Sunday, July 5

Author: tirurangaditoday

ലോക് സഭാ തിരഞ്ഞെടുപ്പ് : എക്‌സൈസ് പരിശോധനയില്‍ തിരൂരങ്ങാടിയില്‍ നിന്നടക്കം 33 ലിറ്റര്‍ വിദേശ മദ്യം പിടികൂടി
Local news, Malappuram

ലോക് സഭാ തിരഞ്ഞെടുപ്പ് : എക്‌സൈസ് പരിശോധനയില്‍ തിരൂരങ്ങാടിയില്‍ നിന്നടക്കം 33 ലിറ്റര്‍ വിദേശ മദ്യം പിടികൂടി

തിരൂരങ്ങാടി : ലോക് സഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ എക്‌സൈസ് വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയില്‍ 33 ലിറ്റര്‍ വിദേശ മദ്യം പിടികൂടി. കൊണ്ടോട്ടി, മലപ്പുറം, തിരൂര്‍ നിയമസഭാ മണ്ഡല പരിധിയില്‍ നിന്നും നാലു ലിറ്റര്‍ വീതവും നിലമ്പൂര്‍ മണ്ഡല പരിധിയില്‍ നിന്ന് ഏഴും വണ്ടൂരില്‍ നിന്നും 3.5 ഉം തിരൂരങ്ങാടിയില്‍ നിന്നും 5.5 ഉം പൊന്നാനിയില്‍ നിന്നും അഞ്ചും ലിറ്റര്‍ വിദേശ മദ്യമാണ് എക്‌സ്സെസ് സംഘം പിടികൂടിയത്. പ്രതികള്‍ക്കെതിരെ എക്‌സൈസ് കേസെടുത്തു....
Malappuram

ലോക് സഭാ തിരഞ്ഞെടുപ്പ് ; ജില്ലയില്‍ 33,93,884 വോട്ടര്‍മാര്‍, കന്നി വോട്ടര്‍മാരായി 82,286 പേര്‍

മലപ്പുറം : ലോക് സഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ മലപ്പുറം ജില്ലയില്‍ നിന്നും പട്ടികയില്‍ ഇടംപിടിച്ചത് 33,93,884 പേര്‍. ഇതില്‍ 16,96,709 പുരുഷന്മാരും 16,97,132 സ്ത്രീ വോട്ടര്‍മാരും 43 മൂന്നാം ലിംഗക്കാരുമാണുള്ളത്. ഏപ്രില്‍ നാലിനാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തിരൂര്‍ നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. 2,33,645 പേരാണ് ഇവിടെ വോട്ടര്‍മാരായി ഉള്ളത്. വയനാട് ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പെടുന്ന ഏറനാട് നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത്. 1,84,363 പേരാണ് ഈ മണ്ഡലത്തില്‍ വോട്ടര്‍മാരായുള്ളത്. കന്നി വോട്ടര്‍മാരായി 82,286 പേരും പട്ടികയിലുണ്ട്. പാലക്കാട് ജില്ലയിലുള്‍പ്പെടുന്ന തൃത്താല നിയമസഭാ മണ്ഡലം അടക്കം പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ 14,70,804 പേരും മലപ്പുറം ലോക്‌സഭാ മണ്ഡലത...
Malappuram, Other

കൊണ്ടോട്ടിയില്‍ വിദ്യാര്‍ത്ഥിയെ ഫ്‌ലാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊണ്ടോട്ടി : കൊണ്ടോട്ടിയില്‍ വിദ്യാര്‍ത്ഥിയെ താമസിക്കുന്ന ഫ്‌ലാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ മൂന്നാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയും എറണാകുളം കോതമംഗലം സ്വദേശിയുമായ വസുദേവ് റെജിയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മറ്റൊരു കോളേജില്‍ പഠിക്കുന്ന സുഹൃത്തും വസുദേവും ഒരുമിച്ചാണ് താമസിച്ചിരുന്നത്. സുഹൃത്ത് ഇന്നലെ ഫ്‌ലാറ്റിലെത്തിയിരുന്നില്ല. ഇന്ന് രാവിലെ ഫ്‌ലാറ്റില്‍ മടങ്ങിയെത്തിയപ്പോഴാണ് വസുദേവിനെ തൂങ്ങിയ നിലയില്‍ കണ്ടത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൊണ്ടോട്ടി പൊലീസ് അന്വേഷണം തുടങ്ങി....
Kerala, Malappuram, Other

പോളിങ് സ്റ്റേഷനുകളുടെ ഭിത്തികള്‍ വൃത്തികേടാക്കരുത്; പോളിങ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കാന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍

പോളിങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളടക്കമുള്ള കെട്ടിടങ്ങളില്‍ പോസ്റ്ററുകളും നോട്ടീസുകളും പതിപ്പിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ഭിത്തികളിലെ ചിത്രങ്ങളും മാപ്പുകളും നശിപ്പിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും തിരഞ്ഞെടുപ്പു കമ്മീഷന്‍. ലോക്‍സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമായി കമ്മീഷന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിടുള്ളത്. പോളിങ് സ്റ്റേഷനുകളില്‍ കുടിവെള്ളം ഉറപ്പാക്കുന്നതിന് ശുദ്ധജലം നിറച്ച ഡിസ്പെൻസറും പരിസ്ഥിതി സൗഹൃദങ്ങളായ ഗ്ലാസുകളും പോളിങ് സ്റ്റേഷനിൽ നിർബന്ധമായും ലഭ്യമാക്കണം. തിരഞ്ഞെടുപ്പിനെത്തുടർന്നുള്ള പോളിങ് സ്റ്റേഷനുകളിലെ മാലിന്യം ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു നീക്കം ചെയ്തുവെന്ന് ഉറപ്പാക്കണമെന്നും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പുറത്തിറക്കിയ മ...
Local news, Malappuram, Other

