Sunday, March 22

Author: tirurangaditoday

അബുദാബിയില്‍ മരണപ്പെട്ട വേങ്ങര സ്വദേശിയുടെ മയ്യത്ത് നമസ്‌കാരം നാളെ
Local news, Obituary, Other

അബുദാബിയില്‍ മരണപ്പെട്ട വേങ്ങര സ്വദേശിയുടെ മയ്യത്ത് നമസ്‌കാരം നാളെ

അബുദാബിയില്‍ മരണപ്പെട്ട സുബൈറിന്റെ മയ്യത്ത് നമസ്‌കാരം നാളെ രാവിലെ 7 മണിക്ക് വേങ്ങര അരിക്കുളം ജുമാ മസ്ജിദില്‍ വച്ച് നടക്കും. കഴിഞ്ഞദിവസം അബുദാബിയില്‍ വെച്ച് മരണപ്പെട്ട വേങ്ങര മാര്‍ക്കറ്റ്‌റോഡ് സ്വദേശി പരേതനായ പുല്ലമ്പലവന്‍ രായിന്‍ എന്നവരുടെ മകന്‍ സുബൈര്‍ (47 ) ന്റെ മയ്യത്ത് നമസ്‌കാരമാണ് നാളെ നടക്കുക. മൃതദേഹം നാളെ ശനിയാഴ്ച പുലര്‍ച്ചെ നാട്ടിലെത്തും. തുടര്‍ന്ന് ജനാസ നമസ്‌കാരം നാളെ ശനിയാഴ്ച രാവിലെ 7 മണിക്ക് വേങ്ങര അരിക്കുളം ജുമാമസ്ജിദില്‍ വെച്ച് നടക്കും....
Local news

കൊടിഞ്ഞിയില്‍ യുവതിയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു ; ഭര്‍ത്താവ് അറസ്റ്റില്‍

തിരൂരങ്ങാടി : കൊടിഞ്ഞിയില്‍ യുവതിയെ തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടിഞ്ഞി കാളംതിരുത്തി കളത്തില്‍ സൈഫുദ്ദീനെ (42) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ തലയുടെ പിന്‍വശത്താണ് അടിച്ചത്. പരുക്കിനെ തുടര്‍ന്ന് പത്തിലേറെ തുന്നലുണ്ട്. സ്വകാര്യാശുപ്രതിയില്‍ ചികിത്സയിലാണ് യുവതി. അതേ സമയം ഭര്‍ത്താവ് ആരോപണം നിഷേധിച്ചു. വീട്ടിൽ ഈ സമയം ഭർത്താവും ഭാര്യയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടിൽ ഉണ്ടായിരുന്ന കുട്ടിയെ പഞ്ചസാര വാങ്ങാൻ സൈഫുദ്ദീൻ പറഞ്ഞയച്ചിരുന്നു. പഞ്ചസാര വാങ്ങി കുട്ടി വീട്ടിലെത്തിയപ്പോഴും സൈഫുദ്ദീൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. യുവാവിനെ കോടതി ഹാജരാക്കി റിമാന്‍ഡ് ചെയ്തു....
Kerala

കോളേജ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: തൃക്കരിപ്പൂര്‍ ഇ.കെ നായനാര്‍ പോളിടെക്‌നിക് കോളേജിന്റെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോളേജിലെ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്ന കാസര്‍കോട് ഭീമനടി സ്വദേശി അഭിജിത്ത് ഗംഗാധരന്‍ (19) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അഭിജിത്തിനെ ഹോസ്റ്റലിന് അകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ പരീക്ഷ നടന്നുകൊണ്ടിരിക്കുന്ന സമയമാണ്. അഭിജിത്തിന്റെ കൈവശം മറ്റൊരു വിദ്യാര്‍ത്ഥിയുടെ ഹോള്‍ ടിക്കറ്റ് ഉണ്ടായിരുന്നു. ഇന്ന് രാവിലെ ഈ ഹോള്‍ ടിക്കറ്റ് വാങ്ങാനായി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയിലെത്തി. എന്നാല്‍ വാതിലില്‍ കുറേ നേരം തട്ടിവിളിച്ചിട്ടും അഭിജിത്ത് തുറന്നില്ല. ഇതോടെ മൊബൈലില്‍ വിളിച്ചു നോക്കി. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. വിദ്യാര്‍ത്ഥികള്‍ മുറിയുടെ ജനല്‍ തുറന്ന് നോക്കിയപ്പോള്‍ ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് അഭിജി...
Kerala, Malappuram

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് മലപ്പുറം അടക്കം 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 20ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം കോട്ടയം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മെയ് 18ന് പാലക്കാടും മലപ്പുറത്തും അതിശക്തമായ മഴക്ക് സാധ്യതയുള്ള ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മെയ് 19ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും ശക്തമായ മഴയുണ്ടാകും. കോമറിന് തീരത്ത്, തമിഴ് നാട് തീരത്തോട് ചേര്‍ന്ന് ഒരു ചക്രവാത ചുഴി നില...
Malappuram

