി ചെയർ, തെറാപ്പി ബോൾ, തെറാപ്പിസ്റ്റാന്റ്, വാക്കർ, ഹിയറിങ് ഐയ്ഡ്, കമ്മോഡ് ചെയർ വീൽ, റെക്കിളിങ് വീൽച്ചെയർ ഉൾപ്പെടെയുള്ള ഉപകരണങ്ങളാണ് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നത്. വാർഷിക പദ്ധതിയിൽ എട്ട് ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ആന്റോ മാർട്ടിൻ സ്വാഗതവും ഐ.സി.ഡി.എസ്.ഐ ഓഫീസർ എം.റംലത്ത് നന്ദിയും പറഞ്ഞു....
Kerala, Other

ഇങ്ങനെ ചെയ്തില്ലെങ്കില്‍ പണി കിട്ടും ; എല്ലാ വാഹന ഉടമകള്‍ക്കും മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

എല്ലാ വാഹന ഉടമകള്‍ക്കും മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി). എല്ലാ വാഹന ഉടമകളും അവരവരുടെ ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറും ആധാറിലെ പോലെ പേരും വാഹന്‍ സോഫ്റ്റ്വെയറില്‍ നിര്‍ബന്ധമായും അപ്‌ഡേറ്റ് ചെയ്യണമെന്നാണ് എംവിഡിയുടെ പുതിയ മുന്നറിയിപ്പ്. ഇത്തരത്തില്‍ ആക്കിയാല്‍ മാത്രമേ വാഹന സംബന്ധമായ സര്‍വ്വീസിനും ടാക്‌സ്, പിഴ എന്നിവ അടയ്ക്കാന്‍ കഴിയുകയുള്ളൂവെന്ന് എംവിഡി മുന്നറിയിപ്പ് നല്‍കി. ഇതേക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ എംവിഡി ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. എംവിഡി ഫെയ്‌സ്ബുക്ക് പോസ്റ്റ് സ്നേഹമുള്ളവരെ എല്ലാ വാഹന ഉടമകളും അവരവരുടെ ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും ആധാറിലെ പോലെ പേരും വാഹൻ സോഫ്റ്റ്‌വെയറിലെ ഡീറ്റെയിൽസ് നോട് കൂടെ നിർബന്ധമായും അപ്ഡേറ്റ്ചെയ്തിട്ടുണ്ടായിരിക്കണം . പേരും ഫോൺ നമ്പറും ആധാറിലെ പോലെ ആക്കിയാലേ വാഹനസംബന്ധമായ ഏതൊരു സർവ്വീസിനും,tax അടയ്ക്കാനായാലും ക്യാമറ ഫൈ...
Accident, Malappuram

കാട്ടുപന്നി കുറുകെ ചാടി ; മലപ്പുറത്ത് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

മലപ്പുറം: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9 മണിക്കാണ് കാരക്കുന്ന് ആലുങ്ങലില്‍ അപകടം നടന്നത്. കാട്ടുപന്നി കുറുകെ ചാടിയപ്പോള്‍ ഓട്ടോ വെട്ടിച്ചുമാറ്റിയപ്പോള്‍ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. പരേതനായ കുട്ടിമുഹമ്മദിന്റെ മകനാണ്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. ഭാര്യ: സൈഫുന്നിസ. മക്കള്‍: ഷിമ ഷെറിന്‍, ഷിയ മിസ്രിയ ഷാന്‍....
Other

