Sunday, March 22

Author: tirurangaditoday

മൂന്നിയൂർ ചുഴലി മസ്ജിദു തഖ്‌വ ഉദ്ഘാടനം ചെയ്തു
Local news

മൂന്നിയൂർ ചുഴലി മസ്ജിദു തഖ്‌വ ഉദ്ഘാടനം ചെയ്തു

മൂന്നിയൂർ : അര നൂറ്റാണ്ട് പഴക്കമുള്ള മൂന്നിയൂർ ചുഴലിയിലെ പുനർ നിർമ്മാണം നടത്തിയ മസ്ജിദ് തഖ്‌വയുടെ ഉദ്ഘാടനം അസർ നിസ്കാരത്തിന് നേതൃത്വം നൽകി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. പള്ളികളുടെ നിർമ്മാണത്തിൽ പങ്കാളികളാവുന്നവർക്കും പള്ളി നിർമ്മിച്ച് നൽകുന്നവർക്കും അള്ളാഹു സ്വർഗ്ഗത്തൽ വിശുദ്ധ ഭവനം നിർമ്മിച്ച് നൽകുമെന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ടെന്ന് തങ്ങൾ പറഞ്ഞു. ചടങ്ങിൽ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സയ്യിദ് ഫഖ്റുദ്ധീൻ ഹസനി തങ്ങൾ കണ്ണന്തളി അദ്ധ്യക്ഷനായി. ജലീൽ റഹ്മാനി വാണിയന്നൂർ, ജൗഹർ മാഹിരി കരിപ്പൂർ,നൗഷാദ് ചെട്ടിപ്പടി,കുന്നുമ്മൽ അബൂബക്കർ ഹാജി,അബ്ദുറഹീം ചുഴലി, വള്ളിക്കടവ് ബാപ്പു ഹാജി , മുഹമ്മദ് പീച്ചി ഹാജി,ഹംസ ബാഖവി,ഹസൈനാർ കുന്നുമ്മൽ,മുസ്തഫ. കെ,അബ്ദു ,കമ്മദ് കുട്ടി ഹാജി,അബ്ദുൽ അസീസ് കടുക്കായിൽ , , കെ. കെ സുബൈർ, ബദ്റുദ്ദീ ചുഴലി ,ഹൈദ്രോസ് ചുഴലി എന്നിവർ പ്രസ...
Kerala

എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി സേ പരീക്ഷ മെയ് 28 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ നാല് വരെ നടക്കും. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷാ ഭവന്‍ വിജ്ഞാപനമിറക്കി. എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ 99.69 ശതമാനമാണ് വിജയം.
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പ്രാക്ടിക്കൽ പരീക്ഷ രണ്ടാം സെമസ്റ്റർ എം.വോക്. സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്സ് (2022 പ്രവേശനം) ഏപ്രിൽ 2023 പ്രാക്ടിക്കൽ പരീക്ഷകൾ 15-ന് തുടങ്ങും. കേന്ദ്രം: സി.സി.എസ്.ഐ.ടി. കൊടുങ്ങല്ലൂർ, തൃശ്ശൂർ. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ. പി.ആര്‍. 613/2024 പരീക്ഷാഫലം ഒന്നാം സെമസ്റ്റർ എം.എസ് സി. അപ്ലൈഡ് കെമിസ്ട്രി (CCSS) നവംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 614/2024 പുനർമൂല്യനിർണയ ഫലം വിദൂരവിദ്യാഭ്യാസവിഭാഗം അവസാന വർഷ എം.എസ് സി. മാത്തമാറ്റിക്സ് ഏപ്രിൽ 2022 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 615/2024...
Local news

അമൃത് മിഷന്‍ പദ്ധതി ; വെഞ്ചാലി കാപ്പ് നവീകരണം തുടങ്ങി

തിരൂരങ്ങാടി: അമൃത് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെമ്മാട് വെഞ്ചാലി കാപ്പ് നവീകരണം തുടങ്ങി. നവീകരണം ഏറെ കാലത്തെ ആവശ്യമാണ്. നഗരസഭയുടെ ഉടമസ്ഥയിലുള്ളതാണിത്. കർഷകരുടെ പ്രധാന ജല കേന്ദ്രമാണിത്. നഗരസഭ ജനപ്രതിനിധികള്‍ നടത്തിയ വയല്‍യാത്രയില്‍ കര്‍ഷകരുടെ പ്രധാന ആവശ്യമായിരുന്നു വെഞ്ചാലികാപ്പ് നവീകരണം. ഇതിന്റെ ഭാഗമായി നഗരസഭ വിശദമായ പദ്ധതി തയ്യാറാക്കുകയായിരുന്നു. 72 ലക്ഷം രുപ അമൃത് മിഷൻ അനുവദിക്കുകയായിരുന്നു, കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണിത്. കര്‍ഷകരുടെ പ്രധാന ആവശ്യമാണിത്. വെഞ്ചാലി കാപ്പ് യാഥാർത്ഥ്യമാകുന്ന കാര്‍ഷിക ജലസംരക്ഷണ മേഖലയില്‍ ഏറെ ഗുണം ചെയ്യും, നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി . വികസനസ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ ഇഖ്ബാല്‍ കല്ലുങ്ങല്‍, കക്കടവത്ത് അഹമ്മദ് കുട്ടി, കെ, പി, സൈതലവി എ, ഇ ശബീർ എന്നിവരുടെ നേതൃത്വത്തില്‍ നിർമാണ ജോലികൾകുളം സന്ദര്‍ശിച്ച് വിലയിരുത്തി, കുളത്തിന്റെ ഡി.പി.ആ...
Breaking news, Crime

