Tag: Tirurangadi

തിരൂരിൽ ബസ് പണിമുടക്ക് തുടങ്ങി; കെ എസ് ആർ ടി സി അധിക സർവീസ് നടത്തും
Other

തിരൂരിൽ ബസ് പണിമുടക്ക് തുടങ്ങി; കെ എസ് ആർ ടി സി അധിക സർവീസ് നടത്തും

തിരൂർ: സംയുക്ത ബസ് തൊഴിലാളി കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരൂർ ബസ്റ്റാൻഡിൽ സർവീസ് നടത്തുന്ന മുഴുവൻ ബസ്സിലെ തൊഴിലാളികളും ഇന്ന് പണിമുടക്കി. യാത്രക്കാരെ ബാധിക്കാതിരിക്കാൻ കെ എസ് ആർ ടി സി അധിക സർവീസ് ആരംഭിച്ചിട്ടുണ്ട്. മലപ്പുറം റോഡ്, തിരൂർ നഗരത്തിലെ റോഡ്, തിരൂർ ഏഴൂർ റോഡ് അടക്കമുള്ള റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക, തിരൂർ നഗരത്തിലെ തലതിരിഞ്ഞ ട്രാഫിക് പരിഷ്കരണം ഒഴിവാക്കുക, തിരൂർ ഏഴൂർ റോഡ് ഗതാഗത തടസ്സം രൂക്ഷമായ സാഹചര്യത്തിലും പാർക്കിന്റെ പേരിൽ റോഡ് നടപ്പാത അപകടകരമാം നിർമ്മിച്ചത് പൊളിച്ച് ഒഴിവാക്കുക, അനധികൃതമായി ആർടിഒ ഓഫീസുകളിൽ നിന്നും കൊടുക്കുന്ന വിദ്യാർത്ഥി കൺവെൻഷൻ നിറുത്തൽ ചെയ്ത അർഹരായ വിദ്യാർഥികൾക്ക് മാത്രം കൺവെൻഷൻ നൽകുക, തിരൂർ ബസ് സ്റ്റാൻഡിലെ ശുചിമുറി സ്ഥിരസംവിധാനത്തോട് കൂടി പൊതു ജനങ്ങൾക്ക് തുറന്നു കൊടുക്കുക എന്നിവ അടക്കം ബസ് മേഖലക്കും പൊതു ജനങ്ങളും അനുഭവിച്ചു കൊണ്ടിരിക്കുന്ന ...
Accident

നായ കുറുകെ ചാടി, കൊടക്കല്ലിൽ ഓട്ടോ മറിഞ്ഞു 2 പേർക്ക് പരിക്ക്

വെന്നിയുർ : നായ കുറുകെ ചാടിയതിനെ തുടർന്ന് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ഓട്ടോ മറിഞ്ഞു 2 പേർക്ക് പരിക്കേറ്റു. കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശി പരേതനായ പനക്കൽ മുഹമ്മദിന്റെ ഭാര്യ ഖദീജ (75), മകൻ ഹസ്സൻ കുട്ടിയുടെ മകൾ ബദരിയ്യഃ (33) എന്നിവർക്കാണ് പരിക്കേറ്റത്. വെന്നിയുർ കൊടക്കല്ലിൽ വെച്ചാണ് സംഭവം. ഇന്നലെ രാത്രിയായിരുന്നു അപകടം. ബന്ധുവിന്റെ വീട്ടിൽ പോയി തിരിച്ചു വരികയായിരുന്നു. പരിക്കേറ്റവരെ തിരൂരങ്ങാടി ആശുപത്രിയിൽ ചികിൽസിച്ചു....
Job

തിരൂരങ്ങാടി നഗരസഭ- ജില്ല എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് ജോബ് ഫെയർ; 50 ലേറെ കമ്പനികള്‍ പങ്കെടുക്കും 3000 ൽ പരം ഒഴിവുകൾ

ഇന്റര്‍വ്യൂ പരിശീലനം തുടങ്ങിതിരൂരങ്ങാടി നഗരസഭയുടെയും മലപ്പുറം ജില്ല എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ ജനുവരി 28ന് നടക്കുന്ന തിരൂരങ്ങാടി ജോബ് ഫെയര്‍ -തൊഴില്‍ മേളയില്‍ 50ലേറെ സ്വാകാര്യ കമ്പനികള്‍ പങ്കെടുക്കും. തൊഴില്‍ തേടുന്നവര്‍ക്ക് തൊഴില്‍ അവസരങ്ങളൊരുക്കുകയാണ് നഗരസഭയുടെ നേതൃത്വത്തില്‍, വിവിധ 3000ല്‍പരം ഒഴികളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൊഴില്‍ ഇന്‍ര്‍വ്യൂവില്‍ നിന്നും തല്‍സമയ നിയനം നല്‍കും. തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി നഗരസഭ ഓഡിറ്റോറിയത്തില്‍ ദ്വിദിന ഇന്റര്‍വ്യൂ പരിശീലനം തുടങ്ങി. വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. ഡോപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സിപി സുഹ്‌റാബി, എം സുജീനി, വഹീദ ചെമ്പ, സെക്രട്ടറി മനോജ് കുമാര്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ശൈലേഷ്,അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ അസീസ് സംസ...
Accident

