Wednesday, September 10

Tag: Local news

ഫുട്‌ബോള്‍ മത്സരത്തിലൂടെ സ്വരൂപിച്ച ഫണ്ട് വെളിമുക്ക് പാലിയേറ്റീവ് സെന്ററിന് കൈമാറി
Local news

ഫുട്‌ബോള്‍ മത്സരത്തിലൂടെ സ്വരൂപിച്ച ഫണ്ട് വെളിമുക്ക് പാലിയേറ്റീവ് സെന്ററിന് കൈമാറി

തിരൂരങ്ങാടി : പാലിയേറ്റീവ് പരിചരണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുമായി പന്ത്രണ്ട് വര്‍ഷം പിന്നിട്ട വെളിമുക്ക് പാലിയേറ്റീവ് സെന്ററിന് എംഎസ്എല്‍ കമ്മിറ്റി സംഘടിപ്പിച്ച മാഹി സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ സ്വരൂപിച്ച ഫണ്ട് കൈമാറി. വെളിമുക്ക് പാലിയേറ്റീവ് സെന്റര്‍ ചെയര്‍മാന്‍ കടവത്ത് മൊയ്തീന്‍കുട്ടിക്കാണ് ഭാരവാഹികള്‍ കൈമാറിയത്. ചടങ്ങില്‍ പാലിയേറ്റീവ് സെന്റര്‍ സെക്രട്ടറി സിപി യൂനുസ് സ്വാഗതം പറഞ്ഞു. ചോനാരി മുനീര്‍, അഡ്വ. സിപി മുസ്തഫ, പാറായി അബ്ദുല്‍കാലം ആശംസകള്‍ നേര്‍ന്നു. എംഎസ്എല്‍ കമ്മിറ്റി അംഗങ്ങളായ ശിഹാബ് ആലുങ്ങല്‍, ചെമ്പന്‍ സിദ്ദിഖ്, മുസ്തഫ നങ്ങീറ്റില്‍, അദ്‌നാന്‍, സിവി ജാസിര്‍ , ഷിബിന്‍ അഫലഹ് , ജലീല്‍ ചോനാരി എന്നിവര്‍ നേതൃത്വം നല്‍കി....
Local news

മലബാറിലെ വിദ്യാര്‍ത്ഥികളുടെ ഉപരിപഠന പ്രശ്‌നം അടിയന്തിരമായി പരിഹരിക്കണം : വി.ഡി സതീശന്‍

തിരൂരങ്ങാടി: മലബാറിലെ വിദ്യാര്‍ത്ഥികളുടെ ഉപരിപഠന സൗകര്യം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി പരിഹാരം കാണണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. കെ.പി.എ മജീദ് എം.എല്‍എയുടെ വിദ്യഭ്യാസ പദ്ധതിയായ ഉയരെയുടെ ഭാഗമായി തിരൂരങ്ങാടിയിലെ മുഴുവന്‍ 879 എ പ്ലസുകാരെയും ആദരിക്കുന്ന വിക്ടേഴ്‌സ് മീറ്റ്-2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. വിദ്യാര്‍ത്ഥി അനുപാതികമായ ബാച്ചും കൂടുതല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളും മലബാറില്‍ അനുവദിക്കണം. വലിയ വിവേചനമാണ് സര്‍ക്കാര്‍ മലബാറിനോടും ജില്ലയോടും തുടരുന്നത്. മുഴുവന്‍ എ പ്ലസ് നേടിയവര്‍ക്ക് പോലും ആഗ്രഹിക്കുന്ന കോഴ്‌സ് ആഗ്രഹിക്കുന്ന സ്ഥാപനത്തില്‍ പഠിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതിനെതിരെ യു.ഡി.എഫ് ശക്തമായ സമരത്തിനൊരുങ്ങുകയാണെന്നും അവഗണന അവസാനിപ്പിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്കായി കഴിഞ്ഞ മൂന്ന് വര്‍ഷത്തോള...
Local news

തദ്ദേശ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാന്‍ മുസ്‌ലിം ലീഗ് സോണല്‍ മീറ്റ് ആരംഭിച്ചു

തിരൂരങ്ങാടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് അടുത്ത വര്‍ഷാവസാനത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെ സജ്ജമാക്കുന്നതിനായുള്ള മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ ലിഡേഴ്സ് സോണല്‍ മീറ്റ് ആരംഭിച്ചു. 19-ന് പഞ്ചായത്ത് മുന്‍സിപ്പല്‍ തലങ്ങളില്‍ നടക്കുന്ന ലീഡേഴ്സ് മീറ്റിന് മുന്നോടിയായാണ് ജില്ലയെ നാല് മേഖലകളാക്കി തിരിച്ച് സോണല്‍ മീറ്റുകള്‍ സംഘടിപ്പിച്ചത്. തിരൂരങ്ങാടി, വേങ്ങര, വള്ളിക്കുന്ന്, താനൂര്‍ നിയോജക മണ്ഡലങ്ങളിലെ സോണല്‍ മീറ്റ് ചെമ്മാട് സി.എച്ച് സൗധത്തില്‍ നടന്നു. ഇന്നലെ രാവിലെ പത്ത് മണിക്ക് നഹാ സാഹിബ് ഓഡിറ്റോറിയത്തില്‍ നടന്ന സോണല്‍ മീറ്റ് പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്.എച്ച് തങ്ങള്‍ അധ്യക്ഷനായി. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് എം.എല്‍.എ, ഉമ്മര്‍ അറക്കല്‍, സലീം കുരുവമ്പലം കാര്യങ്ങള്‍ വിശദീകരിച്ചു. കെ.പി.എ...
Local news

വള്ളിക്കുന്നില്‍ വിവാഹത്തില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ മഞ്ഞപിത്തം ബാധിച്ചു ചികിത്സയില്‍