കെ.എസ് ഹംസയ്ക്ക് ഛായാചിത്രം സമ്മാനിച്ച് വിദ്യാര്‍ത്ഥിനി

ആതവനാട്: മാട്ടുമ്മല്‍ ആശുപത്രിപ്പടിയില്‍ പര്യടനത്തിനെത്തിയ പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസയ്ക്ക് അദ്ദേഹത്തിന്റെ ഛായാചിത്രം സമ്മാനിച്ച് വിദ്യാര്‍ത്ഥിനി. ആതവനാട് ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി നിധി ഉസ്മാനാണ് ചിത്രം കൈമാറിയത്.പൊതുപ്രവര്‍ത്തകനായ പിതാവ് ഉസ്മാന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് നിധി ചിത്രം തയ്യാറാക്കിയത്. നേരത്തെ ഇ.എം.എസ്, ഇ.കെ നായനാര്‍ തുടങ്ങിയവരുടെ ഛായാചിത്രങ്ങളും വരച്ചിട്ടുണ്ട്. ചെറുപ്പം മുതലേ വര്‍ണ്ണങ്ങളുടെ കൂട്ടുകാരിയാണ് ഈ മിടുക്കി. പ്രത്യേക പരിശീലനമൊന്നും നേടാതെയാണ് ചിത്രരചന. ചിത്രം സന്തോഷപൂര്‍വ്വം സ്വീകരിച്ച സ്ഥാനാര്‍ത്ഥി സമ്മാനം നിധിപോലെ സൂക്ഷിക്കുമെന്നും പൊന്നാനിയുടെ തലവര മാറ്റുന്നതാകട്ടെ ചിത്രമെന്നും പറഞ്ഞു. വെട്ടിച്ചിറ അക്ഷയ കേന്ദ്രത്തില്‍ ജീവനക്കാരിയായ താഹിറാബാനുവാണ് നിധിയുടെ മാതാവ്....
Malappuram

തിരഞ്ഞെടുപ്പു ജോലികളില്‍ ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ സുതാര്യമാകണമെന്ന് പൊതു നിരീക്ഷകര്‍ ; നിരീക്ഷകരുടെ സാന്നിധ്യത്തിൽ വിപുലമായ അവലോകന യോഗം ചേർന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി ഓരോ തലങ്ങളിലും നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ സുതാര്യമായിരിക്കണമെന്ന് ഇലക്ഷൻ കമ്മീഷൻ നിയോഗിച്ച പൊതു നിരീക്ഷകര്‍ നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഇലക്ഷന്‍ നോഡല്‍ ഓഫീസര്‍മാരുടെയും ഉപ വരണാധികളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് നിര്‍ദ്ദേശം. ജില്ലയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായാണ് പൊതു നിരീക്ഷകരായ അവദേശ് കുമാര്‍ തിവാരി, പുല്‍കിത് ആര്‍.ആര്‍ ഖരേ, ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ യോഗം ചേര്‍ന്നത്. പൊതുജനങ്ങളില്‍ സംശയം ജനിപ്പിക്കുന്ന തരത്തിലുള്ള ഒരു ഇടപെടലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ ഇടയാകരുത്. ഉദ്യോഗസ്ഥര്‍ അവരുടെ രാഷ്ട്രീയ നിലപാടുകള്‍ക്കതീതമായാണ്...
Malappuram, Other

പെരുമാറ്റച്ചട്ട ലംഘനം: സി-വിജില്‍ ആപ്പുവഴി ലഭിച്ചത് 2640 പരാതികള്‍

മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമുള്‍പ്പെടെയുള്ള പരാതികളും ക്രമക്കേടുകളും അറിയിക്കുന്നതിന് പൊതുജനങ്ങള്‍ക്കായി സജ്ജീകരിച്ച സി വിജില്‍ ആപ്പ് വഴി മലപ്പുറം ജില്ലയില്‍ നിന്നും ഇതുവരെ ലഭിച്ചത് 2640 പരാതികള്‍. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത് മുതല്‍ ഏപ്രില്‍ നാല് വരെയുള്ള കണക്കാണിത്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് ഏറെയും പരാതികളില്‍ ലഭിച്ചിട്ടുള്ളത്. റോഡുകളില്‍ പെയിന്റ് ഉപയോഗിച്ചുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍, പൊതുസ്ഥലങ്ങളിലെ അനധികൃത പോസ്റ്റര്‍ ഒട്ടിക്കല്‍ തുടങ്ങിയ പരാതികളാണ് കൂടുതലായും ലഭിച്ചത്. ലഭിച്ച മുഴുവന്‍ പരാതികളും പരിഹരിച്ചതായി സി വിജില്‍, മാതൃകാ പെരുമാറ്റ ചട്ടം നോഡല്‍ ഓഫീസര്‍ പി. ബൈജു അറിയിച്ചു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ലഭിക്കുന്ന cVIGIL ആപ്പ് വഴിയാണ് പരാതി നല്‍കേണ്ടത്. പരാതി ലഭിച്ച് 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിച്ച് മ...
Malappuram

ലോക്സഭാ തിരഞ്ഞെടുപ്പ്: പൊതു നിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

മലപ്പുറം : ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും മലപ്പുറം ജില്ലയിൽ എത്തി. മലപ്പുറം മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതു നിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥരാണ് ഇവർ. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി) ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്. ജില്ലയിലെത്തിയ നിരീക്ഷകര്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജ...
Crime

പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ ജൈസൽ സ്വർണം തട്ടിയ കേസിൽ പിടിയിൽ

കരിപ്പൂർ : വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണം തട്ടിയെടുക്കൽ കേസിൽ പ്രതി പിടിയിൽ. പരപ്പനങ്ങാടി ആവിൽ ബീച്ച് സ്വദേശി കെ.പി.ജൈസലിനെ (39) കരിപ്പൂർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങി. പ്രളയ കാലത്ത് രക്ഷാപ്രവർത്തനത്തിനിടെ ഗർഭിണിക്കു തോണിയിൽ കയറാൻ ചുമൽ കുനിച്ചുനൽകുന്ന വിഡിയോ പ്രചരിക്കപ്പെട്ടതിനെ തുടർന്ന് ശ്രദ്ധേയനായ ആളാണ് ജൈസൽ. കൊല്ലം ഈസ്റ്റ് കല്ലട സ്റ്റേഷനിലെ മറ്റൊരു കേസിൽ പിടിയിലായി തിരുവനന്തപുരം സ്പെഷൽ സബ് ജയിലിൽ കഴിയുന്നതിനിടെയാണ് കരിപ്പൂരിലെ കേസിലേക്ക് തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയത്. ഇക്കഴിഞ്ഞ മാർച്ച് 12ന് കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ചു നടന്ന സ്വർണം തട്ടിയെടുക്കൽ കേസിൽ പ്രതിയാണ് ജൈസൽ. 8 പ്രതികളിൽ 3 പേർ സംഭവദിവസം അറസ്റ്റിലായിരുന്നു. അവരെ ചോദ്യം ചെയ്തതിൽനിന്നാണ് ജൈസലും സംഘത്തിൽ ഉള്ളതായി അറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. ഇന്നലെ തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത...
Obituary

വേങ്ങരയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

വേങ്ങര : യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വേങ്ങര വലിയോറ നായാട്ടി പറമ്പ് നല്ലാട്ട് തൊടിക വീട്ടിൽ ഇസ്മയിലിന്റെ മകൻ ഇഹ്‌സാൻ (25) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
Crime

പാനൂരിൽ ബോംബ് സ്‌ഫോടനത്തിൽ പരിക്കേറ്റയാൾ മരിച്ചു

മരിച്ചത് സിപിഎം പ്രവർത്തകൻ, നിഷേധിച്ച് എം.വി.ഗോവിന്ദൻ കണ്ണൂർ : പാനൂർ പുത്തൂർ മുളിയാത്തോട്ടിൽ വീട്ടിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിച്ചു. 3 പേർക്കു പരുക്കേറ്റു. കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. ഒരാളുടെ രണ്ടു കൈപ്പത്തികളും അറ്റുപോയതായാണു വിവരം. കോഴിക്കോട് മിംസിലും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചത്. ഷെറിൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. പാനൂരിൽ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് വിവരം. ഷെറിന് സ്ഫോടനത്തിൽ കൈക്കും മുഖത്തും ദേഹത്തും ഗുരുതരമായി പരിക്കേറ്റിരുന്നു. കൈപ്പത്തികൾ അറ്റുപോയ നിലയിലായിരുന്നു. രാത്രി തന്നെ ഷെറിനെയും വിനീഷിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴ...
Crime

വ്യാജ ഒപ്പിട്ട് പണം തട്ടിപ്പ്, നന്നമ്പ്ര പി എച്ച് സി യിലെ ക്ലർക്കിന് കഠിന തടവും പിഴയും

നന്നമ്പ്ര : മെഡിക്കൽ ഓഫീസറുടെ വ്യാജ ഒപ്പിട്ട് ആരോഗ്യവകുപ്പിൻെറ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരുലക്ഷം രൂപയുടെ തിരിമറി നടത്തിയ സംഭവത്തിൽ ജീവനക്കാരന് കോഴിക്കോട് വി ജിലൻസ് കോടതി കഠിനതടവും പിഴയും വിധിച്ചു. നന്നമ്പ്ര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ യു.ഡി. ക്ലർക്കായിരുന്ന സി.കെ. മുരളീദാസിനാണ് ശിക്ഷ.2005-08 കാലഘട്ടത്തിൽ നന്നമ്പ്ര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻെറ നാഷണൽ റൂറൽ ഹെൽത്ത് മിഷൻ (എൻ ആർ എച്ച് എം) ഫണ്ടിനു വേണ്ടിയുള്ള ബാങ്ക് അക്കൗണ്ടിൽനിന്ന് വിവിധ ഘട്ടങ്ങളിലായി മെഡിക്കൽ ഓഫീസറുടെ വ്യാജ ഒപ്പിട്ട് ഒരുലക്ഷം രൂപ വെട്ടിപ്പുനടത്തിയെന്നാ യിരുന്നു കേസ്. മലപ്പുറം വിജിലൻസ് യൂണിറ്റ് മുൻ ഡിവൈ.എസ്.പി. പിഅബ്ദുൽഹമീദാണ് അന്വേഷണം നടത്തിയത്. അഞ്ചു വകുപ്പുകളിലായി ഒരുവർഷം വീതം ആകെ അഞ്ചുവർഷം കഠിന തടവും 1,40,000 രൂപ പിഴ ഒടുക്കുന്നതിനുമാണ് കോഴിക്കോട് വിജിലൻസ് കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ...
Local news

