Sunday, March 22

Author: tirurangaditoday

മലപ്പുറം എടപ്പാളില്‍ ഗര്‍ഭിണിയായ യുവതി ചികിത്സക്കിടെ മരിച്ചു
Malappuram

മലപ്പുറം എടപ്പാളില്‍ ഗര്‍ഭിണിയായ യുവതി ചികിത്സക്കിടെ മരിച്ചു

മലപ്പുറം : എടപ്പാള്‍ ആശുപത്രിയില്‍ ഗര്‍ഭിണിയായ യുവതി ചികിത്സക്കിടെ മരിച്ചു. കോഴിക്കോട് കായണ്ണ കുറ്റിവയല്‍ കൃഷ്ണപുരിയില്‍ അഭിനന്ദിന്റെ ഭാര്യ സ്വാതി (26) ആണ്. ഏഴു മാസം ഗര്‍ഭിണിയായിരുന്നു. പരിശോധനകള്‍ക്കായാണ് ഇന്നലെ എടപ്പാളില്‍ എത്തിയത്. പ്രസവത്തോട് അനുബന്ധിച്ച് ചെമ്മരത്തൂരുള്ള സ്വന്തം വീട്ടിലാണ് സ്വാതി നിന്നിരുന്നത്. കുട്ടികളില്ലാത്തതിന് ചികിത്സ തേടിയ ശേഷമാണ് സ്വാതി ഗര്‍ഭിണിയായത്. പരിശോധനാ സമയത്ത് ഗര്‍ഭസ്ഥ ശിശു മരിച്ചതായി കണ്ടെത്തി. ഉടന്‍ തന്ന ലേബര്‍ റൂമില്‍ കയറ്റി കുട്ടിയെ പുറത്തെടുക്കാന്‍ നീക്കം നടത്തി. കുട്ടി മരിച്ച കാര്യം സ്വാതിയെ അറിയിച്ചെന്നാണ് വിവരം. ഇതിനിടെ ഇന്നലെ രാത്രിയോടെ സ്വാതിക്കും മരണം സംഭവിക്കുകയായിരുന്നു. ചെമ്മരത്തൂര്‍ ചോറോട്ട് കൃഷ്ണ കുമാറിന്റെയും നന്ദജയുടെയും മകളാണ്. സഹോദരി: ശ്വേത. സംസ്‌കാരം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ചെമ്മരത്തൂരിലെ വീട്ടുവളപ്പില്‍....
Accident

മമ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

തിരൂരങ്ങാടി : മമ്പുറം - വി കെ പടി റോഡിൽ പുഴമ്മൽ സർവീസ് സെന്ററിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. മമ്പുറം വെട്ടത്ത് പീടിക സ്വദേശി മദാരി അബ്ദുൽ ഹമീദ് (55) എന്ന ആൾക്കാണ് പരിക്കേറ്റത്. നാട്ടുകാർ പരിക്കേറ്റ ആളെ തിരൂരങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സക്കായി കോട്ടക്കലിൽ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി...
Malappuram, Other

തിരഞ്ഞെടുപ്പ് പ്രത്യേക പരിശോധന : കഞ്ചാവും മെത്താഫിനും വിദേശ മദ്യവും പിടികൂടി

മലപ്പുറം : ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയില്‍ മലപ്പുറം ജില്ലയില്‍ നിന്നും കഞ്ചാവും മെത്താഫിനും വിദേശ മദ്യവും പിടികൂടി. തിരൂര്‍ നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ നിന്നും 2.05 കിലോഗ്രാം കഞ്ചാവും 400 ഗ്രാം മെത്താഫിനും 4.3 ലിറ്റര്‍ വിദേശ മദ്യവും പിടികൂടി. കൊണ്ടോട്ടി മണ്ഡലത്തിന്റെ പരിധിയില്‍ നിന്നും 3.5 ലിറ്റര്‍ വിദേശ മദ്യം, പൊന്നാനി മണ്ഡല പരിധിയില്‍ നിന്നും നാലു ലിറ്റര്‍ വിദേശ മദ്യം, 27 ഗ്രാം കഞ്ചാവ് എന്നിവയും എക്‌സൈസ് സംഘം പിടികൂടി. സംഭവങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്....
Kerala, Other

നഴ്സിംഗ് റിക്രൂട്ട്മെന്റിന്റെ പേരിലുള്ള തട്ടിപ്പ് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

കോഴിക്കോട് : കേരളത്തിൽ നിന്ന് കുവൈറ്റിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റിന്റെ മറവിൽ വൻ തട്ടിപ്പ് നടക്കുന്നുവെന്ന പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാന പോലീസ് മേധാവി ഇക്കാര്യം പരിശോധിച്ച് 3 ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. മേയിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. കൊച്ചി, കോഴിക്കോട്, തൃശ്ശൂർ സ്വദേശികൾ എറണാകുളം കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്നുവെന്നാണ് പരാതി. കുവൈറ്റിൽ നഴ്സിംഗ് ജോലിക്കായി പോയ മലപ്പുറം സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. ലൈംഗിക വൃത്തിക്കായി പ്രേരിപ്പിച്ചുവെന്നാണ് പരാതി. കൊച്ചി എയർപോർട്ട് വഴിയാണ് മനുഷ്യ കടത്ത് നടത്തുന്നത്. എറണാകുളത്താണ് മെഡിക്കൽ പരിശോധന നടത്തുന്നത്. കുവൈറ്റിലെത്തിയാൽ പാസ്പോർട്ട് വാങ്ങിവെയ്ക്കുമെന്ന് പരാതിയുണ്ട്....
Other

ലോക് സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ വീട്ടില്‍ നിന്നും വോട്ട് രേഖപ്പെടുത്താന്‍ 13,216 പേര്‍