ടിക്കല്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു, യാത്രക്കാരൻ ടി ടി ഇ യുടെ മൂക്ക് ഇടിച്ചു പരത്തി

കോഴിക്കോട്: ടിക്കറ്റില്ലാതെ യാത്ര ചെയ്‍തതിന് ടി.ടി.ഇ ക്ക് യാത്രക്കാരന്റെ ക്രൂര മർദനം. മംഗലാപുരം - തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ ടി ടി ഇ രാജസ്ഥാന്‍ സ്വദേശിയായ വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദനമേറ്റത്. മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസില്‍ തിരൂരിന് അടുത്ത് വെച്ചായിരുന്നു സംഭവം. ടി.ടി.ഇ.യെ ആക്രമിച്ച തിരുവനന്തപുരം കരമന സ്വദേശി എസ്. സ്റ്റാൻലി ബോസിനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. തിരൂർ ആർ പി എഫ് കസ്റ്റഡിയിൽ എടുത്തു കോഴിക്കോട് ആർ പി എഫിന് കൈമാറി. പരിക്കേറ്റ ടി.ടി.ഇ.യെ ഷൊര്‍ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ യാത്രചെയ്തത് വിലക്കിയതാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം. കോഴിക്കോടുനിന്ന് ട്രെയിനില്‍ കയറിയ പ്രതി അവിടം മുതല്‍ പ്രശ്നങ്ങളുണ്ടാക്കിയിരുന്നുവെന്നാണ് മര്‍ദനമേറ്റ ടി.ടി.ഇ. പറയുന്നത്. ജനറല്‍കോച്ചിലേക്ക് ...
Malappuram

വളാഞ്ചേരിയില്‍ കാര്‍ ചെളിയില്‍ കുടുങ്ങി രോഗി മരിച്ചു

വളാഞ്ചേരി : വളാഞ്ചേരി തിണ്ടലത്ത് കാര്‍ ചെളിയില്‍ കുടുങ്ങി രോഗി മരിച്ചു. കരേക്കാട് സ്വദേശി സെയ്താലിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. നെഞ്ചുവേദന അനുഭവപ്പെട്ട സെയ്താലിയുമായി ആശുപത്രിയിലേക്ക് പോയ കാറാണ് ചളിയില്‍ കുടുങ്ങിയത്. പിന്നീട് നാട്ടുകാര്‍ എത്തി ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സ കിട്ടാന്‍ വൈകിയതാണു മരണകാരണം. ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി ഇവിടെ കുന്നിടിച്ച് മണ്ണെടുക്കുന്നുണ്ട്. ഇത് മൂലമാണ് റോഡില്‍ ചെളി നിറഞ്ഞത്. യാതൊരു മുന്‍കരുതലും ഇല്ലാതെ മണ്ണെടുക്കുന്നത് കാരണം പ്രദേശത്ത് അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു എന്നു നാട്ടുകാര്‍ ആരോപിച്ചു. രോഗിയുമായി വന്ന കാര്‍ കുടുങ്ങിയെന്ന് പോലീസില്‍ അറിയിച്ചിട്ടും അധികൃതര്‍ എത്താന്‍ വൈകിയതും നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി....
Kerala

ഓപ്പറേഷന്‍ പി ഹണ്ട് ; 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം : ഓപ്പറേഷന്‍ പി ഹണ്ടില്‍ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റര്‍നെറ്റില്‍ തിരയുകയും ഡൗണ്‍ലോഡ് ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായാണ് സൈബര്‍ ഡിവിഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. പരിശോധനയെത്തുടര്‍ന്ന് 16 കേസ്സുകളാണ് രജിസ്റ്റര്‍ ചെയ്തത്. സ്മാര്‍ട്ട് ഫോണുകള്‍ ഉള്‍പ്പെടെ 57 ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഓപ്പറേഷന്‍ പി ഹണ്ട് 24.1 എന്ന പേരില്‍ മെയ് 12 ന് രാവിലെ ഏഴു മണിക്കാണ് സംസ്ഥാനവ്യാപകമായി പരിശോധന ആരംഭിച്ചത്. സൈബര്‍ ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ വിവിധ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘങ്ങളും പരിശോധനയില്‍ പങ്കെടുത്തു....
Crime