മൂന്നിയൂരിൽ നിരോധനം ലംഘിച്ച് ഉപ്പിലിട്ടത് കച്ചവടം ; പിഴ ഈടാക്കി

തിരൂരങ്ങാടി : മഞ്ഞപ്പിത്ത പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിൽ ഉപ്പിലിട്ടത്, വിവിധ രാസ വർണ്ണങ്ങൾ , വൃത്തിഹീനമായ ഐസ് , പച്ചവെള്ളം എന്നിവ ചേർത്ത് പാനീയങ്ങൾ നിർമ്മിക്കുന്നതും വിൽക്കുന്നതും നിരോധിച്ചിട്ടും അത് ലംഘിച്ച് കച്ചവടം നടത്തിയവരിൽ നിന്ന് പിഴ ഈടാക്കി. ആദ്യ തവണ താക്കീത് നൽകിയിട്ടും വീണ്ടും നിയമലംഘനം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. ഇനിയും ആവർത്തിച്ചാൽ കേരള പൊതുജനാരോഗ്യ ആക്ട് 2023 പ്രകാരം നിയമ നടപടി സ്വീകരിക്കും എന്ന് എഫ്. എച്ച് .സി മെഡിക്കൽ ഓഫീസർ ഡോ.മുഹമ്മദ് റഫീക്ക് പുള്ളാട്ട്, എച്ച്.ഐ ഹസിലാൽ കെ.സി എന്നിവർ അറിയിച്ചു. പഞ്ചായത്ത് പരിധിയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെ നിയമപരമായ നടപടി സ്വീകരിക്കും എന്ന് സെക്രട്ടറി ഉണ്ണി അറിയിച്ചു. ജെ.എച്ച് ഐ മാരായ ജോയ് എഫ് , പ്രശാന്ത് .വി , അശ്വതി .എം, പഞ്ചായത്ത് എച്ച് ഐ ദീപ്തി .പി , സാരഥി കൃഷണൻ എന്നിവർ പരിശോ...
Kerala

തിരുവനന്തപുരത്ത് നാടൻ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി ; 17 കാരൻ്റെ രണ്ട് കൈപ്പത്തിയും അറ്റുപോയി, നാല് പേർക്ക് പരിക്ക്

തിരുവനന്തപുരം : മണ്ണന്തലയിൽ നാടൻ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി. നാല് പേർക്ക് പരുക്കേറ്റു. 17 കാരൻ്റെ രണ്ട് കൈപ്പത്തിയും അറ്റു പോയി. മറ്റൊരാൾക്ക് കാലിനും ഇടുപ്പിനും പരിക്കേറ്റു. പരിക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഖിലേഷ്, കിരൺ, ശരത് ഇരു കൈകളും നഷ്ടപ്പെട്ട 17കാരൻ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കിരൺ, ശരത് എന്നിവരെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ മോഷണം, കഞ്ചാവ് വിൽപ്പന, പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച സംഭവം അടക്കമുള്ള കേസുകളുണ്ട്. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് പ്രതികളുടെ വീട്ടിൽ കഴിഞ്ഞദിവസം പൊലീസെത്തിയിരുന്നു. പൊലീസിനെ ആക്രമിക്കാനാണ് പ്രതികൾ ബോംബ് നിർമിച്ചതെന്നാണ് പ്രാഥമിക വിവരം. പൊട്ടിയത് മാരക ശേഷിയുള്ള അമിട്ടാണെന്ന് പൊലീസ് അറിയിച്ചു. മണ്ണന്തലയിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറി മലമുകളിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വച...
Local news, Other

എൻ.ഡി.എ.സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യൻ തിരൂരങ്ങാടിയിൽ പര്യടനം നടത്തി

തിരൂരങ്ങാടി : എൻ.ഡി.എ സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യൻ തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ നന്നമ്പ്ര, തെന്നല, പെരുമണ്ണ ക്ലാരി, പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി. ചെറുമുക്ക് കാർത്തികേയൻ്റെ വീട്ടിൽ നടന്ന കുടുംബയോഗങ്ങളിലും, കീ വോട്ടർമാരെയും നേരിൽ കണ്ട് വോട്ട് അഭ്യർത്ഥന നടത്തി. നന്നമ്പ്ര മേലേപ്പുറം കീഴാപുറത്ത് കുടുംബക്ഷേത്രത്തിലെ കലങ്കരി ഉൽസവത്തിലും, തെയ്യാല ശാന്തിഗിരി ആശ്രമത്തിലുമെത്തി,സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിച്ചു . ആശ്രമം ഇൻ ചാർജ് സ്വാമി ജന പുഷ്പൻ ജ്ഞാനതപസ്വി, .മാനേജർ പി.എം.ചന്ദ്രശേഖരൻ, വ.എ.മോഹനൻ എന്നിവർ ചേർന്ന് സ്ഥാനാർത്ഥിയെ സ്വീകരിച്ചു.ബി ജെ പി എടരിക്കോട് മണ്ഡലം പ്രസിഡൻ്റ് റിജു രാഘവ്, ജന.സെക്രട്ടറിമാരായ എം.ശിവദാസ്, സജിത്ത് അങ്കത്തിൽ ,തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു...
Kerala, Other

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം ; ബന്ധു അറസ്റ്റില്‍

തൃശൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ ബന്ധുവിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പടിയൂര്‍ നരന്റെവിട വീട്ടില്‍ ഫാജിസി (41)നെയാണ് അറസ്റ്റ് ചെയ്തത്. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ച് 31നായിരുന്നു കേസിനാസ്പദമായ സംഭവം. കുന്നംകുളം സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഗ്രാമപ്രദേശത്തെ വീട്ടിലെത്തിയ യുവാവ് അര്‍ധരാത്രിയാണ് പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയത്. അടുത്ത ദിവസം കുട്ടി ബന്ധുവിനോട് ലൈഗികാതിക്രമ വിവരങ്ങള്‍ പറഞ്ഞതോടെയാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കുന്നംകുളം പൊലീസ് കണ്ണൂര്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്....
Kerala

