Malappuram

തട്ടമിടാത്തവരൊക്കെ അഴിഞ്ഞാട്ടക്കാരികൾ ; ഉമർ ഫൈസി മുക്കത്തിനെതിരെ കേസെടുത്തു
Malappuram

തട്ടമിടാത്തവരൊക്കെ അഴിഞ്ഞാട്ടക്കാരികൾ ; ഉമർ ഫൈസി മുക്കത്തിനെതിരെ കേസെടുത്തു

കോഴിക്കോട് : വിവാദ പരാമർശത്തിൽ സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ കേസെടുത്തു. വനിത അവകാശ പ്രവർത്തക വിപി സുഹറ നൽകിയ പരാതിയിലാണ് നടക്കാവ് പോലീസ് കേസെടുത്തത്. സിപിഎം സംസ്ഥാന സമിതി അംഗം അനിൽ കുമാറിന്‍റെ തട്ടം പ്രസ്താവനയുടെ ചുവടുപിടിച്ച് സമസ്ത നേതാവ് ഉമർ ഫൈസി മുക്കം ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ നടത്തിയ പരാമർശമാണ് പരാതിക്ക് ആധാരം. തട്ടമിടാത്തവരൊക്കെ അഴിഞ്ഞാട്ടക്കാരികൾ എന്നായിരുന്നു ഉമർ ഫൈസിയുടെ പരാമർശം. മതസ്പർധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. ഐപിസി 295എ, 298 എന്നീ വകുപ്പാണ് ചുമത്തിയത്. ദിവസങ്ങൾക്ക് മുൻപേ നൽകിയ പരാതിയിൽ ഏറെ വൈകിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാൻ തയ്യാറായത്. തട്ടമിടാത്ത സ്ത്രീകളെ അവഹേളിച്ച ഉമർ ഫൈസിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് വി പി സുഹറ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് കഴിഞ്ഞ ഒക്ടോബര്‍ മാസം രണ്ടാം വാരം...
Malappuram

ഇ. എം.ഇ. എ സ്കൂളിൽ സ്പീക്ക് സ്പേസ്’ ഇംഗ്ലീഷ് പരിശീലനം ആരംഭിച്ചു

കൊണ്ടോട്ടി :ഇ. എം.ഇ. എ ഹയർ സെക്കന്ററി സ്കൂളിൽവിജയഭേരി- വിജയ സ്പർശം' 2023- 24 പദ്ധതിയുടെ നേതൃത്വത്തിൽ സ്പീക്ക് സ്പേസ്’ ഇംഗ്ലീഷ് പരിശീലനം ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഹെഡ്മാസ്റ്റർ പി. ടി ഇസ്മായിൽ മാസ്റ്റർ നിർവഹിച്ചു. വിജയസ്പർശം കോർഡിനേറ്റർ കെ.എം ഇസ്മായിൽ അധ്യക്ഷനായി. പരിശീലന ക്ലാസിനു ഒളവട്ടൂർ ഡി.എൽ.എഡ് ഇംഗ്ലിഷ് ഡിപ്പാർട്ട്‌മെന്റ് ഹെഡ് അനില .എം നേതൃത്വം നൽകി. വിദ്യാർഥികളിൽ ഇംഗ്ലീഷ് ഭാഷ സ്ഫുടമായി സംസാരിക്കാൻ വ്യത്യസ്തമായ പരിശീലന പരിപാടികൾ ഇതിനോടനുബന്ധിച്ച് നടക്കും.വിദ്യാലയത്തിലെ അധ്യയന സമയം നഷ്ടപ്പെടുത്താത്ത രീതിയിലാണ് പരിശീലന പരിപാടികൾ ക്രമീകരിച്ചിട്ടുള്ളത്. ഹലോ ഇംഗ്ലീഷ് എല്ലാ ദിവസവും ഒരു മണിക്കൂർ ഓണ്ലൈൻ സംഗമങ്ങളും നടക്കും. ആറ് ഗ്രൂപ്പുകളായി തിരിച്ചാണ് സംഗമങ്ങൾ നടക്കുക. ഓരോ ആഴ്ചയിലും ഒഴിവു ദിവസങ്ങളിൽ ഇംഗ്ലീഷ് ഭാഷാ വിദഗ്ധരുടെ മേൽനോട്ടത്തിൽ നേരിട...
Malappuram, Other

വധശ്രമമടക്കം നിരവധി കേസുകള്‍ ; തിരൂരില്‍ 62കാരനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

തിരൂര്‍ : തിരൂരില്‍ വധശ്രമമടക്കം നിരവധി കേസുകളിലെ പ്രതിയായ 62കാരനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. തെക്കന്‍ കുറ്റൂര്‍ സ്വദേശി ജമാല്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ അഞ്ചു കഞ്ചാവ് കേസും, ഒരു വധശ്രമക്കേസും ആക്രമണക്കേസും നിലവിലുണ്ട്.
Local news, Malappuram

തിരൂരങ്ങാടി സബ് ആര്‍ടി ഓഫീസില്‍ ഉദ്യോഗസ്ഥനല്ലാത്തയാള്‍ ജോലി ചെയ്ത സംഭവം ; അന്വേഷണം വെറും പ്രഹസനമാകരുതെന്ന് പിഡിപി

തിരൂരങ്ങാടി : തിരൂരങ്ങാടി ജോ ആര്‍ ടി ഓഫീസിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അല്ലാത്ത ആള്‍ കടന്ന് കൂടി വര്‍ഷങ്ങള്‍ ജോലി ചെയ്തതുമായി ബന്ധപ്പെട്ട് തെളിവുകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ ആരോപണ വിധേയനായ വ്യക്തിയേ ഉടന്‍ ചോദ്യം ചെയ്യണം എന്നും കൂട്ട് നിന്ന ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി അനേഷണം നടത്താണെമെന്നും പിഡിപി തിരൂരങ്ങാടി മുന്‍സിപ്പല്‍ കമ്മറ്റി. നിരവധി പരാതികള്‍ ഉയര്‍ന്നിരുന്ന ഈ സര്‍ക്കാര്‍ സ്ഥാപനത്തില്‍ അടിയന്തരമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ഗണേഷ് കുമാറും നേരിട്ട് അന്വേഷണത്തിന് ഉത്തരവിട്ട് കുറ്റക്കരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും പിഡിപി നഗരസഭ ജനറല്‍ മീറ്റിങ് അവശ്യപെട്ടു. വിഷയത്തില്‍ കൃത്യമായ നടപടിക്ക് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും മെല്ലെ പോക്ക് സമീപനം വന്നാല്‍ പിഡിപി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് യോഗം മുന്നറിയിപ്പ...
Malappuram, Other