പൂക്കിപ്പറമ്പിൽ 2 വീടുകളിൽ മോഷണം, കവർന്നത് 10 പവൻ സ്വർണാഭരണങ്ങൾ

മോഷ്ടാക്കളിൽ നിന്ന് രക്ഷതേടി ബക്കറ്റിനുള്ളിൽ ഒളിപ്പിച്ച സ്വർണവും കവർന്നു തിരൂരങ്ങാടി : പൂക്കിപ്പറമ്പിൽ 2 വീടുകളിൽ മോഷണം. 10 പവൻ കവർന്നു. പൂക്കിപ്പറമ്പിലെ മങ്കട കോയയുടെ വീട്ടിലും പരിസരത്തെ കരുമ്പിൽ ബഷീറിന്റെ വീട്ടിലുമാണ് മോഷണം നടന്നത്. ഞായറാഴ്ച പുലർച്ചെയാണ് മോഷണം. കോയയുടെ വീട്ടിൽനിന്ന് 9 പവൻ സ്വർണാഭരണങ്ങളും ബഷീറിന്റെ വീട്ടിൽനിന്ന് ഒരു പവന്റെ സ്വർണവുമാണ് മോഷണം പോയത്. കോയയുടെ വീട്ടിൽ ഭാര്യയും മകനുമാണ് താമസം. ശനിയാഴ്ച വീട് പൂട്ടി ഭാര്യ ഫാത്തിമ സുഹറയും മകനും ചെട്ടിയാംകിണറിലെ സുഹറയുടെ വീട്ടിലേക്ക് പോയതായിരുന്നു. സുഹ്റയുടെ ഉമ്മ ഹജ്ജിന് പോകുന്ന ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. ശനിയാഴ്ച രാത്രി വരെ മകൻ വീട്ടിൽ ഉണ്ടായിരുന്നു. ഉമ്മയെ കൂട്ടിക്കൊണ്ടു വരാൻ മകൻ പോയെങ്കിലും ഇടിയും മഴയും ആയതിനാൽ ചെട്ടിയംകിണറിലെ വീട്ടിൽ തന്നെ നിനതയിരുന്നു. ഇന്നു രാവിലെ വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അടുക്...
Malappuram

കരിപ്പൂരില്‍ 63 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പോലീസ് പിടികൂടി ; യാത്രക്കാരനും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എത്തിയ രണ്ടുപേരും കസ്റ്റഡിയില്‍

കരിപ്പൂര്‍ : കരിപ്പൂരില്‍ 63 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പോലീസ് പിടികൂടി. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 887 ഗ്രാം സ്വര്‍ണ്ണം പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ ഒരു യാത്രക്കരനെയും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ മറ്റ് രണ്ടുപേരെയും പോലിസ് കസ്റ്റഡിയിലെടുത്തു. നാദാപുരം സ്വദേശി മുഹമ്മദ്, കുറ്റ്യാടി സ്വദേശികളായ സജീര്‍, അബൂ സാലിഹ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഞാറാഴ്ച 08 .30 മണിക്ക് മസ്‌കറ്റില്‍ നിന്നും വന്ന ഒമാന്‍ എയര്‍ വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ നാദാപുരം സ്വദേശി മുഹമ്മദ് ആണ് 887 ഗ്രാം സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്. സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ 3 കാപ്‌സ്യൂളുകളാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. മുഹമ്മദ് കടത്തികൊണ്ടു വന്ന സ്വര്‍ണ്ണം സ്വീകരിക്കാനായി എയര്‍പോര്‍ട്ടിന് പുറത്ത്...
Malappuram

അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം ജനാധിപത്യ ഇന്ത്യക്ക് വലിയ ഉണര്‍വ് ; സാദിഖലി തങ്ങള്‍

മലപ്പുറം : അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം ജനാധിപത്യ ഇന്ത്യക്ക് വലിയ ഉണര്‍വാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. നീതിപീഠം ജനാധിപത്യത്തെ എത്ര മാത്രം വിലമതിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന് ലഭിച്ച ഇടക്കാല ജാമ്യമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലുള്ള കേജരിവാളിന്റെ രംഗ പ്രവേശനം ഇന്ത്യ മുന്നണിക്ക് വലിയ കരുത്താകും. രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ മാറ്റങ്ങള്‍ ജനാധിപത്യ, മതേതര മുന്നണിക്ക് പ്രതീക്ഷയേകുന്നതാണ്. ജനധിപത്യത്തെ എല്ലാകാലത്തേക്കും തടവറയിലാക്കാന്‍ ഭരണകൂടത്തിന് സാധിക്കില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു....
Accident, Breaking news

പൊന്നാനിയിൽ മീൻ പിടിത്തം നടത്തുന്ന ബോട്ടിൽ കപ്പലിടിച്ച് ബോട്ട് മുങ്ങി 2 പേർ മരിച്ചു

പൊന്നാനി :പൊന്നാനി തീരത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ടിൽ കപ്പലിടിച്ച് ബോട്ട് മുങ്ങി 2 പേർ മരിച്ചു, 4 പേരെ രക്ഷപ്പെടുത്തി. അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിൻ്റെ ഉടമസ്ഥതയിലുള്ള 'ഇസ്ലാഹി' എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. 6 പേർ കടലിൽ പെട്ടെങ്കിലും 4 പേരെ കപ്പലുകാർ തന്നെ രക്ഷിച്ചു. 2 പേരെയാണ് കാണാതായത്. കാണാതായ 2 പേരുടെ മൃതദേഹം ഏതാനും സമയം മുമ്പ് ലഭിച്ചു. പൊന്നാനി സ്വദേശികളായ ഗഫൂർ, സലാം എന്നിവരുടെ മൃതദേഹങ്ങൾ ആണ് ലഭിച്ചത്. ആദ്യം ഗഫൂറിന്റെയും പിന്നീട് സലാമിന്റെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ദേഹത്ത് പരിക്കുകൾ ഉള്ളതായാണ് അറിയുന്നത്. ഒരു മണിക്കൂറിനുള്ളിൽ മൃതദേഹങ്ങൾ കരക്കെത്തിക്കുമെന്നാണ് വിവരം. അപകടമുണ്ടാക്കുന്ന വിധം തീരത്തോടു ചേർന്നാണ് കപ്പൽ സഞ്ചരിച്ചിരുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു....
Local news

