ജല വിതരണം മുടങ്ങും ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും
ഡോക്ടർ നിയമനം
പോത്തുകൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ അപേക്ഷയും പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം പോത്തുകൽ കുടുംബാരോഗ്യകേന്ദ്രം ഓഫീസിലോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ ഫെബ്രുവരി 23 ന് വൈകീട്ട് അഞ്ച് മണിക്കകം സമർപ്പിക്കണം. കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനോട് കൂടിയ എം.ബി.ബി.എസ് ആണ് യോഗ്യത. വിവരങ്ങൾക്ക്: 04931 240318.
------------------
ജല വിതരണം മുടങ്ങും
മലപ്പുറം നഗരസഭാ പരിധിയിലെ ഹാജിയാർപള്ളി പമ്പ് ഹൗസിൽ പുതിയ മോട്ടോർ സ്ഥാപിക്കുന്നതിനാൽ ഹാജിയാർപള്ളി പമ്പ് ഹൗസിൽ നിന്നും ജലവിതരണം നടത്തുന്ന മലപ്പുറം നഗരസഭയിലെ 24, 26, 27, 28, 29, 31, 34 എന്നീ വാർഡുകളിൽ (ഇത്തിൾപറമ്പ്, വട്ടപ്പറമ്പ്, വലിയങ്ങാടി, കൈനോട്, അധികാരത്തൊടി, കോണോംപാറ, തടപറമ്പ്, എപ്പാറ) ഫെബ്രുവരി 22 വരെ ജല വിതരണം ഭാഗികമായി ...