മലപ്പുറം : തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സമ്മതിദായകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന രീതിയായ ‘വീട്ടില്‍ നിന്നും വോട്ട്’ (ഹോം വോട്ടിങ്) സേവനം ഉപയോഗപ്പെടുത്താന്‍ മലപ്പുറം ജില്ലയില്‍ നിന്നും 13,216 പേര്‍. ജില്ലയില്‍ ഏപ്രില്‍ 15 മുതല്‍ 24 വരെയാണ് ‘വീട്ടില്‍ നിന്നും വോട്ട്’ സേവനം ലഭ്യമാക്കുകയെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു. മുന്‍കൂട്ടി അപേക്ഷ നല്‍കിയ ഭിന്നശേഷിക്കാര്‍ക്കും 85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് വീട്ടില്‍ നിന്നും വോട്ടിന് അവസരം ലഭിച്ചിട്ടുള്ളത്. ‘വീട്ടില്‍ നിന്നും വോട്ട്’ പ്രക്രിയയ്ക്കായി ജില്ലയില്‍ വിവിധ അസി. റിട്ടേണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പോളിങ് ഉദ്യോഗസ്ഥരടങ്ങുന്ന 156 ടീമുകളെ നിയോഗിച്ചിട്ടുണ്ട്. രണ്ട് പോളിങ് ഓഫീസര്‍മാര്‍, വീഡിയോഗ്രാഫര്‍, പൊലീസ് ഉദ്യോഗസ്ഥന്‍ എന്നിവരുള്‍പ്പെടുന്നതാണ് ഒരു ടീം. ആവശ്യമെങ്കി...
Kerala, Other

മലയാളി പൊളി അല്ലെ.. ; റഹീമിന്റെ മോചനത്തിന് വേണ്ടത് 34 കോടി.. രണ്ട് ദിവസം കൂടെ ബാക്കി നില്‍ക്കെ സമാഹരിച്ചത് അതിനും മുകളില്‍

കോഴിക്കോട്: സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനത്തിനായുള്ള ദയാധന സമാഹരണം ലക്ഷ്യം കണ്ടു. നിശ്ചയിച്ചതിലും രണ്ടു ദിവസം മുമ്പ് 34 കോടി രൂപ ലഭിച്ചു. അബ്ദുള്‍ ഹക്കീമിന്റെ മോചനത്തിനായി ആരംഭിച്ച ട്രസ്റ്റ് വഴിയായിരുന്നു പ്രധാന ധനസമാഹരണം. 31,93,46,568 രൂപ ബാങ്കിലെത്തി. 2.52 കോടി രൂപ പണമായി നേരിട്ട് വീട്ടിലെത്തി. ഇത് പ്രകാരം 34,45,46,568 രൂപ ലഭിച്ചു. ബോബി ചെമ്മണ്ണൂര്‍ നല്‍കിയ ഒരു കോടി രൂപ കൂടെ അടക്കമാണ് ഈ തുകയിലേക്ക് എത്തിയതെന്ന് ധനസഹായ സമിതി ഭാരവാഹികള്‍ വ്യക്തമാക്കി. റിയാദില്‍ തടവിലുള്ള അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി സംസ്ഥാനത്തിന് അകത്തും പുറത്തും സമാനതകളില്ലാത്ത ഫണ്ട് സമാഹരണമാണ് നടന്നത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ കൈകോര്‍ത്താണ് തുക കണ്ടെത്തിയത്. 18 വര്‍ഷമായി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിനെ മോച...
Kerala, Other

നമ്മുക്ക് ചുറ്റും എന്തോരം നല്ല മനുഷ്യരാ.. ; റഹീമിന്റെ മോചനത്തിനായുള്ള ശ്രമങ്ങള്‍ മനുഷ്യ സ്‌നേഹികള്‍ തുടരുന്നു, ആപ്പ് വഴിയുള്ള ഫണ്ട് കളക്ഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

കോഴിക്കോട്: സൗദി ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിനെ വധശിക്ഷയില്‍ നിന്ന് പണം നല്‍കി മോചിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ മനുഷ്യ സ്‌നേഹികള്‍ തുടരുന്നു. ദയാ ധന സമാഹരണം 30 കോടി രൂപ കടന്നു. 34 കോടി രൂപയാണ് ദയാധനം നല്‍കേണ്ടത്. ചൊവ്വാഴ്ചയാണ് ഇതിനുള്ള അവസാന തീയതി. ഇതുവരെ 30,10,81,618 രൂപയാണ് ലഭിച്ചതെന്നാണ് വിവരം. അതേസമയം, ഫണ്ട് കലക്ഷന്റെ സുതാര്യത ഉറപ്പു വരുത്തുന്നതിനുള്ള ഓഡിറ്റിങ്ങിന് വേണ്ടി പ്രത്യേക ആപിന്റെ പ്രവര്‍ത്തനം വൈകീട്ട് 4.30 വരെ നിര്‍ത്തിവെച്ചിട്ടുണ്ട്. ഓഡിറ്റിങ്ങിനു ശേഷം അക്കൗണ്ട് വീണ്ടും തുറക്കും. അപ്പോള്‍ പണം നിക്ഷേപിക്കാന്‍ സാധിക്കും. ഇവിടെ പിരിച്ചെടുത്ത പണം സൗദിയിലേക്ക് എത്തിക്കേണ്ടതുണ്ട്. ഇതിനായി ധനകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി തേടാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. അബ്ദുല്‍ റഹീം 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴ...
Obituary

കാണാതായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

കോട്ടക്കൽ : കാണാതായ കരേക്കാട് സ്വദേശിയെ ചട്ടിപ്പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ കാടാമ്പുഴ കരേക്കാട് നിന്നും കാണാതായ ഫസലു റഹ്മാൻ (26) എന്ന യുവാവിനെ ചട്ടിപ്പറമ്പിൽ മാർക്കറ്റിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി. കാണാതായ സംഭവത്തിൽ ഇയാൾക്കായി വ്യാപകമായ അന്വേഷണം നടക്കുന്നതിനിടയിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. മരണകാരണം വ്യക്തമല്ല. പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു....
Kerala

