Tuesday, March 24

Author: tirurangaditoday

<strong>ദക്ഷിണ മേഖല കലോത്സവം; 11 ഇനങ്ങളില്‍ സമ്മാനം നേടി കാലിക്കറ്റ് </strong>
Kerala, Other, university

ദക്ഷിണ മേഖല കലോത്സവം; 11 ഇനങ്ങളില്‍ സമ്മാനം നേടി കാലിക്കറ്റ് 

ആന്ധ്രാ സര്‍വകലാശാലയില്‍ നടന്ന ദക്ഷിണ മേഖലാ അന്തര്‍ സര്‍വകലാശാലാ കലോത്സവത്തില്‍ കാലിക്കറ്റിന് മികച്ച നേട്ടം. പങ്കെടുത്ത 16 ഇനങ്ങളില്‍ 11 എണ്ണത്തില്‍ സമ്മാനം നേടി. നാല് ഇനങ്ങളില്‍ അഖിലേന്ത്യാ മല്‍സരത്തിനും യോഗ്യത നേടിയിട്ടുണ്ട്. ക്ലാസിക്കല്‍ ഇന്‍സ്ട്രുമെന്‍റല്‍ സോളോ വയലിനില്‍ ഒന്നാം സ്ഥാനവും സംഘഗാനത്തിലും തല്‍സമയ പെയിന്‍റിങ്ങിലും രണ്ടാം സ്ഥാനവും കൊളാഷില്‍ മൂന്നാം സ്ഥാനവും കാലിക്കറ്റ് കരസ്ഥമാക്കി. പഞ്ചാബിലെ ലുധിയാനയിലാണ് അഖിലേന്ത്യാ മത്സരം....
Local news

ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ ജ്വാല ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് സമാപിച്ചു

തിരൂരങ്ങാടി: രണ്ട് ദിവസമായി തിരൂരങ്ങാടി സ്റ്റേഡിയത്തില്‍ നടന്ന പരപ്പനങ്ങാടി ബിആര്‍സിക്ക് കീഴില്‍ വിവിധ വിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നടത്തിയ ജ്വാല ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് സമാപിച്ചു. ഫുട്‌ബോള്‍, ഹാന്റ്‌ബോള്‍, ക്രിക്കറ്റ്, ഷട്ടില്‍ ബാന്റ്മീന്റണ്‍, ലോംഗ് ജംപ്, തുടങ്ങിയ ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു. ഓറിയന്റല്‍ ഹയര്‍സെക്കണ്ടറി പ്രധാനഅധ്യാപകന്‍ ടി റഷീദ് മാസ്റ്റര്‍ ദീപ ശിഖ നല്‍കി. മെഡല്‍ വിതരണം തിരൂരങ്ങാടി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ നിര്‍വഹിച്ചു. ബിപിസി സുരേന്ദ്രൻ,സുധീര്‍, റിയോണ്‍മാസ്റ്റര്‍, വനജ,അധ്യാപകര്‍, രക്ഷിതാക്കള്‍ പങ്കെടുത്തു....
Kerala

ഇന്‍സ്റ്റാഗ്രാം വഴി പരിചയം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌നഫോട്ടോകള്‍ കൈവശപ്പെടുത്തി ഭീഷണിപ്പെടുത്തി ; യുവാവ് പിടിയില്‍

പെരുമ്പാവൂര്‍: ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌നഫോട്ടോകള്‍ കൈവശപ്പെടുത്തി ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍. പെണ്‍കുട്ടിയുടെ നഗ്‌നഫോട്ടോകള്‍ വാങ്ങിയശേഷം ഇതേ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കൊല്ലം മുഖത്തല സ്വദേശി അരുണിനെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. പെണ്‍കുട്ടിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് കൊല്ലത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു....
Kerala, Other

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷതള്ളി ; ഇനി ജയിലിലേക്ക്

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലേക്കു നടന്ന മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് റജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസ് അറസ്റ്റു ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ റിമാന്‍ഡ് ചെയ്തു. ജാമ്യാപേക്ഷ തള്ളിയതോടെ വഞ്ചിയൂര്‍ കോടതി നാലാം പ്രതിയായ രാഹുലിനെ 22 വരെയാണ് റിമാന്‍ഡ് ചെയ്തത്. പൂജപ്പുര ജയിലിലേക്ക് രാഹുലിനെ മാറ്റും. അറസ്റ്റിനെതിരെ സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. പുലര്‍ച്ചെയുള്ള അറസ്റ്റ് ക്രമസമാധാന പ്രശ്‌നം ഒഴിവാക്കാനെന്നാണ് പൊലീസ് വാദം. രാഹുലിനെതിരായ നടപടിയില്‍ പ്രതിഷേധിച്ച് നാളെ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. രാഹുലിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് വിശദമായ പരിശോധന നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്...
Malappuram, Other

