Saturday, March 21

Author: tirurangaditoday

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഊരകം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു
Local news

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഊരകം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു

വേങ്ങര : എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഊരകം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍ ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായ അനുമോദന യോഗം ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ എ. അറഫാത്ത് ഉത്ഘാടനം ചെയ്തു. യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് നാസര്‍ പറപ്പൂര്‍, നേതാക്കള്‍ ആയ ഷമീര്‍ കാമ്പ്രന്‍,കെ എസ് യു ജില്ലാ ജനറല്‍ സെക്രട്ടറി പി കെ. റഹീസ്, പറമ്പന്‍ സൈതലവി, വി പി. ഉമ്മര്‍, എം കെ.ഫഹദ്, ജംഷി പാങ്ങാട്ട്, എം സി. ആഷിഖ്, എം ടി. ഫഹല്‍, എം ടി. അര്‍ഷാദ്, എന്‍ ടി.സിനാന്‍ എന്നിവര്‍ പ്രസംഗിച്ചു....
Obituary

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു ചികിത്സയിൽ ആയിരുന്ന കുട്ടി മരിച്ചു

മുന്നിയൂർ: അത്യപൂർവമായ അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ (അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ്) ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന മുന്നിയൂർ സ്വദേശിയായ അഞ്ചുവയസ്സുകാരി മരിച്ചു.  മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹസ്സൻ കുട്ടി- ഫസ്‌ന ദമ്പതികളുടെ മകൾ ഫദ്‌വ (5) ആണു മരിച്ചത്.ഈ മാസം 13 മുതൽ കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു കുട്ടി. 8 ദിവസമായി കുട്ടി വെന്റിലേറ്ററിലായിരുന്നു.  കബറടക്കം ഇന്നു രാവിലെ 9 ന് കടവത്ത് ജുമാ മസ്ജിദിൽ നടക്കും. സഹോദരങ്ങൾ: ഫംന, ഫൈഹ.   കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രാത്രി 11 നാണ് മരണം സ്ഥിരീകരിച്ചത്. വീടിനടുത്തുള്ള കടലുണ്ടിപ്പുഴയിൽ പറക്കൽ കടവിൽ കുളിച്ചതിനെ തുടർന്നാണ് കുട്ടിക്ക് പനിയും തലവേദനയും പിടിപെടുകയും പിന്നീട് രോഗം മൂർച്ഛിക്കുകയും ചെയ്തത്. ആദ്യം ചെമ്മാട് കുട്ടികളുടെ ഡോക്ടറെ കാണിച്ചു. പിന്നീട് ചേളാരി...
Other

സംസ്ഥാന ഹജ്ജ് ക്യാമ്പിന് കരിപ്പൂരില്‍ തുടക്കം ; ആദ്യ ദിവസം യാത്രയാകുന്നത് മൂന്ന് വിമാനങ്ങളിലായി 498 പേര്‍

കേരളത്തില്‍ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പുറപ്പെടുന്ന തീര്‍ത്ഥാടകരുടെ ആദ്യസംഘം ഇന്ന് (തിങ്കള്‍) അര്‍ധരാത്രിക്കു ശേഷം കരിപ്പൂരില്‍ നിന്ന് യാത്രതിരിക്കും. ചൊവ്വാഴ്ച (21.05.2024) പുലര്‍ച്ചെ 12.05 നാണ് കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 3011 നമ്പര്‍ വിമാനത്തില്‍ 166 തീര്‍ത്ഥാടകരാണ് പുണ്യഭൂമിയിലേക്ക് യാത്ര തിരിക്കുന്നത്. ആദ്യ വിമാനം പുലര്‍ച്ചെ 3.50 ന് ജിദ്ദയിലെത്തും. ചൊവ്വാഴ്ച രാവിലെ 8 നും വൈകീട്ട് 3 നും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ 166 വീതം യാത്രക്കാരുമായി തിരിക്കും. ആകെ 498 ഹാജിമാരാണ് ആദ്യ ദിവസം കരിപ്പൂരിൽ നിന്ന് യാത്രയാകുന്നത്. ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പിന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ തുടക്കമായി. ഇന്നലെ (തിങ്കള്‍) രാവിലെ മുതല്‍ തിര്‍ത്ഥാടകര്‍ ക്യാമ്പിലെത്തി തുടങ്ങി. വിമാനത്താവളത്തിലെ എയര്‍ലൈന...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അക്കാദമിക് കൗൺസിൽ തിരഞ്ഞെടുപ്പ് - റീകൗണ്ടിങ് കാലിക്കറ്റ് സർവകലാശാലാ അക്കാദമിക് കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി.ജി. വിദ്യാർത്ഥി മണ്ഡലമായ ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചർ ഫാക്കൽറ്റിയിലെ റീകൗണ്ടിങ് 22-ന് രാവിലെ 10.30-ന് സെനറ്റ് ഹാളിൽ നടക്കുമെന്ന് വരണാധികാരി അറിയിച്ചു. പി.ആർ. 643/2024 സർവകലാശാലയിൽ പ്രൊജക്റ്റ് മോഡ് കോഴ്‌സുകൾ ജൂൺ 10 വരെ അപേക്ഷിക്കാം കാലിക്കറ്റ് സർവകലാശാലയിൽ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ പുതുതായി ആരംഭിക്കുന്ന  ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ (ഇ.എം.എം.ആർ.സി. - 0494 2407279, 2401971), പി.ജി. ഡിപ്ലോമ ഇൻ കൊമേർഷ്യൽ ടിഷ്യു കൾച്ചർ ഓഫ് അഗ്രി ഹോർട്ടികൾച്ചറൽ ക്രോപ്സ് (ബോട്ടണി പഠനവകുപ്പ് - 0494 2407406, 2407407), പി.ജി. ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻ്റ് അനലിറ്റിക്സ് (കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പ് - 0494 2407325) എന്നീ പ്രൊജക്റ്റ് മോഡ് പ്രോഗ്രാമുകളിലെ പ്രവേശനത്ത...
Local news

നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് പി.കെ.റൈഹാനത്ത് രാജിവെച്ചു

നന്നമ്പ്ര : പഞ്ചായത്ത് പ്രസിഡന്റ് മുസ്ലിം ലീഗിലെ പി.കെ.റൈഹാനത്ത് സ്ഥാനം രാജിവെച്ചു. ഇന്ന് വൈകുന്നേരം 4.45ന് പഞ്ചായത്ത് സെക്രട്ടറി ദേവേശി നാണ് രാജി നൽകിയത്. മുസ്ലിം ലീഗ് പാർട്ടി നിർദേശത്തെ തുടർന്നാണ് രാജി. 21 ആം വാർഡ് മെമ്പറായ റൈഹാനത്ത് ആദ്യമായാണ് മത്സരിക്കുന്നതും പഞ്ചായത്ത് പ്രസിഡന്റ് ആകുന്നതും. പാർട്ടി മെമ്പര്മാര്ക്കിടയിൽ ഉണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്നാണ് സ്ഥാന ചലനം. മറ്റു അംഗങ്ങളെ പരിഗണിക്കുന്നില്ല എന്നായിരുന്നു പരാതി. നിരവധി ചർച്ചകൾക്ക് ഒടുവിലാണ് രാജിയിൽ എത്തിയത്. പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം ജില്ലാ കമ്മിറ്റി രാജി വെക്കാൻ ആവശ്യപ്പെടുകയായിരുന്നു. വാർഡ് കമ്മിറ്റിയുടെ എതിർപ്പിനെ തുടർന്ന് അന്ന് രാജി വെച്ചില്ല. പിന്നീട് ഞായറാഴ്ച ജില്ലാ കമ്മിറ്റി തിങ്കളാഴ്ച 5 മണിക്കുള്ളിൽ രാജി വെച്ച് വിവരം മേൽകമ്മിറ്റിയെ അറിയിക്കാൻ നിർദേശം നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് രാജി. 21 അംഗ ഭരണസമിതിയ...
Local news

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മൂന്നിയൂര്‍ പികെവിഎസ് ആദരിച്ചു

മൂന്നിയൂര്‍ : എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മൂന്നിയൂര്‍ പാറക്കടവ് - കളത്തിങ്ങല്‍ പാറ വികസന സമിതി ആദരിച്ചു. വിജയിച്ച വിദ്യാര്‍ത്ഥികളുടെ വീടുകളിലെത്തിയാണ് ഭാരവാഹികള്‍ ആദരിച്ചത്. എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാരനായ അഫില്‍ മുഹമ്മദ് . സി, മുഹമ്മദ് അറഫാത്ത് സി.എം, മുമമ്മദ് റബീഹ് എ.വി, ഹൈഫ ബീവി പി.ജെ, മുഹമ്മദ് ശിബിന്‍ സി.എം, പ്ലസ് ടു ഉന്നത വിജയം നേടിയ ഫാത്തിമ സുഫീന എം, ഫാത്തിമ ഹനാഹ് കെ , മുഹമ്മദ് ദില്‍ഷാദ് വി.പി, യു.എസ്.എസ്, എല്‍. എസ്. എസ് വിജയിച്ച നിഷ്മിത വി.പി, ഷഹബാസ് അമന്‍ സി.എം എന്നിവരെയാണ് ആദരിച്ചത്. പതിനാലാം വാര്‍ഡ് മെമ്പര്‍ എന്‍.എം. റഫീഖ്, അഷ്‌റഫ് കളത്തിങ്ങല്‍ പാറ, ചെറീദ്, വി.പി. ബാവ,സി.എം. ഷെരീഫ് മാസ്റ്റര്‍, വി.പി. പിച്ചു, സി.എം. ചെറീദ്, കെ.എം. ഹനീഫ മെമന്റോകള്‍ നല്‍കി....
Malappuram

ടൂറിസം കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് ശുചിത്വം ഉറപ്പാക്കാന്‍ നടപടിയുമായി ജില്ലാ ഭരണകൂടം

മലപ്പുറം : ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുന്നതിനുള്ള കര്‍ശന നടപടികളുമായി മലപ്പുറം ജില്ലാ ഭരണകൂടം. തദ്ദേശ സ്വയംഭരണ വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജൂണ്‍ ഒന്ന് മുതല്‍ ഇതിനായി വിവിധ പരിപാടികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ആദ്യഘട്ടമായി നാടുകാണി ചുരത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നത് തടയാനും നിലമ്പൂരിലെ ടൂറിസം കേന്ദ്രങ്ങള്‍ പ്ലാസ്റ്റിക് മുക്തമാക്കാനും ജൂണ്‍ 10 മുതല്‍ നിലമ്പൂരിലെ വടപുറം, വഴിക്കടവ് ചെക് പോസ്റ്റ് എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് ചെക് പോസ്റ്റുകള്‍ സ്ഥാപിക്കും. ഇവിടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയും നിരോധിത പ്ലാസ്റ്റിക്കുകള്‍ പിടിച്ചെടുത്ത് പിഴ ഈടാക്കുകയും ചെയ്യും. തദ്ദേശ സ്ഥാപനങ്ങള്‍, പൊലീസ്, ആര്‍.ടി.ഒ, ഫ...
Malappuram