റോഡിലൂടെ നടന്നു പോയ യുവതിയെ കാറില്‍ പിന്തുടര്‍ന്നെത്തി അശ്ലീലചേഷ്ടകള്‍ കാണിച്ചു ; പൊലീസുകാരനെതിരെ കേസ്

റോഡിലൂടെ നടന്നു പോയ യുവതിയെ കാറില്‍ പിന്തുടര്‍ന്നെത്തി അശ്ലീലചേഷ്ടകള്‍ കാട്ടിയെന്ന പരാതിയില്‍ പോലീസുകാരനെതിരെ കേസ്. തൊടുപുഴ കുളമാവ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസറായ പെരിങ്ങാശേരി സ്വദേശി മര്‍ഫിക്കെതിരെ കരിമണ്ണൂര്‍ പോലീസാണ് കേസെടുത്തത്. ബുധനാഴ്ച വൈകിട്ട് 6.15ന് ആണ് കേസിനാസ്പദമായ സംഭവം. തൊടുപുഴയിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി കരിമണ്ണൂര്‍ പഞ്ചായത്ത് കവലയില്‍ ബസിറങ്ങി വീട്ടിലേക്കു നടന്നുപോയപ്പോള്‍ പോലീസുകാരനും മറ്റൊരാളും കാറില്‍ പിന്തുടര്‍ന്നെത്തി തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുകയും അശ്ലീലചേഷ്ട കാണിച്ചെന്നുമാണ് പരാതി. മര്‍ഫിക്കെതിരെ വകുപ്പതല നടപടി എടുക്കുമെന്നാണ് സൂചന. ഒപ്പമുണ്ടായിരുന്ന ആളെപ്പറ്റിയും പോലീസ് അന്വേഷിക്കുന്നുണ്ട്....
Local news, Malappuram, Other

രണ്ട് ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസി യുവാവിനെ ചട്ടിപ്പറമ്പില്‍ ഷോപ്പിംഗ് കോംപ്ലക്‌സിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: ചട്ടിപ്പറമ്പില്‍ ഷോപ്പിംഗ് കോംപ്ലക്‌സിന് സമീപം പ്രവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാടാമ്പുഴ കാരേക്കാട് സ്വദേശി ഫസലു റഹ്‌മാന്റെ (26) മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പാണ് ഇയാള്‍ നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം മുതല്‍ ഫസലുറഹ്‌മാനെ കാണാതായിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ക്കായി വ്യാപകമായ അന്വേഷണം നടക്കുന്നതിനിടയിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. മരണകാരണം വ്യക്തമല്ല. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു....
Breaking news, Crime

യുവതിയെ കസേരയിൽ കെട്ടിയിട്ട് ആഭരണങ്ങൾ കവർന്നു

എടപ്പാൾ : പട്ടാപകല്‍യുവതിയെ കസേരയിൽ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു.ഇന്ന് രാവിലെ 8:15ന് വട്ടംകുളം ചിറ്റഴിക്കുന്ന് തറവട്ടത്ത് അശോകന്റെ വീട്ടിലാണ് മോഷണം നടന്നത്.അശോകന്റെ മകൻ വിശാഖിന്റെ ഭാര്യ രേഷ്മയേയാണ് മോഷ്ടാവ് കസേരയിൽ കെട്ടിയിട്ടത്. മുഖം മൂടിയും ഗ്ലൗസും ധരിച്ച്വീടിന് അകത്തു കയറിയ മോഷ്ടാവ് രേഷ്മയെ ബലമായി പിടികൂടി കസേരയിൽ കെട്ടിയിട്ട ശേഷം വളയും സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.സംഭവ സമയത്ത് വിശാഖ് മുകളിലത്തെ നിലയിലെ മുറിയിൽ കിടന്നുറങ്ങുകയായിരുന്നു.അച്ഛൻ അശോകൻ ആശുപത്രിയിലേക്കും അമ്മ കുളിക്കാൻ പോയ സമയത്തുമാണ് മോഷ്ടാവ് എത്തിയത്.ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു....
Obituary

കടലുണ്ടിപ്പുഴയിൽ പന്താരങ്ങാടി സ്വദേശി മുങ്ങി മരിച്ചു

തിരൂരങ്ങാടി : കടലുണ്ടിപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു. പന്താരങ്ങാടി പാറപ്പുറം സ്വദേശി വലിയ പീടിയേക്കൽ മൂസയുടെ മകൻ യാസിർ (33) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30 നാണ് സംഭവം. കരിപറമ്പ് അരീപ്പാറക്ക് അടുത്ത് കടലുണ്ടിപ്പുഴയിൽ കല്ലുംകടവ് കടവിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ പോയതായിരുന്നു. പുഴയിൽ നീന്തുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. സുഹൃത്തുക്കൾ തിരച്ചിൽ നടത്തി മുങ്ങി എടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാതാവ്, ആയിഷാബി. സഹോദരങ്ങൾ: അഫ്സൽ, ജംഷീറ, ഫാസിൽ...
Kerala, Other

