Tag: Tirurangadi

ഫാമിലി ഇഫ്‌ത്താർ മീറ്റ് സംഘടിപ്പിച്ച് വിസ്‌മയ ക്ലബ് ചെറുമുക്ക്
Information

ഫാമിലി ഇഫ്‌ത്താർ മീറ്റ് സംഘടിപ്പിച്ച് വിസ്‌മയ ക്ലബ് ചെറുമുക്ക്

തിരുരങ്ങാടി ; ചെറുമുക്ക് വിസ്‌മയ ക്ലബിൻ്റെ കീഴിൽ പതിമൂന്നാം മത് ഇഫ്ത്താർ മീറ്റ് സംഘടിച്ചു .കഴിഞ്ഞ പതിനേഴ് വർഷകാലമായി നാടിനൊപ്പം നാടിൻ്റെ ഹ്യദയ സ്‌പന്ദങ്ങളെ തൊട്ടറിഞ്ഞു കൊണ്ട് ചെറുമുക്ക് പ്രദേശത്തെ സാമുഹിക സാംസ്‌കാരിക കലാ കായിക ജീവകാരുണ്യ സേവന രംഗത്ത് നിറ സാന്നിദ്ധ്യമായ ചെറുമുക്ക് വിസ്മയാ കലാകായിക വേദിയുടെ നേത്വത്തത്തിൽ വിസ്‌മയ മിനി സ്റ്റേഡിയത്തിൽ വെച്ച് ആയിരത്തിലേറെ പേർക്ക് ചെറുമുക്കിലെയും സമീപ പ്രദേശത്തെയും രാഷ്ട്രീയ മതസാമൂഹിക സാംസ്‌കാരിക പ്രമുഖകർ , തിരുരങ്ങാടിയിലെ മാധ്യമ പ്രവർത്തകർ തുടങ്ങിയവർ ഇഫ്ത്താറിൽ പങ്കാളികളായി.ഈ വര്ഷം ക്ലബിൻ്റെ കീഴിലെ ഫാമിലികൾക്ക് ഇഫ്ത്താർ ഒരുക്കി മാതൃകായായത് . ക്ലബ് പ്രവർത്തകരായ പ്രസിഡണ്ട് നീലങ്ങത്ത് ഇർഷാദ് സെക്രട്ടറി.മുസ്‌തഫ ചെറുമുക്ക് അംഗങ്ങളായ . വി പി ഉസ്മാൻ .കണ്ണിയത്ത് മൊയ്‌ദീൻ .കെ റഫീഖ് .വി പി ഫൈസൽ .വി പി നവാസ് , എ കെ ജംസീർ .പി സി ഷറഫുദീൻ . വി പി ഷാലു .തുടങ്ങ...
Information

തിരൂരങ്ങാടി നഗരസഭ പാലിയേറ്റീവ് സെന്ററിന് കീഴിലുള്ള 50 നിർധനരായകിടപ്പ് രോഗികൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

പാലിയേറ്റീവ് കെയർ മാനേജിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്ക് ആശുപത്രി പാലിയേറ്റീവ് സെന്ററിൽ സംഘടിപ്പിക്കപ്പെട്ട പരിപാടി നഗരസഭ ചെയർമാൻ കെപി മുഹമ്മദ്‌ കുട്ടി ഉത്ഘാടനം ചെയ്തു.ആരോഗ്യ ചെയർമാൻ സിപി ഇസ്മായിൽ അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി ചെയർപേഴ്സൻ സിപി സുഹ്‌റാബി. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇക്ബാൽ കല്ലുങ്ങൽ, എം സുജിനി, വഹീദ ചെമ്പ,കൗൺസിലർമാരായ അഹമ്മദ് കുട്ടി കക്കടവത്ത്, ജാഫർ കുന്നത്തേരി, അരിമ്പ്ര മുഹമ്മദാലി, സമീന മൂഴിക്കൽ, ഹബീബ ബഷീർ,HMC മെമ്പർമാരായ എം അബ്ദുറഹ്മാൻ കുട്ടി, അയ്യൂബ് തലാപ്പിൽ, ശബാന ചെമ്മാട്, ആർ. എം ഒ. ഡോ:ഹാഫിസ് റഹ്മാൻ, ഡോ :ഫഹീം. നഴ്സിങ് സൂപ്രണ്ട്. ലീജ ഖാൻ,പാലിയേറ്റീവ് കൊടിനെറ്റർമാരായ സജ്‌ന,ജൂനി, സാദിഖ് ഒള്ളക്കൻ,മറ്റു ആശുപത്രി ജീവനക്കാരും സംബന്ധിച്ചു....
Crime

സകാത്ത് നൽകാനെന്ന് പറഞ്ഞു സ്വർണം വാങ്ങാനെത്തി, 6 ലക്ഷം രൂപയുടെ സ്വർണം വാങ്ങി പറ്റിച്ച യുവാവ് പിടിയിൽ