സത്യസന്ധതക്ക് മാതൃകയായി കുന്നുംപുറം പാലിയേറ്റീവ് കെയർ ക്ലിനിക്കിലെ നഴ്സ്

എ ആർ നഗർ : പൊതുമേഖലാ ബാങ്കിൽ നിന്നും അധികമായി ലഭിച്ച വലിയൊരു തുക ബാങ്കിനെ തിരിച്ചേൽപ്പിച്ച് മാതൃക തീർത്തിരിക്കുകയാണ് അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിലെ കുന്നുംപുറം പാലിയേറ്റീവ് കെയർ ക്ലിനിക്കിലെ നഴ്സായ വള്ളിക്കുന്ന് സ്വദേശി നാലകത്ത് സാഹിറ. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് ചെക്ക് മാറാനായി സാഹിറ ബാങ്കിലെത്തുന്നത്. ബാങ്കിൻ്റെ പ്രവർത്തന സമയം തീരാറായത് കൊണ്ട് ബാങ്ക് ജീവനക്കാർ ഏറെ തിരക്കിലും ഉപഭോക്താക്കൾ ധൃതിയിലുമായിരുന്നു.ക്യാഷ് കൗണ്ടറിൽ ഇരിക്കുന്ന ജീവനക്കാരി എണ്ണി തിട്ടപ്പെടുത്തി നൽകിയ നോട്ടുകൾ അതേപടി വാനിറ്റി ബാഗിലിട്ട് സാഹിറ തൻ്റെ ടൂ വീലറിൽ കയറി വീട്ടിലേക്ക് പോയി. വൈകുന്നേരം അഞ്ചര മണിക്ക് ബാങ്കിൽ നിന്നും പണം എണ്ണി നോക്കിയോ എന്നന്വേഷിച്ചു കൊണ്ടുള്ള ഒരു ഫോൺവിളി വന്നു. ബാങ്കിലെ കൗണ്ടിംഗ് മെഷീനിൽ രണ്ട് പ്രാവശ്യം എണ്ണിയതിന് ശേഷം മാത്രമാണ് ഉപഭോക്താക്കൾക്ക് പണം കൈമാറുന്നത് എന്നത് കൊണ്ട് എണ്ണി നോക്കാ...
Local news

അമീബിക്ക് മസ്തിഷ്ക ജ്വരബാധ: മൂന്നിയൂർ പഞ്ചായത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ

തിരൂരങ്ങാടി : അമീബിക്ക് മസ്തിഷ്ക ജ്വരബാധ റിപ്പോർട്ട് ചെയ്ത മൂന്നിയൂർ പഞ്ചായത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ.രേണുക അറിയിച്ചു. രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പഞ്ചായത്ത് തലത്തിൽ പ്രസിഡണ്ട് ചെയർപേഴ്സണും മെഡിക്കൽ ഓഫീസർ കൺവീനറുമായി RRT രൂപീകരിച്ചു. യോഗത്തിൽ ജനപ്രതിനിധികൾ, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുനീർ മാസ്റ്ററുടെ നേതൃത്വത്തിൽ 18-ാം വാർഡിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. ജെ.എച്ച്.ഐമാർ ജെ.പി.എച്ച്.എൻ ആശാപ്രവർത്തകർ എന്നിവർ 8 ടീമുകളായി തിരിഞ്ഞ് ഗൃഹസന്ദർശനം നടത്തുകയും 88 കിണറുകളിൽ ക്ലോറിനേഷൻ നടത്തുകയും ചെയ്തു. പനിനിരീക്ഷണമടക്കമുള്ള സർവൈലനൻസ് പ്രവർത്തനങ്ങളും ബോധവൽക്കരണവും നടത്തി. പനി കേസുകൾ...
Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാല് വയസുകാരിക്ക് കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തി ; അസോസിയേറ്റ് പ്രൊഫസറെ സസ്പെന്‍ഡ് ചെയ്തു

കോഴിക്കോട്: മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയ്ക്ക് കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി. കൈവിരലിന്റെ ശസ്ത്രക്രിയയ്‌ക്കെത്തിയ ചെറുവണ്ണൂര്‍ മധുര ബസാറിലെ നാല് വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. കൈപ്പത്തിയിലെ ആറാം വിരല്‍ നീക്കം ചെയ്യാനായാണ് കുട്ടി എത്തിയത്. എന്നാല്‍ അരമണിക്കൂര്‍ വേണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി പുറത്തെത്തുമ്പോള്‍ നാവില്‍ പഞ്ഞി വെച്ച നിലയില്‍ ആയിരുന്നു. കയ്യിലെ തുണി മാറ്റി നോക്കിയപ്പോള്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷാ കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഓൺലൈൻ ആൻ്റ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ (മുൻ എസ്.ഡി.ഇ.) വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ എം.എ. / എം.എസ് സി./ എം.കോം. (PG-CDOE-CBCSS 2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ജൂലൈ ഒന്നിന് തുടങ്ങും.  അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.എ. / എം.എസ്.സി. / എം.കോം. / എം.എസ്.ഡബ്ല്യൂ. / എം.എച്ച്.എം. / എം.ടി.എച്ച്.എം. / എം.ടി.ടി.എം. / എം.എ. ജേണലിസം ആൻ്റ് മാസ് കമ്മ്യൂണിക്കേഷൻ / എം.എ. ഡെവലപ്മെന്റ് ഇക്കണോമിക്സ് / എം.എ. ബിസിനസ് ഇക്കണോമിക്സ് / എം.എ. ഇക്കണോമെട്രിക്സ് / എം.എസ് സി. മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ് / എം.എസ് സി. ബയോളജി /  എം.എസ് സി. ഫോറൻസിക് സയൻസ് (CBCSS-PG 2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ജൂലൈ ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്...
Local news

