Wednesday, December 31

Other

കോഴിഫാമിന്റെ മറവില്‍ വ്യാജമദ്യ നിര്‍മാണം ; ബി.ജെ.പി മുന്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍
Kerala, Other

കോഴിഫാമിന്റെ മറവില്‍ വ്യാജമദ്യ നിര്‍മാണം ; ബി.ജെ.പി മുന്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

തൃശ്ശൂര്‍: വെള്ളാഞ്ചിറയില്‍ കോഴിഫാമിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി. സംഭവത്തില്‍ ബി.ജെ.പി. മുന്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. നാടകനടന്‍ കൂടിയായ ആളൂര്‍ പൊരുന്നകുന്ന് പീണിക്കപറമ്പില്‍ പി.വി. ലാലു (53) കൂട്ടാളി കട്ടപ്പന താണിക്കപ്പാറ ലോറന്‍സ്(50) എന്നിവരാണ് പിടിയിലായത്. ചാലക്കുടി, ഇരിഞ്ഞാലക്കുട ഡിവൈഎസ്പി മാരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 15,000 കുപ്പി വ്യാജ വിദേശ മദ്യവും 2500 ലിറ്റര്‍ സ്പിരിറ്റും പിടിച്ചെടുത്തു. ബിജെപി പ്രദേശിക നേതാവും മുന്‍ അളൂര്‍ പഞ്ചായത്ത് അംഗവുമായിരുന്ന ലാലായിരുന്നു വ്യാജമദ്യ നിര്‍മ്മാണ കേന്ദ്രത്തിന്റെയും കോഴി ഫാമിന്റെയും നടത്തിപ്പുകാരന്‍. കര്‍ണ്ണാടകയില്‍ നിന്ന് സ്പിരിറ്റ് എത്തിച്ച് വ്യാജമദ്യം നിര്‍മ്മിച്ച് വിതരണം ചെയ്യുന്നത് ആറുമാസമായി നടന്നു വരികയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ...
Kerala, Other

പ്രധാനമന്ത്രി വിളിച്ച ബിഷപ്പുമാരുടെ വിരുന്നില്‍ മണിപ്പൂര്‍ വിഷയം ചര്‍ച്ച ആയില്ലെന്നത് പ്രധാനപ്പെട്ട കാര്യം ; സാദിഖലി തങ്ങള്‍

കോഴിക്കോട് : പ്രധാനമന്ത്രി വിളിച്ച ബിഷപ്പുമാരുടെ വിരുന്നില്‍ മണിപ്പൂര്‍ വിഷയം ചര്‍ച്ച ആയില്ലെന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. എസ്‌കെഎസ്ബിവി കോഴിക്കോട് വാര്‍ഷിക സമ്മേളനം ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങള്‍. ന്യൂനപക്ഷങ്ങള്‍ക്ക് അതൃപ്തി ഉള്ളത് കൊണ്ടായിരിക്കും പ്രാധാനമന്ത്രി ചര്‍ച്ചക്ക് വിളിച്ചതെന്നും രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റണമെന്നും മണിപ്പൂരില്‍ ക്രൈസ്തവ വിഭാഗം ഉള്‍പ്പെടെ വേട്ടയാടപ്പെടുന്നുവെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു....
Kerala, Other

പുറത്താക്കിയവരുമായി ചര്‍ച്ചയില്ല ; പാര്‍ട്ടിയിലെ ചിലര്‍ തന്നെ മന്ത്രി പദവിയില്‍ നിന്നും പുറത്താക്കാന്‍ ശ്രമിച്ചു : അഹമ്മദ് ദേവര്‍കോവില്‍

കോഴിക്കോട് : അധികാരമോഹം കൊണ്ട് തന്നെ മന്ത്രി പദവിയില്‍ നിന്നും പുറത്താക്കാന്‍ പാര്‍ട്ടിയിലെ ചിലര്‍ ശ്രമിച്ചെന്ന് മുന്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. അവരെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതെന്നും അവരുമായി ചര്‍ച്ചയില്ലെന്നും മന്ത്രി പദവി ഒഴിഞ്ഞതിന് ശേഷം കോഴിക്കോട് തിരിച്ചെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം പുറത്താക്കപ്പെട്ടവര്‍ക്ക് ഒഴികെയുള്ളവര്‍ക്ക് പാര്‍ട്ടിയിലേക്ക് തിരിച്ചു വരാമെന്നും എന്നാല്‍ പാര്‍ട്ടിയുടെ അച്ചടക്കം, ഭരണഘടന എന്നിവ അംഗീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. നവകേരള സദസില്‍ തനിക്കെതിരെ വന്ന പരാതിയെക്കുറിച്ച് അറിയില്ലെന്നും മാധ്യമങ്ങള്‍ക്ക് ഈ വിവരം കൊടുത്തത് ആരാണെന്ന് അറിയില്ലെന്നും അഹമ്മദ് ദേവര്‍കോവില്‍ പ്രതികരിച്ചു....
Kerala, Other

പുഴയില്‍ വീണ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേര്‍ മുങ്ങിമരിച്ചു

ഇടുക്കി: തൊമ്മന്‍കുത്ത് പുഴയില്‍ വീണ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേര്‍ മുങ്ങി മരിച്ചു. തൊമ്മന്‍കുത്ത് പുഴയിലെ മുസ്‌ലിം പള്ളിക്കു സമീപത്തെ കടവില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. വാഴക്കാല ഒറ്റപ്ലാക്കല്‍ മോസിസ് ഐസക് (17), ചീങ്കല്‍സിറ്റി താന്നിവിള ബ്ലസണ്‍ സാജന്‍ (25) എന്നിവരാണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടി വെള്ളത്തില്‍ വീണപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കവേ മുങ്ങി പോകുകയായിരുന്നു. അപകടമറിഞ്ഞെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല....
Local news, Other