യുഡിഎഫിന് എസ്ഡിപിഐ പിന്തുണ ; ആര് വോട്ട് ചെയ്താല്‍ വാങ്ങുമെന്ന് കെ സുധാകരന്‍

കണ്ണൂര്‍ : യുഡിഎഫിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി കെ പി സി സി അധ്യക്ഷനും കണ്ണൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുമായ കെ സുധാകരന്‍. ഇലക്ഷന് എസ് ഡി പി ഐ എന്നല്ല ആര് വോട്ട് ചെയ്താലും അത് സിപിഎം വോട്ട് ചെയ്താലും വാങ്ങുമെന്ന് കെ സുധാകരന്‍ വ്യക്തമാക്കി. എസ് ഡി പി ഐയുടെ പിന്തുണ കോണ്‍ഗ്രസും യു ഡി എഫും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്തുണ വേണ്ടെന്ന് ഒരു സ്ഥാനാര്‍ത്ഥിയും പറയില്ല. വോട്ട് വാങ്ങുന്നത് സ്ഥാനാര്‍ത്ഥിയുടെ മിടുക്കാണെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു....
Malappuram

മൂന്ന് വയസുകാരനെ മടിയില്‍ ഇരുത്തി കാര്‍ ഓടിച്ച മലപ്പുറം സ്വദേശിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

മൂന്ന് വയസുകാരനെ മടിയില്‍ ഇരുത്തി കാര്‍ ഓടിച്ച മലപ്പുറം സ്വദേശിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് പുറക്കാട്ടിരിയില്‍ മൂന്ന് വയസുകാരനെ മടിയില്‍ ഇരുത്തി കാര്‍ ഓടിച്ച മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസന്‍സ് ആണ് സസ്‌പെന്‍ഡ് ചെയ്തത്. മൂന്ന് മാസത്തേക്കാണ് ആര്‍ടിഒയുടെ നടപടി. കഴിഞ്ഞ മാസം പത്തിനായിരുന്നു സംഭവം. തിരക്കേറിയ റോഡില്‍ കുഞ്ഞിനെ മടിയിലിരുത്തി മുസ്തഫ വാഹനമോടിക്കുകയായിരുന്നു. എഐ കാമറയില്‍ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ ഉടമയോട് വിശദീകരണം തേടിയതിനുശേഷമാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്....
Malappuram

ഇ.ടിയും സമദാനിയും നാമനിര്‍ദ്ദേശപത്രിക നല്‍കി

മലപ്പുറം പാര്‍ലിമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനി പാര്‍ലിമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എംപി അബ്ദു സമദ് സമദാനിയും നാമനിര്‍ദ്ദേശപത്രിക നല്‍കി. ഇ.ടി മുഹമ്മദ് ബഷീര്‍ വരണാധികാരി കൂടിയായ മലപ്പുറം ജില്ലാ കലക്ടര്‍ വി ആര്‍ വിനോദിന് മുമ്പാകെയും സമദാനി പൊന്നാനി മണ്ഡലം വരണാധികാരിയായ എ.ഡി.എം കെ. മണികണ്ഠന്‍ മുമ്പാകെയുമാണ് പത്രിക നല്‍കിയത്. കെപിസിസി സെക്രട്ടറി കെ. പി അബ്ദുല്‍ മജീദ്, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, മഞ്ഞളാംകുഴി അലി എം എല്‍ എ, എന്നിവര്‍ സന്നിഹിതരായിരുന്നു...
Kerala

വീട്ടില്‍ തനിച്ചായിരുന്ന യുവതിയുടെ മുഖത്ത് മുളക് പൊടി എറിഞ്ഞ് കടന്നു പിടിച്ചു ; 16 കാരന്‍ കസ്റ്റഡിയില്‍

വീട്ടില്‍ തനിച്ചായിരുന്ന യുവതിയുടെ മുഖത്ത് മുളക് പൊടി എറിഞ്ഞ് മുഖത്തിടിച്ച ശേഷം കടന്നു പിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ച അജ്ഞാതന്‍ ഓടി രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് 16 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് 5.30 ഓടെ കട്ടപ്പന സ്വദേശിനിയായ 30 കാരിക്ക് നേരെയാണ് അക്രമണം ഉണ്ടായത്. യുവതിയും ഭര്‍ത്താവും മാത്രമാണ് ഇവിടെ താമസം. ഭര്‍ത്താവ് കട്ടപ്പനയില്‍ ജോലിസ്ഥലത്തായിരുന്നതിനാല്‍ യുവതി തനിച്ചാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍ വന്ന് ആരോ വിളിച്ചപ്പോള്‍ ഭര്‍ത്താവ് ആണെന്നു കരുതി യുവതി വാതില്‍ തുറന്നയുടന്‍ മുഖത്ത് കണ്ണട വെച്ച് തുണി കൊണ്ട് മുഖം മറച്ച അക്രമി മുഖത്തു മുളക് പൊടിപോലെ എന്തോ വലിച്ചെറിഞ്ഞ ശേഷം കൈ കൊണ്ട് യുവതിയുടെ മുഖത്തിടിച്ച് പിടിച്ച് വലിച്ചിഴച്ച് വീടിനുള്ളിലേയ്ക്ക് കൊണ്ടു പോകാന്‍ ശ്രമിക്കുയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ ആദ്യം ഒരു നിമിഷം അമ്പരന്ന യുവതി പെട്ടെ...
Breaking news, Crime