തിരൂരങ്ങാടി : ജ്വല്ലറികളിൽ നിന്ന് സ്വർണാഭരണങ്ങൾ വാങ്ങിയ ശേഷം പണം ട്രാൻസ്ഫർ ചെയ്ത വ്യാജ രേഖ കാണിച്ച് കബളിപ്പിച്ചു മുങ്ങുന്ന വിരുതൻ പൊലീസ് പിടിയിൽ. അരീക്കോട് കുഴിമണ്ണ സ്വദേശി പാലക്കപ്പറമ്പിൽ ഷബീറലിയെയാണ്(30) പൊലീസ് അറസ്റ്റ് ചെയ്തത്. ചെമ്മാട്ടെ ജ്വല്ലറിയിലും കോഴിക്കോട്ടെ ജ്വല്ലറിയിലുമാണ് തട്ടിപ്പ് നടത്തിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് ചെമ്മാട് പരപ്പനങ്ങാടി റോഡിലെ എ കെ സി ജ്വല്ലറിയിൽ ഇയാൾ തട്ടിപ്പ് നടത്തിയത്. പതിനൊന്നര പവൻ സ്വർണം വാങ്ങിയ ശേഷം 6 ലക്ഷത്തോളം രൂപ എൻഇഎഫ്ടി ചെയ്തതായി ഉടമയെ അറിയിച്ചു. ഇതിന്റെ ഫോട്ടോ ഫോണിൽ കാണിച്ചു നൽകുകയും ചെയ്തു. ഇദ്ദേഹം പോയ ശേഷം നടത്തിയ പരിശോധനയിൽ അക്കൗണ്ടിൽ എത്തിയിട്ടില്ലെന്ന് മനസ്സിലായി. ഇതേ തുടർന്ന് ഇയാളെ ഫോണിൽ വിളിച്ചപ്പോൾ തിരിച്ചു വരാമെന്നും പണം കയറിയ ശേഷം ആഭരണം തന്നാൽ മതിയെന്ന് പറഞ്ഞെങ്കിലും ഇയാൾ തിരിച്ചു വന്നില്ല. ഇയാളുടെ ഫോൺ ഓഫാക്കിയ നിലയിലായിരുന്നു. ഇതേത...
Information

സേവാ സപ്താഹം ; ഭാരതീയ ജനതാ കര്‍ഷകമോര്‍ച്ച ജില്ലാ കമ്മിറ്റി വൃക്ഷത്തൈ വിതരണം ചെയ്തു

തിരൂരങ്ങാടി : ഭാരതീയ ജനതാ കര്‍ഷകമോര്‍ച്ച മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സേവാ സപ്താഹത്തിന്റെ ഭാഗമായി വൃക്ഷത്തൈ വിതരണം നടത്തി. തിരൂരങ്ങാടിയില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ബിജെപി ജില്ലാ പ്രസിഡണ്ട് രവി തേലത്ത് തൃക്കുളം ശിവക്ഷേത്ര പൂജാരി കെ. വി. വിനായക ശങ്കരന്‍ നമ്പൂതിരിക്ക് വൃക്ഷത്തൈ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി.സി. നാരായണന്‍ അധ്യക്ഷത വഹിച്ചു ജില്ലാ ജനറല്‍ സെക്രട്ടറി മനോജ് വെങ്ങാട്, ജില്ലാ ട്രഷറര്‍ കുന്നത്ത് ചന്ദ്രന്‍, ബിജെപി തിരുരങ്ങാടി മണ്ഡലം പ്രസിഡന്റ് ശ്രീരാഗ് മോഹന്‍ കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ഷണ്മുഖന്‍. മുനിസിപ്പല്‍ പ്രസിഡണ്ട് കുന്നത്ത് അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു....
Information

എം.എസ്.എഫ് സമ്മിലൂനി ക്യാമ്പയിന്‍ ശ്രദ്ധേയമായി

തിരുരങ്ങാടി: എം.എസ്.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമ്മിലൂനി ക്യാമ്പയിന്‍ ശ്രദ്ധേയമായി. പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. സലാഹുദ്ധീന്‍ തെന്നല അധ്യക്ഷനായി. എം.കെ ബാവ, കെ.പി മുഹമ്മദ് കുട്ടി, കെ കുഞ്ഞിമരക്കാര്‍, ഷരീഫ് വടക്കയില്‍, വി.എ വഹാബ്, യു.എ റസാഖ്, ജവാദ്, സി ചെറിയാപ്പു ഹാജി, എ.കെ മുസ്തഫ, യു.കെ മുസ്തഫ മാസ്റ്റര്‍, ബി.കെ സിദ്ധീഖ്, സി.ടി നാസര്‍, റഫീഖ് പാറക്കല്‍, എം അബ്ദുറഹ്മാന്‍ കുട്ടി, അര്‍ഷദ് ചെട്ടിപ്പടി, ജാസിം പറമ്പില്‍, വാഹിദ് കരുവാട്ടില്‍, പി.കെ അസറുദ്ധീന്‍, കെ.ടി നിസാം, ഫസലുദ്ധീന്‍ പെരുമണ്ണ പ്രസംഗിച്ചു....
Crime

ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും ഫോണും കവർന്നു; ഹോംനഴ്‌സ് പിടിയിൽ

തിരൂരങ്ങാടി : പ്രസവശുശ്രൂഷക്ക് നിന്ന വീട്ടിൽ നിന്ന് 14 പവൻ സ്വർണവും മൊബൈൽ ഫോണും കവർന്ന ഹോം നഴ്സ് പിടിയിൽ. ഗൂഡല്ലൂർ പുറംമണവയൽ സ്വദേശി കൊടക്കാടൻ അസ്മാബി (34) ആണു പിടിയിലായത്. കൊടിഞ്ഞി കോറ്റത്തങ്ങാടി മൂലക്കൽ സ്വദേശി കൊടിയേങ്ങൽ റഫീഖിന്റെ വീട്ടിൽ നിന്നാണ് സ്വർണാഭരണവും ഫോണും കവർന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EEMqteqEF7WHXsbQNdTQFm റഫീഖിന്റെ ഭാര്യ സഫ്വാനയുടെയും കുട്ടിയുടെയും ആഭരണങ്ങളും റഫീഖിന്റെ ഫോണുമാണ് നഷ്ടമായിരുന്നത്. സഫ് വനയുടെ പ്രസവശുശ്രൂഷയ്ക്കായാണ് യുവതി എത്തിയിരുന്നത്. കഴിഞ്ഞ മാസം 22ന് വീട്ടിൽ നടന്ന കുഞ്ഞിന്റെ മുടികളയൽ ചടങ്ങിനിടെയാണ് ഫോൺ നഷ്ടമായത്. സംശയം തോന്നി എല്ലാവരോടും ചോദിക്കുകയും പരിശോധന നടത്തുകയും ചെയ്തിരുന്നെങ്കിലും ഫോൺ എടുത്തില്ലെന്നാണ് യുവതി പറഞ്ഞത്. തുടർന്ന് സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ 6ന് ജോലി കഴിഞ്ഞ് യുവതി നാട്ടിലേക്കു മടങ്...
Information

