Friday, July 18

Kerala

ഘോഷയാത്രയ്ക്കിടെ പൊലീസിന്റെ മര്‍ദ്ദനം ; സി.ഐക്കും എസ്.ഐമാര്‍ക്കുമെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്
Kerala, Other

ഘോഷയാത്രയ്ക്കിടെ പൊലീസിന്റെ മര്‍ദ്ദനം ; സി.ഐക്കും എസ്.ഐമാര്‍ക്കുമെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

കൊല്ലം : കുണ്ടറ ഇളമ്പള്ളൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്കിടെയുണ്ടായ പോലീസ് മര്‍ദ്ദനവുമായി ബന്ധപ്പെട്ട് കുണ്ടറ പോലീസ് ഇന്‍സ്‌പെക്ടര്‍, രണ്ട് എസ്. ഐ മാര്‍ എന്നിവര്‍ക്കെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷന്‍ അംഗം വി. കെ. ബീനാകുമാരി ഉത്തരവ് നല്‍കിയത്. ശാസ്താംകോട്ട ഡി. വൈ. എസ്. പി യില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. അദ്ദേഹം ആരോപണം നിഷേധിച്ചു. പരാതിക്കാരനായ ഇളമ്പല്ലൂര്‍ രാജ് ഹൗസില്‍ കലാരാജിന്റെ നേതൃത്വത്തില്‍ ദുര്‍ഗ്ഗാസേന എന്ന പേരില്‍ 30 ഓളം ചെറുപ്പക്കാര്‍ ആനയുമായി സയക്രമം തെറ്റിച്ച് എത്തിയപ്പോള്‍ നിയന്ത്രിച്ചതാണ് പരാതിക്ക് കാരണമെന്ന് പറയുന്നു. പരാതിക്കാരനെ പോലീസ് മര്‍ദ്ദിച്ചിട്ടില്ലെന്നും വൈകിട്ട് 6.15 ന് മര്‍ദ്ദനമേറ്റെന്ന് പറയുന്നവര്‍ രാത്രി 12 നാണ് ചികിത്സ തേടിയതെന്നും...
Kerala, Malappuram, Other

മലപ്പുറം ജില്ല നവകേരള സദസ്സ് ; 27 ന് തുടങ്ങും, പരാതികള്‍ സ്വീകരിക്കാന്‍ വിപുലമായ സൗകര്യം ഒരുക്കും ; മന്ത്രി വി അബ്ദുറഹിമാന്‍

മലപ്പുറം : മഹത്തായ ലക്ഷ്യങ്ങള്‍ നേടുന്നതിനായി പ്രവര്‍ത്തിക്കുകയും അസാധ്യമെന്നു കരുതിയ കാര്യങ്ങള്‍ നടപ്പിലാക്കുകയുമാണ് കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാറെന്ന് കായിക- ന്യൂനപക്ഷക്ഷേമ- വഖഫ് - ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. ഒരിക്കലും നടക്കില്ലെന്നു പലരും വിധിയെഴുതിയ നിരവധി കാര്യങ്ങള്‍ കഴിഞ്ഞ ഏഴര വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ നടപ്പിലാക്കി. തടസ്സവാദങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടന്ന് ഇച്ഛാശക്തിയോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുന്നതെന്നും ഈ മുന്നേറ്റത്തിന്റെ അടുത്ത ഘട്ടം എങ്ങനെയാവണമെന്ന് നിശ്ചയിക്കേണ്ടത് കേരളത്തിലെ ജനങ്ങളാണെന്നും ജനങ്ങളുടെ താല്പര്യങ്ങള്‍ മനസ്സിലാക്കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഈ ചിന്തയോടെയാണ് ബഹു. മുഖ്യമന്ത്രിയുടെയും മുഴുവന്‍ മന്ത്രിമാരുടെയും നേതൃത്വത്തില്‍ ഓരോ നിയോജക മണ്ഡലത്തിലും നവകേരള സദസ്സ് സംഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാന...
Kerala, Other

കോഴിക്കോട് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ചെക്യാട് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ചെക്യാട് പുത്തന്‍പുരയില്‍ ജവാദിന്റെയും ഫാത്തിമയുടെയും രണ്ടു മാസം പ്രായമുള്ള മകന്‍ മെഹ്യാന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. മുലപ്പാല്‍ കുടിക്കുന്നതിനിടെ കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.
Kerala, Malappuram, Other

മാലിന്യമുക്ത നവകേരളം: മെഗാ സൈക്കിള്‍ റാലി സംഘടിപ്പിച്ചു

മലപ്പുറം : മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി മെഗാ സൈക്കിൾ റാലി സംഘടിപ്പിച്ചു. പത്ത് ബ്ലോക്കുകളില്‍ നിന്നായി ആരംഭിച്ച മെഗാ സൈക്കിള്‍ റാലിയുടെ സമാപന ചടങ്ങ് മലപ്പുറം കിഴക്കേത്തലയില്‍ നടന്നു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് നിര്‍വ്വഹിച്ചു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റേയും ശുചിത്വ പരിപാലനത്തിന്റേയും കാര്‍ബണ്‍ ന്യൂട്രല്‍ മലപ്പുറം എന്ന ലക്ഷ്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ, തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള രാഷ്ട്രീയ ഗ്രാമസ്വരാജ് അഭയാനും ചേര്‍ന്ന് ആർ. ജി. എസ്. എ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ സൈക്കിള്‍ ക്ലബ്ബുകളുമായി സഹകരിച്ചുകൊണ്ടാണ് മെഗാ റാലി സംഘടിപ്പിച്ചത്. 200ഓളം സൈക്കിള്‍ റൈഡേഴ്‌സ് റാലിയില്‍ പങ്കെടുത്തു. റാലിയില്‍ കോട്ടക്കല്‍ മുതല്‍ സമാപ...
Kerala, Malappuram, Other