ഓഫീസുകളില്‍ ഉപയോഗിക്കാന്‍ പ്രകൃതി സൗഹൃദ പേനകളുമായി ഭിന്നശേഷി വിദ്യാര്‍ഥികള്‍

മലപ്പുറം : സിവില്‍ സ്റ്റേഷനിലെ ഓഫീസുകളില്‍ ഉപയോഗിക്കാന്‍ പരിസ്ഥിതി സൗഹൃദ പേപ്പര്‍ പേനകളുമായി പൊന്മള ബഡ്സ് സ്കൂളിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍. രണ്ടായിരം പേനകളാണ് ഓഫീസുകളിലെ ഉപയോഗത്തിനായി ബഡ്സ് സ്കൂളിലെ 40 ഓളം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് തയ്യാറാക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടമായി ആയിരം പേനകള്‍ കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ വെച്ച് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന് കൈമാറി. കടലാസുകള്‍ ഉപയോഗിച്ച് ചുരുളുകളായി നിര്‍മിക്കുന്ന പേനയുടെ അടി ഭാഗത്ത് വിവിധ പച്ചക്കറികളുടെ വിത്ത് കൂടി വച്ചാണ് നിര്‍മാണം. മഷി തീര്‍ന്നതിന് ശേഷം വിത്തുള്ള ഭാഗം മണ്ണില്‍ കുത്തി നിര്‍ത്തിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ മുളച്ചുവരും. 15 ദിവസം സമയമെടുത്താണ് ഇത്രയും പേനകള്‍ നിര്‍മിച്ചത്. അടുത്ത മാസം ആദ്യത്തോടെ ശേഷിക്കുന്ന പേനകള്‍ കൂടി നിര്‍മിച്ച് കൈമാറും. പത്തു രൂപയാണ് ഒരു പേനയുടെ വില. പരിസ്ഥിതി സൗഹൃദം എന്ന നിലയില്‍ പേപ്പര്‍ പേനകള്‍ക്...
Malappuram

അസി. കളക്ടറായി വി.എം ആര്യ ചുമതലയേറ്റു

മലപ്പുറം അസിസ്റ്റൻറ് കളക്ടറായി വി.എം ആര്യ ചുമതലയേറ്റു. 2023 ഐ.എ എസ് ബാച്ചിൽ ഉൾപ്പെട്ട ആര്യ ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ബാലരാമപുരം സ്വദേശികളായ വെകിടേശ്വരൻ - മിനി ദമ്പതികളുടെ മകളാണ്. ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ മുമ്പാകെയാണ് അസി.കളക്ടർ ചുമതലയേറ്റത്....
Malappuram

ദേശീയ ഓപ്പണ്‍ സ്‌ക്കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ്: മെഡലുകള്‍ വാരിക്കൂട്ടി വിദ്യാര്‍ഥികള്‍

തിരൂരങ്ങാടി : തൃശൂരില്‍ വെച്ച് നടന്ന ദേശീയ ഓപ്പണ്‍ സ്‌കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയില്‍ മികച്ച വിജയം കൊയ്ത് വിദ്യാര്‍ഥികള്‍. എ ആര്‍.നഗര്‍ ചെണ്ടപ്പുറായ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍, പുതിയത്ത് പുറായ എ.എച്ച്.എം.എല്‍.പി സ്‌ക്കൂള്‍, അച്ചനമ്പലം ജി.യു.പി സ്‌ക്കൂള്‍ എന്നീ സ്‌കൂളുകളിലെ പതിനാല് വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുത്ത് മെഡല്‍ നേടി ജില്ലയുടെ അഭിമാനമായി മാറിയത് മുഹമ്മദ് ഫാദില്‍, മുഷ്‌രിഫ്, മുഹമ്മദ് സയാന്‍, യാസീന്‍ യാസീമില്‍, ഷഫ്‌നാ റഹ്‌മ എന്നീ അഞ്ച് പേര്‍ സ്വര്‍ണവും നിഹതന്‍സീം, അസ്‌നസിലു, അനുശ്രീ, മുഹമ്മദ് അംജദ്, ഗസല്‍ ഗയാം എന്നീ അഞ്ച് പേര്‍ വെള്ളിയും ഹസം സക്കരിയ, അരുണ്‍ കൃഷ്ണ, മുഹമ്മദ് സാദില്‍, ഫാത്തിമ ഷഹാന എന്നീ നാല് പേര്‍ വെങ്കലവുമാണ് നേടിയത്. സെന്‍സായി കെ.വി അനൂപാണ് ടീമിനെ നയിച്ചത്. ജില്ലയിലെ പതിനഞ്ചോളം സ്‌കൂളുകളില്‍ യു.കെ.എ.ഐ ഷോട്ടോകാന്‍ കരാട്ടെ പരിശീലിപ്പിക്കുന്ന...
Kerala

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോൾ ഇതിൻറെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത് . ചുമ...
Kerala

സ്‌കൂട്ടര്‍ കേടായതിനെ തുടര്‍ന്ന് മഴ നനയാതിരിക്കാന്‍ കടയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി തൂണില്‍നിന്ന് ഷോക്കേറ്റു മരിച്ചു

