Tuesday, March 31

Blog

54 വര്‍ഷം തലമുറകള്‍ക്ക് അക്ഷര ദീപം തെളിയിച്ച് സി.എ.മുഹമ്മദ് മൗലവി പടിയിറങ്ങി
Local news, Malappuram

54 വര്‍ഷം തലമുറകള്‍ക്ക് അക്ഷര ദീപം തെളിയിച്ച് സി.എ.മുഹമ്മദ് മൗലവി പടിയിറങ്ങി

തിരൂരങ്ങാടി : മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റിക്ക് കീഴില്‍ 1939 ആരംഭിച്ച നൂറുല്‍ ഇസ്ലാം മദ്രസ്സയില്‍ നിന്ന് 54 വര്‍ഷത്തെ സേവനത്തിന് ശേഷം സി.എ.മുഹമ്മദ് മൗലവി പടിയിറങ്ങി. പി.ടി. എ കമ്മിറ്റിക്ക് കീഴില്‍ നടന്ന പ്രൗഢമായ യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും തിരൂരങ്ങാടി മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം.കെ. ബാവ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.ഒ. ഹംസ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സദര്‍ മുദരിസ് എന്‍ പി.അബു മാസ്റ്റര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. പി.ടി.ഭാരവാഹികളായ കാരാടന്‍ അബ്ദു റഷീദ്, സി.എച്ച് ഇബ്രാഹീം കുട്ടി ഹാജി, ഒ.പി.കുഞ്ഞിമുഹമ്മദ്, ടി.റഹീബ്, അയ്യൂബ് തയ്യില്‍, അധ്യാപകരായ അബ്ദുല്‍ നാസര്‍ മദനി, മുനീര്‍ താനാളൂര്‍, ഒ.പി.അനീസ് ജാബിര്‍ , ഹസൈനാര്‍ മങ്കട, ഫഹദ് എടത്തനാട്ടുകര എന്നിവര്‍ പ്രസംഗിച്ചു....
Other

പുതുവര്‍ഷം പിറന്നു, കരിപ്പൂരില്‍ എമര്‍ജന്‍സി ലാമ്പുമായി എത്തി, ഒരു കിലോയിലധികം സ്വര്‍ണവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

കരിപ്പൂര്‍ : പുതുവര്‍ഷ പുലരിയില്‍ സ്വര്‍ണ വേട്ടയുമായി കസ്റ്റംസ്. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം സ്വര്‍ണവുമായി രണ്ട് യുവാക്കള്‍ കസ്റ്റംസിന്റെ പിടിയിലായി. ശരീരത്തിനകത്തും എമര്‍ജന്‍സി ലാമ്പിനകത്തുമായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ദോഹയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി ജംഷാദ് മൂച്ചിക്കല്‍ (25) എന്ന യാത്രക്കാരനെ പിടികൂടി ചോദ്യം ചെയ്തതില്‍ നിന്നാണ് ഇയാള്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്. 901 ഗ്രാം തൂക്കമുള്ള 3 ക്യാപ്‌സൂളുകളാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്. ഇതില്‍ നിന്നും 52ലക്ഷം രൂപ വിലമതിക്കുന്ന 838 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. അതേസമയം ഇന്ന് ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ എത്തിയ അമരമ്പലം സ്വദേശി സഫ്വാന്‍ ചക്കത്ത...
Local news, Other

വേങ്ങരയില്‍ ആധാര രജിസ്ട്രേഷന്‍ മുടങ്ങുന്നത് പതിവാകുന്നു ; നവകേരള സദസ്സിലും പരാതിപ്പെട്ടിട്ടും ദുരിതത്തിന് അറുതിയായില്ല

വേങ്ങര: വസ്തുപ്രമാണങ്ങളുടെ രജിസ്ട്രേഷന്‍ നടപടികള്‍ മുടങ്ങുന്നത് വേങ്ങരയില്‍ പതിവാകുന്നു. ഇന്‍ട്രാനെറ്റ് തകരാറ് മൂലമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി വേങ്ങര സബ് രജിസ്ട്രാര്‍ ഓഫീസില്‍ പ്രമാണ രജിസ്ട്രേഷന്‍ മുടങ്ങുന്നത്. പ്രശ്നം പരിഹരിക്കാന്‍ നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും കാര്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലും പരാതിപ്പെട്ടിരുന്നെങ്കിലും ദുരിതത്തിന് അറുതിയായിട്ടില്ല. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുള്ള കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വര്‍ക്കിന്റെ സര്‍വര്‍ വഴിയാണ് സബ് രജിസ്ട്രാര്‍ ഓഫീസ് ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഇന്‍ട്രാനെറ്റ് സൗകര്യം ലഭ്യമാക്കുന്നത്. എന്നാല്‍ ബ്ലോക്ക് ഓഫീസ് കെട്ടിടത്തില്‍ സ്ഥാപിച്ചിരിക്കുന്ന സര്‍വര്‍ മെല്ലെപ്പോക്ക് തുടങ്ങിയിട്ട് മാസങ്ങളായി. വസ്തുപ്രമാണ വിലയുടെ പത്ത് ശതമാനം മുദ്രയ...
Local news

താനൂര്‍ നഗരസഭയുടെ ബഡ്‌സ് സ്‌കൂളിന് വിപുലമായ സൗകര്യങ്ങളോടെ കെട്ടിടമുയരുന്നു ; നിര്‍മാണം സൗജന്യമായി ലഭിച്ച ഭൂമിയില്‍