കായികതാരങ്ങള്‍ക്ക് 25 ലക്ഷം രൂപയുടെ അവാര്‍ഡുകള്‍ നല്‍കി കാലിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാലയുടെ കായികപുരസ്‌കാരച്ചടങ്ങില്‍ വിതരണം ചെയ്തത് 25 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡ്. അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ മത്സരങ്ങളില്‍ ജേതാക്കളായവര്‍, ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സര്‍വകലാശാലാ താരങ്ങള്‍ കാലിക്കറ്റിലെ മുന്‍ താരങ്ങള്‍ എന്നിവരെയാണ് അനുമോദിച്ചത്. മന്ത്രി വി. അബ്ദുറഹ്‌മാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു. ഓവറോള്‍ വിഭാഗത്തിലും പുരുഷ-വനിതാ വിഭാഗങ്ങളിലും മികച്ച കോളേജിനുള്ള അവാര്‍ഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കരസ്ഥമാക്കി. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ്, ഫാറൂഖ് കോളേജ് എന്നിവയ്ക്കാണ് ഓവറോള്‍ വിഭാഗത്തില്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍. ഇത്തവണ ആറ് ടീമിനങ്ങളിലാണ് കാലിക്കറ്റ് അഖിലേന്ത്യാ ചാമ്പ്യന്മാരായത്. മൂന്നെണ്ണത്തില്‍ റണ്ണറപ്പും ആറെണ്ണത്തില്‍ മൂന്നാം സ്ഥാനവും നേടി. വ്യക്തിഗത ഇനങ്...
Kerala, Other

എസ് ഡി പി ഐ ബന്ധം ; സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് നിര്‍ബന്ധിത അവധി

ആലപ്പുഴയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ എസ് ഡി പി ഐ നേതാവുമായുള്ള ബിസിനസ് ഇടപാടുകളുടെ പേരില്‍ പാര്‍ട്ടി നടപടി. ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷീദ് മുഹമ്മദിന് സിപിഎം നിര്‍ബന്ധിത അവധി നല്‍കി. ഷീദ് മുഹമ്മദിന് പകരം കെ എസ് ഗോപിനാഥിനാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ ചുമതല. ഒരു ഹോട്ടല്‍ സംരംഭത്തില്‍ ഷീദ് എസ് ഡി പി ഐ നേതാവിന്റെ പങ്കാളിയാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ തനിക്ക് പങ്കാളിത്തമില്ലെന്നാണ് പാര്‍ട്ടിക്ക് ഷീദ് വിശദീകരണം നല്‍കിയിരുന്നത്. എന്നാല്‍ ലോക്കല്‍ സെക്രട്ടറി പകല്‍ സിപിഎമ്മും രാത്രി എസ്ഡിപിഐയുമെന്ന് ആരോപിച്ച് നിരവധി പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഷീദിനെതിരെ നടപടി വേണം എന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടപടി വൈകിയതിനെ തുടര്‍ന്ന് ചെറിയനാട് ലോക്കല്‍ കമ്മിറ്റിയിലെ 38 സിപിഎം അംഗങ്ങള്‍ എട്ടുമാസം മുമ്പ് ...
Kerala, Other, university

സര്‍വകലാശാല പൊതുസമൂഹത്തിനായി തുറക്കുന്നു ശാസ്ത്രയാന്‍ ; ഓപ്പണ്‍ ഹൗസ് സൗജന്യ പ്രദര്‍ശനം

കാലിക്കറ്റ് സര്‍വകലാശാലയുടെ ഗവേഷണ നേട്ടങ്ങളും പദ്ധതികളും പൊതുസമൂഹത്തിലേക്കെത്തിക്കാന്‍ ത്രിദിന സൗജന്യ പ്രദര്‍ശനമൊരുങ്ങുന്നു. നവംബര്‍ 16, 17, 18 തീയതികളില്‍ സര്‍വകലാശാലാ കാമ്പസിനകത്തും പഠനവകുപ്പുകളിലുമായാണ് പരിപാടി. ഗവേഷണ ലാബുകള്‍, സസ്യോദ്യാനം, പഠനവകുപ്പ് മ്യൂസിയങ്ങള്‍ തുടങ്ങിയവയെല്ലാം സന്ദര്‍ശിക്കാനും അടുത്തറിയാനും അവസരമുണ്ടാകും. രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് സമയം. സര്‍വകലാശാലാ വകുപ്പുകള്‍ക്ക് പുറമെ ഐ.എസ്.ആര്‍.ഒ., കോഴിക്കോട് മെഡിക്കല്‍ കോളേജ്, സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കെ.എഫ്.ഐര്‍.ഐ., സി.ഡബ്ല്യു.ആര്‍.ഡി.എം., കൊച്ചിന്‍ റിഫൈനറീസ്, കുഫോസ് തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാകും. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സന്ദര്‍ശിക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മുന്‍കൂട്ടി രജിസ്റ്...
Kerala, Other

എല്‍പിജി ട്രക്ക് ഡ്രൈവര്‍മാരുടെ സേവന വേതന കരാര്‍ പുതുക്കല്‍ ; മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായില്ല

കേരളത്തിലെ എല്‍പിജി ട്രക്ക് ഡ്രൈവര്‍മാരുടെ സേവന വേതന കരാര്‍ പുതുക്കുന്നതുസംബന്ധിച്ച് തൊഴില്‍ വകുപ്പുമന്ത്രിയുടെ അധ്യക്ഷതയില്‍ എറണാകുളത്തു വച്ച് നടന്ന ചര്‍ച്ചയില്‍ അന്തിമതീരുമാനം ആയില്ല. നവംബര്‍ 5 മുതല്‍ തൊഴിലാളിയൂണിയനുകള്‍ അനിശ്ചിതകാല സമരത്തിന് നോട്ടീസ് നല്കിയിരുന്നുവെങ്കിലും തൊഴില്‍വകുപ്പ് മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് സമരം മാറ്റിവക്കുകയായിരുന്നു. 2022 ഡിസംബറില്‍ കരാര്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് നല്കിയ ഡിമാന്‍ഡ് നോട്ടീസിനു മുകളില്‍ 12 ലേറെ ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനം ആയിരുന്നില്ല. മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ വേതന വര്‍ദ്ധവ് നല്കാമെന്ന് ട്രക്ക് ഉടമാസംഘടനകള്‍ ഉറപ്പുനല്‍കി. വര്‍ദ്ധനവ് എത്രത്തോളം എന്നതുസംബന്ധിച്ച് യൂണിയനുകളും ഉടമാസംഘടനകളും ഒരാഴ്ചക്കകം ഉഭയകക്ഷി ചര്‍ച്ച നടത്തും. ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായില്ലെങ്കില്‍ സര്‍ക്കാര്‍ ഒരു കമ്മീഷനെ വക്കുകയും കമ്മിഷന...
Kerala, Other