സ്ഥാനാര്‍ഥികളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കെവൈസി ആപ്പ്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വോട്ടര്‍മാര്‍ക്ക് കെവൈസി (നോ യുവര്‍ കാന്‍ഡിഡേറ്റ്) ആപ്പ് ഉപയോഗിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പാക്കുക, ജനപ്രതിനിധിയാവാന്‍ പോകുന്ന വ്യക്തിയെക്കുറിച്ച് ശരിയായ തീരുമാനം എടുക്കാന്‍ വോട്ടര്‍മാര്‍ക്ക് സൗകര്യം ഒരുക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കെവൈസി ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. തങ്ങളുടെ മണ്ഡലത്തില്‍ മല്‍സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികളുടെയും ക്രിമിനല്‍ പശ്ചാത്തലം, ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ സ്വഭാവം, കേസിന്റെ നിലവിലെ സ്ഥിതി എന്നിവയൊക്കെ ആപ്പ് വഴി വോട്ടര്‍മാര്‍ക്ക് അറിയാനാവും. നാമനിര്‍ദേശ പത്രികക്കൊപ്പം സ്ഥാനാര്‍ഥി സമര്‍പ്പിച്ച സത്യവാങ്മൂലം ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ആപ്പ് ലഭ്യമാണ്. ഗൂഗിള്...
Crime, Other

ഒന്നര മാസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ചു മൂടി ; മാതാപിതാക്കള്‍ അറസ്റ്റില്‍, വിവരം പുറത്തറിഞ്ഞത് അജ്ഞാതന്റെ കത്തിലൂടെ

ഒന്നര മാസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയില്‍ താനെയില്‍ ആണ് മനുഷ്യ മനുസാക്ഷിയെ നടക്കിയ സംഭവം ഉണ്ടായത്. പിതാവ് ജാഹിദ് ഷെയ്ഖ് (38) ഭാര്യ നൂറമി (28) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മാര്‍ച്ച് 18നാണ് ക്രൂര കൊലപാതകം നടന്നത്. എന്നാല്‍ സംഭവം കഴിഞ്ഞ ബുധനാഴ്ചയാണ് പുറത്തറിയുന്നത്. പൊലീസിന് ഒരു അജ്ഞാതന്‍ അയച്ച കത്തിലാണ് കൊലപാതകത്തെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാതാപിതാക്കള്‍ ഒന്നരവയസുകാരിയെ കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തുകയായിരുന്നു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഗ്രാമത്തിലെ പൊതുശ്മശാനത്തില്‍ നിന്നും കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തി. തുടക്കത്തില്‍ ചോദ്യം ചെയ്യലിനോട് മാതാപിതാക്കള്‍ സഹകരിച്ചിരുന്നില്ല. പിന്നീട് ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മൃതദേഹം അഴുകിയ നി...
Malappuram

കെ.എസ് ഹംസയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന നൽകി ഐ.എം.സി.എച്ച് ജീവനക്കാർ

ആലത്തിയൂർ: പൊന്നാനി ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ് ഹംസയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രി ജീവനക്കാർ സംഭാവന കൈമാറി. ജീവനക്കാരിൽനിന്ന് സ്ഥാനാർത്ഥി ഫണ്ട് ഏറ്റുവാങ്ങി. ആശുപത്രിയിൽ ജീവനക്കാരെയും രോഗികളെയും കണ്ട് സ്ഥാനാർത്ഥി വോട്ട് തേടി. ആശുപത്രി ചെയർമാർ എ ശിവദാസൻ്റെ നേതൃത്വത്തിൽ ജീവനക്കാർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. ഇമ്പിച്ചിബാവ അനുസ്മരണ ദിനാചരണത്തിൻ്റെ ഭാഗമായി ആശുപത്രിക്ക് മുന്നിലെ ഇമ്പിച്ചി ബാവയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ഒ.പി വിഭാഗം, ഡയാലിസിസ് വിഭാഗം, കാൻ്റീൻ എന്നിവിടങ്ങളിലെത്തി വോട്ട് തേടി. വിവിധ വിഭാഗങ്ങളിലെത്തി ജീവനക്കാർ, ഡോക്ടർമാർ തുടങ്ങിയവരെയും കണ്ടു. ആശുപത്രി ഡയരക്ടർമാരായ പി. മുഹമ്മദലി, സി.കെ. ബാവക്കുട്ടി, പി.ടി നാരായണൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. സന്തോഷ് കുമാരി, മാനേജിങ് ഡയരക്ടർ കെ. ശുഐബ് അലി, പി. സുമിത്ത്, ടി. ...
Accident, Malappuram, Other

കോട്ടക്കല്‍ പുത്തൂര്‍ ഇറക്കത്തില്‍ നിയന്ത്രണം വിട്ട ലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി ; ഒരാള്‍ മരിച്ചു

കോട്ടക്കല്‍ : കോട്ടക്കല്‍ പെരിന്തല്‍മണ്ണ റോഡില്‍ പുത്തൂര്‍ ഇറക്കത്തില്‍ നിയന്ത്രണം വിട്ട ലോറി കെട്ടിടത്തില്‍ ഇടിച്ച് അപകടം. അപകടത്തില് ലോറി ഡ്രൈവര്‍ മരിച്ചു. കോയമ്പത്തൂർ സ്വദേശി വിപിൻ ആണ് മരിച്ചത്. പുത്തൂര്‍ ജുമാ മസ്ജിദിനു സമീപമുള്ള കെട്ടിടത്തിലേക്കാണ് വാഹനം ഇടിച്ചു കയറിയത്. പൊള്ളാച്ചിയിൽ നിന്നും പടക്കവുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിക്കുള്ളില്‍ കുടുങ്ങി കിടന്ന ഡ്രൈവറെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല. പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി....
Malappuram

പോളിങ് ഡ്യൂട്ടി: പരിശീലന പരിപാടിയില്‍ മാറ്റം

മലപ്പുറം ലോക്‌സഭ പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മലപ്പുറം ജില്ലയില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കായി ഏപ്രില്‍ 12, 13, തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാംഘട്ട പരിശീലന പരിപാടി യഥാക്രമം ഏപ്രില്‍ 17, 18 തീയതികളിലേക്ക് മാറ്റിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. വേദികളിലോ സമയത്തിലോ മാറ്റമില്ല. പോളിങ് ഡ്യൂട്ടിയുള്ള ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാനുള്ള തീയതി ഏപ്രില്‍ 13 വരെയാണ്. പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ ബന്ധപ്പെട്ട അസി. റിട്ടേണിങ് ഓഫീസറുടെ ഓഫീസിലോ മലപ്പുറം കളക്ടറേറ്റിലോ സമര്‍പ്പിക്കാവുന്നതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു....
Crime