താനൂര്‍ : താനൂര്‍ നഗരസഭയുടെ ബഡ്‌സ് സ്‌കൂളിന് കെട്ടിടമുയരുന്നു. മോര്യയില്‍ സൗജന്യമായി ലഭിച്ച 22 സെന്റ് ഭൂമിയിലാണ് ബഡ്‌സ് സ്‌കൂളിന് കെട്ടിടം നിര്‍മിക്കുന്നത്. സ്‌കൂളിന്റെ ശിലാസ്ഥാപനം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിച്ചു. നാലായിരം ചതുരശ്ര അടി വിസ്തൃതിയില്‍ വിപുലമായ സൗകര്യങ്ങളോടെയാണ് ബഡ്‌സ് സ്‌കൂള്‍ കെട്ടിടം ഉയരുന്നത്. താനൂർ നഗരസഭയുടെ ബഡ്സ് സ്‌കൂൾ ശിലാസ്ഥാപനം ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർവഹിക്കുന്നു കെട്ടിട നിര്‍മാണത്തിന് ആയി എം.പി ഫണ്ടില്‍ നിന്നും 78 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പുതിയ കെട്ടിടത്തില്‍ ഓഫീസ് റൂം, ക്ലാസ് മുറികള്‍, കോണ്‍ഫ്രന്‍സ് ഹാള്‍, സ്പീച്ച് തെറാപ്പി റൂം, ഫിസിയോ തെറാപ്പി, പ്ലേ റും, ഒക്യുപേഷണല്‍ തെറാപ്പി, സെന്‍സറി റൂം, സ്റ്റോക്ക് റൂം, കോര്‍ട്ടിയാര്‍ഡ്, കിച്ചണ്‍, ഡൈനിങ് ഹാള്‍, ലിഫ്റ്റ് സൗകര്യം എന്നിവ ഉണ്ടാകും. നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായ...
Kerala

ക്യാരംസ് കളിക്കിടെ തര്‍ക്കം ; സുഹൃത്തിന്റെ മുഖത്ത് ചുറ്റിക കൊണ്ട് അടിച്ചു, യുവാവ് പിടിയില്‍

ക്യാരംസ് കളിക്കിടെ കോയിന്‍ പുറത്തു പോയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സുഹൃത്തിന്റെ മുഖത്ത് ചുറ്റികകൊണ്ട് അടിച്ച യുവാവ് പിടിയില്‍. കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍, വേങ്ങറ കടത്തു കടയില്‍ വീട്ടില്‍ ശ്രീക്കുട്ടന്‍ (30) ആണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. പരിക്കേറ്റ തൊടിയൂര്‍ സ്വദേശിയായ ശ്രീനാഥ് ചികിത്സയിലാണ്. ഇയാളുടെ കണ്ണിന് താഴെയുള്ള അസ്ഥിക്ക് പൊട്ടലുണ്ട്. മാലുമേല്‍ ക്ഷേത്ര ഗ്രൗണ്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പമിരുന്നു ക്യാരംസ് കളിക്കുന്നതിനിടെ കോയിന്‍ പുറത്തു പോയതിനെ തുടര്‍ന്ന് ശ്രീനാഥിനെ ശ്രീക്കുട്ടന്‍ ചീത്തവിളിച്ചു. തുടര്‍ന്ന് ശ്രീനാഥ് കളിനിര്‍ത്തി മാറിയിരുന്നു. പിന്നാലെ തന്റെ സ്‌കൂട്ടറില്‍ ഇരുന്ന ചുറ്റിക എടുത്തുകൊണ്ട് വന്ന് ശ്രീക്കുട്ടന്‍ മുഖത്ത് അടിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടുകയും ചെയ്തു....
Information, Malappuram

മലപ്പുറം ജില്ലയിലെ തൊഴിൽ അവസരങ്ങളും പ്രധാന അറിയിപ്പുകളും

സ്റ്റാഫ് നഴ്സ് നിയമനം മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ ആർട് സെന്ററിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 21,000 രൂപയാണ് പ്രതിമാസ വേതനം. ബി.എസ്.സി നഴ്സിങ്/ജനറൽ നഴ്സിങ് അല്ലെങ്കിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും എ.എൻ.എം എന്നിവയും ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതമുള്ള അപേക്ഷ ജനുവരി ആറിന് വൈകീട്ട് അഞ്ചിനകം [email protected] എന്ന വിലാസത്തിൽ ലഭിക്കണം. മൊബൈൽ നമ്പർ നിർബന്ധമായും നൽകിയിരിക്കണം. അധികയോഗ്യത, പ്രവൃത്തി പരിചയം എന്നിവയുള്ളവർക്ക് മുൻഗണന ലഭിക്കും. ഫോൺ: 0483 2766056. ജൂനിയർ റിസർച്ച് ഫെലോ ഒഴിവ് മലപ്പുറം ഗവ. കോളേജിൽ ഫിസിക്സ് വകുപ്പിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവ്. ഫിസിക്സ് അല്ലെങ്കിൽ ഫിസിക്കൽ സയൻസിൽ മാസ്റ്റർ ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. സി.എസ്.ഐ.ആർ/യു.ജി.സി നെറ്റ് അല്ലെങ്കിൽ ഗേറ്റ് യോഗ്യതയുള്ളവർക...
Local news, Other