560 രൂപയുണ്ടോ..?: എങ്കിൽ കെ.എസ്.ആർ.ടി.സിക്കൊപ്പം മലമ്പുഴയിലെ പൂക്കാലം കണ്ടു വരാം

മലപ്പുറം : നിങ്ങൾ ഒരു യാത്ര പ്രേമിയാണോ എങ്കിൽ ഒട്ടും വൈകണ്ട 560 രൂപയ്ക്ക് കെ.എസ്.ആർ.ടി.സിക്കൊപ്പം മലമ്പുഴയിലെ പൂക്കാലം കാണാൻ പോകാം. ബജറ്റ് ഫ്രണ്ട്ലി യാത്രകൾ കൊണ്ട് ഹിറ്റായ മലപ്പുറം കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ പുതിയ മലമ്പുഴ പാക്കേജ് ഏറെ ആകർഷകമാണ്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി പുഷ്‌പോത്സവത്തിന് ഒരുങ്ങി നിൽക്കുന്ന മലമ്പുഴ ഉദ്യാനത്തിന്റെ മനോഹര കാഴ്ചകളും പാലക്കാട് കോട്ടയും കാഞ്ഞിരപ്പുഴ ഡാമും ഉൾപ്പെടുന്ന യാത്രയ്ക്ക് 560 രൂപയാണ് നിരക്ക് വരുന്നത്. വിവിധ ഇനത്തിൽപ്പെട്ട പുഷ്പങ്ങളും രുചി വൈവിധ്യങ്ങളും കലാപരിപാടികളുമായി ജനുവരി 23 മുതൽ 28വരെയാണ് മലമ്പുഴ ഉദ്യാനത്തിൽ പുഷ്‌പോത്സവം നടക്കുന്നത്. ജനുവരി 26, 28 ദിവസങ്ങളിലായി മലപ്പുറത്തുനിന്നും രാവിലെ ആറിന് പുറപ്പെട്ട് രാത്രി പത്തിന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷണം എൻട്രി ടിക്കറ്റ് നിരക്ക് എന്നിവ പാക്കേജിൽ ...
Information, Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

അപേക്ഷാ തീയതി നീട്ടി മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിങ് ഡിസോഡേഴ്‌സ് വിഷയത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ 2024 ജനുവരി ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു. ജനുവരി 31നുള്ളിൽ അപേക്ഷ സമർപ്പിക്കാം. ആറുമാസം ദൈർഘ്യമുള്ള കോഴ്സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുന്നത്. പ്ലസ്ടു വിദ്യാദ്യാസ യോഗ്യതയുള്ള പ്രസ്തുത കോഴ്‌സിന് അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല. സ്‌കൂൾ അധ്യാപകർ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, സൈക്കോളജിസ്റ്റ്, എഡ്യുക്കേഷണൽ തെറാപ്പിസ്റ്റ് എന്നിവർക്ക് മുൻഗണന. https://app.srccc.in/register എന്ന ലിങ്കിലൂടെ അപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാൻ കഴിയും. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ജില്ലയിലെ പഠന കേന്ദ്രങ്ങൾ: നാഷണൽ സർവ്വീസ് സൊസൈറ്റി പെരിന്തൽമണ്ണ, ഫോൺ: 9847610871, മഅ്ദിൻ അക്കാദമി സ്വാലത്ത് നഗർ, ഫോൺ: 974538077...
Local news, Other

നിസാമുദ്ദീന്‍ എക്‌സ്പ്രസ്സിലെ കോച്ചിന് തീപിടിച്ചു ; തീപിടുത്തം തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ എത്തുന്നതിനു മുന്‍പ്

തിരൂര്‍ : നിസാമുദ്ദീന്‍ എക്‌സ്പ്രസ്സിലെ ഏറ്റവും പിന്നിലെ കോച്ചില്‍ തീപിടിച്ചു. തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ എത്തുന്നതിനു മുന്‍പ് തീ പിടിച്ച വിവരം അറിഞ്ഞ വണ്ടി നിര്‍ത്തി. തുടര്‍ന്ന് തീയണച്ചു. ആര്‍ക്കും പരിക്കില്ല
Local news

ട്രോമാ കെയര്‍ തിരൂരങ്ങാടി സ്റ്റേഷന്‍ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരൂരങ്ങാടി : മലപ്പുറം ജില്ലാ ട്രോമാ കെയര്‍ തിരൂരങ്ങാടി സ്റ്റേഷന്‍ യൂണിറ്റ് 2024 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തിരൂരങ്ങാടി - ചന്തപ്പടി ട്രോമാകെയര്‍ ഓഫീസില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ വച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. യോഗത്തിന് കെപി സദഖത്തുള്ള ബാബു അധ്യക്ഷത വഹിച്ചു. യൂണിറ്റ് ലീഡറായി റാഫി കുന്നുംപുറത്തെയും ഡെപ്യൂട്ടി ലീഡറായി റഫീഖ് വള്ളിയേങ്ങലിനെയും പ്രസിഡന്റായി കെപി സദഖത്തുള്ള ബാബുവിനെയും സെക്രട്ടറിയായി അറഫാത്ത് കുന്നുംപുറത്തെയും ട്രഷററായി ഷഫീഖ് ചോലക്കനെയും തിരഞ്ഞെടുത്തു. മലപ്പുറം ജില്ലാ ട്രോമാകെയര്‍ സെക്രട്ടറി പ്രതീഷ് കെപി, ജില്ലാ ഭാരവാഹി അജ്മല്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അറഫാത്ത് കുന്നുംപുറം നന്ദി പറഞ്ഞു. 2024 ലേക്കുള്ള കമ്മിറ്റി ഭാരവാഹികള്‍: യൂണിറ്റ് ലീഡര്‍ : റാഫി കുന്നുംപുറം, ഡെപ്യൂട്ടി ലീഡര്‍ : റഫീഖ് വള്ളിയേങ്ങല്‍, പ്രസിഡന്റ് കെപി സദഖത...
National, Other

ദളിത് യുവാവിനെ വിവാഹം ചെയ്ത 19കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ചുട്ടുകൊന്നു