വള്ളിക്കുന്ന് : പഞ്ചായത്തിലെ കൊടക്കാട് സ്വദേശിയുടെ വിവാഹത്തില്‍ ഓഡിറ്റോറിയത്തില്‍ പങ്കെടുത്ത നിരവധി പേര്‍ മഞ്ഞപിത്തം സ്ഥീരികരിച്ച് ചികിത്സയില്‍. വള്ളിക്കുന്ന്, പരപ്പനങ്ങാടി, തിരൂരങ്ങാടി, നന്നമ്പ്ര പ്രദേശത്തു നിന്നുള്ളവര്‍ക്കാണ് രോഗം കണ്ടെത്തിയത്. പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട്, കോട്ടകടവ് ആശുപത്രികളില്‍ 30 ല്‍ അധികം പേര്‍ ചികിത്സയിലാണ്. ഈ ഭാഗങ്ങളിലുള്ളവര്‍ പനിയും ഛര്‍ദിയും വന്ന് ചികിത്സ തേടി എത്തിപ്പോഴാണ് സംഭവത്തിന്റെ തുടക്കം കണ്ടെത്തിയത്. ഇപ്പോഴും ചികിത്സ തേടി പലരും ആശുപത്രിയിലെത്തുകയാണ്. കഴിഞ്ഞ മാസം പതിമൂന്നാം തിയതി കൂട്ട് മൂച്ചി ചേളാരി റോഡില്‍ സ്മാര്‍ട്ട് ഓഡിറ്റോറിയത്തില്‍ വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കാണ് മഞ്ഞപിത്തം സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വിവാഹത്തില്‍ പങ്കെടുത്തവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് ആരോഗ്യവകുപ്പിന്റെ പ്രത...
Local news

എസ്ഡിപിഐ വള്ളിക്കുന്ന് മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

വള്ളിക്കുന്ന് : എസ്ഡിപിഐ വള്ളിക്കുന്ന് മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. തലപ്പാറ ഷാദി ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ ജില്ലാ കമ്മറ്റി അംഗം മുസ്തഫ മാസ്റ്റര്‍ ഉദ്ഘാനം ചെയ്തു മണ്ഡലം സെക്രട്ടറി മജിദ് വെളിമുക്ക് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം ഹമീദ് പരപ്പനങ്ങാടി മണ്ഡലം എക്‌സിക്യൂട്ടിവ് മെമ്പര്‍ ഇസ്മായില്‍ മുസ്ഥഫ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. റഷീദ് ചേളാരി സ്വാഗതവും മണ്ഡലം എക്‌സിക്യൂട്ടിവ് മെബര്‍ നാസര്‍ എരണിക്കല്‍ നന്ദിയും പറഞ്ഞു...
Local news

പരപ്പനങ്ങാടിയിലേക്ക് കാറില്‍ പോകുന്നതിനിടെ കുഴഞ്ഞു വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലേക്ക് കാറില്‍ പോകുന്നതിനിടെ കുഴഞ്ഞു വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കോഴിക്കോട് താമരശ്ശേരി ചുങ്കത്തെ ഓട്ടോ ഡ്രൈവര്‍ ഇരുമ്പിന്‍ ചീടന്‍ കുന്നുമ്മല്‍ സക്കീര്‍ ബാബു (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.50 ഓടെ അഞ്ചപ്പുരയിലാണ് സംഭവം. റോഡരികില്‍ കുഴഞ്ഞുവീണ സക്കീര്‍ ബാബുവിനെ ഉടനെ ഓടിക്കൂടിയ നാട്ടുകാര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. താമരശ്ശേരിയില്‍ നിന്നും പരപ്പനങ്ങാടിയിലേക്ക് കാറില്‍ പോകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ : നസീറ ബീബി മക്കള്‍ : ഷഹറാ ബീനു, ഷബിന്‍ഷാദ്, ഷഹന ഫാത്തിമ മരുമകന്‍ : അബ്ദു...
Local news

കൊടിഞ്ഞി സ്വദേശിക്ക് ഡോക്ടറേറ്റ്

തിരൂരങ്ങാടി : ഡോക്ടറേറ്റ് നേടി കൊടിഞ്ഞി സ്വദേശി. കൊടിഞ്ഞി, തിരുത്തി സ്വദേശികളായ പി വി അബ്ദുറഹ്‌മാന്‍, ഫാത്തിമ ദമ്പതികളുടെ മകനായ മുഹമ്മദ് റമീസ് പീ.വി. ആണ് ഡാക്ടറേറ്റ് നേടിയത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ കരാന്‍ജിട് ഫാമിലിയില്‍പെട്ട മത്സ്യജീവികളെ പറ്റിയുള്ള ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മറീന്‍ ബയോളജിയില്‍ പിഎച്ച്ഡി നേടിയിട്ടുണ്ട് റമീസ്. ഭാര്യ ഫാത്തിമ ഫിദ. മകന്‍ ലിയാം പാട്ടശ്ശേരി...
Local news

സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു പതിനഞ്ചുകാരനെ തട്ടികൊണ്ടു പോയി പീഡിപ്പിച്ചു ; വേങ്ങര സ്വദേശിക്ക് 34 വര്‍ഷം തടവും പിഴയും ശിക്ഷ

മഞ്ചേരി : സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു പതിനഞ്ചുകാരനെ തട്ടികൊണ്ടു പോയി പിഡിപ്പിച്ച വേങ്ങര സ്വദേശിക്ക് 34 വര്‍ഷം കഠിന തടവും 2.85 ലക്ഷം രൂപ പിഴയും ശിക്ഷ. വേങ്ങര പത്ത്മുച്ചി ചേലുപാടത്ത് അബ്ദുല്‍ ഖാദറിനെ (49) ആണ് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എ.എം അഷ്‌റഫ് ശിക്ഷിച്ചത്. പോക്‌സോ ആക്ടിലെ സെക്ഷന്‍ മൂന്ന് പ്രകാരം 20 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടക്കാത്ത പക്ഷം മൂന്ന് മാസത്തെ അധിക തടവ് അനുഭവിക്കണം. തട്ടിക്കൊണ്ടുപോയതിന് ഏഴ് വര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും ഭീഷണിപ്പെടുത്തിയതിന് രണ്ട് വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും പോക്‌സോ ആക്ട് പ്രകാരം അഞ്ച് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും പിഴയടക്കാത്ത പക്ഷം ഓരോ വകുപ്പിലും ഒരുമാസം വിതം അധിക തടവ് അനുഭവിക്കണം. 2022 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു കുട്ടിയെ പ്രതി ബൈക്ക...
Local news