തലമുറ സംഗമത്തിനൊരുങ്ങി തിരൂരങ്ങാടി ജി എം.എല്‍ പി സ്‌കൂള്‍

തിരൂരങ്ങാടി : ശതഭേരി നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് തിരൂരങ്ങാടി ജി എം.എല്‍ പി സ്‌കൂളിലെ 60 വയസ് കഴിഞ്ഞ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കായ് സ്മൃതി സുഗന്ധമൊരുക്കുകയാണ് താഴെ ചിന ജി.എം.എല്‍ പി സ്‌കൂള്‍ സ്റ്റാഫും പി ടി എ യും. ജനുവരി 2 ന് സിമൃതി സുഗന്ധം എന്ന പേരി നടക്കുന്ന തലമുറ സംഗമം തിരൂരങ്ങാടി നഗരസഭ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.പി.എസ്. ബാവ ഉദ്ഘാടനം ചെയ്യും. അരിയല്ലൂര്‍ ജിയുപിഎസ് അധ്യാപകനും മിമിക്രി ആര്‍ട്ടിസ്റ്റുമായ ജലീല്‍ പരപ്പനങ്ങാടി വിശിഷ്ടാതിഥിയാകും....
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകളില്‍ പ്രവേശനം നേടാം ഓപ്പൺഓൺലൈൻ കോഴ്സുകൾക്കായുള്ള ഇന്ത്യയുടെ ദേശീയ പ്ലാറ്റ്ഫോമായ സ്വയത്തിലെ (സ്വയം - സ്റ്റഡി വെബ് ഓഫ് ആക്ടിവ്ലേണിങ്ങ് ഫോര്‍ യങ്ങ് ആസ്പിറിങ്ങ് മൈന്റ്) യുജി / പിജി മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകളുടെ (MOOCs) ദേശീയ കോർഡിനേറ്ററായ കൺസോർഷ്യം ഫോർ എഡ്യൂക്കേഷണൽ കമ്മ്യൂണിക്കേഷൻസ് (സിഇസി), ന്യൂഡല്‍ഹി , 2024 ജനുവരി - ജൂൺ‍ സെമസ്റ്ററിലേക്ക്  വിവിധ വിഷയങ്ങളിലായി പുതിയ കോഴ്സുകള്‍ തയ്യാറാക്കിയിരുക്കുന്നു (https://swayam.gov.in/CEC). സി ഇ സിയുടെ ഈ കോഴ്സുകളുടെ ഭാഗമായി, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എഡ്യൂക്കേഷണൽ മൾട്ടി മീഡിയ റിസേർച്ച് സെന്റർ തയാറാക്കിയ ബിരുദബിരുദാനന്തരതലത്തിലുള്ള 12 മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം ആരംഭിച്ചു. കേരളത്തിലെ വിവിധ കോളേജുകളിൽനിന്നും യൂണിവേഴ്സിറ്റികളിൽനിന്നുമുള്ള വിദഗ്ദരായ അധ്യാപകരുടെ നേതൃത്വത്തിലാണ് ഈ കോഴ്സുകള്‍ തയ...
Local news, Other

തിരൂരങ്ങാടി സബ് ആര്‍.ടി.ഒ ഓഫീസില്‍ വ്യാജ ഉദ്യോഗസ്ഥന്‍, ഏജന്റുമാരുടെ ബിനാമി

തിരൂരങ്ങാടി : തിരൂരങ്ങാടി സബ് ആര്‍.ടി.ഒ ഓഫീസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലാത്തയാള്‍ ജോലി ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഇയാള്‍ സ്ഥിരമായെത്തി ഓഫീസിലെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ജോലി ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു സ്വകാര്യ മാധ്യമം പുറത്തുവിട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കും ഒപ്പമിരുന്നാണ് ഏജന്റുമാരുടെ ബിനാമിയായ താനൂര്‍ സ്വദേശി ജോലി ചെയ്യുന്നത്. ആര്‍.ടി.ഒമാരുടെ കമ്പ്യൂട്ടറും പാസ് വേര്‍ഡുമാണ് ഇയാള്‍ ഉപയോഗിക്കുന്നത്. ഏജന്റുമാരും ഉദ്യോഗസ്ഥന്‍മാരും ചേര്‍ന്നാണ് ഇയാള്‍ക്ക് ശമ്പളം നല്‍കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. മാസങ്ങള്‍ക്ക് മുമ്പ് തിരൂരങ്ങാടി ജോയ്ന്റ് ആര്‍ടിഒ വിരമിച്ചിരുന്നു. പുതിയ ജോയ്ന്റ് ആര്‍ടിഒ ചാര്‍ഡെടുക്കാന്‍ കുറച്ച് കാലതാമസമെടുക്കുകയും ചെയ്തു. ഈ സമയത്താണ് ഇയാള്‍ ആര്‍ടിഒ ഓഫീസിനു...
Kerala

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് 12 കാരിയെ കാട്ടിലേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചു ; പൊലീസ് അന്വേഷണം ആരംഭിച്ചു

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് 12 കാരിയെ കാട്ടിലേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചു. മൂന്നാര്‍ ചിട്ടിവാര എസ്റ്റേറ്റിലാണ് സംഭവം. പ്രതിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ജാര്‍ഖണ്ഡ് സ്വദേശിയായ 12 വയസ്സുകാരിയെയാണ് മൂന്നു ദിവസം മുന്‍പ് വീട്ടില്‍ ആരുമില്ലാത്ത നേരത്ത് പ്രതി കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചത്. പിന്നീട് പെണ്‍കുട്ടിക്ക് ശരീരവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു....
Calicut, Kerala, Other

കരിപ്പൂരില്‍ 2023 ല്‍ മാത്രം പിടികൂടിയത് 172 കോടിയിലധികം രൂപയുടെ സ്വര്‍ണം

പുതുവര്‍ഷം പുലരുമ്പോള്‍ കരിപ്പൂര്‍ വിമാനത്താവളം വഴി കഴിഞ്ഞ വര്‍ഷം മാത്രം പിടികൂടിയത് 172 കോടിയോളം രൂപയുടെ സ്വര്‍ണമാണ്. ശരീരത്തിനകത്തും ഡ്രസ്സുകളില്‍ തേച്ചു പിടിപ്പിച്ചും പുത്തന്‍ രീതികളിലും കരിപ്പൂര്‍ വഴി കടത്താന്‍ ശ്രമിച്ച 376 കേസുകളില്‍ നിന്നാണ് ഇത്രയും കോടി വില മതിക്കുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരിക്കുന്നത്. 2023 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 376 കേസുകളില്‍ നിന്നായി 270.536 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ഇതിന് 172.19 കോടി രൂപ വിലമതിക്കും. ഇത്രയും കേസുകളില്‍ 163 പേരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഈ കേസുകളില്‍ ഭൂരിഭാഗവും ശരീരത്തിന് അകത്ത് ഒളിപ്പിച്ച് കടത്തിയത് ആണ്. ഇത് കൂടാതെ യാത്രക്കാരുടെ ഡ്രസ്സുകളില്‍ തേച്ച് പിടിപ്പിച്ച രീതിയില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കേസുകളും കസ്റ്റംസ് പിടിച്ചിട്ടുണ്ട്. ഇട്ടിരിക്കുന്ന അടിവസ്...
Kerala, Other