തൃക്കുളം അമ്പലപ്പടിയിൽ വീണ്ടും അപകടം, കാറാണ് അപകടത്തിൽ പെട്ടത്

തിരൂരങ്ങാടി :തൃക്കുളം അമ്പലപ്പടിയിൽ വീണ്ടും അപകടം. നിയന്ത്രണം വിട്ട കാർ വൈദ്യുതി കാലിൽ ഇടിച്ചാണ് അപകടം. ഇന്ന് പുലർച്ചെ യാണ് സംഭവം. കോട്ടക്കൽ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ഇന്നലെ പുലർച്ചെയും ഇവിടെ അപകടം ഉണ്ടായിരുന്നു. കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 3 പേർക്ക് പരിക്കാരിരുന്ന്. കഴിഞ്ഞ മാസം ബൈക്ക് മറിഞ്ഞു ഒരാൾ മരിച്ചിരുന്നു....
Accident

തൃക്കുളത്ത് വീണ്ടും അപകടം; കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 3 പേർക്ക് പരിക്ക്

തിരൂരങ്ങാടി : തൃക്കുളം അമ്പലപ്പടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 4 മണിക്കായിരുന്നു അപകടം. പന്താരങ്ങാടി പതിനാറുങ്ങൽ നിന്നും ജോലി കഴിഞ്ഞു കൊണ്ടോട്ടിയിലേക്ക് പോവുന്ന വർക് ഷോപ്പ് തൊഴിലാളികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട കാർ മതിലിലും തെങ്ങിലും ഇടിച്ചു അപകടം ഉണ്ടായത്. കൊണ്ടോട്ടി സ്വദേശി സിനാൻ ഉൾപെടെ 3 യാത്രക്കാരാണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരേ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. അപകടത്തിൽ പെട്ട ഒരാളുടെ പരിക്ക് ഗുരുതരമാണ്. ചെമ്മാട് പരപ്പനങ്ങാടി റോഡിൽ തൃക്കുളം അമ്പലപ്പടിക്ക് സമീപം അപകടങ്ങൾ തുടർകഥ ആകുകയാണ്. ഏതാനും ദിവസം മുൻപ് ഇവിടെ ബൈക്ക് അപകടത്തിൽ പെട്ട് യുവാവ് മരിച്ചിരുന്നു. നാടുകാണി -പരപ്പനങ്ങാടി പാത നവീകരണം അശാസ്ത്രീയമായി നടത്തിയ ഭാഗത്താണ് അപകടം പതിവായിരിക്കുന്...
Accident

മമ്പുറത്ത് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്

തിരൂരങ്ങാടി മമ്പുറം വെട്ടത്ത് ഇരു ചക്രവാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. പരിക്കേറ്റ മൂന്ന് പേരെയും തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരായ ഇതര സംസ്ഥാന തൊഴിലാളി മുന്ന (42), കളിയാട്ട മുക്ക് സ്വദേശി ഭാഗ്യരാജ് (38), പലമാടത്തിൽ ചിന സ്വദേശി ആദിൽ (18), എന്നിവർക്കാണ് പരിക്ക്. ഇന്ന് രാവിലെ 9മണിയോടെ ആണ് അപകടം. സ്കൂട്ടറും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്....
Accident

കൊടിഞ്ഞി ഫാറൂഖ് നഗറിൽ 3 വാഹനങ്ങൾ അപകടത്തിൽ പെട്ടു 3 പേർക്ക് പരിക്ക്

തിരൂരങ്ങാടി : കൊടിഞ്ഞി ഫാറൂഖ് നഗറിൽ അപകടം, 3 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പനക്കത്തായം സ്കൂളിന് സമീപമാണ് സംഭവം. ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. ഇതിനിടയിൽ സംഭവ സ്ഥലത്ത് ഓട്ടോറിക്ഷയും മറിഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വെള്ളിയാമ്പുറം സ്വദേശി ആനക്കാമ്പുറം സുധാകരനെ (55) കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പരിക്കേറ്റ കൊടിഞ്ഞി കോറ്റത്ത് സ്വദേശിയായ വിദ്യാർഥി യെയും മറ്റൊരാളെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Malappuram

ഭിന്നശേഷിക്കാര്‍ക്ക് ജില്ലാപഞ്ചായത്ത് പവര്‍ ഇലക്ട്രിക്ക് വീല്‍ ചെയര്‍ നൽകുന്നു; 7 കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ്

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ 75 ലക്ഷം രൂപ വകയിരുത്തി ഭിന്നശേഷിക്കാര്‍ക്ക് പവര്‍ ഇലക്ട്രിക്കല്‍ വീല്‍ചെയര്‍ വിതരണം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ മുഖേന നടപ്പിലാക്കുന്നു. ഇതിന്റെ ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നന് ജില്ലയിലെ 7 കേന്ദ്രങ്ങളില്‍  മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി അഞ്ച് മുതല്‍ 12 വരെ എല്ലാ ദിവസവും രാവിലെ ഒമ്പത് മുതലാണ് ക്യാമ്പ്.തിയതി, സ്ഥലം,  ബ്ലോക്കുകള്‍ എന്നീ ക്രമത്തില്‍ ജനുവരി അഞ്ച്, മങ്കട ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പെരിന്തല്‍മണ്ണ, മങ്കട ബ്ലോക്കുകള്‍. ആറിന് മൂത്തേടം പഞ്ചായത്ത്, നിലമ്പൂര്‍ ബ്ലോക്ക്. ഏഴിന് അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്, അരീക്കോട് ബ്ലോക്ക്. ഒമ്പതിന് വേങ്ങര ബ്ലോക്ക് പഞ്ചായത്ത്, വേങ്ങര, തിരൂരങ്ങാടി, താനൂര്‍ ബ്ലോക്കുകള്‍. ജനുവരി 10 കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്, പൊന്നാനി, പെരുമ്പടപ്പ്, തിരൂര്‍, കുറ്റിപ്പുറം ബ്ലോക്ക...
Tourisam