ലൈസൻസില്ലാതെ പടക്ക കച്ചവടം; തിരൂരങ്ങാടിയിൽ 3 പേർക്കെതിരെ കേസ്

തിരൂരങ്ങാടി : അനുമതിയില്ലാതെ പടക്കം വിൽപന നടത്തിയ 3 പേർക്കെതിരെ പോലീസ് കേസെടുത്തു. മുന്നിയൂർ പാറക്കടവ് അങ്ങാടിയിൽ പടക്കം വിറ്റതിന് പാറക്കടവ് സ്വദേശി മണമ്മൽ കുഞ്ഞിമുഹമ്മദി (41) നെതിരെ കേസെടുത്തു. മമ്പുറം വെട്ടത്ത് ബസാർ അങ്ങാടിയിൽ വിൽപ്പന നടത്തിയതിന് മമ്പുറം വെട്ടം ചെമ്പൻ തറക്കൽ സി ടി മൊയ്തീൻ (32) എതിരെ പോലീസ് കേസെടുത്തു. മമ്പുറം വെട്ടത്ത് ബസാറിൽ കച്ചവടം നടത്തിയതിന് പരപ്പനങ്ങാടി ഉള്ളണം കാരാടൻ അബ്ദുൽ നാസറിനെ (54) തിരെ പോലീസ് കേസെടുത്തു. മനുഷ്യ ജീവന് അപായം വരത്തക്ക വിധത്തിൽ സ്ഫോടക വസ്തുക്കൾ നിയമപരമായി ലൈസൻസ് ഇല്ലാതെ വിൽപ്പന നടത്തിയതിനാണ് കേസ്....
Local news, Other

ചെറിയ പെരുന്നാളിന് അബ്ദുല്‍ റഹീമിന്റെ ജയില്‍ മോചനത്തിനായി ബക്കറ്റ് പിരിവുമായി പതിനാറുങ്ങല്‍ ഗ്രാമം ചാരിറ്റി ഓര്‍ഗനൈസേഷന്‍

പരപ്പനങ്ങാടി : സൗദി ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന അബ്ദുല്‍ റഹീമിന്റെ ജയില്‍ മോചന ദ്രവ്യമായ 34 കോടിയിലേക്ക് ചെറിയ പെരുന്നാളിന് ബക്കറ്റ് പിരിവുമായി പതിനാറുങ്ങല്‍ ഗ്രാമം ചാരിറ്റി ഓര്‍ഗനൈസേഷന്‍. പിജിസിഒക്ക് കീഴില്‍ പള്ളികളില്‍ നിന്നും പെരുന്നാള്‍ നിസ്‌കാര ശേഷം ബക്കറ്റ് പിരിവിലൂടെ സമാഹരിച്ചത് 42,187 രൂപയാണ്. നിരവധി കൂട്ടായ്മകളും വ്യക്തികളും അബ്ദുല്‍ റഹീമിന്റെ ജയില്‍ മോചനത്തിനായി പണം കണ്ടെത്താന്‍ പരിശ്രമിക്കുമ്പോള്‍ 34 കോടി എന്ന വലിയ തുകയിലേക്ക് തങ്ങളാല്‍ ആവുന്ന സഹായം ചെയ്യുകയാണ് പതിനാറുങ്ങല്‍ ഗ്രാമം ചാരിറ്റി ഓര്‍ഗനൈസേഷന്‍. പെരുന്നാള്‍ നിസ്‌കാരശേഷം ബക്കറ്റ് പിരിവിലൂടെ സമാഹരിച്ചത്. അത്താണിക്കല്‍ മസ്ജിദ് 18470. 2. കണ്ണാടി തടം മസ്ജിദ് 3763. 3. വടക്കേ മമ്പുറം ടൗണ്‍ മസ്ജിദ് 2200. 4. അട്ടകുളങ്ങര 2380 5. പൊതു റോഡ് പിരിവ് 15374....
Local news, Malappuram

കഴിഞ്ഞ 10 വര്‍ഷത്തെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങള്‍ രാജ്യത്തെ ജനങ്ങളെ പരസ്പരം വേര്‍തിരിക്കുന്നതും, ഭിന്നിപ്പുണ്ടാക്കുന്നതും ; മന്ത്രി വി ആബ്ദുറഹ്‌മാന്‍

താനൂര്‍ : കഴിഞ്ഞ 10 വര്‍ഷമായി കേന്ദ്ര സര്‍ക്കാരെടുത്തിട്ടുള്ള തീരുമാനങ്ങള്‍ രാജ്യത്തെ ജനങ്ങളെ പരസ്പരം വേര്‍തിരിക്കുന്നതും, ഭിന്നിപ്പുണ്ടാക്കുന്നതുമാണെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞു. ഇത്തരം തീരുമാനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ഇന്ത്യ ലക്ഷ്യം വച്ചിരുന്ന മതേതര ജനാധിപത്യം എന്നതില്‍ നിന്നും പുറത്തേക്ക് പോകുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നതെന്നും മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മീനടത്തൂരില്‍ സി പ്രഭാകരന്‍ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി സമദ് താനാളൂര്‍ സംസാരിച്ചു. പി സിറാജ് സ്വാഗതവും ഉനൈസ് നന്ദിയും പറഞ്ഞു. അരീക്കാട് നടന്ന പരിപാടിയില്‍ എന്‍ മുജീബ് ഹാജി അധ്യക്ഷനായി. എല്‍ഡിഎഫ് താനൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ കെ ടി ശശി, സുലൈമാന്‍ അരീക്കാട്, പി സിറാജ് എന്നിവര്‍ സംസാരിച്ചു. എന്‍ ആദില്‍ സ്വാഗതവും ...
Local news

