National

National, university

അന്തർ സർവ്വകലാശാല ഫുട്ബോൾ കിരീടം കാലിക്കറ്റിന്

അഖിലേന്ത്യാ അന്തർ സർവ കലാശാലാ ഫുട്ബോൾ കിരീടം കാലിക്കറ്റിന്. എം.ജി. സർവകലാശാല ആതിഥ്യം വഹിച്ച ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിൽ പഞ്ചാബിലെ സെൻ്റ് ബാബാ ബാഗ് സർവകലാശാലയെയാണ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കാലിക്കറ്റ് പരാജയപ്പെടുത്തിയത്.അഖിലേന്ത്യാ മത്സരത്തിൽ ഒരു ഗോൾ പോലും വഴങ്ങാതെയാണ് കിരീടം ചൂടിയത്.ആദ്യമായി അഖിലേന്ത്യാ ഫുട്ബോൾ കിരീടം നേടിയതിൻ്റെ അമ്പതാം വാർഷികം അഞ്ചു മാസം മുമ്പാണ് കാലിക്കറ്റ് സർവകലാശാല ആഘോഷിച്ചിരുന്നു. ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾക്ക് തിളക്കമേറ്റിക്കൊണ്ടാണ് കപ്പ് വീണ്ടും കാലിക്കറ്റിലെത്തുന്നത്.ഫൈനൽ മത്സരത്തിൽ പതിനെട്ടാം മിനിറ്റിൽ നിസാമുദ്ധീനും ക്യാപ്റ്റൻ സഫ്നിത് 22- മിനിറ്റിലും ഗോൾ നേടി. ഞായറാഴ്ച രാവിലെ നടന്ന സെമിയിൽ ആതിഥേയരായ എം. ജി സർവ്വകലാശാലയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു. ഈ കളിയിൽ നിഷാമുദ്ധീനാണ്( 25 min) ഗോൾ നേടിയത് മുൻ സന്തോഷ് ട്രോഫി പരിശീലകൻ സതീവൻ ബ...
National

അഞ്ച് സംസ്ഥാനങ്ങളിൽ ഏഴ് ഘട്ടമായി വോട്ടിങ്: ആദ്യഘട്ടം ഫെബ്രുവരി പത്തിന്; മാര്‍ച്ച് 10 ന് വോട്ടെണ്ണല്‍ 

ന്യൂഡൽഹി: ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചു. ഏഴ് ഘട്ടമായാകും തിരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 10 നാണ് ആദ്യ തിരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14 നും നടക്കും. മൂന്നാം ഘട്ടം ഫെബ്രുവരി 20 നും നാലാംഘട്ടം ഫെബ്രുവരി 23 നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും ആറാഘട്ടം മാർച്ച് മൂന്നിനും ഏഴാം ഘട്ടം മാർച്ച് പത്തിനും നടക്കും. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ നടക്കുക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിലാണ് തിയ്യതികൾ പ്രഖ്യാപിച്ചത്. ഈ സംസ്ഥാനങ്ങളിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ആകെ 690 നിയമസഭ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. ആകെ 18.34 കോടി വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ പഞ്ചാബിലൊഴികെ ബാക്കി നാലിടത്തും ബിജെപിയാണ് അധികാരത്തിൽ. നിലവ...
National

16 വർഷം മുമ്പ് റെയിൽവെ സ്റ്റേഷനിൽ നഷ്ടമായ മകളെ തേടി അച്ഛനെത്തി, പുതുവർഷത്തിൽ ജീവിതം തിരിച്ചു പിടിച്ച് പുഷ്പ