മൂന്നിയൂർ ചുഴലി മസ്ജിദു തഖ് വ ഉദ്ഘാടനം ഇന്ന്

മൂന്നിയൂർ: പുനർ നിർമ്മാണം പൂർത്തിയായ മൂന്നിയൂർ ചുഴലി മസ്ജിദു തഖ് വ ഇന്ന് അസർ നിസ്കാരത്തിന് നേതൃത്വം നൽകി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ വിശ്വാസികൾക്കായി ഇന്ന് തുറന്നു കൊടുക്കും. ഉദ്ഘാടന സമ്മേളനത്തിൽ സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ കണ്ണന്തളി, ശാഫി ഹാജി ചെമ്മാട്,അബൂബക്കർ ഹാജി കുന്നുമ്മൽ,ജലീൽ റഹ്മാനി വാണിയന്നൂർ, ജൗഹർ മാഹിരി കരിപ്പൂർ എന്നിവർ സംബന്ധിക്കും. മഗ്‌രിബിന്‌ ശേഷം നടക്കുന്ന മജ്ലിസുന്നൂർ വാർഷിക പ്രഭാഷണസദസ്സിൽ അൽ ഹാഫിള് അബു ശമ്മാസ് മൗലവി ഈരാറ്റുപേട്ട മുഖ്യപ്രഭാഷണം നിർവഹിക്കും. മഹല്ല് ഖതീബ് ത്വൽഹത്ത് ഫൈസി,സുബൈർ ബാഖവി മജ്ലിസുന്നൂറിന് നേതൃത്വം നൽകും.പ്രസ്തുത സംഗമത്തിൽ സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിക്കും...
Accident

ഊരകത്ത് ബൈക്ക് അപകടത്തിൽ യുവതി മരിച്ചു

വേങ്ങര : ഊരകം പൂളാപ്പീസിൽ ബൈക്ക് അപകടത്തിൽ പെട്ട് യുവതി മരിച്ചു. മുസ്ലിം ലീഗിന്റെയും എസ് വൈ എസിന്റെയും നേതാവും ഒഴുർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആയ നൂഹ് കരിങ്കപ്പാറയുടെ ഭാര്യ മണി പറമ്പത്ത് ആയിഷാബി (38) ആണ് മരിച്ചത്. കക്കാട് മദ്രസ അധ്യാപകൻ ആയ വെന്നിയൂരിലെ എം.പി.കോയ മുസ്ലിയാരുടെ മകളാണ്. ഇന്നലെ വൈകുന്നേരം ആണ് അപകടം. ഭർത്താവും കുട്ടിയുമൊന്നിച്ച് ബൈക്കിൽ വരുമ്പോഴാണ് അപകടം. കോട്ടക്കൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ മരിച്ചു....
Accident

കെ എസ് ആർ ടി സി ബസ് ബൈക്കിലിടിച്ച് കൂരിയാട് സ്വദേശിയായ യുവാവ് മരിച്ചു

തിരൂരങ്ങാടി : ദേശീയപാതയിൽ വെന്നിയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് യുവാവ് മരിച്ചു. വേങ്ങര കൂരിയാട് മണ്ണിൽ പിലാക്കൽ 'ബാനു മഹൽ' കാളങ്ങാടൻ അബ്ദുള്ള ബാവ (കപ്പൽ ബാവ) യുടെ മകൻ കെ.നസീൽ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വെന്നിയുർ മോഡേണ് ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. പരീക്ഷ കഴിഞ്ഞ് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഇതേ ദിശയിൽ തന്നെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് ബൈക്കിൽ ഇടിക്കുകയായിരുന്നു....
Malappuram

കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ സ്‌ഫോടനം ; തൊഴിലാളി മരിച്ചു

പെരിന്തല്‍മണ്ണ : കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ സ്‌ഫോടനമുണ്ടായി തൊഴിലാളി മരിച്ചു. തമിഴ്‌നാട് സ്വദേശിയായ രാജേന്ദ്രന്‍ (43) എന്ന തൊഴിലാളിയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പെരിന്തല്‍മണ്ണ തേക്കിന്‍കോടാണ് സംഭവം. സ്‌ഫോടക വസ്തുവിന് തിരി കൊളുത്തിയതിന് പിന്നാലെ മുകളിലേക്ക് കയറുന്നതിനിടെയാണ് അപകടം. ജില്ലാ ട്രോമാ കെയര്‍ പെരിന്തല്‍മണ്ണാ സ്റ്റേഷന്‍ യൂണിറ്റ് പ്രവര്‍ത്തകരും ഫയര്‍ & ഡിപ്പാര്‍ട്ട്ന്റും ചേര്‍ന്ന് മണ്ണിനടിയില്‍ കിടന്ന ആളെ പുറത്തെത്തിച്ചു. പെരിന്തല്‍മണ്ണ പോലീസ് സ്ഥലം സന്ദര്‍ശിച്ച് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റി....
Kerala

സംസ്ഥാനത്ത് 15 വരെ ശക്തമായ മഴ ; അഞ്ച് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതിനിടെ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലും നാളെ പത്തനംതിട്ട, ഇടുക്കി, വയനാട് എന്നിവിടങ്ങളിലും 13ാം തിയ്യതി തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചു. 14ന് പത്തനംതിട്ടയിലും 15ന് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പുറപ്പെട...
Kerala