ചെന്നൈ: തഞ്ചാവൂരില്‍ ദളിത് യുവാവിനെ വിവാഹം ചെയ്ത 19കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ചുട്ടുകൊന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ പെരുമാള്‍ അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പൊലീസിനെതിരെയും വലിയ പ്രതിഷേധം ഉയരുന്നുണ്ട്. വിവാഹം കഴിഞ്ഞ യുവതിയെ പൊലീസ് നിര്‍ബന്ധിച്ച് വീട്ടുകാരോടൊപ്പം പറഞ്ഞയക്കുകയായിരുന്നുവെന്നും പൊലീസുകാര്‍ക്കെതിരെ നടപടിവേണമെന്നുമാണ് ആവശ്യം. പുതുവര്‍ഷത്തലേന്നാണ് ഐശ്വര്യയും സഹപാഠിയും തിരുപ്പൂരിലെ വസ്ത്രനിര്‍മാണ കമ്പനിയില്‍ ജീവനക്കാരനുമായ ബി നവീനും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ ഐശ്വര്യയെ വിവാഹം കഴിക്കുകയും വീരപാണ്ടിയിലെ വാടക വീട്ടിലേക്ക് മാറി താമസവും തുടങ്ങിയിരുന്നു. എന്നാല്‍ ഇതിനിടയില്‍ മകളെ കാണാനില്ലെന്ന് കാണിച്ച് ഐശ്വര്യയുടെ പിതാവ് പെരുമാള്‍ പല്ലടം ജനുവരി രണ്ടിന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ...
Malappuram

പ്രസവാനന്തര പരിചരണത്തിനെത്തി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു ; യുവതി പിടിയില്‍

മഞ്ചേരി : പ്രസവാനന്തര പരിചരണത്തിനെത്തിയ വീട്ടില്‍ നിന്നും സ്വര്‍ണാഭരണം മോഷ്ടിച്ച കേസില്‍ യുവതി പിടിയില്‍. തമിഴ്‌നാട് ഗൂഡല്ലൂര്‍ ദേവര്‍ഷോല തട്ടാന്‍തൊടി വീട്ടില്‍ ഉമ്മുസല്‍മയെയാണ് (48) മഞ്ചേരി സ്റ്റേഷന്‍ ഓഫിസര്‍ ആര്‍.പി സുജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. താലിമാലയടക്കം എട്ടു പവന്‍ സ്വര്‍ണമാണ് യുവതി മോഷ്ടിച്ചത്. കഴിഞ്ഞ നവംബറിലാണ് സംഭവം. പുല്‍പറ്റ തോട്ടക്കാട് കെ.പി. അലിയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണം മോഷണം പോയത്. ഇദ്ദേഹത്തിന്റെ മകളുടെ പ്രസവാനന്തര പരിചരണത്തിനായാണ് ഉമ്മുസല്‍മ വീട്ടിലെത്തിയത്. 14 ദിവസം ഇവര്‍ ഇവിടെ ജോലിയെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഉമ്മുസല്‍മ തന്റെ ഭര്‍ത്താവ് മരിച്ചെന്ന് വീട്ടുകാരോട് അറിയിച്ച് ഗൂഡല്ലൂരിലേക്ക് പോകുകയായിരുന്നു. പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞാണ് അലമാരക്ക് മുകളില്‍ സൂക്ഷിച്ച താലിമാല, പാദസരം, വള എന്നിവയടക്കം എട്ടുപവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി ...
Local news, Other

തിരൂരങ്ങാടി ജിഎച്ച്എസ്എസില്‍ മുന്നേറ്റം’24 പരീക്ഷാ മുന്നൊരുക്കം

തിരൂരങ്ങാടി: ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ മുന്നേറ്റം'24 വിജയഭേരി പദ്ധതിയുടെ ഭാഗമായി ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായികൂരിയാട് ഓഡിറ്റോറിയത്തില്‍ വെച്ച മോട്ടിവേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. എസ് എം സി ചെയര്‍മാന്‍ അബ്ദുറഹീം പൂക്കത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ സി.പി.സുഹ്‌റാബി , കെ.ടി.മൊയ്തീന്‍ കുട്ടി, എന്‍.എം അലി, എസ് ആര്‍ ജി കണ്‍വീനര്‍ അബ്ദുന്നാസര്‍ ചെമ്പയില്‍, എന്നിവര്‍ സംസാരിച്ചു. ജില്ലാ വിജയഭേരി കോ-ഓഡിനേറ്റര്‍ ടി. സലീം , മോട്ടിവേഷന്‍ ട്രെയിനര്‍ നിസാം മൂന്നിയൂര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഹെഡ്മിസ്ട്രസ് കെ.കെ. മിനി സ്വാഗതവും ജസീറ ആലങ്ങാടന്‍ നന്ദിയും പറഞ്ഞു....
Local news

ഓഫീസ് ഉദ്ഘാടനവും പഠനക്യാമ്പും സംഘടിപ്പിച്ചു

തിരൂരങ്ങാടി : തെന്നല പഞ്ചായത്ത് 14-ാം വാര്‍ഡ് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ്, കെഎംസിസി ഓഫീസ് ഉദ്ഘാടനവും പഠനക്യാമ്പും സംഘടിപ്പിച്ചു. അല്‍ ഹാഫിള് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ പാണക്കാട് പരിപാടി ഉദ്ഘാടനം ചെയ്തു. മൊയ്തീന്‍ എംപി ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു ശരീഫ് വടക്കയില്‍, ആപ്പ, പിടി സലാഹു, കെവി സൈതാലി, ഗഫൂര്‍ കുറ്റിപ്പാല, ലീഗ് മോന്‍, സുലൈമാന്‍ ഇകെ, എന്‍സി ജലീല്‍, സമീര്‍ കെടി, മെമ്പര്‍ സലിം മച്ചിങ്ങല്‍, കെഎംസിസി നേതാകളായ നാസര്‍ ചീരങ്ങന്‍, കെവി ഫസ്ലു, സഹീര്‍ എന്‍സി. നിസാമുദ്ധീന്‍ ചത്തേരി, പികെ സല്‍മാന്‍, ബാവ ടിടി, ഇസ്മാഈല്‍ ടിപി, ബാവ തോട്ടോളി, അബ്ദു പി, അക്ബര്‍ പൂണ്ടോളി, സിദ്ധീഖ് ഹാജി, അലി ഹസ്സന്‍ കെ.പി, അനീസ് ടിപി എന്നിവര്‍ പ്രസംഗിച്ചു. അഷ്‌റഫ്അലി കള്ളിയത്ത് സ്വാഗതവും, കെവി ബാപ്പുട്ടി നന്ദിയും പറഞ്ഞു....
Malappuram, Other

