Tag: Malappuram

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: ആള് മാറി ജപ്‌തി ചെയ്ത നടപടി റദ്ദാക്കി
Other

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: ആള് മാറി ജപ്‌തി ചെയ്ത നടപടി റദ്ദാക്കി

തിരൂരങ്ങാടി : പോപ്പുലർ ഫ്രണ്ട് ഹർത്താൽ അക്രമത്തിന്റെ നഷ്ടപരിഹാരം ഈടാക്കുന്നതിന് വേണ്ടി ആള് മാറി ജപ്തി ചെയ്ത നടപടി തഹസിൽദാർ റദ്ദാക്കി. താലൂക്കിൽ എടരിക്കോട് പഞ്ചായത്ത് അംഗം ചെട്ടിയാം തൊടി അഷ്റഫ്, ചെമ്മാട് സി കെ നഗർ പള്ളിയാളി മൊയ്‌ദീൻ കുട്ടി എന്നിവരുടെ വീടും സ്ഥലവും ജപ്തി ചെയ്ത നടപടിയാണ് റദ്ദാക്കിയത്. അഷ്റഫ് മുസ്ലിം ലീഗ് പ്രവർത്തകനും മൊയ്‌ദീൻ കുട്ടി കാന്തപുരം വിഭാഗം സുന്നി പ്രവർത്തകനുമാണ്. പോപുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത തങ്ങളുടെ സ്വത്തുക്കൾ ജപ്തി ചെയ്തതിനെതിരെ ഇരുവരും പരാതി നൽകിയിരുന്നു. ആഭ്യന്തര വകുപ്പ് നൽകിയ പട്ടികയിൽ ഉൾപ്പെട്ടത് കൊണ്ടാണ് നടപടി എന്നാണ് പറഞ്ഞിരുന്നത്. പരാതിയെ തുടർന്ന് നടത്തിയ പുന പരിശോധന യിൽ ആണ് ഇവർ നിരപരാധികൾ ആണെന്ന് വ്യക്തമായത്. ഇതേ തുടർന്ന് കളക്ടറുടെ നിർദേശപ്രകാരം തഹസിൽദാർ പി.ഒ.സാദിഖ് ജപ്തി നടപടി റദ്ദാക്കി ഉത്തരവിറക്കി. ഇന്ന് വില്ലേജ് ഓഫീസർമാർ ഇരുവർക്കും ഉത്തരവ് കൈമാറു...
Obituary

ഊരകം കെ.ടി. സിദ്ധീഖ് മരക്കാർ മൗലവി അന്തരിച്ചു

വേങ്ങര: ഊരകം കൊടലിക്കുണ്ട് സ്വദേശിയും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന കെ.ടി.സിദ്ധീഖ് മരക്കാർ മൗലവി [74 ] അന്തരിച്ചു.മലപ്പുറം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി, ഊരകം പഞ്ചായത്ത് മുസ്ലിം ലീഗ്‌ വൈസ് പ്രസിഡൻ്റ്, സെക്രട്ടറി, വാർഡ് ലീഗ് പ്രസിഡൻ്റ്, പാറക്കണ്ണിബായനുൽ ഈമാൻ മദ്രസ്സ, കൊടലിക്കുണ്ട് തൻവീറുൽ അനാം മദ്രസ്സ ഭാരവാഹി, മണ്ഡലം , പഞ്ചായത്ത് എസ്.വൈ.എസ് ഭാരവാഹി, വേങ്ങര റൈഞ്ച് സെക്രട്ടറി, കൊടലിക്കുണ്ട് ജി.എൽ.പി.സ്കൂൾ, എം.യു എച്ച്.സ്. ഊരകം പി.ടി.എ.പ്രസിഡൻ്റ്, ഊരകം പാലിയേറ്റീവ് വൈസ് പ്രസിഡൻ്റ്,വേങ്ങര, കച്ചേരിപ്പടി, പറപ്പൂർ, ഇരുമ്പു ചോല മദ്രസ്സകളിൽ അദ്ധ്യാപകനായിരുന്നു. ഭാര്യ: ആത്തിക്ക, പരേതയായ ബിരിമാമു ., മക്കൾ അബ്ദുസലാം, [കെൽ എടരിക്കോട് ] ജൗഹറലി, ഷക്കീലറഹ്മത്ത്, മൈമൂനത്തുൽ ബുഷ്റ, മരുമക്കൾ: ഷരീഫ് ചെങ്ങാനി, ബുഷ്റ ...
Malappuram

താഴെപാലം പുതിയ പാലത്തിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും

തിരൂര്‍ താഴെപാലത്ത് നിലവിലുള്ള പാലത്തിനു സമാന്തരമായി പുതുതായി നിര്‍മ്മിച്ച താഴെപാലം സമാന്തര പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 14) വൈകിട്ട് 3.30 ന് താഴെപാലം പരിസരത്ത് പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ചടങ്ങില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. വഖഫ്, ഹജ്ജ്, കായിക, റെയില്‍വെ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ മുഖ്യാതിഥിയാകും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, തിരൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ.പി നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു സൈനുദ്ധീന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ പി. രാമന്‍കുട്ടി തുടങ്ങിയവര്‍  പങ്കെടുക്കും.ചമ്രവട്ടം പാലം ഗതാഗതയോഗ്യമായതിനു ശേഷം തിരൂര്‍ ടൗണില്‍ അനുഭവപ്പെടുന്ന അധികഗതാഗതത്തെ ഉള്‍ക്കൊള്ളാനാണ് താഴെപാലം പാലത്തിനു സമാന്തരമായി പുതിയ പാലവും അനുബന്ധ റോഡും നിര്‍മിച്ചത്.  ചമ്രവട്ടം പാലം ഗതാഗതയ...
Obituary