ഹൃദയാഘാതമുണ്ടായി മരണത്തോടുമല്ലിട്ട വയോധികനായ സുരക്ഷാ ജീവനക്കാരന് കരുതലായത് പോലീസ് ഉദ്യോഗസ്ഥര്‍

കൊല്ലം ; മരണത്തോടുമല്ലിട്ട് ജീവന്‍ നിലനിര്‍ത്താനുള്ള അവസാനശ്വാസത്തിനുവേണ്ടി പിടഞ്ഞ വയോധികനായ സുരക്ഷാ ജീവനക്കാരനു കരുതലായത് നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍. ഹൃദയാഘാതമുണ്ടായി അബോധാവസ്ഥയില്‍ നിലത്തുകിടന്ന മയ്യനാട് സ്വദേശിയെയാണ് കൊല്ലം സിറ്റി പള്ളിത്തോട്ടം പോലീസ് സ്റ്റേഷനിലെ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ. രാജേഷ്‌കുമാറും സി.പി.ഒ. ദീപക്കും ചേര്‍ന്ന് ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ പള്ളിത്തോട്ടം സ്റ്റേഷന്‍ പരിധിയിലെ കൊല്ലം ഡി-ഫോര്‍ട്ട് ഹോട്ടലിന്റെ ഉടമസ്ഥതയിലുള്ള കടല്‍ ഫിനാന്‍സ് എന്ന സ്ഥാപനത്തിനു മുന്നിലെ ബീറ്റ് ബുക്കില്‍ ഒപ്പിടാനെത്തിയതാണ് പോലീസ് ഉദ്യോഗസ്ഥര്‍. സുരക്ഷാ ജീവനക്കാരനെ കാണാഞ്ഞതിനാല്‍ അവര്‍ പരിസരത്തു നടത്തിയ പരിശോധനയിലാണ് തറയില്‍ മഴയത്തു കമിഴ്ന്നു കിടക്കുന്നനിലയില്‍ അദ്ദേഹത്തെ കണ്ടത്. ഉടന്‍തന്നെ കൊല്ലം ക...
Kerala, Other

ഹെല്‍മെറ്റ് ധരിക്കാതെ ഇരു ചക്രവാഹനം ഓടിച്ചു ; പിഴയായി വന്നത് ഒരു ബൈക്ക് വാങ്ങാനുള്ള തുക, ഒപ്പം ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡും ചെയ്തു

കണ്ണൂര്‍: ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചതിനെ യുവാവിന് പിഴയായി വന്നത് ഒരു ബൈക്ക് വാങ്ങാനുള്ള തുക. പിഴ ഒരു കേസിന് മാത്രമല്ല അഞ്ച് മാസത്തിനിടെ 146 കേസുകളാണ് ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചതിന് ചെറുകുന്ന് സ്വദേശിയായ 25കാരന് വന്നത്. ഈ കേസുകളില്‍ 86500 രൂപയാണ് പിഴ ചുമത്തിയത്. കൂടാതെ ഈ അഞ്ച് മാസ കാലയളവിനുള്ളില്‍ ഇതേ യുവാവിന്റെ ബൈക്കില്‍ ഹെല്‍മെറ്റ് ധരിക്കാതെ പിന്‍സീറ്റില്‍ ആളുകള്‍ യാത്ര ചെയ്തതിന് 27 കേസുകള്‍ വേറെയുമുണ്ട്. കണ്ണൂര്‍ പഴയങ്ങാടിയിലെ റോഡ് ക്യാമറയിലാണ് യുവാവ് ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സ്ഥിരമായി പതിഞ്ഞത്. പിഴയൊടുക്കിയാലും ബൈക്ക് ഓടിക്കാന്‍ യുവാവിന് കാത്തിരിക്കേണ്ടി വരും. ഒരു വര്‍ഷത്തേക്ക് ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴയൊടുക്കണമെന്ന് കാണിച്ച് ഓരോ കേസ് രജിസ്റ്റര്‍ ചെയ്തപ്പോഴും യുവാവിന് നോട...
Kerala, Local news, Other

പരപ്പനങ്ങാടി ഉപജില്ലാ സ്‌കൂള്‍ കലോല്‍സവം: പന്തല്‍ കാല്‍ നാട്ടി

തിരൂരങ്ങാടി : പരപ്പനങ്ങാടി ഉപജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന്റെ പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മ്മം തിരുരങ്ങാടി ജി എച്ച് എസ് എസില്‍ നഗരസഭ ചെയര്‍മാന്‍ കെ.പി.മുഹമ്മദ് കുട്ടി നിര്‍വഹിച്ചു. നവംബര്‍ 13, 14,15, 16 തിയ്യതികളിലായാണ് കലോല്‍സവം നടക്കുക. ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി.സുഹ്‌റാബി, ബാവ പാലക്കല്‍, അജാസ്.സി.എച്ച്, സുജിനി ഉണ്ണി, പി.ടി.എ പ്രസിഡന്റ് പി.എം.അബ്ദുല്‍ ഹഖ്, എസ്.എം.സി ചെയര്‍മാന്‍ അബ്ദു റഹിം പൂക്കത്ത്, പ്രിന്‍സിപ്പാള്‍ മുഹമ്മദാലി എന്‍, ഹെഡ്മിസ്ട്രസ് മിനി കെ കെ, ഒ എച്ച് എസ് എസ് പ്രിന്‍സിപ്പാള്‍ ഒ.ഷൗക്കത്തലി ,ലവ അബ്ദുല്‍ ഗഫൂര്‍,പന്തല്‍ കമ്മറ്റി കണ്‍വീനര്‍ പി.വി.ഹുസ്സൈന്‍, ഫസല്‍, സി.മുഹമ്മദ് മുനീര്‍, ടി.പി.അബ്ദുറഷീദ്, സൂപ്പി.ടി, മുഹമ്മദ് ഷരീഫ് പൊട്ടത്ത്, ഖിളര്‍.എസ്, കെ.വി.അബ്ദുല്‍ ഹമീദ്, റാഫിക്ക് പ...
Kerala, Other