വേങ്ങരയിലെ അബ്ദുറഹ്മാന്റെ മരണം കൊലപാതകം തന്നെ, മകൻ അറസ്റ്റിൽ

സംഭവം നടന്നത് ആറു മാസം മുമ്പ് വേങ്ങര : കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്തീൻ മകൻ അബ്ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവർ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. 18-09-2023 തിയ്യതി വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്ദുറഹിമാന്റെ മരണത്തിൽ സംശയം തോന്നിയ പോലീസ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയതിൽ നിന്നും കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിയാണ് മരണപ്പെട്ടത് എന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതോടെ പോലീസ് അസ്വഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുകയായിരുന്നു. അബ്ദുറഹ്മാനും മകൻ മുഹമ്മദ് അൻവറും തമ്മിൽ വീട്ടിൽ വച്ച് അൻവറിന്റെ ചികിത്സക്കുള്ള പണം അബ്ദുറഹ്മാൻ കൊടുക്കാത്തതിലുള്ള വിരോധത്താൽ ഇരുവരും തമ്മിൽ വീട്ടിൽവെച്ച് വാക്ക് തർക്കം ഉണ്ടാവുകയും മകൻ അൻവർ പിതാവായ അബ്ദുറഹിമാനെ കഴുത...
Breaking news, Crime

പട്ടാപ്പകൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി

വണ്ടൂർ: നടുവത്ത് തങ്ങൾപ്പടിക്കു സമീപം മദ്യലഹരിയിൽ യുവാവ് പട്ടാപ്പകൽ ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി. തങ്ങൾപ്പടി സൽമത്ത് (52) ആണ് കൊല്ലപ്പെട്ടത്. മകൾ സജ്നയുടെ ഭർത്താവ് കൊണ്ടോട്ടി സ്വദേശി സമീർ (40) ആണ് കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകിട്ട് 6 മണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ സമീർ വെട്ടുകത്തിയുപയോഗിച്ച് സൽമത്തിൻ്റെ തലയ്ക്ക് വെട്ടുകയായിരുന്നുവെന്ന് പറയുന്നു. സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. ഭാര്യയുടെ വീട്ടിൽ താമസിച്ചു വരുകയായിരുന്ന സമീർ നിരന്തരം വീട്ടുകാരുമായി വഴക്കിട്ടിരുന്നതായി പറയുന്നു. പല തവണ പൊലിസിൽ പരാതി നൽകിയിരുന്നു. സമീറിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി താക്കീത് ചെയ്തു വിട്ടിരുന്നതായും സൂചനയുണ്ട്....
Information, Other

ചൂടല്ലേ.. ചൂടാവരുത്… ; നിരത്തുകള്‍ പോര്‍ക്കളങ്ങളല്ല : മുന്നറിയിപ്പുമായി കേരള പൊലീസ്

മലപ്പുറം : നിരത്തുകളില്‍ വാഹനമോടിക്കുമ്പോള്‍ ചിലര്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും വഴക്കുണ്ടാക്കുന്നതും അത് പിന്നീട് വലിയ സംഘര്‍ഷത്തിലേക്ക് നയിക്കുന്നതും നമ്മള്‍ കാണാറുണ്ട്. അതിനാല്‍ തന്നെ അത്തരക്കാര്‍ക്കൊരു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. വാഹനമോടിക്കുമ്പോള്‍ വേണ്ട അത്യാവശ്യ ഘടകങ്ങളാണ് ക്ഷമയും സംയമനവുമെന്ന് കേരളാ പൊലീസ് തങ്ങളുടെ ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെ യാത്രികരെ ഓര്‍മിപ്പിക്കുന്നു. റോഡുകളില്‍ ഡ്രൈവര്‍മാര്‍ തമ്മില്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും പരസ്പരം ഏറ്റുമുട്ടുന്ന സംഭവങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ച് കൊണ്ടാണ് പൊലീസിന്റെ മുന്നറിയിപ്പ്. കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ; നിരത്തുകൾ പോർക്കളങ്ങളല്ല. അഹന്തയും ആക്രോശങ്ങളും മത്സരങ്ങളും നിരത്തിലല്ല വേണ്ടത്. വാഹനമോടിക്കുന്നയാൾ വാക്കുകളാലോ ആംഗ്യങ്ങളിലൂടെയോ വളരെ ദേഷ്യത്തിൽ മറ്റു ഡ്രൈവർമാരോടോ വാഹനത...
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കാലിക്കറ്റില്‍ സമ്മര്‍ കോച്ചിങ് ക്യാമ്പ്കാലിക്കറ്റ് സര്‍വകലാശാലയുടെ ഈ വര്‍ഷത്തെ അവധിക്കാല കായിക പരിശീലന ക്യാമ്പ് ഏപ്രില്‍ നാലിന് തുടങ്ങും. ബാഡ്മിന്റണ്‍ ഇനത്തില്‍ ആദ്യ ബാച്ച് ക്യാമ്പ് മെയ് ഒന്ന് വരെയാണ്. രണ്ടാമത്തെ ബാച്ച് മെയ് ഒന്നിന് തുടങ്ങി 31-ന് അവസാനിക്കും.ഹാന്‍ഡ്‌ബോള്‍, ഫുട്‌ബോള്‍, വോളിബോള്‍, അത്‌ലറ്റിക്‌സ്, ക്രിക്കറ്റ്, സോഫ്റ്റ് ബോള്‍, ബേസ് ബോള്‍, ഖൊ-ഖൊ, കബഡി, ജൂഡോ, തയ്‌ക്വോണ്ടോ, ബാസ്‌കറ്റ് ബോള്‍ തുടങ്ങിയവയുടെ ക്യാമ്പ് ഏപ്രില്‍ 15 മുതല്‍ മെയ് 15 വരെയാണ്.ഏഴ് വയസ്സ് മുതല്‍ 18 വയസ്സ് വരെയുള്ളവര്‍ക്ക് പങ്കെടുക്കാം. 700 രൂപയാണ് ഫീസ്.സര്‍വകലാശാലാ പരിശീലകരുടെ നേതൃത്വത്തില്‍ ഇന്‍ഡോര്‍, ഔട്ട് ഡോര്‍ സ്‌റ്റേഡിയങ്ങളിലെ സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് പരിശീലനം. വിശദവിവരങ്ങള്‍ക്ക് ഓഫീസ് സമയത്ത് 9567664789, 9446781753, 0494 2407501 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.  അക്കാദമിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പ്: വോട്...
Crime, Malappuram

കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം ; സഹോദരങ്ങള്‍ക്ക് വെട്ടേറ്റു

മലപ്പുറം: കുറ്റിപ്പുറത്ത് കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സഹോദരങ്ങള്‍ക്ക് വെട്ടേറ്റു. ഊരോത്ത് പള്ളിയാലില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സഹോദരങ്ങളായ അറുമുഖന്‍ (29), മണി (35) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും നടക്കാവില്‍ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇതേ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സുരേഷ്, സുന്ദരന്‍, ലിജേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇന്ന് രാവിലെയാണ് കേസിന് ആസ്പദമായ സംഭവം. ക്വാര്‍ട്ടേഴ്‌സിലെ വാഷ് ബേസണ്‍ ടാപ്പ് തുറന്നിട്ടതിനെ തുടര്‍ന്ന് ഒന്നാം പ്രതിയായ സുരേഷിന്റെ ഭാര്യയും അറമുഖന്റെ ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടായി. ഇത് പിന്നീട് പുരുഷന്മാര്‍ തമ്മിലുള്ള കൈയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. വാക്ക് തര്‍ക്കത്തിന് പിന്നാലെ സുരേഷും സഹോദരങ്ങളായ സുന്ദരന്‍, ലിജേഷ് എന്നിവര്‍ ചേര്‍ന്ന്...
Local news, Other

തിരൂരങ്ങാടിയില്‍ നിന്നും പൊലീസ് പിടിച്ചെടുത്ത പണം ആദായ നികുതി വകുപ്പിന് കൈമാറി

തിരൂരങ്ങാടി : ലോകസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫ്‌ളെയിങ് സ്‌ക്വാഡും പൊലീസും നടത്തിയ വാഹന പരിശോധനയില്‍ പിടിച്ചെടുത്ത 11.43 ലക്ഷം രൂപ ആദായ നികുതിവകുപ്പിന് കൈമാറി. ഊരകം സ്വദേശി പിടിയില്‍. ഊരകം കീഴ്മുറി നെടും പറമ്പ് സ്വദേശി നല്ലാട്ടു തൊടിക അബ്ദുല്‍ റഹൂഫ് (43) ല്‍ നിന്നും ആണ് 11,43,000 രൂപ പിടികൂടിയത്. 10 ലക്ഷത്തില്‍ കൂടിയ തുകയായതിനാല്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവ് പ്രകാരം തുക ആദായ നികുതി വകുപ്പിന് കൈമാറുകയായിരുന്നു. തിരൂരങ്ങാടി നിയോജകമണ്ഡലം ഫ്‌ളെയിങ് ഫ്‌ളെയിങ് സ്‌ക്വാഡ്-3 ഉദ്യോഗസ്ഥന്‍ ഷാമിലിന്റെയും തിരൂരങ്ങാടി സിഐ കെടി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പൊലീസും സംയുക്തമായി എസ് പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെന്നിയൂരില്‍ നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കില്‍ കുഴല്‍ പണം വിതരണത്തിന് പോകുകയായിരുന്ന ഇയാളെ പിടികൂടിയത്....
Local news, Other

നാടന്‍ കലകളും ചവിട്ട് കളിയും പുതിയ തലമുറക്ക് കൈമാറി യാത്രയായ പുവാച്ചിയില്‍ കാളിക്ക് അനുശോചനം രേഖപ്പെടുത്തി കൊട്ടംന്തലയിലെ കീരനല്ലൂര്‍ നാടന്‍ കലാസംഘം

പരപ്പനങ്ങാടി : നാടന്‍ കലകളും ചവിട്ട് കളിയും പുതിയ തലമുറക്ക് കൈമാറി യാത്രയായ പുവാച്ചിയില്‍ കാളിക്ക് അനുശോചനം രേഖപ്പെടുത്തി കൊട്ടംന്തലയിലെ കീരനല്ലൂര്‍ നാടന്‍ കലാസംഘം. കൊട്ടംന്തലയിലെ നാടന്‍ കലകളുടെ ആചാര്യയും മഞ്ചേരി എഫ്എമിലെ നാടന്‍ പാട്ടുകാരിയുമായ പുവ്വാച്ചിയില്‍ കാളി ഇന്നലെ പുലര്‍ച്ചെ വീട്ടില്‍ വെച്ചായിരുന്നു മരണപ്പെട്ടത്. കുറച്ച് ദിവസങ്ങളായി വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ കിടപ്പിലായിരുന്നു. പഴയക്കാലത്ത് പുഞ്ചപാടങ്ങളില്‍ നടീല്‍ പാട്ടും, കൊയ്ത്തു പാട്ടുകളും കൂടെയുള്ളവര്‍ക്ക് പാടി കൊടുത്തിരുന്നത് കാളിയായിരുന്നു. നാടന്‍ ചവിട്ട് കളി മറ്റുള്ളവര്‍ക്ക് പഠിപ്പിച്ച് നല്‍കി നിരവധി വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ച് ശ്രദ്ധേയയായിരുന്നു. അനുശോചന യോഗത്തില്‍ സെക്രട്ടറി എ. സുബ്രഹ്‌മണ്യന്‍ സ്വാഗതവും പ്രസിഡണ്ട്. പി.സി ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.ടി വിനോദ്, പി. സി ജാനകി, എ . കോരന്‍, പി. ശങ്കരന്‍ എന...
Local news, Other