വിവാഹമുറപ്പിച്ച 19 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുന്നാവായ: കല്യാണമുറപ്പിച്ച പെൺകുട്ടിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എടക്കുളം സ്വദേശിയും കോന്നല്ലൂരിൽ താമസക്കാരനുമായ കുറ്റിപ്പറമ്പിൽ മുസ്ത്ഥ ഖദീജ ദമ്പതിമാരുടെ മകൾ മാജിത സുൽത്താന (19) നെയാണ് സ്വന്തം വീടിൻ്റെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. മാതാപിതാക്കൾ പുറത്ത് പോയി തിരിച്ചു വന്നപ്പോഴായാണ് പെൺകുട്ടിയെ മുറികത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൂന്ന് മാസം മുൻപാണ് മാജിതയുടെ വിവാഹം ഉറപ്പിച്ചത്. ജൂൺ മാസത്തിലാണ് മാജിത സുൽത്താനയുടെ വിവാഹം നടക്കേണ്ടിരുന്നത്. മരിച്ച മാജിതയ്ക്ക് നാല് സഹോദരങ്ങളുണ്ട്. കൽപകഞ്ചേരി എസ്.ഐ ജലീൽ കറുത്തേടത്തിൻ്റെ നേതൃത്വത്തിൽ പൊലിസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ഇന്ന് പുലർച്ചെ ഒന്നരയോടെ പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ...
Local news

ബജറ്റിൽ തിരൂരങ്ങാടിക്ക് 2 പദ്ധതികൾക്ക് മാത്രം തുക, ബാക്കി 20 പദ്ധതികൾക്കും 100 രൂപ ടോക്കൺ മാത്രം

2023 -2024 സാമ്പത്തിക വർഷത്തിലെ സംസ്ഥാന ബജറ്റിൽ തിരൂരങ്ങാടി നിയോജക മണ്ഡലത്തിലേക്ക് അനുവദിച്ച പ്രവർത്തികൾ ഇതോടൊപ്പം പറയുന്നു … തുക അനുവദിച്ച പ്രവർത്തികൾ… 1- ഓൾഡ് കട്ട് - വെഞ്ചാലി -കുണ്ടൂർ എക്സ്പ്രസ് കനാൽ നിർമ്മാണം - 5 കോടി രൂപ 2- പരപ്പനങ്ങാടി പാലത്തിങ്ങൽ സയൻസ് പാർക്ക്‌ & പ്ലാനറ്റോറിയം തുടർ പ്രവർത്തികൾക്ക് - 6 കോടി രൂപ ബജറ്റിൽ പരാമർശം നടത്തിയ പ്രവർത്തികൾ… പരപ്പനങ്ങാടി LBS IIST ക്ക് സ്ഥലം ഏറ്റെടുത്ത് കെട്ടിടം നിർമ്മിക്കൽ കീരനല്ലൂർ ജലസേചന പദ്ധതി, GUP സ്കൂൾ ക്ലാരി, GLP സ്കൂൾ ചന്തപ്പടി, GMUP സ്കൂൾ കുറ്റിപ്പാല, GLP സ്കൂൾ ക്ലാരി വെസ്റ്റ്, GMUP സ്കൂൾ കൊടിഞ്ഞി എന്നീ സ്‌കൂളുകൾക്ക് കെട്ടിട നിർമ്മാണം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ CT സ്കാൻ, ബ്ലഡ് ബാങ്ക്, ട്രോമ കെയർ എന്നിവ ഉൾപ്പെടുത്തി ലാബ് നവീകരണം മോര്യകാപ്പ് പദ്ധതി തിരൂരങ്ങാടി പോലീസ് കോംപ്ലക്സ് നിർമ്മാണം കാളംതിര...
Other

തിരൂരിൽ ബസ് പണിമുടക്ക് തുടങ്ങി; കെ എസ് ആർ ടി സി അധിക സർവീസ് നടത്തും

തിരൂർ: സംയുക്ത ബസ് തൊഴിലാളി കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരൂർ ബസ്റ്റാൻഡിൽ സർവീസ് നടത്തുന്ന മുഴുവൻ ബസ്സിലെ തൊഴിലാളികളും ഇന്ന് പണിമുടക്കി. യാത്രക്കാരെ ബാധിക്കാതിരിക്കാൻ കെ എസ് ആർ ടി സി അധിക സർവീസ് ആരംഭിച്ചിട്ടുണ്ട്. മലപ്പുറം റോഡ്, തിരൂർ നഗരത്തിലെ റോഡ്, തിരൂർ ഏഴൂർ റോഡ് അടക്കമുള്ള റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക, തിരൂർ നഗരത്തിലെ തലതിരിഞ്ഞ ട്രാഫിക് പരിഷ്കരണം ഒഴിവാക്കുക, തിരൂർ ഏഴൂർ റോഡ് ഗതാഗത തടസ്സം രൂക്ഷമായ സാഹചര്യത്തിലും പാർക്കിന്റെ പേരിൽ റോഡ് നടപ്പാത അപകടകരമാം നിർമ്മിച്ചത് പൊളിച്ച് ഒഴിവാക്കുക, അനധികൃതമായി ആർടിഒ ഓഫീസുകളിൽ നിന്നും കൊടുക്കുന്ന വിദ്യാർത്ഥി കൺവെൻഷൻ നിറുത്തൽ ചെയ്ത അർഹരായ വിദ്യാർഥികൾക്ക് മാത്രം കൺവെൻഷൻ നൽകുക, തിരൂർ ബസ് സ്റ്റാൻഡിലെ ശുചിമുറി സ്ഥിരസംവിധാനത്തോട് കൂടി പൊതു ജനങ്ങൾക്ക് തുറന്നു കൊടുക്കുക എന്നിവ അടക്കം ബസ് മേഖലക്കും പൊതു ജനങ്ങളും അനുഭവിച്ചു കൊണ്ടിരിക്കുന്ന...
Crime