തേഞ്ഞിപ്പലത്തും തെന്നലയിലും തെരുവുനായ ആക്രമണം; തേഞ്ഞിപ്പലത്തെ നായക്ക് പേ വിഷബാധ

തേഞ്ഞിപ്പലം : തെരുവുനായയുടെ ആക്രമണത്തിൽ തേഞ്ഞിപ്പലത്ത് 4 പേർക്ക് പരിക്കേറ്റു. ഞായർ രാത്രിയും ഇന്നലെ രാവിലെയുമായി പഞ്ചായത്തിലെ 7, 9, 10 വാർഡുകളിൽ ഗ്രാമീണരെ പരിഭ്രാന്തരാക്കി നായ പരാക്രമം തുടരുകയായിരുന്നു. ദേവതിയാൽ‌ ജ്യോതിസ് വീട്ടിൽ പി.ടി.ജോഷി, കൊയപ്പപ്പാടം പള്ളിയാളി വീട്ടിൽ ആർ.പ്രജിത, കൊയപ്പ പള്ളിയാളി ഷീജ, പള്ളിയാളി കൃഷ്ണജിത്ത് എന്നിവർക്കാണ് കടിയേറ്റത്. മെഡിക്കൽ കോളജിൽ എത്തിച്ച് എല്ലാവർക്കും ഇൻജക്‌ഷൻ നൽകി. ജോഷിയെ ഞായർ രാത്രി വീട്ടു പരിസരത്ത് കാറിൽ നിന്ന് ഇറങ്ങിയപ്പോൾ നായ ഓടി വന്ന് കടിക്കുകയായിരുന്നു. വിറക് മാറ്റിയിടവെ ഇന്നലെ രാവിലെ 10ന് ആണ് ഷീജയെ നായ കടിച്ചത്. ഷീജയുടെ ഭർത്താവ് ഗോവിന്ദൻ കുട്ടി വിവരമറി‍ഞ്ഞ് വീട്ടിലേക്ക് പോകവേ നായ പിന്തുടർന്ന് ചാടിയെങ്കിലും അദ്ദേഹം കടിയേൽക്കാതെ രക്ഷപ്പെട്ടു. നായ മുണ്ടിൽ കടിച്ചതാണ് ഗോവിന്ദൻ കുട്ടിക്ക് രക്ഷയായത്. ഈ നായ പിന്നീട് ചത്തു. തേഞ്ഞിപ്പലത്തും ...
Accident, Other

പരപ്പനങ്ങാടിയില്‍ ട്രെയിന്‍ തട്ടി റിട്ടയേഡ് അധ്യാപകന് ദാരുണാന്ത്യം

പരപ്പനങ്ങാടിയില്‍ ട്രെയിന്‍ തട്ടി റിട്ടയേഡ് അധ്യാപകന് ദാരുണാന്ത്യം. പരപ്പനങ്ങാടി കൊടപ്പാളിയില്‍ ആണ് സംഭവം. റിട്ടയേഡ് അധ്യാപകനായ എടവണ്ണപാറ സ്വദേശി അഴിഞ്ഞി തരത്തില്‍ അഹമ്മദ് ആണ് മരണപ്പെട്ടത് മൃതദേഹം തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിലേക്ക് മാറ്റി
Other, university

ഗ്രേസ് മാർക്ക് അപേക്ഷ, പരീക്ഷാ ഫലം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

എൻ.എസ്.എസ്. ഗ്രേസ് മാർക്ക് അപേക്ഷ അഫിലിയേറ്റഡ് കോളേജുകളിലെ CBCSS-UG 2021 പ്രവേശനം വിദ്യാർഥികളിലെ എൻ.എസ്.എസ്. വൊളന്റിയർമാരിൽ ഇതുവരെയും എൻ.എസ്.എസ്. ഗ്രേസ് മാർക്കിന് അപേക്ഷിക്കാത്തവർക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള സൗകര്യം ആറ്, ഏഴ് തീയതികളിൽ ലഭ്യമാകും.  പി.ആര്‍ 335/2024 പരീക്ഷ ഒന്നാം സെമസ്റ്റർ എം.പി എഡ്. (2019 പ്രവേശനം മുതൽ) നവംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ 20-ന് തുടങ്ങും.  നാലാം സെമസ്റ്റർ ബി.എച്ച്.എം. (2018 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ 21-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.  പി.ആര്‍ 336/2024 പരീക്ഷാ ഫലം അഫിലിയേറ്റഡ് ലോ കോളേജുകളിലെ നാലാം സെമസ്റ്റർ എൽ.എൽ.എം. ഡിസംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.  പി.ആര്‍ 337/2024 പുനർമൂല്യനിർണയ ഫലം ...
Kerala