കോഴിക്കോട് : സ്‌കൂട്ടര്‍ കേടായതിനെ തുടര്‍ന്ന് മഴ നനയാതിരിക്കാന്‍ കടയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി തൂണില്‍നിന്ന് ഷോക്കേറ്റു മരിച്ചു. കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ ആലി മുസ്ലിയാരുടെ മകന്‍ മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്. കെട്ടിടത്തിലെ തൂണില്‍നിന്നും ഷോക്കേറ്റ് റിജാസ് മരിച്ചത് കെഎസ്ഇബിയുടെ അനാസ്ഥകൊണ്ടാണെന്ന് കടയുടമയും നാട്ടുകാരും റിജാസിന്റെ കുടുംബവും ആരോപിച്ചു. ഇന്നലെ രാത്രി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മുഹമ്മദ് റിജാസ് ഷോക്കേറ്റ് മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. കനത്ത മഴയെത്തുടര്‍ന്ന് റിജാസ് കടയുടെ മുന്നില്‍ കയറി നില്‍ക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരനും ഷോക്കേറ്റു. കടയിലെ തൂണില്‍ ഷോക്ക് ഉണ്ടെന്ന് കെഎസ്ഇബിയില്‍ പരാതിപ്പെട്ടിരുന്നു. ഒരു ജീവനക്കാരന്‍ ഇന്നലെ രാവിലെ വന്ന് പരിശോധിച്ചു. പക്ഷേ പ്രശ്‌നം പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചില്ല. യുവാവ് മരിച്ചതിന...
Accident

കക്കാട് ബസ്സുകൾ കൂട്ടിയിടിച്ച് അപകടം

തിരൂരങ്ങാടി : ദേശീയപാതയിൽ കക്കാട് ജംക്ഷനിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെ 10 നാണ് അപകടം. മലപ്പുറത്ത് നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്ന ബസും കോട്ടക്കൽ നിന്ന് കോഴിക്കോട് പോകുകയായിരുന്ന ബസുമാണ് അപകടത്തിൽ പെട്ടത്. പരപ്പനങ്ങാടിയിലേക്ക് പോകുന്ന ബസ് തിരൂരങ്ങാടി റോഡിലേക്ക് കടക്കാൻ മേൽപലത്തിൽ നിന്ന് അശ്രദ്ധമായി അമിത വേഗത്തിൽ വന്നതാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ എം കെ എച്ച്, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു....
Crime

മാരകായുധങ്ങളുമായി എത്തിയ ക്വട്ടേഷൻ സംഘത്തെ നാട്ടുകാർ കൈകാര്യം ചെയ്തു പോലീസിൽ ഏൽപ്പിച്ചു

പരപ്പനങ്ങാടി : തോക്കുൾപ്പെടെയുള്ള മാരകായുധങ്ങളുമായി എത്തിയ ക്വട്ടേഷൻ സംഘത്തെ നാട്ടുകാർ കൈകാര്യം ചെയ്തു പോലീസിൽ ഏൽപ്പിച്ചു. പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ ഇന്ന് രാത്രി 8 ന് എത്തിയ കൊച്ചി വൈപ്പിൻ സ്വദേശികളായ സംഘത്തെയാണ് നാട്ടുകാർ പിടികൂടിയത്. ഇവരുടെ സ്വർണം തട്ടിയെടുത്ത ആലുങ്ങൽ സ്വദേശിയെ തേടിയാണ് ഇവർ എത്തിയത്. ഇന്നോവ യിൽ എത്തിയ സംഘത്തെ കണ്ട് സംശയം തോന്നിയ നാട്ടുകാർ ചോദ്യം ചെയ്ത പ്പോൾ ഇവർക്ക് നേരെ സംഘത്തിൽ ഒരാൾ തോക്ക് ചൂണ്ടുകയായിരുന്നു. ഇതോടെ നാട്ടുകാർ സംഘടിച്ച് ഇവരെ കൈകാര്യം ചെയ്തു. 3 പേർ രക്ഷപ്പെട്ടെങ്കിലും 2 പേരെ നാട്ടുകാർ പിടികൂടി കെട്ടിയിട്ടു. പിന്നീട് പരപ്പനങ്ങാടി പൊലീസിന് കൈമാറി. നാട്ടുകാരുടെ ചൂടറിഞ്ഞ ക്വാട്ടഷൻ സംഘങ്ങളെ പോലീസ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. താനൂർ ഡി വൈ എസ് പി ബെന്നിയുടെ നേതൃത്വത്തിൽ ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. വൈപ്പിൻ തിരുനിലത്ത് ആകാ...
Local news

കൊടിഞ്ഞി സ്വദേശിയും രോഗിയുമായ 85 കാരിക്ക് വി ടീ സ്റ്റോറിൽ നിക്ഷേപിച്ച 5 ലക്ഷം നഷ്ടമായതായി മനുഷ്യാവകാശ കമ്മീഷനിൽ പോലീസ് റിപ്പോർട്ട്

തിരൂരങ്ങാടി : കൊടിഞ്ഞി സ്വദേശിയും രോഗിയുമായ 85 കാരി കൊടിഞ്ഞിയിലെ വി ടി സ്റ്റോർ എന്ന സ്വകാര്യ സ്ഥാപനത്തിൽ രേഖയില്ലാതെ നിക്ഷേപിച്ച ഏക സമ്പാദ്യമായ 5 ലക്ഷം രൂപ നഷ്ടമായതായി മലപ്പുറം ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കേസ് സിവിൽ സ്വഭാവത്തിലുള്ളതിനാൽ റിപ്പോർട്ട് കോടതിക്ക് നൽകിയതായും പോലീസ് അറിയിച്ചു. നല്ലവരായ നാട്ടുകാരുടെ സഹായംകൊണ്ട് മാത്രമാണ് വയോധികയും മകനും ഇപ്പോൾ ജീവിക്കുന്നതെന്ന് ജില്ലാ വനിതാ – ശിശു വികസന ഓഫീസറും കമ്മീഷനെ അറിയിച്ചു. കൊടിഞ്ഞിയിലെ വി ടി സ്റ്റോർ എന്ന സ്ഥാപനത്തിൽ നിക്ഷേപിച്ച 5 ലക്ഷം രൂപ നഷ്ടപ്പെട്ടതു കാരണം വയോധികയും മക്കളും തെരുവിലായെന്ന ദൃശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിച്ചത്. വയോധികക്ക് നീതി ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകര...
Accident