തിരൂരിൽ ലോഡ്ജുകൾ കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം സജീവം

തിരൂർ : ലോഡ്ജുകള്‍ കേന്ദ്രീകരിച്ച്‌ തിരൂര്‍ നഗരഹൃദയത്തില്‍ പെണ്‍വാണിഭ സംഘങ്ങള്‍ സജീവം. തിരൂര്‍ താഴെപാലത്തെ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിന് മുകളിലെ ലോഡ്ജ്, പൂങ്ങോട്ടുകുളത്തെ ഖയാം തിയറ്റര്‍ റോഡിലെ ലോഡ്ജ് എന്നിവ കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.പൊലീസുകാര്‍ ഉള്‍പ്പെടെയുള്ള ഉന്നതരുടെ അറിവോടെയാണ് ഇതെന്നാണ് നടത്തിപ്പുകാരുടെ അവകാശവാദം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക https://chat.whatsapp.com/JpqPZF5xgO37CGW5zuqnNQ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുള്‍പ്പെടെയുള്ളവരെ ലോഡ്ജിലെത്തിക്കാന്‍ ഏജന്റുമാരും സജീവമാണ്. പെണ്‍കുട്ടികള്‍ക്കു പുറമെ ആണ്‍കുട്ടികളെയും ലോഡ്ജിലെത്തിക്കുന്ന സംഘത്തിന്റെ പിന്‍ബലത്തിലാണ് പ്രവര്‍ത്തനം. കഴിഞ്ഞ വര്‍ഷം ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയെ ലോഡ്ജിലെത്തിച്ച്‌ പീഡിപ്പിച്ചതിന് മധ്യവയസ്കനെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍, ലോഡ്ജിനെതിരെ ...
Gulf, Obituary

ഒരാഴ്ച്ച മുമ്പ് സന്ദർശക വിസയിൽ പോയയാൾ ഒമാനിൽ മരിച്ചു

കുണ്ടൂർ അബുദാബി റോഡ് സ്വദേശി തലക്കോട്ട് തൊടിക അബ്ദു (61) ഒമാനിൽ അന്തരിച്ചു. കഴിഞ്ഞ 20 നാണ് സന്ദർശക വിസയിൽ പോയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ. ഭാര്യ, ഖദീജ. മക്കൾ: മുഹമ്മദ് ശുഹൈബ്, ഖൈറുന്നിസ, ആബിദ. മരുമക്കൾ: ശറഫുദ്ധീൻ, നിയാസ്
Other

മാപ്പിളപ്പാട്ട് കലാകാരി റംല ബീഗത്തിന്റെ കുടുംബത്തെ ഗായകൻ ഷാഫി കൊല്ലം അവഹേളിച്ചതായി പരാതി

മാപ്പിളപ്പാട്ട് കലാകാരി റംല ബീഗത്തിന് ഉപഹാരം നൽകാനെത്തിയ മാപ്പിള ആൽബം ഗായകൻ ഷാഫി കൊല്ലം കുടുംബത്തെ അവഹേളിച്ചതായി പരാതി. ചടങ്ങ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ ഷാഫി ഇറക്കിവിട്ടതായും പരാതി വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കൾച്ചറൽ ആക്ടിവിറ്റീസ് ഓഫ് മ്യൂസിക് ആൻറ് ആർട്സ് പ്രശസ്ത മാപ്പിളപ്പാട്ട് ഗായികയും, കഥാപ്രസംഗികയുമായ റംല ബീഗത്തിന് ഏർപ്പെടുത്തിയ ഉപഹാരം നൽകാനെത്തിയ ആൽബം ഗായകൻ ഷാഫി കൊല്ലമാണ് റംല ബീഗത്തിൻ്റെ കുടുംബത്തെ ആക്ഷേപിച്ചതായി പരാതിയുള്ളത്. ഉപഹാരം നൽകാനെത്തിയ ഷാഫിയും, കൂടെയുള്ളവരും അടച്ചിട്ട മുറിയിൽ വെച്ച് മകളെ ഒഴികെ മറ്റു ബന്ധുക്കളെ ഒഴിവാക്കിയാണ് ഉപഹാരം നൽകിയത്. ഉപഹാരം നൽകുന്നതുമായി ബന്ധപ്പെട്ടെ ഫോട്ടോയോ, വീഡിയോയോ പകർത്താനോ ഇകാമ പ്രവർത്തകർ സമ്മതിച്ചില്ലെന്നും കേരള മാപ്പിള കലാ അക്കാദമി സ്റ്റേറ്റ് ജനറൽ സെക്രട്ടറി കുന്ദമംഗലം സി.കെ ആലി കുട്ടി പറഞ്ഞു. ...
Job

തിരൂരങ്ങാടി നഗരസഭ- ജില്ല എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് ജോബ് ഫെയർ; 50 ലേറെ കമ്പനികള്‍ പങ്കെടുക്കും 3000 ൽ പരം ഒഴിവുകൾ

ഇന്റര്‍വ്യൂ പരിശീലനം തുടങ്ങിതിരൂരങ്ങാടി നഗരസഭയുടെയും മലപ്പുറം ജില്ല എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ ജനുവരി 28ന് നടക്കുന്ന തിരൂരങ്ങാടി ജോബ് ഫെയര്‍ -തൊഴില്‍ മേളയില്‍ 50ലേറെ സ്വാകാര്യ കമ്പനികള്‍ പങ്കെടുക്കും. തൊഴില്‍ തേടുന്നവര്‍ക്ക് തൊഴില്‍ അവസരങ്ങളൊരുക്കുകയാണ് നഗരസഭയുടെ നേതൃത്വത്തില്‍, വിവിധ 3000ല്‍പരം ഒഴികളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൊഴില്‍ ഇന്‍ര്‍വ്യൂവില്‍ നിന്നും തല്‍സമയ നിയനം നല്‍കും. തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി നഗരസഭ ഓഡിറ്റോറിയത്തില്‍ ദ്വിദിന ഇന്റര്‍വ്യൂ പരിശീലനം തുടങ്ങി. വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. ഡോപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സിപി സുഹ്‌റാബി, എം സുജീനി, വഹീദ ചെമ്പ, സെക്രട്ടറി മനോജ് കുമാര്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ശൈലേഷ്,അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ അസീസ് സം...
Accident