പക്ഷികളുടെ പറുദീസയായി വെഞ്ചാലി ആമ്പൽ പാടം

തിരുരങ്ങാടി: വിദേശികളും സ്വദേശികളുമായ പക്ഷികളുടെ ഇഷ്ട കേന്ദ്രമായി മാറിയിരിക്കുകയാണ് ചെറുമുക്കിലെ ആമ്പൽ പാടം. കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നായി ചുവന്ന ആമ്പൽ കാണാൻ വരുന്ന സന്ദർശകർക്ക് ആമ്പലിൻ്റെ സൗന്ദര്യത്തിനു പുറമേ നയനാനന്ദകരമായ കാഴ്ചയൊരുക്കുകയാണ് ഇവിടുത്തെ പക്ഷിക്കൂട്ടങ്ങൾ.ചെറുമുക്ക്, കൊടിഞ്ഞി ഭാഗങ്ങളിലായി വിശാലമായി പരന്ന് കിടക്കുന്ന, നൂറേക്കറിലധികം വരുന്ന പാടശേഖരങ്ങളിൽ നീർപ്പക്ഷികളും ശൈത്യകാല സന്ദർശകരായ വിദേശ പക്ഷികളുമടക്കം 70ലേറെ പക്ഷികളെയാണ് കാണപ്പെടുന്നത്.പക്ഷി നിരീക്ഷകരായ ഡോ. ബിനു ചുള്ളക്കാട്ടിൽ, കബീറലി പി എന്നിവർ പലപ്പോഴായി ഇവിടെ നടത്തിയ സർവ്വേയിൽ നീർപ്പക്ഷികളായ ചേരക്കോഴി, വെള്ള അരിവാൾ കൊക്കൻ എന്നിവയെ ജില്ലയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന സ്ഥലമായി ചെറുമുക്ക്- വെഞ്ചാലി പാടശേഖരങ്ങളെ തിരിച്ചറിഞ്ഞിരുന്നു. ദേശാടനപ്പക്ഷികളായവെള്ളക്കൊക്കൻ കുളക്കോഴി, തവിട്ടു തലയൻ കടൽക്കാക്ക, ചെറിയ കടൽക...
Malappuram

ചെമ്മാട് ഇനി സമ്മാനപ്പെരുമഴ; ഷോപ്പിങ് ഫെസ്റ്റിവലിന് നാളെ തുടക്കം

തിരൂരങ്ങാടി: കൈ നിറയെ സമ്മാനങ്ങളുമായി ചെമ്മാട് ഷോപ്പിംഗ് ഫെസ്റ്റിവലിന് നാളെ തുടക്കമാകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മാട് യൂണിറ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അനുദിനം വികസിക്കുന്ന ചെമ്മാട് പട്ടണത്തിലെ വ്യാപാരോല്‍സവം മാര്‍ച്ച് 5-നാണ് സമാപിക്കുക. ടൗണിലെ കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന കൂപ്പണില്‍ ഒന്നാം സമ്മാനമായി കാറും രണ്ടാം സമ്മാനമായി സ്‌കൂട്ടറും മൂന്നാം സമ്മാനമായി മൊബൈല്‍ ഫോണുമടക്കം നൂറിലേറെ സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം 5-ന് വൈകീട് അഞ്ച് മണിക്ക് നടക്കും. നാല് മണിക്ക് വര്‍ണ്ണാഭമായ ഘോഷയാത്രയും തുടര്‍ന്ന് സാംസ്‌കാരിക സമ്മേളനവും നടക്കും. കൂപ്പണ്‍ വിതരണോല്‍ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി വര്‍ക്കിംഗ് പ്രസിഡന്റ് കുഞ്ഞാവു ഹാജി നിര്‍വ്വഹിക്കും. പ്രശസ്ത സിനിമ മിമിക്രിതാരം നിര്‍മ്മല്‍ പാലാഴി മുഖ്യാതിഥിയാകു...
Obituary

ഉംറ കഴിഞ്ഞു തിരിച്ചു വരികയായിരുന്ന സ്ത്രീ കരിപ്പൂരിൽ കുഴഞ്ഞു വീണു മരിച്ചു

തിരൂരങ്ങാടി : ഉംറ കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കരിപ്പൂർ എയർപോർട്ടിൽ വെച്ച് മരണപ്പെട്ടു. ചുള്ളിപ്പാറ സ്വദേശി കൂർമ്മത്ത് അബ്ദുറഹ്മാൻ്റെ ഭാര്യ സഫിയ (52)യാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6 മണിക്കാണ് സംഭവം. മലപ്പുറം ഗ്രീൻ ഓയാസിസ് ട്രാവൽസ് മുഖേന സഹോദരൻ സൈതലവിക്കൊപ്പമാണ് ഉംറക്ക് പോയിരുന്നത്. പരിശോധന കഴിഞ്ഞു മടങ്ങുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. മക്കൾ : നൗഫൽ ( ജിസാൻ) നസ്റിൻ, നഈം , മരുമക്കൾ അബ്ദുറഹ്മാൻ കടന്നമണ്ണ (ഗവ: കോളേജ് അട്ടപ്പാടി) ജസ്ന പനക്കൽ കോറ്റത്ത് കൊടിഞ്ഞി. പിതാവ് പരേതനായ കൊടപ്പന കുഞ്ഞാലസ്സൻ കരുമ്പിൽ, മാതാവ് പരേതയായ മേക്കേകാട്ട് പാത്തുമ്മു കക്കാട്. സഹോദരങ്ങൾ സൈതലവി, അബ്ദുൽ അസീസ് (റെയിൻബോ ബേക്കറി കരുമ്പിൽ) മുസ്തഫ (കുഞ്ഞാവ - ജിദ്ദ ) റുഖിയ പാലത്തിങ്ങൽ, ഖദീജ പറപ്പൂർ, സുലൈഖ ചെമ്മാട് .ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ചുള്ളിപ്പാറ ജുമാ മസ്ജിദിൽ....
Education, Health,, Information