അസ്മാഉല്‍ ഹുസ്ന റാതീബ് 21-ാം വാര്‍ഷികത്തിനും പൈതങ്ങള്‍ ജാറം ഉറൂസ് മുബാറക്കിനും നാളെ തുടക്കം

പൊന്മുണ്ടം ചോലപ്പുറം പൈതങ്ങള്‍ ജാറം കേന്ദ്രീകരിച്ച് എല്ലാ മാസവും നടത്തി വരുന്ന അസ്മാഉല്‍ ഹുസ്ന റാതീബ്(ആത്മീയ സംഗമം)ന്റെ ഇരുപത്തിയൊന്നാം വാര്‍ഷികവും ജാറം ഉറൂസ് മുബാറക്കും ജനുവരി 5, 6 ,7 (വെള്ളി ,ശനി,ഞായര്‍) തിയ്യതികളിലായി മഖാം പരിസരത്ത് വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്വലാത്ത് റാലി, പതാക ഉയര്‍ത്തല്‍, ഉദ്ഘാടന സമ്മേളനം, രിഫാഈ റാത്തീബ്, മൗലിദ് സദസ്സ് നേത്ര ചികിത്സ ക്യാമ്പ് ,അസ്മാഉല്‍ ഹുസ്ന റാതീബ്, അനുസ്മരണ പ്രഭാഷണം, ശാദുലി റാത്തീബ്, റിലീഫ് വിതരണം, ബുര്‍ദ മജ് ലിസ് , അന്നദാനം,സമാപന സമ്മേളനം എന്നിവ ഇതിന്റെ ഭാഗമായി നടക്കും. ജനുവരി 05 വെള്ളി വൈകുന്നേരം 04 ന് സിയാറത്തോടെ ആരംഭം കുറിക്കും. തുടര്‍ന്ന് സ്വലാത്ത് റാലി നടക്കും. പതാക ഉയര്‍ത്തലിന് സയ്യിദ് അലി ബാഫഖി തങ്ങള്‍ കൊയിലാണ്ടി നേതൃത്വം നല്‍കും. 5 മണിക്ക് മുഹിയിസ്സുന്ന പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ച...
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ആയുർവേദ മെഡിക്കൽ ഓഫീസർ: അപേക്ഷ റദ്ദാക്കി നാഷണൽ ആയുഷ് മിഷൻ മലപ്പുറം ജില്ലയിൽ ആയുർവേദ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ക്ഷണിച്ച അപേക്ഷകൾ റദ്ദാക്കി. സംസ്ഥാന തലത്തിൽ അപേക്ഷ ക്ഷണിച്ച സാഹചര്യത്തിലാണ് തീരുമാനം. സംസ്ഥാന തലത്തിൽ ഈ തസ്തികയിലേക്ക് http://nam.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ജനുവരി പത്തിന് മുൻപായി അപേക്ഷ നൽകാവുന്നതാണെന്ന് നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. ഏറനാട് താലൂക്ക് വികസന സമിതി യോഗം ഏറനാട് താലൂക്ക് വികസന സമിതി യോഗം ജനുവരി ആറിന് രാവിലെ 10.30ന് ഏറനാട് താലൂക്ക് ഓഫീസിൽ നടക്കും. ------------- മസ്റ്ററിങ് നടത്തണം സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡിൽ 2023 ഡിസംബർ 31 വരെ പെൻഷൻ ലഭിച്ച എല്ലാ ഗുണഭോക്താക്കളും ഈ മാസം മുതൽ ഫെബ്രുവരി 28നകം വാർഷിക മാസ്റ്ററിങ് നടത്തണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. ഫോൺ: 0...
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ഗതാഗതം നിരോധിച്ചു വളാഞ്ചേരി-അങ്ങാടിപ്പുറം-വണ്ടൂർ-വടപുറം റോഡിൽ പുത്തനങ്ങാടി പള്ളിപ്പടി മുതൽ പാലച്ചോട് വരെയുള്ള ഭാഗത്ത് പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നാളെ (ജനുവരി നാല് ) മുതൽ പ്രവൃത്തി പൂർത്തിയാക്കുന്നതു വരെ നിരോധിച്ചു. വാഹനങ്ങൾ ഓണപ്പുടയിൽ നിന്നും പുലാമന്തോൾ വഴിയും വെങ്ങാട് നിന്നും ചെമ്മലശ്ശേരി റോഡ് വഴിയും തിരിഞ്ഞു പോകണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. വനിതാ കമ്മിഷൻ അദാലത്ത് 22ന് വനിതാ കമ്മിഷൻ അദാലത്ത് ജനുവരി 22ന് രാവിലെ പത്ത് മുതൽ മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. -------------- മോണ്ടിസോറി, പ്രീ -പ്രൈമറി, നഴ്സറി ടീച്ചർ ട്രെയ്നിങ് കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയ്നിങ് ഡിവിഷൻ ഈ മാസം ആരംഭിക്കുന്ന രണ്ടുവർഷം, ഒരുവർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചർ ട്രെയ്നിങ് കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി/പ്ല...
Malappuram