അവധിക്കാലത്ത് റോഡ് സുരക്ഷാ പാഠങ്ങള്‍ പഠിപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

തിരൂരങ്ങാടി : സ്‌കൂള്‍ അവധിക്കാലത്ത് റോഡ് സുരക്ഷയുടെ പാഠം പകര്‍ന്ന് നല്‍കി തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ്. അവധിക്കാലവും ശേഷമുള്ള അധ്യയന കാലവും ഇനി അപകടരഹിതമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് വിവിധ ക്ലബുകളുടെ സഹകരണത്തോടെ കുട്ടികള്‍ക്ക് റോഡ് സുരക്ഷാ സന്ദേശം പകര്‍ന്ന് നല്‍കുന്നത്. തിരൂരങ്ങാടി താലൂക്കുതല ഉദ്ഘാടനം വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ക്ക് തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ എം.പി അബ്ദുല്‍ സുബൈര്‍ റോഡ് സുരക്ഷാപ്രദര്‍ശന പോസ്റ്റര്‍ കൈമാറി നിര്‍വഹിച്ചു. തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ എം.പി അബ്ദുല്‍ സുബൈര്‍ തയ്യാറാക്കിയ റോഡ് സുരക്ഷാ സന്ദേശങ്ങളും ലഹരി വിരുദ്ധ സന്ദേശങ്ങളും ഉള്‍ക്കൊള്ളിച്ച പോസ്റ്ററുകള്‍ വിവിധ ക്ലബുകള്‍ക്ക് കൈമാറി. ക്ലബുകളുടെ സഹകരണത്തോടെ കളിസ്ഥലങ്ങള്‍, ക്ലബ് പരിസരങ്ങള്‍, പ്രധാന ടൗണുകള്‍ എന്നിവിടങ്ങളില്‍ ഇവ പ്രദര്‍ശി...
Other

ജി20 സ്‌ത്രീ ശാക്തീകരണ സമ്മേളനം: കെ.വി.റാബിയയെ ചേർത്ത് ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : മെയ് മാസത്തിൽ തൃശ്ശൂരിൽ നടക്കുന്ന G20 സ്ത്രീ ശാക്തീകരണ സമ്മേളനത്തിൻ്റെ രജിസ്ട്രേഷൻ ജില്ലാതല ഉദ്ഘാടനം തിരൂരങ്ങാടിയിൽ പത്മശ്രീ കെ.വി.റാബിയയെ രജിസ്റ്റർ ചെയ്തു ശോഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് രവി തേലത്ത് അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി വി.ഉണ്ണികൃഷ്ണൻ മാസ്റ്റർ, ടി.പി.സുൽഫത്ത്, കെ.സി.വേലായുധൻ, ബീന സന്തോഷ്, ദീപ പുഴക്കൽ, എ.വസന്ത , രമ്യ ലാലു എന്നിവർ പ്രസംഗിച്ചു....
Information, Reviews

ദാറുൽ ഹുദാ റംസാൻ പ്രഭാഷണത്തിന് പ്രൗഢോജ്ജ്വല തുടക്കം

തിരൂരങ്ങാടി:ചെമ്മാട് ദാറുൽ ഹുദാ ഇസ്‌ലാമിക് സർവ്വകലാശാലയിൽ സംഘടിപ്പിക്കുന്ന നാല് ദിവസം നീണ്ട് നിൽക്കുന്ന റംസാൻ പ്രഭാഷണത്തിന് ഇന്ന് തുടക്കം കുറിച്ചു.വാഴ്സിറ്റി കാമ്പസിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ രാവിലെ 9.30 ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉൽഘാടനം ചെയ്തു.ദാറുൽ ഹുദാ കമ്മിറ്റി ട്രഷറർ കെ.എം.സൈതലവി ഹാജി കോട്ടക്കൽ അദ്ധ്യക്ഷ്യം വഹിച്ചു.സെക്രട്ടറി സി.എച്ച്.മുഹമ്മദ് ത്വയ്യിബ് ഫൈസി സ്വാഗതം പറഞ്ഞു.മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി.പ്രഭാഷണത്തിന്റെ രണ്ടാം ദിവസമായ ഏപ്രിൽ ഒന്നിന് ശനിയാഴ്ച രാവിലെ 9.30 ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യും.സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം നടത്തും.ഏപ്രിൽ രണ്ടിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ഏപ്രിൽ മൂന്നിന് സമാപന പരിപാടി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ഉൽഘാടനം ചെയ്യും.മുസ്ഥഫ ഹുദവി ആ...
Education, Feature, Information

അവധിക്കാലങ്ങള്‍ സുരക്ഷിതമാക്കാം ; സുരക്ഷ പാഠങ്ങള്‍ ഹൃദ്യമാക്കി ഒളകരയിലെ കുരുന്നുകള്‍