എന്താണ് ട്രാൻസ്‌ഫോർമർ സ്വാപ്പിങ്, എന്തിന് സ്വാപ്പിങ് ചെയ്യുന്നു

100kVA, 160kVA, 250kVA എന്നീ പവർ റേറ്റിംഗ് കൾ ആണ് സാധാരണയായി നാം റോഡ് സൈഡ് കളിൽ കണ്ടു വരുന്ന വിതരണ ട്രാൻസ്‌ഫോർമറുകൾക്കുള്ളത്. kVA rating എന്നത് സൂചിപ്പിക്കുന്നത് ട്രാൻസ്‌ഫോർമറിന്റെ പവർ ആണ്. ഇത് സൂചിപ്പിക്കുന്നത് അതിന്റെ ലോഡിങ് കപ്പാസിറ്റി ആണ്, അല്ലാതെ കൂടുതൽ റേറ്റിംഗ് ഉള്ള ട്രാൻസ്‌ഫോർമർ കൂടുതൽ വോൾടേജ് നൽകുന്നു എന്ന് സാങ്കേതികമായി അതിന് അർത്ഥമില്ല. അതായത് ഒരു 100kVA യുടെ വിതരണ ട്രാൻസ്‌ഫോർമറിന്റെ ഒരു ഫേസിൽ നിന്നും എടുക്കാവുന്ന അനുവദനീയവും സുരക്ഷിതവും ആയ ലോഡ് 133 ആമ്പിയർ ആണ്. 160 kVA ക്കാവട്ടെ അത് 213അമ്പിയറും, 250kVA ക്ക് 333 ആമ്പിയറും ആണ്. ഏത് ട്രാൻസ്‌ഫോർമർ ആയാലും വോൾടേജ് മാറുന്നില്ല. 11kV ലൈനിൽ വോൾടേജ് കുറയുന്നതിനു വിതരണ ട്രാൻസ്ഫോർമറിന്റെ കപ്പാസിറ്റി കാരണമാകുന്നില്ല. എന്നാൽ എൽ ടി ലൈനുകളിലെ ലോഡ് കൂടുമ്പോൾ ലൈനിന്റെ നീളത്തിന് അനുസരിച്ച് LT വോൾടേജിൽ കുറവ് അനുഭവപ്പെടും. LT സൈഡിൽ ലോഡ് കൂടുമ്പ...
Local news

കേജ്രിവാളിന്റെ ജാമ്യം സത്യത്തിന്റെ വിജയം : ആം ആദ്മി പാർട്ടി

തിരൂരങ്ങാടി : ലോകസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടൻ ഡൽഹി മദ്യനയ അഴിമതി കേസിന്റെ പേരു പറഞ്ഞ് 50 ദിവസം ജയിലിൽ അടക്കപ്പെട്ട ആം ആദ്മി പാർട്ടി അഖിലേന്ത്യാ കൺവീനർക്ക് ജാമ്യ ഹർജി ഇല്ലാതെ സുപ്രീംകോടതി ചരിത്രത്തിൽ ആദ്യമായി ജാമ്യം അനുവദിച്ചു. കേജരിവാളിന്റെ ജാമ്യം ജുഡീഷ്യറിയിലുള്ള വിശ്വാസത്തെ നിലനിർത്തുന്നതാണെന്നും നാലാം ഘട്ട തിരഞ്ഞു നടക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കേജ്രിവാളിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ബിജെപിക്ക് തിരിച്ചടിയാകുമെന്നും ആം ആദ്മി തിരൂരങ്ങാടി മണ്ഡലം ഭാരവാഹികളായ പി ഒ ഷമീം ഹംസ, അബ്ദുൽ റഹീം പൂക്കത്ത്, ഫൈസൽ ചെമ്മാട് എന്നിവർ പറഞ്ഞു...
university

വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സർവകലാശാലാ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ്  കാലിക്കറ്റ് സർവകലാശാലാ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് (2023 - 2024) ജൂൺ 10-ന് നടത്തും. വിജ്ഞാപനം വെബ്‌സൈറ്റിൽ. പി.ആര്‍. 608/2024 സി.ഡി.ഒ.ഇ. ട്യൂഷൻ ഫീസ് കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ (മുൻ എസ്.ഡി.ഇ.) വിഭാഗത്തിന് കീഴിൽ 2022-ൽ പ്രവേശനം നേടിയ (UG-CBCSS) ബി.എ. / ബി.കോം. / ബി.ബി.എ. എന്നീ കോഴ്‌സുകളിലെ മൂന്നാം വർഷ വിദ്യാർത്ഥികൾ (അഞ്ച്, ആറ്  സെമസ്റ്ററുകൾ) ട്യൂഷൻ ഫീ ഓൺലൈനായി പിഴകൂടാതെ അടയ്ക്കേണ്ട അവസാന തീയതി 15 വരെ നീട്ടി. 100/- രൂപ പിഴയോടെ 17 വരെയും 500/- രൂപ അധിക പിഴയോടെ 20 വരെയും ഫീസ് അടയ്ക്കാം. ലിങ്ക് വെബ്‌സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ 0494-2407356. പി.ആര്‍. 609/2024 പരീക്ഷ കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ / സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺ...
Malappuram

മേല്‍മുറിയില്‍ നിക്കാഹിന് പങ്കെടുക്കാന്‍ എത്തിയ രണ്ട് പെണ്‍കുട്ടികള്‍ പാറക്വാറിയില്‍ മുങ്ങിമരിച്ചു