പരപ്പനങ്ങാടി റെയ്ഞ്ച് സുന്നി ബാല വേദി തഹ്ദീസ് ക്യാമ്പ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി: കൂട്ടുകൂടാം സുകൃതവീഥിയിൽ എന്ന പ്രമേയത്തിൽ പരപ്പനങ്ങാടി റെയ്ഞ്ച് സമസ്ത കേരള സുന്നി ബാലവേദി തഹ്ദീസ് സംഘടന ശാക്തീകരണ ക്യാമ്പ് പാലത്തിങ്ങൽ ടി.ഐ മദ്റസയിൽ വെച്ച് സംഘടിപ്പിച്ചു. എസ്.ബി.വി റെയ്ഞ്ച് ചെയർമാൻ ജവാദ് ബാഖവി അധ്യക്ഷനായി. റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി കുഞ്ഞിമുഹമ്മദ്‌ മന്നാനി ഉദ്ഘാടനം നിർവഹിച്ചു. സമസ്ത മുദരിബ് ശമീം ദാരിമി വിഷയാവതരണം നടത്തി.കൺവീനർ ബദ്റുദ്ധീൻ ചുഴലി, ആബിദ് ദാരിമി, ശംസുദ്ധീൻ യമാനി,മുഹമ്മദ്‌ ഫൈസി, അനസ് ദാരിമി ഉള്ളണം ,അബ്ദുറഹ്മാൻ മുസ്‌ലിയാർ നായർ കുളം,ശമീമുദ്ധീൻ ഫൈസി അഞ്ചപ്പുര,ഹമീദ് ദാരിമി ചിറമംഗലം സൗത്ത്, എസ്.ബി.വി സെക്രട്ടറി മുഹമ്മദ്‌ റസൽ, സയ്യിദ് ശാഹിൻ തങ്ങൾ, ശിഫിൻ എന്നിവർ സംസാരിച്ചു.അടുത്ത വർഷത്തേക്കുള്ള എസ്. ബി.വി യുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സയ്യിദ് ശാഹിൻ തങ്ങൾ പള്ളിപ്പടി (പ്രസിഡന്റ്‌), ശാഹിദ് പുത്തിരിക്കൽ, അനസ് ഉള്ളണം, റബിൻ കുന്നത്...
Local news

ഒരു കുടുംബത്തിലെ 16 ലധികം പേര്‍ക്ക് മഞ്ഞപ്പിത്തം ; വള്ളിക്കുന്നില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പും ഭരണസമിതിയും

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ കൊടക്കാട് വാര്‍ഡ് 15 ല്‍ ഹെപറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം) ഒരു കുടുംബത്തിലെ 16ല്‍ അധികം പേര്‍ക്ക് ഒരേ സമയം റിപ്പോര്‍ട്ട് ചെയ്തു. പഞ്ചായത്തിലെ ഒരു വിവാഹ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കാണ് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അടിയന്തര സാഹചര്യം വിലയിരുത്താനും മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുന്നതിന്റെയും ഭാഗമായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അടിയന്തരം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. വാര്‍ഡിലെ മുഴുവന്‍ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യാനും, വിവാഹങ്ങള്‍ മറ്റ് ചടങ്ങുകള്‍ ആരോഗ്യ വകുപ്പിനെ മുന്‍കൂട്ടി അറിയിക്കാനും, പനി, വയറുവേദന, ചര്‍ദി, ശരീരത്തില്‍ മഞ്ഞ കളര്‍ തുടങ്ങിയ മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടാനും ആരോഗ്യവ...
Local news

മൂന്നിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്രതിഭാദരം സംഘടിപ്പിച്ചു

തിരൂരങ്ങാടി : മൂന്നിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് എസ് എസ് എല്‍ സി, പ്ലസ്ടു എന്നിവയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റും പി.ടി.എയും സ്റ്റാഫും ചേര്‍ന്ന് അനുമോദിച്ചു. മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശറഫുദ്ധീന്‍ ഫൈസി അധ്യക്ഷത വഹിച്ചു. പി.ടി.എ ഭാരവാഹികളായ എന്‍.എം അന്‍വര്‍ സാദത്ത്, എ.കെ നസീബ, ജുവൈരിയ,സജ്‌നാസ്, കെ.നസീബ,അധ്യാപകരായ കെ. ഉമ്മു ഹബീബ, കെ. മഞ്ജു,അര്‍ഷദ്. കെ, മെഹബൂബ്. ടി, എം. മുഹമ്മദ് റഈസ്, ബി. ശ്രീഹരി, സി.എച്ച് റീന, വി.കെ ശഹീദ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പാള്‍ ടി. മോഹന്‍ സ്വാഗതവും ഹെഡ് മാസ്റ്റര്‍ പി. ഷാജി നന്ദിയും പറഞ്ഞു....
Local news

എ.ആര്‍ നഗര്‍ പഞ്ചായത്തില്‍ തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു

എ.ആര്‍ നഗര്‍ : എ.ആര്‍ നഗര്‍ പഞ്ചായത്തില്‍ തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം എ. ആര്‍. നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിയാകത്ത് അലി കാവുങ്ങല്‍ നിര്‍വഹിച്ചു. പഞ്ചായത്ത് കൃഷിഭവനില്‍ കേര കേരളം സമൃദ്ധ കേരളം എന്ന പദ്ധതി വഴി 50 ശതമാനം സബ്സിഡിയില്‍ അത്യല്പാദന ശേഷിയുള്ള കുറ്റ്യാടി തൈകളാണ് എത്തിച്ചിട്ടുള്ളത്. മികച്ച രോഗ പ്രതിരോധ ശേഷിയും വരള്‍ച്ച പ്രതിരോധ ശേഷിയുമുള്ള ഇനങ്ങള്‍ ആണ് കൃഷി ഭവനില്‍ എത്തിയിട്ടുള്ളത്. 50 രൂപയാണ് ഒരു തെങ്ങിന്‍ തൈയുടെ വില. 10 തെങ്ങിന്‍ തൈ വാങ്ങുന്നവര്‍ക്ക് തൊഴിലുറപ്പ് പദ്ധതി വഴി കുഴി കുഴിച്ചു കൊടുക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ ഭൂ നികുതി ഷീറ്റും ആധാര്‍ കാര്‍ഡിന്റെ കോപ്പിയുമാണ് സമര്‍പ്പിക്കേണ്ട രേഖകള്‍. ചടങ്ങില്‍ ആച്ചൂട്ടി മെമ്പര്‍, ശൈലജ മെമ്പര്‍ ഇബ്രാഹിം മെമ്പര്‍, കൃഷി ഓഫീസര്‍ എന്നിവര്‍ സംബന്ധിച്ചു...
Local news