കുരിശുമല പുതുവലിലെ ഗതാഗതദുരിതം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ഇടുക്കി: കുരിശുമല പുതുവലിലെ 55 കുടുംബങ്ങൾ 50 വർഷത്തിലധികമായി വഴിയില്ലാതെ ദുരിതം അനുഭവിക്കുന്നുവെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഇടുക്കി ജില്ലാ കളക്ടർ വിഷയം പരിശോധിച്ച് 15 ദിവസത്തിനകം അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പ്രദേശവാസികൾക്ക് രോഗം വന്നാൽ തോളിൽ ചുമന്നാണ് റോഡിൽ എത്തിക്കുന്നത്. വണ്ടിപ്പെരിയാർ പഞ്ചായത്തിലെ എട്ടാം വാർഡിലാണ് കുരിശുമല പുതുവൽ. തോട്ടം തൊഴിലാളികളും കൃഷിപണിക്കാരും കർഷകരുമാണ് ഇവിടെ താമസിക്കുന്നത്. രണ്ടു എസ്റ്റേറ്റുകൾ കടന്നു പോയാൽ മാത്രമേ കുരിശുമല പുതുവലിലെത്താൻ സാധിക്കുകയുള്ളൂ. ഇവിടേയ്ക്കുള്ള ഒരു കിലോമീറ്റർ ദൂരം കുത്തനെയുള്ള ഇറക്കവും കയറ്റവുമാണ്. ചെറിയൊരു നടപ്പാത മാത്രമാണ് ഇവിടെയുള്ളത്. ലൈഫ് പദ്ധതിയിൽ വീട് നിർമ്മാണത്തിനുള്ള സാധന സാമഗ്...
Kerala, Other

ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിന് അച്ഛന്‍ വിഷം നല്‍കിയ 14 കാരി മരണത്തിന് കീഴടങ്ങി

കൊച്ചി: എറണാകുളം ആലുവയില്‍ ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിന് അച്ഛന്‍ വിഷം നല്‍കിയ 14 കാരി മരിച്ചു. ആന്തരികാവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. ഇന്ന് വൈകിട്ട് 4.45 മണിയോടെയാണ് പെണ്‍കുട്ടി മരിച്ചത്. കഴിഞ്ഞ മാസം 29 ന് ഞായറാഴ്ച്ചയാണ് പെണ്‍കുട്ടിയോട് അച്ഛന്‍ കൊടും ക്രൂരത ചെയ്തത്. കമ്പി വിടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചശേഷമാണ് അച്ഛന്‍ കിളനാശിനി കുട്ടിയുടെ വായിലേക്ക് ബലമായി ഒഴിച്ച് നല്‍കിയത്. വിഷം അകത്ത് ചെയ്യന്നതിന് പിന്നാലെ കുഴഞ്ഞ് വീണ പെണ്‍കുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാളെ ആലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസിനോട് അച്ഛന്റെ ക്രൂരത മകള്‍ തന്നെയാണ് മൊഴിയായി നല്‍കിയത്. സഹപാഠിയായ ആണ്‍കുട്ടിയുമായി പെണ്‍കുട്ടി പ്രണത്തിലാ...
Kerala, Other

കുടകിലെ തിബറ്റന്‍ ബുദ്ധ കേന്ദ്രവും സുവര്‍ണ ക്ഷേത്രവും സന്ദര്‍ശിച്ച് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം : കുടകിലെ തിബറ്റന്‍ ബുദ്ധ കേന്ദ്രവും സുവര്‍ണ ക്ഷേത്രവും സന്ദര്‍ശിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. തിബറ്റന്‍ ബുദ്ധ കേന്ദ്രത്തിന്റെ ജനറല്‍ സെക്രട്ടറി ഭൂട്ടാന്‍കാരനായ കര്‍മ്മശ്രീ സാദിഖലി ശിഹാബ് തങ്ങളെ സ്വീകരിച്ച് ആനയിച്ചു. സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് തന്റെ ബുദ്ധ കേന്ദ്ര സന്ദര്‍ശനത്തെപ്പറ്റി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സാദിഖലി ശിഹാബ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കുടകിലെ ഗോള്‍ഡന്‍ ടെമ്പിള്‍ സന്ദര്‍ശിച്ചു ചൈനാ ടിബറ്റ് പ്രശ്‌നത്തെതുടര്‍ന്ന് അഭയാര്‍ത്ഥികളായി ഇന്ത്യയിലെത്തിയവര്‍ക്ക് ദലൈലാമയുടെ അപേക്ഷപ്രകാരം അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി മിസോറാമിലും, കര്‍ണാടകയിലെ ഹുബ്ലി,കൂര്‍ഗ് മേഖലകളിലും സ്ഥലം വിട്ടു നല്‍കി.കൂര്‍ഗില്‍ കുശാല്‍ നഗറിലാണിത്. അവിടെ പതിനായിരത്തോളം ആളുകളുണ്ട്. ഗോള്‍ഡന്‍ ടെമ്പിള്‍ മുഖ്യകേന്ദ്രമാണ്. ഡിഗ്രി കോളജ്, ഹയര്‍...
Kerala, Other

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരന് പുലിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്