കോര്‍പ്പറേഷന്‍ ക്വാര്‍ട്ടേഴ്‌സില്‍ ശുചീകരണ തൊഴിലാളികള്‍ക്ക് നരക യാതന ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട് : വലിയങ്ങാടിയിലെ കോര്‍പ്പറേഷന്‍ ക്വാര്‍ട്ടേഴ്‌സില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ക്വാര്‍ട്ടേഴ്‌സിലെ ദുരവസ്ഥയ്‌ക്കെതിരെ കേസെടുത്ത ശേഷമാണ് ഉത്തരവ്. കോര്‍പ്പറേഷന്‍ സെക്രട്ടറിയ്ക്കാണ് കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് നിര്‍ദ്ദേശം നല്‍കിയത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വലിയങ്ങാടിയില്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച് നല്‍കിയ ക്വാര്‍ട്ടേഴ്‌സിലാണ് ഈ ദുരിത കാഴ്ചകളുള്ളത്. വീടുകളുടെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന സ്ഥിതിയിലാണ് വീടുകളുള്ളത്. കുടിക്കാനും കുളിക്കാനും കഴിയാത്ത തരത്തില്‍ പരിസരത്തുള്ള രണ്ടു കിണറുകള്‍ ഉപയോഗ ശൂന്യമാണ്. അഴുക്കുചാലിലെ വെള്ളം കലരുന്നതാണ് പ്രശ്‌നം. മാസം 4000 ...
Kerala, Other

മുന്‍ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ അപമാനിക്കുന്നു ; പോലീസന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

വയനാട് : മുന്‍ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ അപമാനിക്കുന്നതായി യുവാവിന്റെ പരാതിയിയില്‍ പോലീസ് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. നിയമപരമായി ദാമ്പത്യബന്ധം വേര്‍പിരിഞ്ഞ തന്നെ സമൂഹ മാദ്ധ്യമങ്ങളിലൂടെ മുന്‍ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് വ്യാജവാര്‍ത്തകള്‍ നല്‍കി അപമാനിക്കുന്നുവെന്ന് കണിയാമ്പറ്റ കമ്പളക്കാട് സ്വദേശി മൊയ്തു സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പരാതിയെക്കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. 2020 ജൂണ്‍ 4 നാണ് പരാതിക്കാരന്റെ വിവാഹം കഴിഞ്ഞത്. ഇതില്‍ ഒരു മകളുണ്ട്. 2023 ജൂലൈ 29 ന് മലപ്പുറം കുടുംബ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇരുവരും വേര്‍പിരിഞ്ഞു. പ്രതിമാസം 2500 രൂപ മകള്‍ക്ക് നല്‍കാന്‍ കോടത...
Local news, Other

ചുഴലി യൂണിറ്റ് എസ്. കെ. എസ്. എസ്. എഫ് കൗൺസിൽ മീറ്റ് സമാപിച്ചു

തിരൂരങ്ങാടി : 'നേരിന്റെ കൊടി പിടിക്കാം' എന്ന പ്രമേയത്തിൽ എസ്. കെ. എസ്. എസ്. എഫ് മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായുള്ള ചുഴലി യൂണിറ്റ് കൗൺസിൽ മീറ്റ് സമാപിച്ചു. ലത്തീഫ് മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിച്ചു. അമീർ സുഹൈൽ അധ്യക്ഷനായി. എസ്. കെ. എസ്. എസ്. എഫ് ഓർഗാനെറ്റ് സംസ്ഥാന സമിതി അംഗം ശരീഫ് മാസ്റ്റർ മുഖ്യ പ്രഭാഷണം നിർവഹിച്ചു എസ്. വൈ. എസ് മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി റഹീം മാസ്റ്റർ ചുഴലി സമാപന സന്ദേശം നൽകി.സൈതലവി പാലത്തിങ്ങൽ, ബദ്റുദ്ധീൻ ചുഴലി, ആശിഖ് കുന്നുമ്മൽ, റിഷാദ് അഹമ്മദ്‌ ജവാദ് ചുഴലി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് ഇർഷാദലി വാഫി നിയന്ത്രിച്ചു. എസ്. കെ. എസ്. എസ്. എഫ് ചുഴലി യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അമീർ സുഹൈൽ (പ്രസിഡന്റ്‌ ). ആഷിഖ് കുന്നുമ്മൽ (ജനറൽ സെക്രട്ടറി ) റിസ് വാൻ കുന്നുമ്മൽ (ട്രഷറർ).റിഷാദ് അഹമ്മദ് (വർക്കിംഗ്‌ സെക്രട്ടറി ). റബീഹ് ഹുദവി, ഫവാസ് കടുക്കാ...
Accident, Malappuram

നാലംഘ സംഘം കോഴിക്കോട് കടപ്പുറത്ത് പുതുവത്സരമാഘോഷിക്കാനെത്തി, മൂന്നു പേരായി മടക്കം ; തീവണ്ടിയിടിച്ച് 17 കാരന് ദാരുണാന്ത്യം, സ്‌കൂട്ടറും 17 കാരനുമായി തീവണ്ടി നീങ്ങിയത് നൂറ് മീറ്ററോളം

കോഴിക്കോട് : കൂട്ടുകാരുമൊത്ത് കടപ്പുറത്ത് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ 17 കാരന്‍ തീവണ്ടിയിടിച്ച് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക സ്വദേശി ജംഷീറിന്റെ മകന്‍ ആദില്‍ ഫര്‍ഹാന്‍ ആണ് മരിച്ചത്. ഗാന്ധിറോഡ് മേല്‍പ്പാലത്തിന് താഴെയുള്ള റെയില്‍വേ ട്രാക്കില്‍ 1.10-ഓടെയാണ് അപകടം. ട്രാക്കിലൂടെ സ്‌കൂട്ടര്‍ ഓടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ ലോകമാന്യ തിലക്-എറണാകുളം തുരന്തോ എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആദിലും സ്‌കൂട്ടറും തീവണ്ടിയുടെ എന്‍ജിനില്‍ കുടുങ്ങി. ഇതുമായി നൂറുമീറ്ററോളം മുന്നോട്ടുനീങ്ങി വെള്ളയില്‍ റെയില്‍വേ സ്റ്റേഷനിലാണ് ട്രെയിന്‍ നിന്നത്. കോഴിക്കോട് കടപ്പുറത്തും മാനാഞ്ചിറയിലുമായി പുതുവത്സരം ആഘോഷിച്ച് മടങ്ങുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. പുതുവത്സരാഘോഷത്തിന്റെ തിരക്ക് കാരണം ഗാന്ധിറോഡ് മേല്‍പ്പാലം ഉള്‍പ്പെടെയുള്ള വഴികളെല്ലാം ഗതാഗതക്കുരുക്കിലായിരുന്നു. അതിനാല്‍ വെള്...
Malappuram