പഠനത്തിൽ വിദ്യാർത്ഥികളെ മുൻനിരയിലെത്തിക്കാന്‍ വിജയസ്മിതം ക്യാമ്പിനു തുടക്കമായി

കൊണ്ടോട്ടി :ഇ. എം.ഇ. എ ഹയർ സെക്കന്ററി സ്കൂളിൽ എസ്.എസ്.എൽ.സി നിശാപഠന ക്യാമ്പ് വിജയസ്മിതം ക്യാമ്പിനു തുടക്കമായി. സ്കൂൾ ഹെഡ്മാസ്റ്റർ പി. ടി. ഇസ്മായിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വിജയസ്മിതം കോർഡിനേറ്റർ സി.വി.സലീന ടീച്ചർ അധ്യക്ഷത വഹിച്ചു. പഠനത്തിൽ വിദ്യാർത്ഥികളെ മുൻനിരയിലെത്തിക്കുക, അധികപഠന പിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുക, എല്ലാ വിദ്യാർത്ഥികളേയും എ പ്ലസ് നു തയ്യാറാക്കുക എന്നാണ് ക്യാമ്പിന്റെ ലക്ഷ്യം.സ്കൂൾ സമയത്തിനപ്പുറം രാതി വരെ നീണ്ടു നിൽക്കുന്ന തരത്തിലാണ് ക്യാമ്പ് സമയം. സ്കൂൾ വിജയഭേരി കോർഡിനേറ്റർ എം.നശീദ, സ്റ്റാഫ് സെക്രട്ടറി കെ.എസ്.രോഹിണി, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പി.അനിത,എസ്.ആർ.ജി കണ്വീനർ കെ.സയ്യിദ് സമാൻ.എ.അബ്ദുൽ ഖാദിർ,ഇ. ജാഫർ സാദിഖ്, വിജയസ്പർശം കോർഡിനേറ്റർ കെ.എം ഇസ്മായിൽ, സ്‌പെഷ്യൽ എജ്യൂക്കേറ്റർ റാഷിദ് പഴേരി, തുടങ്ങിയവർ പങ്കെടുത്തു....
Malappuram, Politics

കോട്ടക്കൽ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ വീണ്ടും ട്വിസ്റ്റ്, ഇത്തവണ സിപിഎം വോട്ട് ലീഗിന്

കോട്ടയ്ക്കൽ : കോട്ടയ്ക്കൽ നഗരസഭാ ഭരണം വീണ്ടും മുസ് ലിം ലീഗിന്. സിപിഎം അംഗം ലീഗിന് വോട്ട് ചെയ്തു, ഒരാൾ വിട്ടു നിന്നു. നഗരസഭാധ്യക്ഷയായി മുസ്ലിം ലീഗിലെ ഡോ.കെ.ഹനീഷയെ തിരഞ്ഞെടുത്തു. 19 അംഗങ്ങളുള്ള ലീഗിന് 20 വോട്ട് ലഭിച്ചു. ഒരു സിപിഎം അംഗം ലീഗിന് വോട്ട് ചെയ്തു. മറ്റൊരു അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. സിപിഎമ്മിന് 9 കൗൺസിലർമാരുണ്ടെങ്കിലും സ്ഥാനാർഥി സനില പ്രവീണിന് 7 വോട്ട് മാത്രമാണ് ലഭിച്ചത്. ഒരംഗം ലീഗ് സ്ഥാനാർഥിക്കു വോട്ട് ചെയ്തപ്പോൾ മറ്റൊരംഗം വോട്ടെടുപ്പിന് എത്തിയില്ല. 2 ബിജെ പി അംഗങ്ങൾ വിട്ടുനിന്നു. ഉപാധ്യക്ഷന്റെ തിരഞ്ഞെടുപ്പ് ഉച്ചയ്ക്കുശേഷം നടക്കും.ലീഗിലെ വിഭാഗീയതയെത്തുടർന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതുപ്രകാരം, നഗരസഭാധ്യക്ഷയായിരുന്ന യു. ബുഷ്റ ഷബീറും ഉപാധ്യക്ഷൻ പി.പി.ഉമ്മറും നവംബറിൽ രാജിവച്ചിരുന്നു. തുടർന്നു കഴിഞ്ഞമാസം നടന്ന തിരഞ്ഞെടുപ്പിൽ ഔദ്യോഗിക വിഭാഗത്തെ തോൽപിച്ച്...
Malappuram, Other

കോട്ടക്കലില്‍ ഭരണം തിരിച്ച് പിടിച്ച് മുസ്ലിം ലീഗ് ; സിപിഎം കൗണ്‍സിലറുടെ പിന്തുണയോടെ ഡോ. ഹനീഷ ചെയര്‍പേഴ്‌സണ്‍

കോട്ടക്കല്‍ : കോട്ടക്കല്‍ നഗരസഭയിലെ നഷ്ടപ്പെട്ട ഭരണം തിരിച്ച് പിടിച്ച് മുസ്ലിം ലീഗ്. പുതിയ ചെയര്‍പേഴ്‌സണായി ഡോ: ഹനീഷയെ തെരഞ്ഞെടുത്തു. സി.പി.എം കൗണ്‍സിലറുടെ പിന്തുണയോടെ ഏഴിനെതിരെ 20 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഹനീഷ ചെയര്‍പേഴ്‌സണായത്. ഒമ്പത് സീറ്റുള്ള സി.പി.എമ്മിലെ അടാട്ടില്‍ റഷീദ വിട്ടു നിന്നപ്പോള്‍ ഫഹദ് നരിമടയ്ക്കലിന്റെ വോട്ട് ഹനീഷക്ക് ലഭിച്ചു. സി പി എം സ്ഥാനാര്‍ഥിയായി മത്സരിച്ച സനീല പ്രവീണിന് ഏഴ് വോട്ടുകളാണ് ലഭിച്ചത്. നേരത്തെ മുസ്ലിം ലീഗിലെ വിഭാഗീയതയെ തുടര്‍ന്നാണ് പാര്‍ട്ടിക്ക് ഭരണം നഷ്ടമായത്. വിഭാഗീയതയെ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ചെയര്‍പേഴ്‌സണായിരുന്ന ബുഷ്‌റ ഷബീറും വൈസ് ചെയര്‍മാനായിരുന്ന പിപി ഉമ്മറും രാജിവെക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ നടന്ന തെരഞ്ഞെടുപ്പിലാണ് സിപിഎമ്മിന്റെ പിന്തുണയോടെ ലീഗ് വിമതരുടെ സഹായത്തോടെ കോട്ടക്കല്‍ നഗരസഭയുടെ ഭരണം സിപിഎം പിട...
Kerala, Malappuram, Other