തൃശൂര്‍ : വാല്‍പ്പാറ സിരുഗുണ്‍ട്ര എസ്റ്റേറ്റില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരന് പുലിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. വൈകിട്ട് നാല് മണിയോടെയാണ് സംഭവം. അസം സ്വദേശികളായ അതിഥി തൊഴിലാളികളുടെ മകനാണ് പുലിയുടെ ആക്രമണത്തിന് പരിക്കേറ്റത്. വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ നേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ദേഹത്തും പരിക്കുകളുണ്ട്. കുട്ടിയെ മലക്കപ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Kerala, Other

ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതിയ രൂപം ; നഷ്ടമായത് രണ്ടേകാല്‍ കോടി ; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം : ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമായി നടക്കുന്ന സാഹചര്യത്തില്‍ പുത്തന്‍ തട്ടിപ്പ് രീതിയെ കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. പരിചയത്തിലുള്ളവര്‍ക്ക് അയച്ച പാഴ്‌സലിന്റെ പേരില്‍ ഫോണില്‍ വിളിച്ച് പണം തട്ടുന്ന ഓണ്‍ലൈന്‍ സംഘം സജീവമാണെന്ന് കേരള പൊലീസ് പറയുന്നു. ഇത്തരത്തില്‍ തിരുവനന്തപുരത്ത് ഒരള്‍ക്ക് രണ്ടേകാല്‍ കോടി രൂപ നഷ്ടപ്പെട്ടമായതായി കേരള പൊലീസ് പറയുന്നു. കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തട്ടിപ്പിന്റെ പുത്തന്‍ രൂപമാണിത്. പാഴ്‌സല്‍ അയച്ച് അതില്‍ എംഡിഎംഎ ഉണ്ടെന്നും നിങ്ങള്‍ അത് കടത്തിയതാണെന്നും കസ്റ്റംസ് തടഞ്ഞുവെച്ചിരിക്കുകയാണെന്നും പറഞ്ഞ് വിളിച്ച് അറിയിക്കും. തുടര്‍ന്ന് വിവിധ വകുപ്പുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പറയും. തുടര്‍ന്ന് നടക്കുക കേട്ടറിവില്ലാത്ത രീതിയിലുള്ള തട്ടിപ്പായിരിക്കും. കേരള പൊലീസിന്റെ ഫെയ്...
Kerala, Malappuram, Other

കെ.എസ്.യു മാര്‍ച്ചിനു നേരെ ഉണ്ടായ പൊലീസ് നടപടി കാടത്തം, പോലീസ് നടത്തിയ നരനായാട്ട് അത്യന്തം പ്രതിഷേധാര്‍ഹം ; പികെ കുഞ്ഞാലിക്കുട്ടി

തലസ്ഥാനത്ത് നടന്ന കെ എസ് യു പ്രതിഷേധത്തിനിടയിലെ പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. പൊലീസ് നടപടി കാടത്തമായിപ്പോയി എന്ന് അദ്ദേഹം പറഞ്ഞു. വനിതാ നേതാവിന്റെ മുഖത്ത് ലാത്തി കൊണ്ടടിക്കുന്ന ദൃശ്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കേണ്ട ലാത്തി കൊണ്ട് അതേ ജനങ്ങള്‍ ആക്രമിക്കപ്പെടുന്നത് എത്ര വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ; കേരള വര്‍മയിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ കെ.എസ്.യു നടത്തിയ മാര്‍ച്ചിനെ പോലീസ് കൈകാര്യം ചെയ്ത രീതി കാടത്തമായിപ്പോയി. നസിയ മുണ്ടന്‍പള്ളിയെന്ന വനിതാ നേതാവിന്റെ മുഖത്ത് ലാത്തി കൊണ്ടടിക്കുന്ന ദൃശ്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കേണ്ട ലാത്തി കൊണ്ട് അതേ ജനങ്ങള്‍ ആക്രമിക്കപ്പെടുന്നത് എത്ര വിരോധാഭാസമാണ്. പോലീസ് അതിക്രമത്തില്‍ ഒട്ട...
Kerala, Other

കെ.എസ്.യു മാര്‍ച്ചില്‍ വനിതാ പ്രവര്‍ത്തകര്‍ക്കടക്കം പൊലീസ് മര്‍ദ്ദനം ; സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിന്റെ വീട്ടിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ വനിത പ്രവര്‍ത്തകരെ അടക്കം പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നാരോപിച്ച് സംസ്ഥാനത്തുടനീളം നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ചാണ് മന്ത്രി ആര്‍ ബിന്ദുവിന്റെ വീട്ടിലേക്ക് കെ.എസ്.യു മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ പങ്കെടുത്തവക്കെതിരെ പൊലീസ് നരഹത്യ നടത്തിയിരിക്കുകയാണ്. വനിതാ സംസ്ഥാന ഭാരവാഹികള്‍ അടക്കം ക്രൂരമായി മര്‍ദ്ദിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നതായി കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിഷയത്തിന്റെ ഗൗരവം മുന്നില്‍കണ്ട് പ്രതിഷേധ മാര്‍ച്ചുകള്‍, പ്രകടനങ്ങള്‍ തുടങ്ങിയവ നടത്താന...
Kerala, Other

പലസ്തീന്‍ വിഷയത്തില്‍ നടപടി നേരിട്ടാല്‍ ആര്യാടന്‍ ഒറ്റപ്പെടേണ്ടി വരില്ല, എല്‍ഡിഎഫ് സംരക്ഷണം നല്‍കും ; എകെ ബാലന്‍