വനിത-ശിശു വികസന വകുപ്പിനു കീഴില്‍ തവനൂര്‍ റസ്‌ക്യു ഹോമില്‍ ഒമ്പത് വര്‍ഷമായി കഴിഞ്ഞിരുന്ന പുഷ്പയെ തേടി ഒടുവില്‍ അച്ഛനെത്തി. 2005 ല്‍ മുംബൈ സെന്‍ട്രല്‍ റയില്‍വെ സ്റ്റേഷനില്‍ നഷ്ടമായ മകളെ 16 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് കിട്ടിയ സന്തോഷമായിരുന്നു 76 കാരനായ അച്ഛന്‍ ദീപ് രാജ് ഗുപ്തയ്ക്ക്. രക്ഷിതാക്കളെ കണ്ടെത്തുന്നതിനുള്ള വനിത-ശിശു വികസന വകുപ്പിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് നഷ്ടമായെന്ന് കരുതിയ ജീവിതത്തിലേക്ക് പുതുവര്‍ഷത്തലേന്ന് പുഷ്പ അച്ഛനോടൊപ്പം കുറ്റിപ്പുറം റയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്ര തിരിച്ചത്. ഉത്തര്‍പ്രദേശിലെ ഡയറിയ ജില്ലയിലെ ഗര്‍മീര്‍ സ്വദേശിനിയായ പുഷ്പയെ 2012 ല്‍ തിരൂര്‍ പൊലീസാണ് തവനൂര്‍ റെസ്‌ക്യു ഹോമിലെത്തിക്കുന്നത്. മാനസിക വെല്ലുവിളികളുള്ളതിനാല്‍ പലപ്പോഴും സംസാരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. അതിനാല്‍ തന്നെ ബന്ധുക്കളെ കണ്ടെത്തുന്നതും പ്രയാസകരമായിരുന്നു. ഇടയ്ക്കുള്ള ...
National

ഇ-ശ്രം രജിസ്‌ട്രേഷന്‍  ഡിസംബര്‍ 31ന് അവസാനിക്കും, സ്വന്തമായി ഇ-ശ്രം ല്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങിനെ

ഇ-ശ്രം രജിസ്‌ട്രേഷന്‍  ഡിസംബര്‍ 31ന് അവസാനിക്കും അസംഘടിത തൊഴിലാളികളുടെ ദേശീയ വിവര ശേഖരണം നടത്തുന്ന ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഡിസംബര്‍ 31ന് അവസാനിക്കും.  ഇനിയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ ഇനിയുള്ള 10 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണം. 16നും 59നും ഇടയിലുള്ള പി.എഫ്, ഇ.എസ്.ഐ എന്നീ പദ്ധതികളില്‍ അംഗങ്ങള്‍ അല്ലാത്തവരും  ആദായ നികുതി അടക്കാത്തവരുമായിരിക്കണം അപേക്ഷിക്കേണ്ടത.് ആധാര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സ്വയം രജിസ്റ്റര്‍ ചെയ്യാം. ആധാര്‍ നമ്പര്‍, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പറും ഐ.എഫ്.എസ്.സി കോഡുമാണ് ആവശ്യമായ രേഖകള്‍. ആധാര്‍ മൊബൈലുമായി  ലിങ്ക് ചെയ്യാത്തവര്‍ക്ക് അക്ഷയ/കോമണ്‍ സര്‍വീസ് കേന്ദ്രങ്ങള്‍ വഴി ഫിംഗര്‍ പ്രിന്റ് (ബയോമെട്രിക്സ...
National

പരാജയത്തിൽ നിന്ന് പാഠം പഠിച്ചു; ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന്‌ മെട്രോമാന്‍

പാലക്കാട്: പരാജയത്തിൽ നിന്ന് പാഠം പഠിച്ചുവെന്നും സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്നും ആ കാലം കഴിഞ്ഞുവെന്നും വ്യക്തമാക്കി മെട്രോമാൻ ഇ ശ്രീധരൻ. എന്നാൽ സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നത് കൊണ്ട് രാഷ്ട്രീയം ഉപേക്ഷിക്കുന്നു എന്ന് അർത്ഥമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ താര സ്ഥാനാർഥിയായിരുന്നു ഇ ശ്രീധരൻ. തനിക്ക് വ്യക്തമായ രാഷ്ട്രീയ പ്ലാനുകളും പദ്ധതികളും ഉണ്ട് എന്നും മുഖ്യമന്ത്രി ആകാൻ താൻ തയ്യാറാണെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ശ്രീധരനെ പോലെയുള്ള ആളുകൾ ബിജെപിയ്ക്കൊപ്പം ചേർന്നത് പാർട്ടിയ്ക്ക് വലിയ നേട്ടമായി ദേശീയ നേതാക്കളടക്കം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ രാഷ്ട്രീയക്കാരനായിട്ടല്ല രാഷ്ട്രീയത്തിലേക്ക് വന്നതെന്നും ഒരു ബ്യൂറോക്രാറ്റ് ആയിട്ടാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചതെന്നും ഇ ശ്രീധരൻ പറഞ്ഞു. വയസ് ...
National