വാഹനം കാത്തുനിൽക്കുമ്പോൾ മദ്രസ അദ്ധ്യാപകൻ വണ്ടിയിടിച്ച് മരിച്ചു

കൊണ്ടോട്ടി : വാഹനം കാത്തുനിൽക്കുമ്പോൾ മദ്രസ അദ്ധ്യാപകൻ വണ്ടിയിടിച്ച് മരിച്ചു. പുളിക്കൽ ബസ് സ്‌റ്റോപ്പിനു സമീപം വാഹനം കാത്തുനിൽക്കുകയായിരുന്ന മദ്രസാ അധ്യാപകന് ദാരുണാന്ത്യം. കൊണ്ടോട്ടി നീറാട് സ്വദേശി സൈദലവി മുസ്‌ല്യാർ ആണു മരിച്ചത്. ഇന്നു പുലർച്ചെ 5 മണിയോടെ പുളിക്കൽ അങ്ങാടിയിൽ റോഡരികിൽ നിൽക്കുമ്പോൾ ആണ് അപകടം. ഗുഡ്‌സ് വാഹനം റോഡരികിലേക്ക് തെന്നിയ ശേഷം, അധ്യാപകനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണപ്പെട്ടു. ചാലിയം സുന്നി മദ്രസ മുഅല്ലിം ആണ്....
Kerala, Malappuram

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ; കൂടുതൽ ബാച്ചുകൾ അനുവദിച്ച് എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കണം : എം ഫവാസ് കൂമണ്ണ

മലപ്പുറം : മലബാറിലെ സ്കൂളുകളിൽ പ്ലസ് വണ്ണിന് കൂടുതൽ ബാചുകൾ അനുവദിച്ചുകൊണ്ട് പ്ലസ് വൺ സീറ്റിന് അപേക്ഷിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കണമെന്ന് കേരള സ്റ്റുഡന്റസ് കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി എം.ഫവാസ് കൂമണ്ണ. മലബാർ മേഖലയിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പഠനത്തിന് പഠിക്കുവാൻ മതിയായ സീറ്റുകൾ ലഭിക്കാത്ത വിഷമകരമായ സാഹചര്യമാണ് ഉണ്ടാവുന്നത്. അതിനാൽ സർക്കാർ മലപ്പുറം ജില്ല ഉൾപ്പെടുന്ന മലബാർ മേഖലയിലെ സ്കൂളുകളിൽ അധിക ബാച്ചുകൾ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു . സ്കൂളുകളിൽ പുതിയ കോഴ്സുകൾക്കും പ്രൊഫഷണൽ കോഴ്സുകൾക്കും സർക്കാർ അനുമതി നൽകുകയും പ്രൈവറ്റ് സ്കൂളുകൾ സർക്കാർ ഏറ്റെടുത്ത്‌ വിദ്യാർത്ഥികൾക്കുള്ള തുടർ പഠനത്തിന് അവസരം ഒരുക്കി വിദ്യാർത്ഥികളുടെ ആശങ്ക അകറ്റി പ്ലസ് വൺ സീറ്റിന് അപേക്ഷിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കണമെന്ന...
Accident

എ ആർ നഗറിൽ കാർ ബൈക്കിൽ ഇടിച്ച് കുന്നുംപുറം സ്വദേശി മരിച്ചു

തിരൂരങ്ങാടി: എ ആർ നഗർ പുകയൂർ- യാറത്തും പടി റോഡിൽ കൊട്ടംചാലിൽ കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കുന്നുംപുറം ദാറുൽ ഷിഫ ആശുപത്രിക്ക് സമീപത്തെ വളയങ്ങാടൻ മുഹമ്മദ് അലിയുടെ മകൻ ഹിഷാം അലി (19) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ അറക്കൽ പുറായ കൊട്ടംചാലിൽ വെച്ചാണ് അപകടം. പുതിയ പോർഷോ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു എന്നു നാട്ടുകാർ പറഞ്ഞു. കുട്ടിയെ മദ്രസയിലേക്ക് ബൈക്കിൽ കൊണ്ടുപോകുമ്പോഴാണ് അപകടം. കൂടെയുണ്ടായിരുന്ന 5 വയസ്സുകാരിയായ കുട്ടിയെ പരിക്കുകളോടെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ....
Local news