പെരുവള്ളൂര്‍ : തിരൂരങ്ങാടി ആര്‍.ടി.ഒ യുടെ സഹകരണത്തോടെ ഒളകര ജി.എല്‍.പി സ്‌കൂളിലെ കുട്ടികള്‍ക്ക് ബ്രേവ് സുരക്ഷാ ക്ലബ്ബിന് കീഴില്‍ അവബോധം നല്‍കി. വിദ്യാലയങ്ങള്‍ അടക്കുന്ന സാഹചര്യത്തില്‍ മക്കളോടൊത്ത് വിരുന്ന് പോക്ക് സാധാരണയാണ്. ഇങ്ങനെയുള്ള യാത്രകളില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത് പതിവായതോടെ ചെറിയ അശ്രദ്ധകള്‍ മൂലം സംഭവിക്കുന്ന ഇത്തരം അപകടങ്ങളില്‍ നിന്നും സുരക്ഷ ഉറപ്പ് വരുത്താനാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. നിരവധി ഉത്‌ബോധന ബോര്‍ഡുകളാണ് പ്രദര്‍ശിപ്പിച്ചത്. റോഡ് സുരക്ഷക്കു പുറമെ, ജലത്തില്‍ മുങ്ങിത്താഴല്‍, തീ അപകടങ്ങള്‍, വൈദ്യുതി ആഘാതം തുടങ്ങിയ ചിത്രങ്ങളായിരുന്നു പ്രദര്‍ശിപ്പിച്ചിരുന്നത്. പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ്, പ്രധാന അധ്യാപകന്‍ കെ.ശശികുമാര്‍, പ്രദീപ് കുമാര്‍, ഇബ്രാഹീം മൂഴിക്കല്‍, സോമരാജ് പാലക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി....
Accident

പന്നി കുറുകെ ചാടി; നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു 2 പേർക്ക് പരിക്ക്

നന്നമ്പ്ര : തെയ്യാലയിൽ പന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു വെന്നിയൂർ സ്വദേശികളായ രണ്ട് യുവാക്കൾക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി 10:30ഓടെ ആണ് അപകടം. തയ്യാലയിൽ നിന്നും വെന്നിയൂരിലേക്കുള്ള യാത്രയിൽ ആണ് സംഭവം. വെന്നിയൂർ സ്വദേശികളായ മുഹ്സിൻ, മുഹമ്മദ് ഷിബ്ലി (20) എന്നിവർക്കാണ് പരിക്ക്. പരിക്കേറ്റ രണ്ടു പേരെയും തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ ചികിത്സ നൽകി. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി....
Crime

സീരിയലിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തിരൂരങ്ങാടി സ്വദേശികൾ കസ്റ്റഡിയിൽ

കോഴിക്കോട് : സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. പ്രതികളെന്ന് സംശയിക്കുന്ന പാലത്തിങ്ങൽ പള്ളിപ്പടി, ചുഴലി സ്വദേശികളായ 2 മധ്യവയസ്കരാണ് കസ്റ്റഡിയിലായത്. ഒരാൾ കോൺഗ്രസ് നേതാവും മറ്റൊരാൾ പ്രവാസി ബിസിനെസ് കാരനും ആണെന്ന് അറിയുന്നു. ഇരുവരുടെയും അറസ്റ്റ് നടക്കാവ് പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. തങ്ങളെ കെണിയിൽപ്പെടുത്തിയതാണെന്ന് ഇവർ പറയുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/FHe4puzUz5l4aryANMURgz മാർച്ച് 4നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടയം സ്വദേശിനിയായ യുവതിയെ കാരപറമ്പിലെ ഒരു ഫ്ളാറ്റിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ലഹരി കലര്‍ന്ന ജ്യൂസ് നല്‍കി പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. അതിന് ഇടനിലക്കാരിയായി നിന്നത് കോഴിക്കോട്ടെ ഒരു സീരിയൽ നടിയായിരുന്നുവെന്നും പെൺകുട്ടി പറയുന്നു. ഫ്ളാറ്റിൽ എത്ത...
Accident

വെഞ്ചാലിയിൽ ബൈക്കിടിച്ച് 3 പേർക്ക് പരിക്ക്

തിരൂരങ്ങാടി: ചെമ്മാട് കൊടിഞ്ഞി റോഡിൽ ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം വെഞ്ചാലി കൈപ്പുറത്താഴത്ത് വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമെന്ന് നാട്ടുകാർ പറഞ്ഞു. കാലനടയാത്രക്കാരൻ കൈപ്പുറത്താഴം സ്വദേശി അബ്ദുറഹ്മാൻ 62, ബൈക്ക് യാത്രക്കാരായ കൊടിഞ്ഞി ചുള്ളിക്കുന്ന് സ്വദേശികളായ അജിത്ത് 22,വിഷ്ണു 23 എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Accident

കിണർ പണിക്കിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു

തിരൂരങ്ങാടി : കരിപറമ്പ് കണ്ണാടിതടത്ത് കിണർ പണിക്കിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു. യൂണിവേഴ്‌സിറ്റി പൈങ്ങോട്ടൂർ പൊട്ടോൾ പടി വീട്ടിൽ ഹൈദ്രോസിന്റെ മകൻ സുബൈർ (48) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. കണ്ണാടിതടത്ത് സ്വകാര്യ വ്യക്തിയുടെ കൃഷി സ്ഥലത്ത് കിണർ ആഴം കൂട്ടുന്ന ജോലിക്കിടെയാണ് സംഭവം. വെള്ളം വറ്റിക്കുന്നതിനിടെ കിണറ്റിലെ മോട്ടോറിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഉടനെ എം കെ എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി...
Obituary