പെണ്‍കുട്ടികളുടെ വനിതാ ഫുട്‌ബോള്‍ പരിശീലന ക്യാമ്പിന് തുടക്കമായി

പരപ്പനങ്ങാടി : ചുടലപ്പറമ്പ് മൈതാനത്ത് വെച്ച് പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബും മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി നടത്തുന്ന ഫുട്‌ബോള്‍ പരിശീലനത്തിന് തുടക്കമായി. 15 ദിവസം നീണ്ടു നില്‍ക്കുന്നാണ് ക്യാമ്പ്. മുന്‍ കേരളാ വനിതാ ടീം ക്യാപ്റ്റനും നിലവിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചുമായ നജ്മുന്നീസയാണ് പരിശീലനം നല്‍കുന്നത്. മലപ്പുറം ജില്ലയില്‍ പെണ്‍കുട്ടികളുടെ ജൂനിയര്‍, സീനിയര്‍ വിഭാഗത്തില്‍ മികച്ച ടീം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സൗജന്യമായാണ് പരിശീലനം നല്‍കുന്നത്. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ താഴെപ്പറയുന്ന നമ്പറില്‍ ബന്ധപ്പെടുക : 8089 057 357...
Local news

അമീബിക് മസ്തിഷ്‌കജ്വരം ; നിരീക്ഷണത്തില്‍ കഴിയുന്ന നാല് കുട്ടികളുടെ പരിശോധന ഫലം പുറത്ത്

കോഴിക്കോട് : അമീബിക് മസ്തിഷ്‌കജ്വരമെന്ന സംശയത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 4 കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്. മുന്നിയൂര്‍ സ്വദേശിയായ 5 വയസുകാരിക്കൊപ്പം കടലുണ്ടി പുഴയിലെ അതേ കടവില്‍ കുളിച്ച കുട്ടിയുടെ 12 വയസ്സുള്ള സഹോദരിയുടെയും പിതൃസഹോദരന്റെ മൂന്നര വയസ്സുള്ള മകന്റെയും ഏഴു വയസ്സുള്ള മകളുടെയും മറ്റൊരു കുട്ടിയുടെയും പരിശോധനാഫലമാണ് നെഗറ്റീവായത്. രോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടലുണ്ടി പുഴയിലെ പാറക്കല്‍ കടവില്‍ കുളിച്ച അഞ്ച് വയസ്സുകാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. പുഴയില്‍ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം. കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. കടുത്ത തലവേദനയും പനിയുമായി കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗം ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ...
Malappuram, Other

ലഹരി വിരുദ്ധ ക്യാംമ്പയിനിന്റെ ഭാഗമായി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കമായി

മലപ്പുറം : ലഹരി വിരുദ്ധ ക്യാംമ്പയിനിന്റെ ഭാഗമായി ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം നടത്തുന്ന 'ഗോത്രാമൃത്' ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കമായി. നിലമ്പൂര്‍ താലൂക്കിലെ ആദിവാസി യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ഫുട്‌ബോളാണ് ലഹരി എന്ന ലഹരിവിരുദ്ധ ക്യാംമ്പയിനിന്റെ ഭാഗമായാണ് ടൂര്‍ണമെന്റ്. ടൂര്‍ണ്ണമെന്റില്‍ 32 ടീമുകളിലായി 320 യുവാക്കള്‍ പങ്കെടുക്കുന്നുണ്ട്. ലഹരി വിരുദ്ധ ക്യാംമ്പയിനിന്റെ വാഹകരായി ഇവരെ അണിനിരത്തുക എന്നതാണ് ലക്ഷ്യം. മൂന്ന് ദിവസങ്ങളിലായി രാവിലെയും വൈകുന്നേരവുമായി മത്സരങ്ങള്‍ നടക്കും. 10001 രൂപ ക്യാഷ് പ്രൈസും ട്രോഫിയുമാണ് ഒന്നാം സമ്മാനം . 5001 രൂപയും ട്രോഫിയുമാണ് രണ്ടാം സ്ഥാനക്കാര്‍ക്ക് നല്‍കുന്നത്. ഫൈനല്‍ മത്സരവും സമ്മാനദാനവും വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കും . ക്യാംമ്പയിനിന്റെ ഉദ്ഘാടനം കേരള പൊലീസ് ഫുട്‌ബോള്‍ അക്കാദമി ഡയറക്ടര്‍ ഐ. എം വിജയന്‍ നിര്‍വ്വഹിച്ചു. പി.വി അബ്ദുള്‍ ...
Local news