തിരുവനന്തപുരം: ആര്യാടന്‍ ഷൗക്കത്തിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് മുതിര്‍ന്ന നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ എ.കെ ബാലന്‍. പാര്‍ട്ടി വിലക്ക് ലംഘിച്ച് പലസ്തീന്‍ റാലി സംഘടിപ്പിച്ച ആര്യാടന്‍ ഷൗക്കത്തിനെതിരെ നടപടിയെടുത്താല്‍ കോണ്‍ ഗ്രസ് വളപൊട്ടുന്നത് പോലെ പൊട്ടുമെന്നും പലസ്തീന്‍ വിഷയത്തില്‍ നടപടി നേരിട്ടാല്‍ ഷൗക്കത്ത് ഒറ്റപ്പെടേണ്ടി വരില്ലെന്നും എല്‍ഡിഎഫ് പൂര്‍ണ സംരക്ഷണം നല്‍കുമെന്നും എ കെ ബാലന്‍ പറഞ്ഞു. ഷൗക്കത്ത് മതനിരപേക്ഷത ഉയര്‍ത്തുന്ന നേതാവാണ്..ഷൗക്കത്തിന്റെ കാര്യത്തില്‍ സിപിഎം ആണോ കോണ്‍ഗ്രസില്‍ പ്രശ്‌നമുണ്ടാക്കിയത്. സുധാകരന്‍ മറുപടി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നിലപാട് ബിജെപിക്കൊപ്പമാണ്. കോണ്‍ഗ്രസിനൊപ്പം യുഡിഎഫിലെ ഘടക കക്ഷികള്‍ ഇല്ല. ആര്‍എസ്എസിനെയും ബിജെപിയെക്കാള്‍ കോണ്‍ഗ്രസ് അധഃപതിച്ചു എന്നതിന് തെളിവാണ് ഷൗക്കത്തിനെതിരെയുള്ള നോട്ടീസെന്ന് എ കെ ബാലന്‍ പറഞ്ഞു. നടപടിയെടുത്ത...
Kerala, Other

സിപിഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ്

കോഴിക്കോട്: സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ ക്ഷണം നിരസിച്ച് മുസ്ലിം ലീഗ്. സെമിനാറില്‍ പങ്കെടുക്കില്ലെന്ന് ലീഗുമായി ബന്ധപ്പെട്ട് നേതാക്കള്‍ അറിയിച്ചു. ഇതുസംബന്ധിച്ച തീരുമാനം എടുക്കുന്നതിനായി നേരത്തെ തീരുമാനിച്ച യോഗം നടത്തില്ല. അതിനുപകരം കൂടിയാലോചനക്ക് ശേഷം പെട്ടെന്ന് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് ലീഗിന്റെ നീക്കം. പലസ്തീന്‍ ഐക്യദാര്‍ഢ്യം ഒരു രാഷ്ട്രീയ പ്രശ്‌നമല്ലെന്നും ആരു വിളിച്ചാലും പങ്കെടുക്കാമെന്നുള്ളതാണ് നിലപാടെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. പ്രസ്താവന പുറത്തുവന്ന ഉടന്‍ തന്നെ സിപിഎം ലീഗിനെ റാലിയിലേക്കു ക്ഷണിക്കുകയും ചെയ്തു സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ലീഗ് സഹകരിക്കുമെന്നും റാലിയിലേക്ക് ക്ഷണിച്ചാല്‍ ഉറപ്പായും പങ്കെടുക്കുമെന്നുമായിരുന്നു ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞത്. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണ...
Kerala, Other

കൊച്ചിയില്‍ പ്രമുഖ ഫുഡ് വ്‌ലോഗര്‍ മരിച്ച നിലയില്‍

കൊച്ചി: പ്രമുഖ ഫുഡ് വ്‌ലോഗര്‍ രാഹുല്‍ എന്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ വീട്ടിലാണ് രാഹുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 'ഈറ്റ് കൊച്ചി ഈറ്റ്' എന്ന ഫുഡ് പേജിന്റെ വീഡിയോകളിലൂടെ ഭക്ഷണപ്രേമികള്‍ക്ക് ഏറെ പരിചിതനായിരുന്നു രാഹുല്‍. സോഷ്യല്‍മീഡിയയില്‍ നിരവധി ഫോളോവേഴ്‌സുള്ളയാളാണ് രാഹുല്‍. കൊച്ചിയിലെ രുചികളും ഭക്ഷണശാലകളും പരിചയപ്പെടുത്തുന്ന കൂട്ടായ്മയാണ് ഈറ്റ് കൊച്ചി ഈറ്റ്. മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണമാരംഭിച്ചു. ഭക്ഷണപ്രേമികളെയും കമ്മ്യൂണിറ്റികളെയും ഒരുമിച്ച് കൊണ്ടുവരുന്ന സംരംഭമായ കമ്മ്യൂണിറ്റിയിലും രാഹുല്‍ അംഗമായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് രാഹുല്‍ അവസാനമായി ഫുഡ് വ്‌ലോഗ് വിഡിയോ ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തെക്കുറിച്ചുള്ള വീഡിയോ രാഹുല്‍ പങ്കുവച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ നാല് ലക്ഷത്തിലധികം ഫോളോവേഴ്സുള...
Kerala, Other

ഇന്റര്‍നാഷണല്‍ ദുബായ് മീറ്റില്‍ ഇന്ത്യക്കായി വെങ്കല മെഡലുകള്‍ നേടി പരപ്പനങ്ങാടിയുടെ അഭിമാനമായി ഷീബ

തിരൂരങ്ങാടി : ഇന്റര്‍നാഷണല്‍ ദുബായ് മീറ്റില്‍ ഇന്ത്യക്കായി ഷോര്‍ട്ട് പുട്ടിലും ജാവലിംഗ് ത്രോയിലും വെങ്കലമെഡല്‍ നേടി അഭിമാന നേട്ടം കൈവരിച്ച് പരപ്പനങ്ങാടി സ്വദേശിനി ഷീബ. സി എച്ച് എസ് സി നെടുവയില്‍ അറ്റന്‍ഡറായി ജോലി ചെയ്തു വരുന്ന ഷീബ പരപ്പനങ്ങാടി വാക്കേസ് ക്ലബ്ബില്‍ മെമ്പറാണ്. കളിക്കാന്‍ ഇറങ്ങിയ ഷീബയ്ക്ക് ഷോര്‍ട്ട് പുട്ടിലും ജാവലിംഗ് ത്രോയിലും വെങ്കലമെഡല്‍ നേടി നാടിന്റെയും പരപ്പനങ്ങാടിയുടെയും അഭിമാനം കാത്തു. സി എച്ച് എസ് സി നെടുവയില്‍ അറ്റന്‍ഡറായി ജോലി ചെയ്തുവരുന്നു. പരപ്പനങ്ങാടി വാക്കേസ് ക്ലബ്ബില്‍ മെമ്പറാണ് ഷീബ. 50+ മുതല്‍ നല്ല ടൈറ്റ് കോമ്പറ്റീഷന്‍ ആയിരുന്നു. അതില്‍ വെങ്കലമടല്‍ കിട്ടിയതില്‍ സന്തോഷം തോന്നുന്നു. ഇന്ത്യന്‍ ജേഴ്സി അണിയുക എന്നത് ജീവിതത്തില്‍ വലിയൊരു ആഗ്രഹമായിരുന്നുവെന്ന് സന്തോഷം പങ്കുവെച്ച് ഷീബ പറഞ്ഞു. പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ഉസ്മാന്‍ യാത്രയാക്കിയ പ...
Kerala, Other