താനൂരില്‍ കാറിലിരുന്ന് എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ യുവാവ് പിടിയില്‍, ഒരാള്‍ ഓടിരക്ഷപ്പെട്ടു

തിരൂരങ്ങാടി : താനൂരില്‍ കാറിലിരുന്ന് ന്യൂജെന്‍ മയക്കുമരുന്നായ എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ യുവാവ് പിടിയില്‍. എടരിക്കോട് സ്വദേശി ബിജുവാണ് പിടിയിലായത്. ബിജുവിനൊപ്പം കാറിലുണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു. നിരമരുതൂര്‍ സ്വദേശി നൂറുല്‍ അമീനാണ് രക്ഷപ്പെട്ടത്. ബിജുവില്‍ നിന്നും 1.5 ഗ്രാം എം ഡി എം എയും ഇത് ഉപയോഗിക്കുന്നതിനുള്ള സാമഗ്രികളും പിടികൂടി. രക്ഷപ്പെട്ട അമീനായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്....
Local news, Other

മണ്ണട്ടാംപാറ ജനറേറ്റര്‍ പ്രവര്‍ത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കണം ; നിവേദനം നല്‍കി

തിരൂരങ്ങാടി : തിരൂരങ്ങാടി മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള മണ്ണട്ടാംപാറ അണക്കെട്ടിലെ ജനറേറ്റര്‍ പ്രവര്‍ത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ക്ക് നിവേദനം നല്‍കി. പൊതുപ്രവര്‍ത്തകനായ അബ്ദുല്‍ റഹീം പൂക്കത്ത് , വി എം ഹംസ കോയ എന്നിവര്‍ ചേര്‍ന്ന് മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ , എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ക്കാണ് നിവേദനം നല്‍കിയത്. മണ്ണട്ടാംപാറ അണക്കെട്ടിലെ പുതിയ ജനറേറ്റര്‍ ഷെഡുകള്‍ കെട്ടി സ്ഥാപിച്ചങ്കിലും നാളിതുവരെ പ്രവര്‍ത്തന സജ്ജമായിട്ടില്ല. ഇതു കാരണം വെള്ളം കൂടുന്ന സമയങ്ങളില്‍ ഷട്ടര്‍ ഉയര്‍ത്തുവാനും താഴ്ത്തുവാനും വെളിയില്‍ നിന്നും ജനറേറ്റര്‍ വാടകയ്ക്ക് എടുക്കേണ്ട അവസ്ഥയാണ് എന്ന് പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു പുതിയതായി ലക്ഷങ്ങള്‍ മുടക്കി വാങ്ങിച്ച ജനറേറ്ററും മറ്റു സാധന സാഗ്രമികള...
Kerala, Other

ക്രിസ്മസില്‍ റെക്കോര്‍ഡ് മദ്യ വില്‍പന ; സംസ്ഥാനത്ത് കുടിച്ച് തീര്‍ത്തത് 230 കോടിയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷവേളയില്‍ റെക്കോഡ് മദ്യവില്‍പ്പന. മൂന്ന് ദിവസം കൊണ്ട് വെയര്‍ ഹൗസ് വില്‍പ്പന ഉള്‍പ്പെടെ മൊത്തം 230. 47 കോടി രൂപയുടെ മാത്രമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വര്‍ഷം 210. 35 കോടി രൂപയുടെ മദ്യമാണ് ഈ ദിവങ്ങളില്‍ വിറ്റത്. ക്രിസ്മസ് തലേന്ന് 70.73 കോടിയുടെ മദ്യ വില്‍പ്പന നടന്നു. കഴിഞ്ഞ വര്‍ഷം ഇതെ ദിവസം 69.55 കോടിയുടെ മദ്യ വില്‍പ്പനയാണ് നടന്നത്. ബെവ്കോ ഔട്ട്ലെറ്റ് വഴി മാത്രം 154.77 കോടിയുടെ മദ്യമാണ് ഇത്തവണ വിറ്റത്. ഏറ്റവും കൂടുതല്‍ മദ്യ വില്‍പ്പന നടത്തിയത് ചാലക്കുടി ഔട്ട് ലെറ്റിലാണ്. ക്രിസ്മസ് തലേന്ന് ചാലക്കുടിയില്‍ 6385290 രൂപയുടെ മദ്യ വില്‍പ്പനയാണ് നടന്നത്. ചങ്ങനാശേരിയില്‍ 6287120 രൂപയുടെയും, ഇരിഞ്ഞാലക്കുടയില്‍ 6231140 രൂപയുടെയും പവര്‍ഹൗസില്‍ 6008130 രൂപയുടെയും നോര്‍ത്ത് പറവൂരില്‍ 5199570 രൂപയുടേയും മദ്യവില്‍പ്പനയാണ് നടന്നത്. ക്രിസ്മസ് 22 മുതല്‍ 24 വരെ മ...
Kerala, Other

ജനറല്‍ ആശുപത്രിയില്‍ കണ്ണ് ചികിത്സക്കെത്തിയ 10 വയസുകാരിക്ക് നേരെ ലൈഗിംകാതിക്രമം ; പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍ കണ്ണ് ചികിത്സക്കെത്തിയ 10 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടന്നതായി പരാതി. കണ്ണില്‍ മരുന്ന് ഒഴിച്ചിരുന്ന പെണ്‍കുട്ടിയെ ഉപദ്രവിച്ച ഉദിയന്‍കുളങ്ങര സ്വദേശിയായ സതീഷിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. പ്രതിയെ പൊലീസിന് കൈമാറി.
Malappuram, Other