പരപ്പനങ്ങാടിയില്‍ തെരുവ് നായ ആക്രമണം ; നിരവധി പേര്‍ക്ക് കടിയേറ്റു

പരപ്പനങ്ങാടിയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 8.45 ഓടെയാണ് സംഭവം. പുത്തന്‍പീടിക, എന്‍.സി.സി റോഡ്, ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് റോഡ് എന്നിവിടങ്ങളിലും പരിസരങ്ങളിലുമാണ് തെരുവ് നായ ഉണ്ടായിരിക്കുന്നത്. ആറോളം പേര്‍ക്ക് കടിയേറ്റതായാണ് പ്രാഥമിക വിവരം. ആവത്താന്‍ വീട്ടില്‍ കിഷന്‍, തോട്ടത്തില്‍ അബ്ദുള്ള കോയ, പുത്തന്‍പീടിക അയനിക്കാട്ട് രാമചന്ദ്രന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. പലര്‍ക്കും കയ്യിനാണ് കടിയേറ്റിരിക്കുന്നത്....
Local news

വ്യാപാരികളുടെ കുടുംബ സുരക്ഷാ പദ്ധതിക്ക് ലോകത്ത് ബദലില്ല ; പി കുഞ്ഞാഹു ഹാജി

പരപ്പനങ്ങാടി : കച്ചവടക്കാരുടെ നന്മ മനസിന്റെ നൂറു രൂപയില്‍ നിന്ന് മരണപ്പെടുന്ന വ്യാപാരി സഹോദരന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ നല്‍കി വരുന്ന മലപ്പുറത്തെ വ്യാപാരികള്‍ നടപ്പാക്കിയതും കേരളത്തിലെ വ്യാപാരി സമൂഹം ഒന്നടങ്കം ഏറ്റെടുത്തു വിജയകരമായി നടപ്പിലാക്കി വരുന്നതുമായ മരണാനന്തര കുടുംബ സഹായ സുരക്ഷാ പദ്ധതിക്ക് ലോകത്ത് ബദലില്ലന്ന് പദ്ധതിയുടെ ഉപജ്ഞാതാവും വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ടും സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റുമായ പി കുഞ്ഞാഹു ഹാജി. പരപ്പനങ്ങാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് അശ്‌റഫ് കുഞ്ഞാവാസ് അധ്യക്ഷത വഹിച്ചു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ പി.വി അബ്ദുല്‍ ഫസലിനെ ചടങ്ങില്‍ ആദരിച്ചു. സിവില്‍ സര്‍വീസ് കടമ്പകളും സ്വപ്നങ്ങളും എന്ന വിഷയത്തില്‍ അദ്ദേഹം ക്ലാസെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജന...
Malappuram

നടന്നു പോകുകയായിരുന്ന 16 കാരന് നേരെ വീടിന്റെ സിറ്റൗട്ടിലിരുന്ന് നഗ്നതാ പ്രദര്‍ശനം നടത്തിയ 60 കാരന് തടവും പിഴയും ശിക്ഷ

മഞ്ചേരി: നടന്നു പോകുകയായിരുന്ന 16 കാരന് നേരെ വീടിന്റെ സിറ്റൗട്ടിലിരുന്ന് ഉടുമുണ്ട് പൊക്കി നഗ്നതാ പ്രദര്‍ശനം നടത്തിയ 60 കാരന് ആറു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി വട്ടപ്പാറ ചുറ്റിക്കാട് വീട്ടില്‍ ചന്ദ്രശേഖരന്‍ എന്ന ശേഖരനെയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി എ എം അഷ്‌റഫ് ശിക്ഷിച്ചത്. 2021 ജൂലൈ 23ന് ഉച്ചക്ക് മൂന്നു മണിയോടെയാണ് സംഭവം. ഭാര്യയോടൊപ്പം മലപ്പുറത്ത് താമസിച്ചു വരികയായിരുന്ന പ്രതി ഫ്‌ളാറ്റിന്റെ സിറ്റൗട്ടിലിരുന്ന് 16കാരനു നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. പരാതിക്കാരനെ പ്രതി മുന്‍പും ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതായും പരാതിയുണ്ട്. പോക്‌സോ ആക്ടിലെ രണ്ടു വകുപ്പുകളിലായാണ് ശിക്ഷ. മൂന്നു വര്‍ഷം വീതം കഠിന തടവ്, അരലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് രണ്ടു വകുപ്പുകളിലും ശിക്ഷ. പിഴയടക്കാത്ത പക്ഷം ഇരുവകുപ്പുകളിലും രണ്ടു മാസം വീതം അധി...
Obituary