ജീവൻ രക്ഷാ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ച് ട്രോമാ കെയർ പ്രവർത്തകർ മാതൃകയായി

തിരൂരങ്ങാടി : ജില്ലാ ട്രോമാ കെയർ തിരൂരങ്ങാടി സ്‌റ്റേഷൻ യൂണിറ്റ് ചെമ്മാട് നഗരസഭ ഓഡിറ്റോറിയത്തിൽ വെച്ച് പുതുവത്സരദിനത്തിൽ പൊതുജനങ്ങൾക്കായി ജീവൻ രക്ഷാ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.തിരൂരങ്ങാടി നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ സദഖത്തുള്ള ബാബു അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഇ പി ബാവ, ഡിവിഷൻ കൗൺസിലർ മുഹമ്മദലി അരിമ്പ്ര എന്നിവർ പങ്കെടുത്തു. റാഫി കുന്നുംപുറം സ്വോഗതവും റഫീഖ് വള്ളിയേങ്ങൽ നന്ദിയും പറഞ്ഞു.ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ ,നൂർമുഹമ്മദ് മലപ്പുറം, ജംഷീദ് സി ടി കീഴാറ്റൂർ ,പ്രസീദ നമ്പീശൻ മഞ്ചേരി , സമീറലി കൽപകഞ്ചേരിതുടങ്ങിയ ട്രോമാ കെയർ വളണ്ടിയർമാരും പരിശീലന ക്ലാസ്സിന് നേതൃത്വം നൽകി....
Accident

ബൈക്ക് ഓടയിലേക്ക് വീണ് തൊഴിലാളി മരിച്ചു

തിരൂരങ്ങാടി : മൂടിയില്ലാത്ത ഡ്രൈനേജിലേക്ക് ബൈക്ക് മറിഞ്ഞു ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്കേറ്റു. ചെമ്മാട് - പരപ്പനങ്ങാടി റോഡിൽ തൃക്കുളം അമ്പലപ്പടിയിൽ ആണ് അപകടം. ഇതര സംസ്ഥാനക്കാരനായ സുച്ചന്ദ് രാജക് (34) ആണ് മരിച്ചത്. കൂടെയുള്ളയാൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഒരു മണിക്കാണ് അപകടം. ഇരുവരും പരപ്പനങ്ങാടി നെടുവയിൽ താമസിക്കുന്നവരാണ്. ചെമ്മാട്ടെ ഹോട്ടൽ തൊഴിലാളികളാണ്. ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം. അമ്പലപ്പടിയിൽ ഏതാനും മീറ്റർ ഡ്രൈനേജ് തുറന്നിട്ട നിലയിലാണ്. റോഡ് വക്കിനോട് ചേർന്നായതിനാൽ പെട്ടെന്ന് ശ്രദ്ധയിൽ പെടില്ല. മുമ്പും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്....
Local news

സമസ്ത എംപ്ലോയീസ് അസോസിയേഷൻ തിരൂരങ്ങാടി മണ്ഡലം കൺവെൻഷൻ

തിരൂരങ്ങാടി: 'സേവനം, സംതൃപ്തി, സംഘബോധം' എന്ന പ്രമേയം ഉയര്‍ത്തി സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ (എസ്.ഇ.എ ) മെമ്പര്‍ഷിപ്പ് കാംപയിന്റെ ഭാഗമായുള്ള തിരൂരങ്ങാടി മണ്ഡലം കണ്‍വന്‍ഷന്‍ ചെമ്മാട് ഖിദ്മത്തുല്‍ ഇസ് ലാം കേന്ദ്ര മദ്‌റസാ ഹാളില്‍ വെച്ച് നടന്നു. ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു. അലി ഫൈസി പന്താരങ്ങാടി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് വെസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദലി മാസ്റ്റര്‍, അബ്ദുറഹീം മാസ്റ്റര്‍ കുണ്ടൂര്‍, കെ.പി റഫീഖ് ഉള്ളണം, മന്‍സൂര്‍ മാസ്റ്റര്‍ ചെട്ടിയാംകിണര്‍, ഹുസൈന്‍ കാക്കാട്ട്, നൗഷാദ് പുത്തൻകടപ്പുറം സംസാരിച്ചു. പുതിയ ഭാരവാഹികളായി അലി ഫൈസി പന്താരങ്ങാടി (പ്രസിഡന്റ് ), കെ.പി റഫീഖ് ഉള്ളണം (ജനറല്‍ സെക്രട്ടറി), മുഹമ്മദലി മാസ്റ്റര്‍ പുളിക്കല്‍ (ട്രഷറര്‍), മന്‍സൂര്‍ മാസ്റ്റര്‍ ചെട്ടിയാംകിണര്‍ (അസിസ്റ്റന്റ് സെക്രട്ടറി) അബ്ദുല്‍റഹീം മാസ്റ്റര്‍ കുണ...
Obituary

പരപ്പനങ്ങാടിയിൽ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു

പരപ്പനങ്ങാടി : കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ ബാപ്പാലിന്റെ പുരക്കൽ കുഞ്ഞിമോന്റെ മകൻ ശിഹാബ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ചെട്ടിപ്പടി മൽസ്യ മാർക്കറ്റിന് സമീപത്തെ കെട്ടിടത്തിൽ നിന്ന് വീണ നിലയിലായിരുന്നു. പരപ്പനങ്ങാടി 41 ഡിവിഷൻ കൗണ്സിലർ ബി.പി.ഷാഹിദായുടെ സഹോദരനാണ് ശിഹാബ്....
Obituary