കരിപ്പൂരില്‍ ഒന്നര കിലോയിലധികം സ്വര്‍ണവുമായി യുവാവ് പിടിയില്‍ ; പിടികൂടിയത് സമീപ കാലത്ത് ശരീരത്തിനുള്ളില്‍ കടത്താന്‍ ശ്രമിച്ച ഏറ്റവും വലിയ കേസ്

കരിപ്പൂരില്‍ സ്വര്‍ണ വേട്ട തുടരുന്നു. ശരീരത്തിനുള്ളില്‍ കടത്താന്ഡ ശ്രമിച്ച ഒന്നര കിലോയിലധികം സ്വര്‍ണവുമായി യുവാവ് പിടിയില്‍. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1706 ഗ്രാം സ്വര്‍ണവുമായി എയര്‍ ഇന്ത്യാ വിമാനത്തില്‍ ദുബായില്‍ നിന്ന് എത്തിയ പാലക്കാട് വാഴമ്പുറം സ്വദേശി മുജീബ് പുത്തന്‍ പീടികയിലിനെയാണ് കസ്റ്റംസ് പിടികൂടിയത്. സമീപകാലത്ത് കസ്റ്റംസ് പിടിച്ചതില്‍ വച്ച് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച കടത്താന്‍ ശ്രമിച്ച ഏറ്റവും വലിയ കേസാണിത്. പിടികൂടിയ സ്വര്‍ണത്തില്‍ നിന്നും 98 ലക്ഷം രൂപ വിലമതിക്കുന്ന 1586 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു....
Local news, Other

സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനം: മണലിപ്പുഴയിൽ സ്റ്റുഡന്റസ് അസ്സംബ്ലി നടത്തി

സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ച് മണലിപ്പുഴ തംരീനുസിബിയാൻ സുന്നി ഹയർ സെക്കണ്ടറി മദ്‌റസയിൽ സ്റ്റുഡന്റസ് അസ്സംബ്ലി നടത്തി. അൽ ഇർഷാദ് പ്രസിഡന്റ് ഹാജി സി അലി മുസ്‌ലിയാർ പതാക ഉയർത്തി. സെക്രട്ടറി യഹ്യ സഖാഫി ഉദ്ഘാടനം ചെയ്തു. എസ് ബി എസ് വിദ്യാർത്ഥി പ്രധിനിധികൾ മുദ്രാവാക്യം വിളിച്ചു. ബാവ ഹാജി കള്ളിയാട്ട്, ഇബ്രാഹിം ഹാജി പൊക്കാശ്ശേരി, കുഞ്ഞു പൈനാട്ട്, അബ്ദു കള്ളിയാട്ട്, സലാം ബാക്കാട്, അബ്ദു ചോനാരി, സി മൊയ്‌ദീൻ., മുനീർ സഖാഫി പനങ്ങാട്ടൂർ, അബ്ദു റഹൂഫ് സഖാഫി വെള്ളിയാമ്പുറം, മുനീർ സഖാഫി നന്നമ്പ്ര, അബ്ദുസ്സലീം സഅദി നന്നമ്പ്ര, തുടങ്ങിയവർ പങ്കെടുത്തു. സദർ മുഅല്ലിം മുസഫ സുഹ്‌രി സ്വാഗതവും നന്ദിയും പറഞ്ഞു. വിദ്യാർഥികൾക് മധുര വിതരണം നടത്തി....
Kerala, Malappuram, Other

കെപിസിസി മാര്‍ച്ചിന് നേരെ ഉണ്ടായ പൊലീസ് അതിക്രമം കാടത്തവും ജനാധിപത്യ വിരുദ്ധവും ; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്ക് കെ.പി.സി.സി നടത്തിയ മാര്‍ച്ചില്‍ പോലീസ് നടത്തിയ അതിക്രമം തനി കാടത്തവും, ക്രൂരവും,ജനാധിപത്യ വിരുദ്ധവുമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. കെ.പി.സി.സി അദ്ധ്യക്ഷന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളിരിക്കുന്ന വേദിയില്‍ പ്രതിപക്ഷ നേതാവ് സംസാരിച്ചു കൊണ്ടിരിക്കെ ടിയര്‍ ഗ്യാസും, ജലപീരങ്കിയും പ്രയോഗിച്ച പോലീസിന്റെ നടപടിയെ ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. പോലീസിനെ ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുക തന്നെ ചെയ്യുമെന്നും നിരുത്തരവാദപരമായി പെരുമാറിയ പോലീസുകാര്‍ക്കെതിരെ ശക്തമായി നടപടി വേണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കെപിസിസി അധ്യക്ഷന്‍ അടക്കമുള്ള നേതാക്കള്‍ വേദിയിലിരിക്കെ, പ്രതിപക്ഷ നേതാവ് വിഡി സതാശന്‍ വേദിയില്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു ടിയര്‍ ഗ...
National, Other

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ; ക്ഷണം നിരസിച്ച് സീതാറാം യെച്ചൂരി, ചടങ്ങില്‍ പങ്കെടുക്കില്ല