നവീകരിച്ച കൊട്ടന്തല മഹല്ല് ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്തു

പരപ്പനങ്ങാടി : പാലത്തിങ്ങല്‍ കൊട്ടന്തല മഹല്ല് ഉമര്‍ ബിന്‍ ഖത്താബ് (റ) ജുമാമസ്ജിദ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അസര്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി ഉദ്ഘാടനം ചെയ്തു, പള്ളികള്‍ ഇബാദത്തുകള്‍ കൊണ്ടും, പ്രവാചക പ്രകീര്‍ത്തനങ്ങള്‍ കൊണ്ടും സജീവമായി നിര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. പാലത്തിങ്ങല്‍ മഹല്ല് പ്രസിഡണ്ട് എം അഹമ്മദ് കുട്ടി ബാക്കവി അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി കടലുണ്ടി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് ശൈഖുനാ സെയ്താലിക്കുട്ടി ഫൈസി കോറാട് ഉല്‍ബോധന പ്രസംഗം നടത്തി. പി എസ് എച്ച് തങ്ങള്‍, സുബൈര്‍ ബാഖവി, ഡോ മച്ചിഞ്ചേരി കബീര്‍, താപ്പി അബ്ദുള്ള കുട്ടി ഹാജി, നഗരസഭ കൗണ്‍സിലര്‍മാരായ സി നിസാര്‍ അഹമ്മദ്, അബ്ദുല്‍ അസീസ് കൂളത്ത്, അസീസ് പന്താരങ്ങാടി, മൂഴിക്കല്‍ കരീം ഹാജി, അബ്ദുല്‍ ഹക്കീം ബാഖവി, ടി പി യഹ്യ...
Local news

കൊളപ്പുറത്ത് ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും ഹൈക്കോടതിയുടെ സ്‌റ്റേ

തിരൂരങ്ങാടി : കൊളപ്പുറത്ത് ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടുമാസത്തേക്ക് ഹൈക്കോടതി വീണ്ടും സ്റ്റേ ഓര്‍ഡര്‍ നല്‍കി. നിലവില്‍ ഗതാഗതത്തിനായി ഉപയോഗിക്കുന്ന റോഡിലാണ് പ്രവര്‍ത്തികള്‍ ഒന്നും നടത്തരുതെന്ന് ഹൈക്കോടതി ജഡ്ജി ടി ആര്‍ രവി ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊളപ്പുറം ജംഗ്ഷനില്‍ അരീക്കോട് പരപ്പനങ്ങാടി ദേശീയപാതയില്‍ ഗതാഗത തടസ്സം നേരിട്ടിരിക്കുകയാണ്. ഒരു വശത്തില്‍ നിന്ന് മറ്റൊരു വശത്തേക്ക് കടക്കണം എങ്കില്‍ കിലോമീറ്റര്‍ ചുറ്റിക്കറങ്ങണം ഭാവിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഏറെ പ്രയാസം സൃഷ്ടിക്കും. കൊളപ്പുറം ഗവണ്‍മെന്റ് ഹൈസ്‌കൂളിന് പിറകുവശത്ത് അനുവദിച്ചു തന്ന റോഡിലൂടെയാണ് വാഹനങ്ങള്‍ ഗതാഗതത്തിന് ഉപയോഗിക്കുന്നത്. ഇവിടെയാണ് പ്രവര്‍ത്തികള്‍ ഒന്നും നടത്തരുതെന്ന് ഹൈക്കോടതി ജഡ്ജി ടി ആര്‍ രവി ഉത്തരവ് പുറപ്പെടുവിച്ചത്. സ്റ്റേറ്റ് ഹൈവേ മുറിച്ച് മാ...
Local news

വനിതകൾക്ക് ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്തു

വേങ്ങര : നാഷണൽ എൻജിഒ കോൺഫെഡറേഷൻ സഹകരണത്തോടെ വേങ്ങര കൊർദോവ എൻജിഒ നടപ്പിലാക്കുന്ന വുമൺ ഓൺവീൽസ് പദ്ധതി പ്രകാരമുള്ള വനിതകൾക്കുള്ള ഇരുചക്രവാഹനത്തിന്റെ വിതരണം ഉദ്ഘാടനം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഹസീന ഫസൽ നിർവഹിച്ചു. വനിതാ ശാക്തീകരണ പ്രവർത്തനങ്ങളിൽ സന്നദ്ധ സംഘടനകൾക്ക് മാതൃകയാണ് വേങ്ങര കൊർദോവഎൻ.ജി ഒ യെന്ന് പ്രസിഡൻ്റ് പറഞ്ഞു. 32 വനിതകൾക്കാണ് ഈ പദ്ധതിയുടെആദ്യഘട്ടത്തിൽ വിതരണം ചെയ്തത്. ചടങ്ങിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ടി.പിഎം ബഷീർ അധ്യക്ഷത വഹിച്ചു .പറപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ.കെ. സൈതുബിൻ, വേങ്ങര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ കെ നഫീസ , അസ്യാമുഹമ്മദ്, പി എച്ച് ഫൈസൽ, പി കെ ഉസ്മാൻ ഹാജി,ടി. അലവിക്കുട്ടി, സുർജിത്ത് എന്നിവർ സംസാരിച്ചു കൊർദോവ എൻ.ജി.ഒ.ചെയർമാനും വാർഡ് മെമ്പറുമായ യൂസുഫലി വലിയോറ സ്വാഗതവും കെ.ഫാരിസ നന്ദിയുംപറഞ്ഞു .ചടങ്ങിന് എം ശിഹാബുദ്ദീൻ, കരുമ്പിൽ മുഹമ്മ...
Local news

തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ വേങ്ങര യുഡിഎഫ് കമ്മിറ്റി യോഗം ചേര്‍ന്നു