മുസ്ലിം ലീഗ് നേതാവ് കെ കെ നഹ അന്തരിച്ചു

പരപ്പനങ്ങാടി : മുസ്ലിം ലീഗ് നേതാവും സ്വതന്ത്ര കർഷക സംഘം മലപ്പുറം ജില്ല ജനറൽ സെക്രട്ടറിയുമായ ചെട്ടിപ്പടിയിലെ കുട്ടിക്കമ്മു നഹ എന്ന കെ കെ നഹ (73) അന്തരിച്ചു.കബറടക്കം ഇന്ന് 11 ന് ആനപ്പടി ജുമാ മസ്ജിദിൽ.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി, മുസ്ലിം ലീഗ് തിരൂരങ്ങാടി മണ്ഡലം ജനറൽ സെക്രട്ടറി, കർഷക സംഘം സംസ്‌ഥാന സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്നു.ഭാര്യ, പാലക്കാട്ട് തിത്തീമ കൊടിഞ്ഞി.മക്കൾ: സാജിത് (കേബിൾ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ- സി ഒ എ ജില്ലാ സെക്രട്ടറി, സി ടി വി ചാനൽ ഡയറക്ടർ), സഹീർ (ചെമ്മാട് ഇലക്ട്രിക്കൽസ്, ചെമ്മാട്), ഷമീം (സേവാ മന്ദിർ ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപകൻ), സബീന, സുഫീത.മരുമക്കൾ: ഹംസ കൂമണ്ണ, അബൂബക്കർ സിദ്ധീഖ് വാഴക്കാട്, എ. പി.റുബീന എ ആർ നഗർ, റംല ചെട്ടിപ്പടി....
Accident

വികെ പടിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു ; തിരൂരങ്ങാടി സ്വദേശി ആയ ഡോക്ടര്‍ക്ക് പരിക്ക്

തിരൂരങ്ങാടി : ദേശീയപാത 66 എആര്‍ നഗര്‍ വികെ പടിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു തിരൂരങ്ങാടി സ്വദേശി ആയ ഡോക്ടര്‍ക്ക് പരിക്ക്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോക്ടറും തിരൂരങ്ങാടി താഴെചിന സ്വദേശിയുമായ കെഎം മുഹാദിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11:30ഓടെ ആണ് അപകടം. കൈക്ക് പരിക്കേറ്റ മുഹാദിനെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ ചികിത്സക്ക് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി...
Information

ആത്മ സുരക്ഷ ആത്മീയതയുടെ ഭാഗം. പുതിയ കാൽവെപ്പുമായി മോട്ടോർ വാഹന വകുപ്പ്

തിരൂരങ്ങാടി : ആത്മ സുരക്ഷ ആത്മീയതയുടെ ഭാഗം തന്നെയാണ് എന്ന വലിയൊരു പാഠം ആരാധനാലയങ്ങൾ വഴി തന്നെ വിശ്വാസികളിൽ എത്തിക്കുകയാണ് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്. റോഡ് സുരക്ഷാ ബോധവൽക്കരണത്തിന്റെ ഏറ്റവും പ്രായോഗികവും ഫലപ്രദവുമായ പുതിയൊരു ഭൂമിക ഇതോടെ യാഥാർത്ഥ്യമാവുകയാണ്. സ്വന്തം ജീവനും ആരോഗ്യത്തിനും ഭീഷണിയായ എന്തും അറിഞ്ഞ് കൊണ്ട് സ്വീകരിക്കുന്നത് മതങ്ങൾ വിലക്കുന്നുണ്ട്. റോഡ് നിയമങ്ങൾ ലംഘിച്ചും അശ്രദ്ധയും നിസ്സംഗതയും പുലർത്തി അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്നത് ഈ കാഴ്ചപ്പാടിൽ പാപമാണ് എന്ന് പലരും ശ്രദ്ധിക്കാറില്ല. ഈ പശ്ചാത്തലത്തിലാണ് തിരൂരങ്ങാടി ജോയിൻറ് ആർടിഒ എം പി അബ്ദുൽ സുബൈറിന്റെ നേതൃത്വത്തിൽ ഇത്തരമൊരു മുന്നേറ്റത്തിന് തുടക്കം കുറിക്കുന്നത്.ആരാധനാലയ കേന്ദ്രങ്ങളിൽ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്കും ആരാധനകൾ നിർവഹിക്കാനെത്തുന്ന വിശ്വാസികൾക്കും വിവിധ സാധ്യതകൾ ഉപയോഗപ്പെടുത്തി റോഡ് സുരക്ഷ സന്ദേശം നൽകുകയാണ് പദ...
Information

ആലി മുസ്‌ലിയാരുടെ ചരിത്രംതേടി തമിഴ് സംഘം

തിരൂരങ്ങാടി: തമിഴ് നാട്ടിലെ കോയമ്പത്തൂർ ജയിലിൽ വീരമരണം വരിച്ച് അവിടെ അന്ത്യവിശ്രമം കൊള്ളുന്ന ആലി മുസ്‌ലിയാരുടെ ചരിത്രസ്മരണകൾ നിറഞ്ഞ തിരൂരങ്ങാടിയിലെ ചരിത്രവേരുകൾ തേടി തമിഴ് നാട്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചരിത്രാന്വേഷികളുടെ സംഘം എത്തി. മലബാർ പോരാട്ടങ്ങളെക്കുറിച്ചും 1921 ലെ ഖിലാഫത്ത് സമര നായകൻ ആലി മുസ്‌ലിയാരെക്കുറിച്ചുമുള്ള ചരിത്ര വസ്തുതകളുടെ അന്വേഷണമാണവരെ തിരൂരങ്ങാടിയിൽ എത്തിച്ചത്. പതിനാല് യാത്രാ അംഗങ്ങൾ ഉൾപ്പെടുന്ന രിഹ് ല പൈതൃക യാത്രാ സംഘമാണ് കഴിഞ്ഞ ദിവസം ചരിത്ര പഠനത്തിനായി ഇവിടെ എത്തിയത്. തിരൂരങ്ങാടി കിഴക്കേ തെരുവിലെ ആലി മുസ്‌ലിയാർ മസ്ജിദ് , യങ് മെൻ ലൈബ്രറിയിലെ ആലി മുസ്‌ലിയാർ സ്മാരക ആർട്ട് ഗ്യാലറി, ……….etc തുടങ്ങി പ്രധാന ചരിത്രസ്മാരകങ്ങൾ അവർ സന്ദർശിച്ചു. മലപ്പുറം, കോഴിക്കോട് കേന്ദ്രീകരിച്ച് നടന്നിട്ടുള്ള അധിനിവേശ വിരുദ്ധ പോരാട്ടങ്ങളെക്കുറിച്ചും അവക്ക് ധീരനായകത്വം നൽകിയ വിപ്ലവകാരികളെ ...
Accident