ഇക്കുറിയും പതിവ് തെറ്റിയില്ല ; നോട്ട് ബുക്കുകള്‍ വിതരണം ചെയ്ത് പിജിസിഒ

തിരൂരങ്ങാടി : പതിവ് തെറ്റാതെ പതിനാറുങ്ങല്‍ പ്രദേശത്ത് പതിനാറുങ്ങല്‍ ഗ്രാമം ചാരിറ്റി ഓര്‍ഗനൈസേഷന്‍ വര്‍ഷം തോറും നടത്തി വരാറുള്ള നോട്ട് ബുക്ക് വിതരണം നടന്നു. വിതരണോദ്ഘാടനം ഡിവിഷന്‍ കൗണ്‍സിലര്‍ പി കെ അബ്ദുള്‍ അസീസ് പിജിസിഒ പ്രസിഡന്റ് ഷാഫി വലിയപീടിയേക്കലിന് നല്‍കി നിര്‍വഹിച്ചു. നല്ല സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലാണ് നോട്ട്ബുക്കിന് വേണ്ടി ഫണ്ട് സമാഹരണം നടന്നത്. അതുകൂടാതെ രണ്ട് വലിയ ധന ശേഖരണവും നടന്നത് കൊണ്ട് കഴിഞ്ഞ തവണത്തേക്കാള്‍ കുറച്ച് നോട്ട് ബുക്ക് കുറവ് വന്നിട്ടുണ്ട്. എങ്കിലും അര്‍ഹരായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് നോട്ട് ബുക്ക് എത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് പിജിസിഒ ഭാരവാഹികള്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കുട്ടികള്‍ക്ക് നോട്ട് ബുക്ക് എത്തിക്കും. പിജിസിഒ കമ്മിറ്റി അംഗം പികെ റഷീദിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി ഇസ്മായില്‍ മാളിയേക്കല്‍, സിഫാറത്ത് കണ്ണാടിതടം എന്നിവര്‍ പങ്കെ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പി.ജി. / ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശന പരീക്ഷ കാലിക്കറ്റ് സർവകലാശാലാ പി.ജി. / ഇന്റഗ്രേറ്റഡ് പി.ജി. / എം.പി.എഡ്. / ബി.പി.എഡ്. / ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്) / എൽ.എൽ.എം. പ്രാഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ (CUCAT 2024) 28-ണ് തുടങ്ങും. വിശദമായ സമയക്രമവും ഹാൾടിക്കറ്റും വെബ്‌സൈറ്റിൽ ലഭ്യമാകും. പി.ആർ. 638/2024 സി.എച്ച്.എം.കെ. ലൈബ്രറിയിൽ പ്രഭാഷണം കാലിക്കറ്റ് സർവകലാശാല സി.എച്ച്.എം.കെ. ലൈബ്രറിയിൽ പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ അജയ് പി. മാങ്ങാട്ടിന്റെ പ്രഭാഷണം 21-ന് നടക്കും. ‘ആഘോഷവായന: സാംസ്‌കാരിക രാഷ്ട്രീയമാനങ്ങൾ’ എന്ന വിഷയത്തിൽ രാവിലെ 10.30-ന് സി.എച്ച്.എം.കെ. ലൈബ്രറി സെമിനാർ ഹാളിലാണ് പ്രഭാഷണം. സർവകലാശാലാ ലൈബ്രേറിയൻ ഡോ. ടി.എ. അബ്ദുൽ അസീസിന്റെ വിരമിക്കലിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പി.ആർ. 640/2024 പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവ് കാലിക്കറ്റ് സർവകലാ...
university

കാലിക്കറ്റിൽ നാലുവർഷ ബിരുദം: ജൂൺ ഒന്ന് വരെ അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലാ 2024-25 അദ്ധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ  ആരംഭിച്ചു. ജൂൺ ഒന്നിന് വൈകിട്ട് 5 മണി വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നതാണ്.  അപേക്ഷാഫീസ്: എസ്.സി / എസ്.ടി 195/- രൂപ, മറ്റുള്ളവർ 470/- രൂപ. വെബ്‍സൈറ്റ് www.admission.uoc.ac.in. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലായി 311 കോളേജുകളിലേക്കാണ് പ്രവേശനം ഇതിൽ 35 ഗവ. കോളേജുകൾ, 47 എയ്ഡഡ് കോളേജുകൾ, 219 സ്വാശ്രയ കോളേജുകൾ, സർവകലാശാലയുടെ 10 സ്വാശ്രയ സെന്ററുകൾ എന്നിവയാണ് ഉള്ളത്. ബി.എ. 47, ബി.എസ്.സി. 37, ബി.കോം. 5, ബി.വോക്. 35 എന്നിങ്ങനെയാണ് പ്രോഗ്രാമുകൾ. ബിരുദ പ്രോഗ്രാമുകൾക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് CUFYUG-REGULATIONS-2024-ലെ വ്യവസ്ഥകൾക്ക് വിധേയമായി മൂന്ന് ഓപ്‌ഷനുകളിൽ പഠനം പൂർത്തീകരിക്കാം.        (എ) 3 വർഷത്തെ യുജി ബിരുദം,  &n...
Malappuram

കോട്ടക്കലില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു

കോട്ടക്കല്‍: കോട്ടക്കലില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു. കോട്ടക്കല്‍ ചങ്കുവെട്ടിയില്‍ കട നടത്തുന്ന കോട്ടക്കല്‍ ആട്ടീരിപ്പടി സ്വദേശിയായ ഷഹദിനെയാണ് (30) ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടു പോയി മര്‍ദിച്ചത്. ഇയാള്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇയാള്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ക്വട്ടേഷന്‍ സംഘമാണ് അക്രമത്തിന് പിന്നിലുള്ളതെന്ന് പൊലീസ് പറയുന്നു. ഷഹദിനെ വെള്ളിയാഴ്ച രാത്രിയാണ് പത്തോളം പേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയത്. രണ്ടത്താണിയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദിച്ചു. ശേഷം ദേശീയപാതയില്‍ ഉപേക്ഷിക്കുകയായിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് വിവരം ചോര്‍ത്തി കൊടുത്തത് ഷഹദാണെന്ന് പറഞ്ഞാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊല...
Malappuram

കരിപ്പൂരില്‍ സ്വര്‍ണ വേട്ട ; 6.31 കോടിയുടെ സ്വര്‍ണവും 12.87 ലക്ഷം രൂപയുടെ സിഗരറ്റുകളും പിടികൂടി