വേങ്ങര : ലോകസഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി വേങ്ങര യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്നു. പഞ്ചായത്ത് മുസ്ലിംലീഗ് ഓഫീസില്‍ ചേര്‍ന്ന യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, ബൂത്ത് ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവരുടെ സംയുക്തയോഗം കെ പി സി സി സിക്രട്ടറി കെ പി അബ്ദുള്‍ മജീദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ പി എ ചെറിത് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം സിക്രട്ടറി പി. കെ. അലി അക്ബര്‍, നിയോജക മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ പി കെ അസ് ലു, കാമ്പ്രന്‍ അബ്ദുള്‍ മജീദ്, കെ.എം. കോയാമു, മങ്കട മുസ്തഫ, ആവയില്‍ സുലൈമാന്‍, ഇ.കെ.സുബൈര്‍, വി.പി.അബ്ദുള്‍ റഷീദ്, വി.യു കുഞ്ഞോന്‍, എന്‍. ഉബൈദ് മാസ്റ്റര്‍, കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍, വി.എസ്. ബഷീര്‍, പൂക്കുത്ത് മുജീബ്, ടി. മൊയ്തിന്‍ കുട്ടി, പി. കെ. സിദ്ദീഖ്, അഹമ്മദ് ഹര്‍ഷല്‍ ചാക്കീരി, ഹംസമുള്ളന്‍, അജ്മല്‍ വെളിയോട്, സുബൈര്‍ ബാവ,പ...
Local news

തിരൂരങ്ങാടി ജി എൽ പി എസ് സ്‌കൂളില്‍ ഗ്രീൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു

തിരൂരങ്ങാടി : കുട്ടികളിൽ ആരോഗ്യ ശുചിത്വ ശീലങ്ങളെ കുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടി തിരൂരങ്ങാടി ജി എൽ പി എസ് സ്‌കൂളില്‍ ശുചിത്വ ക്ലബ്ബിന്റെ കീഴിൽ ഗ്രീൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. തിരഞ്ഞെടുത്ത നാലാം ക്ലാസ്സ്‌ വിദ്യാർത്ഥികൾ ആണ് ഇതിലെ അംഗങ്ങൾ. നാലാം ക്ലാസ്സ്‌ വിദ്യാർത്ഥി മാസിന് ഗ്രീൻ പോലീസ് ബാഡ്ജ് നൽകിക്കൊണ്ട് പ്രധാനധ്യാപകൻ ടോമി മാത്യു ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. ക്ലബ്‌ കൺവീനർ ആര്യ ടീച്ചർ സീനിയർ അസിസ്റ്റന്റ് അസ്മാബി ടീച്ചർ സ്റ്റാഫ്‌ സെക്രട്ടറി സക്കീന ടീച്ചർ എം കെ രാജീവ് മാസ്റ്റർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി....
Local news

പി.എസ്.എം.ഒ കോളേജിന്റെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് സംസ്ഥാനതല അംഗീകാരം: മികച്ച പരിസ്ഥിതി ക്ലബ്ബിനുള്ള അവാർഡ് പി.എസ്.എം.ഒ കോളേജ് ഭൂമിത്ര സേന ക്ലബ്ബിന്

തിരൂരങ്ങാടി: 2022-23 കാലഘട്ടത്തിലെ മികച്ച ഭൂമിത്രസേന ക്ലബ്ബിനുള്ള അവാർഡ് പി.എസ്.എം.ഒ കോളേജിന്. കേരള പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് ഏർപ്പെടുത്തിയ കേരളത്തിലെ ഏറ്റവും മികച്ച ഭൂമിത്രസേന ക്ലബ്ബുകൾക്കുള്ള അവാർഡാണ് പി.എസ്.എം.ഒ കോളേജിലെ ഭൂമിത്രസേന ക്ലബ്ബ് കരസ്ഥമാക്കിയിരിക്കുന്നത്. ജൂൺ 5 ന് തിരുവനന്തപുരത്ത് വെച്ച് നടന്ന ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിൽ വച്ച് കേരള ചീഫ് സെക്രട്ടറി ഡോ. വി. വേണുവിൽ നിന്ന് പിഎസ്എംഒ കോളേജ് ഭൂമിത്രസേന ക്ലബ് ഫാക്കൽറ്റി-ഇൻ-ചാർജ് പി കബീർ അലിയും ക്ലബ് വളണ്ടിയർമാരും ഉപഹാരവും പ്രശസ്തി പത്രവും സ്വീകരിച്ചു. സൗത്ത് സോൺ, സെൻട്രൽ സോൺ, നോർത്ത് സോൺ എന്നീ മൂന്ന് മേഖലകളിലായി നൽകുന്ന അവാർഡിൽ നോർത്ത് സോണിലെ ഏറ്റവും മികച്ച ക്ലബ്ബ് ആയിട്ടാണ് പി.എസ്.എം.ഒ കോളേജിലെ ഭൂമിത്രസേന ക്ലബ്ബിനെ തിരഞ്ഞെടുത്തത്.കഴിഞ്ഞ കുറെ വർഷങ്ങളിലായി മാതൃകാ പരമായ നിരവധി പരിസ്ഥിതി പ്രവർ...
Local news

കുണ്ടൂർ പി എം എസ് ടി ആർട്സ് ആൻഡ് സയൻസ് കോളേജ് ലോക പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു

തിരൂരങ്ങാടി: കുണ്ടൂർ പി എം എസ് ടി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി, പരിപാടിയുടെ ഉദ്ഘാടനം ഗുൽമോഹർ തൈ നട്ടുകൊണ്ട് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ കെ. ഇബ്രാഹിം നിർവഹിച്ചു തുടർന്ന് അദ്ദേഹം പരിസ്ഥിതി ദിന സന്ദേശം കൈമാറി, ക്യാമ്പസ് പ്ലാസ്റ്റിക് വിമുക്തമാക്കൽ, പൂന്തോട്ടം നിർമ്മിക്കൽ, സമീപ വീടുകളിലേക്ക് വൃക്ഷത്തൈ നൽകൽ എന്നിവ നടത്തി. ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ 'ഓർമ്മമരം പദ്ധതി' കോളേജ് പ്രിൻസിപ്പാൾ മരത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ദിനാചരണത്തിൽ വിവിധ വകുപ്പ് മേധാവികളും, അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു....
Local news, Other