പാണമ്പ്രയിൽ യുവാവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

തേഞ്ഞിപ്പലം : യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചായത്ത് ഓഫിസിന് സമീപം എല്ലിപറമ്പ് സന്തോഷ് (40) ആണ് മരിച്ചത്. അമ്മയും ഇദ്ദേഹവുമാണ് വീട്ടിൽ താമസിക്കുന്നത്. ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
Accident

ചെമ്മാട്ട് ഓട്ടോ മതിലിൽ ഇടിച്ചു മറിഞ്ഞു സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്ക്

തിരൂരങ്ങാടി : നിയന്ത്രണം വിട്ട ഓട്ടോ മതിലിൽ ഇടിച്ചു മറിഞ്ഞു 10 വിദ്യാർത്ഥികൾക്ക് പരിക്ക്. ഇന്ന് രാവിലെ ചെമ്മാട് കോഴിക്കോട് റോഡിൽ വെച്ചാണ് അപകടം. ചെമ്മാട് കുതബുസമാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥി കളാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. തെയ്യാല, ഓമച്ചപ്പുഴ ഭാഗങ്ങളിലുള്ള കുട്ടികളാണ്. വിദ്യാർ ഥി കളെയും ഡ്രൈവറെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല....
Other

വീട് പൊളിക്കുന്നതിനിടെ സ്ലാബ് തകർന്ന് വീണ് കുട്ടികൾ ഉൾപ്പെടെ 3 പേർക്ക് പരിക്ക്

തിരൂരങ്ങാടി : വീട് പൊളിക്കുന്നതിനിടെ സ്ളാബ് തകർന്ന് വീണ് കുട്ടികൾ ഉൾപ്പെടെ ബന്ധുക്കളായ 3 പേർക്ക് പരിക്കേറ്റു. കൊട്ഞ്ഞി റൂട്ടിൽ വെഞ്ചാലി കണ്ണാടിത്തടത്താണ് സംഭവം. മുഹമ്മദ് ഹാബിസ് (35), ബന്ധുക്കളായ സഹല് റഹ്മാൻ (9), റാഷിദ് (9) എന്നിവർക്കാണ് പരിക്കേറ്റത്. വീട് പൊളിക്കുന്നതിനിടെ സ്ലാബ്തകർന്ന് വീഴുകയായിരുന്നു എന്നാണ് വിവരം. ഇന്ന് 11 മണിക്കാണ് സംഭവം. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു....
Other

സഹകരണ ജീവനക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കണം: സി.ഇ.ഒ

തിരൂരങ്ങാടി: സഹകരണ ജീവനക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കണമെന്ന് കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) തിരൂരങ്ങാടി താലൂക്ക് കൗണ്‍സില്‍ മീറ്റ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സി.ഇ.ഒ ജില്ലാ ഭാരവാഹികളായി തിരഞ്ഞെടുത്ത അനീസ് കൂരിയാടനും ഹുസൈന്‍ ഊരകത്തിനും താലൂക്ക് കമ്മിറ്റിയുടെ സ്നേഹോപഹാരം സി.ഇ.ഒ സംസ്ഥാന കൗണ്‍സില്‍ അംഗം ഇസ്മായീല്‍ കാവുങ്ങല്‍ നല്‍കി ആദരിച്ചു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്ത് join ചെയ്യുക https://chat.whatsapp.com/LD5Mnj8Lojq778BsrSQbcq കെ.കുഞ്ഞിമുഹമ്മദ്,അനീസ് കൂരിയാടന്‍,ഹുസൈന്‍ ഊരകം, ഷാഫി പരി,കെ.ടി.മുജീബ് പ്രസംഗിച്ചു. താലൂക്ക് ഭാരവാഹികളായി : ഷാഫി പരി (പ്രസിഡൻ്റ്) കെ.ടി.മുജീബ് (ജന.സെക്രട്ടറി) അമീന്‍ കള്ളിയത്ത് (ട്രഷറർ)സി.വി.സെമീര്‍,പി.കെ.ഹംസ,സുബൈര്‍ ചട്ടിപ്പടി,എം.എം.ബഷീര്‍,കെ.ടി.ഷംസുദ്ധീന്‍ (വൈസ് പ്രസിഡൻ്റുമാർ)വി.പി.സുബൈര്‍,വി.മുഹമ്മദ് ആസിഫ് ...
Information

തിരൂരങ്ങാടി നഗരസഭ ഗ്രോബാഗ് വിതരണം തുടങ്ങി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ 2022-23വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക ഗുണഭോക്താക്കള്‍ക്കുള്ള ഗ്രോബാഗ് വിതരണോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി നിര്‍വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സിപി സുഹ്‌റാബി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സിപി ഇസ്മായില്‍, എം സുജിനി, വഹീദ ചെമ്പ, സിഎച്ച് അജാസ് കൃഷി ഓഫീസര്‍ പി.എസ്ആരുണി. അരിമ്പ്ര മുഹമ്മദലി. മുസ്ഥഫ പാലാത്ത്. റസാഖ് ഹാജി ചെറ്റാലി. പി,കെ മെഹ്ബൂബ്. കാലൊടി സുലൈഖ.കെടി ബാബുരാജന്‍, ആരിഫ വലിയാട്ട്, സിപി ഹബീബ ബഷീര്‍, എം.പി ഫസീല കൃഷി അസിസ്റ്റന്റ് ജാഫര്‍, പിവി അരുണ്‍കുമാര്‍. സനൂപ് സംസാരിച്ചു....
Crime