പൊന്നാനിയിൽ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, 3 പേർക്ക് പരിക്ക്

പൊന്നാനി : ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പുതുപൊന്നാനി അൽഫ ഹോട്ടലിന് സമീപം കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, 3 പേർക്ക് പരിക്കേറ്റു. കാർ യാത്രികൻ ഇടുക്കി ചെറുതോണി സ്വദേശി ജോവിഷ് ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ഇടുക്കി ചെറുതോണി സ്വദേശികളായ രാജേഷ്, വിനോദ്, കാർ ഡ്രൈവർ രാജേഷ് എന്നിവരെ പൊന്നാനി ആശുപത്രിയിലും പിന്നീട് എടപ്പാൾ ആശുപത്രിയിലും പ്രവേശിപ്പിച്ചു. KL 58 Q 9700 ചരക്കു ലോറിയും, KL 69 C 1630 എർട്ടിഗ കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റവരെ വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...
Other

പോപുലര്‍ ഫ്രണ്ട് ഹർത്താൽ; തിരൂരങ്ങാടിയിൽ 9 പേരുടെ സ്വത്ത് കണ്ടുകെട്ടി

തിരൂരങ്ങാടി : പോപുലർ ഫ്രണ്ടിന്‍റെ ഹര്‍ത്താലിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കേസിൽ ഉൾപ്പെട്ടവരുടെ സ്വത്തുക്കൾ ജപ്തി ചെയ്യുന്ന നടപടി ആരംഭിച്ചു. ഹൈകോടതിയുടെ കർശനനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് കലക്ടര്‍മാരുടെ നേതൃത്വത്തില്‍ നടപടി തുടങ്ങിയത്. ശനിയാഴ്ച വൈകീട്ട് അഞ്ചിനകം നടപടി പൂര്‍ത്തീകരിക്കാനാണ് റവന്യൂ വകുപ്പിന്‍റെ നിര്‍ദേശം. ഹര്‍ത്താല്‍ അക്രമത്തിന്റെ പേരില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഒരു സംഘടനയുടെയും ഭാരവാഹികളുടെയും സ്വത്തുക്കള്‍ കൂട്ടത്തോടെ കണ്ടുകെട്ടുന്നത്. മുൻകൂർ നോട്ടീസ് നൽകാതെ ഹർത്താൽ നടത്തരുതെന്ന ഉത്തരവ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി നടപടി. ഹർത്താൽ ദിനത്തിലെ അക്രമങ്ങളിൽ 5.20 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കണക്ക്. ഈ തുക ഈടാക്കാനുള്ള റവന്യൂ റിക്കവറി നടപടികൾ നീളുന്നതിൽ സർക്കാറിന് ഹൈകോടതിയുടെ വിമർശനവും നേരിടേണ്ടിവന്നു. നോട്ടീസ് പോലു...
Malappuram

പ്രവാസിയുടെ യാത്ര തടഞ്ഞു; ഗള്‍ഫ് എയര്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്   ഉപഭോക്തൃ കമ്മീഷന്‍

പരാതി തേഞ്ഞിപ്പലം സ്വദേശിയുടെ പരാതിയിൽ മലപ്പുറം : യാത്രാ രേഖയിലെ വ്യത്യാസം ചൂണ്ടിക്കാട്ടി  പ്രവാസിയുടെ വിമാന യാത്ര മുടക്കിയതിന് ഗള്‍ഫ് എയര്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. തേഞ്ഞിപ്പലം സ്വദേശി തൊണ്ടിക്കാടന്‍ അബ്ദുസലാം നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ വിധി. പരാതിക്കാരന്‍ 20 വര്‍ഷമായി വിദേശത്ത് ഡ്രൈവര്‍ ജോലി ചെയ്തു വരുന്നയാളാണ്. പരാതിക്കാരന്റെ പാസ്പോര്‍ട്ടിലെ ചില വിവരങ്ങളില്‍ പിഴവുണ്ടായിരുന്നു. ഇത് നിയമാനുസൃതം തിരുത്തിയ ശേഷം പുതിയ പാസ്പോര്‍ട്ടും പഴയ പാസ്പോര്‍ട്ടുമായാണ് യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയത്. വിസയിലും പാസ്പോര്‍ട്ടിലും വിവരങ്ങള്‍ വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടി വിമാന കമ്പനി യാത്ര നിഷേധിക്കുകയായിരുന്നു.റദ്ദാക്കപ്പെട്ടത് പഴയ പാസ്പോര്‍ട്ട് മാത്രമാണെന്നും വിസ റദ്ദാക്കിയിട്ടില്ലെന്നും ഇത് പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട...
Other

സമസ്ത അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇ. മദ്‌റസകള്‍ ആരംഭിക്കും

അംഗീകൃത മദ്‌റസകള്‍ ഇല്ലാത്ത നാടുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടി അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ഇ. ലേണിംഗ് മദ്‌റസകള്‍ ആരംഭിക്കാന്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു. വിദേശ രാജ്യങ്ങളിലടക്കം മദ്‌റസ പഠനത്തിന് സൗകര്യമില്ലാത്ത പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ഇ-ലേണിംഗ് മദ്‌റസ സംവിധാനം ഏറെ ഉപകാരപ്പെടും. മദ്‌റസ പഠനം നിര്‍ത്തിയ ശേഷം തുടര്‍പഠനം ആഗ്രഹിക്കുന്നവര്‍ക്കും പ്രാഥമിക മതപഠനം ലഭിക്കാത്തവര്‍ക്കും പ്രത്യേക സിലബസ്സ് തയ്യാറാക്കി ഇ. പഠനം സാധ്യമാക്കും. പുതുതായി മൂന്ന് മദ്‌റസകള്‍ക്ക് കൂടി യോഗം അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 10588 ആയി. അല്‍ മദ്‌റസത്തുല്‍ ബദ്‌രിയ്യ യശ്വന്തപുരം (ബാംഗ്ലൂര്‍), മദ്‌റസത്തു റിള്‌വാന്‍ എര്‍മുഡല്‍, മഞ്ചേശ്വരം(കാസര്‍ക്കോട്), മുസ്ലിം യങ്ങ് മെന്റ്‌സ് ...
Crime, Malappuram