മലപ്പുറം : മേല്‍മുറിയില്‍ നിക്കാഹിന് പങ്കെടുക്കാന്‍ എത്തിയ രണ്ട് പെണ്‍കുട്ടികള്‍ പാറക്വാറിയില്‍ മുങ്ങിമരിച്ചു. പുളിക്കല്‍ വലിയപറമ്പ് കണ്ണാടിപ്പറമ്പ കുടുക്കിൽ ഷരീഫിന്റെ മകള്‍ റജ ഫാത്തിമ (8), പൂക്കോട്ടുംപാടം ചോലയിൽ ജംഷീര്‍ ബാബുവിന്റെ മകള്‍ ദിയാ ഫാത്തിമ (9) എന്നിവരാണ് മരിച്ചത്. പൊടിയാട് പാറക്വാറിക്ക് സമീപത്തെ ബന്ധുവീട്ടിലെ നിക്കാഹ് പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയതാണ് ഇരുവരും. അപകടം നടന്ന ഉടനെ നാട്ടുകാരുടെ സഹായത്തോടെ കുട്ടികളെ പുറത്തെടുത്ത് മലപ്പുറത്തെ സ്വകാര്യ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി. വലിയപറമ്പ് വെസ്റ്റ് എ.എം എൽ.പി എസ്മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് റജ ഫാത്തിമ. മാതാവ്: പുളിക്കൽ ഗ്രാമപഞ്ചായത്ത് വാർഡ് 7 മെംബർ ഷംല ഷെരീഫ്. ദിയയുടെ മാതാവ് സിനില. സഹോദരൻ ജിയാദ്‌....
Malappuram

ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരണം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

മലപ്പുറം : ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ഒരാൾ മരണപ്പെട്ടതായും രോഗത്തിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ രേണുക അറിയിച്ചു. ചാലിയാർ പഞ്ചായത്തിലെ 41 വയസ്സുള്ള പുരുഷനാണ് വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് രാവിലെ മരണപ്പെട്ടത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു മരണം. മാര്‍ച്ച് 19 ന് ഇദ്ദേഹത്തിന്റെ വീട്ടിലുള്ള ഒമ്പതു വയസ്സുകാരി പെൺകുട്ടിക്ക് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മെഡിക്കൽ ഓഫീസറും ആരോഗ്യപ്രവർത്തകരും വീട്ടിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിച്ചിരുന്നു. ഏപ്രിൽ 22ന് ഈ വ്യക്തിക്ക് ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധ സ്ഥിരീകരിക്കുകയും തുടർന്ന് ഏപ്രില്‍ 26 ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരിയിലെ...
Malappuram

ജിസാനില്‍ മലപ്പുറം സ്വദേശിയായ യുവാവ് താമസസ്ഥലത്ത് മരിച്ചനിലയില്‍ ; നാട്ടില്‍ നിന്നും അവധി കഴിഞ്ഞി തിരിച്ചെത്തിയിട്ട് 15 ദിവസം

ജിസാന്‍ : ജിസാനില്‍ മലപ്പുറം സ്വദേശിയായ യുവാവ് താമസസ്ഥലത്ത് മരിച്ചനിലയില്‍. കോട്ടക്കല്‍ സ്വദേശിയും ജിസാന്‍ അല്‍ഹയാത്ത് ആശുപത്രിയിലെ അനസ്‌തേഷ്യ ടെക്നീഷ്യനുമായ റഹീസ് അലി(30)യെയാണ് ആശുപത്രിയോടനുബന്ധിച്ചുള്ള താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏഴ് വര്‍ഷമായി ജിസാന്‍ അല്‍ഹയാത്ത് ആശുപത്രിയില്‍ അനസ്‌തേഷ്യ ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്ന റഹീസ് കഴിഞ്ഞ മാസം 26 നാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്. ഇന്ന് ഉച്ചയ്ക്ക് ഡ്യൂട്ടിയുണ്ടായിട്ടും റഹീസ് ആശുപത്രിയില്‍ ജോലിക്കെത്തിയിരുന്നില്ല. റഹീസിനെ ഫോണില്‍ ബന്ധപ്പെട്ടിട്ടും പ്രതികരണമില്ലാത്തതിനാല്‍ രണ്ടരയോടെ സഹപ്രവര്‍ത്തകര്‍ ക്വാര്‍ട്ടേഴ്സിലെത്തി വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് ബലംപ്രയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടക്കല്‍ അട്ടീരി പുത്തൂര്‍ കമ്പ്രത്ത് പുലിക്കോടന്‍ മുഹമ്മദ് അലിയുടെയ...
Crime, Malappuram

ഷവര്‍മക്കൊപ്പം നല്‍കുന്ന പച്ചമുളകിന്റെ വലിപ്പം കുറഞ്ഞു ; മലപ്പുറത്ത് കടയുടമക്കും മക്കള്‍ക്കും ക്രൂരമര്‍ദ്ദനം