ഇ.ടിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത് വേങ്ങര മണ്ഡലത്തില്‍ നിന്നും

വേങ്ങര : മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് ഇ.ടി മുഹമ്മദ് ബഷീറിന് ലഭിച്ചത് വേങ്ങര മണ്ഡലത്തില്‍ നിന്നും. 56417 ഭൂരിപക്ഷമാണ് വേങ്ങര നിയോജക മണ്ഡലത്തില്‍ നിന്ന് ലഭിച്ചത്. ഏ ആര്‍ നഗര്‍ പഞ്ചായത്ത് 9184, കണ്ണമംഗലം 9811, ഊരകം 6729, വേങ്ങര 13369, പറപ്പൂര്‍ 8616, ഒതുക്കുങ്ങല്‍8708 എന്നിങ്ങനെയാണ് ഭൂരിപക്ഷം. വേങ്ങരയില്‍ കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷന് ലഭിച്ച ഭൂരിപക്ഷം എം.പി. അബ്ദു സമദ് സമദാനിക്ക് 30500 ഭൂരിപക്ഷമായിരുന്നു ലഭിച്ചത്.വേങ്ങര നിയോജക മണ്ഡലത്തില്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ ലഭിച്ച ഏറ്റവും മികച്ച ഭൂരിപക്ഷമാണ് വേങ്ങരയില്‍ നിന്നും ഇ.ടി. മുഹമ്മദ് ബഷീറിന് നേടാനായത്. ഒരു ബൂത്തില്‍ ഒഴികെ മണ്ഡലത്തിലെ മറ്റെല്ലാ ബൂത്തിലും യു.ഡി.എഫിന് ഭൂരിപക്ഷം നേടാനായി. വേങ്ങര യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടന്നു. യു.ഡി.എഫ്. ചെയര്‍മാന്‍ പി.എ.ചെറിത് , മണ്ഡലം മുസ്ലിം ലീഗ് പ്...
Other

അല്‍ബിര്‍റ്: വിദ്യാഭ്യാസ നവജാഗരണത്തിന് ഊര്‍ജ്ജം നല്‍കിയ സംവിധാനം ; ജിഫ്രി തങ്ങള്‍

വേങ്ങര : അല്‍ബിര്‍റ്: വിദ്യാഭ്യാസ നവജാഗരണത്തിന് ഊര്‍ജ്ജം നല്‍കിയ സംവിധാനമാണെന്ന് ജിഫ്രി തങ്ങള്‍. മൂല്യധിഷ്ഠിത സംസ്‌കാരത്തിന് പ്രാധാന്യം നല്‍കുന്ന വിദ്യാഭ്യാസം പുതു തലമുറക്ക് പകര്‍ന്നു നല്‍കുന്നതില്‍ അല്‍ബിര്‍റ് സ്ഥാപനങ്ങള്‍ മികച്ച മാതൃകയാണെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ വേങ്ങര കുറ്റാളൂര്‍ മര്‍കസുല്‍ ഉലൂം അല്‍ബിര്‍റില്‍ വെച്ച് നടന്ന അല്‍ബിര്‍റ് ദേശീയ തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനവ സമൂഹത്തിന് ഉപകാര പ്രദമാകുന്ന എല്ലാതരം അറിവുകളെയും പ്രോത്സാഹിപ്പിക്കണമെന്നും ചുരുങ്ങിയ കാലം കൊണ്ട് സമൂഹത്തിനിടയില്‍ വലിയ അംഗീകാരം നേടിയ വിദ്യാഭ്യാസ സംരംഭമാണ് അല്‍ബിര്‍റ് എന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അല്‍ബിര്‍റ് സ്‌കൂള്‍സ് കണ്‍വീനര്‍ കെ. ഉമര്‍ ഫൈസി മുക്കം അധ്യക്ഷനായി. പ്രതിപക്ഷ ഉപനേതാവും വേങ്ങര നിയോജക മണ്ഡലം എം. എല്‍. എയുമായ പി.കെ കുഞ്ഞാലിക്കുട്ടി മു...
Local news

പൊന്നാനിക്കിനി സമദാനിക്കാലം ; ലീഗിന്റെ പൊന്നാപുരം കോട്ടയില്‍ ലീഡ് രണ്ട് ലക്ഷം കവിഞ്ഞു

പൊന്നാനി : പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ ഡോ. എം. പി അബ്ദു സമദ് സമദാനിക്ക് മിന്നുന്ന വിജയം. മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായ പൊന്നാനിയില്‍ സമദാനിയുടെ ഭൂരിപക്ഷം രണ്ട് ലക്ഷം കവിഞ്ഞു. 234792 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുന്നിലാണ് സമദാനി. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ. എസ് ഹംസയ്ക്ക് ഇതുവരെ 325739 വോട്ടുകളാണ് ലഭിച്ചത്. അഞ്ച് സമദാനിയുടെ ലക്ഷത്തിലധികം വോട്ടുകളാണ് സമദാനിക്ക് ഇതുവരെ ലഭിച്ചത്. മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, തവനൂര്‍, പാലക്കാട് ജില്ലയിലെ തൃത്താല എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പൊന്നാനി ലോക്‌സഭാ മണ്ഡലം. നേരത്തെ പുറത്ത് വിട്ട എക്‌സിറ്റ് പോളുകളിലും സമദാനിക്ക് തന്നെയായിരുന്നു വിജയം ഉറപ്പിച്ചിരുന്നത്. പൊന്നാനിയില്‍ സമദാനിയുടെ ആദ്യ മത്സരമാണിത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ തന്നെ പൊന്നാനിയില്‍ സമദാനി ലീഡ് നിലനിര്‍ത്തി....
Local news