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ബോധവത്‌കരണ ക്ലാസ് നടത്തും കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴിൽ സ്‌കാറ്റേർഡ് പദ്ധതിയിൽ ഉൾപ്പെട്ട തൊഴിലാളികൾ അംശാദായം അടവാക്കാതെ കുടിശ്ശികവരുത്തി അംഗത്വം റദ്ധാക്കുന്ന അവസ്ഥ ഒഴിവാക്കുന്നതിനും ആനുകൂല്യങ്ങൾ ലഭിക്കുന്ന അപേക്ഷകൾ യഥാസമയം സമർപ്പിക്കാതിരിക്കുന്ന പ്രവണത ഒഴിവാക്കുന്നതിനുമായി തൊഴിലാളികൾ ബോധവത്കരണം നടത്തുന്നു. ജനുവരി 11ന് രാവിലെ 11ന് മഞ്ചേരിയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ചാണ് ക്ലാസ് നടത്തുക. ക്ഷേമ ബോഡിൽ രജിസ്റ്റർ ചെയ്ത സ്‌കാറ്റേർഡ് തൊഴിലാളികൾ നിർബന്ധമായും പങ്കെടുക്കണമെന്ന് ക്ഷേമ ബോർഡ് ചെയർമാൻ അറിയിച്ചു. ഫോൺ: 0483 2768243. ------ മരം ലേലം പെരുമ്പിലാവ് -നിലമ്പൂർ സംസ്ഥാന പാതയിൽ മേലാറ്റൂർ പഞ്ചായത്ത് 11ാം വാർഡിൽ സായ് വിൻ പടിക്കൽ കെട്ടിട നമ്പർ 314ന്റെ ചുറ്റുമതിലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കാലപ്പഴക്കമുള്ള പൂളമരം ജനുവരി ഒമ്പതിന് രാവിലെ 11ന് പദ്ധത...
Gulf, Obituary

വെളിമുക്ക് സ്വദേശിയായ യുവാവ് സൗദിയിൽ നിര്യാതനായി

മുന്നിയൂർ: വെളിമുക്ക് വലിയ ജുമുഅത്ത് പള്ളി ജനറൽ സെക്രട്ടറി പാറായി മൊയ്തീൻ കോയ ഹാജിയുടെ മകൻ പാറായി മുഹമ്മദ് ഷാഫി (48) സൗദിയിൽ നിര്യാതനായി. 3 ദിവസം മുമ്പ് സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് മരണപ്പെട്ടു. ഭാര്യ: ജിസ്റ തിരൂരങ്ങാടി, മക്കൾ: മുഹമ്മദ് സജീർ, മുഹമ്മദ് സാമിൽ, മുഹമ്മദ് ഷസിൻ, എമിൻ മുഹമ്മദ്, മാതാവ്: ആയിഷ,സഹോദരങ്ങൾ: ശാഹിദ്, ഷമീം മാസ്റ്റർ (പി.കെ.എം.എച്ച്,എസ്,എസ് എടരിക്കോട്,), സലീന....
Sports

കൊടിഞ്ഞി ലീഗ് മത്സരങ്ങൾക്ക് തുടക്കമായി, മാരത്തോണിൽ ഫായിസ് ചാമ്പ്യൻ

കൊടിഞ്ഞി : കൊടിഞ്ഞിയിലെ പ്രമുഖ ക്ലബ്ബുകളുടെ കൂട്ടായ്മ കൊടിഞ്ഞി ക്ലബ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന കൊടിഞ്ഞി ലീഗ് സീസൺ 2024 മത്സരങ്ങൾക്ക് തുടക്കമായി. 2017 ൽ തുടക്കം കുറിച്ച മത്സരങ്ങളുടെ ഏഴാമത് എഡിഷനാണ് മാരത്തോൺ ഓട്ടത്തോട് കൂടി തുടക്കമാവുന്നത്. 20 ക്ലബ്ബുകൾ പങ്കെടുക്കുന്ന മത്സരത്തിൽ 7 ഗെയിമുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ 31 മുതൽ ഫെബ്രുവരി 20 വരെ നീണ്ട് നിൽക്കുന്ന പരിപാടിയുടെ ഉത്ഘടനവും മിനി മാരത്തോൺ ഫ്ലാഗ് ഓഫും തിരൂരങ്ങാടി തഹസിൽദാർ പി.ഒ.സാദിഖ്, എസ് ഐ എൻ. സുജിത്ത് എന്നിവർ സംയുക്തമായി ഫ്ലാഗ് ഓഫ് നിർവഹിച്ചു. പരിപാടിയിൽ പഞ്ചായത്ത് മെമ്പർ നടുത്തൊടി മുസ്തഫ, ഫെഡറേഷൻ ഭാരവാഹികളായ വാഹിദ് കരുവാട്ടിൽ, സലാഹുദീൻ തേറമ്പിൽ , അലി അക്ബർ ഇ.ടി , ടൂർണമെന്റ് കമ്മറ്റി ചെയർമാൻ ജാഫർ കോടിയാടാൻ, കൺവീനർ മുബഷിർ വി.പി, അംഗങ്ങളായ പി. അബൂബക്കർ സിദ്ധീഖ് , ഷാഹിദ് പനക്കൽ, ഫൈസൽ കുഴിമണ്ണിൽ, നിയാസ് , യൂനുസ് പുതിയകത്, അസ്‌...
National, Other

ഗംഗയിലിറങ്ങി പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ; വധുവും വരനും ഒഴുക്കില്‍പ്പെട്ടു