പേരക്ക മോഷ്ടിച്ചെന്നാരോപിച്ച് 12 വയസ്സുകാരന് ക്രൂരമർദനം

മലപ്പുറത്ത് 12 വയസ്സുകാരന് ക്രൂരമർദനം. കളിക്കാനെത്തിയ കുട്ടികൾ പറമ്പിൽ നിന്ന് പേരക്ക മോഷ്ടിച്ചെന്നാരോപിച്ചാണ് മർദനം. സ്ഥലമുടമ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തിയെന്നും ചവിട്ടിയെന്നും മർദനമേറ്റ കുട്ടി പറഞ്ഞു. കാലിന്റെ എല്ല് പൊട്ടിയ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ. പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്ത് വാഴയങ്ങടയിലാണ് സംഭവം. ഇന്നലെ വൈകീട്ടാണ് സ്ഥലമുടമ കുട്ടിയെ മർദ്ദിച്ചത്. സംഭവത്തിൽ ബന്ധുക്കൾ പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകുകയായിരുന്നു. ...
Accident

പുളിക്കലിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം; സ്കൂട്ടറിലുണ്ടായിരുന്ന വിദ്യാർത്ഥിനി മരിച്ചു

കൊണ്ടോട്ടി : കൊണ്ടോട്ടിക്ക് സമീപം പുളിക്കൽ ആന്തിയൂർ കുന്നിൽ സ്‌കൂൾ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഒരു കുട്ടി മരിച്ചു. നിരവധി കുട്ടികൾക്ക് പരിക്കേറ്റു. പുളിക്കൽ പറവൂരിലെ നോവല്‍ ഇന്‍ര്‍നാഷണല്‍ സ്‌കൂൾ ബസാണ് മറിഞ്ഞത്. ആന്തിയൂർകുന്നിലെ ഹയ ഫാത്തിമ എന്ന കുട്ടിയാണ് മരിച്ചത്. പരിക്കേറ്റവരെ പുളിക്കൽ ബി.എം ആശുപത്രി, കോഴിക്കോട് മിംസ് ആശുപത്രി എന്നിവടങ്ങളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ല. സ്‌കൂൾ വിട്ട ശേഷം കുട്ടികളെയുമായി വരികയായിരുന്ന ബസാണ് മറിഞ്ഞത്. ഹയ ഫാത്തിമയെ സ്‌കൂളിൽനിന്ന് കൂട്ടിക്കൊണ്ടുവരാൻ എത്തിയ വല്യുപ്പ എം.കെ ബഷീർ മാസ്റ്റർക്കും പരിക്കേറ്റു. ബഷീർ മാസ്റ്റർ കോഴിക്കോട് മിംസിൽ ചികിത്സയിലാണ്. സ്‌കൂൾ ബസ് ഇവരുടെ സ്‌കൂട്ടറിന് മുകളിലേക്ക് മറിയുകയായിരുന്നു. ...
Accident

മലപ്പുറത്ത് വണ്ടിയിടിച്ചു പരിക്കേറ്റ അധ്യാപിക മരിച്ചു

മലപ്പുറം : കിഴക്കെതല യിൽ വണ്ടിയിടിച്ചു പരിക്കേറ്റ കൊടിഞ്ഞി സ്വദേശിനി മരിച്ചു. കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി മറ്റത്ത് സൂപ്പിയുടെ ഭാര്യ ആലിപ്പറമ്പിൽ ഫാത്തിമ ടീച്ചർ ആണ് മരിച്ചത്. കൊടിഞ്ഞി ഐ ഇ സി സ്കൂളിലെ ആദ്യപികയാണ്. വേങ്ങര സ്വദേശിനിയാണ്. കൊടിഞ്ഞി ജി എം യു പി, തിരുത്തി ജി എം എൽ പി, കൊടിഞ്ഞി എം എ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മലപ്പുറം കിഴക്കെതല ഓർക്കിഡ് ആശുപത്രിക്ക് മുമ്പിൽ വെച്ചാണ് അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ് പെരിന്തൽമണ്ണ എം ഇ എസ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ മരിച്ചു. കബറടക്കം ഇന്ന്. ...
Other

ഓടിക്കൊണ്ടിരിക്കെ ബസ്സിന് തീപിടിച്ചു

മലപ്പുറം: ഓടിക്കൊണ്ടിരിക്കെ ബസിന് തീപിടിച്ചു. ചുങ്കത്തറ പഞ്ചായത്ത് ജംഗ്ഷനിലാണ് സംഭവം. തിരൂരിൽ നിന്ന് വഴിക്കടവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൽ നിന്നാണ് പുകയുയർന്നത്. ബസ് ജീവനക്കാരുടെ അവസരോചിത ഇടപെടലിൽ വൻ അപകടം ഒഴിവായി.
Malappuram