ഷവര്‍മക്കൊപ്പം നല്‍കുന്ന പച്ചമുളകിന്റെ വലിപ്പം കുറവാണെന്ന് പറഞ്ഞ് കടയുടമക്കും മക്കള്‍ക്കും ക്രൂരമര്‍ദ്ദനം. പുത്തനത്താണിയിലെ തിരുനാവായ റോഡിലെ കുട്ടികളത്താണിയിലുള്ള എന്‍ജെ ബേക്കസ് ആന്റ് കഫേയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അതിക്രമം നടന്നത്. പുത്തനത്താണി സ്വദേശി കരീം, മക്കളായ മുഹമ്മദ് ഷബില്‍, അജ്മല്‍ എന്നിവര്‍ക്ക് പരുക്കേറ്റു. രാത്രിയില്‍ ഇന്നോവ കാറിലെത്തിയ നാലംഗ സംഘമാണ് അതിക്രമം കാണിച്ചത്. നാലു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നോവ കാറില്‍ എത്തിയ കല്‍പ്പഞ്ചേരി സ്വദേശികളായ ജനാര്‍ദനന്‍ (45), സത്താര്‍ (45), മുഹമ്മദ് ഹനീഫ് (45), മുജീബ് (45) എന്നിവര്‍ കാറില്‍ ഇരുന്ന് തന്നെ രണ്ടു വീതം സാന്‍ഡ്വിച്ചും ഷവര്‍മയും ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ പിന്നീട് സാന്‍ഡ്വിച്ച് വേണ്ടന്ന് പറഞ്ഞ ഇവര്‍ കൂടുതല്‍ സാലഡ് ആവശ്യപ്പെടുകയായിരുന്നു. ഇത് നല്‍കാനായി കാറിനരികില്‍ ബേക്കറി ഉടമ വയനാട് കുന്നമ്പറ്റ സ്വദേശിയായ ...
Kerala

ഹയര്‍സെക്കന്ററി ഫലം : സേ പരീക്ഷ, ഇംപ്രൂവ്‌മെന്റ് ; 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : എച്ച്എസ്എസ്, വിഎച്ച്എസ്ഇ പരീക്ഷകള്‍ക്ക് ഉപരിപഠന യോഗ്യത നേടാനാകാത്തവര്‍ക്കുള്ള സേവ് എ ഇയര്‍ (സേ) പരീക്ഷയ്ക്കും മാര്‍ക്ക് മെച്ചപ്പെടുത്താനുള്ള ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കും 15 വരെ അപേക്ഷിക്കാം. ജൂണ്‍ 12 മുതല്‍ 24 വരെയാണു പരീക്ഷ. സേ പരീക്ഷ മുഴുവന്‍ വിഷയങ്ങളിലും (6 പേപ്പര്‍) എഴുതാം. എന്നാല്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒരു വിഷയത്തിലേ പറ്റൂ. ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, പകര്‍പ്പെടുക്കല്‍ എന്നിവയ്ക്ക് 14 വരെ അപേക്ഷ നല്‍കാം. സ്‌കൂള്‍ വഴിയാണ് ഫീസ് അടച്ച് അപേക്ഷ നല്‍കേണ്ടത്....
Accident, Malappuram

മഞ്ചേരിയില്‍ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

മഞ്ചേരി : മഞ്ചേരി കാരാപറമ്പില്‍ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. അരീക്കോട് ചക്കിങ്ങല്‍ മുഹമ്മദലിയുടെ മകന്‍ നിയാസ് ചോലക്കല്‍ (38) ആണ് മരിച്ചത്. രാത്രി 11.45 ന് ആയിരുന്നു അപകടം. വയനാട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസുമായാണ് നിയാസ് സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപതിയിലും അവിടെ നിന്ന് അരീക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും പുലര്‍ച്ചെ 2.30 ന് മരിച്ചു....
Malappuram

പ്ലസ് ടു പരീക്ഷ ; ജില്ലയില്‍ 79.63 ശതമാനം വിജയം, ഉപരിപഠനത്തിന് അര്‍ഹരായത് 48744 പേര്‍

മലപ്പുറം : രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷയില്‍ മലപ്പുറം ജില്ലയില്‍ 79.63 ശതമാനം വിജയം. 48744 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത് 5654 പേരാണ്. 243 സ്‌കൂളുകളിലായി 61213 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ടെക്നിക്കല്‍ സ്‌കൂള്‍ വിഭാഗത്തില്‍ 58 ശതമാനമാണ് വിജയം. 331 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 192 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത് അഞ്ചു വിദ്യാര്‍ഥികളാണ്. ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 15402 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയപ്പോള്‍ 5762 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. വിജയശതമാനം 37. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 204 വിദ്യാര്‍ഥികളാണ്.രണ്ടാം വര്‍ഷ വി.എച്ച്.എസ്.ഇ പരീക്ഷയില്‍ 69.40 ശതമാനമാണ് വിജയം. 2797 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 1941 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി....
Crime

ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധയെ കെട്ടിയിട്ട് സ്വർണ്ണം കവർന്ന സംഭവം : 24 മണിക്കൂറിനകം പ്രതികൾ പിടിയിൽ