കരിപ്പൂരിൽ വലിയ വിമാനങൾ ഇല്ലാതെ ഹജ്ജ് എംബാർക്കേഷൻ ലഭിക്കില്ല: കേന്ദ്ര ഹജ്ജ് സെക്രട്ടറി

ഡൽഹി:വലിയ വിമനങ്ങൾ സർവ്വീസ് പുനസ്ഥാപിക്കാതെ കരിപ്പൂരിൽ ഈ പ്രാവശ്യവും ഹജ്ജ് എംബാർക്കേഷൻ പോയിന്റെ അസാധ്യമാണെന്ന് കേന്ദ്ര ഹജ്ജ്-ന്യൂനപക്ഷ കാര്യ മന്ത്രാലയ അസിസ്റ്റന്റെ് സെക്രട്ടറി നിജ്റ ഫാത്തിമ ഹുസൈൻ പറഞു. കരിപ്പൂരിൽ എല്ലാ സ൱കര്യങളുമുള്ള ഹജ്ജ് ഹ൱സ് ഉൾപ്പെടെയുള്ള സ൱കര്യങൾ ഉണ്ടായിട്ടും കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ ഹജ്ജ് യാത്രികരുള്ള മലബാറിലെ ഹജ്ജ് യാത്രികർക്ക് സ൱കര്യപ്രദമായി കരിപ്പൂരിൽ ഹജ്ജ് എംബാർക്കേഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മലബാർ ഡവലപ്മെന്റെ് ഫോറം (എം.ഡി. എഫ്) ഭാരവാഹികൾ നടത്തിയ കൂടികാഴ്ചയിലാണ് അവർ ഇക്കാര്യം അറിയിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8ഈ ആവശ്യം ഉന്നയിച്ച് കഴിഞ ദിവസം എം.ഡി. എഫ് ആഭ്യമുഖ്യത്ത്യൽ പാർലിമെന്റെ് മാർച്ചും സംഘടിപ്പിച്ചിരുന്നു.കൂടിക്കാഴ്ചയിൽ മലബാർ ഡവലപ്മെന്റെ് ഫോറം ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ഇടക്ക...
National

ജുമാ നമസ്കാരത്തിന് ഗുരുദ്വാര തുറന്ന് നൽകി സിഖ് സമൂഹം

ന്യൂഡൽഹി: മുസ്ലിം സഹോദരങ്ങൾക്ക് ജുമാ നമസ്കാരത്തിനായി ഗുരുദ്വാര തുറന്ന് നൽകി സിഖ് സമൂഹം. ഗുരുഗ്രാമിലെ ഗുരുസിംഗ് സഭയാണ് ജുമാ നമസ്കാരത്തിന് സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്ന മുസ്ലിം സമൂഹങ്ങൾക്ക് വേണ്ടി ഗുരുദ്വാര തുറന്നു നൽകിയത്. പ്രദേശത്ത് നടക്കുന്ന ജുമാ നമസ്കാരം അലങ്കോലപ്പെടുത്താൻ കഴിഞ്ഞ കുറേ ദിവസങ്ങളായി ചിലർ ശ്രമിക്കുന്നുണ്ടായിരുന്നു. തുടർന്ന് പോലീസ് സംരക്ഷണത്തിൽ നമസ്കരിച്ച് മടങ്ങേണ്ട അവസ്ഥയും സ്ഥലത്ത് ഉണ്ടായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതോടെ സ്ഥലത്തെ വ്യവസായി തന്റെ കട ജുമാ നമസ്കാരത്തിനായി ഒഴിഞ്ഞു കൊടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗുരുദ്വാര കമ്മിറ്റിയും വെള്ളിയാഴ്ച ദിവസത്തെ പ്രത്യേക പ്രാര്ഥനയായ ജുമാ നമസ്കാരത്തിന് വേണ്ടി ഗുരുദ്വാര തുറന്നു നൽകാൻ തീരുമാനിച്ചത്.ജുമാ നമസ്കാരത്തിന് വേണ്ടി സദർ ബസാർ, സെക്ടർ 39, സെക്ടർ 46, മോഡൽ ടൗൺ, ജേക്കബ്പുര എന്നീ അഞ്ചിടങ്ങളിലെ ഗുരുദ്വാരകൾ തുറന്നു നൽകുമെന്ന് ഗുര...
National