സമ്പൂർണ്ണ സ്കൂൾ ശുചിത്വത്തിന് “അഴകോടെ സ്കൂൾ ‘പദ്ധതിക്ക് തുടക്കമായി

കൊണ്ടോട്ടി : വിദ്യാർത്ഥികളിൽ ശുചിത്വ ബോധവും ശീലവും വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് വിജയഭേരി- വിജയ സ്പർശം' പദ്ധതിയുടെ നേതൃത്വത്തിൽ ഇ. എം. ഇ. എ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കം കുറിച്ച അഴകോടെ സ്കൂൾ ബോധവത്കരണ ക്ലാസ് ശുചിത്വ മിഷന്‍ സ്‌കൂള്‍ കോർഡിനേറ്റർ കുഞ്ഞിമുഹമ്മദ് എരണിക്കൽ ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളിൽ ആരോഗ്യകരമായ പഠനാന്തരീക്ഷം നിലനിർത്തുന്നതിൽ ശുചിത്വത്തിന് പ്രധാന പങ്കുണ്ടെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ശുചിത്വ മിഷന്‍ സ്‌കൂള്‍ കമ്മിറ്റി അംഗം ഖാലിദ്. വി ബോധവൽകരണ ക്ലാസ് നടത്തി. സ്കൂളുകളെ ഹരിതവും മാലിന്യമുക്തവുമാക്കുന്നതിന്റെ ഭാഗമായി മാലിന്യസംസ്കരണം ശാസ്ത്രീയമായി നടത്തുന്നതിനെക്കുറിച്ച് കുട്ടികളിൽ ബോധവത്കരണം, മാലിന്യസംസ്കരണത്തിന് സ്കൂൾതല പദ്ധതി, ക്ലാസ്‌തല പദ്ധതി, വ്യക്തിഗതപദ്ധതി എന്നിവ രൂപവത്കരിച്ചു. സമീപ പ്രദേശങ്ങളിലെ മാലിന്യ നിർമാർജനത്തെ സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ചചെയ്ത് തദ...
Kerala

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പുലര്‍ച്ചെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് പൊലീസ്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പുലര്‍ച്ചെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് പൊലീസ്. സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമകേസിലാണ് പുലര്‍ച്ചെ പത്തനംതിട്ട അടൂരിലെ വീട്ടിലെത്തി കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് കേസുകളാണ് സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഈ മൂന്ന് കേസുകളിലും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയാണ്. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ കേസില്‍ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നത്. വി ഡി സതീശന്‍, ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെ തിരിച്ചറിഞ്ഞ മുപ്പത് പേരുടെ പേരുകളാണ് എഫ്‌ഐആറില്‍ ഉള്ളത്. കണ്ടാലറിയാവുന്ന മുന്നൂറിലേരെ പേരും കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളാണ്. അതേസ...
Accident

തെന്നലയിൽ ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു

തെന്നല: ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. വെന്നിയൂർ കൊടക്കല്ല്‌ സ്വദേശിയും പൊതു പ്രവർത്തകനുമായ വി.പി. അബ്ദുറസാഖ് (53) ആണ് മരിച്ചത്. വാക്കം പറമ്പിൽ പരേതനായ മൊയ്‌ദീൻ- ഖദീജ എന്നിവരുടെ മകനാണ്. ഇന്ന് ഉച്ചയ്ക്ക് 3 ന് തെന്നല തറയിൽ റോഡിൽ വൈദ്യരങ്ങാടിയിൽ വെച്ചാണ് അപകടം. ഉടനെ വെന്നിയൂരിൽ ആശുപത്രിയിലും തുടർന്ന് കോട്ടക്കൽ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം നാളെ കൊടക്കല്ല് ജുമാ മസ്ജിദിൽ. എസ് ടി യു തെന്നല പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, എസ് എം എഫ് സെക്രട്ടറി, സിറാജുൽ ഉലൂം മദ്രസ സെക്രട്ടറി, റാഫ് ഭാരവാഹി തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ, മുൻ തെന്നല പഞ്ചായത്ത് അംഗം റാബിയ. മക്കൾ: റാഷിദ്, റംസീന, റിഷാദ്, റഷ്ദൻ. മരുമകൻ: ശബീബ്...
Kerala, Other

സ്‌കൂള്‍ കലോത്സവം ; ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സ്വര്‍ണ്ണ കപ്പില്‍ മുത്തമിട്ട് കണ്ണൂര്‍ സ്‌ക്വാഡ്

കൊല്ലം: സ്‌കൂള്‍ കലോല്‍സവത്തില്‍ അവസാന നിമിഷം വരെ നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കണ്ണൂര്‍ ജില്ല ഓവറോള്‍ ജേതാക്കള്‍. കോഴിക്കോടിനെ മൂന്ന് പോയിന്റിന് പിന്നിലാക്കിയാണ് കണ്ണൂര്‍ ജില്ല ഒന്നാമതായത്. അവസാന ദിവസം 952 പോയിന്റ് നേടിയാണ് കണ്ണൂര്‍ ജില്ല ഒന്നാമതായത്. കോഴിക്കോടിന് 949 പോയിന്റാണ് നേടാനായത്. ഇന്നലെ മത്സരം അവസാനിച്ചപ്പോള്‍ കോഴിക്കോടിന് 896 പോയിന്റും കണ്ണൂരിന് 892 പോയിന്റുമാണ് ഉണ്ടായിരുന്നത്. പാലക്കാട് ജില്ലയാണ് മൂന്നാം സ്ഥാനത്ത് എത്തിയത്. ഒന്നാം സ്ഥാനക്കാര്‍ക്കുള്ള സ്വര്‍ണക്കപ്പ് കണ്ണൂരിലേക്ക് എത്തുന്നത് 23 വര്‍ഷത്തിന് ശേഷമാണ്. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഉദ്ഘാടനം ചെയ്തത്. മന്ത്രി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജയപരാജയങ്ങള്‍ കലാപ്രവര്‍ത്തനത്തെ ബാധിക്കരുതെന്ന് സമ്മാന വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയ നടന്‍ മമ്മൂട്ടി കുട്ടികളോട് പറഞ്ഞു. പാലക്കാട് ആലത്തൂര്‍ ബിഎസ്‌എസ...
Local news