ദില്ലി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ചടങ്ങില്‍ പങ്കെടുക്കില്ല. അതേസമയം, സോണിയ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമേ എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറിനും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ചടങ്ങില്‍ സോണിയ ഗാന്ധിയോ പ്രതിനിധി സംഘമോ പങ്കെടുക്കും എന്നതാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. ജനുവരി 22നാണ് അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീരാമ രാജ്യാന്തര വിമാനത്താവളവും അയോദ്ധ്യയിലെ പുതിയ റെയില്‍വെ സ്റ്റേഷനും ഉദ്ഘാടനം ചെയ്യും. അയോദ്ധ്യയില്‍ നിന്ന് ഡല്‍ഹി ആനന്ദ് വിഹാറിലേക്കുള്ള വന്ദേഭാരത് അടക്കം എട്ട് പുതിയ ട്രെയിനുകള്‍ ഫ്‌ളാഗ് ഒഫ് ...
Local news, Malappuram, Other

തിരൂരങ്ങാടിയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍, ലഹരിയും അക്രമവാസനയും ജനജീവിതം താറുമാറാക്കുന്നു : നഗരസഭ പരിശോധിച്ച് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരൂരങ്ങാടി : തിരൂരങ്ങാടി വടക്കേ മമ്പുറത്ത് ഒരു വീട്ടിലും ക്വാര്‍ട്ടഴ്‌സിലുമായി വൃത്തിഹീനമായ സാഹചര്യത്തില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിത സാഹചര്യം തിരൂരങ്ങാടി മുനിസിപ്പാലിറ്റി അധികൃതര്‍ അടിയന്തരമായി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഇതിനാവശ്യമായ പോലീസ് സഹായം തിരൂരങ്ങാടി എസ് എച്ച് ഒ നല്‍കണമെന്നും കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. മണ്ടയാപ്പുറത്ത് മൊയ്തീന്‍കുട്ടി എന്നയാളാണ് അനധികൃതമായി ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നതെന്ന് പന്താരങ്ങാടി സ്വദേശി അബ്ദുള്‍ റഹിം സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും അക്രമവാസനയും കാരണം ജനജീവിതം താറുമാറായതായി പരാതിയില്‍ പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്നും പ്രദേശവാസികളുടെ സ്വസ...
Malappuram, Other

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

എടപ്പാള്‍ : സംസ്ഥാന പാതയിലെ പുള്ളുവന്‍പടിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ പുള്ളുവന്‍പടി മേലേതില്‍ മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് ഫാസില്‍ (20) ആണ് മരിച്ചത്.
Kerala, Other

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാലില്‍ പോലീസ് വാഹനം കയറിയിറങ്ങി ; കാല് ഓടിഞ്ഞു

തിരുവനന്തപുരം കാട്ടാക്കടയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാലില്‍ പോലീസ് വാഹനം കയറിയിറങ്ങി ഗുരുതര പരിക്ക്. പ്രവര്‍ത്തകന്റെ കാലൊടിഞ്ഞു. കാട്ടാക്കട ബ്ലോക്ക് ജനറല്‍ സെക്രട്ടറി അന്‍സലാ ദാസന്റെ കാലാണ് ഒടിഞ്ഞത്. തിരുവനന്തപുരം എസ്.പി ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ അകമ്പടി വാഹനം മനഃപൂര്‍വം ആന്‍സല ദാസന്റെ കാലിലൂടെ കയറ്റിയതായി കോണ്‍ഗ്രസ് ആരോപിച്ചു. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലെ നവകേരള സദസ് പരിപാടിക്കായി മുഖ്യമന്ത്രിയും സംഘവം എത്തിയപ്പോഴാണ് കാട്ടാക്കട ജങ്ഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. കരിങ്കൊടി കാണിക്കുകയായിരുന്ന പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റിയ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമാണ് അപകടം സൃഷ്ടിച്ചത്. വാതില്...
Malappuram, Other

മലപ്പുറത്ത് ലൈഫ് പദ്ധതി പ്രകാരമുള്ള വീട് ലഭിച്ചതിന് വീട്ടമ്മയില്‍ നിന്നും കൈക്കൂലി ; വിഇഒ വിജിലന്‍സ് പിടിയില്‍

മലപ്പുറം: മലപ്പുറം വഴിക്കടവില്‍ ലൈഫ് പദ്ധതി പ്രകാരമുള്ള വീട് ലഭിച്ചതിന് വീട്ടമ്മയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എകസ്റ്റന്‍ഷന്‍ ഓഫീസര്‍ പിടിയില്‍. വഴിക്കടവ് വിഇഒ നിജാഷിനെയാണ് ഡിവൈഎസ്പി ഫിറോസ് എം ഷഫീഖിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം പിടികൂടിയത്. ചുങ്കത്തറ സ്വദേശിയായ വീട്ടമ്മയുടെ പരാതിയില്‍ ആണ് നടപടി. സ്ഥലവും വീടും ലഭിച്ചതിന്റെ രേഖകള്‍ ശരിയാക്കുന്നതിനാണ് നിജാഷ് വീട്ടമ്മയോട് കൈക്കൂലി ആവശ്യപ്പെട്ടത്. വീട് നിര്‍മ്മാണത്തിനുള്ള ആദ്യ ഗഡുവായ നാല്‍പ്പതിനായിരം രൂപ ലഭിക്കുമ്പോള്‍ 20000 രൂപ നല്‍കണമെന്നായിരുന്നു നിര്‍ദേശം. ആദ്യ ഘട്ടമായി പതിനായിരം രൂപ നല്‍കാന്‍ ആവശ്യപ്പെട്ടതോടെയാണ് വീട്ടമ്മ വിജിലന്‍സിനെ സമീപിച്ചത്. തുടര്‍ന്ന് വിജിലന്‍സ് കൈമാറിയ പതിനായിരം രൂപ വീട്ടമ്മ വിഇഒക്ക് നല്‍കുന്നതിനിടയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്....
Calicut, Other, university