യൂത്ത് ലീഗ് മഹാറാലി കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കെതിരെയുള്ള വന്‍ പ്രതിഷേധമായി മാറും : പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട് : ജനുവരി 21ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് നടത്തുന്ന മഹാറാലി കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കെതിരെയുള്ള വന്‍ പ്രതിഷേധമായി മാറുമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മഹാറാലി വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പയിനോടനുബന്ധിച്ച് ജില്ലാ തലങ്ങളില്‍ നടന്ന യൂത്ത് മാര്‍ച്ചുകള്‍ക്ക് ലഭിച്ച സ്വീകാര്യത തന്നെ പൊതുസമൂഹം യൂത്ത് ലീഗ് ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യത്തിനൊപ്പമാണ് എന്നതിന് തെളിവാണെന്നും ഇന്ത്യ ഉയര്‍ത്തിപ്പിടിച്ച മതേതര മൂല്യങ്ങളെ ഇല്ലാതാക്കി നാടിന്റെ സൗഹൃദാന്തരീക്ഷം തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനദ്രോഹ നയങ്ങള്‍ മുഖമുദ്രയാക്കിയ ഇടത് സര്‍ക്കാരും നാടിന് വെല്ലുവിളിയായിരിക്കുന്നു. ഈ രണ്ട് സര്‍ക്കാറുകള്‍ക്കെതിരെയുള്ള വലിയ ജനരോഷം മഹാറാലിയില്‍ പ്രതിഫലിക്...
Malappuram, Obituary

തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരന്‍ കുഴഞ്ഞു വീണ് മരിച്ചു

തിരൂര്‍: തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരന്‍ കുഴഞ്ഞു വീണ് മരിച്ചു. ട്രെയിന്‍ കയറാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഏറിയാട് പനങ്ങാട്ടു വീട്ടില്‍ വിജു (50) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. തിരൂരില്‍ നിന്ന് തൃശൂരിലേക്ക് ട്രെയിന്‍ കയറാന്‍ എത്തിയതായിരുന്നു ഇയാള്‍. സ്റ്റേഷനില്‍ എത്തിയ വിജു കുഴഞ്ഞു വീണതോടെ ആര്‍പിഎഫും മറ്റു യാത്രക്കാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം വൈകിട്ട് തൃശൂര്‍ ശാന്തി ശ്മശാനത്തില്‍ നടക്കും. ഭാര്യ: സീമ. മക്കള്‍: അമ്മു, ശ്രീദേവി....
Local news, Malappuram

54 വര്‍ഷം തലമുറകള്‍ക്ക് അക്ഷര ദീപം തെളിയിച്ച് സി.എ.മുഹമ്മദ് മൗലവി പടിയിറങ്ങി

തിരൂരങ്ങാടി : മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റിക്ക് കീഴില്‍ 1939 ആരംഭിച്ച നൂറുല്‍ ഇസ്ലാം മദ്രസ്സയില്‍ നിന്ന് 54 വര്‍ഷത്തെ സേവനത്തിന് ശേഷം സി.എ.മുഹമ്മദ് മൗലവി പടിയിറങ്ങി. പി.ടി. എ കമ്മിറ്റിക്ക് കീഴില്‍ നടന്ന പ്രൗഢമായ യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും തിരൂരങ്ങാടി മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം.കെ. ബാവ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.ഒ. ഹംസ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സദര്‍ മുദരിസ് എന്‍ പി.അബു മാസ്റ്റര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. പി.ടി.ഭാരവാഹികളായ കാരാടന്‍ അബ്ദു റഷീദ്, സി.എച്ച് ഇബ്രാഹീം കുട്ടി ഹാജി, ഒ.പി.കുഞ്ഞിമുഹമ്മദ്, ടി.റഹീബ്, അയ്യൂബ് തയ്യില്‍, അധ്യാപകരായ അബ്ദുല്‍ നാസര്‍ മദനി, മുനീര്‍ താനാളൂര്‍, ഒ.പി.അനീസ് ജാബിര്‍ , ഹസൈനാര്‍ മങ്കട, ഫഹദ് എടത്തനാട്ടുകര എന്നിവര്‍ പ്രസംഗിച്ചു....
Information, Malappuram

മലപ്പുറം ജില്ലയിലെ തൊഴിൽ അവസരങ്ങളും പ്രധാന അറിയിപ്പുകളും

സ്റ്റാഫ് നഴ്സ് നിയമനം മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ ആർട് സെന്ററിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 21,000 രൂപയാണ് പ്രതിമാസ വേതനം. ബി.എസ്.സി നഴ്സിങ്/ജനറൽ നഴ്സിങ് അല്ലെങ്കിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും എ.എൻ.എം എന്നിവയും ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതമുള്ള അപേക്ഷ ജനുവരി ആറിന് വൈകീട്ട് അഞ്ചിനകം [email protected] എന്ന വിലാസത്തിൽ ലഭിക്കണം. മൊബൈൽ നമ്പർ നിർബന്ധമായും നൽകിയിരിക്കണം. അധികയോഗ്യത, പ്രവൃത്തി പരിചയം എന്നിവയുള്ളവർക്ക് മുൻഗണന ലഭിക്കും. ഫോൺ: 0483 2766056. ജൂനിയർ റിസർച്ച് ഫെലോ ഒഴിവ് മലപ്പുറം ഗവ. കോളേജിൽ ഫിസിക്സ് വകുപ്പിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവ്. ഫിസിക്സ് അല്ലെങ്കിൽ ഫിസിക്കൽ സയൻസിൽ മാസ്റ്റർ ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. സി.എസ്.ഐ.ആർ/യു.ജി.സി നെറ്റ് അല്ലെങ്കിൽ ഗേറ്റ് യോഗ്യതയുള്ളവർക...
Accident, Malappuram

നാലംഘ സംഘം കോഴിക്കോട് കടപ്പുറത്ത് പുതുവത്സരമാഘോഷിക്കാനെത്തി, മൂന്നു പേരായി മടക്കം ; തീവണ്ടിയിടിച്ച് 17 കാരന് ദാരുണാന്ത്യം, സ്‌കൂട്ടറും 17 കാരനുമായി തീവണ്ടി നീങ്ങിയത് നൂറ് മീറ്ററോളം