തലപ്പാറയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ തലപ്പാറ കല്ലടത്താഴം പതിയിൽ മുന്നൂറ്റി പറമ്പ് വേലായുധന്റെ മകൻ ദിലീഷ് (31) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയാ യിരുന്നു. ഇന്ന് രാവിലെ 11 നാണ് വീട്ടുകാർ കണ്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ....
Malappuram, Other

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്, സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കും: മന്ത്രി വീണാ ജോര്‍ജ്

പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയ്ക്ക് സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകളില്ല. നേഗ്ലെറിയയ്‌ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന ഒരു കൂട്ടം മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ഈ രോഗം ചികിത്സിക്കുന്നത്. മറ്റ് വിദേശ രാജ്യങ്ങളിലുള്‍പ്പെടെ മരുന്ന് കിട്ടാനുള്ള സാധ്യതയും തേടുന്നുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്ത് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് ബോധവത്കരണം ഉള്‍പ്പടെയുള്ള പ്ര...
Kerala, Malappuram

പ്ലസ് വണ്‍ പ്രവേശനത്തില്‍ മലപ്പുറത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം ; മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മലപ്പുറത്തിന്റെ പേര് പറഞ്ഞ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വണ്‍ പ്രവേശനം സുഗമമാക്കാന്‍ ഇത്തവണ നേരത്തെ മന്ത്രിസഭാ തലത്തില്‍ തന്നെ ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നു. ഇതിനു പുറമെ വേറെ ഏതെങ്കിലും സാഹചര്യം ഉരുത്തിരിഞ്ഞു വരുന്നുണ്ടെങ്കില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികള്‍ക്കും സീറ്റ് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറം ജില്ലയില്‍ നേരത്തെ അനുവദിച്ചിരുന്ന സീറ്റുകള്‍ 53,236 ആണ്. ഇതില്‍ 22,600 സീറ്റുകള്‍ സര്‍ക്കാര്‍ മേഖലയിലും 19,350 സീറ്റുകള്‍ എയിഡഡ് മേഖലയിലും 11,286 സീറ്റുകള്‍ അണ്‍ എയിഡഡ് മേഖലയിലും ആണ് ഉള്ളത്. അഡീഷണല്‍ ബാച്ച് അനുവദിക്കുക വഴി ലഭ്യമാക്കിയ സീറ്റുകള്‍ 6,105 ആണ്. ഇതില്‍ സര്‍ക്കാര്‍ മേഖലയിലെ 4,545 സീറ...
university

പ്ലസ്ടു കഴിഞ്ഞാല്‍……’ സൗജന്യ സെമിനാറുമായി സര്‍വകലാശാല ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പ്ലസ്ടു കഴിഞ്ഞാല്‍......' സൗജന്യ സെമിനാറുമായി സര്‍വകലാശാല പ്ലസ്ടു കഴിഞ്ഞവര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാലയില്‍ പുതുതായി നടപ്പാക്കുന്ന നാല് വര്‍ഷ ബിരുദ പ്രോഗ്രാമിനെക്കുറിച്ചും പ്ലസ്ടുവിന് ശേഷം തിരഞ്ഞെടുക്കാവുന്ന ഇതര പഠന മേഖലകളെക്കുറിച്ചും 18-ന് സെമിനാര്‍ നടത്തും. യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സ് ബ്യൂറോയും ചേലേമ്പ്ര ദേവകി അമ്മ മെമ്മോറിയല്‍ ഇന്‍സ്റ്റ്യൂഷന്‍സും ചേര്‍ന്ന് നടത്തുന്ന സൗജന്യ സെമിനാറില്‍ ഈ വര്‍ഷം പ്ലസ്ടു ജയിച്ചവര്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം. മടപ്പള്ളി ഗവ. കോളേജിലെ അസോ. പ്രൊഫസറും കാലിക്കറ്റ് സര്‍വകലാശാലയിലെ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ അക്കാദമിക് സ്റ്റിയറിങ് കമ്മിറ്റി അംഗവുമായ ഡോ. ജി. ഹരികൃഷ്ണന്‍, സര്‍വകലാശാലാ മുന്‍ പി.ആര്‍.ഒ. എം.വി. സക്കറിയ എന്നിവരാണ് ക്ലാസെടുക്കുന്നത്. രാവിലെ 9.30 മുതല്‍ സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സിലാണ് പരിപാടി. രജിസ...
university

കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്‌പോര്‍ട്‌സ് ഒളിമ്പ്യാഡ് നടക്കും