ദക്ഷിണമേഖല അന്തര്‍ സര്‍വകലാശാലാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ; കാലിക്കറ്റ് ഫുട്ബോള്‍ ടീമിനെ കെ.പി. ഷംനാദ് നയിക്കും

തേഞ്ഞിപ്പലം : ദക്ഷിണമേഖല അന്തര്‍ സര്‍വകലാശാലാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോള്‍ ടീമിനെ തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലെ കെ.പി. ഷംനാദ് നയിക്കും. 22 അംഗ ടീമിനെ സര്‍വകലാശാലാ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. വി.പി. സക്കീര്‍ ഹുസൈനാണ് പ്രഖ്യാപിച്ചത്. 25 മുതല്‍ 30 വരെ ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്സിറ്റിയിലാണ് ചാമ്പ്യന്‍ഷിപ്പ്. ടീം അംഗങ്ങള്‍: കെ.പി. ശരത്ത് (വൈസ് ക്യാപ്റ്റന്‍, കേരളവര്‍മ കോളേജ് തൃശ്ശൂര്‍), മുഹമ്മദ് ജിയാദ്, പി.പി. അര്‍ഷാദ് ( സെന്റ് ജോസഫ് ദേവഗിരി ) മിഥിലാജ്, പി.എ. ആസിഫ് ( എം.ഇ.എസ്. വളാഞ്ചേരി), നന്ദു കൃഷ്ണ, അഥര്‍വ് ( ഫാറൂഖ് കോളേജ് കോഴിക്കോട്), മുഹമ്മദ് ഷഹാദ് (സഫാ കോളേജ് വളാഞ്ചേരി), മുഹമ്മദ് സഫീദ്, എഡ്വിന്‍ (ശ്രീകൃഷ്ണ കോളേജ് ഗുരുവായൂര്‍), അനന്തു, രാഹുല്‍ വേണു, ജസില്‍ ജോളി (സെന്റ് തോമസ് കോളേജ് തൃശ്ശൂര്‍), എം.എം. അര്‍ജുന്‍, ജോസഫ് സണ്ണി (സഹൃദയ ...
Malappuram, Other

ബഡ്സ് സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് കുരുന്നുകള്‍

കൊണ്ടോട്ടി : ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഭിന്നശേഷിക്കാരായ കൊണ്ടോട്ടി ബഡ്‌സ് സ്‌കൂളിലെ മക്കളോടൊപ്പം ആഘോഷിച്ച് നീറാട് കെപിഎസ് എ എം എല്‍ പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍. ആഘോഷ പരിപാടി ഡിവിഷന്‍ കൗണ്‍സിലര്‍ നിദ ഷഹീര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളോടൊപ്പം സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും ചേര്‍ത്ത് വിവിധങ്ങളായ മത്സര പരിപാടികളും സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ജാഫര്‍ സാദിഖ് അധ്യക്ഷത വഹിച്ചു. ഒളവട്ടൂര്‍ എച്ച്‌ഐഒ ഐടിഇ വിദ്യാര്‍ത്ഥികളായ നൂര്‍ജഹാന്‍.കെ.പി, സബ്ഹ.കെ.പി, അനീഷ നസ്രിന്‍, ഫാത്തിമ ദില്‍ഷ, മുബശ്ശിറ, സഫ് ലു സുമയ്യ, സ്‌കൂള്‍ മെന്റര്‍ ഫസല്‍ മാഷ്, ബഡ്സ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കൗലത്, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ദില്‍ഷാദ് മാസ്റ്റര്‍ സ്വാഗതവും പിടിഎ വൈസ് പ്രസിഡണ്ട് കെ പി സൈഫുദ്ധീന്‍ നന്ദിയും പറഞ്ഞു....
Kerala, Other

രണ്ട് ദിവസമായി വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല ; പ്രിന്റിംഗ് പ്രസിലെ ജീവനക്കാര്‍ വീട്ടിലെത്തിയപ്പോള്‍ കണ്ടത് ഉടമയും കുടുംബവും മരിച്ച നിലയില്‍