കുണ്ടൂർ സ്വദേശി ചെന്നൈയിൽ അന്തരിച്ചു

തിരൂരങ്ങാടി : കുണ്ടൂർ സ്വദേശി ചെന്നൈ യിൽ അന്തരിച്ചു. കുണ്ടൂർ വടക്കേ അങ്ങാടി (ചെത്തേയ്) സ്വദേശി കുഴിമണ്ണിൽ കുഞ്ഞിമൊയ്‌ദീൻ ഹാജിയുടെ മകൻ ജാഫർ (34) ആണ് മരിച്ചത്. ചെന്നൈയിൽ ചായക്കട നടത്തുകയായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. മയ്യിത്ത് ഇന്ന് വൈകുന്നേരം 7 ന് കുണ്ടൂർ ജുമാ മസ്ജിദിൽ ഖബറടക്കും.
Other

മുജാഹിദ് ഏരിയാ സമ്മേളനം നാളെ തലപ്പാറയിൽ

ചെമ്മാട് : ധാർമ്മികതയാണ് പരിഹാരം എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന തിരൂരങ്ങാടി ഏരിയാ മുജാഹിദ് വൈജ്ഞാനിക സമ്മേളനം 23 ന് വൈകുന്നേരം 4 മണി മുതൽ തലപ്പാറയിൽ നടക്കും. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും ഖുർആൻ വിവർത്തകനുമായ സി.കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ ഉൽഘാടനം ചെയ്യും. കെ.പി എ മജീദ് എം എൽ എ മുഖ്യാഥിതിയായിരിക്കും. വർത്തമാന കാല സാഹചര്യങ്ങളിൽ വർദ്ധിച്ച് വരുന്ന അധാർമിക പ്രവണതകൾക്കെതിരെയുള്ള ബോധവൽകരണം, മദ്യവും മയക്ക്മരുന്നുo ലഹരിയും സമൂഹത്തിലുണ്ടാക്കുന്ന കെടുതിയെയും അപകടങ്ങളെയും അതിനെ അതിജയിക്കാനുള്ള മാർഗ്ഗങ്ങളെയും കുറിച്ചുള്ള പഠനം, കുടുംബത്തിന്റ ശിഥിലീകരണത്തിനും സാമൂഹിക ഭദ്രത തകർക്കാനും തന്ത്രങ്ങൾ മെനയുന്ന നവലിബറൽ ചിന്തകളുടെ അപകടങ്ങളെ കുറിച്ചുള്ള വിവരണം , ദൈവ നിഷേധവും മതനിരാകരണവും സമൂഹത്തിലുണ്ടാക്കുന്ന വിനകൾ, ലിംഗനിഷ്പക്ഷതയുടെ പ്രചാരണത്തിന്റ രാഷ്ട്രീയം...
Accident

മുന്നിയൂർ ആലിൻ ചുവട് സ്കൂട്ടറുകൾ കൂട്ടിയിടിച്ചു കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

തിരൂരങ്ങാടി: മൂന്നിയൂർ ആലിൻ ചുവട് ഇറക്കത്തിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ചു അപകടം ഒരു കുട്ടി ഉൾപ്പെടെ 3 പേർക്ക് ഗുരുതര പരിക്ക് പരിക്കേറ്റു. ആലിൻ ചുവട് അരീക്കാട്ട് പറമ്പ് മദാരി അസീസ് 45, ബന്ധുക്കളായ മുഹമ്മദ് ജിംഷാദ് (18), 4 വയസ്സുള്ള കുട്ടി എന്നിവർക്ക് പരിക്കേറ്റു. https://youtu.be/k8Mp168unCI മൂന്ന് പെരേയും തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കൂടുതൽ ചകിത്സക്കായി കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മറ്റു രണ്ടു പേരെ കോട്ടക്കൽ മിംസിലും പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം 4:10ന് ആലിൻ ചുവട് കൗമിലെ ഇറക്കത്തിൽ ആണ് അപകടം....
Accident

ലോറിയിലേക്ക് മരം കയറ്റുന്നതിനിടെ ദേഹത്ത് വീണ് ഡ്രൈവർ മരിച്ചു

വള്ളിക്കുന്ന് : ലോറിയിലേക്ക് മരം കയറ്റുന്നതിനിടെ ദേഹത്ത് വീണ് ഡ്രൈവർ മരിച്ചു. അരിയല്ലൂർ കെടക്കളത്തിൽ ഉണ്ണിനായരുടെ മകൻ ശ്രീധരൻ എന്ന ശ്രീനിവാസൻ (51) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിക്കാണ് അപകടം. രവി മംഗലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് മുറിച്ചിട്ട മരങ്ങൾ ലോറിയിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴാണ് അപകടം. മരം കയറ്റുന്ന തൊഴിലാളികളെ സഹായിക്കുന്നതിനിടെ മരം തെന്നി ദേഹത്ത് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
Obituary