കോഴിക്കോട് : കൂട്ടുകാരുമൊത്ത് കടപ്പുറത്ത് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ 17 കാരന്‍ തീവണ്ടിയിടിച്ച് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക സ്വദേശി ജംഷീറിന്റെ മകന്‍ ആദില്‍ ഫര്‍ഹാന്‍ ആണ് മരിച്ചത്. ഗാന്ധിറോഡ് മേല്‍പ്പാലത്തിന് താഴെയുള്ള റെയില്‍വേ ട്രാക്കില്‍ 1.10-ഓടെയാണ് അപകടം. ട്രാക്കിലൂടെ സ്‌കൂട്ടര്‍ ഓടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ ലോകമാന്യ തിലക്-എറണാകുളം തുരന്തോ എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആദിലും സ്‌കൂട്ടറും തീവണ്ടിയുടെ എന്‍ജിനില്‍ കുടുങ്ങി. ഇതുമായി നൂറുമീറ്ററോളം മുന്നോട്ടുനീങ്ങി വെള്ളയില്‍ റെയില്‍വേ സ്റ്റേഷനിലാണ് ട്രെയിന്‍ നിന്നത്. കോഴിക്കോട് കടപ്പുറത്തും മാനാഞ്ചിറയിലുമായി പുതുവത്സരം ആഘോഷിച്ച് മടങ്ങുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. പുതുവത്സരാഘോഷത്തിന്റെ തിരക്ക് കാരണം ഗാന്ധിറോഡ് മേല്‍പ്പാലം ഉള്‍പ്പെടെയുള്ള വഴികളെല്ലാം ഗതാഗതക്കുരുക്കിലായിരുന്നു. അതിനാല്‍ വെള്...
Malappuram

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ബോധവത്‌കരണ ക്ലാസ് നടത്തും കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴിൽ സ്‌കാറ്റേർഡ് പദ്ധതിയിൽ ഉൾപ്പെട്ട തൊഴിലാളികൾ അംശാദായം അടവാക്കാതെ കുടിശ്ശികവരുത്തി അംഗത്വം റദ്ധാക്കുന്ന അവസ്ഥ ഒഴിവാക്കുന്നതിനും ആനുകൂല്യങ്ങൾ ലഭിക്കുന്ന അപേക്ഷകൾ യഥാസമയം സമർപ്പിക്കാതിരിക്കുന്ന പ്രവണത ഒഴിവാക്കുന്നതിനുമായി തൊഴിലാളികൾ ബോധവത്കരണം നടത്തുന്നു. ജനുവരി 11ന് രാവിലെ 11ന് മഞ്ചേരിയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ചാണ് ക്ലാസ് നടത്തുക. ക്ഷേമ ബോഡിൽ രജിസ്റ്റർ ചെയ്ത സ്‌കാറ്റേർഡ് തൊഴിലാളികൾ നിർബന്ധമായും പങ്കെടുക്കണമെന്ന് ക്ഷേമ ബോർഡ് ചെയർമാൻ അറിയിച്ചു. ഫോൺ: 0483 2768243. ------ മരം ലേലം പെരുമ്പിലാവ് -നിലമ്പൂർ സംസ്ഥാന പാതയിൽ മേലാറ്റൂർ പഞ്ചായത്ത് 11ാം വാർഡിൽ സായ് വിൻ പടിക്കൽ കെട്ടിട നമ്പർ 314ന്റെ ചുറ്റുമതിലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കാലപ്പഴക്കമുള്ള പൂളമരം ജനുവരി ഒമ്പതിന് രാവിലെ 11ന് പദ്ധത...
Accident, Malappuram, Other

കോട്ടക്കലില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു, ഇടയില്‍ കുടുങ്ങിയ സ്‌കൂട്ടര്‍ യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടക്കല്‍ : സ്വാഗതമാട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. കാറുകള്‍ക്ക് ഇടയില്‍ കുടുങ്ങിയ സ്‌കൂട്ടര്‍ യാത്രികന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. ഇന്ന് വൈകുന്നേരം 5:10 ഓടെയാണ് അപകടം നടന്നത്. കാറുകള്‍ക്കിടയില്‍പ്പെട്ട സ്‌കൂട്ടര്‍ പാടെ തകര്‍ന്നു. കല്പകഞ്ചേരി കടുങ്ങാത്തുകുണ്ട് സ്വദേശിയായ സ്‌കൂട്ടര്‍ യാത്രക്കാരനെ നിസ്സാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Information, Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

പി.എസ്.സി തെരഞ്ഞെടുപ്പ് റദ്ദാക്കി മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഉറുദു ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (കാറ്റഗറി നമ്പർ: 19/2023) തസ്തികയിലേക്ക് യോഗ്യരായ ആരും ആപേക്ഷിക്കാത്തതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കിയതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു. ------------- ലേലം ചെയ്യും കോടതിപ്പിഴ ഈടാക്കുന്നതിനായി ജപ്തി ചെയ്ത തിരൂർ താലൂക്ക് താനാളൂർ വില്ലേജിൽ കെ. പുരം ദേശം ബ്ലോക്ക് നമ്പർ 3 റീസർവേ 38/8 ൽപ്പെട്ട 0.92 ആർസ് ഭൂമിയും സകലവിധ കുഴിക്കൂർ ചമയങ്ങളുമടക്കം ജനുവരി 25ന് രാവിലെ 11ന് വസ്തുനിൽക്കുന്ന സ്ഥലത്തുവച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് തിരൂർ തഹസിൽദാർ അറിയിച്ചു. ---------------- പ്രാദേശിക നൂതനാശയങ്ങളെ അവതരിപ്പിക്കാൻ അവസരം സംസ്ഥാന സർക്കാരിന്റെ വൺ ലോക്കൽ ഗവൺമെന്റ് വൺ ഐഡിയ(OLOI) പ്രോഗ്രാമിന്റെ ഭാഗമായി പ്രാദേശിക നൂതനാശയദാതാക്കളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിക്ക് തുടക...
Malappuram, Other

ഭൂമി തരം മാറ്റുന്നതിന് പ്രത്യേക അദാലത്ത് നടത്തും: ജില്ലാ കളക്ടർ

ഭൂമി തരം മാറ്റുന്നതിന് നൽകിയ അപേക്ഷകൾ തീർപ്പാക്കാൻ പ്രത്യേക അദാലത്ത് നടത്തുമെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ്. ജില്ലാ വികസന സമിതി യോഗത്തിലാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്. ഭൂമി തരം മാറ്റുന്നതിനായി നൽകിയ അപേക്ഷകൾ കെട്ടികിടക്കുകയാണെന്നും അവ ഉടൻ പരിഹരിക്കണമെന്നും പി. അബ്ദുൾ ഹമീദ് മാസ്റ്റർ എം.എൽ.എ യോഗത്തിൽ അറിയിച്ചു. അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. സബ് കളക്ടർമാരുടെ ഓഫീസുകളിൽ ഇതിനായി അധിക ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. സ്ഥലപരിശോധന നടത്തുകയും അദാലത്ത് നടത്തി വേഗത്തിൽ പരിഹരിക്കുമെന്നും കളക്ടർ അറിയിച്ചു. പൊന്നാനി നിളയോര പാതയിലെ കൈയ്യേറ്റം ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് പി. നന്ദകുമാർ എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു. കൈയ്യേറ്റം ഒഴിപ്പിക്കാൻ ദൗത്യസംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ഭൂരേഖ ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ നടപടി സ്വീകരിച്ച് വരുന്നുണ്ടെന്നും റീജനൽ ട്രാൻസ്പ...
Malappuram, Other