കൊല്ലം : രണ്ട് ദിവസമായി വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് പ്രിന്റിങ് പസിലെ ജീവനക്കാര്‍ വീട്ടില്‍ എത്തിയപ്പോള്‍ പ്രസ് ഉടമയും കുടുംബവും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. കൊപ്പാറ പ്രസ് ഉടമ രാജീവ് രാമ കൃഷ്ണന്‍ (56), ഭാര്യ ആശാ രാജീവ് (50), മകന്‍ മാധവ് (21) എന്നിവരെയാണ് വാടകയ്ക്ക് താമസിച്ചിരുന്ന കുണ്ടറ കേരളപുരം കെപിപി ജംക്ഷന്‍ 'ഗസല്‍' എന്ന വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതികള്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയിലും മകന്‍ മുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലും ആണ് കണ്ടത്. കൊല്ലത്ത് പ്രിന്റിംഗ് പ്രസ് നടത്തിവരികയായിരുന്നു രാജീവ്. ഇത് കൊല്ലത്ത് നിന്ന് കേരളപുരത്തേയ്ക്ക് മാറ്റിയിരുന്നു. രാജീവ് പ്രസില്‍ എത്താത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഫോണില്‍ വിളിച്ചു. എന്നാല്‍ കൂറെ നേരം വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ പ്രസിലെ ജീവനക്കാര്‍ വീ...
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ദ്വിദിന റോബോവാർ ക്യാമ്പ് സംഘടിപ്പിക്കുന്നു നവീന സങ്കേതിക വിദ്യകളിലും റോബോട്ടിക്സിലും വിദ്യാർത്ഥികളിൽ താത്പര്യം വളർത്തിയെടുക്കുന്നതിനായി തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ദ്വിദിന “റോബോവാർ ക്യാമ്പ്” സംഘടിപ്പിക്കുന്നു. ഡിസംബർ 23, 24 ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ മൂന്ന് മുതൽ ഒൻപതാം തരം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. ക്യാമ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, ഡിസൈൻ തിങ്കിങ് തുടങ്ങിയവയുടെ വിവിധ അടിസ്ഥാനപാഠങ്ങൾ രസകരമായ പ്രവർത്തനങ്ങളിലൂടെ അംഗങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. വിവിധ സെൻസറുകളുടെ പരിചയപ്പെടൽ, റിമോട്ട് കൺട്രോൾ റോബോട്ടുകൾ, ലൈൻ ഫോളോവർ - വാൾ ഫോളോവർ റോബോട്ടുകൾ തുടങ്ങിയയുടെ നിർമ്മാണവും ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 24 ന് ക്യാമ്പ് അംഗങ്ങളുടെ “മെഗാ റോബോവാർ“ രക്ഷിതാക്കൾക്ക് മുൻപിൽ അവതരിപ്പിക്കുന്നതിനും അവസരമുണ്ട്. താത്പര്യമുള്ളവർ htt...
Malappuram, Other

കൊളത്തൂരില്‍ നിന്നും കാണാതായ വീട്ടമ്മയെ കാട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം : ചൊവ്വാഴ്ച ഉച്ചയോടെ കൊളത്തൂര്‍ തെക്കേക്കരയില്‍ വീട്ടില്‍ നിന്ന് കാണാതായ വീട്ടമ്മയെ കാട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മണക്കാട്ടുതൊടി ഉണ്ണിക്കൃഷ്ണന്റെ ഭാര്യ രാധ(66) ആണ് വീടിന്റെ ഒരു കിലോമീറ്റര്‍ അകലെ കാട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് ഇവരെ കണ്ടതായി നാട്ടുകാരില്‍ ചിലര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തിനടുത്തുള്ള ആഴമേറിയ ക്വാറിക്കുളത്തില്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ അഗ്‌നിശമന സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് ബുധനാഴ്ച തിരച്ചില്‍ നടത്തിയിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. മക്കള്‍: ശ്രീജ, ശ്രീന, സുമ, ഉഷ. മരുമക്കള്‍: സുരേഷ് ബാബു, ജയകൃഷ്ണന്‍, അനില്‍കുമാര്‍....
Kerala, Other

ക്ഷേത്ര ദര്‍ശനത്തിന് എന്ന വ്യാജേന ഹോട്ടലിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ; യുവാവും യുവതിയും പിടിയില്‍

തിരുവനന്തപുരം: ക്ഷേത്ര ദര്‍ശനത്തിനെന്ന വ്യാജേന ഹോട്ടലിലെത്തിച്ച് ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി അബോധാവസ്ഥയിലാക്കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവും യുവതിയും പിടിയില്‍. കൊച്ചി സ്വദേശിയായ യുവതിയുടെ പരാതിയില്‍ കോവളത്തെ സ്വകാര്യ ആയുര്‍വേദ സെന്ററില്‍ തെറാപിസ്റ്റ് ആയി ജോലി ചെയ്യുന്ന മലപ്പുറം പൊന്നാനി സ്വദേശി ശരത്(28), ഗൂഡല്ലൂര്‍ സ്വദേശി സൂര്യ (33) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം. പീഡനത്തിന് ഇരയായ യുവതിയും സൂര്യയും ഒരേ ആശുപത്രിയിലെ ജീവനക്കാരാണ്. യുവതിയെ തിരുവനന്തപുരത്ത് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിന് കൊണ്ടുപോകാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോവളത്ത് എത്തിച്ച് ഹോട്ടലില്‍ മുറിയെടുത്ത ശേഷം സൂര്യ ശരത്തിനെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് ശരത് ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി യുവതിക്ക് നല്‍കി. അബോധാവസ്ഥയിലായ യുവതിയെ ശരത് ലൈംഗികമായി പീഡിപ്പ...
Other, university