ജലവിതരണത്തിന് കാലതാമസം വരുത്തിയതിന് 25,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മിഷൻ

ചോക്കാട് ശുദ്ധജലപദ്ധതിയിലൂടെ കുടിവെള്ള വിതരണത്തിന് കാലതാമസം വരുത്തിയതിന് ജലനിധി നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധി. ഗുണഭോക്താക്കൾക്ക് കുടിവെള്ളം കിട്ടിയില്ലെങ്കിൽ അതിനുള്ള ഉത്തരവാദിത്വം ജലനിധിക്കാണെന്നും വിധിയിൽ പറയുന്നു. 25,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 25,000 രൂപ പരാതിക്കാർക്ക് ജലനിധി നൽകണം. രണ്ടുമാസത്തിനകം വെള്ളമെത്തിക്കാനായില്ലെങ്കിൽ ഒരു ലക്ഷം രൂപ കൂടി പരാതിക്കാർക്ക് നഷ്ടപരിഹാരമായി നൽകണമെന്നും കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി മുഹമ്മദ് ഇസ്മായിൽ തുടങ്ങിയവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിൽ പറയുന്നു....
Kerala, Other

ജാതിമതഭേദ ചിന്തകള്‍ക്ക് അതീതമായ ഒരുമയോടുകൂടി മുന്നോട്ടു പോകാൻ സാധിക്കണം ; കേരളപ്പിറവി ആശംസ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളികൾക്ക് കേരളപ്പിറവി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ സഹസ്രാബ്ദം സൃഷ്ടിക്കുന്ന വെല്ലുവിളികൾ ഏറ്റെടുത്ത് കൂടുതൽ വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടമാണിതെന്നും ആ ബോധ്യമുൾക്കൊണ്ട് ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാൻ ജാതിമതഭേദ ചിന്തകള്‍ക്ക് അതീതമായ ഒരുമയോടു കൂടി മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണമെന്നും ആശംസാ സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ആശംസയുടെ പൂർണരൂപം ”ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പുനര്‍നിര്‍ണ്ണയം എന്ന ആവശ്യം ദേശീയ സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി ഉയര്‍ന്നുവന്ന ഒന്നാണ്. അത് സാക്ഷാൽക്കരിക്കാൻ സാധിച്ചതിന്‍റെ അറുപത്തിയേഴാം വാര്‍ഷികമാണ്. തിരുകൊച്ചിയും മലബാറുമായി ഭരണപരമായി വേര്‍തിരിഞ്ഞു കിടന്നിരുന്ന പ്രദേശങ്ങളെല്ലാം ഭാഷാപരമായ ഐക്യത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരുമിച്ചു ചേർന്നാണ് കേരളം രൂപം കൊണ്ടത്. അതിനായി പോരാടിയവരുടെ സ്വപ്നങ്ങള്‍ എത്രമാത്രം സഫലമ...
Kerala, Other

കളമശ്ശേരി സ്‌ഫോടനം ; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, അനില്‍ ആന്റണി, അനില്‍ നമ്പ്യാര്‍, ഷാജന്‍ സ്‌കറിയ എന്നിവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി : കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട്, വിദ്വേഷ പരാമര്‍ശം നടത്തിയതിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, അനില്‍ ആന്റണി, അനില്‍ നമ്പ്യാര്‍, ഷാജന്‍ സ്‌കറിയ എന്നിവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ നടത്തിയ പ്രതികരണത്തിലാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. സാമൂഹ്യ മാധ്യമം ഉപയോഗിച്ച് മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നതാണ് മന്ത്രിക്കെതിരായ പരാതി. സൈബര്‍ സെല്‍ എസ്‌ഐയാണ് കേന്ദ്രമന്ത്രിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. വിദ്വേഷ പരാമര്‍ശം നടത്തിയതിനാണ് മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ കേസ്. എറണാകുള റൂറല്‍ സൈബര്‍ പൊലീസാണ് കേസ് എടുത്തത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിന്‍ഷാദിന്റെ പരാതിയിലാണ് പൊലീസ് നടപടി. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് മത വ...
Kerala, Other

ജാനകിക്കാട് കൂട്ട ബലാല്‍സംഗം ; മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം, ഒരാള്‍ക്ക് 30 വര്‍ഷം

കോഴിക്കോട്: ജാനകിക്കാട് 17 കാരിയെ ജ്യൂസില്‍ മയക്കു മരുന്ന് കലര്‍ത്തി കൂട്ട ബലാല്‍സംഗ ചെയ്ത കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ച് കോടതി. മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തവും ഒരാള്‍ക്ക് 30 വര്‍ഷവുമാണ് നാദാപുരം പോക്‌സോ കോടതി വിധിച്ചത്. മരുതോങ്കര സ്വദേശികളായ ഷിബു, അക്ഷയ്, സായൂജ്, രാഹുല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. സായൂജാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി ഷിബുവിനാണ് 30 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. 1, 3, 4 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് നാദാപുരം പോക്‌സോ അതിവേഗ കോടതി ജഡ്ജി എം ശുഹൈബ് വിധിച്ചത്. ജാനകിക്കാട് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് ഇന്ന് രാവിലെയാണ് നാദാപുരം പോക്‌സോ കോടതി വിധിച്ചത്. ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കുകയായിരുന്നു. 2021 ല്‍ 17 കാരിയെ പ്രതികള്‍ ജ്യൂസില്‍ മയക്കുമരുന്നകൊടുത്ത് മയക്കി പീഡിപ്പിച്ച കേസിലാണ് വിധി. 2021 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. വിനോദ...
Kerala, Other

ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി 17 കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

കോഴിക്കോട്: കോഴിക്കോട് ജാനകിക്കാടില്‍ 17 കാരിയെ ജ്യൂസില്‍ മയക്കു മരുന്ന് കലര്‍ത്തി കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ നാല് പ്രതികളും കുറ്റക്കാരെന്ന് കോടതി. കായക്കൊടി, പ്രതികളായ കുറ്റ്യാടി സ്വദേശികളായ സായൂജ് , ഷിബു , രാഹുല്‍ , അക്ഷയ് എന്നിവരെയാണ് നാദാപുരം പോക്‌സോ കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ഉച്ചക്ക് ശേഷം കോടതി വിധി പ്രസ്താവന നടത്തും. 2021 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. വിനോദ സഞ്ചാര കേന്ദ്രം കാണിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതികള്‍ പെണ്‍കുട്ടിയെ കോഴിക്കേട് ജാനകികാടിലേക്ക് എത്തിച്ചശേഷം ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കുകയും തുടര്‍ന്ന് കൂട്ട ബലാത്സംഗത്തിരയാക്കുകയുമായിരുന്നു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പീഡനശേഷം യുവതിയെ ബന്ധുവീടിന് സമീപം ഇറക്കിയശേഷം യുവാക്കള്‍ രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍...
Calicut, Kerala, Other

ഡയാലിസിസ് രോഗിയെ ആശുപത്രിയിലെത്തിക്കാനാവാതെ വഴി മുടക്കി : മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു

കോഴിക്കോട് : കിഡ്നി രോഗിയെ വാഹനത്തിൽ ഡയാലിസിസിന് കൊണ്ടുപോകാൻ തടസം സൃഷ്ടിച്ച് വഴിയിൽ ചെങ്കല്ലും മണ്ണും ഇറക്കി വാഹനഗതാഗതം തടസപ്പെടുത്തിയെന്ന പരാതിയിൽ അടിയന്തിരമായി ഇടപെടാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർക്കാണ് കമ്മീഷൻ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. വാഹനഗതാഗതം തടസപ്പെടുത്തരുതെന്ന കൊയിലാണ്ടി മുൻസിഫ് കോടതിയുടെ വിധി ഉണ്ടായിരിക്കെയാണ് ചേമഞ്ചേരി തുവക്കോട് വടക്കെ വളപ്പിൽ മിഥുൻ വഴി തടസ്സപ്പെടുത്തുന്നതെന്ന് പരാതിയിൽ പറയുന്നു. തുവക്കോട് സ്വദേശി സുജേഷാണ് പരാതിക്കാരൻ. സുജേഷിന്റെ ഭാര്യയുടെ ഡയാലിസിസാണ് മുടക്കുന്നത്. പരാതിക്കാരന്റെ ഭാര്യയുടെ അച്ഛന്റെ സഹോദരന്റെ മകനാണ് മിഥുൻ. ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായി വഴിയിലുണ്ടായ തടസ്സം നീക്കാൻ ശ്രമിച്ചപ്പോൾ മിഥുൻ ബഹളമുണ്ടാക്കിയെന്നും തുടർന്ന് ഭാര്യയുടെ രോഗം മൂർച്ഛിച്ചെന്നും പരാത...
Kerala, Other

കോഴിക്കോട് സ്വകാര്യ ലോഡ്ജിനുള്ളില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി

കോഴിക്കോട്: സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ സ്വകാര്യ ലോഡ്ജില്‍ പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനെയാണ് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. സ്വയം വെടിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഷംസുദീനെ കാണാതായെന്ന് കാണിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസെത്തി ലോഡ്ജിലെ മുറി തുറന്ന് പരിശോധിച്ചപ്പോള്‍ കട്ടിലില്‍ കമിഴ്‌ന് കിടക്കുന്ന നിലയിലായിരുന്നു ഷംസുദ്ദീന്‍. വെടിയേറ്റ് ചോരവാര്‍ന്ന നിലയില്‍ കണ്ടെത്തിയ ഷംസുദ്ദീനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു....
Kerala, Other

കളമശ്ശേരി സ്‌ഫോടനം: ചികിത്സാചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെയും ചികിത്സാ ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കുമെന്നും അതില്‍ ആരും ആശങ്ക പെടേണ്ടതില്ലെന്നും ആശുപത്രികളില്‍ ചികിത്സ നന്നായി പുരോഗമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പെരുമ്പാവൂരൊഴികെയുള്ള ആശുപത്രികള്‍ സന്ദര്‍ശിച്ചു. ക്രിട്ടിക്കല്‍ സ്റ്റേജിലുള്ള രോഗികളുമുണ്ട്. എങ്കിലും പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍. 40 മുതല്‍ 50 ശതമാനം മുകളില്‍ പൊള്ളലേറ്റവരും ചികിത്സയിലുണ്ട്. ആശുപത്രിയും ഡോക്ടര്‍മാരും അര്‍പ്പണബോധത്തോടെയാണ് ചികിത്സിക്കുന്നത്. ഡോക്ടറും രോഗികളും തമ്മില്‍ നല്ല ബന്ധമാണുള്ളത്. സ്‌ഫോടനത്തില്‍ മറ്റെന്തെങ്കിലും മാനമുണ്ടോ എന്ന് അന്വേഷണ ഏജന്‍സി പരിശോധിക്കും. സ്‌പെഷ്യല്‍ ടീം അന്വേഷിക്കുന്നുണ്ട്. ഡിജിപി അടക്കം ക്യാംപ് ചെയ്ത് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നുണ്ട്. അന്വേഷണം നന്നായി മുന്നോട്ട് പോകുന്നുവെന്നും മുഖ്യമന്ത്ര...
error: Content is protected !!