പൊന്നാനി : പൊന്നാനിയിൽ ഒറ്റക്ക് താമസിച്ചിരുന്ന സ്ത്രീയെ മർദ്ധിച്ച് കെട്ടിയിട്ട് മൂന്നര പവൻ സ്വർണ്ണം കവർന്ന കേസിൽ പ്രതികൾ പൊന്നാനി പോലീസിന്റെ പിടിയിൽ. പൊന്നാനി ഓം തൃക്കാവ് സ്വദേശികളായ ദിനീഷ് (33) പ്രീതി (44) എന്നിവരാണ് അറസ്റ്റിലായത്. മോഷണം നടന്ന് 24 മണിക്കൂറിനകം പൊന്നാനി പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പൊന്നാനി ഐശര്യ തിയേറ്ററിനടുത്ത് താമസിച്ചിരുന്ന പരേതനായ കുന്തളകത്ത് വേണുവിന്റെ ഭാര്യ രാധ(65) യെയാണ് അക്രമിച്ചു സ്വർണ്ണം കവർന്നത്.ഇന്നലെ പുലർച്ച അഞ്ചുമണിയോടെയാണ് സംഭവം. വീട്ടിലേക്ക് അതിക്രമിച്ചു കയറിവന്ന മോഷ്ടാവ് രാധയുടെ വായിൽ ടാപ്പ് ഒട്ടിക്കുകയും കൈകാലുകൾ കെട്ടിയിടുകയും ചെയ്ത ശേഷം കാതിലും കഴുത്തിലും ഉണ്ടായിരുന്ന രണ്ടു വളയും കമ്മലും മാലയും ഉൾപ്പെടെ നാലു പവൻ സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ ആളുകൾ അവശനിലയിൽ കിടക്കുകയായിരുന്ന രാധയെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവ...
Local news

വിശ്വാസ്യത മാതൃകയാക്കി തിരൂരങ്ങാടി ഹരിത കര്‍മ്മ സേന ; മാലിന്യത്തില്‍ നിന്നും ലഭിച്ച തുക ഉടമസ്ഥനെ കണ്ടെത്തി തിരിച്ച് നല്‍കി

തിരൂരങ്ങാടി : കടകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും ലഭിച്ച തുക ഉടമസ്ഥനെ കണ്ടെത്തി തിരിച്ച് നല്‍കിയാണ് തിരൂരങ്ങാടി നഗരസഭ ഹരിത കര്‍മ്മസേന മാതൃകയായത്. കഴിഞ്ഞ ആഴ്ച്ച ചെമ്മാട് ടൗണിലെ കടകളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് കവറുകള്‍ ഉള്‍പ്പെടെയുള്ള വെസ്റ്റുകള്‍ എം സി എഫില്‍ എത്തിച്ചു തരം തിരിക്കുന്നതിനിടയിലാണ് ഒരു ചാക്കില്‍ നിന്നും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ഒരു തുക കണ്ടെത്തിയത്. ചാക്കിലെ വെസ്റ്റില്‍ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കട ഉടമയെ തിരിച്ചറിഞ്ഞ് പണം ലഭിച്ച വിവരം അറിയിക്കുകയായിരുന്നു. ഇന്ന് നഗരസഭയില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്റെ ഓഫീസില്‍ വെച്ച് ഹരിത കര്‍മ്മ സേന കണ്‍സോര്‍ഷ്യം സെക്രട്ടറി വിജിഷ ഉടമസ്ഥര്‍ക്ക് തുക കൈമാറി.ചടങ്ങില്‍ ആരോഗ്യ ചെയര്‍മാന്‍ സിപി ഇസ്മായില്‍, ക്ഷേമ കാര്യ ചെയര്‍പേഴ്‌സണ്‍, സോന രതീഷ്, കൗണ്‍സിലര്‍ അരിമ്പ്ര...
Kerala

16 കാരിക്ക് പിറന്നാള്‍ കേക്കുമായി രാത്രിയില്‍ വീട്ടിലെത്തിയ യുവാവിന് ബന്ധുക്കളുടെ മര്‍ദ്ദനം ; യുവാവിനെതിരെ പോക്‌സോ കേസ്

പത്തനംതിട്ട: പതിനാറുകാരിക്ക് പിറന്നാള്‍ കേക്കുമായി രാത്രിയില്‍ ബന്ധുവീട്ടിലെത്തിയ യുവാവിന് മര്‍ദ്ദനം. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിനാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. കൊല്ലം തേവലക്കരയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരെ പോക്‌സോ കേസെടുത്തു. അതേസമയം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തേങ്ങ തുണിയില്‍ കെട്ടി തന്നെ അടിച്ചെന്ന് യുവാവ് പറഞ്ഞു. യുവാവിന്റെ ശരീരത്തില്‍ മര്‍ദ്ദനത്തില്‍ പരിക്കേറ്റതിന്റെ നിരവധി പാടുകളുണ്ട്....
Kerala

പ്ലസ്ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാ ഫലങ്ങള്‍ ഇന്നു പ്രഖ്യാപിക്കും ; ഫലം ലഭ്യമാകാന്‍ ഈ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം

തിരുവനന്തപുരം : പ്ലസ്ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാ ഫലങ്ങള്‍ ഇന്നു വൈകിട്ട് 3 നു മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും. വൈകിട്ട് 4 മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. 4,41,120 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്. ഇതില്‍ 2,23,736 ആണ്‍കുട്ടികളും 2,17,384 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. ഹയര്‍ സെക്കന്‍ഡറി ഫലം ലഭ്യമാകാന്‍ www.keralaresults.nic.in , www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.inഈ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം. വിഎച്ച്‌എസ്‌ഇ ഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in , www.prd.kerala.gov.in , www.results.kerala.nic.in ഈ വെവബ്‌സൈറ്റുകളില്‍ ലഭിക്കും. കഴിഞ്ഞ വര്‍ഷം മെയ് 25-ന് ആയിരുന്നു ഫല പ്രഖ്യാപനം നടത്തിയത്. 77 ക്യാമ്ബുകളിലായി 25000-ത്തോളം അധ്യാപകര്‍ മൂ...
error: Content is protected !!