സുസ്ഥിരതയ്ക്കായുള്ള കണ്ടുപിടിത്തങ്ങള്‍ ആഘോഷിക്കപ്പെടും ; ഡോ. പ്രദീപ് തലാപ്പില്‍

സുസ്ഥിര ജീവിതത്തിനായുള്ള കണ്ടുപിടിത്തങ്ങളാണ് ആളുകള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നതെന്ന് പത്മശ്രീ ഡോ. പ്രദീപ് തലാപ്പില്‍ പറഞ്ഞു.  ' സുസ്ഥിരതയ്ക്കായി ആധുനിക പദാര്‍ഥങ്ങള്‍ ' എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി വിഷയങ്ങളില്‍ നൂറിലധികം ഗവേഷണ പ്രബന്ധങ്ങള്‍ താന്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കുടിവെള്ള ശുദ്ധീകരണത്തിനായുള്ള കണ്ടെത്തലാണ് ആളുകള്‍ തിരിച്ചറിഞ്ഞതും സ്വീകരിച്ചതും. ആളുകള്‍ ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളികളെയാണ് ഗവേഷകര്‍ അഭിസംബോധന ചെയ്യേണ്ടത്. അങ്ങനെയുള്ള നേട്ടങ്ങളാണ് കൂടുതല്‍ ആഘോഷിക്കപ്പെടുക എന്നും ഡോ. പ്രദീപ് പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. നാനോ സയന്‍സ് വകുപ്പ് മേധാവി ഡോ. സിന്ധു അധ്യക്ഷത വഹിച്ചു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം...
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം വ്യാഴാഴ്ച ചേര്‍ന്ന കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് യോഗത്തില്‍ ഡിസംബര്‍ 20 വരെയുള്ള എല്ലാ ബിരുദങ്ങള്‍ക്കും അംഗീകാരം നല്‍കി. 15186 ഡിഗ്രി, 8808 പി.ജി., 36 എം.ഫില്‍., 76 പി.എച്ച്.ഡി. എന്നിവ ഉള്‍പ്പൈടയാണിത്. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി.  പി.ആര്‍ 1622/2023  എന്‍.എസ്.എസ് അവാര്‍ഡിന് അപേക്ഷിക്കാം  കാലിക്കറ്റ് സര്‍വകലാശാലയുടെ 2022 - 23 വര്‍ഷത്തെ മികച്ച എന്‍.എസ്.എസ് യൂണിറ്റുകള്‍ / കോളേജുകള്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, വൊളന്‍റിയര്‍മാര്‍ എന്നിവര്‍ക്കുള്ള സര്‍വകലാശാലാതല അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. നാമനിര്‍ദേശങ്ങള്‍ പ്രസ്തുത ഫോറത്തില്‍ ചെക്ക് ലിസ്റ്റുകള്‍കൊപ്പം പൂരിപ്പിച്ചു നല്‍കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 27. ഫോമുകള്‍ എന്‍.എസ്.എസ് യൂണിറ്റുകള്‍ക്ക് ഇ. മെയില്‍ നല്‍കിയിട്ടുണ്ടെന്ന് പ്രോഗ്രാം കോ-ഓര്‍...
Other

തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമനത്തില്‍ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി, ഇനി കേന്ദ്രമന്ത്രി തീരുമാനിക്കു ; ബില്‍ ലോക്സഭ പാസാക്കി, ഇനി ശേഷിക്കുന്നത് രാഷ്ട്രപതിയുടെ ഒപ്പ് മാത്രം

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍, തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ എന്നിവരെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ നിന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിനെ ഒഴിവാക്കി പകരം കേന്ദ്രമന്ത്രിയെ ഉള്‍പ്പെടുത്തുന്ന കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ ലോക്സഭ പാസാക്കി. ശബ്ദവോട്ടോടെ പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ നിയമമാകും. ഈ ബില്‍ രാജ്യസഭ ഡിസംബര്‍ 12ന് പാസ്സാക്കിയതാണ്. തെരഞ്ഞെടുപ്പ് കമീഷണര്‍ നിയമന ബില്‍ കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളാണ് അവതരിപ്പിച്ചത്. പുതിയ ബില്‍ നിയമമാകുന്നതോടെ പ്രധാനമന്ത്രിയും അദ്ദേഹം നിര്‍ദേശിക്കുന്ന കാബിനറ്റ് മന്ത്രിയും ലോക്സഭയിലെ പ്രതിപക്ഷനേതാവുമടങ്ങുന്ന സമിതിയാണ് തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ നിയമിക്കുക. തെരഞ്ഞെടുപ്പ് കമീഷന്റെ നിയമനം, കാലാവധി, വേതനം, പുറത്താക്കാനുള്ള മാനദണ്ഡങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ് പുതിയ ബില്‍. സെര്‍ച്ച് കമ്മിറ്റി നിര്‍ദേശിക്...
Other

സഹോദരന് വൃക്ക ദാനം ചെയ്തതറിഞ്ഞ് യുവതിയെ വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്

രോഗിയായ സഹോദരന് വൃക്ക ദാനം ചെയ്തതറിഞ്ഞ് യുവതിയെ ഭര്‍ത്താവ് വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലി. വൃക്ക ദാനം ചെയ്ത വിവരം അറിയിച്ചതിന് പിന്നാലെയാണ് സൗദി അറേബ്യയില്‍ ജോലി ചെയ്യുകയായിരുന്ന ഭര്‍ത്താവ് വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയത്. ഉത്തര്‍പ്രദേശിലെ ബൈരിയാഹിയിലാണ് സംഭവം. വാട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് വൃക്ക ദാനം ചെയ്തുകൊണ്ട് സ്വന്തം സഹോദരനെ രക്ഷിക്കാനുള്ള തീരുമാനം ഭര്‍ത്താവിനെ അറിയിച്ചത്. മെസേജ് ലഭിച്ച ഉടന്‍ തന്നെ ഭര്‍ത്താവ് ഭാര്യക്ക് മുത്തലാഖ് ചൊല്ലികൊടുക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു....
Local news, Other

തെന്നല സര്‍വീസ് സഹകരണ ബാങ്കിനെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു ; പരാതി നല്‍കിയത് 5 പേര്‍