ഐ.എസ്.ഒ അംഗീകാരം ഏറ്റുവാങ്ങി മലപ്പുറം വിജിലൻസ് ഓഫീസ് ; സംസ്ഥാനത്ത് ഐഎസ്ഒ അംഗീകാരം നേടുന്ന ആദ്യ വിജിലന്‍സ് ഓഫീസ്

മലപ്പുറം : അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഓഫീസ് സൗകര്യങ്ങൾ ഒരുക്കിയ മലപ്പുറം വിജിലൻസ് ഓഫീസ് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. മലപ്പുറം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ നടന്ന ചടങ്ങിൽ ഐ.എസ്.ഒ ഡയറക്ടർ ഡോ.ശ്രീകുമാറിൽ നിന്ന് ഉത്തരമേഖലാ പോലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിൽ അംഗീകാരപത്രം ഏറ്റുവാങ്ങി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു വിജിലൻസ് ഓഫീസ് അംഗീകാരം നേടുന്നത്. ഡി.വൈ.എസ്.പി ഫിറോസ് എം. ഷഫിഖ് അധ്യക്ഷത വഹിച്ചു. ഐ.എസ്.ഒ ഡയറക്ടർ ഡോ.ശ്രീകുമാർ വിഷയാവതരണം നടത്തി. ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്കുള്ള സൗകര്യം, ശുചിത്വം, ഓഫീസ് അന്തരീക്ഷം, ഓഫീസ് കെട്ടിടത്തിന്റെയും പരിസരങ്ങളുടെയും മികവ് തുടങ്ങിയവ പരിഗണിച്ചാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. അഡീഷണൽ എസ്.പി പി.എം പ്രദീപ്, ഡി.വൈ.എസ്.പിമാരായ ഗംഗാധരൻ, പി.അബ്ദുൽ ബഷീർ, കെ.പി.എ പ്രസിഡന്റ് ശരത് നാഥ്, എൻ.ജി.ഒ ക്വാർട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സുപ്രഭ തുടങ്ങി...
Malappuram, National

തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. രമേശ്വരം - മധുര റൂട്ടില്‍ തിരുപ്പച്ചെത്തി വെച്ചാണ് അപകടം. ഏര്‍വാടിയില്‍ നിന്നും തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയ മലപ്പുറം കോട്ടക്കല്‍ തിരൂര്‍ സ്വദേശികളായ 4 പേര്‍ സഞ്ചരിച്ച കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. കാറിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ഡിവൈഡല്‍ ഇടിച്ച് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു....
Malappuram

5 ദിവസമായിട്ടും ആരും തിരിഞ്ഞു നോക്കാതിരുന്ന അനാഥ മൃതദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ ഏറ്റെടുത്ത് വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍

പെരിന്തല്‍മണ്ണ : 5 ദിവസമായിട്ടും ആരും തിരിഞ്ഞു നോക്കാതിരുന്ന അനാഥ മൃതദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ ഏറ്റെടുത്ത് വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ മാതൃകയായി. അഞ്ചു ദിവസം മുന്‍പ് അങ്ങാടിപ്പുറം ടൗണില്‍ റോഡ് സൈഡില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ അയ്യപ്പന്‍ എന്നയാളുടെ മൃതദേഹമാണ് യൂത്ത് ലീഗ് മങ്കട മണ്ഡലം വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ ഏറ്റെടുത്തത്. അങ്ങാടിപ്പുറം ടൗണില്‍ റോഡ് സൈഡില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ അയ്യപ്പന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് നിന്നും പോസ്റ്റ്മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം ബന്ധുക്കളെയും കാത്തു സൂക്ഷിച്ചിരിക്കുകയായിരുന്നു. അഞ്ചു ദിവസങ്ങള്‍ക്ക് ശേഷവും ബന്ധുക്കള്‍ എത്താത്തതിനാല്‍ മുസ്ലിം യൂത്ത് ലീഗ് മങ്കട മണ്ഡലം വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ ഷെബീര്‍ മാഞ്ഞാമ്പ്ര യുടെ നേതൃത്വത്തില്‍ മൃതദേഹം അങ്ങാടിപ്പുറം പഞ്ചായത...
Malappuram, Other

അവധി അറിവിന്റെ ആഘോഷമാക്കി ലിറ്റിൽ കൈറ്റ്‌സ് വിദ്യാർഥികൾ

മലപ്പുറം : ഈ അവധിക്കാലത്ത് വിവര സങ്കേതികവിദ്യയുടെ നൂതന മേഖലകളിലേക്ക് പറന്നിറങ്ങാൻ ശ്രമിക്കുകകയാണ് ഒരു പറ്റം വിദ്യാർഥികൾ. മലപ്പുറം ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ നടക്കുന്ന ലിറ്റിൽ കൈറ്റ്‌സിന്റെ സബ് ജില്ലാ ക്യാമ്പിലാണ് സബ് ജില്ലയിലെ സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകുന്നത്. ക്യാമ്പിൽ എ.ഐ പ്രോഗ്രാമിങ്, മെഷീൻ ലേണിങ്, പൈത്തൺ പ്രോഗ്രാമിങ്, ആർഡിനോ പരീക്ഷണങ്ങൾ ടു ഡി, ത്രീ ഡി ആനിമേഷൻ വീഡിയോ എഡിറ്റിങ് തുടങ്ങിയ മേഖലകളിലാണ് വിദഗ്ധ പരിശീലനം നൽകി വരുന്നത്. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിന് കൈറ്റിലെ മാസ്റ്റർ ടെയിനർമാരായ കുട്ടിഹസ്സൻ, യാസർ അറഫാത്ത്, സ്‌കൂൾ ഐ.ടി കോ-ഓർഡിനേറ്റർമാരായ വിജീഷ്, അബ്ദുൽ ലതീഫ് എന്നിവരാണ് നേതൃത്വം നൽകുന്നത്....
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

