ഊരുകളിലെ പ്രശ്‌നങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ ഏകോപനയോഗം വിളിക്കണം: വനിതാ കമ്മിഷന്‍
മലപ്പുറം : ഓരോ ജില്ലയിലെയും ആദിവാസി മേഖലകളിലെ പ്രത്യേകമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഏകോപന യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനു ശിപാര്‍ശ നല്‍കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. മലപ്പുറം ജില്ലയിലെ പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതു സംബന്ധിച്ച് സംഘടിപ്പിച്ച പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി നിലമ്പൂര്‍ നഗരസഭ ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവർ.
പട്ടികവര്‍ഗ ഊരുകളുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി മൂന്നുമാസത്തില്‍ ഒരിക്കല്‍ ഏകോപന യോഗം ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ക്കണം. മലപ്പുറം ജില്ലയിലെ വേണ്ടത്ര വികസനം എത്താത്ത വെറ്റിലക്കൊല്ലി ഉള്‍പ്പെടെയുള്ള ഊരുകളിലുള്ള ജനങ്ങളെ പുനരധിവസിപ്പിക്കാന്‍ തീരുമാനമായിട്ടു...