കരിപ്പൂരില്‍ വന്‍ കള്ളക്കടത്തു വേട്ട. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 6.31 കോടി രൂപ വിലമതിക്കുന്ന 8.8 കിലോഗ്രാം സ്വര്‍ണവും 12.85 ലക്ഷം രൂപ വിലമതിക്കുന്ന 1,07,000 സിഗരറ്റ് സ്റ്റിക്കുകളും എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. 3 യാത്രക്കാര്‍ 2.08 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ മിശ്രിതം രൂപത്തിലാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. ദുബായില്‍ നിന്ന് എത്തിയ തലശ്ശേരി സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 48 ലക്ഷം രൂപ വിലമതിക്കുന്ന 682 ഗ്രാം സ്വര്‍ണമാണ് ആദ്യം കണ്ടെടുത്തത്. മറ്റ് രണ്ട് കേസുകളില്‍ ഷാര്‍ജയില്‍ നിന്ന് എത്തിയ കോഴിക്കോട് കുറ്റ്യാടി സ്വദേശിയില്‍ നിന്ന് 79.70 ലക്ഷം രൂപ വിലവരുന്ന 1122 ഗ്രാം സ്വര്‍ണവും 1124 ഗ്രാം സ്വര്‍ണവും പിടികൂടി. ദുബായില്‍ നിന്ന് എത്തിയ വയനാട് സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 80.08 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം. ഈ രണ്...
Accident

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

പെരുവള്ളൂര്‍: കൊണ്ടോട്ടി കുമ്മിണിപറമ്പില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു തോട്ടിലേക്കു മറിഞ്ഞു ഓട്ടോ ഡ്രൈവര്‍ മരണപ്പെട്ടു. കാക്കത്തടം സ്വദേശി മുന്‍ പ്രവാസിയും ഓട്ടോ ഡ്രൈവറുമായ മനോരമ സലാം ആണ് മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു...
Malappuram

ലോക് സഭാ തിരഞ്ഞെടുപ്പ് : ജില്ലയില്‍ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍

മലപ്പുറം : ലോക് സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ മലപ്പുറം ജില്ലയില്‍ അന്തിമ ഘട്ടത്തില്‍. ജൂണ്‍ നാലിന് നടക്കുന്ന വോട്ടെണ്ണലിനായി മലപ്പുറം ജില്ലയില്‍ നാലു കേന്ദ്രങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. പൊന്നാനി ലോക് സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി തിരൂര്‍ എസ്.എസ്.എം പോളിടെക്ന‍ിക് കോളേജും മലപ്പുറം ലോക് സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി മലപ്പുറം ഗവ. കോളേജും വയനാട് ലോക് സഭാ മണ്ഡലത്തില്‍ഉള്‍പ്പെടുന്ന നിലമ്പൂര്‍, ഏറനാട് നിയമസഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കേന്ദ്രമായി ചുങ്കത്തറ മാര്‍ത്തോമ കോളേജും വയനാട് ലോക് സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വണ്ടൂര്‍ നിയമസഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്ററി സ്കൂളുമാണ് നിശ്ചയിച്ചിട്ടുള്ളത്. പൊന്നാനി ലോക് സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തൃത്താല നിയോജക മണ്ഡലത്തിലെ വോട്ടുകള്‍ തിരൂര്‍ എസ്.എസ്.എം പോളിടെക്...
Local news, Other

റേഷന്‍ കടകളില്‍ നിന്നും വിതരണം ചെയ്ത ആട്ടപ്പൊടിയില്‍ പുഴുക്കളെന്ന് പരാതി

പരപ്പനങ്ങാടി: നഗരസഭയിലെ പല റേഷന്‍ കടകളില്‍ നിന്നും വിതരണം ചെയ്ത ആട്ടപ്പൊടിയില്‍ പുഴുക്കളെന്ന് വ്യാപക പരാതി. മുന്‍ഗണനാ കാര്‍ഡുടമകള്‍ക്ക് 9 രൂപ നിരക്കില്‍ വിതരണം ചെയ്യുന്ന 950 ഗ്രാം ആട്ടപ്പൊടി പാക്കറ്റില്‍ നിന്നാണ് പുഴുക്കളെ ലഭിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളിലായി വിതരണം ചെയ്ത ഉപയോഗ കാലാവധി തീരാത്ത ആട്ടപ്പൊടിയിലാണ് പുഴു നിറഞ്ഞ് ഭക്ഷ്യയോഗ്യമല്ലാതായിരിക്കുന്നത്. പരിശോധന നടത്തി ഗുണനിലവാരമുള്ള ഭക്ഷ്യ-ധാന്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിനും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി ഉണ്ടാകണമെന്നുമാണ് ഗുണഭോക്താക്കളുടെ ആവശ്യം. സിവില്‍ സപ്ലൈസ് വകുപ്പ് അധികാരികള്‍ക്ക് അടുത്ത ദിവസം പരാതി നല്‍കുമെന്നും ഗുണഭോക്താവായ ഷാജി മുങ്ങാത്തം തറ, എന്‍ എഫ് പി ആര്‍ വൈസ് പ്രസിഡന്റ് മനാഫ് താനൂര്‍ എന്നിവര്‍ പറഞ്ഞു....
university