താലൂക്ക് ആശുപത്രിയില്‍ പ്രസവവേദനയുമായെത്തിയ യുവതിക്ക് ചികിത്സ നല്‍കിയില്ലെന്ന് പരാതി ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട് : താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രസവവേദനയുമായെത്തിയ യുവതിക്ക് ചികിത്സ നല്‍കിയില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജു നാഥ് ഉത്തരവിട്ടു. ദൃശ്യമാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസ് മാര്‍ച്ച് 26 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. താമരശേരി ആശുപത്രിയിലെത്തിയ ഗര്‍ഭിണിയോട് ഗൈനക്കോളജിസ്റ്റ് ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് രോഗിയെ പരിശോധിച്ച ഡ്യൂട്ടി ഡോക്ടര്‍ കുഞ്ഞ് പുറത്തേക്ക് വരുന്നതു കണ്ടപ്പോള്‍ അടിവസ്ത്രം വലിച്ചു കെട്ടി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്‌തെന്നാണ് പരാതി. യഥാസമയം പുറത്തു വരാന്‍...
Malappuram, Other

അധ്യാപക നിയമനം, നഴ്‌സ് നിയമനം ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

താൽക്കാലിക അധ്യാപക നിയമനം നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു. ഒരു വർഷത്തേക്കാണ് നിയമനം. പി.എസ്.സി നിയമനത്തിന് നിഷ്കർഷിക്കുന്ന യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഹയർസെക്കൻഡറി വിഭാഗം മലയാളം (ഒന്ന്), ഇംഗ്ലീഷ് (ഒന്ന്), കൊമേഴ്സ് (രണ്ട്) , ഇക്കണോമിക്സ് (ഒന്ന്), കമ്പ്യൂട്ടർ അപ്ലിക്കേഷൻ (ഒന്ന്), ഹൈസ്കൂൾ വിഭാഗം മാത്തമാറ്റിക്സ് (ഒന്ന്), മലയാളം (രണ്ട്) , ഹിന്ദി (ഒന്ന്), നാച്ചുറൽ സയൻസ് (ഒന്ന്), യു.പി വിഭാഗം ഡ്രോയിങ് (ഒന്ന്), മാനേജർ കം റസിഡൻറ് ട്യൂട്ടർ മെയിൽ (ഒന്ന് ) , ഫീമെയിൽ (ഒന്ന്) എന്നീ തസ്തികകളിലാണ് നിയമനം നടത്തുന്നത്. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം തപാൽ വഴിയോ നേരിട്ടോ അപേക്ഷിക്കാവുന്നതാണ്. സീനിയർ സൂപ്രണ്ട്, ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ, ചന്തക്കുന്ന് (പി.ഓ), പിൻ 67 93 29 മലപ്പുറം എന്ന വിലാസത്തിൽ അപേക്ഷ സമർപ്...
Malappuram

‘അഴകേറും കേരളം’ ശുചീകരണ യജ്ഞം: സിവില്‍ സ്റ്റേഷന്‍ ക്ലീനിങ് ഏഴിന്

മലപ്പുറം : സംസ്ഥാന സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'അഴകേറും കേരളം' ശുചീകരണ യജ്ഞത്തിന്റെ ഭാഗമായുള്ള മലപ്പുറം സിവില്‍ സ്റ്റേഷന്‍ ക്ലീനിങ് ക്യാംപയിന്‍ മാര്‍ച്ച് ഏഴിന് നടക്കും. മാര്‍ച്ച് ഏഴിന് രാവിലെ എട്ടു മുതല്‍ 10.30 വരെ നടക്കുന്ന യജ്ഞത്തില്‍ 50 സാമൂഹിക സന്നദ്ധസേന വളണ്ടിയര്‍മാരും സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളിലെ ജീവനക്കാരും വിവിധ സന്നദ്ധ സംഘടനാ വളണ്ടിയര്‍മാരും പങ്കെടുക്കും. ഇതിനു മുന്നോടിയായി സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലെ തോരണങ്ങളും ബാനറുകളും നീക്കം ചെയ്യും. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന തൊണ്ടിവാഹനങ്ങള്‍ നീക്കുന്നതിനുള്ള ലേല നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇവയും ഉടന്‍ നീക്കം ചെയ്യും. ഇതു സംബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ സര്‍ക്ക...
Accident, Breaking news