മനുഷ്യ ചങ്ങല ; ഡി വൈ എഫ് ഐ പരപ്പനങ്ങാടി മേഖല കമ്മിറ്റി കാല്‍നട പ്രചരണ ജാഥ സംഘടിപ്പിച്ചു

പരപ്പനങ്ങാടി : ഡി വൈ എഫ് ഐ ജനുവരി 20 ന് സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണാര്‍ത്ഥം ഡി വൈ എഫ് ഐ പരപ്പനങ്ങാടി മേഖല കമ്മിറ്റി കാല്‍നട പ്രചരണ ജാഥ സംഘടിപ്പിച്ചു . ഡിവൈഎഫ്‌ഐ പരപ്പനങ്ങാടി മേഖല സെക്രട്ടറി അജീഷ് ക്യാപ്റ്റനായും, പ്രസിഡണ്ട് ഹര്‍ഷിന്ദ് വൈസ് ക്യാപ്റ്റനായും, ട്രഷറര്‍ ജുനൈദ് മാനേജര്‍ ആയും പുത്തന്‍പീടിക സ്‌ട്രൈക്ക് കോര്‍ണര്‍ പരിസരത്തു നിന്നും ആരംഭിച്ച ജാഥ തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് വിശാഖ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗവും, സിപിഐഎം തിരുരങ്ങാടി ഏരിയ സെന്റര്‍ അംഗവുമായ തുടിശ്ശേരി കാര്‍ത്തികേയന്‍ ജാഥാ ക്യാപ്റ്റന് പതാക കൈമാറി. മേഖലയിലെ 13 യൂണിറ്റ് കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയ ജാഥ പരപ്പനങ്ങാടിയില്‍ സമാപിച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോ. സെക്രട്ടറി അമല്‍, മേഖലാ കമ്മിറ്റി അംഗങ്ങളായ ജൈനിഷ, അജിന്‍, സിപിഐഎം നേതാക്കളായ ജയപ്രകാശന്‍ അധികാരത്തില്‍, ടി പി കുഞ്ഞ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

മൂല്യനിര്‍ണയക്യാമ്പ്  ബാര്‍കോഡ് സമ്പ്രദായത്തിലുള്ള രണ്ട് (ഏപ്രില്‍ 2023) മൂന്ന് (നവംബര്‍ 2023) സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ജനുവരി 29 മുതല്‍ ഫെബ്രുവരി 2 വരെയും ഫെബ്രുവരി 12 മുതല്‍ ഫെബ്രുവരി 16 വരെയും നടത്തുന്നതിനാല്‍  സര്‍വകലാശാലക്ക് കീഴിളുള്ള എല്ലാ അഫിലിയേറ്റഡ് ആര്‍ട്സ് & സയന്‍സ് കോളേജുകളിലെയും റഗുലര്‍ ക്ലാസുകള്‍ പ്രസ്തുത ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നതല്ല. അഫിലിയേറ്റഡ് കോളേജുകളിലെയും സര്‍വകലാശാലാ സെന്ററിലെയും ബന്ധപ്പെട്ട എല്ലാ നിര്‍ദ്ദിഷ്ട അധ്യാപകരും ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. ക്യമ്പിന്റെ വിശദാംശങ്ങള്‍ യൂണിവേഴ്സിറ്റി വെബ്സൈറ്റില്‍ ലഭ്യമാണ്. പി.ആര്‍ 19/2024 പരീക്ഷാ ഫലം മൂന്ന്, നാല് സെമസ്റ്റര്‍ ബി.ടെക്. / പാര്‍ട്ട് ടൈം ബി.ടെക്. (2009 സ്കീം)(2013 പ്രവേശനം) സെപ്റ്റംബര്‍ 2021 ഒറ്...
Local news

വിവാഹം കഴിഞ്ഞിട്ട് 10 മാസം, വീഡിയോയും ആല്‍ബവും നല്‍കിയില്ല ; കക്കാട് സ്വദേശിയുടെ പരാതിയില്‍ വെഡ്ഡിഗ് ഫോട്ടോഗ്രാഫി കമ്പനിക്ക് പിഴ