പരീക്ഷാഫലം, പുനർമൂല്യനിർണയ അപേക്ഷ ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷാഫലം ഒന്നാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് (CCSS) നവംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 634/2024 പുനർമൂല്യനിർണയ അപേക്ഷ കാലിക്കറ്റ് സർവകലാശാല മാർച്ച് നാലിന് ഫലം പ്രസിദ്ധീകരിച്ച രണ്ടാം സെമസ്റ്റർ യു.ജി. (CBCSS / CUCBCSS) ബി.എ. / ബി.എസ്.ഡബ്ല്യൂ. / ബി.എഫ്.ടി. / ബി.വി.സി. / ബി.എ. അഫ്സൽ-ഉൽ-ഉലമ ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷയിൽ ചില സാങ്കേതിക തകരാറുകൾ മൂലം റിസൾട്ടിൽ മാറ്റം വന്ന വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണയത്തിന് പ്രത്യേകമായി മെയ് 24 വരെ അപേക്ഷിക്കാം. പ്രസ്തുത സാങ്കേതിക തകരാർ റിസൾട്ടിനു ബാധിച്ചതായി ബോധ്യമുള്ള വിദ്യാർത്ഥികൾ പരീക്ഷാഭവനിൽ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കാലിക്കറ്റ് സർവകലാശാല 16-ന് ഫലം പ്രസിദ്ധീകരിച്ച ആറാം സെമസ്റ്റർ വിദൂര വിദ്യാഭ്യാസ വിഭാഗം ബി.എ. / ബി.എസ് സി. / ബി.എ. അഫ്സൽ-ഉൽ-ഉലമ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്...
Kerala

പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തി മലയാളിയായ മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമം ; പരസ്യ ഏജന്റ് പിടിയില്‍

ചെന്നൈ : പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം മലയാളിയായ മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പരസ്യ ഏജന്റ് സിദ്ധാര്‍ഥ് പിടിയില്‍. എറണാകുളം സ്വദേശിയായ യുവതി ചെന്നൈ റോയപ്പേട്ട പൊലീസില്‍ നല്‍കിയ പരാതിയിലാണ് നടപടി. ഇംഗ്ലണ്ടില്‍ ചിത്രീകരിക്കുന്ന പരസ്യചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ഹോട്ടല്‍മുറിയിലേക്ക് വിളിച്ചുവരുത്തിയശേഷം സിദ്ധാര്‍ഥ് കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. മുറിയില്‍നിന്ന് ഇറങ്ങിയോടിയ യുവതി ഹോട്ടല്‍ ജീവനക്കാരെ വിവരമറിയിച്ചു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്....
Local news

എം എസ് സി ജോഗ്രഫി ഒന്നാം റാങ്ക് കരസ്ഥമാക്കിയ അഭീഷാ പട്ടാളത്തിനെ ആദരിച്ചു

തിരൂരങ്ങാടി : മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ നടത്തപ്പെടുന്ന എം എസ് സി ജോഗ്രഫി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി കേരളത്തിനും മലപ്പുറം ജില്ലക്കും അഭിമാനമായി തിരൂരങ്ങാടി വെള്ളിനക്കാട് സ്വദേശി അഭിഷാ പട്ടാളത്തില്‍ ഒന്നാം റാങ്കിന് അര്‍ഹയായി. അഭിഷയെ തിരൂരങ്ങാടി ഹൗസ് പ്രൊജക്റ്റ് ടീം ആദരിച്ചു. മദ്രാസ് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ വരുന്ന വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളില്‍ നിന്നാണ് എം എസ് സീ 2023 2024 ബാച്ചിലെ വിദ്യാര്‍ത്ഥിനിയായ അഭിഷ പട്ടാളത്തില്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ കോളേജില്‍ പഠിക്കുന്ന അഭിഷ ഈ നേട്ടം കരസ്ഥമാക്കിയത്. രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡും ഫലകവും നല്‍കുന്ന പുരസ്‌ക്കാരമാണിത്. തിരൂരങ്ങാടി ഹൗസ് പ്രൊജക്റ്റ് ടീം ചെയര്‍മാന്‍ കെ ടി മൊയ്തീന്‍കുട്ടി അവാര്‍ഡ് തുകയും മെമെന്റോയും സമ്മാനിച്ചു. വി എം ഹംസക്കോയ, സിറാജുദ്ദീന്‍ പൊറ്റയില്‍, അബ്ദുല്‍ റഹീം പൂക്കത്ത് എന്നിവര്‍ പങ്കെട...
Kerala

പരിശീലന പരിപാടിക്കു പോകാന്‍ വീട്ടില്‍ നിന്നിറങ്ങവേ അധ്യാപിക കുഴഞ്ഞു വീണ് മരിച്ചു

കോഴിക്കോട് : പരിശീലന പരിപാടിക്കു പോകാന്‍ വീട്ടില്‍ നിന്നിറങ്ങവേ അധ്യാപിക കുഴഞ്ഞു വീണ് മരിച്ചു. കൊടുവള്ളി ബി ആര്‍ സി യിലെ പരിശീലകയും കൊടുവള്ളി ജി എല്‍ പി സ്‌കൂളിലെ അധ്യാപികയുമായഇ.കെ.ഷബീല (33) ആണ് മരിച്ചത്. ഇന്നു രാവിലെ വീട്ടില്‍ വെച്ചാണ് കുഴഞ്ഞ് വീണത്. അവധിക്കാല അധ്യാപക പരിശീലനത്തില്‍ രണ്ടാം ക്ലാസിലെ റിസോഴ്‌സ് പേഴ്‌സനായിരുന്നു. ഇന്നത്തെ പരിശീലനത്തിന് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് കുഴഞ്ഞുവീണത്. രാവിലെ വീട്ടില്‍ കുഴഞ്ഞു വീണയുടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞദിവസം താമരശ്ശേരിയില്‍ നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിരുന്നു. പിതാവ്: ഒതയോത്ത് പരേതനായ കുഞ്ഞാലി....
error: Content is protected !!