കാലിക്കറ്റ് സര്‍വകലാശാലാ ജീവനക്കാര്‍, അധ്യാപകര്‍, ഗവേഷക വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കായുള്ള സ്‌പോര്‍ട്‌സ് ഒളിമ്പ്യാഡ് ജൂണ്‍ മൂന്ന്, അഞ്ച്, ആറ്, ഏഴ് തീയതികളില്‍ കാമ്പസില്‍ നടക്കും. അത്‌ലറ്റിക്‌സ്, ഗെയിംസ് എന്നിവയിലായി 22 ഇനങ്ങളിലാണ് മത്സരം. സ്‌പോര്‍ട്‌സ് ഒളിമ്പ്യാഡ് ലോഗോ പ്രകാശനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഏറ്റുവാങ്ങി. അശുതോഷ് ലക്ഷ്മണന്‍ തയ്യാറാക്കിയ ലോഗോയാണ് പരിപാടിയ്ക്കായി തിരഞ്ഞെടുത്തത്. ചടങ്ങില്‍ സെനറ്റംഗം വി.എസ്. നിഖില്‍, കായികവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡയറക്ടര്‍ ഡോ. കെ.പി. മനോജ്, സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ ഡോ. രാജു തുടങ്ങിയവര്‍ പങ്കെടുത്തു. ബ്രോഷര്‍ പ്രകാശനം വ്യാഴാഴ്ച രാവിലെ 9.30-ന് സിന്‍ഡിക്കേറ്റംഗം അഡ്വ. എല്‍.ജി. ലിജീഷ് നിര്‍വഹിക്കും....
National

രാജ്യത്ത് പൗരത്വഭേദഗതി നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍ ; 14 പേര്‍ക്ക് പൗരത്വം നല്‍കി

ഏറെ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായ പൗരത്വനിയമഭേദഗതി രാജ്യത്ത് നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വം നല്‍കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. ആദ്യം അപേക്ഷിച്ച 14 പേര്‍ക്കാണ് സിഎഎ സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പാകിസ്ഥാനില്‍ നിന്നു വന്ന അഭയാര്‍ത്ഥികള്‍ക്കാണ് പൗരത്വം നല്‍കിയത്. സിഎഎക്കെതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് സര്‍ക്കാര്‍ നീക്കം. പൗരത്വനിയമഭേദഗതി അനുസരിച്ച് 300 പേര്‍ക്ക് പൗരത്വം നല്‍കിയെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നത്. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപേക്ഷിക്കുക വഴി സിഎഎ പ്രകാരം പൗരത്വം നേടിയവരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഭിനന്ദിച്ചു. 2019 ഡിസംബറിലാണ് സിഎഎ നടപ്പിലാക്കിയിരുന്നത്. എന്നിരിക്കിലും നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മാ...
Accident

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിബസ് മറിഞ്ഞ് ഒരു കുട്ടി മരിച്ചു ; 5 പേരുടെ നില ഗുരുതരം

പത്തനംതിട്ട : ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിബസ് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. നാലു വയസ്സുകാരനായ പ്രവീണ്‍ ആണു മരിച്ചത്. പരുക്കേറ്റ 5 പേരുടെ നില ഗുരുതരമാണെന്നാണു പ്രാഥമിക വിവരം. തുലാപ്പള്ളിയില്‍ നാറാണംതോട് മന്ദിരത്തിനു സമീപമാണു വാഹനം മറിഞ്ഞത്. തമിഴ്‌നാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Kerala

പൊലീസ് ഉദ്യോഗസ്ഥന്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന് വിദ്യാര്‍ത്ഥിനിയുടെ പരാതി ; അറസ്റ്റ് ചെയ്ത് വിട്ടയച്ചു

എറണാകുളം: നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കുസാറ്റ് ക്യാംപസിന് സമീപത്ത് വച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന കുസാറ്റിലെ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ വൈക്കം സ്വദേശിയായ അനന്തുവിനെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു....
Malappuram

കരുളായിയില്‍ ക്യാമ്പിനിടെ രണ്ടു വിദ്യാര്‍ത്ഥിനികള്‍ മുങ്ങി മരിച്ച സംഭവം ; അധ്യാപകര്‍ക്കെതിരെ കേസെടുത്തു