പുതിയങ്ങാടി നേർച്ച; മദ്യഷോപ്പുകൾ അടച്ചിടും

തിരൂര്‍ വെട്ടം പുതിയങ്ങാടി നേര്‍ച്ച നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 8) അര്‍ദ്ധരാത്രി 12  മുതല്‍ ചൊവ്വാഴ്ച (ജനുവരി 10) അര്‍ദ്ധരാത്രി 12 മണി വരെ തിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബാറുകളും മദ്യവില്‍പ്പനശാലകളും അടച്ചിടാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഉത്തരവിട്ടു. ക്രമസമാധാനം ഉറപ്പു വരുത്താനായി അബ്കാരി ചട്ടം സെക്ഷന്‍ 54 പ്രകാരമാണ് ഉത്തരവ്. ഉത്തരവ് പാലിക്കപ്പെടുന്നുണ്ടെന്ന് പൊലീസും എക്‌സൈസ് വകുപ്പും ഉറപ്പാക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.   ...
Accident

മലപ്പുറത്ത് മിനി വാൻ ഇടിച്ച് കൊടിഞ്ഞി സ്വദേശിനിക്ക് പരിക്ക്

മലപ്പുറം : മിനി പിക്കപ്പ്‌ വാൻ ഇടിച്ചു കാൽ നട യാത്രക്കാരിക്ക് ഗുരുതര പരിക്ക്. കൊടിഞ്ഞി ഫാറൂഖ് നഗർ മറ്റത്ത് സൂഫിയുടെ ഭാര്യ ആലിപ്പറമ്പിൽ ഫാത്തിമ ടീച്ചർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ മലപ്പുറം കിഴക്കെതല ഓർക്കിഡ് ആശുപ ത്രിക്ക് സമീപത്ത് വെച്ചാണ് സംഭവം. റോഡ് മുറിച്ചു കടക്കുന്നതിനിടെ മിനി പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിലാണ്. ...
Accident

കാസർകോട് വാഹനാപകടം; കരുവാങ്കല്ല് സ്വദേശി മരിച്ചു

കാസർകോട് : ഉദുമ മേൽപറമ്ബ് കെ എസ് ടി പി റോഡിൽ ലോറികൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു, 3 പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. കട്ടക്കാലിൽ വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. കുന്താപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മീൻ ലോറിയും മലപ്പുറത്ത് നിന്ന് മംഗ്ളൂറിലേക്ക് ബേക്കറി സാധനങ്ങൾ എടുക്കാൻ വരികയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ബേക്കറി ലോറി ഡ്രൈവർ പെരുവള്ളൂർ കരുവാൻ കല്ല് BBC ബേക്കറി ഉടമ താന്നിക്കോട്ടുമ്മൽ അഹ്മദിന്റെ മകൻ ടികെ ശബീർ അലി (35) എന്ന കുഞ്ഞാപ്പു ആണ് മരിച്ചത്. ലോറി ക്ലീനർ ഹസീബ് (40) പരുക്കുകളോടെ രക്ഷപ്പെട്ടു. മീൻ ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർക്കും ക്ലീനർക്കും ഗുരുതരമായി പരുക്കേറ്റു. ഇവരെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി. വണ്ടികൾ പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ മേൽപറമ്ബ്...
Education, Health,, Information

ജീവൻ രക്ഷാ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ച് ട്രോമാ കെയർ പ്രവർത്തകർ മാതൃകയായി

തിരൂരങ്ങാടി : ജില്ലാ ട്രോമാ കെയർ തിരൂരങ്ങാടി സ്‌റ്റേഷൻ യൂണിറ്റ് ചെമ്മാട് നഗരസഭ ഓഡിറ്റോറിയത്തിൽ വെച്ച് പുതുവത്സരദിനത്തിൽ പൊതുജനങ്ങൾക്കായി ജീവൻ രക്ഷാ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.തിരൂരങ്ങാടി നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ സദഖത്തുള്ള ബാബു അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഇ പി ബാവ, ഡിവിഷൻ കൗൺസിലർ മുഹമ്മദലി അരിമ്പ്ര എന്നിവർ പങ്കെടുത്തു. റാഫി കുന്നുംപുറം സ്വോഗതവും റഫീഖ് വള്ളിയേങ്ങൽ നന്ദിയും പറഞ്ഞു.ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ ,നൂർമുഹമ്മദ് മലപ്പുറം, ജംഷീദ് സി ടി കീഴാറ്റൂർ ,പ്രസീദ നമ്പീശൻ മഞ്ചേരി , സമീറലി കൽപകഞ്ചേരിതുടങ്ങിയ ട്രോമാ കെയർ വളണ്ടിയർമാരും പരിശീലന ക്ലാസ്സിന് നേതൃത്വം നൽകി. ...
Accident

തിരൂർ കോളേജിലെ വിദ്യാർഥികളുടെ ബസ് ഇടുക്കിയിൽ മറിഞ്ഞ് അപകടം; ഒരു വിദ്യാർഥി മരിച്ചു

ഇടുക്കി : പുതുവര്‍ഷം ആഘോഷിക്കാൻ പോയ വിദ്യാർത്ഥി കളുടെ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. തിരൂർ നിന്നുള്ള വിദ്യാര്‍ത്ഥി സംഘം സഞ്ചരിച്ച വാഹനം തിങ്കള്‍കാടിന് സമീപം മറിഞ്ഞ് ഒരാൾ മരിച്ചു. ആതവനാട് ആതവനാട് ചേനാടന്‍ സൈനുദ്ദീന്‍-ഫാത്തിമ ദമ്പതികളുടെ മകന്‍ മിന്‍ഹാജ്(19)ആണ് മരിച്ചത്. 43 പേ‍ക്ക് പരുക്കേറ്റ്. പുലര്‍ച്ചെ ഒന്നരയോടെ മൈലാടും പാറ അടിമാലി പാതയിൽ തിങ്കൾക്കാടിന് സമീപത്തെ കൊടും വളവിലാണ് അപകടം നടന്നത്. തിരൂര്‍ റീജ്യണൽ ഐടിഐയിലെ വിദ്യാ‍ർത്ഥികളാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ടാം വർഷ വിദ്യാർത്ഥികളായ ഇവർ തിരൂരിലുള്ള ക്ലബ്ബിന്‍റെ പേരിലാണ് വിനോദ യാത്രക്കായി പുറപ്പെട്ടത്. കൊടൈക്കനാലും രാമക്കൽമേടും സന്ദശിച്ച് സ്വദേശത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ബസിലുണ്ടായിരുന്ന 43 പേ‍ര്‍ക്കും പരിക്കേറ്റു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് ഫയര്‍ ഫോഴ്സും വിവിധ സ്റ്റേഷനുകളില്‍ നിന്...
Accident

തൂതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

വളാഞ്ചേരി : ഇരിമ്പിളിയം തൂതപ്പുഴയിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. വലിയ കുന്ന് കൊട്ടപ്പുഞ്ചയിൽ നൗഫലിന്റെ മകൻ നഹാൽ [12] ആണ് മരിച്ചത്. തെക്കൂത്ത് പമ്പ് ഹൗസിനു സമീപം കടവിലാണ് അപകടം. പൂക്കാട്ടിരി സഫ ഇംഗ്ലിഷ് സ്കൂൾ 8-ാം ക്ലാസ് വിദ്യാർഥിയാണ്
Malappuram

കാത്തിരിപ്പിന് വിരാമം; പെരുവള്ളൂരിൽ 72 കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചു

പെരുവള്ളൂരിലെ പുതിയ വില്ലേജ് ഓഫീസ് നിര്‍മാണത്തിന്50 ലക്ഷം രൂപ നല്‍കും: മന്ത്രി കെ.രാജന്‍ പെരുവള്ളൂരിലെ പുതിയ വില്ലേജ്  ഓഫീസ് നിര്‍മാണത്തിന് 50 ലക്ഷം രൂപ റവന്യൂ വകുപ്പ് നല്‍കുമെന്നും കെട്ടിടത്തിന്റെ നിര്‍മാണം ജനുവരിയില്‍ തന്നെ തുടങ്ങി നാലോ അഞ്ചോ മാസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ ശ്രമം നടത്തുമെന്നും റവന്യൂ - ഭവന നിര്‍മാണ വകുപ്പ് മന്ത്രി  കെ.രാജന്‍ അറിയിച്ചു. തിരൂരങ്ങാടി താലൂക്ക്, പെരുവള്ളൂര്‍ വില്ലേജിലെ പട്ടയമേളയുടെ ഉദ്ഘാടനം  പറമ്പില്‍ പീടിക ജി.എല്‍.പി സ്‌കൂളില്‍  നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഭൂമിയില്ലാത്ത എല്ലാ മനുഷ്യര്‍ക്കും ഏതെങ്കിലും വിധത്തില്‍ ഭൂമി ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ജനുവരി 2023 മുതല്‍ നാല് മേഖലകളിലായി നാലു ഡെപ്യൂട്ടി  കലക്ടര്‍മാരെ നിയമിച്ച് ഭൂമി പ്രശ്‌നങ്ങള്‍ കൃത്യതയോടെ കൈകാര്യം ചെയ്യും. ഇതുവഴി അന്യാധീനപ്പെട്ട 2000ത്ത...
Other

തിരൂരങ്ങാടി നഗരസഭ കുടുംബശ്രീ വാർഷികം സംഘടിപ്പിച്ചു 

തിരൂരങ്ങാടി നഗരസഭ സിഡിഎസ് കുടുംബശ്രീ 25 -ആം വാർഷികം ചെമ്മാട് ഗവൺമെൻ്റ് തൃക്കുളം ഹൈസ്കൂളിൽ നടന്നു. നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സിഡി എസ് ചെയർപേഴ്സൺ റംല കക്കടവത്ത് അധ്യക്ഷത വഹിച്ചു. സിഡിഎസ് വൈസ് ചെയർപേഴ്സൺ റഷീദ, നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ സി,പി സുഹ്റാബി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഇഖ്ബാൽ കല്ലുങ്ങൽ, സി.പി ഇസ്മായിൽ,  എം. സുജിനി, ഇ പി സൈതലവി, വഹീദ ചെമ്പ, നഗരസഭ സെക്രട്ടറി മനോജ്‌ കുമാർ, ജാഫർ കുന്നത്തേരി, ആമിന, ചിത്ര, ഹഫ്സ, ഗീത, എൻ യു എൽ എം സിറ്റി പ്രൊജക്റ്റ്‌ ഓഫീസർ ബീന, സിറ്റി മിഷൻ മാനേജർ വിബിത ബാബു, ബാങ്ക് മാനേജർ മാരായ ജിഷ്ണു (കാനറാ ബാങ്ക്, തിരൂരങ്ങാടി ), വിനീഷ് (കേരള ഗ്രാമീണ ബാങ്ക്, ചെമ്മാട് ), ഇമാമുദീൻ (തിരൂരങ്ങാടി സഹകരണ ബാങ്ക്), രാജലക്ഷ്മി ( വനിതാ സഹകരണ സംഘം, ചെമ്മാട് ), പ്രഭാകരൻ (എം ഡി സി ബാങ്ക്, ചെമ്മാട് ) എന്നിവർ സംസാരിച്ചു. മുൻ സിഡിഎസ് ചെയർപേഴ്ണായ...
Accident

പുത്തനത്താണിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

കോട്ടക്കൽ : പുത്തനത്താണി രണ്ടാലിന്റെയും പാറക്കലിന്റെയും ഇടയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഒരാൾക്ക് പരിക്ക്. തുവ്വക്കാട് കൊടവട്ടത്ത് കുണ്ടിൽ മുസ്തഫയുടെ മകൻ മുബാരിസ്‌ (24), പുല്ലൂർ സ്വദേശി ചെങ്ങണക്കാട്ടിൽ സൽമാൻ ഫാരിസ്(32) എന്നിവരാണ് മരിച്ചത്. ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ മറ്റൊരാൾക്ക് പരിക്കേറ്റു. സൽമാൻ ഫാരിസിന്റെ ഭാര്യ സബാനിയ. മക്കൾ: അദ്നാൻ, അല്ലു. ...
Other