വിവാഹത്തിന് മുന്നോടിയായുള്ള ഫോട്ടോഷൂട്ടിനിടെ ഗംഗ നദിയിലെ ഒഴുക്കില്‍പ്പെട്ട് വരനും വധുവും. ഉത്തരാഖണ്ഡില്‍ വച്ചു നടന്ന വിവാഹ ഷൂട്ടിന് ഇടയിലാണ് മനസ് ഖേദയും (27) അഞ്ജലി അനേജയും (25) ഒഴുക്കില്‍പ്പെട്ടത്. ബീസി പോലീസ് ചെക്ക് പോസ്റ്റില്‍ നിന്നും അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാന ദുരന്ത നിവാരണ ഫോഴ്‌സെത്തി ഇരുവരെയും രക്ഷപ്പെടുത്തി. വെള്ളം കുറവായിരുന്നതിനാല്‍ ഇരുവരും നദിയില്‍ ഇറങ്ങി. എന്നാല്‍ പെട്ടെന്ന് തന്നെ നദിയിലെ ജല നിരപ്പ് ഉയര്‍ന്നതോടെ ഇരുവര്‍ക്കും കരയ്ക്ക് കയറാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. രക്ഷപെടുത്തുമ്പോള്‍ കൂടുതലൊന്നും പറയാന്‍ കഴിയാത്ത മാനസികാവസ്ഥയില്‍ ആയിരുന്നു ഇരുവരുമെന്നും നദിയില്‍ ഇറങ്ങുമ്പോള്‍ ജല നിരപ്പ് ഇത്ര വേഗം ഉയരുമെന്ന് ഇവര്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും വരന്‍ ഏറെ നേരം അബോധാവസ്ഥയിലായിരുന്നുവെന്നും സംസ്ഥാന ദുരന്ത നിവാരണ ഫോഴ്‌സിന്റെ മേധാവി മണികാന്ത് മിശ്ര ...
Accident, Malappuram, Other

കോട്ടക്കലില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു, ഇടയില്‍ കുടുങ്ങിയ സ്‌കൂട്ടര്‍ യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടക്കല്‍ : സ്വാഗതമാട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. കാറുകള്‍ക്ക് ഇടയില്‍ കുടുങ്ങിയ സ്‌കൂട്ടര്‍ യാത്രികന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. ഇന്ന് വൈകുന്നേരം 5:10 ഓടെയാണ് അപകടം നടന്നത്. കാറുകള്‍ക്കിടയില്‍പ്പെട്ട സ്‌കൂട്ടര്‍ പാടെ തകര്‍ന്നു. കല്പകഞ്ചേരി കടുങ്ങാത്തുകുണ്ട് സ്വദേശിയായ സ്‌കൂട്ടര്‍ യാത്രക്കാരനെ നിസ്സാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Information, Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

പി.എസ്.സി തെരഞ്ഞെടുപ്പ് റദ്ദാക്കി മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഉറുദു ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (കാറ്റഗറി നമ്പർ: 19/2023) തസ്തികയിലേക്ക് യോഗ്യരായ ആരും ആപേക്ഷിക്കാത്തതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കിയതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു. ------------- ലേലം ചെയ്യും കോടതിപ്പിഴ ഈടാക്കുന്നതിനായി ജപ്തി ചെയ്ത തിരൂർ താലൂക്ക് താനാളൂർ വില്ലേജിൽ കെ. പുരം ദേശം ബ്ലോക്ക് നമ്പർ 3 റീസർവേ 38/8 ൽപ്പെട്ട 0.92 ആർസ് ഭൂമിയും സകലവിധ കുഴിക്കൂർ ചമയങ്ങളുമടക്കം ജനുവരി 25ന് രാവിലെ 11ന് വസ്തുനിൽക്കുന്ന സ്ഥലത്തുവച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് തിരൂർ തഹസിൽദാർ അറിയിച്ചു. ---------------- പ്രാദേശിക നൂതനാശയങ്ങളെ അവതരിപ്പിക്കാൻ അവസരം സംസ്ഥാന സർക്കാരിന്റെ വൺ ലോക്കൽ ഗവൺമെന്റ് വൺ ഐഡിയ(OLOI) പ്രോഗ്രാമിന്റെ ഭാഗമായി പ്രാദേശിക നൂതനാശയദാതാക്കളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിക്ക് തുടക...
Information, Other

നിര്‍മാണ പ്രവൃത്തി ; വിവിധ ഇടങ്ങളില്‍ ഗതാഗതം തടസ്സപ്പെടും

ഗതാഗതം തടസ്സപ്പെടും നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ നിലമ്പൂർ ബ്ലോക്കിലെ മുട്ടിക്കടവ്-പള്ളിക്കുത്ത്-വടക്കേകയി റോഡിൽ നാളെ(ജനുവരി ഒന്ന് മുതൽ) മുതൽ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ----------------- നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ നിലമ്പൂർ ബ്ലോക്കിലെ മുപ്പിനി- വെള്ളാടിമുണ്ട-വടക്കേകയി റോഡിൽ ഇന്ന് (ഡിസംബർ 31) മുതൽ വാഹന ഗതാഗതം തടസ്സപ്പെടും. വരക്കോട് എന്ന സ്ഥലത്ത് കലുങ്ക് പണി നടക്കുന്നതിനാൽ മുപ്പിനി ഭാഗത്തുനിന്നും വടക്കേകയി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ സീതിപ്പടിയിൽനിന്നും മരംവെട്ടിച്ചാൽ -മൂത്തേടം വഴിയും വടക്കേകയി ഭാഗത്തുനിന്നും മുപ്പിനി ഭാഗത്തേക്ക് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വരക്കോട്നിന്നും മൂത്തേടം വഴിയും തിരിഞ്ഞുപോകണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ------------- നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ മങ്കട ബ്ലോക്കിലെ വറ്റല്ലൂർ-നെച്ച...
Malappuram, Other