തിരൂരങ്ങാടി : വിവാഹ ആല്‍ബവും വീഡിയോയും നല്‍കിയില്ലെന്ന കക്കാട് സ്വദേശിയുടെ പരാതിയില്‍ വെഡ്ഡിംഗ് ഫോട്ടോഗ്രഫി കമ്പനിക്ക് പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. കക്കാട് മലയില്‍ വീട്ടില്‍ ശ്രീകുമാറിന്റെ പരാതിയില്‍ പത്തനംതിട്ടയിലെ വെഡ് ടെയില്‍സ് വെഡ്ഡിംഗ് ഫോട്ടോഗ്രാഫിക്ക് 50,000 രൂപയാണ് പിഴയീടാക്കിയത്. ശ്രീകുമാറിന്റെ വിവാഹം കഴിഞ്ഞിട്ട് പത്ത് മാസമായി. ശ്രീകുമാറിന്റെയും അളകയുടെയും വിവാഹത്തിന്റെ ആല്‍ബവും വീഡിയോയും തയ്യാറാക്കുന്നതിന് വെഡ് ടെയില്‍സ് വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയെ ഏല്‍പ്പിച്ചിരുന്നു. 1,10,000 രൂപക്ക് രണ്ടും തയ്യാറാക്കി കൊടുക്കാനായിരുന്നു കരാര്‍. അതുപ്രകാരം ഒരു ലക്ഷം രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തു. എന്നാല്‍ വിവാഹം കഴിഞ്ഞ് 10 മാസം പിന്നിട്ടിട്ടും ആല്‍ബവും വീഡിയോയും നല്‍കാത്തതിനെ തുടര്‍ന്നാണ് ഉപഭോക്തൃകമ്മീഷനെ സമീപിച്ചത്. ഒരു മാസത്തിനകം ആല്‍ബവും വീഡിയോയും പരാതിക്കാരന് നല്‍കണമെന്നും വീഴ്...
Kerala, Obituary

പഞ്ചായത്തംഗത്തെ ക്വാര്‍ട്ടേഴ്‌സിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: പഞ്ചായത്തംഗത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് അംഗം പുഷ്പയെയാണ് നോര്‍ത്ത് ബെള്ളൂരില്‍ ഒരു ക്വാര്‍ട്ടേഴ്‌സിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ ആയിരുന്നു പുഷ്പ. ഹൃദയസ്തംഭമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം....
Kerala, Other

പ്ലസ് ടു വിദ്യാര്‍ത്ഥി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

പ്ലസ്ടു വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. നെടുമങ്ങാട് ആനാട് വെള്ളരിക്കോണം ധന്യ ഭവനില്‍ അനില്‍സിന്ധു ദമ്പതികളുടെ മകന്‍ ധനുഷാണ് (17) മരിച്ചത്. ആനാട് എസ്എന്‍വി എച്ച്എസിലെ പ്ലസ്ടു കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ്. ഇന്ന് രാവിലെ ധനുഷിന്റെ അമ്മയാണ് മകനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെടുമങ്ങാട് പൊലീസ് കേസെടുത്തു....
National

പ്രതികളെ വിട്ടയക്കാന്‍ സര്‍ക്കാറിന് അവകാശമില്ല ; ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ പതികളെ വിട്ടയച്ച വിധി റദ്ദാക്കി സുപ്രീംകോടതി

ദില്ലി: ബില്‍ക്കീസ് ബാനോ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ ജയിലില്‍നിന്നു വിട്ടയച്ചത് സുപ്രീം കോടതി റദ്ദാക്കി. പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതിനെതിരായ ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. തെറ്റായ വിവരങ്ങളാണ് ഇളവിനുള്ള അപേക്ഷയില്‍ സമര്‍പ്പിച്ചതെന്നും ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ബി.വി. നഗരത്‌ന അധ്യക്ഷയായ ബെഞ്ചാണ് വിധി പറഞ്ഞത്. അതിജീവിതയുടെ അവകാശങ്ങളും പ്രധാനമാണെന്ന് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. ഒരു സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നു. സ്ത്രീകള്‍ക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് ഇളവ് അനുവദിക്കാനാകുമോയെന്നും ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി. കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബില്‍ക്കിസ് ബാനുവും സി.പി.എ...
Information, Malappuram

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ലേലം ചെയ്യും കോടതിപ്പിഴ ഈടാക്കുന്നതിനായി ജപ്തി ചെയ്ത തിരൂർ താലൂക്ക് കോട്ടയ്ക്കൽ വില്ലേജിൽ റി.സർവേ നമ്പർ 482/18ൽപ്പെട്ട 3.11 ആർസ് ഭൂമിയും സകലവിധ കുഴിക്കൂർ ചമയങ്ങളടക്കം ജനുവരി 11ന് രാവിലെ 11ന് വസ്തു നിൽക്കുന്ന സ്ഥലത്തുവെച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുമെന്ന് തിരൂർ തഹസിൽദാർ അറിയിച്ചു. ---------------------- ഭൂരഹിതരായ പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമി വിതരണം; അപേക്ഷ ക്ഷണിച്ചു ചാലിയാര്‍ പഞ്ചായത്തിലെ കണ്ണന്‍കുണ്ടില്‍ ജില്ലയിലെ പട്ടികവര്‍ഗക്കാര്‍ക്ക് വിതരണം ചെയ്തതിന് ശേഷം അവശേഷിക്കുന്ന ഭൂമിയിലേക്ക്് താമസിക്കുന്നതിന് ഭൂരഹിതരായ പട്ടിക വര്‍ഗക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജില്ലയിലെ സ്ഥിരതാമസക്കാരും സ്വന്തമായി ഭൂമി ഇല്ലാത്തവരും കുടുംബ സ്വത്തായി ഭൂമി ലഭിക്കാന്‍ സാധ്യതയില്ലാത്തവരുമായിരിക്കണം. ഭൂമി ലഭിക്കുന്നപക്ഷം അവിടെ താമസിക്കുന്നതിന് സമ്മതമാണെന്ന സാക്ഷ്യപത്രം, അപേക്ഷകന്റെ ജാതി സര...
Local news, Other