വനിതാ കമ്മിഷൻ ഇടപെടലിൽ പിതൃത്വം തെളിയിക്കപ്പെട്ടു; കുടുംബം വീണ്ടും ഒന്നിച്ചു

മലപ്പുറം : മകന്റെ പിതൃത്വം പിതാവ് സംശയിച്ചതിൽ മാനസികമായി തകർന്ന മാതാവിന് കേരള വനിതാ കമ്മിഷന്റെ ഇടപെടലിലൂടെ ആശ്വാസം. വനിതാ കമ്മിഷന്റെ സാമ്പത്തിക സഹായത്തോടെ ഡിഎൻഎ പരിശോധന നടത്തി പിതൃത്വം തെളിയിക്കുകയായിരുന്നു. ഭാര്യ രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിച്ചപ്പോഴാണ് ഭർത്താവ് അബ്ദുൾ സമദിനു ഭാര്യയെ സംശയം തോന്നിത്തുടങ്ങിയത്. അതോടെ സ്വന്തം മാതാപിതാക്കളോടൊപ്പം താമസിക്കാൻ നിർബന്ധിതയായ ഭാര്യ ഇതു സംബന്ധിച്ച കമ്മിഷന് പരാതി നൽകിയിരുന്നു. പിതൃത്വ നിർണയം നടത്തിയാൽ ഭാര്യയെയും കുട്ടികളെയും കൂട്ടികൊണ്ട് പോകാം എന്ന് അറിയിച്ചപ്പോഴാണ് കമ്മിഷൻ ഡിഎൻഎ പരിശോധനക്കായി രാജീവ് ഗാന്ധി സെന്റര് ഫോർ ബയോ ടെക്‌നോളജിയിലേക്ക് പരിശോധനയ്ക്കായി കക്ഷികളെ അയച്ചത്. കുട്ടിയെ എടുത്തു മുത്തം നൽകിയ ഭർത്താവിനെ നോക്കി നിറഞ്ഞ കണ്ണുകളോടെ പരാതിക്കാരിയായ ഭാര്യ നിൽക്കുമ്പോൾ അത് കണ്ട കമ്മിഷൻ ചെയർപേഴ്സണും അഭിമാനവും ഒപ്പം ആശ്വാസവും. ഈ പരാതി ഉൾപ്പെടെ അ...
Job

മലപ്പുറത്ത് സർക്കാർ ആശുപത്രികളില്‍ സ്റ്റൈപ്പന്റോടു കൂടി അപ്രന്റിസ്ഷിപ്പ് നിയമനം

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റൈപ്പന്റോടു കൂടി അപ്രന്റിസ്ഷിപ്പ് നിയമനം നടത്തുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/KdAAwcysvpw2l5C2ufbqdQ സ്റ്റാഫ് (18 ഒഴിവ്, പ്രതിമാസ സ്റ്റൈപ്പന്റ്: 10,000), ഫിസിയോ തെറാപ്പിസ്റ്റ് (6 ഒഴിവ്, പ്രതിമാസ സ്റ്റൈപ്പന്റ്: 10,000), ലാബ് ടെക്നിഷ്യന്‍ (19 ഒഴിവ്, പ്രതിമാസ സ്റ്റൈപ്പന്റ്: 8,000), ഡയാലിസിസ് ടെക്നീഷ്യന്‍ (6 ഒഴിവ്, പ്രതിമാസ സ്റ്റൈപ്പന്റ്: 8,000), ഫാര്‍മസിസ്റ്റ് (6 ഒഴിവ്, പ്രതിമാസ സ്റ്റൈപ്പന്റ്: 8,000), എക്സ് റേ ടെക്നീഷ്യന്‍ (6 ഒഴിവ്, പ്രതിമാസ സ്റ്റൈപ്പന്റ്: 8,000) എന്നീ തസ്തികകളിലാണ് നിയമനം. സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമുള്ള അപേക്ഷകള്‍ ഡിസംബര്‍ 28 വൈകിട്ട് 5 മണിക്ക് മുമ്പായി ബന്ധപ്പെട...
Crime

മാട്രിമോണി സൈറ്റില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടിയ മലപ്പുറം സ്വദേശി പിടിയിൽ

ഓൺലൈൻ മാട്രിമോണി സൈറ്റുകളിൽ ആൾമാറാട്ടം നടത്തി പെണ്‍കുട്ടികളെ കബളിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. മലപ്പുറം മൊറയൂര്‍ സ്വദേശി മുഹമ്മദ് ഫസലിനെയാണ് കൊല്ലം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗക്കേസിൽ തീഹാർ ജയിലിൽ കഴിഞ്ഞ പ്രതി പുറത്തിറങ്ങിയ ശേഷമാണ് കേരളത്തിൽ വ്യാപക തട്ടിപ്പുകൾക്ക് തുടക്കമിട്ടത്. പേര് അമൽ കൃഷ്ണൻ, ജോലി അമേരിക്കയിലെ ഡൽറ്റ എയര്‍ലൈൻസിൽ പൈലറ്റ്, ഉയര്‍ന്ന ശമ്പളം എന്നീ വിവരങ്ങളുള്ള മാട്രിമോണിയൽ പ്രൊഫൈൽ കണ്ട് നിരവധി പെണ്‍കുട്ടികളാണ് മുഹമ്മദ് ഫസലിന്റെ ചതിക്കുഴിയിൽ വീണത്. പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ച് പണം തട്ടിയെടുക്കും. പിന്നെ പീഡനവും. ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ട കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് മുഹമ്മദ് ഫസലിനെ സൈബര്‍ പൊലീസ് പാലരിവട്ടത്തെ വാടക വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. അമൽ കൃഷ്ണൻ എന്ന പേരിൽ ഇയാൾ വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കിയതായും പൊലീസ് കണ്ട...
error: Content is protected !!