ഭൂമി തരം മാറ്റുന്നതിന് പ്രത്യേക അദാലത്ത് നടത്തും: ജില്ലാ കളക്ടർ

ഭൂമി തരം മാറ്റുന്നതിന് നൽകിയ അപേക്ഷകൾ തീർപ്പാക്കാൻ പ്രത്യേക അദാലത്ത് നടത്തുമെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ്. ജില്ലാ വികസന സമിതി യോഗത്തിലാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്. ഭൂമി തരം മാറ്റുന്നതിനായി നൽകിയ അപേക്ഷകൾ കെട്ടികിടക്കുകയാണെന്നും അവ ഉടൻ പരിഹരിക്കണമെന്നും പി. അബ്ദുൾ ഹമീദ് മാസ്റ്റർ എം.എൽ.എ യോഗത്തിൽ അറിയിച്ചു. അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. സബ് കളക്ടർമാരുടെ ഓഫീസുകളിൽ ഇതിനായി അധിക ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. സ്ഥലപരിശോധന നടത്തുകയും അദാലത്ത് നടത്തി വേഗത്തിൽ പരിഹരിക്കുമെന്നും കളക്ടർ അറിയിച്ചു. പൊന്നാനി നിളയോര പാതയിലെ കൈയ്യേറ്റം ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് പി. നന്ദകുമാർ എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു. കൈയ്യേറ്റം ഒഴിപ്പിക്കാൻ ദൗത്യസംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ഭൂരേഖ ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ നടപടി സ്വീകരിച്ച് വരുന്നുണ്ടെന്നും റീജനൽ ട്രാൻസ്പ...
Malappuram, Other

ഐ.എസ്.ഒ അംഗീകാരം ഏറ്റുവാങ്ങി മലപ്പുറം വിജിലൻസ് ഓഫീസ് ; സംസ്ഥാനത്ത് ഐഎസ്ഒ അംഗീകാരം നേടുന്ന ആദ്യ വിജിലന്‍സ് ഓഫീസ്

മലപ്പുറം : അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഓഫീസ് സൗകര്യങ്ങൾ ഒരുക്കിയ മലപ്പുറം വിജിലൻസ് ഓഫീസ് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. മലപ്പുറം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ നടന്ന ചടങ്ങിൽ ഐ.എസ്.ഒ ഡയറക്ടർ ഡോ.ശ്രീകുമാറിൽ നിന്ന് ഉത്തരമേഖലാ പോലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിൽ അംഗീകാരപത്രം ഏറ്റുവാങ്ങി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു വിജിലൻസ് ഓഫീസ് അംഗീകാരം നേടുന്നത്. ഡി.വൈ.എസ്.പി ഫിറോസ് എം. ഷഫിഖ് അധ്യക്ഷത വഹിച്ചു. ഐ.എസ്.ഒ ഡയറക്ടർ ഡോ.ശ്രീകുമാർ വിഷയാവതരണം നടത്തി. ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്കുള്ള സൗകര്യം, ശുചിത്വം, ഓഫീസ് അന്തരീക്ഷം, ഓഫീസ് കെട്ടിടത്തിന്റെയും പരിസരങ്ങളുടെയും മികവ് തുടങ്ങിയവ പരിഗണിച്ചാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. അഡീഷണൽ എസ്.പി പി.എം പ്രദീപ്, ഡി.വൈ.എസ്.പിമാരായ ഗംഗാധരൻ, പി.അബ്ദുൽ ബഷീർ, കെ.പി.എ പ്രസിഡന്റ് ശരത് നാഥ്, എൻ.ജി.ഒ ക്വാർട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സുപ്രഭ തുടങ്ങി...
Kerala

രാത്രി വനിതാ പഞ്ചായത്ത് അംഗത്തിന്റെ വീട്ടില്‍ പെരുമ്പാമ്പിനെ ചാക്കില്‍ കെട്ടി തള്ളി ; പരാതി നല്‍കി

വനിതാ പഞ്ചായത്ത് അംഗത്തിന്റെ വീട്ടില്‍ പെരുമ്പാമ്പിനെ ചാക്കില്‍ കെട്ടി തള്ളിയ സംഭവത്തില്‍ പരാതി നല്‍കി. പത്തനംതിട്ട ചെന്നീര്‍ക്കരയില്‍ ആണ് സംഭവം. സംഭവത്തില്‍ രാഷ്ട്രീയം ഇല്ലെന്നും കസുമായി മുന്നോട്ട് പോകുമെന്നും ചെന്നീര്‍ക്കര പഞ്ചായത്ത് അംഗം ബിന്ദു ടി ചാക്കോ പറഞ്ഞു. മൂന്ന് സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ പെരുമ്പാമ്പിനെ ചാക്കില്‍ കെട്ടി തള്ളിയെന്നും അതില്‍ കര്‍ശന നടപടി വേണമെന്നുമാണ് പഞ്ചായത്ത് അംഗം ആവശ്യപ്പെടുന്നത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. രാത്രി 11 മണിയോട് കൂടി വെട്ടോലമല ഭാഗത്ത് നിന്ന് പെരുമ്പാമ്പിനെ കണ്ടുവെന്ന് പറഞ്ഞ് ഫോണ്‍ കോള്‍ വന്നുവെന്ന് വനം വകുപ്പിനെ വിവരം അറിയിക്കാമെന്ന് അവരോട് പറയുകയും വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നുവെന്നും ബിന്ദു പറയുന്നു. എന്നാല്‍ വനം വകുപ്പില്‍ നിന്ന് വരാന്‍ താമസിച്ചപ്പോള്‍ അതിന്റെ ദേഷ്യത്തിന് നാട്ടുകാരില്‍ കുറച്ച് പേര്‍ ചേര്‍ന്ന് പാമ്പിനെ പിടികൂടി ത...
Malappuram, National

തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. രമേശ്വരം - മധുര റൂട്ടില്‍ തിരുപ്പച്ചെത്തി വെച്ചാണ് അപകടം. ഏര്‍വാടിയില്‍ നിന്നും തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയ മലപ്പുറം കോട്ടക്കല്‍ തിരൂര്‍ സ്വദേശികളായ 4 പേര്‍ സഞ്ചരിച്ച കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. കാറിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ഡിവൈഡല്‍ ഇടിച്ച് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു....
Malappuram