ഛർദി; നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു

തിരൂരങ്ങാടി : ചർദിയെ തുടർന്ന് നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു. കൊടിഞ്ഞി ഫാറൂഖ് നഗർ ദുബായ് പീടിക സ്വദേശി കുന്നത്ത് ഫഹദിന്റെ മകൾ ഫാത്തിമ റഹ (9) ആണ് മരിച്ചത്. കൊടിഞ്ഞി എം എ ഹയർ സെക്കൻഡറി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനി ആണ്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HhznY5Ojl9v3HWEFbmd3yU വയറിളക്കവും ഛർദിയും ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. ഈ മാസം ഒന്നിന് മുന്നിയൂർ കുന്നത്ത് പറമ്പിലെ ഉമ്മയുടെ വീട്ടിൽ പോയതായിരുന്നു. ചർദിയെ തുടർന്നു മുന്നിയൂരിലും തിരൂരങ്ങാടി യിലെയും സ്വകാര്യ ആശുപത്രി കളിൽ കാണിച്ചു. ഇവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇന്ന് രാവിലെ മരിച്ചു. മരണ കാരണം അറിയാൻ പരിശോധനക്ക് അയച്ചിട്ടുണ്ട്. റിസൾട്ട് വന്നാലേ രോഗം സ്ഥിരീകരിക്കാൻ ആകൂ.. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർ...
Health,

നെടുവ സി എച്ച് സി എയ്ഡ്സ് ദിനാചരണം

ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും, തിരൂരങ്ങാടി എം കെ എച്ച് സ്കൂൾ ഓഫ് നേഴ്സിഗിന്റെയും, പരപ്പനങ്ങാടി എസ്. എൻ.എം.എച്ച്.എസ്.എസി ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന എയ്ഡ്സ് ബോധവത്കരണ റാലി ചെട്ടിപ്പടി ജി.എൽ പി സ്കൂളിൽ നിന്ന് ആരംഭിച്ച് നെടുവ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സമാപിച്ചു. പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സുരേഷ് കുമാർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഈ വർഷത്തെ എയ്ഡ്സ് ദിന സന്ദേശം ആയ ഒന്നായി തുല്യരായി തടുത്തുനിർത്താം എയ്ഡ്സിനെ എന്ന് സന്ദേശമുയർത്തിപ്പിടിച്ച് ബാൻഡ് മേളത്തോടെ ആരംഭിച്ച പ്രസ്തുത റാലി പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ എ.ഉസ്മാൻ കൗൺസിലർമാരായ സെയ്തലവി കോയതങ്ങൾ,ഒ.സുമിറാണി, ഫൗസിയ, നസീമ ഷാഹിന, നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.വാസുദേവൻ തെക്കുവീട്ടിൽ, ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ്, ഹെൽത്ത് ഇൻസ്പെക്ടർ എം എസ് അരുൺ, പി ആർ...
Other

ട്രാഫിക് നിയമം തെറ്റിച്ച് മന്ത്രിയുടെ വാഹനം; മമ്പുറത്ത് ഗതാഗത കുരുക്ക്

തിരൂരങ്ങാടി: മലപ്പുറം-പരപ്പനങ്ങാടി സംസ്ഥാന പാതയിലെ മമ്പുറം ഒണ്‍വേ റോഡിലൂടെ നിയമം ലംഘിച്ച് മന്ത്രിയും പൈലറ്റ് വാഹനവും എത്തിയത് ഏറെ നേരം ഗതാഗത കുരുക്കിനിടയാക്കി. കഴിഞ്ഞ ദിവസം വൈകുന്നേരം 5 നാണ് മന്ത്രി വി.അബ്ദുറഹ്മാന്റെ വാഹനവും അകമ്പടിയായുള്ള താനൂർ പോലീസിന്റെ വാഹനവും ട്രാഫിക് നിയമം ലംഘിച്ച് ഒൺവെയിലൂടെ വന്നത്. കക്കാട് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ ചന്തപ്പടിയിൽ നിന്ന് മമ്പുറം ബൈപാസ് വഴിയാണ് ചെമ്മാട് ടൗണിലേക്ക് കടക്കേണ്ടത്. ചെമ്മാട് ഭാഗത്ത് നിന്നും കക്കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നേരെ ഒൺവെ വഴിയും പോകണം. എന്നാൽ ഇതിന് പകരം കക്കാട് ഭാഗത്ത് നിന്ന് വന്ന മന്ത്രിയുടെ വാഹനം നേരെ ഒൺവെ റോഡിലൂടെ വരികയായിരുന്നു. തിരൂരങ്ങാടി വലിയ പള്ളിയുടെയും കബർസ്ഥാന്റെയും ഇടയിലൂടെയുള്ള റോഡ് ഒരു വാഹനത്തിന് മാത്രം കടന്നു പോകാനുള്ള വീതിയെ ഉള്ളൂ. ഇതേ തുടർന്നാണ ഒൺവെ ആക്കിയതും ബൈപാസ് റോഡ് നിര്മിച്ചതും. ഒൺവെ തെറ്റിച്ച് വരുന്ന വ...
Crime

ബിജെപി നേതാവിന്റെ വധം; ചെമ്മാട് സ്വദേശിയെ കസ്റ്റഡിയിലെടുത്തു

തിരൂരങ്ങാടി : പാലക്കാട് ബിജെപി നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എസ് ഡി പി ഐ പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെമ്മാട് സ്വദേശി ജലീലിനെയാണ് കസ്റ്റഡിയിൽ എടുത്തത്. കേസിലെ പ്രതിയായ ഖാജ ഹുസൈൻ എന്നയാളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾക്ക് താമസ സൗകര്യം ഒരുക്കിയതിനാണ് ജലീലിനെ കസ്റ്റഡിയിൽ എടുത്തത് എന്നാണ് അറിയുന്നത്. ഇന്ന് ഉച്ചയ്ക്ക് പാലക്കാട് ഡി വൈ എസ് പി യാണ് ചെമ്മാട്ടെത്തി ജലീലിനെ കസ്റ്റഡിയിൽ എടുത്തത്....
Other