തിരൂരങ്ങാടി : യുഡിഎഫ് ഭരണ സമിതി കൈയ്യാളുന്ന തെന്നല സര്‍വീസ് സഹകരണ ബാങ്കിനെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. നിക്ഷേപകരുടെ പണം തിരിച്ച് നല്‍കാതെ കബളിപ്പിച്ച സംഭവത്തില്‍ 5 പേരാണ് പരാതി നല്‍കിയിരിക്കുന്നത്. കോട്ടക്കല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മഞ്ചേരി, എടരിക്കോട്, കോട്ടക്കല്‍, വെന്നിയൂര്‍, കോഴിചെന സ്വദേശികളാണ് പരാതി നല്‍കിയത്. തെന്നല സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപകരില്‍ നിന്ന് പലിശ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം നിക്ഷേപിച്ച് കബളിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. ലക്ഷങ്ങള്‍ നിക്ഷേപം നടത്തി വഞ്ചിക്കപ്പെട്ടവരാണ് പരാതിയുമായി രംഗത്തെത്തിയത്. നിരവധി തവണ കളക്ടര്‍ക്കും അധികാരികള്‍ക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇരകള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. മഞ്ചേരി വായപ്പാറപടി സ്വദേശി എന്‍പൂര്‍മന വാമനന്‍ നമ്പൂതിരി, ഭാര്...
Kerala, Other

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആത്മഹത്യാഭീഷണി മുഴക്കിയ പൊലീസ് ഉദ്യോഗസ്ഥന് ഇഷ്ടമുള്ള സ്ഥലത്തേക്ക് സ്ഥലംമാറ്റം നല്‍കി എസ്പി

പത്തനംതിട്ട: പൊലീസ് സ്റ്റേഷനിലെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആത്മഹത്യാഭീഷണി മുഴക്കിയ പത്തനംതിട്ട കൊടുമണ്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് സ്ഥലംമാറ്റം നല്‍കി ജില്ലാ പൊലീസ് മേധാവി. സിഐയും റൈറ്ററും മാനസികമായി പീഡിപ്പിക്കുന്നു എന്ന സിപിഒയുടെ പരാതിയുടെ പിന്നാലെയാണ് അടൂര്‍ ട്രാഫിക് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം നല്‍കിയത്. പൊലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള തര്‍ക്കമാണ് ഈ നിലയിലേക്ക് എത്തിയതെന്നാണ് വിവരം. പ്രശ്‌നപരിഹാരത്തിന് ഉദ്യോഗസ്ഥനെ ജില്ലാ പൊലീസ് മേധാവി നേരിട്ട് വിളിച്ചു വരുത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സിഐയും റൈറ്ററും തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞ് പത്തനംതിട്ട കൊടുമണ്‍ പൊലീസ് സ്റ്റേഷനില്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആത്മഹത്യാഭീഷണി മുഴക്കിയത്. തനിക്ക് പുറത്തുളള ഡ്യൂട്ടിയാണ് തരുന്നതെന്നും കഴിഞ്ഞ ദിവസം ഇങ്ങനെ പോയ സമയത്ത് ആരോഗ്യപ്രശ്‌ന...
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷാ  അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലിഷ് (2020 പ്രവേശനം മുതല്‍) നവംബര്‍ 2023 റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമം പ്രകാരം  2024 ജനുവരി 3-ന് തുടങ്ങും. എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലിഷ് (2019 & 2020 പ്രവേശനം) നവംബര്‍ 2022 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമം പ്രകാരം  2024 ജനുവരി 3-ന് തുടങ്ങും. എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ പി.ജി (2021 പ്രവേശനം) നവംബര്‍ 2023 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ 2024 ജനുവരി 3-ന് തുടങ്ങും. പി.ആര്‍ 1619/2023  പരീക്ഷാ ഫലം രണ്ടാം സെമസ്റ്റര്‍ ബി.ടെക് (2019 പ്രവേശനം മുതല്‍) ഏപ്രില്‍ 2023 (സി.യു.ഐ.ഇ.ടി.) റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു പുനര്‍മൂല്യനിര്‍ണയത്തിന് 2024 ജനുവരി 10 വരെ അ...
Malappuram, Other

മുഖ്യമന്ത്രി ശ്രമിക്കുന്നത് ഗവര്‍ണ്ണറുടെ അധികാരത്തെ ചോദ്യം ചെയ്ത് ഫെഡറല്‍ സമ്പ്രദായത്തെ തകര്‍ക്കാന്‍ ; ജോര്‍ജ് കുര്യന്‍

മലപ്പുറം : ഗവര്‍ണ്ണറുടെ അധികാരത്തെ ചോദ്യം ചെയ്ത് ഫെഡറല്‍ സമ്പ്രദായത്തെ തകര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ബിജെപി, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ ആരോപിച്ചു.ഗവര്‍ണ്ണറെ ആക്ഷേപിച്ച് പ്രകോപിപ്പിക്കാനാണ് എസ്.എഫ്.ഐ. ശ്രമിക്കുന്നത്.എസ് എഫ്.ഐ യെ ഇറക്കി ഗവര്‍ണ്ണറെ വിരട്ടാമെന്നത് സി.പിഎമ്മിന്റെ വ്യാമോഹമാണെന്നും, വിരട്ടിയാല്‍ വിരളുന്ന ആളല്ല ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബി ജെ പി ജില്ലാ നേതൃയോഗം മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ പ്രസിഡന്റ് രവിതേലത്ത് അധ്യക്ഷത വഹിച്ചു.ബി ജെ പി സംസ്ഥാന സെക്രട്ടറി എ, നാഗേഷ്, മേഖലാ ജന, സെക്രട്ടറി എം പ്രേമന്‍, വൈസ് പ്രസിഡന്റ് ടി.കെ.അശോക് കുമാര്‍, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.. കെ.സുരേന്ദ്രന്‍, എന്‍.ശ്രീ പ്രകാശ്, ഗീതാ മാധവന്‍, ജില്ലാ ജന.സെക്രട്ടറിമാരായ പി, ആര്‍.രശ്മില്‍ നാഥ്, ...
error: Content is protected !!