ചെമ്മാട് കടകളിലേക്ക് വെള്ളം കയറുന്നത് പരിഹരിക്കാന്‍ നടപടി ; തിരൂരങ്ങാടി നഗരസഭ

തിരൂരങ്ങാടി: ചെമ്മാട് കടകളിലേക്ക് വെള്ളം കയറുന്നത് പരിഹരിക്കാന്‍ നടപടികളായി. എത്രയും വേഗം ഓടയില്‍ അടിഞ്ഞുകൂടിയ ചെളിമണ്ണ് നീക്കാന്‍ പൊതുമരാമത്ത് വിഭാഗത്തോട് നഗരസഭ ആവശ്യപ്പെട്ടു. നിരവധി വര്‍ഷങ്ങളായി ചെമ്മാട്ടെ ഓടയില്‍ നിന്നും മണ്ണ് നീക്കിയിട്ട്. ഇത് മൂലം ഓടയില്‍ മണ്ണ് നിറഞ്ഞാണ് കടകളലിലേക്ക് വെള്ളം കയറിയത്. ചെളി പൂര്‍ണമായും നീക്കാന്‍ നഗരസഭയില്‍ ചേര്‍ന്ന നഗരസഭയുടെയും പൊതുമരാമത്ത് വിഭാഗത്തിന്റെയും യോഗം പരിപാടികള്‍ ആവിഷ്‌കരിച്ചു. അടുത്ത ദിവസം നീക്കം ചെയ്യും. ഇത് സംബന്ധിച്ച് വെള്ളം കയറിയ വ്യാപാരികളുടെ യോഗവും നഗരസഭ വിളിച്ചു ചേര്‍ത്തു. ചെളി നീക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ വ്യാപാരികളുമായി ചര്‍ച്ച ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ കാലൊടി സുലൈഖ. ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി സുഹ്റാബി. നഗരസഭ സെക്രട്ടറി മുഹ്സിന്‍. പൊതുമരാമത്ത് ഓവര്‍സിയര്‍ സുരേഷ...
Local news

ധാർമ്മിക വിദ്യാഭ്യാസം വ്യക്തി വിശുദ്ധി സാധ്യമാക്കും: കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ

തിരൂരങ്ങാടി: ധാർമ്മിക വിദ്യാഭ്യാസം സാമൂഹികവും വ്യക്തിപരവുമായ വിശുദ്ധിക്ക് കാരണമാകുമെന്നും അതിനാൽ ധാർമിക ബോധം സാർവത്രികമാക്കാൻ സമൂഹം ബദ്ധശ്രദ്ധരാകണമെന്നും വിസ്ഡം പണ്ഡിത സഭയായ ലജ്നത്തുൽ ബുഹൂസുൽ ഇസ്ലാമിയ്യ ചെയർമാനും ഖുർആൻ വിവർത്തകനുമായ സി.കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ അഭിപ്രായപ്പെട്ടു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്റസകളുടെ മലപ്പുറം വെസ്റ്റ് ജില്ലാ തല പ്രവേശനോൽഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവര സാങ്കേതിക വിദ്യയുടെ സമഗ്രമായ വികാസം ധാർമികതയുടെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്താൻ സമൂഹം ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. മലപ്പുറം വെസ്റ്റ് ജില്ലയിലെ വിസ്ഡം വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള എല്ലാ മദറസകളിലും 'അൽഫലാഹ്' പ്രവേശനോൽഘാടന പരിപാടികൾ നടന്നു. വിദ്യാർത്ഥികളുടെ കലാപരിപാടികളും അനുബന്ധമായി സംഘടിപ്പിച്ചു വിസ്ഡം വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ആസ...
Local news

മദ്‌റസ അധ്യാപക ട്രെയിനിങ് സമാപിച്ചു

തിരൂരങ്ങാടി: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ തെയ്യാല റൈഞ്ച് കമ്മിറ്റിക്കു കീഴിൽ മദ്‌റസ അധ്യാപകർക്ക് വേണ്ടി സംഘടിപ്പിച്ച MEP രണ്ടാം ഘട്ട ട്രെയിനിങ് സമാപിച്ചു. ഇരുപത് മണിക്കൂർ നീണ്ടു നിൽക്കുന്ന ട്രെയിനിങ് 5 ഘട്ടങ്ങളായാണ് നടന്നത്. സുന്നി വിദ്യാഭ്യാസ ബോർഡ് ട്രെയിനര്മാരായ കോയ ഫൈസി കൊടുവള്ളി, സുബൈർ അസ്ഹരി കടുങ്ങല്ലൂർ, സി ടി മുഹമ്മദ് കുട്ടി മുസ്‌ലിയാർ വള്ളിക്കുന്ന് , മുസ്തഫ സഖാഫി മാവൂർ എന്നിവർ ട്രൈനിങ്ങിന് നേതൃത്വം നൽകി. നേരത്തെ നടന്ന 50 മണിക്കൂർ ഒന്നാം ഘട്ട ട്രൈനിങ്ങിന് ശേഷമാണ് രണ്ടാം ഘട്ടം നടന്നത്. റൈഞ്ച് ട്രെയിനിങ് സമിതി ചെയർമാൻ സലാം സഖാഫി വെള്ളിയാമ്പുറം കൺവീനർ അബ്ദുറഊഫ് സഖാഫി ഓലപ്പീടിക എന്നിവർ ട്രെയ്നിങ് നടപടികൾക്ക് നേതൃത്വം നൽകി...
Local news

14 വയസുകാരിയായ സ്വന്തം മകളെ ലൈംഗീകമായി പീഢിപ്പിച്ച പിതാവിന് 139 വര്‍ഷം കഠിന തടവും പിഴയും, സംഭവം അറിഞ്ഞിട്ടും മറച്ചു വച്ച അമ്മക്കും മുത്തശ്ശിക്കും പിഴയും ശിക്ഷ

തിരൂരങ്ങാടി : 14 വയസുകാരിയായ സ്വന്തം മകളെ ലൈംഗീകമായി പീഢിപ്പിച്ച പിതാവിന് 139 വര്‍ഷം കഠിന തടവും 5,85,000 രൂപ പിഴയും ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ 6 വര്‍ഷവും 3 മാസവും അധിക തടവും അനുഭവിക്കുന്നതിനും ഉത്തരവിട്ടു. സംഭവം മറച്ചു വെച്ച അമ്മയെയും അമ്മൂമ്മയെയും 10000 രൂപ വീതം പിഴയടക്കുന്നതിനും ശിക്ഷിച്ചു. പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ഫാത്തിമബീവി എ. ആണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ പിഴ അടക്കുന്ന പക്ഷം മുഴുവന്‍ തുകയും അതിജീവിതക്ക് നല്‍കുന്നതിന് ഉത്തരവായി. പിഴയടച്ചില്ലെങ്കില്‍ മതിയായ നഷ്ടപരിഹാരം നല്‍കുന്നതിനുമായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് നിര്‍ദേശിച്ചിട്ടുമുണ്ട്. 2020 മെയ് 21 നാണ് കേസിനാസ്പദമായ സംഭവം. അന്നേ ദിവസം രാത്രി 11 മണിക്കും തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളും രാത്രി ഉറങ്ങി കിടക്കുകയായിരുന്ന അതിജീവിതയെ വിവസ്ത്രയാക്കി ലൈംഗികാതിക്രമം കാണിക്കുകയും ഇതിന് 3 വര്‍ഷങ്ങള്‍ക...
Local news, Other