എ.ആർ നഗർ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും ഇനി പുകയിലരഹിതം

എ.ആർ നഗർ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളെയും പുകയില രഹിതമാക്കി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ പ്രഖ്യാപിച്ചു. എ.ആർ നഗർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള വിദ്യാലയങ്ങളാണ് പുകയില രഹിതമാക്കി പ്രഖ്യാപിച്ചത്. ജില്ലയിൽ ആദ്യമായാണ് ഒരു കുടുംബാരോഗ്യകേന്ദ്രത്തിന്റെ കീഴിലുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും പുകയില രഹിതമാക്കി പ്രഖ്യാപിക്കുന്നത്. വലിയപറമ്പ് മലബാർ സെൻട്രൽ സ്‌കൂളിൽ നടന്ന പരിപാടിയിൽ എ.ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി കാവുങ്ങൽ അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾ ഒരുക്കിയ സന്ദേശ സ്റ്റാൾ എ.ഡി.എം എൻ.എം മെഹറലി ഉദ്ഘാടനം ചെയ്തു. പ്രാദേശിക സർക്കാറുകൾ, പൊതുജനങ്ങൾ, വിദ്യാർഥികൾ, രക്ഷിതാക്കൾ, സന്നദ്ധസംഘടനകൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ, യുവജനപ്രസ്ഥാനങ്ങൾ വ്യാപാര വ്യവസായ രംഗത്തുള്ള സംഘടനകൾ, വിദ്യാഭ്യാസ വകുപ്പ്, പോലീസ്, എക്സൈസ് തുടങ്ങിയവയുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിനാണ് ആരോഗ്യവ...
Malappuram, Other

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ വീഴ്ച വരുത്തി ; തിരൂര്‍ സ്വദേശിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ട്രാവല്‍ ഏജന്‍സിയോട് ജില്ലാ ഉപഭോക്തൃ കമ്മിഷന്‍ ഉത്തരവ്

തിരൂര്‍: ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ ട്രാവല്‍ ഏജന്‍സിയോട് ഒരുലക്ഷം രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും തിരൂര്‍ സ്വദേശിയായ പരാതിക്കാരന് നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്. അന്നാര സ്വദേശി രവീന്ദ്രനാഥന്‍ നല്‍കിയ ഹര്‍ജിയില്‍ തിരൂരിലെ സ്വകാര്യ ട്രാവല്‍ ഏജന്‍സിക്കെതിരേയാണ് നടപടി. കെ മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷന്റേതാണ് വിധി. ഒരുമാസത്തിനകം വിധി നടപ്പാക്കാത്ത പക്ഷം വിധി പ്രകാരമുള്ള സംഖ്യക്ക് 12 ശതമാനം പലിശ നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞു. ചെന്നൈയില്‍ നടക്കുന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനും തിരിച്ച് മടങ്ങുന്നതിനുമായി ബന്ധുക്കളായ 42 പേര്‍ക്ക് തൃശൂര്‍, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍നിന്നും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് 95,680 രൂപ ട്രാവല്‍ ഏജന്‍സിക്ക് ന...
Malappuram

ഭിന്നശേഷിക്കാര്‍ക്ക് ചെസ്സ് പരിശീലനം നടത്തി

മലപ്പുറം : ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി മലപ്പുറം ജില്ലാ ഭരണകൂടവും സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി ചെസ്സ് പരിശീലന പരിപാടി സംഘടിപ്പിച്ചു. ചെസ്സ് പരിശീലന പരിപാടിയുടെ കുറ്റിപ്പുറം ഏരിയ തല ഉദ്ഘാടനം കുറ്റിപ്പുറം ഇല ഫൗണ്ടേഷന്‍ ഹാളില്‍ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് നിര്‍വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് സി. സുരേഷ് അധ്യക്ഷനായി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി വി.ആര്‍ അര്‍ജുന്‍, തിരൂര്‍ ചെസ്സ് ക്ലബ് പ്രസിഡന്റ് അഡ്വ. വിക്രമകുമാര്‍ മുല്ലശ്ശേരി, ഡോ. സക്കറിയ, സൈക്കോളജിസ്റ്റ് എം. വിസ്മയ, ഇല ഫൗണ്ടേഷന്‍ അംഗങ്ങളായ എ. സുല്‍ഫിക്കര്‍, ജിഹാദ് യാസിര്‍, രമേശ് മേനോന്‍, ചെസ്സ് പരിശീലന ക്യാമ്പ് കോര്‍ഡിനേറ്റര്‍ ഫിദ എന്നിവര്‍ സംസാരിച്ചു....
National

12 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി ; 3 പ്രായ പൂർത്തിയാകാത്ത കുട്ടികളും യുവതിയുമടക്കം 5 പേർ പിടിയിൽ

12 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. കഴിഞ്ഞ തിങ്കളാഴ്ച്ച ദില്ലി സദർ ബസാറിലാണ് സംഭവം. സംഭവത്തിൽ 3 പ്രായ പൂർത്തിയാകാത്ത കുട്ടികളും യുവതിയുമടക്കം 5 പേരെ പോലീസ് പിടികൂടി. പ്രതികളായ സുരേഷ് കുമാറിനെയും കടയിൽ സഹായത്തിനായി നിൽക്കുന്ന മൂന്നു പ്രായപൂർത്തിയാകാത്ത കുട്ടികളുയും പെൺകുട്ടിയെ പ്രതികളുടെ അടുത്തേക്ക് എത്തിച്ച ബ്യൂട്ടി എന്ന യുവതിയെയുമാണ് പൊലീസ് പിടികൂടിയത്. ജനുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. സദർ ബസാറിൽ ആക്രി സാധനങ്ങൾ ശേഖരിക്കുന്ന കുട്ടിയെ ബ്യൂട്ടി ഒഴിഞ്ഞ സ്ഥലത്തേക്ക് എത്തിച്ച് അവിടെ കാത്തുനിന്ന നാലു പ്രതികൾ ചേർന്ന് കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു . സംഭവം പുറത്തു പറയരുതെന്ന് പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. രണ്ടു ദിവസത്തിനുശേഷമാണ് മാതാപിതാക്കളോട് കുട്ടി സംഭവം പറഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. അഞ്ചു പ്രതികളെയും പിട...
Crime