5 ദിവസമായിട്ടും ആരും തിരിഞ്ഞു നോക്കാതിരുന്ന അനാഥ മൃതദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ ഏറ്റെടുത്ത് വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍

പെരിന്തല്‍മണ്ണ : 5 ദിവസമായിട്ടും ആരും തിരിഞ്ഞു നോക്കാതിരുന്ന അനാഥ മൃതദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ ഏറ്റെടുത്ത് വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ മാതൃകയായി. അഞ്ചു ദിവസം മുന്‍പ് അങ്ങാടിപ്പുറം ടൗണില്‍ റോഡ് സൈഡില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ അയ്യപ്പന്‍ എന്നയാളുടെ മൃതദേഹമാണ് യൂത്ത് ലീഗ് മങ്കട മണ്ഡലം വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ ഏറ്റെടുത്തത്. അങ്ങാടിപ്പുറം ടൗണില്‍ റോഡ് സൈഡില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ അയ്യപ്പന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് നിന്നും പോസ്റ്റ്മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം ബന്ധുക്കളെയും കാത്തു സൂക്ഷിച്ചിരിക്കുകയായിരുന്നു. അഞ്ചു ദിവസങ്ങള്‍ക്ക് ശേഷവും ബന്ധുക്കള്‍ എത്താത്തതിനാല്‍ മുസ്ലിം യൂത്ത് ലീഗ് മങ്കട മണ്ഡലം വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ ഷെബീര്‍ മാഞ്ഞാമ്പ്ര യുടെ നേതൃത്വത്തില്‍ മൃതദേഹം അങ്ങാടിപ്പുറം പഞ്ചായത...
Malappuram, Other

അവധി അറിവിന്റെ ആഘോഷമാക്കി ലിറ്റിൽ കൈറ്റ്‌സ് വിദ്യാർഥികൾ

മലപ്പുറം : ഈ അവധിക്കാലത്ത് വിവര സങ്കേതികവിദ്യയുടെ നൂതന മേഖലകളിലേക്ക് പറന്നിറങ്ങാൻ ശ്രമിക്കുകകയാണ് ഒരു പറ്റം വിദ്യാർഥികൾ. മലപ്പുറം ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ നടക്കുന്ന ലിറ്റിൽ കൈറ്റ്‌സിന്റെ സബ് ജില്ലാ ക്യാമ്പിലാണ് സബ് ജില്ലയിലെ സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകുന്നത്. ക്യാമ്പിൽ എ.ഐ പ്രോഗ്രാമിങ്, മെഷീൻ ലേണിങ്, പൈത്തൺ പ്രോഗ്രാമിങ്, ആർഡിനോ പരീക്ഷണങ്ങൾ ടു ഡി, ത്രീ ഡി ആനിമേഷൻ വീഡിയോ എഡിറ്റിങ് തുടങ്ങിയ മേഖലകളിലാണ് വിദഗ്ധ പരിശീലനം നൽകി വരുന്നത്. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിന് കൈറ്റിലെ മാസ്റ്റർ ടെയിനർമാരായ കുട്ടിഹസ്സൻ, യാസർ അറഫാത്ത്, സ്‌കൂൾ ഐ.ടി കോ-ഓർഡിനേറ്റർമാരായ വിജീഷ്, അബ്ദുൽ ലതീഫ് എന്നിവരാണ് നേതൃത്വം നൽകുന്നത്....
Kerala, Other

നവകേരള സദസ് വേദിയ്ക്ക് ബോംബ് ഭീഷണി ; പഴയ കമ്യൂണിസ്റ്റുകളെന്ന് കത്തില്‍

തൃക്കാക്കരയിലെ നവകേരള സദസ് വേദിയ്ക്ക് ബോംബ് ഭീഷണി. വേദിയില്‍ ബോംബ് വയ്ക്കുമെന്ന ഭീഷണിയുമായി എറണാകുളം എഡിഎമ്മിന്റെ ഓഫിസിലാണ് കത്ത് ലഭിച്ചത്. തങ്ങള്‍ പഴയ കമ്യൂണിസ്റ്റുകളെന്ന് ഭീഷണിക്കത്തില്‍ പറയുന്നു. കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ മാറ്റിവെച്ച നവകേരള സദസ് നടക്കാനിരിക്കെയാണ് ഭീഷണി. ജനുവരി 1, 2 തിയതികളിലാണ് സദസ്സ് നടക്കുന്നത്....
Kerala, Other

സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ക്കായി പതിച്ചു നല്‍കി ; മുന്‍ തഹസീല്‍ദാറിന് തടവും പിഴയും

സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ക്കായി പതിച്ചു നല്‍കിയ കേസില്‍ മുന്‍ തഹസീല്‍ദാറിന് 4 വര്‍ഷം കഠിനതവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. ദേവികുളം തഹസീല്‍ദാറായിരുന്ന രാമന്‍കുട്ടിയെയാണ് തൊടുപുഴ വിജിലന്‍സ് കോടതി ശിക്ഷിച്ചത്. പട്ടയം പിടിച്ച് ഭൂമി പതിച്ചുനല്‍കിയതിലൂടെ സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നും കോടതി കണ്ടെത്തി. 2001 - 2002 കാലയളവിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കണ്ണന്‍ ദേവന്‍ ഹില്‍സ് വില്ലേജില്‍പ്പെട്ട സര്‍ക്കാര്‍ വക 36 സെന്റ് ഭൂമി അന്ന് ദേവികുളം തഹസീല്‍ദാറായിരുന്ന രാമന്‍കുട്ടി രണ്ട് സ്വകാര്യവ്യക്തികള്‍ക്കായി പതിച്ചു നല്‍കിയെന്നാണ് കോടതി കണ്ടെത്തിയത്. ഇടുക്കി വിജന്‍ലന്‍സ് യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ സരിത വി എ ഹാജരായി. പ്രതിയെ റിമാന്‍ഡ് ചെയ്തു മൂവാറ്റുപുഴ സ...
error: Content is protected !!