പി.എച്ച്.ഡി. പ്രവേശനം, പരീക്ഷാ അപേക്ഷ, പരീക്ഷാ ഫലം : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
മൂല്യനിർണയ ക്യാമ്പ്
ഒന്നാം സെമസ്റ്റർ എം.സി.എ. (2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2023 റഗുലർ & സപ്ലിമെന്‍ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് മാർച്ച് 12 മുതൽ 15 വരെ നടക്കും. ഈ കാലയളവിൽ എം.സി.എ. റഗുലർ ക്ലാസ്സുകൾ ഉണ്ടായിരിക്കില്ല. നിയോഗിക്കപ്പെട്ട എല്ലാ അധ്യാപകരും നിർബന്ധമായും ക്യാമ്പിൽ പങ്കെടുക്കേണ്ടതാണ്. ക്യാമ്പിന്റെ വിശദവിവരങ്ങൾക്ക് അധ്യാപകർ അതത് ക്യാമ്പ് ചെയർമാനമാരുമായി ബന്ധപ്പെടാവുന്നതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
പി.ആര്‍ 254/2024
ലൈബ്രറി അന്താരാഷ്ട്ര സമ്മേളനം
കാലിക്കറ്റ് സർവകലാശാലാ സി.എച്ച്.എം.കെ ലൈബ്രറി 22, 23, 24 തീയതികളിൽ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു. ‘ലൈബ്രറീസ് ബിയോണ്ട് ലൈബ്രറീസ് : ഇന്നോവേഷൻ, ഇൻക്ലൂഷൻ, ഇന്റഗ്രേഷൻ’ എന്ന പേരിൽ നടക്കുന്ന പേരിൽ നടക്കുന്ന സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ലൈബ്രറി പ്രൊഫഷണലുകൾ, അധ...