മാരക മയക്കുമരുന്നും കഞ്ചാവുമായി വേങ്ങര സ്വദേശികൾ തിരൂരങ്ങാടിയിൽ പിടിയിൽ

തിരൂരങ്ങാടി : മാരക മയക്കുമരുന്നും കഞ്ചാവുമായി 2 യുവാക്കൾ തിരൂരങ്ങാടി യിൽ പിടിയിലായി. വേങ്ങര ചേറൂർ മിനി കാപ്പിൽ മൂട്ടപ്പറമ്പൻ അബ്ദുൽ റൗഫ്‌ (26), ഊരകം കുറ്റാളൂർ തോട്ടക്കോടൻ മുഹമ്മദ് മുഹ്‌സിൻ (23) എന്നിവരെയാണ് തിരൂരങ്ങാടി ഇൻസ്‌പെക്ടർ കെ.ടി. ശ്രീനിവാസനും സംഘവും പിടികൂടിയത്. ഇവരിൽ നിന്ന് മാരക മയക്കു മരുന്ന് ഇനത്തിൽ പെട്ട 5.280 ഗ്രാം എം ഡി എം എ യും 186 ഗ്രാം കഞ്ചാവും പിടികൂടി. കെ എൽ 55 7272 നമ്പർ കാറിൽ വന്ന ഇവരെ തിരൂരങ്ങാടി പനമ്പുഴ റോഡിൽ ഗ്യാസ് ഏജൻസിക്ക് സമീപത്ത് വെച്ചാണ് പിടികൂടിയത്. ഇൻസ്‌പെക്ടർ ക്ക് പുറമെ എസ് ഐ എൻ.മുഹമ്മദ് റഫീഖ്, എ എസ് ഐ സജിനി, സി പി ഒ മാരായ ലക്ഷ്മണൻ, അമർനാഥ്‌, എന്നിവരും ഡാൻസാഫ് ടീമും സംഘത്തിലുണ്ടായിരുന്നു....
Accident

ദേശീയപാതയിൽ പാലത്തിന്റെ തൂണിൽ ആംബുലൻസ് ഇടിച്ചു 2 പേർക്ക് പരിക്ക്

എ ആർ നഗർ : ദേശീയപതയിൽ VK പടിയിൽ ദേശീയപാതക്കായി നിർമിക്കുന്ന പാലത്തിന്റെ തൂണിൽ ഇടിച്ച് നഴ്‌സ് ഉൾപ്പെടെ 2 പേർക്ക് പരിക്കേറ്റു. എം കെ എച്ച് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ഇരിട്ടി സ്വദേശി ലിസി മാത്യു (54), ഡ്രൈവർ കരുമ്പിൽ സ്വദേശി ശിവദാസൻ (49) എന്നിവർക്കാണ് പരിക്കേറ്റത്. ലീസിയെ കോഴിക്കോട് മിംസിലും ശിവദാസനെ എം കെ എച്ച് ആശുപത്രിയിലും അഡ്മിറ്റ് ചെയ്തു. ഇന്ന് വൈകുന്നേരം 3.15 നാണ് അപകടം. കോഴിക്കോട്ടേക്ക് രോഗിയെ കൊണ്ടു പോയ ശേഷം തിരിച്ചു വരുമ്പോഴാണ് അപകടം....
Accident

തൃക്കുളം അമ്പലപ്പടിയിൽ വീണ്ടും അപകടം; 3 വാഹനങ്ങൾ അപകടത്തിൽ പെട്ടു

തിരൂരങ്ങാടി: തൃക്കുളം അമ്പലപ്പടിയിൽ വീണ്ടും അപകടം. മിനി ലോറിയും ബൈക്കുകളും അപകടത്തിൽ പെട്ട് 2 പേർക്ക് പരിക്കേറ്റു.ഇന്നലെ വൈകിട്ട് 6.15 ഓടെയാണ് അപകടം.  പരപ്പനങ്ങാടി നിന്ന് ചെമ്മാട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയിൽ ബൈക്ക് ഹാൻഡിൽ തട്ടി നിയന്ത്രണം വിട്ട് മറ്റൊരു ബൈക്കിൽ ഇടിച്ച് സമീപത്തെ ഓടയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ പതിനാറുങ്ങൽ സ്വദേശി കണ്ണംപറമ്പത്ത് ഇബ്രാഹിം കുട്ടി (37), പന്താരങ്ങാടി വടക്കുംപറമ്പത്ത് ജാഫറിനെ (49) യുംതിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ അപകടങ്ങൾ പതിവായിരിക്കുകയാണ്....
Local news