കോഹിനൂരിൽ ബൈക്ക് യാത്രികൻ ലോറികയറി മരിച്ചു

തേഞ്ഞിപ്പലം : ദേശീയപാത കോഹിനൂരിൽ ബൈക്ക് യാത്രക്കാരൻ ലോറിക്കടിയിൽ മരിച്ചു. പാണമ്പ്ര സ്വദേശി കൊയപ്പ കള്ളത്തിൽ റഷീദിന്റെ മകൻ മുഹമ്മദ്‌ ഷിബിലി (19) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആണ് അപകടം. റോഡിൽ സർവേയുടെ ഭാഗമായി സ്ഥാപിച്ച സ്റ്റീൽ സാമഗ്രിയിൽ തട്ടി റോഡിൽ തെന്നി വീഴുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. റോഡിൽ വീണ ശിബിലിയുടെ ദേഹത്ത് ലോറി തട്ടിയാണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കൂടെയുണ്ടായിരുന്നയാൾക്ക് നിസ്സാര പരിക്കേറ്റു....
Malappuram

സൈബര്‍ തട്ടിപ്പ് ; 2.67 കോടി രൂപ തട്ടിയ കേസില്‍ മൂന്ന് മലപ്പുറം സ്വദേശികള്‍ പിടിയില്‍

ആലപ്പുഴ : സൈബര്‍ തട്ടിപ്പിലൂടെ മാന്നാര്‍ സ്വദേശിക്ക് 2.67 കോടി രൂപ നഷ്ടമായ സംഭവത്തില്‍ മലപ്പുറം സ്വദേശികളായ 3 പേര്‍ അറസ്റ്റില്‍. ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ കബളിപ്പിച്ചു തട്ടിയെടുത്ത തുക ബാങ്ക് അക്കൗണ്ടില്‍നിന്നു പിന്‍വലിക്കാനാണ് ഇവര്‍ സഹായിച്ചതെന്നു ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മലപ്പുറം കാവന്നൂര്‍ സ്വദേശികളായ ഏലിയാപറമ്പില്‍ ഷമീര്‍ പൂന്തല (38), വാക്കാലൂര്‍ കിഴക്കേത്തല കടവിടനടുത്ത് അടക്കണ്ടിയില്‍ അബ്ദുല്‍ വാജിദ് (23), പൂന്തല വീട്ടില്‍ ഹാരിസ് (ചെറിയോന്‍ 35) എന്നിവരാണ് അറസ്റ്റിലായത്. വിദേശ സര്‍വീസിനു ശേഷം നാട്ടിലെത്തി വിശ്രമ ജീവിതം നയിക്കുന്നയാളാണു തട്ടിപ്പിനിരയായത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ മുതല്‍ ജനുവരി 20 വരെ 32 ഇടപാടുകളിലായി 2.67 കോടി രൂപയാണ് ഇദ്ദേഹത്തില്‍ നിന്നു തട്ടിയെടുത്തത്. ഓണ്‍ലൈന്‍ ട്രേഡിങ്ങിനു ക്ഷണിച്ചു ഫോണിലെ ടെലിഗ്രാം ആപ്പില്‍ വന്ന സന്ദേശത്തില്‍ വിശ്വസിച്ചാ...
Malappuram

“നോ പറയാം പഞ്ചസാരയോട് ആരോഗ്യം ഉറപ്പാക്കാം” തിരൂർ താലൂക്ക് പ്രചരണ ക്യാമ്പയിന്ന് തുടക്കം കുറിച്ചു

തിരൂർ: മോണിംഗ് സ്റ്റാർ ഇൻ്റർനാഷ്ണലും വനിതാ വിഭാഗവും കോർവ മലപ്പുറം ജില്ല റസിഡൻസ് അസോസിയേഷനും സംയുക്തമായി മാർച്ച് 4 തിങ്കളാഴ്ച രാവിലെ 8 മണിക്ക് തിരൂർ രാജീവ് ഗാന്ധി മുൻസിപ്പൽ സ്റ്റേഡിയത്തിൽ "നോ പറയാം പഞ്ചസാരയോട് ആരോഗ്യം ഉറപ്പാക്കാം" താലൂക്ക്തല പ്രചരണ ക്യാമ്പയിന്ന് തുടക്കം കുറിച്ചു. മലപ്പുറം ജില്ലാകളക്ടർ വിആർ വിനോദ് ഐഎഎസ് പരിപാടി ഉദ്ഘാടനം ചെയ്തു. മോണിംഗ് സ്റ്റാർ ഇൻ്റർനാഷണൽ ചെയർമാൻ ഷാഫി ഹാജി കൈനിക്കര അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി അൻവർ സാദത്ത് കള്ളിയത്ത് സ്വാഗതം പറഞ്ഞു . പ്രിവെൻ്റീവ് മെഡിസിൻ ക്ലാസ്സിന്ന് ഡോ സുരഭില ഷബാദ് നേതൃത്വം നൽകി. രാഷ്ട്രപതി അവാർഡ് ജേതാവ് ആർപിഎഫ് എസ്ഐ കെഎം സുനിൽ മുഖ്യാതിഥി ആയിരുന്നു. കൂടൊതെ തിരൂർ സ്പെഷാലിറ്റി ലാബിൻ്റെ പ്രമേഹ രോഗനിർണയ ക്യാംബ് പരിപാടിക്ക് നിറം നൽകി. കളക്ടറുടെ ആഭ്യർത്ഥന പ്രകാരം പ്രദ്ധതി നടപ്പിൽവരുത്തിയ വ്യത്യസ്ഥമേഘലകളിലെ അസോസിയേഷനുകളായ നെറ്റ്‌വ റെസിഡൻസ്...
Malappuram