നിലമ്പൂര്‍ കരുളായി നെടുങ്കയത്ത് കരിമ്പുഴയില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പിനിടെ രണ്ട് വിദ്യാര്‍ത്ഥിനികള്‍ മുങ്ങിമരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സംഭവത്തില്‍ അധ്യാപകരെയും ബീറ്റ് ഫോറസ്റ്റ് ഓഫിസറെയും പ്രതികളാക്കിയാണ് പൂക്കോട്ടുംപാടം പോലീസ് കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരി 9നാണ് കേസിനാസ്പദമായ സംഭവം. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ മുര്‍ഷിന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിഷ റുദ എന്നിവരാണ് മരിച്ചത്. തിരൂര്‍ കല്‍പ്പകഞ്ചേരി എം എസ് എം സ്‌കൂളിലാണ് കുട്ടികള്‍ പഠിച്ചിരുന്നത്. കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ ചുഴിയില്‍ പെടുകയായിരുന്നു. സംഭവം നടന്ന ദിവസം അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ക്യാമ്പിന്റെ ചുമതലയില്‍ ഉണ്ടായിരുന്ന മൂന്ന് അധ്യാപകരും ബീറ്റ് ഫോറസ്റ്റ് ഓഫീസറും കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് കുറ്റകരമല്ലാത്ത നരഹത്യക്ക് അധ്യാപകര്‍ക്...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ബോട്ടണി പഠനവകുപ്പില്‍ ടിഷ്യൂകള്‍ച്ചര്‍ ഡിപ്ലോമ കോഴ്സ് കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി പഠനവകുപ്പില്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള സസ്യങ്ങളുടെ ടിഷ്യൂകള്‍ച്ചര്‍ ഡിപ്ലോമ കോഴ്സ് (Diploma in Commercial Tissue Culture in Agri-Horticultural Crops) ആരംഭിക്കുന്നു. ഒരു വര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി. പരിശീലന കാലത്ത് ടിഷ്യൂകള്‍ച്ചര്‍ വഴി കര്‍ഷകര്‍ക്ക് ആവശ്യമായ വാഴ, ഓര്‍ക്കിഡുകള്‍, ആന്തൂറിയം തുടങ്ങി നഴ്സറികളില്‍ ലഭ്യമായ ചെടികളുടെ ടിഷ്യൂകള്‍ച്ചര്‍ സാങ്കേതികവിദ്യയും ഫലവൃക്ഷങ്ങളായ മാവ്, മാതളം, പേരക്ക തുടങ്ങിയ ചെടികളുടെ ബഡ്ഡിങ്ങ്, ഗ്രാഫ്റ്റിങ്ങ്, മറ്റു നഴ്സറി ടെക്നിക്കുകള്‍, ഗ്രീന്‍ ഹൗസ് മാനേജ്മെന്‍റ് തുടങ്ങി വിവിധങ്ങളായ കാര്‍ഷിക വിദ്യകളും പരിശീലിപ്പിക്കും. ആറു മാസത്തെ പരിശീലനത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളിലുള്ള ടിഷ്യൂകള്‍ച്ചര്‍ പൈലറ്റ് പ്ലാന്‍റുകളില്‍ ആറു മാസത്തെ പ്രായോഗിക പ...
Malappuram

വടകരയില്‍ രാഷ്ട്രീയ ഏറ്റുമുട്ടലുകളിലേക്ക് പോകരുത് ; സാദിഖലി തങ്ങള്‍

മലപ്പുറം: വടകരയില്‍ രാഷ്ട്രീയമായി ഏറ്റുമുട്ടലുകളിലേക്ക് പോകാന്‍ പാടില്ലെന്ന് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍. വടകരയില്‍ എത്രയും പെട്ടെന്ന് സര്‍വകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍വകക്ഷി യോഗ വിഷയത്തില്‍ യുഡിഎഫില്‍ ഔദ്യോഗികമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. ഫോണ്‍ വഴി ചര്‍ച്ചകള്‍ നടത്തിയെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വടകരയില്‍ സെന്‍സിറ്റീവ് ആയ പ്രദേശങ്ങള്‍ ഉണ്ട്. രാഷ്ട്രീയമായി ഏറ്റുമുട്ടലുകളിലേക്ക് പോകാന്‍ പാടില്ല. പണ്ട് മുഹമ്മദലി ശിഹാബ് തങ്ങളും ഇ കെ നായനാരും നാദപുരത്ത് സമാധാന സാഹചര്യം ഉണ്ടാക്കി. തിരഞ്ഞെടുപ്പിനിടെ ചില പ്രചാരണങ്ങള്‍ നടന്നതായി പറഞ്ഞു കേള്‍ക്കുന്നു. അതൊരു പൊട്ടിത്തെറിയിലേക്ക് പോകാന്‍ പാടില്ല. മുന്‍കരുതല്‍ എടുക്കുക എന്നത് ജില്ലാ ഭരണകൂടത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണ്. അവിടെ സമാധാനം നിലനിര്‍ത്തേണ്ടത് മുസ്ലിം ലീഗിന്റെയും ആവശ്യ...
Local news

പ്രൊഫ. പി മമ്മദ് അനുസ്മരണ സമ്മേളനം : സംഘാടക സമിതി രൂപീകരിച്ചു

തിരൂരങ്ങാടി : വിദ്യാഭ്യാസ - സാമൂഹ്യ- രാഷ്ട്രീയ രംഗത്ത് നിറ സാന്നിധ്യമായിരുന്ന പ്രൊഫ. പി മമ്മദ് അനുസ്മരണ സമ്മേളനം മെയ് 28 ന് ചെമ്മാട് ഗ്രീന്‍ലാന്റ് ഓഡിറ്റോറിയത്തില്‍ നടക്കും. ചെമ്മാട് വെച്ച് നടന്ന സംഘാടക സമിതി രൂപീകരണ യോഗം സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം അഡ്വ. സി ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ഇ.പി. മനോജ് കുമാര്‍ അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗം കെ. രാമദാസ്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.പി. ഇസ്മായില്‍, ഇ.പി. പ്രമോദ്, ടി.പി. ബാലസുബ്രഹ്‌മണ്യന്‍, എം.പി. നിഷാന്ത്, മുരുകേഷ് എ.ആര്‍.നഗര്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാനായി അഡ്വ. സി. ഇബ്രാഹിം കുട്ടി, ജനറല്‍ കണ്‍വീനര്‍ എം.പി. ഇസ്മായില്‍ എന്നിവരെ തിരഞ്ഞെടുത്തു....
Accident

ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി ; വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തു മരിച്ചു

കോഴിക്കോട് : ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് തീപടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തു മരിച്ചു. കോഴിക്കോട് നഗരത്തില്‍ പുലച്ചെ 3.50നാണ് അതിദാരുണമായ അപകടമുണ്ടായത്. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ ഉള്‍പ്പെടെ ആറു പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു അപകടം. മൊടക്കല്ലൂരിലെ മലബാര്‍ മെഡിക്കല്‍ കോളേജില്‍ പക്ഷാഘാതത്തിന് ചികിത്സയിലായിരുന്ന സുലോചനയെ അത്യാസന്ന നിലയില്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയായിരുന്നു അപകടം. ശക്തമായ മഴയില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് വൈദ്യുത പോസ്റ്റ് ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന മൂന്ന് ജീവനക്കാര്‍ റോഡിലേക്ക് തെറിച്ചുവീണു. ആംബുലന്‍സില്‍ നിന്ന് തീ പടര്‍ന്ന് സമീപത്തെ നാലു നില കെട്ടിടത്തിന്റെ ഒരു ഭാഗവും കത്തി നശിച്ചു. ആംബുലന്...
Kerala, Malappuram

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) പ്രധാനമായും മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിനോദ യാത്രയ്ക്ക് പോയ് വരുന്നവരില്‍ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം പോലെയുള്ള ജലജന്യ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കുടിക്കാനുപയോഗിക്കുന്ന വെള്ളം വളരെയേറെ ശ്രദ്ധിക്കണം. മലിനമായ ജലസ്രോതസുകളിലൂടെയും മലിനമായ വെള്ളം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഭക്ഷണം, ഐസ്, ശീതള പാനിയങ്ങള്‍ എന്നിവയിലൂടെയും, മലിനജലം ഉപയോഗിച്ച് പാത്രം കഴുകുക, കൈ കഴുകുക തുടങ്ങിയവയിലൂടെയും, സെപ്റ്റിക് ടാങ്കുകളിലെ ചോര്‍ച്ച മുഖേന കിണറുകളിലെ വെള്ളം മലിനമാകുന്നതിലൂടെയും, ഹെപ്പറ്റൈറ്റിസ്-എ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ക്ക് ഹെപ്പറ്റൈറ്റിസ്-എ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ വളരെ...
Malappuram

തിരൂരില്‍ പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

തിരൂര്‍ : തിരൂരില്‍ പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പുറത്തൂര്‍ സ്വദേശി കുഞ്ഞിമ്മ (68) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് പാമ്പു കടിയേറ്റത്. വീടിനോട് ചേര്‍ന്നുള്ള ഭാഗത്ത് വെച്ച് അണലി വയോധികയുടെ കാലില്‍ കടിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്....
Crime, Local news

താനൂരില്‍ അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച ; സ്വര്‍ണവും പണവും ലക്ഷക്കണക്കിന് രൂപ വിലവരുന്ന വാച്ചുകളും രേഖകളും കവര്‍ന്നു, പ്രതി അകത്ത് കടന്നത് വാതിലുകളും ജനലുകളും പൊളിച്ച്

താനൂര്‍ : ദേവധാര്‍ മേല്‍പാലത്തിന് സമീപം അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച. കെ.പി. ഹംസ ബാവയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. 8 പവന്‍ സ്വര്‍ണാഭരണം, 25,000 രൂപ, 3.5 ലക്ഷം രൂപ വിലവരുന്ന 3 വാച്ചുകള്‍, ഒട്ടേറെ രേഖകള്‍ എന്നിവയാണ് നഷ്ടപ്പെട്ടത്. ഗൃഹനാഥന്‍ അസുഖത്തെ തുടര്‍ന്ന് മലപ്പുറം ഒതുക്കുങ്ങല്‍ മകളുടെ വസതിയിലാണ് ഇപ്പോള്‍ താമസം. ഇടയ്ക്ക് മാത്രമാണ് ഇവിടെയെത്തി വീട് തുറക്കുക. പ്രഭാത സവാരിക്ക് ഇറങ്ങിയവര്‍ വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തി വീട് പരിശോധിച്ചപ്പോഴാണ് കളവ് നടന്നത് അറിഞ്ഞത്. വീടിന്റെ വാതിലുകളും ജനലുകളും പൊളിച്ചാണ് പ്രതി അകത്ത് കയറിയത്. മുഴുവന്‍ റൂമുകളിലെ അലമാരകളും മേശകളും തുറന്ന് വസ്ത്രങ്ങളും മറ്റും വാരി വിതറിയിട്ടുണ്ട്. മോഷണത്തിന് ശേഷം ബെഡ് കത്തിച്ചതായാണ് സംശയം. കട്ടിലും ബെഡും കത്തിക്കരിഞ്ഞിട്ടുണ്ട്. റൂം നിറയെ പു...
error: Content is protected !!