താലൂക്ക് ആശുപത്രിയിലെ ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണത്തിന്റെ വാർഷികം നടത്തി

തിരൂരങ്ങാടി : ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ എത്തിക്കുന്നതിനായി ഡി വൈ എഫ് ഐ ആവിഷ്ക്കരിച്ച ' ഹൃദയ പൂർവ്വം പദ്ധതിയിലൂടെ തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ വിശപ്പകറിയത് ഒരു ലക്ഷം പേരുടെ.ഒരു ലക്ഷം കവിഞ്ഞതിൻ്റെ ഭാഗമായി വെള്ളിയാഴ്ച ആശുപത്രിക്ക് മുമ്പിൽ സംഘടിപ്പിച്ച ചടങ്ങിന് ആശംസകളുമായി മുൻസിപ്പൽ ചെയർമാനും യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറിയുമെത്തിയത് പദ്ധതിക്കുള്ള ജനകീയാംഗീകാരം കൂടിയാണെന്ന് ഭാരവാഹികൾ പറഞ്ഞു. വർഷം മുമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ തുടങ്ങിയ പദ്ധതിയിലൂടെ വെള്ളിയാഴ്ച വരെ 1,00 ,375 പേർക്ക് ഉച്ച ഭക്ഷണമെത്തിച്ചു. 2021 നവംബർ 11നാണ് തിരൂരങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി വൈ എഫ് ഐ ' ഹൃദയപൂർവ്വം' പൊതിച്ചോർ വിതരണം താലൂക്കാശുപത്രിക്ക് മുന്നിൽ ആരംഭിച്ചത്. ബ്ലോക്ക് കമ്മറ്റിക്ക് കീഴിലുള്ള 163 യൂണിറ്റുകൾ വീടുകളിൽ നിന്നും ശേഖരിക്കുന്ന ഭക്ഷണമാണ് ഉച്ചയോടെ ആ...
Obituary

മുസ്‌ലിം ലീഗ് നേതാവ് ചേറൂരിലെ ചാക്കീരി കുഞ്ഞുട്ടി നിര്യാതനായി

വേങ്ങര : മുസ്ലിം ലീഗ് നേതാവും ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡന്റുമായിരുന്ന ചേറൂരിൽ ചാക്കീരി അബ്ദുൽ ഹഖ്‌ എന്ന കുഞ്ഞുട്ടി അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിരുന്നു. നിയമസഭ സ്പീക്കറും വിദ്യാഭ്യാസ മന്ത്രിയും ആയിരുന്ന ലീഗ് നേതാവ് ചാക്കീരി അഹമ്മദ് കുട്ടിയുടെ മകനാണ്. കബറടക്കം ഇന്ന് വൈകുന്നേരം 4.30ന് ചേറൂർ വലിയ ജുമുഅത്ത് പള്ളിയിൽ....
Other

വീണുകിട്ടിയ പണമടങ്ങിയ പേഴ്‌സ് തിരിച്ചേല്പിച്ച് ഓട്ടോഡ്രൈവർമാർ മാതൃകയായി

തിരൂരങ്ങാടി : വീണുകിട്ടിയ പണമടങ്ങിയ പേഴ്‌സ് തിരിച്ചേല്പിച്ച് ഓട്ടോഡ്രൈവർമാർ മാതൃകയായി. ചെമ്മാട്ടെ ഓട്ടോ ഡ്രൈവർമാരാണ് ഉടമയെ കണ്ടെത്തി പണം തിരിച്ചേല്പിച്ചത്. ഉള്ളണം സ്വദേശി മുഹമ്മദ് ഫാരിസിന്റേതായിരുന്നു പണവും രേഖയും. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JCRK2ZAbgIX79pZnbRDe3p ചെമ്മാട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാരായഫൈസൽ കുന്നത്തേരി, സലാം കല്ലുപറമ്പൻ, മുഹമ്മദലി പൂക്കിപ്പറമ്ബ്, സലാഹുദ്ദീൻ ചെമ്മാട് , ഷൗക്കത്ത് കൊടിഞ്ഞി എന്നിവരാണ് കൈമാറിയത്....
Politics

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്: മലപ്പുറത്ത് അവകാശ വാദവുമായി എംഎസ്എഫും എസ്എഫ്ഐയും

തേഞ്ഞിപ്പലം : കോവിഡിന് ഇടവേളക്ക് ശേഷം നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ കോളേജുകളിൽ വലിയ ആഘോഷം. കോളേജ് തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് എം എസ് എഫും എസ് എഫ് ഐ യും മികച്ച വിജയം അവകാശപ്പെട്ടു. മലപ്പുറത്ത് പാർട്ടി അടിസ്ഥാനത്തിൽ അല്ലാതെ തിരഞ്ഞെടുപ്പ് നടന്ന അറബിക് കോളേജുകൾ എം എസ് എഫിനൊപ്പം നിൽക്കുമെന്നാണ് അവർ അവകാശപ്പെടുന്നത്. എം എസ് എഫ് ഒറ്റക്ക് 51 കോളേജുകളിലും മുന്നണിയായി 22 കോളേജുകളിലും വിജയിച്ചു എന്നാണ് അവകാശപ്പെടുന്നത്. സംഘടന തിരഞ്ഞെടുപ്പ് നടന്ന 49 കോളേജുകളിൽ 24 എണ്ണത്തിൽ വിജയിച്ചതായി എസ് എഫ് ഐ അവകാശപ്പെട്ടു. ഫ്രറ്റെർണിറ്റി 9 കോളേജുകൾ നേടിയതായി അവർ അവകാശപ്പെട്ടു. എം എസ് എഫ് അവകാശപ്പെടുന്ന കോളേജുകൾ: msf ഒറ്റക്ക്: മലപ്പുറം ഗവ കോളെജ്എം.ഇ.എസ് മമ്പാട്പി.എസ്.എം.ഒ തിരൂരങ്ങാടിഅമല്‍ കോളെജ് നിലമ്പൂര്‍പി.എം.എസ്.ടി കുണ്ടൂർഇ.എം.ഇ.എ കൊണ്ടോട്ടിദാറൂല്‍ ഉലൂം അറബിക് കോളെജ് വാഴക്ക...
Accident

ബൈക്കിൽ ലോറിയിടിച്ച് ദർസ് വിദ്യാർഥി മരിച്ചു.