പോളിയോക്കെതിരെ നേടിയ വിജയം നിലനിര്‍ത്തണമെങ്കില്‍ ജാഗ്രത തുടരേണ്ടത് അത്യാവശ്യം ; പി ഉബൈദുള്ള

മലപ്പുറം : പോളിയോക്കെതിരെ നേടിയ വിജയം നിലനിര്‍ത്തണമെങ്കില്‍ ജാഗ്രത തുടരേണ്ടത് അത്യാവശ്യമാണെന്ന് പി ഉബൈദുല്ല എം.എല്‍.എ പറഞ്ഞു. പള്‍സ് പോളിയോ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം താലൂക്ക് ആശുപത്രിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് മാസ്റ്റര്‍ ആധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് വിശിഷ്ടാതിഥിയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍ അനൂപ് പള്‍സ് പോളിയോ സന്ദേശം നല്‍കി. നഗരസഭ പ്രതിപക്ഷ നേതാവ് ഒ.സഹദേവന്‍, സംസ്ഥാന നിരീക്ഷകന്‍ ഡോ. എസ്. ഹരികുമാര്‍, കെ എം എസ് സി എല്‍ ജനറല്‍ മാനേജര്‍ ഡോ. എ. ഷിബുലാല്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ പി . രാജു, ഡെപ്യൂട്ടി മീഡിയ ഓഫീസര്‍ കെ രാംദാസ്, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. എന്‍ എന്‍ പമീലി, സൂപ്രണ്ട് ഡോക്ടര്‍ അജേഷ് രാജന്‍ എന്നിവര്‍ സംസാരിച്ചു. ജില്ല...
Crime, Kerala, Other

സിദ്ധാര്‍ത്ഥന്‍ അനുഭവിച്ചത് കേട്ടതിനേക്കാള്‍ വലിയ ക്രൂരത ; ഭാവഭേദമില്ലാതെ എല്ലാം വിവരിച്ച് പ്രതി

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സിന്‍ജോയുമായി ഹോസ്റ്റലില്‍ പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തി. ഒരു മണിക്കൂറോളമാണ് തെളിവെടുപ്പ് നീണ്ടുനിന്നത്. തെളിവെടുപ്പിലുടനീളം പൊലീസിന്റെ ചോദ്യങ്ങളില്‍ പതറാതെ വ്യക്തമായ മറുപടിയാണ് സിന്‍ജോ നല്‍കിയത്. എങ്ങനെയാണ് ഇടിച്ചതെന്ന പൊലീസിന്റെ ചോദ്യത്തിനും തെളിവെടുപ്പിനിടെ സിന്‍ജോ യാതൊരു ഭാവഭേദവുമില്ലാതെ സിന്‍ജോ പറഞ്ഞുകൊടുത്തു. ആള്‍ക്കൂട്ട വിചാരണ ചെയ്തതടക്കം എല്ലാം സിന്‍ജോ അന്വേഷണ ഉദ്യോഗസ്ഥനോട് വിശദമാക്കി. വൈകിട്ട് നാലരയോടെയായിരുന്നു തെളിവെടുപ്പ് ആരംഭിച്ചത്. സിദ്ധാര്‍ത്ഥനെ ആക്രമിക്കുന്നതിന് നേതൃത്വം നല്‍കിയത് സിന്‍ജോയാണെന്നാണ് പൊലീസ് കണ്ടെത്തല്‍. സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദ്ദിച്ച ഹോസ്റ്റല്‍ നടുമുറ്റം, ഹോസ്റ്റല്‍ മുറി, ഡോര്‍മെറ്ററി എന്നിവിടങ്ങളില്‍ എത്തിച്ച് അഞ്ചരയോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. സിദ്ധാര്‍ത...
Kerala, Other