എൽഡിഎഫ് തിരൂരങ്ങാടി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ചെമ്മാട്ട് തുറന്നു

തിരൂരങ്ങാടി : എൽഡിഎഫ് തിരൂരങ്ങാടി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ചെമ്മാട്ട് തുറന്നു. മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി തയ്യിൽ അലവി അധ്യക്ഷനായി. ജി സുരേഷ് കുമാർ, സി പി അൻവർ സാദത്ത്, എം ഹംസക്കുട്ടി, എം സിദ്ധാർത്ഥൻ, മലയിൽ പ്രഭാകരൻ, കമ്മു കൊടിഞ്ഞി എന്നിവർ സംസാരിച്ചു. വി പി സോമസുന്ദരൻ സ്വാഗതവും അഡ്വ. സി ഇബ്രാഹീം കുട്ടി നന്ദി പറഞ്ഞു....
Other, university

പ്ലസ് ടു കഴിഞ്ഞവര്‍ക്ക് സര്‍വകലാശാലയില്‍ പി.ജി. പ്രോഗ്രാമിന് അവസരമൊരുക്കുന്നു

കാലിക്കറ്റ് സര്‍വകലാശാലയിലെ റഷ്യന്‍ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ വിഭാഗമാണ് പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് കംപാരറ്റീവ് ലിറ്ററേച്ചറില്‍ അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമിന് അവസരമൊരുക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനസാധ്യതകളും തൊഴില്‍സാധ്യതകളും മുന്നോട്ടുവെയ്ക്കുന്നതരത്തിലുള്ളതാണ് ഈ പ്രോഗ്രാം. ഇന്റര്‍ഡിസിപ്ലിനറി വിഷയമായ കംപാരറ്റീവ് ലിറ്ററേച്ചറില്‍ ഡിഗ്രി, പി.ജി. പഠനം നടത്തുന്നവര്‍ക്ക്, ലിറ്ററേച്ചര്‍, ആര്‍ട്ട്, കള്‍ച്ചര്‍, ലിറ്റററി ഹിസ്റ്ററി, ലിറ്റററി തിയറി, സിനിമാ സ്റ്റഡീസ്, പെര്‍ഫോമന്‍സ് സ്റ്റഡീസ്, കള്‍ച്ചറല്‍ സ്റ്റഡീസ്, ട്രാന്‍സ്ലേഷന്‍, മൈഗ്രേഷന്‍ ലിറ്ററേച്ചര്‍, ജന്‍ഡര്‍ സ്റ്റഡീസ്, ഡിജിറ്റല്‍ ഹ്യൂമാനിറ്റീസ് എന്നീ പഠന മേഖലകള്‍ക്കുപുറമെ, റഷ്യന്‍, ഫ്രഞ്ച്, ജര്‍മന്‍ എന്നീ വിദേശഭാഷകള്‍ പഠിക്കാനുള്ള അവസരവും ലഭിക്കും. അധ്യാപനം, ട്രാന്‍സ്ലേഷന്‍, കോണ്ടന്റ് റൈറ്റിംഗ്, ...
Malappuram, Other

പിവി അന്‍വര്‍ എംഎല്‍എയുടെ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി കേസില്‍ നിന്നും അന്‍വറിനെ ഒഴിവാക്കിയതില്‍ പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

പിവി അന്‍വര്‍ എംഎല്‍എയുടെ റിസോര്‍ട്ടില്‍ നടന്ന ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ നിന്നും കെട്ടിട ഉടമയായ അന്‍വറിനെ ഒഴിവാക്കിയതിനെതിരായ പരാതി ഒരു മാസത്തിനുള്ളില്‍ പരിശോധിച്ച് തീരുമാനമെടുക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ആലുവ റിസോര്‍ട്ടില്‍ ലഹരിപ്പാര്‍ട്ടിക്കായി സൂക്ഷിച്ച മദ്യം പിടികൂടിയ കേസിലാണ് കോടതിയുടെ ഇടപെടല്‍. കെട്ടിടം ഉടമയായ അന്‍വറിനെ ഒഴിവാക്കിയായിരുന്നു എക്‌സൈസ് കേസെടുത്തത്. ഇതിനെതിരായി നല്‍കിയ ഹര്‍ജിയിലാണ് നടപടി. 2018 ലാണ് ആലുവയിലെ മലക്കപ്പടിയിലുളള റിസോര്‍ട്ടിലെ ലഹരിപ്പാര്‍ട്ടിക്കിടെ മദ്യം പിടികൂടിയത്. ലൈസന്‍സ് ഇല്ലാതെ റിസോര്‍ട്ടില്‍ മദ്യം സൂക്ഷിച്ച് വിതരണം ചെയ്യുന്നുവെന്നായിരുന്നു എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചത്. എക്‌സൈസ് എത്തി പരിശോധിച്ച് മദ്യവും അഞ്ച് പേരെയും പിടികൂടി. ഈ സംഭവത്തിലാണ് കെട്ടിട ഉടമയായ പിവി അന്‍വറിനെ ഒഴിവാക്കി എക്‌സൈസ് കുറ്റപത്രം...
Local news