വള്ളിക്കുന്ന്: കോഴിക്കോട് സരോവരം പാർക്കിന് സമീപം വെച്ച് ബൈക്കിൽ ലോറിയിടിച്ച് വള്ളിക്കുന്ന് നോർത്ത് കിഴക്കേമല കളത്തിൽ കോലോത്ത് മുഹമ്മദ് റിസ് വാൻ (22) മരണപ്പെട്ടു. കടലുണ്ടി പഞ്ചായത്തിലെ ചാലിയപ്പാടം തബ്ലീഗുൽ ഇസ്‌ലാം സംഘത്തിന് കീഴിലുള്ള മസ്ജിദിൽ മതപഠന വിദ്യാർഥിയായ മുഹമ്മദ് റിസ് വാൻ എരഞ്ഞിപ്പാലത്തുള്ള സ്വകാര്യ അക്കൗണ്ടിങ് പഠന കേന്ദ്രത്തിലേക്ക് ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് അപകടത്തിൽപെട്ടത്. ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മയ്യിത്ത് കിഴക്കേമല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.പിതാവ്: അൻവർസലീം. മാതാവ്:സുനീറ. സഹോദരങ്ങൾ:മുഹമ്മദ്‌ ഉക്കാശ്, ഹന്ന ഫാത്തിമ....
Obituary

തിരൂരങ്ങാടിയിലെ കാരാടൻ മൊയ്തീൻ ഹാജി അന്തരിച്ചു

തിരൂരങ്ങാടി: കാരാടൻ മൊയ്തീൻ ഹാജി (93) അന്തരിച്ചു. 3 മണിക്ക് യതീംഖാനയിൽ പൊതുദർശനത്തിന് വെക്കും. 5 മണിക്ക് മേലെചിന പള്ളിയിൽ ഖബറടക്കും. തിരൂരങ്ങാടി യത്തീംഖാന പ്രവർത്തക സമിതി അംഗം, മുനിസിപ്പൽ പതിനൊന്നാം ഡിവിഷൻ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. 1921 മലബാർ കലാപത്തിൽ ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റു മരണമടഞ്ഞ കാരാടൻ മൊയ്തീന്റെ പേരമകനാണ്. ഭാര്യ: പരേതയായ പുള്ളാട്ട് ഫാത്തിമ, എൻ. ഹാജറ കൊടിഞ്ഞി. മക്കൾ: ഖദീജ, സമദ് കാരാടൻ (മുസ്ലിം ലീഗ് എട്ടാം ഡിവിഷൻ പ്രസിഡന്റ്), സലാഹ് കാരാടൻ (മുൻ ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ), ഇബ്ബു കാരാടൻ, ആസ്യ. മരുമക്കൾ: എം.എൻ. മുഹമ്മദലി ഹാജി, തടത്തിൽ അഹമ്മദ് കോയ ഹാജി, സുഹ്റ സമദ്, നസീം സലാഹ്, റസിയ ഇബ്ബു....
Local news

രാജ്യത്തെ നിയമ ഭേദഗതികളും നികുതി നിര്‍ദേശങ്ങളും സഹകരണ മേഖലക്ക് തിരിച്ചടി: സി.ഇ.ഒ

തിരൂരങ്ങാടി : രാജ്യത്തെ നിയമ ഭേദഗതികളും നികുതി നിര്‍ദേശങ്ങളും സഹകരണ മേഖലക്ക് തിരിച്ചടിയാണെന്ന് കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) താലൂക്ക് സമ്മേളനം ആരോപിച്ചു.  പുതിയ ബേങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി  സഹകരണ മേഖലക്ക് ആശക ഉയര്‍ത്തുന്നതാണെന്നും പൊതുസമൂഹത്തെ തെറ്റിദ്ധാരണ പരത്തി സഹകരണ മേഖലയെ തകര്‍ക്കാന്‍ ആസുത്രിതവും ബോധപൂര്‍വ്വമായ ശ്രമം നടത്താന്‍  ശ്രമിക്കുന്നവരെ  തിരിച്ചറിയണമെന്നും സമ്മേളന പ്രമേയം ആവശ്യപ്പെട്ടു.   ചെമ്മാട് സഹകരണ ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന  സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് പി.ഉബൈദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്യ്തു. പ്രസിഡന്‍റ് ഹുസൈന്‍ ഊരകം അധ്യക്ഷനായി. സഹകരികള്‍ക്കുള്ള ആദരം മുസ്ലിം ലീഗ് സംസ്ഥാന ജന സെക്രട്ടറി അഡ്വ.പി.എം.എ.സലാമും  സപ്ലിമെന്‍റ് പ്രകാശണം മുന്‍ വിദ്യാഭ്യാസ മന്ത്രി  പി.കെ.അബ്ദുറബ്ബും നിര്‍വഹിച്ചു.സി.ഇ.ഒ സംസ്ഥാന ജന സെക്രട്ടറി എ.കെ.മുഹമ്മദലി മുഖ്യപ്രഭാഷ...
error: Content is protected !!