മുഖ്യമന്ത്രി മൈക്കിലൂടെ തള്ളുന്നതെല്ലാതെ ഒന്നും നടക്കുന്നില്ല: പി.കെ കുഞ്ഞാലിക്കുട്ടി

തിരൂരങ്ങാടി: മുഖ്യമന്ത്രി മൈക്കിലൂടെ തള്ളുന്നതെല്ലാതെ ഒന്നും നടക്കുന്നില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരൂരങ്ങാടി നിയോജക മണ്ഡലം യു.ഡി.എഫ് ചെമ്മാട് സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. മുഖ്യമന്ത്രി പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നുമാണ്. കേരളത്തില്‍ സി.എ.എ നടപ്പിലാക്കില്ലെന്നാണ് അദ്ധേഹം പറയുന്നത്. അതിനെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് അദ്ധേഹം പറയുന്നില്ല. ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാല്‍ സി.എ.എ എടുത്തു കളയും. ഇടത് പക്ഷത്തിന് റോളില്ലാത്ത തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താനുള്ള തത്രപാടിലാണവര്‍. അതിനിടക്ക് നാട്ടില്‍ നടക്കുന്ന വിഷയങ്ങളൊന്നും ശ്രദ്ധിക്കാന്‍ അവര്‍ക്കാവുന്നില്ല. റിയാസ് മൗലവി വിഷയത്തില്‍ വലിയ അപാകതസര്‍ക്കാറിന്റെ ഭാഗത്ത് സംഭവിച്ചു. ഇത് തുടര്‍ക്കഥയാകുമ്പോള്‍ മുഖ്യമന്ത്രിയുടെ ന്യൂനപക...
Crime, Local news, Other

താനാളൂരിലെ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍

താനൂര്‍: താനാളൂര്‍ നരസിംഹ ക്ഷേത്രത്തിലും മീനടത്തൂര്‍ അമ്മംകുളങ്ങര ദേവി ക്ഷേത്രത്തിലും മോഷണം നടത്തിയ പ്രതികളെ താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ കോടാശ്ശേരി നായരങ്ങാടി ചെറിയേക്കരജെയ്‌സണ്‍ (54) മാറമ്പള്ളിവാഴക്കുളം ലക്ഷംവീട് കോളനി കല്ലേത്ത് പറമ്പില്‍ ശ്രീക്കുട്ടന്‍ (27) എന്നിവരെയാണ് താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്, ഫെബ്രവരി 17 ന് പുലര്‍ച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലാണ് താനാളൂര്‍ നരസിംഹ ക്ഷേത്രത്തിലെയും, മീനടത്തൂര്‍ അമ്മംക്കുളങ്ങരെ ദേവി ക്ഷേത്രത്തിലെയും ഭണ്ഡാരങ്ങളില്‍ നിന്നും, ക്ഷേത്ര ഓഫീസില്‍ നിന്നും പണവും ,മൊബൈലും മോഷണം നടത്തിയത്. സംഭവത്തില്‍ താനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. താനൂര്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളുമായി മോഷണം നടത്തിയ ക്ഷേത്രങ്ങളില്‍ കൊണ്ടു പോയി തെളിവെടുപ്പ് നടത്തി. പ്രതികളുടെ പേരില്‍ തൃശൂര്‍ പാലക്കാട് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളില്‍ കേസുകള...
Malappuram, Other

മഞ്ചേരി കേന്ദ്രീകരിച്ച് വില്പ്പനക്ക് എത്തിച്ച എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍

മലപ്പുറം : മഞ്ചേരി കേന്ദ്രീകരിച്ച് വില്പ്പനക്ക് എത്തിച്ച എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയിലായി. മലപ്പുറം കോഡൂര്‍ സ്വദേശി പിച്ചന്‍ മടത്തില്‍ ഹാഷിം, കോട്ടക്കല്‍ പുത്തൂര്‍ അരിച്ചോള്‍ സ്വദേശി പതിയില്‍ മുഹമ്മദ് മുബഷീര്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 30,000 രൂപയോളം വിലവരുന്ന 10.35 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബാംഗ്ലൂരില്‍ നിന്നും മലപ്പുറത്തേക്ക് ലഹരി മരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവര്‍. കഴിഞ്ഞ വര്‍ഷം ബാംഗ്ലൂരില്‍ നിന്നും എംഡിഎംഎ കടത്തുന്നതിനിടെ വയനാട് മുത്തങ്ങയില്‍വച്ച് ഹാഷിം ഉള്‍പ്പെട്ട സംഘത്തെ എക്‌സൈസ് പിടികൂടിയിരുന്നു. ഈ കേസില്‍ 10 ദിവസം മുന്‍പാണ് ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയത്. ഇയാളുടെ പേരില്‍ മലപ്പുറം സ്റ്റേഷനില്‍ കളവു കേസും നിലവില്‍ ഉണ്ട്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. മലപ്പുറം ജില്ലാ പോലീസ് മേധാവി ശശിധരന്‍ ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥ...
error: Content is protected !!