പോസ്റ്റുമോർട്ടം ഇനി രാത്രിയിലും നടത്താം, സമയ നിയന്ത്രണം ഒഴിവാക്കി

സൂര്യാസ്തമായത്തിന് ശേഷം പോസ്റ്റുമോർട്ടം പാടില്ലെന്ന ബ്രിട്ടീഷ് കാലത്തെ നിയമമാണ് മാറ്റിയത് ന്യൂഡൽഹി - പോസ്റ്റുമോര്‍ട്ടം ഇനി രാത്രിയിലും നടത്താം. സൂര്യാസ്തമയത്തിന് ശേഷം പോസ്റ്റുമോര്‍ട്ടം നടത്തരുതെന്ന നിബന്ധന നീക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം വിജ്ഞാപനം ഇറക്കി. വെളിച്ചത്തിന്‍റെ ലഭ്യതക്കുറവും തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയായിരുന്നു നിയന്ത്രണമുണ്ടായിരുന്നത്. പോസ്റ്റുമോർട്ടം വൈകുന്നത് പലപ്പോഴും ആശുപത്രി അധികൃതരും കുടുംബങ്ങളും തമ്മിലുളള തർക്കങ്ങൾക്ക് കാരണമകരുണ്ടായിരുന്നു. എന്നാല്‍ സൗകര്യങ്ങളുള്ള ആശുപത്രികള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം പാലിച്ച് ഏതു സമയവും പോസ്റ്റുമോര്‍ട്ടം നടത്താം. അവയവദാനത്തിന് ഗുണകരമാകും വിധത്തിലാണ് മാറ്റം. വിഷയത്തിൽ സർക്കാരിന് വിവിധ നിവേദനങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. മരിച്ചവരുടെ കുടുംബാംഗ‌ങ്ങൾ നേരിടുന്ന വിഷമതകളും കണക്കിലെട...
Feature, National

അപൂർവ രക്ത ഗ്രൂപ്പ്: ചെന്നൈ സ്വദേശിനിക്ക് തൃശൂരിൽ നിന്നെത്തി ഫാറൂക്ക് രക്തം നൽകി

ജീവൻ രക്ഷിക്കാൻ ജാതിയോ മതമോ ഭാഷയോ ദേശമോ വിത്യാസമില്ലെന്നു തെളിയിക്കുകയാണ് മലയാളി. കഴിഞ്ഞ ദിവസം ചെന്നൈ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ ആയിരുന്നു ഇതിന് സാക്ഷ്യം വഹിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ചെന്നൈ സ്വദേശിനി ആർ. ഗിരിജയ്ക്ക് അത്യാവശ്യമായി രക്തം വേണമായിരുന്നു. പക്ഷെ രക്ത ഗ്രൂപ്പ് പരിശോധിച്ചപ്പോൾ ബന്ധുക്കളും ആശുപത്രി ജീവനക്കാരും പ്രതിസന്ധിയിലായി. അപൂർവ രക്തഗ്രൂപ്പ് ആയ ബോംബെ ഒ പോസ്റ്റീവ് എന്ന ഗ്രൂപ്പ് ആയിരുന്നു. പല നിലക്കും അന്വേഷണം നടത്തിയെങ്കിലും ആ ഗ്രൂപ്പുകരെ കണ്ടെത്താനായില്ല. ഇതിനിടെയാണ് ബ്ലഡ് ഡൊണേഴ്‌സ് സംഘടന ഭാരവാഹിയും സാമൂഹിക പ്രവർത്തകനുമായ മുന്നിയൂർ വെളിമുക്ക് സ്വദേശി മുഹമ്മദ് ഷാഫി ആലുങൽ ഗിരിജയുടെ ബന്ധുക്കളിൽ നിന്ന് വിവരമറിയുന്നത്. അദ്ദേഹം നാട്ടിലെ രക്ത ദാന സേനയുമായി ബന്ധപ്പെട്ടു വിവരം അറിയിച്ചു. തൃശൂർ പഴുവിൽ വെസ്റ്റ് സ്വദേശി പതിയശ്ശേരി മുഹമ്മദ് ഫാറൂഖ് തയാറായി. അദ്യേഹവും സുഹൃ...
National, Obituary