രാജ്യത്തിന്റെ ഭരണഘടനയുടെ കാവലാളുകളാവുക : ഖലീലുൽ ബുഖാരി

തിരൂരങ്ങാടി : രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുന്നതിന്ന് എല്ലാവരും ബാധ്യസ്ഥരാണെന്നും അത്തരത്തിലുള്ള ഭരണകൂടം നിലവിൽ വരണമെന്നും സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി പറഞ്ഞു. തിരൂരങ്ങാടി വലിയ പള്ളിയിൽ ചെറിയ പെരുന്നാൾ നിസ്കാരത്തിന് നേതൃത്വം നൽകിയ ശേഷം വിശ്വാസികളോട് സംസാരിക്കുകയായിരുന്നു തിരൂരങ്ങാടി ഖാളി കൂടിയായ ഖലീലുൽ ബുഖാരി. വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് വിനിയോഗിക്കണം ആരും വോട്ട് ചെയ്യാതിരിക്കരുത്. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുന്നവർക്കാകണം നാം വോട്ട് ചെയ്യേണ്ടത് എന്നും തങ്ങൾ പറഞ്ഞു. വിശുദ്ധ റമളാനിൽ ആർജിച്ചെടുത്ത ആത്മീയ വിശുദ്ധി ഭാവി ജീവിതത്തിൽ കാത്ത് സൂക്ഷിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഖത്വീബ് അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി , മഹല്ല് ജനറൽ സെക്രട്ടറി എം എൻ കുത്തി മുഹമ്മദ് ഹാജി സംബന്ധിച്ചു....
Local news

മെതുലാട് മഹല്ല് കമ്മിറ്റി ഈദ് ഗാഹ് സംഘടിപ്പിച്ചു

വേങ്ങര : വിശ്വാസികൾ ഒരു മാസത്തെ വ്രതാനുഷ്ടാനത്തിനു ശേഷം പരിശുദ്ധ റമദാന് പരിസമാപ്തി കുറിച്ച് ചെറിയ പെരുന്നാൾ ആഘോഷത്തിന് തുടക്കാം കുറിച്ചു. കൊടും വേനലിനെയും കടുത്ത ചൂടിനെയും തരണം ചെയ്ത് ശരീരത്തെയും ആത്മാവിനെയും വിശുദ്ധമാക്കിയാണ് ഓരോ വിശ്വാസിയും റമസാൻ വ്രതം പൂർത്തിയാക്കുന്നത്. മെതുലാട് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ഈദ് ഗാഹിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി റമദാനിൽ ആർജ്ജിച്ച സൂക്ഷ്മത ഇനി വരും നാളുകളിലും കൈമോശം വരാതിരിക്കാൻ വളരെ ശ്രദ്ധിക്കണമെന്ന് മെതുലാട് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ഈദ് നമസ്കാരത്തിന് നേതൃത്വം നൽകിക്കൊണ്ട് മഹല്ല് ഖത്വീബ് മുബഷിർ ബുസ്താനി ഖുതുബയിൽ ഉത്ബോധിപ്പിച്ചു. മനസ്സിനെയും ശരീരത്തെയും വ്രതശുദ്ധി കൊണ്ട് പവിത്രമാക്കിയ ആത്മീയ നിർവൃതിയിലാണ് വിശ്വാസികൾ ഈ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത് അപരന്റെ പട്ടിണിയും പ്രയാസങ്ങളും കണ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പ്ലസ് ടു കഴിഞ്ഞവർക്ക് സർവകലാശാലയിൽ കംപാരറ്റീവ് ലിറ്ററേച്ചറിൽ ഇന്റഗ്രേറ്റഡ് പി.ജി. കാലിക്കറ്റ് സർവകലാശാലയിലെ റഷ്യൻ ആൻ്റ് കംപാരറ്റീവ് ലിറ്ററേച്ചർ വിഭാഗമാണ് പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് കംപാരറ്റീവ് ലിറ്ററേച്ചറിൽ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമിന് അവസരമൊരുക്കുന്നു. വിദ്യാർത്ഥികൾക്ക് തുടർപഠനസാധ്യതകളും തൊഴിൽസാധ്യതകളും മുന്നോട്ടുവെയ്ക്കുന്നതരത്തിലുള്ളതാണ് ഈ പ്രോഗ്രാം. ഇൻ്റർഡിസിപ്ലിനറി വിഷയമായ കംപാരറ്റീവ് ലിറ്ററേച്ചറിൽ ഡിഗ്രി, പി.ജി. പഠനം നടത്തുന്നവർക്ക്, ലിറ്ററേച്ചർ, ആർട്ട്, കൾച്ചർ, ലിറ്റററി ഹിസ്റ്ററി, ലിറ്റററി തിയറി, സിനിമാ സ്റ്റഡീസ്, പെർഫോമൻസ് സ്റ്റഡീസ്, കൾച്ചറൽ സ്റ്റഡീസ്, ട്രാൻസ്ലേഷൻ, മൈഗ്രേഷൻ ലിറ്ററേച്ചർ, ജൻഡർ സ്റ്റഡീസ്, ഡിജിറ്റൽ ഹ്യൂമാനിറ്റീസ് എന്നീ പഠന മേഖലകൾക്കുപുറമെ, റഷ്യൻ, ഫ്രഞ്ച്, ജർമൻ എന്നീ വിദേശഭാഷകൾ പഠിക്കാനുള്ള അവസരവും ലഭിക്കും. അധ്യാപനം, ട്രാൻസ്ലേഷൻ, കോണ്ടൻ്റ് ...
Malappuram, Other

തിരഞ്ഞെടുപ്പ് ചെലവ് കണക്ക്: സ്ഥാനാര്‍ത്ഥികളുടെ യോഗം ചേര്‍ന്നു

മലപ്പുറം : ലോകസഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കും ഏജന്റുമാര്‍ക്കുമായി ചെലവ് കണക്ക് സംബന്ധിച്ച യോഗം ചേര്‍ന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു, ചെലവ് നിരീക്ഷകരുടെ സാന്നിദ്ധ്യത്തില്‍ മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളിലായിരുന്നു യോഗം. മാതൃകാ പെരുമാറ്റ ചട്ടം കൃത്യമായി പാലിക്കണമെന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് മുതലുള്ള ദൈനംദിന കണക്കുകള്‍ നിശ്ചിത ഫോറത്തില്‍ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും നിരീക്ഷകര്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇലക്ട്രോണിക്‌ മാധ്യമങ്ങളില്‍ സ്ഥാനാര്‍ഥികളും വ്യക്തികളും നല്‍കുന്ന തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റിയുടെയും സംസ്ഥാനതലത്തില്‍ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും നല്‍കുന്ന ദൃശ്യ, ശ്രവ്യ ...
Malappuram, Other