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഉന്നത വിജയികളെ ആദരിക്കല്‍ ചടങ്ങായി മാറി

വേങ്ങര : പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഉന്നത വിജയികളെ ആദരിക്കല്‍ ചടങ്ങായി മാറി. കെഎംഎച്ച്എസ്എസ് കുറ്റൂര്‍ നോര്‍ത്ത് 2002 - 2003 ബാച്ച് സംഘടിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ വച്ചാണ് എസ്എസ്എല്‍സി പ്ലസ് ടു വിജയികളെ ആദരിച്ചത്. ചടങ്ങില്‍ വച്ച് വിദ്യാര്‍ത്ഥികെ മെമെന്റോ നല്‍കി ആദരിച്ചു. ചടങ്ങില്‍, ഗ്രൂപ്പ് അഡ്മിന്‍മാരായ, ഷെരീഫ് കക്കാടംപുറം, മിഷാല്‍ കുറ്റൂര്‍, സുമയ്യാബി ഫറോക്ക്, - ജാഫര്‍ ഷെരീഫ് ചെങ്ങാനി, അസീസ്.മറ്റു സഹപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു....
Local news, Other

8 ദിവസം നീണ്ടു നില്‍ക്കുന്ന മമ്പുറം ആണ്ടുനേര്‍ച്ചക്ക് ജൂലൈ 7 ന് തുടക്കമാകും

തിരൂരങ്ങാടി: മമ്പുറം മഖാമില്‍ അന്ത്യ വിശ്രമം കൊള്ളുന്ന ഖുഥുബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 186-ാമത് ആണ്ടുനേര്‍ച്ച 2024 ജൂലൈ 07 ഞായര്‍ മുതല്‍ ജൂലൈ 14 ഞായര്‍ കൂടിയ 8 ദിവസങ്ങളില്‍ വിപുലമായി നടത്താന്‍ ദാറുല്‍ഹുദായില്‍ ചേര്‍ന്ന മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. സമൂഹ സിയാറത്ത്, കൊടി കയറ്റം, ആത്മീയ സദസ്സുകള്‍, മതപ്രഭാഷണ വേദികള്‍, ചരിത്ര സെമിനാര്‍, മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നും ഖുര്‍ആന്‍ മനപാഠമാക്കിയ ഹാഫിളീങ്ങള്‍ക്കുള്ള സനദ് ദാനം, ദിക്ര് ദുആ സമ്മേളനം, ലക്ഷക്കണക്കിന് വിശ്വാസികള്‍ക്കുള്ള അന്നദാനം, ഖതം ദുആ എന്നീ പരിപാടികള്‍ നടക്കും. മമ്പുറം മഖാം ദാറുല്‍ഹുദാ ഏറ്റെടുത്തതിനു ശേഷമുള്ള 26-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണ നടക്കുക. പ്രസിഡന്റ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, സയ്യ...
Local news

പരപ്പനങ്ങാടി നഗരസഭ ഓഫീസിന് പിറകിലെ മാലിന്യക്കൂമ്പാരം;പരാതി നൽകി

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭാ ഓഫീസിന് പിറകിൽ ഹരിത കർമ്മസേന ശേഖരിച്ച് വെച്ച മാലിന്യക്കൂമ്പാരം ജനജീവിതത്തിന് ദു:സഹമാകുന്നുവെന്നും പകർച്ച വ്യാധികൾ പടർന്ന് പിടിക്കാൻ ഇടവരുത്തുമെന്നും മാലിന്യം അടിയന്തിരമായി നീക്കം ചെയ്യാൻ അധികൃതർക്ക് നിർദ്ദേശം കൊടുക്കണമെന്നും കാണിച്ച് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ.സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് നേരിട്ട് പരാതി നൽകി. പരാതി അടിയന്തിര സ്വഭാവമുള്ളതാണെന്നും രണ്ട് ദിവസത്തിനകം പരിഹാരത്തിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി....
Local news

പറപ്പൂര്‍ ഐയുഎച്ച്എസ്എസ് പ്രതിഭാദരം സംഘടിപ്പിച്ചു

വേങ്ങര : പറപ്പൂര്‍ ഐ.യു ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. മലപ്പുറം ജില്ലാ ആര്‍.ഡി.ഡി ഡോ.പി.എം.അനില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മാനേജര്‍ ടി.മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ടി അബ്ദുറഷീദ്, പ്രധാനാധ്യാപകന്‍ എ.മമ്മു, മാനേജിംഗ് കമ്മറ്റി ഭാരവാഹികളായ ടി.ഇ മരക്കാരുട്ടി ഹാജി, സി.ഹംസ ഹാജി, വി.മുബാറക്ക്, ടി.പി ചെറീത്, നിയുക്ത പ്രിന്‍സിപ്പാള്‍ സി.അബ്ദുല്‍ അസീസ്, പി.ടി.എ പ്രസിഡന്റ് സി.ടി സലീം, എസ്.എം.സി ചെയര്‍മാന്‍ ഹംസ തോപ്പില്‍, എം ടി എ പ്രസിഡന്റ് പി.സമീറ, ടി.അബ്ദുല്‍ ഹഖ്, ഇ.കെ സുബൈര്‍, ഇസ്ഹാഖ് കാലടി, കെ.പി അബ്ദു റഹ്‌മാന്‍, ഇ.പി വിനോദ് കുമാര്‍, ടി.ഇ സലീല എന്നിവര്‍ പ്രസംഗിച്ചു....
error: Content is protected !!