ഇനി മുതൽ മമ്പുറത്ത് മുഴുവൻ സമയം ഒൺവേ; ലംഘിക്കുന്നവർക്കെതിരെ നടപടി

തിരൂരങ്ങാടി : മമ്പുറത്ത് ഒൺവേ തെറ്റിച്ച് വാഹനങ്ങൾ വരുന്നത് കാരണം ഗതാഗത കുരുക്ക് പതിവായതിനാൽ ഒൺവേ സമ്പ്രദായം മുഴുവൻ സമയം നടപ്പാക്കാൻ തീരുമാനം. മമ്പുറം ഓൺവേ തെറ്റികൽ നാട്ടുകാരുടെ പരാതിയെ തുടർന്ന് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. എല്ലാ വാഹനങ്ങളും വൺവേ തെറ്റിക്കുന്നത് പതിവായ സാഹചര്യത്തിലാണ് നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയത്. ഇതേ തുടർന്ന് തിരൂരങ്ങാടി ജോയിന്റ് ആർടിഒ എം പി അബ്ദുൽ സുബൈർ, എം വി ഐ സി കെ സുൽഫിക്കർ, എന്നിവരുടെ നേതൃത്വത്തിൽ മമ്പുറം സന്ദർശിച്ചു.ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ള എല്ലാ വാഹനങ്ങളും മുഴുവൻ സമയം വൺവേ സംവിധാനത്തിൽ ഉൾപ്പെടുത്തിയതായി ജോ.ആർ ടി ഒ പറഞ്ഞു. മുമ്പ് രാവിലെ 6 മുതൽ രാത്രി 8 വരെയായിരുന്നു ഓൺവേ. എന്നാൽ ഇത് ദുരുപയോഗം ചെയ്ത് ടോറസ് ലോറി, ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇത് വഴി വരുന്നത് പ്രയാസമുണ്ടക്കുന്നുണ്ട്. വഴിയാത്രക്കാർക്ക് നടക്കാൻ പോലും സാധിക്കുന്...
Local news

സഹകരണ സ്ഥാപനങ്ങളിലെ ഭരണസമിതി അംഗങ്ങള്‍ക്ക് സെമിനാറും ക്ലാസും സംഘടിപ്പിച്ചു

തിരൂരങ്ങാടി :- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റ് കണ്ണൂരും സഹകരണ വകുപ്പ് തിരൂരങ്ങാടിയും സംയുക്തമായി സഹകരണ സ്ഥാപനങ്ങളിലെ ഭരണസമിതി അംഗങ്ങള്‍ക്ക് സഹകരണ സെമിനാറും ക്ലാസും സംഘടിപ്പിച്ചു. സെമിനാര്‍ തിരൂരങ്ങാടി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഇ. പ്രേം രാജ് ഉദ്ഘാടനം ചെയ്തു. ഇ നരേന്ദ്രദേവ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐസിഎം കണ്ണൂരിലെ അധ്യാപകനായ കെസിഎസ് കുട്ടി ഭരണസമിതി അംഗങ്ങളുടെ ചുമതലുകളും ഉത്തരവാദിത്വങ്ങളെ കുറിച്ചും ബോധവല്‍ക്കരണ ക്ലാസ് എടുത്തു. തിരൂരങ്ങാടി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിന് കീഴിലുള്ള സഹകരണ സ്ഥാപനങ്ങളിലെ ഏകദേശം 285 ഓളം ഭരണസമിതി അംഗങ്ങള്‍ പങ്കെടുത്തു. ഇന്‍സ്‌പെക്ടര്‍മാരായ അബ്ദുള്‍ അനീഷ് കെ , സജിത്ത് പി , കെ.ടി വിനോദ്, വിജയകുമാര്‍ കെ., രഞ്ചിത്ത് . ആര്‍എം, പ്രമോദ്.എന്‍.കെ. എന്നിവര്‍ സംബന്ധിച്ചു. ഐസിഎം കണ്ണൂരിലെ അധ്യാപകനായ വി എന്‍ ബാബു സ്വാഗതവും ഓഫീസ് സൂപ്രണ്ട് ബാബുരാജന്‍ എന...
Obituary

കോട്ടക്കൽ സീനത്ത് ഉടമ മനരിക്കൽ അബ്ദുറഹ്മാൻ ഹാജി അന്തരിച്ചു

തിരൂരങ്ങാടി : കോട്ടക്കൽ സീനത്ത് ടെക്സ്റ്റയിൽസ് മാനേജിങ് പാർട്ണർ തിരൂരങ്ങാടി മനരിക്കൻ സീനത്ത് അബ്ദുർറഹ്മാൻ ഹാജി (70) നിര്യാതനായി. ഖബറടക്കം ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് തിരൂരങ്ങാടി മേലേച്ചിന ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ. കേരള മുസ്ലിം ജമാഅത്ത് പ്രഥമ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. നിലവിൽ സംസ്ഥാന കൗൺസിൽ അംഗമാണ്. തിരൂരങ്ങാടി ഹിദായത്ത് സ്വിബിയാൻ സംഘം വൈസ് പ്രസിഡണ്ട് ,താഴെ ചിന മഹല്ല് വൈസ് പ്രസിഡണ്ട്, , കോട്ടക്കൽ വ്യാപാരി വ്യവസായി വൈസ് പ്രസിഡണ്ട് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്ഭാര്യ: സഫിയ്യ, ക്ലാരിമക്കൾ : അശ്റഫ് , ഇൽയാസ് , അനസ്, യഹ്‌യ , റശീദ , ജുവൈരിയ്യ .മരുമക്കൾ. മുസ്തഫ പൊന്മുണ്ടം, അബ്ദുൽ ഗഫൂർ കരുവമ്പൊയിൽ, ഹാജറ ചാലിയം, നിഹാല തിരൂർ, സഫ്റീന ചെങ്ങാനി, ഹസീന കടുങ്ങാത്തുണ്ട്...
Obituary

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി: ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എആർ നഗർ വി കെ പടി സ്വദേശി പനച്ചിക്കൽ ഹരിദാസൻ - ശുഭ എന്നിവരുടെ മകൾ അനഘ (14) യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മുറിയിൽ കയറി വാതിൽ അടച്ച ശേഷം പിന്നീട് പുറത്തിറങ്ങാതെ ആയതോടെ നടത്തിയ പരിശോധനയിൽ ആണ് തൂങ്ങിയ നിലയിൽ കണ്ടത്. മരിച്ചതിന് കാരണം വ്യക്തമല്ല. അതേ സമയം, ഉത്സവത്തിന് പോകാൻ അനുവദിക്കാത്തതിൽ വിഷമം ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. കൊളപ്പുറം ഗവ. ഹൈസ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. തിരൂരങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തി. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്‌കരിക്കും....
error: Content is protected !!