ഞങ്ങളുടെ സംഘടനയില്‍പ്പെട്ടവര്‍ ചെയ്യാന്‍ പാടില്ലാത്തത് ചെയ്തു ; സിദ്ധാര്‍ത്ഥന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് എസ്എഫ്‌ഐ

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മാപ്പ് ചോദിച്ച് എസ്എഫ്‌ഐ. സിദ്ധാര്‍ത്ഥിന്റെ കുടുംബത്തോട് മാപ്പ് അപേക്ഷിക്കുകയാണെന്ന് എസ്എഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ.അഫ്‌സല്‍ പ്രമുഖ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കുടുംബത്തിന് മുന്നില്‍ തലകുനിക്കുകയാണ്. സംഘടന തെറ്റ് സമ്മതിക്കുന്നു. ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്തും. ഇപ്പോള്‍ സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന് മുന്നില്‍ തലകുനിച്ച് നില്‍ക്കുകയാണ്. കുടുംബത്തോട് മാപ്പ് ചോദിക്കുകയാണ്. ഞങ്ങളില്‍ പെട്ടവര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്തു. അതുവച്ചുപൊറുപ്പിക്കാനാവില്ല. എസ്എഫ്‌ഐ പ്രവര്‍ത്തകരെ സംഘടന ആഗ്രഹിക്കുന്നതരത്തില്‍ നയിക്കാന്‍ കഴിയാത്തത്, ഒറ്റപ്പെട്ട സംഭവമാണെങ്കില്‍പോലും അംഗീകരിക്കാന്‍ കഴിയില്ല. ഇതില്‍ ഞങ്ങള്‍ തല കുനിക്കുകയാണ്. മാപ്പപേക്ഷിക്കുകയാണ്. സംഘടന ആത്മപരിശോധന നടത്തുമ...
Kerala, Other

ജോലി കഴിഞ്ഞ് മടങ്ങിയ പൊലീസുകാരന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

കോഴിക്കോട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്റ്റേഷനില്‍ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് പോയ കൊടുവള്ളി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ജിതേഷ് (40) ആണ് മരിച്ചത്. ഇദ്ദേഹത്തെ ഇന്ന് രാവിലെ ബാലുശ്ശേരിക്കടുത്ത് ഇയ്യാടുള്ള വീട്ടില്‍ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു....
Crime

പരീക്ഷക്ക് പോയ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആസിഡ് ആക്രമണം ; നിലമ്പൂര്‍ സ്വദേശി പിടിയില്‍

പരീക്ഷക്ക് പോയ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ നിലമ്പൂര്‍ സ്വദേശി പിടിയില്‍. മംഗളുരുവിലെ കടബയില്‍ ആണ് സംഭവമുണ്ടായത്. പരീക്ഷക്ക് പോയ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ നിലമ്പൂര്‍ സ്വദേശിയാ അഭിനെ കടബ പോലീസ് പിടികൂടി. പെണ്‍കുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റും. കടബ ഗവണ്‍മെന്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സ്‌കൂള്‍ വരാന്തയില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടികളെ ആക്രമിച്ചത്. പ്രേമനൈരാശ്യത്തെ തുടര്‍ന്നാണ് അഭിന്‍ ഈ ക്രൂരകൃത്യത്തിന് മുതിര്‍ന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഒരു പെണ്‍കുട്ടിയെ ലക്ഷ്യമിട്ടാണ് അഭിന്‍ ആക്രമണം നടത്തിയത്. സ്‌കൂള്‍ വരാന്തയില്‍ ഇരിക്കുകയായിരുന്ന 3 പെണ്‍കുട്ടികള്‍ക്കും ഇയാളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയായിരുന്നു....
Information, Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ആര്‍മി റിക്രൂട്ട്‌മെന്റ്: ഹെല്‍പ് ഡെസ്‌ക് മാര്‍ച്ച് 12 മുതല്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ക്കായി കോഴിക്കോട് ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലയിലെ താലൂക്ക് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഹെല്‍പ് ഡെസ്‌ക്കുകള്‍ ആരംഭിക്കുന്നു. ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ മാര്‍ച്ച് 12 മുതല്‍ 18 വരെയാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക. മാർച്ച് 12ന് ഏറനാട് താലൂക്കിലും 13 ന് നിലമ്പൂർ, 14ന് പെരിന്തൽമണ്ണ, 15ന് തിരൂർ, 16ന് തിരൂരങ്ങാടി, 17ന് പൊന്നാനി, 18ന് കൊണ്ടോട്ടി താലൂക്കിലാണ് ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കുക. യോഗ്യരായവർക്ക് ഹെൽപ് ഡെസ്‌ക് മുഖേന അപേക്ഷിക്കാം. ഫോൺ: 9868937887, 0495 2382953. ഇ-മെയിൽ: [email protected]. ----------------- ക്വട്ടേഷൻ ക്ഷണിച്ചു ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി, മലപ്പുറം കളക്ടറേറ്റിലെ തെരഞ്ഞെടുപ്പ് സെക്‍ഷന്‍, ജില്ല...
Kerala, Other

എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം ; പരീക്ഷ എഴുതുന്നത് 4.27 ലക്ഷം വിദ്യാര്‍ഥികള്‍

തിരുവനന്തപുരം : പത്താം ക്ലാസ് പരീക്ഷകള്‍ക്ക് ഇന്നു തുടക്കം. എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷകള്‍ രാവിലെ 9.30ന് തുടങ്ങും. കേരളത്തില്‍ 2955, ഗള്‍ഫ് മേഖലയില്‍ 7, ലക്ഷദ്വീപില്‍ 9 എന്നിങ്ങനെ ആകെ 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുക. എസ്എസ്എല്‍സി പരീക്ഷ സുഗമമായി നടത്തുന്നതിനു വേണ്ട എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. രാവിലെ 9.30 മുതല്‍ 11.15 വരെയാണ് പരീക്ഷ നടക്കുക. 25 ന് പരീക്ഷ അവസാനിക്കും. ഏപ്രില്‍ 3 മുതല്‍ 20 വരെ മൂല്യനിര്‍ണയം. മേയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്....
Malappuram

സ്വകാര്യ ബസിലെ സീറ്റില്‍ ഇരുന്നതിന് വിദ്യാര്‍ത്ഥിനിയുടെ മുഖത്തടിച്ചു ; കണ്ടക്ടര്‍ അറസ്റ്റില്‍

മലപ്പുറം : എടപ്പാളില്‍ സ്വകാര്യ ബസില്‍ സീറ്റില്‍ ഇരുന്നതിന് വിദ്യാര്‍ത്ഥിനിയുടെ കാലില്‍ ചവിട്ടുകയും മുഖത്ത് അടിക്കുകയും ചെയ്ത കണ്ടക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് - തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹാപ്പി ഡേയ്‌സ് ബസിലെ കണ്ടക്ടര്‍ കോഴിക്കോട് മാങ്കാവ് സ്വദേശി മേടോല്‍ പറമ്പില്‍ ഷുഹൈബിനെ (26) ആണ് ചങ്ങരംകുളം പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. കൂടല്ലൂര്‍ മണ്ണിയം പെരുമ്പലം സ്വദേശിനിയായ പെരുമ്പിലാവിലെ കോളജില്‍ മൂന്നാം വര്‍ഷ ജേണലിസം വിദ്യാര്‍ത്ഥിനിയെയാണ് ഇയാള്‍ മര്‍ദിച്ചത്. എടപ്പാളില്‍ നിന്നു പെരുമ്പിലാവിലേക്ക് കയറിയ വിദ്യാര്‍ത്ഥിനി ഒഴിവുള്ള സീറ്റില്‍ ഇരുന്നു. ഈ സമയം സീറ്റിനു സമീപം എത്തിയ കണ്ടക്ടര്‍ എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ കണ്ടക്ടര്‍ വിദ്യാര്‍ത്ഥിനിയുടെ കാലില്‍ ചവിട്ടുകയും മുഖത്ത് അടിക്കുകയുമായിരു...
error: Content is protected !!