തൊഴിൽദാതാക്കൾക്ക് അപേക്ഷിക്കാം താനാളൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി താനൂർ ദേവധാർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ ജനുവരി 21ന് സംഘടിപ്പിക്കുന്ന തൊഴിൽമേളയിൽ പങ്കെടുക്കാൻ താത്പര്യമുള്ള തൊഴിൽ ദാതാക്കളിൽ നിന്നും (കമ്പനികൾ) അപേക്ഷ ക്ഷണിക്കുന്നു. പത്താം ക്ലാസ് യോഗ്യത മുതലുള്ള മലപ്പുറം ജില്ലയിലെ തൊഴിലന്വേഷകരായിരിക്കും മേളയിൽ പങ്കെടുക്കുക. പങ്കെടുക്കാൻ താത്പര്യമുള്ള കമ്പനികൾ 7594880872, 7994015141, 9526678310, 9072625741, 9567505052 എന്നീ നമ്പറുകളിൽ ജനുവരി 12ന് വൈകീട്ട് അഞ്ചിനകം ബന്ധപ്പെടണം. രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല. ---------------------- കർഷക തൊഴിലാളി ക്ഷേമനിധി: പ്രത്യേക ക്യാമ്പ് ഫെബ്രുവരിയിൽ നിലവിലുള്ള കർഷക തൊഴിലാളികളിൽ നിന്നും അംശദായം സ്വീകരിക്കുന്നതിനും അംഗങ്ങളല്ലാത്ത കർഷക തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ അംഗത്വം നൽകുന്നതിനുമായി കേരള കർഷക തൊഴിലാളി ക്ഷേമന...
Calicut, Malappuram

കരിപ്പൂരില്‍ വിമാനത്തിന്റെ സീറ്റ് പോക്കറ്റില്‍ നിന്നും ട്രിമ്മറിനുള്ളില്‍ നിന്നും സ്വര്‍ണം പിടികൂടി, മഞ്ചേരി സ്വദേശി പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച ഒരു കിലോയോളം സ്വര്‍ണം കസ്റ്റംസ് പിടികൂടി. സീറ്റ് പോക്കറ്റിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ 2 പാക്കറ്റ് സ്വര്‍ണ മിശ്രിതവും ട്രിമ്മറിനുള്ളില്‍ വച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമാണ് കസ്റ്റംസ് കണ്ടെടുത്തത്. ട്രിമ്മറിനുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച മഞ്ചേരി സ്വദേശിയെ കസ്റ്റംസ് പിടികൂടി. മസ്‌കറ്റ് വഴി ജിദ്ദയില്‍ നിന്നും സലാം എയര്‍ഫ്‌ലൈറ്റില്‍ കരിപ്പൂരില്‍ വന്നിറങ്ങിയ മഞ്ചേരി സ്വദേശി മുഹമ്മദ് മുഷീറുല്‍ (28 വയസ്സ്), ആണ് ട്രിമ്മറിന്റെ യന്ത്രഭാഗത്തിന് അകത്ത് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ട്രിമ്മറിന്റെ യന്ത്രഭാഗത്തിന് അകത്തു കൊണ്ടുവന്ന 2 സ്വര്‍ണ്ണ കഷണങ്ങള്‍ ആണ് കണ്ടെത്തിയത്. ഇവയ്ക്ക് ആകെ 250 ഗ്രാം തൂക്കമുണ്ട്. മറ്റൊരു കേസില്‍ ദുബായ്ല്‍ നിന്ന് എത്തിയ ഇന്‍ഡിഗോ വിമാനത്തിന്റെ സീറ്റ്പോക്കറ്റില്‍ നിന്നും ഉപേക്ഷിച്ച നിലയില്‍ 943 ഗ്രാം തൂക്കം ...
Malappuram, Obituary, Other

എന്‍എസ്എസ് സപ്തദിന ക്യാംപിനിടെ യുവ അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു

തിരൂര്‍: എന്‍എസ്എസ് സപ്തദിന ക്യാംപിനിടെ യുവ അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു. തൃപ്രങ്ങോട് കളരിക്കല്‍ ബാലകൃഷ്ണ പണിക്കരുടെയും പങ്കജത്തിന്റെയും മകന്‍ ടി.കെ.സുധീഷ് (38) ആണ് മരിച്ചത്. വളാഞ്ചേരി പൂക്കാട്ടിരി ഇസ്ലാമിക് റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായിരുന്നു. ഈ സ്‌കൂളിലെ എന്‍എസ്എസ് ക്യാംപ് മാവണ്ടിയൂര്‍ സ്‌കൂളില്‍ വച്ചാണ് നടന്നിരുന്നത്. ക്യാംപില്‍ സുധീഷും പങ്കെടുത്തിരുന്നു. ഇന്ന് രാവിലെ ക്യാംപ് ആരംഭിക്കുന്നതിനു മുന്‍പ് എഴുന്നേറ്റെത്തിയ സുധീഷ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ വളാഞ്ചേരിയിലെ സ്വകാര്യ ആശുപതിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സുധീഷ് ജ്യോത്സ്യനായും പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്‌കാരം നടപടിക്രമങ്ങള്‍ക്കു ശേഷം നാളെ രാവിലെ 9 മണിക്ക്. ദീപയാണ് ഭാര്യ. മക്കള്‍: ദര്‍ശിത് കൃഷ്ണ, അദ്വിക....
Accident, Malappuram

മഞ്ചേരിയില്‍ റോഡില്‍ ഇറങ്ങി ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിനിടെ ലോറിയുടെയും ബസ്സിന്റെയും ഇടയില്‍ കുടുങ്ങി ബസ് ജീവനക്കാരന് ദാരുണാന്ത്യം