”ആരോഗ്യ പോഷണം” കൈപ്പുസ്തകം പ്രകാശനം ചെയ്തു

മലപ്പുറം : മലപ്പുറം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ചേര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പുിന്റെയും ആരോഗ്യ കേരളത്തിന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന സമഗ്ര ക്യാന്‍സര്‍ ജീവിതശൈലി രോഗ നിയന്ത്രണ പരിപാടിയായ ആരോഗ്യഭേരിപദ്ധതിയുടെ ഭാഗമായി പുറത്തിറക്കുന്ന ''ആരോഗ്യ പോഷണം'' കൈപുസ്തകത്തിന്റെ പ്രകാശനം ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആര്‍ രേണുക പുസ്തകം ഏറ്റുവാങ്ങി. ശാസ്ത്രീയമായ ഭക്ഷണക്രമീകരണം എങ്ങനെ ശീലിക്കാം എന്ന് ജനങ്ങളെ ബോധവല്‍കരിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക എന്നതാണ് ''ആരോഗ്യ പോഷണം'' എന്ന ഈ പുസ്തകത്തിലൂടെ ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. ആരോഗ്യഭേരി പദ്ധതിയുടെ ഭാഗമായി ആശാപ്രവര്‍ത്തകര്‍ വഴി ഈ പുസ്തകം ജനങ്ങളിലേക്ക് എത്തിക്കും. പ്രകാശന ചടങ്ങില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. ഷുബിന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡ...
Malappuram, Other

ഇഫ്താർ വിരുന്നും മുന്നൂറോളം കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണവും നടത്തി

കോട്ടക്കൽ : എടരിക്കോട് പാലച്ചിറമാട് ഭാവന കൾച്ചർ സെന്ററിന്റെ കിഴിൽ റമദാൻ 25ന് ഇഫ്താർ വിരുന്ന് നടത്തി. മുൻ ചെയർമാനും പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് മെമ്പറുമായിരുന്ന പരേതനായ എ.സി ഷറഫുദ്ധീന്റെ സ്മരണാർത്ഥം മുന്നൂറോളം കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു. ദാറുൽ ഉലൂം ബ്രാഞ്ച് മദ്രസ സ്വദർ മൊയ്‌തിൻ ഫൈസി ഒതുക്കുങ്ങൽ വിതരണോദ്ഘടനം നിർവഹിച്ചു. ക്ലബ്ബ്‌ ചെയർമാൻ മനാഫ് പാറയിൽ അധ്യ ക്ഷനായി കൺവീനർ ഫാറൂഖ് സിസി സ്വഗതം പറഞ്ഞു ക്ലബ്ബ്‌ ഭാരവാഹികളായ സലാഹുദ്ധീൻ പി, വാഹിദ് കെ. നാസർ കാമ്പുറത്ത്. ഹനീഫ കെ. ഷഫീഖ് എം. ഇസ്ഹാഖ് വികെ. ഷഫീഖ് വികെ.സക്കീർ വികെ . ഷിഹാബ് ചോലയിൽ എന്നിവർ നേതൃത്വം നൽകി...
Local news

നിര്‍ദ്ദനരായ മുന്നൂറോളം കുടുംബങ്ങളിലേക്ക് പെരുന്നാള്‍ കിറ്റ് നല്‍കി പിഡിപി

തിരൂരങ്ങാടി :തിരൂരങ്ങാടി താഴെചിന കുണ്ടുചിന പ്രദേശങ്ങളിലെ നിര്‍ദ്ദനരായ കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ മുന്നൂറോളം കുടുംബങ്ങളിലേക്ക് പിഡിപി താഴെചിന കമ്മറ്റി പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. പിഡിപി സംസ്ഥാന ട്രഷറര്‍ ഇബ്രാഹിം തിരൂരങ്ങാടി യുണിറ്റ് പ്രസിഡന്റ് എം എസ് കെ. മുല്ലക്കോയക്ക് കിറ്റ് കൈമാറി ഉദ്ഘടനം നിര്‍വഹിച്ചു. മുന്‍സിപ്പല്‍ പ്രസിഡന്റ് യാസിന്‍ തിരൂരങ്ങാടി വീ പി നാസര്‍.കുട്ടി റഫിഖ്. മുജിബ് മച്ചിങ്ങല്‍ ഇല്യാസ് എം കെ എന്നിവര്‍ കിറ്റ് വിതരണത്തിന് നേതൃത്വം നല്‍കി. പിഡിപി യുടെ കിറ്റ് വിതരണത്തില്‍ തുടക്കം മുതലേ സഹകരിച്ചിരുന്ന മര്‍ഹും മനരിക്കല്‍ അബ്ദുല്‍ റാസഖ് സാഹിബിനെ യോഗത്തില്‍ പ്രത്യേകം സ്മരിക്കുകയും ആ വിയോഗത്തിലൂടെ താഴെചിനക്ക് സംഭവിച്ച നഷ്ട്ടം നികത്തനാവാത്തണെന്നും ഭാരവാഹികള്‍ കിറ്റ് വിതരണ ചടങ്ങില്‍ ഓര്‍മിപ്പിച്ചു. ത്വല്‍ഹത്ത് എം എന്‍ സ്വാഗതവും മുസ്സമ്മില്‍ സി സി നന്ദിയും പറഞ്ഞു....
error: Content is protected !!