ബൈക്കില്‍ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു

സ്കൂട്ടറിൽ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചുപുതുച്ചേരിയില്‍ ബൈക്കില്‍ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു. കെ.കലൈനേശനും(37) ഏഴ് വയസുകാരനായ മകന്‍ പ്രദീഷുമാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി പുതുച്ചേരി-തമിഴ്നാട് അതിര്‍ത്തിയിലുള്ള കാട്ടുക്കുപ്പത്താണ് സംഭവം നടന്നത്. ഭാര്യ വീട്ടില്‍ പോയി മകനെയും കൂട്ടി ദീപാവലി ആഘോഷിക്കാന്‍ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു കലൈനേശന്‍‍. വഴിയില്‍ വെച്ച് രണ്ട് വലിയ സഞ്ചിയില്‍ പടക്കം വാങ്ങി. മകനെ ബൈക്കില്‍ മുന്നില്‍ നിര്‍ത്തി സൈഡില്‍ പടക്കം വെച്ചായിരുന്നു യാത്ര. എന്നാല്‍ പ്രതീക്ഷിക്കാതെ പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. കലൈനേശനും പ്രദീഷും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മോട്ടോര്‍ സൈക്കിളിന്‍റെ ചൂട് കൊണ്ടാകാം പടക്കം പൊട്ടിത്തെറിച്ചതെന്നാണ് എന്നാണ് പ്രാഥമി...
Education, National

നീറ്റ് ഫലം പ്രഖ്യാപിച്ചു, മലയാളി ഉൾപ്പെടെ 3 പേർക്ക് ഒന്നാം റാങ്ക്

ന്യൂഡൽഹി: മെഡിക്കൽ കോഴ്​സുകളിലേക്കുള്ള ദേശീയ യോഗ്യത പ്രവേശന പരീക്ഷ (നീറ്റ്​) ഫലം പ്രസിദ്ധീകരിച്ചു. മലയാളിയായ കാർത്തിക ജി. നായർ, തെലങ്കാനയിലെ മൃണാൾ കു​റ്റേരി, ഡൽഹിയിലെ തൻമയി ഗുപ്​ത എന്നിവർ മുഴുവൻ മാർക്കും നേടി ഒന്നാം റാങ്ക്​ പങ്കിട്ടു. കാർത്തിക മഹാരാഷ്​ട്രയിലാണ്​ പരീക്ഷ എഴുതിയത്​. കേരളത്തിൽ പരീക്ഷ എഴുതിയവരിൽ ആലപ്പുഴ മാവേലിക്കര സ്വദേശി ഗൗരി ശങ്കറിനാണ് ഒന്നാം റാങ്ക്. സെപ്​റ്റംബർ 12ന്​ നടന്ന നീറ്റിൽ 15.44 ലക്ഷം വിദ്യാർഥികളാണ്​ പരീക്ഷ എഴുതിയത്​. 15 വിദ്യാർഥികളുടെ ഫലം തടഞ്ഞുവെച്ചു. 8,70074 പേർ യോഗ്യത നേടി. കേരളത്തിൽ പരീക്ഷ എഴുതിയവരിൽ ആലപ്പുഴ മാവേലിക്കര സ്വദേശി ഗൗരിശങ്കറാണ്​ ഒന്നാമത്​. അഖിലേന്ത്യാ തലത്തിൽ 17 ാം റാങ്കുകാരനാണ്​ ഗൗരി. neet.nta.nic.in എന്ന സൈറ്റിൽ ഫലം ലഭിക്കും. ഔദ്യോഗിക വെബ്സൈറ്റിൽനിന്ന് ആപ്ലിക്കേഷൻ നമ്പരും ജനന തീയതിയും നൽകി ഫലം ഡൗൺലോഡ് ചെയ്യാം. ദേശീയ തലത്തിലെ ഉയർന്ന റാങ്കു...
Gulf, National, Tourisam

ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇത്തവണയും കരിപ്പൂരില്ല, കൊച്ചി മാത്രം

ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇത്തവണയും കരിപ്പൂര്‍ വിമാനത്താവളത്തെ ഉൾപ്പെടുത്തിയില്ല. കേരളത്തിൽ നിന്ന് കൊച്ചി മാത്രമാണ് എംബാർക്കേഷൻ കേന്ദ്രമായുള്ളത്. കോവിഡ് മൂലം വെട്ടി കുറച്ച കേന്ദ്രങ്ങൾ പുനസ്ഥാപിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് എംബാര്‍ക്കഷേന്‍ പുനഃസ്ഥാപിക്കണമെന്നുള്ളത് മലബാര്‍ ജില്ലകള്‍ നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണ്. അതേസമയം ഈ വര്‍ഷത്തെ ഹജ്ജ് നടപടികൾക്ക് തുടക്കമായി. ഹജ്ജിനായി ജനുവരി 31 വരെ അപേക്ഷിക്കാം. ഇത്തവണ അപേക്ഷകൾ പൂർണ്ണമായും ഡിജിറ്റലാണ്. മൊബൈൽ ആപ്പ് വഴിയും അപേക്ഷ സമർപ്പിക്കാന്‍ സാധിക്കും. ...
National

നേതൃത്വം പറയുന്നത് അനുസരിക്കും, പി സി സി അധ്യക്ഷനായി സിദ്ധു തുടരും

ന്യൂഡൽഹി: പഞ്ചാബ് പി സി സി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു തുടരും. പഞ്ചാബിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് ആണ് ഇക്കാര്യം അറിയിച്ചത്. ഡൽഹിയിലെത്തി കോൺഗ്രസ് നേതൃത്വവുമായി സിദ്ദുവിനോടൊപ്പം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു റാവത്തിന്റെ പ്രതികരണം. കോൺഗ്രസ് നേതൃത്വം പറയുന്നത് അംഗീകരിക്കുമെന്ന് സിദ്ദുവും വ്യക്തമാക്കി. പഞ്ചാബിനേയും പഞ്ചാബ് കോൺഗ്രസിനേയും കുറിച്ചുള്ള എന്റെ ആശങ്ക പാർട്ടി ഹൈക്കമാൻഡിനെ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷ, പ്രിയങ്ക ജി, രാഹുൽ ജി എന്നിവരിൽ പൂർണ വിശ്വാസമുണ്ട്. അവർ എന്ത് തീരുമാനമെടുത്താലും അത് കോൺഗ്രസിന്റേയും പഞ്ചാബിന്റേയും അഭിവൃദ്ധിക്കായിരിക്കും. ഞാൻ അവരുടെ നിർദ്ദേശങ്ങൾ പാലിക്കും' സിദ്ദു പറഞ്ഞു. അമരീന്ദർ സിങിനെ നീക്കിയതിന് ശേഷം ചരൻജിത് സിങ് ചാന്നി മുഖ്യമന്ത്രിയാകുകയും മന്ത്രിസഭ പുനഃസംഘടിപ്പിക്കുകയും ചെയ്തതിന് പിന്നാലെ കഴിഞ്ഞ മാസം സിദ്ദു പിസ...
error: Content is protected !!