മഞ്ചേരിയില്‍ റോഡില്‍ ഇറങ്ങി ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിനിടെ ലോറിയുടെയും ബസ്സിന്റെയും ഇടയില്‍ കുടുങ്ങി സ്വകാര്യ ബസ് ജീവനക്കാരന് ദാരുണാന്ത്യം. മഞ്ചേരി തിരൂര്‍ റൂട്ടിലെ ലീമാട്ടി ബസ് കണ്ടക്ടര്‍ മുട്ടിപ്പാലം ഉള്ളാടംകുന്ന് തറമണ്ണിൽ അബ്ദുൽ കരീമിന്റെ മകൻ  ജംഷിര്‍ (39) ആണ് മരണപ്പെട്ടത്. മഞ്ചേരി അരീക്കോട് റൂട്ടില്‍ ചെട്ടിയങ്ങാടിയില്‍ വെച്ചാണ് അപകടം നടന്നത്. ഇന്നലെ വൈകിട്ട് ഏഴിനാണ് സംഭവം.  ഗതാഗതക്കുരുക്കിനെ തുടർന്ന് ബസിൽ നിന്ന് ഇറങ്ങിയ ജംഷീർ ബസിന് എതിരെ ലോറി വന്ന സൈഡിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. ഇത് വാക്കേറ്റത്തിനിടയാക്കി. ഇതിനിടെ ഡ്രൈവർ ലോറി മുന്നോട്ട് എടുത്തപ്പോൾ ലോറിക്കും ബസിനുമിടയിൽ പെട്ട് ജംഷീർ മരിക്കുകയായിരുന്നു. ലോറി ഡ്രൈവർ തൃക്കലങ്ങോട് പുളഞ്ചേരി അബ്ദുൽ അസീസിനെ(33) പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശ്രദ്ധമായി വാഹനമോടിച്ചതിന് ഇയാൾക്കെതിരെ കേസ് എടുത്തതായി പൊലീസ്...
Malappuram, Other

ശബരിമല യാത്രക്കിടെ പിതാവ് പുറത്തിറങ്ങിയ സമയം എട്ടുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം ; 60 കാരന്‍ പിടിയില്‍

മലപ്പുറം ; കൊളത്തൂരില്‍ ശബരിമല യാത്രക്കിടെ എട്ടുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ 60 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് കൊളത്തൂര്‍ സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയും പിതാവും നാട്ടിലുള്ള ഏതാനം ആളുകളും സംഘം ചേര്‍ന്ന് ഒരു വാഹനത്തില്‍ ശബരിമലയില്‍ തീര്‍ഥാടനത്തിനായി പോവുകയായിരുന്നു. അതിനിടയില്‍ ഒരു സ്ഥലത്ത് വാഹനം നിര്‍ത്തുകയും പിതാവ് പ്രാഥമിക ആവശ്യങ്ങള്‍ക്കായി വാഹനത്തിന് പുറത്തിറങ്ങുകയും ചെയ്ത സമയത്ത് പ്രതി പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ കരച്ചില്‍ കേട്ട് പിതാവ് വന്ന് നോക്കി മകളോട് കാര്യം അന്വേഷിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. തുടര്‍ന്ന് ശബരിമല യാത്ര കഴിഞ്ഞെത്തിയയുടനെ മലപ്പുറം ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയും 60 കാരനെ അറസ്റ്റ്...
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ലേലം ചെയ്യും കുടിശ്ശിക തുക ഈടാക്കുന്നതിനായി തിരൂർ താലൂക്ക് ഇരിമ്പിളിയം വില്ലേജിൽ സർവേ നമ്പർ 327/12ൽ പെട്ട 8.10 ആർസ് ഭൂമി ജനുവരി 24ന് രാവിലെ 11ന് വസ്തുനിൽക്കുന്ന സ്ഥലത്തുവച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് തിരൂർ തഹസിൽദാർ അറയിച്ചു. ലേലത്തിൽ പങ്കെടുക്കേണ്ടവർക്ക് കൂടുതൽ വിവരങ്ങൾ ഇരിമ്പിളിയം വില്ലേജ് ഓഫീസിൽനിന്നോ തിരൂർ താലൂക്ക് റവന്യൂ റിക്കവറി വിഭാഗത്തിൽനിന്നോ ലഭിക്കും. ------------------- ടെൻഡർ ക്ഷണിച്ചു ചാലിയാർ പഞ്ചായത്തിലെ അത്തിക്കൽ ബീറ്റിലെ 15.14 ഹെക്ടർ ഭൂമി ഭൂരഹിതരായ പട്ടികവർഗക്കാർക്ക് വിതരണം ചെയ്യുന്നതിനായി കാട് വെട്ടിത്തെളിക്കുന്നതിന് കേരള വനംവകുപ്പിൽ രജിസ്റ്റർ ചെയ്ത നിലവിൽ യോഗ്യരായ എ, ബി, സി, ഡി ക്ലാസ് കോൺട്രാക്ടർമാരിൽനിന്ന് ടെൻഡറുകൾ ക്ഷണിച്ചു. ജനുവരി മൂന്നിന് വൈകുന്നേരം അഞ്ചുമണി വരെ ടെൻഡറുകൾ സ്വീകരിക്കും. ജനുവരി നാലിന് രാവിലെ 11 മണിക്ക് ടെൻഡറുകൾ തുറക്കും. ടെൻഡറിൽ പങ്കെടുക്കുന...
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും അറിയിപ്പുകളും

മരങ്ങളുടെ പുനർ ലേലം റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാനപാതയിൽ മേലാറ്റൂർ ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ സായ്‌വിൻ പടിക്കൽ കെട്ടിടം നമ്പർ 314ന്റെ ചുറ്റുമതിലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കാലപ്പഴക്കമുള്ള പൂളമരം ജനുവരി ഒമ്പതിന് രാവിലെ 11ന് പദ്ധതി പ്രദേശത്ത് വെച്ച് പരസ്യമായി ലേലം ചെയ്യും. വിശദ വിവരങ്ങൾക്കായി കുറ്റിപ്പുറം കെ.എസ്.ടി.പി ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 9961331329. ---------------- വിമുക്തഭടന്മാരുടെ വിധവകൾക്കായി ബോധവത്കരണ പരിപാടി ഐ.എൻ.എസ് സാമോറിന്റെ നേതൃത്വത്തിൽ നാവിക സേനയിൽ നിന്നുള്ള വിമുക്തഭടന്മാരുടെ വിധവകൾക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബർ 29ന് ഉച്ചയ്ക്ക് 12 മുതൽ ഒരു മണി വരെ മലപ്പുറം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നടക്കുന്ന പരിപാടിയിൽ വിവിധ ക്ഷേമ കാര്യങ്ങളെ സംബന്ധിച്ച് നാവിക സേനാ പ...
error: Content is protected !!