കോട്ടക്കലിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 36 പവൻ മോഷ്ടിച്ച ഉടുമ്പ് രമേശ് പിടിയിൽ

കോട്ടക്കൽ : ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ മുഖ്യപ്രതിയും കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവുമായ ഉടുമ്പ് രമേശ്‌ കോട്ടക്കൽ പോലീസിന്റെ പിടിയിലായി. കഴിഞ്ഞ മാസം 25 ന് ക്രിസ്‌മസ്‌ ദിനത്തിൽ അർദ്ധ രാത്രി കോട്ടക്കൽ അമ്പലവട്ടത്തുള്ള പരാതിക്കാരന്റെ വീടിന്റെ പൂട്ടും ഡോറും തകർത്ത് വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 36 പവൻ മോഷ്ടിച്ച കേസിലാണ് കർണാടക, തമിഴ്നാട്, കേരളം എന്നീ വിവിധ സംസ്ഥാനങ്ങളിലായി നൂറിലധികം മോഷണ കേസുകളിൽ ഉൾപ്പെട്ട പാലക്കാട് പറളി എടത്തറ മൂത്താന്ദ്ര പാളയം വീട്ടിൽ രമേശ്‌ (36) എന്ന ഉടുമ്പ് രമേശനെകോട്ടക്കൽ ഇൻസ്‌പെക്ടർ അശ്വതിന്റെ നേതൃത്വത്തിൽ കോട്ടക്കൽ പോലീസും മലപ്പുറം ഡാൻസഫ് ടീമും ചേർന്ന് കണ്ണൂരിൽ നിന്ന് പിടികൂടിയത്.നേരത്തെ ഈ കേസിൽ കൂട്ടുപ്രതി മലപ്പുറം വാഴക്കാട് അനന്തായൂർ സ്വദേശി പിലാത്തോട്ടത്തിൽ മലയിൽ വീട്ടിൽ മുഹമ്മദ്‌ റിഷാദ് (35), മോഷണ സ്വർണം വിൽപ്പന നടത്തുവാൻ സഹായിച്ചമലപ്പുറം പു...
Crime, Malappuram, Tech

ഒറ്റ ക്ലിക്കിൽ മലപ്പുറം സ്വദേശി നഷ്ടപ്പെട്ടത് രണ്ടര ലക്ഷം രൂപ ; ഒരു മണിക്കൂറിനുള്ളിൽ പണം തിരിച്ചു പിടിച്ച് കേരള പോലീസ്

മലപ്പുറം: നിരന്തരമായ ബോധവല്‍ക്കരണത്തിനുശേഷവും ഓണ്‍ലൈന്‍ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കൂടുകയാണ്. ഇപ്പൊൾ ഇതാ തിരൂർ സ്വദേശിക്ക് ആണ് അബദ്ധം പറ്റിയത് . എന്നാല് പോലീസിൻ്റെ സമയോചിത ഇടപെടലിൽ യുവാവിന് പണം തിരികെ ലഭിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് കെവൈസി അപ്‌ഡേഷന്‍ നല്‍കുവാന്‍ എന്ന വ്യാജേന അയച്ച ഫിഷിങ് ലിങ്കിൽ ക്ലിക്ക് ചെയ്തിന് പിന്നാലെ പണം നഷ്ടപ്പെട്ടെന്ന തിരൂർ സ്വദേശിയുടെ പരാതിയില്‍ ഒരു മണിക്കൂറിനുള്ളില്‍ പണം തിരിച്ചു പിടിച്ച് കേരള പൊലീസ്. ജനുവരി ആറിന് രാവിലെ 8.30നാണ് വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവിന് 2,71,000 രൂപ നഷ്ടമായത്. ഇതോടെ 10.13ന് ഇയാൾ പൊലീസിന്റെ സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ 1930ല്‍ വിളിച്ച് പരാതി നല്‍കുകയായിരുന്നു. സൈബര്‍ ഓപ്പറേഷന്‍ വിഭാഗം ഉടനടി നടത്തിയ അന്വേഷണത്തില്‍ 11.09ന് പണം തിരിച്ചുപിടിക്കാന്‍ സാധിച്ചു. നഷ്ടപ്പെട്ട പണം ഒരു മണിക്കൂറിനുള്ളില്‍ തന്നെ തിരികെ പ...
Malappuram

മലപ്പുറത്ത് പെട്രോൾ പമ്പ് ജീവനക്കാരന് ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിൻ്റെ മർദനം

മലപ്പുറം: പെരുമ്പടപ്പിൽ പെട്രോൾ പമ്പ് ജീവനക്കാരന് ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിൻ്റെ മർദനം.ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് പെരുമ്പടപ്പിലെ പിഎന്‍എം ഫ്യൂവല്‍സിലെ ജീവനക്കാരനായ അസ്ലമിനെ മര്‍ദിച്ചത്. മര്‍ദനമേറ്റ അസ്ലമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് ആശുപത്രിയിലെത്തി അസ്ലമിന്‍റെ മൊഴിയെടുത്തു. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ പമ്പിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ബൈക്കിലെത്തിയ മൂന്നുപേരില്‍ ഒരാള്‍ അസ്ലമിന്‍റെ സമീപത്തേക്ക് വന്ന് ചാടി അടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. പമ്പിലെ മറ്റൊരു ജീവനക്കാര്‍ കൂടി വന്നതോടെ അക്രമികള്‍ പോയെങ്കിലും പിന്നീട് വീണ്ടും മര്‍ദിക്കാനായി എത്തി. സംഭവത്തില്‍ പ്രതികളായ മൂന്നുപേരെയും പെരുമ്പടപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. അക്രമം നടത്തിയയാളുമായി അസ്ലമിന് നേരത്തെ മുന്‍ പരിചയമുണ്ടെന്ന സൂചനയു...
error: Content is protected !!